Freitag, 17. Oktober 2014

Social & Health / / കേരളത്തിലെ ആരോഗ്യപരിപാലന രംഗം - ഒരു തിരിഞ്ഞു നോട്ടം. / K.A.Philip, U.S.A


ധ്രുവദീപ്തി കേരളം // ആരോഗ്യരംഗം.

 കേരളത്തിലെ ആരോഗ്യപരിപാലന രംഗം -
ഒരു തിരിഞ്ഞു നോട്ടം.

ജോർജ് കുറ്റിക്കാട് 


 നേഴ്‌സും രോഗിയും- 
രോഗീപരിചരണം പാശ്ചാത്യ രാജ്യങ്ങളിൽ


ആരോഗ്യപരിപാലന രംഗം - എന്റെ ജനത്തിന്റെ മുറിവ്.

വിടെ പുരോഗതിയും സന്തോഷവും ഉണ്ടാകുന്നുവോ, മറുവശത്ത്‌ അത് പോലെ അവിടെ ദു:ഖവും അധ:പതനവും സ്വാഭാവികമാണെന്ന് സാധാരണ ഒരു ചൊല്ലാണ്. ജറെമിയ പ്രവാചകന്റെ കദനഭാരം എവിടെനിന്നായിരുന്നു, എന്തുകൊണ്ടായിരുന്നെന്നും ശമനമില്ലാത്ത ദു:ഖങ്ങളെക്കുറിച്ച് ജറെമിയ ഇപ്രകാരം എഴുതിയ കുറെ ഭാഗങ്ങൾ നമുക്ക് അല്പനേരം ചിന്തിക്കാം.
 
ജെറെമിയ പ്രവാചകന്റെ ദുഃഖം
 "എന്റെ ജനത്തിന്റെ മുറിവ് എന്റെ ഹൃദയത്തെയും വ്രുണിതമാക്കുന്നുണ്ട്. ഞാനിപ്പോൾ  ദു:ഖിതനാണ്. ഭീതി എന്നെ ഗ്രസിച്ചിരിക്കുന്നു. അവിടെ ഗിലയാദിൽ  ഔഷധമില്ലേ? രോഗശാന്തി നൽകാൻ അവിടെ ഭിഷഗ്വരനില്ലേ? പിന്നെ എന്തു കൊണ്ടാണ് എന്റെ ജനത്തിനു വേഗം രോഗ ശാന്തി ഉണ്ടാകാത്തത് ? "

ഒന്നാലോചിച്ചാൽ സഹസ്രാബ്ധങ്ങൾക്ക് മുൻപ് മനുഷ്യന് വളരെയധികം ഉയർന്ന  വിജ്ഞാനം ഇന്നത്തേതു പോലെ ഒട്ടും ഇല്ലായിരുന്നുവെങ്കിലും പരിപൂർണ്ണമായ ചിന്താസരണിയിലൂടെ അവനു അപ്പോൾ ആവശ്യമായ കാര്യങ്ങളെപ്പറ്റി ശരിയായ ബോധ്യ മുണ്ടായിരുന്നുവെന്ന് കാണാൻ കഴിയുന്നുണ്ട് . അവന്റെ ദൈനം ദിന ജീവിതാനുഭങ്ങൾ അവനെ അതിനായിട്ട് പ്രാപ്തനാക്കിക്കൊണ്ടിരുന്നു. അന്നുള്ള കാലാവസ്ഥയുടെ മാറ്റങ്ങളെക്കുറിച്ചും, ഓരോ രാവിനെയും, പകലിനെയും പറ്റി, പ്രകൃതിയുടെ എല്ലാവിധ മാറ്റങ്ങളെപ്പറ്റി, അവനു അറിയാമായിരുന്നു. അവൻ അവന്റെ സ്വന്ത ശരീരത്തെക്കുറിച്ചും, തങ്ങളുടെ ആരോഗ്യത്തെക്കുറിച്ചും പലരൂപത്തിൽ ഉണ്ടായിക്കൊണ്ടിരുന്ന രോഗങ്ങളെക്കുറിച്ചും മനസ്സിലാക്കി. അവനു ചുറ്റും മനുഷ്യനും പരദൈവങ്ങളും അത്ഭുതങ്ങളും ഉണ്ടായിരുന്നു. അവരെ വേർതിരിച്ച് അവൻ കൂടുതൽ ഏറെ അകറ്റിയും എന്നാൽ ഏറെ അടുപ്പിച്ചും നിറുത്തിയില്ല. ഇത്തരം വിജ്ഞാനം മനുഷരും മൃഗങ്ങളുമായി സൂക്ഷ്മക്രമമായി വേർതിരിച്ചു. രോഗം വന്നാൽ ഭേദമാകാനുള്ള സ്വാഭാവിക വിജ്ഞാനം അവൻ അന്വേഷിച്ചു കൊണ്ടിരുന്നു. ഇന്നത്തേതുപോലെതന്നെ  ആശുപത്രി സൌകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത്, ധ്യാനദർശനത്തിന്റെ ആഴങ്ങളിൽ നിന്നും ഋഷിമാർക്ക് തെളിഞ്ഞു കിട്ടിയ ദ്രുശ്യജ്ഞാനം, അത് പിന്നീടൊരിക്കലും ആ ആരോഗ്യരഹസ്യജ്ഞാനം തെറ്റിപ്പോയിയെന്നും ഇന്നുവരെ ആരും പഴിച്ചിട്ടുമില്ല.

ആയുർവേദത്തിന്റെ ആദിമ കാലം
ഈ ആരോഗ്യ വിജ്ഞാനം സ്വജീവിതത്തിനു തന്നെ ഒരർത്ഥമുണ്ടെന്ന തോന്നൽ മനുഷ്യരിൽ ഉണ്ടാക്കി. ഒരു രോഗം വന്നാൽ ചികിത്സയി ല്ലാതിരുന്ന പഴയ കാലവും ഉണ്ടായിരുന്നു. അത്പക്ഷെ രോഗങ്ങൾക്ക് പ്രത്യേകമായ ചികിത്സകളില്ലാതിരുന്ന അക്കാലത്ത് രോഗങ്ങളും കുറവായിരുന്നു. എങ്കിലും മനുഷ്യരുടെ  രോഗങ്ങളെ ചെറുത്തുനില്ക്കാനും തക്കതായ രോഗപ്രതിരോധമാർഗ്ഗങ്ങൾ മനുഷ്യർ  ചിന്തിക്കുവാനും തുടങ്ങി. താമസ പരിസരത്തു കാണുന്ന ചില പച്ചിലകളും ഭക്ഷണമായി നാം ഉപയോഗിക്കുന്ന ചില സാധങ്ങളും ചില രോഗങ്ങൾക്ക് പ്രതിവിധിയാണെന്നും അവൻ മനസിലാക്കി. പ്രപഞ്ചസൃഷ്ടാവിന്റെ ശക്തി  ചൈതന്യത്താൽ മനുഷ്യൻ വസിക്കുന്ന ഭൂമിയിലും, എല്ലാവർക്കും വേണ്ടിയ സംരക്ഷണം നല്കുവാൻ കഴിയുമെന്ന് കരുതി. ഏതുതരമുള്ള രോഗങ്ങൾക്കും പ്രതിവിധി ഈ ഭൂമിയിൽത്തന്നെ കണ്ടെത്താൻ കഴിയുമെന്നും അവരെല്ലാം വിശ്വസിച്ചു. യുഗങ്ങളായി ഓരോരോ തലമുറകൾ തുടച്ചയായി നടത്തിയി രുന്ന ഉണ്ടാക്കിയെടുത്ത പാരമ്പര്യചികിത്സാവിധിയാണ് പില്ക്കാലത്ത് ഈ ലോകം അംഗീകരിച്ച ആയുർവേദചികിത്സാ രീതിയായി മാറിയത്.

