ധ്രുവദീപ്തി // Politics // Religion / /
ഇസ്സിസ് സ്വന്തം ജനങ്ങളെ കൊലപ്പെടുത്തുന്നു. |
നൂറ്റാണ്ടുകൾക്കു മുമ്പ് കുരിശു യുദ്ധത്തിന്റെ മുദ്രാവാക്യമായിരുന്നു, "ദൈവേഷ്ടം". ഇന്നും അതേ ദൈവത്തിന്റെ നാമത്തിൽ ത്തന്നെ ബോംബുകൾ തുടരെ വർഷിക്കുകയും കൊല്ലുകയും ചെയ്യുന്നുണ്ട് . അത് ആഫ്രിക്കയിലോ മദ്ധ്യപൂർവ രാജ്യങ്ങളിലോ മറ്റെവിടെയെങ്കിലുമോ അവ ആയിരിക്കട്ടെ, ജനം അതിനെ ദർശിക്കുന്നതിങ്ങ നെ: ഇത്തരം സംഘട്ടനങ്ങൾ ക്ക് കാരണമായിരിക്കുന്നത് മതങ്ങൾ ആണ്. അതെ, ഈ അഭിപ്രായം എല്ലാ കാര്യങ്ങളെയും ഗൗരവമായി വിലയിരുത്തിയിട്ടുള്ള ആകെത്തുകയാണ് ?.
ദൈവനാമത്തിൽ, അഥവാ അള്ളാഹുവിന്റെ നാമത്തിൽ നിത്യം ഓരോരോ സംഘട്ടനങ്ങൾ നടത്തുന്നു. അപ്പോൾ നമ്മുടെയുള്ളിൽ ചിന്തിച്ചുപോകുന്ന ഒരു ചോദ്യമുണ്ട്: നമ്മുടെ ചുറ്റുമുള്ള മുസ്ലീം സഹോദരങ്ങൾ എങ്ങനെയാണ് ചിന്തിക്കുന്നത്? ഈയിടെ ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിൽപ്പെട്ട നിരവധി രാജ്യങ്ങളിൽ നിന്നും, (ഉദാ: അമേരിക്ക, ജർമനി, ഫ്രാൻസ്, തുടങ്ങിയ യൂറോപ്യൻ രാജങ്ങൾ, ചില ആഫ്രിക്കൻ രാജ്യങ്ങൾ ) വളരെയേറെ യുവാക്കളെ മുസ്ലീം മൗലിക വാദികളുടെ ജിഹാദ് സംഘടനയിലേക്ക് സ്ഥിര പടയാളിയായി റിക്രൂട്ട് ചെയ്തു കൊണ്ടിരിക്കുന്നത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും ലോകജനത മനസ്സിലാക്കുന്നു.
ഇറാക്കിലും, സിറിയയിലും ഇസ്ലാമിക തീവ്രവാദികൾ, നൈജീരിയയിൽ, മാത്രമല്ല "ബോക്കോ ഹറാം" എന്ന സംഘടനാ വിശ്വാസികൾ, ഇവരെല്ലാം രോഷാകുലരാ യി ചീറ്റുകയാണ്. സെൻട്രൽ ആഫ്രിക്കയിൽ ക്രിസ്ത്യാ നികളുടെ നാമത്തിൽ ഒരു കൂട്ടം ആളുകൾ "ആന്റി ബാലാക്കാ പടയാളികൾ" എന്നറിയപ്പെട്ട കുറേപ്പേർ, ഇസ്ലാമിക "സെലെഖയ്ക്ക് (Seleka) നേർക്ക് യുദ്ധം ചെയ്യുന്നുണ്ട്. ശ്രീലങ്കയിൽ എന്ത് നടക്കുന്നു? അവിടെ ഇസ്ലാമിക വിശ്വാസികൾ കൂട്ടത്തോടെ ശ്രീലങ്കയിലെ ബുദ്ധിസ്റ്റുകളെ ഭയന്ന് അവർ അവരുടെ വാസസ്ഥലങ്ങളിൽ നിന്ന് പാലായനം ചെയ്യുന്നു. മാത്രമല്ല, സിറിയയിലും, ഇറാക്കിലും അതുപോലെ മറ്റുചില മുസ്ലീം രാജ്യങ്ങളിലും സ്ത്രീകളും കുട്ടികളും പീഡിപ്പിക്കപ്പെടുന്നു. മൃഗീയമായി അവരെയൊക്കെ കൊലപ്പെടുത്തപ്പെടുകയും ചെയ്യുന്നത് നിത്യസംഭവമാണ്.
ഇവയെല്ലാം യഥാർത്ഥമായ ചില ഉദാഹണങ്ങൾ മാത്രം ആണ്. വിവിധതരം സാങ്കൽപ്പിക മതാത്മാകതയുടെ പേരിൽ പ്രേരിതമായിട്ട് നടക്കുന്നതായ അതിക്രമങ്ങൾ വേറെ ഏറെയുണ്ട്, പാശ്ചാത്യ രാജ്യങ്ങളിൽ. ഉദാഹരണമായി പറഞ്ഞാൽ ഇടതു തീവ്രവാദികളുടെ വലിയ ഒരു പ്രവർത്തകനായിരുന്നു, ബി. ഫാൽക്ക് എന്ന ഒരു ജർമ്മൻ പൗരൻ. ബോംബാക്രമണം കൊണ്ട് സ്വന്തം രാജ്യത്തിനെതിരെ അയാൾ ക്രൂരത നടത്തിയതിനു വിധിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിക്കുന്ന സമയത്ത് ജയിലിൽ വച്ചു അയാൾ ഇസ്ലാമിലേയ്ക്ക് മതപരിവർത്തനം ചെയ്യപ്പെട്ടു. ഇന്ന് അയാൾ ഭീകരവാദ അതിക്രമങ്ങൾ നടത്തുന്ന സംഘത്തലവരിൽ ഒരാളാണ്. ചരിത്രത്തിന്റെ ഒരു കണ്ണിനു പോലും അയാളെ ശ്രദ്ധിക്കുവാൻ കഴിഞ്ഞില്ല.
