Dienstag, 11. Mai 2021

ധ്രുവദീപ്തി // ശ്രീമതി. കെ. ആർ. ഗൗരിയമ്മയുടെ വേർപാടിൽ ഹൃദയപൂർവ്വം ആദരാജ്ഞലികൾ .


കേരള രാഷ്ട്രീയ ചരിത്രത്തിൽ ശ്രീമതി കെ. ആർ. ഗൗരിയമ്മയെപ്പോലെ മാതൃക കാണിച്ചിരുന്നവർ ചുരുക്കമായിരുന്നു. അങ്ങനെയുള്ളവരിൽ   ഏറ്റവും മുൻപന്തിയിൽ ആയിരുന്നു . സഹമനുഷ്യ സ്‌നേഹം എന്താണെന്ന് കേരളത്തിലെ ജനങ്ങൾക്ക് കാണിച്ചുകൊടുത്ത ഒരു മാതൃകാഹൃദയത്തിന്റെ ഉടമയായിരുന്നു ഗൗരിയമ്മ. സുമാർ അറുപതു വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ ഒരു ശരിയായ രാഷ്ട്രീയം സ്വന്തം മാതൃകയിൽ മറ്റുള്ള ജനസമൂഹത്തിന് നൽകിയ മഹത് വ്യക്തി. കേരളത്തിലെ സാധാരണ ജനങ്ങൾക്ക്, -അതായത്, കർഷകർ, തൊഴിലാളികൾ തുടങ്ങിയവർ . കഷ്ടതകൾ നേരിട്ടിരുന്നവർക്ക് ഹൃദയം തുറന്നു നൽകിയ മഹാത്മാവ്. ശ്രീമതി ഗൗരിയമ്മയെക്കുറിച്ചു ആന്തരിച്ചുപോയ പ്രസിദ്ധ പത്രപ്രവർത്തകനും പാർലമെന്റ് അംഗവും ആയിരുന്ന ശ്രീ കെ. സി.  സെബാസ്റ്റ്യൻ എഴുതിയ സ്മരണകളിൽ ചിലത് ഇവിടെ വായനക്കാർക്ക് സമർപ്പിക്കുന്നു. // ധ്രുവദീപ്തി.

ശ്രീമതി കെ.ആർ. ഗൗരിയമ്മ 

 സാർ സാർ വിളി.   

 കെ. ആർ. ഗൗരി 
ബില്ലുകളുടെ ചർച്ചകളിൽ ഫലപ്രദമായി പങ്കെടുത്ത ഒരംഗമുണ്ട് കമ്മ്യുണിസ്റ്റ് പാർട്ടി യിൽ. താൻ നേതൃത്വം നൽകി പാസാക്കിയ കാര്ഷികബന്ധബിൽ ഭേദഗതി ചർച്ചയിലാണ് കെ. ആർ. ഗൗരി പ്രധാനമായി രംഗത്തു വന്നത്. കേരള പഞ്ചായത്തു ബില്ലിന്റെ പരിഗണനാ വേളയിലും അവർ പിറകോട്ടു മാറിയില്ല. ഗൗരിയെ സംബന്ധിച്ചിടത്തോളം കാർഷിക ബന്ധബിൽ നല്ല നിശ്ചയമുള്ള ഒന്നാണ്. അന്ന്  കാർഷികബന്ധബില്ല് പരിഗണനാവേളയിൽ ഫലപ്രദമായിത്തന്നെ അവർ പങ്കെടുത്തു. "സാർ, സാർ, സാർ ! വിളികളോടുകൂടി ഏതു നിമിഷവും അവർ ചാടി എഴുന്നേൽക്കുന്നത് കാണാമായിരുന്നു. "ഓർഡർ "വിളി അവരെ പലപ്പോഴും അലട്ടിയിരുന്നില്ല. പറയാനുള്ളത് പറഞ്ഞു മാത്രമാണ് ഇരിക്കാറ്. ഒരു സ്ത്രീയുടെ ബലഹീനത പലപ്പോഴും പ്രകടിപ്പിച്ചുപോയിട്ടുണ്ടെങ്കിലും എത്രനേരവും  പ്രസംഗിക്കുന്നതിനും അവർക്ക് മടിയുണ്ടായിരുന്നില്ല. എന്നാൽ കോൺഗ്രസ് പാർട്ടിയിലെ കെ. കെ. വിശ്വനാഥൻ എഴുന്നേറ്റു, സംസാരിച്ചാൽ കെ. ആർ. ഗൗരിക്ക് ശുണ്ഠി ഇളകും. രണ്ടുപേരും തമ്മിൽ നിയമസഭയ്ക്കുള്ളിൽ നിന്നു കൊണ്ടുള്ള കോർക്കൽ രസകരമായ ചില കാഴ്ചയായിരുന്നു. ടി.. തൊമ്മൻ കൊണ്ടുവരുന്ന പോയിന്റ് ഓഫ് ഓർഡറുകളും അവരെ നന്നായിട്ട്  വളരെ  ചൊടിപ്പിക്കുന്നത് കാണാമായിരുന്നു. // - By -ശ്രീ. കെ. സി. സെബാസ്റ്റ്യൻ 
----------------------------------------------------------------------------------------------------------------------

Browse and share: dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."
FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu

---------------------------------------------------   

Mittwoch, 5. Mai 2021

ധ്രുവദീപ്തി // PANORAMA // ഇന്ത്യയിലെ സാമൂഹിക സംഘടിത ശക്തികൾ തളർച്ചയിലേയ്ക്കോ? // George Kuttikattu, Germany

 

 George Kuttikattu

നാധിപത്യത്തിനായുള്ള വിദ്യാഭ്യാസം തീർച്ചയായും ഭാവി തലമുറകൾക്ക് നൽകേണ്ടത് സ്‌കൂളുകളുടെയും സർവ്വകലാശാലകളുടെയും മാത്രമുള്ള ചില ദൗത്യമല്ല, നമ്മുടെ രക്ഷകർത്താക്കൾ, പള്ളികൾ, അഥവാ വിവിധ മതങ്ങൾ, പ്രത്യേകമായി മാധ്യമങ്ങൾ, ട്രേഡ്യൂണിയനുകൾ, ഓരോ സ്പോർട്സക്ളബുകൾ, ഡിജിറ്റൽ കമ്മ്യുണിക്കേഷൻ, ടെലിവിഷൻ എന്നിവയും അതിൽപ്പെടും. ഇന്ന്  എല്ലാത്തിനും ഉപരിയായി ആധുനികലോകത്ത് ഏറെ സാദ്ധ്യതകളൊരുക്കുന്ന ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ ഒരുദാഹരണമാണ്. ഇപ്പോൾ ഏതുവിധവുമുള്ള കാര്യങ്ങളിലും ഓരോരോ സ്ഥാപനങ്ങളിലും, മറ്റ് സാമൂഹികവിഭാഗങ്ങളിലും ജനാധിപത്യതത്വവിദ്യാഭ്യാസം ലക്ഷ്യമിടുന്നതായ ഓരോ രീതിയിൽ ഒന്നും നടക്കുന്നില്ല. ഓരോ പാഠ്യപദ്ധതിയും സാമൂഹികപദ്ധതിയും ചിലരുടെയെല്ലാം ആശയത്തിന് അനുസരിച്ചു സംഘടിപ്പിക്കപ്പെട്ടു പോകുന്നു. പകരം അവരോ തങ്ങളുടെ ചില പ്രാഥമിക ചുമതലകൾ നിർവഹിക്കുന്ന രീതികൾ, അതാത് പ്രവർത്തനങ്ങളിൽ ഉത്തരവാദിത്വമുള്ളവർ നൽകിയ ഉദാഹരണങ്ങളും മറ്റും പരോക്ഷമായും ചിലപ്പോൾ താല്പര്യമില്ലാതെയും, നിർണ്ണായക വിഷയങ്ങളിൽ കുറെ ഫലമുണ്ടാക്കുന്നുണ്ടെന്ന് ഒരുവിധമെങ്കിലും പറയാം. ഈ വിഷയത്തെ സംബന്ധിച്ച കൂടുതൽ വിദഗ്ദ്ധ നിരീക്ഷണങ്ങൾ ഇന്ന് അനിവാര്യമാണ്.  

ഇന്ത്യയിലോ ലോകത്തിലെ മറ്റു രാജ്യങ്ങളിലോ പ്രവർത്തിക്കുന്ന അനേകം വലിയ കമ്പനികളുടെ സംരംഭകരും അവരെ നന്നായി പുലർത്തിക്കൊണ്ട് ശക്തിപ്പെടുത്തുന്ന രാജ്യമേലധികാരികളും ഉണ്ട്. എന്നാൽ അവരുടെ മാതൃക നമ്മുടെ സാമൂഹിക ജീവിതക്രമത്തിന്റെ വഴികളിലും ഇന്നത്തെ നമ്മുടെ ഇന്ത്യയിലെ ജനാധിപത്യവ്യവസ്ഥിതിയിലുള്ള സ്ഥാപനങ്ങളിലുള്ള നമ്മുടെ വിശ്വാസം ശക്തിപ്പെടുത്തുന്നുണ്ടെന്ന് കരുതാനാകുമോ? പകരം, നമ്മളുടെ സ്വന്തം കാര്യങ്ങളിൽ, നമുക്ക് സ്വയം വളരെയധികം വിശ്വാസമില്ലാത്തതും, ആരെയും അറിയിക്കാതെ സ്വാർത്ഥത കാണിക്കുന്നതുമായ അനേകമനേകം മേലധികാരികളുണ്ട്. ഒടുവിൽ, അവരുടെ സ്വന്തമായ കാഴ്ചപ്പാടുകൾ അവർ നിഷ്കരുണം നമ്മിലേക്ക് നടപ്പിലാക്കുകയും ചെയ്യുന്നു. ഓരോ കമ്പനികളുടെ "വർക്ക് കൗൺസിൽ" (മറ്റൊരു വിധം പറഞ്ഞാൽ - അഡ്‌വൈസറി ബോർഡ്") എന്നിവർ കൈകാര്യം ചെയ്യുന്നതനുസരിച്ചു അവരെ ഏൽപ്പിച്ച ആളുകളെ ചില പ്രത്യേക പ്രത്യശാസ്ത്രത്തിലേയ്ക്ക് നയിക്കുകയും ചെയ്യും. അവരാരും ജനാധിപത്യപരവും സാമൂഹികവുമായ കാഴ്ചപ്പാടുകളിലുള്ള വിട്ടുവീഴ്ചയ്ക്ക് ഒട്ടു നയിക്കുകയുമില്ല. ഇന്ന് ഈ വിധമാണ് ഇന്ത്യൻഭരണനേതൃത്വം നിലവിൽ നടപ്പാക്കുന്ന ഏകാധിപത്യഭരണമനോഭാവം

സംഘടനകൾ, യൂണിയനുകൾ, ഉത്തരവാദിത്തം .

ഇക്കാലത്തെ തൊഴിലാളിയൂണിയൻ പ്രവർത്തകരായ ഉദ്യോഗസ്ഥർ പോലും, ശക്തവും ജനാധിപത്യപരമായി ഘടനാപരമായിട്ടുള്ള ഒരു ബഹുജനസംഘടന  അതായത്, തൊഴിലാളിസംഘടനകൾ എന്നൊക്കെ നാം വിളിക്കുന്നു യുടെ അത്തരം സേവനത്തിലാണെങ്കിലും, ജനാധിപത്യവ്യവസ്ഥിതിയുടെ ഉറച്ച സ്ഥിരതയ്ക്ക് ഹാനികരമായ പാതകളിലൂടെ സഞ്ചരിക്കുന്നു, അവരെ ഉറച്ചു  വിശ്വസിക്കുന്ന ആളുകളെപ്പോലും എപ്പോഴും വിശ്വസിപ്പിക്കാനും അവരെ നയിക്കാനും അവർക്ക് കഴിയും. പ്രത്യേകിച്ച് പ്രസംഗങ്ങളും അപ്പീലുകളും ഓരോരോ പ്രക്ഷോപങ്ങളും അത് ഒരു സുഹൃത്- ശത്രു നയപദ്ധതികൾക്ക് തുല്യമാണെങ്കിൽപ്പോലും, ഇന്ത്യയിൽ നമ്മൾക്ക് അത്തരം പെരുമാറ്റങ്ങൾക്ക് അവസരം സാധാരണനിലയിൽ അങ്ങനെ ഒട്ടു ദൃശ്യമല്ലെന്നു കൃത്യതയോടെ തീർത്ത് പറയാനും എളുപ്പമല്ല. ആധുനിക എംപ്ലോയീസ് യൂണിയനുകളിലെ കുറച്ചു മുമ്പുള്ള കാലങ്ങളിലെ പ്രവർത്തന അനുഭവ പരിചയത്തിൽനിന്നും എനിക്ക് മനസ്സിലായത്, അന്നുള്ളതിൽനിന്നും ഒട്ടും വ്യത്യസ്തമല്ല, ഇപ്പോഴും തൊഴിലാളി യൂണിയൻ പ്രവർത്തനശൈലികളെന്നു പറയാനാഗ്രഹിക്കുന്നു. ഇന്നും ഇന്ത്യയിലെ നമ്മുടെ മിക്ക ട്രേഡ് യൂണിയനുകളും മാതൃകാപരമായ പാർലമെന്ററി ജനാധിപത്യവ്യവസ്ഥ സംരക്ഷിക്കുന്നതിൽ ബോധപൂർവ്വമായ ഒരു സ്വാധീനം ചെലുത്തുന്നില്ല. എന്നാൽ ലോകരാജ്യങ്ങളിൽ നിലവിലുള്ള അനേകം ട്രേഡ് യൂണിയനുകൾ പ്രവർത്തനം തുടരെ മെച്ചപ്പെടുത്താനുള്ള നിരന്തരമായ സമാധാന ഇച്ഛാശക്തിയും തൊഴിലുടമകളുമായി ധാരണയിൽ എത്താനുമുള്ള ഇച്ഛാശക്തിയും ഉണ്ട്. എന്നാൽ മറ്റുചില ലോകരാജ്യങ്ങളിലെ ചില ട്രേഡ് യൂണിയനുകളേക്കാൾ വിജയകരമാണ് ഇപ്പോൾ യൂറോപ്പിലും മറ്റ് ചില രാജ്യങ്ങളിലും ഉള്ള തൊഴിൽ സംഘടനകൾ പ്രവർത്തിക്കുന്നത്

ഏതുകാര്യത്തിനുവേണ്ടിയും "ഐക്യദാർഢ്യം" എന്ന തത്വമില്ലാതെ തികച്ചും വിജയകരമായ ട്രേഡ് യൂണിയൻ പ്രവർത്തനം സാദ്ധ്യമല്ലെന്ന് മുൻകാലത്തും മനസ്സിലായിട്ടുണ്ട്. പഴയ ജർമ്മനിയിൽ ചക്രവർത്തി സാമ്രാജ്യത്വത്തിലെ നിയമ വാഴ്ചയുടെ കാലത്തും തൊഴിലാളി പ്രസ്ഥാനത്തിലും, ഉദാ: "വൈമാർ" ജനാധിപത്യ കാലത്തും അപ്രകാരമായിരുന്നു, സ്ഥിതി. അന്ന് ജർമ്മനിയുടെ ഏകീകരണം ആകുന്നതിനു മുമ്പ് അക്കാലത്തുണ്ടായിരുന്ന ഈസ്റ്റ്- വെസ്റ്റ് ജർമ്മനിയുടെ തൊഴിലാളി സംഘടനകളും പരസ്പരം സഹകരണത്തെപ്പറ്റി ഗൗരവമായി ചിന്തിച്ചിരുന്നു. എപ്രകാരം പരസ്പരം തൊഴിലാളികൾക്കും തൊഴിൽരഹിതർക്കും ഒരുപോലെ ഗുണകരമായ പ്രവർത്തനങ്ങൾ എന്നും ചെയ്യുന്നതിനെപ്പറ്റി ഗുണകരമായ ചർച്ചകൾ ഉണ്ടായിരുന്നു. തൊഴിലുടമകളും മാത്രമല്ല, സമ്പന്നരും എപ്രകാരം തൊഴിലാളിപ്രശ്നങ്ങളിൽ ഇടപെടണമെന്ന് ചിന്തിച്ചു പ്രവർത്തിച്ചു. അങ്ങനെ ഐക്യജർമ്മനിയുടെ മുൻ ചാൻസിലർ ഹെൽമുട്ട് കോൾ തന്നെ തൊഴിൽരംഗത്തെ ഐക്യദാർഢ്യത്തിന് അനുകൂല നിലപാട് സ്വീകരിച്ചു. തൊഴിലില്ലാത്തവരും തൊഴിൽ ചെയ്യുന്നവരുമായുള്ള ഐക്യദാർഢ്യം. 

കേരളത്തിലെ തൊഴിലാളിയൂണിയനുകൾ, നാം നമ്മുടെ ഭാഷയിൽ അതിനെ വിശേഷിപ്പിച്ചാൽ "വിപ്ലവകാരികളാണ്". സർക്കാർപോലും എംപ്ലോയീസ് യൂണിയനുകളുടെ ചില സാമൂഹ്യവിരുദ്ധമായ സാമ്പത്തിക നയത്തെ എന്നും നിശബ്ദമായി, അതൊരു നേട്ടമായിത്തന്നെ കരുതുന്നു. പൊതുജനങ്ങളുടെ പൊതുസാമ്പത്തിക ഭദ്രത സർക്കാരിന് ഒരിക്കലും വിഷയമല്ല. അതിനുപകരം സർക്കാർ ജീവനക്കാരുടെ വേതനവർദ്ധനവിലാണ് പ്രാധാന്യം നൽകുന്നത്. ഇത് സാധിക്കുന്നതെങ്ങനെ? വളരെ എളുപ്പം. ജനങ്ങളിൽ നിയമനിർമ്മാണം വഴി അടിച്ചേൽപ്പിക്കുന്ന അമിതനികുതി ചുമത്തലിലൂടെയാണ് സാധിക്കുക. ഈ വരുമാനം എല്ലാ രാഷ്ട്രീയപ്രവർത്തകരും നേതൃത്വങ്ങളും ആസ്വദിക്കും. ജനങ്ങളുടെ വിയർപ്പും ചോരയും കണ്ണീരും അവർ രുചിക്കുന്നു. അതായത്, ഒരു കർഷകൻ ഒരു ദിവസത്തെ ദിവസവരുമാനം കൊണ്ട് ജീവിതം നയിക്കുവാൻ ബുദ്ധിമുട്ടുന്നവരാണ്. ഈ വസ്തുത ആർക്കാണറിയാത്തത് ? അവരിൽ നിന്നും പിടിച്ചെടുക്കുന്ന നികുതിപ്പണം എന്ന പേരിൽ സർക്കാർ സഞ്ചി നിറയ്ക്കുന്നു. ഭാവിയിൽ എന്തിനാണ്, ആർക്കുവേണ്ടിയാണ് നമ്മൾ ഒരാൾക്ക് നമ്മുടെ ഒരു സമ്മതപത്രമായ "വോട്ടു" ചെയ്യുന്നതെന്ന് നാമോരോരുത്തനും ഉള്ളിന്റെ ഉള്ളിലേയ്ക്ക് ഇറങ്ങി തീരുമാനിക്കണം.

