Mittwoch, 28. Januar 2015

ധ്രുവദീപ്തി // Religion / മനുഷ്യചരിത്രവും പ്രാർത്ഥനയും / Dr. Dr. Joseph Pandiappallil

ധ്രുവദീപ്തി  // Religion / 


മനുഷ്യചരിത്രവും പ്രാർത്ഥനയും 

 Dr. Dr. Joseph Pandiappallil


പ്രാർത്ഥിക്കേണ്ടതുണ്ടോ ?


Dr. Dr. Joseph Pandiappallil
 പ്രാർത്ഥിക്കണമെങ്കിൽ എന്തുകൊണ്ടാണ് പ്രാർത്ഥി ക്കേണ്ടത്, എന്തിനു വേണ്ടിയാണ് പ്രാർത്ഥിക്കേണ്ടത്, എന്തെങ്കിലും ഭൌതീക നേട്ടത്തിനായി മനുഷ്യൻ ദൈവ ത്തോട് നടത്തുന്ന യാചനയാണോ പ്രാർത്ഥന, അതോ, പ്രാർത്ഥന ഒരനുഭവവും ആയിത്തീരലുമാണോ, ഇങ്ങ നെ ഒട്ടേറെ ചോദ്യങ്ങൾ നമ്മിലുണ്ടാകുന്നു. എന്താണ് പ്രാർത്ഥന എന്ന് ചോദിച്ചാലും ഓരോരുത്തനും ഓരോ ഉത്തരമായിരിക്കും നൽകുക. അപ്പോൾ പിന്നെ ഈ നിർ വചനങ്ങൾ ഒത്തിരിയൊന്നും അർത്ഥമാക്കുന്നില്ല. ഇതി നു വിശദീകരണങ്ങൾ പൂർണ്ണവും സമഗ്രവുമായ ഒരർ ത്ഥം വ്യക്തമാക്കുന്നതുമില്ല. കടലിലെ ഓരോ തുള്ളി വെള്ളത്തെയും എണ്ണിയളക്കുമ്പോലെ മാത്രമേ പ്രാർത്ഥനയെക്കുറിച്ച് പറയാ നും പങ്കുവയ്ക്കാനും സാധിക്കുകയുള്ളൂ.

ചില ജീവിത മുഹൂർത്തങ്ങളിൽ നമുക്ക് വാക്കുകൾ പുറത്തേയ്ക്ക് വരാറില്ല. മനനിയാകുന്ന നിമിഷങ്ങൾ ! സംസാരശക്തി നഷ്ടപ്പെടുന്ന സെക്കന്റുകൾ. വീർപ്പുമുട്ടി ശ്വാസം പോലും നിലച്ചോ എന്ന് തോന്നിപ്പോകും. അത്തരം സന്ദ ർഭങ്ങളിൽ ആദ്യം പുറത്തുവരുന്ന വാക്ക് പലരെ സംബന്ധിച്ചിടത്തോളം "എന്റെ ദൈവമേ "എന്നായിരിക്കും. അതല്ലെങ്കിൽ ഹൃദയാന്തർഭാഗത്തു ദൈവസ്പർശനം തേടിയും അനുഭവിച്ചും ഇതുപോലുള്ള സാഹചര്യങ്ങളിൽ നിന്നും മുക്തി നേടാൻ ഒട്ടു മിക്കവരും ശ്രമിക്കും. അപ്പോൾപിന്നെ ദൈവ ചിന്ത മനുഷ്യന്റെ അടിസ്ഥാന ചിന്തയായും ദൈവാനുഭവവും പ്രാർത്ഥന യും മനുഷ്യന്റെ അടിസ്ഥാനഭാവമായും നമ്മൾ മനസ്സിലാക്കണം.

മനുഷ്യൻ പ്രാത്ഥിക്കുന്നവനാണ്. ദൈവം ഓരോ മനുഷ്യന്റെ ഹൃദയത്തി ലും തന്റെ സാന്നിദ്ധ്യം നിലനിർത്തിയിട്ടുണ്ട്. അത് തള്ളിപ്പറയാൻ ആർക്കു മാകില്ല. ആ ദൈവസാന്നിദ്ധ്യം പലർക്കും ദൃശ്യമല്ല. അത് ദൃശ്യമാകുന്ന മുഹൂ ർത്തങ്ങളെ നേരിട്ടനുഭവിക്കുമ്പോൾ എത്ര ആഴമായ ദൈവബന്ധമാണ് തനി ക്കെന്നു മനുഷ്യന് മനസ്സിലാകും. കാരണം മനുഷ്യനായിരിക്കുകയെന്നാൽ ഭൂമിയിൽ ദൈവത്തിന്റെ ദൂതനായിരിക്കുകയെന്നർത്ഥം. മനുഷ്യത്വം ദൈ വത്വത്തിലാണ് നങ്കൂരമിട്ടിരിക്കുന്നത്. മനുഷ്യനായിരിക്കുകയെന്നാൽ പ്രാർ ത്ഥിക്കുന്നവനായിരിക്കുക എന്നും അർത്ഥം. പ്രാർത്ഥനാ പാരമ്പര്യം മനുഷ്യ പാരമ്പര്യവും മനുഷ്യചരിത്ര പാരമ്പര്യവുമാണ്. അത് ഒരു തുടർക്കക്കഥപോ ലെയാണ്. ഭൂതകാലവും ഭാവികാലവും മറന്നു വർത്തമാനകാലം അർത്ഥവ ത്താക്കുവാനാവില്ല.

മനുഷ്യചരിത്രം പുരോഗതിയുടെ ചരിത്രമാണ്. നേട്ടങ്ങളുടെയും പുതിയ കണ്ടു പിടുത്തങ്ങളുടെയും ചരിത്രം മനുഷ്യചരിത്രത്തിൽ നിറഞ്ഞു നില്ക്കു ന്നു. പ്രതീക്ഷയുടെ ചരിത്രവും സഹനചരിത്രവും മനുഷ്യചരിത്രത്തിന്റെ ഭാഗമാണ്. ഇരുണ്ട രാത്രികളും കറുത്ത പകലുകളും അനുഭവിച്ചാണ് മനുഷ്യ ൻ ഇന്നത്തെ വിനിമയലോകത്ത് എത്തിനില്ക്കുന്നത്. ഈ ഓട്ടത്തിന്റെയും നെട്ടോട്ടത്തിന്റെയും ചരിത്രകാലങ്ങളിലൊക്കെ ദൈവം മനുഷ്യനൊപ്പം ഉണ്ടായിരുന്നു. മനുഷ്യൻ ദൈവത്തെ വിളിച്ചപേക്ഷിക്കുകയും ദൈവസാന്നി ദ്ധ്യങ്ങളിൽ ചരിക്കുകയും ദൈവം നയിക്കുമെന്ന പ്രതീക്ഷയിൽ ആകുലത കളില്ലാതെ ജീവിക്കുകയും ചെയ്തുപോന്നു.

യഥാർത്ഥ ദൈവാഭിമുഖ്യത്തിന്റെ മാതൃക.

ഇവിടെ നമുക്ക് ഓർക്കാവുന്ന ഒരു കാര്യമുണ്ട്. പണ്ട് മുതൽ ഇന്നുവരെയുള്ള മനുഷ്യന്റെ നേട്ടങ്ങളുടെ ചരിത്രത്തിൽ നേട്ടങ്ങളുടെ ഉടമസ്ഥരുടെയും അവരുടെ തൊഴിലാളികളുടെയും വ്യത്യസ്തങ്ങളായ പട്ടിക നമുക്ക് കാണാൻ സാധിക്കും. നേട്ടങ്ങളുടെ ഉടമസ്ഥർ ഗോപുരങ്ങളും സൌധങ്ങളും പണിതു. പ്രസ്ഥാനങ്ങളും നഗരങ്ങളും സ്ഥാപിക്കുകയും പണിതുയർത്തുകയും ചെയ്തു. അവരുടെ നേട്ടങ്ങളുടെ ചരിത്രം പിൻതലമുറയ്ക്കായി എഴുതിവയ്ക്കുകയും ചെയ്തു. രാജാക്കന്മാരും പ്രഭുക്കന്മാരുമടങ്ങുന്ന ഒരു ന്യൂനപക്ഷമായിരുന്നു ഇവർ. നേട്ടങ്ങളുടെ പിന്നിലെ അദ്ധ്വാനഭാരം ചുമന്ന തൊഴിലാളിവർഗ്ഗത്തി ന്റെ വേദനകളുടെയും ആകുലതകളുടെയും ചരിത്രം നമുക്കൊരിടത്തും വായിക്കാനാവില്ല.

അന്തിവരെ അദ്ധ്വാനിച്ചിട്ടും അത്താഴത്തിനു മുട്ടുന്ന ഭീകരമായ അവസ്ഥ അനുഭവിച്ചും വാർദ്ധക്യം വരെ പണിയെടുത്തിട്ടും അന്ത്യനാളുകളിൽ ദാരി ദ്ര്യത്തിൽ തകർന്നും അവർ  ചരിത്രത്തിൽ സ്ഥാനം പിടിക്കാതെ കടന്നു പോയി. മനുഷ്യ ജനസംഖ്യയിൽ ഭൂരിപക്ഷം ഇത്തരക്കാരായിരുന്നു. ഉത്തര മില്ലാത്ത ഒട്ടനവധി ചോദ്യങ്ങൾക്ക് മുൻപിൽ നിസ്സഹായരായ അവർക്ക് ഏക ആശ്രയം തങ്ങൾ വിശ്വസിക്കുന്ന ദൈവം മാത്രമായിരുന്നു. അവർ ദൈവ ത്തിലാശ്രയിച്ചു ജീവിച്ചു. ദൈവത്തെ വിളിച്ചപേക്ഷിച്ചു. ദൈവം തുണയുണ്ട്, ദൈവം സഹായിക്കുമെന്ന് പ്രതീക്ഷിച്ചും വേദനകളുടെ നടുവിലും സംതൃപ്ത രായി ജീവിച്ചു കടന്നു പോയി. എന്നും ദൈവത്തിൽ ആശ്രയിച്ചും ദൈവം മാത്രം തുണയെന്നു അറിഞ്ഞും നാളുകൾ പിന്നിട്ട ഇവർ യഥാർത്ഥ ദൈവാഭി മുഖ്യത്തിന്റെ മാതൃകകൾ ആണ്. ഇവരുടെ ചരിത്രം പ്രാർത്ഥനയുടെ ചരി ത്രം കൂടെയാണ്.

ദൈവബന്ധ ചരിത്രം അഥവാ മനുഷ്യന്റെ പ്രാർത്ഥനാചരിത്രം.

ഭൂരിപക്ഷത്തിന്റെ മനുഷ്യചരിത്രം അഥവാ എഴുതപ്പെടാത്ത മനുഷ്യചരി ത്രം- മനുഷ്യന്റെ പ്രാർത്ഥനാചരിത്രമാണ്. കാരണം, അദ്ധ്വാനിച്ചു മടുത്ത മനുഷ്യർ അവന്റെ വേദനയുടെ നടുവിലും നിസ്സഹായതയുടെ നീർക്കയ ത്തിലും ഭീതിയുടെ ഭീകരതയിലും ദൈവത്തെ നിലവിളിച്ചു പ്രാർത്ഥിച്ചു. ദൈവത്തോട് പരാതിപ്പെട്ടു. ദൈവം രക്ഷിക്കുമെന്ന് വിശ്വസിച്ചു. അതുകൊ ണ്ട് അവന്റെ ചരിത്രത്തെ പ്രാർത്ഥനാചരിത്രമെന്നെ വിളിക്കാനാവുകയു ള്ളൂ. ഈ പ്രാർത്ഥനാ മനോഭാവത്തിലാണ് മനുഷ്യന്റെ നേട്ടങ്ങളും കണ്ടുപി ടുത്തങ്ങളും തുടങ്ങു ന്നത്.

പ്രകൃതിശക്തികളെ ഭയപ്പെട്ട മനുഷ്യൻ ആദ്യം ദൈവത്തെ വിളിച്ച് അപേ ക്ഷിക്കയാണ് ചെയ്തത്. പിന്നീടവൻ തന്നിലേയ്ക്കു തന്നെ തിരിഞ്ഞു. ദൈവ മില്ലാതെ സർവ്വതിനെയും നിയന്ത്രിക്കാനും അടക്കിഭരിക്കാനും ശ്രമിച്ചു. അതസാദ്ധ്യമാണെന്ന് ബോദ്ധ്യമായിക്കൊണ്ടിരിക്കയും ചെയ്യുന്നു. അതിൽ നിന്നും മനസ്സിലാക്കാവുന്നതിതാണ്, മനുഷ്യചരിത്രം ദൈവമനുഷ്യ ബന്ധ ത്തിൻറെ ചരിത്രമാണെന്ന കാര്യം- വളരുകയും തളരുകയും ചെയ്യുന്ന ദൈവ മനുഷ്യബന്ധത്തിന്റെ ചരിത്രം.