ഇങ്ങനെയൊക്കെ ആണെങ്കിലും മുൻ കാലങ്ങളിൽ മാത്രമല്ല, ഇന്ത്യയിൽ വിവിധ വംശങ്ങൾ രോഗചികിത്സ നടത്തുന്നത്തിനു മന്ത്രവാദിയെ വരുത്തി  ദുർമന്ത്രവാദങ്ങൾ നടത്തുക സാധാരണമാണെന്ന് പറയപ്പെടുന്നു. പക്ഷെ നിരവധി രോഗികൾ ഇങ്ങനെ നടത്തിയ മന്ത്രവാദത്തിനു പൂർണ്ണ ഇരകളായി മരണപ്പെട്ടിരുന്നു. രോഗചികിത്സയുടെ പേരിൽ നടത്തപ്പെടുന്ന ദുർമന്ത്രവാദ ത്തിനു ഇരയായി കൊല്ലപ്പെട്ടവരിലെറെയും സ്ത്രീകളും കുട്ടികളുമാണ്. ഇക്കഴിഞ്ഞ ദിവസം കേരളത്തിലെ പത്തനംതിട്ടയിൽ താമസിച്ച ഒരു ബിരുദ വിദ്യാര്‍ഥിനി ദുരൂഹസാഹചര്യത്തില്‍ പിതൃസഹോദരന്റെ വീട്ടില്‍ മരിച്ചു. അവിടെ സംഭവിച്ചത് എന്തായിരിക്കാം? ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സചെയ്യുവാൻ അവളുടെ അച്ഛനു പണമില്ലാ, അതിനാൽ അവരെല്ലാം മന്ത്രവാദത്തെ ആശ്രയിച്ചുവെന്ന് കേൾക്കുന്നു . ഇത്തരം ദുരന്തങ്ങളെ മാറ്റാൻ ആരോഗ്യസംരക്ഷണ പദ്ധതിപ്രകാരമുള്ള ചികിത്സാ ഇൻഷുറൻസുകൾ കുടുംബാംഗങ്ങൾക്ക് കൂടി വേണം എന്ന് സർക്കാർ ചിന്തിച്ചിരുന്നെങ്കിൽ, ഇത് ഒഴിവാക്കാൻ കഴിയുമായിരുന്നു എന്ന് ഇപ്പോൾ ജനങ്ങൾ പറയുന്നു..

ടൂറിസ ആയുർവേദം ചികിത്സ
  ആധുനിക അലോപ്പതി  ചികിത്സാരീതി ഇന്ത്യയിൽ വ്യാപകമാകുന്നതിനു മുമ്പ്  ആയുർവേദചികിത്സയുടെ ശാസ്ത്ര രീതി ശാസ്ത്രീയ മായി വികസിപ്പിക്കാനും അതിലൂടെ പുതിയ പുതിയ മാർഗ്ഗങ്ങളും കണ്ടു. പുതിയ ചികിത്സാഗവേഷണ ഫലം തുറന്നതോടെ സ്വാഭാവിക ചികിത്സയുടെയും അതിന്  പ്രസക്തിയും വിശ്വാസവും വർദ്ധിച്ചു. കഷായവും, മറ്റു കുഴമ്പും, മറ്റു ലേഹ്യങ്ങളും, എണ്ണയും തിരുമ്മുചികിത്സാരീതിയും കിഴിയും പിഴിച്ചിലും എല്ലാമെല്ലാം പുതിയ പുതിയ മാർഗ്ഗങ്ങളിൽ പ്രയോഗത്തിൽ വരുത്തി. ആയുർവേദമരുന്ന്  ചികിത്സയുടെയും രോഗ തെറാപ്പിയുടെയും മറവിൽ നടക്കുന്ന തട്ടിപ്പുകൾ നടക്കുന്നത് കേരളത്തിലെ ടൂറിസ വിഭാഗത്തിൽത്തന്നെ ആണെന്നതാണ് ശ്രദ്ധിക്കപ്പെട്ട മറ്റൊരു കാര്യം. ആയുർവേദ ചികിത്സാ ശാസ്ത്രത്തെയും ഇത്തരം തട്ടിപ്പുകാർ മലീമസമാക്കിയിട്ടുണ്ട്. 

ആരോഗ്യരംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വലിയ വിപ്ലവകരമായ മാറ്റം കേരളത്തിൽ ഉണ്ടായിയെങ്കിലും, ഇതിനുമുമ്പ് സ്ത്രീകളുടെ ഇടയിൽ പ്രസവത്തോടെയുള്ള മരണ നിരക്ക് ദു:ഖകരമായ ഉയർന്ന ഉയരങ്ങളിൽ എത്തിയിരുന്നു. ആശുപത്രികൾ അപൂർവ സ്ഥാപനങ്ങൾ തന്നെയായിരുന്നു.  വാഹനങ്ങളും യാത്രാസൌകര്യമുള്ള നല്ല റോഡുകളും   ഇല്ലായിരുന്നു. അന്ന് നാട്ടിലെ ഏറ്റവും അറിയപ്പെട്ട ഭിഷഗ്വരൻ  "കണിയാൻ വൈദ്യൻ"  ആയിരുന്നു; എല്ലാ രോഗത്തിനും വേണ്ടപ്പെട്ട രക്ഷകൻ. ആ വൈദ്യൻ രോഗിയുടെ വീട്ടിൽ വന്നു താമസിച്ചു രോഗിയെ ചികിത്സിച്ച ഒരു കാലത്തെക്കുറിച്ച് ഓർമ്മയിൽ വരുന്നു.  'എല്ലാരോഗത്തിനും കലക്കിക്കൂട്ടി വച്ചിരിക്കുന്ന കുപ്പിയിലെ മരുന്ന്', എന്ന ഒരു നാട്ടു ചൊല്ലു കേട്ടിരുന്നു. രോഗിക്ക് മുജ്ജന്മ സുഹൃതം കൊണ്ട് ആയുസ് ബലപ്പെട്ടിരുന്നെങ്കിൽ ജീവിക്കും, അതല്ലെങ്കിൽ അവന്റെ അവസാനം ആയിരുന്നു.

കാലം മാറി വന്നു. പാശ്ചാത്യരുടെ ആഗമനത്തോടെ സാമൂഹ്യജീവിതത്തിൽ പൊതുവെ അന്നുവരെ കേരളം ദർശിച്ചിട്ടില്ലാത്ത പരിവർത്തനങ്ങൾ എല്ലാ പൊതുജീവിത മേഖലകളിലും ഓരോന്ന് ഉണ്ടായിത്തുടങ്ങികൊണ്ടിരുന്നു.. പൊതുജനാരോഗ്യരംഗത്ത് ശാസ്ത്രീയമായ പല പുതിയ കാഴ്ചപ്പാടുകളും ശാസ്ത്രീയമായ പരിവർത്തനങ്ങളും ഉണ്ടായി. 
 
ആയുർവേദത്തിലെ ആദ്യപാഠം
രോഗപ്രതിരോധത്തിനായി അടിസ്ഥാനപരമായി മൂന്നു പ്രധാന ചികിത്സാശാസ്ത്ര ങ്ങളുണ്ട്. -ഹോമിയോപ്പതി, അല്ലോപ്പതി, ആയുർവേദം എന്നീ ശാസ്ത്രരീതികൾ എവിടെയും വളരെ ഏറെ പ്രചാരത്തിലായി. ഈ മൂന്ന് ചികിത്സാ ശാസ്ത്ര ശാഖക ളും രോഗ ചികിത്സാരംഗ ത്ത് ഒരേഒരു ലക്ഷ്യത്തിൽ മുന്നേറി. ഹോമിയോപ്പതി എന്ന വാക്ക് ഗ്രീക്ക് ഭാഷ യിലെ "Homoios" എന്ന പദ ത്തിൽ നിന്നാണ്. മനുഷ്യ രുടെ രോഗങ്ങൾക്ക് എതിരെ പ്രത്യേകമായി ഫലപ്രദമായ ചികിത്സാവിധിക്ക്  ഉപയോഗിക്കാവുന്ന ഒരു പദാർത്ഥം എന്നർത്ഥം. അല്ലോപ്പതി ചികിത്സാരീതി  അടിസ്ഥാനപരമായി തന്നെ പാശ്ചാത്യ മെഡിക്കൽ സിസ്റ്റം ആണ്, ലോകം എമ്പാടും പ്രചാരത്തിലുള്ള രോഗചികിത്സാശാസ്ത്രം. അലോപ്പതിചികിത്സ വിധിപ്രകാരമുള്ള Drugs Oriented മാർഗ്ഗമാണ് ഈ ശാസ്ത്രം സ്വീകരിക്കുന്നത്. അതേസമയം ആയുർവേദം പുരാതന ഇന്ത്യയുടെ വൈദ്യശാസ്ത്രം ആണ്. പൂർവരാജ്യങ്ങളിലെ ചികിത്സാശാത്രത്തിന്റെ മാതൃസ്ഥാനത്താണല്ലോ ഇന്ന് ആയുർവേദത്തിന്റെ സ്ഥാനം.
 
