Sonntag, 30. Juni 2013

ധ്രുവദീപ്തി // പരിസ്ഥിതി // പരിസ്ഥിതി ശുചിത്വബോധത്തിലെ കുറവുകൾ // George Kuttikattu

ധ്രുവദീപ്തി:


പരിസ്ഥിതി ശുചിത്വബോധത്തിലെ കുറവുകൾ // 


George Kuttikattu 


നാം വസിക്കുന്ന മനോഹരമായ ലോകത്തെക്കുറിച്ച് ചിന്തിക്കുന്നവർ വളരെയേറെക്കാണും. എന്നാൽ പിഞ്ചു കുട്ടികൾക്ക്, അവർ ഇന്ത്യാക്കാരായാലും മറുനാട്ടുകാരാണെങ്കിലും, ഇക്കാര്യത്തിൽ എന്തിരിക്കുന്നു? തികച്ചും ആത്മാർത്ഥമായ ഒരു മറുപടിയാണ് പ്രതീക്ഷിക്കുന്നതെങ്കിൽ ഈയൊരു പ്രത്യേക വിഷയത്തിലുള്ള തീക്ഷ്ണതയിൽ, ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടുമുള്ള സ്കൂൾ കുട്ടികളിലും അവരുടെ മാതാപിതാക്കളിലും ഒരുപോലെ പരിസ്ഥിതി ബോധ വൽക്കരണവും ശുചിത്വതത്വത്തിൽ അടിസ്ഥാനപ്പെടുത്തിയ മെച്ചപ്പെട്ട ഭാവി ജീവിതത്തിനാവശ്യവും അനുകൂലവുമായ പരിസ്ഥിതി ബോധവത്കരണവും ആകർഷകമായ തീവ്രപ്രോത്സാഹനവും പ്രാഥമികമായിത്തന്നെ നല്കേണ്ടതുണ്ട്.

കുട്ടികൾക്ക് കുടിവെള്ളം 
എടുക്കാൻ 
ഏർപ്പെടുത്തിയിരിക്കുന്ന 
ശുദ്ധജല വിതരണി.
കേരളത്തിലെ സ്കൂൾ കുട്ടികളിൽ ഇല്ലാത്ത ഗുണങ്ങൾ പൊതുവെ യൂറോപ്യൻ സ്കൂൾകുട്ടികളിൽ പ്രത്യേകമായി എന്താണുള്ളതെന്നു കുറച്ചൊന്നു അന്വേഷിക്കുന്നതും നല്ലതുതന്നെ. എല്ലമനുഷ്യർ ക്കുമുള്ള സവിശേഷതയാണ് ഒരാൾ മറ്റൊരാളെ അനുകരിക്കാൻ ശ്രമിക്കുന്നതും. ജർമനിയിലെ കുട്ടികളിൽ മുറപ്രകാരമുള്ള വൃത്തിയും ചിട്ടയും കാണാമെങ്കിലും അതുകൊ ണ്ടുമാത്രം പൂർണ്ണമായ നിരീക്ഷണം അവസാനിക്കാതിരിക്കാൻ മാത്രമുള്ള കാര്യങ്ങളും നിരീക്ഷിക്കുവാൻ കഴിയും. ചില നിരീക്ഷണഫലങ്ങളിൽ ഒന്നിനെപ്പറ്റി പറയട്ടെ. അതിങ്ങനെ: ഒരു കുട്ടിയുടെ കയ്യിൽ വരുന്ന ഏതു മാലിന്യവും വളരെ ലാഘവത്തോടെ തറയിലേയ്ക്കു വലിച്ചെറിയും. ഒരു കുറച്ചകലത്തിൽ മാലിന്യങ്ങൾ ശേഖരിക്കാനുള്ള തൊട്ടിയൊ, വീപ്പയോ ഉണ്ടെങ്കിൽത്തന്നെയും അവനതിനെപ്പറ്റി അൽപ്പം പോലും ചിന്തിക്കുന്നില്ല.

ഒരു സ്കൂൾ കുട്ടിയുടെ പരിസരശുചിത്വ ബോധം അത്രയേറെ മെച്ചപ്പെട്ടതല്ലായെന്ന സൂചനയാണിത് നൽകിയത്. ഈ പ്രശ്നം ഒരു നഴ്സറി സ്കൂൾ വിദ്യാർത്ഥിയുടെയോ മുതിർന്ന സ്കൂൾ കുട്ടികളുടെയോ ഒക്കെ സാധാരണമായി കാണുന്ന പെരുമാറ്റമാണ്. അവരുടെ കൈകളിൽ ഉണ്ടാകാവുന്ന ച്യൂയിംഗ് ഗം അല്ലെങ്കിൽ കടലാസുകഷണങ്ങൾ ചിലപ്പോൾ ഭക്ഷണപ്പൊതിയുടെ കവറുകൾ തുടങ്ങി വിവിധ സാധനങ്ങൾ വളരെ ലാഘവത്തോടെ സ്കൂൾ മുറ്റത്തും റോഡുകളിലും വലിച്ചെറിയുന്നത് സാധാരണമാണ്.

പരിസ്ഥിതി സംരക്ഷണത്തിനും അച്ചടക്കത്തിനും ഏറ്റവും മുന്തിയ മുൻഗണന നൽകുന്ന ജർമനിയിലെ സ്കൂൾ കുട്ടികളിൽ നിന്നും പ്രതീക്ഷിക്കുന്ന പെരുമാറ്റച്ചിട്ടകൾ മേൽപ്പറഞ്ഞ രീതിയിലല്ല. ഒരാളുടെ പ്രവർത്തിയെ മറ്റൊരാളാൽ നിരീക്ഷിക്കപ്പെടുന്ന ഒരു പതിവുസമ്പ്രദായം ജർമനിയിൽ കണ്ടുവരാറുണ്ട്. പ്രത്യേകിച്ച് പരിസര ശുചിത്വഘാതകരായവരെ വിളിച്ചുനിർത്തിഅവരെ തിരുത്തുന്നതും കാണാറുണ്ട്‌. പക്ഷെ, പലപ്പോഴും മറിച്ചാണ് ഫലം കാണുന്നതെന്ന് ഒരു നിരീക്ഷണ ഫലം വെളിപ്പെടുത്തിയിട്ടുണ്ട്. കുട്ടികളിൽ ഉണ്ടാകുന്ന ചില സുഹൃത്ക്ലിക്കുകൾ ഇങ്ങനെയുള്ള മോശം പ്രതികരണത്തിന് കാരണമാക്കുന്നു.

കേരളത്തിലെ സ്കൂൾ കുട്ടികളിലും ഉയർന്ന വിദ്യാലയങ്ങളിലെ മുതിർന്ന കുട്ടികളിലും പരിസ്ഥിതി സംരക്ഷണത്തിൽ മോശമായ അറിവാണ് ഉള്ളത്. വിദ്യാലയ പരിസരങ്ങൾ മാലിന്യകൂമ്പാരമായി കാണപ്പെടുന്നു. മാലിന്യങ്ങൾ ശേഖരിക്കാനോ നീക്കം ചെയ്യാനുള്ള സൌകര്യങ്ങളോ അവിടെയില്ല. ഉത്തരവാദപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഇതിനെതിരെ നടപടി ചെയ്യാൻ മുതിരു ന്നുമില്ലയെന്ന കാഴ്ചയുമാണ്‌ ഏറെ ദയനീയ സത്യം. പ്രകൃതിശാസ്ത്രജ്ഞാനവും പരിസ്ഥിതി സംരക്ഷണ ജ്ഞാനവും സംബന്ധിച്ച് കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള വ്യക്തമായഅജ്ഞതയാണ് പ്രതിഫലിക്കുന്നത്.

മാലിന്യം നീക്കം ചെയ്യുന്നതിൽ സ്കൂൾ കുട്ടികൾക്ക് 
പ്രായോഗിക പരിശീലനം അദ്ധ്യാപകർ നൽകുന്നു
പരിസ്ഥിതി സംരക്ഷണത്തിൽ പ്രാഥമിക അറിവു നൽകുന്നതിൽ ജർമൻ വിദ്യാലയങ്ങളിൽ ചില പ്രായോഗിക പരിശീലനം നൽകുന്നുണ്ട്. വിദ്യാലയ പരിസരങ്ങളിൽ ഉണ്ടാക്കപ്പെടുന്ന മാലിന്യം നീക്കം ചെയ്യുന്നതിന് "പരിസ്ഥിതി സംരക്ഷണ ഗ്രൂപ്പുകൾ" രൂപീകരിച്ചു മാലിന്യനിർമാർജനം ചെയ്യുന്നതിൽ പ്രവർത്തിക്കുന്നു. സ്വയം ഉണ്ടാക്കുന്ന മാലിന്യം നീക്കം ചെയ്യാൻ സ്കൂൾ അധികൃതരുടെ കർശനമായ സമർദ്ദവും നിർദ്ദേശങ്ങളും ആവശ്യമായ കാര്യങ്ങളും ചിലപ്പോൾ ഉണ്ടാകാറുണ്ട്. മാലിന്യം നീക്കം ചെയ്യുന്നതിൽ എല്ലാ സംവിധാനങ്ങളും ചെയ്തിട്ടുണ്ടെങ്കിലും കുട്ടികൾ അവയൊന്നും കൃത്യമായി ശ്രദ്ധിക്കാറില്ല. ഇതിനു ക്രമമായ നിരീക്ഷണവും ശിക്ഷണവും ആവശ്യമായി വരുന്നു.

പരിസരമലിനീകരണം മൂലമുണ്ടാകുന്ന ഉപദ്രവങ്ങളാൽ ജർമൻകാർ അസ്വസ്ഥരാകുന്നുണ്ട്. പരിസര മലിനീകരണം നടക്കുന്നത് വിവിധ കാരണങ്ങൾമൂലമാണ്. വ്യവസായശാലകളിൽ നിന്നും പുറത്തുവിടുന്ന വിഷവാതകങ്ങൾ മുതൽ ആറ്റോമിക് എനർജി മാലിന്യങ്ങൾ മൂലം വായു ജലംഭൂമി എന്നിവ മലിനപ്പെടുന്ന കാരണത്താലുണ്ടാകുന്ന രോഗങ്ങളാൽകഷ്ടപ്പെടുന്നവർ ഏറെയുണ്ട്. കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെയുണ്ടാകുന്ന അലർജി, ശ്വാസകോശ സംബന്ധമായ മറ്റു രോഗങ്ങൾ, പകർച്ചവ്യാധികൾ ഇവയെല്ലാം പരിസര മലിനീകരണം മൂലം ഉണ്ടാകുന്ന രോഗങ്ങളാണ്. ഇതിനാൽത്തനെ ജനങ്ങൾ പരിസരമലിനീകരണ പ്രവണതയെ വെറുക്കുന്നു. മാലിന്യം തീർത്തും അസഹ്യമാണ്.

വിദ്യാലയ അന്തരീക്ഷം മലിനരഹിതമായിരിക്കണം, ഒരു മെച്ചപ്പെട്ട പഠനാന്തരീക്ഷം അവിടെ ഉണ്ടായിരിക്കണം. ഒരാളും മാലിന്യത്തിൽ ചവിട്ടി തെറ്റി വീഴാനിടയാകുന്ന ഒരു സാഹചര്യവും അവിടെയുണ്ടാ
കരുത്. സ്കൂൾ അധികൃതരും വിദ്യാർത്ഥികളും മാതാപിതാക്കളും ഒരുപോലെ ഇക്കാര്യത്തിൽ തീക്ഷ്ണതയുള്ളവർ ആയിരിക്കണം.

പരിസരമലിനീകരണത്തിൽ ഒരു വ്യക്തിയുടെ സാമൂഹ്യവിരുദ്ധ കാഴ്ചപ്പാട് ഏറെ പങ്കു വഹിക്കും. സന്ദർഭവും, സാഹചര്യവും, സമയസ്ഥല വ്യത്യാസവും അനുസരിച്ച് ഇത്തരം നടപടികളിൽ മാറ്റങ്ങളോ ഏറ്റക്കുറച്ചിലോ  ഉണ്ടാകാം. പരിസര മലിനീകരണം നടത്തുന്നവരുടെ പ്രവർത്തനരീതി സമാനതയുള്ളതാണ്. ചിലപ്പോൾ, അവരിരിക്കുന്നിടത്തു മലമൂത്ര വിസർജനം ചെയ്തേക്കാം. താമസിക്കുന്ന പരിസരത്തു പാനീയങ്ങൾ നിറച്ചിരുന്ന പ്ലാസ്റ്റിക് കുപ്പികളും, കടലാസ് -പ്ലാസ്റ്റിക് പാത്രങ്ങളും എല്ലാം അലക്ഷ്യമായി എറിഞ്ഞു കളയുന്നു. പൊതുപരിപാടികൾ, മറ്റു ആഘോഷങ്ങൾ എന്നിവ നടക്കുന്ന സ്ഥലങ്ങളിലും അതുപോലെതന്നെ, യുവജനങ്ങൾ രാത്രികാലങ്ങളിൽ സമ്മേളിക്കുന്നയിടങ്ങളിലും ഇപ്രകാരം സംഭവിക്കുന്നു.തിന്മയുടെ സങ്കേതങ്ങളായ  ഇത്തരമാളുകളുടെ ചപലമായ അപ്പപ്പോഴുണ്ടാകാവുന്ന മനോഭാവം അനുസരിച്ചാണ് ഇപ്രകാരം സംഭവിക്കുന്നത്‌.

ഇത്തരം കാര്യങ്ങൾ ഏറെയും നടക്കുന്നത് വലിയ മഹാസമ്മേളനങ്ങൾ നടക്കുമ്പോഴാണ്. ഉദാ: ജർമനിയിലെ മ്യൂണിക്കിൽ നടക്കുന്ന പ്രസിദ്ധമായ ഒക് ടോബർ ഫെസ്റ്റ്, തുടങ്ങിയ പരിപാടികളിൽ ലക്ഷക്കണക്കിന്‌ യുവജനങ്ങൾ പങ്കെടുക്കുന്നു. നഗര ശുചീകരണം സാധിക്കുന്നതിനു അപ്പോൾ സർക്കാറിന് ചെലവാകുന്നത് അനേകലക്ഷം യൂറോയാണ്. ഇതൊക്കെയിങ്ങനെയെങ്കിലും പരിസരമ ലിനീകരണത്തിൽ ആരും ന്യായീകരണം കാണുന്നില്ല.

വിദ്യാലയപരിസര ശുചീകരണ പ്രവർത്തനങ്ങളും ബോധവത്കരണ പദ്ധതികളും ജനങ്ങളുടെയും സർക്കാരിന്റെയും കൂട്ടായ ശ്രമത്തിൽ സഹകരിച്ചു നടത്തപ്പെടുന്നു. ഇത്തരം പദ്ധതികൾക്ക് സർവ്വകലാശാലകളുടെ പ്രായോഗിക സഹകരണവും ലഭിക്കുന്നുണ്ട്. പരിസ്ഥിതി ബോധവത്കരണം ആണ് പ്രധാന ഉദ്ദേശം. ഇതിനു ഉദാ:ജർമനിയിലെ ഹെസ്സൻ സംസ്ഥാന സർക്കാർ നടപ്പാക്കിയ ഒരു പദ്ധതി "സ്കൂളുകളും ആരോഗ്യവും" എന്ന പ്രവർത്തന പദ്ധതി. കുട്ടികൾക്കായുള്ള "കിന്റർഗാർഡൻ" കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു.

കൊച്ചു കുട്ടികളുടെ ആകാംക്ഷയെ ആകർഷിച്ച ഒരു കാര്യം കൂടിപറയട്ടെ. പരിസ്ഥിതി പ്രവർത്തകർ സംസാരിക്കുന്ന ഒരു മാലിന്യസംഭരണി ഒരു സ്കൂളിൽ സ്ഥാപിച്ചു. അതിലേയ്ക്ക് മാലിന്യങ്ങളിടുമ്പോൾ യാന്ത്രിക വീപ്പ പറയുന്നു, "നന്ദി". ഇത് കേൾക്കുവാൻ എല്ലാ കുട്ടികളും കുറഞ്ഞ സമയത്തിനുള്ളിൽ അവിടെയുണ്ടായിരുന്ന എല്ലാ മലിനവസ്തുക്കളും ഒന്നൊന്നായി കൊണ്ടുവന്നു എറിഞ്ഞു കൊടുത്തു. കുറഞ്ഞ സമയത്തിനുള്ളിൽ പരിസരം വൃത്തിയായി, മാലിന്യവീപ്പനിറയുകയും ചെയ്തു. ആ സ്കൂളിലെ എല്ലാ കുട്ടികളും പിന്നീടുള്ളകാലം മുഴുവൻ പരിസര ശുചിത്വത്തിൽ ഏറെ ശ്രദ്ധാലുക്കൾആയിരുന്നെന്നു പറയപ്പെടുന്നു.

നാം വസിക്കുന്ന ഭവന പരിസരവും ശ്വസിക്കുന്ന വായുവും കുടിക്കുന്ന ജലവും എങ്ങനെ സംരക്ഷിക്കണമെന്ന കാര്യം സ്വന്ത ആരോഗ്യസംരക്ഷണ മായി  ഓരോരുത്തനും വ്യക്തിപരമായി മനസ്സിലാക്കേണ്ടതാണ്. ഒരു രാജ്യത്തിലെ സർക്കാരിനോ, വിവിധ സംവിധാനങ്ങൾക്കോ എന്തായാലും ഒരു നിശ്ചിത ചട്ടക്കൂട്ടിലുള്ള അനുയാത്ര മാത്രമേ ഈ വിഷയത്തിൽ ചെയ്യാനുള്ളൂ.  
/gk 
---------------------------------------------------------------------------------------

Dienstag, 25. Juni 2013

ധ്രുവദീപ്തി // പരിസ്ഥിതിവിചാരം//: വായുവും ജലവും വസിക്കുന്ന ഭൂമിയും// George Kuttikattu


പരിസ്ഥിതിവിചാരം//: 

വായുവും ജലവും വസിക്കുന്ന ഭൂമിയും// 

George Kuttikattu


ദീർഘകാലങ്ങളായി തുടരുന്ന പരിസ്ഥിതി സംരക്ഷണ വിപ്ലവത്തിലെ വലിയ പുരോഗതിയും വിജയവും സാമൂഹ്യജീവിതത്തിൽ സുദീർഘമായി നിലനിൽക്കുന്ന അഭിമാനകരമായ ഒരു യാഥാർത്ഥ്യമായി ജർമനിയുടെ പരിസ്ഥിതി സംരക്ഷണ ആശയവും വേലകളും ഫലമണിഞ്ഞുവെന്നുള്ള ആത്മാഭിമാനം ജർമൻ  ജനതയുടെ സ്വന്തവും ലോകജനതയ്ക്ക് മഹാമാതൃകയുമാണ്.


ആറ്റോമിക് മാലിന്യം വീപ്പകളിലാക്കി 
ഭൂഗർഭ അറകളിലേയ്ക്ക് 
പ്രത്യേക ട്രക്കുകളിൽ മാറ്റപ്പെടുന്നു.
ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളുടെ അവസാനം മുതൽ ജർമ്മനിയുടെ എല്ലാനഗരങ്ങളിലും ഗ്രാമങ്ങളിലും വലിയ വിപത്തുപോലെ വർദ്ധിച്ച മാലിന്യവസ്തുക്കളെ പൂർണമായി നീക്കം ചെയ്യുന്നതിനായി സാദ്ധ്യമായ എല്ലാ നടപടികളും ചെയ്യുന്നതിന് ജർമൻ സർക്കാർ തുടക്കമിട്ടു. ഇതിനായി ആദ്യമായിട്ട് ചെയ്തത്, കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരുകളും നിരവധി തവണ മാറ്റങ്ങൾ വരുത്തിയ മാലിന്യ നിർമാർജന നിയമങ്ങളിൽ ആവശ്യമായ പരിഷ്കരണങ്ങൾ വരുത്തുകയായിരുന്നു. 1991-ലെ നിയമപരിഷ്കരണത്തോടെ സാങ്കേതിക സഹായത്തിൽ മാലിന്യം നീക്കംചെയ്യലും സംസ്കരണവും, പരിസ്ഥിതി സംരക്ഷണവും പരിപൂർണ്ണ നിയമവിധേയമാക്കി.
                                                                                       
പൊതുപരിസ്ഥിതി സംരക്ഷണം ജർമനിയുടെ വികസനപരിപാടികളിലെ പ്രമുഖ ഘടകം ആണ്. ഇതിനാൽ ജനശ്രദ്ധയാകർഷിച്ച നിരവധി പദ്ധതികൾ സർക്കാരിന്റെ മേൽനോട്ടത്തിൽ നടന്നു കഴിഞ്ഞു. അവയിൽ പ്രധാനപ്പെട്ടത്, പൊതുജ നാരോഗ്യസംരക്ഷണത്തിനു സഹായകമായ പരിസ്ഥിതി ഘടകങ്ങളിൽ വായുവും, ജലവും, വസിക്കുന്ന ഭൂമിയും (മണ്ണ്), ശുദ്ധമായിരിക്കണമെന്ന അടിസ്ഥാന പ്രമാണമാണ്.

