ധ്രുവദീപ്തി

Welcome to DHRUWADEEPTI.online. We present you the searchable online literature for readers, students, educators, or enthusiast. Enjoy reading.

Montag, 27. Februar 2017

Dhruwadeepti: Autobiography // Journey of a Missionary Priest // The Fire Under Police Custody // Fr. George Pallivathukal

Dhruwadeepti: Autobiography //


 The Fire under Police Custody



Fr. George Pallivathukal


 Fr.George Pallivathukal
The police as a matter of routine made the "Panchnama" and made a list of all the valuables including my watch and kept them under their custody. They said that I would get them back when I am released. I did not hand over my Rosary although the police were insisting that I should hand over that too. I had faith in the power of the Rosary and the Rosary was the source of my strength and courage. Although the people had arranged for a "Katia" for me, for my night rest I could not sleep even a miniute. I sat the whole night in the chair which was given to me and prayed all the mysteries of the Rosary several times. Meanwhile the sisters and the boarders in Dullopur were on their knees in front of the Blessed Sacrament praying for me the whole night. No wonder I felt very courageous and happy that I could sit with the arrested mission staff and save them from getting beaten up at night. We had the support of the entire dioces who were praying for us.

 Jabalpur
I was arrested at about 10 o'clock at night. A little after the Panchanama was over one of the constables tried to act a little funny with me. He was sitting a Katia infront of me and asked me rudely "What is your name?" I did not answer him. He repeated the question more loudly. I told him that I was under the police custody but that does not mean that he should lose his sense of decency and politness. " You did not come and arrest me. I came on my own becausse I am not frightened of you. I came here because of these my companions to see that you did not touch them". Meanwhile he took out a Beedy from his pocket and started smoking. One of the teachers asked him "Sir give me also a Beedi". Hearing this request from the teacher the policeman started abusing him calling him all sorts of names. I took the Police man's packets of Beedies and match box which were kept on a cot, removed one Beedi from the packet and gave it to the teacher.

I asked the others also whether they wanted to smoke. At the end I gave one Beedi to the constable also and told him to smoke one more Beedi and cool down and relax. After that he never uttered a single word again. This boldness surprised everybody present and after this incident the police became extremely polite towards us. The police knew that we had the support of the Village.

Morning Breakfast

 A Village House in Mandala
While in police custody the people were supposed to feed us, but they did not give us anything, even a cup of tea. Fr. Paymans sent breakfast for me and the teachers from Junwani. Two religious sisters of our convent brought Breakfast for us. Along with the breakfast Fr. Paymans had sent me a copy of the New Testament and the Imitation of Christ which I was fonf of reading daily. I was not in a mood to eat anything. I had only the coffee which Father had sent for me. The police were watching and observing us like hungry dogs. I offered my breakfast to one of them. The man grabbed it from my hand and swallowed it in one breath.

At about 9.00 AM the service bus from Bichhia had arrived on its way to Dindori. I had expected that the police would take me by that bus to Dindori and prent me before a first class Magistrate there because he was supposed to present me before a first class Magistrate with in 24 hrs. after the arrest.Some people of Junwani had gone to Dindori with their land records to bail me out if I had been to Dindori. The police did not take me either to Dindori or to the district Headquarters at Mandala.

People's reaction.

 People in Mandala District.
At about ten O'clock in the morning I heard shouting of slogans and some commotion outside the rest house. A crowed of about 100 people from the villages arround had come togehter under the leadership of Mr. Joseph Tigga of Mohania village asking the police to release their Swamiji. The police shouted back at the people and threatened to beat them. The police showed the people their sticks but the people were not frightened and they shouted all the more louder. Seeing the situation getting more and more tensed I went out myself, pacified the people and asked them to go home. I told them I came here on my own for the sake of the masters and villagers and once they were released, I would come home.
With these words I pacified the slogan shouters, Many of them cried when they saw the handcuff on my hand. They all came and said Jai Jesu and went back home. The police remarked that the missionaries had great influence over these villagers." They were not frightened of us, but when he came out and said a word the people all dispresed". I Told the police " that is the defference between you and me". You show them your stics and we give them our love. Why they don't you also join us.

The rest of the day passed off without any event. Sisters brought lunch for us. The police, instead of arranging for our meals, were waiting like vultures to see what was brought for us. Just like in the morning I did not eat much at noon also. I had only some soup and fruits. The rest of the food I gave to the police men and they enjoyed the meal.

Question raised in the parlement. 

When I was arrested along with the teachers Fr. Antony Thundiyil sent one more telegram to Prof. Retnaswamy member of Palement narrating the developments here. Prof. Ratnaswamy brought up the matter of my arrest in the parlement during the zero hour. Pandit Javaharlal Nehru was the Prime Minister at that time. Prof. Tatnaswamy told Panditji that " We say that we are secular state, but at the same time at this very moment one of our Catholic Priest in Mandala District of Madhya Pradesh is in Jail along with three of his catechists just because they are Christians". The M. P. demanded an enquiry into the matter and asked for punishment for the guilty.

Pandit Nehru with in a week sent a senior officer of the Central Goverment to junwani to make an on the spot enquiry. On the basis of his report the Prime Minister sent orders to all the collectors of Madhya Pradesh through the Chief Secretary, Bhopal, that they should see that the christians were not harassed in any part of the State and that he should never hear of any more such complaints. After that our christians in Mandala had a more peaceful time. Prof. Ratnaswamy had instructed two catholics lawyers of Jabalpur Advocate Jackie D' Silva and Advocate Policarp Lobo to help me with the case.//-
--------------------------------------------------------------------------------------------------------------------------
Eingestellt von dhruwadeepti um 04:27 Keine Kommentare:
Diesen Post per E-Mail versendenBlogThis!In Twitter freigebenIn Facebook freigebenAuf Pinterest teilen

Montag, 13. Februar 2017

ധ്രുവദീപ്തി : Religion // ദൈവാവിഷ്കരണചിന്ത ശ്ലീഹന്മാരുടെ കാലത്ത് // Prof: Dr. Andrews Mekkattukunnel

