Freitag, 19. Juni 2015

ധ്രുവദീപ്തി // Theology / "സ്വർഗ്ഗസ്ഥനായ പിതാവേ ..." അമ്മത്രേസ്യായുടെ വ്യഖ്യാനം. / Dr. Dr. Joseph Pandiappallil

The prayer as it occurs in Matthew 6:9–13
Our Father in heaven,
hallowed be your name.
Your kingdom come,
your will be done,
on earth, as it is in heaven.
Give us this day our daily bread,
and forgive us our debts,
as we also have forgiven our debtors.
And lead us not into temptation,
but deliver us from evil.
The prayer as it occurs in Luke 11:2–4
Father,
hallowed be your name.
Your kingdom come.
.
.
Give us each day our daily bread,
and forgive us our sins
for we ourselves forgive everyone who is indebted to us.
And lead us not into temptation.


"സ്വർഗ്ഗസ്ഥനായ പിതാവേ ..." അമ്മത്രേസ്യായുടെ വ്യഖ്യാനം./
 Dr. Dr. Joseph Pandiappallil


Fr. Dr. Dr. Joseph Pandiappallil
ർമനിയിലെ ഫ്രൈബുർഗ്ഗ് നഗരത്തിൽ നിന്നും ഏതാണ്ട് പന്ത്രണ്ടു കിലോമീറ്റർ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമത്തിൽ 1965-ൽ പണി കഴിപ്പിച്ച മനോഹരവും ആധുനികവുമായ ഒരു കുരിശുപള്ളിയുണ്ട്. ഈ കുരിശുപള്ളിയുടെ പേര് "സ്വർഗ്ഗസ്ഥനായ പിതാവേ" അഥവാ "സ്വർഗ്ഗസ്ഥനായ പിതാവിന്റെ കുരിശുപള്ളി"യെന്നാണ്. "സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥനയുടെ ശില്പ്കലയിലുള്ള ആവിഷ്ക്കാരമാണ് ഈ കപ്പേള. ഈ കപ്പേളയുടെ ആറു ചുമരുകളിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന എഴുതി വയ്ക്കപ്പെട്ടിരിക്കുന്നുവെന്നതു മാത്രമല്ല ഇതിന്റെ പ്രത്യേകത. സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ഈ കപ്പേളയിലൂടെ ഒരു ശില്പമായി അവതരിപ്പിച്ചിരിക്കുന്നുവെന്നതാണിതിന്റെ പ്രത്യേകത.

മുഖവാരം, അൾത്താര, ചുമരുകൾ, തൂണുകൾ, മേൽക്കൂര തുടങ്ങിയ കുരിശു പള്ളിയുടെ വിവിധ ഭാഗങ്ങൾ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയുടെ അർത്ഥവും സന്ദേശവും ഒരർത്ഥത്തിലല്ലെങ്കിൽ മറ്റൊരത്ഥത്തിൽ വിളിച്ചു പറയുന്നു. ഈ ശില്പകലയിലൂടെ അനാവൃതമായ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയുടെ ചൈതന്യം വിശദീകരിക്കുന്ന അതിമനോഹരവും ബൃഹ ത്തുമായ ഗ്രന്ഥത്തിന് മുന്നൂറ്റി അൻപതിലേറെ പേജുകൾ ഉണ്ട്. സ്വർഗ്ഗസ്ഥനായ പിതാവിന്റെ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും അടങ്ങിയ ഗ്രന്ഥങ്ങളുടെ എണ്ണം നിരവധിയാണ്. ഇത്രയേറെ ഗ്രന്ഥങ്ങൾ യേശു പഠിപ്പിച്ച പ്രാർത്ഥനയുടെ വിശദീകരണങ്ങളും വ്യാഖ്യാനങ്ങളുമായി പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു വെന്നതു നമ്മെ അതിശയിപ്പിക്കും. വിവിധ ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥങ്ങൾ കണക്കിലെടുക്കുമ്പോൾ ഈ പ്രാർത്ഥനയുടെയും അതിന്റെ വ്യാഖ്യാനത്തിന്റെയും പ്രാധാന്യവും മനുഷ്യഹൃദയങ്ങളിൽ ഈ പ്രാർത്ഥന ചെലുത്തിയ സ്വാധീനവും ചിന്തിക്കാവുന്നതേയുള്ളൂ.

