Donnerstag, 2. Oktober 2014

Dhruwadeepti // Politics // കാഴ്ചപ്പാട് // നരേന്ദ്ര-(മോദി) ജാലം - ഇന്ത്യൻ ജനതയും രാഷ്ട്രീയവും// George kuttikattu


Dhruwadeepti // Politics  // കാഴ്ചപ്പാട് // 

        നരേന്ദ്ര-(മോദി) ജാലം - 
ഇന്ത്യൻ ജനതയും രാഷ്ട്രീയവും// 

George kuttikattu




ഇന്ത്യൻ പാർലമെന്റ്
ഇന്ത്യയിലെ ജനങ്ങൾ രാഷ്ട്രീയവുമായി പൊതുവെ ബന്ധപ്പെട്ടുതുടങ്ങിയത് ചരിത്രം കുറിച്ച സ്വാതന്ത്ര്യ സമരം മുതലാണ്‌. വിധിനിർണ്ണായകമായ ആ സമരത്തിൽ ചില വ്യവസ്ഥകൾക്ക് വിധേയമായി പങ്കെടുക്കാൻ  ഗാന്ധിജി അവരെ അനുവദിച്ചു. ജനങ്ങൾ അഹിംസയുടെ മാർഗ്ഗം കൈവെടിയരുതെന്നതായിരുന്നു പ്രധാന വ്യവസ്ഥ. പ്രബുദ്ധരായ എല്ലാ ജനവിഭാഗങ്ങളെയും, അതായത്, വിദ്യാഭ്യാസ വിദഗ്ധർ, തത്വശാസ്ത്രജ്ഞർ, ചിന്തകരും സാഹിത്യകാരന്മാരും, സാമൂഹ്യപരിഷ്ക്കർത്താക്കൾ, വിദ്യാർത്ഥികൾ, യുവാക്കൾ, വിവിധ ആത്മീയ- മത- വിശ്വാസികൾ, കർഷകർ- പൊതുവെ സ്ത്രീകളും പുരുഷന്മാരും - ഒരു സ്വതന്ത്ര ഇന്ത്യയുടെ നിർമ്മാണ പ്രക്രിയയ്ക്ക് വേണ്ടിയ പങ്കാളികളാകുക എന്ന ആ ദേശീയ ആശയസമരത്തിൽ നിന്ന് അവരെ മാറ്റി നിറുത്തുക സാധ്യമല്ലെന്നും ഗാന്ധിജിക്ക് തോന്നിയിരിക്കണം.

മാതൃഭൂമിയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ആവേശകരമായ ഒരദ്ധ്യായം തന്നെ അന്നത്തെ യുവജനങ്ങൾ എഴുതിച്ചേർത്തു. സ്വർണ്ണ ലിപികളിൽ അത് ചരിത്രത്താളിൽ  രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അന്നത്തെ യുവ സേനാനികളായിരുന്നവരിൽ പലരും നവ ഇന്ത്യയുടെ ഭരണകർത്താക്കളുമായിരുന്നു. മാതൃഭൂമിയുടെ ഭാഗധേയം കരുപ്പിടിപ്പിച്ചു കൊണ്ടുവന്നവരായിരുന്നു, അവരെല്ലാം. ആദർശസമരം ചെയ്ത മണ്മറഞ്ഞുപോയ ആ തലമുറയ്ക്ക് ഇന്നുള്ള ഒരു പുതിയ തലമുറയെ നേരിടേണ്ടി വന്നിരിക്കയാണ് എന്നത്  നാമെല്ലാം കാണുന്ന യാഥാർത്ഥ്യം തന്നെ. ഒരറ്റം മുതൽ മറ്റേ അറ്റം വരെ ചരിത്രം ഒന്നൊന്നായി  ആവർത്തിക്കപ്പെടുകയാണ്.

Mahatma Gandhi (R), Rabindra Nath Tagore(l)
ഒരു മഹാസാമ്രാജ്യ ശക്തിയോട് പൊരുതി, ഇന്ത്യൻജനത അസ്വാതന്ത്ര്യത്തിന്റെ ചങ്ങല ബക്കിംഗാമിലെയ്ക്ക് വലിച്ചെറിഞ്ഞു. സ്വാതന്ത്ര്യം കിട്ടി. ജനകീയ ഭരണം വന്നു. എന്നിട്ടും എന്തിനൊക്കെയോ വേണ്ടി ഇന്നും സമരങ്ങൾ തുടരുകയാണ്, ഒരായിരം സമരങ്ങ ൾ. വിദ്യാർത്ഥികളുടെ, യുവജനങ്ങളുടെ, കർഷകരുടെ അവകാശങ്ങളുടെ, ചൂഷണത്തി നും അഴിമതിക്കുമെതിരെ, രാഷ്ട്രീയമുഷ്ടി പ്രകടനങ്ങൾ, വിലവർദ്ധനവു, നികുതി വർദ്ധനവിനു എതിരെയുള്ള പ്രതിഷേധ സമരങ്ങൾ, സ്ത്രീ സ്വാതന്ത്ര്യത്തിലെ അവകാശനിഷേധത്തിനും പീഡനങ്ങൾക്കുമെതിരെയുള്ള സമരങ്ങൾ, കൊലപാതകരാഷ്ട്രീയത്തിനെ തിരെയുള്ള സമരങ്ങൾ, ഇങ്ങനെ നിരവധി സമരങ്ങൾ ആണ്. സ്വാതന്ത്ര്യ ത്തിനുവേണ്ടിയുള്ള സമരം ഇനി ആവശ്യമില്ല. അതുപക്ഷെ ആരോട്, എന്തിനു വേണ്ടിയാണ് ? അത്ര പെട്ടെന്ന് അവയെ മനസ്സിലാക്കാൻ കഴിയാത്ത അതേക്കുറിച്ചാണ് നാമൊക്കെ  വീണ്ടുവിചാരം ചെയ്യേണ്ടത്.

ഒരു വസ്തുതയിതാണ്: ഭരണാധികാരികളോട് ഏറ്റുമുട്ടേണ്ട കാര്യമില്ല. അതെന്താണെന്ന് അതിശയിച്ചു പോകാം. അവർ അനിശ്ചിതകാലത്തെയ്ക്ക് മാത്രം തെരഞ്ഞെടുക്കപ്പെട്ടവർ ആണല്ലോ. അവർ അപഥ സഞ്ചാരം ചെയ്‌താൽ തെരഞ്ഞെടുപ്പിലൂടെ അവരെ സ്ഥാന ഭ്രുഷ്ടരാക്കാം. നിറഞ്ഞുതികഞ്ഞ ആരോപണങ്ങളാൽ ജനപ്രതിനിധിയോ മന്ത്രിയോ ആകട്ടെ നിയമത്തിന്റെ മുൻപിൽ വിധിക്കപ്പെടാം. അതിന് നമ്മുടെ ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നു. ഇന്ത്യൻ രാഷ്ട്രീയതലത്തിലുള്ളവരെ നേരിട്ട ഇത്തരം ചില അനുഭവങ്ങളും കാരണങ്ങളൊമൊന്നും അത്ര പഴയ കാര്യങ്ങളല്ല. അത്തരം കേസുകളിൽ  കോടതിവിധികൾ കഴിഞ്ഞകാലങ്ങളിൽ തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും കേരളത്തിലും ഒക്കെ മന്ത്രിമാർക്കും രാഷ്ട്രീയ തലത്തിലെ പ്രവർത്തകർക്കുമെതിരെ ഉണ്ടായിട്ടുണ്ട്. അപ്പോൾ ഭരണാധികാരികൾക്ക് എതിരെയുള്ള ജനകീയ തുടർസമരങ്ങൾക്കും വലിയ പ്രസക്തിയില്ല.