ധ്രുവദീപ്തി : Religion //

ദൈവാവിഷ്കരണചിന്ത ശ്ലീഹന്മാരുടെ കാലത്ത് //

Prof: Dr. Andrews Mekkattukunnel

 Prof.Dr.Andrews Mekkattukunnel
ഈശോമിശിഹായിലുള്ള ദൈവത്തിന്റെ ഈ സമ്പൂർണ്ണ ആവിഷ്കാരത്തിനു ദൃക്‌സാക്ഷികളായ ശ്ലീഹന്മാർ അവരുടെ പ്രഘോഷണത്തിലൂടെയും ജീവിത സാക്ഷ്യത്തിലൂടെയും മിശിഹാസംഭവം അനേകർക്ക് കൈമാറി. ഈ കാലഘട്ടത്തിൽ ദൈവീകവെളിപാടിനെക്കുറിച്ചു ശാസ്ത്രീയമോ ക്രമീകൃതമോ ആയ ഒരു അവതരണം നമ്മൾ കാണില്ല. മിശിഹായെയും അവിടുത്തെ സുവിശേഷത്തെയും കുറിച്ചു പ്രഘോഷിച്ചിരുന്ന സ്ലീഹന്മാരായിരുന്നു ഈ കാലഘട്ടത്തിൽ ദൈവീക വെളിപാടിന്റെ സംരക്ഷകരും കൈമാറ്റക്കാരും. ചരിത്രപുരുഷനായ ഈശോയെ നേരിട്ട് കാണാൻ സാധിക്കാതിരുന്നവർക്ക് അവിടുത്തെക്കുറിച്ചു അറിയാനുള്ള ഏകമാർഗം ശ്ലീഹന്മാരെ ശ്രവിക്കുക എന്നതായിരുന്നു. മിശിഹായെ നേരിട്ടറിഞ്ഞ അവർ തങ്ങൾക്കുണ്ടായ മിശിഹാനുഭാവം വിശ്വാസികളുടെ സമൂഹങ്ങൾക്ക് പകർന്നു നൽകി. പഴയനിയമ പശ്ചാത്തലത്തിൽ മിശിഹാസംഭവം മുഴുവൻ അവർ വ്യാഖ്യാനിക്കുകയും ചെയ്തു.

നസ്രായനായ ഈശോയെക്കുറിച്ചു സ്ലീഹന്മാർ നൽകിയ പ്രഘോഷണം ശ്രവിക്കുകയും അവർ നൽകിയ സാക്ഷ്യം അനുഭവിക്കുകയും ചെയ്തവർ ഈശോയിൽ വിശ്വസിക്കാൻ മുമ്പോട്ടുവന്നു. ഇപ്രകാരം വിശ്വസിച്ചവരെ സ്ലീഹന്മാർ മാമോദീസ മുക്കി മിശിഹാനുയായികളാക്കി. ജറുസലേമിലെ ആദിമ ക്രൈസ്തവ സമൂഹത്തിന്റെ ജീവിതശൈലിയെപ്പറ്റി നടപടി പുസ്തകത്തിൽ നമ്മൾ ഇപ്രകാരം വായിക്കുന്നു. "അവർ ശ്ലീഹന്മാരുടെ പ്രബോധനം, കൂട്ടായ്‌മ, അപ്പം മുറിക്കൽ, പ്രാർത്ഥന എന്നിവയിൽ പങ്കു ചേർന്നു" (നടപടി 2 -42). വിശ്വാസ സ്വീകരണത്തിലേയ്ക്ക് നയിച്ച വിശ്വാസ പ്രഘോഷണത്തിന്റെ (Kerygma) തുടർച്ചയായി ശ്ലീഹന്മാരുടെ പ്രബോധനത്തെ (Didache) കാണാം. ഈശോയെന്ന വ്യക്തിയെയും അവിടുത്തെ രക്ഷാകര പ്രവർത്തനങ്ങളെയും സഹനമരണോദ്ധാനങ്ങളേയുംകുറിച്ചാണ് പ്രഘോഷണമെങ്കിൽ ഈശോ വെളിപ്പെടുത്തിയ ദൈവഹിതമനുസരിച്ചു ജീവിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളാണ് പ്രബോധനത്തിന്റെ ഉള്ളടക്കം. ഈശോയുടെ പ്രബോധനങ്ങൾ തന്നെയാണ് ശ്ലീഹന്മാരുടെ പ്രബോധനത്തി ന്റെയും അടിസ്ഥാനം. അവരുടെ പ്രഘോഷണത്തിന്റെ ലിഖിതരൂപം സുവിശേഷങ്ങളിലും പ്രബോധനത്തിന്റേത് പുതിയനിയമ ലേഖനങ്ങളിലും കാണാം. അപ്പം മുറിക്കാനായി അവർ ഒന്നിച്ചു കൂടിയിരുന്നപ്പോഴാണ് പ്രധാനമായും ശ്ലീഹന്മാർ പ്രബോധനങ്ങൾ നൽകിയിരുന്നത്. അവിടെയായി രുന്നു അവർ പരസ്പരമുള്ള കൂട്ടായ്മ അനുഭവിച്ചിരുന്നതും.

ലിഖിതരൂപം പ്രാപിച്ച ശ്ലൈഹീക പ്രബോധനത്തെയും വാചികമായി സഭയിൽ കൈമാറ്റം ചെയ്യപ്പെട്ടിരുന്ന മിശിഹാപാരമ്പര്യങ്ങളെയും പരസ്പര പൂരകങ്ങളായിട്ടാണ് ആദിമസഭ പരിഗണിച്ചിരുന്നത്. ലിഖിത വിശുദ്ധ ഗ്രന്ഥങ്ങൾ മിശിഹാസംഭവം മുഴുവൻ ഉൾക്കൊള്ളുന്നില്ലെന്നു സുവിശേഷ കനായ യോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ. (യോഹ: 20,30; 21,25). എഴുതപ്പെട്ടവതന്നെയും സ്വീകരിക്കപ്പെട്ടിരുന്നത് സഭാജീവിതം മുഴുവന്റെയും പശ്ചാത്തലത്തിലായിരുന്നു. മിശിഹായെ നേരിട്ടറിഞ്ഞ ശ്ലീഹന്മാർ നൽകിയ പ്രബോധനങ്ങളും ജീവിതരീതികളും ആരാധനാ ക്രമങ്ങളും പ്രാർത്ഥനാരീതികളുമെല്ലാം തിരുലിഖിതത്തോടു ചേർത്താണ് ആദിമ സഭ മനസ്സിലാക്കിയിരുന്നത്. ഇതെല്ലാം കൂടിചേർന്നാണ് വിശുദ്ധ പാരമ്പര്യം രൂപം കൊണ്ടത്.