ഒന്നാലോചിച്ചാൽ
നമുക്ക് കുറെ ചരിത്രപരമായ യാഥാർത്ഥ്യങ്ങൾ ഒട്ടും ശരിവയ്ക്കാതെയിരിക്കുവാനും കഴിയുമോ?
ഇത്തരം സംഭവങ്ങളുടെയെ ല്ലാം പശ്ചാത്തലത്തിൽ എല്ലാത്തിനുമുപരിയായി ഒരു
ചോദ്യമുദിക്കുന്നുണ്ട്: ഈ ഭൂമിയിൽ നടക്കുന്ന സകല യുദ്ധങ്ങൾക്കും അസ്വസ്ഥതകൾക്കും പ്രഥമ പ്രധാന കാരണങ്ങളിൽ ഒന്ന് മതമാണോ? ഒരു മതമില്ലാതെയും ഈ ലോകം
പൂർണ്ണമായും പ്രശാന്തമാനോഹരമാകുമായിരുന്നോ ? സംശയരഹിതമായും നമുക്കതു നേരിൽ കാണാൻ കഴിയും. അതിതാണ്: മതത്തിന്റെ പേരിൽ പ്രതിജ്ഞ ചെയ്തു നടത്തിയിട്ടുള്ള എണ്ണമറ്റ മറ്റനേകം സംഘട്ടനങ്ങൾക്ക് ചില മതവും വലിയ ഒരു കേന്ദ്രീയ പങ്കു വഹിച്ചിട്ടുണ്ടെന്നതാണ് . അതുപക്ഷെ അർത്ഥമാക്കുന്നില്ല, സംഘട്ടനങ്ങൾക്കും അസ്വസ്ഥതകൾക്കും അടിസ്ഥാന കാരണമായത് മതവുമായിരുന്നെന്ന്.
ദൈവാലയങ്ങൾ, മതങ്ങൾ.
ദൈവാലയങ്ങൾ- അത് ക്രിസ്ത്യാനിയുടെ പള്ളിയോ, ഹിന്ദുവിന്റെ ക്ഷേത്രമോ, അഥവാ ഇസ്ലാമിന്റെ മോസ്ക്കുകളോ, യഹൂദരുടെ പള്ളിയോ എല്ലാം എല്ലാം വിശ്വാസികളുടെ പ്രതീക്ഷയുടെ മേൽക്കൂരയാണ്, അഭയസ്ഥാനമാണ്. മതാധിഷ്ടിതതത്വത്തിനു ഉജ്ജ്വലവും മറുവശത്ത് വളരെ ഇരുണ്ട വശങ്ങളെയും കാണാനുണ്ട്, അവിടെ. ഇതൊരു പുതിയ അറിവല്ലാ. സംഭവങ്ങളുടെ ആകെത്തുകയാണല്ലോ ചരിത്രം. എല്ലാ ലോക മതങ്ങൾക്കും അതിന്റെ സമാധാനവും, സംഘർഷ നിർവഹണ ശക്തിയും ഉണ്ട്. ഈ പ്രത്യേകതകൾ ഭൂമിയിലെ എല്ലാ മതങ്ങൾക്കും ഏതാണ്ടൊരുപോലെയാണ് ഉള്ളതും. അതിലേതാണ് കുറെയെങ്കിലും ഇക്കാര്യത്തിൽ തീരെ വിട്ടു നിൽക്കുന്നതെന്നത് നിർവചിക്കുവാൻ വളരെയേറെ ഘടകങ്ങളെയും മറ്റു നിരവധി സംഭവങ്ങളെയും അപഗ്രഥനം ചെയ്യേണ്ടതും ഉണ്ട്. എല്ലാറ്റിനുമുപരിയായി അക്കാര്യങ്ങൾ ഓരോരോ മനുഷ്യനും അവ നല്ലതോ മോശമോ ആയിരുന്നു എന്നുള്ളതിനെ അടിസ്ഥാനപ്പെടുത്തിയാണ് പറയുക.
ഓരോരോ തരത്തിലുളള ആവശ്യങ്ങൾ - ഇല്ലായ്മയോ കഷ്ടപ്പാടുകളോ , ആകും പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുന്നത്. ഒരു ദീർഘകാലം മനുഷ്യന് നേരിടേണ്ട കഷ്ടപ്പാടുകൾ ഉണ്ടാകുമ്പോൾ, അപ്പോഴെല്ലാവരും ആത്മീയതയും മതവും ഒരു രക്ഷാഭയമായി ലഭിക്കുന്നത് എവിടെയെന്ന് അന്വേഷിക്കും. ഇതിനുള്ള നിർവഹണശേഷിയും ഒത്തൊരുമിച്ചു പരസ്പരം സഹകരിക്കുവാനും മതങ്ങൾ പ്രദാനം ചെയ്യുന്നുണ്ട്. എന്നാൽ അതെ സമയം അതിതീവ്രമായ പ്രവണതകൾ ഉണ്ടായാൽ അതുപക്ഷെ ഇതിനിടെ പ്രതീക്ഷിക്കാത്ത ഭീകരമായ സംഘർഷങ്ങളുടെ പരമ്പര തന്നെ സംഭവിക്കാം.
ഓരോരോ തരത്തിലുളള ആവശ്യങ്ങൾ - ഇല്ലായ്മയോ കഷ്ടപ്പാടുകളോ , ആകും പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുന്നത്. ഒരു ദീർഘകാലം മനുഷ്യന് നേരിടേണ്ട കഷ്ടപ്പാടുകൾ ഉണ്ടാകുമ്പോൾ, അപ്പോഴെല്ലാവരും ആത്മീയതയും മതവും ഒരു രക്ഷാഭയമായി ലഭിക്കുന്നത് എവിടെയെന്ന് അന്വേഷിക്കും. ഇതിനുള്ള നിർവഹണശേഷിയും ഒത്തൊരുമിച്ചു പരസ്പരം സഹകരിക്കുവാനും മതങ്ങൾ പ്രദാനം ചെയ്യുന്നുണ്ട്. എന്നാൽ അതെ സമയം അതിതീവ്രമായ പ്രവണതകൾ ഉണ്ടായാൽ അതുപക്ഷെ ഇതിനിടെ പ്രതീക്ഷിക്കാത്ത ഭീകരമായ സംഘർഷങ്ങളുടെ പരമ്പര തന്നെ സംഭവിക്കാം.
