Mittwoch, 31. März 2021

DHRUWADEEPTI // Religion // A DREAM COMES TRUE // Fr. George Pallivathukal

JOURNEY OF A MISSIONARY PRIEST.


A DREAM COMES TRUE // 

Fr. George Pallivathukal , Madhyapradesh.

Diocesan Pastoral Centre

 I had a very brief stay in Balpur. On the 31st of August 1971 early in the morning we saw the Bishop's van coming in to the church compound. Bishop Leobard got out the van and gave me an order "Pack up all your things soon and get into the van. We have to go back immediatly. For a long time you have been asking for a pastoral centre. Now I got a place for you. Tomorrow is the registration of the land. Come along with me and get the deal done tomorrow and we can start the centre right away."I was overjoyed. I had no words to thank the Lord and the Bishop adequately.

Birth of Sneh Sadan.

 Jabalpur-
in Madhyapradesh,
India
.
The proposed land , measuring a little less than three acres, in the heart of the posh South Civil Lines in Jabalpur, just in front of the residence of the chief Justice of Madhya Pradesh High Court and sorrounded by justices and other dignitaries belonged to a certain D'Souza family residing in England. Living abroad, the family could not manage this property and hence they came to sell it, collect money and go back. Since the Diocese was interested in buying this property the D'zouzas agreed to give it off to the Bishop for Rs. 200,000.00,just enough to meet their passage up and down and other incedental expenses. Bishop did not have that much of money with him. He took a loan and paid for the land. On the first of September 1971, I moved into the huge house that was in the middle of the land and started the Diocesan Pastoral Centre. Bishop named it "SNEH SADAN" and officially inaugurated the centre on the 8th of September, the day of my ordination anniversary as well as my mother's death anniversary. Bishop sent out a letter addressed to all in the diocese informing them about the starting of a pastoral centre for the diocese and appointing me as its Director. He wrotethat Sneh Sadan would function as a spring board of Pastoral renewal in the diocese and asked everyone to co-operate with me. I was also told to assist at the Cathedral Parish on Sundays. 

Sneh Sadan

The training I recieved from Fr. D. S Amalorpav Das at the National centre and experience I had gained working with Dally S. J. and his team made me confident to launch the pastoral renewal programme in my diocese. I had the full support of my mentors. I started with aretreat for the faithfull of all the parishes of Jabalpur city, preached by two of us  Fr. Michael Adam of Patna and me. We explained the new vision of of the church as taught by the Vatican II Council and the role of the laity in the church. I conducted the renewal programmes for teachers of both English and Hindi medium schools. Sr. Thelma FMM, the Principal of St. Norbert's Higher Secondary School and the Superior of the St.Norbert's convent, Napier Town, not only provided the venue for our renewal programmes but helped me in organizing these programmes. Sr. Theodora FMM was another great soul in the Napier town convent who would not only pray daily for the centre but would come occasionally with the boarders and take care of the the maintanence of the centre. Along with the Bishop I visited the mission areas and attended the Deanery meetings to find out from the fathers in what way I could serve them as the Diocesan Director of pastoral work. Bishop always used to say that our property was persuasion and not dication. I started concentrating on the training of catechists as they were the agents of change in villages.

A distinguished visitor : Mother Theresa at the centre and her first donation.

A few weeks after I started the pastoral centre at Sneh Sadan, Mother Teresa visited Jabalpur.When she heard about the new Diocesan Pastoral Centre, Mother wanted to visit the centre. Those of us at the Centre were taken by surprise when all of a sudden Mother Theresa visited us at the Sneh Sadan with two of her sisters. She went around and saw the centre and while leaving the centre, Mother told me that I should buy a new chair with a staight back for my spine. Mother had seen me earlier at the NBCLC, sitting with cushions to support my back when I was doing my training in Bangalore. She remembered that and hence she told me about buying a chair for myself, when there were so many other more important things needed at the centre. She opened her purse and gave me a hundred rupee note and told me: "This is for your chair". This was the first donation I recieved after starting the pastoral centre , I did use that money to make a chair with a straight back as Mother Teresa had suggested and I am still using it. I take it whereever I go. Before leaving, Mother requested me to become chaplain of her sisters at Ghamapur. I accepted her request and helped the sisters every thursday with confessions, conferences, adoration of the Blessed Sacrament and Benediction. 

A Hostel für College Students

Hunderds of tribal catholic students from Raigarth and Ambikapur dioceses were studying in various colleges in Jaipur. There were no proper accomodation facilities for them. Some of them were living in subhuman conditions. This was a big concern for our Bishop. Sneh Sadan building was huge enough to accomodate a few boys. Being a one man Pastoral team I had no intention of conducting any residential programmes at Sneh Sadan. Hence half of the building was converted into a hostal and the other half accomodated the pastoral centre. I started with 20 boys because we could accomodate only that many. This attempt was like "lighting one candle rather than sitting and cursing the darkness". Bishop had plans to accomodate the others also. 

Banned to preach and to celebrate Mass in the Cathedral.

AS per the appointment I was supposed to assist on Sundays in the Cathedral Church. Mgr. Joseph Thaliath was the parish priest of the Cathedral. He was an ultra conservative, who was against any renewal in the Church. For him Pope john XXIII was the worst pope in the  Church and he felt that the II Vatican Council actually ruined the Church. He was not happy that I was assisting in the Cathedral on Sundays. One Sunday I spoke to the people about the new teaching of Vatican II regarding the Church and about role of the laity in the Church.I told them that Parish councils and finance committees at the Parish and diocesan levels were the forum for the laity to exercise their role in the Church. I also said that these counsils proposed by the Vatican II council are not a matter of choice of the priests and the Bishops; on the contrary they are manadatory. This pricked Mgr. Thaliath and accused me of instigating the people against priests. He forbade me to celebrate Masse or to preach in the cathedral. For more than a year and a half that ban was on me. I left the Cathedral and went to other Churches. Fr. Antony Thundiyil of St. Thomas Church, Ranchi, Jabalpur was only too happy with my assistance. //-

----------------------------------------------------------------------------------------------------------

 Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."
FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

---------------------------------------------------- 

Samstag, 27. März 2021

ധ്രുവദീപ്തി // PANORAMA// 2021 ലെ ആശങ്കാജനകമായ തെരഞ്ഞെടുപ്പ് ? ജോർജ് കുറ്റിക്കാട്ട് - ജർമ്മനി

 2021 ലെ ആശങ്കാജനകമായ
തെരഞ്ഞെടുപ്പ് ?

ജോർജ് കുറ്റിക്കാട്ട് - ജർമ്മനി -


രാഷ്ട്രീയക്കാർ ആയിരം നൂലുകളാൽ ബന്ധിച്ച "ഗള്ളിവർ" പോലെയാണെന്ന് രണ്ടാം ലോകമഹായുദ്ധകാലത്തുണ്ടായിരുന്ന ഒരു പ്രസിദ്ധ ജർമ്മൻകാരനായ എഴുത്തുകാരൻ ഹാൻസ് മാഗ്നസ് ഇൻസെൻബെർഗ്ഗർ തന്റെ ലേഖനത്തിൽ അന്നത്തെ ചില രാഷ്ട്രീയ പ്രവർത്തകരെപ്പറ്റി എഴുതിയിരുന്നുഅത് ഇപ്പോൾ കേരളത്തിലെ രാഷ്ട്രീയക്കാരെ സംബന്ധിച്ച് പറഞ്ഞാൽ വസ്തുതകൾ വളരെ ശരിയാണെന്നു ഇവിടെ കുറിക്കേണ്ടിയിരിക്കുന്നു. 2021- ൽ കേരളത്തിലെ നിയമസഭാംഗങ്ങളുടെയും, പാർലമെന്റംഗങ്ങളുടെയും സ്ഥിതിഗതി ഇതിലും കൂടുതൽ കൂടുതൽ ബുദ്ധിമുട്ടായിത്തീരുമെന്ന് ഞാൻ ചിന്തിക്കുന്നു. അടുത്തു വരുന്ന കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം ഏതെങ്കിലും ഒരു പാർലമെന്ററി ഗ്രൂപ്പിന് കേവലഭൂരിപക്ഷം എപ്രകാരം ലഭിക്കുമെന്നൊന്നും തീർത്തുപറയാൻ അസാദ്ധ്യമാണ്. കേരളത്തിലിപ്പോൾ എൽ. ഡിഎഫും, യു. ഡി. എഫും വേറെ മറ്റനേകം ചെറുകിടപാർട്ടികളും ഉണ്ടല്ലോ. അവർക്കുള്ള ഭൂരിപക്ഷം എങ്ങനെ ആയിത്തീരുമെന്ന് നമ്മുക്കെല്ലാവർക്കും ഓരോ വ്യത്യസ്തപ്പെട്ട പ്രതീക്ഷകൾ മാത്രമാണ് അവശേഷിക്കുന്നത്.   

ഇപ്പോൾ ഇടയ്ക്കിടെ നടത്തപ്പെടുന്ന അഭിപ്രായ സർവ്വേകൾ പ്രകാരം കേരള സംസ്ഥാനത്തിലെ തെരഞ്ഞെടുപ്പിന്റെ വിജയം- വിജയമാകട്ടെ കഴിയുന്നത്ര പരിഗണിക്കുന്നത് - ഈ അഭിപ്രായ സർവ്വേകൾ നടത്തുന്നത് ആരുമാകട്ടെ, ഈ രാജ്യത്തെ ഓരോരോ മാദ്ധ്യമങ്ങളോ, സർക്കാരോ, പാർട്ടികളോ, ആകട്ടെ അത് ഒരു ആവശ്യവുമില്ല. ഒരു ചെറിയ, വളരെ നിർണ്ണായകമായ ഭൂരിപക്ഷം എണ്ണം ചില പ്രധാന കക്ഷികൾ തമ്മിലുള്ള വശത്തുണ്ടായാൽ മതിയല്ലോ. ഒരു തരം ലിബറൽ മുന്നണി- അല്ല, എൽ. ഡി. എഫ്- യു. ഡി. എഫ് - ഒരു കൂട്ടുകക്ഷി, മറ്റുള്ളവരെ വീണ്ടും അതിന്റെ അവകാശം സ്ഥാപിക്കുന്ന കാര്യങ്ങളിൽ, അവർക്ക് കഴിയുമെങ്കിൽ ചെറിയ പാർട്ടികൾ ഒട്ടും ബാധകമല്ലല്ലോ. ചെറിയ പാർട്ടികളുടെ വിജയം അനുസരിച്ചു ചിലപ്പോൾ പാർട്ടി സ്ഥാനാർത്ഥികളുടെ എണ്ണം ചില നിർണ്ണായക തീരുമാനങ്ങളിൽ എത്തിക്കുകയും ചെയ്യുന്നതാണ്. ഓരോരോ വ്യത്യസ്ത പാർട്ടികൾ, അവർ തുടർന്ന് അസംബ്ലിക്ക് വേണ്ടി അഥവാ പാർലമെന്റിന് നിരവധി ബദലുകൾ സ്വയം നേരിടേണ്ടിയും വരും.

ഒരു വശത്തു നാം കാണുന്നതെന്താണ്? കമ്മ്യുണിസ്റ്റ് പാർട്ടികൾ ചില സഖ്യം ഉണ്ടാക്കുന്നത് എതിർ പാർട്ടി സഖ്യത്തിൽ മുമ്പുണ്ടായിരുന്ന മറ്റ് വിവിധ തരം പാർട്ടികളുമായി സഖ്യകരാറുകൾ ഉണ്ടാക്കുന്നതാണ്. അതുപോലെതന്നെയും കോൺഗ്രസ് പാർട്ടിയും മറ്റുള്ള പാർട്ടികളുമായും സഖ്യങ്ങൾ ഉണ്ടാക്കുന്നുണ്ട്. അപ്പോൾ നിലവിലുള്ള കാര്യങ്ങളും ഒട്ടും മറിച്ചല്ല സംഭവിച്ചിട്ടുള്ളത്. ഇപ്പോൾ പുതിയ ഭയങ്കരമായ ഒരു ചിന്താവിഷയം മറുവശത്തുള്ളത് നമുക്കുകാണാം. ബി. ജെ. പി പാർട്ടിയുമായി സമൂഹത്തിലെ ചില പ്രധാന നേതൃത്വങ്ങളും ചില ഘടകങ്ങളുമായിട്ടുള്ള സഖ്യമാണ്. പക്ഷേ എപ്രകാരം അത് വികസിച്ചേക്കും? ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്ന പ്രധാന വിഷയങ്ങളാണ്, ഇന്ത്യൻ ജനതയെ മതപരമായ കാഴ്ച്ചയിൽ വേർതിരിക്കുന്ന ബി. ജെ. പി സർക്കാർ കൊണ്ടുവന്ന പൗരത്വഭേദഗതി ബിൽ, ഇന്ത്യയുടെ നട്ടെല്ലായിട്ട് നിൽക്കുന്ന കർഷകരുടെ  ഭാവിയെ നശിപ്പിച്ചുകൊണ്ട് കാർഷിക- വ്യവസായമേഖലകളെല്ലാം സ്വകാര്യ സുഹൃത്തുക്കൾക്ക് വിൽപ്പന നടത്തുന്നു. അതുപോലെ തന്നെയാണ് ഇന്ത്യൻ വ്യോമഗതാഗതം- പ്രധാനമന്ത്രിയുടെ സുഹൃത്തിന് വിൽപ്പനചെയ്ത് നിയമങ്ങൾ സൃഷ്ടിക്കുന്നത് മറ്റൊരുതരം ക്രൂരതയാണ്, ഇന്ത്യൻ ജനതയെ മതപരമായിട്ട്  വേർതിരിച്ചുനിർത്തിക്കൊണ്ട് അവർക്കെതിരെ മാരകഭീഷണികൾ മുഴക്കി അവരെ പുറത്താക്കാൻ വേണ്ടി നിർമ്മിച്ച പൗരത്വഭേദഗതി ബിൽ, ഇത്തരം അനേക കാര്യങ്ങൾ ചെയ്ത് മതേതര പാർലമെന്ററി ജനാധിപത്യം പറയുന്ന രാഷ്ട്രീയ പാർട്ടികൾ ചെയ്യുന്നത് കുറ്റകൃത്യങ്ങളാണ്. അത് ചെയ്തത് ഇപ്പോൾ ഇന്ത്യ ഭരിക്കുന്ന പാർട്ടികളുടെ നയമാണ്. ഇതാണ് വോട്ടർമാർ ആഴത്തിൽ ഈ  തെരഞ്ഞെടുപ്പുകാലങ്ങളിൽ മനസ്സിലാക്കേണ്ടത്     
  
സമൂഹത്തിൽ സമാധാന ജനജീവിതത്തിന് അനുകൂല അന്തരീക്ഷം എന്നും ആഗ്രഹിക്കുന്ന ഏതൊരു മലയാളിയെ സംബന്ധിച്ചിടത്തോളം നിന്ദ്യമായൊരു ആശയമാണ്. കാരണം ഇന്ത്യയൊട്ടാകെയും നിലവിലുള്ള പ്രതിസന്ധികൾ, നാം കണ്ണടച്ചു തുറക്കുന്നതിനുമുമ്പ് അത്ര പെട്ടെന്ന് നമ്മളാരും ഇങ്ങനെയുള്ള പ്രതിസന്ധികളെ ഒട്ടു മറികടക്കുകയില്ല. അതുപക്ഷേ, ഏതൊരാളുകൾക്കും വ്യക്തമായിട്ടുള്ള ചിന്തകളോ, അറിവുകളോ, വളരെ പ്രശ്നകാരമായ എല്ലാവിധ പ്രശ്നങ്ങളിലും ഒട്ടു പരിഹാരം കാണാൻ തക്ക വൈദഗ്ധ്യമോ ഉണ്ടാകുകയില്ല. ഇപ്പോൾ കേരളസംസ്ഥാനം കാണാൻ പോകുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ സംശയാസ്പദമായ പാർട്ടിയുമായുള്ള സഖ്യത്തിനെതിരെ മറ്റുള്ള പാർട്ടികൾ കുതിരകളെ ഓടിക്കുവാൻ അവർ ഏറെക്കൂടുതൽ പ്രലോഭിക്കപ്പെടും. ഇന്ന് യാഥാർത്ഥ്യം നാമെപ്പോഴും കാണുന്നുണ്ട്. അതനുസരിച്ചു പ്രവർത്തിക്കുവാൻ നാം തയ്യാറാകുന്നില്ല. നോക്കുക, ഓരോരോ രാഷ്ട്രീയക്കാരനും രാഷ്ട്രീയ ധാർമ്മികത പ്രസംഗിക്കുന്നുണ്ട്. പക്ഷെ, ചിലർ പറയും: ഇന്നലെ അവരെല്ലാം കമ്മ്യുണിസ്റ്റുകൾ ആയിരുന്നു, അതല്ലെങ്കിൽ വേറൊരു പാർട്ടിയിലായിരുന്നു ആ എം. എൽ. എ  മാരും, എം. പി. മാരും, അവർ നാളെ എവിടെ എന്തായിട്ട് മാറുമെന്നത് ഒട്ടും വ്യക്തമല്ല.

അങ്ങനെ അല്ലാ, എന്നിരിക്കട്ടെ. ഇനി കേരളത്തിൽ മറ്റൊരു ന്യുനപക്ഷ സഖ്യ രൂപീകരണം സങ്കൽപ്പിക്കാൻ കഴിയുമോ? ഇത് അപകടകരമായ കനത്ത ഒരു പരീക്ഷണം ആയിരിക്കും. കാരണങ്ങൾ അനേകം നമുക്ക് പറയാനുണ്ടാകും. ഒരു ന്യുനപക്ഷസർക്കാർ അധികാരത്തിൽ വന്നാൽ ആ സർക്കാരിന് ഓരോ പ്രശ്നങ്ങളും കേസുകളും, അതനുസരിച്ചു പ്രതിപക്ഷത്തിന്റെ പിന്തുണയെയും  ആശ്രയിക്കേണ്ടതായും വരും. പക്ഷേ, അതിനെ അത്രമാത്രം ആശ്രയിക്കാൻ  ചിന്തിക്കുന്ന കാര്യമില്ല. അങ്ങനെയത് നല്ലതുമല്ല. കുറെ സമയത്തിനുശേഷം അത്തരമൊരു പരീക്ഷണം വലിയ ഒരു ശിഥിലീകരണ വഴിയിലെത്തുകയും ചെയ്യും. അത്തരമൊരു നാടകീയ പ്രതിസന്ധി കാര്യങ്ങളിലേയ്ക്ക് ആരും ഒരു  പരീക്ഷണത്തിന് ഒരുങ്ങാനിടയില്ല.  