ദൈവമനുഷ്യ ബന്ധത്തിന്റെ ചരിത്രം മനുഷ്യന്റെ പ്രാർത്ഥനാ ചരിത്രമാ ണ്. ഇന്നുവരെ ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റം മഹത്തായ ദൈവമനുഷ്യ ബന്ധ ചരിത്രം, അഥവാ മനുഷ്യന്റെ പ്രാർത്ഥനാ ചരിത്രം,യേശുവിന്റെ ജീവചരിത്ര മാണ്. മനുഷ്യചരിത്രത്തിലെ ഏറ്റവും മഹത്തായ "ഇതിഹാസ ചരിത്രവും" മഹാസംഭവവും ഇതുതന്നെ. മനുഷ്യന് ജീവിത മാതൃകയായി ഇതിലും ശ്രേഷ്ഠ മായി മറ്റൊന്നില്ല. 

 യഥാർത്ഥമായ പ്രാർത്ഥനാഭാവം സ്വായത്തമാക്കാൻ.


യേശുവിനെ സംബന്ധിച്ചിടത്തോളം പഠിച്ചു വച്ച പ്രാർ ത്ഥനകൾ ഉരുവിടുന്നത് മാത്രമായിരുന്നില്ല, പ്രാർത്ഥന. "സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥന തന്നെ ഉദാ ഹരണം. തങ്ങളുടെ ജീവിത സാഹചര്യത്തിൽ ഹൃദയം തുറന്നു പിതാവുമായി സംഭാഷണത്തിൽ ഏർപ്പെടാനും ആവശ്യങ്ങൾ തുറന്നു പറയാനും സഹമനുഷ്യരുമായി സൗഹൃദം നിലനിറുത്തുവാൻ തയ്യാറാകുവാനും ഈ ശോ പഠിപ്പിച്ച പ്രാർത്ഥന നിർദ്ദേശിക്കുന്നു. പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളുടെ നടുവിൽ സ്നേഹപിതാവി ന്റെ കരങ്ങളിൽ സ്വയം സമർപ്പിച്ചു ജീവിത വെല്ലുവി ളികളെ നേരിടുന്നതാണ് സംശുദ്ധമായ ജീവിതം. ഇത്തര മൊരു ജീവിതത്തിൽ പ്രാർത്ഥന അവിഭാജ്യഘടകമാണ്.  ജീവിതത്തിന്റെ ഭാഗം തന്നെയാണ്. സഹിക്കുന്ന മനുഷ്യന്റെ സഹനത്തിന്റെ ഭാഷയും രോ ദനത്തിന്റെ സ്വരവുമാണ്.

അനുദിന ജീവിതത്തിലെ പരാതിയും ആകുലതയും വേദനയും രോഷവുമെ ല്ലാം അണപൊട്ടി ഒഴുകുമ്പോൾ അത് പ്രാർത്ഥനയായി പരിണമിക്കണം. പഴ യ നിയ മ പ്രവാചകരുടെയും ഈശോമിശിഹായുടെയും ജീവിതത്തിൽ അത് പ്രതിഫലി ച്ചു. വി. കൊച്ചു ത്രേസ്യാ, വി. അൽഫോൻസാ തുടങ്ങിയ പുണ്യാ ത്മാക്കളുടെ ജീവിതത്തിൽ വളരെ വ്യക്തമായി നമുക്കത് ദർശിക്കാൻ കഴി യും. വിശ്വസിക്കുന്ന മനുഷ്യന്റെ ഓരോ ജീവിത നിമിഷവും പ്രാർത്ഥനാ ത്മകമാണ്. ഈ പ്രാർത്ഥനാത്മകത നേടാൻ എല്ലാനിമിഷവും സുകൃതജപം ചൊല്ലിക്കൊണ്ടിരിക്കണമെന്നില്ല. നാമജപം നിരന്തരം ചൊല്ലി ഈശ്വരചിന്ത നിമിഷേന നിലനിറുത്തുന്നത് തെറ്റാണെന്നല്ല വിവക്ഷിക്കുന്നത്. എന്നാൽ ദിവസത്തിന്റെ ഇരുപത്തിനാലു മണിക്കൂറും നാവ് നാമജപം ഉരുവിടുകയും മനസ്സു മറ്റുവല്ലതിലും കുടുങ്ങിക്കിടക്കുകയും ചെയ്യുന്നത് അചിന്തനീയമൊ ന്നുമല്ല. അതേസമയം എവിടെ ഏതുകാര്യത്തിൽ ഇടപെട്ടാലും ഏതു ജീവി താനുഭവങ്ങളിലൂടെ കടന്നുപോയാലും പ്രാർത്ഥനാത്മകതയും ദൈവാഭിമു ഖ്യവും നിലനിർത്താനാവും. ദൈവീകതയിൽ നിലനില്ക്കുന്ന മാനുഷിക തയുടെ ഉടമകളാകുന്നതിലാണ് യഥാർത്ഥമായ പ്രാർത്ഥനാഭാവം സ്വായത്ത മാക്കാനാവുന്നത്.

പ്രതിഷേധിയുടെ സ്വരം.

പ്രതിഷേധിക്കുന്നവനെയും പ്രതികരിക്കുന്നവനെയും ദൈവമില്ലാത്തവ ന്റെയും പ്രാർത്ഥനയില്ലാത്തവന്റെയും ഗണത്തിൽപ്പെടുത്തി ഒറ്റപ്പെടുത്തു ന്നതും അവഗണിക്കുന്നതും നശിപ്പിക്കുന്നതും അനുദിന ജീവിതത്തിൽ സാ ധാരണ നമ്മൾ കാണുന്നവയാണ്. ഏതൊരു സമൂഹത്തിലായാലും പ്രതിഷേ ധിക്കുന്നവനു രക്ഷയില്ലായെന്നു തോന്നിപ്പോകും. പ്രതിഷേധിക്കുന്നവനോ ടുള്ള മറ്റുള്ളവരുടെ മനോഭാവം കണ്ടാൽ തെറ്റിനെതിരെയും തെറ്റെന്നു ബോ ധ്യപ്പെടുന്നതിനെതിരെയും ഹൃദയം തുറന്നു സ്വരമുയർത്തുന്നവനാണ് പ്രതി ഷേധി. പ്രവാചക സ്വരമാണത്. അനുസരണ ഇല്ലാത്തവനായും സമൂഹത്തി ന്റെ ചട്ടക്കൂട് പൊളിക്കുന്നവനായും മുദ്രകുത്തി അവന്റെ നേരെ എല്ലാവ രും ഒന്നടങ്കം ആഞ്ഞടിക്കുക സാധാരണമാണ്. പക്ഷെ, പ്രതിഷേധിയുടെ സ്വരം പലപ്പോഴും പ്രാർത്ഥന യുടെ സ്വരമാണ്. ദൈവബന്ധത്തിൽ നിന്നും മനുഷ്യബന്ധത്തിൽ നിന്നും ഉരുത്തിരിയുന്ന ആത്മാർത്ഥമായ നിലവിളിയാ ണത്.

ആത്മാർത്ഥത ഇല്ലാത്തവനും തുറന്ന ഹൃദയം ഇല്ലാത്തവനും ഉള്ളിലിരിപ്പ് പ്രകടമാക്കുവാനാവില്ല. പ്രവാചകനായ ജറമിയയുടെ ജീവിതമൊന്നു പരി ശോധിക്കുക. പ്രതിഷേധം മാത്രമല്ല, ശകാരത്തീപ്പൊരിയും ശാപാഗ്നിയും അദ്ദേഹത്തിൻറെ നാവിൽ നിറഞ്ഞുനിന്നിരുന്നു. പ്രാർത്ഥനയുടെ ഭവനം- ദേവാലയം കച്ചവടസ്ഥലമാക്കി മാറ്റിയ യഹൂദ നേതൃത്വത്തോടുള്ള യേശു വിന്റെ പ്രതികരണം എത്ര ശക്തവും തീവ്രവുമായിരുന്നു. മലകളെ വിറപ്പി ക്കുന്ന രോഷവും മൂർക്കൻ പാമ്പിനെപ്പോലും മാനസാന്തിരപ്പെടുത്തുന്ന തീവ്രമായ സ്നേഹവും ഇരുമ്പഴികളെ തകർക്കുന്നത്ര നിശ്ചയദാർഢ്യവും അവിടുന്നിൽ നിറഞ്ഞു നിന്നിരുന്നു.

അത് ദൈവ നിഷേധമായിരുന്നില്ല. ദൈവത്തിലും ദൈവത്തോടുകൂടിയുമു ള്ള ജീവിതവും ദൈവഹിതാനുവർത്തനവുമായിരു ന്നു. പ്രാർത്ഥനയുടെ ആത്മാർത്ഥമായ ഭാവമാണത്. ജീവിതവും പ്രാർത്ഥനയും ഒരേ നാണയത്തി ന്റെ രണ്ടു വശങ്ങളാക്കുന്നവർക്കെ ജീവിതം കൊണ്ടു പ്രാർത്ഥനയുടെ മൂ ല്യം നിർണ്ണയിക്കാൻ ആവുകയുള്ളൂ. പ്രാർത്ഥിക്കുന്ന മനുഷ്യൻ നല്ലവനായി ജീവിക്കുന്നവ നാണ്. യഥാർത്ഥമായ പ്രാർത്ഥനാഭാവം അനുദിന ജീവിതത്തി ൽ പ്രതിഫലിക്കുന്നതാണ് പ്രാർത്ഥനാ ജീവിതം.

കാൽവരിയിലെ യേശു -


കാൽവരി മലമുകളിലെ യേശുവിന്റെ നിലവിളി ഒന്നു കൂടി പരിശോധിച്ച് നോക്കാം. ആത്മാർത്ഥമായ പ്രാർത്ഥ നാഭാവം അനുദിന ജീവിത മുഹൂർത്തങ്ങളിൽ പ്രതിഫലി ക്കുന്നതും അനുദിന ജീവിതാനുഭവങ്ങളെയും ജീവിത മു ഹൂർത്തങ്ങളെയും പ്രാർത്ഥനയാക്കി അത് മാറ്റുന്നതുമാ ണ്‌. "എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു ?". ശത്രുക്കൾ ന്യായാധിപരുടെ മുഖം മൂടിയണിഞ്ഞു നീതിമാനും പരിശുദ്ധനുമായവനെ സാമൂ ഹ്യദ്രോഹിയായി ചിത്രീകരിച്ച് ഏറ്റം ക്രൂരമായ മരണത്തി ലേയ്ക്ക് തള്ളിയിടുന്നത് ഗാഗുൽത്തായിലെ മരക്കുരിശിൽ നമ്മൾ കാണുന്നു. മരണവേദനയുടെ നടുവിൽ യേശു ദൈ വത്തെ വിളിച്ചപെക്ഷിക്കുകയാണ്, അവിടുത്തോട്‌ ചോദിക്കുകയാണ്," എ ന്തുകൊണ്ട് നീയെന്നെ ഉപേക്ഷിച്ചു". നിസ്സഹായന്റെ നിലവിളിയാണത്.

നിരപരാധിയായ ആബേലും നിഷ്കളങ്കനായ ഇസഹാക്കും സിംഹക്കൂട്ടിൽ എറിയപ്പെട്ട നീതിമാനായ ദാനിയേലും ഒരു പക്ഷെ ചോദിച്ചേക്കാമായിരുന്ന ചോദ്യം തന്നെ യേശു കുരിശിൽ കിടന്ന് നിലവിളിച്ചു ചോദിക്കുന്നു. ദൈവ ത്തിനു വേണ്ടി ജീവിച്ചതിന്റെ പരിണിതഫലമായി ദൈവനിന്ദകനായി ചി ത്രീകരിക്കപ്പെടുന്നു. സഹജീവികൾക്കുവേണ്ടി ജീവൻ അർപ്പിച്ചു ജീവിച്ചതി ന്റെ പ്രതിഫലമായി സഹമനുഷ്യരുടെ ശത്രുവായി ശിക്ഷിക്കപ്പെടുന്നു. തീ വ്രമായ ആത്മാർത്ഥതയോടെ യേശു ചോദിക്കുന്നു: "എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു ? ". സഹമനുഷ്യരോട് അവിടുന്നു ചോദിക്കുന്നു: " ഒരു മണിക്കൂ റെങ്കിലും എന്നോടുകൂടി ഉണർന്നിരിക്കാൻ നിങ്ങൾക്കാവില്ലേ ? ". ആഴമായ ആത്മബന്ധത്തിൽനിന്നും ഉരുത്തിരിയുന്ന ചോദ്യങ്ങളാണവ. ഈ രണ്ടു ചോ ദ്യങ്ങളിലും വേർപെടുത്താനാവാത്ത സ്നേഹബന്ധത്തിന്റെ ആഴമായ ഭാവ ങ്ങൾ നിഴലിക്കുന്നുണ്ട്.