വായുവിലെ മാലിന്യങ്ങൾ:

വായുമണ്ഡലത്തിൽ എങ്ങനെ മാലിന്യങ്ങൾ ഉണ്ടാകുന്നു? കാലാവസ്ഥയുടെ വ്യതിയാനമാനുസരിച്ചു വായുവിലുണ്ടാകുന്ന മാലിന്യങ്ങളുടെ അളവിലും വ്യതിയാനം ഉണ്ടാകുന്നു. ചൂടുകാലങ്ങളിൽ, പ്രത്യേകിച്ച് വിവിധ ഉറവിടങ്ങളിൽനിന്നും പുറത്തേയ്ക്ക് വമിക്കുന്ന വിഷവാതകങ്ങളും വായുവിനെ മലീമസമാക്കുന്നു. വാഹനങ്ങളുടെയും വിമാനങ്ങളുടെയും ചെറുതും വലുതുമായ വ്യവസായശാലകളുടെയും എണ്ണം വർദ്ധിക്കുന്നു. വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും പുറത്തുതള്ളുന്ന പുകയും മൈക്രോ പൊടികളും മറ്റു വാതകങ്ങളും വായുവിൽ തങ്ങിനില്ക്കുന്നത് പരിസ്ഥിതിസുരക്ഷാക്രമങ്ങളെ അടിതെറ്റിക്കുന്ന വലിയ ഘടകങ്ങളാണ്. ഇത് വായുവിൽ നിത്യേനയുണ്ടാകുന്ന മാലിന്യവർദ്ധനവിനെതിരെയുള്ള നടപടികൾക്ക് കടുത്ത വെല്ലുവിളിയാണ്.

വായൂമലിനീകരണം നിയന്ത്രിക്കുവാൻ ഗതാഗതവകുപ്പ് നിയമപരമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതിവേഗപാതകളിലും ഗ്രാമപാതകളിലും നഗരമദ്ധ്യത്തിലും ഗ്രാമത്തിലും വാഹനവേഗത നിബന്ധന ചെയ്തിട്ടുണ്ട്. ക്രമവിരുദ്ധമായി വാഹനം ഓടിക്കുന്നവർ നിയമാനുസരണമായ നടപടികളെ നേരിടെണ്ടി വരും. നഗരപാതകളുടെ വശങ്ങളിൽ സൈക്കിൾ യാത്രക്കാർക്കും, കാൽനടയാത്രക്കാർക്കും യോജിച്ച ചെറുപാതകൾ നിർമ്മിക്കുന്നു. നാഗരങ്ങളിലെ വാഹനത്തിരക്ക് കുറയ്ക്കുവാനാണീ നടപടികൾ. നവീന സാങ്കേതികവിദ്യ ഉപയോഗിച്ച് വാഹനങ്ങിളിൽ നിന്നും വരുന്ന വാതകങ്ങളെ നിയന്ത്രിച്ചിട്ടുള്ള വാഹനങ്ങൾ വിപണിയിൽ കൊണ്ടുവരുന്നു. ഇതിനു നിർമ്മാതാക്കളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു.

ഇതുപോലെതന്നെ, വായു മലിനീകരണം നടത്തുന്നതിൽ മറ്റൊരു പ്രധാന പങ്കു വ്യവസായശാലകൾക്കുണ്ട്. വ്യവസായശാലകളിൽനിന്നും മാലിന്യസംസ്കരണപ്ലാന്റുകളിൽ നിന്നും ചോർച്ചയിൽ പുറത്തേയ്ക്ക് വരാവുന്ന വാതകങ്ങൾ ഫിൽട്ടർ ചെയ്യാനുള്ള നവീന സാങ്കേതിക സംവിധാനങ്ങളും ചെയ്യുന്നു. ഇവയെല്ലാം പൊതുനിയമം അനുശാസിക്കുന്ന അളവുകോൽ അനുസരിച്ചാണ് നടപ്പാക്കുന്നത്. പൊതുജനാരോഗ്യം ജർമനിയിലെ മാത്രമല്ല, എല്ലാ ജനങ്ങളുടെയും ഇടയിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. മലിനവായുവും മലിനജലവും മലിനഭൂമിയും മനുഷ്യജീവിതം ദുഷ്കരമാക്കുന്നു.

മാനവവംശത്തിനു സംശയരഹിതമായ നാശത്തിനിടയാക്കുന്നതിൽ നിരത്തിലൂടെ ഒഴുകുന്ന വാഹനങ്ങൾക്ക് ഏറിയ പങ്കുണ്ടെന്ന് യൂറോപ്യൻ പരിസ്ഥിതി ഗവേഷകർ വെളിപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പഠനങ്ങൾ നടക്കുന്നതിനു ചില നടപടികൾ ഉണ്ടായി. ജർമനിയിലെ ചില സ്ഥലങ്ങളിലൂടെ പോകുമ്പോൾ വഴിവക്കുകളിൽ "പരിസ്ഥിതി ഏരിയ"എന്നെഴുതിവച്ചിരിക്കുന്ന ബോർഡുകൾ കാണാൻ കഴിയും. ഏതു തരത്തിലുള്ള വാഹനങ്ങൾ ആ വഴിക്കു കടന്നു പോകാം എന്നും ആ ബോർഡിൽ കാണാനുണ്ട്. വാഹനവാതകം ഏറെയുള്ള വാഹനങ്ങൾക്ക് പരിസ്ഥിതി എരിയായ്ക്ക് പുറത്തു പാര്ക്ക് ചെയ്യാനേ അനുവാദമുള്ളു. ഇതിനെതിരെയുള്ള ഏതു പ്രവർത്തിയും ശിക്ഷാർഹമാണ്. ജർമനിയിൽ ഇത്തരം നാൽപതിലേറെ പരിസ്ഥിതി ഏറിയ നിലവിലുണ്ട്.

പൊടിപടലങ്ങൾ ഉണ്ടാക്കുന്ന സാഹചര്യങ്ങൾ നിയന്ത്രിക്കുകയും (കെട്ടിടം പണി, റോഡുപണികൾ, തുടങ്ങിയ കാര്യങ്ങൾ) വിഷവാതക ഉത്പാദനവും കുത്തനെ കുറയ്ക്കുക, കാർഷികഭൂമിയിൽ ഉപയോഗിക്കുന്ന സാങ്കേതിക വളങ്ങളുടെ ഉപയോഗം നിയന്ത്രണവിധേയമായി വിപണിയിൽ എത്തിക്കുന്ന നടപടി, ഇവയൊക്കെ പരിസ്ഥിതി സംരക്ഷണത്തിനു പ്രധാന ഘടകങ്ങളാണ്. 1985-മുതൽ ഇതിനായി സർക്കാർ വിപുലമായ നിയമപരിഷ്കരണം നടത്തി.

കുടിവെള്ളത്തിൽ വിഷം.
 
അങ്ങകലെ  നീലാകാശം നിർമ്മലമല്ല. ഇവ കവികളുടെ ഭാവനയിൽ മാത്രമായി അലിഞ്ഞുചേരുന്നു. ആ ഭാവനയിലും മാലിന്യം കടന്നുകൂടി. ഭൂമിയുടെ ദാഹശമനത്തിനായ് പെയ്തിറങ്ങുന്ന മഴവെള്ളത്തിൽ കലർന്ന വിഷവാതകവും എണ്ണയുടെ അംശവും ഒരേസമയം നീലാകാശത്തെ മാത്രമല്ല, ജലവും ജലസ്രോതസ്സുകളും മണ്ണും മലിനപ്പെടുത്തുന്നു. വീണ്ടുംവീണ്ടും പുറത്തേയ്ക്ക്  വരുന്ന വിഷവാതകം മാത്രമല്ല, പൊടിപടലങ്ങളും വായുവിൽ നിറയുന്നു. വീണ്ടും ആ മഴവെള്ളം വിഷവാഹിനിയായി ഭൂമിയിലും ജലത്തിലും അവിടെ വളരുന്ന വ്രുക്ഷങ്ങളിലും ചെടികളിലും ഫലങ്ങളിലും എത്തിച്ചേരുന്നു. ഇത് മനുഷ്യനും മൃഗത്തിനും ആഹാരമായി പരിവർത്തനപ്പെടുന്നു. മനുഷ്യൻ അറിയാതെ അവസാന ശ്വാസം അവനു നഷടമാകുന്നു.

ഒഴുക്കുവെള്ളത്തിൽ അഴുക്കില്ലാ.

മലിനജലം സുഗമമായി നീക്കം ചെയ്യുക,ജലത്തിനുള്ള ശുദ്ധതപരിശോധനയും, നിരീക്ഷണവും നടത്തുക, എന്നിങ്ങനെയുള്ള പ്രധാന കാര്യങ്ങളിൽ ജർമ്മനിയി ലെ ശുദ്ധജലവിതരണത്തിനും അതിന്റെ നിയമാനുസൃതമായ സംരക്ഷണത്തിനും ചരിത്രപരമായ സ്ഥാനമാണുള്ളത്. എന്നാൽ അങ്ങനെയല്ലാത്ത ഒരു കാലമുണ്ടായിരുന്നു, ജർമനിയിലും യൂറോപ്പിലും. പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യ കാലഘട്ടങ്ങളിൽ നിർമ്മിച്ച "അഴുക്കുചാൽ നെറ്റിൽ" മലിനജലവും മറ്റു മലിനവസ്തുക്കളും വേർതിരിക്കാത്ത അവസ്ഥയിൽത്തന്നെ ഓവുചാലുകൾ വഴി നദികളിലെയ്ക്കും തടാകങ്ങളിലേയ്ക്കും മറ്റു വലിയ ജലാശയങ്ങളിലേയ്ക്കും ഒഴുക്കി വിടുകയായിരുന്നു പതിവ്  (ഇതെഴുതുമ്പോൾ, കേരളത്തിലെ ജലക്ഷാമവും, ജനങ്ങളുടെ വീണ്ടുവിചാരമില്ലാത്ത ജലമലിനീകരണ പ്രവർത്തനവും ശ്രദ്ധയിൽ വരുന്നു. തികച്ചും കുറെ പന്നിക്കൂട്ടങ്ങളുടെ സംസ്കാര ശൈലിയിൽ ഒരു ജനവിഭാഗം നശിക്കുകയാണെന്നു ഖേധപൂർവ്വം പറയാതെ വയ്യ. ഇതിനു ഈ ജനവിഭാഗത്തിനു സമ്മാനമായി ലഭിക്കുന്നതോ, പകർച്ചവ്യാധികളും നിത്യേന സ്വാഗതം ചെയ്യേണ്ട ദുർമരണങ്ങളുമാണ്.).

മഹായുദ്ധം മൂലം ഉണ്ടായ ദീർഘകാലമലിനീകരണത്തിലൂടെ പരിസരമലിനീകരണത്തിന്റെ ഭീകരമുഖം ദർശിച്ച ജർമനി ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ജലശുദ്ധീകരണ വിഷയത്തിൽ നവീനസാങ്കേതിക വിദ്യകളുടെ സഹായം തേടിത്തുടങ്ങി. പുതിയ സാങ്കേതിക വിദ്യയിൽ നിർമ്മിച്ച ജശുദ്ധീകരണ ശാലകളും ഭീമാകൃതിയിലുള്ള അരിപ്പ്പ്ലാന്റുകളും സാധ്യമായ എല്ലാ സ്ഥലങ്ങളിലും സ്ഥാപിച്ചു. അങ്ങനെ എവിടെനിന്നും ഒഴുകിയെത്തിയ മാലിന്യം മൂലമുണ്ടായ പരിസരമലിനീകരണത്തിനു ഒരവസാനമായി.

സാങ്കേതികസഹായം മാത്രമായിരുന്നില്ല പരിസ്ഥിതിസംരക്ഷണത്തിൽ സ്ഥാനം ഉണ്ടായിരുന്നത്. അക്കാലത്തും അറിയപ്പെട്ടിരുന്ന സാമാന്യതത്വം "സ്വാഭാവിക ശുദ്ധീകരണശക്തി"യെ പ്രയോജനപ്പെടുത്തുക യെന്നതായിരുന്നു അത്.  "ഒഴുക്ക് വെള്ളത്തിൽ അഴുക്കില്ലാ"യെന്ന പ്രസിദ്ധമായ സാധാരണ നാട്ടുവിശ്വാസത്തിൽ പുഴകളും തോടുകളും ക്രമീകരിച്ചുള്ള ജലശുചീകരണ പ്രക്രിയ ചെയ്യുക, ഈ നടപടിക്രമം യുദ്ധാനന്തരകാലത്തും ജർമനി ഉപയോഗപ്പെടുത്തി.

ഓവു ചാലുകളുടെ ശുചീകരണവും, മത്സ്യങ്ങളുടെയും, ജലജീവികളുടെയും ജലാശയസമ്പത്ത്  വർത്തനവും സംരക്ഷണവും കണക്കാക്കി ജർമനിയൊട്ടാകെ ഗ്രാമീണ ഹൈജീൻ പദ്ധതി സ്ഥാപിച്ചു.നാട്ടുപ്രദേശങ്ങളിൽ ഓവു ചാലുകളും തടയണകളും ജല അരിപ്പ് സംവിധാനങ്ങളും, ചോർച്ച വരാത്ത പടുകൂറ്റൻ ടണലുകളും മാലിന്യം നീക്കം ചെയ്യാൻ നിർമ്മിച്ചു. ശ്രദ്ധേയമായ ഒരു വാസ്തവം അന്ന് നാട്ടിൻപുറങ്ങളിലെ തോടുകളും ചെറിയ നദികളും ഉറവുചാലുകളും താരതന്മ്യേന മലിനവുമായിരുന്നു. അതുപോലെതന്നെ കൃഷിയിടങ്ങളും വ്യാവസായ മേഖലകളും ഗാർഹിക മേഖലകളും മാലിന്യകൂമ്പാരങ്ങളായിരുന്നു.

പരിസ്ഥിതി സംരക്ഷണ യുദ്ധം 

മാറിമാറിയ കാലങ്ങളിൽ നിയങ്ങളിൽ ഉണ്ടായമാറ്റം ജലസംരക്ഷണത്തിലും കൂടുതൽ മേന്മയുണ്ടാക്കി. മലിനവസ്തു സംഭരണികളിൽ ചോർച്ചയുണ്ടായി ഭൂമിയും ജലവും (Ground water) വായുവും മലിനപ്പെടാതിരിക്കാൻ നടപടികൾ ഉണ്ടായി. മാലിന്യസംഭരണികളുടെ അടിത്തട്ടുകളും വശങ്ങളും അടപ്പുകളും ചോർച്ചയില്ലാതെ നിർമ്മിക്കുവാൻ നടപടിയുണ്ടായി. ഉണങ്ങിക്കിടക്കുന്ന മാലിന്യ സംഭരണികളിൽനിന്നും അഗ്നിബാധയുണ്ടാകാതിരിക്കുവാൻ അടപ്പിന് പ്രത്യേക നിർമ്മിതിയാണ്‌ ചെയ്തത്.

പല നിറങ്ങളിലും ആകൃതിയിലും വലുപ്പത്തിലും നിർമ്മിച്ചിട്ടുള്ള വീപ്പകളും കണ്ടയ്നറുകളും എല്ലായിടത്തും വിതരണം ചെയ്തു. ഇത്തരം ക്രമീകരണങ്ങളും നടപടികളും മൂലം പൊതുജനാരോഗ്യ വിഷയത്തിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചുവെന്നത് പച്ചസത്യമാണ്. ജനങ്ങൾ താങ്ങേണ്ടിയിരുന്ന അധികചെലവുകൾ വളരെയേറെ കുറയ്ക്കുവാനും കാരണമാക്കി.

1980-ലാണ് അഴുക്കുജലം ജലാശയങ്ങളിലെയ്ക്ക് ഒഴുക്കിവിടുന്നത് നിയന്ത്രിക്കുവാൻ നടപടിയുണ്ടായത്. ജർമനിയിലെ ആഷാഫൻബുർഗ്ഗിൽ ആണ് ആദ്യമായി ഒരു ബയോളജിക്കൽ ശുദ്ധീകരണശാല തുറന്നത്. ഇതിനു പിന്നാലെ രാജ്യത്ത് നിരവധിയിടത്തു സ്ഥാപിക്കപ്പെട്ടു. എന്നാലവിടെയെല്ലാം ഉണ്ടായ ചെളിയും മലിന അവശിഷ്ടങ്ങളും മറ്റൊരു വെല്ലുവിളിയായി.

പരിസ്ഥിതിസംരക്ഷണ യുദ്ധം തുടർന്നു. 1990-ആയപ്പോഴേയ്ക്കും രാജ്യത്തെ തൊണ്ണൂറു ശതമാനം ജലശ്രോതസുകളും, ജലവും, ഉപയോഗവുമെല്ലാം ശുദ്ധീകരണ ശാലകളുമായി ബന്ധപ്പെടുത്തി വികസിപ്പിച്ചെടുത്തു. ഇതിന്റെ പൊതുവായ ഫലം പകർച്ചവ്യാധികൾ യൂറോപ്പിൽ ഏറെ അപരിചിതമായി ത്തീർന്നുവെന്നതാണ്.

പറുദീസയും മാലിന്യ നിക്ഷേപ കേന്ദ്രവും.

ആറ്റോമിക് മാലിന്യം ഭൂഗർഭ 
അറകളിൽ 
ഭദ്രമായി സൂക്ഷിക്കപ്പെടുന്നു.
മാലിന്യം നീക്കം ചെയ്യലും സംസ്കരണവും രാജ്യഭേദമില്ലാതെ പൊതുജനമനസ്സുകളിൽ വളരെ വ്യത്യസ്ഥ അഭിപ്രായങ്ങൾ നേരിടുന്ന വിഷയമാണ്. ജർമനിയിൽ ഏതാണ്ട് അഞ്ഞൂറോളം മാലിന്യ ഡിപ്പോകൾ ഉണ്ട്. മാലിന്യം വർദ്ധിക്കു ന്നതനുസരിച്ച് എണ്ണം കൂടുകയും ചെയ്യാം. സുരക്ഷിതത്വ ക്രമം പാലിക്കാതെ, പ്രത്യേകം സംസ്കരിക്കേണ്ട മാലിന്യങ്ങൾ ഇത്തരം ഡിപ്പോകളിൽ സൂക്ഷിക്കരുതെന്നു നിയമ നിബന്ധനയുള്ളതാണ്. ഇങ്ങനെ യുള്ള മാലിന്യാവഷിഷ്ടങ്ങൾ പൊതുമാലിന്യ നിക്ഷേപ കേന്ദ്രങ്ങളിൽ മാത്രമേ സൂക്ഷിക്കാവു. അതല്ലാത്ത നിക്ഷേപങ്ങൾ പരിസ്ഥിതിക്ക് ഹാനികരമാക്കും.

നാം അധിവസിക്കുന്ന നന്മ നിറഞ്ഞ ഭൂമിയിലേയ്ക്ക് അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യ വസ്തുക്കൾ എല്ലാം മേല്പ്പറയുന്ന നിക്ഷേപ കേന്ദ്രങ്ങളിൽ കൊണ്ടുപോയി നശിപ്പിക്കുന്ന കാര്യം ഏറെ ശ്രദ്ധയർഹിക്കുന്നതും വിഷമകരവുമാണ്. ഇതിനുള്ള കാരണങ്ങൾ അനവധിയുണ്ട് .

ജൈവമാലിന്യങ്ങൾ, കെമിക്കൽ, അറ്റോമിക്, വ്യവസായ, ഗാർഹികപരിസര, കൃഷിഭൂമി തുടങ്ങിയ മേഖലകളിലെ മാലിന്യങ്ങൾ ഇവ പരമ പ്രാധാന്യം അർഹിക്കുന്നു. ഇതുപോലെത്തന്നെ നദികളിലെയും മറ്റു ജലാശയങ്ങളിലെയും മാലിന്യങ്ങൾ പ്രത്യേകം തരംതിരിച്ച് വാഹനങ്ങളിലാക്കി നീക്കം ചെയ്യണം. ഇവയെല്ലാം ഇപ്രകാരം ചെയ്യുന്നത് എന്തിനു?

