Dienstag, 26. September 2017

ധ്രുവദീപ്തി // ജർമ്മൻ ഡയറി // അണിയറഗൂഢാലോചനകളും "നാടുകടത്തൽ" തിരക്കഥയുടെ അരങ്ങേറ്റവും // George Kuttikattu


ധ്രുവദീപ്തി // ജർമ്മൻ ഡയറി // 


അണിയറഗൂഢാലോചനകളും 
"നാടുകടത്തൽ" 
 തിരക്കഥയുടെ അരങ്ങേറ്റവും   

 George Kuttikattu

1976 ആരംഭ കാലഘട്ടം. ഞാൻ ജർമ്മനിയിൽ താമസം തുടങ്ങിയിട്ട് അപ്പോൾ ഒരു വർഷം കഴിഞ്ഞതേയുള്ളൂ. ഇതിനകം ജർമ്മനിയിലെ മലയാളികളുടെ ജീവിതരീതിയും ജർമ്മൻ ജീവിതരീതിയും മനസ്സിലാക്കി വരുന്നതേയുള്ളൂ. എങ്കിലും വർത്തമാനവുമായി ബന്ധപ്പെട്ട നിലയിൽ നമ്മുടെയാളുകളുടെ ഏറെക്കുറെ വൈദേശികരായിക്കൊണ്ടിരിക്കുന്ന ജീവിതത്തെപ്പറ്റിയും അവരുടെ ദൈനംദിന പ്രശ്നങ്ങളെപ്പറ്റിയും പറയാൻ എന്റെ മനസ്സിനെ ഏറെ ആകർഷിച്ചിരുന്നു. എങ്കിലും ഞാൻ അതിലേറെ ഭയപ്പെട്ടിരുന്നു. പശ്ചിമ ജർമ്മനിയിലെ മലയാളികളുടെ ആദ്യകാലജീവിതവഴിയിൽ നേരിട്ട് അവർ പരിചയപ്പെടേണ്ടിവന്നിട്ടുള്ള വൈവിധ്യംനിറഞ്ഞ യഥാർത്ഥ സംഭവങ്ങളും അനുഭവങ്ങളും എല്ലാം ഇപ്പോൾ വീണ്ടും എടുത്തു പുറത്തു പറയുന്നതിൽ എന്ത് പ്രയോജനമെന്നു ചോദിച്ചവരും ഇല്ലാതില്ല. അവരുടെ അഭിപ്രായങ്ങൾ ഞാൻ മാനിക്കുന്നു, അതെല്ലാം ഓരോരോ പ്രത്യേക ദിശകളിലേക്ക് ലക്ഷ്യം ഉദ്ദേശിച്ചുള്ള അഭിപ്രായങ്ങളാണ്. അതുപക്ഷേ; സംഭവങ്ങൾ ചരിത്രങ്ങളായി മാറും. നാമെല്ലാം സത്യത്തിന്റെ യഥാർത്ഥ മുഖമാണ് കാണേണ്ടതെന്നു ഞാൻ ആഗ്രഹിച്ചു, ജീവിക്കുന്ന സത്യത്തിനെ മറയ്ക്കുന്ന മൂടുപടമല്ല ഇവിടെ എനിക്ക് പ്രദർശിപ്പിക്കുവാനുള്ളത്, എന്റെ മനസ് പറയുന്നു. ഇതിൽ വളരെ വൈമനസ്യവും തോന്നിയെങ്കിലും അവ മനുഷ്യസ്വഭാവത്തിന്റെ അഗാധ തലങ്ങളിൽ അനുഭവപ്പെടുന്ന- അവ ബാഹ്യമായിട്ടോ ആന്തരികമായിട്ടോ കടന്ന് പോകുന്ന- മറുനാട്ടിലെ നമ്മുടെ ജീവിതത്തെപ്പറ്റി എഴുതുന്നത് ഏതോ കുറച്ചൊരു യുക്തിയുള്ളതായി മാത്രംഎനിക്ക് തോന്നി.    

എങ്കിലും നൂലെത്താത്ത കയത്തിന്റെ ഒരു ബോധം എന്നിൽ ജനിപ്പിച്ചിരുന്നു. കാരണം, അവയെ സമീപിക്കുന്ന രീതി ഒരുപക്ഷെ പാടെ തെറ്റാണെന്നും പലപ്പോഴും ലഭിക്കുന്ന അനുഭവശകലങ്ങളിൽ നിന്നുള്ള നിഗമനങ്ങളെല്ലാം നീതീകരിക്കപ്പെടാവുന്നതല്ലെന്നും എനിക്ക് തോന്നിയിട്ടുണ്ട്. എങ്കിലും അന്ന് അവയെക്കുറിച്ചു ഭരണങ്ങാനത്തെ അസ്സീസി ആശ്രമത്തിൽ നിന്നും എല്ലാ മാസംതോറും പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന "അസ്സീസി മാസികയ്ക്ക്" അതിന്റെ എഡിറ്ററുടെ ആഗ്രഹപ്രകാരം ഞാൻ എന്റെ ലേഖനം അയച്ചു. 1976 മെയ് മാസം പ്രസിദ്ധീകരിച്ച "അസ്സീസി മാസിക"യിൽ "ഹിറ്റ്ലറുടെ നാട്ടിലെ മലയാളികൾ" എന്ന ലേഖനം  പ്രസിദ്ധീകരിച്ചു. അക്കാലത്തു ഏതാണ്ട് 5000 ത്തോളം മലയാളികൾ പശ്ചിമ ജർമ്മനിയിൽ ജോലി ചെയ്തു ജീവിക്കുന്നുണ്ട്. ഇവരിൽത്തന്നെ  അധികവും ഇവിടെ ജോലി ചെയ്യുന്നവരും പഠനം നടത്തുന്നവരുമായിരുന്നു. ജർമ്മൻ ജനതയുടെ ജീവിത ശൈലിയിൽ വ്യത്യസ്തപ്പെട്ടതെങ്കിലും മലയാളികൾ എല്ലാവരും അവരുടേതായ സ്വന്തം ജീവിതം നയിക്കുന്നവരായിരുന്നു. അവർ കേരളത്തനിമയിൽ ഓണം ആഘോഷിച്ചു, ക്രിസ്മസ് ആഘോഷം നടത്തി. തികച്ചും സന്തോഷകരമായ ജീവിതത്തിന്റെ തിളക്കമുള്ള തുടക്കമാണ് ഞാൻ അന്ന് അവരിൽ കണ്ടത്.

"നമ്മുടെ ഭാവി എന്താകും?"

മലയാളികളുടെ ഭാവിയെപ്പറ്റിയായിരുന്നു എന്റെ ലേഖനത്തിലെ ചില പ്രധാന സൂചനകൾ. ജർമ്മനിയിലെ "നമ്മുടെ ഭാവി" യെപ്പറ്റിയും അന്ന് ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ കുറെ ചേർത്തെഴുതണമെന്ന് എനിക്ക് തോന്നി. അതിങ്ങനെ തുടർന്നു: "പത്തും പതിനഞ്ചും വർഷങ്ങളായി ഇവിടെ ജോലി ചെയ്തുകൊണ്ടിരിക്കുന്ന മലയാളികൾക്കുപോലും ഉറപ്പില്ല, ഇനി എത്രകാലം കൂടി ഇവിടെ താമസിക്കുവാൻ സാധിക്കുമെന്ന്. ജർമ്മനിയിൽ വർദ്ധിച്ചു വരുന്ന തൊഴിലില്ലായ്‌മ പ്രശനം മൂലം അന്ന് വിദേശികളുടെ എണ്ണം കുറെ വെട്ടിച്ചുരുക്കുന്നതിനു നിയമത്തിന്റെ നീണ്ട കരങ്ങൾ പരക്കം പാഞ്ഞു നടക്കുകയായിരുന്നു.. മാനുഷിക പരിഗണനകളുടെ അടിസ്ഥാനത്തിൽ താമസിക്കുന്നതിനുള്ള അനുവാദം തന്നാൽത്തന്നെയും സാമ്പത്തികമാന്ദ്യം പൊതുജനങ്ങളിൽ അഴിച്ചുവിടുന്ന പ്രതികൂലഭാവവ്യതിയാനങ്ങളെല്ലാം ജർമ്മനിയിൽ ജോലി ചെയ്തുകൊണ്ടിരുന്ന മലയാളികളുടെ ഭാവിയെ ദുഷ്ക്കരമാക്കിയേക്കാം എന്നെനിക്ക് തോന്നിയിരുന്നു. ഇവിടെ ജോലി ചെയ്തുകൊണ്ടിരിക്കുന്ന പലർക്കും വിസ നീട്ടിക്കൊടുക്കുന്നതിൽ ജർമ്മൻ അധികാരികൾ വിസമ്മതിക്കുന്നതായും അറിഞ്ഞു. വിവിധകാരണങ്ങളാൽ പലർക്കും ജർമ്മനി വിട്ടുപോകുവാൻ പ്രേരിതമാകുകയും ചെയ്തിരുന്നു. ഏതായാലും വന്നവർ വന്നു, അതിവിദൂരഭാവി അങ്ങനെ പ്രതീക്ഷിക്കുകയും വേണ്ട". ഇപ്രകാരം എഴുതിയ ലേഖനം പ്രസിദ്ധീകരിച്ചു ഏറെ താമസിച്ചില്ല അഭ്യൂഹങ്ങൾ എല്ലാം സത്യമായി പുറത്തുവന്നുതുടങ്ങി..

നാടുകടത്തൽ ഭീഷണി..

1976 പകുതിയോടെ പശ്ചിമജർമ്മനിയുടെ തെക്കുപടിഞ്ഞാറൻ സംസ്ഥാനമാ യ ബാഡൻ-വ്യൂർട്ടംബർഗിൽ ഇന്ത്യയിൽ നിന്നും വന്നു ജോലി ചെയ്തുകൊണ്ടി രുന്ന ഏകദേശം 400- ഓളം ഇന്ത്യൻനഴ്‌സുമാർക്ക് അക്കാലത്തെ സംസ്ഥാന സർക്കാരിന്റെ മൈഗ്രേഷൻ അധികാരികളിൽ നിന്നും നാടുകടത്തലിന്റെ തനി ഭീഷണി കലർന്ന കത്തുകൾ ലഭിച്ചു. അക്കൂട്ടത്തിൽ ഹൈഡൽബെർഗ് പ്രദേശത്തുമാത്രം വിവിധ ആശുപത്രികളിൽ അക്കാലത്തു പത്തുപതിനഞ്ച് വർഷങ്ങളിലേറെ കാലം ജോലിചെയ്തിരുന്ന 80- ലേറെ ഇന്ത്യയിൽനിന്നുള്ള നഴ്‌സുമാർക്കും, പഠിച്ചുകൊണ്ടിരിക്കുന്നവർക്കും അധികാരികളിൽ നിന്നു മുള്ള കത്തുകളും ലഭിച്ചു തുടങ്ങി. അന്ന്, മലയാളികൾക്ക് താമസാനുവാദം നീട്ടിക്കൊടുക്കുകയില്ലെന്നും, വിസാകാലാവധി തീർന്നാൽ ജർമ്മനിയിൽ നിന്നും തിരിച്ചുപോകണമെന്നും അറിയിച്ചുകൊണ്ട് ജർമ്മൻ അധികാരികൾ എഴുതിയിരുന്ന ഒറിജിനൽ എഴുത്തിന്റെ കുറെ പ്രസക്തഭാഗം ഞാനിവിടെ ചേർക്കട്ടെ.

"Wie es wörtlich im Schreiben des Amtes für öffentliche Ordnung Heidelberg, im Einvernehmen mit dem Regierungspräsidium Karlsruhe heißt - "Eine weitere Verlängerung der Aufenthaltserlaubnis nach Fristablauf nicht mehr in Frage kommt, wenn die Arbeitsverwaltung bestätigt, dass der Arbeitsplatz bei der Universitätsklinik durch eine deutsche Arbeitskraft oder eine solche aus dem EG-Bereich besetzt werden kann. Sie wollen sich schon heute darauf einstellen, daß sie gegebenenfalls nach Ablauf der jetzt zu erteilenden Aufenthaltserlaubnis das Bundesgebiet Deutschland verlassen müssen." 
 
(In English-
"As it literally says in the letter from the Office for 
Public Order Heidelberg, in agreement with the 
Karlsruhe Regional Council -
" A further extension of the residence permit after the deadline is 
no longer possible if the labor administration confirms that the job 
at the university clinic is carried out by a German worker or one 
from the EC area can be filled. They want to be prepared today that 
they may have to leave the federal territory of Germany 
after the current residence permit has expired".)
 Fr. Ludwig Bopp, 
St. Bonifatius Church,
Heidelberg ,
Germany 
മനുഷ്യത്വത്തിനും സദാചാര മൂല്യങ്ങൾക്കുമെതിരായ കടുത്ത നടപടികളെ എങ്ങനെ നേരിട്ട് പരിഹാരം  കാണണമെന്നുള്ള കാര്യങ്ങളെക്കുറിച്ചു ഞാൻ ഹൈഡൽബർഗിലും അതുപോലെ ജർമ്മനിയിൽ പല സ്ഥലങ്ങളിലുമുള്ള മലയാളികളും കുറെയേറെ ജർമ്മൻ സുഹൃത്തുക്കളുമായും നേരിട്ടതന്നെ സംസാരിക്കുവാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ചു ഉടനെ എന്റെ വിശ്വസ്ത സുഹൃത്തും ഹൈഡൽബെർഗ് St. ബോണിഫാസിയൂസ് കത്തോലിക്കാ ഇടവക വികാരിയായിരുന്ന റവ. ഫാ. ലുഡ്‌വിഗ് ബോപ്പുമായി പുതിയ ഈ സംഭവത്തേക്കുറിച്ചു സംസാരിച്ചു. സ്ഥിതിവിവരങ്ങൾ ഞങ്ങൾ ഇരുവരും വിലയിരുത്തി. അടുത്ത ദിവസങ്ങളിൽ നമുക്ക് ഇതിനെതിരെ എന്ത് ചെയ്യാൻ കഴിയുമെന്നതിനെക്കുറിച്ചു ചില പ്രാഥമിക തീരുമാനങ്ങളിലെത്തി .

