Dienstag, 25. September 2018

ധ്രുവദീപ്തി: Opinion // "ഈ കന്യാസ്ത്രീകളെ ആർക്ക് രക്ഷിക്കാൻ കഴിയും?" കേരളത്തിലെ തിരുസഭയും വിശ്വാസിസമൂഹവും. George Kuttikattu

ധ്രുവദീപ്തി:  Opinion // 


"ഈ കന്യാസ്ത്രീകളെ 
ആർക്ക് രക്ഷിക്കാൻ കഴിയും?":
(മുൻ കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ)


കേരളത്തിലെ തിരുസഭയും 
വിശ്വാസിസമൂഹവും.
George Kuttikattu 
            
ഭയിലെ വിശ്വാസി സമൂഹത്തെ സഭാധികാരികളിൽ നിന്നും ആർക്ക് രക്ഷിക്കാൻ കഴിയും എന്ന ചോദ്യം കൂടി ഞാനിവിടെ ഇപ്പോൾ ആദ്യമേ തന്നെ  ചോദിക്കട്ടെ. സീറോ മലബാർ സഭയുടെ മുൻ മേജർ ആർച്ച്ബിഷപ്പും സഭയിലെ കർദ്ദിനാളുമായിരുന്ന മാർ വർക്കി വിതയത്തിൽ "STRAIGHT FROM THE HEART" എന്ന തന്റെ പുസ്തകത്തിൽ വളരെയധികം ആശങ്കയോടെതന്നെ ചോദിച്ചിരിക്കുന്ന ഒരു വലിയ ചോദ്യമായിരുന്നു, കത്തോലിക്കാ സഭയിലെ കന്യാസ്ത്രീകളുടെ മഠങ്ങളിലെയും അവരുടെ സഭാജീവിതവേദികളിൽ നിരന്തരം കാണപ്പെടുന്ന അടിമത്തജീവിതവഴികളിലുണ്ടാകുന്ന പ്രശ്നങ്ങളും, കന്യാസ്ത്രികൾക്കു സഭാധികാരികളിൽനിന്നും അനുഭവമായിട്ടുള്ളതും, അവയ്ക്കൊന്നും യാതൊരു മറുപടി ലഭിക്കാത്ത അനേകം നിഗൂഢമായ തിക്താനുഭവങ്ങളുടെ യാഥാത്ഥ്യങ്ങളെയെല്ലാം നേരിൽ മനസ്സിലാക്കിയ ശേഷം അദ്ദേഹം സ്വയം ചോദിച്ചത്. ഇപ്രകാരമാണ്: " ഈ കന്യാസ്ത്രീകളെ ആര് രക്ഷിക്കും ?" എന്നാണ്.

പുണ്യശ്ലോകനായ മുൻ കർദ്ദിനാൾ മാർ വർക്കി വിതയത്തിലിന്റെ അഭിലാഷവും ഉള്ളലിഞ്ഞ പ്രാർത്ഥനയും ഇന്ന് നേരിട്ട് ഫലം കണ്ടുവെന്ന് തർക്കമില്ലാതെ പറയാം. ഒപ്പം, പുരാതനകാലം മുതലേ അടിമത്വമനുഭവിച്ചിരുന്ന "അല്മായർ" എന്ന് സഭാധികാരികൾ വിളിക്കുന്ന സഭാംഗങ്ങൾക്ക് ഇടയന്മാരായ സഭാധികാരികളുടെ പീഡനങ്ങളിൽ നിന്നും, ഏകാധിപത്യ മനോഭാവത്തിൽ നിന്നും ഒരു പരിധിവരെയെങ്കിലും മോചനം ഉണ്ടാക്കുന്നതിനും സാധിച്ചു എന്നുപറയാം. കേരളത്തിലെ ക്രിസ്തീയ സഭാ വിശ്വാസികളുടെ താൽക്കാലിക ധാർമ്മിക വിജയമാണ് കുറവിലങ്ങാട് നാടു കുന്ന് മഠത്തിലെ കന്യാസ്ത്രീകളുടെ നീതിക്കുവേണ്ടിയുള്ള സഹന സമര ത്തിലൂടെ നാമെല്ലാം കണ്ടതെന്ന് ഉറക്കെപ്പറയാൻ കഴിയും. ജലന്ധർ മെത്രാൻ ഫ്രാങ്കോ നടത്തിയ ലൈംഗിക പീഡനത്തിൽ ഇരയായ സഭയിലെ  കന്യാ സ്ത്രികൾ, സഭയിൽ നീതിയും സുരക്ഷയും കിട്ടണമെന്നും, കോടതി പ്രതി യെ നിയമപരമായി ശിക്ഷിക്കണമെന്നും, സമാധാനപൂർവ്വം കഴിഞ്ഞ നാളു കളിൽ ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ ധർമ്മസമരം കേരളത്തിൽ   കത്തോ ലിക്കാസഭയിലും സഭയിലെ എല്ലാ സഭാംഗങ്ങളിലും പുതിയൊരു ചരിത്രപര മായ നവോത്ഥാനം ഉണ്ടാക്കാൻ കാരണമാകുമെന്ന് കേരളത്തിലെ കത്തോ ലിക്കാ വിശ്വാസികൾക്ക് സംശയവുമില്ലാതെ കാണുവാൻ കഴിയും. നീതിക്കു വേണ്ടിയുള്ള സമരം നയിച്ചവരുടെ ആ ആത്മവീര്യം തികച്ചും ഒരു  "പ്രതി ഷേധസമര"മായി ആ സമരമുഖത്തു ആളിക്കത്തി. ജലന്ധറിലേ രൂപതയുടെ മെത്രാനെ പോലീസ് നിയമപരമായി അറസ്റ്റു ചെയ്തത് ലോകജനത ആകെ ശ്വാസം പിടിച്ചുനോക്കി നിന്നു പോയി.!

നീതിക്ക് വേണ്ടിയുള്ള കന്യാസ്ത്രീകളുടെ സഹനസമരം സഭാവിരുദ്ധ നടപടിയോ  മെത്രാന്മാരെ?

 എറണാകുളത്തു 
പൊതു നിരത്തിൽ
 വിവിധ രൂപതകളിലെ 100 ലേറെ
വൈദികരുടെ പ്രതിഷേധസമര
ജാഥയുടെ രംഗം. 

കേരളത്തിലെ കത്തോലിക്കാ മെത്രാന്മാരു ടെ കെ.സി.ബി.സി യുടെ പ്രവർത്തനങ്ങളും പ്രസ്താവനകളും 100 %വും  സഭാവിരുദ്ധമാണ്. അവരുടെ നിലപാടുകളെ-,  സഭാംഗങ്ങൾക്ക് ഭീഷണിയുയർത്തുന്ന എല്ലാ രീതിയിലുള്ള അവരുടെ മനോഭാവത്തെ  ശക്തമായിത്ത ന്നെ അപലപിക്കേണ്ടതുമാണ്. കെ. സി. ബി. സിയിലെ മെത്രാന്മാരെ, നിങ്ങൾ, എന്റെ ഈ ചോദ്യങ്ങൾക്കു മറുപടി തരാൻ, സഭയു ടെ മെത്രാന്മാരും കർദ്ദിനാൾമാരും, ബാദ്ധ്യ സ്ഥരാണ്. കേരളത്തിൽ 1959- കളിൽ  കമ്യു ണിസ്റ്റ് ഭരണത്തിന് നേരെ, ഭീകരഭരണം, സഭാവിരുദ്ധഭരണം, ജനവിരുദ്ധഭരണം എന്നൊക്കെ പറഞ്ഞു മെത്രാന്മാർ പൊതു നിരത്തിലിറങ്ങിയതും, പല ഇടയലേഖനം ഇറക്കിയും സജ്ജീവ സമരമുഖം നയിച്ചതു ചരിത്ര സത്യമാണ്. ചങ്ങനാശേരി രൂപത മുൻ ആർച്ചുബിഷപ്പ് പവ്വത്തിലിനെ മേജർ ആർച്ചുബിഷപ്പായി നിയമിക്കാനുള്ള ഒരു നീക്കത്തിനെതിരെ അന്ന് വിവിധ രൂപത കളിൽ നിന്നുള്ള 100 ലേറെ വരുന്ന വൈദികർ എറണാകുളത്ത് വച്ച് യോഗം ചേരുകയും, പ്രതിഷേധജാഥകൾ നടത്തി അന്നത്തെ കർദ്ദിനാൾ പടിയറയ്ക്ക് നിവേദനം നൽകിയത് അവർ മറന്നുപോയോ?. അന്ന് ജാഥയായിട്ടാണ് വൈദികർ മേജർ ആർച്ച്ബിഷപ് പടിയറയുടെ പക്കലെത്തിയത്. കത്തീഡ്രൽ വികാരി ഫാ. ജോസ് പോൾ നെല്ലിശേരിയാണ് പ്രതിഷേധ യോഗത്തിൽ അന്ന് അദ്ധ്യക്ഷത വഹിച്ചത്. "കത്തോലിക്കാസഭയുടെ അന്ത്യം ഞങ്ങൾ വരുത്തും, പവ്വത്തിലിനെതിരെ പ്രക്ഷോപണവുമായി വൈദികരെല്ലാം നിരത്തിലിറങ്ങി പ്രതിഷേധക്കൊടി പിടിച്ചു സമരം ചെയ്തവരാണ്. ഇതൊന്നും അന്നത്തെ കെ. സി. ബി. സിക്കതു സഭാവിരുദ്ധമല്ലായിരുന്നോ? നാണമില്ലേ, നാണമില്ലേ കെ. സി. ബി. സി.യിലെ മെത്രാന്മാരെ, കർദ്ദിനാളെ, നീതിക്കുവേണ്ടി സമരം ചെയ്ത കന്യാസ്ത്രികൾ സഭാവിരുദ്ധനടപടിയാണ് ചെയ്തതെന്ന് പറയാൻ ? അതിഗൗരവമായിട്ടുള്ള സഭയുടെ  ഈ വിഷയം മനസ്സിലാക്കിയ വത്തിക്കാൻ ആരും തന്നെ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിൽ നാടകീയമായ വിധം, അന്ന് വൈദികനായി രുന്ന ഫാ. വർക്കി വിതയത്തിലിനെ മെത്രാനായും, മേജർ ആർച്ചുബിഷപ്പ് ആയും പിന്നീട് കർദ്ദിനാളായും നിയമിക്കേണ്ടതായി വന്നത് ചരിത്ര സംഭവമല്ലേ? കെ. സി. ബി. സി. യിലെ മെത്രാന്മാർക്ക് യാഥാർഥ്യബോധം നശിച്ചുപോയി. കാരണം ഏകാധിപതികളായി സ്വകീയാധികാരം ഉള്ളിൽ വച്ചുപുലർത്തുമ്പോൾ അവർക്ക് യാഥാർത്ഥ്യബോധം ഉണ്ടാവുകയില്ല. കുറ്റകൃത്യങ്ങളിൽ ഇരയാക്കപ്പെട്ടവരുടെ നേരെ ആരോപണം നടത്തുകയും കുറ്റക്കാരായ സഭാധികാരികളോട് സഹതാപവും പ്രകടിപ്പിക്കുന്ന സഭയിലെ ഏതു മെത്രാന്മാരുമാകട്ടെ അവരൊന്നും ഈ സഭയിലെ അധികാരസ്ഥാനം അർഹിക്കുന്നവരല്ല. മനുഷ്യരല്ലേ, തെറ്റും കുറവുകളും അധികാരികൾക്കും ഉണ്ടാകാം എന്ന ഇവരുടെ ന്യായവാദം കൊണ്ട് ഇവർ സഭാസംവിധാനത്തെ പൊളിച്ചടുക്കി കത്തിച്ചുകളയുന്ന ക്രിമിനലുകൾ തന്നെ.

സഭയിലെ വൈദികരെല്ലാം നിരത്തിലിറങ്ങി സമരം ചെയ്തത നടപടികൾ സഭാനിയമത്തിന് എതിരല്ലേ മെത്രാന്മാരെ, കർദ്ദിനാളന്മാരെ? കേരളത്തിലെ കത്തോലിക്കാ സഭയെ ബിഷപ് പവ്വത്തിലും കൂട്ടരും കൂടി രഹസ്യമായി ഒരൊറ്റ അല്മായരോടും ആലോചിക്കാതെ കേരളത്തിലെ കത്തോലിക്കാ സഭയയെ സീറോമലബാർ സഭയെന്ന പേരിൽ റോമൻ കത്തോലിക്കാ സഭ ക്കെതിരെയുള്ള വേറിട്ടൊരു സഭ കേരളത്തിൽ സ്വയം പ്രഖ്യാപിച്ചുകൊണ്ടു മാർപാപ്പയ്‌ക്കെതിരെ കൊടിപിടിച്ചു. ഇതിനെതിരെയും അന്ന് വളരെയേറെ വൈദികർ പ്രതിഷേധ സമരം ചെയ്തു. മാത്രമല്ല, സഭയിൽ ഉണ്ടായിട്ടുള്ള    നിരവധിയേറെ കൊലപാതകങ്ങളെ മറച്ചുവച്ചു കേസില്ലാതെയാക്കിയത് മെത്രാന്മാരും വൈദികരുമാണ്. മരണപ്പെട്ടവർ കന്യാസ്‌തികൾ ആയിരുന്നു. വലിയ ഉദാഹരണം ചെമ്മലമറ്റത്തു ഒരു കന്യാസ്ത്രി കൊല്ലപ്പെട്ടത്‌, അതിനു കാരണം അപകടമരണമാണെന്ന് വരുത്തി സിസ്റ്ററിന്റെ മൃതദേഹം ഉടൻ സംസ്കരിച്ചു. വേറൊന്ന്, സിസ്റ്റർ അഭയയും കൊല്ലപ്പെട്ടത് മറ്റൊരു പ്രസിദ്ധ ഉദാഹരണം..കൊട്ടിയൂരിൽ ഇടവക വികാരി പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ പീഡിപ്പിച്ചു കുഞ്ഞുണ്ടാക്കി. ഇതൊന്നും സഭാമെത്രാന്മാരുടെ കണ്ണിൽ സഭാവിരുദ്ധ നടപടിയല്ല? അവയൊന്നും കോഴപ്പണം കൊടുത്ത് മെത്രാൻ ഉദ്യോഗം ലഭിച്ച കെ. സി. ബി. സി. യിലെ മെത്രാന്മാർക്ക് ഇതൊന്നും മനസ്സിലാക്കാനുള്ള വിവേകമില്ല എന്ന് പറയാതെ തരമില്ല.. ഇപ്പോഴിതാ ഒരു കന്യാസ്ത്രിയെ പൈശാചികമായി ലൈംഗികദാഹം മൂത്തു ബലാൽസംഗം നടത്തിയ ഒരു നീചനായ മെത്രാൻ നിങ്ങളുടെ മുൻപിൽ ഉണ്ട്. ജലന്ധർ രൂപതയുടെ, അതെ -ഫ്രാങ്കോ എന്ന് പേരുള്ള ഒരു മെത്രാൻ തന്റെ ക്രൂരമായ നീചപ്രവർത്തികളിൽ ശിക്ഷിക്കപ്പെട്ടു. മെത്രാൻ പാലായിലെ ജയിൽവാസം അനുഭവിക്കുമ്പോൾ, നിങ്ങളുടെ നിങ്ങളുടെ നെഞ്ചുപൊട്ടുന്നു, പാലാ രൂപത യുടെ ഒരു മെത്രാൻ കുറ്റവാളിയായി അറസ്റ്റുചെയ്യപ്പെട്ടു പാലാ ജയിലിൽ വസിക്കുന്ന മെത്രാനെ നേരിട്ട് സന്ദർശിച്ചു ശക്തി പകരുന്നു. അതേസമയം പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രിയാകട്ടെ അതെല്ലാം സഹിച്ചു.സഹിച്ചു അവ  ക്ഷമിച്ചു കൊള്ളണം, അല്ലെങ്കിൽ അവർ സഭയ്ക്ക് പുറത്താണ്! മെത്രാനെന്ന കുറ്റവാളിയെ വിശുദ്ധനായും നിങ്ങൾ കാണുന്നു. ഹ!കഷ്ടം മെത്രാന്മാരെ !!!

കത്തോലിക്കാ സഭ ഇപ്പോൾ നേരിടുന്ന നീറുന്ന പ്രശ്നം സഭയുടെ ആകെമാന സംവിധാനത്തിലോ വിശ്വാസത്തിന്റെ പിഴവുകളിലോ അല്ല, പ്രത്യുത, നാം ഉൾക്കൊള്ളുന്ന കത്തോലിക്കാ സഭയിലെ അഭിഷിക്തരായ ശുശ്രൂഷികളായ മെത്രാന്മാരുടെയും പുരോഹിതരുടെയും, പ്രത്യേകിച്ച്, മെത്രാന്മാരെയെല്ലാം സംബന്ധിക്കുന്നതാണ് പ്രതിപാദനവിഷയം. പൗരസ്ത്യസഭാ വിഭാഗമായ സീറോ മലബാർ കത്തോലിക്ക സഭയിലെ അംഗങ്ങളായിരുന്നു, ജലന്ധർ ലത്തീൻ രൂപതയുടെ മെത്രാനും, തന്റെ ലൈംഗിക ഇരയായിമാറിയ തന്റെ മെത്രാൻ അധികാരപരിധിൽപ്പെട്ട ജലന്ധർ രൂപതയിലെ ഒരു മഠത്തിലെ കന്യാസ്ത്രീയും. കത്തോലിക്കാ സഭയിലെ എല്ലാ മെത്രാന്മാരും വൈദികരും സന്യാസി-സന്യാസിനികളും അവർ ആപദവിയിലെത്തുന്നതിനു മുമ്പ് തന്നെ സഭയുടെ ക്രമപ്രകാരം മൂന്നു വൃതങ്ങൾ ഏറ്റുപറഞ്ഞിട്ടുള്ളവരാണ്. ദാരിദ്ര്യം ബ്രഹ്മചര്യം, അനുസരണം എന്നീ മൂന്നു വൃതങ്ങൾ. പ്രതിജ്ഞ എടുത്ത വ്രതവാഗ്ദാനങ്ങളെയെല്ലാം ലൈംഗികദാഹത്തിന്റെ മൂർച്ചയേറിയ ആയുധം വച്ച് കന്യാസ്ത്രിയെ പലതവണ പീഡിപ്പിച്ച അതിക്രൂരകൃത്യം എന്നാണ് നമുക്ക് പറയേണ്ടത്. മേലധികാരിയെന്ന അഹന്തയുടെ മൂർച്ചയുള്ള വാൾകൊണ്ട് കന്യാസ്ത്രിയെ കീഴ്‌പ്പെടുത്തി ഒരു മെത്രാൻ ലൈംഗികസുഖം രുചിച്ചു നോക്കി. ഇതിനെ എതിരിടാനുള്ള മാനസികശക്തിയും കായിക ശക്തിയുമില്ലാത്ത കന്യാസ്ത്രി സ്വന്തം നാണക്കേടിൽ ഭയന്ന് അപമാനം സഹിച്ചു. ഒടുവിൽ സഹികെട്ട് സീറോമലബാർ സഭയുടെ കർദ്ദിനാൾ മുതൽ, മറ്റുള്ള സഭാനേതൃത്വങ്ങളെയെല്ലാം തന്റെ ദുരന്തകഥകൾ നേരിട്ട് പറഞ്ഞു. ധാർമ്മികത പള്ളികളിൽ നാലുകൈകളും എട്ടുകാലുകലുകളും എടുത്തു നാലുപാടും വീശി അല്മായരോട് അധാർമ്മികതയും പാപവും പറഞ്ഞു അവരെ പാതാളത്തിലേക്ക് വിടുന്നതുപോലെ അവരെല്ലാം കൂടി ആ സഭാ സഹോദരിയെ നരകശിക്ഷയ്ക്ക് വിധിക്കുവാനാണ് ശ്രമിച്ചത്. നാണമില്ലേ, നാണമില്ലേ ഈ മെത്രാന്മാർക്ക് അധികാരത്തിന്റെ ചുവന്ന മേലങ്കിയും, കിരീടവും, കഴുത്തിൽ പാഷാണ്ഡമതത്തിന്റെ കുരിശും ധരിച്ചു ദൈവം ചമഞ്ഞു സിഹാസനത്തിലിരിക്കാൻ?? ജലന്ദർ രൂപതയുടെ മെത്രാൻ ഫ്രാങ്കോ  മുളയ്ക്കൽ ഒരു കന്യാസ്ത്രിയെ ബലാൽസംഗം ചെയ്തതിനെതിരെ നീതി ആവശ്യപ്പെട്ടും പ്രതിയെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടു കന്യാസ്ത്രി നൽകിയ പരാതിയിൽ മെത്രാൻ അറസ്റ്റു ചെയ്യപ്പെട്ടു ജയിലിലായ ഗൗരവമായ സംഭവത്തെ കേരള കത്തോലിക്കാ ബിഷപ്‌സ് കൗൺസിൽ സമ്മേളിച്ചു ആ കന്യാസ്ത്രീ സ്വീകരിച്ച നടപടി നിലപാടിനെതിരെ നിശിതമായി അവരെ വിമർശിച്ചു. കന്യാസ്ത്രി പൊതുനിരത്തിൽ ഇറങ്ങി നീതിക്കുവേണ്ടി സമരം ചെയ്തത് സഭാനയങ്ങൾക്ക് വിരുദ്ധമാണെന്നും സഭയ്‌ക്കെതിരെയാണെന്നും മെത്രാനെ നീതീകരിക്കുകയാണുണ്ടായത്. കേരളത്തിൽ കത്തോലിക്കാ സഭയ്‌ക്കെതിരെ ആരും വിമർശിച്ചിട്ടില്ല, സഭയ്‌ക്കെതിരെ ആരും സമരം ചെയ്തിട്ടില്ല, മറിച്ചു, സഭയിലെ ഒരു മെത്രാൻ ഒരു കന്യാസ്ത്രിയെ ലൈംഗിക ബലാൽക്കാരം ചെയ്തതിനെതിരെ നീതി ലഭിക്കുവാൻ എല്ലാമാർഗ്ഗങ്ങളിലും, വിശിഷ്യാ, സഭാധികാരികളായ കർദ്ദിനാളിന്റെയും പുരോഹിതരുടെയും മെത്രാൻസംഘത്തിന്റെയും മുമ്പിൽ പോലും, മുട്ടിയിട്ടും ആരും അവരെ സഹായിച്ചില്ല. വഴിമുട്ടിയ കന്യാസ്‌തികൾ ഒടുവിൽ തെരുവിലിറങ്ങിയത് സഭാവിരുദ്ധപ്രകടനമെന്നു മെത്രാന്മാർ പ്രസ്‌താവിച്ചത്‌ കടുത്ത അവിവേകം തന്നെയാണ്.

