Samstag, 24. Oktober 2020

ധ്രുവദീപ്തി.// Crimes // മനുഷ്യാവകാശങ്ങളെ കണ്ണുമടച്ചു നിഷേധിക്കുന്ന ഇന്ത്യാ മഹാരാജ്യം. George Kuttikattu


 മനുഷ്യാവകാശങ്ങളെ കണ്ണുമടച്ചു നിഷേധിക്കുന്ന ഇന്ത്യാ മഹാരാജ്യം.

George Kuttikattu 

 

        ഇന്ത്യയിൽ ഇക്കാലത്തു വീണ്ടും വീണ്ടും നടന്നുകൊണ്ടിരിക്കുന്ന ക്രൂരമായ ബലാത്സംഗങ്ങളും, അതിനു പിന്നാലെ ഇരകളായിത്തീരുന്ന സ്ത്രീകളെയും, പെൺകുട്ടികളെയും കൊലചെയ്യുന്നതും ലോകമാകെ ഞെട്ടിപ്പിച്ചിരിക്കുന്ന നിത്യസംഭവമാ യിത്തീരുന്നു. എന്നാൽ ഇന്ത്യൻ സർ ക്കാർ ഇത്തരം പുതിയ വാർത്തകളെ നിഷേധിക്കുകയും, ഇവയെല്ലാം അന്തർദ്ദേശീയ സംഘത്തിന്റെ ഗൂഡാലോചയുടെ വമ്പൻ നടപടികളാണെന്നു മാണ് ഇന്ത്യൻ സർക്കാർ പരസ്യമായി തുറന്ന് മാദ്ധ്യമങ്ങളിലൂടെ അവയെപ്പറ്റി ആരോപിക്കുന്നത്. അതോടൊപ്പം സംഭവങ്ങൾ സർക്കാർ മൂടിവയ്ക്കുകയും ചെയ്യുകയാണ് ചെയ്യുന്നത്. ഇന്ന് ഇന്ത്യയിൽ സ്ത്രീകളുടെയും കുട്ടികളുടെയും നേർക്ക് നടക്കുന്ന ലൈംഗിക ആക്രമണങ്ങൾക്കെതിരെ ശക്തമായ എല്ലാവിധ നടപടികളും ചെയ്യണമെന്ന് വിവിധ രാഷ്ട്രീയ, നീതി ന്യായ നേതൃത്വങ്ങളോട് ജനങ്ങൾ ആവശ്യപ്പെട്ടിട്ടും രാഷ്ട്രീയക്കാർ ഇത്തരം ക്രൂരകൊലപാതകങ്ങളെ  ആരും ഒട്ടു കണ്ടതുമില്ല, കേട്ടതുമില്ലെന്ന മട്ടിൽ തള്ളിക്കളയുന്നു. ഏറ്റവും ഒടുവിൽ നടന്ന ബലാത്സംഗ കൊലപാതകം വീണ്ടും ഉത്തരപ്രദേശിലെ ഫിറോസാബാദിലാണ്. ബലാത്സംഗശ്രമത്തെ തടഞ്ഞ പെൺകുട്ടിയെ കുറെ ചെറുപ്പക്കാർ വെടിവച്ചു കൊല്ലുകയായിരുന്നു.

ഇന്ത്യയിൽ ആളിക്കത്തുന്ന വംശീയതയും, പ്രത്യേകമായി ദളിത് വംശജരുടെ നേരെ നടക്കുന്ന ആക്രമണവും, ഇന്ത്യയിലെ അധികൃതരുടെ അവഗണനയും, നിത്യാനുഭവങ്ങളാണ്. ദൈനംദിന ക്രിമിനൽകുറ്റകൃത്യങ്ങളെ കർശനമായി നിരോധിക്കുന്ന കാര്യത്തിൽ ഇന്ത്യൻ സർക്കാരിന് ഒരു താൽപ്പര്യവുമില്ല എന്ന വാസ്തവം ലോകം മുഴുവൻ സംസാരവിഷയമാണ്. ഇന്ത്യയിലെ വംശീയതയ്ക്ക് വളമിടുന്ന വരാൻപോകുന്ന പൗരത്വ ഭേദഗതി നിയമം വഴി ഭരണകൂടവും ഈ വംശീയതയ്ക്ക് ശക്തി വർദ്ധിപ്പിക്കും. അന്തർദ്ദേശീയ മാദ്ധ്യമങ്ങളിൽ എന്നും ഇപ്പോഴും പൊതുജനശ്രദ്ധയിൽ വരുത്തുന്ന വാർത്തകൾ ഭീകരമാണ്. ദളിത വംശവിഭാഗം ജനങ്ങൾ അവരുടെ മൗലീക അവകാശങ്ങൾക്ക് വേണ്ടി നിത്യം പോരാടുമ്പോൾ അവർക്കെതിരെ കൂടുതൽ മോശമായി പെരുമാറുന്നു. ഇന്ന് ഇന്ത്യയിലെ ദളിതുകളിലെ അംഗങ്ങൾ എല്ലാവരും ഇന്നും"തൊട്ടുകൂടാത്തവർ" ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. സർക്കാരും വിവേചനം കാണിക്കുന്നുണ്ട്. അവർഉപദ്രവിക്കപ്പെടുകയും വീണ്ടും വീണ്ടും കൊല്ലപ്പെടുകയും ചെയ്യുന്നു. വിദേശജേര്ണലിസ്റ്റുകൾ അക്രമങ്ങളിൽനിന്നും രക്ഷപെട്ട ഇന്ത്യയിലെ ദളിത് കുടുംബാംഗങ്ങളെകണ്ടു സംസാരിച്ചശേഷം നൽകിയ ചില കാര്യങ്ങളാണ് പത്രങ്ങളിൽ വന്ന പുതിയവാർത്തകൾ. 

ഒരു വടക്കേഇന്ത്യൻ ഗ്രാമത്തിൽ നടന്ന ക്രൂരതയെപ്പറ്റി പറയാം. ഒരു ചെറിയ ഗ്രാമത്തിൽ ഭാര്യയേയും ഭർത്താവിനെയും ആ ഗ്രാമത്തിലെ ചില ആളുകൾ കൂട്ടമായി ആക്രമിച്ചു. ദളിതവംശജരായ അവർക്കെതിരെ വന്ന പുരുഷന്മാർ അവരിരുവരെയും അവരുടെവീട്ടിൽനിന്നും വലിച്ചിഴച്ചു ഭർത്താവിനെ ഇരുമ്പ് വടികൊണ്ടടിച്ചു കൊന്നു. ഭാര്യയെ ക്രൂരമായി ബലാത്സംഗം ചെയ്തു. അവരുടെ സമൂഹത്തിലെ തലവനായിരുന്ന ആളിന്റെ മകനെ ഓടിച്ചിട്ട് പിടിച്ചുകെട്ടി മരത്തിൽ കെട്ടിത്തൂക്കി കൊലചെയ്തു. വികൃതമാക്കപ്പെട്ട ഒരു മൃതദേഹമാണ്  പിതാവിന് കാണുവാൻ കഴിഞ്ഞത്. ഉയർന്ന ജാതിയിൽപ്പെട്ട പെൺകുട്ടിയോട് സംസാരിച്ചുവെന്ന് ആരോപിച്ചാണ് ആ ചെറുപ്പക്കാരനെ കൊന്നുകളഞ്ഞത്. അതുപോലെ തന്നെ, മറ്റൊരു മദ്ധ്യവയസ്കനെയും ഒരുകൂട്ടം ആളുകൾ മഴുവും, ഇരുമ്പ് ബാറുകളും വടികളുംകൊണ്ടാണ് ഭീകരമായി ആക്രമിച്ചത്. അയാളെ ആശുപത്രിയിൽ ആക്കി. കാലുകളും കൈയും മുറിച്ചുകളയേണ്ട ഓപ്പറേഷൻ വേണ്ടിവന്നു. തന്റെ മകളെ ബലാത്സംഗം ചെയ്തതിനു നീതി ആവശ്യപ്പെട്ടതിന് മാത്രമാണ് അയാൾ ആക്രമിക്കപ്പെട്ടത്. അദ്ദേഹത്തിൻറെ അതെ ഗ്രാമത്തിൽ ഉള്ള ആളുകൾ ആണ് കുറ്റവാളികൾ. അനവധി പേർ കുറ്റകൃത്യത്തിൽ പങ്ക് ചേർന്നുവെന്നാണ് പുതിയ വാർത്ത. 

ഇക്കഴിഞ്ഞ സെപ്റ്റംബർ പകുതിയോടെ ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ ഒരു വയലിൽ ഒരു പത്തൊൻപത്കാരിയെ നാലുപേർചേർന്ന് ബലാത്സംഗം ചെയ്തു. യുവതിയെ കണ്ടെത്തിയപ്പോൾ രക്തക്കു ളത്തിൽ എന്നപോലെയാണ് യുവതി രക്തത്തിൽ കുളിച്ചു കിടന്നത് എന്ന വാർത്ത ജനങ്ങളെ ഞെട്ടിച്ചു. അവളുടെ നട്ടെല്ല് തകർത്തു, നാവ് മുറിച്ചുകളഞ്ഞി രുന്നു, രണ്ടാഴ്ചയോളം ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സ നടത്തിയെങ്കിലും ഒക്ടോബർ ആദ്യം അവൾ മരണപ്പെട്ടു. ഈ കുറ്റകൃത്യം 2012 ൽ നടന്ന സമാനമായ, ഭീകരമായ ഒരു കേസ് കാര്യം നമ്മുടെ ഓർമ്മയിലേക്ക് തിരിച്ചു കൊണ്ടുവരികയാണ്. അധികനാൾ കഴിഞ്ഞില്ല. ഡൽഹിയിൽ കുറെ പുരുഷകുറ്റവാളികൾ 25വയസ്സുള്ള ഒരു ഫിസിയോ തെറാപ്പിസ്റ്റിനെ ഒരു ബസ്സിലേക്ക് വലിച്ചിഴച്ചു കയറ്റി പീഡനം ചെയ്തു. ഈ കേസ് ഇന്ത്യയിൽ വലിയൊരു ബഹുജന പ്രതിഷേധത്തിന് കാരണമായതായി ലോകമെമ്പാടുമുള്ള മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ കേസ് സംബന്ധിച്ച ചില രാഷ്ട്രീയ തരംഗങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഇത് സംഭവിക്കുമ്പോൾ ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷത്ത്‌ ഇരിക്കുകയായിരുന്നു. രാജ്യത്തെ സ്ത്രീകളുടെ സൂരക്ഷ ഉറപ്പിക്കുവാൻ അന്ന് ഭരണകക്ഷിയായിരുന്ന കോൺഗ്രസ്സ് പാർട്ടി വേണ്ടത്ര ശ്രമിച്ചില്ലെന്നു നരേന്ദ്ര മോഡി ആരോപിച്ചിരുന്നതാണ്. അടുത്ത തെരഞ്ഞെടുപ്പ് വരുമ്പോഴുടനെ സ്ത്രീയുടെ കാര്യത്തിൽ ആവശ്യമായത് നടപ്പിൽ വരുത്തണമെന്നും മോഡി ഓരോ ഇന്ത്യാക്കാരനോടും അഭ്യർത്ഥിച്ചിരുന്നു.  

അതുപക്ഷേ ഇന്നത്തെ നില എപ്രകാരമാണെന്ന് ലോകം മുഴുവനുമുള്ള എല്ലാ ജനങ്ങളും  ചോദിക്കുന്നു. അടുത്ത കാലത്തു നടന്ന പീഡനകഥകളെക്കുറിച്ചു ഉടൻ അന്വേഷണം നടത്താൻ പ്ലാനിട്ട കോൺഗ്രസ് നേതാക്കൾ ആയ പ്രിയങ്ക ഗാന്ധിയ്ക്കും  രാഹുൽ ഗാന്ധിക്കും സർക്കാരിന്റെ ശക്തമായ പ്രതിരോധം ഏൽക്കേണ്ടിവന്നു. ഒടുവിൽ നടന്ന അറസ്റ്റിനും നീണ്ട ചർച്ചകൾക്കും ശേഷം മാത്രമാണ് ഇരകളായവരുടെ ഗ്രാമം തന്നെ അവർക്ക് സന്ദർശിക്കാൻ പോലും ഇരുവരെയും അനുവദിച്ചത്. എങ്കിലും വിമർശകർ ഇപ്പോഴും അവരിരുവരെ ശകാരിക്കുകയാണ്. പ്രിയങ്കാ ഗാന്ധി പീഡനം അനുഭവിച്ചവരെയും, അപ്പോൾ മരിച്ചവരുടെ അമ്മയെയും സ്വന്തക്കാരെയും ആശ്വസിപ്പിക്കാൻ ആലിംഗനം ചെയ്യുന്ന ഫോട്ടോ യൂറോപ്യൻ മാദ്ധ്യമങ്ങൾ പുറത്തുവിട്ടു. പ്രിയങ്ക ഗാന്ധി മരിച്ചയാളിന്റെ അമ്മയെ എപ്രകാരം  ആശ്വസിപ്പിക്കുന്നവെന്ന   ഫോട്ടോകൾ
ഹൃദയസ്പർശിയായ നിമിഷവും തികച്ചും ജനങ്ങൾക്ക് പരസ്പരം ആശ്വാസം നൽകുന്നതായിരുന്നു. അതേസമയം സർക്കാർപക്ഷത്തെ പ്രതിരോധം അന്ന് പ്രിയങ്കയുടെയും രാഹുലിന്റെയും പ്രതിരോധം തകർക്കാനുള്ള വമ്പൻശക്തി ഉപയോഗിക്കുന്നതുമായിരുന്നു. ഏറ്റവും കൂടുതലായി ഉത്തർപ്രദേശ് സംസ്ഥാനം.വർഷങ്ങൾക്ക് ശേഷം ഇതാദ്യമായി പ്രതിപക്ഷം നടത്തുന്നതായ പ്രതിരോധപ്രവർത്തനം നരേന്ദ്രമോദിയുടെ പ്രശസ്തിക്ക് ഭീഷണിയാകുമെന്ന് മനസ്സിലാക്കി. പോലീസ് ഉദ്യോഗസ്ഥരും പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധി യും ആയിട്ടുള്ള ഏറ്റുമുട്ടലിൽ ഇരുപക്ഷക്കാർക്കും പരിക്കേറ്റിരുന്നു.