ഒരേയൊരു ലക്ഷ്യത്തിനു വേണ്ടി മാത്രമാണ്. ജീവനെ സംരക്ഷിക്കുകയും നില നിറുത്തുകയും ചെയ്യാൻ സഹായകമായ പ്രകൃതിയുടെ സംരക്ഷണം സാധിക്കാൻ. അതുമാത്രമാണ്. നമ്മുടെ മനോഹരമായ പറുദീസയ്ക്കോ (ഭൂമി) ജീവൻ നിലനിറുത്തുന്ന ജലത്തിനൊ ജീവശ്വാസമായ വായുവിനൊ നാശം വരുന്നത്  മനുഷ്യവംശ നിലനിൽപ്പിനെതിരെ ഉയരുന്ന കടുത്ത വെല്ലുവിളിയാണ്.// -/gk // -
-------------------------------------------------------------------------------------

Freitag, 21. Juni 2013

ധ്രുവദീപ്തി // പരിസ്ഥിതി : ജർമനി മാലിന്യരഹിത രാജ്യം.// George Kuttikattu

ധ്രുവദീപ്തി:

 പരിസ്ഥിതി

ജർമനി മാലിന്യരഹിത രാജ്യം.

 ജോർജ് കുറ്റിക്കാട് 

ർമനി മാലിന്യ രഹിത രാജ്യമായിത്തീർന്നിരിക്കുന്നു. മദ്ധ്യകാലഘട്ടത്തി ന്റെ ആരംഭം മുതലിങ്ങോട്ട്‌ സമൂഹത്തെ മുഖാമുഖം ദർശിച്ചിരുന്ന വിഷമ കരമായ ജീവിതവെല്ലുവിളികളേയെല്ലാം പ്രായോഗിക ജീവിതത്തിനു അനു യോജ്യമായ വിധത്തിൽ ക്രമീകരിക്കുന്നതിനു യൂറോപ്യൻ ജനതയുടെ ആന്ത രികജ്ഞാനം വികസിച്ചിരുന്നു. വ്യവസായ വിപ്ലവവും സാമ്പത്തിക വള ർച്ചയും മാത്രമല്ല, പൊതുജനാരോഗ്യവും സംരക്ഷണവും സാമൂഹ്യ സുരക്ഷി തത്വവും പരിസ്ഥിതി സംരക്ഷണവുമെല്ലാം ഇതിൽപ്പെടുന്നുണ്ടായിരു ന്നു. അഴു ക്കിൽതീണ്ടാത്ത സാമ്പത്തികാത്ഭുതം സൃഷ്ടിച്ച ജർമനി.

പരിസ്ഥിതി സംരക്ഷണം:

മനുഷ്യസ്പർശനമേൽക്കാനിടയുള്ള എല്ലാ മേഖലകളിലും ഉണ്ടാകാവുന്ന ഉപയോഗശൂന്യവസ്തുക്കളുടെയും വിവിധ തരത്തിലുള്ള മാലിന്യങ്ങളുടെ യും നിയമാനുസൃതമായ നീക്കം ചെയ്യലും സംസ്കരണവും തടസ്സങ്ങളില്ലാതെ നടത്തുകയെന്നതാണ് പരിസ്ഥിതി സംരക്ഷണത്തിൽ പ്രാഥമികമായി ഉറപ്പാക്കു ന്ന പ്രവർത്തന പദ്ധതിയുടെ ലക്ഷ്യം. ഘടനാപരമായ സുപ്രധാന ഘടകവും ഇത് തന്നെ.

മാലിന്യങ്ങൾ രണ്ടു തരമുണ്ട്: പൂർണമായി നശിപ്പിച്ചു  നീക്കംചെയ്യേണ്ടവയും, റീ സൈക്ലിംഗ് ചെയ്തു വീണ്ടും ഉപയോഗയോഗ്യമാക്കാവുന്നവയും ആണ്. ജർമനിയിൽ 1960ളിൽ മുതലാണ്‌ രണ്ടാം ലോകമാഹായുദ്ധത്തിനു ശേഷം ആധുനിക രീതിയിൽ മാലിന്യ സംസ്കരണം നടത്തുന്നതിൽ പുതിയ സാങ്കേതിക മാർഗ്ഗങ്ങൾ ഉപയോഗിച്ചു തുടങ്ങിയത്. ഇതിനു മുൻപു 1940-1950ളിൽ മാലിന്യ വസ്തുക്കളുടെ വെവ്വേറേയുള്ള നീക്കം ചെയ്യൽ മാത്രമായിരുന്നു നടന്നത്. അന്ന് വീട്ടുപയോഗസാധാനങ്ങളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന കാര്യം പഞ്ചായത്തുകളിലും നഗരങ്ങളിലും ഒരു പ്രധാനകാര്യമായി ആരും കരുതിയല്ല.

ഇതിനുശേഷമുള്ള കാലങ്ങൾ പരിവർത്തനങ്ങളുടെതായിരുന്നു. മലിനവസ്തു ക്കളും മറ്റുള്ള ഉപയോഗശൂന്യ വസ്തുക്കളും ശേഖരിക്കുകയും നീക്കം ചെയ്യു കയും വിവിധതരത്തിൽ സംസ്കരണം നടത്തുകയും ചെയ്തുതുടങ്ങി. റീസൈ ക്ലിംഗ് ചെയ്യുന്നതിന് നവീന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വലിയ കൂറ്റ ൻ യന്ത്രശാലകളും സംവിധാനങ്ങളും ഉണ്ടായി.

എന്താണീ ഉപയോഗശൂന്യവസ്തുക്കൾ എന്ന് ജർമൻകാർ നിർവചിക്കുന്നത് ? നാട്ടിൻപുറത്തെയും നഗരപ്രദേശങ്ങളിലെയും എല്ലാവിധ മാലിന്യങ്ങളും അതിൽപ്പെടും. വ്യവസായശാലകളിൽനിന്നും പുറത്തെത്തുന്ന വാതക -ദ്രവ്യ -ഖര രൂപത്തിലുള്ള മലിനവസ്തുക്കൾ ബയോ-കെമിക്കൽ മാലിന്യങ്ങൾ, ഗാർഹികവും കാർഷികവുമായ മേഖലകളിൽനിന്നും പുറംതള്ളുന്ന ഉപകര ണങ്ങളും അവശിഷ്ടങ്ങളും മറ്റു വസ്തുക്കളും, പൊതുനിരത്തുകളിലും പരി സരങ്ങളിലും വീഴുന്ന ഉണക്കയിലകൾ, മനുഷ്യവിസർജ്യങ്ങൾ, മൃഗശാലകളി ലെ അവശിഷ്ടങ്ങൾ, ആറ്റോമിക് എനർജി പ്ലാന്റുകളിലെയും വനമേഖലകളി ലെയും അവശിഷ്ടങ്ങൾ ഭൂഗർഭമേഖലയിലും ജലാശയങ്ങളിലും ഉണ്ടാകുന്ന മാലിന്യങ്ങൾ, വായു മലിനപ്പെടുത്തുന്ന വിവിധ വാതകങ്ങൾ -ഇവയെല്ലാം ഇത്തരം മാലിന്യങ്ങളിൽപ്പെടുന്നു.

എല്ലാവിധ വസ്തുക്കളെയും അവയുടെ പ്രത്യേകതകൾ കണക്കാക്കി തരം തിരിച്ചു നീക്കം ചെയ്യലിനും സംസ്കരണവും നടത്തുന്നതിനു സർക്കാർതലത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണം: അറ്റോമിക് മാലിന്യങ്ങളും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനു അവയെ പ്രത്യേകം വീപ്പകളിലാക്കി സംഭരിച്ചു ഭൂഗർഭ ഡിപ്പോകളിൽ സൂക്ഷിക്കുന്നു. മാലിന്യ ശേഖരണത്തിനും സംഭരണത്തിനും പ്രത്യേകം പ്രാധാന്യം നൽകിയിട്ടുമുണ്ട്. അവ ശേഖരിക്കുന്നതിനും സംഭരിക്കുന്നതിനും ഉപയോഗിക്കുന്ന ചെറുതും വലുതുമായ വീപ്പകളും കണ്ടൈനറുകളും ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്‌. ഓരോരോ മാലിന്യങ്ങളുടെ വ്യത്യാസം വേഗം തിരിച്ചറിയാൻ വീപ്പകൾക്കും ചാക്കുകൾക്കും തൊട്ടികൾക്കും സഞ്ചികൾക്കും എല്ലാം വ്യത്യസ്ഥ നിറങ്ങൾ നിയമം അനുശാസിക്കുന്ന തുപോലെ മഞ്ഞ, പച്ച, വെള്ള, ചുവപ്പ്, നീല, കറുപ്പ്, വയലറ്റ് എന്നിങ്ങനെ നൽകി വിതരണം ചെയ്യുന്നു.

ശ്രദ്ധേയ കാര്യങ്ങൾ: 

ജർമൻ പരിസ്ഥിതി വകുപ്പ് അനുശാസിക്കുന്നത്, ഗാർഹിക മാലിന്യങ്ങൾ (ഭക്ഷണ സാധനങ്ങളുടെ അവശിഷ്ടങ്ങൾ) കടലാസുകൾ, പ്ലാസ്റ്റിക് സാധനങ്ങ ൾ ബാറ്ററികൾ, റേഡിയോ, കമ്പ്യൂട്ടർ തുടങ്ങിയ ഇലക്ട്രിക് ഇലക്ട്രോണിക് സാധനങ്ങളുടെ അവശിഷ്ടങ്ങൾ, ഇതുപോലെയുള്ള മറ്റു വസ്തുക്കൾ എന്നിവ പ്രത്യേകം പ്രത്യേകമുള്ള സംസ്കരണ പ്ലാന്റുകളിൽ സംസ്കരണവും നീക്കം ചെയ്യലും നിയമപ്രകാരം ചെയ്തിരിക്കണമെന്നാണ്. ഈ ക്രമം തെറ്റിച്ചു മാലി ന്യം ശേഖരിക്കുന്നതും നീക്കം ചെയ്യുന്നതും കടുത്ത കുറ്റമാണ്.

മാലിന്യശേഖരണത്തിനും നീക്കംചെയ്യലിനും ഉപയോഗിക്കുന്ന വീപ്പകളും മറ്റു ഉപകരണങ്ങളും നിർമ്മിക്കുന്നത് പലവലുപ്പത്തിലും ആകൃതിയിലും നിറത്തി ലും തൂക്കത്തിലുമാണ്. അടച്ചുവയ്ക്കാൻ സൌകര്യപ്രദമായ വിധത്തിലായിരി ക്കണം നിർമ്മിക്കേണ്ടത്. ഇത്തരം വീപ്പകൾ സൌകര്യാർത്ഥം ഗൃഹ പരിസര ങ്ങളിലും പൊതുസ്ഥാപനങ്ങളുടെ മുറ്റത്തും, ബസ് സ്റ്റോപ്പ്, പൊതു ചന്തസ്ഥല ങ്ങൾ, പൊതുനിരത്തുകളുടെ വക്കുകളിൽ എന്നിവിടങ്ങളിലും സ്ഥാപിക്കാം. ഇവിടെനിന്നും നിശ്ചിത ദിവസങ്ങളിൽ മാലിന്യം നിറച്ചിരിക്കുന്ന വീപ്പകളിൽ നിന്നും വലിയ യന്ത്രവത്കൃത ട്രക്കുകളിൽ കയറ്റി ഇതിനായി നിയോഗിക്കപ്പെ ട്ടിരിക്കുന്ന ജോലിക്കാർ നീക്കം ചെയ്യണമെന്നും നിർബന്ധമാണ്‌.

പൊതുനിരത്തുകളുടെ ശുചിത്വം പാലിക്കുന്ന തിനു റോഡ്‌ കഴുകലും ചപ്പു ചവറുകൾ നീക്കം ചെയ്യലും വലിയ വാക്വം ക്ലീനർ മെഷീനുകളുടെ സഹായ ത്തോടെ നടത്തുന്നു. റോഡുകളുടെ വശങ്ങളിൽ ചപ്പുചവറുകൾ മറ്റു മാലിന്യ ങ്ങൾ ഇവയെല്ലാം ജോലിക്കാര് അപ്പോഴപ്പോൾ നീക്കം ചെയ്യണം. ഗൃഹ പരിസരങ്ങളിലും കൃഷിയിടങ്ങളിലും, പൊതുസ്ഥലങ്ങളിലും ഒക്കെ മാലിന്യങ്ങൾ വീണ് കിടക്കുന്നതു കീടങ്ങളും ഇഴജന്തുക്കളും രോഗാണുക്കളും പെരുകുവാൻ കാരണമാക്കും.

പരിസ്ഥിതിമലിനീകരണം പകർച്ചവ്യാധികളും ക്യാൻസർ പോലെയുള്ള മാറാ രോഗങ്ങളും ഉണ്ടാക്കുമെന്നുള്ള ശാസ്ത്രീയ വസ്തുത ജർമൻ ജനത കാലേക്കൂട്ടി മനസ്സിലാക്കിയിരുന്നു. ഇതിനുള്ള ശാസ്ത്രീയ സ്ഥിരീകരണം ജർമൻ ക്യാൻസർ ഗവേഷണ കേന്ദ്രം പോലെയുള്ള സ്ഥാപനങ്ങൾ നല്കുന്നത് ജനങ്ങളെ ശുചിത്വ ജീവിതത്തിലേക്ക് വഴി തിരിക്കുവാൻ പ്രേരിപ്പിച്ചിട്ടുണ്ട്.

നവീന ജർമനിയിലെ മാലിന്യ സംസ്കരണ പദ്ധതിയിലും ചില വലിയ പാളി ച്ചകളും സംഭവിച്ചിട്ടുണ്ട്. 1992-ൽ മ്യൂണിച്ച് നഗരത്തിൽ ഉണ്ടായിരുന്ന  മാലി ന്യ സംഭരണികളിൽ ചോർച്ചയുണ്ടായതുമൂലം പുറത്തേയ്ക്ക് പ്രവഹിച്ച വിഷവാതകങ്ങൾ മഴവെള്ളത്തിൽ ലയിച്ചു പരിസരപ്രദേശങ്ങളും ജനജീവിത വും അപകടപ്പെട്ടിരുന്നു (ഇന്ത്യയിൽ ഭോപ്പാൽ ദുരന്തവും ജനജീവൻ അപകട ത്തിലായി). ഇത്തരം സാമൂഹ്യ ദുരന്ത സാധ്യതകൾ കണക്കിലെടുത്ത്  1972ലെ നിയമത്തിൽ മാറ്റം വരുത്തിയ പുതിയ നിയമം പഞ്ചായത്തുകളുടെയും നഗര സഭകളുടെയും മാലിന്യനിവാരണ നടപടികളിൽ പുതിയ ക്രമീകരണം ഉണ്ടാ ക്കി. പൂർണ ഉത്തരവാദിത്വം ഗ്രാമ നഗരസഭകൾക്കായിത്തീർന്നു. എങ്കിലും മാലിന്യങ്ങളുടെ തരം തിരിക്കലിലും സംസ്കരണത്തിലും പലപ്പോഴും പിഴക ൾ കാണുന്നുവെന്ന് അന്വേഷണഫലം പറയുന്നുണ്ട്. ഇതുമൂലം സർക്കാരിനുണ്ടാ യ നഷ്ടം പ്രതിവർഷം നാലുമില്യൻ യൂറോയാണ്.

മാലിന്യനീക്കം ചെയ്യൽ, സംസ്കരണം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന വർക്കായി പ്രത്യേക സുരക്ഷാ സംരക്ഷണ വ്യവസ്ഥകളും ശുചിത്വ ക്രമങ്ങളും യൂണിഫോറങ്ങളും മറ്റു അവശ്യ സംവിധാനങ്ങളും നടപ്പാക്കിയിട്ടുണ്ട്. തൊഴി ൽ  സമയവും ആനുകൂല്യങ്ങളും ശമ്പള വ്യവസ്ഥകളും എല്ലാം ഔദ്യോഗിക തൊഴിൽ വകുപ്പിൽ പെടുത്തി ക്രമീകരിച്ചു. നവീന സാങ്കേതികവിദ്യ ഉപയോ ഗിച്ചുള്ള ഉപകരണങ്ങളും വാഹനസംവിധാനങ്ങളും ഏർപ്പെടുത്തിയതു മുതൽ തൊഴിൽ കൂടുതൽ എളുപ്പവും കൃത്യതയുള്ളതും ശുചിത്വ നിബന്ധനക ൾക്കനു യോജ്യവുമായിത്തീർന്നു. ഇത് ജർമ്മൻ ജനജീവിത സംസ്കാരത്തിന് കൂടുതൽ തിളക്കം വർദ്ധിപ്പിച്ചുവെന്നതാണ് വാസ്തവം.

ഉപയോഗശൂന്യവസ്തുക്കളുടെ റീ സൈക്ലിംഗ് നടത്തി പുതിഉത്പന്നങ്ങൾ  ഉണ്ടാക്കി മാർക്കറ്റിൽ ആക്കുന്ന മെഗാപദ്ധതി യൂറോപ്പിലിന്നു വ്യാപകമാണ്. തൊഴിലവസരവും തൊഴിലുറപ്പും നല്കുന്നു, ഈ മേഖല. മനുഷ്യവംശം നിലനിൽക്കുന്ന കാലത്തോളം മലിനവസ്തുക്കളും ഉണ്ടാകുമല്ലോ.

പരിസ്ഥിതി സംരക്ഷക പ്രവർത്തകർ ഉപയോഗശൂന്യ വസ്തുക്കളുടെ പുനർ നിർമ്മാണ പെരുപ്പത്തെ കുറയ്ക്കുവാൻ ആഹ്വാനം ചെയ്യുന്നുണ്ട്. ശുചിത്വ   ക്രമീകരണ നടപടിക്രമങ്ങളുടെ അധിക ചെലവു കുറയ്ക്കാനും പൊതുജനങ്ങ ളിൽ നിന്നും ഈടാക്കുന്ന തുക കുറയ്ക്കുവാനുമാണ്  ഇതിനടിസ്ഥാനം.

മാലിന്യവിമുക്തരാജ്യം എന്ന മഹാലക്ഷ്യം നടപ്പാക്കുവാൻ വായുവുംജലവും  നാം വസിക്കുന്ന ഭൂമിയും ആണ് മനുഷ്യന് സ്വന്തമായ ജീവിത മേഖലയെന്നുള്ള സത്യം യാഥാർത്ഥ്യമാക്കുവാൻ, ജർമ്മൻ ജനതയുടെ ജീവാത്മാവു തുടിക്കുന്നു. ഇത്തരം യാഥാർത്ഥ്യങ്ങൾ മാലിന്യ കൂമ്പാരത്തിലെ കീടങ്ങൾക്ക് തുല്യരായി പകർച്ച വ്യാധികൾക്കു വിധേയരായിത്തീരുന്ന കേരളീയർ എന്തുകൊണ്ട് അറിയുന്നില്ല? ശുചിത്വമില്ലാത്ത കേരളത്തിൽ നിന്നും ദൈവം പോലും ഭയന്ന് ഓടി മറയും. 
/gk 
------------------------------------------------------------------------------
*കേരളത്തിലെ രാഷ്ട്രീയ-സാംസ്കാരിക വാരിക "പ്രതിഛായ"യിൽ 
10.11.2010ൽ പ്രസിദ്ധീകരിച്ച ലേഖനം.

Dienstag, 18. Juni 2013

ധ്രുവദീപ്തി // പരിസ്ഥിതി: മിന്നിത്തിളങ്ങുന്ന ശുചിത്വമേ സ്വാഗതം // George Kuttikattu

ധ്രുവദീപ്തി: പരിസ്ഥിതി:


മിന്നിത്തിളങ്ങുന്ന ശുചിത്വമേ സ്വാഗതം // 


George Kuttikattu

ഞ്ചു ലക്ഷം വർഷങ്ങളുടെ ചരിത്രമുള്ളതും ആറായിരത്തോളം മനോഹരമായ കൊട്ടാരങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും നിരവധി കത്തീദ്രലുകളും മറ്റു ദേവാലയങ്ങളും ഉൾക്കൊളളുന്ന വളരെ വലുതും പുരാത നത്വവുമുള്ള ഒരു രാജ്യമാണ് ജർമ്മൻ ഫെഡറൽ റിപ്പബ്ലിക്ക്.