ഇന്ത്യയിലെ ജനങ്ങൾ താരതനമ്യേന മെച്ചപ്പെട്ട ഭരണം കാഴ്ചവയ്ക്കുന്ന രാഷ്ട്രീയ കക്ഷികളെ വീണ്ടും അധികാരത്തിലേറ്റുക സാധാരണമാണ്. മദ്രാസിൽ ഡി.എം.കെ യുടെ വിജയം ഒരുകാലത്ത് ഒരു ഉദാഹരണമായിരുന്നു. ഇനിയുള്ള കാലം ഇന്ത്യയിൽ ഒരു കക്ഷിക്കും ഒറ്റയ്ക്ക് ഭരിക്കാനാവില്ലെന്ന വിശ്വാസമാണ് സകലർക്കും ഉണ്ടായിരുന്നത്. മറിച്ചൊരു അവകാശവാദം പോലും പുറപ്പെടുവിക്കാൻ മൃഗീയ ഭൂരിപക്ഷം ലഭിച്ചിരുന്ന ഭരണകക്ഷി പോലും ധൈര്യപ്പെട്ടിരുന്നില്ല. അതുകൊണ്ടാണ് സംസ്ഥാനതലത്തിൽ മറ്റു കക്ഷികളുമായി തെരഞ്ഞെടുപ്പുധാരണ ഉണ്ടാക്കുവാൻ തയ്യാറായ പശ്ചാത്തലവും ഉണ്ടായത്.

എന്നാൽ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രഗതി മാത്രമല്ലാ, ഇന്ത്യൻ ജനകീയ -രാഷ്ട്രീയ തത്വ ശാസ്ത്രത്തിലെ ചിരന്തനങ്ങളായ ആദർശങ്ങളെപ്പോലും അതിശയിപ്പിച്ച്‌ ചരിത്രംപോലും  പകച്ചുനിന്ന ഒരു പൊതു തെരഞ്ഞെടുപ്പായിരുന്നു, ഇന്ദിരാഗാന്ധിയുടെ രണ്ടാമത്തെ  തിരിച്ചുവരവിന് കാരണം ആക്കിയത്. രാഷ്ട്രീയക്കാരുടെയും അല്ലാത്തവരുടെയും എല്ലാ പ്രതീക്ഷകളെയും ഭാവി സ്വപ്നങ്ങളെയും തലകീഴായി മറിച്ചു. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ ഇത്രയേറെ  അത്ഭുതകരമായ ഒരു വിജയം ലഭിമെന്ന യാത്ഥാർത്ഥ്യത്തെ അന്നത്തെ കോണ്‍ഗ്രസ് പാർട്ടി പ്രവർത്തകരിൽ പോലും ഉൾക്കൊള്ളുവാൻ തീർത്തും  കഴിഞ്ഞിരുന്നില്ല.
 
1947 മുതൽ ഇന്ത്യയുടെ പ്രധാന മന്ത്രിമാർ.

# Name From To Party
1 Jawaharlal Nehru 15. August 1947 27. Mai 1964 Indian National Congress
interim Gulzarilal Nanda 27. Mai 1964 9. Juni 1964 Indian National Congress
2 Lal Bahadur Shastri 9. Juni 1964 11. Januar 1966  Indian National Congress
interim Gulzarilal Nanda 11. Januar 1966 24. Januar 1966 Indian National Congress
3 Indira Gandhi 24. Januar 1966 24. März 1977 Indian National Congress
4 Morarji Desai 24. März 1977 28. Juli 1979 Janata Party
5 Chaudhary Charan Singh 28. Juli 1979 14. Januar 1980 Janata Party

Indira Gandhi (2. Amtszeit) 14. Januar 1980 31. Oktober 1984 (i               Indian National Congress
6 Rajiv Gandhi 31. Oktober 1984 2. Dezember 1989 Indian National Congress
7 Vishwanath Pratap Singh 2. Dezember 1989 10. November 1990 Janata Dal
8 Chandra Shekhar 10. November 1990 21. Juni 1991 Janata Dal
9 P. V. Narasimha Rao 21. Juni 1991 16. Mai 1996 Indian National Congress
10 Atal Bihari Vajpayee 16. Mai 1996 1. Juni 1996 Bharatiya Janata Party
11 H. D. Deve Gowda 1. Juni 1996 21. April 1997 Janata Dal
12 Inder Kumar Gujral 21. April 1997 19. März 1998 Janata Dal

Atal Bihari Vajpayee (2. Amtszeit) 19. März 1998 22. Mai 2004 Bharatiya Janata Party
13 Manmohan Singh 22. Mai 2004 26. Mai 2014 Indian National Congress
14 Narendra Modi 26. Mai 2014
Bharatiya Janata Party


Constituent Assembly of India 1946-Sardar:V. Patel, K. M. Munshi
ഇന്ദിരയുടെ അച്ഛൻ ജവഹർ ലാൽ നെഹ്‌റു മുതൽ ഇന്ത്യൻ നാഷണൽ      കോണ്‍ഗ്രസ്സിന്റെ
നേതൃത്വത്തിൽ അന്ന് ഡൽഹി യിലെ ഭരണ കേന്ദ്രത്തിലുണ്ടായ വൻ വിജയം അവരുടെ ഭരണ ത്തിന്റെ നന്മയും മേന്മയും  കൊണ്ടാണെന്ന് ആർക്കുമൊ ന്നും  കൂടുതൽ അവകാശപ്പെ ടാനും ആവില്ല. അതുപക്ഷെ ഒരു പച്ചയാഥാർത്ഥ്യം കൂടി നാം സ്മരിക്കേണ്ടതുണ്ട്. കാലിയാക്കപ്പെട്ട സ്വർണ്ണ ച്ചെപ്പ്പോലെയാണ് 1947-ൽ   ഇന്ത്യാക്കാരന്റെ കൈയ്യിലേയ്ക്ക് ഇംഗ്ലീഷുകാർ ഇന്ത്യയെ തിരിച്ചു നല്കിയത്.  നാഷണൽ കോണ്‍ഗ്രസ് ഭരണാരംഭകാലം. ഈ കാലഘട്ടത്തിൽ നവ ഇന്ത്യയിലെ അവരുടെ ആരംഭ ഭരണത്തിൽ സ്ഥിതി ഗതികൾ പൂർവ്വാധികം വഷളാവുകയും ചെയ്തു. വ്യവസായ മാന്ദ്യം, ഭക്ഷ്യ ക്ഷാമം, ദുസഹമായ നികുതിവർദ്ധന, നിത്യോപയോഗസാധങ്ങളുടെ അനിയന്ത്രിത വിലവർദ്ധന, അഴിമതി, കോഴപ്പണം, ഉദ്യോഗസ്ഥ ദുഷ്പ്ര ഭുത്വം, നിയമവാഴ്ചയുടെ തകർച്ച, അന്ത:ച്ഛിദ്രം എന്നിങ്ങനെ ഇക്കാലത്തെ കേരളത്തിലെ ദുസ്ഥിതിക്ക് തുല്യമായ പലതും ഇന്ത്യൻ ജനതയ്ക്ക് അന്നും നിരത്തി കാണിക്കുവാൻ കഴിയുമായിരുന്നു.