ഗാന്ധിമാർക്കെതിരെ ബി. ജെ. പി. പാർട്ടിയുടെ പ്രത്യാക്രമണം നടത്തിയിട്ടു അധികനാളായില്ല. ഉത്തര്പ്രദേശിലെ പീഡനകഥകൾക്കെതിരെ നടത്തപ്പെട്ട സമരങ്ങളുടെ ചിത്രങ്ങൾ വിലകുറഞ്ഞ ആരോപണമെന്നാണ് വിശേഷണം ഉടൻ നടത്തിയ   സർക്കാർ വിഭാഗം പരസ്യങ്ങൾ ചെയ്തത്. എന്തുകൊണ്ടാണ് രണ്ടു ഗാന്ധികൾ ഇന്ത്യയിൽ നടക്കുന്ന ബലാത്സംഗകുറ്റകൃത്യങ്ങൾക്കെതിരെ പ്രത്യേക ശ്രദ്ധ ചെലുത്തിയത്? ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിത്യവും നടക്കുന്ന കുറ്റകൃത്യങ്ങളെല്ലാം പ്രതിപക്ഷം കുറ്റകൃത്യമായി കണ്ടിരുന്നു. എന്നാൽ ഈ ബാലാൽസംഗങ്ങളൊന്നും ഇന്ത്യയിൽ ഒരിടത്തും നടന്നിട്ടില്ലെന്ന് വിദേശ മാദ്ധ്യമപ്രവർത്തകരെ ബോദ്ധ്യപ്പെടുത്താൻ ഉത്തര്പ്രദേശ് സർക്കാർ പ്രത്യേക പബ്ലിക് റിലേഷൻ ഏജൻസിയെ നിയമിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആകട്ടെ അതുസംബന്ധിച്ചു ട്വീറ്റ് ചെയ്തു.

അതിപ്രകാരമാണ്: "ഞങ്ങളുടെ പ്രതിപക്ഷ എതിരാളികൾ ഞങ്ങൾക്കെതിരെ ഗൂഡാലോചന നടത്തി. ജാതികൾ തമ്മിൽ ഉള്ള അക്രമ കലാപത്തിന് ആക്കം കൂട്ടാൻ പ്രതിപക്ഷം ആഗ്രഹിക്കുന്നു. ഈ പ്രവർത്തകർക്ക് വിദേശത്തുനിന്നും പണം ലഭിച്ചതായി സൂചനയുണ്ട്".ഇതിന് പുറമെ മറ്റൊരു ക്രൂരമായ ബലാത്സംഗ കേസ് ഇന്ത്യയെ പിടിച്ചുകുലുക്കി. ഒരു യുവതി മരിച്ചുവെന്ന് മാത്രമേ അതേ പ്പറ്റി ഔദ്യോഗിക പരസ്യമുണ്ടായത്. സംഭവത്തിനെതിരെ ഉടനെ തന്നെ സ്ത്രീകളുടെ എല്ലാവിധ   സുരക്ഷിതത്വം വർദ്ധിപ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ ഭരണപക്ഷം ഈ മരണത്തെ വെറുമൊരു മരണമാക്കി ഇല്ലെന്നാക്കാൻ ശ്രമിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി നരേന്ദ്ര മോദിയുടെ ബി. ജെ. പി യും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗിയും വീണ്ടും വീണ്ടും ഉപയോഗിച്ച ഒരു തന്ത്രമാണ്, പ്രതിപക്ഷത്തിന്റെ എതീർപ്പുകളെ തുടച്ചു കളയുന്ന നിലപാടുകൾ. രാജ്യത്ത്- കാശ്മീരിൽ, ഉത്തരപ്രദേശിൽ, ദൽഹി നഗരത്തിൽ, എല്ലായിടത്തും നടമാടുന്ന ക്രൂരമായ പ്രവർത്തികളെ എല്ലാം വർഷത്തിന്റെ തുടക്കത്തിൽ നടന്ന വലിയ വിവാദമായത്തീർന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടത്തപ്പെടുന്ന പ്രതിഷേധമോ, ആകട്ടെ, സർക്കാരിനെതിരെ ഉയർന്ന വിമർശനങ്ങൾ എല്ലാം കാറ്റിൽ പറത്തുവാനാണ് മോദി സർക്കാർ ശ്രമിച്ചത്. സർക്കാരിന്റെ നയത്തെ എതിർത്തവരെ രാജ്യദ്രോഹികളാക്കി അപകീർത്തിപ്പെടുത്തി. പ്രതിഷേധം നടത്തുന്നവരുടെ പിന്നിൽ പ്രതിപക്ഷമോ മറ്റുള്ള രാജ്യങ്ങളുടെ പിന്തുണയോ ഉണ്ടാകുമെന്ന ആരോപണം സർക്കാർ പക്ഷക്കാർ പരസ്യം നൽകി. സർക്കാർ നടപടി വെളിച്ചത്തുവന്നത് മാദ്ധ്യമങ്ങൾ അവയെല്ലാം പുറത്തുവിട്ടതോടെ മാത്രം ആയിരുന്നു. 

അതേസമയം ഇന്ത്യയിൽ നിത്യം സ്ത്രീകളുടെമേൽ ഉണ്ടാകുന്ന പീഡനങ്ങളും മരണവും പ്രത്യേകവിശദീകരണങ്ങളൊന്നുമില്ലാതെ ഏതോ ഒരു യുവതി മരിച്ചു എന്ന് മാത്രം വാർത്തകൾ നൽകി. ഇക്കഴിഞ്ഞ ദിവസം കേരളത്തിലെ ഇടുക്കി ഡിസ്ട്രിക്റ്റിൽ ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. പെൺകുട്ടി അപമാനവും ജീവഭയവും കൊണ്ട് അത്മഹത്യ ചെയ്യാൻ സ്വയം തീകൊളുത്തി. നാട്ടുകാർ അവളെ ആശുപത്രിയിലാക്കിയിരിക്കുന്നു. അതുപോലെ, ഈയിടെ കേരളത്തിൽ പത്തനംതിട്ടയ്ക്ക് സമീപം പ്രായപൂർത്തിയാകാത്ത ഒരു ദളിത് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തതിന് പോലീസ് അറസ്റ്റുചെയ്ത സംഭവവും ഉണ്ടായി. ഇപ്പോൾ ഇന്ത്യ ഒട്ടാകെയും സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയില്ലാത്ത രാജ്യമായിക്കൊണ്ടിരിക്കുന്നു. ഇതാണ് നരേന്ദ്രമോദിയുടെ ഭരണശൈലി. രാജ്യത്തെ ജനങ്ങൾക്ക് അവിടെ ജീവിതം ദുഷ്കരമാക്കുന്ന ഭരണം നടത്തിക്കൊണ്ടിരിക്കുന്നു. നിയമസുരക്ഷയോ ഇല്ല.!

   നിലവിൽ ജഡ്ജിയുടെ കസേര നീതിയുടെ യും ധാർമ്മികതയുടെയും ഒരു വിശ്വാസ ഇരിപ്പിടമാണോ?  രാജാവും ഭരണാധികാരി യും ജഡ്ജിയും നിത്യം നീതികേട്‌ പ്രവർ ത്തിക്കുന്ന ഇക്കാലത്തെ  രാഷ്ട്രീയക്കാരെ പ്പോലെയാണ്, ഇവരെ നമുക്ക് വിശ്വസിക്കാ നാവില്ല. രാഷ്ട്രീയക്കാർ രാഷ്ട്രീയക്കാരെ വിശ്വസിക്കുന്നില്ല. പരസ്പരം ചാവേറുകളു ടെയും ചാരവൃത്തിയുടെയും ഇരകളായി മാറുന്നു. ഇങ്ങനെയുള്ള യാഥാർത്ഥ്യം ശരി വയ്ക്കുന്ന അനേകം ഉദാഹരണങ്ങൾ കേരള രാഷ്ട്രീയത്തിൽ ഏറെ ചൂടുപിടിച്ച രാഷ്ട്രീയ സ്പോടനങ്ങൾക്ക് കാരണമാക്കി. അതാണ്‌, കഴിഞ്ഞ കേരള നിയമസഭയുടെ സമ്മേളന ഫലം വ്യക്തമാക്കിയതും. അതിന്റെ ദൂരവ്യാപകമായ മോശപ്പെട്ട പ്രതികരണം, കേരള രാഷ്ട്രീയ അന്തസ്സ്, രാഷ്ട്രീയ പാർട്ടികൾ പരസ്പരം തകർത്തുവെന്നതാണ്. ഈ ദാരുണ സംഭവം ലോകമെമ്പാടുമുള്ള ഇന്ത്യൻ ജനത മാത്രമല്ല മറ്റു വിദേശികൾവരെ കേരള രാഷ്ട്രീയക്കാരിൽ ചിലപ്പോൾ അർപ്പിക്കുന്ന കുറഞ്ഞതോതിലെങ്കിലും പറയാവുന്ന വിശാസത്തിലും പ്രതീക്ഷയിലും ഇടിവുണ്ടാക്കുവാൻ കാരണമാക്കി. ഇവരുടെ രാഷ്ട്രീയ ഇമേജു, നെഗറ്റീവ് മാനുഷികചിത്രം, അതായത്, കേരളത്തിലെ ആഭ്യന്തര രാഷ്ട്രീയത്തിൽ എങ്ങനെയായിരിക്കണം എങ്ങനെ അവരെല്ലാം പൊതുവേ മാറേണ്ടതെന്നുമുള്ള ബോധ്യം നഷ്ടപ്പെട്ടവരായി മനസ്സിലാക്കുവാൻ നമുക്ക് കഴിയുന്നുണ്ട്. 
 
കേരളത്തിൽ നിയമസുരക്ഷയോ, അതുപോലെ  ജനങ്ങൾക്ക്ള്ള അവകാശമോ സംരക്ഷിക്കപ്പെടുന്നില്ല. അവകാശങ്ങൾ ഉറപ്പാക്കാൻ കോടതികളിൽ നിന്നും സുരക്ഷയ്ക്കുവേണ്ടി ജനങ്ങൾ വക്കീലന്മാരുടെ പക്കലെത്തും. നിസ്സാരമോ ഏറെ ഗൗരവമായതോ ആയ കാര്യങ്ങൾക്ക് വേണ്ടി അവർ കുറഞ്ഞത് നാലഞ്ച് വർഷങ്ങൾ കേസിനുവേണ്ടി അനാവശ്യമായി ചെലവഴിക്കുന്നു. പരാതിക്കാർ കോടതികളിൽ വന്നെത്താനുള്ള ജഡ്ജിയുടെ അറിയിപ്പ് ലഭിക്കും. പരാതിക്കാർ കോടതിയിൽ വരുമ്പോഴാണറിയുന്നത് ,"കേസിന്റെ അവധി മുന്നോട്ടു മാറ്റി, വീണ്ടും അറിയിക്കാം" എന്ന ഗുമസ്തന്റെ അറിയിപ്പ്. പരാതിക്കാർ എക്കാലവും ഇപ്രകാരം ഇല്ലാത്ത പണവും ഉണ്ടാക്കി യാത്ര ചെയ്തു കോടതിയിലെത്തുമ്പോൾ ജഡ്ജിക്ക് സമയമില്ല. ഒന്നുകിൽ ജഡ്ജിക്ക് അവധിയാണ്, അഥവാ കേസുകളും അവധിക്കുവച്ചു എന്ന വിവരം മാത്രം അറിയും. വന്ന ജനങ്ങൾ നിരാശരായി തിരികെ ജഡ്ജിയെ മനസ്സിൽ ചീത്ത പറഞ്ഞുകൊണ്ട്  അവിടം വിട്ടുപോകും. എന്തിനാണ് ഇപ്രകാരം ജനങ്ങളെ ജഡ്ജിമാരും വക്കീലന്മാരും ഒത്തുചേർന്ന് ആകെ എല്ലാംകൊണ്ടും ബുദ്ധിമുട്ടിക്കുന്നത് ? ഓരോ വരവും വക്കീലന്മാർക്ക് കാശ് പോക്കറ്റിലാക്കാനുള്ള ഒരു അടവ് നയമാണത്‌. കോടതിയിലെ ജഡ്ജിക്കു സഹമനുഷ്യരുടെ മാനസിക നില അറിയണമെന്ന് താൽപ്പര്യമില്ലാത്ത തരം പ്രവർത്തിയാണല്ലോ, 
 