ജർമ്മൻ ഭാഷയാണ്‌ ഔദ്യോഗിക രാഷ്ട്ര ഭാഷ. മറ്റു നിരവധി ഉപഭാഷകളും  ഉപയോഗിക്കപ്പെടുന്ന ഒരുമൾട്ടി-കൾച്ചറൽ സമൂഹമാണ് ജർമ്മനിയിലുള്ളത്. ആതിഥ്യമര്യാദയും, പരസ്പര പരിചയപ്പെടലുകളും, ശുചിത്വവിചാരവും, ഭക്ഷണശുചിത്വവും, കൃത്യനിഷ്ഠ ശീലവും ജർമ്മൻ ജനതയുടെ തനതു ശൈലികളും, അവരുടെ സാമൂഹ്യ ജീവിതത്തിലെ അതിശയകരമായ വൈവിധ്യം നിറഞ്ഞ സവിശേഷതകളാണ്. 

മനുഷ്യൻ എവിടെയെങ്കിലും ഒരു സ്ഥലത്ത് സ്ഥിരതാമസ്സമാക്കിയ കാലം മുതൽ അവിടെയെല്ലാം ഉപയോഗശൂന്യ വസ്തുക്കളും ഉണ്ടായി. ഭക്ഷണാവശിഷ്ഠങ്ങളോ ഉപയോഗശൂന്യവസ്തുക്കളുടെ അവശിഷ്ഠങ്ങളോ ആയിരുന്നു അവയെല്ലാം. ചരിത്രാധീത കാലം മുതൽ മനുഷ്യർ അനുവർത്തിച്ചിരുന്ന ജീവിതക്രമങ്ങളിൽ പ്രധാനമായിക്കണ്ടത് സാമൂഹ്യ ശുചിത്വവും മാലിന്യ സംസ്കരണവും മാതൃകാപരമായി അതതു കാലത്തിനനുസരണമായി പുലർത്തിപ്പോന്നിരുന്നെന്നു കാണാം. പുരാതന നഗരസംവിധാനത്തെക്കുറിച്ച് പുരാവസ്തുഗവേഷകർ വെളിപ്പെടുത്തിയ അടയാളങ്ങളെല്ലാം അവയെ സ്ഥിരീകരിക്കുന്നു.

മദ്ധ്യകാലഘട്ടം ജർമ്മൻ ജനതയുടെ ശുചിത്വജീവിതവിചാരത്തിന്റെ തുടക്കമാണെന്ന് കാണാം. ഈ കാലഘട്ടത്തിലെ ജർമ്മനിയിൽ ജീവിച്ചിരുന്ന യഹൂദ വംശജരുടെ ശരീരവൃത്തിയേപ്പറ്റിയും, വീടുകൾ, പരിസരം, തുടങ്ങിയ സാമൂഹ്യസ്ഥലങ്ങളുടെ ശുചിത്വനിലവാരത്തെക്കുറിച്ചും അന്നും ജർമ്മൻകാർ നിശിതമായി വിമർശിച്ചിരുന്നു.

Schwetzingen 
1660ൽ അക്കാലത്തെ പ്രസിദ്ധ പണ്ഡിതനും യഹൂദ വിരോധിയുമായ ജോഹാൻ യാക്കോബ് ഷഡ്ട്  ( ജർമ്മൻ പ്രൊട്ടസ്റ്റ്ന്റു സഭയിലെ ഒരു  പുരോഹിതന്റെ മകൻ ആയിരുന്നു., ഫ്രാങ്ക്ഫർട്ടിൽ ജനനം.) എഴുതിയ ഗ്രന്ഥങ്ങളിൽ യഹൂദരുടെ ശരീര വൃത്തിയെക്കുറിച്ചും വിമർശി ച്ചെഴുതി. "യഹൂദരുടെ ഭക്ഷണം ഏറെ വെളുത്തുള്ളി നിറഞ്ഞതാണ്‌. ഇറച്ചിവെട്ടുകാരൻ ഉടുത്തിരിക്കുന്ന വസ്ത്രം (ഏപ്രണ്‍) ചോരയും ചാണകവും നിറഞ്ഞതാണ്‌. "പൊതു ജീവിത സംസ്കാരത്തിനു ചേരാത്തവയെയാണ് അദ്ദേഹം  വിമർശിച്ചത്. ജർമ്മൻ ജനതയുടെ ശുചിത്വ പരിപാലനത്തിലെ അടുക്കും ചിട്ടയും നിരീക്ഷിക്കുകയാണ്  ചെയ്തത്. വൃത്തികെട്ട ഒരു ജീവിതസംസ്കാരം നിലവിലിരുന്നെന്നും, ആ സംസ്കാരം ഭൂമിയിൽ ദൈവീക ചിട്ടകളേപ്പോലും ശല്യം ചെയ്യുന്നതാണെന്നും, പരിസ്ഥിതി മലിനീകരണം തെറ്റായ ജീവിത ശൈലിയാണെന്നും ചൂണ്ടിക്കാണിച്ചു.

ലോകരാജ്യങ്ങളിലൊട്ടും ആദരവർഹിക്കാത്ത പരിസ്ഥിതി മലിനീകരണം നടക്കുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ്, ഇന്ത്യ. അതിൽത്തന്നെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതു കേരളീയരും. ജോഹാൻ യാക്കോബ്  ഷഡ്ടിനുണ്ടായ അതേ വികാരമാണ്, കേരളീയരുടെ സാമൂഹ്യജീവിതത്തിലെ   ശുചിത്വത്തെക്കുറിച്ചും, വ്യക്തിശുചിത്വത്തെക്കുറിച്ചും ഉണ്ടാകുന്നത്. പഴയ തലമുറക്കാർ പറയും: "പണ്ട്  ഇതിലൊക്കെ എത്രയോ നല്ലതായിരുന്നു." പലരും ഇതൊക്കെ ഓർക്കുന്നുണ്ടാകും. പക്ഷെ, ഇപ്പോഴത്തെകേരളത്തിലെ ജനങ്ങളുടെ അശ്രദ്ധയേറിയതും ഒട്ടും ആദരവില്ലാത്തതുമായ രീതിയിൽ മലിനപ്പെട്ടും മലിനീകരണം നടത്തിയും അതിൽത്തന്നെ ജീവിക്കുന്ന ഒരു അപൂർവ്വജനവിഭാഗമായി രൂപാന്തരപ്പെട്ട ദുരവസ്ഥ കണ്ടിട്ട് അവയെപ്പറ്റി   എന്തെല്ലാം പറയുമായിരുന്നു?

കേരളത്തിലെ സാമൂഹ്യ ജീവിതം തകരാറിലാണ്. കേരളത്തിന്റെ എല്ലാ പൊതുനിരത്തുകളും, ബസ്  സ്റ്റാൻഡുകളും, എന്തിനേറെ സ്വന്തം വീടുകൾ പോലും മലീമസ്സമാണ്. പൊതുസ്ഥലങ്ങളും കൃഷിസ്ഥലങ്ങളും പ്ലാസ്റ്റിക്കു സാധനങ്ങൾ, കടലാസ്, മറ്റു നിരവധി ചപ്പുചവറുകൾ, വീട്ടിലെ അടുക്കള മാലിന്യങ്ങൾ എന്നിവയുടെ കൂനകളായിത്തീർന്നിരിക്കുന്നു. അവിടെയൊ  കാണപ്പെടുന്ന പ്രാണികളും, പക്ഷികളും, പട്ടികളും, പശുക്കളും തീറ്റകൾ  തെരയുന്ന ഇടങ്ങളായി മാറി. ഗ്രാമത്തിലെയും പട്ടണത്തിലെയും  ഓരോ ജലാശയങ്ങൾ കീടങ്ങളുടെയും രോഗാണുക്കളുടെയും കൊതുകുകളുടെയും അധിവാസ സ്ഥലമായിത്തീർന്നു. ഇവയെല്ലാം അവിടെ പകർച്ച വ്യാധികൾ വിതയ്ക്കുന്നു. ഇങ്ങനെ കേരളത്തിൽ ജനജീവിതം താറുമാറായി. മരണത്തെ മുന്നിൽ നേർക്കുനേർകാണുന്ന ദയനീയ രംഗം. ഇതൊന്നും കാണാത്ത മട്ടിൽ സ്ഥാനമാനങ്ങൾക്കും അഴിമതികൾക്കും വേണ്ടി നിത്യം പിറകെ പോകുന്ന ഉത്തരവാദപ്പെട്ടവർ. ഇതെല്ലാം കേരള ജനതയുടെ ദൈനംദിന ജീവിത സംസ്കാരത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. സ്വന്തം കടമകൾ കണ്ണുകൾ തുറന്ന് ബോധപൂർവ്വം നിർവഹിക്കാൻ ആരും തയ്യാറല്ലാ.

അഴുക്കുവെള്ളത്തിൽ ദിവസം ഏഴുപ്രാവശ്യം സ്നാനം ചെയ്യുകയും വസ്ത്രം കഴുകുകയും ചെയ്യുന്നു. സ്വന്തം നേട്ടങ്ങൾക്കും താൽപ്പര്യങ്ങൾക്കും വേണ്ടി മാത്രം ജീവിക്കുന്നു. ഈ രാജ്യത്തും എന്റെ അയൽ പക്കത്തും എന്തുണ്ടായാലും ഇല്ലെങ്കിലും എനിക്കെന്തുകാര്യം? അവയൊന്നും എനിക്ക്  പ്രശ്നമല്ലയെന്ന ചിന്താഗതിയാണ് മഹാഭൂരിപക്ഷത്തിനും. കേരളജനതയുടെ ശുചിത്വപ്രമാണവും, സാമൂഹ്യജീവിത ശൈലിയുമാണത്. ശിക്ഷണം നൽകുന്നതിൽ എന്തുഫലം?

നാം നമ്മുടെ വഴി തെരഞ്ഞെടുത്തില്ല.പകരം നമ്മുടെ നാടിനെ തെറ്റായ  പുരോഗതിയുടെ വഴിയെ നയിക്കുന്നു. നിയമസഭകൾ സമ്മേളിക്കുന്നതിന് സർക്കാർ ജനങ്ങളുടെ നികുതിപ്പണത്തിൽ കോടികൾ ചെലവു വരുത്തുന്നു. ഇത്രയും തുക മുടക്കി ജനപ്രതിനിധികൾ നിയമസഭയിൽ എത്തുന്നത് സഭാ ഹാളിൽ ജനാധിപത്യവിരുദ്ധ, ഭരണഘടനാ വിരുദ്ധ ഗുണ്ടായിസ്സം ഉറപ്പിച്ചു നടത്തുവാനാണ്. അഞ്ചുമിനിട്ടു സമയം നിയമസഭാ സമ്മേളനം നടന്നത്  കേരളത്തിലാണ്. ഇതുതന്നെ സാമൂഹ്യ മലിനീകരണമാണ്.

ഇങ്ങനെ പണം തെറ്റായ വഴിക്കു ചെലവാക്കാൻ ജനങ്ങൾ എന്തിനു ജനപ്രതിനിധികളെ തെരഞ്ഞെടുക്കണം? ഇത്തരം തെറ്റുകൾ മാത്രമല്ല നമ്മുടെ പ്രശ്നം. പ്രതിഷേധങ്ങളിൽ ചിലതിനെ ന്യായീകരിക്കാൻ കഴിയും. അതുപക്ഷെ ജനോപകാര കാര്യങ്ങളിൽ എതിരായി വരരുതെന്ന് മാത്രം. ഇത്തരം ഭാവി പ്രതിസന്ധികളുടെ ചുഴികളിൽ പെടാതിതിരിക്കാൻ, അവയെ യഥാർത്ഥത്തിൽ തടയിടണമെന്നു ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഇന്ന് മുതൽ പ്രവർത്തിക്കാൻ ആരംഭിക്കണം. കുറഞ്ഞപക്ഷം ആശയപരമായി ഓരോരുത്തരും അറിവുള്ളവരായിരിക്കും. ശരിയായ പണനിക്ഷേപം ചെയ്യുന്നതിലെ ഏറെശ്രമകരമായ ഉത്തരവാദിത്വം ഏറ്റെടുക്കൽ കാര്യങ്ങളെ നേരെ സ്വീകരിക്കുന്നതിൽ നമ്മെയും ബോധവാന്മാരാക്കും.

ട്രിയർ നഗരം 
സുപ്രധാന ജനകീയ കാര്യങ്ങൾ ക്രമപ്പെടുത്തുന്നതോടൊപ്പംതന്നെ  പൊതുജനാരോഗ്യത്തിനും മറ്റ് സാമൂഹ്യ ശുചിത്വത്തിനും ഏറ്റവും ഉയർന്ന സ്ഥാനം നൽകണമെന്നുള്ള വലിയ തിരിച്ചറിവു യൂറോപ്യൻ സമൂഹത്തിനുണ്ട്. വൃത്തിയുള്ള   താമസസ്ഥലവും, വീടുകളും, പരിസരങ്ങളും, ഗ്രാമങ്ങളും, നഗരങ്ങളും, റോഡുകളും, ജലാശയങ്ങളും, തെളിഞ്ഞ അന്തരീക്ഷവും, തൊഴിൽ സ്ഥലങ്ങളും ഉണ്ടായിരിക്കുക, അതിനെ സംരക്ഷിക്കുക. അതുപോലെ തന്നെ മലിനജലവും ഉപയോഗശൂന്യവസ്തുക്കളും സംസ്കരിക്കുക, മേന്മയുള്ള ഭക്ഷണസാധനങ്ങളുടെ ശരിയായ സംഭരണവും, ഉത്പാദനവും വിതരണവും പിഴവില്ലാതെ സാധിക്കുക. പൊതുജനാരോഗ്യവും അതിനായുള്ള ക്രമീകരണങ്ങളും ശുചിത്വനടപടികളും നിരീക്ഷിക്കുകയും ചെയ്യുക. വായു, ജലം, ഭൂമി മണ്ഡലങ്ങളുടെ ശുചിത്വവും സംരക്ഷണവും നിരീക്ഷണവും നടത്തുക. ഇവയെല്ലാം അടിസ്ഥാനപ്പെടുത്തിയ പൊതുവിദ്യാഭ്യാസവും, വ്യക്തി ശുചിത്വവും ബോധവൽക്കരണവും മദ്ധ്യകാലഘട്ടം മുതലേ ശ്രദ്ധിക്കപ്പെട്ട ജർമ്മൻകാരുടെ തനിമനിറഞ സാമൂഹ്യജീവിതത്തിലെ  സവിശേഷതകൾ ആയിരുന്നു.

പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലം മുതലിങ്ങോട്ടു രണ്ടാംലോക മഹായുദ്ധകാലം വരെ ജർമ്മനിയിൽ ഉണ്ടായ ജനസംഖ്യാവർദ്ധനവും അതുമൂലമുണ്ടായ നിത്യോപയോഗ വസ്തുക്കളുടെ ആവശ്യവും പെരുപ്പവും മലിനാവശിഷ്ടകൂമ്പാരങ്ങളുടെ വർദ്ധനവും അവരുടെ സാമൂഹ്യജീവിത സുരക്ഷിതത്വത്തിന് ശക്തിയേറിയ വെല്ലുവിളികളായിരുന്നു.

മദ്ധ്യയുഗകാലഘട്ടത്തിൽ ഉണ്ടായതുപോലെ യൂറോപ്പിൽ പകർച്ച വ്യാധി കളുടെ വലിയ അപകടസൂചനകൾ ഉണ്ടായി. മാലിന്യകൂമ്പാരങ്ങൾ നഗര വീഥികളിൽനിന്നും, ജലാശയങ്ങളിൽനിന്നും, ഭവനപരിസരങ്ങളിൽ നിന്നും, കൃഷിസ്ഥലങ്ങളിൽനിന്നും, വ്യവസായശാലകളിൽനിന്നും, അറവുശാലകളിൽനിനും കർശനമായി നീക്കം ചെയ്യണം. മാലിന്യങ്ങൾ നിർമാർജനം ചെയ്യുന്നതിലൂടെ മാത്രമേ പൊതുസാമൂഹ്യജീവിതവും സാമ്പത്തികവും ഭദ്രമാവുകയുള്ളൂയെന്ന തത്വം ജർമ്മൻ ജനത പൂർണ്ണമായി അംഗീകരിച്ചു.

ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലും വ്യവസായവത്കരണത്തിന്റെ  തുടക്കം മുതൽ മാലിന്യവസ്തുക്കളുടെ ശാസ്ത്രീയമായ  സംസ്കരണവും ഫലപ്രദമായും  തടസ്സമില്ലാതെയും പ്രവർത്തിക്കാനുള്ള ഔദ്യോഗിക സംവിധാനങ്ങളും  നടപടികളും ഉണ്ടായി. ഗ്രാമസഭകൾ പ്രാദേശികമായി പ്രവർത്തന യോഗ്യമായ  ശുദ്ധജലവിതരണവും സംരക്ഷണവും, മലിനജല നിർമാർജനത്തിന്വേണ്ടി  അണ്ടർഗ്രൌണ്ട്  ഓവുചാലുകളും സ്ഥാപിച്ചു. നിയമാനുസൃതമായതും ക്രമാനുഗതവുമായ ശുദ്ധജലവിതരണം എവിടെയും അന്ന്  വിജയകരമായി നടപ്പാക്കപ്പെട്ടു. പൊതുനിരത്തുകൾ ജലമുപയോഗിച്ച് കഴുകി വൃത്തിയാക്കുന്ന നടപടികൾ ഓരോന്നും  ക്രമേണ യന്ത്രവത്കൃത ഉപകരണങ്ങൾ  ഉപയോഗിച്ചു ചെയ്തുതുടങ്ങി. പലപ്പോഴും നഗരങ്ങളിലെ  പാതകളിൽ വാഹനജനത്തിരക്കുമൂലവും റോഡുകൾ കഴുകുന്നത് ക്രമമായി കഴിഞ്ഞില്ലായെന്നത് വസ്തുതയാണ്.

1810-1847 കാലഘട്ടത്തിൽ അന്നത്തെ മെഗാ നഗരങ്ങളായ ബർലിനിൽ  ജനസംഖ്യ ഒന്നേമുക്കാൽ ലക്ഷവും, മ്യൂനിച്ചിൽ അമ്പതിനായിരവും (1811ൽ) ഉണ്ടായിരുന്നിടത്ത് ഇപ്പോൾ പത്തുലക്ഷം കവിഞ്ഞു. അവിടങ്ങളിൽ മലിന വസ്തുക്കളുടെ നീക്കം ചെയ്യലും സംസ്കരണവും നഗരശുചീകരണവുമെല്ലാം സർക്കാരിന് പുകയുന്ന പ്രശ്നമായി. പ്രശ്നപരിഹാരം സർക്കാർതന്നെ  നേരിട്ട് ഏറ്റെടുത്തു. ഇതിനാൽ നഗരസഭകൾക്ക്   മാലിന്യസംസ്കരണവും നഗര ശുചീകരണവും വിജയകരമായി നിർവഹിക്കാൻ കഴിഞ്ഞു. അവയെല്ലാം കൃത്യമായിപ്പറഞ്ഞാൽ ഈ പദ്ധതി നടപ്പാക്കുന്നതിനുള്ള ചുമതലയും ഉത്തരവാദിത്വങ്ങളും പഞ്ചായത്തും, മുനിസിപ്പാലിറ്റിയും നഗരസഭയും ഏറ്റെടുക്കുകയാണ് ചെയ്തത്.

അങ്ങനെ 1893ലെ പ്രോയ്‌സിഷൻ പഞ്ചായത്ത് ആക്ട് ( കമ്മ്യൂണൽ ആക്റ്റ് ) പ്രാദേശിക അധികാരികൾക്ക്, മാലിന്യ നിർമാർജന പദ്ധതികൾ ക്രമമായും വിജയകരമായും നടത്താനുള്ള ചെലവുകൾക്കായി അതതു പ്രദേശങ്ങളിലെ  സ്ഥലവാസികളിൽനിന്നും ഫീസ്‌ ഈടാക്കാനുള്ള അധികാരം ലഭിച്ചു. ഗവണ്‍മെണ്ടിന്റെ ഈ പദ്ധതിയിൽ നിർബന്ധിത പങ്കാളിത്തം ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് നിയമം അനുശാസിച്ചു. ജർമ്മനിയിലെ ഗ്രാമ-നഗര ശുചീകരണ പ്രക്രിയയുടെ ഭാഗമായ മാലിന്യവസ്തു ശേഖരണവും നീക്കം ചെയ്യലും സംസ്കരണവും സംബന്ധിച്ച നിയമനിർമ്മാണം നടന്നത് ഒരേവിധത്തിലോ ഒരേ കാലഘട്ടത്തിലോ ആയിരുന്നില്ല.