സർക്കാർരൂപീകരണ സാദ്ധ്യതകളെക്കുറിച്ചു മറ്റുചില കാര്യങ്ങൾ കൂടി നാം അറിയണം. അതിൽ ചിലപ്പോൾ കാണപ്പെടുന്നത്, ഒരു മഹാസഖ്യമായിരിക്കും . ആശയം ചിലരെ തീർച്ചയായും ഞെട്ടിക്കും. ഇതെല്ലാം മാത്രംമതി, ഓരോരോ വോട്ടർമാർ മറ്റു ന്യുനപക്ഷത്തേയ്ക്കോ, മാത്രമല്ല, മറ്റുള്ള തീവ്ര പാർട്ടികളുടെ പക്ഷത്തേയ്‌ക്ക് പോലും നയിക്കാൻ പ്രേരിപ്പിക്കും. ഇന്ന് നമുക്കറിയാം, കുറെ  മുൻകാലങ്ങളിൽ കേരളം ചില മഹാസഖ്യസർക്കാർ കുറെ നന്നായിത്തന്നെ  ഭരിച്ചിട്ടുണ്ട്. പക്ഷെ കുറെ കാലങ്ങൾക്ക് മുമ്പായിരുന്നു. ഇപ്പോൾ ഫലപ്രദമായ ഒരു പ്രതിപക്ഷത്തിന്റെ അഭാവമാകട്ടെ ഇന്ന് നമ്മുടെ കേരളസംസ്ഥാനത്ത്  അസംബ്ലിയുടെയോ, പാര്ലമെന്റിന്റെയോ സജ്ജീവമായ പ്രവർത്തനത്തിൽ ഒരു മേൽനോട്ടമില്ലാതെ, ജനങ്ങളോട് യാതൊരുവിധ ഉത്തരവാദിത്വമില്ലാതെ ജനങ്ങളുടെ ആവശ്യങ്ങളിൽനിന്നു, അതുപോലെ സർക്കാരിൽ നിന്നും വിട്ടു അകന്ന് പോകുന്നത് മനസ്സിലാക്കുന്ന ജനങ്ങൾ എല്ലാവരും ആശങ്കപ്പെടുന്നു. അത്  ശരിയാണ്; അത്തരമൊരു സർക്കാർ സംവിധാനത്തിൽ നമ്മൾ ഉൾപ്പെട്ട രാഷ്ട്രീയ പാർട്ടികൾ അവരുടെ അമിതമായ ശക്തിയും, ചില അമിതമായ ആത്മധൈര്യവും മാത്രം കാണിക്കുന്നത് അതിലേറെയും അപകടകരമാണ്

എന്നിരുന്നാലും അങ്ങനെയുള്ള സാഹചര്യങ്ങൾ ഉള്ളപ്പോൾ, മഹത്തായ സഖ്യ കക്ഷികളെ ആണ് തെരഞ്ഞെടുക്കേണ്ടത്. കാരണം, രാജ്യത്തെ സർക്കാർ ഒരു ഭരണകാലം വരെ, അതായത് അവസാനഘട്ടംവരെ, രാജ്യത്തിനു ശക്തമായ ഒരു സർക്കാർ അനിവാര്യമാണ്. (അതാണ് കഴിഞ്ഞ കാലങ്ങളിൽ നമുക്ക് നഷ്ടമായത്) ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് സാമൂഹിക സ്റ്റാൻഡാർഡിന് ഒരു വിരുദ്ധതയല്ല, വലിയ സഖ്യങ്ങളെ തത്വത്തിലും പ്രായോഗികമായും ഭാവിയെ നോക്കുന്ന ഏതൊരാളും അതുപോലെയാണെന്നുവേണം കരുതുവാൻ. അത് പോലെ തന്നെ ജനങ്ങൾ ഒരു നേതൃത്വം വഹിക്കണം, അത് തെളിയിക്കാൻ ഭൂരിപക്ഷം വരുന്ന വോട്ടിംഗ് അവതരിപ്പിക്കാൻ കഴിയണം, ശക്തമായ വലിയ ഭൂരിപക്ഷം സൃഷ്ടിക്കാൻ അത് കാരണമായേക്കും

ഓരോരോ സാഹചര്യങ്ങളുടെ തികച്ചും വ്യത്യസ്തമായ ഒരു അനന്തരഫലമാണ്, ഈ വർഷത്തെ അഭിപ്രായ വോട്ടെടുപ്പിലൂടെ കാണുന്നത്. 2021- ലെ നിയമസഭാ  തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് കുറെ സാദ്ധ്യമായ സൂചനകൾ നൽകിയത്, ഒരു പക്ഷെ ഇതായിരിക്കും. നിലവിലുള്ള ഭരണമഹാസഖ്യം തുടരുമെന്നും, അത് അല്ല, ഇപ്പോഴുള്ള പ്രതിപക്ഷസഖ്യം സർക്കാർ രൂപീകരിക്കും എന്ന് ഓരോ തരത്തിലുള്ള പ്രചാരണങ്ങൾ,മാത്രമല്ല, നിലവിലുള്ള സർക്കാരിന്റെനേർക്ക് പ്രതിപക്ഷപാർട്ടികൾ ഉയർത്തുന്ന വിമർശനങ്ങൾ തുടങ്ങിയവയുടെ ഓരോ പരിഹാരം, ഇതിന്റെയൊക്കെപേരിലുണ്ടാകാവുന്ന കുറവുകൾ ഏതെല്ലാം എന്ന് മനസ്സിലാക്കി തിരുത്തേണ്ടതിന്റെ ആവശ്യകത, ഇതെല്ലാം മലയാളിക്ക് സഹിക്കേണ്ടിവരുന്നു. അതുപോലെതന്നെ കേരളത്തിലെ മുഖ്യമന്ത്രിയെന്ന നിലപാട് മറന്നുകൊണ്ട് വലിയ ദേശീയ ചുമതലകൾ കാണാതെ മറ്റു വ്യഥാ നിലപാട് സ്വീകരിച്ചുവെന്നുള്ള ആരോപണം ഉള്ളപ്പോൾ തെരഞ്ഞെടുപ്പ് ഈ അവസരത്തിൽ പാർട്ടിയിൽ വലിയ തിരുത്തലുകൾ ആവശ്യമായി വരും. ഇത് നിലവിലുള്ള സാമൂഹികവിഷയങ്ങൾ മൂലം ജനങളുടെ അറിവിലുള്ള പ്രഗത്ഭ ആശയങ്ങൾക്ക് വഴിമുട്ടും. ഇത് വരുന്ന തെരഞ്ഞെടുപ്പിനെ സാരമായിത്തന്നെ ബാധിക്കും. 

കേരളത്തിലെ പ്രധാന ജനകീയ പാർട്ടികൾ, കോൺഗ്രസ്സുകാർ, അതുപോലെ കമ്മ്യുണിസ്റ്റുകൾ എന്നീ പാർട്ടികൾ അവശ്യമായ ഭരണഘടനാപരമായിട്ടുള്ള ആഭ്യന്തര അച്ചടക്കത്തിലേയ്ക്കും അതിനുള്ള വലിയ ശ്രമത്തിലേയ്ക്കും പരിശ്രമിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്‌താൽ, അത് കൂടാതെ രണ്ടു വലിയ പാർട്ടികൾക്കും നമ്മുടെ വോട്ടർമാർക്ക് അനുകൂലമായി പ്രവർത്തിച്ചു നിന്നാൽ മാത്രമേ വിജയിക്കാനാകു. 2021- ലെ കേരളസംസ്ഥാന തെരഞ്ഞെടുപ്പ് ദിവസം വൈകിട്ട് ഭരണ- പ്രതിപക്ഷ പാർട്ടികളുടെ നിലപാടുകൾ മറ്റൊന്നായി മാറും. എന്നാൽ രണ്ടു വലിയ ജനകീയ പാർട്ടികളുടെയും സഖ്യത്തിലുള്ള ചില ചെറിയ പാർട്ടികളുടെയും സ്വാതന്ത്രരുടെയും കരുത്തു തെളിയും. എന്നാൽ അതുപോലെ ചില പാർട്ടികൾ പ്രതിപക്ഷത്തിലേയ്ക്കും പോകാൻ ഇടയാകും.

ഇങ്ങനെയുള്ളതൊക്കെ 1956 നവംബർ 1 -)0  തീയതി നമ്മുടെ കേരളസംസ്ഥാന രൂപീകരണം മുതൽ ഉള്ള രാഷ്ട്രീയ പാർട്ടികളുടെ പതിവ് ‌പങ്കിന്റെ ഓരോ ആവർത്തനമായിരിക്കും. ഇന്നത്തെ സാഹചര്യത്തിൽ രണ്ടു വലിയ ജനകീയ പാർട്ടികളുടെയും മറ്റ് ചെറിയ പാർട്ടികളുടെയും വോട്ടിന്റെ ശക്തമായ പങ്ക് മാത്രമാണ്, നമ്മുടെ ജനകീയ കേരളത്തിൽ നമ്മുടെ സ്വതന്ത്ര പാർലമെന്ററി ജനാധിപത്യത്തിന്റെ സ്ഥിരത ഉറപ്പാക്കുന്നത്

നിർഭാഗ്യവശാൽ നാം പ്രതീക്ഷിക്കുന്നതുപോലെ കേരളത്തിൽ ഇപ്പോഴും ഏതാണ്ട് ഒരു തൃപ്തികരമായ ഫലത്തിലുള്ള, ഈ നൂറ്റാണ്ടിലെ ഭൂരിപക്ഷമുള്ള വോട്ടെടുപ്പ് നടക്കുന്നില്ലെങ്കിൽ നാം ഇന്ന് പ്രതീക്ഷിക്കേണ്ടതായിട്ട് വരുന്നത് ഇങ്ങനെയായിരിക്കും: ഒരു രാഷ്ട്രീയ സ്പെക്ട്രത്തിന്റെ കേന്ദ്രസ്ഥാനത്ത് നിന്നുകൊണ്ട് നമ്മുടെ കേരളം ഭരിക്കേണ്ടതായി വരും എന്നതല്ലേ തോന്നുക. ഒരു തവണ ഇടതു ജനകീയ പാർട്ടിയുടെ നേതൃത്വത്തിന്റെ കീഴിൽ, മറ്റൊന്ന്, വലതുപക്ഷ ജനകീയ പാർട്ടി നേതൃത്വത്തിന്റെ കീഴിൽ വലതുവശത്ത് എന്ന അവസ്ഥ. ഇതിൽ കുറെ ചെറിയ പാർട്ടികൾ കൂടി സഹായത്തിനുമെത്തും. അപ്പോൾ, ഈ അതിർത്തിവശങ്ങളിൽ ചേരുന്ന പാർട്ടികൾ നമ്മുടെ സ്വകാര്യ- ആഭ്യന്തരത്തിനോ,, മാത്രമല്ല, വിദേശനയ കാര്യങ്ങളിലോ നിർണ്ണായകമായ പങ്കു വഹിക്കുന്നുണ്ടോ? അവർ അപ്രകാരവും വേണ്ടതുപോലെ പ്രവർത്തിച്ചു കാണിക്കണം. പക്ഷെ, അവർക്ക് അതിനുള്ള സത്തയില്ല

മറ്റൊരു യാഥാർത്ഥ്യം - കാലാകാലങ്ങളോളം ഓരോരോ പാർട്ടികളും തമ്മിൽ തമ്മിൽ ഓരോരോ തർക്കങ്ങൾ ഉണ്ടാകുന്നുണ്ട്. മൂന്നിൽ രണ്ടു ഭൂരിപക്ഷം ഒരു സഖ്യത്തിനുണ്ടെന്നു കരുതുക, ഭരണപക്ഷവും പ്രതിപക്ഷവും അന്നന്നത്തെ ഭൂരിപക്ഷം കാരണം, ഇരുകൂട്ടർക്കും ഒരുമിച്ച് പരിഹരിക്കാവുന്ന അനേകം ഭരണപരമായ പ്രശ്നങ്ങളെക്കുറിച്ചും വീണ്ടും വീണ്ടും തർക്കങ്ങൾ ഉണ്ടാകുന്നു. എങ്കിലും ഓരോ പാർട്ടികളുടെ അടിസ്ഥാന ഘടന ഭരണഘടനാവ്യവസ്ഥകൾ പ്രകാരം നിരവധി വർഷങ്ങളായി പരീക്ഷിക്കുന്നു. നമ്മുടെ രാജ്യ സുരക്ഷാ കാര്യങ്ങൾ സുരക്ഷിതമായി കൊണ്ടുപോകാൻ വേണ്ടിയുള്ള അവരുടെ ചില പ്രവർത്തനങ്ങൾ തൽക്കാലം കുഴപ്പമില്ല. എന്നാൽ ചെറിയ പാർട്ടികളുടെയോ  കാര്യത്തിൽ ഇപ്രകാരം പറയാനാവില്ല. 

തെരഞ്ഞെടുപ്പ്കാലങ്ങളിൽ രാഷ്ട്രീയ പാർട്ടികളെ നിരീക്ഷിക്കണം.

ഇക്കാരണത്താൽത്തന്നെ, ഒരു പ്രത്യേക പാർട്ടിക്ക് അവസാനമായി വോട്ടുകൾ നൽകിയ ഓരോ വോട്ടർമാരും ഇന്നത്തെ രാഷ്ട്രീയസാഹചര്യങ്ങളിൽ പലരും ചില രാഷ്ട്രീയപാർട്ടികളിൽ വേണ്ടത്ര സംതൃപ്തരല്ല. തെരഞ്ഞെടുപ്പിൽ പങ്ക് വേണമെന്ന് ഉദ്ദേശിക്കുന്ന സ്ഥാനാർത്ഥികൾ അനുയായികളെക്കൊണ്ട് മറ്റുള്ള  പാർട്ടികളുടെ സ്ഥാനാർത്ഥികളെയും അവരുടെ അനുയായികളെയും മറ്റും  ആക്രമിക്കുക, ഇലക്ഷൻ പ്രചാരണവേളയിൽ സമൂഹത്തിൽ ചില മനുഷ്യരെ തമ്മിൽത്തമ്മിൽ ആരോപണങ്ങൾ ഉയർത്തി സമൂഹത്തിൽ അസ്വസ്ഥയും ആക്രമണവും സൃഷ്ടിക്കുക, ഇതൊന്നും തെരഞ്ഞെടുപ്പ് മര്യാദകൾക്ക് ചേർന്ന കാര്യങ്ങളല്ലഇതിനെല്ലാം ഉത്തരവാദികളാകുന്നത് ചില സ്ഥാനാർത്ഥികളും അവരുടെ രാഷ്ട്രീയപാർട്ടികളുമാണ്. തെരഞ്ഞെടുപ്പ് നടക്കുന്നത് ആർക്കു വേണ്ടിയാണെന്നു വോട്ടർമാർ ആദ്യമേതന്നെ ചിന്തിക്കണം. സ്ഥാനാർത്ഥിക്ക് സ്വന്തം ജീവിതം സമ്പന്നമാക്കാനോ അതോ സമൂഹത്തിന്റെ നന്മകൾക്ക്  വേണ്ടി പ്രവർത്തിക്കുവാനാണോ ഒരാളെ തെരഞ്ഞെടുക്കുന്നത്? ഇതിനെല്ലാം മറുപടി വോട്ടർമാർ തന്നെ കാണണം. തെരഞ്ഞെടുപ്പുകാലങ്ങളിൽ നമ്മൾ രാഷ്ട്രീയ പാർട്ടികളെ നിരീക്ഷിക്കണം. നമ്മൾ ശ്രദ്ധിക്കേണ്ടത്, വോട്ടർമാർ അല്ലാത്തവരും, ഒരാൾക്ക് തന്നെ പലസ്ഥലങ്ങളിൽ വോട്ടിംഗ് ലിസ്റ്റുള്ളവരും കാണുമല്ലോ. അവരുടെ ഉപദേശങ്ങളിൽത്തേടി പോകുന്നത് ഒട്ടും ശരിയല്ല. അതുപോലെ വോട്ടുചെയ്യാത്തവരുണ്ടാകും, അവർ ഒരുപക്ഷെ ചില രാഷ്ട്രീയ മൗലീക വാദികളുടെ, അഥവാ തീവ്രവാദികളുടെ മേഖലയെ ശ്രവിക്കുന്നവർ ആകാനിടയുണ്ട്. ആരെങ്കിലും ഒരു പാർട്ടിക്ക് വേണ്ടിത്തന്നെ വിശ്വസിച്ചു വോട്ടു ചെയ്‌തെങ്കിലും അവസാനം അതിൽ വേണ്ടത്ര സംതൃപതരല്ലെങ്കിൽ അടുത്തതവണ വേറെമാറി ശ്രമിച്ചുനോക്കണം. തീവ്രവാദത്തെ പാർട്ടികളിൽ സൂക്ഷിക്കുന്നവർക്കും മൗലീകവാദികൾക്കും നാമാരും കഴിവുള്ളടത്തോളം വോട്ടുനല്കരുത്. വോട്ടർമാർക്ക് പ്രധാനമായ ഒരു വസ്തുതയാണിത്. വലിയ എല്ലാ രാഷ്ട്രീയപാർട്ടികളും അവരുടെ പ്രവർത്തനങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്തണം എന്നതാണ് പ്രാഥമികമായ ആവശ്യം. എന്നാൽ എല്ലാ രാഷ്ട്രീയ പാർട്ടികളിലും പ്രധാനമായും കാണപ്പെടുന്നത് പ്രത്യേക സ്ഥാപിത താൽപ്പര്യം ഉള്ള രാഷ്ട്രീയക്കാരെയാണ് ആവശ്യമെന്നതാണ്. 

മാദ്ധ്യമങ്ങളുടെ സ്വാർത്ഥതരാഷ്ട്രീയ നിലപാടുകൾ 

മേൽപ്പറഞ്ഞ കാര്യങ്ങൾപോലെ തന്നെ വോട്ടർമാർ ചില യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. മാദ്ധ്യമങ്ങളുടെ വാർത്താപ്രക്ഷേപണങ്ങൾ അവരുടെ  സൗകാര്യ ലക്ഷ്യപ്രാപ്തിക്ക് വേണ്ടവിധത്തിൽ തെരഞ്ഞെടുപ്പ്കാലങ്ങളിലും, അതുപോലെ മറ്റു പ്രധാന അനുദിന സാമൂഹ്യസംഭവങ്ങളിലും ജനങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ടുള്ള പ്രകടനങ്ങൾ കാഴ്ചവച്ചു ജനങ്ങളിൽ ഉറച്ച വ്യക്തത  ഇല്ലാത്ത ഒരു ചിന്താ അവസ്ഥയിലേയ്ക്ക് തിരിച്ചു വിടുന്നു. പൊതുജനങ്ങൾ, അവരിലർപ്പിക്കുന്ന ആകാംക്ഷയും വിശ്വാസവും കുറെനന്നായി ഉപയോഗിച്ച് മാദ്ധ്യമങ്ങൾക്ക് വിശ്വാസിയായവർക്ക് വേണ്ടി അവർ പൂർണ്ണമായ ശരിയും പിന്തുണയും, നൽകും. 

 സ്ഥാനാർത്ഥികൾ ആർക്കുവേണ്ടിയാണ്?  

ഏറ്റവും പ്രധാനപ്പെട്ട കാര്യം, നമ്മുടെ പൊതു രാഷ്ട്രീയപാർട്ടികൾ അവരുടെ ജോലികൾ പൗരന്മാർക്ക് സുതാര്യമായ രീതിയിലാണോ ചെയ്യുന്നതെന്നാണ്. ഓരോരോ രാഷ്ട്രീയക്കാരുടെയും ധാർമ്മിക ഗൗരവം തിരിച്ചറിയാൻ നമുക്ക് കഴിയണംഒരു രാഷ്ട്രീയക്കാരനോട് നമ്മൾ പൂർണ്ണമായി യോജിക്കുകയും വോട്ടു ചെയ്യുകയും ചെയ്തില്ലെങ്കിലും ഒരു സ്ഥാനാർത്ഥിയുടെ വാദങ്ങളൊക്കെ കേട്ടുമനസ്സിലാക്കുമ്പോൾ നമുക്ക് കുറെ ആശ്വാസം ലഭിക്കും. നിലവിലുള്ള രാഷ്ട്രീയപാർട്ടികളുടെ ഓരോരോ ഉദയങ്ങൾ ആർക്കുവേണ്ടിയാണ്? അത് ആർക്കാണ് ഉപകാരപ്പെടുന്നത്, എന്തിനുവേണ്ടിയാണ്, ഈ ചോദ്യങ്ങളൊന്നും വോട്ടർമാർ ആരും ചോദിക്കുന്നില്ല. ഒരു രാഷ്ട്രീയപ്രവർത്തകന്റെ വേഷം അണിഞ്ഞാണ് നടക്കുന്നതുകൊണ്ട് ഒരാൾ നമ്മുടെ പ്രതിനിധിയാകണമെന്ന് ഇല്ലല്ലോ. അതിനുവേണ്ടിയുള്ള വ്യക്തിഗതയോഗ്യതകൾ- ഉദാ: വിദ്യാഭ്യാസം, പ്രവൃത്തിപരിചയം എന്നിങ്ങനെ പലതും- ഏതു തൊഴിലിനും ആവശ്യമുള്ളത് തന്നെയാണ്. ആധുനിക കാലത്തു അതിനേറെ പ്രസക്തിയുള്ളതാണ്. ആദ്യമേ തന്നെ അതുകൊണ്ടു ഇങ്ങനെയുള്ള രാഷ്ട്രീയവർഗ്ഗത്തിന്റെ കാര്യത്തിൽ സമഗ്രമായ പല പരിഷ്‌ക്കാരങ്ങളും ആവശ്യമാണ്. പക്ഷെ ഒരൊറ്റ പ്രവൃത്തി കൊണ്ട് ഈ പരിഷ്‌ക്കരണം അസാദ്ധ്യവുമാണ്. കാരണം, അതിനുള്ള ഏതു ശ്രമവും നടത്തുന്നവർ ആദ്യം പരാജയപ്പെടും

ലോക രാഷ്ട്രീയ ചരിത്രം ഇങ്ങനെ നിരവധിയേറെ പാരീക്ഷണങ്ങൾ ചെയ്ത സാക്ഷിത്വമുണ്ടല്ലോ. വളരെ വിപുലമായതോ, മാത്രമല്ല, വളരെ ഉദ്ദേശിച്ചു പ്ലാൻ തയ്യാറാക്കിയതോ ആയ പരീക്ഷണങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ അവ കേന്ദ്രീകരിച്ചു, വളരെ മനഃപൂർവ്വം നെഗറ്റിവ് ഫലങ്ങൾ ഉണ്ടാക്കി ഓരോരോ വലിയ പ്രശ്നങ്ങളിലേക്ക് കൊണ്ടുവന്നിട്ടുള്ള ആ ഫലങ്ങൾ കൈവരിച്ചിട്ടുള്ള അനുഭവം ഉള്ളതുകൊണ്ട്, വളരെ വേദനാജനകമായ വലിയ തിരുത്തലുകൾ വരുത്തുവാനും ഇടയായിട്ടുണ്ട്. ഇത് കേരളചരിത്രത്തിൽത്തന്നെ വളരെയേറെ തെളിഞ്ഞു നിൽക്കുന്ന പാഠങ്ങളാണ്. ഉദാ: വിമോചനസമരം. etc / കോൺഗ്രസ് പാർട്ടിയിലും കമ്മ്യുണിസ്റ്റ് പാർട്ടിയിലും മറ്റു ചെറിയ പാർട്ടികളിലും ഇത്തരം സംഭവങ്ങളുടെ തിരക്കഥകളുണ്ട്. അപ്പോൾ തെരഞ്ഞെടുപ്പ് അടുത്ത വരുന്ന സമയം, രാഷ്ട്രീയക്കാരുടെ കപട ആത്മാർത്ഥതപ്രകടനങ്ങളിൽ വോട്ടർമാർ ഏറ്റവും പ്രധാനപ്പെട്ടതും അടിയന്തിരവുമായ കാര്യങ്ങളിൽ വളരെ നല്ല ശ്രദ്ധ കേന്ദ്രീകരിക്കുവാനുള്ള അടിസ്ഥാനതത്വങ്ങൾ- നമ്മുടെ സമൂഹത്തിന്റെ ഭാവി എങ്ങനെയാകും എന്ന കാര്യത്തിൽ "ഏകാഗ്രത നിലനിർത്തുക"- എന്നത് നമ്മുടെ ഇന്ത്യൻ ഭരണഘടനയുടെ തുറന്ന അടിസ്ഥാനതത്വം- അതായത് "ഇന്ത്യയെന്നത് ഒരു മതേതര പാർലമെന്ററി ജനാധിപത്യരാഷ്ട്രമാണ്". ഇത്  നീതിപൂർവ്വം പാലിക്കുന്നതിന് പ്രതിജ്ഞയെടുത്തവരായിരിക്കണം നമ്മുടെ "ജനപ്രതിനിധികൾ"

നമ്മുടെ രാജ്യത്തിന് നല്ല ഭാവിലക്ഷ്യബോധമുള്ള സാമൂഹ്യ- രാഷ്ട്രീയ മാറ്റം ആവശ്യമാണ്. കേരളത്തിൽ - പൊതുവെ ഇന്ത്യയിലൊട്ടാകെ, ജനങ്ങളെല്ലാം ആഗ്രഹിക്കുന്ന ഏറ്റവും പ്രധാനമായ കാര്യമാണ്. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ വർഗ്ഗങ്ങളും നിർബന്ധമായും അറിയണമെന്നാഗ്രഹിക്കുന്ന പൊതുതത്വമാണ് അത്. ഇതേപ്പറ്റി വാസ്തവത്തിൽ, അടുത്ത കുറെ വർഷങ്ങൾക്കുള്ളിൽ നമ്മുടെ നിയമസഭകളോ, പാർലമെന്റോ കൂടി നിയമനിർമ്മാണങ്ങൾ നടത്തുമ്പോൾ, അതിലൂടെ ധാരാളം രാഷ്ട്രീയപരമായ അടിസ്ഥാന വ്യവസ്ഥകളിൽ വേണ്ടിയ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.ഇന്ത്യയുടെ ഭാഗമായ കേരളം ഒരു പാർലമെന്ററി ജനാധിപത്യ സംസ്ഥാനമാണ്, അത് അങ്ങനെതന്നെയായിരിക്കണം.