ചില ചരിത്ര സംഭവങ്ങൾ നോക്കിയാൽ ഇക്കാര്യങ്ങൾ അങ്ങനെ യുക്തിരഹിത മായി അങ്ങനെ നമുക്ക് തള്ളിക്കളയാനും കഴിയില്ലെന്ന് സമ്മതിക്കേണ്ടിവരുന്നു പോലും. മതവും വിശ്വാസവും ഓരോരോ രാഷ്ട്രീയവും വ്യത്യസ്തപ്പെട്ട രാഷ്ട്രവും ജനാധിപത്യവും ഏകാധിപത്യവും ഒക്കെ ഒരിക്കലും വേർപെട്ടിരുന്ന ചരിത്രമില്ല. ഉദാഹരണങ്ങൾ നോക്കാം: 1848-ൽ ജർമ്മനിയുടെ ദേശീയ പാർലമെണ്ടിലെ യ്ക്ക് ജനകീയമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ആദ്യമായി ജനാധി പത്യപരമായി ഒന്നിച്ചുകൂടുവാൻ അന്ന് സമ്മേളന വേദിയായി മാറിയത്, പ്രസിദ്ധ
ഫ്രാങ്ക്ഫർട്ടർ പൗൾസ് കിയർഹെ" എന്ന് അറിയപ്പെടുന്ന വിശുദ്ധ പൌലോസി ന്റെ നാമത്തിലുള്ള ചരിത്ര പ്രസിദ്ധ പള്ളിയായിരുന്നു. മദ്ധ്യയുഗകാലത്തിലും യൂറോപ്യൻ ഭൂപ്രദേശങ്ങളിൽ രാജഭരണവും രാജ്യം പിടിച്ചടക്കലും എകാധി പത്യഭരണവും അധികാര കൈമാറ്റങ്ങളുമൊക്കെ തകൃതിയായി മുറയ്ക്ക് നടക്കുമ്പോഴും അന്നത്തെ രാഷ്ട്രവും രാഷ്ട്രീയവും ക്രിസ്തുമതവും തമ്മിൽ വേർപെടുത്താനാവാത്ത സമ്പർക്കമാണുണ്ടായിരുന്നത്.
1314-ൽ ലുഡ്വിഗ് നാലാമൻ രാജാവിന്റെ തെരഞ്ഞെടുപ്പ് അന്നത്തെ മാർപ്പാപ്പയുമായി ആദർശപരമായ ഏറ്റുമുട്ടലിനു കാരണമാക്കി. ഇതേ സമയം ജർമ്മനിയിലെ പുരോഹിത ഗണത്തിലും സാരമായ പിളർപ്പിൽ ചേരിതിരിഞ്ഞ് ചക്രവർത്തിയുടെ അനുഭാവികളും മാർപാപ്പയുടെ അനുഭാവികളുമായി രണ്ടായി പിളർന്നു. 1330- നും 1350- നും ഇടയ്ക്ക് നടന്ന ഇത്തരം സംഘർഷങ്ങളെപ്പറ്റി പ്രസിദ്ധ ജർമ്മൻ ചരിത്രകാരൻ ജോഹാൻ ജോർജ് ബാറ്റോണ്‍ 1866-ൽ പ്രാങ്ക്ഫർട്ടിലെ ഒരു പ്രാദേശിക പ്രസിദ്ധീകരണത്തിൽ എഴുതിയിരുന്നു. കൂടാതെ, ക്രിസ്ത്യൻ വിരോധവും, സാമൂഹ്യ അധാർമ്മിക ചിന്തകളും മറ്റുള്ള ദൈവവിരോധപര പ്രവർത്തനങ്ങളും ഉണ്ടായി. അന്ന് രാഷ്ട്രീയമായും സാമൂഹ്യമായും മതപരമായും ഉണ്ടായ കാലാവസ്ഥാ മാറ്റങ്ങളും, സദാചാര വിരുദ്ധ പ്രവർത്തനങ്ങളും സമൂഹത്തിൽ വളരെ വർദ്ധിച്ചു കൊണ്ടിരുന്നു. ഇതിനെല്ലാം നേതൃത്വവും പിന്തുണയും കൊടുത്തത് കമ്മ്യൂണിസ്റ്റ് നേതൃത്വവും സോഷ്യലിസ്റ്റ് വാദികളും ആയിരുന്നുവെന്ന് ചരിത്രം. ഇന്ന് "സ്വാതന്ത്ര്യത്തിന്റെ പ്രതീകവും ജർമ്മൻ ജനാധിപത്യത്തിന്റെ തൊട്ടിൽ" എന്നും ഏറെ വിശേഷിപ്പിക്കപ്പെടുന്ന " ഫ്രാങ്ക്ഫർട്ടർ പൌൾസ് കിയർഹെ" (വി. പൌലോസിന്റെ ദേവാലയം) ഒരു ദേശീയ സ്മാരകമാണ്.
എല്ലാ ലോക മതങ്ങളും വിശ്വാസങ്ങളും പരമ്പരാഗതമായി പരസ്പരം അങ്ങു മിങ്ങും ബന്ധപ്പെട്ടുറച്ചിട്ടുള്ളതാണ്. യഥാർത്ഥ ഒരു വിശ്വാസ സമൂഹത്തിനു മതങ്ങൾ സ്വദേശമാണ്. ആരാധനാലയം അവർക്ക് സ്വഭവനമാണ്. ഇതിനാൽ വിശ്വാസികൾ ദൈവത്തിലുറച്ച അധികാരത്തെ ആദരിക്കുന്ന സമൂഹമാണ് . ദേവാലയം അവർക്ക് സഹകരണ സംഘമല്ല, ലാഭവിഹിതം പങ്കിടുന്ന ഒരു ഓഹരി മാർക്കറ്റല്ലാ. രഹസ്യയുദ്ധോപകരണസംഭരണ ശാലയല്ല, ഭീകരത്വം പരിശീലിപ്പിക്കുന്ന കളരിയല്ല. സഹമനുഷ്യരെ ശിരച്ഛേദം നടത്തുന്ന ഒരു കൊലക്കളവുമല്ല . ഇതിനാൽ ആരാധനാലയങ്ങളുടെ മഹത്വം വിശ്വാസ സമൂഹത്തിലെ അംഗങ്ങൾക്ക് മാത്രമേ മനസ്സിലാക്കുവാൻ കഴിയൂ.