പത്തൊൻപതാം നൂറ്റാണ്ടിൽ മലിനജലം ഒഴുക്കി നീക്കം ചെയ്യുന്നതിന്  ഇക്കാലത്തുള്ളതുപോലെയുള്ള ഒഴുക്ക് ചാലുകൾ നിർമ്മിച്ചിരുന്നു. ഇവയിൽ ഒഴുകിയെത്തിച്ചേർന്ന ചെളിക്കൂമ്പാരങ്ങൾ അപ്പോഴപ്പോൾ പമ്പ് ചെയ്തു നീക്കം ചെയ്തിരുന്നു. അവ കർഷകരുടെ കൃഷിസ്ഥലങ്ങളിൽ വളമായി  ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്.

ജർമ്മനിയിൽ എണ്ണമറ്റ വ്യവസായശാലകളും എനർജി സംഭരണത്തിനുള്ള ഖനന ജോലികളും അറ്റോമിക് എനർജി നിർമ്മിക്കുന്നതുനുവേണ്ടിയുള്ള യുറേനിയം സംസ്കരണവും അതുപോലെയുള്ള വൻകിട പദ്ധതികളും വർദ്ധിച്ചതോടെ മാലിന്യങ്ങളുടെ നീക്കം ചെയ്യലും സംസ്കരണവും കൂടുതൽ ക്ലേശകരമായി. ദിനംപ്രതിയുള്ള ആയിരക്കണക്കിന്  ടണ്‍ മാലിന്യം നീക്കം ചെയ്തു സംസ്കരിക്കുകയെന്നതു ഭാരിച്ച ഒരു ഉത്തരവാദിത്വമാണ്.

പരിസര മലിനീകരണം നടക്കുന്നത് ഏതു രാജ്യത്തായാലും വേണ്ടില്ല, പൊതു   ജീവിതം അപകടത്തിലാക്കുന്ന ഒരു മഹാവിപത്തായിത്തന്നെ ജനങ്ങളും സർക്കാരും മനസ്സിലാക്കണം. കേരളീയർ വീണ്ടുവിചാരമില്ലാതെ മാലിന്യം നീക്കം ചെയ്യുന്നതിലുണ്ടായ നിരുത്തരവാദിത്വവും അതുമൂലം കേരളത്തിൽ പൊതുജീവിതത്തിൽ ഉണ്ടായ നഷ്ടങ്ങളും ഇതുവരെ മലയാളികൾ ആരും ശ്രദ്ധിക്കപ്പെടാതെയിരിക്കുന്നു. ഈ നഷ്ടം ഇന്നത്തെ തലമുറക്കും വരുന്ന തലമുറക്കും നികത്താനൊക്കുമോ? നമ്മുടെ പിഴവുകൾ നാം മനസ്സുതുറന്നു  സമ്മതിക്കണം. ഈയൊരു തിരിച്ചറിവു എന്നു നമ്മെ സഹായിക്കുമെങ്കിൽ, അതായിരിക്കും നമ്മുടെ പൊതുജീവിതത്തിൽ ഒരു പുതിയ സാമൂഹിക  പ്രശ്നപരിഹാരമായിത്തീരാനുള്ള അടിസ്ഥാനം .
/gk 
--------------------------------------------------------------------------------------------------------------------------------------
 *  "പ്രതിഛായ" രാഷ്ട്രീയ-സാംസ്കാരിക വാരികയിൽ 
03.11.2010-ൽ പ്രസിദ്ധീകരിക്കപ്പെട്ട  ലേഖനം.

Sonntag, 16. Juni 2013

ധ്രുവദീപ്തി // കവിത // അളന്നകന്ന ഇഴനൂലുകൾ // നന്ദിനി-അളന്നകന്ന  ഇഴനൂലുകൾകുറ്റമറ്റതാം ഉറ്റ ബന്ധങ്ങളിൽ
കുത്സിത സ്നേഹ ബന്ധിത പ്രേരണ
ഊറ്റമുൾക്കൊണ്ട ചിരകാല സ്മരണയിൽ
ഉറ്റവർ ഉടയവർ സർവ്വസമസ്യകൾ

ഉറ്റവർ ചൊല്ലിപ്പഴകിയ പാഠങ്ങൾ
ഉറ്റസ്നേഹത്തിൻ പരിലാളനങ്ങളായ്
ഏറ്റുവാങ്ങി വളർന്ന തലമുറ
ഉറ്റവരെ ഊറ്റും കലികാല കാഴ്ചകൾ
                                       
ഉടയവർ മാറിമറിഞ്ഞു വന്നീടവെ
ഉറ്റവർ ദൂരെ മറഞ്ഞു നിന്നീടവേ ...
പോയ കാലങ്ങളെല്ലാം പേറ്റുനോവുകൾ പോലും
ആട്ടിയകറ്റി ഉടയവർ വാഴവെ ..
                                 
ഇറ്റു സ്നേഹത്തിനായ് കേഴും മനസ്സുകൾ
ഇരകളായ് മാറി കുരുങ്ങവെ ചൂണ്ടയിൽ ..
പകുത്ത ഹൃദയത്തിൽ പിടഞ്ഞ ജന്മങ്ങളിൽ
ഉറ്റവർ വീണ്‍വാക്കായ് അലിഞ്ഞു പോയീടവേ... 

എന്തിനോ വേണ്ടി തിരഞ്ഞ  കണ്‍കോണുകൾ
ആരെയോ തേടി അലഞ്ഞ കട മിഴി ...
ആർക്കോ വേണ്ടി നനഞ്ഞ കവിൾത്തടം
ആരെന്നറിയില്ല ആർക്കെന്നറിയില്ല ...

ആരോ മെനഞ്ഞ തിരക്കഥ തന്നിലെ
ആട്ടക്കാരുടെ ജീവിതക്കാഴ്ചകൾ...
തന്നിലേയ്ക്കുൾക്കൊണ്ട  ഇന്നിൻ തലമുറ
ആടിത്തിമിർത്തുവോ ആട്ടക്കലാശമായ്...

കലക്കവെള്ളത്തിൽ തെളിഞ്ഞ ചിത്രങ്ങളിൽ
കഷ്ടനഷ്ടക്കണക്കേറി നിന്നീടുമ്പോൾ
ഉടയവർ  ലാഭത്തിലൂന്നി അകലവേ
ഉറ്റവർക്കായ് തെളിയുമോ കൈത്തിരി...
                                                                            

നന്ദിനി, Poona, India, 04.05.2013

Freitag, 14. Juni 2013

ധ്രുവദീപ്തി // Panorama // ജർമ്മനിയെക്കുറിച്ച്പറയുമ്പോൾ // George Kuttikattu

ധ്രുവദീപ്തി :


Panorama //  


ജർമ്മനിയെക്കുറിച്ച്പറയുമ്പോൾ //

George Kuttikattu 

                                                ഒടുവിൽ ജനാധിപത്യം വിജയിച്ചു.
                                                                                                                                                                                                                                                 
 നാസികളുടെ പാർലമെന്റ് സമ്മേളനം 
തിരാളികളെ തടവിലാക്കി അവരുടെ പേരിനു പകരം നമ്പരിട്ട് അരുംകൊല നടത്തിയത് വർഗ്ഗീയതയുടെ മുഖമൂടി ധരിച്ചിരുന്ന  ജർമ്മനിയിലെ നാസ്സി റെജിമെന്റാണ്. അത്പക്ഷേ ജർമ്മനിയെപ്പറ്റി കേൾക്കുന്ന ആരുടെയും ആദ്യ വികാരം അങ്ങനെയായിരിക്കും. ശരിയാണ്; മനുഷ്യാവകാശങ്ങൾ പരസ്യമായി  അവിടെ നിഷേധിക്കപ്പെട്ടു.

വെറുക്കപ്പെട്ട  യഹൂദരെ മാത്രമല്ല, സിന്ധിയും റോമയും  ക്രിസ്ത്യാനിയും മുസ്ലീമും മറ്റു രാജ്യങ്ങളിലെ ജനങ്ങളും അടങ്ങിയ അനേകലക്ഷം മനുഷ്യരെ നാസ്സികൾ നിഷ്കരുണം കൊന്നുകളഞ്ഞു.  വർഗ്ഗീയതയുടെ  ഇരുൾമറയിൽ  മനുഷ്യജന്മങ്ങളെ വെറും കീടങ്ങളായി കരുതിയ അഡോൾഫ് ഹിറ്റ്ലറുടെ ആജ്ഞാശക്തിയിൽ ലോകം ഞെട്ടി വിറച്ചു. പക്ഷെ, അഡോൾഫ് ഹിറ്റ്ലറുടെ ഭീകര രഹസ്യഅജണ്ടയ്ക്ക് പിന്നീട് ജർമ്മനിയിലോ ആകെമാന ലോകത്തിലോ ഒരു സ്ഥാനമുണ്ടായില്ല. ഹിറ്റ്ലറുടെ ക്രൂരതയുടെ തത്വശാസ്ത്രം ജനം തള്ളിക്കളഞ്ഞു. ഒടുവിൽ ജനാധിപത്യം വിജയിച്ചു. ജനക്ഷേമപ്രവർത്തനങ്ങളുടെ പുരോഗതിക്കു തടസം ഉണ്ടാക്കുന്ന യാതൊന്നും യാഥാത്ഥ്യ മായില്ലയെന്നാണു നമുക്ക് മനസ്സിലാക്കാവുന്നത് . 


 അഡോൾഫ് ഹിറ്റ്‌ലർ 
ചോരപ്പുഴ ഒഴുക്കിയ രണ്ടാംലോക മഹായുദ്ധം ചരിത്രമായി കഴിഞ്ഞു. കല്ലി ന്മേൽ കല്ലുപോലും ശേഷിക്കാത്തതു പോലെ തകർന്ന ജർമ്മനിക്ക് അധിക നീണ്ടകാലം പോലും വേണ്ടി വന്നില്ല.   അവിശ്വസനീയമായ  മനുഷ്യ ഭാവനകൾ ക്കപ്പുറത്തുള്ള അത്ഭുതകരമായ മാറ്റ ങ്ങളാണ് ജർമ്മനി കൈവരിച്ചത്. ഇതേക്കു റിച്ച്പറയുമ്പോൾ ജർമ്മൻ സാമൂഹ്യ ജീവിതഘടനയിലും ജീവിതശൈ ലിയിലുമുണ്ടായ മാറ്റങ്ങളും അതിനെ ല്ലാം അടിസ്ഥാനകാരണമാക്കിയ വിവിധ സാമൂഹ്യസാമ്പത്തിക പശ്ചാത്തലങ്ങളും വികസന കാഴ്ചപ്പാ ടുകളും ഇവയ്ക്കെല്ലാം  പ്രേരകമായിത്തീർന്ന രാഷ്ട്രീയസാഹ ചര്യങ്ങളും എന്തായിരുന്നുവെന്ന് വിവിധ തരത്തിലുള്ള അനുബന്ധവിഷയങ്ങളെ ചേർത്ത് നാം ഹൃസ്വമായി അവലോകനം ചെയ്യേണ്ടിയിരിക്കുന്നു.
1945- മഹായുദ്ധം അവസാനഘട്ടത്തിലെത്തി നിൽക്കുന്നു. ലോക ശക്തിനേതാക്കളായ യുദ്ധവിജയികളുടെ 1945-ലെ "യാൾട്ടാ" കോണ്‍ഫറ ൻസിൽ  യുദ്ധാനന്തര ജർമ്മനിയുടെ ഭാവി നിശ്ചയി ച്ചു. അങ്ങനെ, 1949- ൽ യുദ്ധാനന്തര ജർമ്മനിയെ രണ്ടായി പശ്ചിമ ജർമ്മനിയും പൂർവ്വ ജർമ്മനിയുമെന്ന പേരിൽ വിഭജിച്ചു.
 
  ജോണ്‍. എഫ്. കെന്നഡി, വില്ലിബ്രാണ്ട്, 
കോണ്‍റാഡ് അഡനോവർ- 

പക്ഷെ, 1961- ൽ ബെർലിൻമതിൽ  നിർമ്മിച്ച്  ജർമ്മൻജനതയെ രണ്ടായി വിഭജിച്ച സംഭവം ലോകജനതയെ വീണ്ടും ഞെട്ടിച്ച അപ്രതീക്ഷിത വെള്ളിടിയായിരുന്നു. യു. എസ്. എയും, റഷ്യയും രാഷ്ട്രീയ ശീത സമരത്തിനു വിഭജിക്കപ്പെട്ട ഇരു ജർമ്മൻ വിഭാഗങ്ങളെയും വേദി യാക്കിത്തീർക്കുകയും ചെയ്തു. വർഗ്ഗ വിദ്വേഷം വരുത്തിവച്ച ചോരപ്പുഴ യുടെ ഒഴുക്കിന് ഒരിക്കൽ ക്കൂടി ശക്തികൂട്ടാൻ സാമ്രാജ്യ ശക്തിക ളുടെ ശീതയുദ്ധം കാരണ മായേക്കു മോയെന്നുപോലും ലോകം ഭയപ്പെട്ട നാളുകളാണ്,പിന്നീടിങ്ങോട്ടുണ്ടായത്..

 രണ്ടായി വിഭജിക്കപ്പെട്ട ഒരു ജനത.

  എന്നാൽ  9. 11. 1989 -ൽ ജർമ്മൻ ജനതയെ രണ്ടാക്കി വിഭജിച്ച ബെർലിൻഭിത്തി തികച്ചും അപ്രതീക്ഷിതമായിത്തന്നെ അത്ഭുതകരമായ ആഹ്ളാദം ഉണ്ടാക്കിക്കൊണ്ട് പൊളിച്ചുനീക്കപ്പെട്ടു. ഈ മഹാ സംഭവം, മനുഷ്യാവകാശത്തിനു വേണ്ടി ജർമ്മൻ ജനത നയിച്ച സമാധാനവിപ്ലവം ജനാധിപത്യത്തിന് ഒരു ലോകോത്തര മാതൃകയാവുകയായിരുന്നു. പൊളിച്ചു നീക്കപ്പെട്ടു തകർന്നുകിടക്കു ന്ന ഭിത്തിക്ക് മുൻപിൽനിന്നു ജർമ്മൻ ജനത അത്യാവേശത്തോടെ അത്യൂച്ച സ്വരത്തിൽ "ഞങ്ങൾ ഒരു ജനത"യെന്നു പ്രഖ്യാപിച്ചു.

  ജർമ്മൻ ചാൻസലർ 
    അൻഗേല  മെർക്കൽ
ജനാധിപത്യം ഒടുവിൽ വിജയിച്ചു. ജനതകളുടെ മനുഷ്യാവകാശം അവർക്ക് സ്വന്തമായി വീണ്ടും അംഗീകരി ക്കപ്പെട്ടു. ഇരുജർമ്മനികളും വീണ്ടും ഒന്നായി. ഒന്നായിത്തീരാൻ കൊതിച്ച വേർപെടു ത്തപ്പെട്ട ഹൃദയങ്ങൾ വീണ്ടും ഒന്നായിച്ചേർന്നു. നാസ്സിപ്പടയുടെ ഭീകരാ ക്രമണത്തിൽ നിശേഷം തകർക്കപ്പെട്ട ജർമ്മനിയും  മറ്റു ചില ചില യൂറോപ്യൻ രാജ്യങ്ങളും ഇന്ന് കാണുന്ന നിലയിലേ യ്ക്ക് അതിവേഗം ഉയർത്തെഴുന്നേൽ ക്കുമെന്നു അന്ന് ഒരു പക്ഷെ ഒരാളും കരുതിയിട്ടുണ്ടാവില്ല.
                              

      സംയോജിക്കപ്പെട്ട നവീന ജർമ്മനി ഒരു ജനാധിപത്യ രാജ്യമാണ്. രാജ്യനിയമങ്ങൾ ക്കും പൌരാവകാശങ്ങൾക്കും അത്യൂന്നത സ്ഥാനവും അംഗീകാരവും നൽകുന്ന രാജ്യമാണ്. ചക്രവർത്തിമാർ മുതൽ ജർമ്മൻ രാഷ്ട്രരൂപീകരണം  (1871) നടത്തിയ ഓട്ടോ ഫൊൻ  ബിസ്മാർക്കും, ഏകാധിപതി അഡോൾഫ് ഹിറ്റ്ലറും, ഭരിച്ച ജർമ്മനിയുടെ പൂർവ്വകാല സാമ്രാജ്യചരിത്രവും വിഭജിക്കപ്പെട്ടു പോയ  ജർമ്മനികളുടെ ഏകീകരണ ചരിത്രവും ഭാവിഭരണ ഘടനയും സൂക്ഷ്മമായി നോക്കിയിൽ മറ്റൊരു പ്രത്യേകതയുംകൂടി നമുക്ക് കാണാൻ കഴിയും .


മുൻ ജർമ്മൻ ചാൻസലർ 
ഹെൽമുട്ട് കോൾ
നവീന ജർമ്മനിക്ക് ഇന്ത്യയുടെ മഹാത്മാഗാന്ധിയെപ്പോലെ ആദരിക്കപ്പെടുന്ന ഒരു രാഷ്ട്ര പിതാവില്ല. രാഷ്ട്ര പിതാവെന്ന പേരിൽ ആദരവു അർഹിക്ക പ്പെടുന്നതു ഓട്ടോ ഫൊൻ ബിസ്മാർക്കിനെ ആണ്. ജർമ്മനിയെ ഒരു ഫെഡറൽ ജർമ്മൻ റിപ്പബ്ലിക്ക് ആക്കി 1871 -ൽ  രൂപം നല്കിയത് അദ്ദേഹമാണല്ലോ. മഹാനായ കോണ്‍റാഡ് അഡനോവർക്ക്, യുദ്ധാനന്തര നവീന പശ്ചിമ ജർമ്മനിയുടെ പുനർഘടനയ്ക്ക് നേതൃത്വം നൽകിയെന്നത്കൊണ്ട് ഒരു നവീനജർമ്മനിയുടെ രാഷ്ട്രപിതാവെന്ന നിറഞ്ഞ അംഗീകാരവുമാണ് ജർമ്മൻജനത നല്കുന്നത്. അത്പക്ഷെ പശ്ചിമ ജർമ്മനിയുടെ ആദ്യചാൻസലറെന്ന നിലയിലും പശ്ചിമ ജർമ്മനിയുടെ സാമ്പത്തിക വികസനം ലോകരാജ്യങ്ങളുടെ മുന്നിൽ ശക്തിപ്പെടുത്തിയതു അദ്ദേഹമാണെന്നുള്ളതുകൊണ്ടുമാണ്. പക്ഷെ, വിഭജിക്കപ്പെട്ടു പോയ ജർമ്മൻജനതയാണ് ഒരു നവീന ഏകീകൃത ജർമ്മനിയുടെ പിതാക്കൾ എന്ന് പറയുന്നതാണ് കൂടുതൽ ശരി എന്നാണെനിക്ക്  തോന്നുന്നത്. അതിനെ ഇങ്ങനെ കാണാം:


ജോണ്‍.എഫ്.കെന്നഡി
(ബർലിനിൽ)
ബെർലിൻ മതിൽകെട്ടി ഉയർത്തി ജർമ്മൻ ജനതയെ രണ്ടായി വിഭജിച്ച നിമിഷം മുതൽ "ഞങ്ങൾ ഒരു ജനതയാണ്" എന്ന് ദൃഢപ്രതിജ്ഞ ചെയ്തവരാണ് അവർ എന്നത് ചരിത്രമായി. ജനാധിപത്യം വിജയിച്ച നിമിഷം മുതൽ നേതാക്കളായ കോണ്‍ റാഡ് അഡനോവർ, വില്ലി ബ്രാൻഡ്, ഹെൽമുട്ട് ഷ്മിറ്റ്, ഹെൽമുട്ട് കോൾ, ജോണ്‍ എഫ്. കെന്നഡി, റൊണാൾഡ് റെഗൻ, ഗോർബചോവു, തുടങ്ങി വിവിധ ജനാധിപത്യ രാഷ്ട്രീയ പാർട്ടി കൾ, സംഘടനകൾ, മത നേതൃത്വങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇരുജർമ്മനി കളിലെയും ജനങ്ങളാണ് ജർമ്മനിയുടെ ബഹുമുഖ ഭാവിപുരോഗതി  നിശ്ചയിച്ചത്.