ഈ അടുത്തവരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ നാം നമ്മുടെ നിയമസഭയിലേയ്ക്കോ, പാര്ലമെന്റിലേക്കോ ചെറുപ്പക്കാരായ നല്ല വിദ്യാഭ്യാസയോഗ്യതയും ഉയർന്ന പ്രായോഗിക പരിശീലനവും അവയെല്ലാം നിശ്ചിത പ്രവൃത്തിപഥത്തിലെത്തിക്കുവാനുള്ള കഴിവും, അത് ജനങ്ങൾക്ക് തുറന്നു വാഗ്ദാനം ചെയ്യാനുമുള്ള തയ്യാറുള്ളവർക്കും കഴിവുള്ളവർക്കും അവ പ്രാരംഭഘട്ടത്തിൽത്തന്നെ അവർക്ക് സ്വയം തെളിയിക്കാനുള്ള അവസരം നൽകേണ്ടതുമാണ്. അവയിൽ ചിലത്, ഉദാഹരണത്തിന് പറയാം, വിവിധതരം കമ്മിറ്റികളിൽ ആയാലും, വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണിവയെന്ന കാര്യം നമ്മുടെ കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കേണ്ടതാണ്. രാഷ്ട്രീയപരമായും സാമൂഹികമായും- അതിൽ ജാതിയും മതങ്ങളും എല്ലാംപെടും- ഇന്ന് കേരളം കാണുന്നത് എന്താണ്? ദീർഘനാളായി വേർപിരിഞ്ഞിരിക്കുന്ന കേരളത്തിലെ നമ്മുടെ ജനങ്ങളെ വീണ്ടും ഒന്നിച്ചു വളരാൻ അനുവദിക്കുകയെന്ന വലിയ കടമയോട് നമ്മുടെ കേരളത്തിലെ രാഷ്ട്രീയവർഗ്ഗത്തിനു ഈ വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പിലൂടെ, മൊത്തത്തിൽ എങ്ങനെ നീതിപുലർത്താനാകും എന്ന് അടുത്ത കുറച്ചു വർഷങ്ങൾക്കുള്ളിൽ അവർ കാണിക്കുമെന്നാണ് നാം കരുതേണ്ടത്.//- 
------------------------------------------------------------------------------------------------------------------------. 

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."
FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
--------------------------------------------------- 

Sonntag, 21. März 2021

ധ്രുവദീപ്തി // ചിന്താവിഷയം// മിതാഹാരവ്രതം // എസ്. കുര്യൻ വേമ്പേനി

   മിതാഹാരവ്രതം 

//( Late എസ്. കുര്യൻ വേമ്പേനി) 


 s- കുര്യൻ വേമ്പേനി 
"ശരീരമാദ്യം ഖലു ധർമ്മസാധനം" എന്നൊരു ചൊല്ലുണ്ട്. മനുഷ്യൻ സ്വധർമ്മം നിറവേറ്റേണ്ട പ്രഥമതഃ സ്വന്തം ശരീരത്തോടാണ്. ശരീരത്തെ മുൻനിർത്തിയുള്ള ധർമ്മ നിർവഹണത്തിനു വേണ്ടിയാണല്ലോ അത്യദ്ധ്വാനം ചെയ്തു മനുഷ്യൻ ഉപജീവനമാർഗ്ഗം തേടുന്നത്. 

മനുഷ്യരുടെ വിശപ്പിന്റെ കാഠിന്യം ദൈവപുത്രനായ യേശുവിനെത്തന്നെ സ്പർശിച്ചിട്ടുണ്ട്. അതിന്റെ പ്രകടമായ തെളിവാണല്ലോ അഞ്ചപ്പവും രണ്ടു മീനും വർദ്ധിപ്പിച്ചു ഒരു വലിയ ജനാവലിയുടെ വിശപ്പടക്കിയ സംഭവം. സ്ത്രീകളെയും കുട്ടികളെയും കൂടാതെ അയ്യായിരം പുരുഷന്മാർ വയർ നിറയെ അന്ന് ഭക്ഷിച്ചു സംതൃപ്തരായിയെന്നാ ണ് സുവിശേഷത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. (മത്തായി 14 : 13-21). ലോകത്തിലെ ജനകോടികളുടെ വിശപ്പടക്കാനുള്ള ആഹാരം കണ്ടെത്തുക യെന്നുള്ളത് മനുഷ്യ സാദ്ധ്യമല്ലെന്നു കണ്ടത് കൊണ്ടാണല്ലോ യേശു തന്നെ ചൊല്ലിത്തന്നിട്ടുള്ള പ്രസിദ്ധമായ പ്രാർത്ഥനയിൽ 'അന്നന്ന് വേണ്ട ആഹാരം, ഇന്ന് ഞങ്ങൾക്ക് തരണേ' എന്നും സ്വർഗ്ഗസ്ഥനായ പിതാവിനോട് അപേക്ഷിക്ക ണമെന്ന് തിരുവചനം ഉൾപ്പെടുത്തിയിട്ടുള്ളത്.

ഇതിനേക്കാളെല്ലാം അത്യുദാരമായ ഒരു സംഭവവിവരണം സുവിശേഷത്തിൽ ഉണ്ട്. ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനെ പരാമർശിച്ചുള്ളതാണ് ആ  പ്രതി പാദ്യം. മനുഷ്യപുത്രന്റെ രണ്ടാമത്തെ വരവിൽ സ്വർഗ്ഗഭാഗ്യം ലഭിക്കുന്നത്, വിശന്നും ദാഹിച്ചും വലയുന്നവരെ ക്രിസ്തുവിനെയെന്നപോലെ പരിഗണിച്ചു സഹായിക്കുന്നവർക്കാണ്, വിശക്കുന്നവരെയും ദാഹിക്കുന്നവരെയും ദൈവ തുല്യം പരിഗണിച്ചു അവർക്ക് ഭക്ഷ്യപാനീയങ്ങൾ നല്കുന്നവർക്കാണ് സ്വർഗ്ഗം എന്നുള്ള മനുഷ്യപുത്രന്റെ വാഗ്‌ദാനം എത്രയോ രോമാഞ്ചജനകമായിരിക്കു ന്നു. ഊർജ്ജവും പ്രവർത്തനശേഷിയും നൽകാനുള്ള ഭക്ഷണപാനീയങ്ങളെ മനുഷ്യൻ ഇന്ന് സുഖഭോഗങ്ങൾ അനുഭവിക്കാനുള്ള ഒരു മാധ്യമമാക്കിത്തീർ ത്തിരിക്കുന്നു. ഇന്ദ്രിയ തലത്തിൽ ആവും മട്ട് ആറാടാനുള്ള ഭക്ഷണ പാനീയ ങ്ങളെ ഇന്ന് പൊതുവെ മനുഷ്യ സമൂഹത്തിനു വേണ്ടു. ഉപവാസം അഥവാ മി താഹാരവ്രതം പാലിക്കുന്നവന്റെ കണ്ണിൽ സ്ത്രീ, അമ്മയും മകളും സഹോദ രിയുമാണ്. എന്നാൽ ഇന്നോ ഭോജനപ്രിയന്മാരുടെ കണ്ണിൽ, സ്ത്രീ-ഭോഗവസ്തു വിന്റെ ആൾ രൂപമാണ്, സ്‌ത്രീയ്‌ക്കോ പിതാവും മകനും സഹോദരനുമായിരി ക്കേണ്ട പുരുഷൻ, പ്രായേണ ലൈംഗികവേഴ്ചയ്ക്കുള്ള ആൾ രൂപവും. 

മനുഷ്യ ജീവിതം മിക്കവർക്കും ദുർവാഹമായ ഒരു ചുമടാണ്. വിശിഷ്യാ യുവ ജനങ്ങൾക്ക്. ഉത്ക്കണ്ഠയും അസ്വസ്ഥതയും വ്യർത്ഥതാബോധവുംകൊണ്ട് ആ യിരക്കണക്കിന് യുവജീവിതമാണ് തകർന്നടിയുന്നത്. യുവജനദൃഷ്ടിയിൽ മനു ഷ്യൻ കേവലം ശരീരമനസ്സുകൾ ചേർന്ന സൃഷ്ടിയാണ്.മനുഷ്യവ്യക്തിത്വത്തി ന്റെ അഗാധതലത്തിൽ നിത്യമായ ഒരു സത്തയുണ്ടെന്ന വസ്തുത ഇക്കൂട്ടർ പാ ടെ വിസ്മരിക്കുന്നു. ആ സത്തയാണ് ആത്മാവ്-മനുഷ്യന്റെ യാഥാർത്ഥ രൂപം. അത് അനശ്വരമാണ്. അന്തർമുഖമായ അന്വേഷണത്തിലൂടെ വേണം നാമത്      കണ്ടെത്തുവാൻ. ഈ അന്വേഷണത്തിന് ഇറങ്ങിത്തിരിച്ചവരെല്ലാം ഭക്ഷണ പാനീയങ്ങൾ വർജ്ജിച്ചു ഉപവാസം അനുഷ്ഠിച്ചിരുന്നവരാണ്. സ്വന്തം ബലഹീ നത കണ്ടെത്തണമെങ്കിൽ സുഖഭോഗങ്ങളെ പരിത്യജിച്ചേ കഴിയു. ഓരോ വ്യ ക്തിയും തന്നിലേയ്ക്ക് ഒന്ന് ചൂഴ്ന്നിറങ്ങി നോക്കുന്നതിനുവേണ്ടിയാണ് ക്രിസ്തു സഭ, സഭാതനയരെ നോമ്പാചരണത്തിന് ആഹ്വാനം ചെയ്യുന്നത്. തപശ്ചര്യകൾ നോമ്പിന്റ ഉപവാസത്തിന്റ - അവിഭാജ്യഘടകമാണ്. സുഖസാമിഗ്രികളുടെ യും ലഹരിപദാർത്ഥങ്ങളുടെയും വർജ്ജനം അത്യന്താപേക്ഷിതമാണ്. അതു പോലെതന്നെ ഉപവാസകാലത്തു പ്രായശ്ചിത്തവും അനുഷ്ഠിക്കേണ്ടതുണ്ട്. 

പ്രായശ്ചിത്തം ഒരു സംസ്കൃതവാക്കാണ്:

പ്രായ + ചിത്തം = പ്രായശ്ചിത്തം 

പ്രായ: = തപസ്സ് , ചിത്തം = മനസ് 

തെറ്റിൽ നിന്നും മനസ്സിനെ ശരിയിലേയ്ക്ക് ഏകാഗ്രമാക്കുന്നതാണ് പ്രായശ്ചി ത്തം. സുഖഭോഗവസ്തുക്കൾ പരിത്യജിച്ചു തെറ്റിൽനിന്നും ശരിയിലേയ്ക്ക് മനു ഷ്യമനസ്സിനെ നയിക്കുന്നതാണ്‌ ഉപവാസം.

ദൈവസമീപത്തുള്ള വാസം തന്നെ ഉപവാസം.  

ഗാന്ധിജി വിശേഷദിവസങ്ങളിലാണ് ഉപവസിച്ചിരുന്നതെന്ന കാര്യം നാം പ്ര ത്യേകം സ്മരിക്കേണ്ടതുണ്ട്. തിന്നും കുടിച്ചും കൂത്താടിയും നടക്കാനുള്ളതാ ണല്ലോ പൊതുവെ നമുക്ക് വിശേഷദിവസങ്ങൾ യോനായുടെ പുസ്തകത്തിൽ 'നിനവേ നിവാസികൾ ' ദൈവകോപത്തിൽനിന്നും രക്ഷ പെടാനായി ഒരു ഉപ വാസം പ്രഖ്യാപിച്ചതായി പറയുന്നുണ്ടല്ലോ. വലിയവരും ചെറിയവരും ഒരുപോ ലെ ചാക്കുടുത്ത് ഉപവസിച്ചു. നിനവേ രാജാവാകട്ടെ രാജകീയ വസ്ത്രങ്ങൾ ഉ പേക്ഷിച്ചു ചാക്ക് ഉടുത്തു ചാരത്തിൽ ഇരുന്നു ഉപവസിച്ചു. ഉപവാസദിനങ്ങളി ൽ അദ്ദേഹം ദൈവത്തെ ഉച്ചത്തിൽ വിളിച്ചും അപേക്ഷിക്കുകയും ചെയ്തിരു ന്നു . പാപങ്ങളിൽനിന്നും പിന്തിരിഞ്ഞു സകല ദുർഗുണങ്ങളെയും വർജ്ജിച്ചു കൊണ്ടുള്ളതായിരിക്കണം ഉപവാസമെന്ന് അഗ്നിപുരാണത്തിൽ പറയുന്നു. അഗ്നിപുരാണം 173-)0  അദ്ധ്യായത്തിൽ ഉപവാസത്തെക്കുറിച്ചു പറയുന്നത് ഇങ്ങനെ:    

ഉപവാസത്തിലേർപ്പെട്ടിരിക്കുന്നവർ മാംസം, ചണപ്പയർ, വൻപയർ, ഇലക്കറി ഇവയും സ്ത്രീയെയും വർജ്ജിക്കണം. പൂ ചൂടുക, ആഭരങ്ങൾ അണിയുക, വി ശേഷവസ്ത്രങ്ങൾ ധരിക്കുക, സുഗന്ധദ്രവ്യങ്ങൾ പൂശുക, തുടങ്ങിയവയൊ ന്നും പാടില്ല. പ്രഭാതത്തിൽ ദന്തധാവനത്തിന്റെ -( പല്ലു തേയ്ക്കുക ) സ്ഥാനത്ത് പശുവിൻ പാല്, തൈര്, നെയ്യ്, എന്നിവ സേവിച്ചു വൃതമാചരിക്കുക. പലതവണ വെള്ളം കുടിക്കുക, പകൽ ഉറങ്ങുക, ലൈംഗിക വേഴ്ചയിൽ ഏർപ്പെടുക എന്നി വ ഉപവാസത്തിൽ നിഷിദ്ധമാണ്. 

മനുഷ്യൻ എന്താണോ കഴിക്കുന്നത്, അതാണ് അവൻ എന്നൊരു ചൊല്ലുണ്ടല്ലോ . ഭക്ഷണപദാർത്ഥങ്ങളുടെ യജമാനൻ ആയിരിക്കേണ്ട മനുഷ്യൻ അതിന്റെ അടിമയായാലോ ? പാട്ടി വാലാട്ടുന്നതിനു പകരം വാല് പട്ടിയെ ആട്ടിത്തുടങ്ങു ന്നതുപോലെ തിന്നുന്നതും കുടിക്കുന്നതും കാമവികാരങ്ങൾക്ക് വിധേയമാകു ന്നതിനും മനുഷ്യനും മൃഗങ്ങൾക്കും ഒരുപോലെയുള്ള ധർമ്മമാണ്. ആ ധർമ്മ നിർവഹണത്തിലൂടെ മനുഷ്യൻ ദൈവിക പദവിയിലേക്ക് ഉയരുന്നതിനു പക രം മൃഗങ്ങളുടെ നിലവാരത്തിലേക്ക് താഴുകയാണ് ചെയ്യുന്നത്. 

യേശുവിന്റെ മരുഭൂമിയിലെ ഉപവാസം നീണ്ട നാൽപ്പത് ദിനരാത്രങ്ങളാണ്. യാതൊന്നും ഭക്ഷിക്കാതെയാണ് അവിടുന്ന് ഉപവസിച്ചത്. ഒരു ദിവസം ഉപവ സിച്ചാൽ തലനേരെ നിൽക്കാത്ത നമുക്ക് യേശുവിന്റെ അതിമഹത്തും അതി കഠിനവുമായ ഉപവാസത്തെപ്പറ്റി ചിന്തിക്കാനാവുമോ? ഈ ഉപവാസത്താൽ ശക്തനായ ശേഷമാണ് യേശു തന്റെ അത്യഘനമായ ദൗത്യം ആരംഭിക്കുന്നത്. നമ്മളും അതുപോലെ ഉപവാസത്താൽ ശക്തരാകണം.//-

------------------------------------------------------------------------------------------------------------

 Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."
FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
---------------------------------------------------  

Mittwoch, 17. März 2021

ധ്രുവദീപ്തി :: Panorama // ഇന്ത്യയുടെ ചക്രവാളങ്ങൾ // ജോർജ് കുറ്റിക്കാട്ട് , ജർമ്മനി -.


 ഇന്ത്യയുടെ ചക്രവാളങ്ങൾ //  
George Kuttikattu


 George Kuttikattu
ന്ത്യ ആഭ്യന്തര പ്രതിസന്ധി മറികടക്കും. എന്നാൽ, അതിനുശേഷം നമുക്ക് ഭൂമിയിലെ ഒരു പറുദീസാ തുട ങ്ങാമെന്ന പ്രതീക്ഷയും ഒരു മിഥ്യയാണ്. ഇന്ന് നാം എന്ത് ചെയ്താലും, രാഷ്ട്രീയത്തിലും സാമ്പത്തികത്തി ലും സമൂഹത്തിലും പല പ്രശ്നങ്ങളും, മാത്രമല്ല, ലോക ത്തിന്റെ പ്രശ്നങ്ങൾകൂടി ദൂരക്കാഴ്ചയോടെ ഉൾപ്പെടുത്ത ണം. ഇന്ത്യക്കായി പ്രവർത്തിക്കുക, എന്നതിനർത്ഥം ആഗോള ഘടനയിൽ ഒരു ഇടത്തരം ശക്തി എന്ന നില യിൽ, നാം നമ്മുടെ സ്വതന്ത്ര പങ്ക് പൂർണ്ണമായി മനസ്സി ലാക്കുക. യുക്തിഭദ്രമായ ജോലിയുമായി നാം ദൈനം ദിനം  പ്രവർത്തിക്കുക എന്നത് മാതൃകയായിത്തീരും.