അന്ത്യം കാണാത്ത കെടുതികൾ നിത്യേന നേർക്ക് നേർ അനുഭവിക്കുകയും ചെയ്ത അതേ ജനങ്ങൾ തന്നെ ഇന്ദിരാ ഗാന്ധിയെ മഹാഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേറ്റി. അന്നും ഇന്നും ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ വ്യക്തിപരമായ അംഗീകാരവും വിജയവും ആയിരുന്നെന്നു ജനങ്ങൾ പറയുന്നു. അതുപക്ഷെ തികച്ചും അവരുടെയും ജനങ്ങളുടെയും മാത്രം വിജയമായിരുന്നെന്ന് പറയാം. ഒരർത്ഥത്തിൽ അത് തികച്ചും ശരിയാണെന്ന് നാം സമ്മതിച്ചേ തീരൂ. കാണുക. അതുമുതൽ ഭരണ കോണ്‍ഗ്രസിന്റെ പേരുപോലും ഇന്ദിരാ കോണ്ഗ്രസ് എന്നായി പറയപ്പെട്ടു. ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ വ്യക്തിപ്രഭാവത്തിന് മുമ്പിൽ ഭരണകക്ഷി അന്ന് നിഷ്പ്രഭമായിത്തീർന്നു. ദേശീയനേത്രുത്വത്തിലേയ്ക്കുള്ള കുതിച്ചോട്ടം ലോകത്തിലെ തന്നെ ഉരുക്കുവനിതയെന്ന പേരിനുപോലും അർഹയാക്കി.

Mrs. Indira Gandhi
ഇതുപറയുമ്പോൾ ഒരു യാഥാർത്ഥ്യം ഇവിടെ ഉപേക്ഷിക്കുന്നതും ഉചിതമല്ല. അതിങ്ങനെ: വ്യക്തിപഭാവത്തിൽ ഇന്ത്യയുടെ എല്ലാ ആദരവും നേടിയെടുത്തവരായിരുന്നു, മഹാത്മാ ഗാന്ധിയും ഇന്ദിരാഗാന്ധിയും, സർദാർ വല്ലഭായി പട്ടേലും, ജവഹർലാൽ നെഹ്രുവും, രവിന്ദ്ര നാഥ് ടാഗോറുമൊക്കെ എന്നിങ്ങനെ ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു. അതെ ശൈലിയിൽ തന്നെ വ്യക്തിപ്രഭാവത്തിൽ ഇന്ത്യയുടെ മുഴുവൻ ആദരവും അംഗീകാരവും നേടിയ നരേന്ദ്ര ദാമോദർ ദാസ് മോഡി എന്ന ഒരു സാധാരണ ഇന്ത്യൻ പൌരൻ പൊതു തെരഞ്ഞെടുപ്പിലൂടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ശക്തനായ പ്രധാന മന്ത്രിയായി ത്തീർന്നിരിക്കുന്നു. ഇവിടെ ഒരു പ്രസക്ത ചോദ്യമുദിക്കുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെയും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും നേതൃത്വം ശിരസാ അംഗീകരിച്ച് അവർക്ക് കരുത്തേകിയ ആ അത്ഭുത ശക്തിയുടെ ഉറവിടമേതാണ് ? തീർച്ചയായും അവരുടെ പിന്നിലുള്ള രാഷ്ട്രീയ കക്ഷികൾ ആയിരുന്നില്ല. ഇവരിൽ ഏറെ പ്രതീക്ഷകൾ അർപ്പിച്ചിരുന്ന, അതുപക്ഷെ ഒരു മാറ്റത്തിന് വേണ്ടി ഏറെ ദാഹിച്ചിരുന്ന ഇന്ത്യയിലെ ജനകോടികൾ തന്നെയായിരുന്നു. ശ്രീമതി ഗാന്ധിയുടെ നയങ്ങൾക്കും ഇപ്രകാരം കലവറ ഇല്ലാത്ത പിന്തുണനൽകിയതും, ഇതേ ജനങ്ങൾ തന്നെ.
 
നരേന്ദ്ര മോഡിയുടെ അത്യുജ്വലമായ വിജയത്തിന് പിന്നിലെ ശക്തി എവിടെനിന്നെന്നു മനസ്സിലാകുന്നു. അപ്പോൾ ആത്യന്തികമായി എവിടെനിന്നും ആരുടെ നിരീക്ഷണത്തിൽ നിന്നുമായാലും ഒരു കാര്യം വ്യക്തമാണ്: ഇതുവരെയും ഭരിച്ചിരുന്ന ഭരണകക്ഷികൾ എന്ത് ചെയ്തു എന്നുള്ളതിന്റെ അടിസ്ഥാനത്തിലല്ലാ, മറിച്ചു, ഇനി എന്ത് ചെയ്യേണ്ടതുണ്ട് എന്നതിന്റെ പേരിലാണ് നരേന്ദ്ര മോഡിക്ക് ജനങ്ങൾ മാൻഡെറ്റ് നൽകിയത്.

നരേന്ദ്ര ദാമോദർദാസ് മോഡി.
ചുരുക്കത്തിൽ പറഞ്ഞാൽ ഇന്ത്യയിൽ വിജയിച്ചത് ഒടുവിൽ ജനാധിപത്യം ആണ്. അത് ഏതെങ്കിലും ഒരു വ്യക്തിയോ രാഷ്ട്രീയ കക്ഷിയോ അല്ല, ജനങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ഉറച്ച ഇച്ഛാശക്തിയാണ്. ഇതുവരെ ഉണ്ടായിരുന്ന ഭരണ സംവിധാനം ഇന്ത്യയെ എങ്ങുമെങ്ങും എത്തിക്കാൻ പര്യാപ്തമായിരുന്നില്ലെന്നു ജനം കരുതി. സമൂലമായ ഒരു മാറ്റം ഇന്ത്യയിൽ സാധിതമാക്കുമെന്ന ശ്രീ നരേന്ദ്ര മോഡിയുടെ വാഗ്ദാനം മുഖവിലയ്ക്ക് അവർ സ്വീകരിച്ചു. മാറ്റത്തിന് വേണ്ടിയുള്ള സാഹചര്യം ക്രമപ്പെടുത്തുവാൻ വേണ്ടിവന്നാൽ ഭരണഘടന പൊളിച്ചെഴുതുവാൻ പോലുമുള്ള അധികാരം ജനം മോഡിക്ക് നല്കിയിരിക്കുന്നു. മൌലീക അവകാശ സംരക്ഷണം- അതിലേറെ ജനം ആഗ്രഹിക്കുന്നത് ദാരിദ്ര്യത്തിൽ നിന്നും വിലക്കയറ്റത്തിൽ നിന്നും ചൂഷണത്തിൽ നിന്നുമുള്ള മോചനമാണ്.

ഇന്ത്യയിൽ സംഭവിച്ച നരേന്ദ്ര-(മോഡി)ജാലം ഒരു രാഷ്ട്രീയ സൂര്യഗ്രഹണം പോലെ മറ്റു ലോകരാജ്യങ്ങളിൽ യാതൊരു ചലനങ്ങളും സൃഷ്ടിച്ചില്ല. പക്ഷെ, ഇന്ത്യയിൽ ഇനിയുള്ള കാലം തങ്ങളെക്കൂടാതെ രാജ്യം ഭരിക്കാനാവില്ലെന്ന ഒരഹന്ത കമ്മ്യൂണിസ്റ്റുകൾക്കും മറ്റു ചില പ്രമുഖ പാർട്ടികൾക്കും ഉണ്ടായിരുന്നു. അവർക്ക് കിട്ടിയതു തകർന്നു വീണ ചില  സ്വപ്നങ്ങളാണ്. അതേസമയം യാതൊന്നും ഇതിൽ കൂടുതൽ അവകാശപ്പെടാൻ ഇപ്പോൾ ഭൂരിപക്ഷം കിട്ടിയ പാർട്ടിക്ക് ധൈര്യം ഇല്ലായിരുന്നെന്നതും ശരിതന്നെ. എന്നാലിപ്പോൾ രാജ്യം ഭരിക്കാൻ മാത്രമല്ല ഈ വിജയം ഇന്ത്യയിലെ ഒരു മില്യാർഡനിലേറെ ജനങ്ങളുടെ മന:സാക്ഷിയുടെ വിജയമാണെന്ന് കൂടി പറയുന്നു.