അതിനടുത്ത ദിവസം ഞായറാഴ്ചത്തെ വിശുദ്ധ കുർബാനയുടെ ഇടയ്ക്കുള്ള സന്ദേശപ്രസംഗത്തിൽ ഫാ. ലുഡ്‌വിഗ് ബോപ്പിന്റെ  മുഖ്യസന്ദേശവിഷയം ജർമ്മനിയിൽ ജോലി ചെയ്യുന്ന നഴ്‌സുമാർതന്നെ ആയിരുന്നു. ജർമ്മൻ ജനതയെ രോഗശയ്യയിൽ ശുശ്രൂഷിക്കുവാൻ എത്തിച്ചേർന്ന ഇന്ത്യയിൽ നിന്നുള്ള മലയാളികൾ  ഉടൻതന്നെ  ജർമ്മനിയിൽ നിന്ന് എന്നേയ്ക്കുമായി വിട്ടു ഇന്ത്യയിലേയ്ക്ക് പോകണമെന്നുള്ള സർക്കാർ അധികാരികളുടെ കല്പനയെക്കുറിച്ച്‌ അദ്ദേഹo  അപ്പോൾ  വിശദീകരണം ചെയ്തു.  ഫാ. ലുഡ്വിഗ്
അർപ്പിച്ചിരുന്ന വി. കുർബാനയിൽ ഞാനും എന്റെ ഭാര്യയും അന്ന് അവിടെ പങ്കെടുത്തിരുന്നു. "മനുഷ്യത്വമില്ലാത്ത ആ സർക്കാർ നടപടി അപ്പാടെ പിൻവലിക്കണമെന്നും, ധാർമികതയെ ചോദ്യം ചെയ്ത സർക്കാർ നടപടിയെ അപലപിക്കുവാനും" ജർമ്മനിയിലെ ജനങ്ങളെയെല്ലാം ചിന്തിപ്പിക്കുവാൻ ശക്തമായ ആഹ്വാനം ചെയ്യുന്നതായിരുന്നു, അദ്ദേഹം ചെയ്ത പ്രസംഗം. പശ്ചിമ ജർമ്മനിയിലെ ഇന്ത്യൻ നഴ്‌സുമാർ നേരിടുന്ന നാടുകടത്തൽ ഭീഷണിക്ക് കാരണമായിട്ടുള്ള നിഗൂഢ കാര്യങ്ങളെ "പൈശാചിക പ്രവർത്തി" യാണെ ന്നാണ് അദ്ദേഹം അപ്പോൾ വിശേഷിപ്പിച്ചത്.

മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യൻ നഴ്‌സുമാരുടെ നാടുകടത്തൽ ഭീഷണി ജർമ്മനിയൊട്ടാകെ ചർച്ചാവിഷയമാക്കാൻ ഫാ. ലുഡ്വിഗ് ബോപ്പ് ജർമ്മൻ പാർലമെന്റേറിയൻമാരും,  ജർമ്മൻ സർക്കാർ തലത്തിലും, ബാഡൻ-വ്യൂർട്ടം ബർഗ്ഗ് സംസ്ഥാന നിയമ സഭാംഗങ്ങളും, വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വങ്ങളും, വിവിധ ജർമ്മൻ ടെലിവിഷൻ-പത്ര മാദ്ധ്യമങ്ങളുമായി നിര വധിചർച്ചകളും കൂടിക്കാഴ്ചകളും നടത്തി. അന്ന് സർക്കാർ തലങ്ങളിലുള്ള വ്യക്തികളുമായി നടത്തിയിരുന്ന ചർച്ചകളിൽ അദ്ദേഹത്തോടൊപ്പം അന്ന് ഞാനും സംബന്ധിച്ചു. ഹൈഡൽബർഗിൽ സിറ്റി അഡ്മിനിസ്ട്രേഷനോട് ബന്ധപ്പെട്ടുള്ള എമിഗ്രേഷൻ വിഭാഗത്തിലെ ജർമൻകാരനായ Mr. ബെർണാഡ് സ്റ്റാഡ്‌ലർ എന്നിവർ മലയാളികളുടെ നിലനിൽപ്പിനു വേണ്ട ഔദ്യോഗിക സഹകരണം നൽകിയിരുന്നു.

ജർമ്മനിയിലെ മലയാളികളെ ഇന്ത്യയിലേയ്ക്ക് തിരിച്ചയക്കുന്നതിനുള്ള  നിഗൂഢ ശ്രമ  പദ്ധതി സംബന്ധിച്ച് ആകർഷകമായ നിരവധി വാഗ്ദാനങ്ങളും ഉറപ്പുകളും കാരിത്താസിൽ പ്രവർത്തിക്കുന്ന ഇൻഡിഷർ സോഷ്യൽ വർക്ക് വിഭാഗത്തിലെ മലയാളികൾക്ക് നൽകിയിരുന്നു. ഇവർക്ക് എറണാകുളത്തു ഒരു സെന്റർ തുറന്നു കൊണ്ട് ജർമ്മനിയിലെ ശമ്പള തുല്യമായ പ്രതിഫലം നൽകി കേരളത്തിൽ പോയി ജോലി ചെയ്യുക. അതിശയകരമായ വിധത്തിൽ ഇത്തരമുള്ള അധോലോകസമാന പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത്  തൃശൂർരൂപത മെത്രാൻ ബിഷപ്പ് കുണ്ടുകുളവും, നിത്യസഹായികളായിട്ട്  തൃശൂർ സ്വദേശിയും ജർമ്മനിയിൽ കൊളോൺ കേന്ദ്രമാക്കി വേലചെയ്യുന്ന  ചില സി. എം. ഐ സഭാ പുരോഹിതരും, കൂടെ അവരുടെ ആനുകൂല്യങ്ങൾ  പറ്റുന്ന, ചില ജർമ്മൻ മലയാളി അനുയായികളും, അവരാകട്ടെ, ജർമ്മനിയിൽ മലയാളിസമൂഹത്തെ മുഴുവൻ പലതട്ടുകളാക്കി പൊട്ടിച്ചിതറിച്ച ചില ചില മലയാളിസമാജസംഘാടകകിരീടമണിഞ്ഞവരും ആയിരുന്നുവെന്ന് ഇവിടെ പറയാതെപോകുന്നത് സംഭവങ്ങളോടും അവയോടുള്ള യാത്ഥാർത്ഥ്യത്തെ യോ തമസ്ക്കരിക്കുകയാണ്. ഇവരുടെ ചതിക്കുഴികളുടെ  നിർമ്മാണത്തെ ധീരതയോടെ എതിർത്തിരുന്ന എതിർത്തിരുന്ന വേറെചില സി. എം. ഐ വൈദികരെ ഇക്കൂട്ടർ മാനസികമായും ശാരീരികമായും അന്ന് പീഡിപ്പിച്ചു വന്നത് മറ്റൊരു കാര്യം. എല്ലാം നമ്മെ ഞെട്ടിക്കുന്ന പല സംഭവങ്ങളുടെ തീരാ തുടർകഥകളുടെ പരമ്പരയാണ് ഉണ്ടായത്. 

1960 കൾക്ക് ശേഷം, തങ്ങളുടെയെല്ലാവിധത്തിലുമുള്ള സ്വതന്ത്രമായ ഒരു തിളങ്ങുന്നസ്വന്തം ഭാവിജീവിതത്തിനു വഴിതേടി  ജർമ്മനിയിലെത്തിയ വർക്ക് കേരളത്തിൽ തൊഴിൽ സാദ്ധ്യതകളാകട്ടെ സ്വപ്‌നമായിരുന്നിരുന്ന  അക്കാലത്ത്, ഓരോ തൊഴിൽ  ലഭിച്ചു, അഥവാ നല്ല വിദ്യാഭ്യാസ സാദ്ധ്യത ലഭിച്ചു. ജർമ്മനിയിലെത്തി ഭാവി ജീവിത വഴികൾ തെളിച്ചവരെ പിറകോട്ടു വലിച്ചു ഇന്ത്യയിലെയ്ക്ക് അയക്കുവാൻ ശ്രമിച്ച നടപടി തെറ്റോ ശരിയോ എന്ന് കാലം തെളിയിച്ചിരുന്നു. കേരള മലയാളിയുടെ, കാത്തലിക്ക് ബിഷപ്‌സ് കൗൺസിൽ ഓഫ് ഇന്ത്യയുടെ, പച്ചയായ കൊടും ക്രിമിനൽ തട്ടിപ്പ് മനോഭാവത്തിന്റെ ഒട്ടും നിറം മാറാത്ത തനി മകുടോദാഹരണം തന്നെ! ഇതാണ്, അക്കാലത്ത് അവർതന്നെ  നിശ്ചയിച്ച തട്ടിപ്പുകളുടെ, നിരവധി രഹസ്യ തീരുമാനങ്ങളുടെ പൂർണ്ണരൂപം ക്രൂരത വികസിച്ചു, അവ അതേപടി പ്ലാൻ ചെയ്തു ജർമൻ സർക്കാരിലെത്തിയതിന്റെ അന്തിമ തീരുമാനത്തിന്റെ  ഫലമായിരുന്നു, 1976- ൽ ജർമ്മനിയിലെ ബാഡൻവ്യൂർട്ടം ബർഗ്ഗ് സംസ്ഥാന സർക്കാർ സംസ്ഥാനത്തെ മലയാളികൾക്കെതിരെ അന്ന് പ്രഖ്യാപിച്ച  നാടു കടത്തൽ കൽപ്പന. 

ഇന്ത്യയിലെ കത്തോലിക്കാ സഭയ്ക്ക് യൂറോപ്പിൽ ഏറെക്കൂടുതൽ സാമീപ്യ ബന്ധമുള്ള കാരുണ്യപ്രവർത്തനം നടത്തുന്ന ലോകപ്രസ്ഥാനമാണ് ബാഡൻ വ്യൂർട്ടംബർഗ് സംസ്ഥാനത്തുള്ള ഫ്രെയ്‌ബുർഗ്ഗിൽ പ്രവർത്തിക്കുന്ന ജർമ്മൻ കേന്ദ്ര കാരിത്താസ് ഫെർബാൻഡ്‌. അതുപോലെ തന്നെ ജർമ്മനിയിലെ കത്തോലിക്കാ സഭയ്ക്ക് ഏറ്റവും കൂടുതലേറെ സ്വാധീനം ചെലുത്താൻ കഴിയുന്ന പ്രധാന കത്തോലിക്കാ മേധാവിത്തം നിലവിലുള്ള പശ്ചിമജർമ്മൻ സംസ്ഥാനമാണ് ബാഡൻ വ്യൂർട്ടംബർഗ്. ധാർമ്മികത നോക്കിയാൽ മറ്റെല്ലാ രാജ്യക്കാരെയും സഹായിക്കുന്നതുപോലെതന്നെ സ്വരാജ്യത്തുനിന്നും ജർമ്മനിയിലെത്തി ജോലിചെയ്തു ജീവിക്കുന്ന മലയാളികളുടെ സാമൂഹ്യ ഉന്നമനത്തെ ലക്ഷ്യമാക്കിയും പല സാമൂഹ്യപ്രവർത്തനകേന്ദ്രങ്ങളും തുറക്കപ്പെട്ടിട്ടുണ്ട്. അതിലൊന്നായിരുന്നു  ജർമ്മനിയിൽ ഉണ്ടായ ഇന്ത്യൻ സോഷ്യൽ സർവീസ് വിഭാഗം. അതിൽ ചില മലയാളികളാണ് ജോലി ചെയ്തത്. മലയാളികൾക്ക് ഏതെങ്കിലും വിധത്തിൽ സഹായം നൽകുവാൻ കഴിയുന്നതിനു പകരം ഈ   സേവനകേന്ദ്രങ്ങളിലെ പ്രവർത്തനം സ്വാർത്ഥ താല്പര്യങ്ങൾക്കും നമ്മുടെ കൊച്ചു സമൂഹത്തിനു സുരക്ഷിതത്വം ഉറപ്പു നല്കുന്നതിനുപകരം അവർ സാമൂഹ്യഭദ്രത തകർക്കുകയാണുണ്ടായതെന്ന് 1977 -1978 ലെ " ഈ നിശബ്ദത ഒരു കൊടുങ്കാറ്റിന്റെ ആരംഭം" എന്ന തലക്കെ ട്ടിൽ കൊളോണിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന "കവിത" ജേർണൽ മുഖ ക്കുറിപ്പിൽ അതിനിശിതമായി ആക്ഷേപിച്ചിരുന്നു. അന്ന് പ്രതിസന്ധിയിൽ നമ്മളെ സഹായിക്കുന്നതിന് തയ്യാറായത് അനേകം ജർമ്മൻകാരാണ്.  അതു പോലെ തന്നെ ചില ഇന്ത്യൻ ഭരണാധികാരികളും എന്ന വസ്തുത ഇവിടെയോ  വിസ്മരിക്കാനാവില്ല. 