കേരളത്തിൽ ആരോഗ്യരംഗത്ത് സ്വകാര്യ ഏജൻസികൾ ആതുരാലയങ്ങൾ തുടങ്ങിയത് മുതൽ രോഗചികിത്സാരംഗത്തു പുതിയ ഉണർവുണ്ടാക്കിയെന്ന്. പറയാം. എല്ലാ ഗ്രാമങ്ങളിലും പട്ടണങ്ങളിലും മെച്ചപ്പെട്ട പുതിയ ചികിത്സാ സൌകര്യങ്ങൾ ഉണ്ടായി. ഇതോടെ രോഗങ്ങളെ പ്രതിരോധിക്കുവാനും മരണനിരക്കുകൾ കുറയ്ക്കുവാനും കഴിഞ്ഞിരുന്നു. ആധുനിക  ചികിത്സാ രംഗത്തുണ്ടായ വളർച്ചയും ജനപ്പെരുപ്പവും പുതിയ പുതിയ അജ്ഞാതമായ രോഗങ്ങളുടെ തുടക്കവും വളർച്ചയും ആധുനിക ലോക പൊതുജനാരോഗ്യ സംരക്ഷണ രംഗത്തെ പുതിയ വെല്ലുവിളികൾ ആയിത്തീർന്നു. എങ്കിലും എന്തായിരുന്നു ആ പ്രത്യേക വെല്ലുവിളികൾ ?

വിവിധ തരം മരുന്നുകൾ, ഓപ്പറേഷൻ സാമഗ്രികൾ, മറ്റു തെറാപ്പികൾ, രോഗ നിർണ്ണയം നടത്തുവാനുള്ള ചില അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ, അതിനനുസരണമായി അതിവിദഗ്ധരായ നേഴ്സ്മാർ, ഡോക്ടർമാർ, നഴ്‌സുമാർ തുടങ്ങിയവരുടെ സ്പെഷ്യൽ പഠനം, എന്നിങ്ങനെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി വന്നു. ഇതിനെല്ലാം ഉപരി രോഗീകളെയെല്ലാം  കിടത്തി ചികിത്സ നൽകുവാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ല.,  ആശുപത്രികളുടെ നിർമ്മാണം, സംരക്ഷണം എന്നിവയുണ്ടാകണം., ക്യാൻസർ,  എയ്ഡ്സ്, തുടങ്ങിയ പുതിയ രോഗങ്ങൾക്ക് വേണ്ട ചികിത്സാ സൌകര്യങ്ങളുടെ അഭാവം ഇപ്പോഴും എല്ലായിടത്തുമില്ല., ജോലിക്കാരുടെ വേതനം നൽകൽ തുടങ്ങി പൊതുജനാരോഗ്യരംഗം വലിയ സാമ്പത്തിക പ്രതിസന്ധികളും, മറ്റുള്ള  വെല്ലുവിളികളും ഒരേസമയം തന്നെ നേരിടേണ്ടി വരുകയായിരുന്നു എന്ന് കാണാം.
 
കേരളാ ഡോക്ടർ- രോഗീപരിചരണം
  ഇത്തരം വെല്ലുവിളികളെ നേരിട്ടുതന്നെ സർക്കാർ വക ആശുപത്രികളും, ചില മെഡിക്കൽ കോളജുകളും, കൂടാതെ  സമുദായങ്ങളുടെ യും സ്വകാര്യവ്യക്തികളു ടെയും ഉടമസ്ഥതയിൽ ചില മെച്ചപ്പെട്ട ആശുപത്രികളും കേരളത്തിൽ അവിടവിടെ ഗ്രാമങ്ങളിലും പട്ടണങ്ങളി ലും സ്ഥാപിക്കപ്പെട്ടിരുന്നു. മെഡിക്കൽ പഠനത്തിനും ആതുരശുശ്രൂഷാ പഠനത്തി നും മെഡിക്കൽ കോളജു കൾ, നഴ്സിംഗ് സ്കൂളുകൾ തുടങ്ങിയ സ്ഥാപനങ്ങൾ ഉണ്ടായി. വിദ്യാർത്ഥികൾ മറ്റു സംസ്ഥാനങ്ങളിലും പോയി വിദഗ്ധ പരിശീലനങ്ങളും നടത്തിവരുന്നു. ഡോക്ടർമാരും നേഴ്സുമാരും പ്രതീക്ഷിച്ചതിലേറെ കേരളത്തിൽ ഉണ്ടായി. അതുപക്ഷെ, ഇക്കൂട്ടരുടെ വർദ്ധന തൊഴിൽ രംഗത്തിനു ഉൾക്കൊള്ളാൻ കഴിയാത്ത സാഹചര്യം വരുത്തി. തൊഴിൽ തേടി വിദഗ്ധരായ നഴ്സുമാരും ഡോക്ടർമാരും കേരളം വിട്ടു മറുനാട്ടിലേയ്ക്ക് പോയി കുടിയേറാൻ അവരെ പ്രേരിപ്പിച്ച പശ്ചാത്തലം മറ്റൊരു വിചിത്രമായ വസ്തുതയാണ്; ജന്മനാട്ടിൽ അവർക്ക് തൊഴിൽ കണ്ടെത്താനോ, അഥവാ തൊഴിൽ ലഭിച്ചാലും സ്വകാര്യ ആശുപത്രി സ്ഥാപനങ്ങൾ അവർക്ക് വേണ്ടി ചെയ്യുന്ന ജോലിക്ക് അർഹമായ വേതനം നൽകാതെ ജോലിക്കാരെ ചൂഷണം ചെയ്തു വന്നതും യഥാർത്ഥമായ  വസ്തുതകളാണ്.

കേരളം ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് പല വികസന കാര്യങ്ങളിലും മുൻപന്തിയിലാണ്. അതുപക്ഷെ എന്തുകൊണ്ട് മറ്റു ചില പ്രധാനപ്പെട്ട കാര്യങ്ങളിലെ പുരോഗതിയോടൊപ്പം സാമൂഹ്യവിരുദ്ധമായ അധ:പതനവും സംഭവിച്ചുവെന്ന് പറയുക നിർഭാഗ്യകരമാണ്. ആതുര സേവനം എന്ന മഹത്തായ വാക്ക് തല്ലിയുടച്ചത്, ആദ്യം നഴ്സുമാരും ഡോക്ടർമാരും ആയിരുന്നില്ല. അതുപക്ഷെ, പിന്നീട്, ആശുപത്രി ഉടമകളും അധികൃതരും ഡോക്ടർമാരും, ഒരുപക്ഷെ അവർ തന്നെ ഒരു വലിയ തിന്മയുടെ ലാഭം പങ്കിട്ടെടുക്കുന്ന അഴിമതിക്കാർ എന്ന പേരിനുടമകൾ ആയിത്തീർന്നു. ആശുപത്രികൾ നിസഹായരായ രോഗികളെ 'പ്രാണികളെ വെട്ടി വിഴുങ്ങുന്ന എട്ടുകാലികൾ കെട്ടിയ വലകൾ'ക്ക് തുല്യമാക്കി മാറ്റിയെന്ന ആരോപണം ഈ അടുത്ത കാലങ്ങളിൽ ജനങ്ങൾ  പറഞ്ഞുതുടങ്ങി..

ലാഭേശ്ചയില്ലാതെ മനുഷ്യസേവനം നടത്തിയിരുന്ന ഒരു പഴയ കാലം ഓർമ്മിക്കുന്നു. ഇത്തരം ആതുരാലയങ്ങൾ എല്ലാം കേരളത്തിൽ ഇന്ന് പണ സമ്പാദനത്തിനു മാത്രമുള്ള ധാർമ്മികബോധം നഷ്ടപ്പെട്ട ഒരുതരം സാമൂഹ്യവ്യവസ്ഥയുടെ ചീഞ്ഞളിഞ്ഞ മാലിന്യ കൂമ്പാരങ്ങളായി മാറിയിരിക്കുന്നു. ധനികനും ദരിദ്രനും രോഗിയായാൽ ആശുപത്രിയിൽ പണം നൽകുന്നതിൽ തുല്യരാണ്. അതുപക്ഷെ ചിത്സയുടെ രീതിയിൽ അവർ തമ്മിൽ അതിവിദൂരതയിലാണ്. ശരിയായ ചികിത്സ കിട്ടാൻ കോഴപ്പണം കൊണ്ടെറിഞ്ഞു തന്നെ കൊടുക്കണം.! കേരളത്തിന്റെ അവജ്ഞയർഹിക്കുന്ന പൊതുജനാരോഗ്യ പരിപാലനം.!