മഹായുദ്ധത്തിൽ തകർന്നു തറപറ്റിയ ജർമ്മനിയുടെ പുന:ർ നിർമ്മാണത്തിൽ അവർക്കൊപ്പം നിരവധി ലോകരാജ്യങ്ങളും സജ്ജീവപങ്കുവഹിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പുനർനിർമ്മാണ ജോലികൾ ക്ക് വിദേശതൊഴിലാളികളെ    ക്ഷണിച്ചുവരുത്തി. ജർമ്മനി വികസിക്കു കയാണ്. അങ്ങിനെ ജർമ്മനി ഒരു മോഡേണ്‍ ജനാധിപത്യരാജ്യമായി ഉയർന്നിരിക്കുന്നു. 


 ബർലിൻ മതിൽ 
ജർമ്മൻ സംസ്കാരവും ജീവിത ശൈലിയും ആചാരവും നൂറ്റാണ്ടുകളുടെ പഴക്കമുള്ള താണ്. വിവിധ വംശങ്ങളുടെ കുടിയേറ്റ ങ്ങളും സംസ്കാരസംയോജനങ്ങളും നൂറ്റാണ്ടുകളിലൂടെ ഉണ്ടായിട്ടുമുണ്ട്. ഉന്നത സംസ്കാരം പുലർത്തിയിരുന്ന കെൽറ്റിക് വംശജരും മറ്റു നിരവധി  വംശങ്ങളും യഹൂദവംശവും എല്ലാ സംസ്കാരവും മറ്റു വ്യത്യസ്ഥമതങ്ങളും സംസ്കാരങ്ങളു മെല്ലാം ജർമ്മൻ സാമൂഹ്യ ജീവിതത്തിലെ  അവിഭക്തഘടകങ്ങളാണ്. ജർമ്മൻ സാമൂഹ്യജീവിതത്തിലെ നിലവിലുള്ള ഏറെ പ്രത്യേകതകൾ നിറഞ്ഞ മാറ്റങ്ങളും ചലനങ്ങളുംപോലെ മുൻകാല സാമ്രാജ്യ ഏകാധിപതികളുടെ അധികാരക്കൊതി യിൽ ഉണ്ടായ സാമൂഹ്യ രാഷ്ട്രീയ  ചരിത്ര പശ്ചാത്തലങ്ങളും ചൂണ്ടിക്കാണിക്കുന്ന അറിവുകളും ഒരുപക്ഷെ പുതിയ തലമുറയ്ക്ക് വീണ്ടുവിചാരം ഉണ്ടാക്കുവാൻ കഴിഞ്ഞിട്ടുണ്ടാകണം. ഈ തിരിച്ചറിവു പുതിയ പുതിയ വികസന ശൈലിക്ക് സഹായകമായിട്ടുണ്ടെന്നുവേണം മനസ്സിലാക്കാൻ.

അധികാരക്കൊതി, മനുഷ്യക്കുരുതി, വർഗ്ഗവിദ്വേഷം, തൊട്ടുകൂടായ്മ  തുട ങ്ങിയ പ്രയോഗ പ്രകടനങ്ങൾ ചരിത്രത്തിൽ അറപ്പും വെറുപ്പും ഉണ്ടാക്കി യിട്ടുള്ളവതന്നെയാണെന്നു ചരിത്രം നമുക്ക് പറഞ്ഞു തരുന്നുണ്ട്. ഒരു മഹാ യുദ്ധത്തിനു വെടിമരുന്നിട്ട യഹൂദ വംശവിദ്വേഷത്തേക്കുറിച്ചും മാത്രമല്ല  പൊതുവെ നമ്മുടെയെല്ലാം മനുഷ്യാവകാശങ്ങളെക്കുറിച്ചും ധാരാളമായി നാമൊക്കെ അഭിപ്രായങ്ങൾ പറയുന്നുണ്ട്. എന്നാൽ-കടുത്ത സാമ്പത്തിക തകർച്ചയിൽ നിപതിച്ചിരുന്ന ജർമ്മൻവംശജർ തൊഴിലില്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും ഭീകരമുഖം കണ്ടു. ദാരിദ്ര്യമകറ്റാൻ യഹൂദകുടുംബങ്ങളുടെ പടിക്കൽ ജോലിക്കും ഭക്ഷണത്തിനും യാചിക്കേണ്ട ദുർഗതി അവർക്ക് ഉണ്ടായിയെന്നത് ഒരു വസ്തുതയായിരുന്നു. സമ്പത്ത് കൈകാര്യം ചെയ്തവർ അന്ന് യഹൂദരായിരുന്നു. ജനങ്ങളിലെ തൊഴിലില്ലായ്മയുടെയും ദാരിദ്രത്തിന്റെയും  ദയനീയ സ്ഥിതി മുതലെടുത്തുകൊണ്ടു, ദാരിദ്ര്യം തുടച്ചു നീക്കാനും, തൊഴിൽ നൽകാനും തങ്ങൾക്കു കഴിയുമെന്ന വാഗ്ദാനങ്ങൾ നാസ്സി പാർട്ടി പ്രചാരണം നൽകി. അഡോൾഫ് ഹിറ്റ്ലറുടെ രഹസ്യ   അജണ്ടായുടെ വഴികൾ എങ്ങോട്ടാണെന്ന് അന്ന് ജർമ്മൻ ജനതയ്ക്ക് ഒട്ടും ബോദ്ധ്യപ്പെടാൻ കഴിഞ്ഞില്ല. തങ്ങൾ ഹിറ്റ്ലർക്ക് നൽകുന്ന പിന്തുണ അന്ന് വരാനിരിക്കുന്ന ഒരു ഭീകരദുരന്തത്തിനു കാരണമാക്കുമെന്നും ജർമ്മൻ ജനത ഒട്ടും കരുതിയില്ല.

       യഹൂദവിരോധത്തിനു വഴിമരുന്നിട്ട ഒരു ഭീകരസത്യം ! 

കോണ്‍സെൻ ട്രേഷൻ ക്യാമ്പിൽ 
തടവുകാർക്കുള്ള കട്ടിൽ
അവർക്ക് ഒന്ന് മാത്രമേ ചെയ്യുവാൻ അപ്പോൾ കഴിയുമായിരുന്നതുള്ളൂ. അത്, ഹിറ്റ്ലറുടെ  ഇശ്ചാശക്തിയെ വലതുകരംനീട്ടി ഉയർത്തി അഭിവാദ്യം ചെയ്യുവാൻ മാത്രമായിരുന്നു. "ഹൈൽ ഹിറ്റ്ലർ "! യഹൂദവിരോധത്തിനു വഴിമരുന്നിട്ട ഒരു ഭീകരസത്യം ! ഇത് പറയുന്നത് ഈ ദുരനുഭവം നേരിലനുഭവിച്ച ഇക്കാലത്തു അവശേഷിക്കുന്ന  മുതിർന്ന തലമുറയാണ്. എന്നാൽ വർഗ്ഗ വിദ്വേഷത്തെക്കുറിച്ചും മനുഷ്യ സ്നേഹത്തെക്കുറിച്ചുമെന്താണ്  മഹാത്മാഗാന്ധിയുടെ ആത്മകഥ യിൽ പറഞ്ഞതെന്നുകൂടി ഇപ്പോൾ പുന:ർചിന്തിക്കുന്നത്, ഏകീകൃത ജർമ്മനിയുടെ പുരോഗതിയുടെ  അടിസ്ഥാനമെങ്ങനെയെന്നുകൂടി മനസ്സിലാക്കാനും നല്ലതാണ്. അതിങ്ങനെ നമുക്ക് വായിക്കാം:

 മഹാത്മാ ഗാന്ധിജി 
"നമുക്ക് ഏറ്റവും വലിയ സാമൂഹ്യസേവനം ചെയ്യുന്ന ചില വർഗ്ഗങ്ങളെ നമ്മൾ ഹിന്ദുക്കൾ "തൊട്ടു കൂടാത്തവരായി "അപ്പാടെ പുറംതള്ളി . ക്രൈസ്തവ രുടെ ഇടയിൽ യഹൂദർ തൊട്ടുകൂടാത്തവരായി. ഇന്ത്യ ക്കാർ ഘെറ്റൊയിൽ തിങ്ങി താമസിക്കുന്ന തൊട്ടുകൂടാത്തവ രായി. പുരാതന യഹൂദർ മറ്റെല്ലാവരെയും ഒഴിവാക്കിക്കൊണ്ട് സ്വയം ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ടവരായി പ്രവർത്തിച്ചു. കറുത്ത വർഗ്ഗക്കാർ വെളുത്തവർഗ്ഗത്തിന് തൊട്ടുകൂടാത്തവരായി. അങ്ങനെ ഒരേ രാജ്യത്ത് താമസിക്കുന്നവർ പരസ്പരം തമ്മിൽ  അന്യരോ അവഗണിക്കപ്പെട്ടവരോ ആയി" എന്നാണു ഗാന്ധിജി എഴുതിയത്. മഹാത്മാ ഗാന്ധിയെ ഹൃദയത്തിൽ ആദരിക്കുന്ന ഒരു ജനതയാണ് ജർമ്മൻകാരെന്നും പറയട്ടെ

ഹിറ്റ്ലറും  ഭിന്നവർഗ്ഗ വിദ്വേഷവും-  


ചിത്രം -ലേഖകൻ ജർമ്മനിയിലെ
ഡാഹൌവിൽസ്ഥാപിച്ചിരുന്ന
കോണ്‍സെൻട്രേഷൻ ക്യാമ്പിൽ  -
-
 മഹാത്മാഗാന്ധിയുടെചിന്തയുടെ  ആത്മീയശക്തി പ്രഭാവമായിരുന്നില്ല ഹിറ്റ്ലർക്കുണ്ടായിരുന്നത്. മനുഷ്യാ ന്തസ്സിനുമേൽ പത്തിവിടർത്തി നിന്ന ഭിന്നവർഗ്ഗവിദ്വേഷവും യഹൂദവിരോ ധവും ഒരുമിച്ചു കൂടിയപ്പോൾ ഒരു ജർമ്മൻ ഭരണാധികാരിയുടെ സിരകളിൽ വിഷം ചീറ്റിഒഴുകി. യഹൂദരും ജർമ്മൻ വംശജരും തമ്മിലുള്ള വിവാഹങ്ങൾ നടത്താൻ പോലുമുള്ള അവകാശങ്ങൾ ഹിറ്റ്‌ലറുടെ ഭരണകൂടം നിരോധി ച്ചിരുന്നു; അന്ന് മനുഷ്യാവകാശം എല്ലാവർക്കും എല്ലായിടത്തും അവകാശപ്പെട്ടതാണെന്ന ആഗോള തത്വം നിലനിൽക്കുമ്പോൾ പോലും! യഹൂദരെ മാത്രമല്ല തനിക്കെതിരെ വായ തുറന്ന ജർമ്മൻകാരെയും ജർമ്മൻ വംശജരല്ലാത്തവരെയും, തനിക്കെതിരെ പ്രവർത്തിച്ച ആരെയും അപ്പോൾത്തന്നെ  ഇല്ലെന്നാക്കാൻ ആയിരുന്നു ഏകാധിപതി അഡോൾഫ് ഹിറ്റ്ലറുടെ ഉൾ രഹസ്യ തീരുമാനം .  


ഡാഹാവ്‌ കോൺസെൻട്രേഷൻ 
 ക്യാമ്പിന്റെ ഇരുമ്പ് കവാടം 

 
"ഇനിമുതൽ ജർമ്മൻവംശജർ അമൂല്യമായ ആര്യ രക്തം ഉള്ളവർ ആകണം, അതില്ലാത്ത വരെ ഇല്ലെന്നാക്കണം." ചരിത്രം ഒരിക്കലും മാപ്പ് കൊടുക്കുകയി ല്ലാത്ത, മനുഷ്യമനസ്സുകളുടെ ഭാവനക്കുപോലും ദർശിക്കാൻ  കഴിയാത്ത  മനുഷ്യക്കുരുതിയും പീഡനങ്ങളും അരങ്ങേറി. 1200 ലധികംവരുന്ന കോണ്‍സെൻട്രേ ഷൻ ക്യാമ്പുകളിൽ തടവുകാരാ ക്കപ്പെട്ടവരുടെ ജീവൻ വിഷ വാതക കുളിമുറികളിൽ പൊലി ഞ്ഞു വീണു. നിശ്ചലമായി. ചലനമറ്റ മൃതദേഹങ്ങൾ ക്രെമാട്ടോറിയങ്ങളിൽ നീറി എരിഞെരിഞ്ഞില്ലെന്നായി. അവിടെ  ചാമ്പലായി ത്തീർന്നതു മനുഷ്യജീവൻ! - അവിടെ ആരും ആരെയും വേർ തിരിച്ചറിഞ്ഞില്ല.! ശവങ്ങൾ നിറച്ച ട്രക്കുകളുമായി നാസ്സിപ്പടയാളികൾ എങ്ങോട്ടോപോയ മറഞ്ഞു. എഴുപതുലക്ഷത്തിലധികം യഹൂദർ മാത്രമല്ല, എണ്ണമറ്റ അനേകലക്ഷം ജനജീവനുകളും ക്രൂരമായി ഇല്ലെന്നാക്കപ്പെട്ട ഭീകര ദുരന്തസംഭവം. അതായിരുന്നു, രണ്ടാംലോക മഹായുദ്ധം ! ചരിത്രം അതിനു ആ പേര് നൽകി. എഴുപതുലക്ഷത്തിലധികം യഹൂദർ മാത്രമല്ല, എണ്ണമറ്റ അനേകലക്ഷം ജനജീവനുകളും ക്രൂരമായി ഇല്ലെന്നാക്കപ്പെട്ട ഭീകര ദുരന്തസംഭവം -  അതായിരുന്നു , രണ്ടാംലോക മഹായുദ്ധം ! ചരിത്രം അതിനു ആ പേര് നൽകി  .  


മനുഷ്യാവകാശവും  ( 1 7 8 9 - 1 7 9 3 ) യുദ്ധാനന്തര ജർമ്മനിയും

 "മനുഷ്യാവകാശങ്ങൾ "എന്ന തത്വമുടലെടുത്തത് തന്നെ കൃത്യമായിപ്പറ ഞ്ഞാൽ, യഹൂദ -ക്രിസ്ത്യൻ മതങ്ങളിലെ പാരമ്പര്യവും സാമൂഹ്യജീവിത ശൈലിയും ജീവിത തത്വശാസ്ത്രവും സംസ്കാരവും കൂടിച്ചേർന്ന ആകെ മാന സാമൂഹിക മതാത്മക ജീവിതരീതിയെ അടിസ്ഥാനമാക്കിയതാ ണല്ലോ, ഈ തത്വം ആണ്, ലോകരാജ്യങ്ങൾ അവരുടെ അടിസ്ഥാന അവകാശസംഹിതയായി അംഗീകരിച്ചതും .യുദ്ധാനന്തര ജർമ്മനിയുടെ ഭരണഘടനയുടെയും  (22- മെയ് 1949 ) അടിക്കല്ല് തന്നെ "മനുഷ്യാവകാശം" ഉറപ്പു കൊടുത്തു കൊണ്ടാണല്ലോ  തുടക്കമിട്ടതും. തുടക്കത്തിൽത്തന്നെ ഇപ്രകാരം എഴുതി ചേർത്തിരിക്കുന്നു; ആർട്ടിക്കിൾ -1 - "Die Würde des  Menschen  ist  unantastbar"- "(മനുഷ്യ അന്തസ്സ് അനുലംഘനീയമാണ്‌). നിയമത്തിനു മുൻപിൽ എല്ലാമനുഷ്യരും സമന്മാരാണ്." ഓരോ വ്യക്തിക്കും അവൻ ഉൾപ്പടുന്ന   സമൂഹത്തിനും സാമൂഹ്യനീതിയും സമാധാനവും ഉറപ്പുതരുന്ന അടിസ്ഥാനശിലയായി മനുഷ്യാവകാശം ജർമ്മൻ ജനത അംഗീകരിക്കുന്നു. ഇതോടെ, അഡോൾഫ് അഴിച്ചുവിട്ട ഭിന്നവർഗ്ഗവിദ്വേഷമെന്ന ഭീകരഭൂതത്തെ ജർമ്മൻകാർ സ്വന്തം ഭരണ ഘടനയിൽ എന്നേയ്ക്കുമായി  അടച്ചുപൂട്ടി . 

         സാമൂഹ്യ മുഖമുദ്ര
 - 
ജർമ്മനിയുടെ മുൻകാല ചരിത്രം കറുത്തപാടുകൾ നിറഞ്ഞെ തെങ്കിലും യൂറോപ്യൻ യൂണിയനിലെ ഫെഡറൽ റിപ്പബ്ലിക്ക് ജർമ്മനിയുടെ പ്രശസ്തി ഗോപുരം ഇന്ന് വളരെ ഉയരത്തിലാണ്‌. ജർമ്മനി ചെറിയ ഒരു രാഷ്ട്രമാണ്. യൂറോപ്പിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രവുമാണ്.  ലോകസംസ്കാരങ്ങൾ കൂടിച്ചേരുന്ന ഒരു പൊതുവേദിയാണ് ജർമ്മനി. ഈയടുത്ത കാലത്ത് യൂറോപ്യൻ യൂണിയനു ലഭിച്ച സമാധാന നോബൽ സമ്മാനം ഈ  യാഥാർത്ഥ്യം ശരിവയ്ക്കുന്നു. മാത്രമല്ല വളരെ മികച്ച രീതിയിൽ ജർമ്മനിയുടെ സജ്ജീവ സാമ്പത്തിക സാന്നിദ്ധ്യം യൂറോപ്പിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ജർമ്മനിയുടെ മികച്ച  ഭാവിനിർണ്ണയിക്കുന്നതിൽ സാരമായ പങ്കുവഹിച്ച അമേരിക്ക ഇന്ന് ജർമ്മനി ഒരു ജാനാധിപത്യറിപ്പബ്ലിക്ക് എന്ന പദവി അംഗീകരിച്ചു ബഹുമാനിച്ചുകൊണ്ട്തന്നെ അവരുടെ അവസാനത്തെ ശേഷിച്ചസൈന്യ വിഭാഗത്തെയും ഈ അടുത്ത കാലത്ത് പൂർണ്ണമായും ജർമ്മനിയിൽനിന്ന് പിൻവലിച്ചു.

ജർമ്മനിയെക്കുറിച്ച് പറയുമ്പോൾ ആ രാജ്യത്തെ മുഴുവൻ ജനങ്ങളും തനി ജർമ്മൻ വംശജരാണെന്നു ഒരിക്കലും ധരിക്കരുത്. ജർമ്മനി ഒരു കുടിയേറ്റ രാജ്യമല്ല. അത്പക്ഷെ ഒരുകുടിയേറ്റരാജ്യമായിത്തീരുകയാണ്, കെട്ടിലും മട്ടിലും എല്ലാംകൊണ്ടും. ഭാവിയിലും അതിനു മാറ്റം ഉണ്ടാവുകയില്ല. എന്നാൽ അവിടെ വസിക്കുന്ന ജർമ്മൻ പൌരന്മാരായ വിദേശീയർക്കും സ്വദേശീയർക്കും ജർമ്മൻ പൌരത്വമില്ലാത്തവർക്കും എല്ലാനിയമങ്ങളും അവകാശങ്ങളും ഒരുപോലെ തന്നെ അവകാശപ്പെട്ടതാണ്. നിയമത്തിനു മുന്നിൽ എല്ലാവരും സമന്മാരാണെന്ന് ഭരണഘടന വാഗ്ദാനം ചെയ്യുന്നുമു ണ്ടല്ലോ .
                                                 മുൻ ജർമ്മൻ ചാൻസലർ വില്ലി ബ്രാൻഡ് 
                                                                       വാർഷോയിൽ
                                                  പടയാളികളുടെ സ്മാരകത്തിന് മുൻപിൽ 
                                                                           നമിക്കുന്നു.             


   മുൻ ചാൻസലർ വില്ലി ബ്രാൻഡ് 
.   

