Sonntag, 5. Oktober 2014

കവിത / രക്തദാഹി / നന്ദിനി വർഗീസ്



   കവിത  /  രക്തദാഹി - നന്ദിനി വർഗീസ്-

രൊറ്റ മരത്തിൽ ഒരുകൂട്ടം ഇലകളും 
ഒരുകൂട്ടം ഇലകളിൽ പലവിധ വർണ്ണവും 
പച്ച ചെറുപ്പം പഴുത്ത വാർദ്ധക്യവും 
തളിർക്കും കൊഴിയും ഹേമന്ത ശിശിരത്തിൽ..

പിഞ്ചു തളിരിനെ നുള്ളിക്കളയുന്ന 
പാപ സാഹചര്യ പാത വിശാലവും 
പച്ചില ചവച്ചുതുപ്പുന്ന ജന്മങ്ങൾ 
കൊട്ടിയടയ്ക്കുന്ന സദാചാരമൂല്യവും ...

മൊട്ടു വിരിഞ്ഞു ചുവന്ന ഫലങ്ങളിൽ 
വിളവ് തൻ അളവാം ഒരു നൂറു മേനിയും 
പച്ചിലകൾ പിന്നിൽ ഒളിക്കും ഫലങ്ങളെ 
അടിച്ചു കൊഴിക്കുന്ന വിരുതർ വാഴുന്നേരം ..

കീറി മുറിഞ്ഞു തെറിക്കും ഇലകളിൽ 
ഫലങ്ങൾ ചിന്നിച്ചിതറി ചുവക്കുമ്പോൾ 
ചുടുചോര വീണു മണ്ണ് നനയുമ്പോൾ 
ചുരുട്ടിയ മുഷ്ടികൾ ആർപ്പു വിളിക്കുമ്പോൾ ..

വിപ്ലവം കത്തിയിൽ വീശി ഒടുങ്ങുമ്പോൾ 
ചിതറിയ പച്ചില ഉണങ്ങി പൊടിയുമ്പോൾ 
ഫലങ്ങൾ മരത്തിൻ ചുവട്ടിൽ ചുവക്കുമ്പോൾ 
ചെഞ്ചോര പട്ടിൻ പുതപ്പ് വിരിക്കുമ്പോൾ..

വെള്ളം മറന്നു ചോര വലിക്കുന്ന 
മരത്തിൻ വേരുകൾ മറക്കുന്ന സത്യങ്ങൾ
വീശിയടിക്കുന്ന രോഷ കൊടുങ്കാറ്റിൽ 
കട പുഴകുന്നത് പ്രകൃതി നിയമവും.

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.