ആരാണവർ ?, എന്താണവർക്ക് വേണ്ടത് ?, ഭ്രാന്തൻ ഇസ്ലാമിസ്റ്റുകൾ കൂട്ടി കുഴയ്ക്കുന്ന ലോകം.
വൈറസ് മൂലം മനുഷ്യനും സാംക്രമികരോഗിയാകുന്നു. രാഷ്ട്രീയത്തിലും ഇത്തരം ഭീകര വൈറസ് രോഗാണുക്കൾ ആഴത്തിൽ പിടിപെട്ടാൽ അതിനെ ധൃതഗതിയിൽ പുറം തള്ളുക അത്ര എളുപ്പമല്ല. ഇത് ആധുനിക ലോകത്തിലെ എല്ലാ ഭരണകർത്താക്കളും അതീവ ജാഗ്രതയോടെ സസൂക്ഷ്മം അതിനെ നിരീക്ഷിക്കുന്നുമുണ്ട്, ഇത്തരം ശേഷിയുള്ള പ്രതീക്ഷിക്കാത്ത അതിഥികളെയും നിത്യ ആപത്തുകളെയും ഒഴിവാക്കുവാൻ. പൈശാചികമായി ഒടുവിലത്തെയും ഭീകര സംഭവങ്ങളിലെ ഏറ്റവും അടുത്ത കാലത്തെയും, കുപ്രസിദ്ധമായ ഉദാഹരണങ്ങളാണ്, സിറിയയിലും ഇറാക്കിലും നൈജീരിയയിലും മറ്റുചില ഇസ്ലാമിക രാജ്യങ്ങളിലും ഇന്ന് നിലവിൽ ഉണ്ടായിരിക്കുന്നത്. മനുഷ്യജീവന് മൂല്യം കല്പ്പിക്കാത്ത " ഇസ്ലാമികരാഷ്ട്രം" ഉണ്ടാക്കുവാനാണ്, അവർ ലോകത്തിനു മുമ്പിൽ പദ്ധതിയനുസരിച്ച് മരവിച്ച ക്രൂരതയും പൈശാചിക രക്തദാഹവും കൂടിക്കലർത്തിയ ജിഹാദ് പ്രഖ്യാപിച്ച് ഒരു ലക്ഷ്യത്തിനായി അവിടെ യുദ്ധം ചെയ്യുന്നത്. ഇതിന്റെ പടയാളികൾ എതിരാളികളെ മുഴുവൻ ലക്ഷ്യം വച്ചു മനുഷ്യരെ മന:പൂർവം അതിക്രൂരമായി ശിരച്ഛേദം ചെയ്തു വധിക്കുന്ന വീഡിയോ പോലും പുറത്തു വിടുന്നുണ്ട്. തങ്ങളുടെ സ്വന്തം സഹോദരങ്ങളേയും കുഞ്ഞുങ്ങളേയും പീഡിപ്പിച്ചു വധിക്കുന്ന ഇസ്സീസ് പോലെയുള്ള ഭീകരസംഘടനകൾ അവരുടെ യഥാർത്ഥ രൂപം അവർ കാണിച്ചുതുടങ്ങി. ഇതിനു തെളിഞ്ഞ ഉദാഹരണമാണ് ഇവിടെ നാം കാണുന്ന ചിത്രം. ഭീകരർ ഒരു പിഞ്ചുകുഞ്ഞിന്റെ ഹൃദയം ജീവനോടെ പിഴുതെടുത്തു. ഇങ്ങനെയും ക്രൂരതയുടെ അതിപ്രസരത്തിൽ ലോകത്തെ മുഴുവൻ കീഴടക്കാം എന്ന അതിതീവ്രതയുള്ള വ്യാമോഹത്തിലാണവർ ഇതെല്ലാം ചെയ്യുന്നത് . മനുഷ്യ ചുടുചോരയുടെ ഗന്ധത്തിൽ മത്തരായിരിക്കുന്ന ഇവരുടെ മാനുഷിക മൂല്യമില്ലാത്ത ഭീകരയുദ്ധം എല്ലാമൂല്യങ്ങൾക്കും സദാചാരത്തിനും സമാധാനത്തിനും സ്ഥാനമില്ലാതാക്കി. ജനങ്ങളെ അരുംകൊല ചെയ്യുന്നു. ജനലക്ഷങ്ങൾ സ്വന്തം ജീവനുവേണ്ടി എങ്ങോട്ടോ പാലായനം ചെയ്യുന്നു.
കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ തകർച്ച.
കാൾ മാർക്സ്- (1818 -1883) |
റഷ്യയിൽ എന്ത് സംഭവിച്ചു? അവിടെ ജനലക്ഷങ്ങളെ നിഷ്കരുണം അരും കൊല ചെയ്തിരുന്ന ഒരു കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉണ്ടായിരുന്നു. ഒടുവിൽ കമ്മ്യൂണിസ്റ്റ് കിരാതന്മാർക്കു ഒട്ടുമവിടെ പിടിച്ചു നിൽക്കാനായില്ല. ജനങ്ങൾ അവരെ പിടിച്ചു പുറത്താക്കി. ലോക കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്ര ത്തിന്റെ അന്ത്യം കുറിച്ചു. കേരളത്തി ൽ എന്തുസംഭവിച്ചു?. ഇപ്രകാരംതന്നെ. തനിയെ മാറാത്ത ഭരണാധികാരികളെ ജനം പിടിച്ചുമാറ്റി. മൊത്തം ഇന്ത്യയിൽ 27% പാർലമെന്റ് സീറ്റ് പിടിച്ചെടുത്ത കമ്യൂണിസ്റ്റുകൾ അവരുടെയൊ സ്വന്തം കയ്യിലിരിപ്പുകൊണ്ടു നാമാവശേഷമാ വുകയാണ്. നമ്മുടെ കേരളത്തിലുട നീളം കമ്യൂണിസ്റ്റുകൾ തുടരെ തുടരെ അഴിച്ചുവിട്ട രാഷ്ട്രീയ കൊലപാതക ങ്ങൾ അക്രമങ്ങൾ പാർട്ടിയംഗങ്ങൾക്ക് പോലും നിരാശയുണ്ടാക്കി. കമ്മ്യൂണി സ്റ്റുകൾ സാവധാനം കേരളത്തിലും വംശ നാശം കണ്ടുതുടങ്ങി. മറ്റു പ്രാമുഖ രാഷ്ട്രീയപാർട്ടികളിൽ ചിലർക്കും ജനക്ഷേമപര പ്രവർത്തനത്തിലെ പരാജയത്തിന്റെ കയ്പ്പ് രുചിച്ചറിയേണ്ടി യും വന്നു. കേരളീയരുടെ ജനകീയ നിയമ അവകാശസമരങ്ങളിലും എല്ലാ മതങ്ങളുടെയും പങ്കാളിത്തം അവിടെ വ്യക്തമായിരുന്നു.