എല്ലാ അർത്ഥത്തിലും യേശുവിനെപ്പോലെയാവുക-

ദൈവത്തോടും സഹമനുഷ്യരോടും വേർപെടുത്താനാവാത്ത ആത്മബന്ധ ത്തിലായിരുന്ന യേശുവിന്റെ ആത്മാവബോധവും തന്നോടു തന്നെയുള്ള ബന്ധവും ഏറെ തീക്ഷ്ണവും തീവ്രവുമായിരുന്നു. താനും പിതാവും ഒന്നാണെ ന്നറിഞ്ഞനുഭവിച്ച അവിടുന്ന് താൻ ദൈവഹിതം അനുവർത്തിക്കേണ്ട സഹ നദാസനാണെന്നും മനസ്സിലാക്കിയിരുന്നു. "തീവ്ര ദു:ഖത്താൽ ഞാൻ മരണ ത്തോളം എത്തിയിരിക്കുന്നു. നിങ്ങൾ എന്നോടൊത്തു ഉണർന്നിരിക്കൂ (മത്താ.25:38) എന്ന യേശുവിന്റെ പ്രസ്താവന സഹനദാസനായ അവിടുത്തെ ആത്മബോധത്തിന്റെ ആഴവും ആത്മ സമർപ്പണത്തിനായുള്ള നിശ്ചയദാ ർഢ്യവും വ്യക്തമാക്കുന്നു.

യേശുവിനെപ്പോലെയും യേശുവിലുമായിരിക്കുന്നതാണ് യഥാർത്ഥ പ്രാർത്ഥ ന. പീഡിതർക്കും ദരിദ്രർക്കും വേണ്ടി പ്രാർത്ഥിക്കുകയെന്നാൽ അവരുടെ പീഡനവും ദാരിദ്ര്യവും സ്വജീവിതത്തിൽ അനുഭവിക്കുവാനും അവരുടെ പ്ര തീകങ്ങളും പ്രതിനിധികളുമാകുവാനും സന്നദ്ധരാവുകയെന്നർത്ഥം. യേശു വിന്റെ ജീവിതമാത്രുക വ്യക്തമാക്കുന്നത് അതാണ്‌. പ്രാർത്ഥിക്കുക, പ്രാർ ത്ഥിച്ചു പ്രാർത്ഥിച്ചു എല്ലാ അർത്ഥത്തിലും യേശുവിനെപ്പോലെ ആവുക, തദ്വാരാ മനുഷ്യനായിത്തീരുക. മനുഷ്യരെന്നാൽ, ഭൂമിയിൽ ദൈവത്തിന്റെ ദൂതരെന്നും വ്യാഖ്യാനിക്കാം. // -
----------------------------------------------------------------------------------------------------------      

Freitag, 23. Januar 2015

ധ്രുവദീപ്തി //കാനോനിക പഠനം / അല്മായ പങ്കാളിത്തം സഭയിൽ : Dr.Thomas Kuzhinapurath

-ധ്രുവദീപ്തി -
സഭയുടെ അല്മായ ദർശനത്തിൽ ആധുനികവും ഏറെ വിശാലവും ശ്രദ്ധാർഹവുമായ നിർണ്ണായക പുരോഗമനത്തിന് വഴിതെളിച്ച മഹാ സംഭവമായിരുന്നു രണ്ടാം വത്തിക്കാൻ കൌണ്‍സിൽ. ആദിമസഭയുടെ ആത്മചൈതന്യത്തിന്റെ പുനരാവിഷകരണമാണ് ഇവിടെ കാണുക. ഈ അത്മായ ദർശനത്തിന്റെ അടിസ്ഥാനവും ചരിത്ര പുരോഗതിയും വിശകലനം ചെയ്യുകയാണ് ഈ ലേഖനത്തിൽ.

ജനകീയ സംരംഭങ്ങളുടെ വിജയം.

ഫാ. ഡോ. തോമസ്‌ കുഴിനാപ്പുറത്ത് -

Rev. Dr. Thomas Kuzhinapurathu
അതായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ഏറ്റവും വലിയ നേട്ടം. ഇതിനെല്ലാം  പ്രേരകമായി ഒരു ജീവിതദർശനവും ഇക്കാലയളവിൽ രൂപം കൊണ്ടു. സഭയുടെ കാഴ്ചപ്പാടുകളിലും ഈ ദർശന പരിണാമം വലിയ വ്യതിയാനങ്ങൾ സൃഷ്ടിച്ചു. 1946-ൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പ പറഞ്ഞു "അല്മായർ സഭാജീവിതത്തിന്റെ മുൻനിരയിലാണ്. മുൻനിര യിലെ അവരിലൂടെയാണ്‌, ജീവാത്മ ഘടകമായി സമൂഹത്തിൽ നിലനിൽക്കുന്നത്. ആയതിനാൽ അവർ സഭയിൽ ആയിരിക്കുന്നു എന്നല്ല, മറിച്ചു അവർ തന്നെയാണ് സഭ".

രണ്ടാം വത്തിക്കാൻ കൌണ്‍സിലിൽ പങ്കെടുത്ത അല്മായ പ്രമുഖനായിരുന്ന പ്രൊ. റമോണ്‍ സുഗ്രായൻസ് ഇങ്ങനെ അഭിപ്രായ പ്പെടുന്നു: രണ്ടാം വത്തിക്കാൻ കൌണ്‍സിലിൽ സംഭവങ്ങളിൽ ഏറ്റം പ്രധാനം ഇതാണ് - തിരുസഭയെയാകെ  സംബന്ധിക്കുന്ന കോണ്‍സ്റ്റിട്യൂഷനിൽ ദൈവ ജനത്തെക്കുറിച്ചുള്ള അദ്ധ്യായത്തിന് പ്രഥമസ്ഥാനം നൽകി. സഭയുടെ അല്മായ ദർശനത്തിൽ നിർണ്ണായക പുരോഗമനത്തിന് വഴിതെളിച്ച മഹാ സംഭവമായി രുന്നു രണ്ടാം വത്തിക്കാൻ കൌണ്‍സിൽ. ആദിമസഭയുടെ ആത്മചൈതന്യ ത്തിന്റെ പുനരാവിഷകരണമാ ണ് ഇവിടെ കാണുക. ഈ അത്മായ ദർശനത്തി ന്റെ അടിസ്ഥാനവും ചരിത്ര പുരോഗതിയും വിശകലനം ചെയ്യുകയാണ് ഈ ലേഖനത്തിൽ.

ആരാണ് അല്മായൻ

യേശുക്രിസ്തുവാകുന്ന മൂലക്കല്ലിൽനിന്നും (1 കോറി 3,11 ) അപ്പസ്തോലന്മാരും  പ്രവാചകരുമാകുന്ന അടിത്തറമേൽ (എഫേ 2, 20) പണിതുയർത്തപ്പെട്ട സഭ യിലെ സജ്ജീവ ശിലകളാണ് അല്മായർ (1 കോറി.3, 16-17 ; എഫേ 2,21-22 ;1 പത്രോ.2,5 ). വിളിച്ചു കൂട്ടപ്പെട്ടവരുടെ ഈ സമൂഹത്തിൽ ( Ecclesia ) എല്ലാ അംഗ ങ്ങൾക്കും അവർ മെത്രാന്മാരോ വൈദികരോ സന്ന്യാസികളോ അല്മായ രോ ആരുമായിക്കൊള്ളട്ടെ, അവർക്ക് സഭയുടെ സ്വന്തം സാകുലത (wholeness) സൃഷ്ടി ക്കുന്നതിൽ സജീവമായ പങ്കുവഹിക്കുവാനുണ്ട്. ലോകത്തിൽ ദൈവ വേല നിർവഹിക്കുന്നവരാണ് അല്മായർ. അല്മായർ എന്ന വാക്ക് ഉരുത്തിരിഞ്ഞ ''ഒല്മോ' എന്ന സുറിയാനി വാക്കിന്റെ അർത്ഥം ലോകം എന്നാണ്. ആദിമകാലം മുതൽക്കേ അല്മായർ സഭയുടെ സജ്ജീവ ഘടകങ്ങളായി പരിഗണിക്കപ്പെട്ടിരുന്നു. പിന്നീട് സഭാചരിത്രത്തിന്റെ ഗതിവിഗതികൾക്കിട യിൽ ഈ പരമ്പരാഗതവീക്ഷണത്തിന് ചില പരിണാമങ്ങൾ സഭയിൽ സംഭവിച്ചുവെന്നത് ഒരു അനിഷേധ്യ വസ്തുതയാണ്. എന്നാൽ ഇന്ന് ഈ ഉത്കൃഷ്ട ദർശനത്തിന്റെ പുനരാവിഷ്കരണത്തിനുള്ള സുധീര പരിശ്രമങ്ങൾ സഭയിലാകെമാനം നടന്നു കൊണ്ടിരിക്കുന്നു.

അല്മായ പൌരോഹിത്യത്തിന്റെ അർത്ഥവ്യാപ്തി.

സഭയുടെ അടിസ്ഥാനവും കെട്ടുപണിക്കാരുമാണ് മെത്രാന്മാരും വൈദികരും  അടങ്ങുന്ന സമൂഹം. ഈ സമൂഹത്തിന്റെ അപ്പസ്തോലിക പൌരോഹിത്യം അടങ്ങിയിരിക്കുന്നത് ദൈവജനമാകുന്ന സഭയ്ക്കുവേണ്ടി അവർ ശുശ്രൂഷ ചെയ്യുന്നതിലും സഭയെ സജ്ജീവമായി പണിതുയർത്തുന്നതിലുമാണ്. ശുശ്രൂ ഷാ പൌരോഹിത്യം ഇത്തരത്തിൽ നിർവചിക്കപ്പെടുമ്പോൾ ദൈവജനത്തി ന്റെ മുഖ്യ പങ്കുവരുന്ന അല്മായ സമൂഹം കേവലം ഭരണീയരായി മാത്രം കരു തപ്പെടുന്നില്ല.

ക്രിസ്തു തന്റെ പൌരോഹിത്യ ശ്രേഷ്ടത സഭയിലാകമാനം സംവേദനം ചെയ്തിട്ടുണ്ട്. തന്മൂലം ദൈവജനമൊന്നാകെ ഈ പൌരോഹിത്യത്തിൽ പങ്കു പറ്റുന്നു. ശുശ്രൂഷാപുരോഹിതൻ ദൈവജന സേവനത്തിനായി അഭിഷേകം വഴി നിയോഗിക്കപ്പെടുന്നു. എന്നാൽ അല്മായ വിശ്വാസികളുടെ രാജകീയ പൗരോഹിത്യം തങ്ങളുടെ ജീവിതം നീതിപൂർവകവും സ്നേഹാധിഷ്ഠിതവും ആയി ദൈവത്തെ ലക്ഷ്യമാക്കി നയിക്കുന്നതിലാണ് അടങ്ങിയിരിക്കുന്നത്. അല്മായർ തങ്ങളുടെ വിശ്വാസ ജീവിതം വഴി ക്രിസ്തുവിന്റെ പൌരോഹി ത്യത്തിൽ പങ്കുകാരാകുന്നു എന്നർത്ഥം.

അവർ തങ്ങളുടെ ജീവിതാർപ്പണം വഴി യഥാർത്ഥ ബലിയർപ്പകരാകുകയാണ് (വത്തിക്കാൻ കൗണ്‍സിൽ II തിരുസഭ.34). ജീവിതാർപ്പണം പുരോഹിത പ്രവർ ത്തിയാണെന്ന ചിന്ത പുരാതന കാലം മുതൽക്കേ സഭയിൽ നില നിന്നിരുന്നു. സഭാപിതാക്കന്മാരുടെ കൃതികളും പുരാതന ആരാധനക്രമങ്ങളും നല്കുന്ന സൂചനയനുസരിച്ച് രക്തസാക്ഷികളുടെ ജീവിത സമർപ്പണം ഒരു ബലിവസ്തു അവരുടെ ജീവിതം തന്നെയായിരുന്നു. അല്മായ പൌരോഹിത്യത്തിന്റെ അർത്ഥവ്യാപ്തിയിലേക്കാണ് ഈ ചിന്ത വിരൽ ചൂണ്ടുന്നത്. ദൈനം ദിനം യാഥാർത്ഥ ക്രൈസ്തവ ജീവിതം വഴി ബലിയർപ്പിക്കുന്ന ദൈവജനത്തിന്റെ  പൊതുപൈത്രുകാവകാശമായി പൗരോഹിത്യം ഇവിടെ പരിണമിക്കുന്നു.