കേസിന്റെ അവധിക്ക് പരാതിക്കാരെ ഓരോ തവണയും കോടതിയിലേക്ക് വരാനുള്ള ഔദ്യോഗിക അറിയിപ്പ് എഴുതി അയക്കുന്നത് എന്തിനാണ്. ഇവർ അനാവശ്യമായി ജനങ്ങളെ ഓരോ കോടതിയുടെ വരാന്തയിൽ കൊണ്ടുവന്നു നിറുത്തുന്നത്? പരാതിക്കാർ ഓരോ തവണയും പണം മുടക്കി യാത്ര ചെയ്ത് ദൂരെയുള്ള കോടതിയിൽ എത്തണം. ഓരോ തവണയും കോടതി ഒദ്യോഗിക ഫീസാണെന്നു പറഞ്ഞു പണം പരാതിക്കാരനിൽനിന്നും പിടിച്ചെടുക്കുന്നു. ഇക്കാര്യങ്ങൾ ഒന്നും രാജ്യം ഭരിക്കുന്ന ജനപ്രതിനിധികളോ മന്ത്രിമാരോ അറിഞ്ഞാലും അവർ അവയെ കണ്ടതുമില്ല, അതൊന്നും താൻ കേട്ടിട്ടുമില്ല എന്ന നിലയിൽ മാറിപ്പോകുന്നു.! ആധുനിക ജനാധിപത്യ രാജ്യത്തെ ഭരണ ഘടനയുടെ ഭാഗമാണ്, നീതിന്യായം. രാജ്യത്ത് ജനങ്ങളുടെ ഓരോ ഭരണ ഘടനാ അവകാശങ്ങൾ സംരക്ഷിക്കുക എന്നത് നിയമഘടനയുടെയും വലിയ  ഭാഗമാണല്ലോ. ഇക്കാര്യത്തിൽ എനിക്ക് ഒരു അഭിപ്രായം ഉണ്ട്, അതിതാണ്: നീതിനിഷേധിക്കപ്പെട്ട ഒരാളുടെ പരാതി ഒരുവന്റെ ആയുസും ആരോഗ്യവും സമ്പത്തും തീർന്നാൽപ്പോലും ജഡ്ജിമാർ അതുസാധിക്കാൻ മനസ്സുകൊണ്ടും രാജ്യത്തിന്റെ നിയമത്തെയോ പോലും ഓർത്ത് സാധിച്ചു കൊടുക്കുന്നില്ല. നിയമവ്യവസ്ഥകൾ ഒട്ടും മാനിക്കാത്ത കുറ്റകൃത്യങ്ങൾ ചെയ്യുന്നത് ജഡ്ജിമാരും വക്കീലന്മാരുമല്ലേ? പരാതിക്കാരെ പലതവണ ക്ഷണിച്ചുവരുത്തി തങ്ങളുടെ അടിമകളാക്കി ഭയപ്പെടുത്തി അസ്വസ്ഥനാക്കി തിരിച്ചയക്കുന്ന ഇവരല്ലേ ഈ നിയമനിഷേധമോ ക്രിമിനൽക്കുറ്റമോ ചെയ്യുന്നത്? അതുപക്ഷേ, ജഡ്ജിമാരും വക്കീലന്മാരും മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന പീഡനം നടത്തുന്നവർ, കുറ്റവാളികൾ തന്നെ. അവരെ ആര് ശിക്ഷിക്കും? നിയമപാലകർ ജനങ്ങളുടെ അവകാശങ്ങൾക്ക് വിലങ്ങ് തടികളാകരുത്. കുറ്റകൃത്യം ആര് ചെയ്താലും ഉടൻ അവരെ ശിക്ഷിക്കണം.

പൊതുരാഷ്ട്രീയം വെറും മുഖംമൂടി അണിഞ്ഞ പച്ച നാട്യകലയാണെന്ന് ചിന്തിക്കുന്നവർക്ക് യഥാർത്ഥമായ ഇപ്പോഴത്തെ കാലഘട്ടത്തിൽ തന്നെ അതിന്റെ ആസ്വാദന മൂല്യം കുറച്ചു കളയുന്നതായി കാണാൻ കഴിയും. ഒരു മന്ത്രിയെപ്പറ്റിയോ ഒരു സാധാരണ ജനപ്രതിനിധിയെപ്പറ്റിയോ ഏറി വന്നാൽ ഇങ്ങനെ പറയാം:  താങ്കൾ സമർദ്ധനായ ഒരു കുറുക്കനാണ്, അഥവാ, തന്റെ പ്രവർത്തനശൈലി മനോഹരമാണ്, ഒരുപക്ഷെ, അതിലേറെ എങ്ങനെയോ വളരെ ആകർഷണവുമാണ്, വളരെ യോഗ്യനാണ്, സുന്ദരനാണ് എന്നൊക്കെ. അതുപക്ഷെ, ആർക്കുമറിഞ്ഞുകൂടാ. ഇയാൾ നല്ല മനുഷ്യസ്നേഹിയാണ്, മനുഷ്യസമൂഹത്തിനു ഒരു തെളിഞ്ഞ പ്രകാശമാണ് എന്നൊക്കെ ഏവരും കരുതുമ്പോൾ, അയാൾ യഥാർത്ഥത്തിൽ അങ്ങനെയല്ല, നേരെ തിരിച്ചു അയാൾ ഉപജാപങ്ങളിൽ സന്തോഷിക്കുന്നവനും കോമാളിത്തരങ്ങൾക്ക് വഴിവിളക്ക് ആണെന്നും അറിയുന്നത് നിർഭാഗ്യവശാൽ പകൽവെളിച്ചം പോലെ യാഥാർത്ഥ്യമാകുന്നു.
 
ഇന്ത്യയെപ്പോലെതന്നെ മനുഷ്യാവകാശങ്ങളെ കണ്ണുമടച്ചു നിഷേധിക്കുന്ന രാജ്യങ്ങൾ എന്നും ഉണ്ടല്ലോ. സ്വാർത്ഥവും സ്വന്തവും എഴുതപ്പെടാത്തതുമായ അധികാര കൈപ്പിടിയിൽ ഒതുക്കി നിറുത്തുവാൻ ,"സുരക്ഷിത വാഗ്ദാനം" നൽകൽ മാത്രമാണ് ഈ രാജ്യങ്ങൾ ചെയ്യുന്നത്. അതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട രണ്ട് ഭൂപ്രദേശങ്ങളായിരുന്നു, അമേരിക്കയും, ഇംഗ്ലണ്ടും; ഇന്ത്യ ഉൾപ്പടെയുള്ള അവരുടെ കോളനികളും. അടിമക്കച്ചവടവും മനുഷ്യാവകാശധ്വംസനവും എല്ലാം മുറപോലെ നടത്തിയിരുന്ന രാജ്യങ്ങളായിരുന്നു. ഇന്ത്യയിൽ വളരെ തെറ്റിദ്ധരിപ്പിച്ചു പാകത്തിൽ നടപ്പിലാക്കിയ ജാതി-സംവരണ സിദ്ധാന്തങ്ങൾ ആട്ടിൻതോലണിയിച്ച ചെന്നായുടെ മറുരൂപം തന്നെയാണല്ലോ. അതിനെയും ന്യായീകരിക്കാവുന്ന കാര്യമിതാണ്‌, ഈ അടുത്ത കാലത്ത്, ഇന്ത്യയിലെ ഭരണ ഘടനയിൽ- മതേതരത്വത്തെയും ലിംഗസമത്വത്തെയും അംഗീകരിക്കുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ തന്ത്രപൂർവ്വം പദ്ധതിയിട്ട് അടിച്ചേൽപ്പിക്കുന്ന മത അസഹിഷ്ണതയും ഗോവധ നിരോധനനിയമങ്ങളും എരിവേറിയ മറ്റിതരകാര്യ വിവാദങ്ങളും. ഇവയെല്ലാം ജാതി മത സമത്വ അവകാശ ചിന്തകൾക്ക് കടുത്ത വിപരീത നയമാണ്. മനുഷ്യ വിരുദ്ധമാണ്. // -
***********************************************************
 
ധൃവദീപ്തി  ഓണ്‍ലൈൻ

 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

Sonntag, 18. Oktober 2020

ധ്രുവദീപ്തി // Society // വംശീയത // - ജർമ്മനി നേരിടുന്ന നൂതന വെല്ലുവിളി // ജോർജ് കുറ്റിക്കാട്ട്

 

 വംശീയത  // - 

ജർമ്മനി നേരിടുന്ന നൂതന 
വെല്ലുവിളി // 

ജോർജ് കുറ്റിക്കാട്ട്

 Willy Brand, Chancellor of Germany
1969-1974
    വൈറസ് പാൻഡെമിക് മൂലം ഒരാൾ സാംക്രമിക രോഗിയാകുന്നതുപോലെ, രാഷ്ട്രീയത്തിലും ഇങ്ങനെയുള്ള ചില വൈറസ്‌ രോഗങ്ങൾ പിടിപെട്ടാൽ അതി വേഗതയിലും വളരെ എളുപ്പത്തിലും അതിനെ സമൂഹത്തിൽനിന്നും പുറം തള്ളുക എന്നത് അത്ര എളുപ്പമല്ല. ഇന്ന് ഇക്കാര്യങ്ങൾ ലോകരാജ്യങ്ങളിലെ എല്ലാ ഭരണകൂടങ്ങളും  വളരെയേറെ ജാഗ്രതയോടെ, സൂക്ഷ്മമായി അക്കാര്യം നിരീക്ഷിക്കുകയും ചെയ്യുന്നു, ആരും പ്രതീക്ഷിക്കാത്ത അപകടകാരികളായ റാസിസ്റ്റ് അതിഥികളെയും ആപത്തുകളെയും ഒഴിവാക്കുവാൻ. അതുപക്ഷേ, ഇന്നും ചില ഏകാധിപതികളായ രാഷ്ട്രത്തലവന്മാർ മനുഷ്യരുടെ സുരക്ഷിത ജീവിത വഴികൾ മരണവഴികളാക്കി മാറ്റുന്നു. 

പൈശാചികമായ ഇത്തരം ഭീകര സംഭവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായ ചരിത്ര പ്രസിദ്ധ ഉദാഹരണംതന്നെ നമുക്ക് നോക്കാം. അഡോൾഫ് ഹിറ്റ്ലർ ജർമ്മനിയിൽ അധികാരത്തിലെത്തിയനാൾ മുതൽ, രണ്ടാംലോകമഹായുദ്ധം തുടങ്ങുന്നതിനു ഏറെ മുമ്പ് മുതൽ, ജർമ്മനിയിലെമ്പാടും വംശീയതയുടെ അതിഭീകരമായ രാഷ്ട്രീയ വൈറസ് വ്യാപിച്ചുതുടങ്ങിയിരുന്നു. "മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു; പക്ഷെ, എവിടെയും അവൻ ചങ്ങലക്കെട്ടിലാണ്"- റൂസ്സോ തുറന്ന് പറഞ്ഞു. 1930 കളിൽ ലോകമാകെ എവിടെയും രൂക്ഷമായി കൊണ്ടിരുന്ന തൊഴിലില്ലായ്‌മ പ്രശ്നം ജർമ്മനിയിലും അതിഗൗരവമായിട്ടാണ് ബാധിച്ചത്. ജർമ്മനിയിലെ തൊഴിലില്ലായ്മയും വികസന പദ്ധതികളിലെ ഓരോ പാളിച്ചകളും അന്നത്തെ സാമൂഹ്യ- സാമ്പത്തിക- രാഷ്ട്രീയ രംഗത്തുണ്ടായ ബലഹീനതകളും മനസ്സിലാക്കിയ അഡോൾഫ് ഹിറ്റ്‌ലർ ഇവയെല്ലാം തന്റെ കൈമുതലാക്കി കൃത്യമായ ഒരു ലക്ഷ്യം ഉന്നം വച്ചുകൊണ്ടുതന്നെ ജർമ്മൻ ജനതയെ മുഴുവൻ ഏകാധിപത്യത്തിന്റെ ക്രൂരതയുടെ കാൽചുവട്ടിലേക്ക് ഒതുക്കിനിറുത്തി. അഡോൾഫ് ഹിറ്റ്ലറുടെ രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ചു തുടക്കത്തിൽ ഇത് ആർക്കും യാതൊരു സംശയവുമുണ്ടാക്കിയില്ല.

 Adolf Hitler
1930- നു ശേഷം അഡോൾഫ് ഹിറ്റ്ലറിൻറെ നേതൃത്വത്തിലുള്ള നാഷണൽ സോഷ്യലി സ്റ്റ് പാർട്ടിയുടെയും ഹിറ്റ്‌ലർ യൂത്ത് സംഘട നയുടെയും വളർച്ചയുടെ ഏറ്റവും  അവസാ ന ഘട്ടത്തിലാണ്, ഹിറ്റ്‌ലർ ചെയ്ത മനുഷ്യ
കൂട്ടക്കൊലയുടെ ഭീകര ചരിത്രസംഭവം ലോകം അറിഞ്ഞത്. ജർമ്മനിയിലും മറ്റ് യൂറോപ്പിലും മറ്റു വിവിധ രാജ്യങ്ങളിലും നാസികൾ നിർമ്മിച്ചിരുന്ന കോൺസെൻ ട്രേഷൻ ക്യാമ്പുകൾ എന്നറിയപ്പെട്ടിരുന്ന ഗ്യാസ്‌മുറികളിൽ, അതുപോലെതന്നെ  രഹസ്യമായി പ്ലാൻ ചെയ്തു നിർമ്മിച്ചിരുന്ന  കൊലക്കളങ്ങളിൽ അന്ന് ലക്ഷോപലക്ഷം മനുഷ്യരെ--യഹൂദർ, വിദേശികൾ, കുട്ടികൾ, അംഗഭംഗം വന്നവർ, രോഗികൾ, സഹായം ആവശ്യമായിരുന്ന വൃദ്ധജനങ്ങൾ, എല്ലാവരെയും കൊന്നൊടുക്കി. ചരിത്രം മറക്കാത്ത സാക്ഷിത്വം നൽകുന്ന മായാത്ത ഭീകരസംഭവങ്ങളാണ്   ഇവയെല്ലാം.

കാലങ്ങൾ മുന്നോട്ടു നീങ്ങി. മഹായുദ്ധം അവസാനിച്ചു. ജർമ്മനിയിൽ ഒരു ജനാധിപത്യ ഭരണ സമ്പ്രദായം നിലവിൽ വന്നു. അതുപക്ഷേ,  മഹായുദ്ധ കാലം നേർക്കുനേർ അനുഭവിച്ചവരും അല്ലാത്തവരും ഇന്നും അഡോൾഫ് ഹിറ്റ്‌ലറെ അവരുടെ മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ വച്ച് ആരാധിക്കുന്ന ഒരു തലമുറയുടെ അന്യം നിന്ന്പോയി എന്ന് കരുതേണ്ട. ഇതൊന്നും തികച്ചുമൊരു യാദൃശ്ചികമല്ല, അപ്രതീക്ഷിതകാര്യവും അല്ല. ഹിറ്റ്‌ലർ എന്നെന്നേയ്‌ക്കുമായി ലോകചരിത്രത്തിലെ ഭീകരലിസ്റ്റിൽ എഴുതപ്പെട്ടിരിക്കുന്നുവെങ്കിലും, ഇന്ന് "അഡോൾഫ് ഹിറ്റ്‌ലർ" പുറം തള്ളാൻ സാധിക്കുകയില്ലാത്ത വൈറസ് രോഗം പോലെ ജർമ്മനിയിലും യൂറോപ്പിലും മറ്റുചില ചില രാജ്യങ്ങളിലും ആരാധക ഹൃദയങ്ങളിൽ ആഴത്തിൽ വേരൂന്നി നിൽക്കുന്നതിന്റെ ഉറച്ച അടയാളങ്ങൾ ഇപ്പോൾ കാണുവാൻ കഴിയും.