 പന്ത്രണ്ട് ശ്ലീഹന്മാർ 
തങ്ങൾ സ്ഥാപിച്ച സഭകളിലെല്ലാം ശ്ലീഹന്മാർ ഉപവാസത്തിനും പ്രാർത്ഥനയ്ക്കും ശേഷം ശ്രേഷ്ഠന്മാരെ കൈവയ്പ് വഴി നിയമിച്ചു. (നടപടി 14,23 ). ശ്ലീഹന്മാരുടെ പിന്തുടർച്ചക്കാ രായി വന്ന ഈ മേൽനോട്ടക്കാരാണ് പിന്നീട് ദൈവീക വെളിപാട് സഭയിൽ അഭംഗുരം കാത്തുസൂക്ഷിച്ചത്‌. ശ്ലൈഹീക പിന്തുടർച്ച യിലൂടെയും സഭയിൽ കൈമാറ്റപ്പെടുന്ന ശ്ലൈഹീക പ്രബോധനത്തിലൂടെയുമാണ് സത്യത്തിന്റെ പ്രഘോഷണം നമ്മുടെ പക്കലെത്തുന്നത്. തിരുലിഖിതം മാത്രമല്ല, ശ്ലീഹന്മാരുടെ പ്രബോധനം, ആരാധന ക്രമങ്ങൾ, സഭാസംവിധാനങ്ങൾ, സഭാ പാരമ്പര്യങ്ങൾ, തുടങ്ങിയവയും ദൈവിക വെളിപാടിന്റെ ഭാഗമായാണ് ആദിമസഭ കരുതിപ്പോന്നത്. സൃഷ്ടിയുടെ ആരംഭം മുതൽ   ദൈവം മനുഷ്യന് നൽകുന്ന രക്ഷാകരസന്ദേശവും പരിത്രാണപദ്ധതിയും വിശുദ്ധ ലിഖിതത്തിലും വിശുദ്ധപാരമ്പര്യത്തിലുമായി തിരുസഭ നിലനിർത്തി പ്പോരുന്നു.

യഹൂദമതത്തിന്റെ പൂർത്തീകരണമായി രൂപംകൊണ്ട ക്രിസ്തുമതത്തിന്റെ ആദ്യകാല വിശുദ്ധഗ്രന്ഥം യഹൂദരുടെ തിരുലിഖിതം തന്നെയായിരുന്നു. പുതിയ മതത്തിന്റെ വിശുദ്ധ ഗ്രന്ഥങ്ങൾ (പുതിയനിയമം) നിലവിൽ വന്നപ്പോൾ യഹൂദമതഗ്രന്ഥങ്ങൾ (പഴയ നിയമം) എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. ആദിമസഭയിൽ ജന്മമെടുത്ത പുതിയനിയമഗ്രന്ഥങ്ങൾ പഴയ നിയമത്തോട് ചേർത്തു തുല്യമായും തുടർച്ചയായും പരിഗണിക്കപ്പെട്ടു പോന്നു. മാറിയ സാഹചര്യങ്ങൾക്കനുസരിച്ചു വിശുദ്ധഗ്രന്ഥം വ്യാഖ്യാനി ക്കേണ്ടത് ആദിമസഭയുടെ ആവശ്യമായിരുന്നു. പുതിയനിയമം തന്നെയും പഴയനിയമപശ്ചാത്തലത്തിൽ മിശിഹാസംഭവം വ്യാഖ്യാനിച്ചതിന്റെ ഫലമാണ്. സഭാസമൂഹത്തിന്റെ ജീവിതം മുഴുവനും വിശുദ്ധഗ്രന്ഥത്തിന്റെ വ്യാഖ്യാനത്തെ ആശ്രയിച്ചായിരുന്നു. തിരുസഭയിലെ പ്രബോധനം വിശുദ്ധ ഗ്രന്ഥ വ്യാഖ്യാനത്തിൽ ആശ്രയിച്ചായിരുന്നു. തിരുസഭയിലെ പ്രബോധനം വിശുദ്ധഗ്രന്ഥ വ്യാഖ്യാനത്തിൽ അധിഷ്ഠിതവുമായിരുന്നു. സമൂഹജീവിത ത്തിലുണ്ടായ ചില പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ചു ദൈവവചനം വ്യാഖ്യാനിച്ചതിന്റെ ഫലമായാണ് സഭാസംവിധാനങ്ങളും ജീവിത
ക്രമങ്ങളും ആരാധനക്രമങ്ങളും രീതികളും രൂപപ്പെട്ടത്. ക്രൈസ്തവ സംസ്കാരത്തിന്റെ തന്നെ അടിത്തറ വിശുദ്ധ ഗ്രന്ഥമാണ്.

തിരുസഭയുടെ സ്വഭാവം നിർണ്ണയിക്കുന്ന വിശ്വാസനിക്ഷേപം (Deposit of faith) നിർവചിക്കുന്നതിന്റെ ഭാഗമായാണ് ആദിമസഭ വിശുദ്ധഗ്രന്ഥം വ്യാഖ്യാനിച്ചു തുടങ്ങിയത്. തിരുവചനത്തിന്റെ സഹായത്തോടെ നടത്തിയ ചർച്ചകളുടെയും വാദങ്ങളുടെയും ഫലമായി ക്രമേണയാണ് വിശ്വാസ സത്യങ്ങൾക്ക് ഇന്നുള്ള നിയതരൂപം കൈവന്നത്. വിശ്വാസികളിൽ ചിലരുടേത് അബദ്ധ പ്രബോധനങ്ങളാണ് എന്ന് സഭ സ്ഥാപിച്ചതും തിരുലിഖിതത്തിന്റെ സഹായത്തോടെയായിരുന്നു.

 നസ്രായനായ യേശു- 
ലാസറെ 
ഉയർപ്പിക്കുന്നു. 
ക്രൈസ്തവ വിശ്വാസം പഴയനിയമത്തിന്റെ പൂർത്തീകരണമായി സ്ലീഹന്മാർ വ്യാഖ്യാനിച്ചു. ഇതിനടിസ്ഥാനം ഈശോയുടെ തന്നെ ശൈലിയാണ്. അവിടുന്ന് സങ്കീർത്തനം 109,1 ഉം 117,22, 23 ഉം തന്നിൽ നിറവേറുന്നതായി പ്രഖ്യാപിച്ചിരുന്നല്ലോ (മത്തായി 22,41 - 46 ; 21 ,42 -43). നസ്രായനായ ഈശോയാണ് പഴയനിയമത്തിൽ വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന മിശിഹായെന്ന് തിരിച്ചറിഞ്ഞ ശ്ലീഹന്മാർ മിശിഹായെക്കുറിച്ചുള്ള പ്രവചനങ്ങളായി യഹൂദർ കരുതിപ്പോന്ന വിശുദ്ധ ഗ്രന്ഥഭാഗങ്ങൾ ഈശോയിൽ പൂർത്തിയായതായി വ്യാഖ്യാനിച്ചു. നടപടിപ്പുസ്തകത്തിലെ പത്രോസ് ശ്ലീഹായുടെ പ്രസംഗങ്ങൾ ഇതിനു തെളിവാണ്. (നടപടി 2 -3).