ഈ നൂറ്റാണ്ടിന്റെ അവസാനം, നമ്മുടെ രാജ്യത്തിന്റെ ഭാവിയുടെ അപകട സാധ്യതയുള്ള നിരവധി പ്രശ്നങ്ങൾ ഉണ്ട്. ഇരുണ്ട ഇരുട്ടിലെ ഇന്ത്യ രാഷ്ട്രീയ സംഘർഷ അരക്ഷിതത്വത്തിലൂടെയും കടന്നുപോവുന്നതിനാൽ അനുദിന പൊതുവിഷയങ്ങളുടെ കാര്യബോധത്തിലേക്ക് പ്രവേശിക്കുവാൻ ഇന്ത്യൻ രാഷ്ട്രീയക്കാർക്ക് കഴിഞ്ഞിട്ടില്ല. അനേകമനേകം പ്രധാന പ്രശ്നങ്ങൾ  ഇപ്പോൾ നിലനിൽക്കുന്നു. അവയിൽപ്പെട്ട ചിലത് മാത്രം നമുക്ക് ചിന്തിക്കാം

ആധുനിക ഇന്ത്യയിലെ ജനങ്ങൾ- സ്വദേശി ഇന്ത്യാക്കാരനും, പ്രവാസി ഇന്ത്യൻ പൗരനും- അവരുടെ നേർക്കുള്ള ഇന്ത്യൻ ഭരണകൂടത്തിന്റെ തുറന്ന നിയമ വെല്ലുവിളികൾ- പ്രകൃതിയും പരിസ്ഥിതിയും, പ്രത്യേകമായ കാലാവസ്ഥയും, അന്തരീക്ഷമലിനീകരണത്തിന്റെ ആഗോളതലത്തിലുള്ള ഭീഷണികളും, അസംസ്കൃത വസ്തുക്കളുടെയും ഫോസിലർ ഊർജ്ജത്തിന്റെയും ഉപയോഗം, അതിവേഗം വളർന്നു വരുന്ന ഒരു മനുഷ്യവംശത്തിന്റെ വർദ്ധിച്ചു വരുന്ന ഉപഭോഗം, അതുപോലെ തന്നെ ഇന്ത്യയിലെയും പൊതുവെ ആഗോളതല ജന സംഖ്യയുടെ പൊട്ടിത്തെറി, തൊഴിലും വിദ്യാഭ്യാസവും- ഇങ്ങനെ ഇതെല്ലാം ഇതിന് കാരണമാണ്. അവയെല്ലാം മനുഷ്യരാശിക്ക് അപകടകരമായ വിധം വലിയ പ്രശ്നങ്ങളാണ്. ഊർജ്ജ വിതരണത്തിന്റെ കാര്യത്തിൽ പരിഹാരം തിരയുകയാണ്. അതുമാത്രവുമല്ല, ആഗോള ശ്രുംഖലയുള്ള അന്താരാഷ്ട്ര വിപണികളുടെ വർദ്ധിച്ചുവരുന്ന ഭീഷണികൾ, വികസ്വരരാജ്യങ്ങളിലെയും വ്യവസായവത്ക്കരിക്കപ്പെട്ട രാജ്യങ്ങളിലെയും ജനങ്ങൾ ഇപ്പോഴും വികസിത രാജ്യങ്ങളിൽ ജോലി ചെയ്യുന്നു, ജീവിക്കുന്നു. നമ്മുടെ പ്രവാസിമലയാളികൾ നേരിടുന്ന വിഷമങ്ങൾ കേൾക്കുവാൻ ജനപ്രതിനിധികളിൽ ഇന്ന് ആരുമില്ല. ജനപ്രതിനിധികൾ അവരെ പുതിയ നിയമങ്ങൾ സൃഷ്ടിച്ചു അവരുടെ നിത്യ  ജീവിതശ്വാസം മുട്ടിക്കുന്നതിന് ലോകത്തൊരിടത്തും കാണാത്തതായ ചില വിരുദ്ധ നിയമങ്ങൾ ഉണ്ടാക്കുന്നു. അതിന് ഉദാഹരണമാണ്, പ്രവാസികൾ സമ്പാദിച്ച സ്വത്തുക്കൾ വിൽക്കുന്നതിനോ മറ്റു തരത്തിലുള്ള നടപടികൾ ചെയ്യാനോ അവർ സുപ്രീം കോടതിയുടെ അനുവാദം വാങ്ങിയിരിക്കണമെന്ന് നിയമം സൃഷ്ടിച്ചു ശ്വാസം മുട്ടിക്കുന്നത്. തെരഞ്ഞെടുപ്പ് നടത്താനിരിക്കുന്ന വരുന്ന ദിനങ്ങളിൽ പ്രവാസി മലയാളികളും അവരുടെ സുഹൃത്തുക്കളും അവരുടെ കുടുംബങ്ങളും ഈയൊരു കാര്യം മനസ്സിലാക്കുകയും ചെയ്യണം, സ്ഥാനാർത്ഥികൾക്ക്  മുന്നറിയിപ്പ് നൽകാനും കഴിയണം 

ആണവ, രാസായുധങ്ങളുടെ വ്യാപനവും, എല്ലാത്തരം മറ്റ് ആയുധങ്ങളും ഇന്ന് അന്താരാഷ്‌ട്ര വാണിജ്യ വിപണിയിൽ അതിവേഗം വർദ്ധിക്കുന്നു. ഇന്ത്യയും ഇക്കാര്യത്തിലാണ് ജനങ്ങളുടെ സാമ്പത്തിക വികസനകാര്യത്തേക്കാളേറെ പ്രാധാന്യം നൽകിയിട്ടുള്ളത്. ദേശങ്ങളിലും, പ്രാദേശികവുമായ യുദ്ധങ്ങൾ ലോകമെമ്പാടും വർദ്ധിക്കുന്നു. ഇന്ത്യയുടെ ഇക്കാര്യത്തിലുള്ള നിലപാടും അതിലേറെ വിചിത്രമാണ്. അവയിൽ ചിലത് മദ്ധ്യകാലചരിത്രക്രൂരതകൊണ്ട് പ്രേരിതമായി നടക്കുന്നവയാണ്. ഇന്ത്യാക്കാരിൽ വിവിധ മതവംശീയ വിഭാഗ ക്കാർക്ക് സ്വയം അംഗീകാര ബഹുമാനം നൽകുന്നതിനും സഹിഷ്ണുത നിറഞ്ഞ വരായി നിലനിൽക്കാനും കഴിയാത്ത അപകടകരമായ അവസ്ഥയും ഓരോ പ്രവർത്തികളും, വിവിധ മതങ്ങളിലെ ജനങ്ങൾ തമ്മിലുള്ള അസഹിഷ്ണുതയും മറ്റു സാംസ്ക്കാരിക പൈതൃകവും എല്ലാം ഇതിൽപെട്ടുപോകുന്നു. മതങ്ങൾ, അത് ഹിന്ദുമതത്തിലായാലും, ക്രിസ്തുമതത്തിലോ, മുസ്ളീംമതത്തിലോ, മറ്റ് മതവിശ്വാസികളിലോ ആയാലും കാണപ്പെടുന്നുണ്ട് .  

ഇന്ത്യയിൽ എല്ലാ പ്രശ്നമേഖലകളും പരസ്പരബന്ധിതമാണ് :

Making of the Indian Constitution 1949 after three years debate.

ഇന്ത്യയിൽ എല്ലാ പ്രശ്നമേഖലകളും പരസ്പരബന്ധിതമാണ് എന്ന് ഉറപ്പിച്ചു തന്നെ പറയാം. പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും പ്രായോഗികം എന്ന വിശേഷിപ്പിക്കാവുന്ന പ്രത്യയശാസ്ത്രപരമായിട്ടുള്ളതോ, രാഷ്ട്രീയപര മായോ ഉള്ള കാര്യങ്ങളിൽ നമുക്ക് വലിയ സഹായമൊന്നും ലഭിച്ചില്ല. വലിയ ലോകമതങ്ങൾ പോലും നമുക്ക് ചെറിയ ഒരു സഹായവും നൽകാറില്ല. പക്ഷെ ഏതെങ്കിലും ശാസ്ത്രീയ തത്വശാസ്ത്രമോ, മാനവികതയോ, ജ്ഞാനോദയമോ ഉണ്ടാകുവാൻ ഉപകരിക്കില്ല. ഇന്നത്തെയും തുടർന്നുള്ള തലമുറയും ആഗോള സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് മുമ്പിൽ പരിഹാരം കാണുവാനുള്ള അവരുടെ സ്വന്തം ബുദ്ധിയിൽനിന്നും ഏറെ വഴുതിപ്പോയിട്ടുണ്ട്പ്രശ്നപരിഹാരത്തിൽ അവയ്ക്ക് സ്വന്തം ചിന്തകൾകൊണ്ട് പരിഹാരം കണ്ടെത്താൻ ഇന്നത്തെ പുതു തലമുറ കുറെ പ്രതിജ്ഞാബദ്ധരാണ്

ഇന്ത്യയിലെ ജനപ്രതിനിധികൾക്ക് ആരാണ് പ്രവാസി ഇന്ത്യാക്കാർ ?

അതുപക്ഷേ, യുക്തിക്കും മാത്രമല്ല, ഉട്ടോപ്യൻ പരിഹാരങ്ങൾക്ക് പകരമായി വിട്ടു വീഴ്ചകൾ ചെയ്യാനുള്ള ഇച്ഛാശക്തിയും ഉണ്ടാക്കുന്നതിന് പകരം, അവർ അവയ്ക്ക് പകരം അക്രമത്തിനുള്ള അഭയം അന്വേഷിക്കുന്നതും, അതെല്ലാം അവർക്ക് അനിവാര്യമാണെന്ന ഒരവസ്ഥയിൽ ആകുന്നതും ഇല്ലാതില്ല. ഇന്ന് രാഷ്ട്രീയത്തിൽ പലരും പല വമ്പൻ ചിന്തകളും പുറത്തു പ്രദർശിപ്പിക്കുന്നു.. ചിലർ ഐക്യരാഷ്ട്രസഭ ശക്തിപ്പെടുത്താനുള്ള വിധമുള്ള പ്രവർത്തനത്തിൽ തങ്ങളുടെ സ്വന്തം ഭാവി പന്തയം വയ്ക്കുന്നുണ്ടല്ലോ. മറ്റു ചിലർ അസംബ്ലി, പാർലമെന്റ്, അതിനുമപ്പുറം മറ്റുചിലർ തെക്കു കിഴക്കൻ ഏഷ്യ, യൂറോപ്പ്, അല്ലെങ്കിൽ വടക്കേ അമേരിക്ക പോലുള്ള രാജ്യങ്ങളിൽ പ്രതീക്ഷകളെ പിൻ  ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ഇപ്പോഴുള്ള യുവജനങ്ങളുടെ ഭാവി കാര്യത്തിൽ ഇന്ത്യയിലെ രാഷ്ട്രീയസഹായങ്ങൾ ഇല്ലെന്നുള്ളതിന് മതിയായ തെളിവാണ് കേന്ദ്ര സർക്കാർ പ്രവാസി ഇന്ത്യാക്കാരുടെ സ്വത്തിനെ മാത്രം ലക്ഷ്യമാക്കി അതെല്ലാം "വെടക്കാക്കി തന്റേതാക്കാൻ" പ്രവാസി സ്വത്ത്നിയമങ്ങളെല്ലാം   നിർമ്മിച്ചിരിക്കുന്നത്ഇതിൽനിന്നെല്ലാം എന്താണ് ഇന്ത്യയിയിലെ സർക്കാർ  ഉദ്ദേശിച്ചിട്ടുള്ളതെന്ന് അവർ വിശദീകരിക്കാൻ ബാദ്ധ്യതപ്പെട്ടിരിക്കുന്നു നാം മനസ്സിലാക്കേണ്ടത്,  നിലവിലുള്ള സർക്കാർ ഏകാധിപത്യപരവുമായ മനുഷ്യവിരുദ്ധ നിയമങ്ങളിലൂടെ ഇന്ത്യൻ പൗരന്മാരുടെ മൗലികാവകാശങ്ങൾ തടയുകയാ ണ്ജനങ്ങളുടെ വോട്ടു നേടി ജനപ്രതിനിധികളാകുന്നവരെല്ലാം അതറിഞ്ഞു കൊണ്ട് ചെയ്യുന്ന പ്രതികാരനടപടിയാണ് പ്രവാസിഇന്ത്യക്കാരെ ഉപദ്രവിക്കുന്ന നിയമ നിർമ്മാണത്തിലൂടെ ജനപ്രതിനിധികൾ സാധിച്ചത്. കേരളത്തിലെ ജനപത്രിനിധികളുടെ താല്പര്യങ്ങൾ എന്താകാം? ജലപ്രളയം ഉണ്ടാകുമ്പോൾ മറുനാടൻ മലയാളികളെ ആവശ്യമാണ്, ഒരു ഉളുപ്പുമില്ലാതെ അവർ ജനങ്ങളുടെ നികുതിപ്പണം ചെലവാക്കി യാത്രചെയ്തു അമേരിക്കയിൽ  പോയി കാണും, ചികിത്സ നടത്തും, അപ്പോൾ പ്രവാസിമലയാളികൾ അവർക്ക് പൊൻതൂവലുകൾ ആണ്, ഈ മന്ത്രിമാരെ ആദരിക്കാൻ ആ രാജ്യങ്ങളിലെ നിരവധി ആഗോള മലയാളികൾ പൊൻതൂവലുകൾ പോലെ ചുറ്റും നിൽക്കും, ഒടുവിൽ പ്രവാസിമലയാളികൾ കൊടുത്ത പണം സ്വീകരിച്ചു തിരിച്ചുപോകും , മണ്ടന്മാരായ പ്രവാസി മലയാളികൾ അവരുടെ ഓരോ ഫോട്ടോകൾ പുതിയ  പത്രങ്ങളിൽ വരുന്നത് കാണാൻവേണ്ടി കാത്തിരിക്കും. എന്നിട്ടും നാണമില്ലേ മന്ത്രിമാരെ, ജനപ്രതിനിധികളെ, ഇത്തരത്തിലുള്ള തരംതാണ രാഷ്ട്രീയം നടത്തി പ്രവാസിമലയാളികളോട് കേരളത്തിലേയ്ക്ക് അവരുടെസ്വന്തം പണം ബാങ്കിൽ നിക്ഷേപിക്കണം എന്നാഹ്വാനം ചെയ്യാൻ? അതിനു ശേഷം അവരെ നിയമം ഉണ്ടാക്കി അവരെ ദരിദ്രനാരായണന്മാരാക്കുന്നതായ പൈശാചിക രാഷ്ട്രീയത്തിൽ ഇരകൾ ആക്കുന്നത് ആരെ സഹായിക്കാൻ? ലോകമെമ്പാടും ജീവിക്കുന്നവരായ  പ്രവാസിമലയാളികൾക്ക് ഇന്ത്യ അവരുടെ പിറന്ന സ്വന്തം വീടാണ്, നാടാണെന്ന്, ജനപ്രതിനിധികൾ മനസ്സിലാക്കണം. തെരഞ്ഞെടുപ്പ് കാലങ്ങൾ ഭാവിയിൽ ഇതിനെല്ലാം മറുപടിയായി നിൽക്കട്ടെ!

ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം, ഇന്ന് പല വിധികളും, ദുർവിധികളും നിലനിൽക്കുന്നു. ഒരു വശത്തു എല്ലാ നീചമായ നിയമതടവറകളും, നമുക്കത് സഹിക്കുക തന്നെ വേണം. ഒപ്പം മറുവശത്ത്, സാമ്പത്തിക പ്രശ്നങ്ങൾ, ഊർജ്ജ പ്രശ്നനം, പാരിസ്ഥിതികപ്രശ്നങ്ങൾ, കാർഷികരംഗത്തെ തകർച്ചയ്ക്ക് കാരണം ആയിട്ടുള്ള സർക്കാർ നടപടി ക്രമങ്ങൾ, അതിനെതിരെ കർഷകർ നടത്തുന്ന കടുത്ത പ്രതിഷേധ സമരങ്ങൾ, ജനങ്ങളുടെ തൊഴിൽ അവസരങ്ങൾക്കുള്ള സാദ്ധ്യതകൾ, ഇവയെല്ലാം അഭിമുഖീകരിക്കേണ്ടി വരുന്നു. എന്നാൽ ഇന്ത്യൻ സർക്കാരിന് പ്രധാനപ്പെട്ടത്, ആയുധ വ്യാപാരത്തിന്റെ പ്രശ്നം, യുദ്ധത്തിന്റെ ഭീഷണിമുഴക്കൽ നടത്തി ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടലാണ്. എന്നാൽ ഇന്ന് ഇന്ത്യയിൽ ഊർജ്ജപ്രശ്‌നം ഒരു വലിയ തീരാശാപമാണ്. പാചക വാതക വില വർദ്ധനവ്, പട്രോൾ, ഡീസൽ ഇന്ധനവിലകളിൽ വർദ്ധനവ്, ഇവയൊക്കെയും ജനനന്മയെ ഉദ്ദേശിച്ചുള്ളതാണോ? ഇവയെല്ലാം പരിഹരിക്കാൻ ജനപ്രതിനിധി ആകാൻ ഉദ്ദേശിക്കുന്നവർക്ക് പരിഹരിക്കാൻ കഴിയും എന്ന പ്രതീക്ഷ വേണ്ട. അതുപോലെ പ്രാദേശികമോ, അഥവാ, റീജിയണൽ ആയിട്ടുള്ള പ്രശ്നങ്ങളിൽ, ലോകമതങ്ങളുടെ ഇടയിൽ കൂടുതൽ സഹിഷ്ണുതയുടെ പ്രശ്നങ്ങൾ എന്നിവയും പരിഹരിക്കാൻ നമുക്ക് കഴിയുമെന്ന പ്രതീക്ഷയും നമുക്കുണ്ടെങ്കിൽ, ഇന്ത്യൻ സമൂഹത്തെ നമുക്ക് ഒട്ടു കുറെയെങ്കിലും സഹായിക്കുന്നതിൽ ആർക്കും ഒട്ട് അകറ്റി നിർത്താൻ രാഷ്ട്രീയപാർട്ടികൾക്ക് കഴിയുമെന്ന് എന്നും കരുതാമോ? ഇപ്പോൾ ഇന്ത്യയിൽ നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒരു ലിബറൽ ഡെമോക്രാറ്റി സമ്പ്രദായം രക്ഷപെടുത്തുകയെന്നതാണ് മേൽപ്പറഞ്ഞ ദുർവിധികളിൽ നിന്ന് മോചനം പ്രാപിക്കുവാൻ സഹായകരമാവുന്നത്.

ജനസംഖ്യയുടെ പൊട്ടിത്തെറിയും ദാരിദ്ര്യവും.

ഏറ്റവും കുറഞ്ഞപക്ഷം ഇന്ത്യാക്കാർക്ക് ഇങ്ങനെ ചെയ്യാൻ കഴിയും; ഇന്നത്തെ ജനസംഖ്യയിലുണ്ടായിട്ടുള്ള പൊട്ടിത്തെറികൾക്കൊരു ശമനം ഉണ്ടാക്കുവാൻ. ക്രിസ്തു ജനിച്ച സമയത്ത്, രണ്ടായിരം വർഷങ്ങൾക്ക് മുമ്പ്, ലോകത്ത് ഇരുനൂറ് (200 ദശലക്ഷം) ദശലക്ഷം ആളുകൾ ഉണ്ടായിരുന്നു. അതിനുശേഷം 19 മുതൽ 20 വരെ നൂറ്റാണ്ടുകൾ പിന്നിട്ടപ്പോൾ നിലവിലെ ജനസംഖ്യ ( 11- മാർച്ച് 2021 ലെ കണക്ക് പ്രകാരം) 7870440803 Milliarden എത്തിയെന്നു പുതിയ കണക്കുപ്രകാരം ഉള്ളത്ഈ കണക്ക് ദൈനംദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ സമയത്ത് മനുഷ്യരാശി പൊടുന്നനെ നാലിരട്ടിയായി. ചൈനയിൽ ജനസംഖ്യാവർദ്ധനവ് നിലവിലുള്ള കണക്കു പ്രകാരം 1407820152 (11 -3 -2021) ആയി ഉയർന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയിൽ - 1393  846 904 ആയി കൂടുതൽ വർദ്ധിച്ചകഴിഞ്ഞു.  