യേശു പഠിപ്പിച്ച സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയേപ്പറ്റിയുള്ള നിരവധി വ്യാഖ്യാനങ്ങളിൽ ശ്രദ്ധയർഹിക്കുന്നതാണ് വി. അമ്മ ത്രേസ്യായുടെ വ്യഖ്യാനം. അതൊരു തികഞ്ഞ ദൈവശാസ്ത്രപരമായ വ്യാഖ്യാനമെന്ന നിലയിലല്ലാ പ്രാധാന്യം അർഹിക്കുന്നത്. പ്രത്യുത, വിശുദ്ധ അമ്മ ത്രേസ്യാ യുടെ പ്രാർത്ഥനാ സങ്കൽപ്പങ്ങൾ ഇതിൽ നിഴലിക്കുന്നതിനാലാണ് ഇത് ശ്രദ്ധ യർഹിക്കുന്നത്.

1. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ.

സ്വർഗ്ഗസ്ഥനായ പിതാവിനെ വിളിച്ചുകൊണ്ടാണ്‌ യേശു പഠിപ്പിച്ച പ്രാർത്ഥന  ആരംഭിക്കുന്നത്. ഈ സംബോധന യിലൂടെ വെളിപ്പെടുന്നത് പിതാവായ ദൈവത്തിന്റെ നമ്മോടുള്ള ആഴമായ സ്നേഹമാണെന്ന് വി. അമ്മ ത്രേസ്യാ  പറയുന്നു. ഈ സ്നേഹത്തിന്റെ ആഴങ്ങൾ നമ്മുടെ ബുദ്ധിയേയും മനസ്സിനെയും കീഴടക്കി നമ്മെ ഒരു വാക്കുപോലും ഉരിയാടാൻ കഴിയാത്ത വിധം അഗാധമായ അനുഭൂതിയാൽ നിറയ്ക്കും. ഈ അനുഭൂ തി പരിപൂർണ്ണമായ ധ്യാനത്തിലേയ്ക്ക് നമ്മെ നയി ക്കും. ഈ ധ്യാനാനുഭവം വഴി പിതാവിനെക്കുറിച്ച് നമ്മൾ കൂടുതൽ അറിവും അവബോധവും ഉള്ളവരായി തീരും.

സ്വർഗ്ഗസ്ഥനായ പിതാവേ എന്ന സംബോധന അതോടൊപ്പം തന്നെ പുത്രനായ ദൈവത്തിന്റെ-ഈശോയുടെ - സ്വയം ശൂന്യമാക്കിയ സ്നേഹത്തിന്റെ അടയാ ളം കൂടിയാണ്. നമ്മോടൊന്നാകുകവഴി ഈശോ സ്വയം വിനീതനാക്കി. നമു ക്കായി സമർപ്പിക്കാമായിരുന്നതെല്ലാം ഈശോ സമർപ്പിച്ചു. ദൈവത്തെ പിതാവെന്നു വിളിക്കുവാൻ നമ്മെ അനുവദിക്കുകവഴി ഈശോ തന്റെ സ്വയം ദാനത്തിന്റെ പരമമായ മാനം വ്യക്തമാക്കി. അതിലൂടെ അവിടുന്നു നമ്മെ അവകാശികളും പങ്കുകാരുമാക്കി. ഈശോ നമ്മുടെ സ്വഭാവം സ്വീകരിക്കുക വഴി നമുക്കുവേണ്ടി നിലകൊള്ളുന്നവനായി മാറി. അവിടുന്നു നമ്മുടെ നന്മ മാത്രം ആഗ്രഹിക്കുന്നു. പിതാവിന്റെ ഹിതമാണ് ഈശോയുടെ ഹിതം.

സ്വർഗ്ഗസ്ഥനായ പിതാവിനെയാണ് നമ്മൾ വിളിക്കുന്നത്. സ്വർഗ്ഗം എന്താണ്, എവിടെയാണ് എന്നൊരു ചോദ്യം ഈ സന്ദർഭത്തിൽ ഉദിക്കുന്നു. ദൈവം എവിടെയോ അവിടമാണ് സ്വർഗ്ഗം. രാജാവുള്ളിടമാണല്ലോ രാജസദസ്സ്. ദൈവം ഓരോരുത്തനിലും ആണെന്ന് വി. ആഗസ്തീനോസ് പറയുന്നു. അതുകൊണ്ട് സ്വർഗ്ഗവും ഓരോരുത്തനിലുമുണ്ട്. ഓരോരുത്തനിലുമുള്ള ദൈവത്തോട് സംഭാഷിക്കുന്നതാണ് "മനനം". ആയതിനാൽ ദൈവത്തെത്തേടി നമ്മൾ കാൽ വരിക്കൊ ഗെദ്സെമെനിക്കൊ പോകേണ്ടതില്ല. തന്നിലേയ്ക്കുതന്നെ തിരിഞ്ഞാ ൽ മതി.