നമ്മുടെ ജനങ്ങൾക്ക് വേണ്ടിയാണെന്ന് പറയുന്ന തൊഴിലാളിയൂണിയനുകൾ രാജ്യത്തു എന്തെല്ലാം അവകാശവാദങ്ങൾ ഉന്നയിക്കണം? ഇക്കാര്യങ്ങളെപ്പറ്റി സർക്കാരും യൂണിയനുകളും ജനങ്ങൾക്ക് വ്യക്തമായ അറിവ് നൽകണം. ഒരു രാജ്യത്തെ ജനങ്ങളുമായുള്ള ഇങ്ങനെയുള്ള ഐക്യദാർഢ്യം, ഉടമ്പടി, ഓരോ ട്രേഡ് യൂണിയനുകളും സർക്കാരും അതുപോലെതന്നെ രാജ്യത്തെ ജനങ്ങളും പരസ്പരം അറിഞ്ഞിരിക്കണം. അത് ജനാധിപത്യനിയമങ്ങൾക്കനുസൃതമായി ക്രമപ്പെടുത്തണം. എന്നാൽ ചില സർക്കാരിന്റെയോ, യൂണിയനുകളുടെയോ പിന്തുണക്കാരിൽ ബഹുഭൂരിപക്ഷവും ഒപ്പമാണെങ്കിലും, ജനങ്ങൾ മുഴുവൻ അപ്പോൾ ഒന്നാമതായി ഐക്യദാർഢ്യം പ്രയോഗിക്കണം. അതിനിടയാകുന്ന സാഹചര്യം ഒരു രാജ്യത്തും ഉണ്ടാകരുത്. അതുപക്ഷേ ഇന്ത്യയിൽ ജനങ്ങളും അവരുടെ ആവശ്യങ്ങളും, സർക്കാരിന്റെയും സർക്കാർ ജീവനക്കാരുടെയും നിലപാടുകളും തീരുമാനങ്ങളും വിപരീതമായിട്ടാണ് കാണപ്പെടുന്നത്. ഇന്ന് ഇന്ത്യയിൽ കർഷകസമരം തീർപ്പില്ലാത്ത രീതിയിൽ സർക്കാർ നിലപാടുകൾ എടുക്കുന്നു, ഇന്ത്യയിലെ കർഷകരുടെ, സാധാരണ പൗരന്മാരുടെ മാത്രമല്ല പ്രവാസികളായ ഇന്ത്യാക്കാരുടെ മൗലീക അവകാശങ്ങളും സർക്കാർ ബലം ഉപയോഗിച്ച് തടഞ്ഞു. എന്നാൽ സർക്കാർ ജീവനക്കാരുടെ യൂണിയനുകൾ സ്വന്തം കാര്യം മാത്രം നോക്കുന്നു. ഇന്ത്യയിൽ ജനാധിപത്യം മരിച്ചു വീഴുന്നു

  പ്രതിസന്ധികളും പരിഹാരമാർഗ്ഗങ്ങളും 

യൂറോപ്യൻ രാജ്യങ്ങളിൽ മുൻകാല ജനസമൂഹം നേരിട്ട കുറെ അനുഭവങ്ങൾ നോക്കാം.ഏതാണ്ട് തുല്യമായ ആശയവും അത് നന്നായി വികസിപ്പിക്കാനുള്ള  ആഹ്വാനവും അന്നത്തെ ഈസ്റ്റ്- വെസ്റ്റ് ജർമ്മനികളിലെ ക്രിസ്ത്യൻസഭകളും  സഭകളുടെ തലത്തിൽ ഉയർന്നു വന്നിരുന്നു. ഏകീകരണത്തിന് മുമ്പ് ഈസ്റ്റ് ജർമ്മൻ ഭരണാധികാരിയായിരുന്ന സഖാവ്  ഏറിക്ക് ഹോണിക്കറുടെ കാലത്ത് മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്ന പൗരന്മാരെ മാനസികധൈര്യം പകർന്ന്  നൽകി സഹായിച്ചവരാണ് അന്നത്തെ പുരോഹിതരും മെത്രാന്മാരും എന്നത്  ചരിത്രം കുറിച്ചിട്ടുണ്ട്. അക്കാലത്ത് ജീവിതബുദ്ധിമുട്ടുകൾ നേരിട്ടിരുന്നവർക്ക് പള്ളികളുടെ ചില സ്ഥാപനങ്ങളും കെട്ടിടങ്ങളും നൽകി സഹായസഹകരണ പ്രവർത്തനങ്ങൾ നൽകിയ പഴയ ഓർമ്മകൾ ജർമ്മൻ ജനത അയവിറക്കുന്നു. അന്നത്തെ ക്രിസ്ത്യാനികളുടെ പിൻഗാമികൾ ഇന്ന് എവിടെയാണ്? മികച്ച ക്രിസ്ത്യൻ സാമൂഹിക തത്വചിന്തകർ, വിദ്യാർത്ഥികൾ, ക്രിസ്ത്യൻ സഭയിൽ സാമൂഹിക അദ്ധ്യാപനത്തിന്റെ അദ്ധ്യാപകർ, ഇവരൊക്കെയിപ്പോൾ എവിടെ ? ഏറിക്ക് ഹൊണീക്കാരുടെ കാലത്ത് ഈസ്റ്റ് ജർമ്മനിയിൽ രണ്ടു വിഭാഗത്തെ പള്ളികളായിരുന്നു പ്രാധാന്യം അർഹിച്ചത്. അന്ന്, കിഴക്കൻ ജർമ്മൻ ജനത അനുഭവിക്കുന്ന വേദനകൾ എന്താണെന്നും, വെസ്റ്റ് ജർമ്മനിക്ക് എന്ത് നല്ലതു ചെയ്യാനാകുമെന്നുമായിരുന്നു അന്നത്തെ ചോദ്യം. അന്ന് മതങ്ങൾ തങ്ങളുടെ ഉത്തരവാദിത്വം സമൂഹത്തോട് എപ്രകാരം ആയിരുന്നു എന്നുള്ളതിന് മാത്രം ഒരു ഉദാഹരണം ആണ്. ഇപ്പോൾ  ഇന്ത്യയിലെ ജനങ്ങളെന്നും  അനുഭവിക്കുന്ന കൊറോണ പാൻഡെമിക് ദുരന്തത്തിൽ മതങ്ങൾക്ക് എന്ത് ചെയ്യാനാകുമെന്ന് അവർ ചിന്തിക്കുന്നുണ്ടോ? ഇന്ന് നമ്മൾ എന്താണ് നമ്മളെ ഉപദേശിക്കുന്നത് ?

മതങ്ങളിലും ജനസമൂഹങ്ങളിലും മനഃ പരിവർത്തനം അനിവാര്യമാണ്.  

ഇക്കാര്യത്തിൽ ഇന്നത്തെ സാഹചര്യത്തിൽ ഇന്ത്യയിലെ മതസമൂഹങ്ങൾക്ക് വളരെയേറെ കാര്യങ്ങൾ ചെയ്യാനാകും. ഇന്ന് ഇന്ത്യയിലെ മഹത്തായ മത വിഭാഗങ്ങളിൽ നിന്ന് സമമായ ഒരു അഭ്യർത്ഥനയോ ഒരു വാഗ്ദാനങ്ങളോ കാണാനും കേൾക്കാനും നമ്മൾ ആഗ്രഹിക്കുന്നുണ്ടാകും. പക്ഷെ, അവരുടെ നേതൃത്വമോ അവരുടെ പൊതുജന സേവനകാര്യത്തിന്റെ ചേംബറുകളോ ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലുള്ള സർക്കാരുമായോ ജനങ്ങളുമായോ, അതുപോലെ ജനങ്ങളുടെ, വിവിധ ജനവിഭാഗങ്ങളുടെ, സ്വതന്ത്ര- സാമൂഹിക-മതവിശ്വാസ വിഭാഗങ്ങളുമായും സംഘടനകളുമായും അടുത്ത ബന്ധം അവർ പുലർത്തുകയും ചെയ്യുന്നുണ്ടോ? രാജ്യത്തിന്റെ മുഴുവൻ ഭാഗത്തും അവരുടെ സന്ദേശങ്ങളും ലക്ഷ്യങ്ങളും വയ്ക്കുന്ന കാര്യങ്ങൾക്കായി പ്രചാരണങ്ങൾ അവർ നടത്തുന്നതിൽ പിൻപിൽ അല്ലല്ലോ. എന്നാലിപ്പോൾ രാജ്യത്തെയാകെ ജനങ്ങളും നേരിടുന്ന പ്രതിസന്ധിയിൽ സഹായത്തിനായി അവരുടെ ഓരോ സാമൂഹിക നയത്തെക്കുറിച്ചുള്ള ഏതു മെമ്മോറാണ്ടകളും ഉപയോഗിച്ച് ഇന്ന് നമ്മുടെ സമൂഹത്തെ ഉണർത്തുകയും ചെയ്തതെവിടെയാണ് ? ഇതൊന്നും ഈ ദുരന്തസമയത്തുപോലും നമുക്കതു കാണുവാൻ അവസരമുണ്ടായിട്ടില്ല. ഇന്ന് ഇന്ത്യയിൽ ഭരിക്കുന്ന കേന്ദ്ര അധികാരികളും ഹിന്ദുമതനേതൃത്വങ്ങളുമായി ഒരുമിച്ചു നിന്ന് ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുന്നതിന് വേണ്ടി തിടുക്കം കൂട്ടി ലക്ഷ്യമിടുന്ന വാർത്തകൾ കേൾക്കുന്നുണ്ട്. എന്തായിരിക്കും അനന്തര ഫലം.? വലിയ ഭീകരമായ സാമൂഹിക സാമുദായികസംഘർഷങ്ങൾ തടയാൻ ആർക്കും കഴിയാതെ വരും. ഇപ്പോഴാകട്ടെ, കൊറോണ പാൻഡെമിക് ദുരന്തം നേരിടാൻ അടിയന്തിര നടപടികൾ സ്വീകരിക്കേണ്ടിയിരുന്ന സമയം സർക്കാർ ചെയ്തത്, യുദ്ധോപകരണങ്ങൾ വാങ്ങുന്നതിലും, പഴയ ക്ഷേത്രങ്ങൾ പുതുക്കിപ്പണിയുന്നതിലും, ഇന്ത്യയുടെ പാർലിമെന്റ മന്ദിരം പൊളിച്ചടുക്കി പുതിയത് നിർമ്മിക്കുന്നതിലും, ഇന്ത്യയുടെ അഭിമാന സ്മാരകമായ ടാജ്‌മഹൽ മറ്റൊന്നാക്കി മാറ്റുവാനുമായിരുന്നു. മോദിയുടെ ഏറ്റവും പുതിയ ആഗ്രഹം പ്രധാനമന്ത്രിയുടെ വസതി പൊളിച്ചു പുതിയ മറ്റൊരു ഭവനം നിർമ്മിക്കണം. അതേസമയം നരേന്ദ്ര മോദി സർക്കാർ പാണ്ഡെമിക്കാര്യത്തിൽ പൂർണ്ണമായ നിഷ്‌ക്രിയത്വം പാലിച്ചു. അതേസമയം മതങ്ങളാകട്ടെ അന്ധവിശ്വാസങ്ങളുടെ പുത്തൻ പ്രവചനങ്ങളും വെളിപാടുകളും മുളപ്പിച്ചുകൊണ്ടിരുന്നു

മതസമൂഹങ്ങളുടെ ഉത്തരവാദിത്വം.    

സാമൂഹിക ദുരന്തങ്ങൾ കുറയുന്നില്ല. ഈ സാഹചര്യത്തിൽ ധാർമികമായും സാമ്പത്തികമായും ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങളും ഇപ്പോൾ കൊറോണ ദുരന്തങ്ങളെ അതിജീവിക്കാൻ ജനങ്ങൾക്ക് സഹായം നൽകണം. നമുക്ക് ചില യാഥാർത്ഥ്യങ്ങളിലേയ്ക്ക് തിരിഞ്ഞു നോക്കാൻ കഴിയണം. കേരളത്തിൽ ക്രിസ്ത്യൻ -ഹിന്ദു മതവിഭാഗങ്ങൾ വിവിധ സ്ഥാപനങ്ങളുടെ ഉടമകളാണ്‌. ആതുരാലയങ്ങൾ, സ്‌കൂളുകൾ, മറ്റുള്ള നിരവധി സ്ഥാപനങ്ങൾ വഴി ഹിന്ദു-ക്രിസ്ത്യൻ മേഖലകൾ സാമ്പത്തികമായി ഭദ്രമാണ്. ക്രിസ്ത്യൻ ഇടവകകൾ, രൂപതകൾ എല്ലാം വിശ്വാസികളുടെ സാമ്പത്തിക സഹായങ്ങൾ ലഭിക്കുന്നത് കൊണ്ട് വളരെ സമ്പന്നമാണ്. അതുപോലെ ക്ഷേത്രങ്ങളും അവരുടെ മതകാര്യ സംവിധാനം വഴി സമ്പത്ത് വർദ്ധിപ്പിക്കുന്നുണ്ട് . ഇന്ത്യൻ ജനത പാൻഡെമിക്ക് ദുരന്തം നേരിടുമ്പോൾ അവർ കൈയയച്ച ധനസഹായവും ആതുരശുശ്രൂഷ നടക്കുന്നതിന് അതിനാവശ്യമായ സൗജന്യസേവനവും ജനങ്ങൾക്ക് നൽകാൻ അവർ കടപ്പെട്ടവരാണ്. സർക്കാരും ജനങ്ങളുമായി ചേർന്നു സഹകരിച്ചുള്ള പ്രവർത്തനത്തിന് ഇതുവരെ ആരും തയ്യാറായിട്ടില്ല. ഇതൊന്നും മതപരമായ ദൗത്യങ്ങളുടെ ഭാഗമായിട്ട് കാണാൻ അവർക്ക് കഴിഞ്ഞിട്ടില്ല. സമൂഹത്തിന് ആവശ്യമായ സേവനം ഏതുവിധം പ്രായോഗികമാക്കാമെന്നു നേതൃത്വങ്ങൾ സഭാംഗങ്ങളുമായി ചർച്ചകൾ നടത്താൻപോലും ഇതുവരെ തയ്യാറായിട്ടില്ലല്ലോ. പകരം അവരുടെ ആശുപത്രികളിലേയ്ക്ക് രോഗികളായി എത്തുന്നവരെ ചൂഷണം  ചെയ്തു പണക്കൊള്ള നടത്തുന്ന ആരോപണം ഉയരുന്നുണ്ട്. എന്റെ സ്വന്തം അഭിപ്രായസൃഷ്ടിയല്ല ഇത്. പൊതുജന അഭിപ്രായം ഇവിടെ ഞാൻ പകർത്തുന്നു. ഇപ്പോഴുള്ള ഭയാനകമായ അവസ്ഥാവിശേഷങ്ങളെ തരണം ചെയ്യുവാൻ നേതൃത്വങ്ങളും സർക്കാരും ജനങ്ങളും ഒരുപോലെ ഉണരണം. ഇത് വരെ ഇക്കാര്യത്തിൽ സാമൂഹികശക്തികളെല്ലാം ആകെ പരാജയപ്പെട്ടു

എന്തുചെയ്യാനാകും എന്ന് ഓരോരുത്തനും ചിന്തിക്കണം. രാജ്യത്തെ നിരവധി യുവാക്കളുമായി മതപ്രവർത്തകർ, പാസ്റ്റർമാർ, പൊതുപ്രവർത്തകർ ഇവർ അനുഭവിച്ച സ്വന്തം അനുഭവപാഠങ്ങൾ, പ്രതിസന്ധി പരിഹാരമാർഗ്ഗങ്ങൾ എന്നിവ സമൂഹത്തിലേക്ക് കൊണ്ടുവരണം. ഇക്കാലത്തു നിർഭാഗ്യവശാൽ അങ്ങനെയുള്ള കാര്യങ്ങൾ ഉള്ളിൽ ശ്രവിക്കാൻ താൽപ്പര്യമില്ലാതെ നിരവധി ചെറുപ്പക്കാരും അപ്രത്യക്ഷരായി അകലുന്നു. എന്നാൽ ഇക്കാലത്തു എപ്പോഴും അവരുടെ സമപ്രായക്കാരുടെ ഒരു സമൂഹം അവർക്കാവശ്യമാണ്. സുവിശേഷ ജോലികൾ ചെയ്യുന്നവർക്ക് അത് സാദ്ധ്യമാക്കാൻ ഇന്നും കഴിഞ്ഞിട്ടില്ല. ഇന്നും കഴിഞ്ഞില്ല. അത്തരം ജോലികൾ ചെയ്യുന്നതിന് പ്രത്യേക ഒരു ദൗത്യവുമായി ബന്ധിപ്പിക്കാതെ ചെറുപ്പക്കാരെ തെരുവിൽനിന്നു തിരിച്ചുവരുത്തുക. ഒന്നു മാത്രം പറയട്ടെ, നമ്മുടെ ഇന്ത്യയിലെ ഏതെങ്കിലും ഓരോ വ്യത്യസ്‌തമായ മത വിശ്വാസം ഉൾക്കൊള്ളുന്നവർ ആകട്ടെ, വടക്കു നിന്നും തെക്കോട്ട്, കിഴക്ക് നിന്ന് പടിഞ്ഞാറോട്ട്വരെ ഇന്ത്യൻജനതയുടെ അഭിഭാഷകരായി സേവനവും ചെയ്യുവാൻ ഞാൻ മാത്രമല്ല, നാമെല്ലാവരും ആഗ്രഹിക്കുന്നുണ്ടാകാം. പക്ഷെ, ഏതു മതനേതൃത്വങ്ങളിൽ നിന്നുള്ള നിസ്വാർത്ഥമായ സഹകരണവും ഇതിന് അനിവാര്യമാണ്. അതേസമയം വിശാലമായ അർത്ഥത്തിൽ ഇതൊരു വലിയ ആത്മശുശ്രൂഷയും അതേസമയം പൊതുനന്മയ്ക്കുള്ള ഒരു ശുശ്രൂഷയുമായി കാണപ്പെടുവാൻ കഴിയും.

മാധ്യമങ്ങൾ, യുവജനങ്ങൾ, ഭാവി.

മറ്റൊരു പ്രധാനപ്പെട്ട ആനുകാലിക വിഷയമാണിത്. മനുഷ്യരാശി നേരിടുന്ന കൊറോണ പാൻഡെമിക് കാലഘട്ടത്തിൽ വിദ്യാഭ്യാസരംഗത്ത് വളരെയേറെ സ്വാധീനമുള്ള വിദ്യാഭ്യാസ ഘടകം ഡിജിറ്റൽ സാദ്ധ്യതകളും അതുപോലെ  ടെലിവിഷനുകളുമാണ്. എന്നിരുന്നാലും ഇന്ന് മറ്റു വിവിധ ചാനലുകൾ സ്വിച്ചു ചെയ്യാൻ പോലും അവസരമുള്ളിടത്ത് മാതാപിതാക്കൾക്കും കുട്ടികൾക്കും, വീടുകളിൽ അവരെല്ലാവരും ഒരുമിച്ചിരുന്നുകൊണ്ട് സംസാരിക്കുന്നതും വളരെ അപൂർവ്വമായിക്കൊണ്ടിരിക്കുകയാണ്. സ്വന്തം വീടുകളിലെ വിവിധ തലമുറയിലെ സംഘർഷത്തെ ടെലിവിഷൻ മാധ്യമം രക്ഷിക്കുന്നു? അതോ എന്തായാലും കുട്ടികളെ വളർത്തുന്നതിലുള്ള പൂർണ്ണ ചുമതലയിൽ നിന്നും മാതാപിതാക്കളെ പൂർണ്ണമായും സംരക്ഷിക്കുമോ? അതുപോലെ ഡിജിറ്റൽ -ടെലിവിഷൻ വിദ്യാഭ്യാസത്തിനു മോശം ഫലങ്ങൾ ഉണ്ടാകാം. ഇത് ഭാവിയിൽ എപ്രകാരം എന്ന് നിരീക്ഷിക്കേണ്ടതാണ്. ഒരു വ്യക്തിയുടെ ചെറുപ്പകാലത്ത് ടെലിവിഷനിൽ കണ്ടിട്ടുള്ള വാർത്തകളിലും ഓരോ അവസരങ്ങളിൽ കണ്ട സിനിമകളിലും കൊലപാതകങ്ങളുടെയും മറ്റ് അനേകവിധത്തിലുള്ള ഭീകര സാമൂഹിക ആക്രമണങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും ദുരന്തങ്ങളുടെയും എണ്ണം ഒരുപക്ഷെ പതിനായിരങ്ങളായിരിക്കുമുള്ളത്. ഈ രീതിയിലെല്ലാം നാം കാണുന്ന അക്രമങ്ങൾ ഇന്ന് ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഓരോ അവിഭാജ്യഘടകമായിത്തീരുന്നു

സങ്കല്പിക്കാനാവാത്ത മാറ്റങ്ങൾ, മാധ്യമങ്ങളുടെ ദൗത്യം. 