പഴയനിയമത്തിൽ ജ്ഞാനത്തിനുള്ളതായി കാണപ്പെടുന്ന സവിശേഷതകളുള്ള ദൈവവചനമായാണ് യോഹന്നാൻ ശ്ലീഹ മിശിഹായെ അവതരിപ്പിക്കുന്നത് (യോഹ. 1,1 -18). സംഖ്യ 21, 9 ലെ പിച്ചളസർപ്പവും പുറ. 12 ലെ പെസഹാക്കുഞ്ഞാടും മിശിഹായുടെ സഹനത്തിന്റെയും മരണത്തിന്റെയും പ്രതീഹങ്ങളാണ്(യോഹ. 3,14 ; 19,36).

മിശിഹാസംഭവത്തിന്റെ വെളിച്ചത്തിൽ പഴയനിയമത്തെ വ്യാഖ്യാനിക്കുന്ന പൗലോസ് ശ്ലീഹ ജീവദാതാവായ റൂഹായ്ക്ക് മാത്രം വെളിപ്പെടുത്താനാവുന്ന
മറഞ്ഞിരിക്കുന്ന രഹസ്യം അവിടെ കാണുന്നു(റോമാ. 16,25 ;1 കോറി 2,1). പഞ്ചഗ്രന്ഥത്തിൽ വിവരിക്കപ്പെടുന്ന സംഭവങ്ങളിൽ മിശിഹാരഹസ്യം കാണുവാൻ പൗലോസ് ശ്ലീഹായ്ക്ക് കഴിഞ്ഞു. അദ്ദേഹത്തെ സംബന്ധിച്ച് മിശിഹായുടെയും തിരുസഭയുടെയും രഹസ്യത്തിന്റെ വെളിച്ചത്തിൽ പഴയനിയമ സംഭവങ്ങൾ കൂടുതൽ വ്യക്തമാണ്. ആദം മിശിഹായുടെയും, ഇസ്രായേൽ ജനം ചെങ്കടൽ കടന്നത് മാമ്മോദീസായുടെയും, മരുഭൂമിയിലെ മന്നായും പാറയിൽനിന്നുള്ള ജലവും പരിശുദ്ധ കുർബാനയുടെയും പ്രതിരൂപങ്ങളായി (1 കോറി 10).

ദൃഷ്ടാന്തപരമായ അർത്ഥത്തെ സൂചിപ്പിക്കാൻ പൗലോസ് ശ്ലീഹ ഉപയോഗി ക്കുന്നത് പ്രതിരൂപം (Typos = from, figure,symbol or prefiguration: റോമാ 5, 14 ; 1 കോറി 10,6) എന്ന പദമാണ്. ആത്മീയ (spiritual), മൗതീക (mystical), പ്രതിരൂപാത്മക വ്യാഖ്യാനം (typological interpretation or typology) എന്നാണു ഈ രീതി അറിയപ്പെടുന്നത്.

ഈശോയുടെ ദൈവീകത വെളിവാക്കാനായി നിയമാ. 32, 43; സങ്കീ- 2, 7; സങ്കീ -104, 4 തുടങ്ങിയ പഴയനിയമഭാഗങ്ങൾ ഹെബ്രായ ലേഖകനും ഉപയോഗിക്കു ന്നുണ്ട്. ഹെബ്രാ- 1. മെൽക്കിസെദേക്ക് മിശിഹായുടെ പ്രതിരൂപമാണ്- ഹെബ്രാ 7,1). പഴയനിയമ ദൈവാലയ ബലികൾ മിശിഹായുടെ കുരിശിലെ ബലിയുടെയും (ഹെബ്രാ: 9,9). നിയമം മുഴുവൻ മിശിഹായിലും തിരുസഭയിലും നിറവേറിയ യാഥാർത്ഥ്യങ്ങളുടെ നിഴലാണ്:  ഹെബ്രാ- 10, 1). 

മോശയുടെ നിയമം മുഴുവൻ മിശിഹാസംഭവത്തിലേക്ക് ഉന്മുഖമാണ് എന്ന ബോധ്യമാണ് ഇപ്രകാരം മിശിഹാ കേന്ദ്രീകൃതമായി പഴയനിയമം മുഴുവനെയും വ്യാഖ്യാനിക്കാൻ ആദിമസഭയെ പ്രേരിപ്പിച്ചത്. // -
------------------------------------------------------------------------------------------------------------------------


ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de 
DHRUWADEEPTI ONLINE
Published from Heidelberg, Germany,   
in accordance with the European charter on freedom of opinion and press. 

DISCLAIMER:   Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any for
-------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
Eingestellt von dhruwadeepti um 10:04 Keine Kommentare:
Diesen Post per E-Mail versendenBlogThis!In Twitter freigebenIn Facebook freigebenAuf Pinterest teilen

Mittwoch, 8. Februar 2017

ധ്രുവദീപ്തി : Politics // Panorama // ഇന്ത്യൻ ജനാധിപത്യത്തിന് സ്വന്തമായ ഒരു പുതിയ പ്രതിരോധ കൗശലം അവശ്യമാണ്. George Kuttikattu

ധ്രുവദീപ്തി : Politics //  Panorama // 

ഇന്ത്യൻ ജനാധിപത്യത്തിന് സ്വന്തമായ ഒരു പുതിയ പ്രതിരോധ രാഷ്ട്രീയ കൗശലം അവശ്യമാണ്.//  

George Kuttikattu

ജനാധിപത്യത്തിലെ ഏകാധിപത്യം 
 ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 

ഒരു മില്യാർഡനിലേറെ ജനങ്ങൾ വസി ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന പേരുള്ള ഇന്ത്യ യുടെ ഭാവിയെപ്പറ്റി, നിലവിലുള്ള ഇന്ത്യ ൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനാ ധിപത്യത്തിലെ ഏകാധിപത്യ അധികാര വാഴ്ചയിൽ ഞെങ്ങിഞെരുങ്ങു കയാണെ ന്ന യാത്ഥാർത്ഥ്യങ്ങൾ  ലോകമൊട്ടാകെ യുള്ള ഇന്ത്യാക്കാരും വിദേശികളും ഇ പ്പോൾ ഭീതിയോടെ ഉറ്റുനോക്കുന്നതായി നമുക്കറിയാം. ഈ പ്രതിസന്ധിഘട്ടത്തിൽ  ഇന്ത്യയിലെ ജനങ്ങൾ നരേന്ദ്ര മോദിയുടെ ഏകാധിപത്യ ഭരണവൈകല്യത്തിനെതിരെ ക്രിയാത്മകമായി ഇടപെടണം. ഇനി മേലിൽ ജനങ്ങൾ നിസ്സഹായവും ഒരു മൃദുവായതുയതുമാ യ  ശക്തിയാണെന്ന നിലയിൽ നോക്കി നിൽക്കരുത്, അവ ശരിയാണെന്ന  സമാന അഭിപ്രായങ്ങളും പ്രകടിപ്പിക്കരുത്. 