ജർമ്മൻ അധികാരികളുടെ നമ്മോടുള്ള സമീപനം മനുഷ്യത്വരഹിതമാണെ ന്ന് പറയുവാൻ ഒരിക്കലും കഴിയുകയില്ല. നമ്മുടെ പ്രശ്നങ്ങൾ എവിടെനിന്നും ഉണ്ടാക്കിയെന്ന് വിലയിരുത്തുകയായണ് വേണ്ടത്. ഇന്ത്യൻ കത്തോലിക്കാ സഭാ നേതൃത്തിന്റെ നിഗൂഢ താൽപ്പര്യങ്ങൾ സാധിക്കുവാൻ അവർ വിതച്ച വിത്തിന്റെ ഫലം കൊയ്യാൻ ചില ആയുധങ്ങൾ, ഉപകരണങ്ങൾ സ്വീകരിച്ചു പ്രവർത്തിക്കുവാൻ തുടങ്ങി. ഇത് ധനലാഭമായിരുന്നു ലക്ഷ്യമെന്ന് പറയട്ടെ. നമ്മുടെ നിലനില്പിനുള്ള പൊരിഞ്ഞോട്ടം നടക്കുമ്പോൾ 1977 നവംബർ 10 നു നിഗൂഢ റീ ഇന്റഗ്രേഷൻ പദ്ധതി ആസൂത്രണം ചെയ്ത മഹാന്മാർ തന്നെ ജർമൻ മലയാളികളുടെ പ്രശ്നങ്ങളെപ്പറ്റി ചർച്ച ചെയ്യാൻ കൊളോണിൽ ഒരു സർവ ജർമ്മൻ മലയാളി സമ്മേളനം വിളിച്ചു ചേർത്തു. മാത്രമല്ല, ഒന്നിലേറെ മലയാളികൾ കൂടുതൽ വസിക്കുന്ന ജർമ്മനിയിലെ വിവിധ പ്രദേശങ്ങളിൽ മേൽമേല്പറഞ്ഞ കൊളോണിലെ സംഘാടകർക്ക്‌ അനുകൂല നിലപാടുള്ള ചിലരെ ചുമതലപ്പെടുത്തി പുതിയ ചില "മലയാളിസമാജങ്ങൾ" എന്ന പേര് നൽകിക്കൊണ്ട് ഞങ്ങളുടെ ലക്ഷ്യങ്ങളെ പൊളിച്ചടുക്കാൻ തുടക്കമിട്ടു. കൊളോണിൽ, ഫ്രാങ്ക്ഫർട്ടിൽ, ഹൈഡൽബർഗിൽ, തുടങ്ങി ജർമ്മനിയുടെ പലസ്ഥലങ്ങളിലും തുടക്കമിട്ടു. ഒരു ശ്രദ്ധേയമായ കാര്യം വേറെ നോക്കാം. മലയാളികളുടെ പ്രശ്നങ്ങളെപ്പറ്റി ചർച്ചചെയ്യാൻ കൊളോണിൽ വിളിച്ചു ചേർത്ത സമ്മേളനത്തിൽ ജർമ്മനിയിലെ മലയാളികളുടെ ജോലി-താമസ വിഷയങ്ങളെ സംബന്ധിച്ചു ആധികാരികമായി വിശദ വിവരങ്ങൾ നല്കാൻ കഴിയുന്ന ജർമ്മൻ തൊഴിൽ മന്ത്രാലയത്തിൽ നിന്നും ആരെയും അവിടെ അന്ന് ക്ഷണിച്ചിരുന്നില്ല എന്നത് അപ്പോഴേ സംശയം ഉണ്ടാക്കുന്നതായിരുന്നു. അന്ന് തികച്ചും അനവസരത്തിൽ എന്നുപറയാം, കാരിത്താസിന്റെ സ്വന്തം വികസന സഹായപദ്ധതിയെപ്പറ്റിയും മലയാളികളുടെ ഇന്ത്യയിലേക്കുള്ള റീഇൻറ്റഗ്രേഷൻ പ്രോഗ്രാമിനെപ്പറ്റിയും സമ്മേളനത്തിലെ ചർച്ചാവിഷയം കൊണ്ടുവന്നത് ഏറെ ദുരൂഹതയും വിമർശനവും ഉണ്ടായി. ഒന്നാമതായി, ജർമ്മനിയിലേക്ക് വന്ന ചേർന്ന മലയാളികൾ ഏതെങ്കിലും ഒരു വികസന സഹായ പദ്ധതിയിലൂടെയോ അതിനു ശേഷമുള്ള ഏതെങ്കിലും പ്രത്യേക റീഇന്റഗ്രേഷൻ വ്യവസ്ഥയുടെയോ പേരിലല്ല വന്നതെന്നും, അവരുടെ സേവനം ജർമ്മനിക്ക് ആവശ്യമുണ്ടായിരുന്ന സമയത്ത് ഇവിടേയ്ക്ക് അവരെ ക്ഷണിച്ചു കൊണ്ടുവന്നതാണെന്നും, ജർമ്മനിയിലെ മലയാളികൾക്ക് മേൽ പറഞ്ഞ പദ്ധതികൾ അവർക്കു ബാധകമല്ലെന്നും കൊളോൺ നഗരത്തിന്റെ ഒദ്യോഗിക വക്താവ് പ്രസ്താവിച്ചിരുന്നത് തികച്ചും അവസരോചിതമായി. സമ്മേളനത്തിൽ നിരവധി അഭിപ്രായങ്ങൾ ഉണ്ടായി, നിർദ്ദേശങ്ങളുണ്ടായി..

Ing. George Joseph Katticaren
Publisher -"Kavitha" Journal-
1977-Germany 
സമ്മേളനം മലയാളികളുടെ റീ ഇന്റഗ്രേഷൻ പദ്ധതിയുടെ സാധ്യതകളെല്ലാം നിരീക്ഷണം നടത്തുവാൻ ഒരു മൂന്നംഗ കമ്മീഷനെ നിശ്ചയിച്ചു. ഡോ. മാത്യു മണ്ഡപത്തിൽ (Ausländerreferat, Bildungs werk, Münster), ജോർജ് കട്ടിക്കാരൻ (Tusculum), ഡോ. ജോർജ് അരീക്കൽ- ഇവരായിരുന്നു മൂന്നംഗങ്ങൾ . മലയാളികൾക്കായി പ്ലാൻ ചെയ്തിരിക്കുന്ന റീഇന്റ ഗ്രേഷൻ നടപ്പാക്കുന്നതിനായി ആദ്യമായി കുറെ മലയാളികൾ ആദ്യമേ നാട്ടിലേയ്ക്ക് തിരിച്ചു പോയി മാതൃക നൽകണമെന്ന സമ്മേളനത്തിന്റെ നിർദ്ദേശത്തെ ഡോ. മാത്യു മണ്ഡപത്തലും, ശ്രീ. ജോർജ് കട്ടിക്കാരനും ശക്തമായിത്തന്നെ അവിടെ  എതിർക്കുകയാണ് ചെയ്തത്. സർവജർമ്മൻ സമ്മേളനം വിളിച്ചുചേർക്കാൻ ശ്രമിച്ച അന്നത്തെ സംഘാടകരിലൊരാളായ മൂന്നാമത്തെ അംഗം അവരുടെ എതിർപ്പ് അനുകൂലിച്ചില്ല. എന്നിട്ടു മറ്റുള്ള സംഘാടകരിൽ ചിലരൊപ്പംകൂടി റീഇന്റഗ്രേഷൻ പദ്ധതിയുടെ ആനുകൂല്യം പറ്റാനുള്ള ആദ്യപടിയായിത്തന്നെ  കേരളത്തിലേയ്ക്ക് പോയി കുറേനാൾ അവിടെ താമസിച്ചു. അതുപക്ഷേ ജർമ്മൻ മലയാളികൾക്ക് അവരുടെ ഗൂഢലക്ഷ്യം പകൽ പോലെ തെളിഞ്ഞു. ഒന്ന് രണ്ടു വർഷങ്ങൾ  കഴിഞ്ഞു, ഇവരുടെ പദ്ധതി പൊളിഞ്ഞത് കണ്ടു ജർമ്മനിയിലേക്കവർ തിരിച്ചു വരുകയും ചെയ്തു. അന്ന് നടന്ന കൊളോൺ സമ്മേളനത്തിന് പങ്കടുക്കുവാൻ ഞാൻ ഉടനെ തന്നെ ഹൈഡൽബർഗിൽ മലയാളികളുടെ നിലനിൽപ്പിനു വേണ്ടി രാവ് പകൽ എനിക്കൊപ്പം ഇതിനായി പ്രവർത്തിച്ചിരുന്ന ഫാ. ലുഡ്വിഗ് ബോപ്പിനോട് നേരിൽ അഭ്യർത്ഥിച്ചതദ്ദേഹം സ്വീകരിച്ചു, കൊളോണിൽ പോകുന്നതിനു സമ്മതിച്ചു. പക്ഷെ അവിടെയെ ത്തിയ അദ്ദേഹത്തിന് ആ സമ്മേളനത്തിൽ ഒരഭിപ്രായം പോലും പറയാൻ സംഘാടകർ അവസരം കൊടുത്തില്ല എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അപ്പോഴേ അദ്ദേഹത്തിന്, സമ്മേളന സംഘാടകരായി രംഗത്തുവന്നിരുന്ന കാരിത്താസിലെ ഇന്ത്യൻ സോഷ്യൽ പ്രവർത്തകരുടെ ഉദ്ദേശ ശുദ്ധിയെപ്പറ്റി ബോദ്ധ്യപ്പെട്ടു. കൊളോൺ സമ്മേളനം തികച്ചും പാളിപ്പോയി. മനുഷ്യ ധാർമ്മി കതയുടെ താല്പര്യങ്ങൾക്കെതിരായി അഥവാ ലക്ഷ്യങ്ങൾക്കെതിരെ വിധിക്ക പ്പെടാനുള്ള ഏതൊരു പ്രവർത്തിയും ലോകചരിത്രത്തിൽ കേരള മലയാളിക ളുടെ പ്രവാസി സാമൂഹ്യ ജീവിത വേദിയിൽ കൊളോണിലെ സർവ ജർമ്മൻ മലയാളി സമ്മേളനം എക്കാലവും അതൊരു കരിനിഴലായിരിക്കും.

1977- ആരംഭം. 

ഹൈഡൽബെർഗിൽ നിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന RHEIN-NECKAR- ZEITUNG ("റൈൻ-നെക്കാർ"പത്രം) ജനുവരി 22th- 23th- വാരാന്ത്യ പതിപ്പിൽ ഇന്ത്യൻ നഴ്‌സുമാർക്കെതിരെ എടുത്ത സർക്കാർ നടപടിയെ നിശിതമായി വിമർശിച്ചു എഴുതി:

"ഇന്ത്യൻ നഴ്‌സുമാർക്ക് നാടുകടത്തൽ ഭീഷണി,"1965-ൽ സ്വാഗതം, ഇന്ന് അധികാരികളുടെ കൽപ്പന: "മേലിൽ താമസ അനുവാദം ലഭിക്കില്ല; ക്ഷണിച്ചു വരുത്തി ആവശ്യം കഴിഞ്ഞപ്പോൾ പുറംതള്ളുകയാണ്.  മനുഷ്യത്വത്തിന്‌ നേരെയുള്ള വെല്ലുവിളി!

ജർമ്മൻ സർക്കാരിന്റെ മനുഷ്യത്വരഹിത നടപടിയെ വിമർശിക്കുകയും ഇന്ത്യയിൽ നിന്നുള്ള മലയാളിനഴ്‌സുമാരെ തക്ക കാരണമില്ലാതെ പെട്ടെന്ന് തിരിച്ചയക്കുന്നതിനുള്ള തീരുമാനം അപ്പാടെ പിൻവലിക്കണമെന്നും പത്രം ആവശ്യപ്പെട്ടു. ശരിയാണവർ എഴുതിയത്. രണ്ടാം ലോകമഹായുദ്ധത്തിൽ നശിച്ച ജർമ്മനിയിലെ ജനങ്ങൾക്ക് സഹായമായി സേവനം ചെയ്യാൻ യാതൊരു സർക്കാർ കരാറുകളും ഇല്ലാതെ കത്തോലിക്കാ സഭയുടെ കേരള-ജർമ്മൻ പരസ്പര സഹായ സഹകരണപദ്ധതിയുടെ അടിസ്ഥാനത്തിലാണ് മലയാളികൾ ജർമ്മനിയിലെത്തിയത്. അതുപക്ഷേ, ഇത്രയും ആളുകൾക്ക് തൊഴിൽനൽകാൻ പോലും കഴിയാതിരുന്ന കേരളത്തിനു- പൊതുവെ ഇന്ത്യൻ സർക്കാരിന് കഴിയാത്ത നിലയിൽ മലയാളികൾക്ക് അന്ന് അവസരം കൈവന്നത് തീർച്ചയായും അഭിനന്ദനം ഏറെയർഹിക്കുന്നതുമായിരുന്നു. എന്നാൽ ക്ഷണിച്ചു വരുത്തി അപമാനിച്ചുവെന്ന ചരിത്ര സാക്ഷ്യത്തിനു നേരെയാണ് ജർമ്മൻ പത്രങ്ങൾ ജർമ്മൻ സർക്കാർ നടപടിയെ അപലപിച്ച മറുപടി നൽകിയത്. ഇപ്പോഴാകട്ടെ  എന്താണ് ജർമ്മനിയിൽ സംഭവിക്കുന്നത് എന്ന് നോക്കാം. ഇപ്പോൾ സിറിയൻ യുദ്ധത്തിന്റെ പേരിൽ ലക്ഷോപലക്ഷ ങ്ങൾ ജനങ്ങൾ, അതാകട്ടെ, യാതൊരു അതിർത്തികൾ നോക്കാതെ, നിയമം നോക്കാതെ, ജർമ്മനിയിലേക്ക് ദിവസവും കടന്നുവന്നുകൊണ്ടിരിക്കുന്നു. അവരിൽ അനേകരും തന്നെ ഭീകരവാദികളും ക്രിമിനൽ സമൂഹവും ആന്നെന്ന് തെളിഞ്ഞു. എന്നിട്ടും, നിലവിലെ സർക്കാർ അവർക്ക് സ്ഥിര താമസം നൽകുന്നു. ഇക്കാര്യങ്ങളിൽ നിയമം ഉറച്ച നിലപാട് എടുക്കുന്നില്ല എന്ന പൊതുജനവികാരം ഉണരുന്നുണ്ട്. ജർമ്മൻ ജനത രാഷ്ട്രീയമായി അസ്വസ്ഥരായിരിക്കുന്നു. എന്നാൽ മലയാളികളുടെ വിഷയത്തിൽ ജർമ്മൻ ജനത നമ്മുക്കായി ശബ്ദിച്ചുവെന്നതാണ്. അതേസമയം, ജർമ്മനിക്ക് ഇപ്പോൾ ആവശ്യമായി വരുന്ന ഇന്ത്യൻ സാങ്കേതിക വിദഗ്‌ധരെ നിയമപരമായ എല്ലാ വിധ നിയന്ത്രണങ്ങളും സ്വീകരിച്ചു മാത്രമേ ജർമ്മനി സ്വീകരിക്കുന്നുള്ളൂ എന്ന് ശക്തമായ വിധത്തിൽ ചില ജർമ്മൻ മാദ്ധ്യമങ്ങൾ ജർമ്മനിയുടെ ഇത്തരം നിലപാടുകളെ വിശദീകരിച്ചുകൊണ്ട് ഇക്കഴിഞ്ഞനാളിൽ പരസ്യമായി ആക്ഷേപിക്കുകയുമുണ്ടായി.