ഇന്ത്യയിലെ പൊതു-സ്വകാര്യ സാമ്പത്തിക- ശതാഗത- ആശയവിനിമയ മേഖല കളുടെ വ്യാപക സ്വകാര്യവത്ക്കരണവും വാണിജ്യവത്ക്കരണത്തിന്റെയും അനന്തര ഫലമാണ് മാറ്റങ്ങൾക്കടിസ്ഥാനമായ കാരണമെന്ന് ചുരുക്കത്തിൽ പറയാം. വിമാനത്താവളം, റയിൽവേ, വിവിധ കമ്മ്യൂണിക്കേഷൻ മേഖലകൾ എന്നിങ്ങനെ  പൊതുസാമ്പത്തിക ഉറവിടങ്ങൾ സ്വകാര്യവ്യക്തികളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു  ഭരണനേതൃത്വങ്ങൾ ജനജീവിതത്തെയാകെയും ദുഷ്ക്കരമാക്കി. ഇതെല്ലാം മുൻകൂട്ടി കണ്ടുകൊണ്ടുതന്നെ ഇന്ത്യയുടെ ആകെ വളർച്ചയുടെ അപകടസ്ഥിതിയെപ്പറ്റി ചില സാമൂഹ്യ-രാഷ്ട്രീയ ചിന്തകർ പരസ്യമായി മുന്നറിയിപ്പും നൽകിയിരുന്നു. അതുപോലെ പല മാദ്ധ്യമങ്ങളും അങ്ങനെതന്നെ മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം വിമാനത്താവളത്തെ സ്വകാര്യവ്യക്തിയുടെ ഭരണനിയന്ത്രണത്തിലാക്കി. രാജ്യത്തെ ടെലിവിഷൻ ചാനലുകൾ ഒരു "മീഡിയ നൈതികത"യിലേയ്ക്കോ അല്ലെങ്കിൽ അതേറെ കൂടുതൽ വിജയമുണ്ടാക്കുമെന്ന സംയുക്ത ആത്മനിയന്ത്രണത്തിലേയ്ക്കോ നിർണയിക്കാനുള്ള ശ്രമം ചില രാഷ്ട്രീയ തലങ്ങളിൽ കാണപ്പെട്ടിരുന്നു. ഈ കേന്ദ്രഭരണകൂടമേൽനോട്ടത്തിന്റെ സങ്കല്പിക്കാവുന്ന ശ്രമങ്ങളിൽ നിന്ന് ഇന്ന്  നമുക്ക് തീർച്ചയായും ഒന്നും നേടാനില്ല. എപ്പോഴും ടി വി കൈകാര്യം ചെയ്യുന്ന ഒരു ജനതയാകാൻ നമ്മൾ ആഗ്രഹിക്കുന്നില്ലെങ്കിൽ ഇനിയുള്ള കാലങ്ങളിൽ നാം പുസ്തകങ്ങൾ വായിക്കാത്തതും, വിദ്യാലയങ്ങളിലെ ക്ലാസിക്കുകൾ മാത്രം ഉൾപ്പടെയുള്ള കുറെ സാഹിത്യങ്ങളുമായി മാത്രം കഴിയേണ്ടിവരും. പുതിയ ഡിജിറ്റൽ സമ്പർക്കം പുലർത്തുന്ന ഒരു ജനതയാകാൻ നമ്മൾ ഇന്നും എന്നും ആഗ്രഹിക്കുന്നില്ലെങ്കിൽ നമ്മൾ എന്തുചെയ്യണം എന്ന് എല്ലാവരും ഇപ്പോൾ മുതൽ മനസ്സിലാക്കാനും ശ്രമിക്കണം

സ്‌ക്രീനിൽ കാണുന്ന യാഥാർത്ഥ്യങ്ങൾ, ഡിജിറ്റൽ യുഗാരംഭം.

നേരെ മറിച്ചു എഴുതിയതോ അച്ചടിച്ചതോ ആയിട്ടുള്ള പദങ്ങളിൽനിന്നു ഒരു നിശ്ചിത അകലം അളവ് മാത്രമേ നമ്മൾ സൂക്ഷിക്കുന്നുള്ളൂ. നമ്മൾ വായന തുടരുന്നതിന് മുമ്പ് അതുവരെ വായിക്കുന്ന എല്ലാ വാക്യങ്ങളും പദങ്ങളും ശരിക്ക് മനസ്സിലാക്കുകയും അത് പ്രോസസ്സ് ചെയ്യുകയും വേണം. അതിനാൽ ഏറെയും ശ്രദ്ധിക്കേണ്ടത്, സ്‌ക്രീനിൽ നാം കാണുന്നതും, കേൾക്കുന്നതും മറുവശത്തു അത് ഉടനടി വരുന്നതായി കാണപ്പെടുന്നു. അതിനാൽ ഇതൊരു യാഥാർത്ഥ്യമെന്ന നിലയിൽ കുറെ വിശ്വാസയോഗ്യമാണ്. അതിനുകാരണം, യാഥാർത്ഥ്യത്തിന്റെ ഇത്തരം പ്രത്യക്ഷ പ്രതിഫലനത്തിന് നമ്മുടെ സ്വന്തം കണ്ണും കാതും സാക്ഷ്യം വഹിച്ചുവെന്നതാണ്. ഇതൊക്കെ ഒരു റിപ്പോർട്ടോ, കഥയോ, അഥവാ ഒരു പരസ്യമോ ആകട്ടെ അത് എല്ലായ്പ്പോഴും അതൊരു ഉദ്ധരണിയായി, അതെല്ലാം യാഥാർത്ഥ്യങ്ങളുടെ ശരിയായ ഭാഗികവശങ്ങൾ മാത്രമാണ്. എന്നാൽ യുവാക്കൾക്ക് അവയെ യാഥാർത്ഥ്യത്തിൽനിന്നുള്ള വാർത്തയുടെ തന്ത്രപരമായിട്ടുള്ള ഉദ്ധരണിയുടെ അക്ഷരപ്പിശകിന് അവർ കീഴിലായിപ്പോകുമെന്നത് സ്വാഭാവികമാണ് എന്നതാണ് വിദഗ്ധ നിരീക്ഷകർ വിലയിരുത്തുന്നത്..  

കുറെ വർഷങ്ങൾക്ക് മുമ്പുള്ള ചില വസ്തുതകൾ നോക്കാം. ഇന്ത്യാക്കാരോ ലോക പൗരന്മാരോ ആകട്ടെ, ഒരു ദിവസം മണിക്കൂറുകളോളം ടെലിവിഷന് മുമ്പിൽ ഇരുന്ന ചരിത്രമുണ്ടല്ലോ. പത്രങ്ങൾക്കും മാസികകൾക്കുമായി അവർ ശരാശരി അരമണിക്കൂറും, പുസ്തകങ്ങൾക്കായി ഏതാണ്ട് പതിനഞ്ച് മിനിറ്റും ചെലവഴിച്ചു എന്നാണു പറയുന്നത്. എന്നാൽ കൗമാരക്കാർക്ക് മുതിർന്നവരെ അപേക്ഷിച്ചു ഇപ്പോഴും കുറച്ചു സമയമേ ഉള്ളൂ. അതുപക്ഷേ, മുതിർന്നവരെ സംബന്ധിച്ചിടത്തോളം ടെലിവിഷന് മുന്നിലുള്ള ആ സമയമിപ്പോൾ ദിവസം ശരാശരി മൂന്നു മണിക്കൂറുകളായി ഉയർന്നിട്ടുണ്ട്. ഇങ്ങനെയൊരു മാറ്റത്തിന് നിലവിലുള്ള ആഗോളതല പാൻഡെമി വ്യാപന പ്രതിസന്ധികൾ കുറെയേറെ കാരണമാകുന്നുണ്ട്.

നമ്മുടെ യുവജനങ്ങൾക്ക് ഇക്കാര്യങ്ങളിൽ കൂടുതൽ പ്രായോഗികമായി കുറെ ചിന്തിക്കാനും അതനുസരിച്ചു അവരുടെ നല്ല സമയം കൂടുതൽ കാര്യങ്ങൾ ചെയ്യുവാനായി നമുക്ക് സഹായിക്കാൻ കഴിയുമെങ്കിൽ, അവരുടെ സമയം ഡിജിറ്റൽ ഇന്റർനെറ്റിലും ടെലിഫോണിലും, വീഡിയോകളുടെ മുന്നിലും ഇരുന്നുള്ള കാഴ്ചസമയം കുറച്ചുകൊണ്ട് പുസ്തകങ്ങൾ വായിക്കാനും, അതിൽ പകുതി സമയം നല്ലൊരു ദിനപത്രം വായിക്കാനും അവർക്ക് കഴിയുമെങ്കിൽ ആ അരമണിക്കൂറിലൂടെ പത്രവും വായിക്കും. ഡിജിറ്റൽ മാദ്ധ്യമങ്ങൾ ലോകം കാണുന്ന യാഥാർത്ഥ്യത്തിലേയ്ക്ക് ഏവരെയും അടുപ്പിച്ചു അറിയുവാനും കഴിയുന്ന അനുഭവം ഉണ്ടാകാം

ഓരോ കുടുംബത്തിലും ആഴ്ചയിൽ ഒരു ഡിജിറ്റൽ ഉപയോഗരഹിതദിവസം കുടുംബാംഗങ്ങൾ തീരുമാനിക്കണം. കുടുംബാംഗങ്ങൾ ചേർന്ന് പരസ്പരം  അങ്ങുമിങ്ങും കേൾക്കുകയും സംസാരിക്കുകയും ചെയ്യുന്നതിനുള്ള നീണ്ട ഒരു സായാഹ്നത്തിനായി സാഹചര്യങ്ങൾ ഒരുക്കണം. അതുപക്ഷേ, ഈവിധം നിർദ്ദേശങ്ങളോടുള്ള പ്രതികരണം അത്രയേറെ ഒട്ടു പ്രോത്സാഹനജനകമല്ല, പ്രത്യേകിച്ചും ഏതുവിധം മാദ്ധ്യമങ്ങളിൽനിന്നുമുള്ള ആളുകൾക്ക് സ്വയം ഒരു കുടുംബത്തിൽ അത്തരമൊരു തീരുമാനങ്ങൾ പ്രാധാന്യമർഹിക്കുന്നതല്ല. അതിനാൽ നമ്മൾ പൊതുവായ അരൂപിയുടെയും, അജ്ഞതയുടെയും വലിയ അഭാവത്തിൽ നമ്മൾ സ്വയം ഭീഷണിപ്പെടുത്തുന്ന രൂപങ്ങൾ സ്വീകരിക്കുന്നു. നമ്മുടെ ഓരോരുത്തരുടെയും വ്യക്തിജീവിതത്തിൽ എത്രമാത്രം അതൊക്കെ ഉപകരിക്കും

ഇലക്ട്രോണിക്- ഡിജിറ്റൽ സമൂഹമാധ്യമങ്ങളൊന്നും ഇന്നില്ലായിരുന്നെങ്കിൽ സമീപകാലത്തെ യുവത്വങ്ങളുടെ അതിക്രമങ്ങൾ രാജ്യത്തുടനീളം ഇത്രയും വേഗത്തിൽ സമൂഹത്തിൽ വ്യാപിക്കുകയില്ലായിരുന്നു. ലോകരാജ്യങ്ങളാകെ നേരിടുന്ന മഹാവെല്ലുവിളിയാണ് യുവാക്കൾ നടത്തുന്ന ക്രിമിനൽ അക്രമം, അത് ലോകരാജ്യങ്ങൾക്ക് താങ്ങാനാവാത്തവിധം വളർന്നുകൊണ്ടിരിക്കുന്ന അനുഭവങ്ങളാണ് വാർത്തകൾ സ്ഥിരീകരിക്കുന്നത്. ഫെഡറൽ ജർമ്മനിയും ഇപ്പോൾ നേരിടുന്നത് മുൻ നാസികളുടെ പുതിയ രൂപം പ്രചരിപ്പിച്ചിരിക്കുന്ന ഭീഷണികളാണ്. വർഗ്ഗീയതയും വിപ്ലവവും തലയുയർത്താനുള്ള കൂട്ടായ ശ്രമം. ഇന്ത്യയിലും ഇപ്രകാരം സമൂഹത്തിൽ അസ്വസ്ഥത വിതറിക്കൊണ്ടുള്ള യുവപ്രസ്ഥാനങ്ങൾ ഉയരുന്നുണ്ട്. അരനൂറ്റാണ്ട് മുമ്പ് ദേശീയ സോഷ്യലിസ്റ്റുകൾ (നാസികൾ) ഇഷ്ടപ്പെടാത്ത എല്ലാ ജർമ്മൻ സർവ്വകലാശാലകളിലെയും അത് പോലെ ലൈബ്രറികളിലും ഉണ്ടായിരുന്ന യഹൂദ പുസ്തകങ്ങൾ അഡോൾഫ് ഹിറ്റ്ലറിൻറെ വിശ്വസ്തനായിരുന്ന പോൾ ജോസഫ് ഗോയ്‌ബെൽസിന്റെ നിർദ്ദേശപ്രകാരം കത്തിച്ചുകളഞ്ഞു. അഡോൾഫ് ഹിറ്റ്ലറുടെ ഏറ്റവും നല്ല അർപ്പണബോധമുള്ളവനും ഏറ്റവുമടുത്ത സഹകാരികളിൽ ഒരാളുമായിരുന്ന പി. ജെ. ഗോയ്‌ബെൽസ് (ജനനം: 29- ഒക്ടോബർ 1897)  1933- മുതൽ 1945 വരെ നാസി ജർമ്മനിയുടെ പ്രധാന പ്രൊപ്പഗാണ്ട മന്ത്രിയായിരുന്നു. സംസാരവും പ്രവർത്തനവും കടുത്ത വൈരാഗ്യം നിറഞ്ഞ ഭാഷയിൽ മാത്രമായിരുന്നു. ഹോളോകോസ്റ്റിലെ ജൂതന്മാരെ കൊന്നൊടുക്കുന്നത് ചെയ്യുന്നതുൾപ്പടെ അത്ര ക്രൂരമായ വിവേചനം പുലർത്തിയിരുന്ന യഹൂദവിരോധിയായിരുന്നു. എന്നും അവർക്കെതിരെ വാദിച്ചു. ഇന്ന് വീണ്ടും ജർമ്മനിയിൽ പുസ്തകങ്ങൾ അവർ പുസ്തകങ്ങൾ കത്തിക്കാതെ .. ഒരു പുതിയ നിരക്ഷരതയുടെ അപകടം തീരെ തള്ളിക്കളയാനാവില്ല. ഇത്രയും പറഞ്ഞത്, ഇന്ത്യയിൽ യുവപ്രസ്ഥാനങ്ങളെ നുണയുടെ രാഷ്ട്രീയപ്രചാരണം നടത്തുന്ന കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ സ്വാധീനം ഇന്ത്യൻ ജനതയെ മതസ്വാതന്ത്ര്യമൗലീകാവകാശലംഘനങ്ങൾ വഴി രണ്ടായി പിളർത്തുവാൻ ശ്രമിക്കുന്നുവെന്ന് നാം മാനസ്സിലാക്കുമ്പോഴാണ് ;  ഈ വലിയ ഭാവി ദുരന്തം എങ്ങനെയെന്ന് ബോധ്യപ്പെടുന്നത്. ഇക്കാലങ്ങളിൽ  ഇന്ത്യയിൽ "കമ്മ്യൂണിക്കേഷൻ സൊസൈറ്റി" ടെലിവിഷൻ കമ്പനി യഥാർത്ഥത്തിൽ ഡിജിറ്റൽ വൺവേ തെരുവുകളുടെ ഒരു സംവിധാനമാണ്. ഇത്തരം വൺവേ തെരുവുകളെല്ലാം ടെലിവിഷൻ പ്രേഷകരുടെ കണ്ണിലും കാതിലും ഒടുവിൽ അവസാനിക്കുന്നു. 

അഭിപ്രായസ്വാതന്ത്ര്യം മൗലികാവകാശമാണ്. 

ഇത് പറയുമ്പോൾ നാം നമ്മുടെ സ്വതന്ത്ര ഭാരതത്തിന്റെ ഭരണഘടനയിലുള്ള മനുഷ്യാവകാശങ്ങളെപ്പറ്റിയുള്ള പരാമർശങ്ങൾ വിലയിരുത്തേണ്ടതുണ്ട്. ഇന്ന് മാധ്യമങ്ങളുടെ ഇത്തരത്തിലുള്ള വികസനം ഒരു പ്രത്യേക രാജ്യത്തിന്റെ ഒരു പ്രത്യേകതയല്ല. ആഗോളതലത്തിൽ എല്ലാ വികസിത രാജ്യങ്ങളിലും ഏതാണ്ട് സമാനമായ എന്തെങ്കിലും നമുക്ക് നിരീക്ഷിക്കാൻ കഴിയും. എന്നിട്ടും നമുക്ക് രാഷ്ട്രീയ പ്രതികാര ലഭ്യതയുടെ അപകടങ്ങൾ ഇന്ത്യയിൽ വളരെ വലുതാണ്. കൂടാതെ, നമ്മൾ രണ്ടു വ്യത്യസ്ത സാമൂഹ്യക്ലാസുകളിൽ പെടാനുള്ള അപകട  സാഹചര്യങ്ങളും ഇന്ത്യയിൽ വർദ്ധിക്കുന്നുണ്ട്. അവർ ഇത് വായിക്കുന്നവരോ ഇപ്പോഴും വായിക്കുന്നവരോ ആകട്ടെ, യാഥാർത്ഥ്യത്തെ മാറ്റിസ്ഥാപിക്കുകയും യാഥാർത്ഥ്യത്തെപ്പറ്റി പുനർചിന്തിക്കുകയും ചെയ്യുന്നവർ ! നമ്മുടെ രാജ്യത്തെ ജനങ്ങൾ തെരഞ്ഞെടുത്ത് നിയോഗിക്കപ്പെട്ട സർക്കാർ ചെയ്യുന്ന നടപടികൾ ജനവിരുദ്ധമാണെങ്കിലതിനെ തിരുത്താൻ ജനങ്ങൾ അഭിപ്രായം പറയുന്നത് അവരുടെ മൗലീകാവകാശമാണെന്ന അറിവ് ഭരണനേതൃത്വങ്ങൾക്ക് ഇല്ല. ഇത് നരേന്ദ്രമോദി സർക്കാർ സ്വീകരിച്ച രാഷ്ട്രീയ നിലപാടാണ്. ജനവിരുദ്ധവും ഏകാധിപത്യപരവും ക്രൂരവുമായ വിധം നമ്മുടെ അഭിപ്രായസ്വാതന്ത്ര്യത്തെ നഷ്ടപ്പെടുത്തി ശിക്ഷ നൽകാൻ പോലും നിയമമുണ്ടാക്കി ഉത്തരവുകളിറക്കി. ഗൂഗിൾ, ഫേസ്‌ബുക്ക്, ട്വിറ്റർ തുടങ്ങിയ ലോക സാമൂഹ്യ മാദ്ധ്യമങ്ങളിലേക്ക് പ്രതിഷേധക്കുറിപ്പുകൾ നൽകിയെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ജനങ്ങൾ സർക്കാർ നടപടികളെ വിമർശിച്ചു അഭിപ്രായം എഴുതുന്നത് ഈ സാമൂഹ്യ  മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും നിർദ്ദേശം നൽകി. അഭിപ്രായങ്ങൾ എഴുതുന്നവരെ ശിക്ഷിക്കാനും മോഡി സർക്കാർ തീരുമാനമെടുത്തു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ മീഡിയകളുടെ പ്രവർത്തനത്തെയും ജനങ്ങളുടെ മൗലീക അവകാശങ്ങളെയും ഇല്ലെന്നാക്കി ഏകാധിപത്യശൈലി പരീക്ഷിക്കുകയാണ് മോഡി സർക്കാർ ചെയ്തത്. സംഭവത്തെ ലോകം ഒട്ടാകെ  മുഴുവൻ ആളുകളും എതിർത്തു. എന്താണ് നാമിന്നു അതിൽനിന്നുള്ള പാഠം മനസ്സിലാക്കേണ്ടത്.? ഒരു മാധ്യമങ്ങളും ഒരു സർക്കാരിന്റെ അഥവാ ഒരു പ്രസ്ഥാനത്തിന്റെ അടിമകളാകരുത്. സംഭവിച്ചത് അതുതന്നെ !

എന്നാൽ ഇന്ത്യാക്കാരായ നമുക്ക് പുനർചിന്തിക്കാനുള്ള ധാരാളം പ്രധാനപ്പെട്ട കാരണങ്ങളുണ്ട്. ഉദാ: ഈ കഴിഞ്ഞ നൂറ്റാണ്ടിലെ ഒരു വലിയ ശക്തിയായിരുന്ന ഇംഗ്ലണ്ടിൽ നിന്ന് നമ്മുടെ ജനത്തെ മോചിപ്പിക്കാൻ കഴിഞ്ഞത് എപ്രകാരം ആയിരുന്നു? ആ ഭൂതകാലത്തെ ഇന്ന് കൈയ്യടക്കി ജയിക്കാനോ കഴിയുകയില്ല എന്ന നിലയാണല്ലോ മഹാത്മാ ഗാന്ധിജിയുടെ ജീവൻ ബലികഴിക്കപ്പെട്ട ക്രൂര  കൊലപാതകം സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ഇപ്പോഴുള്ള സാമൂഹ്യരാഷ്ട്രീയ മത- മാധ്യമ ഭീഷണികളെക്കുറിച്ചും ഭീകരതകളെക്കുറിച്ചും നമുക്കറിയാം. അത് ഏറെയും അനുഭവവേദ്യമാകുന്നു. അവയിൽനിന്ന് നാം പഠിക്കുകയും നാം ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. 