തീരാശാപം -പണിമുടക്ക്‌
ദുരിതങ്ങളുടെ ദു:ഖ പർവ്വങ്ങൾ ഏറെയാണ്‌. ചില ഉദാഹരണങ്ങൾ ഇവിടെ ചേർക്കട്ടെ: സംസ്ഥാനത്ത് മനോരോഗികൾക്ക് ആവശ്യമായ മരുന്നുകൾ ഒരു വർഷമായി കിട്ടാനില്ല. ഡോക്ടർക്കോ നഴ്സുമാർക്കൊ മനസാക്ഷിയില്ലെന്നു മാത്രമല്ല, മരുന്നുകൾക്കു പോലും മനസാക്ഷിയില്ലായെന്നാണ് പൊതുവെ പറയുന്നത്. സർക്കാർ പദ്ധതി പ്രകാരം ഫീൽഡ് സൈക്യാട്രിസ്റ്റ് കമ്മ്യൂണിറ്റി കേന്ദ്രങ്ങളിൽ വന്നു സന്ദർശനം നടത്തുമെന്ന് പറയുന്നുണ്ട് . എന്നാൽ കുറിച്ചു കൊടുക്കുന്ന മരുന്നുകൾ എവിടെനിന്ന്  കിട്ടുമെന്ന് ഡോക്ടർക്ക് പോലും ഇപ്പോൾ അറി ഞ്ഞുകൂടാന്നു രോഗികളുടെ സ്വന്തക്കാർ ആവലാതിപ്പെ ടുന്നു.

കേരളത്തിൽ സൗജന്യചികിത്സ അത്യാഹിതത്തിലാണെന്ന് മാദ്ധ്യമങ്ങൾ എഴുതി. അതിനെ ശ്രദ്ധിക്കുക. സൗജന്യം എന്നത്, ഒരു രൂപയ്ക്ക് അരിയും, സൌജന്യ ചികിത്സയും മറ്റുള്ള  എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നവരെ യാണ്‌ ഉദ്ദേശിക്കുന്നത്. അതായത് അവൻ ബി. പി. എൽ പട്ടികയിൽ പെട്ടവൻ ആയിരിക്കണം. ബി. പി. എൽ അല്ലാത്ത പാവപ്പെട്ടവനു രോഗം വന്നാൽ കിടപ്പാടം വിറ്റുകിട്ടുന്ന പണംകൊടുത്താലും വീണ്ടുമവൻ മരണംവരെയും കടക്കെണിയിലാകും. സർക്കാരിന്റെ ദയാപരിധിയിൽ ഒട്ടു പെടുകയുമില്ല.

അടുത്ത കഠിന പ്രഹരം നോക്കുക. സൌജന്യങ്ങൾ ബി. പി. എൽ കാർക്ക് മാത്രമുള്ളതാണെന്ന് മുകളിൽ പറഞ്ഞല്ലോ. സർക്കാർ സേവനങ്ങൾക്കുള്ള ഫീസുകൾ 50% വർദ്ധിപ്പിക്കാൻ മന്ത്രി സഭ തീരുമാനിച്ചതോടെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് കേരളത്തിലെ സർക്കാർ ആശുപതികളിൽ സൗജന്യ ചികിത്സയ്ക്ക് കർശന നിയന്ത്രണം വരും. ഇതെങ്ങെനെ? കർശന പരിശോധനകൾക്ക് ശേഷം, കേരളത്തിൽ സർക്കാർ നിശ്ചയിച്ച ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്കെ ഇനി സൌജന്യചികിത്സ ലഭിക്കുകയുള്ളൂ.
 
നിരക്കുകൾ വർദ്ധിക്കുന്നതോടെ സർക്കാർ ആശുപത്രികളും സ്വകാര്യ പരിശോധനാ കേന്ദ്ര ലാബുകളും ആശുപത്രികളും തമ്മിൽ പറയത്തക്കതായ വ്യത്യാസമില്ലാതെ എകീകരിക്കപ്പെട്ടരീതിയിലാകും. സർക്കാർ ഫീസ്‌ വർദ്ധന മുന്നിൽകണ്ടുകൊണ്ട്‌ സ്വകാര്യ ആശുപത്രികളും അവരുടെ നയം മാറ്റിത്തുടങ്ങി. എന്ത് സംഭവിക്കും? ഈ ഫീസുകൾ വർദ്ധിക്കുന്നതോടെ ചില വിദഗ്ദ്ധ ചികിത്സയ്ക്ക് വേണ്ടി സർക്കാർ ആശുപത്രികളെ ആശ്രയിച്ചിരുന്ന സാധാരണക്കാരനും ബി. പി. എൽ പട്ടികയിൽ പെടാത്ത പാവപ്പെട്ടവനും ദുരിതത്തിലാകും. സൗജന്യ ചികിത്സ ആർക്കും നൽകേണ്ടതില്ല. എന്നാൽ അതിനു സഹായകമായ പൊതുജനാരോഗ്യ നയം സർക്കാർ എന്തുകൊണ്ട് ചിന്തിക്കുകയോ പ്രയോഗത്തിൽ വരുത്തുകയോ ചെയ്യുന്നില്ല? മരുന്നുകൾ ലഭ്യമല്ല, മരുന്നുകളുടെ അമിതവിലവർദ്ധന, ഇതെല്ലാം ആരോഗ്യരംഗത്തെ തകർക്കുകയും രോഗികളെ ശിക്ഷിക്കുകയും ചെയ്യുന്നു.

ഫീസ്‌ വർദ്ധനവിനെപ്പറ്റി ആരോഗ്യവകുപ്പ് മെഡിക്കൽ സ്ഥാപനങ്ങൾക്കും ഉടൻ അറിയിപ്പ് നൽകിയെന്ന് പറയുന്നു. ഇപ്പോൾത്തന്നെ ചികിത്സയ്ക്ക് ജനപ്രതിനിധികളുടെ ശുപാർശയുണ്ടെങ്കിൽ ഒരു സൌജ്യന്യ ചികിത്സയും ലഭിക്കും. അവിടെ നിയമം ബലാൽസംഗം ചെയ്യപ്പെടുകയാണ്. എന്നാൽ ഇനി മുതൽ ബി. പി. എൽ കാർഡ് ഹാജരാക്കിയാലേ നിയമ സൗജന്യം ലഭിക്കൂ എന്ന് പറയുന്നു. 

മെഡിക്കല്‍ കോളജ്‌ ആശുപത്രികളില്‍ മസ്‌തിഷ്‌ക സ്‌കാനിംഗിന്‌ ഈടാക്കിയിരുന്ന 800 രൂപ ഫീസ്‌ 1200 രൂപയാകും. മറ്റു ശരീരഭാഗങ്ങളുടെ  സ്‌കാനിംഗിന്‌ 2000 രൂപയെന്നത്‌ സ്വകാര്യ ലാബുകളിലെ നിരക്കായ 3000 രൂപയിലെത്തും. വിവിധ എം.ആര്‍.ഐ. സ്‌കാ നിംഗിന്‌ 2000 രൂപ മുതലാണ്‌ ഫീസ്‌. അതെല്ലാം വര്‍ധിക്കും. യഥാക്രമം 15 രൂപ, 100 രൂപ വീതം ഈടാക്കിയിരുന്ന മൂത്രപരിശോധനയ്‌ക്കും വിവിധ രക്‌തപരിശോധനയ്‌ക്കും നിര ക്ക്‌ ഇരട്ടിയാകും. കരള്‍ പ്രവര്‍ത്തനപരിശോധനയ്‌ക്കുള്ള 130 രൂപ ഫീസ്‌ 230 രൂപ യാകും. - ജനമനസ്സിനെ വീണ്ടുവിചാരപ്പെടുത്തുന്ന ഇങ്ങനെയുള്ള വിശദാംശങ്ങൾ കേരളത്തിലെ മാദ്ധ്യമങ്ങൾ ആണ് പുറത്തു വിട്ടത്.