ചരിത്ര പരിണാമം.

സുവിശേഷ ദർശനത്തിലും ആദിമ സഭയിലും വൈദിക-അല്മായ വൈജാത്യം തുലോം തുച്ഛമായിരുന്നെന്ന് മനസ്സിലാക്കാം. അപ്പസ്തോലന്മാർക്കൊപ്പം വേറെ എഴുപത്തിരണ്ട് ദൈവജന പ്രതിനിധികളടങ്ങുന്ന ശിഷ്യഗണത്തെ യേശു ക്രിസ്തു  തെരെഞ്ഞെടുക്കുന്നുണ്ട് (ലൂക്കാ 10:1). ഇതര പുതിയ നിയമഗ്രന്ഥ ങ്ങളിലും ശുശ്രൂഷാപുരോഹിതരുടെ പ്രത്യേക ശുശ്രൂഷാ അധികാരങ്ങളെ ക്കുറിച്ചു പ്രതിപാദിക്കുന്നതോടൊപ്പം ദൈവജനമൊന്നാകെ പങ്കുവയ്ക്കുന്ന ആത്മീയതയേയും സഭാജീവിതത്തെയും പറ്റി വ്യക്തമായി വിവരിക്കുന്നുണ്ട് (1 കോറി. 3:9- 17; എഫേ. 2:19-22; റോമ. 12:3-8, ഹെബ്ര. 13: 7; 1517 ; 1 പത്രോ. 2:4-10; 5:1-5). ആദിമസഭയിൽ ദൈവജനം എകസമൂഹമായാണ് പരിഗണിക്കപ്പെട്ടു പോന്നിരുന്നത്. സഭാശുശ്രൂഷകളിൽ മാത്രം നിലനിന്നിരുന്ന ഈ വ്യത്യാസം അവസ്ഥാന്തരമായിരുന്നില്ല.

ഏ. ഡി. നാലാം നൂറ്റാണ്ടുവരെ സഭയിൽ ഈ കാഴ്ചപ്പാട് നിലനിന്നിരുന്നു. പിന്നീട് രൂപംകൊണ്ടിരുന്ന സഭയിലെ അധികാരസങ്കൽപ്പത്തെ വളർത്തിയത് ദൈവശാസ്ത്രത്തെക്കാൾ ഉപരി ചരിത്രമായിരുന്നു. മതേതര ചരിത്രത്തിൽ ഫ്യൂഡലിസവും സാമ്രാജ്യത്വവും വളർന്നതോടെ തദനുസ്രുതമായ മാറ്റങ്ങൾ  സഭയിലും സംഭവിക്കുകയായിരുന്നു.

കോണ്‍സ്റ്റന്റീൻ
ചക്രവർത്തി
ഏ. ഡി. 312-ൽ കോണ്‍സ്ടന്ടിൻ ചക്രവർത്തി കുരിശു ധരിച്ചു  മിൽവിയൻ പാലത്തിനടുത്ത് യുദ്ധത്തിനിറങ്ങി. ആ യുദ്ധത്തിൽ അദ്ദേഹം മാക്സ്യൻസിനെതിരെ വൻവിജയം നേടി. റോമാ ചക്രവർത്തിയായി. ഈ നേട്ടത്തിന് പിന്നിൽ ക്രിസ്തുവിന്റെ ശക്തിയാണെന്ന് കോണ്‍സ്റ്റന്റൈൻ വിശ്വസിച്ചു. ഇത് സഭാചരിത്രത്തിൽ ഒരു നൂതന അദ്ധ്യായത്തിന് തുടക്കം കുറിച്ച സംഭവം ആയിരുന്നു. ഏ. ഡി. 313-ൽ കോണ്‍സ്റ്റന്റൈൻ ചക്രവർത്തി നടത്തിയ മിലാൻ വിളമ്പരം വഴി ക്രൈസ്തവസഭ റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി അംഗീകരിക്കപ്പെട്ടു .

ഇതേത്തുടർന്ന് സഭാജീവിതം ഒരു ഘടനാപരമായി മറ്റൊരു പുതിയ ശൈലി കൈക്കൊള്ളുകയായിരുന്നു. മെത്രാന്മാർക്കും വൈ ദികർക്കും പ്രഭുതുല്യമായ അധികാരാവകാശങ്ങൾ നൽകപ്പെട്ടു. ഏ.ഡി. 325 നു ശേഷം നടന്ന ഏഴു പൊതുസൂനഹദോസുകളിൽ രൂപപ്പെട്ട നിയമങ്ങളിൽ അ ല്മായർക്ക് സഭാജീവിതത്തിൽ പലവിധ വിലക്കുകളും കല്പ്പിക്കപ്പെട്ടു. അൾ ത്താരയിൽ പ്രവേശിക്കുവാൻ പാടില്ല, സഭയുടെ മേലദ്ധ്യക്ഷന്മാരുടെ തിര ഞ്ഞെടുപ്പിൽ പങ്കാളിത്തമില്ല, സഭയിൽ ഔദ്യോഗികമായി പഠിപ്പിക്കാൻ പാടി ല്ല, മുതലായവ ചില ഉദാഹരണങ്ങൾ മാത്രം. വിവാഹം കഴിച്ചു കുടുംബ ജീവി തം നയിക്കുന്നത് ലോകവ്യാപാരങ്ങളോടുള്ള അമിത തൽപ്പരതയായി പരിഗ ണിക്കപ്പെട്ടു.

മദ്ധ്യ നൂറ്റാണ്ടിൽ ഉണ്ടായ ബാർബേറിയൻ ആക്രമണം വഴി വിദ്യാഭ്യാസവും സാംസ്കാരിക സമ്പന്നതയും സാധാരണ ജനങ്ങൾക്ക്‌ അന്യമായിത്തീർന്നു. സാംസ്കാരിക വികസനം കൊവേന്തകളിലും വൈദിക പരിശീലന കളരികളി ലും മാത്രമായി ഒതുങ്ങിയതോടെ, സഭാതീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ നിന്നും പൊതുചർച്ചകളിൽ നിന്നും അല്മായസമൂഹം ഒഴിക്കപ്പെട്ടു. പതിനാ റാം നൂറ്റാണ്ടിൽ പ്രൊട്ടസ്റ്റന്റു നവീകരണപ്രസ്ഥാനം വൈദിക നേതൃത്വത്തിനെ തിരെ വിമർശന ശരങ്ങൾ സഭാശുശ്രൂഷയിൽ അല്മായർക്കുണ്ടായിരുന്ന പങ്കാളിത്തം തന്നെ നിഷേദ്ധ്യമായി.//-
(തുടരും- ധ്രുവദീപ്തി)

Freitag, 9. Januar 2015

വൃദ്ധ വിലാപം / കവിത / ചെങ്ങളമാഹാത്മ്യം. ഓട്ടൻ തുള്ളൽ- തുടർച്ച... By- ഫാ. എബ്രാഹം കുടകശ്ശേരിൽ.

വൃദ്ധ വിലാപം

കവിത : ചെങ്ങളമാഹാത്മ്യം- ഓട്ടൻ തുള്ളൽ സമ്പാദകൻ / ടി. പി. ജോസഫ് തറപ്പേൽ - (തുടർച്ച...) 


ശ്രീ. റ്റി. പി .ജോസഫ് തറപ്പേൽ
1924- ൽ പണിയാരംഭിച്ചു 1935- ൽ പൂർത്തിയാക്കി പിതാമഹന്മാർ നമുക്ക് സമ്മാനിച്ച വി. അന്തോനീസ്സിന്റെ അത്ഭുതങ്ങൾ നടന്ന സുന്ദരമായ ദേവാലയം. 2011- ൽ കൊച്ചുമക്കളും രൂപതാധികാരികളും ചേർന്ന് നമ്മുടെ ചെങ്ങളം പള്ളി ഡൈനാമിറ്റ് വച്ചു തകർത്തു. പിതാമഹന്മാരുടെ സമ്മാനത്തിനു പുല്ലു വില !


 

ഏകദേശം ഒരു നൂറ്റാണ്ടു മുമ്പ് റവ. ഫാ. എബ്രാഹം കുടകശേരിൽ വി. അന്തോനീസു പുണ്യവാനിൽ നിന്നും ലഭിച്ച അനുഗ്രഹത്തിന് നന്ദിപ്രകടനമായി രചിച്ച "ചെങ്ങള  മാഹാത്മ്യം" കവിത അന്നത്തെ ഭാഷാ തനിമ ഒട്ടും മാറാതെ തന്നെ ഘട്ടം ഘട്ടമായി വായനക്കാർക്ക് വേണ്ടി ഞങ്ങൾ സമർപ്പിക്കുകയാണ്. കവിതയുടെ അവസാന ഭാഗം കണ്ടുകിട്ടിയിട്ടില്ല./

ബഹു. ഫാ. എബ്രാഹം കുടകശേരിൽ രചിച്ച ഹൃദയസ്പർശിയായ അനുഭവ കവിത ഓട്ടൻ തുള്ളൽ രചനാരീതിയിൽ സഹൃദയർക്കു കാഴ്ചവച്ചപ്പോൾ അന്ന് മലയാളത്തിൽ അതി പ്രശസ്തനായ തെങ്ങുംമൂട്ടിൽ വർഗീസ് മാപ്പിള ചെങ്ങള മാഹാത്മ്യം തുള്ളൽ കവിത വായിക്കുകയുണ്ടായി. അദ്ദേഹം ബഹു. എബ്രാഹം കുടകശേരിൽ അച്ചനു ആ കവിതയെപ്പറ്റി എഴുതി അറിയിച്ച അഭിപ്രായം ഇതോടൊപ്പം തന്നെ വായനക്കാർക്ക് സമർപ്പിക്കുന്നു: (തുടർച്ച- : ധൃവദീപ്തി).


  അഭിപ്രായ പ്രകടനം.

" പ്രി. ബ. അച്ചാ, 
'ചെങ്ങള മാഹാത്മ്യം' തുള്ളൽ ആപാദചൂഡം ഞാൻ ഒരാവർത്തി വായിച്ചു. നിസ്സാരങ്ങളായ ന്യൂനതകൾ ചിലടത്തു പറയാനുണ്ടെങ്കിലും, കൃതി ആകെപ്പാടെ ഹൃദയംഗമമായിട്ടുണ്ട്. ഇത്ര പ്രശംസാർഹമായ കവിതാവാസന അങ്ങേയ്ക്കുണ്ടെന്നു ഞാൻ അറിഞ്ഞിരുന്നില്ല. അങ്ങേ വാസനാബലത്തിനും മനോധർമ്മത്തിനും മിക്ക പുറങ്ങളും സാക്ഷ്യം വഹിക്കുന്നുണ്ട്. കവന വിഷയകമായ അങ്ങേ ഭാവി ശ്രമത്തിനു ഈ ചെറിയ കൃതി ഒരു നാന്ദിയായി പരിണമിക്കട്ടെയെന്നു ഞാൻ ആശംസിക്കുന്നു. ശേഷം പിറകെ.
അങ്ങേ വിധേയൻ 
തെങ്ങുംമൂട്ടിൽ വർഗീസ് മാപ്പിള. "

ചെങ്ങളമാഹാത്മ്യം. ഓട്ടൻ തുള്ളൽ- തുടർച്ച...
By-ഫാ. എബ്രാഹം കുടകശ്ശേരിൽ.