വിവിധ വ്യത്യസ്തപ്പെട്ട മാധ്യമങ്ങൾക്ക് പ്രധാനമായും വ്യത്യസ്തമായ വരുമാനം ഉണ്ട്. കാരണം, ഈ മേഖലകളിൽ അവയുമായി യോജിക്കുന്നുണ്ടോ അഥവാ സാദ്ധ്യതയുള്ളതാണോ - അല്ലെങ്കിൽ അല്ല എന്ന് ആരും ചിന്തിക്കുന്നില്ല. ഇന്ന് ലോകമാകെ പാൻഡെമിക്ക് പ്രതിസന്ധി സമയത്തു കുട്ടികളുടെ യഥാർത്ഥ വിദ്യാഭ്യാസ ഉത്തരവാദിത്തം മുഴുവൻ ഇപ്പോഴും ഓരോരോ  മാതാപിതാക്കൾ, കുടുംബങ്ങൾ, വിദ്യാലയങ്ങൾ, സർവ്വകലാശാലകൾ എന്നിവയിലേയ്ക്കാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ സമൂഹത്തിന് ആശ്വാസം ലഭിക്കുന്ന ഒരു കാര്യമാണ്, നമ്മുടെ വിദ്യാലയങ്ങളിൽ സേവനം ചെയ്യുന്ന അദ്ധ്യാപകർ വിവിധ ഭാഷകളിലും വിഷയങ്ങളിലും ആധുനിക വിദൂര ഡിജിറ്റൽ വിദ്യാഭ്യാസ പരിശീലനം പരിശീലിച്ചു നടത്തണമെന്നത്. അച്ചടിച്ച സാമൂഹ്യമാധ്യമങ്ങളിൽ,(ഉദാ: ഇന്നത്തെ ദിനപത്രങ്ങൾ, മാസികകൾ, വാരികകൾ, തുടങ്ങിയവ) എല്ലാം പൊതുവെ പതിവ് വായനക്കാരോടുള്ള  നീതിപൂർവ്വമായ  ഉത്തരവാദിത്തത്തിന് അനുസൃതമായി മറ്റ് മാധ്യമങ്ങളെ അപേക്ഷിച്ചു മേന്മയോടെ പ്രവർത്തിക്കണം അതിനു മാധ്യമങ്ങൾ എല്ലാം നിഷ്പക്ഷമായ യാഥാർത്ഥ്യം പാലിച്ചു റിപ്പോർട്ട് നൽകണം. മാദ്ധ്യമങ്ങൾക്കത് മറയ്ക്കാൻ കഴിയുമോ? പക്ഷെ, മാധ്യമങ്ങളുടെ പൊതുവായ ആന്തരികമായ കാഴ്ചപ്പാടുകൾ എല്ലാത്തരം വായനക്കാരെയും വ്യക്തമായി ചൂണ്ടിക്കാണിച്ചു, നിലവിൽ നാമെല്ലാവരും ഇന്ന് നേരിടുന്ന പ്രതിസന്ധികൾ അവതരിപ്പിക്കുന്ന ശൈലിയിൽനിന്നു വിട്ടുനിൽക്കുക, അതിനുപകരം നമ്മുടെ ഭാവി തലമുറ പ്രതീക്ഷിക്കുന്ന മനോഹരമായ ഭാവിക്ക് കൂടുതൽ ശക്തിയും ധൈര്യവും പകർന്ന് നൽകുകഇന്ത്യയിൽ മാദ്ധ്യമങ്ങൾക്കൊപ്പം ശബ്ദിക്കുന്ന ഒരു വിഭാഗം ബുദ്ധിജീവികൾ എന്ന് വിളിക്കപ്പെടുന്നവർ ഉണ്ടല്ലോ? എഴുത്തുകാർ, പ്രസിദ്ധ  സാഹിത്യകാരന്മാർ എന്നൊക്കെ വിളിക്കപ്പെടുന്നവർ. അവരെല്ലാം എവിടെ ഒളിച്ചു? നിലവിൽ ഇന്ത്യൻ  ജനത അനുഭവിക്കുന്ന കൊറോണ ദുരന്തവിഷയം ഇവരുടെ ബുദ്ധിമണ്ഡലങ്ങളിൽ കടന്നുകൂടിയിട്ടില്ല. അവരെല്ലാം മൗനവൃതം പാലിക്കുകയാണ്. ഇന്ത്യൻ സർക്കാർ അവലംബിക്കുന്ന ഉത്തരവാദിത്തരഹിത നിലപാടുകൾ ഇക്കൂട്ടർ കേൾക്കുന്നില്ല, കാണുന്നില്ല

കൊറോണ പാൻഡെമിയുടെ വ്യാപനത്തിനെതിരെ എന്ത് ചെയ്തു?

ഇന്ത്യ ഭരിക്കുന്ന സർക്കാരിന് രാജ്യത്തെ ജനങ്ങളുടെ പൊതുവായ സാമൂഹിക ജീവിതം എളുപ്പമാക്കാനാണ് കടപ്പെട്ടിരിക്കുന്നത്. പക്ഷെ പ്രതിജ്ഞ പോലെ പാലിക്കുന്നതിന് ഇന്ത്യൻ ഭരണകർത്താക്കൾ ആഗ്രഹിക്കുന്നില്ല. പകരം ഇന്ത്യ ഒരു വർഗ്ഗീയ-വിഭാഗീയ സമരഭൂമിയാക്കി മാറ്റണമെന്നാണ് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോഡി ആഗ്രഹിക്കുന്നത്. പാകിസ്ഥാനും ചൈനയും നമ്മുടെ അയൽക്കാരാണ്. ഇത് നരേന്ദ്രമോദി അറിയാനാഗ്രഹിക്കുന്നില്ല. പ്രാഥമിക  വിദ്യാഭ്യാസത്തിന്റെ വലിയ കുറവ് പ്രധാനമന്ത്രിയിൽ കാണിക്കുന്നുണ്ടെന്ന് പറഞ്ഞാൽ ചില മാദ്ധ്യമങ്ങളുടെ ഭാഷയിൽ ഞാൻ കുറിച്ചത് കമ്മ്യൂണിറ്റി സ്റ്റാൻഡേർഡിന് ചേർന്നതല്ല, അതിനു ഞാൻ ശിക്ഷ വാങ്ങണം. നുണയുടെ രാഷ്ട്രീയ തത്വശാസ്ത്രമാണ് ഈ ഭരണകർത്താവ് ഇപ്പോഴും മുഴക്കുന്നത്. ഇന്ന് ഇന്ത്യയിലെ ജനങ്ങൾ ദയനീയമായി നേരിടുന്ന കടുത്ത പാൻഡെമിയിൽ ഒരു ജീവൻരക്ഷാജോലിയല്ല ഒരുപ്രധാനമന്ത്രി പ്രധാനമായി കണ്ടത്. കൊറോണയെ തുരത്താൻ ജനങ്ങൾ വഴിയിലിറങ്ങി പാത്രങ്ങൾ കൊട്ടിനടക്കണം, ഗോമൂത്രം, പശുവിന്റെ ചാണകം ഭക്ഷിക്കണം എന്നാണു ഉപദേശിച്ചത്. പാകിസ്ഥാനെ, ചൈനയെ ആക്രമിക്കാൻ യുദ്ധപകാരങ്ങൾ വാങ്ങിച്ച മോഡിയ്ക്ക് സഹായ വാഗ്ദാനങ്ങൾ നൽകി പാകിസ്ഥാൻ മുന്നിലെത്തിയിരുന്നു. ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത യാഥാർത്ഥ്യങ്ങളാണ്. കൊറോണ വ്യാപന പ്രതിയെ നേരിടുന്ന വിഷയത്തിൽ നരേന്ദ്രമോദി സർക്കാർ ആവശ്യമായ അടിയന്തിര നടപടികൾ ചെയ്തിട്ടില്ല എന്ന് ഇന്ത്യയുടെ പരമോന്നത നീതിന്യായക്കോടതിയായ സുപ്രീം കോടതി സർക്കാരിനെ വിമർശിച്ചു താക്കീത് നൽകിയ വിവരം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് സർക്കാരിന്റെ ഉത്തരവാദിത്തപരമായ നിലപാടിനെയാകെ സ്ഥിരീകരിക്കുന്നു

ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പാൻഡെമി പ്രതിസന്ധികളെ നേരിടുവാൻ, പ്രത്യേകിച്ച് ഇന്ത്യയിലെ നിലവിലുള്ള കൊറോണ പാൻഡെമിക്ക് ദുരന്തത്തെ നേരിടുന്ന കാര്യത്തിൽ ഇന്ത്യയിലെ മാധ്യമങ്ങൾ, മതസമൂഹങ്ങൾ, മാത്രമല്ല, സാമൂഹിക- സാംസ്ക്കാരിക സംഘടനകൾ, വിവിധ രാഷ്ട്രീയ വിഭാഗങ്ങൾ, തൊഴിലാളിയൂണിയനുകൾ, പ്രധാനമായി ഇന്ത്യൻ ഭരണകർത്താക്കൾ, ഇവർ  അതായത് ഇന്ത്യയിയിലെ സംഘടിത ശക്തികളെന്നറിയപ്പെടുന്നവർ അവശ്യം വേണ്ട പരിവർത്തനത്തിന് തയ്യാറാകണം.//-   

---------------------------------------------------------------------------------------------------------------------------

Browse and share: dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."
FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu

---------------------------------------------------   

Samstag, 1. Mai 2021

ധ്രുവദീപ്തി // മെയ് 1 - 2021 // ലോക തൊഴിലാളി ദിനാശംസകൾ 
മെയ്  1 - 2021 // 

ലോക 

തൊഴിലാളി ദിനാശംസകൾ-

  പ്രത്യേകമായ ശ്രദ്ധയെ ആകർഷിക്കുന്ന ഏതു തൊഴിലുകളും   നമ്മുടെ ഓരോരുത്തരുടെയും പൊതുജീവിതത്തെ എളുപ്പമാക്കാൻ സഹായിക്കുന്നുണ്ട്. അതിനാൽ ഈ ദിവസം പ്രത്യേകം ആചരിക്കുന്നത് നമ്മുടെ ജീവിതത്തെയും മുമ്പോട്ട് നയിക്കുകയാണ് എന്ന മധുരമായ  തോന്നലുളവാക്കുന്നു. നാമേവരുടെയും തൊഴിൽജീവിതത്തിനു  ഈ ദിവസം ശക്തി പകരട്ടെ. ഉദാഹരണത്തിന് കൊറോണ പാൻഡെമിക് സാഹചര്യത്തിൽ നമ്മുടെ കുട്ടികളുടെയും മാതാപിതാക്കളുടെയും സംരക്ഷണവും കുട്ടികളുടെ പഠന സൗകര്യങ്ങളും ഒരുക്കിക്കൊണ്ടുള്ള ഹോo  ഓഫീസ് തൊഴിലിനും കടുത്ത സമ്മർദ്ദം ഉണ്ട്. എങ്കിലും, ഡിജിറ്റൽ സൗകര്യം നൽകുന്ന സഹായം വലുതാണ്. ദിവസേനയുള്ള ജോലി സ്ഥലങ്ങളിലേക്കുള്ള യാത്രകളും സമ്പർക്കം മൂലം ഉണ്ടാകാവുന്ന കൊറോണ വ്യാപനവും വരാവുന്നത് കുറയുകയും ചെയ്യും. ഇതെല്ലാം തൊഴിൽ ദാതാവിന് മാത്രമല്ല, എല്ലാ തൊഴിൽ മേഖലകളിലും ഏറെ ആശ്വാസകരമാണ്. എല്ലാ ലോകരാജ്യങ്ങളും അതീവ ശ്രദ്ധയോടെ നൽകുന്ന കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ലോക തൊഴിലാളി സമൂഹത്തിനെ ശക്തിപ്പെടുത്തട്ടെ. തൊഴിലാളിദിനാശംസകൾ നേരുന്നു. // ധ്രുവദീപ്തി.  

---------------------------------------

Browse and share: dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."
FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu

---------------------------------------------------   

Montag, 26. April 2021

ധ്രുവദീപ്തി // Politics // കെ. സി. സെബാസ്റ്റ്യൻ ഒരു രാഷ്ട്രീയ പ്രവർത്തകൻ // സ്മരണകൾ // ഷെവ. കെ. സി. ചാക്കോ


  കെ. സി. സെബാസ്റ്റ്യൻ ഒരു രാഷ്ട്രീയ പ്രവർത്തകൻ // സ്മരണകൾ // 

ഷെവ. കെ. സി. ചാക്കോ.

(ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിലെ കേരളരാഷ്ട്രീയ സംഭവങ്ങൾ എപ്രകാരമായിരുന്നുവെന്ന ഒരു തിരിഞ്ഞുനോട്ടമാണ് ഈ  ലേഖനത്തിലൂടെ പത്രപ്രവർത്തകനും രാഷ്ട്രീയക്കാരനുമായിരുന്ന Late ശ്രീ കെ.സി. സെബാസ്റ്റ്യൻ തന്റെ ലേഖനത്തിൽ സമർപ്പിച്ചിരുന്നത്.  അറുപത്തിയൊന്നു വർഷങ്ങൾക്ക് മുമ്പിലുള്ള കേരളരാഷ്ട്രീയത്തെപ്പറ്റി ആകർഷകമായ ചില  വിവരണം.  വായനക്കാർക്ക് ആശംസകൾ. // -ധ്രുവദീപ്തി-)


(കഴിഞ്ഞ നിയമസഭ) 

(ദീപിക - Nov.10. വ്യാഴം 1960) 

പ്രതിപക്ഷത്തിന്റെ മഹാപരാജയം 

(രാഷ്ട്രീയ ബിൽ ചർച്ച മാറ്റി വെപ്പിച്ചതും, സ്പീക്കറുടെ റൂളിങ്ങിന്റെ പേരിൽ വാക്ക്ഔട്ട് നടത്തിയതും E. M.S നു പറ്റിയ രണ്ടു് അബദ്ധങ്ങൾ )

 കെ. സി. സെബാസ്റ്റ്യൻ 

നിയമസഭയിലെ പ്രതിപക്ഷകക്ഷിയായ കമ്മ്യുണിസ്റ്റ് പാർട്ടി കഴിഞ്ഞ സമ്മേളനത്തിൽ ഒരു "ഗോ സ്ലോ " നയമാണ് സ്വീകരിച്ചതെന്ന് പരക്കെ അഭിപ്രായമുണ്ട്. വലിച്ചു നീട്ടിയും നീട്ടി വലിച്ചും, കമ്മ്യുണിസ്റ്റ് മെമ്പർമാർ പ്രസംഗിക്കാൻ മടിച്ചില്ല. പ്രസംഗങ്ങളുടെ കാര്യത്തിൽ ഏതാണ്ട് "വീരനാണ്" കമ്മ്യൂ. പാർട്ടിയിലെ ഈ. പി. ഗോപാലൻ. ഏതു വിഷയത്തെക്കുറിച്ചും എത്ര നേരംവേണമെങ്കിലും പ്രത്യേക അംഗവിക്ഷേപങ്ങളോടെ പ്രസംഗിക്കാൻ ഗോപാലന് കഴിയും. ചെവിയിൽ തുളച്ചു കയറുന്ന ആ ശബ്ദം കേള്വിക്കാരിൽ ഉണ്ടാക്കുന്ന പ്രതികരണം ഗോപാലൻ ശ്രദ്ധിക്കാറില്ല. ആരെങ്കിലും തിരുത്താൻ മുതിർന്നാൽ ഗോപാലൻ പ്രസംഗത്തിന്റെ വഴി മാറും. പെട്ടെന്ന് പെട്ടെന്നാണ് ആശയഗതി മാറുന്നത്. വിഷയം മാറുന്നുവെന്ന് മറ്റുള്ള മെമ്പർമാർ പലരും ആക്ഷേപം പ്രകടിപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ ഒതുങ്ങി നിന്ന് സംസാരിക്കാൻ സ്പീക്കർ നിർദ്ദേശിച്ചിട്ടുണ്ട്. പക്ഷെ ഗോപാലൻ പ്രസംഗം അങ്ങനെ എപ്പോഴും  തുടരുകയായിരുന്നു പതിവ്. ഗോപാലന്റെ പ്രസംഗത്തെപ്പറ്റി  P.S.P യിലെ പി. നാരായണൻ തമ്പി സഭയിൽ എല്ലാവർക്കും രസിച്ച ഫലിതം ഒരിക്കൽ തട്ടിവിട്ടു. ഗോപാലന്റെ ദീർഘമായ പ്രസംഗത്തിൽ നിന്നും കേൾവിക്കാർക്ക്  ഒന്നും മനസ്സിലായില്ലെന്ന്. തമ്പിയുടെ പ്രസ്താവനയെ ചിരികൾകൊണ്ട് സഭ സ്വാഗതം ചെയ്യുകയാണുണ്ടായത്. ഒരു ബില്ലിനെപ്പറ്റി ഗോപാലൻ സഭയിൽ  പ്രസംഗിക്കുകയായിരുന്നു. നേരം വളരെ കഴിഞ്ഞു. ബില്ലിനെ ഗോപാലൻ  അനുകൂലിക്കുകയാണോ പ്രതികൂലിക്കുകയാണോ എന്ന് സഭയിൽ സംശയം! സഭാനടപടികൾ തികച്ചും സാങ്കേതികമായി നടക്കണമെന്ന് നിർബന്ധമുള്ള  ടി. എ. തൊമ്മൻ ഒരു പോയിന്റ് ഓഫ് ഓഡർ വഴി മെമ്പറിന്റെ ദീർഘമായ പ്രസംഗത്തെപ്പറ്റി ഉള്ള സംശയം സ്പീക്കറുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. സ്പീക്കർ തന്നെ പ്രാസംഗികനോട് വിവരം ആരാഞ്ഞു. സഭയിലാകെ നീണ്ടുനിന്ന ചിരികൾക്കിടയിൽ താൻ പ്രസംഗത്തെ അനുകൂലിക്കുകയാണെന്നു അപ്പോൾ  ഗോപാലൻ പറഞ്ഞു. 

എന്തായാലും ഇക്കഴിഞ്ഞ നിയമസഭാസമ്മേളനത്തിൽ കൂടുതൽ സമയം ഉപയോഗിച്ചത് മെമ്പർ ഗോപാലനായിരുന്നു. അത് കമ്മ്യുണിസ്റ്റ് പാർട്ടിക്ക് ഉണ്ടാക്കിയ നേട്ടമെന്താണെന്ന് കമ്മ്യുണിസ്റ്റ് പാർട്ടിയാണ് തീരുമാനിക്കേണ്ടത്.

സാർ സാർ വിളി.   

 കെ.ആർ. ഗൗരി 
ബില്ലുകളുടെ ചർച്ചകളിൽ ഫലപ്രദമായി പങ്കെടുത്ത ഒരംഗമുണ്ട് കമ്മ്യുണിസ്റ്റ് പാർട്ടി യിൽ. താൻ നേതൃത്വം നൽകി പാസാക്കിയ കാര്ഷികബന്ധബിൽ ഭേദഗതി ചർച്ചയിലാണ് കെ. ആർ. ഗൗരി പ്രധാനമായി രംഗത്തു വന്നത്. കേരള പഞ്ചായത്തു ബില്ലിന്റെ പരിഗണനാ വേളയിലും അവർ പിറകോട്ടു മാറിയില്ല. ഗൗരിയെ സംബന്ധിച്ചിടത്തോളം കാർഷിക ബന്ധബിൽ നല്ല നിശ്ചയമുള്ള ഒന്നാണ്. അന്ന്  കാർഷികബന്ധബില്ല് പരിഗണനാവേളയിൽ ഫലപ്രദമായിത്തന്നെ അവർ പങ്കെടുത്തു. "സാർ, സാർ, സാർ ! വിളികളോടുകൂടി ഏതു നിമിഷവും അവർ ചാടി എഴുന്നേൽക്കുന്നത് കാണാമായിരുന്നു. "ഓർഡർ "വിളി അവരെ പലപ്പോഴും അലട്ടിയിരുന്നില്ല. പറയാനുള്ളത് പറഞ്ഞു മാത്രമാണ് ഇരിക്കാറ്. ഒരു സ്ത്രീയുടെ ബലഹീനത പലപ്പോഴും പ്രകടിപ്പിച്ചുപോയിട്ടുണ്ടെങ്കിലും എത്രനേരവും  പ്രസംഗിക്കുന്നതിനും അവർക്ക് മടിയുണ്ടായിരുന്നില്ല. എന്നാൽ കോൺഗ്രസ് പാർട്ടിയിലെ കെ. കെ. വിശ്വനാഥൻ എഴുന്നേറ്റു, സംസാരിച്ചാൽ കെ. ആർ. ഗൗരിക്ക് ശുണ്ഠി ഇളകും. രണ്ടുപേരും തമ്മിൽ നിയമസഭയ്ക്കുള്ളിൽ നിന്നു കൊണ്ടുള്ള കോർക്കൽ രസകരമായ ചില കാഴ്ചയായിരുന്നു. ടി. എ. തൊമ്മൻ കൊണ്ടുവരുന്ന പോയിന്റ് ഓഫ് ഓർഡറുകളും അവരെ നന്നായിട്ട് അവരെ  ചൊടിപ്പിക്കുന്നത് കാണാമായിരുന്നു.