കേരളം ഒറ്റയ്ക്കെടുക്കാം. ജനാധിപത്യ വ്യവസ്ഥിതിയിൽ മെച്ചപ്പെട്ട ഭരണം കാഴ്ച വയ്ക്കുന്ന രാഷ്ട്രീയ കക്ഷികളെ അധികാരത്തിലേറ്റുക തികച്ചും സ്വാഭാവികമാണ്. ഇന്ത്യയിൽ കുറെ കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാർ ഉണ്ടെന്നത് ശരിയാണ്. ഒരു ജനകീയ തെരഞ്ഞെടുപ്പിലൂടെ വമ്പിച്ച വിജയത്തിൽ അധികാരത്തിലെത്തിയ കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ ഒടുവിൽ ഏതു ജനഹിതത്തെയും ധിക്കരിച്ചു ജനത്തിനു നേർക്ക്‌ തന്നെ പോലീസിന്റെ തോക്കും ലാത്തിയും ഉപയോഗിച്ചു. അവരെയാണ്-  1959 ജൂലായ് 31 നു അധികാരക്കസ്സേരയിൽ നിന്നും, തനിയെ മാറാത്തവരെ ജനങ്ങൾ പിടിച്ചു മാറ്റിയത്. വർഗ്ഗ സമരത്തിലൂടെ പ്രതിയോഗികളെ ഇല്ലായ്മ ചെയ്യാമെന്നുള്ള കമ്മ്യൂണിസ്റ്റുകളുടെയും മോഹമാണ് തകർന്നത്.
 
Protest against Rape in Kerala
കേരളീയരുടെ നിത്യവുമുള്ള വ്യാകുലങ്ങൾക്ക് അടിസ്ഥാനമില്ലയെന്നു കരുതേണ്ടതില്ല. ഇതിൽ പ്രധാനപ്പെട്ടത്, ജനങ്ങളിലുണ്ടാകേണ്ട സാമ്പത്തിക ഭദ്രതയാണ്. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന കാർഷിക-വ്യാവസായിക ഉത്പന്നങ്ങൾക്ക് വിപണിയിൽ പരാജയം വന്നിരിക്കുന്നുവെന്നും നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റം ജനജീവിതം ദുഷ്കകരമാക്കിയെന്നും പൊതുവെ തെളിഞ്ഞു കഴിഞ്ഞു. കേരളം കടക്കെണിയിൽ, ഉദ്യോഗസ്ഥരെ തൃപ്തിപ്പെടുത്തുവാൻ ശമ്പളവർദ്ധന- അതേസമയം, ശമ്പളം ക്രമമായി കൊടുക്കുവാൻ ഖജനാവിൽ പണമില്ലെന്ന് സർക്കാർ, കർഷകരുടെ നിലവിളി വെറും വനരോദനം, അനാവശ്യ നികുതി വർദ്ധനവ്, വ്യവസായ മാന്ദ്യം, കേരളം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വില വർദ്ധനവ്, കൊലപാതകരാഷ്ട്രീയം, എന്നിങ്ങനെ കേരളത്തിലെ ഇപ്പോഴുള്ള സർക്കാരിന്റെ കെടുകാര്യസ്ഥതയിൽ ജനം പകച്ചു നില്ക്കുകയാണ്. എന്തിനു വേണ്ടിയാണ് സർക്കാർ  നിലകൊള്ളുന്നത് എന്ന് സാമാന്യ ജനങ്ങൾക്ക്‌ മനസ്സിലാകുന്നില്ല.

മദ്യം വിറ്റുകിട്ടുന്ന പണംകൊണ്ട് രാജ്യത്തിലെ ജനങ്ങളുടെ പട്ടിണി മാറ്റാൻ ശ്രമിക്കുന്ന ഒരു രാജ്യം ലോകത്തെവിടെയെങ്കിലും ഉണ്ടെങ്കിൽ അതിനെ കേരളം എന്ന ദുഷ്പേരിൽ വിളിക്കാം. കേരള സർക്കാരിന്റെ സാമ്പത്തിക നയം പരാജയപ്പെട്ടു, അതല്ലെങ്കിൽ ഒരു ജനവിരുദ്ധ ഫാസിസ്റ്റ് പരിഷ്ക്കാരം ഉദ്ദേശിക്കുന്നു എന്നു അതിനെ കാണാം. ഭൂനികുതി വർദ്ധിപ്പിച്ചല്ല പണം കാണേണ്ടത്, വീട്ടുനികുതി ഊറ്റി എടുത്തല്ല സർക്കാരിന്റെ ഖജനാവിൽ  നിറയ്ക്കേണ്ടത്. സംസ്‌ഥാനം നിലവിൽ അഭിമൂഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി ഭൂമിയുടെ ന്യായ വില അമ്പതുശതമാനം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്   തന്നെ സർക്കാരിന്റെ സാമ്പത്തികനയത്തിലുള്ള പിഴവുതന്നെയാണല്ലോ. ജനങ്ങളോട് പറഞ്ഞത്‌ ഒന്ന്, മന്ത്രിമാർ പ്രഖ്യാപിക്കുന്നതും തീരുമാനിച്ചതും വേറൊന്നു.! ജനത്തെ മാറ്റി നിറുത്തിക്കൊണ്ടുള്ള മന്ത്രിസഭയുടെ ഒറ്റയാൻ പോക്കും തീരുമാനവും ഫാസിസ്റ്റ് നടപടിയാണ്.

കേരളത്തിൽ ഒരു നിയമസഭയുണ്ട്. നിയമസഭാസമാജികരായ കുറെ ആനകളും, കടുവകളും, സിംഹങ്ങളും ഏറ്റുമുട്ടുന്ന ഘോരവനമായി അവിടം മാറിയിരിക്കുന്നു. അവരെ വേട്ടയാടാൻ പൊറുതിമുട്ടിയ ജനങ്ങൾ പ്രതിഷേധ പ്രകടനങ്ങളുമായി എത്താറുള്ളതും പതിവാണല്ലോ. കർഷകൻ സുരക്ഷിതമായ മോടിയുള്ള ഒരു വീടുവച്ചാൽ അതിന്റെ പേരിൽ നിയമസഭ അംഗീകരിക്കാത്ത അധികനികുതി നല്കണം. കേരളീയൻ ഒരു നല്ല വീട് വച്ചു താമസിച്ചാൽ രാജ്യത്തിന്‌ അതൊരു അഭിമാനമല്ലേ? "അദ്ധ്വാനവർഗ്ഗത്തെ ദരിദ്രവർഗ്ഗ"മാക്കുന്ന സർക്കാർ നയം അപഹാസ്യമാണ്, അത് നിരുപാധികം തിരുത്തേണ്ടതാണ്. കർഷകന്റെ കഴുത്തുവെട്ടി നികുതിയടിച്ചു വേണോ സർക്കാർ പണം ഉണ്ടാക്കേണ്ട മാതൃക? പാർട്ടിസമ്മേളനങ്ങൾ നടക്കുമ്പോൾ ഈ കർഷകൻ ഈ രാഷ്ട്രീയക്കാരുടെ അമ്മാവന്മാരും, സഹോദരങ്ങളും അമ്മായിമാരും അനന്തിരവന്മാരുമാണ്. അവരുടെ കാര്യം കണ്ണീർപൊഴിച്ചുകൊണ്ട്‌ പ്രസംഗിക്കും. കർഷകനെ പൊന്നാടയിട്ടു ആദരിക്കും. ഈ നാടകങ്ങൾ എന്തിന് വേണ്ടിയായിരുന്നുവെന്ന് ബോദ്ധ്യപ്പെട്ടത്‌ നികുതിവർദ്ധനവിലെ കൊടും ചതിയിൽ ഒന്നുമറിയാത്ത കർഷകർ അകപ്പെട്ടപ്പോഴാണ് 