ആദ്യമായിത്തന്നെ മെത്രാന്മാർ എല്ലാവരും യാഥാർത്ഥ്യം മനസ്സിലാക്കണം. സഭയെന്നു പറയുന്നത് മെത്രാന്മാരുടെയും അവരുടെ കീഴിലുള്ള  വൈദിക രുടെയും കന്യാസ്ത്രികളുടെയും മാത്രമുള്ള ക്രിസ്തു സംഘടനയാണെന്ന് നിങ്ങൾ വിചാരിക്കുന്നത് മൗഢ്യമാണ്. അതുപോലെ, മനസ്സിലാക്കേണ്ടത് പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ മെത്രാന്മാർക്കും സഭയിലെ പുരോഹിതർ ക്കും മാത്രമല്ല, അല്മായർക്കും കന്യാസ്ത്രികൾക്കും വിശ്വാസികൾക്കും ലഭി ക്കാവുന്നതാണ്. പരിശുദ്ധാത്മാവിന്റെ നിവേശനത്തിൽ തിരുസഭയിൽ പൊന്തിവരുന്ന അഭിപ്രായങ്ങൾകൊണ്ട് ചില സംഭവങ്ങളിൽ അർഹിക്കുന്ന പ്രാധാന്യം നൽകണം. അതിനാണ് മെത്രാന്മാരെ നിയമിച്ചത്. എന്നാൽ ഒരു കാര്യം മെത്രാന്മാർ മനസ്സിലാക്കണം, മെത്രാന്മാർക്ക് മാത്രമല്ല, സഭയിലെ വിശ്വാസികൾക്കും പരിശുദ്ധാത്മാവിന്റെ വരങ്ങളുണ്ട്. സുവിശേഷ വചന പ്രഘോഷണത്തിനു നിയോഗിക്കപ്പെട്ടവരുടെ സഭാവിരുദ്ധപ്രവർത്ത നം നാം അറിയുന്നു, പലപ്പോഴും അത് ഇരുളിന്റെ മറയിൽ മറഞ്ഞുപോകും. പക്ഷെ സുവിശേഷ ദൗത്യനിർവഹണത്തിൽ വിമുഖരായി നിന്ന് പ്രവർത്തിക്കുന്ന നിയോഗിക്കപ്പെട്ടവരുടെ പ്രവർത്തിയാൽ മനം മടുത്തു തളർന്നവശമായി നിദ്രാധീനയായിക്കഴിഞ്ഞ സഭയെ അല്മായർ നിദ്രയിൽനിന്നുണർത്തുകയും കർമ്മനിരതരാകുകയും ചെയ്ത അനേകം സംഭവങ്ങൾ സഭാചരിത്രത്തിൽ കാണാൻ കഴിയും. ഇപ്പോഴും, നിസഹായരായി സഭപോലും തള്ളിക്കളഞ്ഞ സഭയിലെ അംഗങ്ങളായ കന്യാസ്ത്രീകളുടെ സുരക്ഷയ്ക്കും നീതി വാങ്ങി നലകുന്നതിനും അല്മായർ അവർക്കൊപ്പം നിലകൊള്ളുന്നത് സഭയിലെ ശക്തികേന്ദ്രങ്ങളുടെ താക്കോൽ കൈവശമാക്കിയിരിക്കുന്ന മെത്രാന്മാർക്ക് ദഹിക്കുകയില്ലെന്നു അല്മായർക്കറിയാം. കന്യാസ്ത്രികൾക്കെതിരെ പക തീർക്കാൻ അവരെ ശിക്ഷിക്കുന്ന അധികാരികളുടെ നടപടി തിരുത്താൻ അല്മായർക്കറിയാം. അവർക്കുവേണ്ടി പൊതുനിരത്തിലിറങ്ങിയ സഭയിലെ വൈദികരെ ശിക്ഷിക്കാൻ സഭ എന്ന് പറഞ്ഞു വീമ്പിളക്കുന്ന മെത്രാന്മാർക്ക് ധൈര്യമുണ്ടോ എന്ന് ഞാൻ ചോദിക്കുന്നു. നീതിക്കുവേണ്ടി പൊതുനിരത്തു വരെ ഇറങ്ങി യാചിക്കേണ്ടി വന്ന സഭാസഹോദരികളെ കത്തോലിക്കാ സഭ സംരക്ഷിച്ചില്ലെങ്കിൽ അവരെ സഭയിൽ സംരക്ഷിക്കാനും നീതി നടപ്പാക്കി നൽകുന്നതിനും മെത്രാന്മാർ വിളിക്കുന്ന അല്മായർ എന്ന് പേരുള്ള സഭയുടെ അംഗങ്ങൾക്ക് കഴിയുമെന്ന് മെത്രാന്മാർ മനസ്സിലാക്കണം. ഇന്ത്യയിലെ ചില മെത്രാന്മാർ വിശ്വസിക്കുന്ന സഭയെന്നത് അവർ മാത്രമുള്ളതല്ല, സഭയിൽ ദൈവജനം എന്ന് വിളിക്കപ്പെടുന്ന അല്മായരുംകൂടിയാണെന്നു അറിയണം.

ലോക കത്തോലിക്കാ സഭയെ ആകെ നാറ്റിച്ച അധികാരിവർഗ്ഗങ്ങളായിട്ട് ഇന്ത്യൻ മെത്രാന്മാരും പുരോഹിതന്മാരും അധ:പതിച്ചുപോയിരിക്കുന്നു എന്നതിന്റെ മഹത്തായ തെളിവുകളാണ് എനിക്ക് ഇവിടെ വിരൽചൂണ്ടി പറയേണ്ടതായി വരുന്നത്. നിരവധിയേറെ ഉദാഹരണങ്ങൾ നിരത്തി അവ ചൂണ്ടിക്കാണിക്കാനുണ്ട്. ദാരിദ്ര്യം, അനുസരണം, ബ്രഹ്മചര്യം, എന്നീങ്ങനെ സഭയുടെ മൂന്നു നിർദ്ദിഷ്‍ട വൃതങ്ങളെയും വലിച്ചു ദൂരെയെറിഞ്ഞു തട്ടിപ്പും പണക്കൊതിയും, ലൈംഗികതയും, അവരുടെ മൂന്നു നിത്യവൃതങ്ങളാക്കി മാറ്റിയിരിക്കുകയാണ്. ഞാൻതന്നെ ഇന്ത്യൻ മെത്രാന്മാരിൽ നിന്നും നേരിട്ട് സഹിക്കേണ്ടിയിരുന്ന ഒരു വമ്പൻ തട്ടിപ്പ് സംഭവത്തെക്കുറിച്ചിവിടെയൽപ്പം കുറിക്കട്ടെ. . 1976 കളിൽ ഇന്ത്യൻ മെത്രാൻ കൗൺസിൽ, കേരളത്തിലെ ചില മെത്രാന്മാർ ഉൾപ്പെടെയുള്ളവർ, അന്ന് ജർമ്മനിയിൽ ജോലികൾ ചെയ്തിരുന്ന എല്ലാ ഇന്ത്യൻ നേഴ്സുമാരെയും ഇന്ത്യയിലേയ്ക്ക് തിരിച്ചയയ്ക്കാൻ  ജർമ്മൻ സർക്കാരുമായി ജർമ്മൻ കാരിത്താസ് സംഘടനയുടെ സഹായത്തിൽ ഒരു കള്ള ഉടമ്പടി ഉണ്ടാക്കി. ബിഷപ്പുമാർക്കു ജർമ്മൻ പണം വേണം, ജർമ്മൻ ഹോസ്പിറ്റലിൽ ജോലിചെയ്യുന്ന ഇന്ത്യൻ നഴ്‌സുമാർക്ക് യോഗ്യതയനുസരിച്ചു ഞങ്ങൾ ജോലിയും കൊടുക്കാം... ജർമ്മൻ സർക്കാർ മലയാളികളായ എല്ലാ നഴ്‌സുമാർക്കും ആറുമാസത്തിനകം ജർമനി വിട്ടുപോകണമെന്ന് കാണിച്ചു ഔദ്യോഗിക നോട്ടീസും നൽകി. ഇതിന്റെ ഉറവിടം ഞാൻ മനസ്സിലാക്കി. എന്നോടൊപ്പം ഇന്ന് കൊച്ചിയിൽ കന്യാസ്ത്രീക്കുവേണ്ടി പിന്തുണനൽകിയ ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ എന്ന അല്മായ സംഘടനയുടെ ആക്ടിംഗ് പ്രസിഡന്റ് ശ്രീ. ജോർജ് ജോസഫ് കട്ടിക്കാരനും ചേർന്ന് ഞങ്ങൾ അന്നത്തെ മെത്രാന്മാരുടെ മൊത്തക്കച്ചവടത്തെ പൊളിച്ചടുക്കിയ ചരിത്രം ഇന്ത്യൻ സഭാചരിത്രത്തിൽ കുഞ്ഞാടുകളെ ചുട്ടുകരിച്ചുതിന്നുന്ന ഇന്ത്യൻ മെത്രാൻ സഖ്യത്തിന്റെ നേരെ നടത്തിയ മുന്നേറ്റമായിരുന്നു. ഇക്കാര്യം ഞാൻ ജർമ്മൻ ഡയറി എന്ന ലേഖന പരമ്പരയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുപോലെ 2012-ൽ കർദ്ദിനാൾ ആലഞ്ചേരിയും ഇപ്പോൾ റോമിൽ അഭിക്തനായി ചാർജെടുത്ത സീറോമലബാർ ബിഷപ് ചിറപ്പണത്തും കൂടി നടത്തിയ വമ്പൻ റീയൽ എസ്റ്റേറ്റ് ബിസിനസ് തട്ടിപ്പ്. ജർമ്മനിയിൽ ഉള്ള മലയാളികളിൽനിന്നും രണ്ടു മില്യൺ യൂറോ പിരിച്ചെടുക്കാൻ വേണ്ടി ഇവർ രണ്ടുപേരുംകൂടി പ്ലാൻചെയ്തു ഒരു കത്ത് കർദ്ദിനാൾ ആലഞ്ചേരി ഒരാൾക്ക് അയച്ചു. അതുപക്ഷേ, വലിയ എതിർപ്പിന് കാരണമായി ആ പദ്ധതി പൊളിച്ചു. എന്നാൽ ആരുമറിയാതെ വത്തിക്കാനിൽ കോടികൾ മുടക്കി ഒരു "പ്രോക്കൂറ ഹൌസും " കുറെ കളി സ്ഥലവും ചിറപ്പണത്തും, ആലഞ്ചേരിയുംകൂടി വാങ്ങി. ഇതിനു ലഭിച്ചതായ കമ്മീഷൻ ആണ് ചിറപ്പണത്തിനു കിട്ടിയ മെത്രാൻ സ്ഥാനം. 2012 -നു ശേഷം കർദ്ദിനാൾ ആലഞ്ചേരി ജർമ്മനിയിലെ ആടുകളുടെയടുക്കലേയ്ക്ക് ഒരു വിശുദ്ധ സന്ദർശനം നടത്തിയതായി അറിവില്ല. ലോകമൊട്ടാകെ സീറോ മലബാർ മെത്രാന്മാരെ സൃഷ്ടിച്ചു വിശ്വാസികളെ അന്ധവിശ്വാസം ഊതി വീർപ്പിച്ചു പണം തട്ടിയെടുക്കാനുള്ള ഏതടവുകളും അവർ പ്രയോഗിക്കുക യാണ്.

കേരളത്തിൽ എത്രയെത്ര പെൺകുട്ടികൾ വൈദികരുടെ ലൈംഗിക ദാഹം മൂത്ത് തടാകത്തിൽ, കിണറുകളിൽ, കന്യാസ്ത്രികൾ മഠങ്ങളിൽ ക്രൂരമായി കൊല്ലപ്പെട്ടും കണ്ടിട്ടുള്ള കുറെ ചരിത്രം ഉണ്ടായി. ആലപ്പുഴയിൽ, കണ്ണൂരിൽ, പാലായിൽ , കോട്ടയത്ത്, ചെമ്മലമറ്റത്ത്, പല കന്യാസ്ത്രികൾ കൊല്ലപ്പെട്ടു. ചെമ്മലമറ്റത്ത് ഒരു കന്യാസ്ത്രി കൊല്ലപ്പെട്ട സംഭവം മെത്രാൻ ഇടപെട്ട് അത് സ്വാഭാവിക അപകടമരണമാക്കി ചിത്രീകരിപ്പിച്ചു കേസ്സില്ലാതാക്കി. പല പ്രായപൂർത്തി ആകാത്ത പെൺകുട്ടികൾ പോലും വൈദികരിൽനിന്നും ഗർഭിണികളായി. കൊട്ടിയൂരിൽ ഒരു പെൺകുട്ടിയുടെ സ്വന്തം അപ്പന്റെ തലയിൽ കുറ്റം ചുമത്തിയ കത്തനാന്മാർ, മഠങ്ങളിൽ ഉത്തരവാദിത്തമുള്ള സ്ഥാനത്തിരുന്ന കന്യാസ്ത്രിയെ സ്നേഹിച്ചുകൊണ്ട് പ്രേരിപ്പിച്ചു മഠത്തിലെ ഖജനാവിലെ ലക്ഷക്കണക്കിന് രൂപയും എടുപ്പിച്ചു കേരളത്തിൽനിന്നും നാടുവിട്ട കള്ളക്കത്തനാന്മാർ, ഇവരെല്ലാം പൊടിതട്ടാതെ രക്ഷപെട്ടിട്ടുണ്ട്. സഭയുടെ സർവ്വാധികാരികളായ മെത്രാന്മാരുടെയടുക്കൽ, പരാതിപറഞ്ഞു വരുന്നവരോട്  "ഞാൻ ഈ നാട്ടുകാരനല്ല" എന്ന് കൈമലർത്തിക്കാണിച്ചു പരാതിക്കാരുടെ നേരെ നോക്കി തള്ളിപ്പറഞ്ഞു കുറ്റവാളികളായ സഭയിലെ മെത്രാനെയോ വൈദികനെയോ  സംരക്ഷിച്ച ചരിത്രം മാത്രമേ അല്മായർക്ക് കേൾക്കാനുള്ളു. ജർമ്മനിയിൽ മ്യൂണിക്കിൽ ആലുവ സ്വദേശി മലയാളി വൈദികൻ കുർബാനയ്ക്ക് പങ്കെടുക്കുന്ന പെൺകുട്ടികളെ പീഡിപ്പിച്ചതിന് ജയിലിൽ പോയി. അവിടെയും സഭാനേതൃത്വം അയാളെ ശിക്ഷിച്ചില്ല. അത് മാത്രമോ വൈദികരുടെ മുമ്പിൽ കൗൺസിലിംഗിന് എത്തുന്നവരെപ്പോലും അടച്ചിട്ട മുറിയിൽ വച്ച് ലൈംഗികപീഡനം നടത്തിയവരുടെ ദൈവീകത്വം പറയുവാനുണ്ട്. 

കർദ്ദിനാൾ മുതൽ വൈദികരും മെത്രാന്മാരും നടത്തുന്ന ഭൂമിവില്പനയിലെ പണത്തട്ടിപ്പുകൾ വിശ്വാസികളെ ഒന്നടങ്കം കബളിപ്പിച്ചു. കർദ്ദിനാൾ ആലഞ്ചേരി, ബിഷപ്പ് മാത്യു അറയ്ക്കൽ, ബിഷപ്പ് ജോസ് പൊരു ന്നേടം, ബിഷപ്പ് കല്ലറങ്ങാട്ട് എന്നിങ്ങനെ നിരവധി മെത്രാന്മാരും അവരുടെ ഉറ്റ സിൽബന്ധികളും കൂടി സീറോമലബാർ സഭയെ ഇങ്ങനെ അങ്ങേയറ്റം മലീമസമാക്കി. നമ്മുടെ പഴയപള്ളികൾ പൊളിച്ചു കോടിക്കണക്കിനു രൂപ ഇടവകക്കാരിൽ നിന്നും പ്രവാസികളിൽ നിന്നും തട്ടിയെടുത്തു പുതിയ കൊട്ടാരതുല്യമായ പള്ളികൾ ഉണ്ടാക്കുന്നു. ആ പള്ളിയെ കർദ്ദിനാളിന്റെ വെള്ളം തളിക്കലോടെ തീർത്ഥാടനകേന്ദ്രമെന്ന ധൂർത്ഥാടനകേന്ദ്രമാക്കി, മെത്രാന്റെ ആസ്ഥാനകേന്ദ്രമാക്കി അനേകം നേർച്ചപ്പെട്ടികളും നൊവേന നമസ്ക്കാരങ്ങളും അത്ഭുതപ്രവർത്തനങ്ങളും പ്രഖ്യാപിക്കും. ഈയിടെ കാഞ്ഞിരപ്പള്ളി രൂപതയിലെ ചെങ്ങളം പള്ളി വികാരിയെ ധ്രുതഗതിവേഗ കൽപ്പനയിൽ വികാരിസ്ഥാനത്തുണൈന്നും തെറിപ്പിച്ചു സ്ഥലം മാറ്റിവിട്ടു. സ്ഥലം മാറ്റം എങ്ങോട്ടെന്ന് പൊതുജനങ്ങളിൽ ഇന്നും ഒരു അതിശയചോദ്യം മാത്രമായി. ഇങ്ങനെ അനേകം കുറ്റകൃത്യങ്ങളെ സഭയിലെ മെത്രാന്മാർ കൂടി ഇരുളിന്റെ കാണാമറയത്തേയ്ക്കു ഒളിപ്പിച്ചു. ഇപ്പോൾ ഫ്രാങ്കോ എന്ന ജലന്ദർ മെത്രാനെ സംരക്ഷിക്കാൻ മെത്രാൻ സഖ്യങ്ങൾ, അവരുടെ സമ്മർദ്ദത്തിൽ കോടതിയും സർക്കാരും, രാഷ്ട്രീയപാർട്ടികളും കേരളാപോലീസും മറ്റുചില മെത്രാന്മാരുടെ പടയാളികളായ ചില മാഫിയ സംഘടനകളും തോളോടു തോൾ ചേർന്ന് പരിശ്രമിക്കുകയാണ്. കന്യാസ്ത്രീകളുടെ നീതിക്കുവേണ്ടി അവരെ സംരക്ഷിക്കുന്നത് ഇന്ന് ഹൃദയമുള്ള ജനങ്ങളാണ്, മെത്രാന്മാരല്ല. അവർ സഭംഗങ്ങളെ ആടുകളാക്കി കൂട്ടിൽ അടച്ചു അവയെ ബലാൽസംഗം ചെയ്യുന്നു. ഇതിനെല്ലാം കാരണമോ, അവരുടെ സ്വകീയാധികാരത്തിന്റെ മുനയുള്ള വാൾ കരങ്ങളിൽ ഉള്ളതുകൊണ്ടാണ്. ക്രിസ്തുവിന്റ അടുത്ത പ്രതി പുരുഷന്മാരെന്നു സ്വയം പ്രഖ്യാപിച്ചുള്ള സുഖജീവിതത്തിന്റ ബാബേൽ ഗോപുരങ്ങളിൽ പാർക്കുന്നവർ. വൈദികരെ അല്മായരുടെ ഇടയിൽ നിയമി ച്ചിരിക്കുന്നതിന്റെ ഉദ്ദേശം എല്ലാവരെയും സ്നേഹത്തിന്റെ ഐക്യത്തിലേ യ്ക്ക് ആനയിക്കുവാനാണ് എന്ന തത്വം വൈദികർ മറന്നു പോയോ?

ഇങ്ങനെ, കത്തോലിക്കാ സഭയിലെ അധാർമ്മികശക്തികളായി മെത്രാന്മാർ അധഃപതിച്ചപ്പോൾ സഭയിലെ അല്മായരും, റോമൻ കത്തോലിക്ക സഭയിൽ ഇതുവരെയും സഭാപദവി കൂദാശയായി അംഗീകാരം കിട്ടാത്തവരായ സഭാ കന്യാസ്ത്രികളും അവസാനത്തെ രക്ഷാമാർഗ്ഗമായി തെരുവിൽ ഇറങ്ങേണ്ടി വന്നു. ഇത് കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ഒരു കറുത്ത യുഗമായി കാണേണ്ടിവരുന്നതിനു ഉത്തരവാദികൾ മെത്രാൻ സഖ്യങ്ങളും സഭയിലെ വൈദികരുമാണ്. എന്തുകൊണ്ടാണ് മെത്രാന്മാർ സഭാംഗങ്ങളെ മുഴുവൻ അടിച്ചിരുത്തി അവരുടെ അടിമകളാക്കി നിലയ്ക്ക് നിറുത്താൻ ഇവർ ഓരോ പാഴ്‌വേലചെയ്യുന്നത് ? വെറും അധികാരത്തിന്റെ ചുവപ്പു തൊപ്പിയുടെ കാർക്കശ്യം, സഭയുടെ ഏകാധിപത്യം തോളിൽ വച്ചിരിക്കുന്ന മുൻ റോമൻ സാമ്രാജ്യ ചക്രവർത്തിയുടെ അധികാരത്തിന്റ അഹങ്കാരമനോഭാവവും മൂലമാണ്. ചക്രവർത്തിമാരും ലൈംഗികമായ  സുഖത്തിനുള്ള സ്ത്രീകളെ ജയിലിൽ പാർപ്പിച്ചു. മെത്രാന്മാർക്ക് സഭാപരമായി ലഭിച്ചിരിക്കുന്ന ഉദ്യോഗ സ്വകീയാധികാരം ഉപയോഗിച്ച് ഓരോ കന്യാസ്ത്രീമഠങ്ങൾ ഉണ്ടാക്കി പാവം പെൺകുട്ടികളെ അവിടെ അടിമകളാക്കി മാറ്റിയിട്ടുണ്ട്. മേൽപ്പറഞ്ഞതായ കാര്യങ്ങളിൽ നിന്ന് നമുക്കെല്ലാം വൃക്തമായ കാര്യമിതാണ്. ഇവരാകട്ടെ വ്രതവാഗ്ദാനങ്ങൾക്ക് ഒരു പുല്ലുവില പോലും ഇവർ നൽകിയിട്ടില്ല, എന്തും അവർ ലംഘിക്കും. സഭാസംവിധാനത്തിൽ ഇവരുടെയും അല്മായരുടെയും സ്ഥാനവും ഘടനയും ക്രമപ്പെടുത്തുന്ന പശ്ചാത്തലവും അർഹതയും, ഓരോ അധികാരപദവികളും എപ്രകാരമാണ് എന്ന് നമുക്ക് ചുരുക്കമായി നോക്കാം.

സഭയിലെ പുരുഷമേധാവിത്തം 

ഞാനുദ്ദേശിക്കുന്നത്, സഭയുടെ സംവിധാനത്തിൽ ഉൾപ്പെട്ട മെത്രാന്മാരും വൈദികരും, സന്യാസിനികളും സന്യാസികളും, അല്മായരും സഭയിൽ എപ്രകാരമാണ് അവരുടെയെല്ലാം സ്ഥാനം ക്രമീകരിച്ചിരിക്കുന്നതെന്നു ഏകദേശം വിശദീകരിക്കുവാനാണ്. മാർപാപ്പയും അദ്ദേഹത്തിൻറെ നേരെ കീഴിലുള്ള മെത്രാന്മാരുടെയും അതുപോലെ വൈദികരുടെയും സഭയിലെ അധികാരങ്ങളും, സന്യാസി- സന്യാസിനികളുടെ പദവിയും സ്ഥാനങ്ങളും, അലമായരുടെ സ്ഥാനവും നാം അറിയേണ്ടതാണ്. കത്തോലിക്കാസഭയിലെ സഭാംഗങ്ങളുടെയിടയിലെ പ്രതികരണവും, കെ.സി.ബി.സി മെത്രാന്മാരുടെ സമിതിയുടെയും സി. ബി. സി. ഐ.യുടെയും ഈ വിഷയത്തിലുള്ള  ഇപ്പോൾ സംജാതമായിട്ടുള്ള തീവ്രമായ പ്രതികാരങ്ങളും പ്രതികരണങ്ങളും വളരെ അധികം ഗൗരവമായി കാണേണ്ടതുണ്ട്. ആരാണ് സഭാധികാരികൾ, അവർ എന്ത് സ്ഥാനം അർഹിക്കുന്നു, ആരാണ് അല്മായർ , ആരാണ് സന്യാസികളും സന്യാസിനികളും എന്നചോദ്യം നമുക്ക് മുന്നിൽ വരുന്നുണ്ട്. ഇതുകൊണ്ട് ആദ്യമായിത്തന്നെ ഇവിടെ ഒരു പ്രസക്തമായ കാര്യം പരാമർശിക്കാനുണ്ട്. കത്തോലിക്കാ സഭ ഇരുപത്തിഒന്നാം നൂറ്റാണ്ടു കടന്നിട്ടും ഇക്കാലമത്രയും സന്യാസിനികളുടെ സഭയിലെ പദവി കൗദാശികമാക്കിയിട്ടില്ല. അതായത് കന്യാസ്ത്രീകളുടെ പദവി ഒരു കൂദാശയിലും ഉൾപ്പെടുത്തിട്ടില്ല. സഭയിലെ പുരുഷമേധാവിത്തത്തിന്റെ നഗ്നമായ ശക്തി പ്രകടനമാണ് കാണപ്പെട്ടത്. സന്യാസിനികളെ സഭ ദുരുപയോഗം ചെയ്യുകയായിരുന്നു ഇക്കാലമത്രെയും. പള്ളികളിൽ അൾത്താര അലങ്കരിക്കാനും, അല്മായർക്കു മുമ്പേ കുർബാന സ്വീകരിക്കാനും, പാതിരിമാർക്ക്, മെത്രാന്മാർക്ക് , അടിമവേലയ്ക്ക് മാത്രം കന്യാസ്ത്രീകളെ ഈ പുരുഷമേധാവിത്തം അംഗീകരിച്ചു. ഇതിനാൽ കുറെ കാര്യങ്ങൾ സഭാഘടനയെപ്പറ്റി ഒരു വിശദീകരണമായി താഴെ ചേർക്കട്ടെ.