പഞ്ചായത്തു ബിൽ വന്നപ്പോൾ  

പഞ്ചായത്ത് ബിൽ പരിഗണനയ്ക്ക് വരുന്നത് വരെ നിശബ്ദനായിരുന്ന ഒരംഗം കമ്മ്യു.പാർട്ടിയിലുണ്ട്. വെളിയം ഭാർഗ്ഗവൻ. മുന്നവസരങ്ങളിൽ ഏതു വിഷയം ഏതുമാകട്ടെ, എന്തും പ്രസംഗിക്കുന്ന ഒരംഗമായിരുന്ന ഭാർഗ്ഗവൻ ഇത്തവണ പഞ്ചായത്തു ബിൽ ചർച്ചാവേളയിൽ മാത്രമേ സജ്ജീവമായിരുന്നുള്ളൂ. അത് ഏതാണ്ട് ഗോപാലനെപ്പോലെയാണ് ഭാർഗ്ഗവന്റെയും പോക്ക്. തനിക്കുമേൽ ആരുമില്ലെന്ന തോന്നൽ ഭാർഗ്ഗവന്റെ എല്ലാ ചലനങ്ങളിലും ഒരാൾക്ക് അത് വീക്ഷിക്കാം. കമ്മ്യുണിസ്റ്റ് കക്ഷിയിൽ ഭാഗ്യവാനായ ഒരു മെമ്പർ ഉണ്ട്. ടി. കെ. രാമകൃഷ്ണൻ. സ്പീക്കറുടെ ദൃഷ്ടി ഉദാരമായി ലഭിക്കുന്ന മെമ്പറാണ് അദ്ദേഹം. കുറഞ്ഞത് 36 ദിവസത്തെ സമ്മേളനത്തിനിടയിൽ നാല് റൂൾ 66 പ്രത്യേക ചർച്ചക്കെങ്കിലും രാമകൃഷ്ണന് അവസരം ലഭിച്ചു. ബില്ലുകളെപ്പറ്റിയും മറ്റ് എന്ത് വിഷയത്തെപ്പറ്റിയും ധാരാളമായി രാമകൃഷ്ണൻ സംസാരിക്കാറുണ്ട്. ഭാഷയേ കൂടെക്കൂടെ ഉയർന്നുവരാൻ എം. എം. സുന്ദരം എപ്പോഴും ഇടയാക്കി. ഇദ്ദേഹം  ദേവികുളത്തുനിന്നും ജയിച്ചുവന്ന കമ്മ്യുണിസ്റ്റ് മെമ്പറാണ് സുന്ദരം. ഇദ്ദേഹം മലയാളത്തിലും പ്രസംഗിക്കും. എന്നാൽ ആശയങ്ങൾ ശരിയായി ക്രമമായി അവതരിപ്പിക്കാൻ തമിഴിലേ സംസാരിക്കു. പോലീസ് മർദ്ദനവും, എസ്റ്റേറ്റും ആണ് കൈകാര്യം ചെയ്യുന്ന രണ്ടു പ്രശ്നങ്ങൾ. മുൻ അവസരങ്ങളിലെല്ലാം വളരെ വാചാലനായി കാണപ്പെടാറുള്ള ടി. സി. നാരായണൻ നമ്പ്യാർ എന്നാൽ  ഇത്തവണ പതിവിനു വിരുദ്ധമായി മൂകനായിരുന്നു. എന്നാൽ കിട്ടിയ ചില അവസരങ്ങൾ കവിതയും  ശ്ലോകവുമായി പ്രത്യക്ഷപ്പെടുകയും ചെയ്തു.

പ്രതിപക്ഷനേതൃത്വം.

 E.M.S. നമ്പൂതിരിപ്പാട് 
പ്രതിപക്ഷനേതാവെന്ന നിലയിൽ E:M:S നമ്പൂതിരി പ്പാട് ഒരു തികഞ്ഞ പരാജയമാണെന്ന് ഇതു വരെ ഉള്ള അദ്ദേഹത്തിൻറെ പ്രവർത്തനം തെളിയിച്ചു. പ്രതിപക്ഷ കക്ഷി എന്ന നിലയിൽ കമ്മ്യുണിസ്റ്റ് പാർട്ടി യും. വളരെ വിരളമായി മാത്രമേ അദ്ദേഹം സഭയിൽ കാണാറുള്ളു. വന്നാലും പ്രതിപക്ഷ നേതാവിന്റെ സീറ്റിൽ അധികനേരമിരിക്കാറില്ല. സ്വന്തം രാഷ്ട്രീയ  കക്ഷിയിലെ മറ്റംഗങ്ങളുടെ അടുക്കൽ പോയിരുന്നു വർത്തമാനം പറഞ്ഞാണ് സമയം കഴിക്കുക. ഇതുവരെ പ്രതിപക്ഷനേതാവി ന്റെ സ്ഥാനത്ത് ഇരുന്നവരോടുള്ള ക്ഷമായാചനമെ ന്ന നിലയിൽ താനവിടെ ഇരിക്കേണ്ട എന്ന് കരുതി യിട്ടാണോ എന്തോ? ഇന്നത്തെ ആഭ്യന്തര മന്ത്രിയാ യിരിക്കുന്ന പി. റ്റി. ചാക്കോ അദ്ദേഹത്തിൻറെ പേരും പെരുമയും വർദ്ധിപ്പിച്ചു ഒരു സ്ഥാനം ഉറപ്പിച്ചെടുത്തത് നമ്പൂതിരിപ്പാട് ഇന്നിരിക്കുന്ന സ്ഥാനം ഉപയോഗിച്ചാണെന്നുള്ളതും പ്രത്യേകം ഓർക്കണം.

രണ്ടു അബദ്ധങ്ങൾ 

നമ്പൂതിരിപ്പാടിന് രണ്ടു അപകടങ്ങൾ ഈ സമ്മേളനത്തിൽ പിണഞ്ഞു. ഒന്ന്- കാർഷിക ബന്ധബിൽ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടതാണ്. തനിക്ക് കൂടെ ചർച്ചയ്ക്കവസരം കിട്ടത്തക്കവണ്ണ0 ബിൽ ചർച്ച നീട്ടിവയ്ക്കണമെന്ന് E.M.S. നമ്പൂതിരിപ്പാട് ഗവണ്മെന്റിനു എഴുതി. പ്രപക്ഷബഹുമാനം വച്ചുകൊണ്ടു ഗവണ്മെന്റ് അത് സമ്മതിക്കുകയും ചെയ്തു. ആ സാവകാശം ഉപയോഗിച്ച് കർഷക ബന്ധ ബിൽ ഭേദഗതിവിരുദ്ധ പ്രക്ഷോപണം സംഘടിപ്പിക്കുവാൻ ശ്രമിക്കുകയാണ് പാർട്ടി ചെയ്തത്. ! അത് തെളിയിക്കുന്ന ഒരു രഹസ്യരേഖയും ഗവണ്മെന്റിനു കിട്ടി. ഗവണ്മെന്റ് ഭാഗത്തുനിന്നും ആ രേഖ ഹാജരാക്കിയിട്ട് കമ്മ്യുണിസ്റ്റ് പാർട്ടിയെ കുറ്റപ്പെടുത്തിയപ്പോൾ അതിനു അവർക്ക് സമാധാനം പറയാനുണ്ടായിരുന്നില്ല. മറ്റൊരപകടം പിഞ്ഞതു, ഒരു വാക്ക്ഔട്ടിന് അവർ  നേതൃത്വം നൽകിയതാണ്. സ്പീക്കറുടെ റൂളിങ്ങിനെ പ്രതിഷേധിച്ചായിപ്പോയി വാക്ക്ഔട്ട്. മനഃപൂർവ്വം അങ്ങനെ ഒരു നടപടി സ്വീകരിച്ചതാവാൻ വഴിയില്ല. എന്തായാലും നിയമസഭാ നടപടിക്രമങ്ങൾക്ക് യോജിക്കാത്ത ഒരു നടപടി പ്രതിപക്ഷ നേതാവ് സ്വീകരിച്ചതായി നിയമസഭാ നടപടികളിൽ അപ്പോൾ  രേഖപ്പെടുത്തപ്പെട്ടൂ. അങ്ങനെ രേഖപ്പെടുത്തിയത് പി.റ്റി. ചാക്കോയുടെ ഒരു പോയിന്റ് ഓഫ് ഓർഡറിന്റെ വെളിച്ചത്തിലും ആയിരുന്നു.

പുതിയ അടവ് 

 P. T. Chacko 

       കമ്മ്യുണിസ്റ്റ് പാർട്ടി ഈ സമ്മേളനത്തിൽ തികച്ചും പുതിയ ഒരടവാണ് അന്ന് സ്വീകരിച്ചത്. കാർഷികബന്ധ ബിൽ എന്ന പേരിൽ ബഹുജന പ്രക്ഷോപണം സംഘടിപ്പി ക്കാനുള്ള അവരുടെ ശ്രമം പരാജയപ്പെട്ടതായിരിക്കണം അവരെ ഒരു  പുതിയ അടവ് സ്വീകരിക്കാൻ പ്രേരിപ്പിച്ചത്. ആഭ്യന്തര മന്ത്രി ആയിരിക്കുന്ന  പി. റ്റി. ചാക്കോ യെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുക എന്ന നയം അവർ പാടെ അന്ന് ഉപേക്ഷിച്ചിരു ന്നു. അങ്ങോട്ട് തിരിഞ്ഞുള്ള കടി ഒന്നും തന്നെ നടത്തിയില്ല. അതുകൊണ്ടു തിരിച്ചും അധികമൊന്നും വാങ്ങേണ്ടതായും വന്നില്ല. "താണുപിള്ള സാർ നല്ലവനാണ്, വലിയവനാണ് " എന്ന പ്രശംസാ പത്രം മുഖ്യമന്ത്രിക്ക് ലഭിച്ചു. "ഞാനും സാറും തുല്യ ദുഖിതരാണെന്നു " വരെ ഒരവസരത്തിൽ കെ. ആർ. ഗൗരി പറയുകയുണ്ടായി. അന്ന് അവർ  വല്ലപ്പോഴും വാക്ക് സംഘട്ടനത്തിനു മുതിന്നത് മന്ത്രി കെ. ചന്ദ്ര ശേഖരനുമായിട്ടാണ്. അതിനെല്ലാം കണക്കിന് തിരികെ അന്ന് വാങ്ങുകയും ചെയ്തു. കമ്മ്യുണിസ്റ്റ് പാർട്ടി ഗവൺമെന്റുമായി സഹകരിച്ചു മുന്നോട്ട്തന്നെ  പോകുവാൻ തയ്യാറാണെന്ന ഒരു ധാരണ ജനങ്ങളിൽ ഉണ്ടാക്കാനാണ് ഇത്തരം ഒരു അടവ് സ്വീകരിച്ചതെന്ന് കരുതുന്നതിൽ തെറ്റില്ല. നഷ്ടപ്പെട്ട ബഹുജന പിന്തുണ എങ്ങനെ നേടി എടുക്കാമെന്നുള്ള പരീക്ഷണത്തിന്റെ വലിയ ഒരു   ഭാഗമാണിതും.

അടുത്ത പ്രാവശ്യം അടവ് വീണ്ടും മാറും.  

അടുത്ത സമ്മേളനമാകുമ്പോഴേയ്ക്കും അവർ അടവ് വീണ്ടും മാറുന്ന ചില ലക്ഷണമുണ്ട്. വിദ്യാഭ്യാസ ആക്ട് 11-)0 വകുപ്പിന്റെ പേരിൽ കേരളത്തിൽ ഒരു ബഹുജനപ്രക്ഷോപം സംഘടിപ്പിക്കാനുള്ള ശ്രമമാണ് ഇന്ന് ആരംഭിക്കുന്നത്. ഒരു വിഭാഗം ജനങ്ങളുടെ വികാരത്തെ ഉണർത്താൻ കഴിയുന്ന പ്രശ്നമാണെന്ന് ആർക്കും സംശയമില്ല. ആ പ്രശ്നം പൊന്തിച്ചു കൊണ്ടുവന്നാൽ വീണ്ടും ജന ദൃഷ്ടിയിൽ "സമർത്ഥന്മാർ " ആകാമോ എന്നതാണ് നോട്ടം. ആ നോട്ടത്തിന്റെ പ്രതിഫലനം അടുത്ത സമ്മേളനത്തിൽ ഉണ്ടാകുകയും ചെയ്യും.//-

------------------------------------------------------------------------------------------------------------------------

Browse and share: dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."
FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu
--------------------------------------------------- 

Mittwoch, 21. April 2021

DHRUWADEEPTI // Religion //-A Dream comes True- FORMAL INAUGURATION OF THE DIOCESESAN PASTORAL CENTRE // Fr. George Pallivathukal

  Jorney of a Missionary Priest-

-A Dream comes True-

(continuation)

Fr. George Pallivathukal -

- FORMAL  INAUGURATION 

OF THE DIOCESESAN PASTORAL CENTRE -

 Fr. George Pallivathuka
In February, 1972 Fr. Amalorpavdas, the national Director of Catechetics, Bible and Liturgy visited or diocese. He was going from diocese to diocese addressing priests, the ordained leaders of renewal. Planned with Bishop Leobared we had organized a three day meeting of priests with Fr. Amalore. On his arraivalFr. Amalore went to pay a courtesy visit to Mgr.Thaliath who was the parish priest of the Cathedral. Mgr. Thaliath abused Fr. Amalore. This great man swallowed every insult without uttering a word. In order to sabotage the proposed meeting of priests with the national Director, Mgr. Thaliath, who was also the corporate Manager of Schools simultaneously arranged for a meting of all priests in charge of Schools to discuss some "Important matters". We tolerated Mgr. Thaliath and let him have his way.  

On the 20th of February 1972 on the last day of the meeting Fr. Amalore fromally inaugurated the Diocesan Pastoral centre. By a happy coincidence 20th February was my birthday and Fr. Amalore said that the Diocesan Pastoral centre was a fitting Birthday present to me because I deserved it.

Pastoral Centre transferred to Dhanora-

Accommodating hundreds of tribel Catholic students from other dioceses coming to Jabalpur for college studies was a major concern of Bishop Leobard. He suggested shifting St. Aloysious College to the sneh Sadan Campus and along with the College to build a hostal to provide accommodation for the students. Sneh Sadan had enough of Land to accommodate the college, the hostel and the pastoral centre. Incidentally that would also provide sufficient breathing space for the St.Aloysious Higher Secondary School, because the college was conducted in one wing of the school building. However the Pricipal of the College Fr.Joseph Perumpuzha refused to accept Bishop's suggestion to shift the college to the Sneh Sadan Campus. 

Bishop Leobard contacted the Jesuits in Pathalgaon to come and build a Hostel for tribel students and offered a part of Sneh Sadan compound for the purpose. He also got sufficient fund from the Misereor for building the college hostel and geve it the Jesuits. When the Jesuits came they wanted the entire control of the Sneh Sadan property and they did not want any other institution along with the hostel in the same campus. Hence I had to shift the pastoral Centre to Dhanora in Mandla district. 

Mission in Nainpur- Dhanora-

In October, 1973 I was transfered to Nainpur- Dhanora as parish priest of Nainpur, in-charge of Ghanora estate and the Director of the pastoral Centre. Fr. Peter Edappally was transferred from Bhalpur and was appointed as assistant at Dhanora- Nainpur. Nainpur was a small parish consisting of Railway employees. There were few catholics in Dhanora mainly our own employees. They were alaso under the Nainpur parish. Visiting these families was a major apostolate and that brought people closer to the church. Fr. Peter was a pleasant person to live with. We were together in Balpur. He was a very sociable person and he could easily establish friendship amoung people. We visited the Railway and civil officers and soon built up friendly relationship with them. We were honored a " respectable citizens" of the town.

Once I had wound on my leg caused by a fall from the motorbike. I had neglected the wound. One morning Fr. Peter was with me and he felt that I was devoloping symptoms of tetanus. He immediatly got on to his bike and rushed to the Government hospital. The chief medical officer (CMO) was in the moutuary going to conduct a post mortam. Peter rushed to the mortuary and told the doctor about me. The doctor put down the knife he was holding and told the dead man" You are already dead, let me first go and attend to Father and then come back because we do not want him to die." The Doctor sat behind Fr. Peter on the motorcycle and came to the house and examined me. He told me" Fr. George you are lucky that Fr. Peter and I were there. A few hours delay could have cost you your life. You have a long life. ". The Medical officer went back to the hospital and sent the compounder with the necessary injections., medicines and material for dressing the wound. Everyday the doctor would come and check the progress in the healing and everyday the compounder would come to the house and do the dressing of the wound. This is an example of the kind of relationship we had built up in Nainpur.

Dhanora village in Madhya pradesh had the same
population since 97 years.

Dhanora estate had 70 acres of land. Half of the land was paddy fields and the rest was mango and orange gardens. We had also about 20 heads of cattle. With the help of CRS, Bombay, we made a small tank into a four acre reservoir. We had plenty of water for agriculture and pisciculture. We used to put ten thousand fish seed every year in the reservoir and the fish brought in good income. Dhanora village in Madhya Pradesh has the same population since 97 years 

People of Dhanora were hostile to the missionaries when the Dutch were there. People had the experience of the sisters in the past and that experience made them keep themselves away from the priests. However, my predeccessor Fr. Zacharias Mundattuchundayil who was a social worker started building rapport with the villagers. He helped the landed farmers to level their fields and make them into fertile paddy fields. The landless of the village also benifited from the food for work programmes. He could create a friendly atmosphere in the village. Since then animosity of the people was less and there was a visible change in the attitude of the people towards the mission. After taking over the Dhanora mission from Fr. Zhacharias, Fr. Peter and I continued to help the people of Dhanora and the neighboring villages. We got a wel dug for drinking water for the people, constructed a primary school building and built a huge tank for the exclusive use of the villagers. We were friendly with the Tehsildar at Nainpur. We managed to get some government land for the landless to build houses on both sides of the approach road to the village. CRS, Bombay, built 20 houses on the newly acquired land. With this all the families in the village had a house of their own. We also encouragedall the villagers to open savings Bank accounts in the post office and invest a part of their income in the savings bank accounts. Dhanora village got the Chief Minister's award for this achievement. We too were honored by the collector in the name of the Chief Minster for guiding and helping the villagers to build themselves up both economically and socially. 

Pastoral centre at Dhanora-

It was with much reluctance that I left Sneh Sadan and moved the Pastoral centre to Danora. I did not know what I could do to animate the pastoral work in the diocese from a remote place like Dhanora and that too without any facilities. I thought for some time, discussed with Fr. Peter and I sent my resignationletter to the Bishop asking him to relieve me of my resposibility as the Director of the Pastoral Centre and to appoint somebody else to head the Centre as I did not find any way I could fulfill this responsibility. On receipt of my letter Bishop Leobard called me and we discussed how to go about with the pastoral centre. First thing the Bishop did was that he tore my resignation letter in front of me and threw it in to his waste paper basket and said " You will continue to be the Director, you can do it and you will do it .I know you better than you know yourselff". He was encouraging and understanding.//- (to be continued)

-------------------------------------------------------------------------------------------------------------

Browse and share: dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
Dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."
FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu
--------------------------------------------------- 

Freitag, 16. April 2021

ധ്രുവദീപ്തി: PANORAMA // നാളത്തെ ലോകത്തിൽ ഇന്ത്യയിലെ വിജയികളും പരാജിതരും. // George Kuttikattu

നാളത്തെ ലോകത്തിൽ ഇന്ത്യയിലെ വിജയികളും പരാജിതരും.//

George Kuttikattu


 George Kuttikattu

ഈ വിഷയം വലുതും അതേസമയം ഏറെ വെല്ലുവിളി നിറഞ്ഞതുമാണെന്നുള്ളത് ഞാൻ കാണുന്നുണ്ടെന്ന് ആദ്യമേതന്നെ കുറിക്കട്ടെ. അതു പക്ഷേ ഞാനത് ഒരു വെല്ലുവിളിയായി കാണുകയും ചെയ്യുന്നുണ്ട്. കാരണം മറ്റൊന്നുമല്ല, ഞാൻ ഒരു പ്രത്യേക ശാസ്ത്രജ്ഞനോ, എഞ്ചിനീയറോ, പ്രത്യേക സാമ്പത്തിക വിദഗ്ധനോ, ഒരു മാനേജരോ അല്ല. മാത്രവുമല്ല, ആഗോളതലത്തിൽ ഇന്ത്യയെപ്പോലെയുള്ള ചില കിഴക്കൻ മേഖലകളിൽ കാണുന്ന ഓരോരോ കുഴപ്പങ്ങളുടെ മാത്രമല്ല, ഓരോ സങ്കീർണ്ണതകളിൽ അങ്ങനെയൊരു വിദഗ്ധനോ ഒന്നും അല്ല. ഇവിടെ എന്റെ വളരെ കുറഞ്ഞ തോതിലുള്ള അറിവുകളിലെങ്കിലും ചില ചില വിഷയങ്ങളിലേക്ക് എനിക്ക് കൊണ്ടുവരാൻ കഴിയുന്നത്, ഇന്ത്യയുടെ പൊതുവായ രാഷ്ട്രീയസാമ്പത്തികഭാവി, നമ്മുടെ സമൂഹത്തിന്റെ പൊതുഭാവിയുടെ, അടുത്ത ഏതാനും ദശകങ്ങളിലേയ്ക്ക് ഏതുവിധം, അവ എങ്ങനെയാകാമെന്നതിനെപ്പറ്റിയും ചില പരാമർശങ്ങളാണ്, ഞാനിവിടെ ഉദ്ദേശിക്കുന്നത്.