പിത്തപ്പുണ്ണുവെളുപ്പുതുടങ്ങി-
ട്ടെത്താതുള്ളൊരു ദീനമശേഷം
എത്രഫലപ്രദമായവിടെച്ചെ-
ന്നെത്തുന്നളവിൽ സുഖമാകുന്നു

ഞൊടിവാതം നിണവാതം പലവിധ
ഇടവാതങ്ങളുമെല്ലാം ചെങ്ങളം
നടവാതുക്കൽ ചെന്നാലുടനടി
പൊടിയാകുന്നതിനില്ല വിവാദം

താന്തോന്നിത്തമുരച്ചുനടക്കും
ഭ്രാന്തന്മാർ മാറന്തോനീസ്സിൻ
ചെന്താരടിപണിയുന്നതുകണ്ടാൽ
പന്താണവരുടെ ഭ്രാന്തെന്നോർക്കും

ഊമകൾ,ചെകിടർ,മുടന്തന്മാരും
കാണ്മതിനേതും കഴിയാത്തവരും
ആമയമീവിധമുള്ളവർപലരും
ക്ഷേമമി യന്നു വരുന്നുണ്ടവിടെ

വിശ്വാസത്തിനു കുറവുഭവിച്ചാ-
ലാശ്വാസം കിട്ടുകയില്ലൊട്ടും
സംശയരഹിതമപേക്ഷിച്ചെന്നാ-
ലാശുലഭിക്കും ഗുണമേവർക്കും

കടുകിടയോളം വിശ്വാസത്തിനു
കൊടുമുടിമാറ്റാൻ കഴിയുമതെന്നാ-
യുടയവനുടെയരുളോർത്തുഭജിച്ചാ-
ലുടനടിമാറും വിനകളശേഷം

കാളികരാളി പിശാചികൾകൂളിക-
ളാളികൾ പലവിധ കേളികളോടും
ആളുകളെല്ലാം പേടിക്കുംവിധ
മോളികളിട്ടു വിളിച്ചു പുളച്ചുക-

കളിച്ചുരസിച്ചു മദിച്ചൊരു മൂരി-
ക്കാളകണക്കമറി,ക്കടശിക്കൊരു
ധൂളികണക്കു പറന്നു ഗമിപ്പതു-
മാളുകൾ കണ്ടു വിരണ്ടീടുന്നു

പതിനെട്ടുമലയ്ക്കരിയവലെറിയും
പേതാളൻ ബഹു ഭീകരനാം യമ -
ഭൂതാളൻ, ബാധകളെ വിട്ടാ -
പ്പാതാളത്തിനു പായ് വത്കണ്ടാൽ

പേരാളും സീയാറായാലും 
ഭീയാളുന്നതിനില്ല വിവാദം 
നരിമറ്റത്തമരുന്നൊരു കാളീ-
നരികൂകുന്നതുപോലെ കരഞ്ഞി-

ട്ടൊരുചേകോത്തിയെ വിട്ടുഗമിച്ചത്‌
ചിരിവരുമേ കണ്ടെന്നാലാർക്കും 
തുള്ളക്കാരെന്നിവരുടെ നാമം 
പള്ളിക്കാരു പറഞ്ഞീടുന്നു 

ഉള്ളതുസത്യമുരച്ചിവർകേറിയ 
പുള്ളിക്കാരേവിട്ടുഗമിക്കും 
ആടുകയും ചിലർപാടുകയുംചിലർ 
ഓടുകയുംചിലർചാടുകയുംചിലർ 

അടിപിടിയിടി തൊഴിയേകുകയും ചിലർ 
കുടുമപിടിച്ചുവലിച്ചും ചിലരുടെ 
ജടകളൊളിച്ചുപിരിച്ചും ചിലരുടെ 
പിടലിതിരിച്ചുഞെരിച്ചും ചിലരുടെ 

തുടകളുരച്ചുവരച്ചും ചിലരുടെ 
ചെകിടുകൾ തച്ചുമുറിച്ചും ചിലരുടെ 
കൊന്തപറിച്ചും മുന്തിയറുത്തും 
വെന്തിങ്ങത്തിനൊരന്തം വച്ചും

"സെന്തന്തോനീസാണേപോണേ 
സന്താപത്തിനൊരന്തവുമില്ലേ"
ഇത്ഥമുരച്ചു നിലത്തു പതിച്ചവർ 
ചത്തതുപോലിരുനേത്രമടച്ചൊരു 

മാത്രകിടന്നുടനേറ്റവിടുത്തേ 
പത്തുനമിച്ചൊരുചക്രവുമിട്ടിരു-
കൈത്തളിർതങ്ങളിലൊത്തുപിടിച്ചിതി 
യിത്തനുവിൽ ഞാനെത്തുകയില്ലെ-

ന്നുത്തമമായൊരു സത്യമുരച്ച് 
സാത്താനകലത്തായതുമൂലം
ചിത്തരസത്തൊടു സത്വരമവരുടെ 
പത്തനമത്തിലെക്കെത്തീടുന്നു 

നരിയൊരുനരനുടെ കോഴിപിടിച്ചു 
നരനോ തെറ്റിയ ധാരണയാൽ ത-
സ്കരനെന്നോർത്തന്തോനിസ്സിന്നിരു
തിരികത്തിക്കാമെന്നുറച്ചു

നരിയതിരാവിലെ നരനുടെ മുറ്റ-
പ്പരിയത്തെത്തിത്താമസമായി 
തിരികെപ്പോകാൻ കൽപ്പനയായതു 
വരെയവനവിടെത്തന്നെയിരുന്നു.


(തുടർച്ച  അടുത്തതിൽ- ധ്രുവദീപ്തി ഓണ്‍ലൈൻ)

Sonntag, 4. Januar 2015

ധ്രുവദീപ്തി · // Politics // PEGIDA - ജർമൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളിയോ ? Gk


Dhruwadeepti // Politics // 

-PEGIDA - 

ജർമൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളിയോ ? 


George Kuttikattu

സംഘടിതവും നിർബന്ധിതവുമായ ഇസ്‌ലാം മതപരിവർത്തനശ്രമങ്ങളും, ഇസ്ലാമിക രാഷ്ട്ര രൂപീകരണവും എന്നപേരിൽ അതിനുള്ള ഉപാധിയായി ഇസ്ലാമിനെ ദുരുപയോഗിച്ചുകൊണ്ട്തന്നെ ഇസ്ലാം ഭീകരർ സിറിയയിലും ഇറാക്കിലും ലിബിയയിലും ഒക്കെ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങളും കൂട്ടക്കൊലകളും ലോകസമാധാനത്തിന് കടുത്ത ഭീഷണിയായിത്തീരും.  ഇസ്ലാം മതത്തിന്റെ പേരിനു മറപിടിച്ചു ഭീകരർ നേടാൻ ഉദ്ദേശിക്കുന്ന ഓരോ രാഷ്ട്രീയ ലക്ഷ്യവും മനസ്സിലിരിപ്പും ഉദ്ദേശങ്ങളും ലോകരാജ്യങ്ങൾ ഏറെ ശ്രദ്ധയോടെ വീക്ഷിക്കുന്നത് തികച്ചും ആശ്വാസകരം തന്നെ.

പാശ്ചാത്യരാജ്യങ്ങളെ നിഗൂഡമായി ഇസ്ലാമീകരിക്കുന്നതിനെതിരെ വീവിധ യൂറോപ്യൻ സ്വദേശാഭിമാനി ഗ്രൂപ്പുകളുടെ സംഘടനയായ "പെഗിഡ" ജർമൻ നഗരങ്ങളിൽ കഴിഞ്ഞ കുറെ ദിവസങ്ങൾക്കു മുമ്പ് പ്രതിഷേധ പ്രകടനങ്ങൾ നടത്തി. ഈ പ്രകടനങ്ങൾ, യൂറോപ്പിനെ മുഴുവൻ ലോകരാജ്യങ്ങൾ തുറന്ന കണ്ണുകളാൽ വീക്ഷിക്കപ്പെട്ടു എന്നതിൽ സന്ദേഹമില്ല. "PEGIDA" എന്നത് Patriotic Europeans Against the Islamization of the Occident (German anti-Islamic movement ). ഒരു ഇടതുപക്ഷ ജർമൻ രാഷ്ട്രീയ സംഘടനയാണ്,"പെഗിഡ". ജർമനിയിൽ, മറ്റിതര യൂറോപ്യൻ രാജ്യങ്ങളിൽ സാദ്ധ്യതയേറിയ ഇസ്ലാമിലേയ്ക്കുള്ള മത പരിവർത്തനങ്ങളെ സംശയകരമായി കാണുകയും അത്യാശങ്കയോടെ തന്നെ അതിനെതിരെ ഈയിടെ വളരെ ശക്തമായി പ്രതിക്ഷേധിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണെന്ന യാഥാർത്ഥ്യം നമുക്ക് കാണാൻ കഴിയും,. എല്ലാ ലോകരാജ്യങ്ങളും പത്ര-ദൃശ്യ മാദ്ധ്യമങ്ങളും യൂറോപ്യൻയൂണിയൻ രാഷ്ട്രീയ വേദികളും, ഭരണ കൂടങ്ങളും ജർമനിയിൽ ഉയർന്നു പൊങ്ങിയ ഈയൊരു പ്രത്യേകത നിറഞ്ഞ കാരണത്താൽ തുടങ്ങിവച്ച വിദേശീ വിരുദ്ധ ചലനങ്ങളെ വളരെ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ട്. 

യൂറോപ്പിൽ ക്രിസ്ത്യൻ ഭൂരിപക്ഷമാണല്ലോ നിലനിൽക്കുന്നത്. യൂറോപ്യൻ യാഥാസ്ഥിതികർക്കും അവരുടെ രാഷ്ട്രീയ പാർട്ടികൾക്കും ശക്തമായ കക്ഷി ബലം സ്ഥാപിക്കുവാനും കഴിയുന്നുണ്ട്. ജർമൻമണ്ണിൽ നിന്നും  ഇനിമേൽ ഒരു യുദ്ധം ആവർത്തിക്കാനിടവരരുത്- മനുഷ്യമഹിമയുടെ  മൂല്യങ്ങളും സംരക്ഷിക്കപ്പെടണം. ഇവയെല്ലാം അമേരിക്കയുടെയും മറ്റ് സഖ്യരാഷ്ട്രങ്ങളുടെയും ദൌത്യങ്ങളായിരുന്നു. യൂറോപ്പിന്റെ ഐഡന്റിറ്റി എന്നും പഴയതുപോലെ നിലനില്ക്കുമോ എന്ന ചോദ്യം അടുത്തകാലത്ത് ചിന്താവിഷയമായതു ഇപ്പോൾ ഈയൊരു പുതിയ ആശങ്കകൾക്ക് കൂടുതൽ വഴിതെളിച്ചിരിക്കുന്നു. യൂറോപ്പിലെ സാംസ്കാരിക സാമൂഹ്യജീവിതശൈലി  മുമ്പത്തേതിലും നിന്ന് വ്യത്യസ്തമായിട്ടുള്ള വഴികളിലൂടെ തിരിഞ്ഞു മാറി കൊണ്ടിരിക്കയാണെന്നുള്ളതിന് ഒരു ഉദാഹരണമാണ്, സ്വിറ്റ്സർലണ്ടിലെ "ലിങൻതാൾ മിനററ്റ് വിവാദവും എതിർ വിവാദങ്ങളും". മുസ്ലീംകൾ മിനററ്റ് പണിയുന്നതിനെതിരെ സ്വിസ്സ് ജനതയെ ഒരു ചരടിൽ പരിപൂർണ്ണമായിട്ട് തന്നെ അവിടെ കോർത്തിണക്കാൻ കഴിഞ്ഞതും ഏറെ ശ്രദ്ധേയമായിരുന്നു    പക്ഷെ ചിലപ്പോൾ നമ്മുടെ ഭയം യാഥാർത്ഥ്യങ്ങളേക്കാൾ വളരെയേറെ വലുതായിരിക്കുമെന്നുള്ളതു പറയാറുണ്ടല്ലോ. യൂറോപ്പിൽ, പ്രത്യേകമായി   ജർമനിയിൽ ഇപ്പോൾ തലപൊക്കിയിരിക്കുന്ന "ഇസ്ലാമീകരണവിവാദം", ക്രിസ്ത്യാനികളും മുസ്ലീമുകളും ഒരുമിച്ചുള്ള സഹ ജീവിതവും സമൂഹിക  സമാധാനവും ഒരു ജനഹിത നിശ്ചയത്തിനുമേൽ പരാജയപ്പെടുകയാണോ? 

ഇങ്ങനെയൊരു ഇടതുപക്ഷ തീവ്രവാദ ചായ്‌വുള്ള ഒരു സെമി രാഷ്ട്രീയ പ്രസ്ഥാനത്തിനു ജർമനിയിൽ പൊടുംന്നെനെ സ്ഥാപിക്കുവാനുള്ള പുതിയ ആശയവും അതിനു പ്രേരകമായി ഈ അടുത്ത കാലത്തുണ്ടായ മറ്റു വിവിധ സാഹചര്യങ്ങളും എന്താണ്? യൂറോപ്യൻ യൂണിയൻ- ജർമൻ സർക്കാരുകളു ടെ അഭയാർത്ഥി-കുടിയേറ്റ രാഷ്ട്രീയ നയങ്ങളിൽ ഉണ്ടായിട്ടുള്ള വീഴ്ചയാണ് ദ്രേസ്ടൻ (Dresden) നഗരത്തിൽ 20.10.2014 മുതൽ ആഴ്ചതോറും വലിയ പ്രതിഷേധ പ്രകടനങ്ങൾ നടത്തുവാൻ പ്രേരിതമായതെന്നും, ജനങ്ങൾക്ക് യൂറോപ്പിൽ ഇസ്ലാമീകരണ ശ്രമങ്ങൾക്കെതിരെ ബോധവത്കരണം നൽകുവാനുമാണ് കോളിളക്കങ്ങൾ ഉണ്ടാകാൻ കാരണമായതെന്നാണ് സംഘാടകർ പറയുന്ന ന്യായം. ഇതിനുള്ള ആരംഭമിട്ട സംഘാടക നേതാവും ജർമൻകാരനുമായ ഒരു ലുട്സ് ബാഹ് മാൻ ആണ് ജർമൻകാരെ അന്ന് ആഹ്വാനം നടത്തിയത്. ഇസ്ലാം ഫണ്ടമെന്റലിസത്തെ യൂറോപ്പിൽ പാടെ തടയുക എന്ന ആവശ്യവുമാണ് പ്രകടനം നടത്തിയവർ അന്ന് മുന്നോട്ടു വച്ചത്. അന്ന് ഡ്രെസ്ഡൻ നഗരത്തിൽ മാത്രമല്ല, അതിനുശേഷം ജർമനിയുടെ വിവിധ നഗരങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.