കേരളത്തിൽ നിലവിലുള്ള ഭരണാധികാരികൾ നടത്തുന്ന ജനവിരുദ്ധ പരിഷ്കാരങ്ങളും ജനകീയമല്ലാത്ത നികുതി വർദ്ധനവുകളും, കർഷകവിരുദ്ധ നടപടികളും ഒന്നിനുപിറകെ നടത്തിക്കൊണ്ടിരിക്കുന്നു. സർക്കാർ സാമ്പത്തിക പ്രതിസന്ധി ഒരു രാജ്യത്തെ ശക്തിയായി ബാധിക്കുമ്പോൾ അവിടുത്തെ ജനങ്ങൾക്ക് ഭക്ഷണം പ്രദാനം ചെയ്യുന്ന കാർഷികരംഗത്തെ താറുമാറാക്കുന്ന നികുതിവർദ്ധനവുണ്ടാക്കി കർഷകരിൽ നിന്നും അവർക്ക് ഒരിക്കലും താങ്ങാനാവാത്ത നികുതി പിരിച്ചെടുക്കുവാൻ ശ്രമിക്കുന്നത് ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെ. അതിനു പകരം സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം വർദ്ധിപ്പിച്ചു. ഇവർക്ക് വേണ്ടി കർഷകർ പട്ടിണി കിടക്കണം. ഭൂമിക്രയവിക്രയങ്ങൾ നടക്കാത്ത തരത്തിൽ ഭൂമിയുടെ പുതിയ നിരപ്പുവില വർദ്ധിപ്പിച്ച് അതിന്മേൽ അധികനികുതിയും, അതിനുപുറമേ, മറ്റ് അധികസേവന പ്രതിഫലവും പ്രഖ്യാപിച്ചു. ഇങ്ങനെ സാമ്പത്തിക തത്വശാസ്ത്രത്തെയാകെ കീഴ്‌മേൽ മറിച്ച കേരള സർക്കാർനയം പ്രതിക്ഷേധാർഹം തന്നെ. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരിക്കുന്നു എന്ന് സർക്കാർ എന്തുകൊണ്ട് ജനങ്ങളോട് സത്യംതുറന്നു പറയുന്നില്ല? സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം വരുമാനത്തിന്റെ അനുപാതത്തിൽ കുത്തനെ വെട്ടിക്കുറയ്ക്കാൻ സർക്കാർ തയ്യാറാകണം. കർഷകരെ നശിപ്പിക്കാൻ നികുതി വർദ്ധിപ്പിക്കുന്ന നയം രാജ്യദ്രോഹപരമാണ്. നികുതി വർദ്ധന പിൻവലിക്കണമെന്നു ജനങ്ങൾ ആവശ്യപ്പെടുന്നു. കിട്ടാക്കനിയായി തീർന്നിരിക്കുന്ന വമ്പന്മാരുടെ നികുതി എന്തേ സർക്കാർ പിരിച്ചെടുക്കാൻ തയ്യാറാകാത്തത്? കേരളം ഇപ്പോൾ അടിയന്തിര ഭരണഘടനാ പ്രതിസന്ധിയിലാണ്.
ഭരണത്തിൽ പങ്ക് വഹിക്കുന്നവർ എതു രാഷ്ട്രീയപാർട്ടികളിൽ ഉൾപ്പെട്ടവരായാലും അവർ ജനവിരുദ്ധ നയങ്ങളുമായി ഭരണം നടത്തിയാൽ അതിനെതിരെ പൊതുജനങ്ങളുടെ പ്രതിക്ഷേധത്തിന്റെ ഇരമ്പുന്ന സ്വരം അവിടെയുണ്ടാകും, സമാധാനം നഷ്ടപ്പെടും. ഇങ്ങനെ സർക്കാരിനെതിരെയുള്ള രാഷ്ട്രീയ അഭിപ്രായങ്ങളുമായി മതനേതാക്കളും ജനപക്ഷത്തെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളുള്ള പാർട്ടികളും പ്രതിഷേധവും പ്രകടനങ്ങളും ചെയ്തത് നാം മനസ്സിലാക്കുന്നു. നാമറിയുന്നു. ഇക്കാര്യങ്ങളിൽ നടക്കുന്ന സംഘർഷങ്ങൾ എവിടെയാണ് ആദ്യം ഉത്ഭവിച്ചത്? ജനാവകാശങ്ങൾ സംരക്ഷിക്കേണ്ട കോടതികളുടെ ഉള്ളറകൾ കാത്തു സൂക്ഷിക്കേണ്ട ജഡ്ജിമാർ പോലും ജനങ്ങളുടെ മൌലീക അവകാശങ്ങളെ അവഗണിച്ചു രാഷ്ട്രീയതസ്കരർക്ക് വേണ്ടി തകിടം മറിക്കുന്നതും കേരളത്തിൽ നിത്യസംഭവമാണല്ലോ. ജനങ്ങളുടെ ആവശ്യങ്ങളെ കാണാത്ത ഇന്ത്യയുടെ മുൻ സർക്കാരിനെതിരെയുണ്ടായ തീവ്ര ജനവികാരമാണ് ഇന്ത്യയിൽ ആകെമാനം ഈയിടെയായി പൊന്തിവന്നത്. നമ്മുടെ കേരള സംസ്ഥാന സർക്കാരിന്റെ നിലപാടും സ്ഥിതിയും മറിച്ചല്ല.