  പൊതുജനാരോഗ്യ നയരൂപീകരണം.

 
Long wait- People queue for free meal at Medical college, Kozhikode, Kerala.
പൊതുജനാരോഗ്യ പരിപാലന സിസ്റ്റം രൂപപ്പെടുത്തുന്നതിനു ആവശ്യമായ പദ്ധതികളും, രൂപരേഖകളും, ഘടനയും, സംഘടനാത്മകത്വവും, കർശന നിയന്ത്രണവും, ആരോഗ്യധനകാര്യ സംബന്ധമായ എല്ലാക്കാര്യങ്ങളും, പ്രായോഗികമായി നിർവഹിക്കു വാൻ വേണ്ടിയുളള ഉത്തരവാദിത്വമുള്ളത് പൊതുജന കാര്യങ്ങളിൽ എല്ലാം ക്രമപ്പെടുത്തുന്ന സർക്കാരിനാണ്. ഈ ഒരു കാര്യം സാമാന്യമായി ആലോചിച്ചാൽ നമുക്ക് മനസിലാക്കാൻ കഴിയും.

പൊതുജനാരോഗ്യകാര്യങ്ങളിൽ ബന്ധപ്പെട്ട രാഷ്ട്രീയ വിഷയങ്ങളിലേയ്ക്ക് പ്രധാന ഘടകങ്ങളായ പരിസരവും, ജനജീവിതരീതിയും, സാഹചര്യങ്ങളും  വളരെയേറെ സ്വാധീനം ചെലുത്തുന്നതാണ്. ആവയിതാണ്: വിദ്യാഭ്യാസം, തൊഴിൽ, ഭക്ഷണം, താമസം, ഗതാഗത സൗകര്യം, പരിസ്ഥിതി, കുടുംബം, ഒഴിവും വിശ്രമ സമയവും, എന്നിങ്ങനെ പോകുന്നു. സർക്കാറിന്റെ  പൊതുജനങ്ങളുടെ ആരോഗ്യപദ്ധതിയിലേതിനേക്കാൾ പരോക്ഷമായ പൊതുജനാരോഗ്യകാര്യം യഥാർത്ഥമായട്ടുള്ള ആരോഗ്യപദ്ധതിയെക്കാൾ, ശക്തമായ ഫലം കാണിച്ചു തരുന്നുണ്ട് .

ആശ്രയം മെഡിക്കൽ ഇൻഷുറൻസ് തന്നെ.
 
ഒന്നാലോചിച്ചാൽ കുറെ കാര്യങ്ങൾ നമ്മുക്ക് ശരി വയ്കേണ്ടി വരുന്നുവെന്ന് കാണാം. ഒന്നാമതായി, എന്താണ് പൊതുജനാരോഗ്യ പദ്ധതിയുടെ ലക്‌ഷ്യം കാണുക? അതുപക്ഷെ, ഇതിൽ അതിപ്രധാന പ്രാധാന്യം കണ്ടു അവയെല്ലാം  നടപ്പാക്കുവാൻ വേണ്ടിയ കാര്യങ്ങളെ ശ്രദ്ധിക്കാം. 

1). രോഗങ്ങളും അപകടങ്ങളും ഉണ്ടാകാതിരിക്കാൻ കൂടുതൽ ശ്രദ്ധിക്കുക. 

2). രോഗിയുടെ വരുമാനമോ സമ്പത്തിന്റെയൊ മാന:ദണ്ഡം നോക്കാതെ സ്വതന്ത്രമായതും രോഗത്തിന് അവശ്യമുള്ളതുമായ മെച്ചപ്പെട്ട ചികിത്സാ സൗകര്യം സാധിച്ചു നല്കണം.

3). ഓരോരോ രോഗിക്കും നൽകപ്പെടുന്ന ആതുര ചികിത്സാസഹായം, ഓരോ വ്യക്തിയുടെയും സ്വയം നിർണ്ണയാവകാശം ലംഘിക്കാത്തതും മാനുഷികവും ഏറ്റവും കൂടുതൽ മെച്ചപ്പെട്ടതും ആയിരിക്കണം. 

4). അതിലേറെ ശ്രദ്ധിക്കേണ്ട ഒരു വസ്തുത, പൊതുജനാരോഗ്യ പദ്ധതി രോഗീ പരിചരണം ഏറ്റവും ചെലവു കുറഞ്ഞതും ചികിത്സാസഹായം വിദഗ്ധവും ആക്കി തയ്യാറാക്കണം.

5). ജനങ്ങൾ ഈ പദ്ധതിയിൽ തൃപ്തരും വിശ്വാസം ഉള്ളവവരുമായിത്തീരണ മെന്നത് മാത്രമല്ല, ആരോഗ്യപരിചരണ വിഭാഗത്തിൽ ജോലിചെയ്യുന്നവരായ ആളുകൾക്ക് നല്ല തൊഴിൽ വ്യവസ്ഥയും നല്കണം. ഈ വ്യവസ്ഥകളും മറ്റു നിയമങ്ങളും മറ്റും രാജ്യത്തെ സർക്കാർ ആതുരാലയങ്ങളെ മാത്രമല്ല, മറിച്ച് സ്വകാര്യ ആതുരാലയങ്ങളെയും, അതുപോലെതന്നെ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടരുടെ സ്വകാര്യ സേവനത്തിനും മേല്പറഞ്ഞ വ്യവസ്ഥകളും  കർശനമായി ബാധകമാക്കണം 

6)-  പണം അടയ്ക്കുക.
ഇത്തരം പൊതുജനാരോഗ്യ പദ്ധതിയുടെ നടത്തിപ്പുകളും പദ്ധതികളും മേല്നോട്ടവുമെല്ലാം കേന്ദ്രസർക്കാരിൽ നിക്ഷിപ്തമായിരിക്കണം. സംസ്ഥാന സർക്കാർ സംസ്ഥാനത്തുള്ള നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ആരോഗ്യ വകുപ്പ് സ്ഥാപനങ്ങളായ ഹെൽത്തുസെന്ററുകൾ തുടങ്ങിയവയുടെയെല്ലാം  സംഘാടകപരമായ കാര്യങ്ങൾ ചെയ്യുന്ന മേല്നോട്ടം നടത്തട്ടെ.

7)- രോഗീ ചികിത്സാ ആവശ്യങ്ങളിലുള്ള അമിത ചെലവുകൾ  കുത്തനെ കുറയ്ക്കുവാനുള്ള അടിയന്തിരമായ പരിഷ്കരണം ആരോഗ്യരംഗത്തുണ്ടായെ തീരു എന്ന് ജനാഭിപ്രായം കൂടി ഉണ്ടാകണം.

8)- കേരളത്തിൽ രോഗീപരിചരണ ഇൻഷുറൻസുകൾ എല്ലാവർക്കും അവയെ ഒരുപോലെ നടപ്പാക്കണം. കറുത്തതെന്നോ, വെളുത്തതെന്നോ, ഒരാൾ ഒരു ധനികനെന്നോ, ദരിദ്രനെന്നോ, ബി. പി. എൽ എന്നോ, എ. പി. എൽ എന്നോ ഇതുവരെ നല്കിയിരുന്ന ഇളവു നിറുത്തലാക്കണം.

9)- തൊഴിൽ ധാതാവും ജോലിക്കാരും ഓരോ നിശ്ചിത ശതമാനം തുക രോഗ പരിചരണ ഇൻഷുറൻസ്  തുടങ്ങുന്നതിനു വേണ്ടി ഒരു വീതംതുക നല്കണം. ജീവിതകാല ചികിത്സാ ഇൻഷുറൻസ് പദ്ധതിക്കുവേണ്ടി ഇങ്ങനെ സംരംഭം കേരളം തുടങ്ങണം.

10)- പ്രൈവറ്റ് തൊഴിൽ ചെയ്യുന്നവർ തനിച്ചും അല്ലാത്തവരുടെത് തൊഴിൽ ദാതാവും ജോലിക്കാരനും കൂടിയുള്ള ഇൻഷുറൻസ്.