ജർമ്മനിയിൽ ഇസ്ലാം ഫണ്ടമെന്ടലിസത്തിനെതിരെയും ഇസ്ലാമിലേയ്ക്കുള്ള തന്ത്രപരമായ സംഘടിത മത പരിവർത്തനത്തെയും ശക്തമായി എതിർത്തു കൊണ്ടുള്ള ഇങ്ങനെയൊരു പൊതുപ്രസ്ഥാനത്തിന്റെ ഉറച്ച തീരുമാനവും, ഇതിന്റെ പിന്നിലെ വിവിധ സാമൂഹ്യ രാഷ്ട്രീയ ഉദ്ദേശശുദ്ധിയും വിവിധ കോണുകളിൽ നിന്നും വ്യത്യസ്തമായട്ടുള്ള  അഭിപ്രായങ്ങളാൽ വളരെയേറെ ശക്തമായിത്തന്നെ ചോദ്യം ചെയ്യപ്പെട്ടുവെന്നതും ശ്രദ്ധേയമാണ്. അവരിൽ ഏറ്റവും മുന്നിൽ കൂടുതൽ മൂർച്ചയുള്ള ഭാഷയിൽ ഈ പ്രസ്ഥാനത്തെയും അതിന്റെ പ്രതിഷേധ പ്രകടനക്കാരെയും അതിനിശിതമായി വിമർശിച്ചത് ജർമൻചാൻസിലർ അങ്കെലാ മെർക്കൽ ആയിരുന്നു. ഏതു രാജ്യങ്ങളിലുള്ള  പൌരന്മാർ ആകട്ടെ, അവരുടെ ജീവരക്ഷയ്ക്കായി അവർക്ക് അർഹിക്കുന്ന മാനുഷികമായ സംരക്ഷണവും താമസിക്കാനുള്ള അവസരവും അതിനുള്ള സാഹചര്യവും കൊടുക്കുന്നതിനെതിരെ വിദേശീവിരോധവും മുസ്ലീംമത  വിരോധവും സ്വദേശീവാദവും മുന്നിൽ നിറുത്തിയുള്ള ഒരു കൂട്ടർ നടത്തുന്ന പ്രകടനങ്ങളോട് ജർമൻകാർ ആരും യാതൊരു തരത്തിലും അനുകൂലമായി സഹകരിക്കരുതെന്നും അവരുടെ നീക്കങ്ങളെ ബഹിഷ്കരിക്കണമെന്നും, രാഷ്ട്രത്തോടുള്ള അവരുടെ പുതുവത്സര ആശംസാ പ്രസംഗത്തിനിടയിൽ അങ്കെലാ മെർക്കൽ ഓർമ്മിപ്പിച്ചു. ഏറ്റവും അത്യൂന്നതമായതു ഇതാണ്, ഏത്  അഭയാർത്ഥികളും വിദേശീയരും നമ്മുടെരാജ്യത്ത് ഭയമില്ലാതെയും ഏറെ സന്തോഷമായും സുരക്ഷിതമായും ജീവിക്കുന്നുണ്ട് എന്നവർ പറയുന്നത് കേൾക്കുന്നത് നാം എത്രമാത്രം അഭിമാനം കൊള്ളുന്നുവെന്ന യാഥാർത്ഥ്യം പറഞ്ഞറിയിക്കുവാൻ കഴിയുന്നില്ലയെന്നും, അങ്കെലാ മെർക്കൽ പറഞ്ഞു.

വിവിധതരത്തിലുള്ള വിദേശീയരായ അഭയാർഥികളുടെ എണ്ണമറ്റ ഗുരുതര പ്രശ്നങ്ങളെപ്പറ്റിയും, പ്രകടനക്കാരുടെ നിഗൂഡ ലക്ഷ്യത്തെക്കുറിച്ചും  വിവിധ രാഷ്ട്രീയ-സാമൂഹ്യ തലങ്ങളിലെ പ്രമുഖർ അഭിപ്രായപ്പെട്ടതും വിധിച്ചതും ഇങ്ങനെയായിരുന്നു : " ഈവിധം ഒരുകൂട്ടമാളുകൾ എതിർപ്പ് പ്രകടനങ്ങൾ നടത്തിയത് ജർമനിയിലെ വലതുപക്ഷ തീവ്രവാദികളുടെയും വലതുപക്ഷ പോപ്പുലിസ്റ്റുകളുടെയും അതുപോലെതന്നെ സമൂഹത്തിലെ എന്നുമുള്ള കുറെ യാഥാസ്ഥിതികരുടെയും കൂട്ടായ പങ്കാളിത്തത്തിൽ നിന്നാണ്." അത് ഇപ്രകാരം സമൂഹമദ്ധ്യത്തിൽ നിന്നും അഭിപ്രായം ഉണ്ടായതു വെറുതെയല്ല. ഈയിടെ നടന്ന പ്രകടനത്തിലുടെനീളം ആളിക്കത്തിയ വർഗ്ഗീയതയേയും വിദേശീവിരുദ്ധ വാദങ്ങളും ജർമ്മൻജനതയുടെ മുന്നിൽ പ്രതിഫലിച്ചു നിന്നതോടെയാണ്. ഈ വിഘടന മനോഭാവത്തെ ജർമൻ പ്രസിഡണ്ട് ശ്രീ. ജോവാഹീം ഗൗക്ക്, ചാൻസിലർ അങ്കെല മെർക്കൽ, അവർക്കു പുറമേ മറ്റ്‌ ജർമനിയിലെ പ്രമുഖ ക്രിസ്ത്യൻ സഭാനേതൃത്വങ്ങൾ മുതൽ നിരവധിയേറെ  സാമൂഹ്യസംഘടനകളും നിശിതമായി വിമർശിക്കുകയും ചെയ്തു കഴിഞ്ഞ വാർത്തകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Lutz Bachmann

ലുട്സ് ബാഹ് മാൻ ആയിരുന്നു, പ്രകടനത്തിന് മുൻകൈ എടുത്ത പ്രമുഖനായ സംഘാടകനും പ്രകടനക്കാരെ അഭിസംബോധന ചെയ്തു വേദിയിൽ പ്രസംഗിച്ചതും. പ്രകടനക്കാർ, പൂർവജർമനി പശ്ചിമ ജർമനിയിൽ ലയിക്കുവാനും അതിനു വഴിത്തിരിവ് ഉണ്ടാക്കുവാൻ സഹായിച്ച "Monday demonstration"  നുമായി സമാനതയും കൊടുത്ത്  ജർമൻകാരെ മുഴുവൻ തന്ത്രപരമായിട്ട്  അവരുടെ കൂടെ നിറുത്തുവാനുള്ള ഒരു ശ്രമം കൂടി  പ്രകടനത്തിൽ പരീക്ഷിച്ചുനോക്കി. അതിനുവേണ്ടി  അക്കാലത്ത് ഉപയോഗിച്ച മുദ്രാവാക്യങ്ങൾ വിളിച്ചു കൊണ്ടിരുന്നു. ഇവരുടെ സജീവ പ്രതിഷേധത്തിനു വേണ്ടിയുള്ള സംഘടിത ശ്രമവും അടുത്ത പിന്തുണയും നൽകിയത് വിവിധ രാജ്യങ്ങളിൽ നിന്നുമുള്ളവരും വിവിധ മതവിഭാഗങ്ങളിലുള്ളവരുമായ പന്ത്രണ്ടു പേരും പ്രത്യേകിച്ച് ചില മുസ്ലീമുകളുടെയും സഹകരണമാണെന്ന് ലുട്സ് ബാഹ് മാൻ സമ്മതിക്കുകയും ചെയ്തതിൽ ചില അവ്യക്തത നിറഞ്ഞ യാഥാർത്ഥ്യങ്ങൾ ഉള്ളതായി ഇവയ്ക്കു പുറമേ നിഴലിക്കുന്നുണ്ട്. അതായത് ഇവർ ആരെല്ലാമായിരുന്നു? ഈയൊരു ചോദ്യം ആദ്യം മുന്നിൽത്തന്നെയുണ്ട്‌. സംഘാടക ടീമിൽ ഒരു സാമ്പത്തിക വിദഗ്ദ്ധയായ ഉപദേഷ്ടാവുണ്ട്, ഒരു ഹൗസ്മൈസ്റ്റർ, പിന്നെ ഒരു പെയ്ന്റർ, തീവ്രവാദ മുസ്ലീം സംഘടനയായ സലാഫിസ്റ്റ്- ഭീകര സംഘവുമായി സജ്ജീവ ബന്ധമുള്ള ഒരു വമ്പൻ സ്വകാര്യ സുരക്ഷാ കമ്പനിയുടെ വക്താവ്, ഇവരെല്ലാമാരാണെന്ന് ഉടനെ മനസ്സിലായി. കൂടാതെ വിദേശി വിരോധം പ്രസംഗിച്ചതിന് പാർട്ടിയിൽ നിന്നും നഗര ഭരണ കാര്യത്തിൽ നിന്നും ശിക്ഷാർഹനായി പുറത്താക്കപ്പെട്ടിരുന്ന ഒരു മുൻ സി. ഡി. യൂ. രാഷ്ട്രീയ പാർട്ടിയിലെ അംഗവും ഇതിൽ അംഗങ്ങൾ ആയിരുന്നു  എന്ന കാര്യം ഏറെ പ്രത്യേകതയുള്ളതുമാണ്.

ജർമൻകാരനായ ലുട്സ് ബാഹ് മാൻ തന്നെ പല നിയമ ലംഘനക്കേസുകളിൽ പ്രതിയായിട്ടുള്ള ആളാണെന്ന വിവരം വെളിച്ചത്തുവന്നതോടെ പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നതിലെ നേതൃനിരയിൽ നിന്നും വിട്ടു മാറിനിന്നു. ഡിസംബർ 19, 2014 ലിൽ ലഭിച്ച സംഘടനാ ലൈസൻസ് കോടതിയുടെ തനി  അംഗീകാരത്തോടെ പെഗിഡ സംഘടനയുടെ ആധികാരികതയിൽ ചോദ്യം ചെയ്യപ്പെടാതെ പ്രകടനങ്ങൾ നടത്താൻ ഇവർക്ക് നിയമാനുവാദവും ലഭിച്ചു. അതുപക്ഷെ  "പെഗിഡ" സംഘടന പൊതുവെ ഇപ്പോൾ അറിയപ്പെടുന്നത് ഒരു വലതു തീവ്രവാദി സംഘടന എന്ന പേരിലാണ്. മറ്റൊന്ന്, ഏതൊരുവിധ  മാദ്ധ്യമങ്ങളുമായി സഹകരിക്കാൻ ഈ സംഘടനയുടെ നേതൃത്വം അപ്പാടെ നിരസിച്ചിട്ടുണ്ട്, തയ്യാറുമല്ല. പക്ഷെ, നിയമപരമായി നോക്കിയാൽ ഒരുവിധ തീവ്രവാദിഗ്രൂപ്പ് എന്ന നിലയിൽ ആ സംഘടനയെ വളരെ കർശനമായിട്ട്  നിയമപരമായി നിരോധിക്കുവാനും സാധിക്കുന്നില്ലല്ലോ എന്നാണു വിവിധ നിയമ നിരീക്ഷകർ ഇപ്പോൾ അഭിപ്രായപ്പെടുന്നത്.