വോൾഫ് ഗാങ് ഷോയ്‌ബ്‌ലെ,  (പ്രസിഡന്റ്, ജർമ്മൻ പാർലമെന്റ്)

ഇവയെല്ലാം ഏറെ സ്ഥിരീകരിക്കുന്ന യാഥാർത്ഥ്യങ്ങളാണ് ഇക്കഴിഞ്ഞ നാളുകളിൽ ജർമ്മൻ പൊതുവേദിയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ചില രാഷ്ട്രീയ പാർട്ടികളുടെയും ഉപസംഘടനകളുടെയും പ്രവർത്തനം അതിന് ഉദാഹരണമാണ്, AFD, HDJ, NPD, അവരുടെയെല്ലാം യുവജന ഘടകങ്ങളും. അതുപോലെ പറയട്ടെ, ഈയിടെ ജർമ്മനിയിലെ  നോർത്ത് റൈൻ വെസ്റ്റ് ഫാളൻ പോലെയുള്ള ചില സംസ്ഥാനങ്ങളിലെ സുരക്ഷാവകുപ്പിൽപോലും തൊഴിൽ ചെയ്യുന്ന പോലീസ് വിഭാഗത്തിൽപ്പെട്ടവർ റാസിസ്റ്റ് പ്രചാരകരായി പ്രവർത്തിക്കുന്നുവെന്ന ജർമ്മൻ സർക്കാരിന്റെ രഹസ്യാന്വേഷണ വിഭാഗ ത്തിന്റെ സമീപകാല വെളിപ്പെടുത്തൽ ജനാധിപത്യ ജർമ്മൻ സർക്കാരിൽ ആശങ്കയുണ്ടാക്കിയത് ചർച്ചാവിഷയമാണ്. ഇത്തരം സാമൂഹ്യ വിരുദ്ധമായ പ്രവർത്തനങ്ങൾ ജർമ്മനിയിൽ വളർന്നുവരുന്നത് അഡോൾഫ് ഹിറ്റ്‌ലർ യൂത്ത് മൂവ്മെന്റിന്റെ നവീന രൂപമാണ് എന്ന കാര്യം 1984 മുതൽ വ്യത്യസ്ത കാലഘട്ടങ്ങളിൽ ജർമ്മൻ ചാൻസ്ലർമാരായ ഹെൽമുട്ട് കോൾ, പിന്നീട് ശ്രീമതി അങ്കേല മെർക്കൽ എന്നിവരുടെ മന്ത്രിസഭയിൽ അംഗമായിരുന്ന ശ്രീ. വോൾഫ്‌ഗാങ് ഷോയ്‌ബ്‌ലെ വ്യക്തമായി തെളിവുകൾ നൽകിയിരുന്നു.

ജർമ്മനിയിലെ ഫ്രെയ്‌ബുർഗ് നഗരത്തിനടുത്ത് Breisgau എന്ന സ്ഥലത്തു 18. 09. 1942- ൽ ജനിച്ച അദ്ദേഹം മഹായുദ്ധകാലം കഴിഞ്ഞു 1998- 2000  കാലഘട്ട ത്തിൽ ജർമ്മനിയിലെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ(C. D. U)പാർട്ടിയുടെ ചെയർമാനായിരുന്നു, ആഭ്യന്തര വകുപ്പ് മുതൽ വിവിധ വകുപ്പുകളുടെയും  മന്ത്രിയായിരുന്ന വോൾഫ്‌ഗാങ് ഷോയ്‌ബ്‌ലെ ഇപ്പോൾ ജർമ്മൻ പാർലമെന്റ് പ്രസിഡന്റാണ്. ജർമ്മൻ പാർലമെന്റ് ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ അംഗവുമാണദ്ദേഹം.

 Wolfgang Schäuble, Innen Minister
Deutschland- 2009
2009- ൽ ജർമ്മനിയുടെ ആഭ്യന്തര മന്ത്രി യായിരിക്കുമ്പോൾ ശ്രീ. വോൾഫ് ഗാങ് ഷോയ്‌ബ്‌ലെ മാർച്ചു മാസ്സം 31 - ന് അന്ന് ജർമ്മനിയിൽ പ്രവർത്തിച്ചിരുന്ന ഒരു വലതുപക്ഷ തീവ്രവാദിസംഘടന ആയിരുന്ന "ജർമ്മൻ സ്വദേശാഭിമാനി " എന്ന  സംഘടന (HDJ) യെ നിരോധിച്ചു കൊണ്ട് ഉത്തരവിട്ടു. ശക്തമായി എടുത്ത ഈ തീരുമാനം കൊണ്ട് ആ തീവ്രവാദ സംഘടനയുടെ മനുഷ്യ നിഷിദ്ധമായ പ്രവർത്തനത്തിന് ഒരു ഒരവസാനം വരുത്തിയെന്നാണ് കരുതിയതെന്ന് അക്കാലത്തുള്ള യൂറോപ്യൻ സാമൂഹ്യ മാദ്ധ്യമങ്ങളോട്, അദ്ദേഹം പ്രതികരിച്ചതും. അന്നദ്ദേഹം ഇങ്ങനെയും കൂടി പറഞ്ഞു: "നമ്മുടെ കുട്ടികളെയും യുവജനങ്ങളെയും ഇപ്പോഴുള്ള ഇത്തരം എലിപിടുത്തക്കാരിൽനിന്നും രക്ഷിക്കുന്നതിന് എല്ലാ നടപടികളും ഇപ്പോൾ ചെയ്യേണ്ടത് ആവശ്യമാണ്" നിരോധനം പ്രഖ്യാപിച്ചു നിമിഷങ്ങൾക്കകം തന്നെ ബർലിൻ, ബ്രാണ്ടൻബർഗ്, നീഡർ സാക്സൺ, സാക്സൺ, തുടങ്ങിയ ജർമ്മൻ പ്രദേശങ്ങളിലെ സംഘടനാനേതാക്കളുടെ വീടുകൾ, സംഘടനാ ഓഫീസ്, അവരുടെ മറ്റു താവളങ്ങൾ എന്നിടങ്ങളിൽ പോലീസ് റെയ്‌ഡ്‌ നടന്നു. ഉടനെ സംഘടനയുടെ മുഴുവൻ സ്വത്തുക്കളും ഗവണ്മെന്റ് മരവിപ്പിച്ചു. ജർമ്മൻ ദേശാഭിമാനി സംഘടനയുടെ (HDJ) നിരോധനം ജർമ്മനിയിലെ വലതുപക്ഷ തീവ്രവാദി രാഷ്ട്രീയ പാർട്ടിയായ NPD (എൻ. പി. ഡി) യുടെ നിരോധനത്തിനും വഴി തെളിച്ചേക്കാവുന്ന ചർച്ചകളും വാഗ്വാദങ്ങളും പാർലമെന്റിൽ ഒട്ടും വൈകാതെ ഉണ്ടായേക്കാമെന്ന് അന്നത്തെ രാഷ്ട്രീയ വൃത്തങ്ങളിൽ വളരെ ശക്തമായ സംസാരം ഉണ്ടായി. ഇന്നും ഇത്തരം തീവ്രവാദപരവും വർഗ്ഗീയത ശക്തിപ്രാപിക്കുന്നതുമായ സാമൂഹ്യ വിരുദ്ധ രാഷ്ട്രീയ ചലനങ്ങൾ ജർമ്മൻ രാഷ്ട്രീയ അന്തരീക്ഷത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. എന്തായാലും ജർമ്മനിയിൽ മാത്രമല്ല, വിവിധ രാജ്യങ്ങളിൽ പ്രവർത്തനമുള്ള നാസി യുവ സംഘടനയ്ക്ക് ഏറ്റ ഒരു കനത്ത പ്രഹരമായിരുന്നു നിരോധന ഉത്തരവ്. 

1990- ലാണ് യുവജനസംഘടന എന്ന പേരിൽ ഔദ്യോഗികമായി HDJ സംഘടന രജിസ്റ്റർ ചെയ്യപ്പെടുന്നത്. യുവജനസേവനം നടത്തുന്നതിനാണ് സംഘടന രജിസ്റ്റർ ചെയ്യുന്നതെന്നാണ് രജിസ്‌ട്രേഷൻ സമയത്ത് സംഘടനയുടെ ഭരണ ഘടനയും ഉദ്ദേശവും വെളിപ്പെടുത്തിയത്. ആഭ്യന്തരമന്ത്രാലയത്തിന്റെ ഒരു കാഴ്ചപ്പാടിൽ അതൊരു മൂടുപടം മാത്രമായിരുന്നെന്ന് അറിയുന്നത് വളരെ ഏറെ വൈകിയാണത്രെ. യഥാർത്ഥത്തിൽ ഇവരുടെ പ്രവർത്തനം ഒരു നവീന നാസികളുടെ ഒരു "എലൈറ്റ്" സമൂഹത്തിനുള്ള പ്രായോഗിക പരിശീലനം കൊടുക്കലായിരുന്നു നടന്നതെന്ന് ജർമ്മൻ ഭരണകൂടം പിന്നീട് തിരിച്ചറിഞ്ഞു. 

രാഷ്ട്രീയമോ, വർഗ്ഗീയമോ, വംശപരമോ, സ്വദേശീയതയോ ഇവയൊന്നും ഇല്ലാത്ത ഒരു അസ്സൽ ഒഴിവുസമയ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നുള്ള ഒരു മതിപ്പ് സമർത്ഥമായി ഉണ്ടാക്കുവാൻ ശ്രമിക്കുകയാണ് അവർ അന്ന് ചെയ്തത്. അങ്ങനെ അന്നത്തെ കുട്ടികളിലും യുവജനങ്ങളിലും അവരറിയാതെ തന്നെ അത്തരം പ്രവർത്തനങ്ങൾ സ്വാഭാവികമായും ചില ആദർശപരവും മാത്രമല്ല സ്വയം ആകർഷകവുമായ പ്രവർത്തനപദ്ധതിയായി അവരെ അതിലേയ്ക്ക് ആകർഷിക്കുവാൻ കരുതിക്കൂട്ടിയുള്ള നീക്കങ്ങളാണ് സംഘാടകർ അന്ന് മുതൽ സ്വീകരിച്ചത്. ഉദാഹരണമാണ്, പ്രൈമറി ക്ലാസുകളിൽപ്പോലും പഠിച്ചു കൊണ്ടിരുന്ന കുഞ്ഞുകുട്ടികളെ ഇതിനുവേണ്ടി പ്രത്യേകമായി സൃഷ്ടിച്ച ചില ട്രെയിനിംഗ് ക്യാമ്പുകളിലേയ്ക്ക് വരുത്തി അവരെ വർഗ്ഗസങ്കരത്തെയും വർഗ്ഗവിദ്വേഷത്തെപ്പറ്റിയും വളരെ കൃത്യമായി ഉന്നംവച്ചു പഠിപ്പിപ്പിക്കുവാൻ ശ്രമിച്ചു. 
 
വംശീയത അന്നും ഇന്നും.

ജർമ്മനിയിൽ വർഗ്ഗസങ്കരമില്ലാത്ത ജർമ്മൻ ജനതയുടെ വംശത്തുടർച്ച മാത്രം ഉണ്ടാണ്ടാകണമെന്ന് കുട്ടികളെ പറഞ്ഞു ബോദ്ധ്യപ്പെടുത്തുന്നതിൽ അവർ ഉറച്ചു നിന്നു. അന്ന് ഈയൊരു വിഷയത്തിൽ സംഘടനാംഗങ്ങൾ വിജയിച്ചു കൊണ്ടിരുന്നു. വിദേശികളും യഹൂദരും ജർമൻകാർക്ക് ശത്രുക്കളാണെന്നും ഇങ്ങനെയുള്ളവർ ജർമ്മൻ ജനതയ്ക്ക് കടുത്ത വെല്ലുവിളിയാണെന്നും പരക്കെ പ്രചരിപ്പിച്ചു. ഇത്തരം ക്യാമ്പുകളിൽ കുട്ടികൾക്ക് സൈനിക പരിശീലനം കൊടുത്തുകൊണ്ട് "നാസി"ആദർശങ്ങൾ അവർക്ക് വിശ്വാസയോഗ്യമാക്കി ത്തീർക്കുവാൻ അന്ന് ശ്രമിച്ചിരുന്നു. വർഷംതോറും നടത്തിയിരുന്ന ഇത്തരം അവധിക്കാലങ്ങളിലെ ക്യാമ്പുകളിൽ 'റോസ്റ്റോക്ക് ' 'എഷെടെ' തുടങ്ങിയ ചില സ്ഥലങ്ങളിൽ ജർമ്മനിയുടെ പല ഭാഗത്തുനിന്നുമുള്ള അനേകം കുട്ടികളും യുവാക്കളും സംബന്ധിച്ചതായി തെളിവായിട്ടുണ്ട്.  

ഫാസിസത്തിന്റെയോ റാസിസിസത്തിന്റെയോ  സാമൂഹ്യ മനഃശാസ്ത്രം എപ്രകാരമെന്ന് പ്രസിദ്ധനായ സാമൂഹ്യ മനഃശാസ്ത്രജ്ഞൻ വിൽഹെം റൈഷ് പറയുന്ന കാര്യങ്ങളിൽ കൂടുതൽ അപ്പുറത്തു നമുക്ക് മറ്റൊന്ന് ചിന്തിക്കാനില്ല: അദ്ദേഹത്തിൻറെ  സ്വന്തം അഭിപ്രായവും നമുക്ക് ഇവിടെ കാണാം: 
 
"മനുഷ്യരുടെ സാമൂഹികമനഃശാസ്ത്രത്തിന്റെ ഒരു ഉപരംഗമാണ് സാമൂഹിക മനഃശാസ്ത്രം. അത് മനുഷ്യരുടെ ശേഖരങ്ങളിൽ ആളുകളുടെ പെരുമാറ്റത്തെ പ്രതിപാദിക്കുന്നു. സാമൂഹിക മനഃശാസ്ത്രത്തിന്റെ സിദ്ധാന്തത്തിനുള്ള ഫലം, പൊതുവായ അനുഭവങ്ങളുടെ ഭാഗമാണ്, വലിയ ജനക്കൂട്ടം പലപ്പോഴും ആശ്ചര്യജനകവും യുക്തിരഹിതവുമായ പെരുമാറ്റം ആകെ കാഴ്ചവയ്ക്കുന്ന വസ്തുതയാണ്, ഉദാഹരണത്തിന്, ഒരു ഭയാശങ്കയുടെ കാരണം നിസ്സാരസന്ദർഭം മാത്രം". 
 