1977 കാലഘട്ടത്തിൽ മലയാളികൾ ജർമ്മനി വിടണമെന്ന് കൽപ്പിച്ചു പ്രഖ്യാപിച്ച ഉത്തരവിനെതിരെ എതിർത്തുകൊണ്ട്  പ്രസിദ്ധീകരിക്കപ്പെട്ട "റൈൻ നെക്കാർ" പത്ര വാർത്തയുടെ തലക്കുറിപ്പ് ഇവിടെ ചുവടെ ചേർക്കുന്നു.

 INDISCHEN KRANKENSCHWESTERN DROHT RAUSSCHMISS, 
Willkommen im Jahre 1965- Heute Ankündigung der Behörden: Keine Aufenthaltsgenehmigung mehr - 
Frage nach der Menschlichkeit). 
(സർക്കാർനടപടിയെ ഇപ്രകാരമാണ് വിമർശിച്ചത്).

ഹൈഡൽബെർഗ് നഗരസഭാദ്ധ്യക്ഷന്റെ പ്രതികൂല നിലപാട് !

വിവിധ സ്ഥലങ്ങളിൽ വച്ച് നടന്നിരുന്ന ചർച്ചകളും തീരുമാനങ്ങളും അവരു ടെ നടപടികളും രഹസ്യമായിരുന്നു. ഹൈഡൽബർഗ് ആയിരുന്നു, ബാഡൻ -വ്യൂർട്ടംബർഗ് സംസ്ഥാനത്തിൽ മലയാളികളേറെ കൂടുതൽ താമസിക്കുന്ന കേന്ദ്രം, ഹൈഡൽബർഗ് ആയിരുന്നു. ജർമ്മൻകാരിത്താസ് അധികാരികൾ അക്കാലത്തെ ഹൈഡൽബർഗ് നഗരപിതാവായ Mr. ZUNDEL ലിനെയും ശക്ത മായി സ്വാധീനിച്ചു. ഇന്ത്യൻ നഴ്‌സുമാരെ നാടുകടത്താൻ പദ്ധതിയിട്ടു. അതു പോലെ സംസ്ഥാന ഭരണകൂടത്തിലും ഗൂഡാലോചനകളും ഭാവിപദ്ധതികളും ആസൂത്രണം ചെയ്തു. അതിനായിട്ട്  കണ്ടുപിടിച്ച തന്ത്രം വിചിത്രമായിരുന്നു. ജർമ്മനിയിൽ നഴ്‌സിംഗ് പഠനം കഴിഞ്ഞ ജർമ്മൻകാർ ഏറെ അധികമായിട്ട് പുറത്തു കാത്തു  നിൽക്കുന്നുണ്ട്; അവർക്കുവേണ്ടി ഇന്ത്യൻ നഴ്‌സുമാർ വഴി മാറിക്കൊടുക്കണം. മാത്രമല്ല, ജോലിക്കാരുടെ ഒഴിവുകൾ വരുമ്പോൾ അതാത് ആശുപത്രികളിൽ പുതിയ നിയമനം നടത്തേണ്ടത്, ആദ്യം ജർമ്മൻ കാരെ വേണം, അവരില്ലെങ്കിൽ യൂറോപ്യൻ യൂണിയനിൽനിന്നുള്ള യോഗ്യ തയുള്ള അപേക്ഷകരെ അവിടെയേക്ക്  നിയമിക്കണം. ഇതായിരുന്നു പുറത്തു പ്രഖ്യാപിച്ചിരുന്നതായ ആധികാരിക വിശദീകരണം. ഇന്നാകട്ടെ, ജർമ്മനിയിൽ ആശുപത്രികളിൽ ഏതാണ്ട് എഴുപതിനായിരം ആതുരശുശ്രൂ ഷകരുടെ കുറവുണ്ടെന്ന് പറഞ്ഞു ആശുപത്രി തൊഴിലാളികൾ പണിമുടക്ക് സമരം പ്രഖ്യാപിച്ചിരിക്കുന്നു.

ആയിടെ ഹൈഡൽബെർഗ് നഗരസഭയിൽ നടന്ന ചൂടേറിയ ചർച്ചയിൽ നഗ രസഭാപിതാവ് ഒരുവശത്ത്, മറുവശത്തു നമുക്ക് വേണ്ടി അന്നത്തെ നഗര സഭാമെമ്പറും സംസ്ഥാന നിയമസഭാംഗവുമായിരുന്ന സോഷ്യൽ ഡെമോ ക്രാറ്റിക്ക് പാർട്ടിയിലെ Mr. UDO KRAUS. Mdl, കൂടാതെ, ക്രിസ്ത്യൻ ഡെമോക്രാ റ്റിക് യൂണിയൻ പാർട്ടിയിലെ ഒരു വനിതാനഗരസഭാംഗമായ Dr. Wanda von Bayer, SPD- പാർട്ടിയുടെ നേതാവും നഗരസഭാംഗവുമായിരുന്ന Mr. BUJARD തുടങ്ങിയവർ ജർമ്മൻ എംപ്ലോയ്‌മെന്റ് ഓഫീസിൽ നിന്നുള്ള യഥാർത്ഥ റിപ്പോർട്ട് സഭയിൽ മുന്നോട്ടുവച്ചു. ചൂടേറിയ ചർച്ചകൾ നടത്തി. ഒഴിവുകൾ വരുന്ന സ്ഥാനങ്ങളിൽ പുതിയ നിയമനം നടത്താൻ തക്ക യോഗ്യതയുള്ള ജർമ്മൻ പൗരന്മാരെ കിട്ടാനില്ലായെന്നുള്ള ഔദ്യോഗിക റിപ്പോർട്ട്  നഗര സഭയിൽ മുന്നോട്ടുവച്ചിട്ടും, ഭരണ-പ്രതിപക്ഷനേതൃത്വം അപ്പോൾത്തന്നെ ഉയർത്തിയ ഔദ്യോഗികമായ യാഥാർത്ഥ്യങ്ങളെ അപ്പാടെ അംഗീകരിക്കാൻ ഹൈഡൽബെർഗ് നഗരസഭാതലവൻ അന്ന് തയ്യാറായിരുന്നില്ല.


ഇന്ത്യയിലെ മെത്രാൻ സമിതിയിലെ ഒരു മലയാളി മെത്രാൻ തൃശൂർ രൂപതയുടെ ബിഷപ്പ് കുണ്ടുകുളം എന്നിവരുടെ ശക്ത നേതൃത്വ നിർദ്ദേശ പ്രകാരം ബോണിലെ ക്രോയ്‌സ്ബർഗ് ഇന്റർനാറ്റ്, അക്കാലത്തെ കാത്തലിക്ക് നഴ്‌സസ് ഗിൽഡ് ഓഫ് ഇന്ത്യ, ബോംബെയുടെ , പ്രസിഡണ്ടായിരുന്ന


Sr. ELLA STEUWART, ജർമ്മനിയിൽ കേന്ദ്ര കാരിത്താസ് ഫ്രെയ്‌ബുർഗ്, കൊളോണിലെ കാരിത്താസ് ഓഫീസ് തുടങ്ങിയവരുടെ കനത്ത സ്വാധീനമായിരുന്നു അന്ന് ഹൈഡൽബർഗ് നഗരസഭയിൽ മലയാളികൾക്ക് നേരെ എതിരെ നഗര സഭാദ്ധ്യക്ഷനിൽ പ്രതിഫലിച്ചത്. 1976- 77- കളിൽ ജർമ്മനിയിലും ഇന്ത്യയിൽ കൊച്ചി, ബോംബെ, ന്യൂഡൽഹി, തുടങ്ങിയ സ്ഥലങ്ങളിൽ വച്ച് നടത്തിയ രഹസ്യ ചർച്ചകളുടെ കാര്യങ്ങൾ കുറെയേറെ ചോർന്നുവെന്നു മനസ്സിലാക്കിയവർ  1977- കളുടെ ആരംഭത്തിൽ വേറെ   അടവ് മാറ്റി ചവുട്ടിയെന്നു തന്നെ പറയട്ടെ. അവർക്കു മാത്രം മനസ്സിലാക്കാനുള്ള വിധത്തിൽ അവർ  അനേകം രഹസ്യ കറസ്പോണ്ടൻസ്  നടത്തിക്കൊണ്ടിരുന്നു. ഇതിനായി അതിപ്രായത്തിൽവരെ എത്തിയിരുന്ന ബോംബെയിലെ  കർദ്ദിനാൾ മാർ വലേറിയാൻ ഗ്രേഷ്യസ് പോലും ഇതിൽ കുടുങ്ങി. അതായിരുന്നു  അദ്ദേഹത്തിൻറെ ജർമ്മൻ ഭാഷയിലെഴുതിയ ഒരു കത്ത് അദ്ദേഹ ത്തെക്കൊണ്ട് അന്ന് അയപ്പിച്ചതെന്നു     വേണം കരുതുവാൻ!. ജർമ്മനിയിൽ നഴ്സിങ് പഠനവും പരീക്ഷയും ചെയ്തശേഷം  ജോലി ചെയ്യുകയും, അത് മാത്രമല്ല, കുറച്ചൊരു നാളുകൾക്കുള്ളിൽ ഇന്ത്യൻ നഴ്‌സുമാരുടെ എല്ലാവിധ സേവനവും മനസ്സിലാക്കിയ ജർമ്മൻ ജനതയുടെ പുകഴ്ചയും ആവോളം ലഭിച്ചിട്ടുള്ള നമ്മുടെ നഴ്‌സുമാരെ വീണ്ടും ഇന്ത്യയിൽ പഠനത്തിനും പരിശീലനത്തിനും വിധേയമാക്കുവാനും, അതിനുശേഷം "യോഗ്യത" അനുസരിച്ചു അവർക്ക് ജോലികൊടുക്കാമെന്നും ഉള്ള ചതിയുടെ തിരക്കഥയുടെ നിർദ്ദേശങ്ങളും ആശയങ്ങളുമായാണ് ഇന്ത്യൻ മെത്രാന്മാർ ജർമ്മനിയിലെ അവരുടെ പദ്ധതി പങ്കാളികളുമായി ആശയവിനിമയങ്ങൾ ചെയ്തത്. ചില ഉദാഹരണങ്ങൾ മാത്രം ഇവിടെ ചേർക്കുന്നു.


ഇന്ത്യയിലെ കത്തോലിക്കാ     മെത്രാൻ സമിതി (C.B.C.I), കാത്തലിക്ക് നേഴ്‌സസ് ഗിൽഡ് ഓഫ് ഇന്ത്യ, ജർമ്മൻ കാരിത്താസ്  തുടങ്ങിയവരുടെ
രഹസ്യ-പദ്ധതികളടങ്ങിയ അനേകം കാര്യങ്ങളെ പുറത്ത റിയാനിടയായത് അന്ന് ക്രോയിസ്ബർഗ് ഇന്റർനാറ്റ് എന്ന പേരിൽ ബോണിൽ നിന്ന് നിർമ്മിച്ച പോസ്റ്ററുകൾ വഴി "ഇന്ത്യൻ നഴ്‌സുമാരെ ഇന്ത്യ മഹാരാജ്യം കാത്തിരിക്കുന്നു" എന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചത് വഴി യാണ്. ജർമ്മനിയിലെ എല്ലാ മലയാളികളെ യും ഇന്ത്യയിലേയ്ക്ക് വീണ്ടും തിരിച്ചു കൊണ്ടുപോകുവാൻ പദ്ധതിയിട്ടുകൊണ്ടു പുറത്തിറക്കിയതായ  പരസ്യ     പ്രഖ്യാപന ത്തിലൊളിഞ്ഞിരിക്കുന്ന നിഗൂഢവും അപകടകരവുമായ മുന്നറിയിപ്പിനെ മനസ്സിലാക്കി ഉടനെ തന്നെ ഞാൻ കൊളോണിൽ നിന്നു പ്രസിദ്ധീകരിക്കുന്ന "കവിത" മാദ്ധ്യമത്തെ അറിയിച്ചു. വമ്പൻ കൊലച്ചതി പുറത്തുകൊണ്ടുവരാൻ "കവിത" മാദ്ധ്യമത്തിനു സഹായകമായിത്തീർന്നത് അന്നത്തെ ബോണിലെ ക്രോയ്‌സ്ബർഗ് ഇന്റർനാറ്റ് പോസ്റ്ററുകളിലെ ഉള്ളടക്കം അടിസ്ഥാനമായ ചില സഹായ വഴികാട്ടിയായിത്തീർന്നതാണ്. അതിന്റെ ചുവട് പിടിച്ചുള്ള അന്വേഷണം ജർമ്മനിയിലെ മലയാളികളെ അപകടപ്പെടുത്തുന്ന തിരിച്ചയയ്ക്കൽ രഹസ്യ തിരക്കഥയുടെ  ചുരുളഴിക്കാൻ ഞങ്ങളെ ഏറെ സാധിച്ചു.