 വിദ്യാഭ്യാസം കലാശാലകളിൽ ഇരുന്നു പഠിച്ചു കഴിഞ്ഞ കർഷകരുടെ മക്കൾക്ക്‌ തൊഴിൽ വാഗ്ദാനം നടത്തുവാൻ സർക്കാരിനു കഴിയുന്നില്ല. കലാശാലകൾ ഇല്ലാതിരുന്ന കാലത്ത് കർഷകൻ വിതച്ച നെല്ലും തെങ്ങും കുരുമുളകും നട്ടുവളർത്തിയ റബർ കൃഷിയും എല്ലാം വികസനത്തിന്റെ മാതൃകകൾ ആയിരുന്നു. സഹായിയായിരുന്നു. ശ്രീ.പി.റ്റി ചാക്കോയും ശ്രീമതി കെ.ആർ ഗൌരിയമ്മയും കർഷകന്റെ ഉയർച്ചയിലൂടെ കേരളത്തിന്റെ ഉറച്ച ഭാവി ദർശിച്ചവർ ആയിരുന്നു. അവർ നല്കിയ ഭൂമി പരിഷ്കരണം കേരളകർഷകന് പ്രതീക്ഷയുടെ കൈകൾ കൊടുത്തു. എന്നാലിപ്പോൾ എല്ലാം സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയംമൂലം  കർഷകർ തകർന്നു. അക്കാലത്ത് കേരളത്തെ പട്ടിണിയിൽ നിന്നും സംരക്ഷിച്ച നമ്മുടെ മലയോരകർഷകരെയും റബ്ബർ കർഷകരെയും സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയംകൊണ്ട്‌ മാത്രം ശ്വാസം മുട്ടിച്ചു കഴിഞ്ഞു. കേരളീയൻ അന്യസംസ്ഥാനത്തിന്റെ കാരുണ്യം നോക്കേണ്ടി വന്നിരിക്കുന്നു. ജലസേചനവും വൈദ്യുതിയും വാർത്താ വിനിമയ സംവിധാനവും കേരളം ഇന്നുവരെ കാണാത്ത ദുർഘട സ്ഥിതിയിലേയ്ക്ക് വീണുകഴിഞ്ഞു. കേരളത്തിലെ സാധാരണ ജനങ്ങളല്ല ഇതിനു മറുപടി പറയേണ്ടവർ. അതേസമയം കാർഷികവിളയുടെ വിപണിയിലെ  തകർച്ചയെ കാണാതെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെ മാത്രം സുഖിപ്പിക്കുന്ന സർക്കാർ നയം എന്തിനു വേണ്ടി എന്ന ചോദ്യം ജനം ചോദിക്കുന്നു. മന്ത്രിമാർക്ക് നിലനിൽപ്പിനുള്ള ഒരു വഴിയെന്നാണ് ജനം പറയുന്നത്.

അതിനു തക്ക ജനസേവനം ഉദ്യോഗസ്ഥർ ചെയ്യുന്നില്ല. എത്ര മണിക്കൂറുകൾ അവർ ജോലി ചെയ്യുന്നുണ്ട് എന്ന് ജനം പറയും. ജനത്തിന്റെ ആവശ്യം മുറപ്രകാരം ലഭിക്കണമെങ്കിൽ മന്ത്രിക്ക് മുതൽ ശിപായിക്കു വരെ ലക്ഷങ്ങൾ കോഴപ്പണം മുൻ‌കൂർ നൽകണമെന്നതാണ് ഇപ്പോഴുള്ള ജനാധിപത്യസേവനം. ഇത്തരം കൂടുതൽ സേവനത്തിനു കൂടുതൽ പണം ഉപഭോക്താവു നല്കണം എന്നാണു സർക്കാരും പറയുന്നത്. ഇപ്പോൾ നികുതിവർദ്ധനവു നടത്തുന്നതിനു മുമ്പ് സർക്കാർ ചിലകാര്യങ്ങൾ ചെയ്യണമായിരുന്നു. കാർഷിക രംഗം തകർത്തതിന് ജനങ്ങളാണോ സമാധാനം പറയേണ്ടവർ?

The 60th Anniversary of Lok sabha 

ഒരു രാജ്യത്തിന്റെ സാമ്പത്തിക ശക്തിയുടെ വളർച്ചയ്ക് ഉറച്ച അടിസ്ഥാന ഘടകമായി വലിയ വ്യവസായങ്ങൾ,  സംരഭങ്ങൾ, വിദ്യാസമ്പന്നരായവർക്കു അർഹമായ തൊഴിൽ സാഹചര്യവും  ഒരുക്കാതെ, കേരളം കർഷകരുടെ വിയർപ്പിന്റെ രുചിയിൽ ആശ്രയിച്ചു കഴിഞ്ഞ കേരളത്തിലെ കർഷകനെ മാത്രം ഞെക്കിപ്പിഴിഞ്ഞു എടുക്കാമെന്നുള്ള സാമ്പത്തിക രാഷ്ട്രീയ നയം മാതൃകാപരമോ  വിവേക പൂർവ്വമായതോ അല്ല. കേരള സർക്കാരിന് എന്നും സ്വന്തമായി അഭിമാനിക്കാവുന്ന രീതിയിലുള്ള അറിയപ്പെടുന്ന ഏതെങ്കിലും ഒരു വ്യവസായ മേഖല കേരളത്തിലുണ്ടോയെന്നു ഇവർ ചൂണ്ടിക്കാണിക്കട്ടെ. അതുപോലെ കേരളത്തിലെ  പൊതുവിദ്യാഭ്യാസമേഖലയും, നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയും അഴിമതി കൾ നിറഞ്ഞു തകരുകയാണ്. ഇപ്പോഴുള്ള കേരളസർക്കാരിന്റെ പുതിയ സാമ്പത്തിക നയം വന്നു കഴിഞ്ഞനാൾമുതൽ ചിന്തിക്കുവാൻ വകതരുന്ന കാര്യങ്ങളോരോന്നും തെളിഞ്ഞു തുടങ്ങി. 