ജർമനിയുടെ പൂർവഭാഗ നഗരമായ "ദ്രേസ്ടനിൽ" ഒക്ടോബർ 19നു നടത്തിയ ആദ്യ ഇസ്ലാം വിരുദ്ധ പ്രകടനത്തിൽ ഏതാണ്ട് മുന്നൂറ്റി അമ്പതു പേരാണ് അന്ന്  പങ്കെടുത്തതെങ്കിൽ അത് ആഴ്ച തോറും വർദ്ധിച്ചു വർദ്ധിച്ച്, ഡിസംബർ, 2014 അവസാനഘട്ടത്തിൽ ഏകദേശം പതിനെണ്ണായിരം പേരുടെ പങ്കാളിത്തമവിടെ ഉണ്ടായിരുന്നതായി മാദ്ധ്യമങ്ങൾ കണക്കാക്കി. ഇത്തരം വലതു തീവ്രവാദികൾ നടത്തിവരുന്ന പ്രകടനങ്ങൾ സമൂഹത്തിനും ജർമനിക്കും വലിയ തീരാരാഷ്ട്രീയ  പ്രതിസന്ധിക്ക് കാരണമാക്കാൻ ഇടയുണ്ടെന്നതിനാൽ ജർമനിയുടെ വിവിധ ഭാഗങ്ങളിൽ ഇക്കൂട്ടർക്കെതിരെ എതിർപ്രകടനങ്ങൾ ഉണ്ടായി. ഫാസിസത്തിന്റെ മൂർച്ചയുള്ള പ്രകടനങ്ങളെ കണ്ടുമടുത്ത ജർമൻ ജനതയ്ക്ക് വീണ്ടുമൊരു അസ്വസ്ഥാന്തരീക്ഷം ജർമൻ മണ്ണിൽ ഉണ്ടാവരുതെന്ന വികാരം എതിർ പ്രകടനക്കാർ പ്രകടിപ്പിച്ചു.

ജർമൻ രാഷ്ട്രീയ സാമൂഹ്യ ജീവിതത്തിൽ മതങ്ങളുടെ നേർക്കുണ്ടായ രാഷ്ട്രീയ പ്രശ്നങ്ങളും ജനജീവിതം തകർന്നു ചരിത്രത്തിനു ഒരിക്കലും മായിച്ചുകളയാൻ കഴിയാത്ത ദുരന്തങ്ങളുണ്ടാക്കിയ രണ്ടാം ലോകമഹായുദ്ധ കെടുതികളൊന്നും മറക്കാത്ത ജർമൻ ജനത, ഇങ്ങനെ ഇപ്പോൾ ജർമ്മനിയിൽ തലപൊക്കിയിരിക്കുന്ന പഴയ നാസികളുടെ പുതുപുത്തൻ വരവേൽപ്പിനെ എങ്ങനെ സ്വാഗതം ചെയ്യും? വിവിധ മത ന്യൂനപക്ഷങ്ങളെയും മറ്റുവിവിധ  സമുദായങ്ങളെയും തെരഞ്ഞു പിടിച്ചു കൊലക്കളമാക്കിയ        നാസികളുടെ
കോണ്‍സെൻട്രേഷൻ ക്യാമ്പുകളിലെത്തിച്ചു അവരെയെല്ലാം വിഷ ഗ്യാസ് മുറികളിൽ ഇല്ലായ്മ ചെയ്തു. ജനങ്ങളെ വിഘടിപ്പിച്ചു നാസികളുടെ ഭരണം നടത്തുവാൻ സമർദ്ധമായ തന്ത്രം പ്രയോഗിച്ചു. ജർമ്മനിയിലെ യഹൂദരെ കൊലപ്പെടുത്തുന്നതിനെതിരെ അന്ന് ഉണ്ടായ ആരോപണം ഒരിടത്തും ഏശാതെ പോയി. "എവുത്തനാസ്സിയ" അനുസരിച്ച് "മൂല്യമില്ലാത്ത ജീവൻ" ജീവനോടെ " നാസികൾ അവരെ കൊന്നൊടുക്കി എന്ന് ഇന്നത്തെ ജർമൻ ജനതയ്ക്കറിയാം. ലോകത്തിൽ കമ്യൂണിസത്തെയും നാസ്സിസത്തെയും ജനാധിപത്യത്തിന്റെ അന്തകരായി തിരിച്ചറിഞ്ഞവരാണ് ജർമൻ ജനത. ജനങ്ങൾ ആഗ്രഹിക്കുന്നത് അരനൂറ്റാണ്ട് മുമ്പുള്ള ഏതോക്രൂര രാഷ്ട്രീയ പാരമ്പര്യങ്ങളുടെ സംരക്ഷണമല്ല, അവസരങ്ങളും അവകാശങ്ങളും എന്നും സംരക്ഷിക്കപ്പെടുന്ന സ്വതന്ത്ര ചിന്തയും ഭയമില്ലാതെയും അതുപോലെ സമാധാനത്തോടെയും ജീവിക്കാൻ അനുവദിക്കുന്ന ഒരു സ്വതന്ത്രജർമ്മൻ രാഷ്ട്രത്തിലെ ഒരംഗമായിരിക്കാനും ആണ് ആഗ്രഹിക്കുന്നത്.
 
പെഗിഡയ്ക്ക് എതിരെ ജർമൻ ജനത
നാസ്സികളുടെയും കമ്യൂണിസ്റ്റു ഭീകര വാദങ്ങളുടെയും നിരന്തരമുണ്ടായ  ഭീഷണികൾ നേരിലറിഞ്ഞ ജർമൻ ജനത ഇനി ഏതു വിധത്തിലുമുള്ള  പ്രകോപനങ്ങളും അവർ തന്നെ മണത്തറിഞ്ഞു യോജിച്ച പ്രതിവിധി കാണുമെന്ന കാര്യം തീർച്ചയാണ്. എന്തായാലും ഈയിടെ ജർമനിയിൽ തുടരെയുണ്ടായ പൊതുജനങ്ങളുടെ എതിർപ്രതിഷേധം മൂലമെന്ന് വേണം കരുതാൻ, ബയണ്‍, ബോണ്‍, ഡാംസ്റ്റഡ്, ഡ്യൂസൽഡോർഫ്, കൊളോണ്‍, ലൈപ് സിഗ്, കാസ്സൽ, വ്യൂർസ്ബുർഗ് എന്നീ പ്രദേശങ്ങളിൽ പ്രതിഷേധം നടത്തി ക്കൊണ്ടിരുന്ന  ഇസ്ലാമീകരണ വിരുദ്ധരായ "പെഗിഡ" തീവ്രവാദസംഘടനയുടെ പ്രകടനത്തിന്റെ ശക്തി ജർമനിയാകെ സാവധാനം കുറെയേറെ കുറഞ്ഞിരിക്കുന്നതെന്ന് കാണാം.

എന്താണ് പെഗിഡയുടെ ആവശ്യങ്ങൾ.

ജനാധിപത്യവീക്ഷണമുള്ള ആർക്കും സംശയം ജനിപ്പിക്കാത്ത ചില ആശയ  ആദർശങ്ങളാണ് അവർ മുന്നോട്ടു വച്ചത്. ഇത് ജർമൻ ജനതയെ ഒറ്റയടിക്ക് തന്നെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. എന്താണ് ജർമ്മനിയിൽ "പെഗിഡ" സംഘടനയ്ക്ക് ആകെ പറയാനുള്ളത്.? അതിങ്ങനെയാണ് : ജർമൻ സർക്കാർ സർക്കാരിന്റെ നിലവിലുള്ള കുടിയേറ്റ നിയമത്തിൽ മാറ്റങ്ങൾ വരുത്തണം; അത് ഇപ്രകാരമാകണം.,

1.കാനഡ, സൌത്ത് ആഫ്രിക്ക, ആസ്ട്രേലിയാ, സ്വിറ്റ്സർലണ്ട് തുടങ്ങിയ രാജ്യങ്ങളിലേയ്ക്കുള്ള കുടിയേറ്റ നിയമ മാതൃക ജർമ്മനിയിൽ പ്രാബല്യത്തിൽ വരുത്തുക.

2.നിലവിലുള്ള കുടിയേറ്റ-നാടുകടത്തൽ നിയമത്തെക്കുറിച്ച് പൂർണ്ണമായ ചില  നടപടിക്ക് പുന:പ്പരിശോധന ചെയ്യുക.

3. തീവ്രവാദികൾക്കെതിരെയും അതിന്റെ അംഗങ്ങൾക്കെതിരെയും ഉടൻ കർശനമായ നാടുകടത്തൽ നടപ്പാക്കുക.

4. കുറ്റവാളികളായ കുടിയേറ്റക്കാരുടെ നേർക്ക്‌ യാതൊരു സഹിഷ്ണതയും പാടില്ല.

5. ശക്തമായ അതിർത്തി പരിശോധന ഉണ്ടാകണം.

6. പോലീസ് സംവിധാനം ശക്തമാക്കുക, അതിലൂടെ അവരുടെ സേവനമണ്ഡലം വിപുലമാക്കുക.

7.പാശ്ചാത്യ രാജ്യങ്ങളിലെ ക്രിസ്ത്യൻ സമൂഹത്തിന്റെ ഐഡന്റിറ്റി എന്നും സംരക്ഷിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യുക.

8. ആന്റിപാട്രിയോട്ടിസത്തിനു എതിരെ സ്വരാജ്യത്തോടുള്ള പൊതു സ്നേഹം തുറന്നു പ്രകടിപ്പിക്കുവാനുള്ള സാധാരണത്വം.

അതേസമയം അഭ്യയാർത്ഥി അവകാശങ്ങളുടെ ദുരുപയോഗം, പ്രത്യേകിച്ച്, യുദ്ധങ്ങൾ നടക്കുന്ന വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള അഭയാർത്ഥികളുടെ കാര്യത്തിൽ ചില ശ്രദ്ധേയ നിർദ്ദേശങ്ങൾ ഇവർ മുന്നോട്ട് വച്ചു. ഏതെല്ലാം  അഭയാർത്ഥികളുടെ പ്രവേശനം?, ജീവസംരക്ഷണം, വിവിധ തരത്തിലുള്ള മേൽനോട്ടം, അംഗീകാരം നൽകൽ എന്നിവയിൽ മാനുഷികമായ സേവനം ആണ് നിർദ്ദേശിച്ചത്. അതേ സമയം ജർമൻ സമൂഹത്തിൽ ഒരു മതസമാന്തര സമൂഹമോ ഒരു മതസമാന്തര നീതിവ്യവസ്ഥയോ രൂപപ്പെടുത്തുന്ന ഏതൊരു നീക്കങ്ങളെയും, (ഉദാഹരണം: ജർമനിയിൽ ജീവിക്കുന്ന മുസ്ലീംസ്ത്രീകളുടെ മേലുള്ള സ്ത്രീവിരുദ്ധതതയുള്ള  മനോഭാവം, ഷാറിയ കോടതി, ഷാറിയ പോലീസ് തുടങ്ങിയവ.) നിരാകരിച്ചു. പൊതുവെപറഞ്ഞാൽ യാതൊരു മത തീവ്രവാദ പരീക്ഷണ ശ്രമങ്ങളെപ്പറ്റിയും പാശ്ചാത്യ നാടുകളിൽ മുസ്ലീമിന് അന്വേഷിക്കേണ്ടതില്ല എന്നതാണ് അതിന്റെ അർത്ഥം. 

2014 നവംബർ മൂന്നിനാണ് ജർമനിയിൽ ആദ്യമായി "പെഗിഡ" സംഘടനാ  പ്രവർത്തനത്തിന് എതിരെ ജനാധിപത്യ വിശ്വാസികൾ ദ്രെഷ്ഡനിൽ പ്രകടനം നടത്തിയത്. അതിനുശേഷം ജർമനിയുടെ വിവിധ നഗരങ്ങളിൽ പെഗിഡ സംഘടനയ്ക്ക് എതിരെ പ്രകടനങ്ങൾ നടന്നു. ഇതിനു നേതൃത്വം നല്കിയത് ജർമൻ ഇസ്ലാമിക് സെന്റർ, ക്രിസ്ത്യൻ സഭകളുടെ നേതൃത്വങ്ങൾ, യഹൂദ മത കൂട്ടായ്മയും, ചില സംസ്ഥാന മുഖ്യ മന്ത്രിമാർ തുടങ്ങിയവരും നേതൃത്വം നൽകിയിരുന്നു. ജർമനിയിൽ വംശ വിദ്വേഷത്തിനും മതവിദ്വേഷത്തിനും എതിരെ ജനപിന്തുണ നേടിയ വിപുലമായ ഈ പൊതു സംരംഭം ജനാധിപത്യ രാഷ്ട്രമായ ജർമനിക്ക് അഭിമാനിക്കാവുന്നതാണെന്ന് മുൻകാല ചരിത്രം പരിശോധിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ കഴിയും.