2. നിന്റെ നാമം പൂജിതമാകണമേ, നിന്റെ രാജ്യം വരണമേ.

വാചിക പ്രാർത്ഥനയും മാനസ്സിക പ്രാർത്ഥനയും ഒരുപോലെ ഈ രണ്ടു ആശം സകളിൽ നിഴലിക്കുന്നുവെന്നു വി.അമ്മത്രേസ്യാ പറയുന്നു. പ്രാർത്ഥിക്കു വാൻ പഠിപ്പിക്കുക വഴി ദൈവത്തോട് എങ്ങനെ ആവശ്യങ്ങൾ ചോദിക്കണമെന്ന് ഈശോ പഠിപ്പിക്കുകയാണ്. ദൈവത്തോട് ചോദിക്കുമ്പോൾ നേരിട്ട് കൃത്യ മായി ചോദിക്കുക. അങ്ങനെയാണ് ഈശോ ചോദിച്ചതും പ്രാർത്ഥിച്ചതും. ഗെദ്സമെനിയിലെ പ്രാത്ഥന അത്തരത്തിലുള്ളതായിരുന്നു. പക്ഷെ പലപ്പോഴും നമ്മൾ കൃത്യമായി ചോദിക്കാറില്ല. വിശ്വാസക്കുറവാണ് അതിനു കാരണം. ദൈവരാജ്യം നമ്മുടെ ഹൃദയത്തിൽ വരണമേ എന്നാണ് നാം പ്രാർത്ഥിക്കേണ്ട ത്. ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കുവാൻ ദൈവം നിശ്ചയിച്ചു. അത് അതി സ്വാഭാവികമായ ദൈവീക ദാനമാണ്. ഈ ദാനം അനുഭവമാകുമ്പോൾ മനസ്സ് ശാന്തിയാൽ നിറയും. അപ്പോൾ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ഒരു പ്രാവശ്യം ചൊല്ലാൻ ഒരുപാടുനേരം ആവശ്യമാകും.

3. നിന്റെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.

ഈശോ പ്രാർത്ഥിച്ചില്ലായിരുന്നെങ്കിൽ ദൈവഹിതം ഭൂമിയിൽ നിറവേറുക അസാദ്ധ്യമായിരുന്നെന്നും വി.അമ്മത്രേസ്യാ പറയു ന്നു. പലരും ദൈവം ശിക്ഷിക്കുമെന്ന് ഭയപ്പെടുന്നു. അതുകൊണ്ട് നിന്റെ തിരുമനസ്സ് നിറവേറ ട്ടെയെന്നു പ്രാർത്ഥിക്കാൻ പേടിക്കു ന്നു. പക്ഷെ ദൈവ തിരുമനസ്സ് ശക്തി തരുമെന്ന കാര്യം നാമോർ ക്കണം. ഈശോയാണ് നമ്മുടെ അബാസിഡർ, നമ്മുടെ മദ്ധ്യ സ്ഥൻ. നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കാതെ ദൈവതിരുമനസ്സ് നിറവേറാനായി നാം പ്രാർത്ഥിക്കണം. ദൈവതിരുമനസ്സ് ദൈവരാജ്യം സൃഷ്ടി ക്കുകയെന്നതാണ്.

4. അന്നന്നയപ്പം ഞങ്ങൾക്ക് തരേണമേ.