11)- കേരളത്തിൽ തുടങ്ങുന്ന ഇൻഷുറൻസിന്റെ ഫലം മറ്റെല്ലാ സംസ്ഥാനങ്ങ ളിലും ചികിത്സ ചെയ്യാനുള്ള സൗകര്യം വ്യവസ്ഥയിൽ രൂപീകരിക്കണം.

12)- അതുപോലെതന്നെ ഫാമിലി ഇൻഷുറൻസ്കളും അതിനോട് ബന്ധപ്പെട്ട മറ്റുള്ള എല്ലാ ആനുകൂല്യങ്ങളുമെല്ലാം വാഗ്ദാനം ചെയ്യുന്ന കേരളത്തിലെ  പൊതുജനാരോഗ്യക്ഷേമ പദ്ധതി, അഴിമതിക്ക് വിധേയമാകാത്ത വിധത്തിൽ ജനക്ഷേമപരമായ ഉറച്ച പദ്ധതി ആയി രൂപീകരിക്കണം.

കേരളത്തിൽ സർക്കാർ ചെയ്യുന്ന പൊതുജനാരോഗ്യരാഷ്ട്രീയനയങ്ങളെല്ലാം പൂർണ്ണമായും തികച്ചും ജനോപകാരപ്രദമല്ല. ജനങ്ങളെ മുഴുവൻ രണ്ടുക്ലാസു കളിലെ വിഭാഗീയതയിൽ പെടുത്തി. . മരുന്നുകളുടെ വില അന്യായമായി വർദ്ധിപ്പിച്ചു. ആശുപത്രി ആനുകൂല്യങ്ങൾ കിട്ടാത്ത അനേകം പാവങ്ങളും സാധാരണക്കാരും ഇനി എന്ത് ചെയ്യും എന്ന് ജനങ്ങൾ ചോദിച്ചു തുടങ്ങി.

ജീവിക്കാൻ കൊതിച്ചു ഗതിമുട്ടി ആശുപത്രിയിൽ എത്തിയാൽ ഡോക്ടറുടെ കൽപ്പനയിൽ   "ഇന്റൻസീവു" (അത്യാഹിത വിഭാഗം) എന്ന മുറിയിലേയ്ക്ക് വിട്ടാൽ ഒരു രോഗിക്ക് മൂന്നാഴ്ചയ്ക്കുള്ളിൽ ആശുപത്രിബിൽ പ്രകാരമുള്ള  കുറഞ്ഞത്‌ ഒരു പത്തുലക്ഷം രൂപ ചെലവു വരും. ആശുപത്രിപ്രവേശനത്തിന് ഒരു വൻതുക വേറെയും, പിന്നെ ആയിരങ്ങൾ ഡോക്ടർമാർക്കു ഫീസുകളും. കൂട്ടത്തിൽ അന്നന്ന് മരുന്നിനും ചിത്സയ്ക്കുമുള്ള തുക അന്നന്ന് ഖജനാവിൽ  അടച്ചുകൊണ്ടിരിക്കുകയും വേണം. അത് നടന്നില്ലെങ്കിൽ രോഗിക്ക് തുടർ ചികിത്സയില്ലാ.അവയിൽ പല മരുന്നുകളും മെഡിക്കൽ ഷോപ്പുകളിൽനിന്ന് ലഭ്യവുമല്ലായെന്നതു യാഥാർത്ഥ വസ്തുതയാണ്. പണമുള്ളവരും മന്ത്രിമാരും വിദേശ ആശുപത്രികളിൽ ചികിത്സ നടത്തും. അത് മാത്രം ജനങ്ങൾ ഒട്ടും അന്വേഷിക്കുകയില്ലെന്നാണ് പൊതുവേയുള്ള നിലപാട്.

രോഗികളുടെ നീണ്ട കാത്തിരിപ്പ്
കേരളത്തിലെ ചികിത്സാ രംഗം തകർച്ചയിലാണിപ്പോ ൾ. ഇതിനെ മറി കടക്കാൻ കേരള സർക്കാരിനു ഒട്ടും കഴിയുന്നില്ല. അതുപക്ഷേ  ആരോഗ്യവകുപ്പ് അഴിമതി ക്ക് കൂട്ട് നില്ക്കുന്നു. ഓരോ ഡോക്ടർമാർഅഴിമതിയുടെ ദല്ലാളുമാരാണെന്ന് തന്നെ ജനം പരക്കെ പറ യുന്നു. മുറ പ്രകാരമുള്ള ആശുപത്രി ഡ്യൂട്ടികഴിഞ്ഞുള്ള ഹൌസ് പ്രാക്ടീസിന് ഒരോ രോഗിക ൾ ഒരു ഡോക്ടർക്ക് കയ്യിൽ നല്കേണ്ട കോഴ തുകയോ ആയിരം രൂപ മുതൽ മുകളിലേയ്ക്ക് കൈപ്പണം നൽകേണ്ടിയും വരുന്നുണ്ട്. കേരളാ ഡോക്ടർമാരും ബിസ്സിനസ് ആശയത്തിൽ തൊഴിൽ ചെയ്യുന്നു.

വാഹനാപകടമോ, അതുപോലെ അടിയന്തിര ഓപ്പറേഷൻ ചികിത്സയോ വേണ്ടി വരുന്ന രോഗിയുടെ പോക്കറ്റിൽ പണം ഇല്ലെങ്കിൽ, രൊക്കം പണം കൊടുത്തില്ലെങ്കിൽ, ഡോക്ടറും ഇല്ല, ചികിത്സയും ഇല്ല. ഒരു രോഗി അങ്ങനെ മരിച്ചാലും എന്ത്? അവർക്ക് യൂണിയനുണ്ട്, അവർക്കെതിരെ സർക്കാർ പോലും മുട്ടുമടക്കും. ആതുരാലയങ്ങൾ സ്വകാര്യ വ്യാപാരരംഗമായി മാറി.     

ഇന്ന് സാഹചര്യം മാറിയിരിക്കുന്നു. രോഗികൾക്ക് നല്കാൻ കഴിയേണ്ട എളിയ സാന്ദ്വന സ്പർശങ്ങൾ  നല്കാൻ കഴിയാതെയും, നിന്ദിതർക്കും പീഡിതർക്കും കുറഞ്ഞ സാധ്യമായ അളവിൽ തീരെ അറിവും വിശ്വാസവും പ്രതീക്ഷയും നൽകാൻ അവർക്ക് കഴിയാതെ പോയി. അഴിമതിയുടെ കാര്യത്തിൽ ചില അതുരാലായങ്ങളും ഡോക്ടർമാരും ഒരേവഴിയിൽത്തന്നെ സഞ്ചരിക്കുന്നു.

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണെന്നും നേതൃത്വം അവകാശപ്പെടുന്നു. അതുപക്ഷെ, സ്വന്തം ജനങ്ങളുടെ സ്വതന്ത്ര മൌലീക അവകാശങ്ങളുടെ മൌലീകമായ പൊതുജന ആരോഗ്യസംരക്ഷണത്തിൽ തികച്ചും ഇന്ത്യ പരാജയപ്പെട്ടു. അഴിമതികൾക്കു അതിനു എതിരെയുള്ള  നിയമത്തെ അപ്പാടെ വളച്ചൊടിച്ചു അഴിമതിക്ക് വേണ്ടിയുള്ള ഓരോരോ  രാഷ്ട്രീയ സ്വാധീനം നടത്തി ജനദ്രോഹം ചെയ്യുന്ന കാഴ്ചയാണ് എവിടെയും കാണാനുള്ളത്..