മെത്രാന്മാർക്ക് കത്തോലിക്കാ സഭയിലുള്ള സ്ഥാനക്രമം, പ്രത്യേകിച്ച് ഒരു മെത്രാൻ സ്ഥാനത്തെക്കുറിച്ചു കത്തോലിക്ക സഭ നിർവചനം നൽകുന്നത് നോക്കാം. "ദൈവജനത്തെ മേയ്ക്കാനും അതിനെ സദാ വർദ്ധിപ്പിക്കാനുമാ യി ക്രിസ്തുനാഥൻ വിവിധ ശുശ്രൂഷാകർമ്മങ്ങൾക്കായിട്ട് തന്റെ സഭയിൽ സ്ഥാപിച്ചിട്ടുണ്ട്. ഇവ മൗതികശരീരം മുഴുവന്റെയും നന്മയ്ക്ക് വേണ്ടിയും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു. വിശുദ്ധാധികാരം ലഭിച്ചിരുന്ന ശുശ്രൂഷികളെല്ലാം തങ്ങളുടെ സഹോദരന്മാർക്ക് വേണ്ടിയാണ് ശുശ്രൂഷകൾ ചെയ്യുന്നത്. റോമാ മാർപാപ്പയുടെ വിശുദ്ധമായ പരമാധികാരത്തിന്റെയും അപ്രമാദമായ ഒരു പ്രബോധനാധികാരത്തിന്റെയും സ്ഥാപനം, നിലനിൽപ്പ്, പ്രാബല്യം, അതിന് അടിസ്ഥാനം എന്നിവയെപ്പറ്റിയുള്ള ദൃഢമായ പ്രബോധനം വിശ്വാസികളെ ല്ലാം വിശ്വസിക്കുന്നതിനു, പരിശുദ്ധ സൂനഹദോസ് പുനരവതരിപ്പിക്കുന്നതി ങ്ങനെ: ക്രിസ്തുവിന്റെ വികാരിയും സാർവ്വത്രിക സഭയുടെ ദൃശ്യതലവനു മായ പത്രോസിന്റെ പിൻഗാമിയോടൊത്ത് സജീവനായ ദൈവത്തിന്റെ ഭവനത്തിന്മേൽ ഭരണം നടത്തുന്ന അപ്പസ്തോലന്മാരുടെ പിൻഗാമികളാണ് മെത്രാന്മാർ. അവരെക്കുറിച്ചുള്ള അറിവ് ഏവരുടെയും മുമ്പിൽ ഏറ്റുപറയാ നും പ്രഖ്യാപിക്കാനും സഭയുടെ സൂനഹദോസ് വെളിപ്പെടുത്തിയിട്ടുണ്ട്.

മെത്രാൻ പദവി, ഒരു കൂദാശ. 

അപ്പസ്തോലന്മാരെപ്പറ്റി പ്രതിപാദിച്ചതിനുശേഷം പരിശുദ്ധ സൂനഹദോസ് മെത്രാന്മാരുടെ സ്ഥാനം പഠനവിഷയമാക്കി പിതാക്കന്മാരിൽനിന്നുള്ളതായ നിരവധി ഉദാഹരണങ്ങളോടെ മെത്രാന്മാർ അപ്പസ്തോലന്മാരുടെ പിൻഗാമി കളാണെന്നുള്ള ഒന്നാം വത്തിക്കാൻ സൂനഹദോസിന്റെ പഠനം ആവർത്തി ച്ചുറപ്പിക്കുന്നു. അതായത്, അപ്പസ്തോലന്മാർക്ക് ആദ്യതലമുറയിൽ അന്ന് ഉണ്ടായിരുന്നതുപോലെ മെത്രാന്മാരുടെ സംഘത്തിന് സഭയുടെമേൽ ഉന്നത പരമാധികാരമുണ്ട്. പാരമ്പര്യം ഉത്‌ഘോഷിക്കുന്നതുപോലെ, ഇടമുറിയാതെ മെത്രാൻപദവിയിൽ നിയമിക്കപ്പെടുന്നവനും അപ്പസ്തോലികബീജം സദാ വഹിക്കുന്നവരുമായ ആളുകളുടെ ജോലിയാണ് മെത്രാന്മാരും അവരുടെ പിൻഗാമികളും ഇക്കാലംവരെയും ലോകമെല്ലായിടത്തും അവതരിപ്പിച്ചത്. മെത്രാഭിഷേകംവഴി, അതായത്, ഈ ആദ്ധ്യാത്മികദാനം കൈവെപ്പു വഴി യാണ്, എന്ന് ( 1 തിമോ. 4 : 14 ; 2 .തിമോ, 1 : 6 -7), നമ്മുടെ കാലത്തേയ്ക്കും കൈ മാറിയത്. മെത്രാഭിഷേകം വഴി തിരുപ്പട്ടകൂദാശയുടെ പൂർണ്ണത നല്കപ്പെടുന്നു വെന്നു സഭാ സൂനഹദോസ് പഠിപ്പിക്കുന്നു. പ്രധാനാചാര്യത്വം കൈവന്ന ഇവർക്ക് ശുശ്രൂഷയുടെ ഉന്നതാധികാരമാണത്. മെത്രാഭിഷേകത്തോടെ പഠിപ്പിക്കാനും ഭരിക്കാനുമുള്ള ഉദ്യോഗം അവർക്കെല്ലാം നൽകപ്പെടുന്നു. അതിനാൽത്തന്നെ തിരുപ്പട്ട കൂദാശ മുഖേന ദൃശ്യമായ വിധത്തിൽ അവർ അദ്ധ്യാപകൻ, ഇടയൻ, പ്രധാനാചാര്യൻ, എന്നീ നിലകളിലുള്ള ജോലികൾ ഏറ്റെടുക്കുന്നു. തിരുപ്പട്ട കൂദാശ മുഖേന മെത്രാന്മാരുടെ സമൂഹത്തിലേക്ക് പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള അധികാരം മെത്രാന്മാർക്കുണ്ട്. അതുപോലെ പത്രോസിന്റെ പിൻഗാമിയായ റോമാ മാർപാപ്പയും ക്രിസ്തു അപ്പസ്തോലന്മാരുടെ പിൻഗാമികളായ മെത്രാന്മാരും പരസ്പരം ഒന്ന്ചേർന്നി രിക്കുന്നു. മെത്രാൻ കൂടുതൽ അധികാരമുള്ള ഒരു സാധാരണക്കാരനായ വൈദികനല്ലെന്നും, മറിച്ചു, കൗദാശികമായ അഭിഷേകം വഴി അദ്ദേഹം തിരുപ്പട്ടത്തിന്റെ അധികാരം വഹിക്കുന്നെന്നും വത്തിക്കാൻ സൂനഹദോസ് നിർദ്ദേശിക്കുന്നു. എന്നാൽ ഉദ്യോഗത്തിന്റെ ശക്തിയാൽ സഭയിൽ ഏറെ സമ്പൂർണ്ണവും സാർവ്വത്രികവുമായ അധികാരവും സ്വാതന്ത്ര്യവും എപ്പോഴും  മാർപാപ്പയ്ക്കുണ്ട്.

അജപാലനകർമ്മം അഥവാ, സഭയിൽ  സ്വന്തം അജഗണത്തിന്റെ അനുദിന സംരക്ഷണം സമ്പൂർണ്ണമായും നിക്ഷിപ്തമായിരിക്കുന്നത്    മെത്രാന്മാരിലാണ്. റോമാ മാർപാപ്പാമാരുടെ വികാരിമാരായി  മെത്രാന്മാരെ പരിഗണിച്ചാൽ പോരാ, കാരണം, സ്വകീയമായിട്ടുള്ള അധികാരമാണ് മെത്രാൻ കൈകാര്യം ചെയ്യുന്നത്. ഇതുകൊണ്ടാണവരെ ജനത്തിന്റെ മേലദ്ധ്യക്ഷന്മാരെന്നവരെ സംബോധന ചെയ്യുന്നത്. സ്വകുടുംബം ഭരിക്കാൻവേണ്ടി കുടുംബപിതാവ് മെത്രാനെ അയച്ചിരിക്കുകയാൽ ശുശ്രൂഷിക്കപ്പെടുന്നതിനു പകരം ശുശ്രൂഷി ക്കാനും (മത്തായി. 20 : 28: മാർക്കോ. 10 : 45 ) സ്വന്തം ആടുകൾക്കുവേണ്ടി ജീവൻ ഹോമിക്കാനും (യോഹ. 10 :11) വന്ന നല്ല ഇടയന്റെ മാതൃക മായാതെ അവരുടെ കൺമുമ്പിലുണ്ടായിരിക്കണം. ഒരു മെത്രാൻ സ്വപുത്രരെപ്പോലെ വിശ്വാസികളെ പോഷിപ്പിക്കുകയും തന്നോട് കൂടി നന്നായി സഹകരിച്ചു പ്രവർത്തിക്കാൻ ഉത്ബോധിപ്പിക്കുകായും വേണം. അവരുടെ ആത്മാക്കളെ ക്കുറിച്ചു ഒരിക്കൽ കണക്ക് കൊടുക്കേണ്ടവൻ എന്ന നിലയിൽ തങ്ങളുടെ പ്രാർത്ഥന, പ്രസംഗം, ഉപവിയിൽ പ്രേരിതമായ ഓരോരോ പ്രവർത്തനങ്ങൾ എന്നിവ മുഖേന വിശ്വാസികളെയും മറ്റുള്ള ജനങ്ങളെയും പരിപാലിക്കണം. അതുപോലെ, വൈദികർ അഭിഷിക്തരായിരിക്കുന്നത് സുവിശേഷവചനം പ്രസംഗിക്കാനും വിശ്വാസികളെ പരിപാലിക്കാനും പുതിയ ഉടമ്പടിയിലെ യഥാർത്ഥ പുരോഹിതരെന്ന നിലയിൽ ദൈവാരാധന നടത്തുവാനാണ്. വൈദികർക്ക് പൗരോഹിത്യത്തിന്റെ അത്യുന്നത പദവിയില്ല. അവർക്കു ലഭിച്ചിരിക്കുന്ന അധികാരത്തിന്റെ വിനിയോഗത്തിലവർ മെത്രാന്മാർക്ക് വിധേയരുമാണ്. ദൈവജനത്തെ ശുശ്രൂഷിക്കാനായി നിയോഗിക്കപ്പെട്ടവർ ഇവരുടെ പൗരോഹിത്യത്തിന് വിവിധങ്ങളായ ധർമ്മങ്ങളുണ്ടെങ്കിലും ഓരോ മെത്രാനോടൊന്നിച്ചു ഏക പൗരോഹിത്യത്തിനുവേണ്ടിയാണ് അവരും രൂപം നൽകേണ്ടത്. ഇങ്ങനെ പോകുന്നു മെത്രാന്റെ സഭയിലെ സ്ഥാനമഹിമയുടെ നാൾവഴികൾ.

ആരാണ് അല്മായർ ?

തിരുപ്പട്ടം സ്വീകരിക്കാത്തവരോ സഭ അംഗീകരിച്ചിട്ടുള്ള സന്യാസ സഭക ളിൽ പെടാത്തവരോ ആയ എല്ലാ വിശ്വാസികളെയുമാണ് അല്മായർ എന്ന നാമത്തിൽ വിളിക്കപ്പെടുന്ന സഭാംഗങ്ങൾ. മാമോദീസ്സവഴി (കൂദാശ) അവർ ക്രിസ്തുവിനോട് ചേർന്ന് ഒരു ശരീരമായിത്തീർന്നു കൊണ്ട് അഭിഷിക്തരാകു ന്നു, ദൈവത്തിന്റെ ജനമായി രൂപം കൊള്ളുന്നു. ക്രിസ്തുവിന്റെ യഥാർത്ഥ പൗരോഹിത്യത്തിലും പ്രവാചകത്വത്തിലും രാജത്വത്തിലും സ്വകീയമായ രീതിയിൽ അവരും പങ്കുകാരാകുന്നു. അല്മായരെ ഇവിടെ വിവരിക്കുന്നത് നിഷേധാത്മകമായ വിധത്തിലും (തിരുപ്പട്ടം സ്വീകരിക്കാത്തവർ ) മാത്രമല്ല ഭാവാത്മകമായ വിധത്തിലും ( ജ്ഞാനസ്നാനം എന്ന കൂദാശ വഴി ദൈവജനമാ യിത്തീർന്നവർ) ആണ്. തിരുപ്പട്ടത്തിലും സന്യാസത്തിലും ഉൾപ്പെടാത്തവരാ ണ് അല്മായർ എന്നത് ശരിയാണെങ്കിലും അഭാവാത്മകമായ ഇത്തരം സഭാ വിശദീകരണങ്ങളെ സൂനഹദോസിൽ പോലും കനത്ത വിമർശനത്തിനു വിഷയമായിട്ടുണ്ട്. ലോകത്തോട് ബന്ധപ്പെട്ടു ജീവിക്കുന്നു എന്നതാണ് അല്മായരുടെ പ്രത്യേകത. അല്മായർ എല്ലാക്കാര്യങ്ങളിലും ഇടയന്മാർക്കു വിധേയരായിരുന്നുകൊള്ളണമെന്ന തെറ്റായ ധാരണ നീക്കിയശേഷം, എല്ലാ അല്മായരും വൈദികരും മെത്രാനും പരസ്പരം ആശ്രയിച്ചും, സഹകരിച്ചും കഴിയണമെന്നാണ് കത്തോലിക്കാ പ്രമാണരേഖ ഉറച്ചു വ്യക്തമാക്കുന്നത്. മെത്രാന്മാർ അല്മായർക്ക് സഭയിലുള്ള ഉന്നതസ്ഥാനവും ഉത്തരവാദിത്വവും അംഗീകരിക്കണം. അല്മായരുടെ വിവേകപൂർവ്വമായ ഉപദേശം മെത്രാന്മാർ മഹാമനസ്ക്കതയോടെ ഉപയോഗപ്പെടുത്തണം.

സന്യാസ സമൂഹങ്ങൾ

ദൈവത്തിനു സമർപ്പിക്കപ്പെടുന്നതായ ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം, എന്നീ സുവിശേഷോപദേശങ്ങളിൽ സഭാഘടനയുടെ വീക്ഷണത്തിൽ അ ധിഷ്ഠിതമായിരിക്കുമ്പോൾ സന്യാസജീവിതം ദൈവീകജീവിതത്തിന്റെ യും അല്മായജീവിതത്തിന്റെയും ഇടയ്ക്കു സ്ഥിതിചെയ്യുന്ന ഒരു ജീവിതാവ സ്ഥയല്ലെന്നു കാണാം. സന്യാസ ജീവിതത്തിന്റെ സ്വഭാവവും പ്രാധാന്യവും വൃതാനുഷ്ഠാനംകൊണ്ടോ അതിനു തുല്യമായ മറ്റുവല്ല വിശുദ്ധ വാഗ്ദാനങ്ങൾ കൊണ്ടോ ആണ് മേൽ സൂചിപ്പിച്ച മൂന്നു സുവിശേഷോപദേശങ്ങൾ അനുഷ്ടി ക്കാനുള്ള കടമ ഒരു ക്രൈസ്തവൻ ഏറ്റെടുക്കുന്നത്. നല്ല പരിപൂർണ്ണതയുള്ള ഏതൊരു സന്യാസസഭയെയും അതിലെ ഏതൊരംഗത്തെയും മെത്രാനെ പ്പോലെയുള്ള വൈദികമേലദ്ധ്യക്ഷന്മാരുടെ അധികാരത്തിൽനിന്ന് തീരെ വിടർത്തി ശ്ലൈഹീക സിംഹാസനത്തിന് സ്വന്തം അധീനതയിൽത്തന്നെ ആക്കാവുന്നതാണ്. എങ്കിലും, സ്ഥലത്തെ മേലദ്ധ്യക്ഷന് വിധേയരല്ലെന്നു വരില്ല. തിരുസഭയാകട്ടെ സന്യാസവൃതാനുഷ്ഠാനം അംഗീകരിച്ചു അതിനെ കാനോനിക ജീവിതസ്ഥിതിയുടെ മഹനീയതയിലേക്കുയർത്തുക മാത്രമല്ല ചെയ്തിരിക്കുന്നത്, തിരുക്കർമ്മങ്ങളിൽ സ്ഥാനം നൽകി സമർപ്പിക്കപ്പെട്ടിട്ടു ള്ള ഒരു ജീവിതാവസ്ഥയാണെന്ന് വ്യക്തമാക്കുകകൂടി ചെയ്യുന്നു. സന്യാസ സന്യാസിനിമാരുടെ സമൂഹങ്ങൾ സുവിശേഷോപദേശങ്ങൾ അനുസരിച്ചു കൊണ്ടുള്ള അവൈദിക സന്യാസജീവിതം, അത് പുരുഷന്മാരുടെയോ, മറ്റു സ്ത്രീകളുടേതോ ആയാലും തന്നിൽത്തന്നെ പൂര്ണമാണ്. ഇപ്രകാരമുള്ള സന്യാസ സന്യാസിനി സഹോദരസമൂഹങ്ങളുടെ ഭവനങ്ങളിലെ വൈദിക കർമ്മങ്ങൾ നടത്താൻ പ്രസ്തുത സമൂഹങ്ങളുടെ പൊതുസംഘത്തിന്റെയും നിശ്ചയപ്രകാരം സമൂഹത്തിന്റെ അവൈദിക സ്വഭാവം അഭംഗുരം പാലിച്ചു കൊണ്ടുതന്നെ സമൂഹരംഗങ്ങളിൽ ചിലരെ വൈദികപദവിയിലേയ്ക്ക് ഉയർത്താൻ തടസമില്ലെന്നു സഭാസൂന്നഹദോസ് പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പോൾ കന്യാസ്ത്രീമഠത്തിൽ മെത്രാനും കത്തനാന്മാർക്കും എന്തുകാര്യം? കാരണം, കന്യാസ്ത്രികളുടെ പദവി വൈദികരുടേതിന് തുല്യമായ കൗദാശിക പദവി സഭ ഇന്നുവരെ നൽകിയിട്ടില്ല. അതിനാൽ സഭയുടെ ഇന്നുവരെയുള്ള സഭാ കൗദാശികനിയമത്തിൽ മാറ്റം വരുത്തി അവരുടെ സന്യാസ വൃതത്തിന്റെ സ്ഥാനം കൂദാശകളിൽ പെടുത്തി ക്രമീകരണം ഉണ്ടാവണം. 

എങ്കിലും സന്യാസിനികളുടെ ജീവിതഘടനയെപ്പറ്റി കത്തോലിക്ക സഭയിൽ  സ്വീകരിച്ച നിലപാടുകളിൽ ഇരുപത്തിയൊന്ന് നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും അവരുടെ പദവി ഔദ്യോഗികമായി കൂദാശയായി അംഗീകരിച്ചിട്ടില്ല. 1749ഏപ്രിൽ 30- നു ബനഡിക്റ്റ്‌ XIV ഒരു പുതിയ നിയമാവലി "QWAMVIS JUSTO" പുറത്തിറക്കി. ഇത് ഇംഗ്ലിഷ് കന്യാസ്ത്രികളുടെ കോണ്‍ഗ്രിഗേഷൻ ഘടന സംബന്ധിച്ചുള്ള നിയമാവലിയായിരുന്നു. അതുപക്ഷെ, 1900 ഡിസംബർ 8-നു ലിയോ XIII കൊണ്ടുവന്ന നിയമാവലി "Condita"യ്ക്ക് ഒരു മുഖവുര ആയിരുന്നു എന്ന് കാണാം. ഇത് കോണ്‍ഗ്രിഗേഷനുകളെ അതിന്റെ അടിസ്ഥാന ഭരണ ഘടനയനുസരിച്ച് വേർതിരിച്ചു. പൊതുവായി 'സാധാരണ പ്രതിജ്ഞാവ്രുതം' നടത്തിയവർക്കും, കൂടുതൽ ദൃഡമായ നിബന്ധനകൾ സ്വീകരിക്കുന്നവർ ക്കും വേർതിരിച്ചു വ്യക്തമാക്കിയിരുന്നു. അതായത്, ഏതാണ്ട് എല്ലാവിധ ആധുനിക സഭകളുടെ ഘടനയിൽ - രൂപതാ അധികാരികളുടെ കീഴിലുള്ള സഭകൾ, ബിഷപ്പിന്റെ നേരിട്ടുള്ള അധികാരപരിധിയിൽ, അടുത്തതാകട്ടെ, പൊന്തിഫിക്കൽ നിയമത്തിനു വിധേയമായത്, എന്നിങ്ങനെ വ്യത്യസ്ഥമായി വേർതിരിച്ചു.

ക്രിസ്തുമതത്തിൽ (Clergy)എക്കാലത്തും പുരുഷന്മാർക്കുണ്ടായിരുന്ന ഏറ്റവും പ്രത്യേകമായ ഔദ്യോഗിക സഭാധികാരകാര്യസ്ഥാനങ്ങളോ അവരുടെതായ പ്രേഷിതവേലയിൽ ഉണ്ടായിരുന്ന ഔദ്യോഗിക പദവികളോ ആദരവുകളോ മിഷനറി വേലകൾക്കുള്ള അംഗീകാരമോ ആദ്യകാലങ്ങളിൽ പോലും ആ സ്ത്രീകൾക്ക് ലഭിച്ചിരുന്നില്ല. ഇവയൊന്നും ഇല്ലാതെപോലും, അതേസമയം സഭയുടെ ആത്മീയമായ നിർദ്ദിഷ്ട താല്പ്പര്യങ്ങളും ലക്ഷ്യങ്ങളും പൂർണ്ണത സാധിക്കുവാൻ, അതിന്റെ ഗുണഭോക്താക്കളായിത്തീരുന്നതിനും സന്യസ്ത വൃതജീവിതം പരിശീലിക്കുന്നതിനും തുടക്കമിട്ടത് അക്കാലത്ത് സ്ത്രീകൾ ആയിരുന്നു. അക്കാര്യം അവകാശപ്പെടാനും അഭിമാനിക്കാനും അവർക്ക് ഏറെ വകയുണ്ട്. അതായത്, ക്രിസ്ത്യൻ സഭയുടെ ആരംഭകാലം മുതൽക്കേ സ്ത്രീകൾക്ക് സ്വാഭിമാനം അവകാശപ്പെടാൻ മാത്രം അവരുടെ പങ്കു വളരെ വളരെ വലുതായിരുന്നു. കത്തോലിക്കാസഭയിൽ ഏറ്റവും അധികമായി വണ ങ്ങപ്പെടുന്ന ഒരു സ്ത്രീ ആരാണ്, യേശു ക്രിസ്തുവിന്റെ മാതാവായ പരിശുദ്ധ കന്യക മറിയമാണ്.

സന്യാസിനികളെക്കുറിച്ചുള്ള (മഠംവാസികൾ, അഥവാ Nuns) പൂർവ ചരിത്ര അന്വേഷണത്തിന്റെ തുടക്കം നമുക്ക് വിശുദ്ധ സുവിശേഷത്തിൽ നിന്നും അപ്പസ്തോലന്മാരുടെയും വിശുദ്ധരുടെയും ലിഖിതങ്ങളിൽ നിന്നുമാണ് ദർശിക്കുവാൻ കഴിയുന്നത്‌. പ്രാചീനതയുടെ ജീവിതശാസ്ത്രവും വ്രുതങ്ങളുടെ അർപ്പണതത്വശാസ്ത്രവും ആത്മീയതയുടെ ഭാവനാ പ്രേരണയും ദൈവീക ചിന്താസരണിയുടെ ഗതിശാസ്ത്രവും ഒരു പ്രത്യേക പാതയിൽ ഒരുമിച്ചു സംഗമിക്കുമ്പോൾ രൂപീകൃതമാകുന്ന വർണ്ണപ്രഭയേറിയ ജീവിതത്തിന്റെ ആശയത്തെയാണ് സന്യസ്തരുടെ ജീവിതരീതിയിൽ അവർ പ്രകടമായി അവതരിപ്പിക്കുന്നത്.

ഇങ്ങനെയൊക്കെയാണെങ്കിലും കോണ്‍ഗ്രിഗേഷനുകളുടെ നിയമാവലിക ളെ നിരാകരിക്കുന്ന രീതിയാണ് ഉണ്ടായത്. സന്യാസിനികളുടെ സഭാ പദവിയെ "കൂദാശ"യായി പ്രഖ്യാപിക്കുന്നതു പോലെയുള്ള അവശ്യമായ പദവികൾ നൽകുന്ന നടപടികൾ, സഭയിൽ സ്ത്രീപുരുഷ സമത്വം അംഗീകരിക്കുക എന്നിങ്ങനെ നിരവധി മാറ്റങ്ങൾ സഭയിൽ എന്നേ ഉണ്ടാവേണ്ടതായിരുന്നു?

യാഥാർത്ഥ്യം എന്താണെങ്കിലും ഐതിഹ്യം  എന്തായിരുന്നാലും  AD 858-ൽ കത്തോലിക്കാ സഭയുടെ പൊന്തിഫിക് ആയിരുന്നത് ജർമനിയിലെ മൈൻസിൽ ജനിച്ചുവളർന്ന പെണ്‍കുട്ടി "ജോഹാന്ന" ആയിരുന്നുവെന്നു ചില പഠനങ്ങൾ നിലവിൽ ഉണ്ട്. ജോഹാന്നയാണ് എതൻസിലെ വിദ്യാഭ്യാസ ശേഷം റോമിൽ എത്തി "യോഹാനസ് എട്ടാമൻ" മാർപാപ്പയായത് എന്ന് രേഖപ്പെടുത്തുന്നു. ഇത് സഭയുടെ ഇരുണ്ട യുഗത്തിന്റെ കഥയാണ്. ഇരുണ്ട സഭായുഗത്തിന്റെ ചരിത്രം മുഴുവൻ ഇരുളിന്റെ മറയിലേയ്ക്ക് പിന്തള്ളിക്കളയുകയും ചെയ്യപ്പെട്ടു. അധികാരവും ശക്തിയും എന്നും കൈമുതലുള്ള പുരുഷമേധാവിത്വത്തിന് മുകളിൽ ഒരു സ്ത്രീയെന്ന നിലയിൽ ജോഹാന്ന അധികകാലം പിടിച്ചുനിന്നില്ല എന്നും ഐതിഹ്യം ഉണ്ട്.