അന്നന്നയപ്പത്തിനായി പ്രാർത്ഥിക്കുവാൻ ഈശോ പറഞ്ഞു. കാരണം അവിടു ന്നു നമ്മുടെ നിജസ്ഥിതി അറിഞ്ഞു. അതുകൊണ്ട് ഈശോയുടെ അഭ്യർത്ഥന അവഗണിക്കാതെ അന്നന്നയപ്പത്തിനായി നാം പ്രാർത്ഥിക്കണം. ദിവ്യകാരുണ്യ ത്തിലൂടെ തന്നെത്തന്നെ ദൈവം അനുദിനം നമുക്ക് തരുന്നു. ദൈവഹിതത്തിനു സ്വയമർപ്പിച്ചവനു ആഹാരത്തെപ്രതി ആകുലപ്പെടെണ്ട കാര്യമില്ല. ദൈവം നമുക്ക് ആവശ്യമുള്ളതൊക്കെ തരും. ഓരോരുത്തനും അവനവന്റെ കടമകൾ നിറവേറ്റുക മാത്രം മതി. നമുക്ക് വിശ്വാസമുണ്ടെങ്കിൽ നമ്മെ സുഖപ്പെടുത്തു വാൻ ദിവ്യകാരുണ്യത്തിനു സാധിക്കും.

5. ഞങ്ങളുടെ തെറ്റുകൾ ക്ഷമിക്കണമേ.

ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളോടും ക്ഷമിക്കണമേ എന്ന പ്രാർത്ഥന ഏറ്റം പ്രധാനപ്പെട്ടതാണ്. പലപ്പോഴും നമ്മൾ ക്ഷമിക്കുന്നതിലും ഒരുപാട് കൂടുതൽ ക്ഷമിക്കപ്പെടെണ്ടവർ ആണ് നമ്മൾ. എന്നാൽ നമ്മൾ ദൈവത്തോട് പ്രാർത്ഥിക്കുന്നത് ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളോടും ക്ഷമിക്കണമേ എന്നാണ്.

6. പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതെ.

പ്രലോഭനങ്ങൾ നമ്മെ പക്വത ഉള്ളവരും ധീരരുമാക്കും. ആധികാരികതയും പ്രാർത്ഥനാത്മകതയും കൈവരാൻ പ്രലോഭനങ്ങൾ സഹായിക്കും. ദൈവ ത്തിൽ ആശ്രയിച്ചാൽ ദൈവം തന്നെ നമ്മുടെ പ്രലോഭനകാലത്ത് നമ്മെ സഹാ യിക്കും. ദൈവത്തിന്റെ ദയയിലും സ്നേഹത്തിലും നാം ആശ്രയിക്കണം. നമ്മൾ ദുർബലരാണെന്ന അവബോധത്തിലും നിരന്തരമായ പ്രാർത്ഥനയിലും വളരുമ്പോൾ പ്രലോഭനങ്ങളെ എളുപ്പത്തിൽ നമുക്ക് അതിജീവിക്കാനാകും.

7. തിന്മയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ.

നമ്മുടെ ജീവിതം സഹനത്തിന്റെ തീച്ചൂളയാണ്. തിന്മകൾ ലോകത്ത് നിറഞ്ഞിരിക്കുന്നു. തിന്മയിൽനിന്നും രക്ഷിക്കണമേയെന്ന പ്രാർത്ഥനയിൽ ഈശോ തന്നെത്തന്നെ ഉൾപ്പെടുത്തിയതായാണ് വി.അമ്മത്രേസ്യാ പറയുന്നത്. തിന്മനിറഞ്ഞ ലോകത്ത് ജീവിക്കുമ്പോൾ തിന്മയിൽനിന്നും രക്ഷിക്കണേയെന്ന പ്രാർത്ഥന അവശ്യകവും അർത്ഥവത്തുമാണ്.

നമ്മൾ എന്നും പ്രാർത്ഥിക്കുന്ന പ്രാർത്ഥനയാണല്ലോ സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന ജപം. ഈ പ്രാർത്ഥന ധ്യാന വിഷയമാക്കുകയും  പ്രാർത്ഥനയുടെ അർത്ഥം ഉൾക്കൊള്ളാൻ പരിശ്രമിക്കുകയും ചെയ്യുമ്പോൾ പുതിയ ഉൾകാഴ്ച്ചകൾ ലഭിക്കും. ക്രൈസ്തവാദ്ധ്യാത്മികതയും ദൈവ ശാസ്ത്രവും ഈ പ്രാർത്ഥനയിൽ സംഗ്രഹിക്കാനാവും. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥന പ്രാർത്ഥിക്കുക വഴി ഈശോ പിതാവിനോട് സംഭാഷിച്ച അതേ രീതിയിൽ സംഭാഷിക്കുവാൻ നമുക്ക് സാധിക്കുന്നു./ -
                                                       