  ഡോക്ടർ
അധികാരവും ചില കസേര സ്ഥാനങ്ങളും മനുഷ്യനെ ലഹരി പിടിപ്പിക്കും, അവ  അവനെ അന്ധനാക്കും,  സഹമനുഷ്യരെ മറക്കാനിട യാക്കും. ചിലർക്ക് ഒരിക്കൽ ലഭിക്കുന്ന സ്ഥാനമാനങ്ങൾ നല്കുന്ന സൗകര്യങ്ങളെല്ലാം  മറ്റുള്ളവരെ വേദനിപ്പിക്കു വാനും മറ്റും താല്പര്യപ്പെടു ന്നവരും ഉണ്ട്. നാമെല്ലാം  ഡോക്ടർമാരെ കണ്ടിട്ടുണ്ട്. ചായക്കടയിൽ പോയി ചായ കുടിക്കാൻ, ഓരോ രോഗികളുടെ പ്രഷറും പൾസും നോക്കുന്ന ഉപകരണം "സ്റ്റെതൊസ്കൊപ്" കഴുത്തിലിട്ട് "ഞാൻ ഒരു  ഡോക്ടർ" എന്ന ഷിൽഡുമായി വന്നിട്ടുള്ള  അനേകം ചെറുപ്പക്കാരെയും പ്രായമുള്ളവരെയും ഞാൻ വളരെ നിർഭാഗ്യവശാൽ നേരിൽ കണ്ടിട്ടുണ്ട്. എനിക്കപ്പോൾ തോന്നിയത്, ഒരു "ബാർബർ" താൻ ഷേവു ചെയ്യുന്ന കത്തിയും കഴുത്തിൽ തൂക്കിയിട്ട് ഒരു റസ്റ്റോറന്റിൽ ചായയ്ക്ക് വേണ്ടി വന്നിരുന്നാൽ എങ്ങനെയിരിക്കുമെന്നാണ്? പൊതുസ്ഥലത്ത് ഡോക്ടർമാർ ഇങ്ങനെ പെരുമാറുന്നത് തങ്ങളുടെ സ്വന്തം പ്രോഫഷനോട് ചെയ്യുന്ന പരിഹാസ്യ നിലപാട് തന്നെയല്ലേ? ഇങ്ങനെയൊ ചിന്തിക്കുന്നതിനു മറ്റൊരു കാരണം കാണാം, " ഞാൻ വെറുതെ പഠിച്ചതല്ല, എണ്ണി എണ്ണി ലക്ഷങ്ങളോ കോടികളോ കോഴപ്പണം കൊടുത്താണ് അവിടെ പ്രവേശനം വാങ്ങിയത്, അത് പഠിക്കാൻ റാങ്ക് മാർക്കും തക്ക സ്വകാര്യമായ യോഗ്യതയും ഇല്ലാഞ്ഞിട്ടുപോലും. അപ്പോൾ പിന്നെ അന്ന് കൊടുത്ത കുറെ കോടികൾ തിരികെ കിട്ടുവാൻ, ഇവിടെ ശവശരീരങ്ങൾ ആകുവാൻവേണ്ടി  യോഗ്യത നേടിയ രോഗികളിൽ ചെലവാക്കണം. ഒരുപക്ഷെ ആ ബാർബർ ചിന്തിച്ചത് അത്രമാത്രം പോലും അങ്ങനെയാവുകയില്ല.

തീവ്രപരിചരണവേളയിൽ-ഡോക്ടർ,നഴ്സ്
ഇതയും പറഞ്ഞപ്പോൾ, പാശ്ചാത്യ നാടുകളിലെ ആതുര സേവനങ്ങൾ  എന്താണെന്നും, രോഗീ പരിചരണവേലകൾ എല്ലാം എങ്ങനെയെന്നും കുറെ ചിന്തിക്കാൻ വകയുണ്ട്. വകഭേദങ്ങളില്ലാതെ തന്നെ എല്ലാവർക്കും ഒരുപോലെ ഹെൽത്ത് ഇൻഷുറൻസു പദ്ധതി പാശ്ചാത്യ സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. ഉദാ: പശ്ചിമ ജർമ്മനിയിലാണ്‌ ആദ്യമായി ബിസ്മാർക്ക് ചക്രവർത്തി ഇപ്രകാരം പൊതുജനാരോഗ്യ വിഷയ ത്തിൽ രാഷ്ട്രീയമായ ഒരു വമ്പൻ പദ്ധതി ജർമൻ ജനനത്യ്ക്ക് വേണ്ടി ആരോഗ്യ ഇൻഷുറൻസ് മാതൃക രൂപപ്പെടുത്തി പ്രയോഗത്തിൽ വരുത്തിയതും. ഈ മാതൃക നിരവധിയേറെ  ലോകരാജ്യങ്ങൾ സ്വീകരിച്ചു. എല്ലാ ജനങ്ങൾക്കും- തൊഴിലാളികളുടെയും തൊഴിൽ ദാതാവിനറെയും എല്ലാ ക്ഷേമവും തൊഴിൽ നഷ്ടമായവർക്കും തൊഴിലുടമകൾക്കും തൊഴിൽ രഹിതർക്കും, കുടുംബംഗങ്ങൾക്കും വേണ്ടി, പൊതുവായി ക്ഷേമം ഉദ്ദേശിച്ചിട്ടുള്ള പദ്ധതികളായി അവയെ വികസിപ്പിച്ചു.
 
അത്യാഹിതത്തിൽപെട്ട രോഗിയുടെ ആരോഗ്യം വീണ്ടെടുക്കുവാൻ എല്ലാ അടിയന്തിര പദ്ധതികളും പാശ്ചാത്യ നാടുകളിൽ ചെയ്തിട്ടുണ്ട്. ഇതിനായിട്ട്  അടിയന്തിര വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. അപകടത്തിൽപ്പെട്ടവർക്ക് നില വിൽ അടിയന്തിര വൈദ്യസഹായം നല്കുവാൻ ആംബുലൻസ് സഹായവും  മാത്രമല്ല, ഹെലികോപ്ടർ സേവനം എതുസാഹചര്യത്തിലും എത്തിച്ചുനല്കി  രോഗിയെ ആശ്പത്രികളിൽ എത്തിക്കും. അപകടത്തിൽപ്പെട്ട ആളിന് ഏറ്റവും അടിയന്തിര സഹായം ലഭിക്കുവാൻ ആശുപത്രിയിൽ എത്തിയാൽ ആദ്യമേ ചോദിക്കുന്നത് പണമുണ്ടോ പോക്കറ്റിൽ, (കേരളത്തിലെ ആശുപത്രികളിലെ പുതിയ തട്ടിപ്പ്), എത്ര പണം ഉണ്ട് എന്നാണ്. പാശ്ചാത്യരാജ്യത്ത് അങ്ങനെയല്ല ഡോക്ടർമാരും ആശുപതിയും അടിയന്തിര സഹായപ്രവർത്തകരായ എല്ലാ സാനിട്ടറി സഹായികളും, അന്വേഷിക്കുന്നത് എങ്ങനെ ഒരാളുടെ ജീവൻ  നില നിറുത്തുവാൻ കഴിയുമെന്നുള്ളതാണ്. അവിടെ  അപ്പോൾ നടക്കുന്നത്,. ഡോക്ടർമാരും നഴ്സുമാരും സഹായികളും അവരുടെ കൃത്യങ്ങൾ മുറയ്ക്ക് നടത്തുന്നുവെന്നതാണ് .

പാശ്ചാത്യ രോഗീതീവ്രപരിചരണ മുറി
പൊതുജനാരോഗ്യത്തിനു ഏറ്റവും പ്രധാന മുൻഗണന നല്കുന്ന പാശ്ചാത്യലോക  സമൂഹത്തെ പരിഹസിച്ചു കേരളത്തിലെ ചിലപ്രമുഖർ ആരോപണം (ജീൻസ് വിവാദം, പാശ്ചാത്യരുടെ  സംസ്കാരം ) നടത്തുമ്പോൾ, രോഗികളുമായി നടന്നു അകത്തു പ്രവേശിക്കുവാൻ പോലും കഴിയാത്ത വിധം വളരെ വ്രുത്തിഹീനമായി കിടക്കുന്ന ആശുപത്രികളു ടെ ശോച്യാവസ്ഥയും മറ്റും, അവിടെ നടക്കുന്ന ഓരോ അഴിമതികളേയും എന്തുകൊണ്ട് ആർക്കും കാണുവാനോ അതേക്കുറിച്ചു ചിന്തിക്കുവാനോ കഴിഞ്ഞിട്ടില്ല?.