യുദ്ധാനന്തര ജർമ്മനിയി ലേയ്ക്കു ഭിന്നവർഗ്ഗങ്ങ ളുടെ കുടിയേറ്റങ്ങൾ ഉണ്ടായി. ജർമ്മനിയുടെ വികസനത്തിന് തൊഴിൽ മേഖലയിൽ ഈ കുടി യേറ്റങ്ങൾ അനിവാര്യമായി. യുദ്ധത്തിൽ പാലായനം ചെയ്യപ്പെട്ട്, മാതൃരാജ്യം നഷ്ടപ്പെട്ടുപോയ തനിജർമ്മൻ കാർ, ടർക്കികൾ , മറ്റു യൂറോപ്യർ, ചൈനാക്കാർ, കൊറിയക്കാർ, ഇന്ത്യാക്കാർ  എന്നിങ്ങനെ പലരും ജർമ്മനി യിലെയ്ക്കുള്ള കുടിയേറ്റക്കാ രായി. അന്ന് മുതൽ അവർ ജർമ്മനിയുടെ പുതിയ അതിഥികളായി. അവർ  ക്രിസ്ത്യാനി കളും യഹൂദരും മുസ്ലീംകളും അറബികളും മറ്റു മതവിശ്വാസികളുമൊ ക്കെയെല്ലാം ആണ്.

   കുടിയേറ്റചരിത്രത്തിൽ 
 മലയാളി 
 പെണ്‍കുട്ടികൾക്ക് ധീരചരിത്രം.

 മലയാളീ നഴ്‌സുമാർ 
കുടിയേറ്റങ്ങളുടെ ചരിത്രത്തിൽ  നമുക്ക് ശ്രദ്ധേ യമായത് അമ്പതു-അറുപതുകളിൽ നടന്ന കേരളീയ പെണ്‍കുട്ടികളുടെ ജർമ്മനിയിലെ ക്കുള്ള  കുടിയയേറ്റമായിരുന്നു. ഒരുപക്ഷെ ഒരോ  ജനതകളുടെ ജർമ്മനിയിലെയ്ക്കുള്ള കുടിയേറ്റ ചരിത്രത്തിൽ മലയാളി പെണ്‍ കുട്ടികൾ ധീരവീര ചരിത്രം എഴുതിച്ചേർത്തുവെന്ന് പറയാം. ഇന്ന്  മലയാളികളുടെ ജീവിതം ജർമ്മൻ സമൂഹത്തിലും ആ സംസ്കാരത്തിലും ഏതാണ്ട് ഇഴുകിച്ചേർന്ന്കഴിഞ്ഞിട്ടുണ്ട് എന്നു ഹൃസ്വമായി പറയാൻ കഴിയും. അവരുടെ രണ്ടാംതലമുറകളും. അവരും  ജർമ്മനിയുടെ വികസനചരിത്രത്തിലെ അവിഭാജ്യപങ്കാളികളായി മാറിയ രിക്കുന്നു.   

 ജർമ്മൻ സമൂഹത്തിൽ സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസ വും രാഷ്ട്രീയവും കായിക- കലാപരവുമായ തലങ്ങളിൽ  അതിശയപരമായ പരിവർത്തനങ്ങൾ ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. സമീപ കാലങ്ങളിൽ കുടിയേറിയ യുവവിദേശികളിൽ ഏതാണ്ട് 43 %  ആളുകളും സ്വന്തരാജ്യത്ത് ഉന്നതവിദ്യഭ്യാസം നേടിയവരാണെന്നു കണ്ടു. അതെ സമയം ഏതാണ്ട് 26% മാത്രമാണ് ജർമ്മൻയുവാക്കൾ അവർക്കൊപ്പം യോഗ്യതയുണ്ടായിരുന്നത്. തൊഴിൽ രഹിതരുടെ എണ്ണം ജർമ്മനിയിൽ കുറയുന്നു. വിദഗ്ദ്ധതൊഴിലാളികളുടെ ആവശ്യം കൂടിയും വരുന്നു. പൊതുവെ  ഏകദേശം 8.5 % തൊഴിലില്ലായ്മയാണ് നിലവിൽ ഉള്ളത്. എങ്കിലും വരും കാലങ്ങളിൽ തൊഴിൽ രഹിതർ കുറയുമെന്നാണ് കണക്കുകൾ പറയുന്നത്. എങ്കിലും വിദേശീ വിദഗ്ദ്ധരുടെ കുടിയേറ്റം അനിവാര്യമായിത്തീർന്നുവന്നതും മറുവശം. ജാതീയവും മതപരവും നാഗരികവും പ്രാദേശികവും ആയിട്ടുള്ള തിളങ്ങുന്ന നേട്ടങ്ങൾ കണ്ടുവെന്ന് പറഞ്ഞല്ലോ. ഈ തിളക്കം ഏതെല്ലാം  ചരിത്ര പശ്ചാത്തലത്തിലും നിന്ന് വളർന്ന് വന്നിട്ടുള്ളതാകട്ടെ, വ്യക്തിസംസ്കാരത്തിന്റെയും  ഭാഷാസമ്പന്നതയുടെയും എല്ലാ സവിശേഷതകളും ചേർന്നതാണവ. ഈ പശ്ചാത്തലമാണ് അന്താരാഷ്ട്ര തലത്തിൽ ഇന്ന് ആധുനിക ജർമ്മൻ സംസ്കാരം ഉയർന്നു കാണുന്നത്. ജർമ്മനിയുടെ സാമൂഹ്യജീവിതമുഖമുദ്ര എന്നതിനെ വിളിക്കാമെന്നാ ണെനിക്ക് തോന്നുന്നത്.
                  

 ജർമ്മൻസമൂഹം ഈ പ്രത്യേക സാമൂഹ്യഘടനയിൽ വളരുകയാണ്, വലു താവുകയാണ്. ആ വളർച്ചയുടെ സംസ്കാരം അവിടെ വസിക്കുന്ന എന്നി ലും മറ്റുസഹ ജീവികളിലും ക്രമാനുഗതമായി വളരുന്നുവെന്നതു ഒരു പച്ച യാഥാർത്ഥ്യമാണ്‌. ഈ മുഖമുദ്ര ജർമ്മൻ സംസ്കാര വളർച്ചയുടെ ആണിക്ക ല്ലായിരിക്കുന്നു. ഇത് മറ്റുരാജ്യങ്ങൾക്ക്ഒരു മാതൃകയാകുമെങ്കിൽ ആകട്ടെ
       വിപരീതഫലങ്ങൾ, അഭിപ്രായങ്ങൾ . 
ഒന്ന്- ജർമ്മനിയിൽ വർഗ്ഗീയതയുടെ പറ്റുവേരുകൾ  മുറുകെപ്പിടിക്കുന്നത് ഏതു നനവിൽ ആണെന്നുള്ള വ്യക്തമായ തിരിച്ചറിവ് .  വർഗ്ഗങ്ങൾക്ക് അതിർവരമ്പ് വയ്ക്കുന്നവരുടെ എണ്ണം ജർമ്മനിയിൽ കൂടുകയും വിദേശീയർക്കെതിരെയുള്ള വിദ്വേഷം വർദ്ധിക്കുകയും ചെയ്യുന്നുവെന്നതാണ്‌, അത്. ഇത് പക്ഷെ ഒരു പഠന നിരീക്ഷണഫലം മാത്രമാണ്. എന്നാൽ  ഇതിനു പ്രേരക ഘടകമായിരിക്കുന്നത്  ജർമ്മനിയിലെ മുൻ- പിൻതലമുറകൾ ആയിരിക്കാം എന്ന പല നിരീക്ഷകരുടെ മുൻ വിധിയും തീരെ അസ്ഥാനത്താണ്.

ഇനി വേറിട്ടൊരു  കാര്യം നോക്കാം.-"വിദേശികളോട് നല്ല സൗഹൃദം പുലർ ത്തുന്നവരാണ് ജർമ്മൻകാർ" എന്നു പറയുന്നു. സവിശേഷ മാതൃകയിലുള്ള മറ്റൊരു നിരീക്ഷണഫലമാണ് ഇവിടെ  ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. അപ്പോൾ നമ്മുടെ നിരീക്ഷണത്തിൽ, ഇവ രണ്ടും എങ്ങനെ ഒരുമിച്ചു ചേരും? വളരെ ശ്രദ്ധേയമായ കാര്യമിതാണ്‌. ജർമ്മനിയിലേയ്ക്ക്  കുടിയേറിയ വിദേശികളെ ക്കുറിച്ച് വളരെ ആകർഷകമായ വേറിട്ടൊരു അഭിപ്രായം പറയുന്നത് മനസി ലാക്കുക. "മറ്റു യൂറോപ്യൻമാരേക്കാൾ  കൂടുതൽ സൌഹാർദ്ദപരവും അനുകൂലവുമായ അഭിപ്രായങ്ങൾ പറഞ്ഞത് ജർമ്മൻകാരാണ് "-ഈയൊരു  കണ്ടെത്തൽ നടത്തിയത്, ജർമ്മനിയിലുള്ള കൊളോണ്‍ സർവ്വകലാശാലയിലെ മന:ശാസ്ത്രജ്ഞൻ പ്രൊഫസ്സർ. ഡോ. ഉൾറിഷ് ഷ്മിറ്റാണ്. അദ്ദേഹം തുടർച്ചയായ പത്തു വർഷങ്ങൾ നടത്തിയ നിരീക്ഷണഫലമാണ്‌, ഇത്. ഇതിനെ നാം തീത്തും അങ്ങിനെ തള്ളിക്കളയേ ണ്ടതില്ല. ജർമ്മൻ ജനത വർഗ്ഗീയതയ്ക്കു പൂമാല കൊടുത്ത് സ്വന്തം വീട്ടിൽ വിളിച്ചിരുത്തുന്നവരല്ലായെന്നാണു അതിനർത്ഥമാക്കുന്നത്.

 മിനറെറ്റ് 
എവിടെയും ഏതു രാജ്യത്തും തെറ്റി ദ്ധരിക്കപ്പെടുന്ന ഒരു കാര്യമാണിത്. ന്യൂനപക്ഷവർഗ്ഗത്തിനു അർഹമായ അംഗീകാരവും സാമ്പത്തിക സമത്വ പ്രശ്നങ്ങളും കണ്ണടക്കപ്പെടുന്നു, അ വഗണിക്കപ്പെടുന്നു എന്ന പരാതിയു ണ്ട്. അതിനുനേരെ ചൂണ്ടിക്കാണിക്ക പ്പെടുന്ന കാഴ്ചപ്പാടുകളും പ്രതിസ ന്ധികളുമെല്ലാം ഇന്ന് നിത്യപരിഹാര മില്ലാതെ അവശേഷിക്കുന്ന ആരോപ ണങ്ങളായി മാത്രം കരുതപ്പെടുകയും ചെയ്യുന്നു. 

        
ഭിന്നവർഗ്ഗ അവകാശങ്ങൾക്ക് വേണ്ടിയുള്ള (ഉദാ: ജർമ്മനിയിലെ മുസ്ലീം സമൂഹത്തിലെ പ്രശ്നങ്ങൾ ) അഭിപ്രായങ്ങൾ വളരെ സ്വാഭാവികമാണ്.  എന്നാൽ വെറും പോരാട്ടത്തിനുള്ള തീവ്വ്രപോരാട്ടങ്ങൾ ഞാൻ ജർമ്മനിയിൽ കാണുന്നില്ല.എങ്കിലും അവിടെയെല്ലാം,മുഴച്ചു നില്ക്കുന്ന  വ്യതസ്ത ജീവിത പശ്ചാത്തലങ്ങളിൽ ഉണ്ടായിരിക്കുന്ന അഭിപ്രായങ്ങൾ ഏതു രാജ്യത്തുള്ളതു പോലെയും തന്നെ ജർമ്മനിയിലും പ്രതിഫലിച്ചു കാണുന്നു. ഇവയെ സമീപി ക്കുന്ന രീതി ചിലപ്പോൾ വിമർശനം അർഹിക്കുന്നതാണെന്ന് കരുതാം. അതു പോലെ, നമ്മുടെ ചിന്തയെ ഗ്രസിക്കത്തക്ക സാമൂഹ്യമായ മറ്റു ചില നിരീക്ഷണ ഫലങ്ങളും ഉണ്ടായിട്ടുണ്ട്. ദാരിദ്ര്യത്തോടും ദാരിദ്രരോടുമുള്ള ചിലരുടെ പ്രതി കരണമാണ്,അത്.

" ഭിന്നവർഗ്ഗവിദ്വേഷം ജർമ്മൻ വംശജരിൽ വളരെയേറെ ശക്തമായി ഉറച്ചിട്ടു ണ്ട്" എന്ന് ജർമ്മനിയിലെ ബീലെഫൽഡ് സർവ്വകലാശാലാ സോഷ്യോളജി വിഭാഗം പ്രൊഫ. വിൽഹെലം ഹൈറ്റ്മയർ കുറ്റപ്പെടുത്തി. അദ്ദേഹം കുറ്റപ്പെ ടുത്തിയതു എന്തുകൊണ്ടാണെന്നുള്ള കാരണങ്ങൾ കൂടി നാം മനസ്സിലാക്കണം : " ഭിന്നവർഗ്ഗവർഗ്ഗീയത ചുമലിൽ കൊണ്ടുനടക്കുന്നവർ സമൂഹത്തിലെ ഓരോ തൊഴിൽ രഹിതരെയും കിടപ്പാടങ്ങൾ ഇല്ലാതെ തെരുവുകളിൽ എവിടെയും ജവിക്കുന്നവരെയും വികലാംഗരേയും അവഗണിക്കുന്നു "എന്നതാണ്. 

 ഇത് പറയുമ്പോൾ ഒരു കാര്യംകൂടി എനിക്ക് പറയാതെവയ്യ. ജർമ്മനിയിലെ അവസ്ഥ ഇങ്ങനെയെങ്കിൽ, ജീവിച്ചിരിക്കുമ്പോൾ സ്വന്തമായി ഒരു കിടപ്പാടമോ മരണപ്പെട്ടുകഴിഞ്ഞാൽ സ്വന്തം ശവശരീരം സംസ്കരിക്കുവാനൊ ഒരിടമില്ലാതെ കഴിയുന്നവരും നമ്മുടെ കേരളത്തിൽ  ഇപ്പോഴും ഉണ്ടല്ലോ. ഇത് ഒരു നഗ്നസത്യം അല്ലെ അത് ,?-വർഗ്ഗീയതയുടെ നിഴൽ കേരളത്തിൽ ഇല്ലായെന്ന് എങ്ങനെ പറയാൻ കഴിയും ? വർഗ്ഗീയതയ്ക്ക് ചുവടു വച്ചു താളംചവിട്ടുന്ന ഒരു ജനവിഭാഗമാണോ നാമൊക്കെ ? ദൈവത്തിന്റെ സ്വന്തം നാട്ടിൽ  വസിക്കുന്നവരെന്ന വിശേഷ അപരനാമത്തിൽ  അറിയപ്പെടാൻ നമുക്ക് എന്തിരിക്കുന്നു എന്ന് സ്വയം ചോദിച്ചുപോകുന്നു. എന്ത്സംശയിക്കുന്നു.?  നമ്മുടെമാദ്ധ്യമങ്ങൾ വിളിച്ചുപറയുന്ന വർഗ്ഗീയവിഷയങ്ങളും, ന്യൂനപക്ഷ അവകാശവാദങ്ങളും അതെക്കുറിച്ചുള്ള വിവാദങ്ങളും എന്നും നാം കേൾക്കുന്നതും അവയെല്ലാം വായിച്ചറിയുന്നതും എന്തിനെയാണ് സൂചിപ്പിക്കുന്നത്? .    


  
ബ്രാണ്ടൻ ബുർഗെർ ടോർ 
-ബെർലിൻ
  
ജനാധിപത്യ ജർമ്മനിയിൽ ധനികരും ദരിദ്രരും തമ്മിലുള്ള അകലം വികസനം നടക്കുമ്പോഴും വർദ്ധിച്ചു വരുന്നുണ്ടെന്നത് ശരിയാണ്. സ്വന്തമായി കിടപ്പാടം ഇല്ലാത്തവരെ തെരുവുകളിൽ നിന്ന് മാറ്റണമെന്ന് മുപ്പത്തിയഞ്ചു ശതമാനം ജനങ്ങളും പറയുന്നുണ്ട്. അതല്ലാ, അങ്ങനെപൂർണ്ണസഹായം ആവശ്യമായവരെ പൂർണ്ണമായും സംരക്ഷിക്കണ മെന്നും പറയുന്നവർ ഉണ്ട്. ഇവർ സമൂഹത്തിലും രാഷ്ട്രീയതല ത്തിലും ചില ചലനങ്ങൾ ഉണ്ടാ ക്കിയിട്ടുണ്ട്. തൊഴിലില്ലായ്മ മനുഷ്യന് പട്ടിണി വർദ്ധിപ്പിക്കുന്നുണ്ട്. പക്ഷെ, സർക്കാർ നൽകുന്ന  ആനുകൂല്യങ്ങൾവാങ്ങി നിത്യവൃത്തി ചെയ്യുന്നവരേറെയും ഇവരിൽ ഉണ്ട്. അതെസമയം ദീഘകാല തൊഴിൽ രഹിതർക്ക്‌ എപ്പോഴെങ്കിലും ലഭിക്കുന്ന  മറ്റൊരു ജോലി ചെയ്യുന്നതിന് താൽപ്പര്യം ഇല്ലെന്നുള്ളതാണ് മറ്റൊരു പ്രശ്നം !വിദേശികളുടെ ഇടയിൽ ഇതേറെയും കാണാം. എങ്കിൽപോലും ഇങ്ങനെയു ള്ള കാര്യങ്ങൾ വർഗ്ഗവിദ്വേഷത്തിന് വഴിമരുന്നിടുന്നില്ല. എന്നാൽ ദരിദ്രരുടെ മേൽവിലാസത്തിൽ വർഗ്ഗീയതയും ഭിന്നവർഗ്ഗ വിദ്വേഷപ്രവർത്തനങ്ങളും കൊണ്ട് സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കുന്ന നിയോ നാസിസ്സപ്രവർത്തന ങ്ങൾ ജർമ്മനിയിൽ നടക്കുന്നുണ്ട്. ഇത് ജർമ്മൻ പൊതുവേദിയുടെ അത്യൂന്നത ഉപരിതലത്തിലേയ്ക്ക് ഉയരുന്നില്ല യെന്നതാശ്വാസകരവുമാണ്. എങ്കിലും ലോകമാദ്ധ്യമങ്ങളുടെ ശ്രദ്ധയെ ആകർഷിച്ചതും 2000- മാണ്ടിൽ (സുമാർ പതിമൂന്നുവർഷങ്ങൾക്കു മുൻപ്) നിയോനാസ്സികൾ ജർമ്മനിയിലെ ഗസ്റ്റ്  ജോലിക്കാരായ പത്തിലേറെ ടർക്കി പൗരന്മാരെ ക്രൂരമായി കൂട്ടക്കൊല നടത്തിയ സംഭവത്തിൽ ഈ ദിവസങ്ങളിൽ മ്യൂണിക് കോടതിയിൽ വിചാരണ നടക്കുകയാണ്. ലോകമാദ്ധ്യമങ്ങളുടെ ശ്രദ്ധയെ ആകർഷിച്ച ഈ നടപടി സർക്കാരും ജനസമൂഹവും ഗൌരവപൂർവ്വം ശ്രദ്ധിക്കുന്നു. ടർക്കികളും മുസ്ലീമുകളും അവരുടെ സ്വന്തം സുരക്ഷക്രമങ്ങൾക്ക്ഏറെ ശ്രദ്ധ നൽകുന്നതായും അവരുടെ ഈയിടെ നടന്ന ബെർലിൻ കോണ്‍ഫറൻസ് പ്രഖ്യാപിച്ചിരുന്നു. 

മുൻവിധിയും മിശ്ര സംസ്കാരവും .

 ഭിന്നവർഗ്ഗ വിദേശീയ കുടിയേറ്റക്കാരേക്കുറിച്ചുള്ള വിലയിരു ത്തലുകളും അവരുമായുള്ള സമ്പർക്കത്തിൽ ഉണ്ടായിട്ടുള്ള അകലവും മുൻ വിധിയും  ജർമ്മൻ ജനതയിൽ എല്ലാക്കാലങ്ങളിലും ഉണ്ടായിരുന്നതാണ്. അതിനൊരു ഉദാഹരണമാണ്, ലോകപ്രശസ്ത കവിയും ചിന്തകനും എഴുത്തുകാരനും മികച്ച ഭരണാധികാരിയുമായിരുന്ന മഹാനായ വോൾഫ്ഗാങ് ഗോയ്ഥെ  അക്കാലത്തുണ്ടായിരുന്ന  യാഥാർത്ഥ്യങ്ങളെയും, മുൻ വിധികളെയും അവ അർഹിക്കുന്ന  ഗൌരവത്തോടെ തന്നെ അപലപിച്ചത്: "അപരിചിതരെ സംരക്ഷിക്കാത്ത ഒരു രാജ്യം ഏറെത്താമാസ്സിയാതെ നിപതിക്കും." എന്നാണു അദ്ദേഹം അഭിപ്രായപ്പെട്ടത്.