പൊന്തിഫിക്കൽ നിയമതലത്തിൽ വിശുദ്ധമായ ആത്മസമർപ്പണം നൽകു ന്ന സന്യാസിനികളുടെ കാര്യത്തിൽ ഇന്നും ഒരു അർഹമായ രീതിയിൽ പൂർണ്ണ അംഗീകാരം ഉണ്ടാകുന്നില്ല, സഭ രണ്ടു സഹസ്രാബ്ധങ്ങൾ പിന്നിട്ടു കഴിഞ്ഞിട്ടും ഒട്ടു നൽകിയിട്ടുമില്ല. കന്യാസ്ത്രികൾ ആത്മീയ വൃതസമർപ്പ ണം നൽകി ദൈവശുശ്രൂഷ ചെയ്യുമ്പോൾ ഭൌതീകവും ആത്മീയവുമായ അവരുടെ ജീവിതാന്തസ്സ് പൂർത്തിയാകുന്നത് സഭ അവരുടെ ആത്മീയ അന്തസ്സിനെ  "കൂദാശവത്ക്കരിക്കുക" വഴിയായിരിക്കും. സഭാനവീകരണ പ്രക്രിയയിൽ തൽപ്പരനായ ഫ്രാൻസിസ് പാപ്പയിൽ ഇങ്ങനെയൊരു നവീക രണ യാഥാർത്ഥ്യം ഫലമണിയുമോ?

സഭയിൽ പരിവർത്തനം ഉണ്ടായേ തീരൂ. 

എന്തുകൊണ്ടാണ് കത്തോലിക്കാ സഭയിൽ കാലാനുസരണമായ മാറ്റങ്ങൾ വേണമെന്ന് തോന്നുന്നത്. സത്യത്തിന്റെ അരൂപിയെ തട്ടിയുണർത്തുകയും നിലനിറുത്തുകയും ചെയ്യുന്നതിലൂടെ മാത്രമേ മെത്രാന്മാർ ഭരിക്കുന്ന ഒരു സഭയുടെ മാനുഷികവചനങ്ങളെക്കാൾ അധികമായി വിശ്വസ്തതയോടെ ദൈ വത്തിന്റെ വചനങ്ങളെ സ്വീകരിക്കാൻ ബാദ്ധ്യതപ്പെടുകയുള്ളു. നിത്യമായ രക്ഷപ്രാപിക്കാൻ ഫലപ്രദമായിട്ടു സ്വീകരിക്കാവുന്ന ധാരാളം മാർഗ്ഗങ്ങൾ സഭാവിശ്വാസികൾക്കറിയാം. പകയും നീതികേടും ലൈംഗികാക്രമണവും സഭാംഗങ്ങളുടെ മേൽ നടത്തുന്നവരായ മെത്രാന്മാരും പുരോഹിതരുമെല്ലാം അവർക്ക് നേരെ ഉയർത്തുന്ന ഈ മുന്നറിപ്പ് താൽക്കാലികമല്ലായെന്നുള്ള ഈ കാര്യം കാണണം. സന്യാസിനികളുടെ സഭയിലെ പദവി കത്തോലിക്കാസഭ കൗദാശികമാക്കണം. ഇവയെ മെത്രാന്മാരുടെ അനുവാദമില്ലാതെ മാർപാപ്പ കന്യാസ്ത്രീകളുടെ സന്യാസജീവിതം സഭയിൽ അത് യാഥാർത്ഥ്യമാക്കണം, പ്രാവർത്തികമാക്കണം. സഭയുടെ പ്രേഷിതവേലകൾ, സഭയുടെ രൂപതയുടെ മെത്രാന്മാർക്കും പുരോഹിതർക്കും, പ്രതിഫലം ഇല്ലാതെ, അടിമവേലകൾ ചെയ്യാനുള്ള ഒരുകൂട്ടം സ്ത്രീകളുടെ ജീവിതസങ്കേതമാകരുത്. 

ഇക്കാലത്ത് ത്തോലിക്കാസഭയ്ക്കുള്ളിലെ വൈദികരെപ്പറ്റിയും മെത്രാന്മാരെപ്പറ്റിയും ഉണ്ടായിരിക്കുന്ന ലൈംഗികപീഡന സംഭവങ്ങളെപ്പറ്റി വിശദ നിരീക്ഷണം നടത്തുവാൻ ജർമ്മൻ കത്തോലിക്കാ ബിഷപ്‌സ് കോൺഫറൻസിന്റെ ഒരു സമ്മേളനം ഇപ്പോൾ നടക്കുന്നു. അതുപോലെ സി. ബി. സി. ഐ. യുടെയും കെ. സി. ബി. സി. യുടെയും ഒരു നിരീക്ഷണം നടത്താൻ പോലും മെത്രാന്മാർ തയ്യാറായിട്ടില്ല. മാർപാപ്പയും ജർമ്മൻ കത്തോലിക്കാ സഭയുടെ ബിഷപ്പ്സ് കോൺഫറൻസ് ചെയർമാൻ കർദ്ദിനാൾ മാർ മാർക്‌സും, സഭയിൽ ഇപ്പോൾ അതിരൂക്ഷമായി സംഭവിച്ചിരിക്കുന്നതും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതുമായ വൈദികരുടെയും മെത്രാന്മാരുടെയും ലൈംഗികവീഴ്ചയെ അപലപിച്ചിട്ടുണ്ട്. കത്തോലിക്കാ സഭയിലെ  പുരോഹി തർ വിവാഹിതരാകുന്നതിനെക്കുറിച്ചു പോലും സഭാകൗൺസിൽ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. 11-)0നൂറ്റാണ്ടു വരെ പുരോഹിതർക്ക് വിവാഹജീവിതം വിലക്കിയിരുന്നില്ലല്ലോ. മുൻകാലങ്ങളിലുള്ള മാർപാപ്പാമാർ പോലും ഭാര്യാ ഭർതൃതുല്യ ജീവിതം നയിച്ചിരുന്നതായി ചരിത്രം കുറിക്കുന്നു. 

എന്തുകൊണ്ട്? പീഡിപ്പിക്കപ്പെട്ട കന്യാസ്‌ത്രിയെയും ആ കന്യാസ്ത്രിയെ സഹായിക്കാൻ പിന്തുണ നൽകിയ കന്യാസ്ത്രികളെയും  ശിക്ഷിച്ച സഭാനേതൃത്വം എന്തുകൊണ്ട് കുറ്റവാളിയായി അറസ്റ്റു ചെയ്യപ്പെട്ടു ജയിലിൽ അടക്കപ്പെട്ട ഒരു മെത്രാന് നേർക്ക് ശിക്ഷണനടപടി എടുക്കാതെ, ആ നടപടിയെ അപലപിക്കുകയും, സങ്കടം അറിയിക്കുകയും ചെയ്ത കേരള മെത്രാന്മാരും കർദ്ദിനാളും സഭാവിരുദ്ധമായ നടപടികളല്ലേ ചെയ്തതെന്ന് സഭയിലെ അല്മായർ ഒന്നടങ്കം ചോദിച്ചു. ഇത്തരം സംഭവങ്ങൾ സഭയിൽ ആവർത്തിച്ചു ഉണ്ടാകാതിരിക്കാൻ മെത്രാൻസമിതി വിഷയം ഫലപ്രദമായ രീതിയിൽ പരിഹാരം കാണുവാൻ നേരത്തെ എന്തുകൊണ്ട് ശ്രമിച്ചില്ല?. സഭാഘടനയിൽ മെത്രാന്മാരും അല്മായരും വൈദികരും പരസ്പരം ഇടപെട്ട് സഹകരിച്ചു പ്രവർത്തിക്കണമെന്നുള്ള സഭാസൂനഹദോസ് നിർദ്ദേശങ്ങളെ തള്ളിക്കൊണ്ട് സ്വകീയാധികാരമുള്ള മെത്രാന്മാർ പ്രശ്നം വഷളാക്കി മാറ്റി. പൗരസ്‌തകത്തോലിക്കാ സഭയിൽ കുറെ മെത്രാന്മാർ ചേർന്ന് അല്മായരെ മാറ്റിനിറുത്തിക്കൊണ്ടു കല്ദായവാദം വത്തിക്കാനിൽ അടിച്ചേൽപ്പിച്ചു സീറോമലബാർസഭയെന്നപേരിൽ ഒരു പാഷാണ്ഡ മതത്തെ സൃഷ്ടിച്ചു. അന്ന് റോമാ മാർപാപ്പയായിരുന്ന ബനഡിക്ട് പതിനാറാമൻ മാർപാപ്പ ആ നിർദ്ദേശം എതിർത്തിട്ടും കേരളമെത്രാൻസമിതി കല്ദായവാദം സ്വയം നടപ്പാക്കിയെന്ന് വത്തിക്കാൻ റേഡിയോ വാർത്ത നൽകിയിരുന്നു. അല്മായർക്കു ഒരറിവും ഉണ്ടായിരുന്നില്ല. യേശുക്രിസ്തുവിനെ വധിക്കാനുപയോഗിച്ചിരുന്ന കുരിശ് തടികൊണ്ടുണ്ടാക്കിയതായിരുന്നെന്നു ചരിതം സാക്ഷ്യപ്പെടുത്തുന്നുണ്ട്. പക്ഷെ, കല്ദായവാദക്കാർ സീറോമലബാർസഭയിൽ കുരിശു താമരക്കുരിശ് ആയി പേർഷ്യൻ പാഷാണ്ഡതയുടെ ചിഹ്നം നൽകി പള്ളികളിൽ സ്ഥാപിച്ചു. ഇക്കാര്യത്തിലും അല്മായരെ അന്ധവിശ്വാസം മെത്രാന്മാർ അടിച്ചേൽപ്പിച്ചു. അതുപക്ഷേ,ഇപ്പോൾ കാലം മാറുന്ന കാര്യം അവരാരും ശ്രദ്ധിക്കുന്നില്ല. നാം വിശ്വസിക്കുന്ന സഭയിലെ അംഗങ്ങൾക്ക് വിശ്വാസമുണ്ട്. പ്രതീക്ഷയുണ്ട്, എന്നാൽ അവയ്ക്ക് നേരെ അവർ നടത്തുന്ന ഏകാധിപത്യ മനസാക്ഷി ഇനി അല്മായർ അതേപടി അനുസരിക്കുന്ന കാലം വിട്ടുപോയി. അതിനാൽ നാം സഭയിൽ കാലാനുസരണമായ നവോത്ഥാനം ഉണ്ടാകുവാൻ കത്തോലിക്കാ സഭാധികാരികളുമായി പരസ്പ്പരം സഹകരിക്കാനും തയ്യാറാക്കാനുള്ള ഒരു പദ്ധതി അവരെ ബോദ്ധ്യപ്പെടുത്തണം. ഈയിടെ കേരളത്തിൽ സഭയിലെ ഒരു കന്യാസ്ത്രീക്കുണ്ടായ വ്യക്തിപരമായ അനുഭവങ്ങൾപോലെ വേറെയും പല പരിഹരിക്കാത്തതായ അനേകം വിഷയങ്ങൾ ഉണ്ട്.

സഭയിൽ മെത്രാന്മാർ പുതിയ മാറ്റത്തിനുവേണ്ടി, ഇന്ത്യൻ മെത്രാന്മാരുടെ കൗൺസിൽ സമ്മേളനം നടത്തി അല്മായരെയും ഏതുവിധവും പൂർണ്ണമായി സഹകരിപ്പിച്ചു ആധുനികകാലത്ത് സഭയ്ക്ക് വന്ന നഷ്ടങ്ങളെ മനസ്സിലാക്കി ഒരു പരിവർത്തനത്തിനു വഴിയൊരുക്കാൻ  മെത്രാന്മാർ അവരുടെ സ്വകീയ അധികാരത്തിന്റെ അഹന്തമാറ്റിവച്ചു ജനങ്ങളുടെ പക്ഷം അണിനിരന്നാൽ സഭയിൽ സമാധാനം പുനഃസ്ഥാപിക്കാൻ കഴിയും. പക്ഷെ അപ്രകാരം ഓരോ മെത്രാന്മാർ മനസ്സിലാക്കുന്നില്ലെങ്കിൽ പുതിയപുതിയ ഫ്രാങ്കോ ചരിത്രങ്ങൾ ആവർത്തിക്കപ്പെട്ടു കേരള സഭ വിഷലിപ്തമായ ഭൗതീകതയുടെ ഇരുളടഞ്ഞ കേന്ദ്രമായിത്തുടരുകതന്നെ ചെയ്യും. ഇത്തരം നടപടിക്രമങ്ങൾ സഭയിൽ നടത്തി ഒരു നല്ല അന്തരീക്ഷം സൃഷ്ടിക്കാൻ കഴിഞ്ഞില്ലെങ്കിൽ വെറുതെ സീറോ മലബാർ സഭാധികാരികൾ ഓരോരോ കാര്യത്തിനും മാർപാപ്പയെ കുറ്റപ്പെടുത്തുന്നതുപോലെ, ഇക്കാര്യത്തിലും സഭാതലവനായ മാർപാപ്പയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. സഭയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അല്മായ സമൂഹത്തിനും കഴയും എന്ന് ഇന്ത്യയിലെ മെത്രാന്മാരുടെ കൗൺസിലുകൾ മനസ്സിലാക്കണം എന്ന മുന്നറിയിപ്പ് നൽകുന്നു. അതിനു പകൽ പോലെ നല്ല തെളിഞ്ഞ ഉദാഹരണമാണ്, പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രിയുടെ മോചനം ലക്ഷ്യമാക്കിയ അല്മായർ നടത്തിയ നീതിക്കുവേണ്ടിയുള്ള സഹന സമരവും അതിനു കാരണമാക്കിയ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ ജയിലിൽ കയറിയ സംഭവവും ആണ് വിരൽചൂണ്ടുന്നത്.. ഇന്ത്യൻ മെത്രാന്മാർ അനന്തരഫലം എന്തെന്ന് വിവേകപൂർവം ചിന്തിക്കുമോ, കണ്ണുകൾ തുറന്നു കാണുമോ? കത്തോലിക്കാസഭയിൽ സ്ത്രീകൾക്ക് പരുഷന്മാർക്കുള്ള അംഗീകാരത്തിന് ഒപ്പമുള്ള  അതെ ഔന്നത്യസ്ഥാനം അവർക്ക് നൽകണം. //-
------------------------------------------------------------------------------------------------------
 
https://dhruwadeepti.blogspot.com 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

Dienstag, 18. September 2018

ധ്രുവദീപ്തി // പൊളിറ്റിക്സ് // കെ. സി. സെബാസ്റ്റ്യൻ സ്മരണകൾ: തുടർച്ച // ചുവപ്പു കൊടിയില്ലാത്ത, പ്ലാക്കാർഡില്ലാത്ത മലയാളത്തിരുമുറ്റത്തേയ്ക്ക് മാവേലിക്ക് സ്വാഗതം.! (കെ. സി. സെബാസ്റ്റ്യൻ +


"2018- August -sept. കേരളചരിത്രത്തിൽ കണ്ടിട്ടില്ലാത്ത ജലപ്രളയം, പ്രകൃതിക്ഷോപം, ഉറ്റവരുടെ ജീവൻ നഷ്ടപ്പെട്ട മഹാദുരന്തങ്ങൾ.. ജനങ്ങൾക്ക് വിശ്വസിക്കാനാവാത്ത അഴിമതി-കൊലപാതകങ്ങൾ. കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ഉണ്ടാകാത്ത ചരിത്രം നാണിക്കുന്ന സഭാധികാരികളായ മെത്രാന്മാരുടെയും പുരോഹിതരുടെയും ലൈംഗിക വേഴ്ചകളുടെ ഞെട്ടിപ്പിക്കുന്ന ദുരന്തസംഭവങ്ങൾ --   മലയാളികൾ മനം മറന്നു, ദു:ഖങ്ങൾ മാറ്റിവച്ചു മനം നിറയെ ആഹ്ളാദിക്കാനുള്ള ഓണദിനങ്ങൾ, ഒരു പച്ചയും നീലയും ചുവപ്പും മഞ്ഞയും ഇല്ലാത്ത കൊടികളില്ലാത്ത ഒരു മലയാളി സമൂഹം. ഇവരെ ഇത്തരം ദുരന്തങ്ങളിൽ നിന്ന് ആര് ഇനി കരകയറ്റും എന്ന ചോദ്യം നിലനിൽക്കും"(ധ്രുവദീപ്തി) 
(dhruwadeepti.blogspot.com )ധ്രുവദീപ്തി // പൊളിറ്റിക്സ് // 

(1975  ഓഗസ്റ്റ്  11, തിങ്കൾ)

ചുവപ്പു കൊടിയില്ലാത്ത, പ്ലാക്കാർഡില്ലാത്ത മലയാളത്തിരുമുറ്റത്തേയ്ക്ക് മാവേലിക്ക് സ്വാഗതം.! 

(കെ. സി. സെബാസ്റ്റ്യൻ +) 

ചുവപ്പു കൊടികളും ആവശ്യങ്ങൾ രേഖപ്പെടുത്തിയ പ്ലാക്കാർഡുകളും മുഷ്ടി ചുരുട്ടിയുള്ള മുദ്രാവാക്യം വിളികളും കൂടാതെ "മാവേലിത്തമ്പുരാനെ" സ്വീകരിക്കാൻ കേരളം ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇത്തവണത്തെ ഓണ ത്തിന് തീർച്ചയായും പ്രത്യേകതകളുണ്ട്. കഴിഞ്ഞ അനേകം വർഷങ്ങളായി സമരം കൊണ്ട് കാളിശിതമായ അന്തരീക്ഷത്തിലാണ് ഓണം കടന്നുവന്നിരു ന്നത്. ഇത്തവണ ഓണക്കാലത്ത് സമരം ഒന്നും കാണുകയില്ലെന്നത് ഏതാണ്ട് തീർച്ചയായി.

കെ. സി. സെബാസ്റ്റ്യൻ +  
ഓണക്കാലത്ത് ബോണസ് പ്രശ്നത്തിന്മേൽ സമരമുണ്ടാവുക നിത്യ അനുഭവമായിരുന്നു. പബ്ലിക് യൂട്ടിലിറ്റി സർവ്വീസായി പ്രഖ്യാപിച്ച്‌ പണിമുടക്ക് നിരോധിച്ചിരുന്നാലും അത്യാവ ശ്യ സർവീസുകളിലും സ്ഥാപനങ്ങളിലും പണിമുടക്ക് നടത്തിയിരുന്നു. പണിമുടക്കിയ തൊഴിലാളികളുടെ വീടുകളിൽ ഓണം ഇല്ലാ ത്തതു മനസ്സിലാക്കാം. അത്യാവശ്യസർവ്വീസു കളെ ആശ്രയിക്കേണ്ട സാധാരണക്കാർക്കും ഓണം ആഘോഷിക്കാൻ കഴിയാത്തതായിരു ന്നു ഏറെ വിഷമകരമായിരുന്നത്. എന്തായാ ലും ഇത്തവണ തിരുവോണ ദിവസം എല്ലാവർ ക്കും അവരവർക്കുള്ളത് വീടുകളിൽ സ്വസ്ഥ മായിരുന്ന് അനുഭവിക്കാൻ അനുഭവിക്കാൻ അവസരമുണ്ടാകും. ഭാഗ്യം.

ട്രാൻസ്‌പോർട്ട്, ഇലക്ട്രിസിറ്റി തുടങ്ങിയ അ ത്യാവശ്യ സർവീസുകളിലും, കയർ, കശുവ ണ്ടിത്തൊഴിലാളി മേഖലകളിലെയും ബോണസ് പ്രശ്നത്തിൽ ഇതിനകം തീരു മാനമുണ്ടായിക്കഴിഞ്ഞു. ഏതെങ്കിലും ചെറിയ സ്ഥാപനങ്ങളിൽ വല്ല തർക്ക ങ്ങളും അവശേഷിക്കുന്നുണ്ടെങ്കിൽ അത് സാധാരണ ജനങ്ങൾക്ക് ബുദ്ധിമു ട്ടുണ്ടാക്കുന്നവിധം പൊതുസമരമായി മാറുകയില്ല. ഉള്ളത് പറയാമല്ലോ ബോണസ് പ്രശ്നത്തിൽ സമരം ഒഴിവാക്കി ധാരണയുണ്ടാക്കാൻ സാധിച്ചത് വലിയൊരു നേട്ടമാണ്. "വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും ".
വേണ്ടിവന്നില്ല.

ഇത്തവണ ബോണസ് പ്രശ്നം തീരുമാനിക്കാൻ ദീർഘമായ കൂടിയാലോചനക ൾ ഒന്നും വേണ്ടിവന്നില്ല. കഴിഞ്ഞ കൊല്ലം നല്കിയതിൽ ക്കവിഞ്ഞ തുക ബോണസായി ഒരു സ്ഥാപനവും വാരിക്കോരി കൊടുത്തിട്ടില്ല. കഴിഞ്ഞ കൊല്ലം ലഭിച്ച നിരക്കിലുള്ള ബോണസുകൊണ്ടു ഈ വർഷം തൊഴിലാളി കൾ 'തൃപ്തിപ്പെട്ടിരിക്കുന്നു'. തൊഴിലാളികളുടെ ഭാഗത്തുനിന്നും  സഹകരണ മനോഭാവം കൊണ്ടാണ് ബോണസ് പ്രശനം ഇത്രവേഗം അവസാനിപ്പിക്കാൻ സാധിച്ചത്. അടിയന്തിരാവസ്ഥ എന്ന "തോട്ടി" ഇല്ലാത്തപ്പോഴും തൊഴിലാളി കളും മാനേജ്‌മെന്റും ഇങ്ങനെ ഒരു മനോഭാവം കാണിച്ചിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചുപോവുകയാണ്. ബോണസ് സംബന്ധിച്ച അവകാശങ്ങളും തർക്കങ്ങളും അസ്വാഭാവികമല്ല. ഇന്ന്തത്തെ ജീവിതച്ചെലവ് കണക്കാക്കു മ്പോൾ ഓരോ പൈസയും കണക്ക് പറഞ്ഞു വാങ്ങിയേ ജീവിതം തള്ളിനീ ക്കാൻ തൊഴിലാളിക്ക് സാധിക്കൂ. കഴിയുന്നതും ചെറുത്തുനിന്നശേഷം പല പ്പോഴും നിവൃത്തിയില്ലാത്ത ഘട്ടത്തിൽ മാത്രമേ തൊഴിലാളികളുടെ ആവ ശ്യങ്ങളുടെ നേരെ പല മാനേജുമെന്റുകളും അയവ് കാണിക്കുകയുള്ളു. രണ്ടു കൂട്ടരും കുറ്റക്കാരല്ല. അവകാശവാദം ഉന്നയിക്കുന്നതും അതിനെ എതി ർക്കുന്നതും തൊഴിലാളികളുടെയും മാനേജ്‌മെന്റിന്റെയും നിലനിൽപ്പി ന്റെ പ്രശ്നമാണ്. ഈ തർക്കം മുൻകാലങ്ങളിൽ അനാവശ്യമായ വാശിയിലും അതുവഴി പണിമുടക്കിലും ചെന്ന് അവസാനിച്ചിരുന്നു. ഇത്തവണ ഇങ്ങനെ അതുണ്ടാവില്ല.