ജർമ്മൻകാരനും ഹൈഡൽബെർഗ് ബോണിഫാസിയൂസ് ഇടവകയുടെ പള്ളി വികാരിയുമായിരുന്ന ഫാ. ലുഡ്‌വിഗ് ബോപ്പ് വിവിധ ജർമ്മൻ പത്ര മാദ്ധ്യമങ്ങളെയും എല്ലാ ടെലിവിഷൻ മാദ്ധ്യമങ്ങളെയും ഉടനെ ബന്ധപ്പെട്ടു. അപ്പോൾ,അന്ന്  മലയാളികൾ നേരിടുന്ന പ്രതി സന്ധിയെക്കുറിച്ചു മാദ്ധ്യമ ചർച്ചയ്ക്ക് വിളിച്ചു, തുടർന്ന് പത്രസമ്മേളനവും ചെയ്തു. അതിനുശേഷം അടുത്ത ഒരു ദിവസം തന്നെ സന്ധ്യാസമയം അദ്ദേഹം എന്റെയടുത്ത് വന്ന് ഏതാണ്ടീയർത്ഥത്തിൽ "നിങ്ങൾക്ക് ഭയമില്ലെങ്കിൽ നാളെ നിങ്ങളുടെ ഈ താമസമുറിയിൽ ജർമ്മൻ ടെലിവിഷൻ ഇന്റർവ്യൂ നടത്താനെത്തും, പക്ഷെ ആരെങ്കിലും ഇതിൽ നിങ്ങളെ നോട്ടമിട്ട് ഉപദ്രവിക്കുമെന്നു അല്പംപോലും ഭയപ്പെടേണ്ടതില്ല" എന്ന് അദ്ദേഹം പറഞ്ഞു. ആദ്യം ഞാനല്പനേരം മൗനമായി  ആലോചിച്ചു. ഞാൻ വേഗം സമ്മതിച്ചു. ഞാൻ എന്റെ ഇന്ത്യയിലെ സർക്കാർ ജോലിയിൽനിന്നും അവധിലഭിച്ചു  ജർമ്മനിയിലെത്തിയിട്ട് ഒരു വർഷമേ ആയിട്ടുള്ളു.  ജർമ്മൻ സർക്കാരിന്റെ നിയമപ്രകാരം അന്ന് എനിക്ക് നാലു വർഷങ്ങൾ ഒരു തൊഴിലിനു വേണ്ടി കാത്തിരിക്കണം. ഞാൻ കേരളത്തിൽ ചെയ്ത ഒരു സർക്കാർ ജോലിയിൽ നിന്നും അഞ്ചു വർഷത്തെ അവധിയിൽ, ജർമനിയിൽ എത്തി. എന്റെ ഭാര്യയുമൊത്ത് കുടുംബ ജീവിതത്തിനായി ജർമ്മനിയിലേക്ക് വന്ന എനിക്ക് ഇവയെല്ലാം പുതിയ പുതിയ കടുപ്പമേറിയ  പരീക്ഷണങ്ങൾ ആയിരുന്നു. നേരിടാൻ പോകുന്ന കാര്യങ്ങളെ അന്നുതന്നെ ഹൈഡൽബെർഗിലുള്ള എനിക്ക് പരിചിതരായ ചില മലയാളികളെയും വിവരം അറിയിച്ചു. മലയാളികളുടെ താമസ- ജോലിയെ പ്രതികൂലമായിട്ട് നേരിട്ടിരിക്കുന്ന വിഷയമാണ് ചർച്ചാ വിഷയം. പിറ്റേദിവസം പറഞ്ഞുറപ്പിച്ച സമയത്തു തന്നെ ടെലിവിഷൻ പ്രതിനിധികൾ ഞങ്ങളുടെ താമസ മുറിയിൽ വന്നു. ഫാ. ലുഡ്വിഗ് ബോപ്പും, ഞാനും, ഹൈഡൽബർഗിലെ  Karl - Ruprecht യൂണിവേർസിറ്റിയിലെ വിദ്യാർത്ഥികളായിരുന്ന ചില മലയാളികളും കൂടി ചേർന്ന് ഫാ.ലുഡ്വിഗ് ബോപ്പിന്റെ നേതൃത്വത്തിൽ അന്ന് ടെലിവിഷൻ പ്രതിനിധിയുമായിട്ടുള്ള ചർച്ചയിൽ ജർമ്മനിയിലെ ഇന്ത്യൻ നഴ്‌സുമാരുടെ ജോലി, താമസം, ഭാവികാര്യങ്ങൾ എന്ന വിഷയങ്ങൾ സംബന്ധിച്ച നിരവധി 
 ജർമ്മൻ കാരിത്താസ് കേന്ദ്ര ഓഫീസ്,
ഫ്രെയ്‌ബുർഗ് 

Late  Prälat-Dr. Koenen, Director,
Caritas Verband, Köln.

 കാര്യങ്ങളും, സംസ്ഥാന സർക്കാർ നിലപാടുകളെക്കുറിച്ചും വിശദമായ വിശദീകരണം നൽകി. ആശങ്കകൾ വിട്ടൊഴിഞ്ഞിരുന്നില്ല. ഓരോരുത്തരും അവരുടേതായ അഭിപ്രായങ്ങൾ മുന്നോട്ടു വച്ചു. എന്നാൽ അന്നത്തെ ചർച്ചാ വേദിയിൽ ടെലിവിഷൻ പ്രതിനിധിയുമായി സംസാരിക്കുവാൻ ഹൈഡൽ ബെർഗ് കാരിത്താസിലെ ഇന്ത്യൻ സോഷ്യൽ വർക്കിന്റെ ഉത്തരവാദപ്പെട്ട പ്രതിനിധി പങ്കെടുക്കാൻ തയ്യാറായില്ല. അതിനടുത്ത കാലങ്ങളിൽ പശ്ചിമ ജർമ്മനിയിലെ ചില മലയാളികൾ ജർമ്മനിയിൽ നിന്നും വിട്ടു മറ്റു വിദേശ രാജ്യങ്ങളിലേയ്ക്ക് ഭാവിജോലിനേടി പോകുവാൻ ശ്രമങ്ങൾ വരെ ഇതിനിടെ നടന്നുകൊണ്ടിരുന്നു.

 Kardinal Valarian Gracias

                                     കർദ്ദിനാൾ വലേറിയാൻ ഗ്രേഷ്യസ് എഴുതിയ കത്ത് -

ഒറിജിനൽ -


പശ്ചിമജർമ്മനിയിൽ ജോലി ചെയ്യുന്ന മലയാളികളെ തിരിച്ചയപ്പിക്കാനുള്ള റീഇന്റഗ്രേഷൻ പദ്ധതി ആസൂത്രണം നടത്തിയ സി. Ella Stuevart ന്റെ അതി ശക്തമായ സ്വാധീനത്തിൽ ആ അമാനുഷികനടപടിയെ അനുകൂലിച്ചു അദ്ദേഹത്തിൻറെ സ്ഥാനമഹിമ പോലും വിസ്മരിച്ചുകൊണ്ട് നിഗൂഢരഹസ്യ മായ റീഇന്റഗ്രേഷൻ പദ്ധതിക്ക് വേണ്ടി പിന്താങ്ങിക്കൊണ്ട് ബോംബെയിലെ കർദ്ദിനാൾ നൽകിയ കത്ത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. കത്തിന്റെ ഒറിജിനൽ രൂപം ഇവിടെ ചേർക്കുന്നു. ഇത് അദ്ദേഹത്തെ അപമാനിക്കലല്ല, സത്യത്തിന്റെ മുഖം ഇവിടെ തെളിയുന്നു. അത്രമാത്രം.

ജർമ്മനിയിലെ വിവിധ മാദ്ധ്യമങ്ങൾ സർക്കാരിന്റെ നടപടിയെ അപലപിച്ചു വാർത്തകൾ എഴുതി. "KÖLNER STADT ANZEIGER" ജർമ്മൻകാരിൽ അനാവശ്യ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വാർത്തകൾ ആണ് പ്രസിദ്ധീകരിച്ചത്. തെക്കൻ ജർമ്മനിയിൽ പ്രാമുഖ്യമുള്ള RHEIN-NECKAR-ZEITUNG (റൈൻ-നെക്കാർ-പത്രം ), തുടങ്ങി പല പത്രങ്ങളും മലയാളികൾക്കെതിരെ ഉണ്ടായ കൽപ്പനയ്ക് നേരെ എതിർത്തു പ്രതികരിച്ചു. കൊളോണിൽ നിന്ന് "കവിത" മലയാള മാദ്ധ്യമം, തുടങ്ങിയ വിവിധ ജർമ്മൻ പത്രമാദ്ധ്യമങ്ങളും വിവിധ ജർമ്മൻ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വങ്ങളും ഇന്ത്യൻ നഴ്‌സുമാരെ നാടു കടത്താനുള്ള ഗവ. തീരുമാനത്തിനെതിരെ ശബ്‍ദമുയർത്തി. 

ഹൈഡൽബെർഗിനടുത്തുള്ള വീസ്‌ലോഹിൽ (WIESLOCH) പ്രവർത്തിക്കുന്ന ആശുപത്രിയിൽ ജോലിയിലും പഠനത്തിലും ഉള്ള ഇന്ത്യക്കാരുടെ വിസാ കാര്യത്തിൽ വീസ്‌ലോഹ് നഗരസഭ ഇന്ത്യാക്കാർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. ഇത് സംബന്ധിച്ച വിശദ വാർത്ത 1977 ജനുവരി 28- ന് "RUND UM WIESLOCH-WALLDORF" പത്രം വലിയ പ്രാധാന്യം നൽകി പ്രസിദ്ധീകരിച്ചു. ജർമ്മനിയിൽ ആവശ്യത്തിലേറെ യോഗ്യതയുള്ള ജർമ്മൻ നഴ്‌സുമാർ ഉണ്ടെന്നുള്ള വാദം പൊള്ളയാണെന്ന് പത്രം എഴുതി. അന്നത്തെ വീസ്‌ലോഹ് നഗരസഭാദ്ധ്യക്ഷനായിരുന്ന Mr. HELMUT MOHR പുതിയ നിയമത്തോട് ഒട്ടും അനുകൂലിച്ചില്ല.

Late Mrs. Reettha Deshayi 
ബാഡൻ വ്യൂർട്ടംബർഗിലെ പ്രധാനപ്പെട്ട നഗരമായ കാൾസ് റൂഹെയിൽ ജോലിയുള്ള മലയാളികൾ ശ്രീ. അഗസ്റ്റിൻ മണിയൻ കേരിക്കളം, ശ്രീ. ജോൺ പുളിമൂട്ടിൽ എന്നി വർ ശ്രീമതി റീത്താ ദേശായിയുടൊപ്പം പ്രവർത്തിച്ചു.  ഇക്കാര്യത്തിൽ ഞങ്ങൾ ശക്തമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അവർ  അവിടെ പൊതുജനങ്ങളുടെ സഹകരണം നേടി. മലയാളികളുടെ നേർക്ക് ഉയർത്തിയ നാടുകടത്തൽ കൽപ്പന ചോദ്യം ചെയ്ത്  മനുഷ്യത്വരഹിതമായ  നടപടികൾ ക്കെതിരെ ജർമ്മൻ വനിത ശ്രീമതി റീത്താ ദേശായി കാൾസ്റൂഹെ നഗരത്തിൽ നിന്നും 7000 ലേറെ ജർമ്മൻകാരുടെ പ്രതിഷേധ ഒപ്പുശേഖരണം നടത്തി അന്നത്തെ സംസ്ഥാന സർക്കാറിനു സമർപ്പിച്ചു. അതു പോലെ തന്നെ വടക്ക് "നോർത്ത് റൈൻ വെസ്റ്റ്‌ഫാളൻ "സംസ്ഥാനത്തു സഭാസേവനം നടത്തുന്ന ഇന്ത്യയിൽനിന്നുള്ള കേരളത്തിലെ യാക്കോബായ, കത്തോലിക്കാ പുരോഹിതരായ ഫാ. കോര വർഗീസ്, മുൻ ദീപിക ചീഫ് എഡിറ്ററായിരുന്ന ഫാ. സിറിയക്ക് തുണ്ടിയിൽ എന്നിവർ ഞങ്ങളുടെ പ്രവർത്തങ്ങളിൽ മാതൃകാപരമായ എല്ലാ പിന്തുണയും നൽകി. ഇതിൽനിന്നുമൊരു സത്യം തുറന്നു കാട്ടുന്നു. ഇന്ത്യയിലെ കത്തോലിക്കാ സഭാ മെത്രാന്മാരും കുറെ വൈദികരും ചേർന്ന് നടത്തിയ കള്ളക്കളികളെ തിരുത്തുവാനാണ് ഞങ്ങളുടെ ലക്ഷ്യവിജയത്തിനു ഞങ്ങൾക്കൊപ്പം സഹകരിച്ച മാതൃകാ വൈദികർ സ്വീകരിച്ച ധാർമ്മികത. 1977 അവസാനഘട്ടമായി. ജർമനിയിൽ മലയാളികളുടെ താമസ- ജോലിക്കാര്യങ്ങളിൽ തുടരാനുള്ള തുടർ അനുവാദം ജർമ്മൻ അധികാരികൾ നിർത്തലാക്കുവാൻ ഓർഡറുകൾ നൽകുന്ന കാര്യം ബോണിലെ ഇന്ത്യൻ എംബസിയുമായി ചർച്ചചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു.