അടുത്ത നൂറ്റാണ്ടിൽ ഇന്ത്യയിൽ ഇനിയും ജനപ്പെരുപ്പം തുടരുമെന്ന് ആർക്കും ഒന്നും പ്രവചിക്കുവാനും സംശയിക്കുവാനും കഴിയുകയില്ല. ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, എന്നീ വികസ്വര രാജ്യങ്ങളിലാണ് ഇത് നടക്കുന്നത്. വൻ  പെരുപ്പം മന്ദഗതിയിലാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ലെങ്കിൽ, അത് പട്ടിണിയും ദുരിതങ്ങളും കൂടുതൽ വ്യാപിപ്പിക്കാൻ കാരണമാകും. എന്നാൽ കൂടുതൽ രാ ജ്യങ്ങളിൽ നിന്നും, കൂടുതൽ ഉയർന്ന തലത്തിൽ ജീവിക്കുന്ന വിദേശരാജ്യങ്ങ ളിലേക്ക് മനുഷ്യരുടെ കുടിയേറ്റം, അങ്ങനെ അത് തന്നെ പുതിയതരം സംഘ ട്ടനങ്ങൾക്ക് അഥവാ, യുദ്ധങ്ങൾക്കുപോലും വഴിയുണ്ടാക്കാം. നിലവിൽ ഓരോ വർഷവും ദശലക്ഷക്കണക്കിനു ആളുകൾ ഓരോ രാജ്യത്തും ഏറെ വർദ്ധിച്ചു വരികയാണ്. ഓരോ വർഷവും അനേകം ആളുകൾ അപരിചിത രാജ്യങ്ങളി ലേക്ക് കുടിയേറുന്നു. അതോടൊപ്പം കൂടുതൽ ദാരിദ്ര്യവും തീരാ പ്രശ്നങ്ങളും അതിനെതിരെയുള്ള തീരാശാപവികാരങ്ങളും,  ദുഃഖത്തിൽ നിന്ന് ഒഴുകി വരുന്ന കണ്ണുനീരും... ഇക്കാലമത്രയും ഇന്ത്യയിൽ  കുറെ സർക്കാരുകൾ മാറി മാറി ഭരിച്ചുകൊണ്ടിരുന്നു. പക്ഷെ, ജനങ്ങളുടെ ദാരിദ്ര്യം തുടച്ചുമാറ്റാനും, ജനങ്ങളുടെ മൗലീകാവകാശങ്ങളും മനുഷ്യനീതിയും അതേപടി പകർന്നു കൊടുക്കാനും അവർക്കായില്ല

അപകടങ്ങളെ അഭിമുഖീകരിക്കാൻ ആഗ്രഹിക്കുന്നവർ അഗാധമായിട്ടുള്ള ധാർമ്മികമായ, സംശയങ്ങളും മാത്രമല്ല, വലിയ പ്രായോഗിക ബുദ്ധിമുട്ടുകളും അപ്പോൾ അഭിമുഖീകരിക്കുന്നു. ചൈനയും ഇന്ത്യയും-ലോകത്തിലെ ഏറ്റവും  വലിയ ജനസംഖ്യയുള്ള രണ്ടു രാജ്യങ്ങൾ- അവർ ഒരുമിച്ച് മനുഷ്യരാശിയുടെ മുന്നിൽ ഒന്നാണെന്ന് ബോദ്ധ്യപ്പെടുത്താൻ ബാദ്ധ്യതപ്പെട്ടവരാണ്. അതുപക്ഷേ ഇന്ത്യയുടെ രാഷ്ട്രീയനേതൃത്വത്തിന്റെ മനോഭാവം ജനകീയമല്ല, മാനുഷിക പരിഗണന നല്കുന്നതുമല്ല. എതിർവശത്ത് ഇന്ത്യ ഇന്ത്യൻ സൈന്യത്തിന് വേണ്ടി അനേകം മടങ്ങ് പണം ചെലവഴിക്കും. ആയുധ ഇറക്കുമതിക്ക് മാത്രം അനേക ആയിരം കോടി ഹാർഡ് കറൻസിയും നൽകുന്നു. ഉദാഹരണമാണ്, ഈയിടെ നരേന്ദ്രമോദി സർക്കാർ അന്വേഷിക്കുന്ന ആധുനിക ഡ്രോൺ ഇറക്കുമതിയും അതിനു അനേകായിരം കോടികൾ ചെലവഴിക്കാനുള്ള തീരുമാനങ്ങളും നാം അറിയുന്നത്. അതുപോലെ തന്നെ ഏറെ ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ജീവിതത്തെ ക്രൂരമായി ബാധിക്കുന്ന പരിഷ്ക്കരമോ, അതോ മനഃപൂർവമുള്ള വ്യക്തിബന്ധത്തിലൂടെ മോഡി സർക്കാർ നടത്തിയ പൊതുസ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം, ഇത്തരം സ്വകാര്യവത്ക്കരണംകൊണ്ടു ആരാണ് ആ നേട്ടങ്ങൾ കീശയിലാക്കുന്നത് ? ഇത്തരം നടപടികളാണ് നിലവിലെ സർക്കാർ അജണ്ടയിൽ കാണപ്പെടുന്നത്. ഈ അവസ്ഥവിശേഷം ഏറെനാൾ  മുന്നോട്ടു ത ടസ്സമില്ലാതെ പോയാൽ രാജ്യം മദ്ധ്യയുഗകാലത്തിലെയോ അതിനുമുമ്പുള്ള കാലങ്ങളിലെ രാജാക്കന്മാരുടെ അധികാരത്തിൽ ഓരോരോ സ്വതന്ത്ര നാട്ടു രാജ്യങ്ങളാക്കി ഇക്കൂട്ടർ ഇന്ത്യയെ മാറ്റുമെന്നുള്ളതിന് എന്തിനേറെ നാം ഇന്ന് സംശയിക്കണം? ഇത്തരം ചോദ്യങ്ങൾ, ഇതെന്തിനു വേണ്ടിയെന്ന് ചോദിക്കാൻ ജനങ്ങളെ അനുവദിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. അത്തരം ചോദ്യങ്ങൾ അവരുടെ സ്വന്തം നിയമങ്ങൾക്ക് മേൽ വിരുദ്ധമാക്കിക്കഴിഞ്ഞു.

ആഴത്തിലുള്ള തിരുത്തൽ മനഃസ്ഥിതി ഉണ്ടാകണം.

നമുക്ക് ആഴത്തിലുള്ള ഒരു തിരുത്തൽ ആവശ്യമാണ്. ഇതിനു വേണ്ടത് മികച്ച വിദ്യാഭ്യാസവും പരിശീലനവും ആവശ്യമാണ്. ഇന്ന് നാം അറിയുന്നത്, ഇന്ത്യ ജനസംഖ്യവർദ്ധനവിൽ വളരെ ഉയർന്നതാണെന്നും, കുടുംബാസൂത്രണത്തിൽ വർഷങ്ങളായി പരിശ്രമിക്കുകയും ചെയ്യുന്നുണ്ടെന്നാണ്. എന്നാലതുപോലെ മിക്കരാജ്യങ്ങളും അത് ചെയ്യുന്നില്ല ?. എന്തായാലും ഇന്ത്യയിൽ ഇതുവരെ ശ്രമം ഇന്ത്യയിൽ വിജയം പൂർണ്ണമായും അസംതൃപ്തമാണ്‌. എന്നാൽ നിലവിലുള്ള സർക്കാർ, അഥവാ, ആരുതന്നെയായാലും ഇന്ത്യൻ സൈന്യം വിപുലമാക്കി നിർമ്മിക്കുകയും ആയുധങ്ങൾ നിർമ്മിക്കുകയും ഇറക്കുമതി ചെയ്യുകയും ചെയ്താലും ഇക്കാര്യത്തിൽ ജനങ്ങളുടെ പിന്തുണയ്ക്ക് യാതൊരു വിധത്തിൽ  അവകാശവും അവർക്ക് ഉണ്ടാകരുത്. ഇക്കാര്യത്തിൽ ജനങ്ങൾ കണ്ണുതുറന്ന് മനസ്സിലാക്കണം, എങ്കിൽ മാത്രമേ നാം ഉദ്ദേശിക്കുന്ന തിരുത്തൽപ്രക്രിയയും ഉണ്ടാകുകയുള്ള. ഇന്ന് ഇന്ത്യയിലെ മനുഷ്യകുലം ഭയപ്പെടേണ്ട വിഷയങ്ങൾ ചില അസംസ്കൃതവസ്തുക്കളുടെ പരിമിതിയോ മറ്റോ അല്ല ; ഇന്ത്യയിലിപ്പോൾ ഉള്ള അനിയന്ത്രിതമായ ജനസംഖ്യവർദ്ധനവും, അതിലേറെ, പരിസ്ഥിതി, തെളിഞ്ഞ അന്തരീക്ഷം, ശുദ്ധജലം വിതരണം, ഇപ്പോൾ നാം ഓരോരുത്തനും വസിക്കുന്ന, ഉപജീവനത്തിന് വേണ്ട ഭൂമിയിലും മണ്ണിലും വർദ്ധിച്ചുവരുന്ന നാശവും ഭീഷണിയാവുന്നുവെന്നു നാം അറിയണം.

ദീർഘകാലാടിസ്ഥാനത്തിൽ ഫൈഡ്രോകാർബണുകൾ അല്ലെങ്കിൽ പകരം ന്യൂക്ലിയർ പവർ കത്തുന്നതിന്റെ അപകട സാദ്ധ്യത ആളുകൾക്ക് ഇന്ത്യയിൽ ജലസംഭരണികളായ ഡാമുകളേക്കാൾ കൂടുതൽ ഭീഷണിയാണെന്ന്കൂടി നാം വിലയിരുത്തണം. ഇന്ത്യയിൽ മരം, കൽക്കരി, എണ്ണ, ജൈവവസ്തുക്കൾ എന്നിവ കത്തിക്കുന്നതുമൂലം കാർബോഹൈഡ്രേറ്റുകളും ഹരിത ഗൃഹവാതകങ്ങളും ഉപയോഗിക്കുന്നതുമൂലം അന്തരീക്ഷത്തെ മലിനസമ്പുഷ്ടമാക്കുന്നതിൽ കുറെ വലിയ പങ്കുണ്ട്   

സാമ്പത്തികമായി മുന്നേറാൻ ആധുനിക ഇന്ത്യ ഒരു നല്ല മാതൃക ലോകത്തെ കാണിക്കണം. വികസിത വ്യവസായ രാജ്യങ്ങൾക്കാണെങ്കിൽ അവരുടെ സ്വന്തം സാമ്പത്തികശാസ്ത്രം, സാങ്കേതക വിദ്യ, ഉത്പാദനം, എന്നിവയുടെ ഫലങ്ങൾ വികസ്വര രാജ്യങ്ങൾക്ക് കൂടി ലഭ്യമാക്കേണ്ട ബാദ്ധ്യതയുണ്ട്. ഇന്ന്  ഒട്ടേറെ മേഖലകളിൽ ഇന്ത്യയ്ക്ക് മൊത്തത്തിൽ ഉയർന്ന തലത്തിലുള്ള ഏറെ ഉത്ത രവാദിത്വങ്ങളുണ്ട് . എന്നാൽ ഈ ഉത്തരവാദിത്വം ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളുമായും, മനുഷ്യരാശിയുടെ വളരെയേറെ ആളുകൾ താമസിക്കുന്ന പല രാജ്യങ്ങളുമായും ഗ്രൂപ്പുകളുമായും നമ്മൾ പങ്കിടുന്നുണ്ടോ എന്നചോദ്യം ഉയരുന്നുണ്ട്. എന്നാൽ ഇന്ത്യയിലെ വിവിധ സ്വന്തം സംസ്ഥാനങ്ങളുമായുള്ള ഉത്തരവാദിത്വത്തിൽ ഈ പറയുന്ന കൃത്യതയാകട്ടെ വളരെ കുറവായിട്ടാണ് കണ്ടത്. കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്ന പൊതുസ്ഥാപനങ്ങളുടെയെല്ലാം  സ്വകാര്യവത്ക്കരണം തന്നെ ഇന്ത്യയുടെ പൊതുസാമ്പത്തിക വ്യവസ്ഥിതിയെ തകർക്കും, ജനങ്ങളുടെ ജീവിതവ്യവസ്ഥിതികളെല്ലാവിധത്തിലും തകിടം മാറിയും. ചില സ്വകാര്യവ്യക്തികളുടെ കയ്യിലമരുന്ന പൊതുസ്ഥാപനങ്ങൾ ലോകചരിത്രം ഇന്നുവരെ കണ്ടിട്ടില്ലാത്ത സാമ്പത്തികത്തകർച്ചയ്ക്ക് വലിയ കാരണമാക്കും. പൊതു ബാങ്കുകളുടെ സ്വകാര്യവത്ക്കരണം, അതുപോലെ വാർത്താവിനിമയമേഖല, ഗതാഗത മേഖലകളുടെ സ്വകാര്യവൽക്കരണം ഇതൊക്കെ ഇന്ത്യയുടെ ഐഖ്യത്തെയാകെ തകർക്കും.

പക്ഷേ അയൽരാജ്യങ്ങളുമായി സ്നേഹപൂർവ്വം സഹകരിക്കുന്നതിലേറെയും അയൽരാജ്യങ്ങളുമായി യുദ്ധം ചെയ്യാൻ ആയുധവിപണി വികസിപ്പിക്കുക എന്ന കാര്യത്തിൽ കേന്ദ്രസർക്കാർ ഉണർന്നുതന്നെ പ്രവർത്തിക്കുന്നുവെന്ന വാർത്ത സർക്കാർതന്നെ പ്രചരിപ്പിക്കുന്നു. ജനങ്ങളുടെ സാമൂഹിക ജീവിതം, ഭദ്രത, സമാധാനം, എന്നിവയ്ക്ക് ആവശ്യമായ സാമ്പത്തികവും പരിസ്ഥിതിക തുടങ്ങി ഓരോരോ വിഷയങ്ങളിലും സഹായകമായിരിക്കേണ്ട സാമ്പത്തിക സാഹചര്യങ്ങളും ഭദ്രതയും ക്രമവും ഇവയെല്ലാം ഇത്തരം കാര്യങ്ങൾക്കായി ഇതിനെല്ലാം ഒരുപോലെയുള്ള അടിസ്ഥാനം ഉണ്ടാകണം എന്ന് ഇന്ത്യയുടെ ഭരണ കർത്താക്കൾ മനസ്സിലാക്കണം. ഇന്ത്യയ്ക്കും അതുപോലെ എല്ലാ ലോക രാജ്യങ്ങളുടെയും സാമ്പത്തികക്രമീകരണങ്ങൾക്കുള്ള അനേകം ജോലികൾ, ഉദാഹരണത്തിന്, ഊർജ്ജ വിതരണം, പ്രകൃതിദത്തമായ സാമൂഹിക ജീവിത സാഹചര്യങ്ങളുടെ സംരക്ഷണം, ഹരിതഗൃഹ പ്രഭാവം, ഒഴിവാക്കൽ, നമ്മുടെ ആരോഗ്യകരമായ കറൻസിയുടെയും തൃപ്തികരമായ രീതിയിൽ സാമ്പത്തിക വ്യവസ്ഥയുടെയും പുനഃസ്ഥാപനം ഇവയും തുല്യമായിട്ട് ബാധകമാണെന്ന്  ജനങ്ങളും ഭരണകൂടവും മനസ്സിലാക്കണം

പാർലമെന്ററി ജനാധിപത്യം ഇന്ത്യയിൽ അവസാനമായോ?    


ഇന്നത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ ലോകമെമ്പാടുമുള്ള അഭി കാമ്യമല്ലാത്ത സംഭവങ്ങളുടെ പ്രത്യാഘാതങ്ങളിൽനിന്നുപോലും ഇന്ന് സ്വയം രക്ഷപെടാൻ ലോകത്തിലെ ദേശീയരാജ്യങ്ങൾക്ക്- അവയിൽത്തന്നെ വളരെ  വലുതും അതിശക്തവുമായ ശേഷിയുള്ള രാജ്യങ്ങൾക്ക് പോലും, കഴിയുന്നില്ല എന്ന യാഥാർത്ഥ്യമാണ് കാണുന്നത്. എന്നിരുന്നാലും 28 യൂറോപ്യൻ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന യൂറോപ്യൻ സമൂഹത്തിനു (EU) അവരുടെ അയൽ യൂറോപ്യൻ രാജ്യങ്ങളുമായി ഒരുവിധം സഹകരിക്കാനാകുന്നുണ്ട്. അങ്ങനെ ഭാവിയിലും ഇത്തരം രാജ്യങ്ങൾക്ക് ലോകവികസനവിഷയങ്ങളിൽ ഒരു നല്ല പോസിറ്റിവ് സ്വാധീനം ചെലുത്തുവാൻ കഴിയും.  
 
ഇന്ത്യാമഹാരാജ്യം നിലവിൽ 28 സംസ്ഥാനങ്ങളും,8 യൂണിയൻ ടെറിട്ടറികളും  ഉൾക്കൊള്ളുന്നുണ്ട്. ഓരോരോ സംസ്ഥാനങ്ങളും അതിലെ ടെറിട്ടറികളും ഡിസ്ട്രിക്റ്റുകളായും ചെറിയ ഭരണപരമായ കാര്യത്തിന് വേണ്ടി അനേകം ഡിവിഷനുകളായും, (ഉദാ: വില്ലേജുകൾ, പഞ്ചായത്തുകൾ etc) ഇന്ന് സർക്കാർ രൂപീകരിച്ചിരിക്കുന്നു. അതുപക്ഷേ 28 സംസ്ഥാനങ്ങളിൽ നാട്ടുഭാഷകളുടെ അടിസ്ഥാനത്തിൽ വേർതിരിച്ചു രൂപീകരിച്ചിരിക്കുന്ന ഇന്ത്യ ഇന്ന് വലിയ   ഒരു പ്രഖ്യാപിത പാർലമെന്ററി ജനാധിപത്യവ്യവസ്ഥിതിയിൽ ആണെങ്കിലും, ഇപ്പോൾ നിലനിൽക്കുന്നുവെങ്കിലും, സംസ്ഥാനങ്ങളോട് എന്നും ഒരു പരസ്പര ധാരണയില്ലാത്ത നിലവിലെ കേന്ദ്രഭരണനേതൃത്വത്തിന്റെ ഭരണസമ്പ്രദായം മൂലം ഇന്ത്യൻ ജനതയുടെ ഐക്യത്തിനു വിവിധതരത്തിൽ ആഴത്തിലുള്ള കനത്ത മുറിവേറ്റിട്ടുണ്ട്. ഉദാഹരണമായി ചിലത് മാത്രം ഇവിടെ കുറിക്കാം. സാംസ്കാരികവും ചരിത്രപരമായതും അതുപോലെ ലോകപ്രസിദ്ധങ്ങളുമായ ചില സ്മാരകങ്ങൾ പൊളിച്ചുമാറ്റുകയോ പഴയ ചരിത്രപരമായ അവയുടെ പേരുകൾപോലുമോ വെട്ടിക്കളഞ്ഞു ചില രാഷ്ട്രീയ- മതപരതാല്പര്യങ്ങൾക്കു വേണ്ടി പുതിയ ചില പേരുകൾ നൽകാൻ ഏകാധിപത്യപരവുമായ രാഷ്ട്രീയ പാർട്ടി തീരുമാനങ്ങൾ ജനങ്ങളുടെ പൊതുതാൽപ്പര്യങ്ങളെ ചവിട്ടി മെതിച്ചു നടപ്പാക്കാൻ ശ്രമിക്കുന്ന ഭരണത്തെ ജനാധിപത്യമെന്ന പേരിനു തീർച്ചയായും യോജിക്കുന്നില്ല. ഉദാ: "താജ്‌മഹൽ" പേര് മാറ്റി പകരമോ , ഹിന്ദുത്വ നാമകരണം ചെയ്യുക എന്ന രാഷ്ട്രീയ സ്വാർത്ഥത!! ചരിത്രമെന്നും ചരിത്രമായി കാണണം. ഇന്ത്യയിൽ ഇന്ത്യൻ ജനത എന്തിനുവേണ്ടി ഒരു സ്വാതന്ത്യ്രസമരം ബ്രിട്ടീഷ് സാമ്രാജ്യത്തോട് ചെയ്തുവെന്ന് ഇപ്പോൾ സംശയിക്കപ്പെടുന്നു

എന്താണ് നാം മനസ്സിലാക്കേണ്ടത്? സമാധാനം. ഇന്ത്യയുടെ സ്വതന്ത്രഭാവിക്കു അനിവാര്യമായ സത്ചിന്ത . ഉയർന്ന സാമ്പത്തിക ശക്തിയുടെ പ്രബലമായ അ ടിസ്ഥാനത്തിൽ ഇവിടെ തർക്കവിഷയമായ മനുഷ്യപ്രശ്നങ്ങൾ കഴിവതും പരി ഹരിക്കുന്നതിന് യൂറോപ്പിന് ഒരു സുപ്രധാന സംഭാവന ചെയ്യാൻ കഴിയും. നാം  ആകാശവും ഭൂമിയും കൂട്ടിമുട്ടുന്നതുപോലെ തോന്നുന്ന ഒരു ഇടത്തിനെ ചക്രവാളത്തിന്റെ സൗന്ദര്യമായി ദർശിക്കാൻ ആഗ്രഹിക്കുന്നു. ഇങ്ങനെ കാണാൻ, ഇത്തരം ഏത് പ്രശ്നങ്ങളിൽ ആകട്ടെ എന്തുകൊണ്ട് ഇന്ത്യയ്ക്ക് അത് ചെയ്യാൻ കഴിയുന്നില്ല?. എന്നാൽ അയൽക്കാരുമായി യുദ്ധം ചെയ്യാൻ "ഡ്രോൺ" പോലെ ഭീകരമായതും ഭീമമായ വിലയുള്ള ആയുധങ്ങൾ വാങ്ങുന്നതിനുപകരം ഈ പണം നല്ല നല്ല ലക്ഷ്യത്തിനായി ഉപയോഗിക്കാൻ നാം അറിയണം. ഇന്ത്യയിൽ   സർക്കാർ സ്വന്തം പൗരന്മാരോട് ഇതുവരെയും അനുവർത്തിച്ചിട്ടുള്ളത് ഒന്നും  നമ്മുടെ ഭരണഘടനാനുസരണമല്ല, ഇന്ത്യയുടെ പാർലമെന്ററി ജനാധിപത്യ രീതിയിലുമല്ല. ഇന്ത്യയുടെ ചക്രവാളങ്ങളിൽ നിറയുന്നത് നമ്മുടെ കണ്ണീർ നിറഞ്ഞ ഇരുണ്ട പുകമറയാണ്. അതിനൊരു ഉദാഹരണമാണ്, ഇന്ത്യയിലെ  ജനതയുടെ പട്ടിണിയകറ്റുന്നതിൽ വലിയ പങ്കുവഹിക്കുന്ന കർഷകർ ഇന്ത്യൻ തലസ്ഥാന നഗരിയിൽ തങ്ങളുടെ അവകാശങ്ങൾക്കെതിരെയുള്ള നിയമം മാറ്റണമെന്ന് ആവശ്യപ്പെട്ട് സമരവേദി ഉയർത്തിയിരിക്കുന്നതും, അനവധി കർഷകരുടെ മരണത്തിനും തലസ്ഥാനനഗരി സാക്ഷിത്വം വഹിക്കേണ്ടതായിത്തീർന്ന  കനത്ത   ദുർവിധി ഉണ്ടായതും.