 C. Achutha Menon,
Chief Minister, Kerala
1975
അടിയന്തിരാവസ്ഥ ഇല്ലാത്ത അവസരത്തിലും തൊഴി ലാളികൾക്കും മാനേജ്‌മെന്റിനും ഇങ്ങനെയൊരു ധാരണയുണ്ടാക്കാൻ സാധിച്ചിരുന്നുവെങ്കിൽ അതായി രുന്നു മാതൃകാപരം. വ്യവസായ രംഗത്തു പൊതുവിൽ നില നിന്നിരുന്ന അസമാധാനമാണ് ഇവിടെ വ്യവസായ വികസനത്തിനുണ്ടായിരുന്ന പ്രധാന പ്രതിബന്ധം. ഒരു നല്ല മുതലാളി തൊഴിലാളി ബന്ധം ഉറപ്പുവരുത്താൻ സാധിച്ചാൽ മൂലധനനിക്ഷേപത്തിന് ധാരാളം പേര് മുന്നോട്ടുവരും. ഇവിടെ പലരുടെ കയ്യിലും വ്യവസായ രംഗത്ത് അത്യാവശ്യം മുടക്കാനുള്ള പണമുണ്ട്. സാമ്പ ത്തിക സ്ഥാപനങ്ങളിൽ നിന്നും ശ്രമിച്ചാൽ സഹായവും കിട്ടും. പക്ഷെ, കൈവശമുള്ള പണവും മുടക്കി, സാമ്പ ത്തിക സ്ഥാപനങ്ങളിൽ നിന്ന് വായ്‌പയുമെടുത്ത് വ്യവ സായം തുടങ്ങാനാവും.  തയ്യാറായിരുന്നില്ല. പണം കൊടുത്ത് കടിക്കുന്ന പട്ടി യെ വാങ്ങുന്നതെന്തിന്? പലരെയും വ്യവസായരംഗത്തു നിന്നും പിന്തിരിപ്പി ച്ച ചേതോവികാരം മറ്റൊന്നായിരുന്നില്ല. ഒരു സ്വപ്നം കൊണ്ട് നേരം വെളുക്കു കയില്ല. ബോണസ് പ്രശ്നത്തിന്മേൽ ഇത്തവണ സമരമില്ലായിരുന്നു എന്നത് കൊണ്ട് വ്യവസായ രംഗം ആകെ ശാന്തമായിരുന്നു എന്ന് കരുതുന്നത് ശരിയ ല്ല. ഇന്ന് സംജാതമായിട്ടുള്ള നല്ല അന്തരീക്ഷം തുടർന്നും നിലനിർത്താൻ പരപ്രേരണയോ, ദണ്ഡനഭീതിയോ കൂടാതെ സാധിച്ചാൽ നമ്മുടെ വ്യവസാ യരംഗം രക്ഷപെടും. കേരള വ്യവസായ മന്ത്രി ഇപ്പോൾ സ്വപ്നം കാണുന്ന പതി നായിരം ചെറുകിട വ്യവസായ യൂണിറ്റുകൾ യഥാർത്ഥമായി മാറും. അവിടെ യും ചില സംവരണങ്ങൾ കൂടാതെ പറയാൻ വയ്യ.

മാറി നിൽക്കണം.  

തൊഴിലാളി രംഗത്തുനിന്നും രാഷ്ട്രീയക്കാർ മാറിനിൽക്കണം. തൊഴിലാളി കളും തൊഴിലുടമകളും തമ്മിൽ അവരുടെ പ്രശ്നങ്ങളും ചർച്ച ചെയ്യണം. വ്യവസായം നിലനിൽക്കണമെന്നും വളരണമെന്നും തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഒപ്പം താൽപ്പര്യമുണ്ട്. അവർ തമ്മിൽ ചർച്ച ചെയ്‌താൽ പ്രശ്നങ്ങൾക്ക് രമ്യമായ പരിഹാരം ഉണ്ടാകും. വ്യവസായവുമായോ, വ്യവസാ യത്തിന്റെ ഭാവിയുമായോ, പ്രത്യേക താൽപ്പര്യമില്ലാത്ത രാഷ്ട്രീയക്കാർ രാഷ്ട്രീയലക്ഷ്യങ്ങൾ വച്ച് തൊഴിലാളികളെ സംഘടിപ്പിക്കുന്നതും അവകാ ശവാദങ്ങൾ ഉന്നയിപ്പിച്ചു സമരം ചെയ്യിപ്പിക്കുന്നതുമാണ് തകരാറ്.


ഒരു കാലത്തു തൊഴിലാളികൾ അസംഘടിതരായിരുന്നു. തൊഴിലുടമകൾ അവരെ ചൂഷണം ചെയ്തിരുന്നു. സംഘടിക്കാനോ, അവകാശങ്ങൾ ഉന്നയി ക്കാനോ അവർ ഭയപ്പെട്ടിരുന്നു. അന്ന് രാഷ്ട്രീയക്കാരാണ് തൊഴിലാളികളു ടെ ഇടയിൽ കടന്നു ചെന്ന് ഭവിഷ്യത്തുകളെ നേരിട്ട് അവരെ സംഘടിപ്പിച്ച തെന്ന കാര്യം വിസ്മരിക്കുന്നില്ല. ഇന്ന് നില അതല്ല. മിക്കവാറും വ്യവസായങ്ങ ളിൽ മിനിമം കൂലിയോ മര്യാദകൂലിയോ, നിർണ്ണയിക്കപ്പെട്ടു കഴിഞ്ഞു. തൊ ഴിലാളികൾ അവരുടെ അവകാശങ്ങളിൽ ബോധവാന്മാരാണ്. അവരെ ഇനി ഒരു തൊഴിലുടമകൾക്കും ചൂഷണം ചെയ്യാൻ സാദ്ധ്യമല്ല.

ആ നിലയ്ക്ക് തൊഴിലാളിരംഗത്ത് രാഷ്ട്രീയക്കാരുടെ സാന്നിദ്ധ്യം ഇന്ന് അത്യാവശ്യമെന്നു പറഞ്ഞുകൂടാ. രാഷ്ട്രീയകക്ഷികൾ മത്സരിച്ചു തൊഴിലാ ളികളെ സംഘടിപ്പിക്കുന്നതുകൊണ്ട് തൊഴിലാളിതാൽപ്പര്യമാണ്പലപ്പോഴും അപകടപ്പെടുന്നത്. ഒരു വ്യവസായത്തിൽ ഒരു യൂണിയൻ എന്ന മുദ്രാവാക്യം തന്നെ തൊഴിലാളിരംഗത്തെ യൂണിയൻ അതിപ്രസരം ഒഴിവാക്കാനുള്ളതാ യി കരുതാം. ഒരു വ്യവസായത്തിലെ തൊഴിലാളികൾക്ക് ആ വ്യവസായത്തി ന്റെ കഴിവ് അറിയാം. യൂണിയനുകൾ തമ്മിലുള്ള അനാവശ്യ രാഷ്ട്രീയ മത്സരം ഒഴിവായാൽ തൊഴിലാളികൾ ഒരുമിച്ചു ആവശ്യങ്ങൾ ഉന്നയിച്ചാൽ അത് മാനേജ്‌മെന്റ് ധാരണയോടെ അംഗീകരിക്കുകയും ചെയ്യും. തൊഴിലാ ളികൾക്ക് മാനേജ്‌മെന്റിൽ പ്രാതിനിധ്യം നൽകണമെന്ന നിർദ്ദേശവും വ്യ വസായ സമാധാനത്തിനു വഴി തെളിക്കും. ബോണസ് പ്രശ്നത്തിൽ രമ്യമായ തീരുമാനമുണ്ടാക്കിയ അവസരം ഭാവിയിൽ തൊഴിൽ സമരങ്ങൾ ഒഴിവാ ക്കാനുള്ള കൂടുതൽ നടപടിക്ക് വഴിതെളിക്കേണ്ടതാണ്.//-
----------------------------------------------------------------------------------------------------

Samstag, 8. September 2018

ധ്രുവദീപ്തി // Lifestyle -Part II // മലയാളികളിൽ മനഃപരിവർത്തനം ഉണ്ടാകണം) - Part II // George Kuttikattuധ്രുവദീപ്തി //   Lifestyle  // Opinion
( മലയാളികളിൽ മനഃപരിവർത്തനം ഉണ്ടാകണം)

 - Part II  //


 മലയാളികളുടെ 

രാഷ്ട്രീയപാർട്ടികളും 

സോഷ്യൽ പൊളിറ്റിക്‌സും -


George Kuttikattu


ഇന്ത്യ ഒരു ലോകശക്തി രാജ്യമല്ല.

മലയാളികളുടെ കേരളവും അയൽസംസ്ഥാനങ്ങളുമായും, അവിടെയെല്ലാം ജീവിക്കുന്ന സഹമനുഷ്യരുമായും ഏതുവിധവും ഉണ്ടാക്കാവുന്ന സൗഹൃദ പങ്കാളിത്തം ഏതുവിധവും മികച്ച മാതൃകയിൽ നിലനിർത്തുന്നത് നമ്മുടെ സ്വതന്ത്ര മനഃതാല്പര്യത്തെയും അതിനോട് ബന്ധപ്പെട്ടു ഉണ്ടാകേണ്ടതായ നല്ല മാനുഷിക സാമീപ്യത്തെയും ആശ്രയിച്ചാണിരിക്കുന്നത്. അതിലൂടെ നമുക്ക്  മറ്റൊരു സംസ്ഥാനത്തിലെ പാർട്ടി രാഷ്ട്രീയ കാര്യങ്ങളിൽ വളരെ കുറഞ്ഞ സ്വാധീനമേ ഉണ്ടാകൂ. അതുപക്ഷേ മറ്റുള്ള പൊതുമാനുഷിക വിഷയങ്ങളിൽ പങ്കാളികളായി ചേരുകയും, ചേരികൾ സൃഷ്ടിക്കുന്ന ഓരോ ചേരിരാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്ന് വിട്ടകന്നുനിൽക്കുന്ന നിലപാടും സ്വീകരിക്കാം. ഇന്ത്യാമഹാരാജ്യം ഒരു ലോകശക്തിയല്ല. കേരളസംസ്ഥാനം ഇന്ത്യയുടെ ഒരു ഭാഗം മാത്രമാണ്. മറ്റുസംസ്ഥാനങ്ങളെക്കാൾ കൂടുതലായി അഭിമാനിക്കാൻ നാം ഒരുങ്ങുകുകയും വേണ്ട. ഇന്ത്യൻ ഭരണനേതൃത്വം ഒരിക്കലും ഒരു ലോക ശക്തിരാജ്യമാണെന്നു ഒട്ടു അവകാശപ്പെടുകയും വേണ്ട. അത് ഇപ്പോൾ ചില ദൽഹി രാഷ്ട്രീയക്കാർ അവകാശപ്പെടുന്നതുപോലെ ആവുകയുമില്ല. മറ്റു ചില രാജ്യങ്ങൾ നടത്തുന്ന വിശുദ്ധയുദ്ധങ്ങളിലും സാമൂഹ്യസാംസ്കാരിക പിളർപ്പുകളിലും പ്രൊപ്പഗാന്ത നടത്തുന്നു. ഇന്ത്യയിൽ മതങ്ങളുടെ പേരിൽ ഏറെ അഹിതമായ പ്രവർത്തനങ്ങൾ ഉണ്ടാകുന്നുണ്ട്, ഉദാ: അടുത്തകാലത്തെ സമൂഹകൂട്ടക്കൊലകൾ, വെല്ലുവിളികൾ, ഇതെല്ലാം രാജ്യത്തിന്റെ മൊത്തം ഐഖ്യത്തിനു വിള്ളലുണ്ടാക്കും. നമ്മുടെ കേരളം ഇന്ത്യൻരാഷ്ട്രീയത്തിലും ലോകരാഷ്ട്രീയത്തിലുമല്ല തൽക്കാലം ശ്രദ്ധ കൊടുക്കേണ്ടത്, പകരമായി മലയാളികളുടെ സ്വന്തം ആകെമാന ഐക്യവികസനത്തിനായിരിക്കണം. 

ലോകത്തിലെ ഏറ്റവും വലിയ ഒരു ജനാധിപത്യരാഷ്ട്രമാണ്‌ ഇന്ത്യ എന്ന് നമ്മൾ ചിന്തിക്കുന്ന സ്വാഭിമാനവും  ആനുകാലികകാലത്ത് ഭരണതലത്തി ൽ വന്ന ചിലരുടെ രാഷ്ട്രീയ ശൈലി യും മൂലം ജനാധിപത്യ   സംവി ധാനം ഇന്ത്യയിൽ അപകടപ്പെട്ട അവസ്ഥയി ൽ ആയിരിക്കുകയാണെ ന്ന  വലിയ തിരിച്ചറിവ് നമുക്കുണ്ടാകണം. 1950 കൾക്ക് ശേഷമുള്ള കേരളത്തിലെ  ഭരണശൈലികൾ ജനവിരുദ്ധവും പാർട്ടിരാഷ്ട്രീയത്തിന്റെ അഹിതമായ മുന്നേറ്റവും മൂലം പൊതുജനങ്ങൾ പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല. 1956- ലാണ് തിരുകൊച്ചിയും, തിരുവിതാംകൂറും ഒന്നിച്ചുചേർത്ത കേരളസംസ്ഥാനരൂപീകരണം, ഇന്ത്യൻ ഭാഷാടിസ്ഥാനത്തിൽ ഉണ്ടായത്. അതിനുമുമ്പ് രാജപ്രമുഖന്റെ അധികാര ബലം ഉണ്ടായിരുന്നതിനാ ൽ അന്ന് രാഷ്ട്രീയപാർട്ടികൾ കുറെ മിതത്വവും സ്വീകരിച്ചു. എന്നാൽ അന്നു മുതൽ ഇന്നുവരെയുള്ള കേരളമന്ത്രിസഭയുടെ പേരിൽ ഉന്നയിക്കപ്പെടുന്ന ആരോപണം എണ്ണത്തിലും വണ്ണത്തിലും ഓരോ ദിവസവും കൂടുകയാണ് ചെയ്യുന്നത്. ഒരു കാര്യം ഓർക്കുന്നു: 1957 കളിൽ ബാലറ്റുപെട്ടിയിലൂടെ അധി കാരത്തിൽ വന്ന കമ്മ്യുണിസ്റ്റ്പാർട്ടി സർക്കാർ ജനവിരുദ്ധഭരണം നടത്തിയ തിനു, പ്രബുദ്ധരായ അന്നത്തെ കേരളജനതക്ക് വേണ്ടി കേന്ദ്രസർക്കാർ നേരിട്ടു ഇടപെട്ടു അധികാരത്തിൽനിന്നു കമ്മ്യുണിസ്റ്റുകളെ മാറ്റിയ ചരിത്ര പ്രസിദ്ധ സംഭവങ്ങൾ മലയാളിക്കറിയാം. ഇക്കാലമത്രെയും ഓരോ രാഷ്ട്രീയ പാർട്ടികൾ മാറിമാറി കേരളത്തിന്റെ ഭരണം നിർവഹിച്ചു വന്നു. കേരളത്തി ന്റെ ശരിയായ ആവശ്യങ്ങൾക്ക് കഴിഞ്ഞ കാലങ്ങളിൽ രൂപീകരിച്ച  സർക്കാ രുകളിൽ പങ്കു കൊണ്ട ഒരു രാഷ്ട്രീയപാർട്ടികൾക്കും പൊതുജനങ്ങൾക്കാവ ശ്യമായ വിധം വികസനപ്രവർത്തനങ്ങൾ ചെയ്യാൻ കഴിഞ്ഞില്ല. ഇപ്പോൾ കമ്യുണിസ്റ്റ് പാർട്ടിയുടെ കൂട്ടുകെട്ട് സർക്കാർ ഭരണം നടത്തുന്നു. ഇപ്പോഴാക ട്ടെ, ജനങ്ങൾക്ക് പ്രതികരിക്കാനായില്ല, അതുപക്ഷേ, പ്രകൃതിക്ക് പ്രതികരിക്കാ തിരിക്കാൻ കഴിഞ്ഞില്ല എന്ന് തോന്നിപ്പോകുന്നു. 

ഇന്ത്യൻ ജനാധിപത്യം അപകടമേഖലയിൽ. 
കേരളമന്ത്രിമാരും പ്രവാസികളുടെ പണവും- നിയമഘടനയുടെ ലംഘനം.

ഇപ്പോൾ വീണ്ടും കേരളത്തിൽ കമ്യുണിസ്റ്റ് സർക്കാർ കൂട്ടുകക്ഷി ഭരണം നടത്തുന്നു. കേരളത്തിന്റെ ദുർദ്ദിനങ്ങൾ ഒന്നൊന്നായി വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുന്നു. ഭീകര ജലപ്രളയം മൂലം കേരളം ഇന്നുവരെ ആരും കാണാത്ത ദുരന്തങ്ങളിലേയ്ക്ക് മുങ്ങിപ്പോയി. നാടാകെ എല്ലാം നഷ്ടപ്പെട്ട ജനങ്ങളുടെ നിലയ്ക്കാത്ത കണ്ണീർ, ദീനരോദനങ്ങളുടെ ഒരുശബ്ദം..'ഞങ്ങളെ രക്ഷിക്കണേ' യെന്ന ജനങ്ങളുടെ നിലവിളി കേന്ദ്രസർക്കാർ കേട്ടിട്ട് നിർദ്ദയ പ്രതികരണത്തിന്റെ തനി നിസഹകരണമാണ് പ്രകടിപ്പിച്ചത്. കേരളത്തിലെ ഭരണകക്ഷിപാട്ടികളും പ്രതിപക്ഷപാർട്ടികളും, വയർ വിശന്നുവരുന്നവന് ഭക്ഷണത്തിനുപകരം "ഉപദേശം" കൊടുത്തുവിട്ട അനുഭവമാണ് ജനങ്ങൾക്ക് കൊടുത്തത്. കേരളസർക്കാരിന് ദുരന്തസാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട അടിയന്തിര നടപടികളിൽ ഇത് വരെ സാങ്കേതികമായി ചെയ്യേണ്ട നടപടി ക്രമങ്ങളെപ്പറ്റി ഒന്നും അറിവില്ല. മന്ത്രിമാർ വാതോരാതെ അതുമിതും ഓരോ പ്രഖ്യാപനങ്ങളുടെ മേളമാത്രം കെങ്കേമം നടത്തി. കേരളത്തിന്റെ യഥാർത്ഥ ദുരന്തനിലയെപ്പറ്റി, ജനങ്ങളുടെ യഥാർത്ഥ സ്ഥിതിയെപ്പറ്റി ഇതുവരെയും അറിഞ്ഞിട്ടില്ല. മന്ത്രിമാർ പണംപിരിക്കാൻ ഉലകം മുഴുവൻ ചുറ്റി അവിടെ ജീവിക്കുന്ന മലയാളികളുടെ പോക്കറ്റുമണി യാചിച്ചു വാങ്ങാനുള്ള ശ്രമം അപലപനീയമാണ്. ഒരു ജനാധിപത്യസർക്കാരിന്റെ മഹാപരാജയമാണ് ഈ നടപടി. ലോകരാജ്യങ്ങളിൽ താമസിക്കുന്ന മലയാളികളുടെ മുമ്പിലെത്തി പണം ചോദിച്ചുവാങ്ങുന്ന നടപടി നിയമപരമല്ല. വിദേശത്ത്നിന്ന് ലഭിച്ച വൻ പണമെല്ലാം എത്തിച്ചേരുന്നത് ഇവരുടെയൊക്കെ സ്വന്തം പോക്കറ്റിലും, മറ്റു കുറെ പണം പാർട്ടിയുടെ ഫണ്ടിലുമായിരിക്കും വന്നു ചേരുന്നത്. ഇക്കാര്യം ചിന്തിക്കാത്ത മലയാളികൾ ഇവരുടെ വലയിൽ കുടുങ്ങുന്ന പദ്ധതിയാണ് കേരളം മന്ത്രിമാർ പ്ലാനിട്ടത്. ലോകത്തിൽ നിരവധി രാജ്യങ്ങളിൽ അനേകം ദുരന്തങ്ങൾ ഉണ്ടാകുന്നുണ്ട്. എന്നാൽ അവിടെയുള്ള മന്ത്രിമാർ ലോകംചുറ്റി പണപ്പിരിവിന് പോകുന്ന പതിവില്ല. ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടിക്കും കേരള സർക്കാരിനും, പ്രതിപക്ഷ രാഷ്ട്രീയപാർട്ടികൾക്കും ജലപ്രളയം ഉണ്ടാക്കിയ ലാഭകരമായ നേട്ടങ്ങളൊക്കെ എന്താണെന്ന് ഓരോ രാഷ്ട്രീയ പാർട്ടികളാണ്  തീരുമാനിക്കേണ്ടത്. മന്ത്രിമാർ വിദേശരാജ്യങ്ങളിൽ പണപ്പിരിവിന് വേണ്ടി പോകുന്നത് നിയമവിരുദ്ധമാണ്. കേരളത്തിലെ മന്ത്രിമാർ ജർമ്മനിയിൽ വന്നാൽ അവരൊന്നും വി. ഐ. പി. വിഭാഗത്തിപ്പെട്ടവരല്ല. അവർ സാധാരണ ഇന്ത്യാക്കാരൻ തന്നെ. കേരളത്തിന്റെ അനധികൃത തീരുമാനങ്ങളുമായി ചെന്ന് പണം സമ്പാദനത്തിനു തുടങ്ങിയാൽ അത് കുറ്റകരമായ നടപടിയാണ്. മന്ത്രിമാരുടെ യാത്രാ തയ്യാറെടുപ്പ് മലയാളികളുടെ കപടരാഷ്ട്രീയത്തിന് തെളിവ് നൽകുന്ന വലിയ അപകടത്തിലേക്കുള്ള അന്തസുകെട്ട രാഷ്ട്രീയ മനോഭാവമാണ്.

ഇന്ത്യയിലൊട്ടാകെ, അതുതന്നെ കേരള സംസ്ഥാനത്തു എമ്പാടും  ജനങ്ങൾ നേരിട്ട് അഭിമുഖീകരിക്കുന്ന നരകയാതനകൾ, സർക്കാർ ഓഫീസുകളിൽ തീർപ്പില്ലാതെ കെട്ടിക്കിടക്കുന്ന അനേകലക്ഷം ഫയലുകളുടെ അധികാര ആധിപത്യവും ഏറ്റവും ആദ്യമായി നമുക്ക് കാണാം. കേരളത്തിൽ സർക്കാർ ഓഫീസുകളിലെ തൊഴിൽ ചെയ്യുന്നവർ ജനങ്ങളുടെ ഏതൊരു അടിയന്തിര പ്രശ്നങ്ങളെയും കൂട്ടിപ്പിണച്ചു കോഴപ്പണം അവരുടെ കൈകളിൽ  കിട്ടുന്നതു വരെ ഒരു കാര്യങ്ങളും തീർപ്പാക്കാതെ ആർത്തിയോടെ ഓരോ ഓഫീസ് കസേരകളിലവർ  ഇരിപ്പ് ഉറപ്പിക്കുന്നത് നാം കാണുന്നു. ഏതു അടിയന്തിര ഫയലുകളുമാകട്ടെ ഉദ്യോഗസ്ഥ അധികാരശ്രേണിയുടെ പടികൾ കടക്കണം. ചിതൽപ്പുറ്റുകളും, കീടങ്ങളും, ചിലന്തിവലയും, പൊടി പടലവുംകൊണ്ട് നിറഞ്ഞ ഏതെങ്കിലും ഉപയോഗശൂന്യമായ ഓരോ മുറികളിൽ തറയിലോ അല്ലെങ്കിൽ, ഉപയോഗശൂന്യമായ അലമാരകളിലോ, മാത്രമല്ല, ഞാൻ നേരിൽ ക്കണ്ടതുപോലെ വരാന്ത ഗോവണിപ്പടികൾക്കു താഴെയോ, ആണ് ജനങ്ങൾ സമർപ്പിച്ച ഒരോ കാര്യങ്ങളിൽ എടുക്കേണ്ട തീരുമാനങ്ങൾക്കുള്ള പ്രധാന ഫയലുകൾ ഓഫീസുകളിൽ വച്ചിരിക്കുന്നത്. അത് ഏതു ഫയലാണെന്നു കണ്ടുപിടിക്കാനും, ജോലി ചെയ്യാതെ കസേരയിലിരുന്ന് ദിവസം തീർക്കുന്ന ഉദ്യോഗസ്ഥന് "പ്യുൺ" എന്ന ഒരു ജോലിക്കാരൻ ഇവർക്ക് ഓരോന്നും തപ്പി അന്വേഷിച്ചു കൊടുക്കണം, മാതമല്ല, അയാൾ അധികാരികൾക്ക് ചായയും കാപ്പിയും മേശപ്പുറത്തു വച്ച് കൊടുക്കുകയുംവേണം. ഓരോ സർക്കാർവക ഓഫീസുകളിലും ഫയലുകളുടെ മഹാപർവ്വതങ്ങൾ മാത്രമാണ് ആരുടേയും കാഴ്ചയിലുള്ളത്. ഇതിനുവേണ്ടിയാണോ ശമ്പളക്കമ്മീഷൻ ശുപാർശയുടെ പേരിൽ ഈ ഉദ്യോഗസ്ഥ തസ്കരന്മാർക്ക് ശമ്പളം ഓരോ വർഷവും കൂട്ടിക്കൂട്ടി നൽകുന്നത്? ഇതിനുവേണ്ടിയാണോ നമ്മുടെ ജനാധിപത്യവും നിലനിന്നു പോകുന്നത്? അയോഗ്യനായ ഏതെങ്കിലും ഒരാൾ മന്ത്രിയായാൽ, ജനങ്ങൾ തെരഞ്ഞെടുത്ത ഒരാൾ ജനപ്രതിനിധിയായി വാഴിക്കപ്പെടുന്നവരായാൽ, അവർക്ക് സമൂഹത്തിൽ എല്ലാ പ്രവിലേജുകളും അവർക്ക് ലഭിക്കുന്നുണ്ട്. എന്നാൽ ഇവരെല്ലാം ജനങ്ങളെ വഞ്ചിച്ചു സ്വന്തം താൽപ്പര്യസംരക്ഷണത്തെ മാത്രം മുന്നിൽനിറുത്തി പ്രവർത്തിക്കുന്നു. 