പെഗിഡ വിരുദ്ധ പ്രകടനം
ഇസ്ലാം മത വിദ്വേഷവും അതു പോലെതന്നെ ഇസ്ലാം പീഡനം അനുഭവിക്കുന്ന  അഭയാർത്ഥി കളുടെയും  വരവിനെ എതിർ ക്കുന്നതും പെഗിഡ സംഘടനയുടെ മനുഷ്യത്വ രഹിതമായ ഒരു കാഴ്ച്ചപ്പാ ടാണെന്ന് അന്ന് ജനങ്ങൾ  വിധി യെഴുതിക്കഴിഞ്ഞു.  ജർമനിയി ലെയ്ക്ക് ഇപ്പോഴുള്ള കുടിയേറ്റ ക്കാരുടെ വരവു ജർമനിക്ക് ഇന്ന് അഭിമാനിക്കാവുന്നതാ ണെന്നും അത് നല്ലതുമാണെ ന്നാണ് ജർമൻ ഭരണകൂടം വിലയിരുത്തുന്നത്. അതിനാൽ ഇന്ന്  വംശ വിദ്വേഷ  നിലപാടെടുത്ത പെഗിഡയുടെ പ്രവർത്തനങ്ങളെ ജനങ്ങളുടെ കൂട്ടായ എതിർപ്പ് മാത്രമല്ല എല്ലാ മത നേതൃത്വങ്ങളും യൂറോപ്യൻ യഹൂദ സമൂഹവും സാംസ്കാരിക സംഘടനകളും തൊഴിൽ രംഗത്തുള്ള വിവിധ നേതൃത്വങ്ങളും സംഘടനകളും അവരുടെ ശക്തമായ പ്രതിഷേധം പ്രകടിപ്പി ക്കുകയും ചെയ്തു. രാഷ്ട്രീയ നേതൃത്വങ്ങളും എല്ലാ മാദ്ധ്യമങ്ങളും എതിർപ്പ് അറിയിച്ചു. പെഗിഡ സംഘടനയുടെ മനസ്സിലിരിപ്പ് ഇതാണ്:" അവരുടെ ആവശ്യങ്ങളെ കേൾക്കണം, അത്രമാത്രം. പക്ഷെ അവർ എന്തെങ്കിലും പറയാൻ തയ്യാറുമല്ല, പെഗിഡയുടെ പ്രവർത്തകർ കരുതുന്നത്, ബഹുഭൂരി പക്ഷം ആളുകളും അവർക്ക് ശക്തമായ മൌനപിന്തുണ നൽകുന്നു എന്നാണ്. പക്ഷെ ഇവർ,  ബഹു ഭൂരിപക്ഷവുമായി സംസാരിക്കാൻ പോലും ഇവരാരും തയ്യാറാവുന്നില്ല"  ഇതൊക്കെയാണ് പാശ്ചാത്യ മാദ്ധ്യമങ്ങൾ മനസ്സിലാക്കിയ കുറെ യാഥാർത്ഥ്യങ്ങൾ.

"പെഗിഡയുടെ" പ്രധാന ആവശ്യങ്ങളായി കാണുന്നത് എന്താണെന്ന് കൂടി നമുക്ക് സൂക്ഷ്മമായി നോക്കാം. ന്യൂനപക്ഷങ്ങൾക്കും വിദേശികൾക്കും കുറഞ്ഞ അവകാശങ്ങൾ മാത്രമേ നൽകാവു എന്നാണവരുടെ ഉറച്ച നിലപാട്. യാതൊരു വിധവുമുള്ള സഹിഷ്ണതാ മനോഭാവവും വിട്ടുവീഴ്ച്ചാചിന്തയും ഇല്ലാത്ത പെഗിഡയുടെ സംഘടനയുടെ നേർക്ക്‌ വേറിട്ടൊരു മയമുള്ള ഏതു വിധ വിട്ടുവീഴ്ചയും പാടില്ലയെന്ന ഉറച്ച തീരുമാനമാണ്ചില പ്രമുഖചിന്തകരും യൂറോപ്യൻ മാദ്ധ്യമങ്ങളും സ്വതന്ത്രമായി സ്വീകരിച്ചിരിക്കുന്നത്. അതേ സമയം, ഇവരുടെ കാര്യത്തിൽ ഒരു നയപരമായ സാമാന്യമായ വിധി തീർപ്പ് കൽപ്പിക്കാനൊ അഥവാ ഒരു സങ്കൽപ്പത്തിൽ എത്തുവാനോ ജർമ്മനിയിൽ ആർക്കുമൊന്നും കഴിയുന്നില്ലല്ലോ.

ജർമൻ സമൂഹത്തിൽ വളരെയേറെ നാളുകളായി ഇരുട്ടിൽ ഒളിഞ്ഞിരുന്ന താൽക്കാലികവും അപകടകരമായതുമായതും, ഇപ്പോൾ പുറത്തു തെളിഞ്ഞ പെഗിഡ സംഘടനയുടെ മറഞ്ഞ വംശവിദ്വേഷവും ന്യൂനപക്ഷ വിരോധവും തലപൊക്കിയാടി ഉയർത്തുന്നത് യൂറോപ്യൻ സമൂഹം ഒരുപക്ഷെ അവിടെ എപ്പോഴെങ്കിലും പ്രതീക്ഷിച്ചതുമാകാം. ഏതാണ്ട് 65 % ജർമൻകാരും ഇപ്പോൾ അഭിപ്രായപ്പെടുന്നതിങ്ങനെയാണ്: "നിലവിലുള്ള സർക്കാർ, രാഷ്ട്രീയ- മത അഭയാർത്ഥി പ്രവാഹത്തിന്റെ കാര്യത്തിലോ പുതിയ കുടിയേറ്റക്കാരുടെ വിഷയത്തിലോ, അടുത്തകാലത്തായി വളരെയേറെ ആശങ്ക ഉണർത്തുന്ന വിധം ജർമൻകാരുടെയിടയിൽ നടക്കുന്ന ഇസ്ലാമിലേയ്ക്കുള്ള നിഗൂഢമായ നിർബന്ധമതപരിവർത്തനവിഷയം സംബന്ധിച്ചോ തക്കതായ ആവശ്യമുള്ള നടപടികൾ എടുക്കുവാൻ ശ്രമിച്ചിരുന്നില്ല" എന്ന അഭിപ്രായം ആണ്. ജർമൻ ജനതയുടെ ഉയർന്ന ഭൂരിപക്ഷത്തിന്റെതാണ്,ഇത്തരം അഭിപ്രാങ്ങൾ..


 Dr. Heiner Geißler
ജനാധിപത്യ ജർമനിയുടെ പ്രമുഖ നായ മുൻ മന്ത്രിയും ക്രിസ്ത്യൻ ഡെമോക്രാറ്റിക്ക് യൂണിയൻ (CDU) മുൻ ജനറൽ സെക്രട്ടറിയായിരുന്ന  Dr. ഹൈനർ ഗൈസ്സ്ലർ എന്താണ് ജർമനിയിൽ ഈയിടെ നടത്തിയ  പെഗിഡ ഡെമോണ്‍സ്ട്രേഷനെ ഉന്നം വച്ച് ഉറച്ച് അഭിപ്രായപ്പെട്ടത്? ഭാഗിക മായി പ്രകടനക്കാരെ  ശരി വച്ചു കൊണ്ടാണ്. "പെഗിഡ ജർമൻ സമൂഹത്തിനു ഒരു ഭീഷണിയല്ല. ജനങ്ങളുടെ പ്രതിഷേധ പ്രകടനം നടത്തിയത് ഇസ്ലാമിനെതിരെയല്ല, മറിച്ച്, മനുഷ്യത്വമില്ലാത്ത ഇസ്ലാമിക ഭീകരർ നടത്തിയ കുറ്റകൃത്യങ്ങളെ യെല്ലാം കണ്ടതുകൊണ്ടുള്ള ഭീതിയാണ് അടിസ്ഥാനമായിത്തന്നെ വിരുദ്ധ വികാരം ഉണ്ടാക്കിയത്. നിരവധി ആയിരം ജനങ്ങളെ ഭീകരർ നിഷ്ടൂരമായി തലയറുത്ത് കൊല്ലുകയും, അങ്ങനെ ലോകമൊട്ടാകെ  ഇസ്ലാമിക രാജ്യവും മതപരിവർത്തനവും  സാധിക്കുകയും ചെയ്യണമെന്നുള്ള ഇസ്ലാം ഭീകരർക്ക് നേരെ നടക്കുന്ന വികാര പ്രകടനം നിഷേധിക്കാവുന്നതല്ല". 

ഒരു കാര്യം ഇവിടെ പറയാതെ കടന്ന് പോകുന്നത് ശരിയല്ല. ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഈയിടെ നടന്നിട്ടുള്ള നിർബന്ധിതവും സംഘടിതവും
ആയി നടത്തിയിട്ടുള്ള മതപരിവർത്തനങ്ങൾ എല്ലാം തികച്ചും അത്രയ്ക്ക് നിർദ്ദോഷകരമായിരുന്നെന്ന് കാണാൻ കഴിയുന്നില്ല. ഇന്ത്യൻ സമൂഹത്തിൽ അസഹ്യമായ അസ്വസ്ഥതകൾ ഉണ്ടാകുവാൻ ഇവയെല്ലാം കാരണമായിട്ടുണ്ട്. സ്വന്തം മൂല്യങ്ങളിൽ ഉറച്ചു നിൽക്കുകയും അതേസമയം ഇവർ അവരുടെ മൌലീക വാദത്തിലേയ്ക്ക് തെന്നിവീഴാതിരിക്കുകയും ചെയ്യുമെങ്കിൽ ഒരു ഇസ്ലാമിക ലോകത്തിനു ആകമാനം യൂറോപ്പിലെ മുസ്ലീംങ്ങൾ ലോകത്തിനു മുമ്പിൽ ഒരു മഹത്തായ മാതൃകയാകും. ഇത്പോലെ എല്ലാ മതങ്ങളും എതു രാജ്യത്തുമായിക്കൊള്ളട്ടെ അപ്രകാരം ഒരു സംസ്കാരം സാധിക്കുന്നില്ലെങ്കിൽ പോപ്പുലിസ്റ്റുകളുടെ വിജയം യൂറോപ്പിൽ മാത്രമല്ല, വിജയം ലോകമെമ്പാടും ഉറപ്പാക്കുകയും അതിലൂടെ ഒരു ഭീകരമായ സാംസ്കാരിക പോരിനു വഴികൾ  തുറക്കുകയും ചെയ്യും //-
----------------------------------------------------------------------------------------------.

Freitag, 2. Januar 2015

കവിത - / അനാഥത്വം : നന്ദിനി വർഗ്ഗീസ്


                   അനാഥത്വം                  


അനാഥര്‍ എന്നൊരാ 
വാക്ക് പറയുന്നു ...
നാഥനില്ലാത്തവര്‍  
എന്ന വിശേഷണം ...

                താങ്ങും തുണയും 
                ഇല്ലാതെ അലയുമ്പോള്‍
                അനാഥര് തന്‍ അര്‍ത്ഥം ...
                മാറി മറിയുമോ...?


അനാഥത്വം എന്നത്
ബാഹ്യ രൂപങ്ങളില്‍
' ആരുമില്ലാത്തവര്‍ '
എന്ന് പറയുമ്പോള്‍ ...

                              
                 ഒന്ന്  ചോദിക്കട്ടെ ....
                 മനുഷ്യ ജന്മങ്ങളെ ...
                 അനാഥരാകുന്നില്ലേ...    
                 സനാഥരിന്നുലകത്തില്‍ ....?


എന്താണിതിനര്‍ത്ഥം ....?
എന്ത് വിളിക്കണം .....?
" മനുഷ്യത്വ  ലംഘനം "
എന്ന പേര്‍ ചേരുമോ ...?

             
                 മരവിച്ച സംസ്കാരം
                 ബാക്കി വച്ചീടുന്ന
                 നീതി രഹിതമാം
                 കുലമഹിമയൊക്കെയും ...


സംസ്കാര സമ്പന്നതയ്ക്ക്
വിഘ്നമോ ...?
നേരായ ചിന്താഗതിക്ക്
തടസ്സമോ ...?
 

                    സത്യ വിരുദ്ധമാം
                    പ്രഹേളിക  തന്നെയോ ...?
                    ദൈവ ഭയത്തിന്‍  അഭാവമോ ...?
                    അറിയില്ല ...


നീതിയും ന്യായവും
ത്യജിക്കുന്ന സംസ്കാരം
ഇന്നറിയുന്നുവോ...
തകരുന്ന മനസ്സുകള്‍ ...

                  
             സനാഥരായിട്ടും
             അനാഥരായീടുന്ന ....
             ജീവിതം തള്ളുന്ന
             സനാഥ ജന്മങ്ങളെ .....!

നന്ദിനി