ഇതേസമയം എന്താണ് യൂറോപ്യൻ രാജ്യങ്ങളിലും സംഭവിക്കുന്നതെന്നതു ഈ വർഷം ഏറെ ശ്രദ്ധേയവുമാണ്. ഈ വർഷം യൂറോപ്പിൽ എന്തുകൊണ്ടും സവിശേഷകരമായ ചലനങ്ങളാൽ ഒരു "ചീനാവർഷം" ആകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. യൂറോപ്യൻ യൂണിയനിൽ നിന്നും ഗ്രേറ്റ്‌ ബ്രിട്ടന്റെ ചരിത്രം സൃഷ്ടിച്ച ബ്രെക്സിറ്റ്‌, മറ്റൊന്ന് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒരു അമേരിക്കൻ ബിസിനസ് "പ്രോപ്പർട്ടി റോയൽ" ഡൊണാൾഡ് ട്രംപിന്റെ വിജയം, അതുപോലെ ഫ്രാൻസിലും, ജർമ്മനിയിലെ വരാനിരിക്കുന്നതായ  ചാൻസലർ തെരഞ്ഞെടുപ്പും, നെതർലണ്ടിലും ഒരുപക്ഷെ അത് ഇറ്റലിയിലും വരാനിരിക്കുന്ന പുതിയ തെരഞ്ഞെടുപ്പുകളും മറ്റും, ഇങ്ങനെയുള്ള ഓരോ കാര്യങ്ങൾ മൂലം ഈ പുത്തനാണ്ടിൽ അപ്രതീക്ഷിതവും നിർണ്ണായകവുമായ ചലനങ്ങൾ ഉണ്ടാക്കുന്ന പുതിയ മാറ്റങ്ങൾക്കുള്ള സാഹചര്യ തീരുമാനങ്ങൾ ക്കു വഴിയൊരുക്കും. അതായത്, യൂറോപ്യൻ യൂണിയൻ ഒരുമയോടെയെന്നും
ഒന്നിച്ചു നിലനിൽക്കുമോ അതോ ഭാവിയിൽ ഒരു നിയോ നാഷണലിസ്റ്റിക് കൊടുങ്കാറ്റിൽ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ ഒന്ന് മറ്റൊന്നായി പൊട്ടിത്തെറിക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കപ്പെടും. അതുപോലെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഭൂകമ്പം ഉണ്ടാക്കിക്കൊണ്ട് ഇന്ത്യയിൽ ഒട്ടാകെ കാലുറപ്പിച്ചുള്ള മോദിയുഗത്തിന്റെ പ്രയാണം ഒരു ഏകാധിപത്യത്തിന്റെ പടിക്കലെത്തിക്കഴിഞ്ഞു എന്ന് വേണം കരുതുവാൻ..

കരിദിനം 

 നോട്ടു നിരോധന പ്രഖ്യാപനം 
അതുപോലെതന്നെയോ അതിലേറെയോ ഭാവിയുടെ ആശങ്കയിൽ ഇന്ത്യൻ ജനത വിശ്വസിച്ച ജനാധിപത്യമൂല്യത്തിന്റെ  തകർച്ചയിൽ ജനങ്ങൾക്കുള്ള അനേകം ചോദ്യങ്ങൾക്കു മറുപടിയില്ലാതെ വിഷമി ക്കുന്ന സാമ്പത്തിക തകർച്ചയുടെ വക്കി ലെത്തി നിൽക്കുന്നു . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സർക്കാർ അഴിമതി വിരുദ്ധ പരിഷ്‌ക്കാര ങ്ങൾ നടപ്പാക്കുന്നുവെന്ന പ്രചാരണം നൽ കിക്കൊണ്ട് നോട്ടു നിരോധനനിയമം ഏക പക്ഷീയമായ ഉത്തരവിലൂടെ പ്രായോഗിക മായി നടപ്പാക്കാൻ പറ്റാത്ത പരിഷ്ക്കരണമാണ് പരീക്ഷിച്ചത്. ആകട്ടെ ഈ പരിഷ്ക്കാരത്തിലൂടെ ജനങ്ങളും നിലവിലുള്ള പാർലമെന്റിലേക്ക് തെരെ ഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും സർക്കാരും തമ്മിലുണ്ടാകുന്ന എല്ലാവി ധത്തിലുമുള്ള  ഇടപാടുകളുടെയും വിശ്വാസം മുഴുവൻ നഷ്ടപ്പെടുത്തുവാൻ അതെല്ലാം  കാരണമാക്കി. നോട്ടുനിരോധനം വഴി ജനങ്ങൾക്ക് എന്ത് ഗുണ ങ്ങൾ ലഭിച്ചു? ആ ദിവസം ഒരു ദുരന്തനാടകീയ കരിദിനത്തിന്റെ കടുത്ത അനുഭവം പോലെ ആരംഭം മുതൽ തന്നെ സാധാരണക്കാരന് അനുഭവപ്പെട്ടു.