ചില വിമതയാളുകൾക്ക് ഇത്തരം ചില നിർവഹണശക്തിയുടെ അടിസ്ഥാനം മാത്രം മതി മതങ്ങൾക്ക് നേരെ എതിരെ പ്രവർത്തിക്കുവാൻ അവർ തുടങ്ങും. ഇക്കാര്യം നാം ഒട്ടും വിസ്മരിക്കയും വേണ്ട. എന്നാൽ മതങ്ങളിലെ ചില വൈറസ് അണുക്കൾ സ്പർശിക്കാതെ, ലോകമെമ്പാടും ഭീകര സംഘട്ടനങ്ങൾ ആദ്യം ഉണ്ടാവുകയില്ലായെന്നാണ് ചിന്തകനായ റിച്ചാർഡ് ഡെവുക്കിൻസ് തുടങ്ങിയ മത- രാഷ്ട്രീയ നിരീകഷകരും അഭിപ്രായപ്പെടുന്നത്.
ആഗോളരാജ്യങ്ങൾ മദ്ധ്യപൂർവ്വ രാജ്യങ്ങളിലെ നിലവിലുള്ള ഭീകരപ്രവർത്തകരുടെ ക്രൂരാക്രമണങ്ങളിൽ അടിപതറുകയില്ലെന്ന പ്രതിജ്ഞയുമായി രംഗത്ത് എത്തിക്കഴിഞ്ഞു. അമേരിക്കപോലെയുള്ള പ്രമുഖ രാജ്യങ്ങൾ, യൂറോപ്പ്, ഏഷ്യൻ രാജ്യങ്ങൾ എപ്രകാരം ഇത്തരം പ്രതിസന്ധികളെ ശാശ്വതമായി ഉത്മൂലനം ചെയ്യാൻ കഴിയും എന്ന് ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്ത്യാക്കാർ ഉൾപ്പടെ മറ്റു ലോക രാജ്യങ്ങളെയും അലട്ടുന്ന സജ്ജീവ ചിന്തയാണിത്. ഇസ്സിസ് ഭീകരർ ഒരു ആഗോള ആക്രമണം നടത്തുവാനുള്ള ഒരുക്കങ്ങൾ നടത്തുമ്പോഴും, അതിനുശേഷം അവരുടെ ആക്രമണം നടത്തി മുന്നേറുമ്പോഴും, നടത്തുന്ന കടുത്ത ഭീകര ആക്രമണത്തിന്റെയും യഥാർത്ഥ രൂപം പുറത്തായപ്പോഴും, അവർ ഓരോ വിദേശികളെയും എതിരാളികളെയും യൂറോപ്യരെയും തെരഞ്ഞുപിടിച്ച് കഴുത്തറുത്തു ക്രൂരമായി വെട്ടി കൊലപ്പെടുത്തുന്നത് ആദ്യമൊക്കെ ഉഹാപോഹങ്ങൾ മാത്രമായിരുന്നു. പിന്നീടവയെ അവർ വീഡിയോകളിൽ കൂടി ഡിജിറ്റൽ മാദ്ധ്യമങ്ങളിൽ പുറത്തു വിട്ടു. ഇസ്ലാമിക ഭീകരർ ഈ അടുത്ത കാലത്ത് പോലും ഒരു അമേരിക്കൻ പൌരനേയും ബ്രിട്ടിഷ് പൌരനേയും കൊലപ്പെടുത്തുന്ന രംഗം പരസ്യപ്പെടുത്തിയത് ചരിത്രത്തിലെ തന്നെ ഏറ്റവും നിഷ്ടൂരമായ സംഭവമാണ്.
അതുപക്ഷെ, ഭീകരരുടെ ഒരു ഡിജിറ്റൽ ഭീകരാക്ക്രമണതത്വത്തെ ജനങ്ങൾ അത്രയും പൂർണ്ണമായി വിശ്വസിക്കുന്നില്ലയെന്നത് മറുവശം ആണ്. ഇത്തരം വീഡിയോകൾ നൽകുന്ന സന്ദേശം ഇതാണ്: ഭീകരരെയാകെ ഭയപ്പെടാൻ നല്കുന്ന മുന്നറിയിപ്പ് ആണത്. "നിങ്ങൾ കരുതിക്കോളൂ...(ഭയപ്പെടുത്തൽ) എണ്ണമറ്റ ആയുധങ്ങളുടെ കിലുക്കങ്ങൾ". ! സിറിയയിലെയും ഇറാക്കിലെയും ചില പ്രദേശങ്ങളിൽ ഈ മുന്നറിയിപ്പ് വളരെ കൃത്യമായി പ്രതിഫലിച്ചു. കുർഡിസ് പ്രദേശത്തുനിന്നു ആഗസ്റ്റ് ആദ്യം ഈ മാറ്റങ്ങൾ ശക്തമായിരുന്നുവെന്നു മാദ്ധ്യമങ്ങൾ സ്ഥിരീകരിച്ചു. അതുപോലെതന്നെയായിരുന്നു, വിശ്വചരിത്ര പ്രസിദ്ധമായ നവംബർ 11-നും ജൂണ്‍ 14-നും നടന്ന (ഉദാ: വേൾഡ് ട്രെയ്ഡ് സെന്റർ ആക്രമണം) ഭീകരാക്രമണങ്ങൾ സൂചിപ്പിക്കുന്നത്. അതായത് പൈശാചികമായ കൊലപാതകങ്ങൾ ലോകമെമ്പാടും ഘോഷിച്ച ക്രൂരതയുടെ പാഠങ്ങൾ കൊടുത്തു രക്തദാഹികളായ ഭീകരർ കൊലവിളി ഉയർത്തിക്കൊണ്ടിരിക്കുന്നു.