അതിനായി ഒരു ദിവസം ഞങ്ങൾക്ക് ലഭിക്കുവാൻ വേണ്ടി ശ്രമിച്ചത്  ഫാ. കോര വർഗ്ഗീസ്, ഫാ. സിറിയക്ക് തുണ്ടിയിൽ എന്നിവരാണ്. അവർ ഇരുവരും ഹൈഡൽബർ ഗിൽ നിന്ന് ഞാനും കൊളോണിൽനിന്നു ശ്രീ. ജോർജ്. ജെ. കട്ടിക്കാരനും ബോണിലെ ഇന്ത്യൻ എംബസിയുടെ അക്കാലത്തെ ഫസ്റ്റ് സെക്രട്ടറി ആയിരുന്ന ശ്രീ. PATTVARTHAN നുമായി സർക്കാർതലത്തിൽ ഉറപ്പാക്കേണ്ട ആവശ്യമായ ചില നടപടികളെക്കുറിച്ചു വിശദമായ ചർച്ച ചെയ്തു.  ബോണിലെ ഇന്ത്യൻ എംബസി അന്ന് നമുക്ക് പൂർണ്ണ പിന്തുണയാണ് നൽകിയത്. എംബസ്സി ജർമ്മൻ സർക്കാർ തലത്തിൽ ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെടുത്തുമെന്നുള്ള ഉറപ്പു അന്ന് ലഭിച്ചു."ഏതു പ്രത്യേകതയിലുമുള്ള സാഹചര്യത്തിലുമാകട്ടെ, അടിയന്തിരമായി അറിയിക്കാനുള്ള കാര്യങ്ങൾ എന്നെ ഉടനെ അറിയിക്കുക" എന്ന് പറഞ്ഞു ശ്രീ. പട് വർദ്ധൻ തന്റെ സ്വകാര്യ ടെലിഫോൺ നമ്പർ എന്നെ ഏൽപ്പിച്ചു. 
   
1976- ൽ ഇന്ത്യൻ നഴ്‌സുമാർക്കെതിരെ അധികാരികൾ പുറപ്പെടുവിച്ചിരുന്ന ഉത്തരവിനെതിരെ ജർമൻജനതയിൽ വലിയ പ്രതിഷേധത്തിന്റെ അലകൾ അടിച്ചുതുടങ്ങി. അത് ക്രമേണ ജർമ്മനിയിലെ പ്രൊട്ടസ്റ്റന്റ്-കത്തോലിക്കാ വിദ്യാർത്ഥി സമൂഹത്തിന്റെയും കടുത്ത പ്രതിഷേധത്തിനും കാരണമായി. അവരോടൊപ്പം ജർമ്മനിയിലെ 53 "ജർമ്മൻ സ്റ്റുഡന്റസ് മിഷൻ " അംഗങ്ങൾ രംഗത്തുവന്നു. ഇതേസമയത്ത് 1977- ലെ ബാഡൻ- വ്യൂർട്ടംബർഗ് സംസ്ഥാന ആഭ്യന്തരമന്ത്രി Mr. SCHIES നു മിസ്സിസ് റീത്ത ദേശായി പതിനായിരത്തോളം ജർമ്മൻകാരുടെ സഹകരണത്തോടെ ഇന്ത്യൻ നഴ്‌സുമാരുടെ കാര്യത്തിൽ നേരിട്ട് നിവേദനം നൽകി. ഇന്ത്യൻനഴ്‌സുമാർ ജർമ്മനിയിൽനിന്ന് തിരിച്ചു സ്വന്തം രാജ്യത്തേയ്ക്ക് പോകണമെന്ന് നിർദ്ദേശിക്കുന്ന അന്ന് പുറപ്പെടുവിച്ച സർക്കാർ ഓർഡർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന നിവേദനത്തിന് ജർമ്മൻ സർവകലാശാലാ വിദ്യാർത്ഥിസമൂഹവും അനുഭാവപൂർവമായിട്ട് നിലപാടുകളെടുത്തു.    

ശ്രീമതി റീത്ത ദേശായിയും, ഞാനും ഹൈഡൽബെർഗിലുള്ള യൂണിവേഴ്സിറ്റി ക്ലിനിക്കുകളുടെ ഓർത്തോപീഡിക്ക് വിഭാഗത്തിൽ നഴ്സിങ് പഠിക്കുകയും ജോലിചെയ്യുകയും ചെയ്യുന്ന മലയാളികളെ നേരിൽക്കണ്ട് സ്ഥിതിവിശേഷം വിലയിരുത്തി. അതിനടുത്തദിവസം തന്നെ ഫാ. ലുഡ്വിഗ് ബോപ്പുമായിട്ട് ഞാൻ നേരിൽക്കണ്ട് പ്രതിസന്ധിയെ നേരിടുവാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചു ആലോചന നടത്തി. പ്രശ്നങ്ങൾ സംസാരിച്ചു പരിഹരിക്കാം എന്ന തത്വമാണ് ഞങ്ങൾ അന്ന് തീരുമാനിച്ചത്. ജർമ്മൻ കാരിത്താസിന്റെ ഫ്രെയ്‌ബുർഗിലെ അക്കാലത്തെ പ്രസിഡണ്ട് മോൺ. Dr. GEORGE HÜSSLER +, ഹൈഡൽബെർഗ് കാരിത്താസ് ഡയറക്റ്റർ ആയിരുന്ന Late Hr. HUBERT SCHROCK എന്നിവരുമായി ഹൈഡൽബെർഗ് സെന്റ്. ബോണിഫാസിയൂസ് പള്ളിയുടെ ഓഫീസിൽ വച്ച് ഒരു ചർച്ചയ്ക്ക് ക്ഷണിക്കുവാൻ അപ്പോൾ തീരുമാനമെടുത്തു. ഫാ. ലുഡ്‌വിഗ്‌ ബോപ്പ് അവരിരുവരെയും ബന്ധപ്പെട്ടു. ഇതിനെല്ലാം പ്രേരകശക്തിയായി പ്രവർത്തിച്ചത് നീണ്ട ആഴ്ചകളും മാസങ്ങളും വർഷങ്ങളും നമ്മോടൊത്തു ചേർന്ന് നിന്ന് പ്രവർത്തിച്ച ജർമ്മൻകാരായ ഫാ. ലുഡ്വിഗ് ബോപ്പ്, മാത്രമല്ല കാൾസ്‌റൂഹെയിലെ ജർമ്മൻ വനിത പരേതയായ മിസ്സിസ്. റീത്ത ദേശായി, തുടങ്ങിയവരും, പുറത്താക്കൽ നടപടിക്കെതിരെ നഴ്‌സുമാർക്ക്  സജ്ജീവ പിന്തുണ നൽകിയവരുടെയും, മാദ്ധ്യമങ്ങളുടെയും ഇശ്ചാശക്തി തന്നെ ആയിരുന്നു. അതുപോലെ എടുത്തു പറയേണ്ട പല മലയാളികളും ഉണ്ടായിരുന്നു.

Late Prälat Dr. GEORGE HÜSSLER +
1977 അവസാനഘട്ടമായി. രണ്ടാഴ്ചകൾ കഴിഞ്ഞു. സർക്കാർതലത്തിൽ യാതൊരു അയവും ഉണ്ടായി ല്ല. ഒരു ശനിയാഴ്ച പ്ലാൻ ചെയ്തതനുസരിച്ചു വി. ബോണിഫാസിയൂസ് പള്ളിയുടെ ഓഫീസി ലേയ്ക്ക് കാരിത്താസ്‌ പ്രസിഡണ്ട് (FREIBURG) PRÄLAT DR. GEORGE HÜSSLER (1969-1991) എത്തിച്ചേ ർന്നു. അവിടെ നടന്ന ചർച്ചയിൽ കാൾസ്റൂഹെ യിലെ പൊതു പ്രവർത്തകയായി രുന്ന ശ്രീമതി റീത്താ ദേശായി സംബന്ധിച്ചു. മാത്രമല്ല, ചില മലയാളികളും പങ്കെടുത്തു. അന്നും മലയാളി കളെല്ലാവരും  സഹകരിച്ചു നിന്ന് സഹകരിക്കണ മെന്ന്പോലും ആഹ്വാനം ചെയ്ത നോട്ടീസ് നൽകി യിരുന്ന ഹൈഡൽബെർഗിലെ കാരിത്താ സിൻ്റെ ഉത്തരവാദപ്പെട്ട ഇന്ത്യൻ സോഷ്യൽ വർക്ക് വിഭാഗത്തിന്റെ പ്രതിനിധി വന്നു ചർച്ചയിൽ പങ്കെടുക്കാൻ വിസമ്മതിച്ചു, പങ്കെടുക്കാതെ അതിൽനിന്നും അവർ വിട്ടുനിന്നു. അന്നു അതു പോലെതന്നെ ഹൈഡൽബെർഗ് കാരിത്താസിന്റെ ഡയറക്ടറും പങ്കെടുക്കാതെ മാറിനിന്നു. എന്നാൽ അധികം വൈകാതെ ഫാ. ലുഡ്‌വിഗ് ബോപ്പ് അദ്ദേഹവുമായി നേരിട്ട് പ്രശ്നങ്ങളെപ്പറ്റി സംസാരിച്ചു. ധാർമ്മികമായി അദ്ദേഹത്തിൻറെ സഹകരണം ലഭിക്കുകയുമുണ്ടായി. ചർച്ചകളിൽ അന്ന് നമ്മുക്ക് അനുകൂലമായ ഒരു സാഹചര്യം ഉണ്ടാകാൻ ശ്രമിക്കാമെന്നുള്ള തീർത്തും ഉറപ്പില്ലാത്ത ധാരണയാണ് അന്നുണ്ടായത്. ഇതിന്റെ പ്രധാന കാരണം ഇന്ത്യൻ കാത്തലിക്ക് മെത്രാൻസമിതിയുടെയും ജർമ്മൻ കാരിത്താ സിന്റെയും യാഥാർത്ഥ്യങ്ങളോടുള്ള ശരിയായ ബോധ്യം നഷ്ടപ്പെട്ടു പോയിരു ന്നു എന്നാണു നാം മനസ്സിലാക്കേണ്ടത്.//-

*(ശേഷം അടുത്തതിൽ...ഇന്ത്യൻ സർക്കാർതലത്തിൽ ചർച്ച)
----------------------------------------------------------------------------------------------------------------------

Sonntag, 3. September 2017

ധ്രുവദീപ്തി : ജർമ്മൻ ഡയറി // നാടുകടത്തൽ ഭീഷണി മുഖാമുഖം കണ്ടവർ // ജോർജ് കുറ്റിക്കാട്


ധ്രുവദീപ്തി : ജർമ്മൻ ഡയറി //
തുടർച്ച //


നാടുകടത്തൽ ഭീഷണി മുഖാമുഖം കണ്ടവർ //

ജോർജ് കുറ്റിക്കാട്-


1977 മാർച്ച്  9- ന് എറണാകുളത്ത് നിന്നും പ്രസിദ്ധീകരിച്ച "സത്യദീപം" പത്രം കേരളത്തിലെ ജനങ്ങളെ വിശ്വസിപ്പിക്കാനാവാത്ത ഒരു ചൂടേറിയ വാർത്ത പ്രസിദ്ധീകരിച്ചു. ഈ വാർത്ത കൊളോണിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന "കവിത" ത്രൈമാസിക 1977 ഏപ്രിൽ മാസത്തിൽ ജർമ്മൻ മലയാളികളുടെ അറിവിലേക്ക് വേണ്ടി പുനഃപ്രസിദ്ധീകരിച്ചു. "സത്യദീപം" വാർത്തയുടെ ഒറിജിനൽ ടെക്സ്റ്റ് ചുവടെ ചേർക്കുന്നു.

"നഴ്‌സുമാർ ജർമ്മനിയിൽ നിന്നു തിരിച്ചുവരുന്നു": സത്യദീപം 

"പശ്ചിമ ജർമ്മനിയിൽ ഇപ്പോൾ ജോലിചെയ്യുന്ന അയ്യായിരത്തോളം ഭാരതീയ നഴ്‌സുമാർക്ക് താമസിയാതെ തന്നെ തങ്ങളുടെ ജോലി നഷ്ടപ്പെടുമെന്നും അവർ ഇന്ത്യയിലേയ്ക്ക് തിരിച്ചു വരുന്നതാണെന്നും കൊളോണിലെ ജർമൻ കാരിത്താസിന്റെ ഡയറക്ടറായ മോൺ. ജെ. കേണൻ പ്രസ്താവിച്ചിരിക്കുന്നു. ജർമ്മനിയിലെ ഭാരതീയ നഴ്‌സുമാരുടെ ഉദ്യോഗ ഉടമ്പടിയുടെ കാലാവധി അടുത്തുതന്നെ അവസാനിക്കുന്നതാണ്. അവരെ സ്ഥിരമായി ജർമ്മനിയിൽ താമസിപ്പിക്കാൻ ജർമ്മൻ ഗവണ്മെൻറ് ഉദ്ദേശിക്കുന്നില്ല. പരിശീലനത്തിനും പഠനത്തിനുമായി ജർമ്മനിയിലെത്തുന്നവർ തങ്ങളുടെ പഠനത്തിന്ശേഷം മാതൃരാജ്യത്തേയ്ക്ക് മടങ്ങേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് കൊല്ലത്തിനു മുമ്പ് വരെ ജർമ്മനിയിൽ നഴ്‌സുമാരുടെ കണക്കില്ലാത്ത കുറവുണ്ടായിരുന്നു. എന്നാൽ ഇന്ന് ആവശ്യത്തിലേറെ ജർമ്മൻ നഴ്‌സുമാർ അവിടെയുണ്ട്. അതുകൊണ്ടാണ് വിദേശീയ നഴ്‌സുമാരുടെ ജോലി-താമസ കാലാവധി നീട്ടിക്കൊടുക്കാൻ ജർമ്മൻ ഗവർണ്മെന്റ് വിസമ്മതിക്കുന്നത്.