 യൂറോപ്യൻ രാജ്യങ്ങളിൽ പുതിയ സർക്കാർ അധികാരത്തിൽ വരുമ്പോൾ രാജ്യത്തെ സമ്പത് വ്യവസ്ഥയെ ശരിക്കും മനസ്സിലാക്കിയശേഷം ഒരു ദീർഘകാല സാമ്പത്തിക പദ്ധതിയിലുറച്ച സാമ്പത്തിക ബജറ്റിനെയാണ് അവതരിപ്പിക്കുന്നത്. അല്ലാതെ രാജ്യം പ്രതിസന്ധിയലാകുന്ന സമയം വരുമ്പോൾ ഉടൻ വെളിപാടുണ്ടായി ഉടനെ അപ്രിയകരമായ നികുതിവർദ്ധനവ് നടത്തി ജനങ്ങളിൽ അസ്വസ്തയുണ്ടാക്കുന്ന പതിവില്ല. കേരളം സാമ്പത്തിക ചുഴിയിൽപെട്ട് ജനജീവിതം മുങ്ങിത്താഴുമ്പോൾ സർക്കാർ ചെയ്തത് നികുതിവർദ്ധനവിലൂടെ ജനങ്ങളുടെ നടുവിന് പ്രഹരം എല്പ്പിക്കുകയായാണല്ലോ . മറ്റു രാജ്യങ്ങൾ ഇത്തരം പ്രതിസന്ധികളെ നേരിടുന്ന രീതി സർക്കാർ കണ്ടുപഠിക്കണം. കടലിൽനിന്നെത്തുന്ന തിരമാലകളുടെ മനോഹാരിത ആസ്വദിച്ചു കോവളത്തോ, അല്ലാ, മുരിങ്ങൂർ ധ്യാനകേന്ദ്രത്തിലെ വിശുദ്ധമായ നിശബ്ദതയിലോ പോയിരുന്നു സാമ്പത്തിക വികസന ബജറ്റ് സർക്കാർ തയ്യാറാക്കുന്ന രീതി ജനകീയമല്ല. ജനഹിതമായിരിക്കണം അവയുടെ കാതൽ.

പ്രവാസി ഇന്ത്യാക്കാരുടെ കാര്യത്തിൽ ഇന്ത്യൻ സർക്കാർ സ്വീകരിക്കുന്ന നയം തീർത്തും വിമർശനം അർഹിക്കുന്നതാണ്. ജന്മനാടിന്റെ വികസന പ്രവർത്തനങ്ങളിൽ പ്രവാസീ ഭാരതീയർ നല്കിയ സംഭാവനകൾ വളരെയേറെ  വലുതാണ്. പക്ഷെ അതിനു തക്ക അംഗീകാരം ഇന്ത്യ നൽകിയില്ല എന്ന വികാരം പ്രവാസി ഇന്ത്യാക്കാരുടെ മനസ്സ് പറയുന്നുണ്ട്. മാതൃരാജ്യത്ത് ഒരു തൊഴിൽ ചെയ്യുവാൻ സൗകര്യമൊരുക്കാത്ത സർക്കാരിന്, ജീവിതമാർഗ്ഗം സ്വയം തേടിപ്പോയിട്ടുള്ള എല്ലാ പ്രവാസീ ഇന്ത്യാക്കാരെയും നിയമപരമായി ശ്രദ്ധ നല്കി സംരക്ഷിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മാനുഷിക പരിഗണന പോലും നൽകുന്നതിൽ തികച്ചും പരാജയപ്പെട്ടു. മറ്റുവിദേശരാജ്യങ്ങളിലെ പൌരന്മാരുടെ ഓരോ കാര്യങ്ങളിലും ആവശ്യങ്ങളിലും മാതൃരാജ്യങ്ങളിലെ സർക്കാർ എന്തുചെയ്യുന്നുവെന്ന് പോലും ഇവർ ശ്രദ്ധിക്കുന്നില്ല. കേരള-കേന്ദ്ര മന്ത്രിമാർക്കു വേണ്ടത് പ്രവാസിയുടെ വയറു മുറുക്കി മിച്ചം വയ്ക്കുന്ന പണം മാതം. നിക്ഷേപങ്ങൾ! നിക്ഷേപകാര്യങ്ങൾ മാതൃരാജ്യത്തെ ബാങ്കുകളിൽ കൈകാര്യം ചെയ്യാൻ എത്തുമ്പോഴാണ് പാൻ കാർഡു ,ആധാർകാർഡ് മുതൽ മരണസട്ടിഫിക്കറ്റ് വരെ വേണം എന്നറിയുക. പ്രവാസ ജീവിതം മതിയാക്കി തിരിച്ചു സ്വന്തനാട്ടിലെത്തണം എന്ന ആഗ്രഹത്തിൽ ഭൂമിയോ വീടുകളോ വാങ്ങിച്ചിട്ടുള്ള ഒരാൾക്ക് സർക്കാർ യാതൊരുവിധ സംരക്ഷണവും അതിനു നൽകില്ല. പലരുടെയും സ്വകാര്യസ്വത്തുക്കളിൽ ,ചിലപ്പോൾ അപരിചിതർ, മറ്റുചിലപ്പോൾ രാഷ്ട്രീയക്കാരുടെ അണികൾ അതിക്രമിച്ചുകയറുന്ന ചില അനുഭവങ്ങളും കേരളത്തിൽ അടുത്തകാലത്ത് സാധാരണമായിരിക്കുന്നു.

ഈയിടെ തന്നെ കേരളത്തിന്റെ ഭരിക്കുന്ന ഗ്രൂപ്പിന്റെ മുഖ്യ മന്ത്രിതന്നെ പ്രഖ്യാപിച്ചു, പ്രവാസീ മലയാളികളെ കൂട്ടി ഒരു സാമ്പത്തിക പദ്ധതികൾ രൂപപ്പെടുത്തുമെന്ന്. എന്താണത്? ഇതിനും പണം കിട്ടാൻ പ്രവാസി വേണം. കേരളത്തിലെ കപടരാഷ്ട്രീയ നേതൃത്വത്തിന് വീണുകിട്ടുന്ന അതിവേഗ സുവർണ്ണാവസരമാണ് പ്രവാസീമലയാളികൾക്ക് ഇത്തരം പുകഴ്ച്ചയുടെ തലോടൽ നല്കുന്നരീതിയുടെ പശ്ചാത്തലം. പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ മുതൽ നിയമസഭയുടെയും- മാത്രമല്ല പാർലമെന്റ് തെരഞ്ഞെടുപ്പുകൾ വരുമ്പോൾ ഈ രാഷ്ട്രീയ തൊഴിലാളികൾക്ക് ഈ പ്രവാസികൾ അന്യരാണ്, വിദേശിയനാണ്, അവനു വോട്ടവകാശം പോലും ഇവിടെയില്ല. അവർക്ക്  പ്രവാസിയെന്ന ദുഷ്പ്പേര് കിട്ടിയതോടെ വോട്ടേഴ്സ് ലിസ്റ്റ് കൊണ്ടുനടക്കുന്ന രാഷ്ട്രീയക്കാർ അവനെ പെരുവഴിയിൽ കണ്ട മട്ടുപോലും കാണിക്കാതെ തലവെട്ടിച്ച് അവർ കടന്നുപോകും. ഇന്ത്യൻപ്രസിഡന്റിന്റെ സാക്ഷ്യത്തിൽ അനുവദിക്കപ്പെടുന്ന പാസ്പ്പോർട്ട് എന്ന പൗരത്വ തിരിച്ചറിയൽ കാർഡു കൈവശമുള്ള ഉള്ള ഒരു ഇന്ത്യൻ പൌരനെ ലോകമെങ്ങും അംഗീകരിക്കും. എന്നാൽ സ്വന്തം മാതൃരാജ്യത്ത് ഭരണതലത്ത് അത് ചെലവാകുകയില്ല. നൂറ്റി എണ്‍പത് ദിവസത്തിൽ കൂടുതൽ ഇന്ത്യൻ പൌരൻ വിദേശത്തു താമസിച്ചു പോയാൽ കാലക്കേടിന് അവനും പ്രവാസിയുടെ മുദ്ര കിട്ടി. അവനു വോട്ടു ചെയ്യാനുള്ള അവകാശവും തടയും. ഭരണകർത്താക്കളുടെ ജനകീയമാതൃക  സ്വപ്നവും ഇത് തന്നെ.