 നോട്ടു നിരോധനവും പ്രതിഷേധവും 
നിലവിലുള്ള ഇന്ത്യൻ ഭരണാധികാരി കളും ജനങ്ങളുമായി ഭാവിയിൽ എപ്ര കാരമുള്ള സഹകരണവും ഇടപാടുക ളിലെ പൊതുവായ വിശ്വാസവും സ്ഥാ പിക്കപ്പെടുമെന്ന ചോദ്യത്തിന് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നോട്ടു നി രോധനവും അതേത്തുടർന്നു ജനങ്ങളി ലൂടെ കടന്നുവന്നിട്ടുള്ള പ്രതിസന്ധിക ളും, നോട്ടുനിരോധനത്തിന്റെ പ്രായോ ഗികതകളുമെല്ലാം വിലയിരുത്തപ്പെട്ട ഒരു മറുപടി ഈ വർഷം തന്നെ ഉണ്ടാ കാം. 2017 മേയ് മാസത്തിൽ മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായിട്ടു (26. 05 .2014 - 26.05 2017) മൂന്നു വർഷങ്ങൾ തികയുന്നു. ഈ തിയതി ഇന്ത്യയുടെ ചരി ത്രത്തിലെ ഒരു നാടകീയ കാലഘട്ടമായി കാണാനുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി   ഇതുവരെ നടത്തിയിട്ടുള്ള പ്രസ്താവങ്ങളിൽ നിന്നും ഭാവിരാ ഷ്ടീയത്തെപ്പറ്റി സ്വീകരിക്കാനുള്ള അടിസ്ഥാനം മനസ്സിലാകും. അപ്പോൾ മാത്രമേ, ഇന്ത്യ നേരിടുന്ന ആഴങ്ങളിൽ പതിയുന്ന ആഘാതങ്ങളെ ഇല്ലാതാ ക്കാൻ കഴിയുമോ ഇല്ലയോ എന്ന് പറയാൻ കഴിയുകയുള്ളു. നരേന്ദ്രമോദി ഇന്ത്യയിലെ അനേക ജനകോടികളുടെ ഐക്യത്തെയോ അവരുടെ സമഗ്ര മായ വളർച്ചയുടെ ആവശ്യകതയെപ്പറ്റിയോ ശരിയായ ഇന്റഗ്രേഷനോ ശ്രദ്ധ നൽകാത്ത ഒരു പുതിയ വന്യമായ നാഷണലിസം ഇന്ത്യയിൽ പരീക്ഷിക്കുക യാണ്. ഈ നിലപാടുകളെ മുഴുവൻ തുറന്നു കാണിക്കുന്ന സന്ദേശമാണ് മറ്റു ചില ലോകരാജ്യങ്ങളിൽ ഭാഗികമായി അദ്ദേഹം പ്രചരിപ്പിച്ചു യാത്രകൾ ചെയ്തത്. നരേന്ദ്രമോദി ഇതുവരെയും പരിശ്രമിച്ചത് താനുൾപ്പെടുന്ന രാഷ്ട്രീ യ പാർട്ടി ശക്തികളെ മുന്നിൽ നിറുത്തിയുള്ള ആഹ്വാനങ്ങൾവഴിയും അധി കാരം ഉപയോഗിച്ച് സമുദായങ്ങളെയും മതവിഭാഗങ്ങളെയും പ്രതിപക്ഷ ത്തെയും നിർവീര്യമാക്കുന്നതിനാണ്. ഭാവിയിൽ ഈ സ്ഥിതി ഇന്ത്യയിൽ തുടർന്ന് പോവുകയാണെങ്കിൽ, അഥവാ ഏതോ നിവൃത്തികേടിൽ ജനങ്ങൾ നരേന്ദ്ര മോദിയുടെ പാർട്ടിയുടെ നാഷണലിസ്റ്റ്മനോഭാവത്തിലും അദ്ദേഹ ത്തിൻറെ സഹതാപമയമില്ലാത്ത മുഖത്തെ ചാരനിറമുള്ള വീതിയുള്ള രോമ ങ്ങൾക്കിടയിലും കൂടി കടന്നുവരുന്ന നൈമിഷിക ഉത്തരവുകളിൽ  കുടു ങ്ങി ഞെങ്ങി ഞെരിയുകയും ചെയ്യും. ഇത് ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിവേര് തന്നെ തകർക്കും.

മോദിയുടെ ജനവിരുദ്ധ പ്രഖ്യാപനങ്ങൾ 

നരേന്ദ്രമോദിയുടെ പുതിയ പ്രഖ്യാപനങ്ങൾ ഇന്ത്യയിൽ ദൂരവ്യാപകമായ പ്ര ത്യാഘാതങ്ങൾ ഉണ്ടാക്കും. ഇന്ത്യയുടെ സുരക്ഷാ ഗ്യാരണ്ടി ചോദ്യം ചെയ്യപ്പെ ടാം. ഇന്ത്യൻ ജനതയോടും വിദേശരാജ്യങ്ങളോടുമുള്ള പരസ്പര ബന്ധങ്ങൾ പുനപരിശോധിക്കേണ്ടിയും വരും. ജനങ്ങളിൽ ഉണ്ടായിട്ടുള്ള അവിശ്വാസം സുരക്ഷാസ്ഥിതികളിൽ കുത്തനെയുള്ള മാറ്റങ്ങൾ ഉണ്ടാക്കാം. അതായത് ഇന്ത്യൻ ജനത അപ്രതീക്ഷിതമായി പൊടുന്നെനെ തനിച്ചായി, സാമ്പത്തിക പ്രതിസന്ധിയുടെ നടുക്കടലിൽ. ഇതേസമയം തന്നെ, ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ രാജ്യം പാകിസ്ഥാൻ നടത്തുന്ന മിലിട്ടറി പ്രകടനം വഴി ഇന്ത്യയു ടെ അതിർത്തിപ്രദേശത്തെ ജനങ്ങളുടെ സുരക്ഷ പോലും ചോദ്യം ചെയ്യപ്പെ ട്ടിരിക്കുന്നു. ഇന്ത്യൻ ഭരണനേതൃത്വം കുറഞ്ഞ പക്ഷം സുരക്ഷാസംവിധാനം സ്ഥാപിക്കുന്നതിലും പരാജയപ്പെട്ടിരിക്കുന്നു.