കേരളത്തിലെ പൊതുജനാരോഗ്യകാര്യങ്ങൾ നോക്കുന്ന വമ്പൻ സ്വകാര്യ ഏജൻസികളുടെ കയ്യുടെ പരിപൂർണ്ണ നിയന്ത്രണത്തിലും ഭരണത്തിലുമാണ് കാണപ്പെടുന്നത്.. ആശുപത്രികളുടെ എല്ലാ അനാമത്ത് ചെലവുകൾ, മറ്റു ജോലിക്കാരുടെ ശമ്പളം നൽകൽ, ശുചീകരണ ജോലികൾ, ഭക്ഷണം, ജലം തുടങ്ങിയ വിവിധ ചെലവുകൾ സംഘാടകർക്ക് ഉണ്ട്. പക്ഷെ, അവിടെയും  രോഗികളുടെ കാര്യത്തിൽ മാനുഷിക പരിഗണന തുലോം കുറവാണെന്ന പരാതികൾ അതിലേറെയാണ്. അതുപോലെ സർക്കാർ ആശുപത്രികൾക്ക് നടത്തിപ്പിനായി കോടികൾ കൊടുക്കുന്നുണ്ട്. അതുപക്ഷെ, അവയൊന്നും കുറഞ്ഞതോതിലെങ്കിലും ദരിദ്രരിലേയ്ക്ക് എത്തുന്നില്ല. അതിന്റെ ഏറിയ പ്രയോജനം സാമ്പത്തികമായി കൊള്ളചെയ്യുന്നത് ചില വമ്പൻ ഇടനിലക്കാർ ആണെന്ന് പരക്കെയും പറച്ചിൽ ഉണ്ട്.

കേരളത്തിലെ ആശുപത്രികളുടെ ശുചിത്വകാര്യം നമുക്ക് നോക്കാം. കേരള സർക്കാർ ആശുപത്രികളുടെ സുചിത്വത്തിലും സ്വകാര്യ ആശുപത്രികളേ പ്പോലെ തന്നെ, മുറികളിലെ ടോയിലറ്റ്, കുളിമുറി, അതിന്റെ പരിസരങ്ങൾ, ഇവിടമെല്ലാം മാലിന്യം നിറഞ്ഞത്‌ തന്നെ. ശുദ്ധജലവിതരണ കാര്യത്തിലും ഇതേ അവസ്ഥ തന്നെ. ഇതിലേറെ അപകടകരമായ നില കാണുന്നത് ഓരോ അത്യാഹിത വിഭാഗങ്ങൾ, ഐ. സി. യൂണിറ്റുകളിൽ കിടക്കുന്ന കട്ടിലുകൾ, ആവശ്യമായ ഓക്സിജൻ ഉപകരണങ്ങൾ, അവിടെ രോഗിയെ കിടത്തുന്ന തുണികൾ, രോഗികൾക്ക് ആവശ്യമായ മരുന്നുകൾ സൂക്ഷിക്കുന്ന സ്ഥലം ഇവയൊക്കെയും വൃത്തിഹീനമായി കാണപ്പെടുന്നു. രോഗിയുടെ അടുത്തു തന്നെ  നില്ക്കെണ്ടി വരുന്ന സ്വന്തപ്പെട്ടവരുടെ കാര്യം ഇതിലേറെ കഷ്ടതരം തന്നെ. സ്വന്തപ്പെട്ടവർ അവിടെയില്ലെങ്കിൽ രോഗിയുടെ കഥ നിമിഷവേഗം മറ്റൊന്നായിത്തീരും. രോഗിയുടെ ശരീരംതുടയ്ക്കണം, ഭക്ഷണം നല്കാൻ സഹായിക്കണം, കിടക്കയിൽ എഴുന്നേൽപ്പിച്ചു ഇരുത്തണം ഇങ്ങനെ മുഴവൻ ശുശ്രൂഷയും രോഗിയുടെ അടുത്തു കാത്തുനില്ക്കുന്ന സ്വന്തക്കാർ അവിടെ ചെയ്യേണ്ടി വരുന്നു. എന്നാലും പരിചരണ ബിൽ എഴുതുമ്പോൾ നല്കേണ്ട തുകയ്ക്ക് കുറവുകളും ഇല്ല. ആതുര ശുശ്രൂഷയും നമ്മുടെ രോഗിക്കുവേണ്ട ചികിത്സാവിധികളും ആശുപത്രിയും മാനുഷികവും ഏറ്റവും കൂടുതൽ മെച്ചപ്പെട്ടതും രോഗികൾ കിടക്കുന്ന മുറികൾ വ്രുത്തിഹീനമായിരിക്കരുതെ ന്നു ഉത്തരവാദപ്പെട്ടവർ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ?. ആകട്ടെ, പക്ഷെ അതിലേറെ ശ്രദ്ധിക്കേണ്ട വസ്തുത, പൊതുജനാരോഗ്യപദ്ധതി പൂർണ്ണമായും മാനുഷികമാകണം, ജനകീയമായിരിക്കണം എന്നതാണ്..

ഇങ്ങനെ ആശുപത്രി വൃത്തികാര്യങ്ങളിൽ ജനങ്ങൾ സഹകരിക്കണമെന്ന് അഭിപ്രായം പറഞ്ഞ ഒരു ജനപ്രതിനിധിക്ക് ഈയിടെ ലഭിച്ചതു കടുത്ത വിധി നടപടി നല്കി  അദ്ദേഹത്തെ തന്റെ സ്വന്തം പാർട്ടിനേതൃത്വം ക്രൂരമായിട്ട് ശിക്ഷിച്ച സംഭവം ആയിരുന്നു. ഇന്ത്യൻ സംസ്കാരത്തിന്റെ മഹാ മഹത്വവും മഹാത്മാഗാന്ധി അംഗവുമായിരുന്ന മുൻകാലത്തെ പേരും പഴമയും എല്ലാം അവകാശപ്പെടുന്ന ഒരു ഇന്ത്യൻ രാഷ്ട്രീയ പാർട്ടിയുടെ ചിന്താപരമായ തരം താഴ്ന്ന അധ:പതനം ചൂണ്ടി കാണിക്കുന്നതാണ്‌ ഈ നടപടി എന്ന് ജനങ്ങൾ പറയുന്നു.

ഈ വക കാര്യങ്ങൾ ഇത്രയും ദീർഘമായി വിശകലനം നടത്തിയത് ജനങ്ങളെ മുഴുവൻ അലട്ടുന്ന നിത്യസംഭവങ്ങൾ എന്ന നിലയിലാണ്. കേരളത്തിലെ സർക്കാരിന്റെ സാമ്പത്തിക നയവും കേരളത്തിലെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കാഴ്ചപ്പാടും ഇന്നത്തെ ജനജീവിതകാലത്തിനു അപ്പാടെ ചേരാത്തതാണ് എന്ന പരാതിയാണ് ജനങ്ങൾക്കുള്ളത്‌ . കേരളത്തിലെ എല്ലാ സർക്കാരുകളും ആരോഗ്യരാഷ്ട്രീയനയം ജാതി- സമുദായിക കാഴ്ചപ്പാടിൽ രണ്ടുതര ക്ലാസിൽ ആണ് വിഭജിച്ചിരിക്കുന്നത്. എ. പി. എൽ , ബി. പി.എൽ .! ഈ നാണംകെട്ട സർക്കാർ ആരോഗ്യ രാഷ്ട്രീയതത്വശാസ്ത്രം കേരളീയനു അപഹാസ്യമാണ്. ഒന്നാലോചിച്ചാൽ ഇതുശരിയല്ലേ? മലയാളി പരിഷ്കൃതർ എന്നഭിമാനിക്കുന്ന കേരളത്തിലെ ജനങ്ങളെ ആഗോളതലത്തിൽ അവരുടെ ജാതിപ്പേരും വംശങ്ങളും നോക്കി രണ്ടാക്കി വിഭജിച്ച കിരാതമായ ചിന്തകൾ അപഹാസ്യമാണ്. ഈ തിരിക്കൽ ഒറ്റവാക്കിൽ വിവരക്കേട് തന്നെ എന്ന് പറയട്ടെ. സർക്കാർ പേര് വിളിച്ചു അപമാനിക്കുന്ന ബി. പി. എല്ലിലും, എ. പി. എല്ലിലും പെട്ടതാണോ ഒരു മനുഷ്യന്റെ വിലപ്പെട്ട ശരീരമെന്ന് ശരീരത്തിൽ പ്രവേശിച്ച  രോഗാണുക്കൾക്ക് ഒട്ടും ശ്രദ്ധിക്കേണ്ട ആവശ്യമില്ലല്ലോ., ഒരു മനുഷ്യശരീരത്തിലേയ്ക്ക് രോഗാണുക്കൾക്ക് കടന്നു വരാൻ ഒരു ആധാർ കാർഡ് ആവശ്യമില്ലല്ലോ.!
www.dhruwadeepthi.com

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.