ഇന്ന് നമ്മൾ ലോകമെമ്പാടും നോക്കുകയാണെങ്കിൽ, ഇന്ത്യയിലെ സ്ഥിതിയും രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പുള്ള അവസ്ഥയിൽനിന്ന് വ്യത്യസ്തമല്ല. ഇന്ത്യയിൽ പല സ്ഥലങ്ങളിലും കടുത്ത പട്ടിണിയും സാമ്പത്തിക ദാരിദ്ര്യവുമുണ്ട്. ചില സംസ്ഥാനങ്ങളിൽ അശാന്തി നിലനിൽക്കുന്നു. കാലാകാലങ്ങളിൽ നമ്മുടെ സർക്കാരിന് സാമ്പത്തിക- കടപ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. നികുതിപ്പണത്തിൽ നിന്നും കോടികൾ മിച്ചമുണ്ടെന്നു ഓരോ ധനമന്ത്രിമാർ പ്രസ്താവനകളിറക്കും. എന്നാൽ നികുതിപ്പണം മിച്ചം വരുന്നത് കൊണ്ട് പൊതുജനങ്ങൾക്കാവശ്യമായ തൊഴിൽ സാദ്ധ്യതകൾ സൃഷ്ടിക്കുവാൻ ആരും ശ്രമിക്കുന്നില്ല. അഭ്യസ്തവിദ്യർ നാടുവിട്ടു ജീവിക്കാൻ വേണ്ടി മറുനാട്ടിലെത്തി ജോലിചെയ്യുന്നു, അവരുടെ എല്ലുമുറിയെ പണിത ജോലിയുടെ പ്രതിഫലം മിച്ചം വരുത്തി സ്വന്തം നാട്ടിൽ നിക്ഷേപിച്ചാൽ അതിനു നികുതി ചുമത്തി ആ "പ്രവാസിയെ" നശിപ്പിക്കുക എന്ന വിരുദ്ധ മനോഭാവമാണ് രാഷ്ട്രീയ ‌ജോലിക്കാർ നിർവഹിക്കുന്ന വലിയ സാമൂഹ്യസേവനം! പൗരന്മാരിൽനിന്നും യാതൊരു കാരണവുമില്ലാതെ തന്നെ സർക്കാർ ആദായനികുതിയിൽ പുതിയ നിയമഭേദഗതി വരുത്തുന്നു. അതുമല്ല ,ആർക്കും മനസ്സിലാകാത്ത വിഷയം, പ്രവാസിഇന്ത്യക്കാർക്ക് മാത്രം വേറെ വ്യത്യസ്തമായ കടുത്ത നികുതിനിയമ വ്യവസ്ഥകൾ ഉണ്ടാക്കി ഓരോ പ്രവാസി ഇന്ത്യാക്കാരുടെമേൽ അടിച്ചേൽപ്പിക്കുകയാണ്. സർക്കാർ നിലപാട് മാറ്റണം, ഇത്, ഇന്ത്യൻ മനുഷ്യസമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കുന്നു. ഈ നിയമം സ്വദേശത്തും വിദേശങ്ങളിലുമുള്ള എല്ലാ ഇന്ത്യാക്കാർക്കും ഇത് ബാധകമാണ്. പ്രവാസികളായ ഇന്ത്യാക്കാർ ചെയ്ത കുറ്റം എന്ത്? ഇന്ന് ഇന്ത്യയിൽ, ഉദാഹരണം, കേരളത്തിൽ വെള്ളപ്പൊക്കം ഉണ്ടായാൽ മതി, മന്ത്രിമാരും രാഷ്ട്രീയക്കാരും ജനങ്ങൾ നൽകിയ നികുതിപ്പണം പോക്കറ്റിലാക്കി അവർ വിമാനയാത്ര ചെയ്ത് വിദേശങ്ങളിൽ താമസിക്കുന്ന ഇന്ത്യാക്കാരുടെ- പ്രവാസികൾ-അടുക്കലേയ്ക്ക് മന്ത്രിമാരുടെ കൂട്ട വേലിയേറ്റം ആരംഭിക്കും, പ്രവാസിയെ സമീപിച്ചു അവർ അവരുടെ കാലുകൾ ചുംബിക്കും, ഓരോ മറുനാടൻ മലയാളികൾ നൽകുന്ന പണം ഈ മന്ത്രിമാരുടെ സ്വന്തം പോക്കറ്റിലുമാക്കുന്ന കൃത്യങ്ങൾ ഉണ്ടാകുന്നു. പൊതുജനസേവനം !.ഇതിൽനിന്നു ഏറെ വലിയ ഒരു വ്യത്യാസം കാണുന്നില്ല, മതനേതൃത്വങ്ങളും നടത്തുന്ന സേവനരീതികളും. മറുനാട്ടിലുള്ള പ്രവാസി സംഘടനപ്രവർത്തകർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ അവർക്കൊപ്പം നിന്ന് ഫോട്ടോയെടുത്ത് മാദ്ധ്യമങ്ങൾക്കും കൊടുക്കുന്നത് ഒരു പതിവാണല്ലോ.

ഇന്ത്യയുടെ വലിയ ഒരു സാമ്പത്തിക ശ്രോതസ് ആയിരുന്ന, വിദേശങ്ങളിൽ തൊഴിൽ ചെയ്തുകൊണ്ട് ജീവിക്കുന്ന ഇന്ത്യൻ വംശജരെ, ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വം പേരിട്ട് വിളിച്ചത് "പ്രവാസി ഇന്ത്യാക്കാർ" എന്ന്, തരംതാഴ്ത്തിയാണ്. ഒരു" പ്രവാസി "ഇന്ത്യാക്കാരന്റെ സാമ്പത്തികനിക്ഷേപം രാഷ്ട്രീയ നേതൃത്വം സ്വീകരിക്കും. പക്ഷെ പ്രവാസികൾ കേരളത്തിലേയ്ക്ക് മേലിൽ വന്നേക്കരുത്. ഇത്തരം നിയന്ത്രണങ്ങൾ അവർക്കെതിരെ നിയമം ഉണ്ടാക്കി നടപ്പാക്കിയല്ലോ.. മലയാളികൾ ലോകമെമ്പാടുമുണ്ട്. അവരുടെ സ്വപനം ജനിച്ചുവീണ കേരളം തന്നെയായിരുന്നു. അവരുടെ നിക്ഷേപങ്ങളെല്ലാം മാതൃഭൂമിയിലേയ്ക്ക് എല്ലാ വിശ്വാസത്തിലും നിക്ഷേപിച്ചുകൊണ്ടിരുന്നു. മാതൃരാജ്യത്തുള്ളവർ ഇപ്പോൾ പറയുന്നത്, പ്രവാസികളായ മലയാളികൾ, അവർ മാത്രമല്ലല്ലോ, എല്ലാ ഇന്ത്യൻ വംശജരും, അന്യരാജ്യങ്ങളിൽ പോയി ആകാശത്തുനിന്നും പൊഴിഞ്ഞുവീണ പണം വാരിയെടുത്ത് അവർ ഇന്ത്യയിൽ നിക്ഷേപിക്കുകയാണ്, എന്നാണല്ലോ. ഇവർ പറയുന്നത് എന്താണെന്ന് ഇവർക്ക് തന്നെ അറിയില്ല.!! ഇവരുടെ ഭൂമിയും നിക്ഷേപം മുഴുവനും തട്ടിയെടുക്കാൻ രാഷ്ട്രീയക്കാർ പ്രവാസിക്ഷേമകാര്യ നിയമങ്ങൾ എന്ന പ്രചാരണം നടത്തുകയും ചെയ്തിരുന്നു. എന്നിട്ടും ഇപ്പോഴിതാ പ്രവാസികളെ ഞെട്ടിക്കുന്ന വിധത്തിൽ പ്രവാസികൾക്കെതിരെ ശക്തമായി ഉയർത്തിയിരിക്കുന്ന പുതിയതരം ടാക്സ് നിയമങ്ങൾ ഉണ്ടാക്കിയിരിക്കുന്നു. രഹസ്യമായി ഉണ്ടാക്കിയ പടവാൾ നിയമം ഉണ്ടാക്കിയ യാഥാർത്ഥ്യം ഇപ്പോൾ വെളിച്ചത്തുവന്നിരിക്കുന്നു. എന്നിട്ടും തീരുന്നില്ല, കൊറോണ പാൻഡെമിക്ക് ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുന്നവരാണ് എന്ന പരസ്യമായ അപമാനിക്കലും രാഷ്ട്രീയ തലങ്ങളും ഭരണതലങ്ങളും ആവർത്തിക്കുന്നു.!!

എന്നിട്ടും "അങ്ങനെ ഒരു നിയമം ഉണ്ടായിട്ടില്ല"എന്ന് കേന്ദ്രധനമന്ത്രി പച്ചയ്ക്ക് നുണ പറയുന്നുവെന്ന് ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് ശ്രീ.ശശി തരൂർ പരസ്യമായി മാധ്യമങ്ങളോട് വിശദീകരിച്ചു. പ്രവാസികൾക്കെതിരെ നടപ്പാക്കിയ സർക്കാരിന്റെ ക്രൂരത നിറഞ്ഞ നികുതിനിയമം മാറ്റണമെന്ന് ശക്തമായി അദ്ദേഹം ആവശ്യപ്പെട്ടു. അന്താരാഷ്‌ട്ര രാഷ്ട്രീയത്തിൽ അനുഭവ സമ്പത്തുള്ള യഥാർത്ഥ ജനസേവകനും യോഗ്യനുമാണ് ശ്രീ. ശശി തരൂർ. ഇത് സംബന്ധിച്ച് "പ്രവാസികളുടെ" ചെറിയ ചില പ്രതികരണങ്ങൾ ഇപ്രകാരമാണ് : "ഇന്ത്യയിൽ സർക്കാർ ഇന്ത്യൻ പൗരന്മാർക്കെതിരെ നിർമ്മിക്കുന്ന നിയമങ്ങൾ എങ്ങനെയെന്ന് നേരത്തെ ഒരു മുന്നറിവുണ്ടായിരുന്നെങ്കിൽ ഇന്ത്യയിലേക്ക് പണം നിക്ഷേപിക്കാൻ പ്രവാസി ഇന്ത്യാക്കാർ ആരും തയ്യാറാകുമായിരുന്നില്ല". ഇതുവരെയും ഇന്ത്യൻ സർക്കാരിനെ പിന്തുണയ്ക്കുന്ന പ്രവാസികളുടെ ഒരു സംഘടനയും പ്രതികരിക്കാൻ തയ്യാറായില്ല. ഇനിയുള്ള ഭാവി അപകടങ്ങൾ എപ്രകാരം ആയിരിക്കുമെന്ന് ആരും അത് മനസ്സിലാക്കിയിട്ടില്ല. ഇക്കാലത്ത് ഇന്ത്യയിൽ സാമ്പത്തികവും വിവിധതരം സാമൂഹികവുമായ അനേകമനേകം ബുദ്ധിമുട്ടുകളും വൻദുരന്തങ്ങളും ഉണ്ടാകുന്നുണ്ട്. വംശീയപരവും മതപരവും ഗോത്രപരവുമായ ശത്രുതയാൽ പ്രചോദിതരായ ഇന്ത്യയിലെ ചില രാഷ്ട്രീയ- മത അനുഭാവികൾ ഇത്തരമുള്ള സാമൂഹ്യ ബുദ്ധിമുട്ടുകൾ സൃഷ്ഠിക്കുന്നുണ്ട്; ആവർത്തിച്ചുകൊണ്ടിരിക്കുന്നു. അയൽ രാജ്യങ്ങളായ പാകിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങൾക്കുപോലും, ഇതെല്ലാം ഇന്നും ലോകസമാധാനത്തിന് വലിയ രാഷ്ട്രീയ ഭീഷണിയാണ്.

അമേരിക്കൻ രാഷ്ട്രീയ സാമൂഹിക ജീവിതത്തിൽ ചില നിലപാടുകളുകളിൽ കുറെ നാളുകളായിട്ട് ലോകരാജ്യങ്ങളിൽ ഭീതി ഉയർത്തിയിട്ടുള്ള വലിയ ക്രൂര സംഭവങ്ങൾ ണ്ടായിരുന്നല്ലോ. ഇന്ത്യയിൽ ജനങ്ങളുടെ പട്ടിണിയകറ്റാനുള്ള മാർഗ്ഗങ്ങളിൽ ഇന്ത്യ ശ്രദ്ധിക്കുന്നില്ല. അയൽരാജ്യങ്ങളുമായും, നമ്മുടെ സ്വന്തം പൗരന്മാർക്കെതിരെ യുദ്ധം ചെയ്യാനുമുള്ള തയ്യാറെടുപ്പുകൾക്ക് നമ്മൾ ഇന്ത്യൻ പൗരന്മാർ നൽകിയിട്ടുള്ള വലിയ അന്യായ നികുതിപ്പണം മുടക്കി ബലാബലം പരീക്ഷിക്കാനുള്ള ശ്രമത്തിലാണ്, ഇതാണ് ഇന്ത്യൻ ഭരണാധികാരി വർഗ്ഗങ്ങൾ അന്വേഷിക്കുന്നത്. ഇവരാണ് മതേതരരാഷ്ട്രമെന്നത് വെറും കെട്ടുകഥയാക്കി മാറ്റുന്നവർ! ഇന്ന് ഇന്ത്യയിലെ ജനങ്ങൾ ആവശ്യപ്പെടുന്നത് നരേന്ദ്രമോദിയുടെ ഏകാധിപത്യമനോഭാവത്തിന് ഒരു മാറ്റം വരണമെന്നാണ്. ഇന്ത്യൻ ജനതയെ മാനസ്സികമായി രണ്ടു വിപരീത ജനവിഭാഗമായി കാണുന്ന മനോഭാവം, ഇത് ഇന്ത്യയുടെ ആഭ്യന്തര സമാധാനത്തിനു കടുത്ത ഭീഷണിയാണ്.

യൂറോപ്പിൽ സ്ഥിതി ഏതാണ്ട് ശാന്തമാണ്. ചെറിയ ചില ഒഴിവാക്കലുകൾക്ക് പുറമെ, പ്രത്യേകിച്ച് അനുബന്ധ ലോകരാഷ്ട്രീയത്തിൽ മിക്ക യൂറോപ്യൻ രാജ്യങ്ങൾക്കും സാമൂഹികവും സാമ്പത്തികവുമായ അവരുടെ പതിവ് പ്രശ്‌നം കാണാനുണ്ട്. മറ്റൊരു വിധത്തിൽ നോക്കിയാൽ, യൂറോപ്യൻ യൂണിയന്റെ കുടക്കീഴിലുള്ള പൂർണ്ണമായ സംയോജനം സാവധാനം പുരോഗമിക്കുന്നുണ്ട്. എങ്കിലും ഈ നൂറ്റാണ്ടിലെ ആഗോള അപകടരാഷ്ട്രീയ ചലനങ്ങൾക്കും മറ്റുള്ള പ്രക്ഷോപങ്ങൾക്കും മുന്നിൽ അവരുടെ സ്വയം നിർണ്ണയം നിലനിർത്തുവാൻ യൂറോപ്യൻമാർ ഒരുമിച്ച് നിൽക്കാനും യൂണിയനെ ഒരൊറ്റ സ്ഥാപനമായി വികസിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. എങ്കിലും ജർമ്മനിയിലും മുൻകാലത്തെ അഡോൾഫ് ഹിറ്റ്‌ലർ നയിച്ചിരുന്ന രാഷ്ട്രീയപാർട്ടിയുടെ മനഃശാസ്ത്രപരമായ മനോഭാവം പിന്തുടരുന്ന റാഡിക്കൽ പാർട്ടി എ. എഫ്. ഡിയുടെ ഇപ്പോഴുള്ള തീരുമാനം യൂറോപ്യൻ യൂണിയനിൽനിന്നും വിടവാങ്ങാനാണ്. ജർമ്മൻ ജനത ഈ ആശയത്തോട് എപ്രകാരം പ്രതികരിക്കുമെന്നും, യൂറോപ്യൻ രാജ്യങ്ങൾ ആധുനിക സമൂഹത്തിനു ഭീഷണിയാകുന്ന ഈ തീരുമാനത്തെ എപ്രകാരം ഉൾക്കൊള്ളുമെന്നും ആശങ്കയോടെ നിരീക്ഷിക്കേണ്ടണ്ടതായിരിക്കുന്നു. ഇന്ന് അതുപോലെ യൂറോപ്യൻ യൂണിയന് തലവേദയുണ്ടാക്കുന്ന വിഷയങ്ങളാണ് നോർത്ത് അയർലണ്ട് ഇപ്പോൾ നേരിടുന്ന രാഷ്ട്രീയ സംഘർഷങ്ങളും.

എന്നാൽ, പ്രവർത്തിക്കുന്ന ഒരു പൊതു വിദേശനയം സ്ഥാപിക്കുന്നതിലേക്ക് ഇനിയും വർഷങ്ങൾ എടുത്തേക്കാം, പ്രത്യേകിച്ചും യൂറോപ്പിനുള്ളിൽ ഗ്രേറ്റ് ബ്രിട്ടന്റെ ഭാവി പങ്ക് ഇതുവരെ വ്യക്തമായി വ്യക്തമാക്കിയിട്ടില്ല. യൂറോപ്യൻ യൂണിയനിൽ നിന്നും വേർപെട്ട് മാറിയെങ്കിലും ഒരു ബ്രിട്ടീഷ്- യൂറോപ്യൻ രാഷ്ട്രീയനയം രൂപീകരിക്കുന്നതിൽ അടിസ്ഥാനപരമായി ഇനിയും വളരെ അധികം സമയം കാത്തിരിക്കേണ്ടി വരും. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഒരു പൊതു പ്രതിരോധ നയം രൂപീകരിക്കുന്നതിന് ആവശ്യമായി പൂർണ്ണമായി പ്രവർത്തിക്കുന്ന ഒരു യൂണിറ്റ് സൃഷ്ടിക്കുന്നതിന് ഇനിയും വളരെക്കാലങ്ങൾ കൂടി എടുത്തേക്കാം. ഏതു രാജ്യത്തും നിലവിലുള്ള രാഷ്ട്രീയപാർട്ടികളുടെ ചില നേതൃത്വങ്ങൾ ചിന്തിക്കുന്ന നശീകരണ ചിന്താഗതി സഹിക്കേണ്ടതായി വരുന്നത് ആ രാജ്യത്തെ ജനങ്ങൾ മാത്രല്ല, അതും ചില ആഗോള ഭീഷണിയായി വരാനിടയുണ്ട്.