വല്ലപ്പോഴും നാട്ടിലെത്തുന്ന ഒരു പ്രവാസീ ഇന്ത്യാക്കാരൻ, അവനു വേണ്ടിയ സാമ്പത്തിക ഇടപാടുകൾ ചെയ്യുവാൻ ആരംഭിക്കുമ്പോഴാണ് ആധാർകാർഡ്, പാൻകാർഡ് എന്ന്  തുടങ്ങിയകാര്യങ്ങളാൽ കുഴയുന്നത് . അതില്ലാത്തവർ ആധാർ കാർഡ്, പാൻ കാർഡ് എന്നിവ ഉണ്ടാക്കണമെങ്കിൽ ഒരു ജന്മം മുഴുവൻ കാത്തിരിക്കേണ്ടിവരും എന്ന ഗൌരവ  പരാതിയാണ് പ്രവാസികളിൽ ഉള്ളത് . അതതു പഞ്ചായത്ത് അധികൃതരേക്കൊണ്ട് ചെയ്യിക്കാവുന്ന ഇത്തരം നടപടിക്രമങ്ങൾക്ക് പകരം ബ്യൂറോക്രസിയുടെ ക്രൂരതയിൽ ജനങ്ങളെ നരകിപ്പിക്കുകയാണ്. നല്കേണ്ട ഇത്തരം പാൻ കാർഡുകൾ ലഭിക്കുവാൻ വേണ്ടി ഒരുവന്റെ മുജ്ജന്മ ജനന സർട്ടിഫിക്കറ്റുകൾ വരെ നിർമ്മിച്ച്‌  നല്കിയാലും ഒരു ഇന്ത്യൻ പൌരനുള്ള അവകാശം പോലും മാനിക്കാതെ  പ്രവാസിയുടെ നേർക്ക്‌ ചോദ്യം ചെയ്യപ്പെടുന്നു. എന്തിനുവേണ്ടി പ്രവാസി ഇന്ത്യക്കാരനെ ഇപ്രകാരം ക്രൂശിക്കുന്നു ? ബ്യൂറോക്രസിയുടെ അഴിഞാട്ടവും അഴിമതിയുടെ ചുവന്ന നാക്കും കണ്ടു പകച്ചു നിന്ന അനുഭവങ്ങളുമായി അവർ വീണ്ടും മാതൃരാജ്യം വിടുന്നു.

തലമുറകളുടെ വിടവും അകലവും നോക്കാതെ ഭാരതീയ സംസ്കാരത്തിന്റെയും ആ സംസ്കാരത്തിൽ ജീവിതം തന്റേതാക്കി മാറ്റണമെന്നും സ്വപ്നംകണ്ടവർ ഒരു പ്രവാസീ ഇന്ത്യാക്കാരൻ എന്ന ദുഷ്പ്പേരിൽ സ്വന്തം നാട്ടിൽ വോട്ടവകാശം പോലുമില്ലാത്ത രണ്ടാം തരമോ അഥവാ അവസാനത്തെ തരക്കാരായ സന്ദർശകരോ ആണ്. ഇത് നമ്മുടെ ഇന്ത്യൻ സർക്കാരിന്റെ രാഷ്ട്രീയ കാഴ്ചപ്പാടാണ്. ഇത്തരം കാര്യങ്ങളിൽ മാറ്റങ്ങൾ വരേണ്ടത് അനിവാര്യമാണ്. മാതൃരാജ്യത്തുനിന്നും സ്വജനങ്ങളിൽ നിന്നും ജീവിതം തേടി എന്നോ എവിടെയോ ചിതറിപ്പോയ ജനതകളുടെ വീണ്ടുമുള്ള കൂടിച്ചേരൽ, ഇറങ്ങിപ്പോയ തിരമാലകൾ തങ്ങളുടെ പ്രിയപ്പെട്ട തീരങ്ങളെ വീണ്ടും അശ്ലേഷിക്കുന്നത് പോലെയാണ്. ഇന്ത്യൻ ജനതയും രാഷ്ട്രീയവും സർക്കാരും അവഗണിക്കുന്ന ഇന്ത്യയുടെ ശക്തരായ  പ്രതിപുരുഷന്മാരാണ് ലോകരാജ്യങ്ങൾ ഹൃദയപൂർവം അംഗീകരിക്കുന്ന പ്രവാസീ ഇന്ത്യാക്കാരൻ.

കലങ്ങി മറിയുന്ന കേരള രാഷ്ട്രീയം
ഇന്ന് ഏറെ കലങ്ങി തെളിയേണ്ടത്‌ കേരളത്തിലാണ്. കേരളം ഇന്ന് പ്രശ്ന സങ്കീർണ്ണമാണ്. പ്രശ്നമില്ലാത്തിടത്തു പ്രശ്നം ഉണ്ടാക്കി സാമൂഹ്യ വിരുദ്ധ ശക്തികളെ കൂട്ടുപിടിച്ചും അവരെ അണിനിരത്തിയും തനി രാഷ്ട്രീയ കൊലപാതകങ്ങളും നടക്കുന്നുണ്ട്. അതുപോലെ കേരളം ഇന്ന് ഭരിക്കുന്ന മന്ത്രിമാരുടെയും കേരളത്തിലെ ജനപ്രതിനിധികളുടെയും അവരുടെ ഓഫീസുകളിലെ അവിശുദ്ധമായ ഇടപാടുകളും തരം പോലെ രാവും പകലുമില്ലാതെ നിയമ ലംഘനങ്ങൾ നടത്തുന്ന ഇവരുടെ അരാഷ്ട്രീയ സുനാമിയിൽപ്പെട്ടു ജനം അപ്പാടെ തകരുകയാണ്. കോടതിയും സർക്കാരും സർക്കാരും കോടതിയും, തമ്മിൽ തമ്മിലുള്ള നിത്യം വെല്ലുവിളിയും മര്യാദ പഠിപ്പിക്കലും നിയമയുദ്ധവും പരാതികളും വിശദീകരണം നടത്തലും മറ്റും  തുടങ്ങിയ ഓരോ നാണം കെട്ട നിത്യസംഭവങ്ങളും കേരള സർക്കാരിന്റെ അഴിമതിയിൽ ചുറ്റിപ്പറ്റി കേൾക്കുന്നു. ഉദാ: ഹയർ സെക്കണ്ടറി വിവാദം. സമുദായങ്ങൾ തമ്മിലുള്ള മാന്യതവിട്ട സംഘർഷങ്ങൾ, വിവിധ സമുദായ  മതനേതൃത്വങ്ങളും സർക്കാരും രാഷ്ട്രീയകക്ഷികളും തമ്മിൽ പരസ്പരം എന്നും കൊമ്പ് കോർക്കുന്നു. ഇവയൊക്കെ എന്തിനു വേണ്ടിയാണെന്ന് ജനം മനസ്സിലാക്കുന്നുണ്ട്. അത്പക്ഷെ ഇവിടെ ഇതിനിടയിൽ കിടന്നു ശ്വാസം മുട്ടുന്ന കേരളത്തിലെ ജനജീവിതമാണ് അങ്ങേയറ്റം വഷളാവുന്നത്.