ഒരു രണ്ടാം ലോക മഹായുദ്ധത്തിനുള്ള ഒരുക്കം കൂടുമ്പോഴും യുദ്ധത്തിന്റെ യഥാർത്ഥ രൂപം പുറത്തായപ്പോഴും വിദേശികളെയും യഹൂദരെയും ജർമ്മൻ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടി പ്രവർത്തകരെയും തെരഞ്ഞുപിടിച്ചു നാസി പടയാളികൾ കൊലപ്പെടുത്തിക്കൊണ്ടിരുന്നത്, ആദ്യകാലങ്ങളിൽ അവയെ ചില ഊഹാപോഹങ്ങൾ വഴിയാണ് ഏറെയും പുറത്തറിഞ്ഞത്. ഭാഗ്യവശാൽ ആൽബർട്ട് ഐൻസ്റ്റൈൻ അമേരിക്കയിലേക്കും, ജർമ്മനിയിലെ അന്നത്തെ സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ നേതാവും, പിൽക്കാല ജർമ്മൻ ചാൻസിലറും ആയിരുന്ന വില്ലി ബ്രാൻഡ് ചെക്കോശ്ലോവാക്യയിലേയ്ക്കും പാലായനം ചെയ്തു. അവിടെ അവർ അഭയാർത്ഥികളായി. ലോകമാകെ രണ്ടു ലോകമഹായുദ്ധങ്ങളുടെ കൂറ്റൻ കെടുതികൾ നേരിട്ടനുഭവിച്ച ജർമ്മനിയിലെ ജനതയ്ക്കും, ലോക ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥയിലുറച്ച ഇപ്പോഴത്തെ സർക്കാരിനും നിലവിലെ സ്‌തിവിശേഷവും അതിലുള്ള ആപത്തുകളെയും ശരിക്കും തിരിച്ചറിയുന്നുണ്ട്. 

1964 നവംബർ 28- നു ജർമ്മനിയിൽ സ്ഥാപിതമായ ഒരു രാഷ്ട്രീയ പാർട്ടിയാണ് നാഷണൽ ഡെമോക്രാറ്റിക്ക് പാർട്ടി അഥവാ എൻ. ഡി. പി . പാർട്ടി. എന്നാൽ ഈ പാർട്ടി രൂപീകരിക്കുന്നതിന് മുമ്പ് തന്നെ വേറെയും ചില ചെറിയ ചെറിയ രാഷ്ട്രീയ ഗ്രൂപ്പുകളായി 1960 കളിൽ നടന്ന വിവിധ സംസ്ഥാന നിയമസഭാ മണ്ഡലങ്ങളിലും നിന്ന് വിജയിച്ചു സംസ്ഥാന നിയമസഭകളിലും പ്രാതിനിധ്യം ഉണ്ടാക്കിയെടുത്തിരുന്നു. 

1990 കളിൽ ഇരു ജർമ്മനികളുടെ ഏകീകരണം നടന്നശേഷം സാമ്പത്തിക മാന്ദ്യം ഉണ്ടായിരുന്ന പ്രദേശങ്ങളിൽ ഇവർ വീണ്ടും ശക്തിയാർജ്ജിച്ചു. 2004-ലും 2006- ലും നടന്ന പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ സാക്സൺ സംസ്ഥാനത്തി ലും മെക്‌ലൻബുർഗ്ഗിലും എൻ. പി. ഡി പാർട്ടിയുടെ പ്രാതിനിധ്യം ഉണ്ടായി. എന്താണ് എൻ. പി. ഡി പാർട്ടിയുടെ പാർശ്വവീക്ഷണം? സ്വദേശീയത, സ്വയം പ്രഖ്യാപിച്ചിരിക്കുന്ന ജർമ്മൻ ഭരണഘടനാവിരുദ്ധ സിദ്ധാന്തം, മനുഷ്യവർഗ്ഗ- സങ്കരവർഗ്ഗസിദ്ധാന്തത്തിലുറച്ച വീക്ഷണത്തിൽ കേന്ദ്രീകരിച്ച വംശീയത, ഇവയെല്ലാം അടിസ്ഥാനപരമായി അംഗീകരിക്കുന്ന പാർട്ടിയാണെന്ന് ലോകം പ്രകടമായി തിരിച്ചറിഞ്ഞു. 1996- ലാണ് ഇപ്രകാരമുള്ള അടിസ്ഥാന ഘടന ഈ പാർട്ടി അംഗീകരിച്ചു പാസാക്കിയതുതന്നെ.

വിദേശരാജ്യശക്തികളുടെ യാതൊരുവിധത്തിലുമുള്ള എതിർ സ്വാധീനവും വരാൻ അനുവദിക്കാത്ത ഒരു ജർമ്മനിയെ രൂപാന്തരപ്പെടുത്തിയെടുക്കുക എന്ന വിദൂരലക്ഷ്യമാണ് എൻ. പി. ഡി. യുടേതെന്ന് വ്യക്തമാണ്. എല്ലാ ജീവിത മേഖലകളിലും, രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക തലങ്ങളിലെല്ലാം ജർമ്മൻ ദേശീയതയിൽ മാത്രം ഒതുങ്ങിയതും, നിർണ്ണയിക്കപ്പെട്ടതുമാകണം എന്നവർ ശഠിക്കുന്നു. മനുഷ്യബഹുവംശങ്ങളും, അതിലൂടെ തനിമ നിറഞ്ഞ ജർമ്മൻ വംശം തീർത്തും അന്യംനിന്നു പോകുമെന്ന സിദ്ധാന്തവും ഉറപ്പിച്ചു പ്രഖ്യാപിച്ചുകൊണ്ട് ബഹുവംശസങ്കരവിരോധം ഏറെ വളർത്തുകയായിരുന്നു മറ്റൊരു പ്രധാന ലക്‌ഷ്യം. 

എൻ. പി. ഡി യുടെയും, എച്. ഡി. ജെ യുടെയും, ഏറ്റവും അവസാനമായി 2013 -ൽ രൂപീകരിച്ച AFD എന്ന വലതുപക്ഷ  തീവ്രവാദി രാഷ്ട്രീയവാദികളുടെയും പ്രധാന അജണ്ടായനുസരിച്ചു ജർമ്മൻ വംശജനല്ലാത്ത എല്ലാ വിദേശികളെയും, പ്രത്യേകിച്ച് യഹൂദരെയും മുഴുവൻ നാടുകടത്തുക, ജർമ്മനിയുടെ ദേശീയ നാണയമായി വീണ്ടും "ജർമ്മൻ മാർക്ക്" അംഗീകരിക്കുക, അതിലേറെയായി ജർമ്മനി അന്തർദ്ദേശീയ സഖ്യങ്ങളായ UN, NATO, EU എന്നിവയിൽനിന്നെല്ലാം അംഗത്വം പിൻവലിച്ചു പുറത്തു പോവുക, ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം അവരുടെ പദ്ധതിപ്രകാരം നടപ്പാക്കുമെന്നും ഇക്കൂട്ടർ വാദിക്കുന്നു. 

മാത്രവുമല്ല, രണ്ടാം ലോകമഹായുദ്ധം മുതൽ ജർമ്മൻ മണ്ണിൽ താവളമടിച്ച അമേരിക്കൻ സൈനികരെ പൂർണ്ണമായും പിൻവലിക്കണം, അതുപോലെ ജർമ്മനി ഇതുവരെയും അംഗീകരിച്ചിട്ടുള്ള അഭയാർത്ഥി നിയമങ്ങളും ഓരോ അവകാശങ്ങളും പൂർണ്ണമായി ഇല്ലാതാക്കണം, യൂറോപ്യൻ യൂണിയന് ഇന്നും ജർമ്മനി ചെയ്തുകൊണ്ടിരിക്കുന്ന സാമ്പത്തിക സഹായപദ്ധതി നിറുത്തണം. തുർക്കിരാജ്യത്തിന്റെ യൂറോപ്യൻ യൂണിയനിലേക്കുള്ള അംഗത്വം തടയണം, ജർമ്മൻ ജനതയുടെ സ്വന്തം താല്പര്യങ്ങളെ മാത്രം സൂക്ഷിക്കുന്ന അധികാര വികേന്ദ്രീകരണം ഉള്ള ഒരു ജർമ്മനിക്ക് രൂപം കൊടുക്കണം. ചുരുക്കത്തിൽ പറഞ്ഞാൽ രണ്ടു ലോകമഹായുദ്ധങ്ങൾക്ക് തുടക്കം കുറിച്ച ജർമ്മൻ മണ്ണിൽ വളർന്നു പടർന്ന അഡോൾഫ് ഹിറ്റ്ലറുടെ"നാഷണൽ സോഷ്യലിസത്തിന്റെ" മുദ്രാവാക്യമായ "ജർമൻ ഫാമിലി" ഇന്ന് അടുത്തയിടെ ശബ്ദമുഖരിതമായി വരുന്നുണ്ട്. അത് സൂചിപ്പിക്കുന്നത്, ' ജർമ്മനി ജർമ്മൻകാരുടെ മാത്രം സ്വന്തം സ്വത്താണ്."

N D P എന്ന പാർട്ടിയുടെ യുവജനസംഘടന അപകടകാരികളായ തീവ്രവാദി സംഘടനയാണ് എന്ന യാഥാർത്ഥ്യം സർക്കാരിനറിയാം. ജർമ്മൻ ജനാധിപത്യ വ്യവസ്ഥയ്ക്ക് ഒരു കനത്ത വെല്ലുവിളിയാണെന്നും അറിയാം. ജർമ്മനിയുടെ കേന്ദ്രീയ ഭരണഘടനാ സംരക്ഷണകേന്ദ്രം N D P രാഷ്ട്രീയപാർട്ടിയെ വലതു പക്ഷ തീവ്രവാദികളുടെ ലിസ്റ്റിൽപ്പെടുത്തി നിരീക്ഷണം ചെയ്തു വരുകയാണ്. വിദേശീവിരോധം, വർഗ്ഗവിരോധം ജർമ്മൻ സ്വദേശീവർഗ്ഗസമൂഹവാദം കാപ്പിറ്റലിസ്റ്റ് വിരോധം ചീറ്റുന്ന പോപ്പുലിസ്റ്റിക് പ്രചാരണങ്ങൾ ഇവയെല്ലാം ശ്രദ്ധിച്ചാൽ 1920 കളിലും 1930 കളിലും ശക്തിയാർജ്ജിച്ചിരുന്ന അഡോൾഫ് ഹിറ്റ്‌ലറുടെ നാസികളുടെ (N S D A P) പ്രവർത്തനത്തിൽ നിന്നും ഒട്ടും തന്നെ വ്യത്യസ്തമല്ല എന്ന് കാണാൻ കഴിയും. ലക്ഷോപലക്ഷങ്ങൾ യഹൂദരെയും വിദേശികളെയും നാസിപാർട്ടി വിരോധികളായ ജർമ്മൻകാരെയും അന്ന് കൊന്നൊടുക്കിയതിനുള്ള ഉത്തരവാദിത്വം, ചരിത്രപരമായ ഭീകരകുറ്റത്തിന് ജർമ്മൻകാരല്ല പ്രതികളെന്ന് വരുത്തിവയ്ക്കുകയാണ് NPD പാർട്ടിയെപ്പോലെ മറ്റുചില വലതുപക്ഷ തീവ്രവാദി രാഷ്ട്രീയപാർട്ടികൾ ഇപ്പോൾ യൂറോപ്പിൽ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരം പുതിയ പാർട്ടികൾ ചെയ്യുന്നത്, അവർ നാസികളുടെ രൂപാന്തരം പ്രാപിച്ച ഭീകരവാദികളുടെ പരിഷ്‌ക്കരിച്ച പുത്തൻ അടവുകൾ. ഇക്കൂട്ടരുടെ എണ്ണം വർദ്ധിച്ചുവരുന്നു എന്നതാണ് നിലവിലുള്ള പുതിയ സ്റ്റാറ്റിസ്റ്റിക്ക് വ്യക്തമാക്കുന്നത്.  

 Herbert Reul, Innen Minister, NRW, Germany
 ജർമ്മനിയിലും യൂറോപ്പിൽ മറ്റു ചില ഭാഗങ്ങളിലും അടുത്തകാലത്തുണ്ടായ ചർച്ചാവിഷയമാണ് വർദ്ധിച്ചു വരുന്ന വംശീയതയും (റാസിസം) വിദേശി വിരോധവും, യഹൂദ വിരോധവും ഉണ്ട്. അതേസമയം ജർമ്മൻ പോലീസിൽ ഇപ്പോൾ ഉണ്ടായിട്ടുണ്ടെന്ന് പറയ പ്പെടുന്ന റാസിസ്റ്റ് പ്രവർത്തനങ്ങളും ജർമ്മൻ സർക്കാരിലും ജനങ്ങളിലും ഈയിടെ വളരെയേറെ  ഭീതിയും, ആശങ്കയുമുണർത്തുന്ന അപകട വിഷയമായിട്ടാണ് കാണുന്നത്. ഈ വിഷയം സംബന്ധിച്ച് വളരെ വിശദമായ പഠനം സർക്കാർ നടത്തേണ്ടതാണെന്ന ജനങ്ങളുടെ കടുത്ത ആവശ്യപ്പെടൽ ജർമ്മനിയുടെ ഇപ്പോഴുള്ള ആഭ്യന്തര മന്ത്രി ശ്രീ. ഹോർസ്റ്റ് സീഹോഫർ അതിനോടത്രമാത്രം വളരെയേറെ യോചിക്കുന്നില്ലെന്നു  ചില  മാദ്ധ്യമങ്ങൾ പറയുന്നു. ഭൂരിപക്ഷം ജർമ്മൻകാരും മന്ത്രി  സീഹോഫറുടെ രാഷ്ട്രീയ നിലപാടിനോട് അനുകൂലമല്ലെന്നാണ് ന്യുസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.    