ജനങ്ങളുടെ അനുഭവങ്ങളും, ജാഗ്രതയും, - ഇതിലൂടെ ഇന്ത്യൻ സമൂഹത്തിന് മാനുഷിക വിഷയങ്ങളിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ കഴിയുമോ? ഇന്ത്യൻ സമൂഹത്തിന് യഥാർത്ഥത്തിൽ "ഒരു ജനത" എന്ന ചിന്തയിൽ നമ്മുടെ ഒരു സാമ്പത്തിക രംഗത്ത് ഒരു സാമ്പത്തിക യൂണിയൻ ശക്തി സൃഷ്ടിക്കാൻ, ഒപ്പം ഇന്ത്യയുടെ വിദേശ നയങ്ങൾ, ജനതയുടെ അവകാശങ്ങൾ ഭരണഘടന അനുശാസിക്കുന്നവിധം ആഭ്യന്തര നയങ്ങൾ സംയോജിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിൽ പ്രായോഗിക കാഴ്ചപ്പാടുകളും, ഇന്ത്യൻ ഭരണാധികാരികൾക്ക്- അതെ, നമ്മുടെ ജനങ്ങൾക്കുവേണ്ടി ജനങ്ങൾ ഒരു പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയിൽ തെരഞ്ഞെടുത്തുവിട്ട ഓരോ ജനപ്രതിനിധികൾ- അവയെല്ലാം അപ്രകാരം  സ്വീകരിക്കാൻ കഴിയുമെങ്കിൽ നമുക്ക് ഇന്ത്യയുടെ പ്രധാന പോസിറ്റിവായ വികസനത്തിന് ലോകരാജ്യങ്ങളുമായി പങ്കിടാൻ കഴിയും. //-

--------------------------------------------------------------------------------------------------------------------------

 Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
https://dhruwadeepti.blogspot.com 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
-------------------------------------------------------------

Freitag, 12. März 2021

ധ്രുവദീപ്തി // Faith and Society // -ജർമ്മനിയിൽ മതപരമായ അവധി ദിനങ്ങൾ ധാരാളം ഉണ്ട് -ജോർജ് കുറ്റിക്കാട്ട് // Germany.


 ജോർജ് കുറ്റിക്കാട്ട്

ർമ്മനിയിൽ മതപരമായ അവധി ദിവസങ്ങ ൾ ധാരാളം ഉണ്ട്. ഒന്നുകിൽ അത് സഭയ്ക്കുള്ളി ൽ മാത്രം ആഘോഷിക്കപ്പെടുന്ന, അല്ലെങ്കിൽ സഭകളുടെ നിയമ മേലധികാരികളാൽ സംര ക്ഷിക്കപ്പെടുന്നത് ആകാം; അതിനാൽ ഈ ദിവ സങ്ങൾ പൊതു അവധിയുടെ ഒരു ഭാഗമാണ്.  ഉദാഹരണത്തിന്, ഈസ്റ്റർക്രിസ്മസ് ദിനങ്ങൾ  ഏറ്റവും പ്രധാനപ്പെട്ട മതപരമായി അറിയപ്പെടു ന്ന ചില ചില മത ആചാരങ്ങളുടെ ആഘോഷ ങ്ങളിൽപ്പെട്ടതാണ്. ഈസ്റ്റർ തിങ്കളാഴ്ചയും ഒരു നിയമപരമായ അവധിയാണ്അതിനാൽ സഭയും അതിന്റെ അംഗങ്ങ ളും മാത്രമേ ഇത് ആഘോഷിക്കാറുള്ളൂ എന്ന് പറയാംമതപരമായിട്ടു ള്ള അവധി പലപ്പോഴും യേശുക്രിസ്തുവിന്റെ ജീവിത ചരിത്രത്തിൽ നിന്ന് ഉത്ഭവിച്ചതാണ്, പലപ്പോഴും പലവിധ പാരമ്പര്യ ആചാരങ്ങളും കാലത്തിന് അനുസരിച്ചുള്ള വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല.  ഏതാണ്ട് അരനൂറ്റാണ്ടുകാലത്തെ എന്റെ ജർമ്മനിയിലെ ജീവിതവഴി കളിൽ നിന്ന് ജർമ്മനിയിലെ മതപരമായിട്ടുള്ള ആചാരങ്ങളെപ്പറ്റിയും മറ്റും മനസ്സിലായിട്ടുള്ള ചില അറിവുകൾ ഞാനിവിടെ ചേർക്കുകയാ ണ്

ക്രിസ്ത്യൻ മത അവധിയുടെ വ്യാപ്തിയിലും ക്രമത്തിലും പൗരസ്ത്യസഭകളും ഓരോ പാശ്ചാത്യസഭകളും തമ്മിൽ ഒരുപോലെയാണ്. ഡാറ്റയുടെ കാര്യത്തിൽ മാത്രം, പാശ്ചാത്യസഭയുമായി, പ്രത്യേകിച്ച് ഓർത്തഡോക്സ് സഭയിൽ ചില ചില അഭിപ്രായ വ്യത്യാസങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്

സഭാവർഷവുംഅങ്ങനെ ഓരോ വർഷവും, വർഷകാലചക്രത്തിന്റെ ചില രൂപത്തിൽ മതഅവധിക്രമവും ആരംഭിക്കുന്നത് "അഡ്വൻറ്"‌(വെസ്പെർ) അഥവാ ആഗമനകാലത്തെആദ്യ ഞായറാഴ്ചയാണ്ഓർത്തഡോക്സ് സഭയുടെ  സഭാ വർഷം ആകട്ടെ സെപ്റ്റംബർ ഒന്നിന് മുതലാണ് ആരംഭിക്കുന്നത്.

പരമ്പരാഗത ആചാരങ്ങളിൽ നങ്കൂരമിട്ടിരുന്ന പ്രാദേശിക ഉത്സവങ്ങളാണ് നാടോടി ഉത്സവങ്ങൾമധ്യയുഗത്തിലെ പള്ളിഉത്സവങ്ങളെയോ പ്രാദേശിക ആചാരങ്ങളെയോ ആണ് പലപ്പോഴും ഇവ സൂചിപ്പിക്കുന്നത്. ജർമ്മനിയിൽ, ചില ഗ്രാമങ്ങളിലും വലിയ നഗരങ്ങളിലും ഓരോ നാടോടി ആഘോഷങ്ങൾ വ്യത്യസ്തമായി ആഘോഷിക്കപ്പെടുന്നുണ്ട്. നൂറ്റാണ്ടുകളായി ഒരു മേളയിൽ നിന്ന് പരിണമിച്ചു, അവയെ കൂടുതൽ ഏറെ നന്നായി വികസിപ്പിക്കാറുണ്ട്.   

ജർമനിയിലെ ഏറ്റവും പഴയ നാടോടി ഉത്സവം തിങ്കളാഴ്ച മുതൽ (Badherzfeld) ബാഡ് ഹെർസ്ഫെൽഡിൽ : A D- 852 മുതൽ "ലൂലസ് ഫെസ്റ്റ്" ആഘോഷപൂർവ്വം ആഘോഷിക്കപ്പെട്ടു, മെയ്ൻസ് ആൻഡ് ഹെർസ്ഫെൽഡ് സിറ്റി സ്ഥാപകൻ ലുല്ലിന്റെ പേരിലാണ് ഈ ഉത്സവം അറിയപ്പെടുന്നത്. അന്നുമുതൽസെയിന്റ് ലുല്ലസ് (ഒക്ടോബർ- 16) മരിച്ചതിന്റെ വാർഷികംവരുന്ന ആഴ്ചയിലാണ് ഇത് ഒരു ആഘോഷമായി നടക്കുന്നത് എന്നാണ് ചരിത്രം.

സ്പാ ആൻഡ് ഫെസ്റ്റിവൽ സിറ്റി വിപണിയിൽ മധ്യകാല ആചാരപ്രകാരമുള്ള "ലുല്ലസ്" തീയുടെ പരമ്പരാഗത വെളിച്ചത്തോടെയാണ് ഉത്സവം ആരംഭിക്കുന്ന ത്. ഉത്സവകാലത്തിന് മുനിസിപ്പൽ ലെവികളിൽ നിന്ന് ഒഴിവാക്കിയ "ലൂലസ്" സ്വാതന്ത്ര്യത്തിന്റെ" പ്രതീകമാണ് "ഫിയർചെ". തീ കത്തിച്ച് മേയറുടെ ഒരു പ്രസംഗവും കഴിഞ്ഞ്, നഗരമധ്യത്തിലൂടെ ഒരു പരേഡ് നടക്കുന്നു.

എട്ടു നീണ്ട ഉത്സവദിവസങ്ങളിൽ നീണ്ടുനിൽക്കുന്ന സന്ദർശകകാന്തം കുറെ പരമ്പരാഗതവും ആധുനികവുമായ റൈഡുകൾ കൊണ്ട് നടത്തുന്ന മേളയാണ്. ആദ്യമായി, പുതുതായി നിർമ്മിച്ച, 80 മീറ്ററോളം ഉയരമുള്ള വലിയ ചെയിൻ കാരുസൽ നൽകുന്നുണ്ട്"കോംഗ" എന്ന ഭീമൻ ഊഞ്ഞാലാട്ടം അപ്പോൾ വളരെ വേഗത്തിലാണ്. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയും 45 മീറ്റർ ഉയരവും ഉണ്ട്, ഈ വണ്ടിക്ക്.

ബുധനാഴ്ച മറ്റൊരു ഹൈലൈറ്റ് 130 സ്റ്റാളുകളുള്ള ക്രാംമാർക്ക്റ്റ് ആണ്വ്യാഴാഴ്ച ലുലുസ് ഉത്സവത്തിൽ ധാരാളം സംഗീതം ഉണ്ട്ഞായറാഴ്ച "ഓപ്പൺ ഫോർ സെയിൽ". അതായത് ഏവർക്കും ബാഡ് ഹെർസ്ഫെൽഡിൽ ഷോപ്പുചെയ്യാൻ അവിടേക്ക് ക്ഷണിക്കുന്നുകുടുംബദിനത്തോട് കൂടി തിങ്കളാഴ്ചയാണ് അവിടെ ഡിസ്കൗണ്ട് നിരക്കിൽ അവസാനിക്കുന്നത്.

ഇതുപോലെയുള്ള നിരവധി ആഘോഷങ്ങളും ആചാരങ്ങളും ജർമ്മൻകാർ വളരെയേറെ ഇഷ്ടപ്പെടുന്നുമതപരവും സാംസ്‌കാരികവും ആയിട്ടുള്ള ഏത് അവധി ദിനങ്ങളും അവർ ആഘോഷിക്കുന്നുഓരോരോ സംസ്ഥാനങ്ങൾ വ്യത്യസ്തമായി നോക്കിയാൽ മതപരമായ ആഘോഷങ്ങളിൽ ജർമ്മനിയിൽ ചില സംസ്ഥാനങ്ങളിൽ കുറെ വ്യത്യസ്ഥമാണെന്ന് കാണുന്നുണ്ട്.  

കൂടുതൽ പള്ളിഅവധികൾ ഉള്ളത് ജർമ്മനിയിൽ ഏത് സംസ്ഥാനമാണ്അത് ബവേറിയയിൽ, 13 പള്ളി അവധിവർഷം ആഘോഷിക്കപ്പെടുന്നു, ലോവർ സാക്സണിൽ മാത്രമാണ്നാല് അവധിദിനങ്ങളിലെ ഈ അസമത്വം ചെറുതല്ലപ്രൊട്ടസ്റ്റന്റ് മുതൽ കത്തോലിക്കാ അവധി ദിനങ്ങളും  ആഘോഷിക്കുന്നു. അതിനാൽ ബവേറിയൻമാർ സ്വതന്ത്രരാണ്പരിശുദ്ധ മൂന്ന് രാജാക്കന്മാർ (6 -   ജനുവരി)കോർപ്പസ് ക്രിസ്റ്റി (ഈസ്റ്ററിനു ശേഷം 60 ദിവസം), പ. മാതാവിന്റെ സ്വർഗ്ഗാരോഹണം (15 ഓഗസ്റ്റ്), വിശുദ്ധന്മാരുടെ ദിനം (നവംബർ 1). ഇവയെല്ലാം കൂടാതെഎല്ലാ ഫെഡറൽ സംസ്ഥാനങ്ങളിലുംമേയ് 1 (തൊഴിലാളി ദിനം), 3 ഒക്ടോബർ (ജർമ്മൻ ഐക്യദിനം) - അന്ന് പൊതു അവധിയാണ്"ജർമ്മൻ ഹോളിഡേസ് 2019 & 2020" എന്ന കലണ്ടറിൽ പൊതു അവധിദിനങ്ങൾ കാണാം.  ഇതെല്ലാം ഇൻറർനെറ്റ് മാദ്ധ്യമങ്ങളിൽ ഇക്കാലത്തു നമുക്ക് ലഭിക്കുന്നുമുണ്ട്.

ചർച്ച് ഹോളിഡേസ് എപ്പോഴെല്ലാം ? അവയുടെ അർത്ഥങ്ങളും സംഭവങ്ങളും പഴയ ചരിത്രങ്ങളിലേയ്ക്ക് നോക്കിയാൽ നാം കാണുന്നുചിലതു മാത്രമിവിടെ കുറിക്കട്ടെഉദാ: പുതുവർഷം ജനുവരി ഒന്ന്, AD 153- ൽ റോമാക്കാർ അവരുടെ റോമൻ വർഷത്തിന്റെ തുടക്കം മാർച്ച് 1 മുതൽ ജനുവരി ഒന്ന് വരെയ്ക്ക് മാറ്റി   കാരണംഈ വർഷം അവരുടെ കോൺസുൽസ് ഉദ്ഘാടനസമയത്ത് തന്നെ ആരംഭിക്കണം എന്നതായിരുന്നു പതിവ്

പരിശുദ്ധ മൂന്ന് രാജാക്കന്മാർ ജനുവരി 6, ഈ ദിവസംഅന്ന് കിഴക്കിന്റെ മൂന്ന് ജ്ഞാനികൾ ബത്ലഹേമിൽ എത്തി ഉണ്ണിയേശുവിന് സ്വർണ്ണവും ചന്ദനവും മിറിയും നൽകുന്നുഇന്ന് ജർമനിയിൽ ബവേറിയ, ബഡേൻ-വുർട്ടെംബെർഗ്സാക്സൻ-ആൻഹാൾട്ട് എന്നി സംസ്ഥാനങ്ങളിൽ മാത്രമാണ് എപ്പിഫനി ദിനം ആഘോഷിക്കുന്നത്"സ്റ്റേൺസിംഗർ" തെരുവുകളിൽ നടന്ന് സി + എം + ബി എന്ന അക്ഷരങ്ങളാൽ എഴുതി വീടുകൾ അനുഗ്രഹിക്കുകയും ചെയ്യുന്ന ഒരു രീതിയുണ്ട് ., കാസ്പാർമെൽചിയോ,  ബൽത്താസർഅത് കൂടാതെ "ക്രിസ്റ്റസ് മാൻഷൻനെം ബെനഡിക്കാറ്റ്"എന്ന അക്ഷരത്തിൽ എഴുതിയും വീടുകൾ അനുഗ്രഹിക്കുന്നു

ആഷ് ബുധനാഴ്ച ആചരിക്കുന്നത് ഫെബ്രുവരി മാസത്തിലാണ്. ഈ വർഷം ഫെബ്രുവരി 17-ന് ക്രിസ്ത്യൻ പള്ളികളിൽ (ചാരം ദിനം ബുധൻ) - (കുരിശ് വരയ്ക്കൽ ദിനം) 40 ദിവസം മുമ്പ്- ഈസ്റ്ററിന് 40 ദിവസം മുമ്പ്, ആചരിക്കുന്നു.   മരുഭൂമിയിൽ 40 ദിവസം വ്രതമനുഷ്ഠിക്കുന്ന യേശുവിന്റെ സ്മരണാർഹമാണ്.   40 ദിവസം കൊണ്ട് ആരംഭിക്കുന്നതായ ഈ നോയമ്പ്കാലം. ഈസ്റ്റർ  ഞായർ   അവസാന ദിവസം വിശുദ്ധ വാരത്തിന്റെ തുടക്കവും (ഈസ്റ്റര് ഞായറാഴ്ചക്ക് ഒരാഴ്ച മുമ്പ്). യേശു യെരുശലേമിലേക്ക് പ്രവേശിക്കുന്നതിന്റെ  ഓർമ്മയുടെ ആഘോഷം ഉണ്ട്.

12 അപ്പോസ്തോലന്മാർക്കൊപ്പം അവസാന തിരു അത്താഴത്തിന് മുമ്പുള്ള  വ്യാഴാഴ്ചഅന്ന് യേശു എല്ലാ ശിഷ്യന്മാരുടെയും കാൽ കഴുകി ചുംബിച്ചു. (ഇന്ന്  കാൽ കഴുകൽ സ്മരണാ കർമ്മം എല്ലാ പള്ളികളിലും ആചരിക്കുന്നു ). പിന്നീട് 30 വെള്ളിക്കഷണങ്ങൾക്ക് യേശു ശിഷ്യനായിരുന്ന യൂദാസ് ഇസ്കാരയോട്ട് യേശുവിനെ അന്ന് ചതിക്കുന്നുകുറ്റം യൂദാസ് മനസ്സിലാക്കിഅന്നു രാത്രിക്ക്  തന്നെ തൂങ്ങി മരണപ്പെട്ടു... 

ഈശോയെ അറസ്റ്റ് ചെയ്തശേഷം (മൗണ്ടി വ്യാഴാഴ്ച, അതായത് പെസഹാ വ്യാഴം ) പീലാത്തോസ് വധശിക്ഷക്ക് വിധിക്കുന്നുവെള്ളിയാഴ്ച യേശു കുരിശ് വഹിച്ചു ഗാഗുൽത്തായിലേയ്ക്ക് പോകുന്നു.. അവിടെ കുരിശിൽ രക്തസാക്ഷിയായി യേശു മരിക്കുന്നുക്രിസ്ത്യാനികൾ യേശുക്രിസ്തുവിന്റെ ജീവിതത്തെയും വേദനകളെയും ഈ ഗുഡ് ഫ്രൈഡേ കുരിശിൽ വച്ച് അനുസ്മരിക്കുന്നു. ഏറ്റവും കൂടുതൽ കത്തോലിക്കാ ആഘോഷങ്ങളും ഉപവാസവും ആചരിക്കുന്ന ഒരു ദിവസമാണ്. ജർമ്മനിയിലും യൂറോപ്പിലാകെയും പൊതുവെ ലോകമാകെയും ഈ വിശുദ്ധ ദിനത്തെ ആചരിക്കുന്നു. അന്ന് പൊതു അവധിയാണ്.   

ആദ്യ പൗർണമിയ്ക്ക് ശേഷം ഈസ്റ്റർ 1-ാം ഞായറാഴ്ച -ഉയിർപ്പ് ഞായർ.

യേശുവിന്റെ മരണശേഷം മൂന്നാം ദിവസം (ഗുഡ് ഫ്രൈഡേ കഴിഞ്ഞു) ഉയർപ്പ് ഞായർ- യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ് ക്രിസ്ത്യാനികൾ ലോകമാകെ ആഘോഷിക്കുന്നു. ഈസ്റ്റർ ഞായറാഴ്ച വർഷത്തിലെ ഒന്നാം പൂർണ്ണചന്ദ്രനെ അടിസ്ഥാനമാക്കിയുള്ളതാണ്, ഈസ്റ്റർ ദിനങ്ങളായി നാമെല്ലാം ആചരിക്കുന്ന ദിവസങ്ങൾ എല്ലാവർഷവും മാർച്ച് 22 മുതൽ ഏപ്രിൽ 25 വരെ ആകുന്നുവല്ലോ. ഈസ്റ്റർ ഞായറാഴ്ച കൃത്യമായിത്തന്നെ ക്രിസ്ത്യാനികൾ ആചരിക്കുന്നുണ്ട്ജർമ്മൻ അവധിദിവസങ്ങളെല്ലാം ഓരോ വാർഷിക കലണ്ടറിൽ കണ്ടെത്താം.  

കത്തോലിക്കാ സഭയിൽ സാധാരണ നടപ്പിലുള്ള ഒരു ആചാരമാണ്, കുട്ടികൾ ആദ്യകർബാന സ്വീകരിക്കുന്ന ആചാരകർമ്മം. ജർമ്മനിയിലും കുട്ടികളുടെ ആദ്യകുർബാന പവിത്രമായിത്തന്നെ ആചരിക്കുന്നു. എല്ലാ മാതാപിതാക്കളും ആദ്യകുർബാന സ്വീകരിക്കുന്ന ആ ദിനത്തിൽ പള്ളികളിലെത്തി അന്നത്തെ കുർബാനയിൽ ഭക്തിയോടെ പങ്കെടുക്കുന്നു. അതിനുശേഷം ആദ്യകുർബാന സ്വീകരിച്ച എല്ലാ കുട്ടികളെയും പ്രത്യേകം അഭിനന്ദിക്കുന്ന ചടങ്ങുണ്ടാകുന്നുഅവരുടെ കുടുംബ വീടുകളിലും കുട്ടികൾക്കുവേണ്ടി പ്രത്യേക ദിവസമായി ആഘോഷിക്കും

ആദ്യ കുർബാന (കത്തോലിക്കാ) ഞായറാഴ്ച - അത് ഈസ്റ്റർ ഞായറാഴ്ചയ്ക്ക് ശേഷമാണ്. ഞായറാഴ്ച, സ്കൂളിലെ രണ്ടാമത്തെയോ മൂന്നാമത്തെയോ സ്‌കൂൾ വർഷത്തിലെ കുട്ടികൾക്ക് ആദ്യമായി പരിശുദ്ധ കുർബാന സ്വീകരണം നല്കി വരുന്നു.. അതിനു മുമ്പ്, ക്രിസ്തീയ വിശ്വാസത്തിന് സൈദ്ധാന്തികവും അവശ്യം പ്രായോഗികവുമായ ഒരു ആമുഖം അവർക്കു ലഭിക്കുന്നു. കൂടുതലും 9 വയസ്സ് പ്രായം ആണ് വി. കുർബാന സ്വീകരണത്തിന് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്..