യൂറോപ്യൻ രാജ്യങ്ങളുടെ നീണ്ട വ്യക്തിഗത ചരിത്രം കണക്കിലെടുക്കുമ്പോൾ ഇത് ഒരു മോശം കാര്യമായിരിക്കില്ല. എന്നാൽ വലിയ ഒരു കാര്യമുണ്ട്. എന്ത്?അതിങ്ങനെ, കാരണം, പല യൂറോപ്യൻ രാജ്യങ്ങളിലെയും നിലവിലുള്ളതും ഭാവിയിലുള്ള നേതാക്കൾക്കും പൊതുജനങ്ങൾക്കും തങ്ങളുടെ രാജ്യങ്ങളുടെ അടിസ്ഥാന ദേശസ്നേഹതാല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വളരെ നന്നായി പ്രവർത്തിക്കുന്ന ഒരു യൂണിയൻ ആവശ്യമാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ അവർക്ക് കൂടുതൽ 'യൂറോപ്യൻ' ആകാൻ കഴിയൂ എന്നതാണ് യാഥാർത്ഥ്യം. അതിനൊരു ഉദാഹരണമാണ്, ഇപ്പോൾ ഇംഗ്ലണ്ട് യൂറോ യൂണിയനിൽനിന്നും വേർപെട്ടത്. അതുപോലെ ജർമ്മനിയിലെ രാഷ്ട്രീയത്തത്തിലുള്ള വിവിധ പാർട്ടികളിലെ ആഭ്യന്തരപ്രശ്‌നം സാമൂഹിക അസ്വസ്ഥതയ്ക്ക് കാരണമായി.

നിലവിൽ ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തികപുരോഗതി പ്രാപിച്ച ഒരു രാജ്യമാണ് ചൈന. പ്രധാനമായും ഡെങ് സിയാവോ പിംഗ് ആരംഭിച്ച വലിയ നവീകരണപ്രക്രിയ കാരണമാണ് ഈ പുരോഗതിക്കടിസ്ഥാനം. അതേസമയം ഇന്ത്യ വളർച്ചയിൽ വളരെ മന്ദഗതിയിലാണ് പിന്തുടരുന്നത്. എന്നാൽ മറുവശം, ഏഷ്യയിൽ പുതിയതായി ചില അണുവായുധ രാജ്യങ്ങളുണ്ട്. അതായത്, ഇന്ത്യ, ഇറാൻ, പാകിസ്ഥാൻ, ഇസ്രായേൽ തുടങ്ങിയവയാണീ രാജ്യങ്ങൾ. ഇതിനകം ഉത്തരകൊറിയയും ഇറാനും അണ്വായുധങ്ങൾ വികസിപ്പിച്ചെടുത്തു എന്നത് വളരെ വ്യക്തമല്ലായെങ്കിലും അവർ അത് അവകാശപ്പെടുന്നുണ്ട്. എന്നാൽ ഉത്തരകൊറിയയിലെ ജനങ്ങൾ നേരിടുന്ന പട്ടിണി ജനനേതാക്കൾക്ക് ഒന്നുമല്ല. എന്നാൽ വർഷങ്ങളായി ജപ്പാനിൽ ഉണ്ടായിരുന്ന സാമ്പത്തിക നിലപാട് കുറെ പരീക്ഷണത്തിൽ അകപ്പെട്ടിരുന്നു. പക്ഷെ, ഇപ്പോൾ ആ ഒരു നിലയിൽനിന്നും ഒരു മോചനം ലഭിച്ചു. എന്നാൽ ഇന്ത്യയുടെ കാശ്മീർ നയം-സംഘർഷം ഇതെല്ലാം എന്തിനു, ആർക്കു വേണ്ടി എന്ന ചോദ്യം നിലനിൽക്കുന്നു. എന്നിരുന്നാലും അണ്വായുധശേഖരരാജ്യങ്ങളായ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന അപകടങ്ങളാൽ ഇന്ന് ലോകം വലിയ ഭീഷണിയിലാണെന്നും തോന്നുന്നില്ല.

ഇന്ത്യയിൽ ആഭ്യന്തര സമാധാനം തകരുന്നു, ഇന്ത്യയിലെ പൊതുജനജീവിത സുരക്ഷിതത്വം തകരുന്നു, ഇന്ത്യയിൽ ജീവിക്കുന്നത് അപകടകരമായ ഭാവിക്ക് കാരണമാകുന്നു എന്നിങ്ങനെ അനേകം വസ്തുതകൾ ഇന്ത്യയിലും ഇന്ത്യയ്ക്ക് വെളിയിലുള്ള രാജ്യങ്ങളിലും ജീവിക്കുന്ന ഇന്ത്യാക്കാർ ശരി വയ്ക്കുന്നുണ്ട്. കാരണം, ജനങ്ങളുടെ ക്ഷേമം ആഗ്രഹിക്കുന്ന നയമല്ല നിലവിലുള്ള ഭരണം നൽകുന്നത്. ജനാധിപത്യവ്യവസ്ഥിതിയിൽ വ്യത്യസ്തപ്പെട്ട രാഷ്ട്രീയപരമായ കാഴ്ചപ്പാടുകൾ ഉള്ള ഭരണകഷികൾ തുടർച്ചയായി ജനങ്ങളുടെ ആവശ്യങ്ങളെ മറക്കുന്നവരാകരുത്. അധികാരസ്ഥാനങ്ങളിൽ അടിസ്ഥാനപരമായി തുടർ മാറ്റങ്ങൾ ഇന്ന് അനിവാര്യമാണ്. ഇന്ത്യയൊട്ടാകെ ഭാവി കാർഷികരംഗമാകട്ടെ നിലവിലെ ഭരണകക്ഷികൾ ഭരണം ഏറ്റെടുത്ത കാലം മുതൽ തകർച്ചയുടെ ആഴങ്ങളിലേക്ക് പതിക്കുന്നു. ഉദാഹരണം- ഇന്ത്യയിലിപ്പോഴും നടക്കുന്നതായ കർഷക സമരങ്ങൾ.

ഇന്ന് ഇന്ത്യയിലെ കേന്ദ സർക്കാർ അപകടകാരികൾ എന്ന അവസ്ഥയിലേയ്ക്ക് മാറുകയാണ്. ജർമ്മൻ ചരിത്രപാഠം -സ്വന്തം രാജ്യത്തെ പൗരന്മാരെ പ്ലാൻചെയ്ത് വെട്ടിക്കൊലപ്പെടുത്തിയ ഭരണം നടത്തിയത് ആരാണ് ? ജർമ്മനിയിൽ ലോക ചരിത്രം വിറപ്പിച്ച അഡോൾഫ് ഹിറ്റ്ലറാണ്. ഏതാണ്ട് ഇതേ ശൈലിയിലാണ്, ഇന്ത്യൻ ഭരണാധികാരികൾ ഇന്ത്യയിൽ പാർലമെന്ററി ജനാധിപത്യത്തിന്റെ പേരിന്റെ മറവിൽ ഇപ്പോൾ പൊതുജനവിരുദ്ധഭരണം നടത്തുന്നത്. "ഈ ഭരണ തുടർച്ച" യെന്ന രാഷ്ട്രീയപാർട്ടികളുടെ സിദ്ധാന്തം ജനാധിപത്യ ഇന്ത്യയിൽ അനുവദിക്കരുത്. പക്ഷെ, ഇന്ത്യ പഴയ കാലങ്ങളിലെ ഏകാധിപത്യരാജഭരണ സമ്പ്രദായത്തിലേക്ക് അധികം വിദൂരതയിലല്ല. ഈ ലക്ഷ്യമാണ് നിലവിലുള്ള ഇന്ത്യയിലെ ഭരണനേതൃത്വം ഉൾക്കൊള്ളുന്നത്. ഇതൊക്കെ ഉദാഹരണങ്ങൾ മാത്രമാണ്. ഓരോ ഭരണകക്ഷികളുടെ ഏതുവിധ തുടർഭരണ സിദ്ധാന്തങ്ങളും ജനാധിപത്യ വ്യവസ്ഥിതിയിൽ ഉണ്ടാകരുത്. ജനാധിപത്യത്തിൽ മാറ്റങ്ങൾ ഒരു അനിവാര്യമായ ഘടകമാണ്. നല്ല ഒരു ജനകീയഭരണം ഉണ്ടാകുവാൻ മാറ്റങ്ങൾ ഭരണതലത്തിലും ജനമനസ്സുകളിലും വേണം.

ലോകരാജ്യങ്ങളിൽ അധികാരവും ഏകാധിപത്യവും ഭീകരഭരണങ്ങളും എന്ന ശൈലി നിലവിലിരുന്നു, അതിപ്പോഴും തുടരുന്നു. ഇന്ത്യയിൽ പാർലമെന്ററി ജനാധിപത്യ തെരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ, ഭരണകക്ഷി നേതാക്കന്മാരും മറ്റുള്ള പാർട്ടി പ്രവർത്തകരും പരസ്പരം ജനങ്ങൾ സമാധാനപൂർവ്വം നിത്യവും വിഹരിക്കുന്ന, വിശാലമായ നിരത്തുകളിൽ ആക്രമണങ്ങളുടെയും തീവ്രവാദ കൊലപാതകത്തിന്റെയും വേദിയൊരുക്കുകയാണ്. ഇന്ത്യയിൽ ജീവിക്കാൻ ഇന്ന് ഭയപ്പെടുകയാണ്. ഈ സാഹചര്യത്തിൽ ആരാണ് ഇന്ത്യയിൽ നാളത്തെ ഒരു ദിനം ജയിക്കുന്നത് ? നാളെ ആരാണ് തോൽക്കുന്നത്? അതിനു വ്യക്തമായ മറുപടിയുണ്ട്, പൗരന്മാർ തന്നെയാണ് .!! ഇങ്ങനെയെല്ലാമുള്ള രാജ്യദ്രോഹവും ക്രൂരതകളും ചില മദ്ധ്യഏഷ്യൻ രാജ്യങ്ങളിൽ കഴിഞ്ഞ കാലങ്ങളിൽ നടന്നു. അതിനുശേഷം എന്തുണ്ടായി? അതിക്രമങ്ങൾക്ക് ചില അതിരുകൾ കാണും. പക്ഷെ അതൊന്നും കാണപ്പെടുന്നില്ല. ഇന്ത്യയിൽ മാത്രമല്ല, മറ്റുള്ള രാജ്യങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. ഉദാഹരണമായി മദ്ധ്യഏഷ്യയിലെ പ്രശ്നങ്ങൾ കാണുവാൻ നമുക്ക് പിൻകാലചരിത്രത്തിലേയ്ക്ക് തന്നെ തിരിഞ്ഞു നോക്കാം.

നമ്മൾ ആഗ്രഹിക്കുന്ന സമാധാനം എന്നത് ഒരു സന്തുലിതാവസ്ഥയുടെ ഭാഗം ആണ്. രാജ്യങ്ങൾ തമ്മിലും ജനസമൂഹങ്ങൾ തമ്മിലും സമാധാനത്തിനുള്ള അടിസ്ഥാന കരാറുകളിൽ 'വിട്ടുവീഴ്ച' ചെയ്യാനുള്ള ഇച്ഛാശക്തി ആവശ്യമാണ്. ഈ അടിസ്ഥാനതത്വം തന്നെയാണ് ആഗോള തലത്തിൽ വേണ്ട സമാധാനവും കാണുന്നത്. ഇക്കാലത്തു ആഗോള പ്രാധാന്യമുള്ള ചില ഭീഷണികൾ ഉള്ളത് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലാണ്. അവിടെയെല്ലാം എല്ലാ വശങ്ങളിലും വളരെ തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്ന രാജ്യങ്ങളുടെ അയൽരാജ്യക്കാരുമായും, അല്ലെങ്കിൽ ഉദാ: സിറിയയും ശത്രുക്കൾക്കെതിരായ അവരുടെ ഭീഷണികളും, തമ്മിലുള്ള പോരാട്ടവും കഴിഞ്ഞ കുറേ വർഷങ്ങളായി വർദ്ധിച്ചുവരികയാണ്. വർഷങ്ങളായി ഇത് ഓരോ അറബ് രാജ്യങ്ങളിലും, കാണപ്പെടുന്നു. പ്രത്യേകിച്ച് ഈ രാജ്യങ്ങളിൽഓരോ വർഷവും ചെറുപ്പക്കാർക്കിടയിൽ ഏറെ കോപവും അഭിനിവേശവും ജനിപ്പിക്കുന്നു. ഇങ്ങനെയുള്ള കാര്യങ്ങൾ ഇന്ന് കേരളത്തിൽ എവിടെയും കാണപ്പെടുന്നുണ്ടല്ലോ.

കുറേയേറെക്കാലങ്ങളായിട്ട് ഇറാക്ക്, ഇറാൻ, സിറിയ, ലിബിയ   രാജ്യങ്ങളിൽ  നടന്ന ക്രൂരതയേറിയ രാഷ്ട്രീയ പ്രതിസന്ധികൾ എന്തായിരുന്നെന്ന് ലോകം മറന്നുകളയാത്ത, സംഭവങ്ങളാണ്. ഇറാക്കിന്റെ സദ്ദാ0 ഹുസൈൻ, 1969 മുതൽ 2011 ഒക്ടോബർ 20 വരെ 42 വർഷങ്ങൾ ലിബിയൻ ഏകാധിപതിയായിരുന്ന മുഹമ്മദ് അൽ ഗദ്ദാഫി, ഇറാനിലെ മുൻ ഭരണാധികാരി ഷാ മുഹമ്മദ് റെസ പാഹ്ലെവി (1941 -1979), തുടങ്ങിയ രാഷ്ട്രത്തലവന്മാരുടെ വലിയ ദുരന്തങ്ങൾ വിതച്ച അന്ത്യത്തെ ചൂണ്ടിക്കാണിക്കുന്ന സംഭവങ്ങൾ നമ്മൾ മാദ്ധ്യമങ്ങളിൽ വായിച്ചു മനസ്സിലാക്കിയിട്ടുണ്ടാകും. ഇത്തരമുള്ള അവരുടെ അനുഭവങ്ങൾ ഇന്നത്തെ ചില രാഷ്ട്രത്തലവന്മാർ ചിന്തിക്കുന്നില്ല എന്നതിന് തെളിവാണല്ലോ പലരാജ്യങ്ങളിലും ജനവിരുദ്ധരായ ചിലർ രാഷ്‌ട്രീയ ശക്തികൾ സൃഷ്ടിക്കുന്ന സർക്കാരുകൾ രൂപീകരിച്ചു അവരുടെ ജീവിതാന്ത്യംവരെ ഏകാധിപത്യതുടർ ഭരണം നടത്തി ഇന്നും അധികാരത്തിൽ ഉള്ളത്. വളരെ വിചിത്രമായ പുതിയ  ഏകാധിപത്യമോഡലാണ് റഷ്യയിൽ വ്ളാഡിമിയർ പുട്ടിൻ 2035 വരെ റഷ്യൻ  പ്രസിഡന്റായി തുടരുന്നതിന് റഷ്യൻ ഭരണഘടനപോലും തിരുത്തിക്കൊണ്ട്  പാസാക്കിയത്റഷ്യൻ പോലീസ്, പ്രസിഡന്റ് പുട്ടിൻ ഭരണകൂടത്തെ ശരിക്ക്  വിമർശിച്ച നവാൽനിയുടെ ഡോക്ടറെയും അറസ്റ്റു ചെയ്തു. അറസ്റ്റു ചെയ്യപ്പെട്ടു ജയിലിൽ അടക്കപ്പെട്ട ക്രെംലിൽ നിരൂപകനായ അലക്സി നവാൽനിയുടെയും  ആരോഗ്യം വളരെ മോശമായിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാരെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരെയും. നവാൽനിയെയും കാണാൻ ഭരണകൂടം അനുവദിക്കുന്നില്ല; എത്തുന്നവരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയാണ്. റഷ്യയിൽ സ്റ്റാലിൻ ഭരണകൂടത്തിൽ  പോലും കാണാത്ത മനുഷ്യവിരുദ്ധ ഭരണശൈലി! പ്രസിഡന്റ് വ്ളാഡിമിയർ വ്ളാഡിമിറോവിച് പുട്ടിൻ 2000 മെയ് മുതൽ 2012 വരെ ചില തടസങ്ങളോടെ റഷ്യൻ ഫെഡറേഷന്റെ പ്രസിഡന്റായിരുന്നു. അങ്ങനെ കാലയളവിലൂടെ അധികാരത്തിൽ ഇന്നും തുടരുന്നു. വ്ളാഡിമിയർ പുട്ടിൻ ഭരണകാലം മുതൽ റഷ്യൻ ഭരണം ജനാധിപത്യ നിലവാരത്തിൽനിന്നു മാറി. അദ്ദേഹം രൂപകല്പന ചെയ്ത "നിയന്ത്രിത ജനാധിപത്യം" എന്ന പദം ഉപയോഗിക്കുന്നു. അതായത്, ഒരു സ്വേച്ഛാധിപതിയായി അദ്ദേഹം സ്വയം മാറിക്കഴിഞ്ഞു. ഇപ്പോൾ ഇന്ത്യയിലും  ഇതേപോലെതന്നെ ഒരു രാഷ്ട്രീയ മനഃശാസ്ത്രം ഇന്ത്യൻരാഷ്ട്രീയപാർട്ടികൾ സൃഷ്ടിച്ചു പരീക്ഷിക്കുന്നു.  

ഇറാഖിനെ സംബന്ധിച്ചിടത്തോളം സദ്ദാ0 ഹുസ്സൈനെതിരായ അമേരിക്കൻ യുദ്ധം വേഗത്തിൽ വിജയിച്ചു. എന്നാൽ ആ പ്രദേശത്തെ ആകെമാന സ്ഥിതി മുമ്പത്തേതിനേക്കാൾ കൂടുതൽ സുതാര്യമല്ലാത്തതും, അപകടകരവുമാണ്. അതുപോലെതന്നെ ഇറാക്കിലെ ഭാവി അമേരിക്കയുടെ നിലപാടിൽ ഇപ്പോൾ അഫ്‌ഗാനിസ്ഥാനിലേതുപോലെ ആണെന്ന് നിരീക്ഷിക്കപ്പെടുന്നു. സിറിയ, ഉത്തരകൊറിയ, ഇറാക്ക് എന്നിങ്ങനെയുള്ള അച്ചുതണ്ട് രാജ്യങ്ങളുടെ സങ്കല്പം ഒരു പക്ഷെ എല്ലാ രാജ്യങ്ങളും അംഗീകരിച്ചിട്ടുണ്ടാവില്ല. അതിനുപുറമെ ഈ രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ അത്രയേറെ ഉറപ്പുള്ളതുമല്ല എന്നാണു ചില രാഷ്ട്രീയ നിരീക്ഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഇതൊക്ക ഇന്ത്യയിലെ രാഷ്ട്രീയവൃത്തങ്ങൾക്ക് ഗൃഹപാഠങ്ങളല്ല. ഇന്ത്യൻ ഭരണകർത്താക്കൾക്ക് അയൽരാജ്യങ്ങളുമായി സ്നേഹം പ്രകടിപ്പിക്കാനല്ല, സ്വന്തം പൗരന്മാരുടെ മൗലീക അവകാശങ്ങൾ സംരക്ഷിക്കുവാനോ, അവരുടെ ജീവിതക്രമത്തിൽ സമാധാനം സൃഷ്ടിക്കുവാനോ, ഇതൊന്നുമല്ല, പ്രധാന താൽപ്പര്യങ്ങൾ.. ഭരണം കയ്യിൽ ഒതുക്കി ജനാധിപത്യ തത്വം, ഭരണഘടന ഇവ മറിച്ചെഴുതി ഇന്ത്യയിൽ "ജനങ്ങളുടെ മേൽ ആധിപത്യം" സ്ഥാപിക്കുകയെന്ന ഏകാധിപത്യപരവുമായ കാഴ്ചപ്പാടാണ് നേതൃത്വങ്ങൾക്കുള്ളത്. ഇത്തരം ഏകാധിപതികൾ രാജ്യത്തിന് ഭീഷണിയാണ്. എത്രകാലങ്ങൾ ജനങ്ങൾ ഈ രാഷ്ട്രീയ അധികാരത്തുടർച്ച മനഃശാസ്ത്രത്തെ അനുകൂലിക്കുവാൻ തയ്യാറാകും? ഉദാഹരണം: ലിബിയ. സിറിയ, റഷ്യ, അഫ്‌ഗാനിസ്ഥാൻ, മ്യാൻമർ തുടങ്ങിയ നിരവധി രാജ്യങ്ങളിലെ അനുഭവങ്ങൾ ഇതിനെല്ലാം ഇന്ത്യയിലെ ജനങ്ങൾക്ക്  സാക്ഷ്യങ്ങളാകാം

എന്തെല്ലാം യുദ്ധഭീഷണികളാണ് ഇന്ത്യയും അയൽ രാജ്യങ്ങളുമായി ഉള്ളത് ? ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന വിവിധ തെരഞ്ഞെടുപ്പുകൾ, അവകാശങ്ങൾ തിരസ്ക്കരിക്കപ്പെടുമ്പോൾ, ഉദാ: നിലവിലെ കർഷകസമരം ആവശ്യപ്പെടുന്ന അവകാശ സംരക്ഷണം, പൗരന് എതിരായി നിർമ്മിക്കുന്ന നിയമനിർമ്മാണങ്ങൾ ഉടൻ പിൻവലിക്കുക- ഇത്തരം അവകാശസമരങ്ങളെ ആയുധവും സൈന്യങ്ങളുമുപയോഗിച്ചു ഇന്ത്യൻസർക്കാർ നടത്തുന്ന കനത്ത  ഭീഷണി, ഇങ്ങനെ ഇന്ത്യയുടെ ആഭ്യന്തരജീവിതത്തിലാണ് പ്രധാനപ്പെട്ട വലിയ യുദ്ധഭീഷണി എന്ന് നാം മനസ്സിലാക്കണം. ജനാധിപത്യം സംരക്ഷിക്കപ്പെടണം, ജനങ്ങൾ തെരഞ്ഞെടുത്തു തങ്ങൾക്കുവേണ്ടിയുള്ള ആവശ്യങ്ങൾ നടത്താൻ, നിർവഹിക്കാൻ ചുമതലപ്പെടുത്തയിരിക്കുന്ന ജനപ്രതിനിധികൾ ജനങ്ങളുടെ മേൽ അധികാരമുപയോഗിക്കരുത്. ഈ ദുരന്തത്തെ നാം മുൻകൂട്ടി അറിയണം. ഇന്ന് അധികാരത്തിലുള്ള സർക്കാർ ഇന്ത്യൻ ജനതയെ മനഃശാസ്ത്രപരമായി തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. സർക്കാർ പാർട്ടി നേതൃത്വം വിജയത്തിന്റെ പോർവിളി നടത്തിക്കൊണ്ടിരിക്കുന്നു. ജനങ്ങൾ അതിനെ അനുസരിയ്കുകയും വേണം. ഇന്ത്യയുടെ ചൈനയ്‌ക്കെതിരായ, പാകിസ്ഥാനെതിരെയുള്ള ഓരോ പോർവിളികളും ഇന്ത്യൻ ജനതയുടെ സമാധാനജീവിതം തകർക്കുകയാണ്.