ഇപ്പോൾത്തന്നെ ജർമ്മനിയിൽ രാഷ്ട്രീയ പാർട്ടികളിൽ അതേപ്പറ്റിയുള്ള പല വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.  ജർമ്മൻ സംസ്ഥാനമായ നോർത്ത് റൈൻ വെസ്റ്റ് ഫാളൻ എന്ന സംസ്ഥാനത്തെ പോലീസിൽ ഉണ്ടായ വംശീയത പ്രചാരണം നടപടികൾ ജർമ്മനി ഒട്ടാകെ  വെല്ലുവിളിയായി മാറിയിട്ടുണ്ട്. മനുഷ്യത്യമല്ലാത്ത വാർത്താവിനിമയങ്ങൾ ജർമ്മനിയിൽ പോലീസുകാരുടെ ഇടയിൽ വലതു വിപ്ലവ ഭീകരത്വം പ്രത്യേക നവീന ചാറ്റ് മാർഗ്ഗത്തിലൂടെയും പ്രചരിപ്പിച്ചുകൊണ്ടിരുന്നത് പൊതുജനശ്രദ്ധക്ക് ഇടയാക്കി. ഇതിനകമായി  29 പേരെ-( വനിതാ പോലീസ്- പുരുഷപോലീസുകാരെ ഉൾപ്പടെ), അന്വേഷണ വിധേയമായി ജോലിയിൽ നിന്നും പുറത്താക്കി. ഈ നടപടിയിൽ വീണ്ടും വംശീയതയുട പേരിലുണ്ടായ വിവാദം ആളിക്കത്തി. ഇത്രയുമൊക്കെ പ്രശ്നം വഷളായിട്ടും ആഭ്യന്തരമന്ത്രി ഒരു വിശാല അന്വേഷണം നടത്തുന്ന കാര്യം ആലോചിക്കുന്നില്ല എന്നാണറിവ്. ഈ മനോഭാവം മഹാഭൂരിപക്ഷം ജർമ്മൻ ജനങ്ങളുടെ താൽപ്പര്യത്തിനെതിരാണെന്നു മാദ്ധ്യമങ്ങൾ കുറ്റപ്പെടുത്തുന്നുണ്ട്, അതേസമയം യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ സംയുക്തമായിട്ട് ചേർന്ന് വംശീയതയ്‌ക്കെതിരെ പോരാടാൻ തീരുമാനിച്ചു. ശ്രീ. ഹോർസ്റ്റ് സീഹോഫർ ഉൾപ്പെടുന്ന സി. ഡി. യു  & സി. എസ്. യൂ രാഷ്ട്രീയപാർട്ടികളിൽത്തന്നെ ഈ വംശീയത വിഷയം സംബന്ധിച്ച് കനത്ത അഭിപ്രായ ഭിന്നത ഉണ്ടാക്കിയിട്ടുണ്ട്. ഏതാണ്ട് 55 % ജനങ്ങൾക്ക് പോലീസുകാരുടെ ഇടയിലുള്ള റാസിസ്റ്റ് മനോഭാവം അതിപ്രാധാന്യം നൽകി അന്വേഷണവിധേയമാക്കണമെന്ന് അഭിപ്രായമുണ്ട്, എന്നതാണ് മാദ്ധ്യമങ്ങൾ നടത്തിയ നിരീക്ഷണത്തിൽ പറയുന്നത്. ഇപ്പോൾ ജർമ്മനിയിൽ പൊതുജീവിതവേദിയിൽപ്പോലും റാറിസ്റ്റ് പെരുമാറ്റശൈലി കുറെ നിഴലിക്കുന്നുണ്ടെന്ന് ജർമ്മനിയിൽ ഈ  അടുത്ത കാലങ്ങളിലെ ചില വാർത്തകൾ ഉണ്ടാകുന്നുണ്ട്  

2020 സെപ്റ്റംബർ 18 നും 21 നും ഇടയിൽ, 5,000- ലധികം ആളുകൾ ഫെഡറൽ സർക്കാർ പോലീസിനുള്ളിൽ കാണപ്പെടുന്ന "വംശീയത"യെക്കുറിച്ച് ഒരു പഠനം കമ്മീഷൻ ചെയ്യാൻ ആവശ്യമാണെന്ന ആവശ്യം ഉന്നയിച്ചു. അത് ഏതാണ്ട് 39 ശതമാനം പേർ "ഇല്ല, ഒരു സാഹചര്യത്തിലും "ഇല്ല" എന്ന ഉത്തരമാണ് ഇതിൽ മാദ്ധ്യമങ്ങൾ ചോദിച്ച ചോദ്യത്തിന് നൽകിയത്. മിക്കവാറും എല്ലാപ്രായവും ഗ്രൂപ്പുകളിലുംപെട്ടവർ വംശീയതയെപ്പറ്റി ഒരു പഠനം നടത്തണമെന്ന ഉറപ്പായ നല്ല അഭിപ്രായമുള്ളവരാണ്, എന്നാൽ വ്യത്യസ്തപ്പെട്ട യുവജനങ്ങളുടെയും മറ്റുള്ള ഓരോ പ്രായമായവരുടെയും അഭിപ്രായത്തിൽ ഇരു അഭിപ്രായങ്ങളും ഹൃദയത്തിൽ സൂക്ഷിക്കുന്നവരുണ്ട്. രാഷ്ട്രീയപാർട്ടികളുടെ ഭാഗം ഇതിലും വ്യത്യസ്തമാണ്. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിൽപ്പെട്ടവർ ഏതാണ്ട് 80 % അന്വേഷണ കമ്മീഷൻ വേണമെന്ന് ആവശ്യപ്പെടുമ്പോൾ ഗ്രീൻ പാർട്ടി 80 % ലേറെപ്പേർ, അതേസമയം വലത്പ്രതിപക്ഷതീവ്രവാദിപാർട്ടിയായ AFD വെറും അഞ്ചു ശതമാനവും, FDP ഏതാണ്ട് മൂന്നിലൊന്ന് അംഗങ്ങളുമാണ് ഇക്കാര്യവും അനുകൂലിച്ചത്. ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടികൾ വ്യത്യസ്ത അഭിപ്രായ ഭിന്നതകളുമായി കഴിയുന്നതാണ് കാണാൻ കഴിയുന്നത് എന്നാണ് പുതിയ പുതിയ വാർത്തകൾ വ്യക്തമാക്കുന്നത്.
 
 വംശീയതയുടെ വ്യാപനം 
 
എല്ലാ മനുഷ്യർക്കും ജീവരക്ഷാകേന്ദ്രങ്ങളെന്ന് അവകാശപ്പെടുന്നതായ ഓരോ ആശുപത്രികൾ 100 % വും ജീവൻ രക്ഷാകേന്ദ്രങ്ങളല്ലെന്ന് ഇക്കാര്യത്തിൽ ചില അനുഭവങ്ങളിൽനിന്നും കാണാം. ഇന്ത്യയിൽ   കേരളത്തിലോ,    അതുപോലെ  മറ്റു ചില രാജ്യങ്ങളിലും അടുത്ത കാലങ്ങളിലായി   അനുഭവപ്പെടുന്നതിതാണ്, ലോകമൊട്ടാകെയുള്ള ആശുപത്രികൾ എല്ലാമൊന്നും, അതുപോലെ,   നമ്മുടെ  ജീവരക്ഷകരായിട്ട് കാണപ്പെടുന്ന ഡോക്ടർമാരും ജീവനക്കാരും     പൂർണ്ണമായി ജീവരക്ഷാകേന്ദ്രങ്ങളൊന്നുമല്ല. ജർമ്മനിയിലും അതുപോലെയുള്ള    നിരവധി രാജ്യങ്ങളിലുമുളള ആതുരശുശ്രൂഷാകേന്ദ്രങ്ങളിൽ വംശീയതയുടെ അനുഭവം കാണപ്പെടുന്നു. രോഗികളെ വംശീയവിവേചനത്തിന്റെ അടിമകളാക്കുന്നു.
  
പോലീസിന്റെ ഇടയിലെ വംശീയതയെക്കുറിച്ചുള്ള പഠനം എന്ന വിഷയത്തെ പ്പറ്റി ഏറെക്കൂടുതൽ ജനങ്ങൾ താമസിക്കുന്ന നഗരങ്ങളിലും ജനങ്ങൾ കൂടുതൽ ഇല്ലാത്ത ഗ്രാമങ്ങളിലും, തമ്മിൽ വളരെ വ്യത്യസ്തമായ ഓരോരോ അഭിപ്രായങ്ങളുണ്ട്. പക്ഷെ    ഇപ്പോൾ ഗ്രാമങ്ങളിൽ ഏതാണ്ട് 50 % വും, പട്ടണങ്ങളിൽ ഏതാണ്ട് 60 % വും വരെ അന്വേഷണം അനിവാര്യമാണെന്ന അഭിപ്രായമുഉള്ളവരാണ് എന്നതാണ് ഒരു പഠനം അറിയിക്കുക.

പോലീസിലെ വംശീയതയെപ്പറ്റി അന്വേഷണം നടത്തുന്ന പ്രശ്നം മാസങ്ങളായി ഫെഡറൽ ഗവൺമെന്റിൽ വിവാദവിഷയമാണ്. SPD പാർട്ടി ഇതിനകം പല തവണ ഇത് തള്ളിക്കളഞ്ഞാതാണ്, സോഷ്യൽ ഡെമോക്രാറ്റിലെ നിയമവകുപ്പ് മന്ത്രി ക്രിസ്റ്റിൻ ലാംബ്രെച്ത് കാബിനറ്റ് സഹപ്രവർത്തനായ സീഹോഫറിനെ പുനർവിചിന്തനത്തിനായിആവശ്യപ്പെട്ടു. പക്ഷ ക്രിസ്ത്യൻ ഡെമോക്രാറ്റിക്ക് യൂണിയനുള്ളിൽ നിന്നുള്ള ശബ്ദങ്ങൾ ഒരു പഠനത്തെ ആവശ്യമുള്ളതെന്ന് അനുകൂലിക്കുന്നുണ്ട്. "പോലീസിലെ വലതുപക്ഷ തീവ്രവാദ പ്രവണതകളെ ശാസ്ത്രീയമായി അന്വേഷിക്കാൻ ഞാൻ പിന്തുണയ്ക്കും," എന്ന് ഷ്ലെസ്വിഗ്-ഹോൾസ്റ്റൈന്റെ ആഭ്യന്തരമന്ത്രി സബൈൻ സുട്ടർലിൻ പറഞ്ഞു. സി. ഡി. യു അടുത്തയിടെ SPIEGEL-ൽ പരസ്പര വിരുദ്ധമായിട്ടുള്ള അഭിപ്രായങ്ങൾ ഹോർസ്റ്റ് സീഹോഫറിനെപ്പറ്റി പറഞ്ഞു. നോർത്ത് റൈൻ- വെസ്റ്റ്ഫാളനിലെ നിലവിലെ പോലീസ് അഴിമതി ആഭ്യന്തര മന്ത്രിക്ക് മേൽ കടുത്ത സമ്മർദ്ദം കൂടുതലേറെ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് കേസ് അതിന്റെ ആദ്യത്തെ ചില കാര്യത്തിൽ നിന്ന് വളരെ അകലെയായതിനാൽ- അതിന്റെ യഥാർത്ഥമായ വ്യാപ്തിയും ഇതുവരെ ആരും വ്യക്തമാക്കിയിട്ടില്ല.  

ചാറ്റ് ഗ്രൂപ്പുകളിൽ വലതുപക്ഷ തീവ്രവാദപ്രേരണകൾ പ്രചരിപ്പിക്കുന്ന സഹ പ്രവർത്തകർക്കെതിരെ നോർത്ത് റൈൻ-വെസ്റ്റ്ഫാലിയൻ പൊലീസിലെ 200 ലധികം ഉദ്യോഗസ്ഥർ ബുധനാഴ്ച റെയ്ഡ് നടത്തി. മൊത്തം 34 പോലീസ് വകുപ്പു കളും സ്വകാര്യ അപ്പാർട്ടുമെന്റുകളും പരിശോധിച്ചു, സംസ്ഥാന ആഭ്യന്തര മന്ത്രി ഹെർബർട്ട് റയൂൾ (CDU) ഡ്യൂസൽഡോർഫിൽ പറഞ്ഞു. ചാറ്റ് ഗ്രൂപ്പുകൾ "ഏറ്റവും മോശം, ഏറ്റവും നീചമായ പ്രകോപനം" എന്ന് അദ്ദേഹം വ്യക്തമായി അഭിപ്രായപ്പെട്ടുവെന്ന് വാർത്താമാദ്ധ്യമങ്ങൾ പറയുന്നു. ബർലിനിൽ നിന്ന് പോലീസും പബ്ലിക് പ്രോസിക്യൂട്ടറും ഇക്കഴിഞ്ഞ ബുധനാഴ്ച പ്രഖ്യാപിച്ചതു പോലെ ചാറ്റുഗ്രൂപ്പിൽ മനുഷ്യത്വരഹിതമായ സന്ദേശങ്ങൾ പങ്കുവച്ചതായി പറയപ്പെടുന്നുണ്ട്. പുതിയ ജൂനിയർ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സ്റ്റേറ്റ് ക്രിമിനൽ പോലീസ് അധികാരികൾ അന്വേഷണം നടത്തുന്നുണ്ടെന്നാണു ഏറ്റവും ഒടുവിലുള്ള പുതിയ വാർത്ത. 26 പുതിയ പോലീസ് ട്രൈനിംഗിലുള്ള വിദ്യാർത്ഥികളാണ് ചാറ്റുസംഘത്തിലുള്ളത്.