ജനപ്രതിനിധികളും, മന്ത്രിമാരും, മതനേതൃത്വങ്ങളും സ്ത്രീപീഡനത്തിൽ പ്രതികളായി പിടിക്കപ്പെട്ടാൽ, അവരെ സുരക്ഷിതമായി രക്ഷിക്കാനാണോ നമ്മുടെ ഇന്ത്യൻ ജനാധിപത്യ നീതിരാഷ്ട്രത്തിലെ ഉത്തരവാദപ്പെട്ടവർ, അവർ ആരായാലും സമൂഹത്തിൽ വാഴുന്ന കുറ്റവാളികളെ ഉള്ളംകൈയിൽ സൂക്ഷിക്കുന്നത്? ഇതിനാണോ നമ്മുടെ ഇന്ത്യൻ  ജനാധിപത്യ സംവിധാനം നിലകൊള്ളുന്നത്? കേരളത്തിൽ നിലവിൽ നീതിന്യായ വ്യവസ്ഥ അപ്പാടെ അപകടപ്പെട്ടുകഴിഞ്ഞു. സ്ത്രീപീഡനങ്ങൾ മുതൽ കൊലപാതകം വരെ, മറ്റു ക്രിമിനൽ കുറ്റകൃത്യങ്ങൾ സാധാരണമായി നടന്നുകൊണ്ടിരിക്കുമ്പോൾ സർക്കാരും, രാഷ്ട്രീയപാർട്ടികളും, പോലീസും, കോടതിയും, ഇവയൊന്നും കേരളത്തിലെ കാര്യമല്ല എന്ന നിലപാട് സ്വീകരിച്ചിട്ടുണ്ട്. ചില ക്രിമിനൽ കുറ്റവാളികളെ പരോക്ഷമായി സംരക്ഷിക്കുന്നതായ സംഭവങ്ങൾ പോലും ഈയിടെ ഉണ്ടാകുന്നുണ്ട്. ജനങ്ങൾ നിഷ്ക്രിയരായി അവയെല്ലാം അറിഞ്ഞു കണ്ടുനിൽക്കുന്ന കാഴ്ച മാത്രം! നിയമഘടനയുടെ ആകെമാനമുള്ള പൂർണ്ണ തകർച്ചയാണ് സംഭവങ്ങൾ എല്ലാം ചൂണ്ടിക്കാണിക്കുന്നത്.        

സ്വന്തം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത-
 
രാജ്യാന്തരവിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച നാം  തുടർച്ചയായി കാണുന്നത് എങ്ങനെയുണ്ടായിയെന്നത് കേന്ദ്രസർക്കാരിന്റെ സാമ്പത്തിക വിദഗ്ദ്ധർ ജനങ്ങളോട് വിശദീകരിക്കേണ്ട ചുമതലയുണ്ട്. ഈ മൂല്യത്തകർച്ച ഒരു വിദേശ നാണ്യസമ്പാദന മാർഗ്ഗമായി കാണുന്നത് യഥാർത്ഥ സാമ്പത്തിക പൊളിറ്റിക്സ് അല്ല. ഇന്ത്യയുടെ പൊതുസാമ്പത്തിക വികസനം ആഴത്തിലുള്ള തകർച്ചയിലെത്തിയതിന്റെ തെളിഞ്ഞ അടയാളമാണ്. പ്രധാനമന്ത്രി നരേന്ദ മോദിസർക്കാരിന്റെ സാമ്പത്തിക പൊളിറ്റിക്സിന്റെ മഹാപരാജയം ഇപ്പോൾ ഇന്ത്യയുടെ പൊതുസാമ്പത്തിക തകർച്ചയുടെ പ്രധാനപ്പെട്ട  കാരണമാക്കി.  
     
സാമ്പത്തികഘടന തന്നെയാകട്ടെ, അടിച്ചമർത്തപ്പെട്ട പല അനുഭവങ്ങളുടെ ഫലമായുണ്ടാകുന്ന സമനിലതെറ്റിയ അവസ്ഥയാണ്. ഇതിലൂടെയുണ്ടാകുന്ന ഫലം തിരിച്ചറിയുന്നവരും അതിനെ ശരിയായി മനസ്സിലാക്കുന്നവരും തീരെ കുറവാണ്. സാമ്പത്തിക നിലവാരത്തെപ്പറ്റി യാതൊരു കാഴ്ചപ്പാടുമില്ലാത്ത രാഷ്ട്രീയക്കാരും, മാത്രമല്ല, ഭരണതലത്തിലിരിക്കുന്ന ഒരു മുഖ്യമന്ത്രിക്കും, പ്രധാനമന്ത്രിക്കും, ഇന്ത്യൻ പ്രസിഡന്റിന് പോലും, എന്തിനുപറയണം, ഒരു സാമ്പത്തിക വിദഗ്ധന്മാർക്കും ഇവയെ ശരിയായ പാതയിൽ കാണുന്നതിന് കഴിയുന്നില്ല. ഈ വിഷയത്തിൽ നിരവധിപേർ ശ്രമിക്കുന്നുണ്ട്, അതായത് വിദഗ്ദ്ധ ഉപദേശകരുടെ താൽപ്പര്യം കാണിക്കുന്നുണ്ടെന്നത്, വസ്തുതയാണ്. എപ്പോഴും വിമർശനവും കൂടുതൽ നിരീക്ഷണവും നാം കേന്ദ്രീകരിക്കുന്നത് ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള ധനവിനിമയ കാര്യങ്ങളും, ഒറ്റയ്ക്കു പ്രവർത്തിക്കുന്ന ഒരോരോ വ്യവസായസ്ഥാപനങ്ങളുടെ സാമ്പത്തികവശങ്ങളും അവയുടെ സാങ്കേതിക തകരാറുകളും അവസ്ഥകളെപ്പറ്റിയുമാണല്ലോ. അതുപക്ഷേ അതിനോട് ബന്ധപ്പെട്ടു വിവിധതരത്തിൽ ആശ്രയിക്കപ്പെടുന്ന കാര്യങ്ങൾ മേൽപ്പറഞ്ഞ നിരീക്ഷണങ്ങളുടെ പരിധിക്ക് പുറത്താണ്. ഇന്ത്യയിൽ ചിലർ ഇക്കാര്യങ്ങൾ സംബന്ധിച്ച് വളരെ നല്ല അനുഭവങ്ങൾ നേടിയിട്ടുണ്ട്, അവയെ സാധാരണക്കാർക്ക് ഉണ്ടായതുപോലെ ഭൂരിപക്ഷം രാഷ്ട്രീയക്കാർക്കു അത്ര എളുപ്പമായി കാണാൻ കഴിഞ്ഞില്ലെന്നത് വസ്തുത. അതിനാലാണ് രാഷ്ട്രീയ പ്രവർത്തകർക്ക് കുറഞ്ഞപക്ഷം ധനവിനിമയകാര്യങ്ങളിൽ നേടിയിട്ടുള്ള കുറെ അറിവ് ഒരു മുൻയോഗ്യതയായി കണക്കാക്കേണ്ടതിന്റെ ആവശ്യം ഇവിടെ കാണേണ്ടത്. പ്രത്യേകിച്ച് സ്വന്തം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത, വികസനം, ലോകരാജ്യങ്ങളുടെ സാമ്പത്തികവികസനവുമായി ഒട്ടുവളരെ അകലത്തിൽ നാം മന:പൂർവ്വം അവഗണിക്കുകയും ചെയ്യുന്നു. കാര്യങ്ങൾ ചിലപ്പോൾ ചില സ്‌പെഷ്യൽ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നു, എന്നാൽ അതാകട്ടെ, ചില വിദഗ്ധർക്ക് മാത്രം മനസ്സിലാകും എന്ന സ്ഥിതിയാണുള്ളത്.

ഇന്ത്യൻ രാഷ്ട്രീയത്തിലെ അപൂർവം ചില രാഷ്ട്രീയക്കാർക്ക് മാത്രമേ ധന വിനിമയകാര്യങ്ങളിൽ, നികുതിനിയമം, പൊതുസാമ്പത്തികവും, അവയെ സാമൂഹ്യതലത്തിൽ പൊതുവായി എളുപ്പമാക്കി എല്ലാജനങ്ങൾക്കും വേണ്ടി ഉപയോഗപ്പെടുത്തുവാനുള്ള കാഴ്ചപ്പാടും അറിവും ഉള്ളത്. ഇതിനു പ്രസക്ത ഉദാഹരണമാണ് മുൻ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. മൻമോഹൻസിംഗിന്റെ ധന വിനിമയകാര്യങ്ങളെ സംബന്ധിച്ച തുറന്ന കാഴ്ചപ്പാട്. അത് ഇന്ത്യയുടെ ആകെ സാമ്പത്തിക വികസനത്തെ ദീർഘകാലത്തേയ്ക്ക് ഉദ്ദേശിച്ചുള്ളതായിരുന്നു. അത് പ്രാവർത്തികമാകണമെങ്കിൽ നികുതിനിയമവ്യവസ്ഥകളിന്മേൽ ചില നിരീക്ഷണങ്ങൾ ഉണ്ടാവണമായിരുന്നു. ഏതായാലും പടിപടിയായിത്തന്നെ ഇക്കാര്യം സാധിക്കുവാൻ, പ്രതീക്ഷിക്കാത്ത ഒരു വിപരീതഫലം ഉണ്ടാകാതെ ഈ വിഷയങ്ങൾ  ക്രമപ്പെടുത്തുവാൻ കഴിയേണ്ടതുമാണ്.

രാഷ്ട്രീയക്കാരുടെയിടയിൽ ഏറെ പ്രിയപ്പെട്ട വിഷയം സോഷ്യൽരാഷ്ട്രീയ മാണ്. അതിൽപ്പെട്ടതാണ്, ആകെയുള്ള പൊതുസമ്പത്ത് എങ്ങനെയെല്ലാം കൈകാര്യം ചെയ്യണമെന്ന വിഷയം. മൊത്തം പണം എങ്ങനെ വിതരണം ചെയ്യുന്നകാര്യം വരുമ്പോൾ, ആദ്യമായിത്തന്നെ മനസ്സിലെത്തുന്നത് അടുത്ത തെരഞ്ഞെടുപ്പിൽ ലഭിക്കേണ്ട വോട്ടുകളുടെ എണ്ണമാണ്. ജോലിക്കാരുടെ ശമ്പളം, പെൻഷൻ, മറ്റു നികുതികാര്യങ്ങൾ, ശമ്പള- പെൻഷൻ വർദ്ധനവ് എന്നിങ്ങനെ അനേകം കാര്യങ്ങൾ, സോഷ്യൽ പൊളിറ്റിക്‌സിൽ നിത്യവും ഉണ്ടാകുന്ന വിഷയങ്ങളാണ്. ഉദാഹരണമാണ്, കേരളത്തിൽ വിവിധ കാല ഘട്ടങ്ങളിൽ നടത്തിയ ശമ്പളപരിഷ്ക്കരണങ്ങൾ. 1967- ലാണ് കമ്മ്യുണിസ്റ് സർക്കാർ കേരളത്തിൽ സർക്കാർജീവനക്കാരുടെയും അതുപോലെതന്നെ സ്വകാര്യതൊഴിൽരംഗത്തുള്ളവർക്കും വേതനനിയമ പരിഷ്ക്കരണങ്ങൾ ആദ്യമായി ഉണ്ടാക്കിയതെന്ന് നമുക്കറിയാം. അതിനുമുമ്പ് കേരളം ഭരിച്ച സർക്കാർ നടപ്പിലാക്കാൻ ആസൂത്രണം ചെയ്തത് ഇവർ തുടങ്ങിവച്ചു എന്നത് ചരിത്രം.

അങ്ങനെ 1956- ൽ കേരളസംസ്ഥാനരൂപീകരണം മുതൽ തൊഴിൽ, വേതനം, വിദ്യാഭ്യാസം, തൊഴിൽമേഖലകൾ എന്നിങ്ങനെ വിവിധമേഖലകളിലും, ജോലി ചെയ്തിരുന്നവരുടെയും, കാർഷികരംഗത്തുള്ളവരുടേയും, സാമൂഹ്യ സാമ്പത്തിക നിലവാരത്തിൽ മാറ്റങ്ങൾ ഉണ്ടായി. വരുമാനം വർദ്ധിച്ചു, അത് തൊഴിൽവേതനമായും പെൻഷൻതുകയായും മറ്റും സാധാരണ ജനങ്ങളുടെ ഓരോ ജീവിതക്രമങ്ങൾ രാജ്യത്തിന്റെ പൊതു വരുമാനത്തിന് ഏകദേശം ആനുപാതികമായി വർദ്ധിച്ചുകൊണ്ടിരുന്നു. സാമൂഹികക്രമങ്ങൾ ഇന്നത്തെ ഏതാണ്ട് സമനിലയിലെത്തിച്ചപ്പോൾ മൊത്തം പഴയനിലയിൽനിന്നും അവ ഏറെക്കുറെ അൻപതിലേറെ ശതമാനത്തിൽ പൊതു സാമ്പത്തിക നില വച്ച് നോക്കിയാൽ വളർച്ചയെത്തിക്കഴിഞ്ഞു. അതുപക്ഷേ നമ്മുടെ സാമൂഹിക നിലവാരം ക്രമപ്പെടുത്തുവാൻ നിരന്തരം ഉയർന്നുകൊണ്ടിരിക്കുന്ന ഓരോ വിധത്തിലുള്ള പൊതുസമൂഹത്തിലെ സാമ്പത്തിക നഷ്ടം തീർക്കുന്നതിന് നിയമസഭാതലത്തിലുള്ള തീരുമാനപ്രകാരം ഉയർന്ന നികുതികളും മറ്റുള്ള വരുമാനവും ശേഖരിക്കുന്ന കാര്യംതന്നെ കേരളത്തിലെ ജനസമൂഹത്തിനു വലിയ അതിഭാരം നൽകുന്നതാണ്.

ആഭ്യന്തരവിപണിയുടെ നിലവാരം 

കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ എല്ലാ വേദി ചർച്ചാവിഷയങ്ങളിലും കേരളത്തിന്റെ സാമ്പത്തികവികസനത്തിന്റെ കാര്യത്തിൽ പ്രധാനമായും സോഷ്യൽ പൊളിറ്റിക്‌സും നികുതിവരുമാനവുമാണ് ഉയർന്നുനിൽക്കുക. എന്നാൽ കേരളത്തിന്റെ സാമ്പത്തികവികസനകാര്യത്തിൽ ബാഹ്യവും ഇന്ത്യയുടെ മൊത്തം വളർച്ചാഘടകങ്ങളും ഒട്ടുംതന്നെ ശ്രദ്ധിക്കപ്പെടുന്നില്ല. കേരളത്തിന്റെ മാത്രം വികസനമുരടിക്കലും അതിനു കാരണമായ ചില ആഭ്യന്തര രാഷ്ട്രീയസ്ഥിതികൾമൂലമുണ്ടായ,അവയാകട്ടെ, താരതമ്മ്യേന നിരുപദ്രവകരമായ ചില പാർട്ടിയുദ്ധങ്ങളുടെ ആന്തരിക പരിക്കുകൾ മാത്രം ആയിരുന്നു. അതിൽനിന്നും മോചനം നേടുന്ന കാര്യം നമ്മുടെ അഭ്യന്തര വിപണിനിലവാരം മെച്ചപ്പെടുത്തുക വഴി സാധിക്കുമായിരുന്നു. എന്നിട്ടും രാഷ്ട്രീയ വിവേകത്തിലുണ്ടാകേണ്ട പരിഹാരങ്ങൾ കാണാതെ പ്രശ്നങ്ങൾ വലുപ്പപ്പെടുത്തി സാമൂഹികരാഷ്ട്രീയത്തിൽ കേരളം മുൻപന്തിയിൽ നിന്നു. അതുമൂലം പലപ്പോഴും കൂട്ടുകക്ഷിസർക്കാരുകളുടെ പ്രവർത്തനങ്ങൾ ഒട്ടും തന്നെ ജനമനസ്സിൽ യാതൊരു വിധ സംതൃപ്തിയുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. 1960 കൾക്ക് ശേഷം മലയാളിയുടെ ഇത്തരം രാഷ്ട്രീയ ചിന്താഗതിയും ഓരോ പ്രവർത്തനശൈലിയും മൂലം കേരളത്തിന്റെ വികസനത്തിന് ഓരോരോ മണ്ഡലങ്ങളിലും ആവശ്യമായിരുന്ന ബാഹ്യവും ആഭ്യന്തിരസാമ്പത്തിക സ്ഥിതിയെയും സാരമായിത്തന്നെ നെഗറ്റിവ് ആയി ബാധിച്ചു. തൊഴിൽ, മറ്റു സാങ്കേതിക മണ്ഡലങ്ങൾ, തുടങ്ങി പൊതുസമ്പത്ത്ഘടനയെ ഏറെ ഉറപ്പിച്ചു നിറുത്തേണ്ട ഘടകങ്ങൾക്ക് അവയുടെ ഘടനാപരമായ കാഠിന്യവും മൂലം സുഖമായ വളർച്ചയ്ക്കു വിപരീതമായ നീരോട്ടമില്ലായ്മയ്ക്ക് കാരണമായി.

കേരളത്തിന്റെ പൊതുസ്ഥിതി ഇന്നും മാറ്റമില്ലാതെ തുടരുന്നു, മാറ്റങ്ങളുടെ അടയാളങ്ങൾ ഒട്ടും തിരിച്ചറിയാൻ സാധിക്കുന്നില്ല. കേരളത്തിലെ പ്രകൃതി ദുരന്തങ്ങളുടെ ദിനങ്ങളിൽ ജനങ്ങൾ നേരിട്ട നിസ്സഹായ അവസ്ഥതന്നെ ഈ വസ്തുതകളെല്ലാം പച്ച യാഥാത്ഥ്യമായി കാണാൻ കഴിഞ്ഞു. കേന്ദ്രസർക്കാരും കേരളഭരണകർത്താക്കളും ഓരോ രാഷ്ട്രീയപാർട്ടികളും ദുരന്തദിനങ്ങളിൽ പ്രസ്താവനപ്രളയങ്ങളുടെ വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചു. ഇതുവരെയും ദുരിതമനുഭവിച്ച കേരളത്തിലെ ജനസമൂഹത്തിന് യാതൊരു പ്രാഥമികമായ സാഹായങ്ങളും കേരളസർക്കാർ തലത്തിൽ നൽകിയില്ല. അടിയന്തിരമായ സഹായവാഗ്ദാനങ്ങൾ ദുരിതബാധിതപ്രദേശങ്ങളിൽ എല്ലാം നഷ്ടപ്പെട്ട്, മനം വിങ്ങിപ്പൊട്ടി ക്ഷീണിച്ചു തളർന്നവരുടെ കൈകളിലെത്തിക്കാൻ കേരള സർക്കാരിന് കഴിഞ്ഞില്ല. ഇതെല്ലാം ഇങ്ങനെ സംഭവിക്കുന്നത് രാജ്യത്തിന്റ പൊതുസാമ്പത്തിക കാഴ്ചപ്പാടിൽ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ കാഴ്ചപ്പാടുകളിൽ ഉണ്ടായ ദയനീയ പരാജയം കൊണ്ടുമാത്രമാണ്. രാഷ്ട്രീയ ഉത്തരവാദിത്വം, രാജ്യത്തെ ജനങ്ങളുടെ സംരക്ഷണചുമതല തോളിലേറ്റിയ കേരള സർക്കാരിനു സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായി ഒത്തു ചേർന്ന് അടിയന്തിരമായ പ്രധാന തീരുമാനങ്ങൾ എടുക്കുവാനും കഴിഞ്ഞില്ല. എല്ലാ വഴികളും കടന്നുപോയത്  മുഖ്യമന്ത്രിയുടെ കാൽപാദത്തിനടിയിലൂടെ ആയത് ശരിയായ രാഷ്ട്രീയ ഒരു പരിഹാരമല്ല. ഏതുകാര്യങ്ങൾക്കും പാർട്ടി പ്രവർത്തകർ പാർട്ടികൊടികൾപിടിച്ചു നിരത്തിൽ പ്രകടനങ്ങൾ നടത്തുക, ബന്ദുകൾ പ്രഖ്യാപിച്ചു ജനജീവിതം തകർക്കുക എന്നീ പരിപാടികൾ കേരള രാഷ്ട്രീയപാർട്ടികൾക്ക് ഇനിയെങ്കിലും ആവർത്തിക്കാതിരുന്നുകൂടെ? ഇത് കേരളം ഭരിക്കുന്ന കമ്മ്യുണിസ്റ്റ് സർക്കാർ പ്രഖ്യാപിക്കുന്നതുപോലെ ഒരു നവ കേരളം സൃഷ്ടിക്കുവാൻ ഒരു വിധത്തിലും ഉപകരിക്കുകയില്ല.

പ്രതിപക്ഷത്തിനും ഭരണകക്ഷിക്കും മഹാപരാജയം 

മതനേതൃത്വങ്ങൾ അവരുടെ യാഥാസ്ഥിതിക മനോഭാവത്തിൽ ഉറച്ച സ്വന്ത അഭിപ്രായങ്ങളിലും, വേർതിരിച്ചുള്ള പ്രവർത്തനശൈലിയും സ്വീകരിച്ചു. അവരാകട്ടെ പണപ്പിരിവു ഉറപ്പാക്കാൻവേണ്ടി പള്ളികളിൽ ആഘോഷമായ സമൂഹപ്രാർത്ഥനകളും മറ്റും നന്നായിട്ട് അവതരിപ്പിച്ചു. വിദേശരാജ്യങ്ങളിൽ നിന്നുപോലും സഹായധനശേഖരണവും നടത്തി. ഇത്തരം പിരിഞ്ഞുകിട്ടിയ ദ്രവ്യങ്ങൾ ദുരന്തബാധിതസ്ഥലങ്ങളിൽ ദുരിതമനുഭവിച്ചവർക്കാണെന്ന് പ്രഖ്യാപനം നടത്തുന്നുമുണ്ട്. ഇതെല്ലാം യാഥാർത്ഥ്യമാകണമെങ്കിൽ അതിന്  സുതാര്യതയും പ്ലാനുകളും പ്രവർത്തനത്തിൽ കാണേണ്ട ആത്മാർത്ഥതയും ഒന്നായിരിക്കണം. സർക്കാർതലത്തിൽ ദുരിതാശ്വാസ പ്രവർത്തനത്തിനു വേണ്ടി ലോകമെമ്പാടുംനിന്നും കോടികളുടെ സമാഹാരം എത്തിയിട്ടുണ്ട്. അതുപക്ഷേ, പ്രവർത്തിപഥലെത്താൻ നിരവധി കടമ്പകൾ കടക്കുവാനുണ്ട്. പാർട്ടിതലത്തിലും വ്യക്തിതലങ്ങളിലും, സമൂഹത്തിലെ ഇതര സമുദായങ്ങ ളുടെയെല്ലാം ശരി വിഹിതത്തിന്റെ ആദ്യകണക്കെടുപ്പാണ്. അതിനുവേണ്ടി മത്സരിച്ചുള്ള വിവാദപ്രസ്താവനകളും മാദ്ധ്യമങ്ങളുടെ മുൻപിലുള്ള  അതി തീവ്രചർച്ചയും നടക്കേണ്ടിയിരിക്കുന്നു. അപ്പോഴേയ്ക്കും ജലപ്രളയത്തിൽ ദുരിതമനുഭവിച്ചവരുടെ എണ്ണവും വണ്ണവും കണക്കുകൂട്ടിയെടുക്കുവാനുള്ള മറ്റൊരു കമ്മീഷൻ രൂപീകരിക്കേണ്ടതായ കാര്യം വരും. ദുരന്തസംഭവങ്ങളെ അതിജീവിക്കുന്നതിനു ജനപ്രതിനിധികളും സർക്കാരും മുൻകൂട്ടിയുള്ള അതിവേഗ തത്സമയ നടപടികർമ്മങ്ങളെല്ലാം സ്വീകരിക്കാനുള്ള പരിപൂർണ്ണ  ബാദ്ധ്യതയുള്ളവരാണ്. ഈ കഴിഞ്ഞ ജലപ്രളയ ദുരിതനിവാരണ പ്രവർത്തന സമയങ്ങളിൽ കേരളത്തിലെ ജനങ്ങളുടെ പൊതുജീവിതം അവരിലെ പുതു ചൈതന്യവും ശക്തിയുംകൊണ്ട് ആവേശഭരിതമായി. തങ്ങളുടെ തനതായ ശക്തിയെപ്പറ്റി അവിസ്മരണീയമായ ബോധം ഇണ്ടായി. പൊതു ജനങ്ങളുടെ മോചനം അവരെത്തന്നെ ആശ്രയിച്ചാണ്, ദുരന്തനിമിഷങ്ങളുടെ ക്രൂരതയും അത് സഹിക്കുന്നതിനും ത്യാഗത്തിനുമുള്ള അവരുടെ മികച്ച കഴിവിനെ ആശ്രയിച്ചാണിരിക്കുന്നതെന്ന പാഠം പൊതുജനസമൂഹത്തിൽ മായാതെ പതിഞ്ഞു. അതുപക്ഷേ, ദുരിതാശ്വാസനിവാരണത്തിനു സഹായമായി അതിന്റെ അന്തരാർത്ഥം പൂർണ്ണമായി സർക്കാരിനും ഓരോരോ രാഷ്ട്രീയ പാർട്ടികൾക്കും ഗ്രഹിച്ചതായി തോന്നുന്നില്ല. കഠിനമായി അനുഭവപ്പെട്ടത് ജനങ്ങൾക്കാണല്ലോ. ഈയൊരവസ്ഥയ്ക്ക് കാഠിന്യം കുറയ്ക്കുവാനുള്ള ഉത്തരവാദിത്വത്തിൽ പ്രതിപക്ഷത്തിനും ഭരണകക്ഷിക്കും മഹാപരാജയം സംഭവിച്ചു. കാര്യങ്ങൾ നീട്ടിവലിച്ചും വലിച്ചു നീട്ടിയും പ്രഖ്യാപനങ്ങളുടെ പ്രളയം മാത്രമുണ്ടായി. നാലുപാടുനിന്നും ദുരിതനിവാരണത്തിനു പണം ദുരിതാശ്വാസ ഫണ്ടിലേക്ക് ഒഴുകുന്നുണ്ട്. അതിഗൗരവമായ പ്രതിസന്ധി കേരളം നേരിടുന്നു, അടിയന്തിരമായ നടപടികൾക്ക് അതിവേഗപ്രധാന്യം കൊടുക്കുന്നതിൽ ഭരണകക്ഷിരാഷ്ട്രീയപാർട്ടികളും പ്രതിപക്ഷരാഷ്ട്രീയ പാർട്ടികളും അനുഭവജ്ഞാനത്തിൽ അന്ധരായി നിൽക്കുന്നു. കേരളത്തിന് സംഭവിക്കാൻ പോകുന്നത് ദീർഘകാലത്തേയ്ക്കുള്ള ഒരു ഭീകരരൂപത്തിൽ നമുക്കുനേരെ വന്നുകൊണ്ടിരിക്കുന്ന, സാമ്പത്തിക പതനം ആയിരിക്കും. കേരളസർക്കാരിന്റേയും കേന്ദ്രസർക്കാരിന്റെയും കേരളം അനുഭവിക്കുന്ന ദുരന്തനിവാരണകാര്യത്തിൽ സ്വീകരിച്ചിരിക്കുന്ന നയം ജനാധിപത്യത്തിന് നേരിട്ട തകർച്ചയുടെ മുന്നറിയിപ്പാണ്.