എന്നാൽ, കാലങ്ങൾ മറയുകയും തലമുറകൾ മാറുകയും ചെയ്തപ്പോൾ ജർമ്മൻസമൂഹത്തിൽ പുതിയ ജീവിതവീക്ഷണവും പുതിയ മാറ്റങ്ങളും ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. മുൻവിധി യാഥാർത്ഥ്യത്തിനു വഴിമാറി കൊടുത്തു. നവീന ജനാധിപത്യ ജർമ്മനിയെക്കുറിച്ച് മനസ്സിലാക്കുന്നത് എന്ത്? നമുക്ക് പ്രകടമായി കാണാവുന്നതും എന്താണ്? പ്രഥമ ദൃഷ്ട്യാ നമുക്ക് കാണാ വുന്നതിങ്ങനെയാണ്, ജർമ്മനിയിപ്പോൾ മികച്ച ലോക വ്യാവസായിക രാഷ്ട്ര മായി മാറി. യൂറോപ്പിലെ വൻകിട സാമ്പത്തിക ശക്തിയായിത്തീർന്നു .

 ജർമ്മനി യൂറോപ്പിലെ വൻസാമ്പത്തികശക്തി യായി ഉയർത്തെ ഴുന്നേറ്റുവെങ്കിലും, ജർമ്മനി തീർച്ചയായും നിരന്തര ശ്രദ്ധ കൊടുക്കുന്ന പ്രധാന കാര്യം, രാഷ്ട്രീയവും സാമൂഹ്യവുമായ കഴിഞ്ഞ കാലങ്ങളെ വിലയിരുത്തിക്കൊണ്ട് ഒരു സമിശ്ര -സാമൂഹ്യ സംസ്കാരത്തിന്റെ സജ്ജീവ  പങ്കാളി കളായിത്തീരുകയെന്നതാണ്. ഒരു യഥാർത്ഥ  ഇന്റഗ്രേഷൻ ആണ് പടിപടിയായി സാധിക്കേ ണ്ടത്. ഇക്കാര്യം സർക്കാരും രാഷ്ട്രീയ കഷികളും ഏറെ പ്രാധാന്യം നൽകുന്ന വിഷയമാണ്. ഒരു രാജ്യത്തിലെ സാമൂഹ്യജീവിതത്തിൽ ഇങ്ങനെയുള്ള കൂടിച്ചേരലുകൾക്ക് കഴിയാതെ വരുമ്പോഴുള്ള മഹാവിള്ളൽ സമൂഹത്തെ മുഴുവൻ വിഷമയമാക്കിത്തീർക്കുമെന്ന് ഭരണകൂടവും മനസ്സിലാക്കുന്നു. അത് സാമൂഹിക ഐക്യത്തിന്റെ അടിവേര്പറിക്കുമെന്നും ജർമ്മൻ ജനത മനസ്സിലാക്കിക്കഴിഞ്ഞു. അതേക്കുറിച്ചും ഇക്കാലത്ത് ചർച്ചാവിഷയമാണ്. അതുപക്ഷെ, രാജ്യത്ത് നടക്കുന്ന തെരഞ്ഞെടുപ്പ് വേളകളിൽ ആണ് കൂടുതലായി ചർച്ചചെയ്യപ്പെടുന്നതെന്നാണു എനിക്ക് തോന്നുന്നത്. അത്തരം ചർച്ചകളെക്കുറിച്ച് നാമെല്ലാവരും കുറച്ചൊന്നു മനസ്സിലാക്കേണ്ടതുണ്ട് .

 ഒരു മോണോ കൾച്ചർ സമൂഹം ?

ജർമ്മനിയിൽ ഒരു മിശ്രസംസ്കാര ജീവിതശൈലി ഒരു പൊതു സമൂഹമാതൃ കയെന്ന ആശയം പരാജയപ്പെട്ടുവെന്ന് പറയുന്നവരുണ്ട്. ഇതൊന്നും ഒരു മായാദർശനം അല്ല. പ്രായോഗികമല്ല. വേണമെങ്കിൽ പൂർണ്ണമായി അതിനെ തള്ളിക്കളയാമെന്നും  ചിന്തിക്കുന്ന ആളുകൾ ജർമ്മനിയിൽ ഇന്നും കാണും . പക്ഷെ, അപ്രകാരം ചെയ്യുന്നത്, നല്ല മാതൃകയല്ലെന്ന് വിശ്വസിക്കുന്ന ഭൂരി പക്ഷം സാധാരണ ജർമ്മൻകാരെയാണ് നമുക്ക് കാണാൻ കഴിയുക. അവർ ഇത്തരം വിഷമ വിഷയങ്ങളോട് പ്രതികരിക്കുവാൻ സമീപിക്കുന്നത്പോലും സ്വയം വിമർശന ബുദ്ധിയോടെയാണ് .


" ഞങ്ങൾക്കില്ലാത്ത നിരവധി ഗുണങ്ങളും കഴിവുകളും വിദേശികൾക്ക്  ഉണ്ട് "- ഈ അഭിപ്രായം ജർമ്മൻകാരുടെതാണ്. ഇത് ജർമ്മനിയുടെ  അയൽ രാജ്യങ്ങളുടെയോ അതിനുമപ്പുറമുള്ള അമേരിക്കയുടെയോ ഫ്രാൻസിന്റെ യൊ അതുപോലെയുള്ള രാജ്യങ്ങളുടെയോ പൌരന്മാർ ഉദ്ദേശിച്ചതിലു മേറെ ഭേദപ്പെട്ടതായിരുവെന്നും കാണാം.

  ഇതിനാൽതന്നെ നമുക്ക് തോന്നുന്നതിതാണ്: ഒരു" തലക്കെട്ട്‌സംസ്കാരം", അഥവാ ഭിന്നവംശജരില്ലാത്ത ഒരു മോണോകൾച്ചർ സമൂഹം. എന്ത് ഫലം തരും? ഒരു മുഖ്യസംസ്കാര മാതൃകയെന്നയാശയം ഒരുപക്ഷെ വർഗ്ഗവിദ്വേഷ ത്തിൽ അടിസ്ഥാനമാക്കുന്ന ആഭ്യന്തര അസമാധാനം ഉണ്ടാക്കാൻ കാരണമാക്കുമോ? അതല്ലെങ്കിൽ, അത് തെറ്റിദ്ധാരണകളുടെയും  മുൻവിധികളുടെയും  പരിപോഷിപ്പിക്കലിനു കാരണമാക്കുമോ എന്നാണുപോലും. ഈ തിരിച്ചറിവു ജർമ്മനി എത്രയോ പണ്ടേ തെളിയിച്ചുകഴിഞ്ഞുവെന്നത് വാസ്തവം ആണ്.

അപ്പോൾ നമുക്ക് ഒരുയാഥാർത്ഥ്യം മനസ്സിലാക്കാം, ഒരു അപരിചിതരാജ്യ ത്ത് വസിക്കുന്ന വ്യത്യസ്ഥമതവിശ്വാസികളെയും ഭിന്നവർഗ്ഗക്കാരെയും നേർക്ക്‌നേർ സ്വീകരിക്കുകയും അതിവേഗം  അംഗീകരിക്കുകയും ചെയ്യാനുള്ള  ശ്രമം കുറെ വിഷമകരമാണ്, എന്ന്. ഓരോരുത്തനിലെയും അങ്ങുമിങ്ങുമുള്ള  മനസ്സിന്റെ അടുപ്പം സാവധാനം മാത്രമേ എളുപ്പമാകുന്നുള്ളൂ.  എന്നാൽ ജർമ്മൻ ജീവിതത്തിൽ ഇഴുകിച്ചേരാൻ ആഗ്രഹിക്കുന്ന കുടിയേറ്റക്കാർക്ക് അത് വലിയ പ്രതിബന്ധമായി വന്നിട്ടില്ല, വരുകയുമില്ലായെന്നാണു ഞാൻ മനസ്സിലാക്കുന്നത്.

ലോകത്തിൽ പ്രമുഖ സ്ഥാനവും അഭിപ്രായ ബലവും ഉള്ളവർ വെളുത്ത വർഗ്ഗക്കാരാണെന്ന് ചിന്തിക്കുന്നവരുണ്ട്. പക്ഷെ, വർഗ്ഗവ്യത്യാസവും ആന്റീ സെമിറ്റിസവും (യഹൂദവിരോധം)  അല്ലാ, നല്ല സാമൂഹ്യജീവിത  വികസന ശൈലിയാണ് രാഷ്ട്രീയവും സാമൂഹ്യവും മാനുഷികവുമായ വളർച്ചയ്ക്ക് അടിസ്ഥാനമെന്നും ജർമ്മൻ ജനത ആഴത്തിൽ വിശ്വസിക്കുന്നു .

 വിദേശ കുടിയേറ്റക്കാർ-
  
   പൊതുസ്ഥിതിവിവരക്കണക്കനുസരിച്ചു ജർമ്മനിയിൽ എഴുപത്തിയഞ്ച്     മില്യണ്‍ ജനങ്ങൾ വസിക്കുന്നുണ്ട്. തെക്കൻ യൂറോപ്പിൽ നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധിമൂലവും, യൂറോപ്യൻ യൂണിയൻ  കിഴക്കൻ രാജ്യങ്ങളെക്കൂടി പുതിയ അംഗങ്ങളാക്കുന്നതുമൂലവും തുടർച്ചയായി 1995 മുതൽ കൂടുതൽ  ശക്തമായ കുടിയേറ്റം ജർമ്മനിയിലേയ്ക്കുണ്ടായിട്ടുണ്ട്. ഔദ്യോഗികമായി ഏറ്റവും പുതിയ സ്റ്റാറ്റിട്ടിക്ക്സ് സൂചിപ്പിക്കുന്നത് ഏതാണ്ട് പതിനെട്ടു ലക്ഷം പേർ ജർമ്മനി തങ്ങളുടെ പുതിയ അധിവാസസ്ഥലമായി സ്വീകരിച്ചുവെന്നാണ്. അത് ഏകദേശം കഴിഞ്ഞ നാളിലെ കണക്കിനെക്കാൾ പതിമൂന്നു ശതമാനം കൂടുതൽ വർദ്ധനവാണ്. ജർമ്മനിയുടെ തൊഴിൽ കമ്പോളത്തിലേയ്ക്ക്  ലോകമെമ്പാടും നിന്ന് ഉന്നത ബിരുദധാരികളായ  സാങ്കേതിക വിദഗ്ധന്മാരുടെ ഒഴുക്കും ഏറെകൂടി വരുന്നുണ്ടെന്നും നാം മനസ്സിലാക്കണം. കുട്ടികളുടെ എണ്ണത്തിലാണ് ശ്രദ്ധേയമായി ഉണ്ടായിരിക്കുന്ന മറ്റൊരു വർദ്ധനവ് .
 

അങ്ങനെ നോക്കുമ്പോൾ, എല്ലാ കുടിയേറ്റക്കാർക്കും വ്യത്യസ്ത കുടിയേറ്റ പശ്ചാത്തലമുള്ളവരാണെന്ന് മനസ്സിലാക്കാം. അവയിൽ ചിലത് രാഷ്ട്രീയവും സാമ്പത്തികവും മതപരവും ആയ കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നു. "വിദേശികൾ" എന്ന വിളിപ്പേര് കൊണ്ടുമാത്രം കുറെയെങ്കിലും സമ്മിശ്ര വികാരഭേദത്തിലുള്ള ഒരു തരംതാഴ്ത്തിക്കെട്ടലിനു നേരിയ തോതിൽ അത് കാരണമാകുന്നുണ്ട് .ജർമ്മനിയിൽ ജനിച്ചവർക്കും അല്ലാത്തവർക്കും ഈയൊരു തോന്നൽ ഉണ്ടാകാം. അതുമൂലം മൂലമുണ്ടാകാവുന്ന സാമൂഹ്യ   പ്രശ്നങ്ങളെക്കുറിച്ചും കേൾക്കാം . "ആർക്കാണിവിടെ കൂടുതൽ പറയാൻ അവകാശം? "എന്ന വിചിത്രചിന്തയും ഇത്തരം അഭിപ്രായങ്ങളിൽ അൽപ്പമെങ്കിലും ഇല്ലാതില്ലയെന്നു വേണം കരുതാൻ! എന്നിരുന്നാലും ജർമ്മനിയിൽ മൈഗ്രേഷന് യോഗ്യരായി വരുന്നവരുടെ എണ്ണം താരതന്മ്യേന വർദ്ധിച്ചു വരുകയാണെന്നത് വേറൊരു ശ്രദ്ധേയ കാര്യം. 

എങ്കിലും സർക്കാരിന് ആശ്വാസകരമായ ഉറച്ച വിശ്വാസം ഉള്ളത് ശരിയാണ്. 85% ത്തിലേറെ വിദേശ കുടിയേറ്റക്കാരിൽ അടിസ്ഥാന വിദ്യാഭ്യാസത്തിൽ   കൈവരിക്കേണ്ട ഇൻറഗ്രേഷൻ അവർക്ക് ജർമ്മനിയിൽ സാദ്ധ്യമായിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലും സ്വദേശീയ വിദ്യാർഥികൾക്കൊപ്പം ഏതാണ്ടൊരുപോലെ അവസരം ലഭ്യമായി കഴിഞ്ഞു. പൊതുവെ പറഞ്ഞാൽ തൊഴിൽ രംഗത്ത് താരതന്മ്യേന ഒറിജിനൽ ജർമ്മൻ വംശജർക്ക് ലഭിക്കുന്നത്ര അർഹത ലഭിക്കുന്നില്ലയെന്ന പരാതിയും ചുരുക്കമായിട്ടെങ്കിലും കേൾക്കാം. ഇതും സർക്കാരിന് അറിവുള്ളകാര്യം തന്നെ.
                                                                

   വിദേശികളെ ജർമ്മനിയിൽ നിന്നും ഒഴിവാക്കിയാൽ.

 
   തുർക്കിയിൽ നിന്നുള്ള  
ആദ്യകാല ഗസ്റ്റ് ജോലിക്കാർ-

ഏതാണ്ട് ഏഴെട്ടു മില്യണ്‍ വിദേശികളെ ജർമ്മനിയിൽ നിന്നും ഒഴിവാക്കിയാൽ ജർമ്മനി യിൽ എന്ത് സംഭവിക്കും? വ്യവസായ രംഗവും സാമൂഹ്യഘടനയും തൊഴിൽ കമ്പോളവും സാമ്പ ത്തിക ഘടനയും നികുതിനില വാരവും കുടുംബങ്ങളും വിദ്യാഭ്യാ സരംഗവും എന്തായിത്തീരും? ഇങ്ങനെ നിരവധി വൈവിദ്ധ്യം നിറഞ്ഞ പൊതുശ്രദ്ധ ആകർ ഷിക്കുന്ന വിഷയങ്ങൾ ഉണ്ട്. പ്രായോഗിക  സംഘാടന പരിഹാര ങ്ങളും മറ്റു പ്രക്രിയകളും ഉണ്ടാകേണ്ടിയിടത്തു എല്ലാപ്രതി കരണങ്ങളും പ്രതീക്ഷിക്കുന്നതിലേറെ വിഷമ വിഷയങ്ങൾക്ക് കാരണം  ഉണ്ടാക്കുമെന്ന് ഒരു കൂട്ടർ കരുതുന്നു. 


വിദേശികൾ പുറത്തുപോകണമെന്ന് ചിന്തിക്കുന്നവർക്ക്, വിദേശീ അസാന്നിദ്ധ്യം ഉണ്ടായാൽ തൊഴിൽരംഗത്തും ജർമ്മൻ  സാമ്പത്തിക മേഖലയിലും ഒരു ഭൂകമ്പം ഉണ്ടാക്കുമെന്ന ഉൾഭയം ഉരുണ്ടു കയറുവാനും കാരണമായിട്ടുണ്ട്. . എന്തുകൊണ്ടും ഈയൊരു ഭൂകമ്പം ജർമ്മനിയിൽ സുനിശ്ചിതവുമാണ്, അങ്ങനെയെങ്ങാനും വന്നു സംഭവിച്ച് പോയാൽ !  വിദേശീ അസാന്നിദ്ധ്യം ജർമ്മനിയിൽ ഉണ്ടാക്കുന്ന വിടവു ഭീകര മായിരിക്കുമെന്നു  ഇക്കാലത്ത് രാഷ്ട്രീയ സാമ്പത്തിക നിരീക്ഷകർ എല്ലാവരും സമ്മതിക്കുന്നുണ്ട്. വിദേശീ സാന്നിദ്ധ്യം  കുറയുന്നതനുസരിച്ച് ജർമ്മനിയിലെ കമ്മ്യൂണൽ സർക്കാർ സ്ഥാപനങ്ങളിലേയ്ക്ക് വരേണ്ട നികുതി വരുമാനത്തിൽ ഒരു വർഷം രാജ്യത്ത് ഏതാണ്ട് 150 -  200 മില്യാർഡൻ യൂറോയുടെ കുറവുണ്ടാകുമെന്ന് പുതിയ വിദഗ്ദ്ധ പഠന റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. പരിണിത ഫലമോ ? ജർമ്മനിയിലെ ശേഷിക്കുന്ന ജനങ്ങൾക്ക്‌ നികുതി വർദ്ധനയുണ്ടാകും. അവരുടെ സാമൂഹ്യസംരക്ഷണ ചെലവിലുണ്ടാകുന്ന വർദ്ധനവുംമൂലം ജനജീവിതം ദുഷ്ക്കരമാവുകയും ചെയ്യും. രാജ്യത്തെ സാമൂഹ്യ സ്ഥാപനങ്ങളിലും പൊതുരംഗത്തും, അതായത്, ആശുപത്രികൾ, ഹോട്ടലുകൾ, റസ്ടോറ ന്റ്കൾ, വയോജനവാസകേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, മാലിന്യശേഖര ണവും സംസ്കരണവും, റോഡു നിർമാണരംഗം എന്നിങ്ങനെ എല്ലാവിധ പ്രവർത്തി മേഖലകളിലും വിദേശികളുടെ സാന്നിദ്ധ്യമില്ലാതെ ഒരു മറ്റു സേവനരംഗങ്ങളും ഇല്ല. ഇതാണ് ഇപ്പോഴത്തെ പച്ച യാഥാർത്ഥ്യം .

വർഗ്ഗീയതയ്ക്ക്  സ്ഥാനം ഇല്ല.

      ഇങ്ങനെയൊക്കെയാണെങ്കിലും, ഭിന്നവർഗ്ഗജനതകളുടെ ഇഴുകിച്ചേരലു കളിൽ വിഷമവിഷയങ്ങളെ നേരിടുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ പോലും, ലോകത്തിൽ മറ്റു യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ഇപ്പോഴും പ്രത്യേകമായി ശ്രദ്ധിക്കപ്പെടാത്ത ഒരു മദ്ധ്യകേന്ദ്രസ്ഥാനമായി നവീന ജർമ്മനിയെ കാണപ്പെടുന്നത് എന്തുകൊണ്ടാണ് ? തീർച്ചയായും അത് രണ്ടാം ലോകമഹായുദ്ധത്തിൽ  ജർമ്മൻ ജനത പഠിക്കേണ്ടിവന്ന അനുഭവപാഠങ്ങളിൽ നിന്നുണ്ടായ തീവ്രകുറ്റബോധം നൽകിയ അറിവിൽ നിന്നും ഉത്ഭൂതമായ അടിസ്ഥാന തത്വങ്ങളെ വിശ്വാസ്യമായിത്തന്നെ ലോകരാജ്യങ്ങൾക്ക് ബോദ്ധ്യപ്പെടു ത്തുവാൻ ജർമ്മനിക്ക് കഴിഞ്ഞുവെന്നത് തന്നെയാണ്. ഈ തിരിച്ചറിവു അവരെ ബോധവൽക്കരിച്ചുവെന്ന്തന്നെ പറയാം. വിദേശീ വൈര്യവും ഭിന്നവർഗ്ഗവിദ്വേഷവും ഒരു മാതൃകാജനാധിപത്യരാജ്യത്തിന്‌ ഒട്ടും അലങ്കാരമായിരിക്കില്ലെന്ന പാഠം പഠിച്ചവരാണ്, ജർമ്മൻ  ജനത. //-
 --------------------------------------------------------------------------------------------------------

By-GeorgeKuttikattu,Germany,15.06.2013