ന്യൂഡൽഹിയിൽ വച്ച് അധികൃതരുമായി ഈ പ്രശനം ഡോ. കേണൻ ചർച്ച ചെയ്തു. ഇന്ത്യയിൽ തിരിച്ചെത്തുന്ന നഴ്‌സുമാർക്കെല്ലാം വടക്കേ ഇന്ത്യയിലെ ആശുപത്രികളിൽ തന്നെ ജോലി കൊടുക്കാൻ സാധിക്കുമോ എന്ന് അദ്ദേഹം ഗവണ്മെന്റുമായി ആലോചിക്കുകയുണ്ടായി". SATHYADEEPAM, MARCH-9, 1977. 

ഇതിനോട് ബന്ധപ്പെട്ട മറ്റൊരു പ്രചാരണം നമുക്ക് കാണാം. അതിങ്ങനെ: KIRCHENZEITUNG -ERZBISTUM KÖLN-Nr. 15 / Seite 6, / 8 April 1977 - 

KONTAKTSTELLEN

"Solte es demnächst an Geld mangeln, an Zuspruch wird wird es nicht fehlen. Der Caritas Verband will in Kerala sogenannte Kontaktstellen einrichten Diese haben sich in Indonesian und Korea bei der Rückführung bewährt"...കൊളോൺ രൂപതാ പത്രം നൽകിയ വാർത്ത. വമ്പൻ ബിസിനസ് ആയിരുന്നു ഇവരുടെ ലക്‌ഷ്യം. സത്യദീപം വാർത്തയ്ക്ക് അനു ബന്ധമായ സൂചനയാണന്നു ജർമ്മനിയിലെ മലയാളികളെ അറിയിച്ചത്. 

ജർമ്മനിയിലെ എല്ലാ സംസ്ഥാനങ്ങളിലും നഴ്‌സുമാർക്ക്‌ പ്രശ്നമുണ്ടായില്ല. ബാഡൻ-വ്യൂർട്ടം ബർഗ്ഗ് സംസ്ഥാനത്തെ ആശുപത്രികളിലെ ഇന്ത്യൻ നഴ്‌സു മാർക്കാണ് പ്രശനം ഉണ്ടായത്. ജർമ്മനിയുടെ വടക്ക്പടിഞ്ഞാറൻ സംസ്ഥാനം നോർത്ത് റൈൻ വെസ്റ്റ്ഫാലൻ സംസ്ഥാനത്താണ് കൊളോൺ നഗരം. അവിടെ പ്രവർത്തിക്കുന്ന ജർമ്മൻ കാരിത്താസ് സർവീസ് ഡയറക്ടറും കാരിത്താസിന്റെ ഇന്ത്യൻ സോഷ്യൽ സർവീസിൽ ജോലിചെയ്തിരുന്ന ചില മലയാളികളും ഒരുമിച്ചു ഇന്ത്യയിൽ പോയി ഡൽഹിയിലെ മന്ത്രിമാരുമായി ചർച്ചചെയ്തു. ജർമനിയിലെ മലയാളികളെ തിരിച്ചയയ്ക്കുന്നതു സംബന്ധിച്ചു സംസാരിച്ചത് അക്കാലത്ത് തന്നെ ഇവരെയേറെ സംശയിക്കുവാൻ ഇടയാക്കി. വലിയ ഒരു സാമ്പത്തിക അഴിമതിക്ക് ജർമ്മനിയിലെ മലയാളികളെയെല്ലാം വില്പനച്ചരക്കാക്കിമാറ്റി കെണിയിൽ വീഴ്ത്തുവാനുള്ള കാരിത്താസിന്റെ കുതന്ത്രം !

ഇന്ത്യൻ മെത്രാൻ സമിതിയുടെ നിർദ്ദിഷ്ടതാൽപ്പര്യം സാധിച്ചു കൊടുക്കാൻ ജർമ്മൻ കാരിത്താസിൻറെയും, കാത്തലിക്ക് നേഴ്സസ് ഗിൽഡ് ഓഫ് ഇന്ത്യയു ടേയും മദ്ധ്യവർത്തിയായി പ്രവർത്തിച്ചിരുന്ന ബോണിലെ  ക്രോയ്‌സ്ബർഗ് ഇന്റർനാറ്റ് നടത്തിയ പ്രചാരണവും എല്ലാം ജർമ്മനിയിലെ മലയാളികളുടെ ഭാവി നേരിടാൻപോകുന്ന, കൺമൂമ്പിൽ പതിയിരിക്കുന്ന അപകടമാണെന്ന് അന്ന് കൊളോണിൽനിന്നു പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന മലയാളമാദ്ധ്യമം "കവിത" തിരിച്ചറിഞ്ഞു. 
      
1977 ഏപ്രിൽ മാസത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട "കവിത" മാദ്ധ്യമത്തിലെ മുഖപ്രസംഗം ജർമ്മനിയിലെ ഇന്ത്യൻ നഴ്‌സുമാരുടെ ഭാവിയെ സ്പർശിക്കുന്ന ആശങ്കകൾ തുറന്നു കാണിക്കുകയായിരുന്നു. ജർമ്മൻ സർക്കാരിനെ അത് ക്ഷോപിപ്പിച്ചില്ല. അതുപക്ഷേ, കാപട്യം മാത്രം ലക്ഷ്യമിട്ടിരുന്ന ബോണിലെ ക്രോയ്‌സ്ബർഗ്ഗ് ഇന്റർനാറ്റിനും ജർമ്മൻ കാരിത്താസിനും നേർക്കുള്ള ഒരു സത്യത്തിന്റെ വെല്ലുവിളിയായി മാറി. ജർമ്മൻ കാരിത്താസിനും അവരുടെ പിന്നാമ്പുറ സംഘത്തിനും മുഖത്തേറ്റ പ്രഹരമായിത്തീർന്നിരുന്ന ചൂടേറിയ ചർച്ചാവിഷയമായിരുന്ന "കവിത" മാദ്ധ്യമം പ്രസിദ്ധീകരിച്ച മുഖപ്രസംഗം ഒറിജിനൽ ചുവടെ ചേർക്കുന്നു.

                          // Volume 2  // April - June 77 // Number 2 - മുഖപ്രസംഗം  

"ജർമ്മനിയിലെ നമ്മുടെ നിലനിൽപ്പ് അപകടത്തിലേക്ക്"

ചീഫ് എഡിറ്റർ, Mrs. Valsa G. Katticaren. 


"ജർമ്മനിയിലെ മലയാളി നഴ്‌സുമാരുടെ ഭാവി ഇന്ന് വിവാദ വിഷയമായിരി ക്കയാണല്ലോ. ഇവിടെ ജോലിചെയ്യുന്ന 5000- ലധികം മലയാളികൾ-പ്രത്യേകി ച്ച് നഴ്‌സുമാർ- പണിയില്ലാതെ നാട്ടിലേയ്ക്ക് തിരിച്ചു വരുന്നതായി ഒരു വാർത്ത നാട്ടിൽ പരന്നു കഴിഞ്ഞു. എവിടെയോ എന്തോ തകരാറുള്ളതായി ത്തോന്നുന്നു.

വർഷങ്ങൾക്കു മുൻപ്, ജർമ്മനിയിലെ ആശുപത്രികളിൽ സേവനമനുഷ്ഠിക്കു ന്നതിനു ആവശ്യമുള്ളിടത്തോളം നഴ്‌സുമാർ ഇല്ലാതിരുന്ന ഒരു പ്രത്യേക പരിതഃസ്ഥിതിയിലാണ് കേരളത്തിൽനിന്നും മലയാളിപെൺകുട്ടികൾ ജോലി ചെയ്യുന്നതിനുവേണ്ടി ഇവിടെയെത്തുന്നത്. ആദ്യം വന്നെത്തിയവർ ജോലിയാരംഭിക്കുന്നത് വെറും മുപ്പതോ നാല്പതോ  ജർമ്മൻ മാർക്ക് " പോക്കറ്റ് മണി" യെന്ന നിലയിൽ വാങ്ങിക്കൊണ്ടായിരുന്നു. നാട്ടിൽ നിന്നും കൂടുതൽ പേർ ജോലിക്കായി എത്തുന്നതിൽ ഹോസ്പിറ്റൽ അധികൃതർ താൽപ്പര്യം കാണിച്ചു തുടങ്ങിയപ്പോൾ ആദ്യം വന്നവർ തങ്ങളുടെ കുടുംബാംഗങ്ങൾ ക്കും ബന്ധത്തിലുള്ളവർക്കും ഇങ്ങോട്ടു വരുന്നതിനുള്ള സാഹചര്യം ഒരുക്കി ക്കൊടുത്തു. അങ്ങനെ ഇപ്പോൾ ഇവിടെയുള്ള ആയിരക്കണക്കിന് വരുന്ന മലയാളി നഴ്‌സുമാർ സ്വന്തം ഉപജീവനം എന്നതിനുപുറമെ ഇവിടെയുള്ള ഹോസ്പിറ്റലുകളിൽ സ്വന്തം ആരോഗ്യവും ജീവിതവും ചിലവഴിക്കുന്നു. 

പള്ളിയും കത്തോലിക്കാ സ്ഥാപനങ്ങളും വളർത്തിയെടുക്കുന്നതിൽ നമ്മുടെ ഈ സമൂഹം വഹിച്ച പങ്കു ചില്ലറയൊന്നുമല്ല. അയ്യായിരത്തോളം വരുന്ന നമ്മൾ നൽകുന്ന പള്ളിക്കരം (Church Tax) (Kirchensteuer) തന്നെ ഒരു വർഷം 1.5 ദശലക്ഷം മാർക്ക് വരും. ഇപ്പോൾ ജർമ്മനിയിൽ ജോലിക്കാരെ കിട്ടുമെന്നായപ്പോൾ യാതൊരു ദാക്ഷീണ്യവുമില്ലാതെ അവരെ പറഞ്ഞു വിടാൻ ശ്രമിക്കുന്നതാണോ മനുഷ്യത്വം? ഇവിടെ ജർമ്മൻ ഗവർമെന്റി ന്റെയും ജനങ്ങളുടെയും സഹാനുഭൂതി നേടുന്നതിന് പകരം അവരെയെ ല്ലാം നാട്ടിൽ പറഞ്ഞുവിട്ടോളൂ, ഞങ്ങൾ അവിടെ ഒരു KONTAKT STELLE (സമ്പർക്ക കേന്ദ്രം) തുടങ്ങാം എന്ന് പറയുന്ന കാരിത്താസ്, അതുകൊണ്ട് അർത്ഥമാക്കുന്നതെന്തെന്ന് ഇനിയും വ്യക്തമല്ല.

ആയിരക്കണക്കിന് യുവജനങ്ങൾ അംഗീകൃത കോഴ്‌സുകളും പാസ്സായി ജോലിക്കുവേണ്ടി തപസ്സിരിക്കുന്ന കേരളത്തിലേയ്ക്ക് അംഗീകരിക്കപ്പെടാ ത്ത ജർമ്മൻ നഴ്‌സിംഗ് സർട്ടിഫിക്കറ്റുകളുമായി ജർമ്മനിയിൽനിന്നു ചെല്ലുന്ന നമ്മുടെ പെൺകുട്ടികൾക്ക് എന്ത് ജോലി, അത് എന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കാനാണ്? (കേരളത്തിൽ ജോലിക്ക് പ്രായപരിധിയും ഉണ്ടെന്നുള്ള കാര്യം നാം ഓർക്കണം) ഇതൊരു മാനസിക അധഃപതനത്തിനേ വഴി തെളിക്കൂ. ഈ സാഹചര്യത്തിൽ 'നിർവചനമില്ലാ'ത്ത വെറുമൊരു സമ്പർക്ക കേന്ദ്രം( Kontakt stelle) കൊണ്ട് എന്ത് പ്രയോജനമാണ് ഇതിന്റെ വക്താക്കൾ ഉദ്ദേശിക്കുന്നത്? നാട്ടിൽ ചെല്ലുന്ന നഴ്‌സുമാർ ഏത് വിധത്തിൽ കാരിത്താസ് വിഭാവന ചെയ്യുന്ന KONTAKT STELLE-യുമായി സഹകരിക്കാൻ തയ്യാറാണെന്ന് ഇവർ ആലോചിക്കുകയുണ്ടായോ?

കേരളത്തിലെ സ്ഥിതിഗതികളെപ്പറ്റി ലവലേശമെങ്കിലും അറിവില്ലാത്ത ജർമ്മൻ ജനതയിൽ ആശയക്കുഴപ്പം സ്രുഷ്ടിക്കുക എന്ന ഒരു "നല്ല കാര്യം" ചെയ്യാൻ ഈ സുന്ദരമായ പദം കൊണ്ട് ഇവർക്ക് കഴിഞ്ഞേക്കാം. കേരളത്തി ലെ- ഇന്ത്യയിലെ- തൊഴിലില്ലായ്മായെക്കുറിച്ചു ഇവിടെ ജീവിക്കുന്ന നാം ബോധവാന്മാരാണ്. കാരിത്താസിന്റെ സമ്പർക്ക കേന്ദ്രം (KONTAKTSTELLE) എന്ന ആശയം ഒരു പ്രശ്നപരിഹാരമാകുന്നില്ല. മരുഭൂമിയിലെ മരീചികയ്ക്ക് തുല്യമാണത്. ഇവിടെനിന്നു തിരിക്കുന്ന നഴ്‌സുമാരെ അപകർഷതാബോധ ത്തിലേക്കും തുടർന്നുണ്ടാകുന്ന HUMAN TRAJEDY യ്ക്കു മൂകസാക്ഷിയായി നിൽക്കാനേ ഈ സമ്പർക്ക കേന്ദ്രം ഉപകരിക്കൂ.