കേരളത്തിലെ ക്രമസമാധാന നിലവാരം  തകർന്നു. വീടുകളിൽ പേടിക്കാതെ കിടന്നുറങ്ങാവുന്ന സാഹചര്യമല്ല. നിയമവാഴ്ചയുടെ തകർച്ച, വികലമായ ഭൂമിനിരപ്പുവിലവർദ്ധനവ്, ഭൂമിക്രയവിക്രയങ്ങളുടെ തകർച്ച മൂലമുണ്ടാകുന്ന സ്വതന്ത്ര വിപണിയുടെ തകർച്ച, സാമ്പത്തിക വിപണിയുടെ നിശ്ചലസ്ഥിതി, മന്ത്രിമാർ മുതൽ രാഷ്ട്രീയത്തിലെ തൂപ്പ് ജോലി ചെയ്യുന്നവർ വരെയുള്ളവരുടെ ചില പുതിയ മലയാള " ഭാഷാ പദപ്രയോഗങ്ങൾ" മൂലമുണ്ടാകുന്ന പരിസര മലിനീകരണം, തുടങ്ങിയവയെല്ലാം കൊണ്ട്   കേരളത്തിലെ ജനജീവിത സംസ്കാരം ഇന്ന് പാപപങ്കിലമായിരിക്കുകയാണ്. ജനാധിപത്യ തത്വശാസ്ത്രത്തിൽ അടിയുറച്ചിരുന്ന  യഥാർത്ഥ കോണ്‍ഗ്രസിനെയും, അതുപോലെ മറ്റുരാഷ്ട്രീയ ഘടകകഷികളെയും ഒരുപോലെ കേരളത്തിൽ "നാണംകെട്ട" രാഷ്ട്രീയഗ്രൂപ്പ്കളിയുടെയും, അഴിമതിയുടെയും, സാമൂഹ്യ  ചൂഷണത്തിന്റെയും, പരിശീലന കളരിയാക്കിതീർത്തു.

ഡോ. മൻമോഹൻ സിംഗിൽ വിശ്വാസമർപ്പിച്ച് ഇന്ത്യയുടെ ഭരണം തുടർന്നുപോകുവാൻ ജനങ്ങൾ വീണ്ടും ചുമതലപ്പെടുത്തി. പക്ഷെ, സർക്കാരിനു കൊടുത്ത പൂർണ്ണ വിശ്വാസം ഭരണതലത്തിൽ ഇരുന്നവരുടെ വ്യക്തിപരമായ പരാജയമായി ജനം ഒടുവിൽ മനസ്സിലാക്കി. ഓർമ്മിക്കുക, 1970 കളിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ കെടുതികൾ അനുഭവിച്ചറിഞ്ഞ അന്നത്തെ അതെ ജനതതന്നെയാണ് ഇന്ത്യയുടെ രാഷ്ട്രീയത്തിൽ മാറ്റങ്ങൾ ഉണ്ടാക്കിയത്. അതുപക്ഷെ ഇന്ന് അതെ രാഷ്ട്രീയ കാലാവസ്ഥ കണ്ടറിഞ്ഞ ജനങ്ങളാണ് വീണ്ടും മാറ്റത്തിനായി മുന്നിട്ടു ഇറങ്ങിയത്‌. പുതിയ നരേന്ദ്ര-(മോഡി)ജാലം ഇന്ത്യയ്ക്ക് പുറത്തേയ്ക്ക് ജ്വലിക്കുന്നു എന്നതിന് ഒരു സൂചനയാണ്, ഇന്ത്യൻ ജനതയുടെ പ്രതീക്ഷയ്ക്കൊപ്പം തുടക്കത്തിലെ തന്നെ  അനുകൂലമായ സൗമ്യ നിലപാടിൽ ഇന്ത്യയും അമേരിക്കയും യൂറോപ്പുമായുള്ള പുതിയ രാഷ്ട്രീയ ബന്ധങ്ങളുടെ നയതന്ത്ര തുടർച്ചയെ  സൂചിപ്പിക്കുന്നത്.

എന്തായാലും ഇന്ത്യൻ രാഷ്ട്രീയം ചരിത്രത്തിന്റെ വീണ്ടും വീണ്ടുമുള്ള ആവർത്തനമാണ് എന്ന് പറയുന്നത് തെറ്റുണ്ടാവില്ല. കുറേക്കൂടി വ്യക്തമായി പറഞ്ഞാൽ ഇപ്പോഴുള്ള ഭരണ സംവിധാനം രാജ്യത്തിനുള്ളിലും ലോകരാജ്യങ്ങളുടെ മുൻനിരയിലേയ്ക്കും ഇന്ത്യയെ എത്തിച്ചുകൊണ്ട് ഇന്ത്യയിലെ സമഗ്രമായ ജനതാല്പ്പര്യം പൂർണ്ണതയിൽ എത്തിക്കണം എന്നാണു ജനം പ്രതീക്ഷിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് പുതിയ സർക്കാരിനും വെല്ലുവിളി.

പൌരാവകാശങ്ങൾക്കു വേണ്ടിയുള്ള ജനകീയ സമരങ്ങളും രാജ്യത്ത് നടത്തപ്പെടുന്ന പണിമുടക്കുകളും ബന്ദ്‌ ആഹ്വാനങ്ങളും ജനപ്രതിനിധികളുടെ നിരാഹാര സമരങ്ങളും ഒന്നും ഒരു ജനാധിപത്യ രാജ്യത്തിൽ അധികപ്പറ്റു തന്നെയാണെന്നറിയാത്തവർ ആരും ഗാന്ധിജിയുടെ സമര മാർഗ്ഗങ്ങളെ നേരായരീതിയിൽ പഠിക്കാത്തവർ ആണ്. ഇന്ത്യൻ ജനതയുടെ സ്വന്തം "മാതൃരാജ്യം" കൈയ്യടക്കിയിരുന്ന ഒരു സാമ്രാജ്യശക്തിയോടുള്ള ശാന്ത ധീരമായ ജീവനുള്ള പ്രതിഷേധമായിരുന്നത്. ഇപ്പോൾ സമരങ്ങൾ എന്തിനു വേണ്ടിയാണ്? ഇന്ന് ഇന്ത്യ വലിയ ജനാധിപത്യ രാജ്യമാണ്. പ്രശ്നങ്ങളെ കാണുവാനും തീർക്കുവാനും നാലുകണ്ണുകളാൽ സംസാരിച്ചു തീർക്കുവാൻ കഴിയാതെവന്നാൽ അതിനായി അതിനെ ജനാധിപത്യവ്യവസ്ഥിതിയിൽത്തന്നെ പരിഹരിക്കുവാൻ നമ്മുടെ ജനകീയ ഭരണ ഘടനയ്ക്ക് കഴിയണം. ജനങ്ങളില്ലാത്ത പാർട്ടിരാഷ്ട്രീയതീരുമാനങ്ങൾ ഫാസിസ്റ്റ് നയമാണ്. ഭരണഘടനാപരമായി സ്ഥാപിച്ചിരിക്കുന്ന  നിയമസഭകളും പാർലമെന്റും ഉണ്ടല്ലോ.   ഇന്ത്യൻ രാഷ്ട്രീയത്തിലെ ഇന്ത്യൻ ജനതയുടെ തറവാട്ടുവീടാണ്, അത്.

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.