സ്ഥിരീകരണം- (സുവിശേഷം) ദേശവ്യാപകമായി വ്യത്യസ്തമാണ്.  

പലപ്പോഴും കൺഫർമേഷൻ അഥവാ യൂത്ത് കൺസഷൻ ഓൺ പാം സൺഡേ എന്ന പേരിൽ അറിയപ്പെടുന്ന, സ്വന്തം ജ്ഞാനസ്നാനം വ്യക്തിപരമായ കൂദാശ സ്ഥിരീകരണത്തിനും വേണ്ട അനുമതി, ക്രിസ്തീയ വിശ്വാസത്തിനും ഓരോ വിശ്വാസികൾക്കും ബോധപൂർവമായ ഒരു അനുഗ്രഹമാണ് എന്ന് പലപ്പോഴും അറിയപ്പെടുന്നത്കുട്ടികളുടെ പ്രായം കൂടുതലും 14-ാം വയസ്സിൽ നടത്തുന്നു..

ഈസ്റ്റർ കഴിഞ്ഞ് 40 ദിവസം കഴിഞ്ഞുള്ള പുണ്യപ്പെട്ട ഈ മഹാദിവസം തന്റെ ഉയിർത്തെഴുന്നേല്പിന്റെ 40-ാം ദിവസം (ഈ സമയത്ത് തന്റെ ശിഷ്യന്മാർക്ക് മാത്രം അദ്ദേഹം സ്വയം തെളിയിച്ചതായി പറയപ്പെടുന്നു) യേശു ഈ ദിവസം സ്വർഗ്ഗത്തിലേക്ക് മടങ്ങുന്നുഈസ്റ്റർ ഞായറാഴ്ചക്ക് ശേഷം 40- മത്തെ ദിവസം ആഘോഷിക്കുന്നതിനാൽ ഈ ദിവസം എപ്പോഴും ഒരു വ്യാഴാഴ്ചയാണ് അത് ആചരിക്കുകജർമനിയിൽ പലപ്പോഴും "ഫാദേഴ്സ് ഡേ" എന്ന നിലയിൽ ആണ് ഈ ദിവസത്തെ അറിയപ്പെടുന്നത്. 

ഈസ്റ്റർ പെന്തക്കോസ്ത് 50-ാം ദിവസം- ഈസ്റ്റർ കഴിഞ്ഞ് 50-ാം ദിവസം, (ഏഴാഴ്ച് ) നടക്കുന്നതിനാൽ പെന്തക്കോസ്ത് ഈസ്റ്റർ പെന്തക്കോസ്ത് "അൻപതാം ദിവസം".  ഒരു വശത്ത്, വിശുദ്ധ ഈസ്റ്റർ അന്ത്യവും മറുവശത്ത്, അപ്പസ്തോലന്മാർക്ക് പരിശുദ്ധാത്മാവ് പ്രത്യക്ഷപ്പെടുന്നു. എല്ലാ ഭാഷകളിലും എല്ലാ രാജ്യങ്ങളിലും ക്രിസ്തുവിന്റെ വിശുദ്ധ സന്ദേശം പ്രചരിപ്പിക്കാൻ വേണ്ടിയാണ് പെന്തകോസ്ത് ഞായറാഴ്ച.  

ഈസ്റ്റർ ആഘോഷത്തിനുശേഷം 60 ദിവസം കഴിഞ്ഞ്, യേശുക്രിസ്തുവിന്റെ ഭൗതിക സാന്നിധ്യം വിശുദ്ധ കുർബാനയിൽ ആഘോഷിക്കുന്നു. ഈദിവസം അന്ത്യഅത്താഴം ഓർമ്മ വരുന്ന ഒരു ദിവസം കൂടിയാണിത്. പെന്തക്കോസ്ത് കഴിഞ്ഞ് 10 ദിവസം കഴിഞ്ഞ് കോർപ്പസ് ക്രിസ്റ്റി ആഘോഷിക്കപ്പെടുന്നുണ്ട്.(അതിനാൽ ഒരു വ്യാഴാഴ്ച) ഇത് കത്തോലിക്കാ ആധിപത്യമുള്ള ഫെഡറൽ സംസ്ഥാനങ്ങളിൽ മാത്രമാണുള്ളത് എന്നതാണ് പ്രത്യേകത

കന്യാമറിയത്തിന്റെ സ്വർഗ്ഗാരോഹണം ഓഗസ്റ്റ്15 നു ആഘോഷിക്കുന്നു. മുമ്പ് "മറിയത്തിന്റെ പൂർത്തീകരണം" അല്ലെങ്കിൽ പുറപ്പാട് എന്ന് വിളിക്കപ്പെടുന്ന ഈ ചടങ്ങ് സ്വർഗത്തിലേക്ക് ദൈവമാതാവായ വി. മറിയത്തിന്റെ ഭൗതിക സ്വീകരണത്തിന്റെ വിരുന്നാണ്. ഓഗസ്റ്റ് 15-ന് പള്ളികളിൽ ഔഷധച്ചെടികളെ വിശുദ്ധമായി അഭിഷേകം ചെയ്യുന്നു. ബവേറിയയിലും ടൈറോളിലും മറ്റും ഘോഷയാത്രകൾ നടത്തുന്നുണ്ട്. ജർമ്മനിയിൽസർലാൻഡിലും ബവേറിയയി ലും ഒരു പൊതു അവധി മാത്രമാണ്. എന്നാൽ ഓസ്ട്രിയ, സ്വിറ്റ്സർലാന്റ് (8 കന്റോൺസ്), ബെൽജിയം, ഫ്രാൻസ്ഇറ്റലി, ക്രൊയേഷ്യ, സ്പെയിൻ എന്ന് തുടങ്ങിയ കത്തോലിക്കാ ആധിപത്യമുള്ള രാജ്യങ്ങളിലും ഗ്രീസ്റൊമാനിയ തുടങ്ങിയ ഓർത്തഡോക്സ് രാജ്യങ്ങളിലും ആഘോഷിക്കപ്പെടുന്നു..

വാലൻന്റൈൻ ദിനം 

എല്ലാ വർഷവും ഫെബ്രുവരി 14-നാണ്‌ ലോകത്തിന്റെ വിവിധയിടങ്ങളിൽ  വാലൻന്റൈൻ ദിനം അഥവാ വിശുദ്ധ വാലന്റൈൻ ദിനം ക്രിസ്ത്യൻ പള്ളികളിൽ ആഘോഷിക്കുന്നത്. പരസ്പരം സ്നേഹിക്കുന്നവരുടെ ദിനമാണ് വാലൻന്റൈ‍ൻ ദിനം. ലോകമെമ്പാടുമുള്ള ആളുകൾ തങ്ങൾ സ്നേഹിക്കുന്ന വർക്ക് ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറുകയും ഇഷ്ടം അറിയിക്കുകയും ചെയ്യുന്നു.

ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലൻന്റൈൻ എന്ന ഒരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്. വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ല എന്നും അന്ന് ചക്രവർത്തിക്ക് തോന്നി. അതിനാൽ ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലൻന്റൈൻ അന്ന് പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. ഇങ്ങനെയുള്ള വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി ബിഷപ്പ് വാലൻന്റൈനെ ഉടൻ ജയിലിൽ അടച്ചു. ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ തീർത്തും അന്ധയായ മകളുമായി സ്നേഹത്തിൽ ആയി. ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെൺകുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. ഈ വിവരമറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി. തലവെട്ടാനായി കൊണ്ടു പോകുന്നതിന് മുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതിയ ഒരു കുറിപ്പ് വെച്ചുനല്കി. അതിനു ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആ‍ഘോഷിക്കാൻ തുടങ്ങിയത്.

ആംഗ്ലിക്കൻ സമൂഹത്തിന്റെയും, ലൂഥറൻ സഭയുടെയും ആഘോഷമാണന്ന്. വാലന്റൈൻസ് ഡേ ഓർത്തഡോക്സ് സഭകളിൽ ചിലതും ഇതുപോലെ വിശുദ്ധ വാലന്റീനസിന്റെ തിരുനാൾ ആഘോഷിക്കുന്നുണ്ട്, എന്നാൽ ജൂലൈ 6-ന് റോമൻ പുരോഹിതനായ വാലന്റൈന്റെ ബഹുമാനാർത്ഥം, ജൂലൈ 30-ന് ടെർണിയിലെ ബിഷപ്പ് വാലന്റൈന്റെ ബഹുമാനാർത്ഥം, ജനുവരി 7 ന് സെന്റ് വാലന്റൈൻ ഓഫ് റത്തിയയുടെ ഓർമ്മയിൽ റോമൻ സഭയും ഓർമ്മ ആചരിക്കുന്നു.

വിളവെടുപ്പ് തിരുനാൾ ദിനം. നന്ദി പ്രകടനം.

നന്ദി പറയുന്നു, ഒക്ടോബർ ഒന്നാം ഞായറാഴ്ച, ക്രിസ്ത്യാനികൾ എല്ലാവരും ഘോഷയാത്രകളും കൊണ്ട് വിളവെടുപ്പിന്റെ സമ്മാനങ്ങൾക്ക് ദൈവത്തോട് നന്ദി പറയുന്നു. എല്ലാ വർഷവും ഒക്ടോബർ ആദ്യ ഞായറാഴ്ച ആചരിക്കുന്നു., അവരുടെ പള്ളികൾ പഴവും പഴങ്ങളും ധാന്യങ്ങളും ധാന്യപ്പൊടിയും തേനും വീഞ്ഞും കൊണ്ട് അലങ്കരിക്കുന്നു. 1972- ൽ ആകുന്നു, റോമൻ കത്തോലിക്കാ എപ്പിസ്കോപ്പൽ കോൺഫറൻസിലാണ് ഹാർവെസ്റ്റ് ഫെസ്റ്റിവലിന്റെ തീയതി നിശ്ചയിച്ചത്.

ഇവാഞ്ചലിക്കൽ സഭയും നവീകരണവും. 

പാരമ്പര്യമനുസരിച്ച്, സന്യാസിയും ദൈവശാസ്ത്ര പ്രൊഫസറുമായ മാർട്ടിൻ ലൂഥർ 1517- ലെ വിശുദ്ധന്മാരുടെ ദിനത്തിനു മുമ്പുള്ള സായാഹ്നത്തിൽ ഒരു അക്കാദമിക തർക്കം ഉണ്ടാക്കാൻ വേണ്ടി ലത്തീനിൽ 95 സഭാ പരിഷ്ക്കരണ സിദ്ധാന്തങ്ങൾ അടിച്ചു എന്നാണ് ആരോപണം. തന്റെ 95 സഭാപരിഷ്ക്കരണ സിദ്ധാന്തങ്ങൾ അവതരിപ്പിച്ചത് കത്തോലിക്കാ സഭയിൽ വൻ പൊട്ടിത്തെറി ഉണ്ടായിഅതോടെ ഇവാഞ്ചലിക്കൽ സഭയുടെ പിറവിക്ക് തുടക്കമിട്ടു. അന്ന് അങ്ങനെ  തുടങ്ങിയ നവീകരണദിനം തികച്ചും സുവിശേഷ സ്മരണയും ഒരു അവധിദിനവുമാണ്

എന്നാൽ റോമൻ കത്തോലിക്കാ സഭ നവീകരണത്തിനുള്ള ശ്രമമായിരുന്നു, തുടക്കത്തിൽ ഈ പ്രസ്ഥാനം. പാശ്ചാത്യമധ്യയൂറോപ്പിലെ കത്തോലിക്കരും, പ്രത്യേകിച്ചും, സഭയുടെ തെറ്റായ പ്രബോധനങ്ങളും ദുരുപയോഗങ്ങളും വഴി സഭയെ, വിശേഷിച്ചും, അവിശുദ്ധ കാര്യങ്ങളും ബന്ധപ്പെട്ട് അവർ കണ്ടതിൽ അസ്വസ്ഥരായിരുന്നു. ഒരു വിമർശനവിഷയമിതാണ്, സഭാസംവിധാനവും ഓഫീസും വാണിജ്യപരമായി, മുഴുവൻ വൈദികരും അഴിമതിക്കുറ്റങ്ങളുടെ ആഴത്തിലുള്ള സംശയത്തിലേക്ക് വഴിമാറിയിരുന്നു .

നവീകരണ നൂറ്റാണ്ടിൽ ഒറ്റപ്പെട്ട വാർഷിക ആഘോഷങ്ങൾ വേറെയും ഉണ്ട്.   ആദ്യംനവംബർ 10, ഫെബ്രുവരി 18 (ലൂഥറുടെ ജനനവും മരണവാർഷിക വും ) അനുസ്മരണമായി ആഘോഷിച്ചുകൂടാതെ, ജൂൺ 25 ആഗസ്റ്റ്സ്ബർഗ് എന്ന  ദിനത്തെ ഒരു പെരുന്നാൾ ദിനമായി കണക്കാക്കിയിട്ടുണ്ട് . 

നവീകരണം, പരിഷ്കരണം"പുനഃസ്ഥാപനം, പുതുക്കൽ" എന്നിങ്ങനെ 1517 മുതൽ 1648 വരെയുള്ള നവീകരണ പ്രസ്ഥാനത്തെ ഇടുങ്ങിയ അർത്ഥത്തിൽ പരാമർശിക്കുകയാണ്, പാശ്ചാത്യ ക്രിസ്തീയതയെ വ്യത്യസ്ത വിഭാഗങ്ങളായിട്ട് വിഭജിക്കാൻ അതെല്ലാം (കത്തോലിക്കാ, ലൂഥറൻ, നവീകരണം) കാരണമായി.

സകല പുണ്യവാന്മാരുടെ ഓർമ്മദിനമായി നവംബർ 1- ന് എല്ലാ പള്ളികളിലും ആചരിക്കുന്നു. ജർമ്മനിയിൽ ചില സംസ്ഥാനങ്ങളിൽ, ഉദാ : ബവേറിയ, ബാഡൻ വുർട്ടെOബെർഗ്, സാക്സൺ എന്നിവിടങ്ങളിൽ നവംബർ ഒന്നിന് ഒരു വിശുദ്ധ ദിനമായിത്തന്നെ ആചരിക്കണമെന്നു ഏർപ്പെടുത്തിയിരിക്കുന്നുഅതുപോലെ നവംബർ 2 നു എല്ലാ ആത്മാക്കൾക്കും വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകളും ദാനധർമ്മങ്ങളും ചെയ്യുന്ന ദിനമായി കണക്കാക്കുന്നു.   

വിശുദ്ധ മാർട്ടിൻസ് ഡേ ആചരണം.  

മറ്റൊരു ആഘോഷ ചടങ്ങ് നവംബർ 11- നു നടത്തപ്പെടുന്ന, സെന്റ് മാർട്ടിനെ അടക്കം ചെയ്ത ദിവസം ഓർമ്മിക്കലാണ്. ആ ദിവസത്തിന് "സെന്റ് മാർട്ടിൻസ് ഡേ" എന്ന് വിളിക്കപ്പെടുന്നു. ആരായിരുന്നു വിശുദ്ധ മാർട്ടിൻ? മാർട്ടിൻ ഓഫ് ടൂർസ് എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. അക്കാലത്ത് റോമാ സാമ്രാജ്യത്തിൽപ്പെട്ട സവേരിയയിൽ AD- 316 അല്ലെങ്കിൽ 317- ൽ ജനിച്ചു. ഇന്ന് ഈ സ്ഥലം ഹംഗറിയിൽ. അദ്ദേഹത്തിന്റെ പിതാവ് ഒരു റോമൻ ഉദ്യോഗസ്ഥ നായിരുന്നു, അതിനാൽ മാർട്ടിൻ തന്റെ ഇച്ഛാശക്തിക്കെതിരായിട്ട് റോമൻ പട്ടാളത്തിൽ പോകേണ്ടി വന്നു. 15-ാം വയസ്സിൽ, റോമൻ സാമ്രാജ്യത്തിന്റെ അധികാരിയായിരുന്ന കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ കീഴിൽ മാർട്ടിൻ ഒരു അംഗരക്ഷകനായി നിയമിക്കപ്പെട്ടു

ഫ്രാൻസിലെ അമിയൻസിലെ ഒരു റോമൻ സൈനിക ഉദ്യോഗസ്ഥനായിരുന്ന മാർട്ടിൻ അത് ഉപേക്ഷിച്ചു ഒരു പുരോഹിതനായി മാറികാലങ്ങൾക്ക് ശേഷം മാർട്ടിൻ ഫ്രാൻസിലെ ടൂർസ് എന്ന സ്ഥലത്തെ ബിഷപ്പായിരുന്നു. വിശുദ്ധ മാർട്ടിൻ സ്മരണദിനമായ നവംബർ 11 എല്ലാ കുട്ടികൾക്കും നല്ല പരിചിതമാണ്.   അന്ന് പാടുന്ന മാർട്ടിൻ ഗാനം- ജർമ്മനിയിലെ എല്ലാ പ്രദേശങ്ങളിലുമുള്ള കുട്ടികളും അവരോടൊപ്പം എല്ലാ  മാതാപിതാക്കളും കത്തിച്ച മെഴുക്തിരിയും സ്വന്തമായി നിർമ്മിച്ച കടലാസ്  നക്ഷത്രങ്ങളുമേന്തി ഓരോ അവരവരുടെ വാസസ്ഥലത്തുള്ള നിരത്തുകളിലൂടെ ആഘോഷമായി ഗാനമാലപിച്ചു കൊ ണ്ടുള്ള വലിയ പ്രദിക്ഷണവും അന്നത്തെ ദിവസത്തിന്റെ ഒരു മനോഹരമായ പ്രത്യേകതയാണ്. "ലാറ്റെർണെ ..ലാറ്റെർണെ... എന്ന് കുട്ടികൾ ആലപിക്കുന്ന ഗാനവും സന്ധ്യാസമയത്തെ അത്ഭുതകരമാക്കും. ഈ ഗാനം എല്ലാ കൊച്ചു കുട്ടികൾക്കും മനഃപാഠമാണ്. വർഷം തോറും നടത്തുന്ന ആഘോഷത്തിൽ പങ്കെടുക്കുന്ന ഒരു ഗംഭീര കോട്ടുള്ള റൈഡർ എപ്പോഴും സെന്റ് മാർട്ടിനെ പ്രതിനിധീകരിക്കുന്നുകാരണം ഇതുതന്നെ. അദ്ദേഹത്തിന്റെ വിശുദ്ധതയെ ബഹുമാനാർത്ഥം മാർട്ടിൻസ്ഫെസ്റ്റ് ആഘോഷിക്കുന്നു.  

 നല്ല പ്രവൃത്തി- ഒരു പ്രത്യേക സ്മരണദിനം.