ഇവിടെനിന്നു തിരിച്ചുപോകുന്ന ഇന്ത്യാക്കാരെ സഹായിക്കാനായുള്ള ജർമ്മൻ ഗവർമെന്റിന്റെ Reintegration Programme പ്രശംസനീയമാണ്. പക്ഷെ നാട്ടിലൊരു KONTAKT STELLE തുടങ്ങുവാൻ കുറച്ചു ഇന്ത്യാക്കാരെയെങ്കിലും തിരിച്ചു വിടണമെന്നുള്ള കാരിത്താസിന്റെ ആഗ്രഹം വിചിത്രമെന്നു മാത്രമല്ല, അവർ ഇരു രാജ്യങ്ങളിലും നടത്തിയ പ്രചാരണത്തിന്റെ പ്രത്യാഘാതങ്ങൾകൂടി സംഭ്രമജനകമായിരിക്കുന്നു. ജർമ്മനിയും ഇന്ത്യയും തമ്മിൽ കെട്ടുറപ്പുള്ള ഒരു സുഹൃത്‌ബന്ധം സ്ഥാപിക്കുന്നതിനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുമ്പോൾ കാരിത്താസിലെ ഇന്ത്യൻ സോഷ്യൽ സർവീസ് വിഭാഗത്തിന്റെ (INDISCHER SOZIAL DIENST) നേതൃത്വത്തിൽ ഇന്ത്യയിൽ നടത്തിയ ഒന്നരമാസത്തെ പ്രചാരണവും പ്രസ്‌കോൺഫറൻസുകളും ഇരു രാജ്യങ്ങളുടെയും താല്പര്യങ്ങൾക്കും അഭിലാഷങ്ങൾക്കും എതിരായിരുന്നി ല്ലേ? ജർമ്മൻ ഗവർമെന്റ് വിദേശീയരുടെ വിസാ സംബന്ധിച്ച പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്ന സന്ദർഭത്തിൽ ഇതുപോലുള്ള ഒരു പ്രഹസനം എന്തിനുവേണ്ടിയായിരുന്നു. ?

ഇവിടുത്തെ ഇന്ത്യൻ നഴ്‌സുമാരുടെ താൽപ്പര്യങ്ങളെ പ്രതിനിധീകരിച്ചാണ് കാരിത്താസ് ഈ പരിപാടി ആവിഷ്ക്കരിച്ചത് എന്നാണല്ലോ അവകാശപ്പെടു ന്നത്. അങ്ങനെയെങ്കിൽ ഇവിടുത്തെ നഴ്‌സുമാരോ അസോസിയേഷനുക ളോ ഇങ്ങനെയൊരു കാര്യം എന്തുകൊണ്ട് അറിഞ്ഞതേയില്ല?. അവരുമായി എന്തുകൊണ്ട് ഈ പ്രശനം ചർച്ച ചെയ്തില്ല? വളരെ രഹസ്യമായി ആവിഷ്‌ക്ക രിച്ച ഈ പരിപാടിയുടെ പിന്നിലെ ആത്മാർത്ഥതയെക്കുറിച്ചു ഇവിടെയുള്ള മലയാളികൾ സംശയാലുക്കളാണ്. കാരിത്താസിന്റെ പേരിൽ ഇവിടെയും നാട്ടിലുമുള്ള വിമർശനങ്ങളെ ലഘൂകരിക്കുന്നതിന് വേണ്ടിയുള്ള വെറുമൊ രു Propaganda trip മാത്രമായിരുന്നു കാരിത്താസ് ഡയറക്ടർ മോൺ Dr. ക്യോനൻ നടത്തിയ ഇന്ത്യാ സന്ദർശനം എന്നതൊരു സത്യമായി അവശേഷിക്കുന്നു.

ഇന്ത്യൻ നഴ്‌സുമാരുടെ പ്രശ്നങ്ങളെപ്പറ്റി "കവിത" ഇവിടുത്തെ Bundesministerium-മായി ബന്ധപ്പെടുകയും ചർച്ചകൾ നടത്തുകയും ചെയ്തു. ഇതിന്റെ വെളിച്ച ത്തിൽ മനുഷ്യത്വഹീനമായി ജർമ്മൻ ഗവർമെൻറ് ഇവിടെ ജോലി ചെയ്യുന്ന ഇന്ത്യൻ നഴ്‌സുമാരെ നാട്ടിലേയ്ക് തിരിച്ചയാക്കുകയില്ലെന്നാണ് ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. ഇതേ സംബന്ധിച്ചു കവിതയിൽ പ്രസിദ്ധീകരി ക്കുന്നതിന് കിട്ടിയ രേഖകൾ അതേരീതിയിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ നിന്നും കാരിത്താസും അതിന്റെ ഇന്ത്യൻ സോഷ്യൽ സർവീസും കൂടി നടത്തിയ പ്രചാരണങ്ങൾ അവാസ്തവമായിരുന്നു എന്നാണു തെളിയുന്ന ത്. ഈ അബദ്ധ പ്രചാരണം എന്തിനു വേണ്ടിയായിരുന്നുവെന്നു നാം ചിന്തി ക്കുന്നത് നല്ലതാണ്.

വിദേശികളുടെ അവകാശങ്ങളെ അനുവദിച്ചുകൊടുക്കുക, പ്രശ്നങ്ങളെ ലഘൂകരിക്കുന്നതിൽ സഹായിക്കുകയും ചെയ്യുക. അങ്ങനെയൊരു സഹതാപ മനോഭാവമാണ് ഇന്നത്തെ ജർമ്മൻ ഗവണ്മെന്റിനുള്ളത്. ഒന്നിച്ചു നിന്ന് നമ്മുടെ പ്രശ്നങ്ങളുടെ മാനുഷിക വശങ്ങളെ ജർമ്മൻ ഗൺമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് നാം നേരിട്ടുതന്നെ ശ്രമിക്കേണ്ടതായിട്ടാണി   രിക്കുന്നത് കാരിത്താസിന്റെ Re-Integration പ്രോഗ്രാമിൽനിന്നോ, അതേത്തുട ർന്ന് ഇവർ നാട്ടിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന KONTAKT STELLE യിൽ നിന്നോ കിട്ടുമെന്ന് ഇവർ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന പ്രയോജനങ്ങളും(?) നേട്ടങ്ങ ളും (?) അല്ല നമ്മുടെ ലക്ഷ്യം. നമ്മുടെ ഇവിടുത്തെ നിലനിൽപ്പാണ്‌.

ഒരു സുപ്രഭാതത്തിൽ നടത്തുന്ന പത്രപ്രസ്താവനകളും അടുത്ത പ്രഭാതത്തിൽ അതിന്റെ നിഷേധവും അവ്യക്തമായ എന്തോ ഗൂഢലക്ഷ്യങ്ങളിലേക്കുള്ള നീക്കത്തെയാണ് സൂചിപ്പിക്കുക. അമിതമായ വിശ്വാസം ഇവരിൽ അർപ്പി ക്കാതെയിരിക്കുക, അതപകടത്തിലേയ്ക്ക് നയിക്കും. സ്വയം സഹായിക്കു വാൻ നാം എപ്പോഴും തയ്യാറായിരിക്കണം. കാരിത്താസോ കാരിത്താസിൻ്റെ കീഴിൽ നിൽക്കുന്ന, ഇനിയും ഉണ്ടാകാൻ പോകുന്ന ഒരു സംഘടനയോ നമ്മെ സഹായിക്കുമെന്ന് കരുതുന്നത് ബുദ്ധിമോശമാണ്. അതുകൊണ്ടു നാം ഒന്നിച്ചു നിന്ന് നമ്മുടെ അവകാശങ്ങൾക്കുവേണ്ടി ഗവണ്മെന്റിനെ സമീപി ക്കുക. അതുമാത്രമാണ് ഇന്ന് നമ്മുടെ പ്രശ്നത്തിന് പരിഹാരം. // "

വേല മനസ്സിലിരിക്കട്ടെ.

ജർമ്മൻ കാരിത്താസിന്റെയും അതിലെ ഇന്ത്യൻ സോഷ്യൽ സർവീസിലെ  ജീവനക്കാരുടെയും അണിയറനീക്കങ്ങൾ ഓരോന്ന് വ്യാപകമായി പുറത്തു വന്നുതുടങ്ങി. ഇന്ത്യയിലെ മെത്രാൻ സമിതിയുടെ തീരാധനമോഹത്തിന്റെ ഓരോ ചുരുളുകൾ ഇവർ വഴി നടപ്പാക്കുകയാണ് ലക്‌ഷ്യം. ജർമ്മനിയിലെ ഇന്ത്യൻ നഴ്‌സുമാരെയെല്ലാം ഇന്ത്യയിലേയ്ക്ക് തിരിച്ചയച്ചാൽ ജർമനിയിലെ മലയാളികളായ അന്നുള്ള കാരിത്താസിലെ ഇന്ത്യൻ സോഷ്യൽ സർവീസ് ജീവനക്കാർക്ക് ഇന്ത്യയിൽ വിവിധ സ്ഥലത്തും സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്ന ജർമ്മൻ കാരിത്താസിന്റെ സമ്പർക്കകേന്ദ്രങ്ങളിൽ ജർമ്മനിയിൽ ലഭിക്കുന്ന പ്രതിമാസ വേതനത്തിനു തുല്യമായ ആനുകൂല്യങ്ങളോടെ ജോലി ചെയ്യാൻ കഴിയുമെന്ന വാഗ്ദാനമാണ് ഇക്കൂട്ടരെ ഈ വമ്പൻ നാടുകടത്തൽ പരിപാടിക്ക് കൂട്ടുനിൽക്കാൻ പ്രീണിപ്പിച്ചതെന്നു അന്ന് ഞങ്ങൾക്ക് സൂചന ലഭിച്ചിരുന്നു. ആ വാർത്ത ഒരു ഞെട്ടിക്കുന്ന സംസാരവിഷയമായി. 

"പള്ളിമുഖേന വന്നു; പള്ളിമുഖേനതന്നെ തിരിച്ചുപോകണം". നഴ്‌സുമാർക്ക്‌ ബാഡൻ-വ്യൂർട്ടംബർഗിലായിരുന്നു വിസാ പ്രശ്‌നം ഉയർന്നത്. സാമാന്യ ബുദ്ധിക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒരുകാര്യം, നോർത്ത് റൈൻ വെസ്റ്റ് ഫാലൻ സംസ്ഥാനത്തുള്ള കൊളോൺ കാരിത്താസിനായിരുന്നു അതിൽ വിഷമം. അതുപക്ഷേ ഫ്രെയ്‌ബുർഗ് കാരിത്താസ്‌ കേന്ദ്രഓഫീസ്  ഇതെല്ലാം ക്രമീകരിച്ചശേഷം മൗനിയായി കൈകഴുകി മാറിനിന്നു. അതുപക്ഷേ സർക്കാർ തലത്തിൽ ഇവരുടെ തന്ത്രം വിലപ്പോയില്ല. കൊളോണിലെ ഇന്ത്യൻ നഴ്‌സുമാരുടെ സാന്നിദ്ധ്യം ഉണ്ടാക്കുവാൻ ഒരു കപട സംഘടന തന്നെ സൃഷ്ടിക്കുവാൻ അവർ അണിയറയിൽ പദ്ധതിയിട്ടു. ഉദ്ദേശ ലക്ഷ്യം വിലപ്പോകാത്ത സ്വന്തം നയത്തെ എതിർക്കുന്ന സ്വന്തം സംരക്ഷണയിൽ ഒരു ഇന്ത്യൻ സംഘടന സൃഷ്ടിക്കുവാൻപോലും അന്നവർ ശ്രമം ആരംഭിച്ചു. കൊളോൺ കാരിത്താസിന്റെ പ്രേരണയ്ക്ക് വിധേയരായി കൊളോണിലെ ചില ജർമ്മൻ പത്രങ്ങൾ, ഉദാ: Kölner Stadt Anzeiger, ഇന്ത്യൻ നഴ്‌സുമാർക്കെതിരെ പ്രചാരണ വാർത്തകൾ നൽകിയിരുന്നു. ഇത്തരം വേലകൾ മനസ്സിലിരിക്കുക യേയുള്ളൂ എന്ന് ഹൈഡൽബെർഗിലെയും കാൾസ്റൂഹിലെയും നമ്മുടെ മലയാളികളും ജർമ്മൻകാരും ചേർന്ന് അവരെ മനസ്സിലാക്കിക്കൊടുത്തു. 

ഇന്ത്യൻ നഴ്‌സുമാർ കാരിത്താസ് കൊളോൺ പറയുന്നതുപോലെയല്ല, അവർ യാതൊരു വികസന സഹായ പദ്ധതിപ്രകാരവുമല്ല ജർമ്മനിയിൽ വന്നിട്ടുള്ള തെന്നും ആതുര സേവനത്തിനു ആളുകളില്ലാതിരുന്ന ഒരു  കാലത്തു അവരെ ഇവിടേയ്ക്ക് കൊണ്ടുവന്നിട്ടുള്ളതാണെന്നും വികസന സഹായപദ്ധതിയിൽ അവരെ ഉൾപ്പെടുത്തുന്നതുതന്നെ അപ്രസക്തമാണെന്നും കൊളോണിൽ സർക്കാരിന്റെ ഔദ്യോഗിക വക്താവ് പ്രസ്താവിച്ചു. //- തുടരും 
---------------------------------------------------------------------------------------------------------------------