കഴിഞ്ഞ മാസങ്ങളിൽ, സുരക്ഷാ ഏജൻസികകളിൽ  വലതുതീവ്രപക്ഷത്തെ സംഭവങ്ങൾ ഒരു ചലനം സൃഷ്ടിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഈ സെപ്റ്റംബർ മധ്യത്തിൽ, നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിൽ പോലീസ് സേനയ്ക്കുള്ളിൽ ഒരു തീവ്ര വലതുപക്ഷ ചാറ്റ് ഗ്രൂപ്പ് കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ മറ്റൊന്ന് ബർലിനിലും കണ്ടെത്തിയിരിക്കുന്നു.

2014 മുതൽ രാജ്യത്തെ പോലീസ് ഉദ്യോഗസ്ഥർക്കും പോലീസ്  സ്ഥാനാർത്ഥിക ൾക്കും ഇടയിൽ തീവ്രവലതുപക്ഷ, വംശീയ, ജൂത വിരുദ്ധ        പ്രവർത്തനങ്ങൾ സംശയിക്കപ്പെടുന്ന 340 കേസുകൾ ഉണ്ടെന്ന് ഒരു SPIEGEL സർവേ        ഇതിനകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. 2012 മുതൽ ഫെഡറൽ പോലീസ് 73           ആണ്. കൂടാതെ യൂണിഫോമിൽ "റൈഷ് ബുർഗ്ഗർ" എന്ന പരസ്യ കേസുകളിൽ,    ഇന്ന് ബവേറിയയിൽ മാത്രം 18 പേരും, ഫെഡറൽ പോലീസ് വിഭാഗത്തിൽ 12  പേരും ഉണ്ടായിരുന്നു. 
 
പൊതുവിവരങ്ങൾ കൈമാറാൻ ഉദ്ദേശിച്ച ചാറ്റ് ഗ്രൂപ്പിൽ, മനുഷ്യത്വരഹിത മായ ഉള്ളടക്കവുമായി 'മീമുകൾ' പങ്കിട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഹിറ്റ്‌ലർ "സ്വസ്തികകൾ" ഉപയോഗിച്ചുള്ള ഇമേജ് ഫയലുകൾ, വിദേശീ യരായ അഭയം തേടുന്നവരെ ലക്ഷ്യമിട്ടുള്ള വംശീയ സന്ദേശങ്ങൾ, ഹോളോ കോസ്റ്റിനെ തകർക്കാൻ നടത്തിയ പ്രസ്താവനകൾ എന്നിവയായിരുന്നു ഈ ചാറ്റിൽ ഉൾപ്പെടുത്തിയിരുന്നത്.
 
മേൽസമൂഹം  
 
 അവർണ്ണൻ സവർണ്ണറുടെ മുമ്പിൽ  

     ചില രാജ്യങ്ങളിൽ ഭരണാധിപത്യം തന്റെ മാത്രം കീഴിലായിരിക്കണ മെന്ന് ആഗ്രഹിക്കുന്നവരുടെ ഒരു മേൽ സമൂഹമുണ്ട്. അവർ രാജ്യത്തെ ചില ജനവിഭാഗങ്ങളെ ബയോളജിക്ക ലായിപ്പോലും തരം താഴ്ന്നവരാണ് എന്നുവരെ ചിന്തിക്കുന്നു.  ഇന്നും അടിസ്ഥാനമായി അവരെ അടിമക ളായി തരംതാഴ്ത്തി കാണുന്നു. 
       മുട്ടുകുത്തി ക്ഷമചോദിക്കുന്ന 
            രംഗം. (ഇത് മദ്രാസിൽ).  
 
ഇങ്ങനെയുള്ള ഏകാധിപതികളുടെ മനസ്സിൽ ഇതിലേറെ മറ്റൊന്നും തന്നെ ഉണ്ടായിരിക്കയില്ല. അമേരിക്ക അടിമവ്യാപാരത്തിൽ മുന്നിട്ട്നിന്നു. ഇപ്പോൾ ഇന്ത്യയിലും ഇതേ സാമൂഹിക രാഷ്ട്രീയ ചലനങ്ങൾ ഉയർന്നു വരുന്നു എന്ന് അനേകം ഉദാഹരണങ്ങൾ ചില മാദ്ധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിൽ ഇപ്പോൾ അവർണ്ണ സവർണ്ണ മനോഭാവം ഭരണതലത്തിലും മതവിഭാഗങ്ങളിലും മറ്റു ചില സാമൂഹിക ജീവിത സമ്പർക്കങ്ങളിലും ശക്തമായി കാണപ്പെടുന്നു. ഇന്ത്യയിൽ തമിഴ് നാട്ടിൽ ഒരു അവർണ്ണ ജാതിയിൽപ്പെട്ട സ്ത്രീ പഞ്ചായത്തു പ്രസിഡന്റിന് മറ്റുള്ള പഞ്ചായത്ത് മെമ്പർമാരുടെ ഒപ്പം ഒരു കസേരയിൽ ഇരിക്കാൻ അനുവാദമില്ല, അവർ നിലത്തിരിക്കണം. ഈ ക്രൂര സംഭവം ലോക മാദ്ധ്യമങ്ങളിൽ പ്രചരിച്ചതാണ്. അവർണ്ണ ജാതിയിൽപ്പെട്ടൊരാൾക്ക് ഒരു ചെറിയ അബദ്ധം പറ്റിയാൽ സവർണ്ണന്റെ മുമ്പിൽ നിലത്തു മുട്ടുകുത്തി ക്ഷമ യാചിക്കണം. ഇത് ഈയിടെ മദ്രാസിൽ സംഭവിച്ചതാണ്. ഇന്ത്യയിൽ വംശീയത ഒരു നൂതന സംഭവമല്ല. ലോകത്തിൽ ആദ്യമായി നൂറ്റാണ്ടുകൾക്കപ്പുറം ഏറ്റവും വലിയ വംശീയത ആരംഭിച്ചത് ഇന്ത്യയിലാണെന്ന്  പറയാം, അതിന് മുമ്പ് വേറെ ചില രാജ്യങ്ങളിൽ അടിമത്ത വ്യവസ്ഥിതി ഉണ്ടായിരുന്നെങ്കിലും! അന്നു ഇന്ത്യയിൽ അതായിരുന്നുസ്ഥിതി, ഇന്നും നിലവിലിരിക്കുന്ന നാല് തരം ജാതിവ്യവസ്ഥ ഇന്ത്യയിൽ നിലനിൽക്കുന്നു.. 
 
ഇപ്പോൾ വർദ്ധിച്ചുവരുന്ന വർഗ്ഗീയതയുടെ തീവ്ര വിഷം ചീറ്റുന്ന ജർമ്മനിയിൽ ജനാധിപത്യവ്യവസ്ഥിതിയിൽ ഭരിക്കുന്ന ജർമ്മൻ ഭരണകൂടം ഇന്ന് ഇത്തരം രാഷ്ട്രീയ അനുഭാവികളുടെ വളർച്ചയെ എങ്ങനെ പ്രതിരോധിക്കുമെന്നതിന് ജർമ്മൻ ഭരണഘടന അനുശാസിക്കുന്ന വ്യവസ്ഥകളിലെ ന്യായവിധിയെ ആശ്രയിച്ചു കാത്തിരിക്കേണ്ടിയിരിക്കുന്നു. //- 

-----------------------------------------------------------------------------------------------------------------------

ധൃവദീപ്തി  ഓണ്‍ലൈൻ

 https://dhruwadeepti.blogspot.com 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

Freitag, 16. Oktober 2020

ധ്രുവദീപ്തി : കവിത : -ദൈവത്തെ തേടി- -ബേബി കലയൻകരി-



ദൈവത്തെ തേടി നടന്നിടും 

യാത്രയിൽ 

മതമെന്നു കേൾക്കുമ്പോൾ ഭയപ്പെട്ടു 

പോകുന്നു...

തൂണിലും തുരുമ്പിലും ദൈവത്തെ 

കാണുമ്പോൾ, മതത്തിൽ ഇല്ലെന്നു 

മനം 

ശാഠ്യം പിടിക്കുന്നു...

വിശ്വം സൃഷ്ടിച്ച വിശ്വനാഥ നിന്റെ 

നന്മകൾ ഒക്കവേ നഷ്ടമായി 

പോകുന്നു...

തിന്മകൾ ഏറുന്ന കപടമാം 

ലോകത്ത് 

നിത്യ സത്യങ്ങൾ കുഴിവെട്ടി 

മൂടുന്നു ...

പണവും പ്രതാപവും നിറഞ്ഞങ്ങു..

നിൽക്കുന്ന , മതവ്യവസ്ഥകൾക്ക് 

പാരിൽ...

 ഇടം ഏറെ...

തേൻകുടം സൂക്ഷിക്കും 

പ്രമാണി വർഗ്ഗങ്ങൾ 

അവശന്റെ രോദനം കേട്ടു 

രസിക്കുന്നു...

ദൈവനാമം പറഞ്ഞു 

ഭയപ്പെടുത്തുന്നവർ..

സ്നേഹസാഹോദര്യം പണ്ടേ 

മറന്നവർ ...

കദനങ്ങൾ ...

കേൾക്കാത്ത, കാരുണ്യമില്ലാത്ത ,

കപടവർഗ്ഗങ്ങൾക്ക് ലോകം ഏറെ 

പ്രിയം... 

                          ***                             

Sonntag, 4. Oktober 2020

ധ്രുവദീപ്തി // ആനുകാലികം // വേളൂർ കൃഷ്ണൻകുട്ടി // കണ്ണുനീരിനും ചിരിക്കാനറിയാം.// ജോസഫ് കട്ടക്കയം



വേളൂർ കൃഷ്ണൻകുട്ടി 

കണ്ണുനീരിനും ചിരിക്കാനറിയാം.//

ജോസഫ് കട്ടക്കയം


 Joseph Kattakayam 


(മലയാളഭാഷയിലെ പ്രസിദ്ധ ഹാസ്യ സാഹിത്യകാരനായിരുന്ന അന്തരിച്ച വേളൂർ കൃഷ്ണൻകുട്ടിയെ ദീപികയിൽ ദീർഘകാലം തന്റെ സഹപ്രവർത്തകനായിരുന്ന പ്രമുഖ പത്ര പ്രവർത്തകൻ ശ്രീ. ജോസഫ് കട്ടക്കയം  അനുസ്മരിക്കുന്നു. ..) 


1973- ൽ തുടങ്ങിയ "മാസപ്പടി മാതുപിള്ള" വേളൂർ കൃഷ്ണൻകുട്ടി എന്ന ഹാസ്യ സാഹിത്യകാരനെ ഹാസ്യസാഹിത്യത്തിന്റെ ഉയരങ്ങളിലെത്തിച്ചു. ഇതേ പേരിൽ ഇറങ്ങിയ സിനിമയ്ക്ക് കൃഷ്ണൻകുട്ടി തന്നെ സംഭാഷണം രചിച്ചു. 1984- ൽ ഇറങ്ങിയ "പഞ്ചവടിപ്പാലം" 1984 - ൽ സിനിമയാക്കി. വിശ്രുത സംവിധായകൻ കെ. ജി. ജോർജ് ദൗത്യം ഏറ്റെടുത്തതോടെ വേളൂർ കൃഷ്ണൻ കുട്ടിയുടെ സൃഷ്ടികൾക്ക് ആരാധകരേറി. 

"അമ്പിളി അമ്മാവൻ", "വേല  മനസ്സിലിരിക്കട്ടെ", "സ്വന്തത്തിലും സ്വന്തം ലംബോധരൻപിള്ള", എന്നീ രചനകളും കൃഷ്ണൻകുട്ടിയുടെ സൃഷ്ടികൾക്ക് പിൻബലമേകി. 1974- ലെ ഇ. വി. കൃഷ്ണപിള്ള ജന്മശതാബ്ധി അവാർഡ് "വേല മനസ്സിലിരിക്കട്ടെ" എന്ന (മിസ്സലേനിയസ് വർക്സ് വിഭാഗം) കൃതിക്ക് ലഭിച്ചു. കെ. കരുണാകരൻ സ്മാരക സേവാദൾ അവാർഡ് അതെ വർഷം വേളൂർ കൃണൻകുട്ടിക്ക് ലഭിച്ചു. എം. ഡി. സെമിനാരി സ്‌കൂളിലും, സി. എം. എസ്. കോളജിലും ആണ് വിദ്യാഭ്യാസം.

ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ സംസ്ഥാനമായ കേരളത്തിലെ കോട്ടയം ജില്ലയിലെ വേളൂർ എന്ന ഗ്രാമത്തിൽ ശ്രീ. എൻ. എൻ. കുഞ്ഞുണ്ണിയുടെയും പാർവ്വതിയമ്മയുടെയും മകനായി 1927- സെപ്റ്റംബർ 19- ന് വേളൂർ കൃഷ്ണൻ കുട്ടി ജനിച്ചു. കോട്ടയം എം. ഡി. സെമിനാരിയിലും, സി. എം. എസ് കോളജ് കോട്ടയത്തുമായിരുന്നു വിദ്യാഭ്യാസം. ദീപികയിൽ പത്രപ്രവർത്തകനായി "പത്രപാരായണൻ" എന്ന തൂലികാനാമത്തിൽ കോളം എഴുതുവാൻ തുടങ്ങി, തുടർന്ന് ദീപിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപരാകുകയും ചെയ്തു. പിന്നീട് എട്ട് വർഷങ്ങളോളം കേരളധ്വനിയുടെ പത്രാധിപ സമിതിയിൽ സേവനം ചെയ്തു. കൊച്ചിൻ സർവ്വകലാശാലയുടെ സെനറ്റിലും, ഓൾ ഇന്ത്യാ റേഡിയോ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചിൽഡ്രൻസ് ലിറ്ററേച്ചർ ഉപദേശക സമിതിയിലും അംഗമായിരുന്നു. ഭാര്യയേയും മൂന്ന് മക്കളെയും ബാക്കിയാക്കി 2003 ആഗസ്റ്റ് 22- ന്,  രോഗിയായിത്തീർന്ന കൃഷ്ണൻകുട്ടി  കോട്ടയത്തുള്ള ഒരു സ്വകാര്യ ആശുപതിയിൽ വച്ച് നിര്യാതനായി. ശ്രീമതി ശാന്ത ഭാര്യയും, വിനോദിനി, കലാവിനോദിനി, വിനോദ് എന്നിവർ മക്കളുമാണ്. 