 അമേരിക്കൻ പ്രസിഡന്റ്
ഡൊണാൾഡ് ട്രംപ്  
ഇത്തരം നിരവധി ചോദ്യങ്ങൾക്ക് ഏറ്റവും വേഗം നമുക്ക് മറുപടി കിട്ടണം. അതുപ ക്ഷേ ഇതിനകം വലിയ തകർച്ചകൾ ഉണ്ടാ യിക്കഴിഞ്ഞിട്ടുണ്ട്. ജനങ്ങളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷാക്രമം വളരെ വിഷ മം പിടിച്ച കാര്യമായിക്കഴിഞ്ഞു. ഈയി ടെ പ്രഖ്യാപിച്ച നോട്ടുനിരോധനം തുട ങ്ങി ദിനംതോറുമുള്ള അപ്രായോഗിക വും അപക്വവുമായ കേന്ദ്ര സർക്കാർ ഉ ത്തരവുകളിൽ  ലോക സാമ്പത്തിക വിദ ഗ്ധരുടെ പരിശോധനയിൽ വലിയ പിഴവു കൾ മാത്രമാണ് കണ്ടത്. പക്ഷെ ജനങ്ങ ളിൽ അതിൽ കുറച്ചെങ്കിലും നിലനിൽക്കുന്ന പൊതുമന:ശാസ്ത്രത്തിന്റെ തണലിൽ ജീവിക്കുന്നു. അവരുടെ വിശ്വാസം- അതായത് ശത്രുക്കളെയും മിത്രങ്ങളെയും നേരെ കാണാനുള്ള, തിരിച്ചറിയാനുള്ള വിശ്വാസം.  അതേ സമയം ഇക്കാര്യത്തിൽ ഏറെ കഷ്ടനഷ്ടങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നാ ൽ എന്നിരിക്കട്ടെ, തെറ്റായ പ്രതികരണങ്ങളോ അവ ഒരുപക്ഷെ വൻ പ്രതിസ ന്ധികളെയോ ഉണ്ടാക്കാനിടയുണ്ട്. അതുപക്ഷേ വ്യാപകമായി അക്രമാസ ക്തമാകാനും കാരണമായേക്കാം. കൃത്യമായി പറഞ്ഞാൽ ഇതിനകം തന്നെ സാധാരണ ജനവിഭാഗത്തിന് കഷ്ടനഷ്ടങ്ങൾ ഉണ്ടായിക്കഴിഞ്ഞു, നരേന്ദ്ര മോ ദിയുടെ ജനവിരുദ്ധ പ്രഖ്യാപനങ്ങൾ, അമേരിക്കയിൽ പുതിയ അമേരിക്കൻ പ്രസിഡന്റ്  ഡൊണാൾഡ് ട്രംപ് ചെയ്ത പ്രഖ്യാപനങ്ങൾ വഴി അദ്ദേഹത്തിനെ തിരെ അമേരിക്കൻ ജനതയെ പ്രതിരോധനിരയിലെത്തിച്ചതുപോലെ ഇന്ത്യ യിലെ ജനങ്ങളിൽ അവർക്കുണ്ടായിരുന്ന പ്രതീക്ഷകളും അതിലുള്ള വിശ്വാ സത്തിലും നരേന്ദ്രമോദിയിലർപ്പിച്ച വിശ്വാസം ചോദ്യം ചെയ്യപ്പെട്ടു കഴി ഞ്ഞു. മോദിരാഷ്ട്രീയത്തിൽ ഇന്ത്യയുടെ സാമ്പത്തിക- സാമൂഹ്യ ജീവിത സുരക്ഷാ ഗാരണ്ടി ചോദ്യം ചെയ്യപ്പെട്ടു.

പരാജയപ്പെട്ട പ്രതിപക്ഷം  


 ഇന്ത്യൻ പാർലമെന്റ് പ്രതിപക്ഷം 
എന്നാൽ ഇന്ത്യൻ ജനാധിപത്യ പ്രതിപ ക്ഷം ഈ സാഹചര്യത്തെ നന്നായി വില യിരുത്താൻ ഇതുവരെ പരാജയപ്പെട്ടു നിൽക്കുന്നു. ഇത് നമ്മുടെ പൊതുവായ സുരക്ഷിതത്വത്തെ, പ്രതിരോധ മേഖല യിലും, പൊതു ഭരണ മേഖലയിലും, സാ മ്പത്തികവും ഇന്ത്യയുടെ നിയമപരമമാ യ ഇന്റഗ്രേഷൻ സംബന്ധിച്ചും അത് പ്രതീക്ഷിക്കുന്ന ഫലം സൂക്ഷിക്കുവാൻ കഴിഞ്ഞില്ല. അതുമാത്രമോ, ഇന്ത്യയുടെ ഓരോരോ സംസ്ഥാനങ്ങളിലും ആ അടി സ്ഥാന സുരക്ഷിതത്വം ഉറപ്പുനൽകാൻ കഴിഞ്ഞില്ല. സംസ്ഥാനങ്ങളുടെ അ വശ്യ നിർദ്ദേശങ്ങളെപ്പോലും കേന്ദ്രം നിരാകരിക്കുന്ന അധികാരരാഷ്ട്രീയം തയ്യാറാക്കുന്ന കാര്യങ്ങൾ മാത്രമേ നടപ്പാക്കുന്നുള്ളു. ജനാധിപത്യത്തിന്റെ മഹത്വം പ്രസംഗിക്കുന്ന ഇന്ത്യൻ ജനാധിപത്യത്തിനു വേണ്ടത് ഇന്ത്യക്ക് നഷ്ട പ്പെട്ടുപോയ ഒരു പുതിയ പ്രതിരോധ രാഷ്ട്രീയത്തിന്റെ കൗശലം വീണ്ടെടു ക്കുകയാണ്. ഇതിന് ഇന്ത്യയിലെ കേരളം പോലെയുള്ള പ്രമുഖ സംസ്ഥാനങ്ങ ൾക്ക് കഴിയണം.

 പാകിസ്ഥാൻ പ്രധാനമന്ത്രി
നവാസ് ഷെരിഫ് (L), ഇന്ത്യൻ
പ്രധാനമന്ത്രി നരേന്ദ്രമോദി (R ) 
ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിൽ ജീവിക്കുന്നതിനു ശ്രദ്ധിക്കേണ്ടത് അയൽപക്ക രാജ്യങ്ങളുമായി പൊതുവെ സമാധാനത്തിലും സഹകരണ ത്തിലും പരസ്പരമുള്ള അംഗീകാരത്തിലും ബഹുമാനത്തിലും ഉറപ്പുനൽകുന്ന വ്യവസ്ഥ യിൽ ഉറച്ചതാകണം. അതുപക്ഷേ ഒരു ആറ്റോ മിക് ശക്തി രാഷ്ട്രമോ ആയിരിക്കട്ടെ അവ രോടുപോലും പരസ്പരം ഇതേ അളവിൽ കാണ ണം. ഉദാ: പാകിസ്ഥാൻ. ഇതിൽ ആര് ജയിക്കും തോൽക്കും എന്ന മാത്സര്യം ഒരുപക്ഷെ റഷ്യ പോലുള്ള രാജ്യങ്ങൾക്കുണ്ടാകാം.