ഇന്ത്യയിലെ ജനങ്ങളുടെ പട്ടിണി, സാമ്പത്തിക ഭദ്രത, വിദ്യാഭ്യാസം, തൊഴിൽ ഇല്ലായ്‌മ പ്രശ്നങ്ങൾ, ഇന്ന് രാജ്യത്തുടനീളം പരിഹരിക്കപ്പെടാത്ത അടിയന്തിര വിഷയങ്ങളാണ്. അതിന് പകരം ജനശ്രദ്ധയെ തിരിച്ചുവിട്ടു ജനങ്ങളുടെ പണം മോഷ്ടിക്കുന്ന നിയമനിർമ്മാണത്തിലാണ് മന്ത്രിസഭകൾ ശ്രദ്ധിക്കുന്നത്. ഇന്ന് ഇന്ത്യയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന അത്യാവശ്യവസ്തുക്കളുടെ അമിതമായ വിലവർദ്ധനയ്‌ക്കെതിരെ എന്തുചെയ്യാൻ കഴിയുമെന്നത് ഒരു തെരഞ്ഞെടുപ്പ് കാലങ്ങളിലെ വിഷയമല്ല. എന്തിനുവേണ്ടിയാണ്ഏതു സ്ഥാനാർത്ഥിയുടെ ആഗ്രഹം സംരക്ഷിക്കാൻ വേണ്ടിയാണ്ജനങ്ങൾ വോട്ടു ചെയ്യാൻ ക്യൂവിൽ കാത്തുനിൽക്കണം? സ്ഥാനാർത്ഥി ആരുമാകട്ടെ, ജനങ്ങൾ ആവശ്യപ്പെടുന്ന കാര്യങ്ങളൊന്നും സാധിച്ചുകൊടുക്കാൻ അവർ തയ്യാറല്ലല്ലോ. ജനങ്ങൾ എന്നും  എന്നും ആഗ്രഹിക്കുന്നത് നമ്മുടെ പൊതുവായ ഭാവിയാണ്. അതുപക്ഷേ, ഇന്ന് നാം തിരിച്ചറിയുന്നത്സാമൂഹികവും സാമ്പത്തികവുമായ വൻ ദുരിതങ്ങൾ, അസൂയ, അത്യാഗ്രഹം, മത- വംശീയ ദ്വിതീയ പദവി, എന്നിവയും കൂടിച്ചേർന്ന  ദേശീയ തത്വശാസ്ത്രങ്ങളുടെ വർദ്ധിച്ചുവരുന്ന സാമൂഹിക ദുർബലതയാണ്, മോശം വാർത്തകൾ. ഇതിനെയാണ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ വൻ  മുതൽക്കൂട്ടാക്കുന്നത്. അതേസമയം മതമൗലികവാദികളും പ്രചരിപ്പിക്കുന്ന വാദങ്ങളും ഭീകരതയും ഈ ലോകത്തു അവർ പുതിയ ഓരോ അവസരങ്ങൾ കണ്ടെത്തും. അധികാരത്തിനു വേണ്ടിയുള്ള രാഷ്ട്രീയശ്രമം, ഉദാ: ഹിറ്റ്ലറുടെ യഹൂദർക്കെതിരെയുള്ള ക്രൂര മതമൗലികവാദ കൂട്ടക്കൊലയായിരുന്നു അന്ന്  ഏറ്റവും മോശമായ മൗലികവാദം. മതമൗലികവാദം ഇന്ത്യയിൽ ഏതുവിധവും വർദ്ധിച്ചുവരുന്ന പുതിയ വാർത്തകൾ തീർത്തും അപരിചിതമല്ല

 കൊലപാതകം, അക്രമം, എല്ലാത്തരം ദുരുപയോഗങ്ങളും ഉപയോഗിച്ച്കൊണ്ട് ആഗോളവത്ക്കരിക്കപ്പെട്ട സാമൂഹ്യമാധ്യമ നിയമം മൂലം ലോകമെമ്പാടുമുള്ള ആളുകൾക്ക്, പ്രത്യേകിച്ച് ചെറുപ്പക്കാർക്ക് അപകടകരമാണ്. ഉദാഹരണമായി, ഫേസ്‌ബുക്ക്, ഗൂഗിൾ തുടങ്ങിയ ഡിജിറ്റൽ മീഡിയകളിൽ നിരവധി സാമൂഹ്യ വിരുദ്ധർ പ്രവർത്തിക്കുന്ന വിവരം നാമറിയുന്നു. ഫെസ്ബൂക് ഉടമയുടെ ഡാറ്റ പോലും ദുരുപയോഗം ചെയ്‌തെന്നും നാം വായിച്ചു. ഇത്തരം മാഫിയകൾ ഇന്ന് ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം കാരണമില്ലാതെ തകർക്കുന്ന ക്രൂരതക്ക് സഹായം നൽകുന്നു. ആസ്ട്രേലിയൻ സർക്കാരിന് പോലും മോശമായ കുറെ അനുഭവങ്ങളുണ്ടായതും നാമറിഞ്ഞു. ഇങ്ങനെയുള്ള ഏത് പ്രതികൂലഫലങ്ങൾ ഉണ്ടായാലും നികത്താൻ നമുക്ക് ഇന്ത്യയിൽ വലിയ വിശാല വിദ്യാഭ്യാസ ശ്രമം ആവശ്യമാണ്; അതിനു പകരം നികുതി പിരിച്ചെടുക്കുന്ന പണം കൊണ്ട് യുദ്ധ ഉപകരണങ്ങൾ വാങ്ങുവാനല്ല ഉപയോഗിക്കേണ്ടത്. ഇത്തരം വിഷയങ്ങൾ ഒരു ജനപ്രതിനിധിയാകാൻ ആഗഹിക്കുന്ന ഒരാളുടെ ഗൃഹപാഠവിഷയമല്ല.  

ഇക്കാലത്തെ സാമൂഹ്യ-രാഷ്ട്രീയ സ്ഥിതിഗതികൾ നിരീക്ഷിക്കുന്ന ഒരാൾക്ക് വരും വർഷങ്ങളിലെ ഇന്ത്യൻ, ആഗോള രാഷ്ട്രീയ സംഭവവികാസങ്ങളെപ്പറ്റി ഒരു  നിശ്ചിത അളവിൽ എന്ത് പറയാൻ കഴിയും? ഇരുപതാം നൂറ്റാണ്ടിന്റ ആരംഭം മുതൽ ഉണ്ടായിട്ടുള്ള ലോക ജനസംഖ്യാവർദ്ധനവ് കുറയുകയില്ല, അത് തുടരുകയും ചെയ്യുന്നു. അത് നൂറു വർഷങ്ങൾക്ക് മുമ്പുള്ള ജനസംഖ്യയും ഇന്നുള്ള ജനസംഖ്യയും തമ്മിൽ ഏതാണ്ട് നാലിരട്ടി വർദ്ധിച്ചിട്ടുണ്ടാകണം. ഉദാ: നൂറു വർഷങ്ങൾക്ക് മുമ്പ് ആകെ രണ്ടു മില്യാർഡൻ ജനങ്ങൾ ഉണ്ടെങ്കിൽ അതിപ്പോൾ ഒരു നാലിരട്ടി വർദ്ധിച്ചിട്ടുണ്ടാകാം. അപ്പോൾ അതനുസരിച്ചു വിവിധ ജീവിതാവശ്യങ്ങൾ വലിയ തോതിൽ വർദ്ധിച്ചു കഴിഞ്ഞു. ഇന്ത്യയിൽ ഇത് ആവശ്യാനുസരണം ജനസംഖ്യാവർദ്ധനവിനനുസരിച്ചു മനുഷ്യരുടെ നിത്യ ആവശ്യങ്ങൾക്ക് വേണ്ടി സാധിച്ചുകൊടുക്കാനായില്ല. ഇക്കാര്യത്തിൽ സർക്കാർ ഒട്ടും ശ്രദ്ധിക്കുന്നില്ല. അതിനു പകരം സ്വകാര്യ വ്യക്തികളിലേക്ക് പൊതുമേഖലാ സമ്പത് മേഖലകളെ കൈമാറുകയാണ്, ഇന്ത്യയിൽ സർക്കാർ ചെയ്യുന്നത്, അത്തരമുള്ള സ്വകാര്യവത്ക്കരണ നടപടികൾക്ക് ശരിവച്ചുള്ള പ്രഖ്യാപനങ്ങൾ നടത്തുകയാണ്. അന്തർദ്ദേശീയ രാഷ്ട്രീയ നിരീക്ഷണങ്ങൾ ഉണ്ടാകുന്നതിനെ ഇന്ത്യൻ നേതൃത്വം അംഗീകരിക്കുന്നില്ല.  

നാം ഇന്ന് കേൾക്കുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്. ആഗോളതാപനവും സർക്കാരുകൾക്ക് വിഷയമല്ല. ഇന്ത്യയിലെ ജനസംഖ്യാവർദ്ധനവനുസരിച്ചു ഊർജത്തിന്റെ ഉപയോഗം വർദ്ധിക്കുന്നു. തീർച്ചയായും ഇന്ത്യയുടെ ഇന്നുള്ള കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുമെന്നാണ് വിദഗ്‌ധാഭിപ്രായം. ഈ മാറ്റങ്ങൾ സമുദ്ര നിരപ്പിൽ സ്വാധീനം ചെലുത്തുമെന്നും പറയുന്നു. ആഗോള താപനത്തിൽ കൂടുതൽ പെട്രോളിയവും മറ്റു ഹൈഡ്രോകാര്ബണുകളും നാം ഇന്ത്യയിൽ ഉപയോഗിക്കുന്നത് മാറാനുള്ള ഉപസംവിധാനം ഇന്ത്യയിൽ ഇന്നും ഉണ്ടായിട്ടില്ല. ഇന്ത്യയിലെ ജനസംഖ്യാവിസ്പോടനത്തിന്റെയും കഥ മാത്രമല്ല, സാങ്കേതികവും സാമ്പത്തികവുമായ ആഗോളവത്ക്കരണത്തിന്റെ മിശ്രിതം എല്ലാ രാജ്യങ്ങളിലെ മതങ്ങളെയും അവതരിപ്പിക്കുന്നുണ്ട്. ആധുനികകാല ഇന്ത്യയിൽ രണ്ടു പ്രധാന വെല്ലുവിളികൾ ജനങ്ങൾ നേരിടുന്നുണ്ട്. അതായത്, ഒന്നാമതായി, മറ്റ് ആളുകളുടെയും, പ്രത്യേകിച്ച് നമ്മുടെയെല്ലാം രണ്ടു പ്രധാന വെല്ലുവിളികൾ നമ്മുടെ നേരിട്ടുള്ള അടുത്ത അയൽക്കാരുടേയും അവരുടെ മതപരവും സാംസ്‌കാരികവുമായ സ്വത്വത്തെ മാനിക്കുന്നതിലുള്ള കുറവ് തന്നെയാണ്. ഇന്ത്യയിലെ ഓരോ മതവിഭാഗങ്ങളും പരസ്പരം ബലപരീക്ഷണം നടക്കുകയാണ്

നാം അതേസമയം യൂറോപ്യൻ ജനതയെ കണ്ടുപഠിക്കേണ്ടതുണ്ട്. യൂറോപ്യൻ യൂണിയൻ ഇന്നത്തെ ഒരു ഉദാഹരണമാണ്. വ്യത്യസ്ത ഭാഷകളും സംസ്കാരവും ജീവിതശൈലികളും ഉള്ള യൂണിയൻ അംഗങ്ങൾ, അവയിൽ ചിലത് ആകട്ടെ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കവും ഉള്ളതാണ്, വ്യത്യസ്ത വിദ്യാഭ്യാസം സാഹിത്യങ്ങൾ, ചരിത്രങ്ങൾ, വ്യത്യസ്ത സ്ഥാപനങ്ങൾ, പരസ്പരം നിരന്തരമായി യുദ്ധം ചെയ്ത രാജ്യങ്ങൾ, ഇവരെല്ലാം തങ്ങളുടെ ദേശീയ പൈതൃകവും എല്ലാ ദേശീയവും പോലും നിലനിർത്താൻ ആഗ്രഹിക്കുന്നു. അവരുടെ ഐഡന്റിറ്റി, എന്നാൽ പൊതുവായി ഒന്നിക്കാൻ ആഗ്രഹിക്കുന്നവർ. മഹാശക്തികളുടെ എത്തിച്ചേരൽ ഒഴിവാക്കുവാനും, നമ്മുടെ സ്വാതന്ത്ര്യം ഉറപ്പിക്കാനും നമ്മൾ പ്രധാനമായും ഒത്തുചേർന്നു, ഈ ഉറച്ച നിലപാടാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ ജനങ്ങളുടെ ഉറച്ച പ്രതിജ്ഞയും നിലപാടും. ഈ ആന്തരികമായ ആവശ്യത്തിനായി എല്ലാ യൂറോപ്യൻ രാജ്യങ്ങളുടെയും ഭാഗത്തുനിന്ന് വലിയ രാഷ്ട്രീയ സഹിഷ്ണുത ആവശ്യമാണെന്ന് അവർ വിശ്വസിക്കുന്നുഇന്ത്യയിൽ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണം രാഷ്ട്രീയ ദ്വന്ദയുദ്ധങ്ങളാൽ ഇന്ന് ആകെ തളർന്നുപോയിരിക്കുന്നു. ബ്രിട്ടീഷ് ഭരണത്തിൽനിന്നും എന്തിനാണ് ഇന്ത്യയിലെ ജനങ്ങൾ ഒന്നാകെ സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ടത്? നാം പരസ്പര സഹിഷ്ണുതയില്ലാത്ത ചില ദുശ്ശക്തികളുടെ അടിമകളായി മാറി. അത് ജനങ്ങൾ പിറകോട്ട് ചിന്തിക്കേണ്ട കാലം വൈകി. ഇന്ത്യ ഇന്ത്യയിലെ പൊതു ജനങ്ങളുടെ പറുദീസയായിരിക്കണം, ഏകാധിപത്യമാഗ്രഹിക്കുന്നവരുടെ ഒരു നരകമാവാൻ നാം അവസരം നൽകരുത്. നമ്മുടെ ഇന്ത്യൻ ഭരണ ഘടനയെ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ടവരാണ്. ഈ ഭരണഘടന നമ്മുടെ സ്വന്തം ഐഡൻറ്റിറ്റിയുമാണ്. ഇന്ത്യൻ ജനതയ്ക്ക് സ്വന്തമായ ഒരു സാമൂഹികസങ്കരം നിറഞ്ഞ ഒരു മഹത് സംസ്കാരമുണ്ടായിരുന്നു.  

അയൽരാജ്യങ്ങളിൽനിന്നുള്ള തീവ്രവാദത്തിനെതിരായ പ്രഖ്യാപിതയുദ്ധവും ഒരു സൈനിക എതിരാളിയുമായി ഇടപെടുന്നതുപോലെ തെറ്റിദ്ധരിക്കപ്പെടാം. ലോകത്തിലെ ചില പരമാധികാര രാജ്യങ്ങളിലുടനീളമുള്ള അന്തർദ്ദേശീയ തീവ്വ്രവാദ പ്രവർത്തനങ്ങൾക്ക് നമ്മൾ ഇപ്പോൾ സാക്ഷ്യം വഹിക്കുകയാണ് ഈ ദേശീയമായ, അല്ലെങ്കിൽ അന്തർദ്ദേശീയ തീവ്രവാദപ്രവർത്തനങ്ങളിൽ വലിയ ഭൂരിഭാഗവും വ്യത്യസ്ഥ സാമൂഹിക, മാനസിക, മത, രാഷ്ട്രീയവുമായ കാരണങ്ങളുണ്ട്. ഈ വിവിധ പ്രശ്നങ്ങളെ നേരിടാൻ, നിർദ്ദിഷ്ട സാഹചര്യങ്ങളെ ആശ്രയിച്ചു വ്യത്യസ്ഥ മാർഗ്ഗങ്ങളും രീതികളും ആവശ്യമാണ്. അതിനുവേണ്ടി നിലവിലുള്ള ഇന്ത്യൻ സർക്കാർ പ്രവർത്തിക്കുന്നത് വ്യക്തമല്ല. പാർലമെന്ററി - മതേതര രാഷ്ട്രമായിട്ട് ഇന്ത്യൻ ഭരണഘടനയിൽ എഴുതി വച്ചിട്ടുള്ളതിനെ തുടച്ചുമാറ്റി ചില ഏകാധിപത്യ അധീശശക്തികൾ ആഗ്രഹിക്കുന്ന വിധമുള്ള ആധിപത്യ ശൈലി ഇന്ത്യൻ പൗരന്മാരുടെ മൗലീക അവകാശങ്ങളെ തീർത്തും ഇല്ലെന്നാക്കിയിരിക്കുന്ന സ്ഥിതിയാണ്. അതാണ്, ഇന്ത്യയിലുടനീളം വിവിധ മതവിഭാഗങ്ങൾക്കെതിരെ നടക്കുന്ന തീവ്വ്രവാദ ആക്രമണങ്ങൾ. ഇന്ത്യൻ ജന വിഭാഗങ്ങൾ ഒന്നിച്ചു നിന്ന് ഇങ്ങനെയുള്ള നിഗൂഢ പ്രവണതകൾക്കെതിരെ ശബ്ദിക്കാൻ ഉണരണം. ഇന്ത്യൻ പൗരന്മാർ ഇന്ത്യയുടെ മണ്ണാണ്. ഈ മണ്ണിലേക്ക് വിഷവിത്തുകൾ മുളപ്പിക്കുവാൻ ഒരു ദുഷ്ടശക്തികൾക്കും അവസരം ഇല്ലാതെ കാത്തുസൂക്ഷിക്കാൻ നാം ഉണർന്നുതന്നെയിരിക്കണം. ഒടുവിലത്തെ വലിയ വിജയം എന്തുകൊണ്ടും വലിയതായിരിക്കണം. അത് ജനങ്ങളുടേതാകണം. ഇന്ത്യയിലെ ജനങ്ങളാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം വീണ്ടെടുത്തത്. ജനങ്ങളാണ് ഇന്ത്യയുടെ ഭാവിയുടെ ഭദ്രത കാത്തു സൂക്ഷിക്കുന്ന വിജയികൾ. ദുരാഗ്രഹം ഉള്ളിലൊതുക്കി നടക്കുന്ന രാഷ്ട്രീയ തീവ്വ്രവാദമല്ല വിജയിക്കേണ്ടത്. //- 

......................................................................................................................................................................

 Browse and share: dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."
FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu
---------------------------------------------------