ഒരു സൈനികൻ എന്ന നിലയിൽ ജോലിക്കിടെ അദ്ദേഹത്തിന് ഒരു അനുഭവം ഉണ്ടായി. 17-കാരനായ മാർട്ടിൻ, ഫ്രാൻസ് എന്ന വടക്കൻ സ്ഥലത്ത് ജോലിയിൽ നിലയുറപ്പിച്ചിരിക്കുന്നുഅന്ന് തണുപ്പു കാലത്ത് മഞ്ഞുരുകിയ ഒരു ദിവസം,   നഗരകവാടത്തിലേക്ക് അദ്ദേഹം യാത്ര ചെയ്യുകയായിരുന്നു.   വഴിയിൽ അന്ന് തണുപ്പിന് യോജിച്ച വസ്ത്രം ധരിക്കാത്ത ഒരു പാവപ്പെട്ട മനുഷ്യനെ കണ്ടു.   ഭിക്ഷക്കാരൻ അവനെ സമീപിച്ച് സഹായം ചോദിച്ചുമാർട്ടിന് തന്റെ കയ്യിൽ സൈനിക ആയുധങ്ങളും ഒരു കോട്ടും മാത്രമേയുള്ളൂഅവൻ തന്റെ വാൾ എടുത്ത് അദ്ദേഹം ധരിച്ചിരുന്ന കോട്ട് നടുവേ രണ്ടായി വിഭജിച്ചു. ആ പാവപ്പെട്ട ഭിക്ഷക്കാരന് പകുതിയും മറ്റേ പകുതി അദ്ദേഹവും പങ്കുവച്ചു. തോളിനു ചുറ്റും കൊടുത്തുപിറ്റേന്ന് മാർട്ടിൻ ഒരു സ്വപ്നം കണ്ടു: ഭിക്ഷക്കാരന് നല്കിയ പാതി വസ്ത്രം ധരിച്ച യേശുവിനെയാണ് മാർട്ടിൻ സ്വപ്നത്തിൽ കണ്ടത്ഈയൊരു നല്ല പ്രവൃത്തിക്ക്, വി. മാർട്ടിൻ ഇന്നും ബഹുമാനിക്കപ്പെടുന്നുതന്റെ ഏറ്റവും വളരെ അടുത്ത അയൽക്കാരനെ സ്നേഹിക്കുന്ന ഒരു ഉത്തമ മാതൃകയാണ് മാർട്ടിൻ

പാരിസിൽ നിന്ന് 140 കിലോമീറ്റർ വടക്കായി കനാലൈസ്ഡ് സോമെയിലും അതിന്റെ ഇടതു പോഷകനദികളായ സെലെ, അവ്രെ എന്നിവയുടെ സംഗമ സ്ഥാനത്തിലാണ് AMIENS നഗരം സ്ഥിതിചെയ്യുന്നത്വടക്കൻ ഫ്രാൻസിലെ ഒരു പ്രധാന ഗതാഗത കേന്ദ്രവും 1969-ൽ സ്ഥാപിതമായ ഒരു ബിഷപ്പു ഹൌസും, ഒരു സർവ്വകലാശാലയുമുണ്ട്. റോമൻ കാലഘട്ടത്തിനു മുൻപ് നിലനിന്നിരുന്ന ഈ നഗരത്തിലെ കത്തീഡ്രൽ പള്ളി ഫ്രാൻസിലെ ഏറ്റവും വലിയ സക്രാൽ കെട്ടിടമാണ്വി. മാർട്ടിൻ AD-397 നവംബർ 8- ന് ആന്തരിച്ചു. നവംബർ 11- ന് മൃതദേഹം അടക്കം ചെയ്തു എന്ന് ചരിത്രരേഖ കുറിക്കുന്നു

പ്രായശ്ചിത്തവും പ്രാർത്ഥനാ ദിനവും ആചരിക്കൽ -

നവംബർ മാസത്തിൽ ഈ ദിനം ആചരിക്കുന്നു. Buß-und Bettag  എന്ന് ജർമ്മൻ ഭാഷയിൽ ആ ദിനത്തെപ്പറ്റി പറയും. ജർമനിയിലെ സഭയിൽ പ്രായശ്ചിത്തവും പ്രാർത്ഥനാദിനവുമാണ് ആ ഒരു ദിവസംഇവാഞ്ചലിക്കൽ ചർച്ച്ആചരിക്കുന്ന ഒരു അവധിയാണ്. അനേകകാലങ്ങൾ മുതൽ തന്നെ ചരിത്രത്തിലുടനീളം  പ്രായശ്ചിത്തവും പ്രാർത്ഥനയും, അടിയന്തര ഘട്ടങ്ങളിലും  അപകടങ്ങളിലും നേരിട്ട ജനത, മുഴുവൻ ആ ദിവസം പ്രാർത്ഥനാദിനമായി ആചരിക്കുകയാണ്മതപരമായിട്ടുള്ള അർത്ഥത്തിൽ പശ്ചാത്താപം ചെയ്യുകചെയ്ത കുറ്റങ്ങളുടെ പശ്ചാത്താപംദൈവ വിശ്വാസത്തിലത് പ്രതിഫലിക്കുന്നു2021-ൽ ആഗമന കാലത്തിനു തൊട്ടു 11 ദിവസത്തിനു മുമ്പ് നവംബർ 17-നാണ് ഈ നന്മ ദിവസം ആചരിക്കാൻ നിശ്ചയിച്ചിരിക്കുന്നത്ജർമ്മനിയിൽ 15 സംസ്ഥാനങ്ങ ളിൽ ഈ ദിവസം ഒരു പൊതു അവധിയില്ലസാക്സണിൽ അന്ന് പൊതു അവധിയാണ്.   ബവേറിയയിൽ മാത്രം സ്‌കൂൾ അവധി നൽകും.

 മരിച്ചവരുടെ ഓർമ്മദിന ഞായർ  

ആഗമനകാലത്തിനു തൊട്ടുമുമ്പുള്ള ഞായറാഴ്ച മരിച്ചു പോയ എല്ലാവർക്കും വേണ്ടിയുള്ള പ്രാർത്ഥനകൾ പള്ളികളിൽ നടത്തുന്നു. അത് ഈ വർഷം 2021 നവംബർ 21 നു കത്തോലിക്കാ പള്ളികൾ ആചരിക്കുന്നു. മരിച്ചുപോയിട്ടുള്ള എല്ലാവർക്കും വേണ്ടിയുള്ള ഒരു ദിവസത്തെ ഓർമ്മദിനം ആചരിക്കുന്നു

ജർമ്മനിയിൽ ക്രിസ്തുമസ് ആഘോഷം.   .

ക്രിസ്തുമസിന് മുന്നോടിയായി ഞായറാഴ്ചകൾ ആണ് ആഗമനകാലമായി നാം ആചരിക്കുന്നത്..അതിന്റെ സൂചനാത്മകമായ നാല് തിരികൾ ഓരോ ആദ്യ ആഴ്ചയിലുമായി തെളിക്കുന്നുക്രിസ്തുവർഷാരംഭവും ക്രിസ്മസിന്റെ വലിയ എല്ലാ ഒരുക്കങ്ങളും ഈ ദിനങ്ങളിൽ പൂർത്തിയാക്കുന്നുണ്ട്. ഏതുവിധവും അക്ഷരാർത്ഥത്തിൽ: യേശുക്രിസ്തുവിന്റെ തിരിച്ചുവരവിനായി നാമെല്ലാം കാത്തിരിക്കുന്നു. ലോകമൊട്ടാകെ ഈ സദ്ദിവസം വലിയ ആഘോഷമായി കൊണ്ടാടുന്നു. എല്ലാവർഷവും ഡിസംബർ 25-ന്  ഉണ്ണി യേശു ജനിച്ചതിന്റെ, ദൈവത്തിന്റെ അവതാരദിനംഒരു പുണ്യദിനം മനസ്സിൽക്കണ്ട് ലോകമാകെ ക്രിസ്ത്യാനികൾ ആഘോഷിക്കുന്നു. ജർമ്മനിയിലും ഈ ദിവസങ്ങൾ പൊതു അവധി ദിനമായാണ് നിശ്ചയിച്ചിരിക്കുന്നത്. 

ജർമ്മനിയിലും ക്രിസ്മസ് വലിയ ആഡംബരആഘോത്തിന്റെ സന്തോഷമാണ് പ്രകാശിപ്പിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ, അന്ന് വിശ്വാസികൾ അങ്ങുമിങ്ങും സമ്മാനങ്ങൾ വാങ്ങി പരസ്പരം പങ്കുവയ്ക്കുന്നു. നാട് മുഴുവൻ ക്രിസ്മസ് ട്രീ കൊണ്ട് അലങ്കരിക്കുന്നുവീടുകളിൽ, ബേക്കറികളിൽകടകളിൽ എവിടെ നോക്കിയാലും ക്രിസ്മസ് കേക്കുകൾക്രിസ്തുമസ് ഭക്തിഗാനങ്ങൾ, ഇവയെല്ലാം ക്രിസ്ത്യാനികൾ മാത്രമല്ല എല്ലാവരും പങ്കുവയ്ക്കുന്നു. ഓരോ സമ്മാനങ്ങൾ വാങ്ങുന്നതിനു വേണ്ടിയുള്ള യാത്രകൊണ്ട് നിരത്തുകളെല്ലാം  സജ്ജീവമാണ്കടകളും അവിടേക്കുള്ള വഴികളും ജനങ്ങളെക്കൊണ്ട് നിറഞ്ഞൊഴുകുന്നുക്രിസ്മസിന് മുമ്പുള്ള കുറെ ആഴ്ചകൾ ജർമ്മനി മറ്റൊരു മനോഹരമായ നിറം നമുക്ക് സമ്മാനിക്കുന്നുഈ അവധിദിനം നല്ല നല്ല ഭക്ഷണം പാകംചെയ്തു കുടുംബങ്ങളും കുടുംബാംഗങ്ങളും ഒരുമിച്ചിരുന്ന് ഭക്ഷിക്കുന്നു, അവരെല്ലാം ക്രിസ്മസ് ഗാനങ്ങൾ ആലപിക്കുന്നു. ആ ദിവസം എല്ലാവർക്കും പുണ്യപ്പെട്ട ദിവസം മാത്രമല്ലഅങ്ങകലെ ജീവിക്കുന്ന എല്ലാവർക്കും ഒരുമിച്ചു നേരിട്ട് സന്തോഷം പങ്കിടാനുള്ള മഹത് ദിനമായും ക്രിസ്മസ് ദിനങ്ങൾ മാറുന്നു.  

Wie Deutschland Weihnachten feiert 

ക്രിസ്മസ് ആഘോഷത്തിന്റെ പ്രത്യേകതകൾ 


ഓരോ വർഷവും ഏതാണ്ട് സെപ്റ്റംബർ മാസം തുടക്കം മുതൽ ക്രിസ്മസ് ഒരുക്കങ്ങൾ തുടങ്ങിക്കഴിയും. സൂപ്പർമാർക്കറ്റുകളുടെ അലമാരകളിൽ ക്രിസ്മസ് ആചാരങ്ങളുമായി ബന്ധപ്പെട്ട മധുരപലഹാരങ്ങൾ ഓരോന്നോയി സ്ഥാനംപിടിക്കുംഉദാ: ജിഞ്ചർബ്രെഡ്, ജിഞ്ചർബിസ്‌ക്കറ്റ് എന്നിവ പെട്ടെന്ന് സ്ഥാനം പിടിക്കുമ്പോൾ ക്രിസ്മസിന്റെ ആദ്യരുചി വരുന്നു എന്ന് പറയട്ടെ


ആഗമനകാലത്തിലെ ആദ്യ ഞായറാഴ്ച മുതൽ റേഡിയോയിലൂടെ ക്രിസ്തുമസ് ഗാനങ്ങൾ, വഴികളും വീടുകളും, മറ്റു വ്യാപാര സ്ഥാപനങ്ങളും മനോഹരമായ ക്രിസ്തുമസ് അലങ്കാരങ്ങൾ കൊണ്ട് തിളങ്ങുന്നു. ക്രിസ്മസ് ആഘോഷങ്ങൾ നാടാകെ വ്യാപിക്കുന്നു. അതിലേറെ ശ്രദ്ധേയമായത്, ചില ക്രിസ്ത്യാനികൾ മാത്രമേ ക്രിസ്മസ് ആഘോഷിക്കുകയുള്ളോ, അല്ല. യേശുക്രിസ്‌തുവിന്റെ ജനനത്തെ അനുസ്മരിപ്പിക്കുന്ന ക്രിസ്ത്യൻ ആഘോഷമാണെങ്കിലും പ്രത്യേക വിശ്വാസമൊന്നും പ്രകടിപ്പിക്കാത്ത ജർമ്മനിയിലെ ആളുകളും ക്രിസ്മസ് ആഘോഷിക്കുന്നുണ്ട്. അതായത്, അവർ വലിയ ശതമാനം എണ്ണം ഉണ്ടാകും


അതുപോലെ മറ്റൊരു വസ്തുത പറയട്ടെ. ക്രിസ്മസ് ആഘോഷിക്കുന്നത് മിക്ക ആളുകളുടെയും പ്രധാനപ്പെട്ട ഒരു കുടുംബപാരമ്പര്യം പോലെയാണ്ഏറെ ആളുകളും ക്രിസ്മസ് ചടങ്ങുകളിൽ സംബന്ധിക്കുവാൻ പള്ളികളിൽ പോയി ചേരുന്നു. ക്രിസ്മസ് രാവിൽ അർദ്ധരാത്രിയിലെ ക്രിസ്മസ് കുർബാനയും മറ്റു ആചാരങ്ങളും നഷ്ടപ്പെടാതെ പങ്കെടുക്കുന്നതിന് എല്ലാവരും ശ്രദ്ധിക്കുന്നു.   നഷ്ടപ്പെടുത്തുവാൻ ആരും ആഗ്രഹിക്കുന്നില്ല. 


ജർമ്മനിയിൽ ക്രിസ്മസ് കാലത്തു പൊതുവെ കാണപ്പെടുന്നത് എപ്രകാരം എന്ന് നോക്കാം. ആഗമനകാലം മുതൽ മെഴുക് തിരികൾ കത്തിക്കുക, ഓരോ വീടുകളിലും ക്രിസ്മസ് ട്രീ അലങ്കരിക്കുക, ക്രിസ്മസ് കേക്കുകൾ വീടുകളിൽ ചുട്ടെടുക്കുക, സമ്മാനങ്ങൾ വാങ്ങുക, ക്രിസ്മസ് ട്രീ അലങ്കരിക്കുക, (ക്രിസ്മസ് ട്രീ ആയി ഉപയോഗിക്കുന്ന മരം സാധാരണമായി "Tannen Baum"എന്ന് ജർമ്മൻ ഭാഷയിൽ പറയുന്നു. മരങ്ങളിൽ സുന്ദരിയായ മരം. സാധാരണ ക്രിസ്മസ് ട്രീ അലങ്കരിക്കുന്നത് ജർമ്മൻകാരുടെ ഭവനത്തിലെ സ്വീകരണമുറികളിലാണ്. ഈ മരം പ്ലാസ്റ്റിക് അനുകരണങ്ങളേ അഭിമുഖീകരിക്കുന്നുമുണ്ട്


ജർമ്മനിയിൽ ക്രിസ്മസ് ദിനങ്ങളിൽ എങ്ങനെയാണ് ഓരോ ദിവസങ്ങൾ ? ഡിസംബർ 24 മുതൽ, പ്രധാനമായി 25, 26 തീയതികളിൽ ആഘോഷത്തിൽ വലിയ തിരക്കായിരിക്കും. നിരവധി ആളുകൾക്ക് ഡിസംബർ 24, ക്രിസ്മസ് രാത്രി, അതിനുശേഷമുള്ള തിരക്കേറിയ പ്രഭാതമായും ഉത്സവസമാനമായ സന്തോഷകരമായ സമാനതയില്ലാത്ത നല്ല സന്ധ്യാവേളകളായും ക്രമത്തിൽ ക്രമീകരിച്ചിരിക്കുന്നു. ഡിസംബർ 24- ന്  Heiligabend ദിവസം പ്രവൃത്തി ദിവസമാണെങ്കിൽ ഉച്ചവരെ കടകൾ എല്ലാം തുറന്നു പ്രവർത്തിക്കും. ക്രിസ്മസ് ഭക്ഷണം ഉണ്ടാക്കുവാനുള്ള സാധനങ്ങളും, ഭക്ഷണവും അതുപോലെ സമ്മങ്ങൾ വാങ്ങുകയും ക്രിസ്മസ് ട്രീ നന്നായിട്ട് അലങ്കരിക്കുവാൻ വേണ്ടി നിറമുള്ള ബൾബുകളും മറ്റു വിവിധ ലൈറ്റുകളും വാങ്ങുക, സമ്മാനങ്ങൾ പായ്ക്ക് ചെയ്യുന്നതിനുള്ള ഒരു വലിയ തിരക്കുണ്ടാകും, കൂടാതെ ഭക്ഷണം പാകം ചെയ്യുന്നത് എന്നിവയിൽ വലിയ ശ്രദ്ധ കേന്ദ്രീകരിക്കുന്നു


കുടുംബാംഗങ്ങൾ കഴിവതും നേരത്തെതന്നെ അവരവരുടെ ഭവനങ്ങളിൽ ഒത്തുകൂടുന്നുഅന്ന് ചിലർ ഒരുമിച്ചിരുന്ന് ക്രിസ്മസ് ഗാനങ്ങൾ ആലപിക്കും.   ഇവയെല്ലാം പരമ്പരാഗതമായി ചെയ്യാറുള്ള കാര്യങ്ങളാണ്. ക്രിസ്മസ് ദിവസം പള്ളികളിലെ ആചാരങ്ങളിൽ പങ്ക് കൊണ്ടശേഷം സായാഹ്ന ഭക്ഷണത്തിനു ശേഷം സമ്മാനങ്ങൾ വിതരണം ചെയ്യുന്ന സമയമാണ്. ക്രിസ്മസ് ട്രീയുടെ ചുവട്ടിൽ വച്ചിരിക്കുന്ന സമ്മാന പാഴ്‌സലുകൾ അഴിച്ചുനോക്കാൻ ഓരോരോ കുടുംബാംഗങ്ങളെയും അനുവദിക്കുമ്പോഴാണ്, ഉണ്ണിയേശു ആഗ്രഹപട്ടിക പ്രകാരമുള്ള സമ്മാനമാണോ, എന്റെ ആഗ്രഹം നിറവേറിയോ, എന്നൊക്കെ അറിയുന്നത്. ആ മുഹൂർത്തം വളരെയധികം മനോഹരമാണ്, എല്ലാവർക്കും  ആനന്ദദായകമാണ്, എല്ലാവർക്കും; പ്രത്യേകിച്ച് കുഞ്ഞുകുട്ടികൾക്ക് മുതൽ   എല്ലാ മുതിർന്നവർക്കും അപ്രകാരം തന്നെ..


ദൂരെനാടുകളിൽപ്പോയി ജോലിചെയ്യുന്നവർ അവധിക്കാലത്തിനായി സ്വന്തം വീട്ടിലും നാട്ടിലുമെത്തുമ്പോൾ പലപ്പോഴും പഴയ സുഹൃത്തുക്കളുമായിട്ട്  കണ്ടുമുട്ടാൻ ക്രിസ്മസ് ദിനങ്ങളിൽ രാത്രി വൈകിപ്പോലും പുറപ്പെടുന്നത് സാധാരണമാണ്ക്രിസ്മസ് ദിന ആഘോഷം അതുപോലെ തന്നെ അതിനു ശേഷവുമുള്ള ദിവസങ്ങളിലും എല്ലാവരും ഒരുമിച്ചിരുന്നു വളരെ സ്വാദുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കി കഴിക്കുന്നത് എല്ലാ വീടുകളിലും സാധാരണമാണ്.   വറുത്തതും പൊരിച്ചതും വേവിച്ചതുമായ വിവിധ ഭക്ഷണങ്ങൾ തയ്യാറാക്കി ആസ്വദിക്കുന്നത് മഹത്തായ ഒരു ഉത്സവവിരുന്നിനു തുല്യമായിട്ടാണ് എല്ലാ ജർമ്മൻകാരും ആഘോഷിക്കുന്നത്. ചില ഭക്ഷണസാധനകളിൽപ്പെട്ട ഒന്ന് ഉരുളക്കിഴങ്ങു സാലഡ് ഉണ്ടാക്കി കഴിക്കുന്നതാണ്. അതെന്തുകൊണ്ടാണ്? പഴയ ക്രിസ്ത്യൻ പാരമ്പര്യപ്രകാരം, സെൻറ്‌മാർട്ടിൻ കാലഘട്ടം നവംബർ 11 മുതൽ ഡിസംബർ 24 വരെ നോമ്പ് കാലമാണ്. അതുകൊണ്ട് ഒരു ലളിതമായ വിഭവങ്ങൾ വിളമ്പുന്നത്, തികച്ചും ഒരു പ്രതീകാത്മകമായ നോമ്പുകാലത്തെ ശരി വയ്ക്കുന്നു. ആ കാലത്ത് മത്സ്യങ്ങൾ, ഉദാ:. കരിമീൻ തുടങ്ങിയവ, അന്ന് അനുവദനീയമാണ്.   എന്നിരുന്നാലും ഏറെ പ്രചാരമുള്ള വിഭവം ജർമനിയിൽ ഉടനീളം ഇഷ്ടപ്പെടുന്നത് സോസേജുകളുള്ള ഉരുളക്കിഴങ്ങ് സാലഡാണ്, അത് പോലെ ചുവന്ന കാബേജുകൊണ്ടുള്ള ഭക്ഷണം ധാരാളം ജർമ്മൻകാരും ഏറെ ഇഷ്ടപ്പെടുന്നതാണെന്നാണ് പൊതുവെ അറിയുന്നത്അതുപോലെ തന്നെ മറ്റു വിവിധ ഭക്ഷ്യസാധനങ്ങൾ തയ്യാറാക്കും. 


ഒരു യാഥാർത്ഥ്യം നാം കണ്ടു. ലോകമൊട്ടാകെ ക്രിസ്ത്യൻ വിശ്വാസികൾ അവരുടെ മതാചാരങ്ങൾ പാവനമായി ആചരിക്കുന്നു. അതിനു സഹായകം എന്ന നിലയിൽ ഓരോ രാജ്യങ്ങളും ചേർന്ന് സഹകരിക്കുന്നു. അതിനുവേണ്ട അവധിദിവസങ്ങൾ ഓരോരോ മതവിഭാഗങ്ങൾക്കും അനുവാദം നൽകുന്നു. അതുപോലെ ജർമ്മനിയിലും ക്രിസ്ത്യൻ സഭയിൽ മതപരമായ ദിവസങ്ങൾ അനവധിയുണ്ട്. പല ആഘോഷങ്ങളും പൊതു അവധി ദിവസങ്ങളായിട്ടാണ് അംഗീകരിച്ചിരിക്കുന്നതും. ചില ആചാരങ്ങൾ അവധിദിവസങ്ങളായിട്ടില്ല. ചില സംസ്ഥാനങ്ങളിൽ ചില ആചാരങ്ങൾ ആഘോഷിക്കുന്നുമില്ല. അവിടെ അവധി ദിവസങ്ങളുമല്ല. //-  

-----------------------------------------------------------------------------------------------------------------------

 Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
https://dhruwadeepti.blogspot.com 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371