അധികാര രാഷ്ട്രീയം 

ഒരു സർക്കാരിന്റെ ബലഹീനത സമാധാനത്തിന്റെ അടിസ്ഥാനശില്പകല യല്ല. ഇന്ത്യയിൽ നരേന്ദ്രമോദിയുഗം എല്ലാ മേഖലയിലും പ്രകാശിക്കണമെ ങ്കിൽ ഇന്ത്യൻ ജനതയുടെ സ്വന്തം കഴിവിന്റെ ഭാവി ഗാരണ്ടി സ്വന്തമായി ഉണ്ടാക്കുവാൻ ശക്തി പകരണം. മറിച്ചു അഴിമതിനിരോധനത്തിന്റെ മറ വിൽ ജനങ്ങൾക്കുള്ള ആത്മധൈര്യത്തെ ആക്രമിക്കുന്ന രാഷ്ട്രീയ നയം പ്രതികൂലമായി പ്രതികരിക്കപ്പെടും. അല്ലാതെ, മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തിലൂടെ അധികാരക്കസേരയിൽ വന്നതുകൊണ്ടു മാത്രമായില്ല. ആ ത്മാർത്ഥവും ഗൗരവപൂർവ്വവുമായ അധികാര രാഷ്ട്രീയത്തിന്റെ കാഴ്ചപ്പാ ടിൽ അതിനെ വികസിപ്പിക്കണം. അതിനു അവസരം ഇപ്പോൾ ഉണ്ടായി എന്ന് ഇന്ത്യൻ സാമ്പത്തിക മേഖലയെ പിടിച്ചുലച്ചു നോട്ടു നിരോധനം നട ത്തിയ ഭീതിജനകമായ മോദിരാഷ്ട്രീയം, മനസ്സിലാക്കണം. യാഥാർത്ഥ്യമാ കുന്ന അധികാരരാഷ്ട്രീയത്തിന്റെ നഷ്ടം സമാധാനം നഷ്ടപ്പെട്ട ജനമനസ്സിൽ സ്വീകരിക്കപ്പെട്ടിരിക്കുന്ന ഇന്ത്യൻ ജനാധിപത്യതത്വത്തിന്റെ അവസാനമാ യ സിമിത്തേരിയായിത്തീരാൻ പോകുന്ന കാഴ്ച ഒരിക്കലും വിശ്വസിക്കാൻ കഴിയുന്നില്ല. ബ്രിട്ടീഷ് അധികാരത്തിൽ നിന്നും വേർപെട്ടു ഇന്ത്യ ഒരു സ്വത ന്ത്ര ജനാധിപത്യ രാജ്യമാണ്, 1947 മുതൽ. ഒരു യഥാർത്ഥ ഇന്ത്യയുടെ  ചരിത്ര ത്തിന്റെ താളുകളിലൂടെ അതിന്റെ  വളർച്ചയെ സഹായിക്കുന്ന ജനകീയ പ്രതിരോധ ജനാധിപത്യകൗശലം ഇന്ത്യൻ ജനതയ്ക്കുണ്ടാകണം. //- 
--------------------------------------------------------------------------------------------------------------- 













Eingestellt von dhruwadeepti um 13:09 Keine Kommentare:
Diesen Post per E-Mail versendenBlogThis!In Twitter freigebenIn Facebook freigebenAuf Pinterest teilen
Neuere Posts Ältere Posts Startseite
Abonnieren Posts (Atom)

Visitor Details

Blog-Archiv

  • ►  2023 (8)
    • ►  März (1)
    • ►  Februar (1)
    • ►  Januar (6)
  • ►  2022 (19)
    • ►  Dezember (4)
    • ►  November (1)
    • ►  August (1)
    • ►  Juli (1)
    • ►  Mai (1)
    • ►  März (5)
    • ►  Februar (2)
    • ►  Januar (4)
  • ►  2021 (52)
    • ►  Dezember (5)
    • ►  November (3)
    • ►  Oktober (4)
    • ►  September (4)
    • ►  August (4)
    • ►  Juli (5)
    • ►  Juni (4)
    • ►  Mai (4)
    • ►  April (6)
    • ►  März (6)
    • ►  Februar (2)
    • ►  Januar (5)
  • ►  2020 (52)
    • ►  Dezember (8)
    • ►  November (7)
    • ►  Oktober (5)
    • ►  September (8)
    • ►  August (3)
    • ►  Juli (4)
    • ►  Juni (1)
    • ►  Mai (7)
    • ►  April (3)
    • ►  März (2)
    • ►  Februar (3)
    • ►  Januar (1)
  • ►  2019 (9)
    • ►  Dezember (2)
    • ►  Juni (1)
    • ►  Mai (2)
    • ►  März (2)
    • ►  Februar (1)
    • ►  Januar (1)
  • ►  2018 (26)
    • ►  Dezember (5)
    • ►  November (2)
    • ►  Oktober (2)
    • ►  September (4)
    • ►  August (2)
    • ►  Juli (2)
    • ►  Juni (3)
    • ►  Mai (1)
    • ►  März (2)
    • ►  Februar (2)
    • ►  Januar (1)
  • ▼  2017 (37)
    • ►  Dezember (5)
    • ►  November (2)
    • ►  Oktober (3)
    • ►  September (2)
    • ►  August (3)
    • ►  Juli (4)
    • ►  Juni (5)
    • ►  Mai (3)
    • ►  April (4)
    • ►  März (1)
    • ▼  Februar (3)
      • Dhruwadeepti: Autobiography // Journey of a Missi...
      • ധ്രുവദീപ്തി : Religion // ദൈവാവിഷ്കരണചിന്ത ശ്ലീഹന്...
      • ധ്രുവദീപ്തി : Politics // Panorama // ഇന്ത്യൻ ജനാധ...
    • ►  Januar (2)
  • ►  2016 (83)
    • ►  Dezember (8)
    • ►  November (4)
    • ►  Oktober (6)
    • ►  September (6)
    • ►  August (7)
    • ►  Juli (8)
    • ►  Juni (7)
    • ►  Mai (8)
    • ►  April (8)
    • ►  März (7)
    • ►  Februar (8)
    • ►  Januar (6)
  • ►  2015 (64)
    • ►  Dezember (9)
    • ►  November (6)
    • ►  Oktober (5)
    • ►  September (4)
    • ►  August (6)
    • ►  Juli (6)
    • ►  Juni (4)
    • ►  Mai (5)
    • ►  April (4)
    • ►  März (4)
    • ►  Februar (5)
    • ►  Januar (6)
  • ►  2014 (77)
    • ►  Dezember (9)
    • ►  November (6)
    • ►  Oktober (9)
    • ►  September (8)
    • ►  August (9)
    • ►  Juli (8)
    • ►  Juni (6)
    • ►  Mai (3)
    • ►  April (5)
    • ►  März (4)
    • ►  Februar (5)
    • ►  Januar (5)
  • ►  2013 (49)
    • ►  Dezember (7)
    • ►  November (6)
    • ►  Oktober (8)
    • ►  September (7)
    • ►  August (4)
    • ►  Juli (7)
    • ►  Juni (9)
    • ►  März (1)

Über mich

dhruwadeepti
Mein Profil vollständig anzeigen
(c) Dhruwadeepti. Design "Einfach". Powered by Blogger.