സംഭവബഹുലമായ ജലപ്രളയംകൊണ്ടു കേരളം കഴിഞ്ഞ കുറെ ആഴ്ചകൾ കടന്നു പോയി. ഓരോ ദിവസത്തിനും അതിന്റേതായ പ്രത്യേകതയും കണ്ടു. ഇനി അടുത്തകാലങ്ങളിലായി സംസ്ഥാനത്ത് ഭാവിയിൽ സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങൾ കാത്തിരുന്നു കാണാൻ വിഷമമുണ്ട്, മുൻകൂട്ടി കാണാൻ വിഷമം ഉണ്ട്. ഇന്നത്തെ സർക്കാർ നടപടികളുടെ സാധാരണ ഗതിയിലുള്ള പ്രവർത്തനം പലകാരണങ്ങൾ കൊണ്ടും തടസ്സപ്പെട്ടിട്ടുണ്ടെന്നു ജനങ്ങൾക്ക് മനസ്സിലാകുന്നുണ്ട്. പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാടെന്തായാലും ഇന്ന് ഭൂരിപക്ഷം ഉള്ളിടത്തോളം തങ്ങളുടെ ഇപ്പോഴുള്ള നടപടി പരാജയം സ്വയം സമ്മതിച്ചു കൊടുക്കുകയുമില്ല. ചിന്തിക്കേണ്ടതായ ഒരു വസ്തുതയിതാണ്, ഇന്ത്യയിൽ ഒട്ടാകെ കരുതപ്പെടുന്ന ജനാധിപത്യവ്യവസ്ഥിതിക്ക് സാരമായ തകർച്ച ഉണ്ടായിക്കൊണ്ടിരിക്കുന്നു, കേരളത്തിലും. ഭരണാധികാരികൾ അവരുടെ സ്ഥാർത്ഥകാര്യങ്ങൾക്ക് വേണ്ടി പൊതുഖജനാവിൽ നിന്ന് പണം ചെലവാക്കുന്നതിൽ പ്രഥമ മുൻഗണന നൽകുമ്പോൾ രാഷ്ട്രീയപാർട്ടികൾ പറയുന്നത് ശരിവയ്ക്കാൻ ദുരിതാശ്വാസക്യാമ്പിൽ ഓരോ ദിനരാത്രങ്ങൾ കണ്ണീരിൽ കുതിർന്ന മിഴികളുമായി കഴിയുന്നു. ഇന്ന് രാഷ്ട്രീയപാർട്ടികൾ അടിയന്തിര നടപടികളെടുക്കുവാൻ പ്രസംഗത്തിലും പ്രഖ്യാപനത്തിലും ഉപരി ഫലപ്രദമായ വഴി കാണാൻ ശ്രമിക്കണം, വെറുതെ പരസ്പരം കിട്ടിയ അവസരം ഉപയോഗിച്ച് വിമർശനം നടത്തുന്നതിലർത്ഥമില്ല. മന്ത്രിമാർ ക്രമരഹിതമായ ഉത്തരവുകൾ ഇട്ടാൽ ഉദ്യോഗസ്ഥർ മുടക്കുകൾ സൃഷ്ടിച്ചു നടപ്പാക്കാൻ ശ്രമിക്കും. രാഷ്ട്രീയക്കൊടികളും പ്ലാക്കാർഡുകളും ഇല്ലാത്ത അടിയന്തിര ദുരിതാശ്വാസനടപടികളിലേയ്ക്ക് മലയാളികളുടെ മനസ്സ് ശക്തി പ്രാപിക്കണം. // - തുടരും www.dhruwadeepti.blogspot.in 
-------------------------------------------------------------------------------------------------------------

 Browse and share: dhruwadeepti.blogspot.com 

 ഈ  ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെയും  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

Samstag, 1. September 2018

ധ്രുവദീപ്തി: Opinion // നവകേരള സൃഷ്ടിക്ക് ധനസഹായാഭ്യർത്ഥനയുടെ ഉന്നംവച്ച് "മുഖ്യമന്ത്രിയുടെ മഴുവെറിയൽ" ? // George Kuttikattu

 പിണറായി വിജയൻ

 ധ്രുവദീപ്തി : Opinion //   നവകേരള സൃഷ്ടിക്ക്  ധനസഹായാഭ്യർത്ഥനയുടെ 
ഉന്നംവച്ച്  
" മുഖ്യമന്ത്രിയുടെ മഴുവെറിയൽ" ?  

George Kuttikattu

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായിയുടെ ആഗ്രഹം കേൾക്കുന്നവർക്ക് അവരുടേതായ അഭിപ്രായങ്ങൾ പറയാനുണ്ടാകും. തൊഴിൽതേടി പ്രവാസി കളായിത്തീർന്ന മലയാളികളുടെ ധനസഹായത്തെ  ഉദ്ദേശിച്ചും അദ്ദേഹം ഊന്നി പറയുകയുണ്ടായി:"കേരളത്തെ പുനർനിർമ്മിക്കുവാൻ ഒരു മാസത്തെ ശമ്പളം നൽകൂ". ആരെങ്കിലും  ഇക്കാര്യത്തെപ്പറ്റി  വായ് തുറന്നു  അവരുടെ  അഭിപ്രായങ്ങൾ പറയുന്നത് തന്നെ ചില ആദർശവാദികൾക്ക് ഒട്ടും തന്നെ ചേരുന്ന ന്യായങ്ങൾ ആയിരിക്കുകയില്ല. അതുപക്ഷേ അവയെല്ലാം അഹിത യാഥാർത്ഥ്യങ്ങളാണ്.

വിവിധ ലോകരാജ്യങ്ങളിൽ ജീവിക്കുന്ന "പ്രവാസികൾ" എന്ന വിളിപ്പേരുള്ള മലയാളികളിൽ നിന്ന് ധനസഹായം ലഭിക്കുന്നതിന് ജനങ്ങൾ നൽകിയിട്ടു ള്ള നികുതിപ്പണമായ കോടികൾ മുടക്കി മന്ത്രിമാരും, എം. എൽ. എ. മാരും കുറെയേറെ ഉദ്യോഗസ്ഥരുമെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാർഗ്ഗം സ്വീകരിക്കുകയാണിപ്പോൾ. മുഖ്യമന്ത്രിയുടെ എന്നുമാത്രമല്ല, സ്വന്തം മക്കൾ അമേരിക്കയിലുണ്ടെങ്കിൽ ആർക്കുവേണമെങ്കിലും വിവിധ രോഗത്തിന് ചികിത്സാർത്ഥം അമേരിക്കയിലേക്ക് പോകുന്നതിനും തെറ്റില്ല. ഈ വാർത്ത ശരിയാണെങ്കിൽ, കേരളത്തിന്റെ മുഖ്യമന്ത്രിയെന്നനിലയ്ക്ക് പ്രതിസന്ധി ഘട്ടത്തിൽ  സംസ്ഥാനത്തിന്റെ നികുതിപ്പണം എടുത്തു ചെലവാക്കിയുള്ള ഏതുതരം അമേരിക്കൻ സന്ദർശനവും ചികിത്സയും എപ്രകാരം ജനങ്ങൾക്ക് നീതീകരിക്കാനാവും? ഒരു ജനാധിപത്യരാജ്യത്തെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനാണ് ഒരാളെ ജനങ്ങൾ ജനപ്രതിനിധിയായി തെരഞ്ഞെടുക്കുന്നത്. അല്ലാതെ, ജനപ്രതിനിധിയുടെ എല്ലാ സ്വകാര്യ ആവശ്യങ്ങളും സാധിക്കാൻ വേണ്ടിയല്ല, അങ്ങനെ അവരെ വോട്ടുചെയ്തുതിരഞ്ഞെടുക്കുന്നതും അവരിൽ നിന്നൊരു വ്യക്തിയെ വകുപ്പ്  മന്ത്രിയാക്കുന്നതും. കേരളത്തിലെ മന്ത്രിമാർ ജലപ്രളയത്തിന്റെ പേരുപറഞ്ഞു ഉലകം മുഴുവൻ ചുറ്റാനുള്ള ഒരവസരമായി കാണരുത്; മറുപേരിൽ ഓരോ കാര്യങ്ങൾ പറഞ്ഞു വിദേശരാജ്യങ്ങളിലേക്ക് വിമാനയാത്രയ്ക്ക് പോകുന്നത് ജനങ്ങളുടെ ആവശ്യങ്ങളെയെല്ലാം അറിഞ്ഞുകൊണ്ട് ബോധപൂർവ്വം നിന്ദിക്കുക എന്ന പ്രതികരണമാണ് ഇതിലൂടെ മനസ്സിലാകുന്നത്. 

'മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സഹായധനം നല്കുക' - എന്ന പദ്ധതിയനുസരിച്ചു ആ അകൗണ്ടിലേക്ക് അനേക കോടികൾ വന്നിട്ടും ആർക്കും സഹായം ലഭിച്ച കാര്യങ്ങൾ പറഞ്ഞു കേട്ടില്ല. കേരളത്തിന്റെ ദുരന്തനിവാരണത്തിനുവേണ്ടിമാത്രം പ്രത്യേകമായ ഒരു അകൗണ്ട് തുടങ്ങി അതിലേയ്ക്ക് സഹായധനം നൽകുവാൻ ശരിയായ നിർദ്ദേശം ഉണ്ടായാൽ അതിലേയ്ക്ക് തടസ്സമില്ലാതെ ധനം വരും. അല്ലാതെ ഒരു മുഖ്യമന്ത്രിയുടെ സ്വന്തം പേരിലുള്ള ദുരിതാശ്വാസ ഫണ്ടിലേക്ക് അയക്കുന്ന ഈ നടപടിയ്ക്ക് യാതൊരു സുതാര്യതയുമില്ല. ഇക്കാര്യത്തെച്ചൊല്ലി നല്ല വിവാദം ഉയരുന്നു. ഇത് അവസാനം കമ്മ്യുണിസ്റ്റ് പാർട്ടിഫണ്ടിലേയ്ക്ക് ഈ പണമെല്ലാം എളുപ്പം  ഒഴുകുവാനുള്ള മാഗ്ഗമായിത്തീരുമെന്ന പരാതിയുമുണ്ട്. ലോകരാജ്യങ്ങളുടെ സഹായവാഗ്ദാനങ്ങളുടെ വിലയെ ഒട്ടും കാണാതെ, അവയെല്ലാം അപ്പാടെ നിരസിക്കുന്ന കേന്ദ്രഭരണകൂടം ഒരുവശത്ത്, അഥവാ അതിനെ ജനങ്ങൾക്ക് വേണ്ടി നേടിയെടുക്കുവാൻ  ശ്രമിക്കുന്നതിനുപകരം, കേരളത്തിലെ ഓരോ മന്ത്രിമാരെല്ലാം ലോകരാജ്യം ചുറ്റിക്കറങ്ങി അവിടെയൊക്കെ താമസിക്കുന്ന സാധാരണ മലയാളിയുടെ പങ്കുപറ്റാൻ കിണഞ്ഞു ശ്രമിക്കുന്ന അവരുടെ ഈ തയ്യാറെടുപ്പ് മ്ലേച്ഛമാണ്‌. ഒരു മലയാളിയോട് കേരളത്തിന്റെ ദുരന്തവാർത്ത അറിയിക്കുവാൻ വേണ്ടി മന്ത്രിമാരും സംഘങ്ങളും കൂടി ഓരോരോ വിദേശ രാജ്യങ്ങളിൽ സർക്കാരിന്റെ പൊതു ഖജനാവിൽനിന്നോ കേരളത്തിന്റെ പുനരുദ്ധാരണഫണ്ടിൽനിന്നോ പണം ചെലവ് ചെയ്തു പോയി യാചിക്കേണ്ട വിഷയമല്ല. ഇന്ത്യക്ക് വിദേശങ്ങളിൽ നയതന്ത്രപ്രതിനിധികൾ ഉണ്ട്. അവിടെ ഇന്ത്യയുടെ എംബസികളുണ്ട്, അംബാസിഡർമാരുണ്ട്, ഇന്ത്യയുടെ ആവശ്യം വിദേശരാജ്യങ്ങളിൽ ജീവിക്കുന്ന ഇന്ത്യാക്കാരെ ബോധ്യപ്പെടുത്തുന്ന ഏതു വിധ കാര്യങ്ങളും ചെയ്യുവാൻ ഇന്ത്യൻ എംബസിയുണ്ട്. ഇതിനുവേണ്ടി ഒരു മന്ത്രിയും സംഘവും അവിടെയെല്ലാം പോയി അറിയിച്ചു കാര്യം ചെയ്യാൻ കേരള മന്ത്രിസഭ തീരുമാനിച്ചതിൽ വളരെയധികം നിഗൂഡതയുണ്ട്.

കേരളം ഇന്ത്യൻ യൂണിയനിലെ ഒരു സംസ്ഥാനമാണ്. ഈ സംസ്ഥാനത്തിൽ  മൊത്തം ബാധിച്ച ഒരു മഹാപ്രകൃതിദുരന്തമുണ്ടാകുമ്പോൾ കേരളത്തിലെ ജനങ്ങളുടെതായ പ്രത്യേക സ്വന്തം പ്രശ്നമായിട്ടു കേരളസർക്കാരോ ഇന്ത്യൻ യൂണിയൻ ഭരിക്കുന്ന കേന്ദ്രസർക്കാരോ അതിനെ കാണാൻ ശ്രമിച്ചിട്ടില്ലല്ലോ. സർക്കാർ ഭാഷയിൽ പറഞ്ഞാൽ, 'പുനർ നിർമ്മാണപ്രക്രിയയ്ക്ക് വേണ്ടി' കേരളത്തിലെ ചിലമന്ത്രിമാർ പണപ്പിരിവിനെന്ന പേരിൽ വിദേശരാജ്യങ്ങൾ ചുറ്റിക്കറങ്ങാൻ ഒരുപറ്റം സർക്കാർ ഉദ്യോഗസ്ഥരുമായി പോകുന്നത് തികച്ചും അപമാനകരമാണ്. ഇതിനായി നിയമസഭയിൽ പ്രോത്സാഹനം നൽകുന്ന സർക്കാർ നടപടി അപലപനീയമാണ്. കേരളത്തിലെ 140 എം. എൽ. എ മാരും പരസ്പരം ആരോപണങ്ങൾ നടത്തി രാഷ്ട്രീയ ലാഭം കൊയ്യാൻ ഒരുങ്ങാതെ അവർ ഒത്തുചേർന്നുനിന്ന് കേന്ദ്രസർക്കാരിന്റെ നിലപാടിനെ തിരുത്തണം. ലോകരാജ്യങ്ങളുടെ സംഘടനയായ യൂ. എൻ. ഓ. യും, അറബിരാജ്യങ്ങളും ധന സഹായവാഗ്ദാനങ്ങൾ നടത്തിയപ്പോഴും കേന്ദ്രസർക്കാർ അതുപറഞ്ഞു, ഇതിങ്ങനെ പറഞ്ഞുവെന്നു കാരണങ്ങളുണ്ടാക്കി കേരളസർക്കാരും കേരള ജനപ്രതിനിധികളും നിഷ്ക്രിയരായി നിൽക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. എന്തിനാണ് ഇത്തരം ഇവരുടെ ഈ നാടകം കളികൾ? ജനപ്രതിനിധികളെ ജനങ്ങൾ തിരഞ്ഞെടുത്തു അയച്ചത് എന്തിനുവേണ്ടിയെന്ന അറിവില്ലാത്ത മന്ത്രിമാരും നിയമസഭാംഗങ്ങളും പാർലമെന്റംഗങ്ങളും പൊതുജനങ്ങളുടെ ആവശ്യത്തിനായ കർമ്മപരിപാടികളൊന്നും ഇതുവരെയാരും ആസൂത്രണം ചെയ്തിട്ടില്ല.

 ഏതെങ്കിലും ഒരു തൊഴിൽ ചെയ്തു തങ്ങളുടെ ജീവിതം ക്രമപ്പെടുത്തുവാൻ ജനിച്ചു വളർന്ന സ്വന്തം നാടിനെയും മാതാപിതാക്കളെയും മറ്റുള്ളവരെയും വിട്ടുപേക്ഷിച്ചു മലയാളികൾ മറുനാടുകളിൽ പോയി ഓരോ പണിയെടുത്തു ജീവിച്ചു. അങ്ങനെ മിച്ചം വരുത്തിയ പണംകൊണ്ട് തങ്ങൾ എന്നെങ്കിലും കേരളത്തിലെത്തി ജീവിക്കാമെന്നുള്ള മോഹത്തിൽ കേരളത്തിൽ സ്വന്തം സ്വത്തുക്കളും ഭവനങ്ങളും ഉണ്ടാക്കി. സ്വന്തപ്പെട്ടവരെയും അല്ലാത്തവരെ പോലും സഹായിച്ചു. ഒറ്റവാക്കിൽപ്പറഞ്ഞാൽ കേരളത്തിന്റെ മുഖഛായ പോലും മാറ്റാൻ അവർ പങ്കുവഹിച്ചു. മറുനാടുകൾക്കുപോലും ഇക്കൂട്ടർ മാതൃകയായിമാറി. ഇവർക്കാകട്ടെ കേരളസർക്കാർ ഒരു തൊഴിൽ നൽകാൻ പോലുമുള്ള സന്മനസ്സു കൊടുത്തില്ല. കോഴകൊടുത്തവന് തൊഴിൽ ലഭിച്ചു. പ്രവാസികളായി ജീവിക്കുന്ന ഇവരുടെ സ്വത്തുക്കൾക്കോ ഭവനങ്ങൾക്കോ ഒരുവിധത്തിലും നിയമസംരക്ഷണം ലഭിക്കുന്നില്ലെന്ന ദുരനുഭവങ്ങൾ അവർ വിവരിക്കുന്നു. ഇങ്ങനെ യാതൊരു നിയമ സംരക്ഷണ ഗാരണ്ടി ഇല്ലാത്ത കേരളത്തിൽനിന്നും എല്ലാം വിട്ടുപേക്ഷിച്ചു എന്നേയ്ക്കുമായി വിട പറയണമെന്നു ദുഃഖപൂർണ്ണമായ ആത്മഗതം അവർ ചെയ്യുന്നു. ഇത്തരം സത്യങ്ങൾ അറിയുവാൻ കേരളത്തിന്റെ മന്ത്രിമാരോ ജനപ്രതിനിധിയോ അറിയാൻ ആഗ്രഹിക്കുന്നില്ല.  

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവർത്തകനും രാജ്യത്തെ ജനങ്ങളുടെ പൊതു ഭാവിയെക്കുറിച്ചോ സാമൂഹികപ്രശ്നങ്ങളെക്കുറിച്ചോ ചിന്തിക്കുന്നില്ല. സ്വന്തം ഭാവി മാത്രം ഉറപ്പിക്കാനുള്ള രാഷ്ട്രീയ മനസ്സാണ് അവർക്കുള്ളത്. അവരുടെ വിചാരം പ്രതികരണശേഷിയില്ലാത്ത സാധാരണ ജനങ്ങളെ എങ്ങനെയെല്ലാം പിടിച്ചുകെട്ടി അവരിൽനിന്നും നികുതിപ്പണം വാരിയെടുക്കാമെന്നാണ്. എം. എൽ. എ. ഫണ്ട്, എം. പി. ഫണ്ട് എന്നിങ്ങനെ എം. എൽ. എ മാർക്കും എം. പി മാർക്കുമായി നിരവധി കോടികൾ സർക്കാർ നൽകുന്നു. ഈ തുക നൽകുക പൊതുവികസനപ്രവർത്തനത്തിനെന്ന് സങ്കല്പിച്ചുകൊണ്ടാണ്. അതുപക്ഷേ ഈ തുകയുടെ എത്ര ശതമാനം വികസനത്തിന് നല്കുമെന്നതിനു തെളിവില്ല. ജനങ്ങൾക്ക് പറയാനുള്ള ഒരാവകാശമുണ്ട്: ഈ തുക ഇപ്പോൾ കേരളത്തിന് വേണ്ടി അവർ നൽകണം. നാമെല്ലാം പലപ്പോഴും കേൾക്കുന്ന വാർത്തയാണ്, മന്ത്രിമാരും ജനപ്രതിനിധികളുമൊക്കെ രോഗം വന്നാൽ അമേരിക്കയിൽ ജനങ്ങളുടെ നികുതിപ്പണം എടുത്തു ചികിത്സയ്ക്ക് ചെലവാക്കി തിരിച്ചു വരുന്ന കാര്യങ്ങൾ. ഇക്കാര്യങ്ങൾ ആരും ചോദിക്കാറില്ല. അതുപോലെതന്നെ നമ്മുടെ രാജ്യത്തെ ഓരോരോ രാഷ്ട്രീയപ്രവർത്തകന് വീട്ടുചെലവുകളും ഉദാ: ടെലിഫോൺ, ആശുപത്രി ചികിത്സ തുടങ്ങിയ നിരവധി കാര്യങ്ങൾക്ക് ജനങ്ങളുടെമേൽ നികുതി വർദ്ധനവ് നടത്തി കാര്യങ്ങൾ നടത്തുന്നു. ഇതിന് വേണ്ടി അവർ നിയമസഭാസമ്മേളനം നടത്തി നിയമം പാസ്സാക്കും. 

നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ആരോഗ്യസംരക്ഷണകാര്യം, വിദ്യാഭ്യാസം, കാർഷികരംഗത്ത് ആവശ്യമായ സഹകരണം, തൊഴിൽ സാമ്പത്തിക രംഗം, പൊതുഗതാഗതം, കുടിവെള്ളവിതരണം, എന്നിങ്ങനെയുള്ള അതിപ്രധാന വിഷയങ്ങളിൽ യാതൊരുവിധ കാഴ്ചപ്പാടുകളും മേൽപ്പറഞ്ഞ ഒരു രാഷ്ട്രീയ പ്രവർത്തകരുടെയും തലച്ചോറിൽ പ്രവർത്തിക്കുന്നില്ലല്ലോ. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉലകംചുറ്റി യാത്രപോകുവാൻ പുതിയ രണ്ടു വിമാനങ്ങൾ വാങ്ങണം. ഇത് കേന്ദ്രമന്ത്രിസഭയുടെ മധുരം പുകഞ്ഞ പ്രശ്നം. കേരളത്തിലെ സർക്കാരിന് ആകട്ടെ, എ. കെ. ഗോപാലൻ എന്ന ഒരു മുൻകാല കമ്മ്യുണിസ്റ്റ് രാഷ്ട്രീയ പ്രവർത്തകൻ കുറെ വർഷങ്ങൾക്ക് മുൻപ് മരിച്ചു മണ്ണോടലിഞ്ഞു ചേർന്ന് കഴിഞ്ഞിട്ടുപോലും അയാളുടെ നിത്യസ്മാരക പ്രതിമയുണ്ടാക്കാൻ കേരളധനകാര്യബജറ്റിൽ കോടികളുടെ തുക ഉൾപ്പെടുത്തി. ഇതിനുവേണ്ടി എവിടെനിന്നു ഇത്രയും പണമുണ്ടാകണം? അതിനുള്ള ഓരോരോ  വഴിയാണ് പുതിയ നികുതിവർദ്ധനവിനുള്ള പുതിയ ബജറ്റ് നിയമസഭയിൽ ഇവർ കൂടി അവതരിപ്പിച്ചു പാസ്സാക്കുന്നതു. നാടെങ്ങും പ്രതിമകൾക്കുവേണ്ടിയും ഓരോ മന്ത്രിമാർക്ക് വിദേശയാത്ര ചെയ്യാനും ഓരോ പുതിയ വിമാനവും അവർക്ക് വേണമെന്നാണല്ലോ. ഇതെല്ലാം അവരുടെ അവകാശങ്ങളാണ് കാണുന്നുണ്ട്. അപ്രകാരം ഓരോരോ ജനവിരുദ്ധ നടപടികൾ ചെയ്തു, പൊതുജനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾ പോലും നൽകാൻ തയ്യാറാകാതെ ഇപ്പോൾ ജല പ്രളയം മൂലം രാജ്യം കണ്ണീർപൊഴിക്കുമ്പോൾ മന്ത്രിമാർ പണം പിരിക്കാൻ വിദേശരാജ്യങ്ങളിൽ പ്രവാസികളായി ജീവിക്കുന്ന മലയാളികളെ കാണാൻ സർക്കാരിന്റെ കോടികൾ മുടക്കി വിമാനയാത്രയ്ക്ക് തയ്യാറാകുന്നു. ഇവർ ജനങ്ങളോട് പ്രതിബദ്ധതയില്ലാത്തവരാണെന്ന് പറയാതെ തരമില്ല. കേരള ജലപ്രളയത്തിന്റെ പേരിൽ വിദേശങ്ങളിൽ ഉള്ള ചില സംഘടനകൾ പണം സമ്പാദിക്കാനുള്ള ചില തന്ത്രങ്ങൾകൂടി ഇതിനിടയിൽ നടക്കുന്നത് വളരെ ശ്രദ്ധേയമാണ്. താമസിയാതെതന്നെ സന്ദർശനത്തിനെത്തുന്ന കേരളത്തിൽ നിന്നുള്ള ചില മന്ത്രിമാരുടെ പിണിയാളുകളാണ് ഇതിനു പിന്നിൽ ഉള്ളത്. 

രാജ്യത്തെ ജനങ്ങൾ, അഥവാ ഒരു പ്രവാസിമലയാളി ഏറെ  കഷ്ടപ്പെട്ട് മിച്ചം വരുത്തിവച്ച പണമെടുത്ത് ജീവിത സൗകര്യമുള്ള ഒരു വീട് പണിതാൽ, കേരളത്തിലെ കാഞ്ഞിരപ്പള്ളിയിലെ എം. എൽ. എ യ്ക്കൊരു സംശയവും അന്ധാളിപ്പും, ചെവികളിൽ വല്ലാത്ത ചൊറിച്ചിലും ഇപ്പോൾ ഉണ്ട്. അയാൾ കണ്ടകാര്യം ഇങ്ങനെ മംഗളം പത്രത്തിലൂടെ ഒരു ലേഖനത്തിൽ എഴുതി. ലേഖനം ചോദിക്കുകയാണ് : "മലയാളികൾ നിർമ്മിക്കുന്നത് വീടുകളോ അതോ റിസോർട്ടുകളോ" ഇന്ത്യയിലെ ഓരോരോ മന്ത്രിമാരുടെയും അനേക ആയിരം ജനപ്രധിനിധികളുടെയും വ്യക്തിസാമ്പത്തികനിലയും അവരുടെ നാലുകെട്ടും നടുമുറ്റവും കൊട്ടാരതുല്യമായ വീടുകളും എങ്ങനെയെന്ന് അവർക്ക് പറയാനില്ല. ആരും ചോദിക്കുന്നുമില്ല. കൃഷിക്ക് ആവശ്യമായി കുറെ സ്ഥലം വേണമെന്ന് കരുതി അതിനുള്ള സ്ഥലം വാങ്ങാൻ ഒരാൾ ആഗ്ര ഹിച്ചാൽ, വർദ്ധിപ്പിച്ച അനേക ലക്ഷങ്ങൾ തുക പലതരത്തിലുള്ള ഫീസായി സർക്കാരിന് നൽകണം. സ്വന്ത സ്ഥലത്ത് റബർകൃഷി നടത്തി കർഷകൻ രക്ഷപെടാമെന്നു കരുതിയാണ് ഓരോ  കർഷകനും റബർകൃഷി ചെയ്തത്. കഴിഞ്ഞ യൂ. ഡി. എഫ് സർക്കാർ ധനകാര്യ രാഷ്ട്രീയത്തിലെ ഒരു ധനകാര്യ ബജറ്റോടെ കേരളത്തിലെ റബർത്തോട്ടങ്ങൾ മുഴുവൻ ഒറ്റയടിക്ക് വനഭൂമി യാക്കി. റബ്ബർവിലയും തകർത്തു. ഇപ്പോഴുള്ള സർക്കാറിലേ ധനമന്ത്രിക്ക് പുതിയ വെളിപാടുവന്നു, നികുതി സർവ്വറിക്കാർഡുകളും തകർത്ത് മുൻ ബജറ്റിൽ നൽകിയ നികുതി വർദ്ധിപ്പിക്കാനാണ് വെളിപാട്! റബർവെട്ടു തൊഴിൽ ചെയ്തവർ വേറെവല്ല തൊഴിലന്വേഷിക്കേണ്ടതായി വന്നു. അടുത്ത കൃഷിയിറക്കാൻ ശേഷിയില്ലാത്ത രാജ്യത്തെ പാവപ്പെട്ട കർഷകന്റെ റബർ കൃഷിസ്ഥലം സർക്കാർവക ഭൂമിയായി സർക്കാർ പിടിച്ചെടുക്കുമെന്നുള്ള ഭീഷണിയും! ജനാധിപത്യമാതൃകയുടെ ശവസംസ്കാരം ഇന്ത്യയിലാകെ..! തകരുന്നുവെന്നതിനുള്ള ആദ്യതെളിവാണ് കാണുക. കർഷകന്റെ സ്ഥലം ഭൂനികുതി വർദ്ധനവ് മൂലം വിൽക്കാനും പറ്റുന്നില്ല, വാങ്ങുവാനും ആളില്ല, റബർ കൃഷി പാടെ തകർന്നു. ആരാണ് ഇത്തരം വൻ സാമ്പത്തിക തകർച്ച ഉണ്ടാക്കുവാൻ ഏറ്റവും പ്രധാനപ്പെട്ട കാരണമായി ക്രിമിനൽ കുറ്റം ചെയ്തത്? രാജ്യത്തെ  രാഷ്ട്രീയക്കാർ.!! അവർക്കെന്ത് ?

നമ്മുടെ നാട്ടിൻപുറത്തുകാരായ വെറും സാധാരണ കർഷകരായ ചില മാതാ പിതാക്കളുടെ പൊന്നുമക്കളായിരുന്ന ഓരോരോ പാർട്ടിരാഷ്ട്രീയ അധോ ലോക ക്രിമിനലുകളാണ് ഇതിനെല്ലാം ഏറെയും കാരണമാക്കിയത്. ഇത്തര ക്കാർ വളർന്നു ഉയരാൻ കാരണമായതെങ്ങനെയാണ്? : പൊതുജനങ്ങളുടെ സന്മനസ്സാണ്. നാമെല്ലാവരും വോട്ടുചെയ്തു നിയമസഭയിലേക്ക് എത്തിച്ചു സ്ഥിര ജോലി ലഭിച്ചവർ,  ഇവരൊക്കെ എം എം. എൽ. എ. യും നമ്മുടെ രാജ്യം ഭരിക്കുന്ന ഓരോ മന്ത്രിമാരും ആയപ്പോൾ അവരെല്ലാം വന്ന വഴി മറന്നു. ! ഇപ്പോഴാകട്ടെ  ഏതു തരം ധനസമ്പാദന പദ്ധതിയാണ് തങ്ങളുടെ പോക്കറ്റ് നിറയ്ക്കുവാൻ എളുപ്പം എന്നാണവർ ചിന്തിക്കുന്നത്? കേരളം അപ്പാടെ മുക്കിക്കളഞ്ഞ ജലപ്രളയം അവർക്ക് നല്ല അവസരമാണ്. ഇവർ അതിനു നിയമസഭയും പാർലമെന്റും വഴി നികുതി വർദ്ധനവ് നടത്തി ആവശ്യമുള്ള പണം കണ്ടെത്തും,.മറുവശത്തുകൂടി ലഭിക്കുന്ന സഹായധനം വേറെയും. കർഷകരേയും, റേഷനരി വാങ്ങി കഷ്ടിച്ച് ജീവിതം നടത്തുന്ന സാധാരണ ജനങ്ങളെയും, ജനപ്രതിനിധികൾ, ബഹു. മന്ത്രിമാർ എന്നൊക്കെ വിളിച്ചു ബഹുമാനിക്കപ്പെടുന്ന രാഷ്ട്രീയ ക്രിമിനലുകൾ ഓരോ നികുതി വർദ്ധന വിലൂടെ, ശിക്ഷിക്കുകയായിരുന്നു. 

പ്രവാസിഇന്ത്യാക്കാരുടെ ഇന്ത്യൻ പാസ്പ്പോർട്ടു പോലും അവരുടെ സ്വന്തം ഐഡന്റിറ്റിയായി പോലും പരിഗണിക്കാത്ത സർക്കാർ അധികാരികളും ബാങ്കുകാരും ഒരുവശത്ത്, ഒരു ജീവിതം മുഴുവൻ മറുനാട്ടിൽ ജീവിച്ചു കഷ്ടപ്പെട്ടു തൊഴിൽ ചെയ്തു സമ്പാദിച്ചു മിച്ചംവരുത്തി ഉണ്ടാക്കിയ അവരുടെ സ്വന്തം വീടുകൾക്കും മറ്റു സമ്പത്തുകൾക്കും യാതൊരുവിധ സർക്കാർ-നിയമസംരക്ഷണങ്ങളും ലഭിക്കുന്നില്ലന്നൊരു വലിയ ആക്ഷേപം ലോകം മുഴുവനുമുള്ള മലയാളികൾ പറയുന്നു. എന്തുകൊണ്ട്?

കേരളത്തിലെ സർക്കാർ ആഫീസുകളിൽ നിന്നും ഏതെങ്കിലും പ്രത്യേക ഒരു കാര്യം സാധിക്കുവാനെത്തുന്നവരെ കൈക്കൂലിപ്പണമില്ലാതെ സാധിച്ചു കൊടുക്കുന്ന ഒരു സംഭവവും കേരളത്തിൽ കേൾക്കാനില്ല. പ്രവാസികളുടെ സ്വന്ത സ്വത്തിന്മേൽ അനധികൃതമായ കയ്യേറ്റം നടത്താൻപോലും സൗകര്യം ഒരുക്കുന്ന ഉദ്യോഗസ്ഥരെ വളർത്തിവിടുന്ന ഉദ്യോഗസ്ഥർക്ക് എന്നും ശമ്പള വർദ്ധന നൽകി പ്രോത്സാഹിപ്പിക്കുന്നു. ജലപ്രളയം മൂലം രാജ്യം നശിക്കുന്ന സമയത്ത് കേരളത്തിലെ മന്ത്രിയും അയാളുടെ ബാഗ് ചുമക്കാൻ തന്റെ ഓഫീസ് സെക്രട്ടറിയേയും കൂട്ടി ജർമ്മൻ മലയാളികളെ ഒരു വിധത്തിലും പ്രതിനിധീകരിക്കാത്ത കുറേപ്പേർകൂടി ചേർന്ന് കൊളോണിൽ നിർമ്മിച്ച, 'വൃദ്ധമലയാളിസമൂഹക്ലബിന്റെ' ഓണസദ്യയുണ്ണാൻ പോയത് സർക്കാരിന്റ അറിവിലും ചെലവിലുമാണല്ലോ. ഇക്കാര്യം ജനങ്ങളെല്ലാം ചോദിച്ചപ്പോൾ അക്കാര്യം തനിക്കറിവില്ലായെന്ന മറുപടി മുഖ്യമന്തി പറയുന്നു. ജനങ്ങളുടെ നികുതിപ്പണം ചൂഷണം ചെയ്തു കേരളമന്ത്രിമാരും പ്രധാനമന്ത്രിയും വിദേശ യാത്രകൾ ചെയ്യുന്നു. മന്ത്രിമാർ ഇങ്ങനെ ഒരു വശത്ത്. കൈക്കൂലിപ്പണം കിട്ടുന്നത് മന്ത്രിമാരും ജനപ്രതിനിധികളും സഹായധനത്തിനു ചേർത്തു കൊടുക്കണം. ഇപ്പോഴാകട്ടെ  കേരളസർക്കാർ പ്രവാസി മലയാളികളുടെ സഹായ സഹകരണം വേണമെന്ന് പറയുന്നു. ഇക്കാലമത്രെയും ജനാധിപത്യ രാഷ്ട്രമെന്ന പദവി അലങ്കരിക്കുന്ന ഇന്ത്യയിലെ ഓരോ ഇന്ത്യൻപൗരന്‌, മലയാളിക്ക്, പ്രവാസിയുടെ ഈ  അവസ്ഥ വന്നാൽ അവനെ പുറംകാലിനു തൊഴിച്ചെറിയുന്ന ഏകാധിപത്യ ശത്രുമനോഭാവം രാഷ്ട്രീയക്കാരുടേതാണ്, ജനകീയ സർക്കാരിന്റേതാണ്.

വോട്ടവകാശത്തിന്റെ കാര്യം വന്നാൽ പ്രവാസിയ്ക്ക് എന്തവകാശം എന്ന തോന്നൽ. പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്തു എന്തുകാര്യം എന്ന ഇന്ത്യൻ പൊതുരാഷ്ട്രീയ ജനകീയന്മാരുടെ നിലപാട് ആദ്യം അവർ തിരുത്തട്ടെ. എന്നിട്ടു പോരേ നവകേരള ജനനപ്രക്രിയയ്ക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി നടത്തിയ സഹായാഭ്യർത്ഥനയുടെ ഉന്നം വച്ച "മഴു"വെറിയൽ നടത്താൻ? കേരളം തങ്ങളുടെ സ്വന്തം ജന്മനാടാണ് എന്ന വികാരം കേരളത്തിൽനിന്നും പോയ ഓരോരോ പ്രവാസി മലയാളിക്കും മനസ്സിലിലുണ്ട്. അവരുടെ സ്വന്തം രക്തമാണ് ജലപ്രളയത്തിൽ ശ്വാസംമുട്ടുന്നതെന്നും അവർ ഹൃദയപൂർവ്വം ബോധവാന്മാരാണ്. പ്രവാസി മലയാളികളുടെ സ്വതന്ത്ര സഹകരണത്തിന് വേണ്ടി ആദ്യം അവരുടെയൊക്കെ അവകാശങ്ങൾ കേരള സർക്കാരും രാഷ്ട്രീയക്കാരും അംഗീകരിക്കണം. അതിനാദ്യമായിത്തന്നെ  ഇതുവരെ ഏതുദിശയിലും അംഗീകരിക്കപ്പെടാത്ത, അവരുടെ സ്വന്തം സ്വത്തിനും ഭവനത്തിനും നിയമ സംരക്ഷണം ലഭിക്കാത്തവരുമായ ലോകമെമ്പാടും ജീവിക്കുന്ന ഓരോ പ്രവാസിമലയാളികൾ ആവശ്യപ്പെടുന്ന ഓരോ മൗലീക അവകാശങ്ങളുടെ സംരക്ഷണ കാര്യങ്ങൾക്ക് മുൻഗണന വിവേകപൂർവ്വം നൽകുവാൻ സർക്കാരും രാഷ്ട്രീയപ്രവർത്തകരും സന്നദ്ധരാകരണം.

പരശുരാമൻ തെക്കൻ കടൽവെള്ളത്തിലേക്ക് മഴുവെറിഞ്ഞത് ജനങ്ങളെ രക്ഷിക്കാനായിരുന്നില്ല. അതിനു  വേണ്ടിയായിരുന്നില്ല, പ്രത്യുത, തന്റെ സാമ്രാജ്യം വെട്ടിപ്പിടിച്ചു വികസിപ്പിച്ചു കാണുവാനായിരുന്നു എന്നുവേണം കാണാൻ. കേരളത്തിൽ  നിരന്തരം എക്കാലവും  നീതിനിഷേധം നടക്കുന്ന അനുഭവവുമാണ് കാണുന്നത്. ലൈംഗിക പീഡനങ്ങളിൽ ഇരയായപ്പോൾ സ്ത്രീസംരക്ഷണത്തിനും നീതിക്കും വേണ്ടി, അവകാശങ്ങൾക്ക് വേണ്ടി, സ്ത്രീകളുടെ നിർഭാഗ്യ രോദനം കേട്ട് ജനങ്ങൾ പ്രത്രിഷേധിച്ചു. അവരുടെ നീതിക്കുവേണ്ടി നിരത്തിലിറങ്ങേണ്ട സാഹചര്യം ഉണ്ടായപ്പോൾ മുഖ്യമന്ത്രി പിണറായി ഉൾപ്പെട്ട കമ്യൂണിസ്റ്റു പാർട്ടിയുടെ സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ നീതിക്കുവേണ്ടി നിരത്തിലിറങ്ങേണ്ടി വന്ന കത്തോലിക്കാ കന്യാസ്ത്രീകളെ സമരത്തിന്റെ പേരിൽ അധിക്ഷേപിച്ചു. നാണമില്ലേ, നാണമില്ലേ, സമരം മാത്രമറിയാവുന്ന കൊടിയേരിയെന്ന ആ പാർട്ടിക്കാരനു എന്ന് ചോദിക്കേണ്ടിയിരിക്കുന്നു. . കേരളം എല്ലാക്കാര്യങ്ങളിലും അടിമുടി ജനകീയ സാമൂഹ്യ ജീവിതപ്രശ്നങ്ങളിൽ മുങ്ങിത്താഴുമ്പോൾ കേരള സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ  അമേരിക്കയിൽ സുഖവാസത്തിനുവേണ്ടി മക്കളുടെയടുക്കൽ ചികിത്സയ്ക്കാണെന്ന പേരിൽ നികുതിപ്പണം എടുത്തുകൊണ്ടു പോയിരിക്കുന്നു. മുഖ്യമന്ത്രി വളരെ ആരോഗ്യവാനാണെന്നു കേരള സർക്കാർ ഔദ്യോഗിക പ്രതിനിധി ജയരാജൻ പ്രഖ്യാപിക്കുന്നു. നിലവിലെ കേരളത്തിലെ കത്തിയെരിയുന്ന ഫ്രാങ്കോ മെത്രാൻ പ്രശ്നത്തിൽ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന കേരള   മുഖ്യമന്ത്രി യുടെ തിരുവായ തുറന്നു      കേരളത്തിലെ  പോലീസുകാർ കാണിക്കുന്ന നിയമനിഷേധത്തെക്കുറിച്ചു ഒരഭിപ്രായംപോലും പറയാൻ "ശൂന്യാകാശ" വാർത്തമാർഗ്ഗത്തിൽ പോലും ഉന്നയിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. അതേസമയം, പാർട്ടിഫണ്ട് വിപുലമാക്കണം, കേരളവികസനത്തിന്റെ പേരിൽ. അതിനു പ്രവാസികൾ വേണം. പ്രവാസികളുടെ സ്വന്തം സ്വത്തിനും സമ്പത്തിനും സർക്കാർ ഒരു നിയമപരമായ സംരക്ഷണവും നൽകുന്നില്ല, അതേസമയം, മുഖ്യമന്ത്രിക്ക് നാണമില്ലാതെ പണം ചോദിക്കാൻ കനമുള്ള  തൊലിക്കട്ടി ഉണ്ട് ? വിദേശത്തു  ചെന്ന് മലയാളിയെ കണ്ടു  പണം ചോദിച്ചുവാങ്ങാൻ വീണുകിട്ടിയ അവസരം തന്നെ., ഇതുവരെ പിരിച്ചെടുത്ത പണം ആവശ്യക്കാർക്ക് വീതിച്ചു കൊടുക്കാൻ പിണറായി സർക്കാർ കനിഞ്ഞിട്ടില്ല. പ്രവാസികൾ എന്ന് വികൃതപ്പേരുള്ള മലയാളികളോട് പണം ചോദിക്കാൻ ഉളുപ്പില്ല.  നിലവിലുള്ള കോടതിയും സർക്കാരും സർക്കാർ ഉദ്യോഗസ്ഥരും പോലീസും രാഷ്ട്രീയപാർട്ടികളും ഏതു മണ്ഡലത്തിലും സമൂഹത്തിലുണ്ടാക്കുന്ന ഓരോരോ  കുറ്റകരമായ പ്രവർത്തനങ്ങളെയെല്ലാം ജനങ്ങൾ സ്വമേധയാ അങ്ങ് എന്നേയ്ക്കുമായി  മറന്നേക്കണം, അതിനു ശേഷം വീണ്ടും തെരഞ്ഞെടുപ്പിൽ ഇവരെ വോട്ടു ചെയ്തു വീണ്ടും ഇവരുടെ അഴിമതികൾക്ക് കൂട്ട് നിൽക്കണം. ജനപ്രതിനിധികളുടെ പോക്കറ്റ് വീണ്ടും വീണ്ടും നിറയണം. ഇതാണവർ വിശ്വസിക്കുന്ന ജനാധിപത്യം.!!
 
കേരളത്തിലെ    ഭരണകക്ഷി രാഷ്ട്രീയപാർട്ടികളും പ്രതിപക്ഷപാർട്ടികളും കേരളത്തിന്റെ ദുരന്തനിവാരണത്തിനു ഒന്നിച്ചുചേർന്നുനിന്നുകൊണ്ട് ഒരു പ്രവർത്തന പദ്ധതിക്കുള്ള പ്ലാൻ ആദ്യമായി തയ്യാറാക്കണം. അതിനുള്ള ഒരു സുതാര്യമായ പൊതുഫണ്ട് രൂപീകരിക്കുക, അടിയന്തിരസഹായം ഏറ്റവും വേഗം യാതൊരു ബ്യൂറോക്രാറ്റിയുമില്ലാതെ നടപ്പാക്കി ജനവിശ്വാസം ഇവർ നേടണം. അതില്ലാതെ മന്ത്രിമാരും സംഘവും ഉലകം ചുറ്റി പ്രവാസികളായ മലയാളികളെ കണ്ടതുകൊണ്ടു പ്രശ്നപരിഹാരമല്ല. മന്ത്രിമാർ ലോകമെമ്പാടും സർക്കാർചെലവിൽ, അതെ ജനങ്ങൾ കൊടുക്കുന്ന നികുതിപ്പണംകൊണ്ട്, അതെ, പിരിച്ചെടുക്കുന്ന "പുനരുദ്ധാരണഫണ്ടിൽ"നിന്നും എടുത്തു, പ്രവാസി മലയാളികളെ നേരിട്ട് കണ്ടു പണം യാചിക്കുന്നതിന്, ഇവരെല്ലാം വിദേശത്ത് പോകുവാൻ അനുവാദം നൽകിയ കേരളസർക്കാരിന്റെ നടപടിയെല്ലാം പ്രവാസി മലയാളികൾ അപലപിക്കാതെ തരമില്ല. കേരളം "പ്രവാസികളായി" തീർന്ന മലയാളികളുടെ മാതൃഭൂമിയാണ്, തങ്ങളുടെ സ്വന്തം നാടാണെന്ന തിരിച്ചറിവുള്ളവരാണ്. അവരെ നേരിട്ട്കണ്ടു പണം യാചിക്കേണ്ട കാര്യമേ  കേരളത്തിലെ മന്ത്രിമാർക്കില്ല. പ്രവാസി മലയാളികൾക്ക്, അതെ അവരുടെ സ്വന്തം വീടുകൾക്കും നാടിനും എന്തുചെയ്യണമെന്ന് അവർ സ്വയം പൂർണ്ണ ബോധവാന്മാരാണ്. കേരളസർക്കാർ മന്ത്രിമാരെയെല്ലാം വിദേശത്തേയ്ക്ക് അയക്കുന്ന കാര്യത്തിൽ വീണ്ടും പു:നർചിന്തിക്കണം. ഇതുവരെയുള്ള സർക്കാർ പ്രവർത്തനങ്ങൾ ജനാധിപത്യപരമല്ല.//-  
---------------------------------------------------------------------------------------------