ഒരു ഇസ്ലാമിക രാജ്യത്തിനായി ഇസ്സിസ് ഭീകരർ നടത്തുന്ന ഏതുതരം ക്രൂരതയുടെയും കൂട്ടകൊലപാതകങ്ങളുടെയും പ്രചാരണങ്ങളും പാശ്ചാത്യലോകം മുഖവിലയ്ക്ക് തന്നെ കാണുന്നുണ്ട്. ഇസ്സിസുകളുടെ പരസ്യ പ്രചാരണവും ഭീകരരുടെ ഒരു ഇസ്ലാമിക രാജ്യം സൃഷ്ടിക്കുവാനുള്ള ഏതുവിധ പ്രചാരണത്തിനും സഹായമായി നില്ക്കുന്ന സുന്നി മുസ്ലീം വിശ്വാസികൾക്ക് അവ ചേർച്ചയുള്ളതാണ്. എന്നാൽ ജിഹാടിസ്റ്റുകൾ സിറിയയിലെ അനേകായിരം സുന്നികളെ കൊലചെയ്തു. അവരുടെ ഭീകര ചിത്രം " പ്രോപ്പഗാണ്ട" ആയി ഉപയോഗിച്ച് മാദ്ധ്യമങ്ങളിൽ വിട്ടു കൊടുത്തു. ഒന്നാലോചിച്ചാൽ തോന്നിപ്പോകുന്നത്, "ഇസ്സിസു" കളുടെ മതപരമായ സന്ദേശം എന്താണ് എന്നല്ലേ ? ചില മുൻകാല സംഭവങ്ങൾ നോക്കാം: പ്രസിദ്ധമായ സെപ്.11-ലെ ന്യൂയോർക്ക് വാൾസ്ട്രീറ്റ് വേൾഡ് ട്രെയ്ഡ് സെന്റർ ഗോപുര ആക്രമണത്തിനു ശേഷവും അതുപോലെ, അതിനുമുൻപും ആക്രമണ നേതൃത്വം നല്കിയ ബിൻ - ലാദനും കൂട്ടർക്കും എന്ത് ന്യായം പറയാൻ ഉണ്ടായി? പാലസ്തീനിയൻ ജനതയുടെ കഷ്ടതകളേക്കുറിച്ചുള്ള അടിസ്ഥാന ദൈവശാസ്തം മാത്രം ! എല്ലാ മുസ്ലീമുകളും പ്രതിരോധിക്കണം, എന്ന ന്യായ വാദം കേൾക്കാൻ ചിലർ കാത്തിരുന്നു. എന്നാൽ ഇവിടെ "ഇസ്സിസി"നു ഈയൊരു ന്യായവാദങ്ങൾ ഇല്ലാ, ഒരേയൊരു സന്ദേശംമാത്രം , "അക്രമം" ! ; അത് സുന്നി ഇസ്ലാം സഹോദരങ്ങൾക്കെതിരെയും !
വർഷങ്ങളായി നിരീക്ഷിക്കപ്പെട്ട മുപ്പത്തിഎഴുകാരനായ ഒരു ഇസ്ലാം ഭീകര പ്രമുഖനും ഭീകര ഇസ്സിസിന്റെ വക്താവുമായ അബു മൊഹമ്മദ് അൽ അട്നാനി യൂ.എസ്.എ.യുടെ ഭീകര പ്രവർത്തകരുടെ ലിസ്റ്റിൽ പെട്ടയാളാണ്. ഇയാൾ ഇസ്ലാമി നേതാവായ അബു ബാക്ര അൽ ബഹ്ദാദിയുടെ, "സ്വയം അവരോധിക്കപ്പെട്ട ഖാലിഫി"ന്റെ വലംകൈ ആണെന്ന് ലോകം അറിയുന്നു. അവരുടെ പ്രമാണം ഇതാണ്: "ഞാൻ വിശ്വസിക്കുന്ന ഒരേ ഒരു നിയമം, കൊടുംഘോരവനത്തിന്റെ നിയമം മാതമാണ്".
അഭയാർത്ഥി പ്രവാഹം |
മതാത്മകതത്വശാസ്ത്രം ഉപേക്ഷിക്കുന്നത് തീർത്തും അഭിലഷണീയം അല്ല. അത് ലക്ഷ്യ പ്രാപ്തിക്കു ചേരുന്നതല്ല. അത്തരമൊരു കാഴ്ചപ്പാട് ഒരു സർവാധിപത്യരാജ്യത്തിന്റെ രീതിയിലേയ്ക്ക് വഴുതിപ്പോകാൻ ഇടയാകും. കഴിഞ്ഞകാല ചരിത്രസംഭവങ്ങൾ വളരെ നന്നായി നമ്മെ മനസ്സിലാക്കുന്നുണ്ട്. മനുഷ്യനു ഈ ചിന്ത എന്നുവരെയുണ്ടാകുമോ അന്നു വരെയ്ക്കും അവനു മതജീവിതവീക്ഷണം, ആത്മീയത എന്നീ ആവശ്യങ്ങൾ തോന്നും. ഒരു യഥാർത്ഥ ആവശ്യമാണെന്ന അനുഭവം ഉണ്ടാകും. വീഞ്ഞിന്റെ നറുമണമാണ്, അഥവാ ഒരുവന്റെ ആവശ്യമാണ്, അതിനെ അമർത്തി കുഴിച്ചുമൂടുവാൻ കഴിയുകയില്ല.
മെച്ചപ്പെട്ട നവീകരിക്കപ്പെട്ട മതവീക്ഷണം
മതവീക്ഷണപരമായി ഉണ്ടാകുന്ന സംഘട്ടനങ്ങളെ എങ്ങനെ കൈപ്പിടിയിൽ ഒതുക്കാമെന്നും എന്നതുപോലെ തന്നെ എങ്ങനെ സമാധാനവും പ്രത്യാശയും അടുങ്ങുന്ന ക്രിയാത്മകമായ സന്ദേശം മതങ്ങളിൽ പ്രദർശിപ്പിക്കാൻ കഴിയുമെന്നും, അഥവാ അവയൊക്കെ എപ്രകാരം പ്രയോഗത്തിൽ വരുത്താമെന്നുമുള്ള ചിന്തകൾ ഉയരുന്ന കാലമാണല്ലോ ഇപ്പോഴുള്ളത്.