ഹാസ്യസാമ്രാട്ട്, നാടകാചാര്യൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കൃഷ്ണൻ കുട്ടി "പത്രപാരായണൻ" എന്ന എന്ന പേരിൽ ദീപികയിലെഴുതി ക്കൊണ്ടിരുന്ന പരമ്പര പ്രചുരപ്രചാരം നേടി. സാമൂഹ്യ-രാഷ്ട്രീയ വിമർശന ത്തിന്റെ മൊഴിമുത്തുകൾ എന്ന നിലയിൽ അദ്ദേഹത്തിൻറെ  ചിത്രരചന കൾ ശ്‌ളാഘിക്കപ്പെട്ടു. 

"പറയുമ്പോൾ എല്ലാം പറയണം". "അജ്ഞാത ഗായിക അതിലെ ഇതിലെ" "കൊടുത്ത് ഞാൻ അവനെനിക്കിട്ട് രണ്ട്" തുടങ്ങിയവ കൃഷ്ണൻകുട്ടിയുടെ ഹാസ്യാവതരണശൈലിയിലെ ചില തിളങ്ങുന്ന നുറുങ്ങുവെട്ടം മാത്രം.

സിനിമയും വാരികകളുമായുള്ള സമ്പർക്കം വേളൂർ കൃഷ്ണൻകുട്ടിയെ രചനാ ലോകത്തിന്റെ മുന്നിരയിലെത്തിച്ചു. കണ്ണീരുപ്പ് കലർന്നൊരു "വേളി"പ്പുടവ നനഞ്ഞു കുതിർന്ന രംഗം കഥാകാരന്മാർ അവതരിപ്പിക്കുമ്പോൾ മുട്ടത്ത് വർക്കിയേപ്പോലെ "തലപ്പന്തൽ ചേട്ടൻ / നല്ല നല്ല ചേട്ടൻ / തല്ലുകേല ചേട്ടൻ/ നുള്ളുകേല ചേട്ടൻ / നല്ല നല്ല ചേട്ടൻ എന്നുറക്കെപ്പാടാൻ കൃഷ്ണൻകുട്ടിക്ക് മടിയില്ല. ഒരു ദുഃഖത്തിൽ നിഴലാറുമ്പോൾ മനസ്സിലൊരു പൂവിരിയുന്നു. നോവിൻ മുൾപ്പടർപ്പിലുമെൻ ജീവിതം പൂവിൻ മനസ്‌മിതം തൂകുവാൻ തുടിക്കുന്നു എന്നുള്ള ദുഃഖം കലർന്ന രംഗങ്ങളും കൃഷ്ണൻകുട്ടിയുടെ ഓരോ രചനകളിൽ കണ്ടെന്നിരിക്കയില്ല. താനേ വാതുറന്നു ചിരിപ്പിക്കുന്ന തുറുപ്പ് ശീട്ട് ഇദ്ദേഹത്തിന് സ്വന്തം ദീപികയിൽ വാരാന്ത്യത്തിന്റെ ചുമതലക്കാരനാ യിരുന്നു വേലൂർ കൃഷ്ണൻകുട്ടി. പിന്നീട് ഫാ. അലക്‌സാണ്ടർ പൈകട C M I. വാരികയുടെ ചുമതലക്കാരനായപ്പോൾ സിനിമാ സംവിധായകനായ പി. ഭാസ്കരൻ വാരികയുടെ മുഖ്യപത്രാധിപനായി. "കണ്ണടയും ചക്രവാളവും എന്ന പേരിലുള്ള ഭാസ്കരൻ മാസ്റ്ററുടെ വാരാന്ത്യ പരമ്പര രാജ്യാന്തര പ്രീതി പിടിച്ചു പറ്റി. ജേർണലിസം കോഴ്‌സ് ഡയറക്ടർ തേക്കിൻകാട് ജോസഫ് ഭാസ്‌ക്കരൻ മാസ്റ്ററുടെ ടീമിലുണ്ടായിരുന്നു.

ഇണപ്രാവുകൾ എന്ന സിനിമയിലെ കണ്ണുനീരിന്റെ നനവുള്ള ഒരു ഗാനം ഓർമ്മയിലെത്തുന്നു. "കുരുത്തോലപ്പെരുന്നാളിന്‌ പള്ളിയിൽ പോയ് വരും കുഞ്ഞാറ്റ കുരുവികളെ.. കണ്ണീരും കയ്യുമായി നാട്ടിൻപുറത്തൊരു കല്യാണം നിങ്ങൾക്ക് കാണാം.., എല്ലാം മറന്നൊന്ന് മാപ്പ് ചോദിക്കുവാൻ എന്നിനി എന്നിനി കാണും? പക്ഷെ, "കണ്ണുനീരിനും ചിരിക്കാനറിയാം" എന്ന് കാട്ടി കൊടുക്കാനായിരുന്നു കൃഷ്ണൻകുട്ടിക്ക് ആവേശം. 

വയലാറിനൊപ്പം കവിത രചനാരംഗത്ത് ജയഭേരി മുഴക്കിയ പൊൻകുന്നം ദാമോദരന്റെ ശവദാഹത്തിനു പങ്കെടുക്കുവാൻ കോട്ടയത്തുനിന്നും പുറപ്പെട്ട മൂവർസംഘത്തിൽ വേളൂർ കൃഷ്ണൻകുട്ടിയും കഥാകാരനും ഗ്രന്ഥകർത്താവുമായ എൻ. വാസുക്കുട്ടനും, ദേശാഭിമാനി ലേഖകൻ ബിജു കുര്യനും ഉണ്ടായിരുന്നു. സംഘം പൊൻകുന്നത്തിറങ്ങി ദൈവസഹായം ഹോട്ടലിൽ പ്രഭാതഭക്ഷണത്തിന് ഇരുന്നു. വെയ്റ്റർ തളികയിൽ ചൂട് കാപ്പി കൊണ്ടുവന്നു. കൃഷ്ണൻകുട്ടിയുടെ ഒരു തമാശ കേട്ട് ഗുണ്ടുപൊട്ടുമാറുച്ചത്തി ൽ ഗ്ളാസ് കൈയിൽനിന്നും തെന്നിത്തെറിച്ചു. പിന്നെ ചിരിയുടെ നിലയ്ക്കാ ത്ത പ്രവാഹം. ചിരിയുടെ ഒരു തിര. പിന്നെയും തിര. കഥകളുടെ രാജകുമാര നായിരുന്ന കോട്ടയം പുഷ്പനാഥ് ആകട്ടെ വേളൂർ കൃഷ്ണൻകുട്ടിയുടെ മറ്റൊരു പതിപ്പാണ്.കേരളത്തിന് പുറത്തെങ്ങും യാത്രപോകാതെ ബ്രിട്ടനും, ബ്രസീലും, അമേരിക്കയും കഥയുടെ പ്രഭവകേന്ദ്രമാക്കാൻ പുഷ്പനാഥിന് കഴിഞ്ഞു. ആശ്ചര്യജനകമായ അവതരണം, അദ്ദേഹം തന്മയത്വമാക്കി കേരളത്തിന് പുറത്തു എങ്ങും സഞ്ചരിക്കാതെ ലോകാതിർത്തിവരെ സഞ്ചരിച്ച തോന്നൽ വായനക്കാരിലുണർത്താൻ വേളൂർ കൃഷ്ണൻകുട്ടിക്കും കഴിഞ്ഞു. പക്ഷെ കൃഷ്ണൻകുട്ടി ജർമ്മനിയിലെ ഹോപ്സ്റ്റൺ നഗരത്തിൽ നടത്തപ്പെട്ട കേരളമേള എന്ന പരിപാടിയിൽ അദ്ദേഹം നേരിട്ട് സംബന്ധിച്ചു. മലയാള ലോകത്ത് എഴുത്തിൽ അദ്ദേഹം രചനയുടെ വൈവിധ്യം സൃഷ്ടിച്ചു. 

പൊട്ടിപ്പൊട്ടി ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന വേളൂർ കൃഷ്ണൻ കുട്ടി നിലയ്ക്കുന്ന ഓർമ്മകളുടെ ശേഖരമാണ്. ഉന്നം മറന്ന് തെന്നിപ്പറക്കുന്ന തൂവാനത്തുമ്പികളെ വായനക്കാരന്റെ മുമ്പിൽ അദ്ദേഹം അണിനിരത്തി. മിട്ടുപൂച്ചയും തങ്കുപൂച്ചയും ഒക്കെ ഈ കഥാപാത്രങ്ങളുടെ ശേഖരത്തിലുണ്ട്. ഹാസ്യരംഗത്തെ ആ അതികായന്റെ ഓർക്കാപ്പുറത്തെ ഒളിയമ്പേറ്റ് പിടഞ്ഞ വരത്രെ! ഇദ്ദേഹത്തിന്റെ കഥാപാത്രങ്ങളിൽ നമ്മൾ ഓരോരുത്തരുമുണ്ട്. പരമ്പരയിലെ കഥാപാത്രങ്ങളെ ബാഹ്യാത്മകമായി ചിത്രീകരിക്കുന്നതിന് മുട്ടത്തു വർക്കിസാറിന്റെ 'നിക്കി' എന്ന ഹാസ്യപരമ്പര മാതൃകയായി. ചില ഉദാഹരണം - ദീപികയിൽ "പത്രപാരായണൻ" എന്ന പംക്തി അവതരിപ്പിച്ച കൃഷ്ണൻകുട്ടി വാർത്തകളിലെ സ്വാരസ്യം ഫലപ്രദമായി ഹാസ്യാത്മകമായി അവതരിപ്പിക്കാൻ ഈ കോളം ഉപയോഗിച്ചു. ചിരിയും ചിന്തയുമായി സാമൂഹ്യ രാഷ്ട്രീയ വിമർശനത്തിന്റെ നേർക്കാഴ്ചയായി ഒരു കാലത്ത് ഈ കോട്ടയത്തുകാരൻ തനി നാടൻ കുട്ടികൃഷ്ണനായി. ചുണ്ടിൽ പുഞ്ചിരിയും കക്ഷത്തിൽ ഉടുമുണ്ടിന്റെ ഒരു കോന്തുമായി തിരുനക്കര വട്ടം ചുറ്റിയിരുന്ന വേളൂരെ കൃഷ്ണൻ കുട്ടിയെ ഒരിക്കൽ പരിചയപ്പെട്ടവരോ ഒരു തവണ അദ്ദേഹത്തിൻറെ രചനകളിലൂടെ അഭിരമിച്ചവരോ മറക്കാനിടയില്ല. //-  
--------------------------------------------------------------------------------------------------------------------
ധൃവദീപ്തി  ഓണ്‍ലൈൻ

 https://dhruwadeepti.blogspot.com 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

Donnerstag, 1. Oktober 2020

ധ്രുവദീപ്തി // കവിത// അണയുന്ന വിളക്കുകൾ // ബേബി കലയൻകരി-


അണയുന്ന വിളക്കുകൾ // 

//- ബേബി കലയൻകരി - //

ദൈവങ്ങൾ എല്ലാം വഴിമാറി 
പോകുന്നു 
സാത്താൻ താണ്ഡവനൃത്തം 
ആടുന്നു.
പ്രച്ഛന്ന വേഷം ധരിച്ചു വില്ലനായി 
വന്നവൻ 
ആട്ടിയോടിക്കുന്നു 
മനുഷ്യകുലത്തിനെ 
അതിരുകൾ ഇല്ലാത്ത 
സഞ്ചാരിയാണവൻ 
പ്രമാണങ്ങളില്ലാതെ കടലും 
കടന്നവൻ 
അന്ധകാരം പരത്തി 
അധിപനായവൻ 
പുരോഹിതവർഗ്ഗത്തിൽ ഭീതി 
ജനിപ്പിച്ചു.
പൂട്ടുന്ന പള്ളിയും ഭദ്രാസനങ്ങളും...
ക്ഷേത്രങ്ങൾ ശിലകൾ മാത്രമായിത്തീരുന്നു ...
പൂജാരിയോടിയൊളിക്കുന്നു ദൂരെ ... 
വനത്തിലും 
ആൾദൈവങ്ങൾ അഭയത്തിനായ്‌ 
കേഴുന്നു...
അണയുന്നു വഴിയിൽ 
വിളക്കുകൾ ...
അന്ധകാരം പരക്കുന്നു വീഥിയിൽ 
വിജനമായ തെരുവും തീരവും ... 
കാലൊച്ച കേൾക്കുമ്പോൾ 
പേടിച്ചകലുന്നു 
ബന്ധങ്ങൾ എല്ലാം ശിഥിലമായി 
തീരുന്നു... 
തെരുവുകൾ, ഓരങ്ങളും 
ശൂന്യമായി മാറുന്നു...
മരണഭീതിയിൽ പിടയുന്ന 
ലോകത്ത് 
ഓഹരി സൂചിക മലക്കം 
മറിയുന്നു ...
സാമ്പത്യ വ്യവസ്ഥകൾ മാറി 
മറയുമ്പോൾ 
സ്വപ്‌നങ്ങൾ എല്ലാം 
തളച്ചിടപ്പെടുന്നു...
ഭൂമിദേവിതൻ നിലവിളി എന്നു 
പുലമ്പിടുന്നു ചിലർ 
ദൈവശാപം എന്നും പറഞ്ഞു 
തുടങ്ങുന്നു.
പുതിയൊരു വാതിൽ നമുക്കായി 
തുറക്കുമോ ...
പുതിയൊരു ദൈവം നമുക്കായി 
പിറക്കുമോ ...
നല്ലൊരു നാളേയ്ക്ക് ജന്മം 
കൊടുക്കുവാൻ ...

-//-