ഈ ഒരു വിഷയത്തിൽ മറുപടി നല്കുകയെന്നത് വേറിട്ടൊരു മതപരമോ അല്ലാത്തതോ എന്നടിസ്ഥാനപ്പെടുത്തിയല്ല. അതായത്, ചുരുക്കിപ്പറഞ്ഞാൽ വേണ്ടത് എല്ലാവർക്കും നവ ആകർഷണം നൽകുന്ന ഒരു നല്ല മതാത്മകതത്വശാസ്ത്രം ആണ്. അതിങ്ങനെയാണ് : അക്രമ രഹിത കാഴ്ചപ്പാടുകൾ അഥവാ സംഘർഷങ്ങൾ ഒഴിവാക്കപ്പെട്ട നറുമണം വീശുന്ന ഒരു ദൈവശാസ്ത്രം. അത് പൊതുവെ എല്ലാത്തിലും തന്നെ-ക്രിസ്ത്യാനികളുടെയും, ഇസ്ലാമിക, യഹൂദ, ഹിന്ദു വിശ്വാസികളുടെയും പ്രവണതയ്ക്ക് അനുസരണമായി ഹൃദയപൂർവ്വം സ്വീകരിക്കുന്നതാകണം. അക്രമങ്ങളെ നേരിടുന്ന, ചർച്ചചെയ്യപ്പെടാവുന്ന അങ്ങുമിങ്ങും പരസ്പരം അവയെപ്പറ്റി സംസാരിക്കാൻ വഴിയൊരുക്കുന്ന പുതിയ ഒരു മതസംസ്കാരം സൃഷ്ടിക്കപ്പെടുന്നതാകണം നവീകരിക്കപ്പെട്ട മതങ്ങൾ.
നവീകരണം പൂർണ്ണമായി പൂർത്തിയാക്കുന്നതിൽ മറ്റു രണ്ടു കാര്യങ്ങൾ കൂടിയുണ്ട്. അതിൽ ഏറ്റവും പ്രധാനമായത്,1)- ആദ്യം അടിസ്ഥാനപരമായി മനുഷ്യന്റെ എല്ലാവിധ പരമപ്രധാനമായ ഉപജീവനമാർഗത്തിനുള്ള ആവശ്യമായ മാർഗ്ഗം കണ്ടെത്തുക, 2)- , യുദ്ധവും സംഘർഷങ്ങളും പ്രാഥമികമായ മതാത്മികതക്ക് സ്ഥിരം പരിഹാരമല്ലായെന്ന പാഠം. ചില രാഷ്ട്രീയ കാര്യങ്ങളിൽ ലക്ഷ്യം കണ്ടു അതിനെ ഉപകരണമാക്കുവാൻ ഇതിൽ ആരെങ്കിലും ശ്രമിക്കുന്നത് (ഉദാ: അഫ്ഗാനിസ്ഥാനും മുജാഹിതീനും ),ആരെങ്കിലും ഇത്തരം ആശയങ്ങൾ കുപ്പികളിൽ അടച്ചു ലോകം മുഴുവൻ വിതരണം ചെയ്തു കൊടുക്കാമെന്നു ആർക്കെങ്കിലും കരുതുവാൻ കഴിയുമോ?
മോസൂളിൽ നിന്നും പാലായനം ചെയ്ത ക്രിസ്ത്യാനികൾ |
ഒന്നാലോചിച്ചാൽ നമുക്ക് മനസ്സിലാക്കാവുന്നതിതാണ്: മദ്ധ്യപൂർവ്വ രാജ്യങ്ങളിലേയ്ക്ക് നോക്കിയാലും ഏതാണ്ടിതേ കാരണങ്ങൾ തന്നെയെന്നും കണ്ടെത്താവുന്നതാണ്. അവിടെ ആദിവാസികൾക്കും അവിടുത്തെ മതാനുയായികൾക്കും ഇടയിലെ വിവേചനം. ഉദാ: ഇറാക്കിലെ ഭൂരിപക്ഷ ഷിയിറ്റെൻ സമുദായത്തിൽപ്പെട്ടവർക്ക് ഇതുവരെ ഭരണതലത്തിൽ ഒരിക്കലും തന്നെ പങ്കെടുക്കുവാൻ കഴിഞ്ഞിരുന്നില്ല. അവിടുത്തെ ഒരുതരം മതാധിഷ്ടിത സംഘർഷങ്ങൾക്ക് കാരണം എല്ലാം വളരെയധികം സാമൂഹ്യപ്രശ്നങ്ങൾ തന്നെയാണ്. വളരെയടുത്തു ഇതേക്കുറിച്ച് ശ്രദ്ധിച്ചാൽ ഈ സംഘർഷങ്ങൾക്കെല്ലാം കാരണം മതത്തിന് മാത്രം ഉത്തരവാദിത്വം പറയുവാൻ കഴിയുകയില്ല. ശരിയാണ്, സ്വാഭാവികമായും. കുറെ മതത്തിനുമുണ്ട്; അതിന്റെ അതിരുകടന്ന പ്രകൃതിയിലും രൂപത്തിലും വിഭ്രാന്തി പിടിച്ച ഒരു സമൂഹത്തിനുള്ള നിർവഹണശേഷിക്ക് സംഘർഷങ്ങളെ അവിടെ ഏതു നിമിഷവും ഇരട്ടിയാക്കാനോ ആളിക്കത്തിക്കുവാനോ കഴിയും.
മതതീവ്രവാദ സംഘർഷങ്ങൾ പൊതുവേയുള്ള കാര്യങ്ങളിൽ ചൂണ്ടിക്കാണിക്കപ്പെടുന്നത്, ആഴത്തിൽ കിടക്കുന്ന നിരവധി കാരണങ്ങളെയാണ്. മതാത്മകജീവിത പ്രശ്നങ്ങളേക്കാൾ ഏറെ മനുഷ്യന്റെ ജീവൽപ്രധാനങ്ങളായ സാഹചര്യങ്ങളും അതിനോട് ബന്ധപ്പെട്ട കുറെ കാര്യങ്ങളും ഒഴിവാക്കാനാവാത്ത ആവശ്യങ്ങളുമാണ് . രോഗത്തിന്റെ അടയാളങ്ങളെ മാത്രം കണ്ടു ചികിത്സ നൽകിയാൽ രോഗം ശാന്തമാകുകയില്ല; കാരണം കാണാതെയുള്ള ലോകശാന്തിയും കൈവരുകയില്ല.
www.dhruwadeepthi.blogspot.de
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.