-------------------------------------------------------------------------------------------------------------------------------------
Visit 
 Dhruwadeepti.blogspot.com
for up-to-dates and FW. link 
Send Article, comments and write ups to : george.kuttikattu@t-online.de
  DHRUWADEEPTI ONLINE LITERATURE. 
Published from Heidelberg, Germany, 
in accordance with the European charter on freedom of opinion and press. DISCLAIMER: Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
 

Montag, 15. Juni 2015

ധ്രുവദീപ്തി // Literature / കവിത / അസ്ഥിര ചിന്തകൾ - നന്ദിനി വർഗീസ്

Literature / കവിത / 
അസ്ഥിര ചിന്തകൾ -
നന്ദിനി വർഗീസ് 


നീലാഞ്ജനമിഴി  ചന്ദ്രവര്‍ണ്ണങ്ങളില്‍
സ്വപ്‌നങ്ങള്‍ ചാലിച്ച് ചിത്രം വരയ്ക്കവേ ...
നിറഞ്ഞൊഴുകിപ്പരക്കും അനീതിയില്‍ 
നിത്യത നിര്‍വ്യാജം ആര്‍ത്തു പടര്‍ന്നതും ..

നീര്‍മിഴിക്കോണിലെ നീല വെളിച്ചത്തില്‍ 
നിലവിളി ശോണിമ പുല്കി മറഞ്ഞതും ..
നിലാവണഞ്ഞതും ആര്‍ക്കനുണര്‍ന്നതും 
ഉറഞ്ഞ കണ്ണീര്‍ അറിയാതിരുന്നതും ...

ഇടയ്ക്കുണര്‍ന്നെപ്പൊഴോ ഞെട്ടിവിയര്‍ക്കുമ്പോള്‍
ആരെയോ തേടി മിഴികള്‍ അലഞ്ഞതും ..
മൈലാഞ്ചി ചോപ്പിനായ് കൈകള്‍ കൊതിച്ചതും 
പ്രണയ പ്രപഞ്ചത്തില്‍ നെഞ്ചു തുടിച്ചതും ..

അടഞ്ഞ മിഴികളില്‍ ഉറഞ്ഞ വികാരത്തില്‍ 
ഹൃദയധമനികള്‍ പൊട്ടിപ്പിളര്‍ന്നതും ..
പിച്ചിയെറിഞ്ഞ മുഖങ്ങള്‍ക്കു നേരെയാ -
മൈലാഞ്ചി മോഹിച്ച കൈകള്‍ ഉയര്‍ന്നതും ..

സ്പന്ദനത്തേരിലെ രഥചക്രങ്ങളില്‍
ചക്രവാളങ്ങള്‍ മിഴികള്‍ തുറന്നതും ..
മേഘമാര്‍ഗ്ഗേ പറക്കവേ  നെഞ്ചകം 
ഒരിറ്റുശ്വാസപ്പിടച്ചില്‍ അറിഞ്ഞതും ...

കോടാനുകോടി ഞെരമ്പുകളൊരുമയില്‍
ഇല്ല ..മുന്നോട്ടില്ല എന്നു പറഞ്ഞതും ...
തുടിച്ച ഹൃദയത്തിനുലച്ചിലുയര്‍ന്നപ്പോള്‍ 
വികാരവിജ്രുംഭിത സ്വപ്നമണഞ്ഞതും...

സര്‍വ്വശുദ്ധീകരാഗ്നിയില്‍   വെന്തതും 
ഒരു പിടി ചാരമായ് ഭൂവില്‍ പതിച്ചതും ...
ദൂരെ കരയുന്ന കാകസ്വരങ്ങളില്‍ 
ഗംഗാജലത്തില്‍ അലിഞ്ഞു ചേരുന്നതും ...

ഒക്കെയും ഓര്‍മ്മയായ് കാലക്കെടുതിയില്‍ 
കല്‍പ്പടവുകളില്‍ കാല്‍ തെറ്റി വീഴവേ ...

തോര്‍ന്ന മിഴികളില്‍ അസ്ഥിരചിന്തകള്‍
നിഴലിച്ചു ചിന്താസരണിയെ പുല്കുമോ ...?
സ്വച്ഛന്ദമൃത്യുവിന്‍ ആലിംഗനത്തിനായ്
വറ്റിയ ഓര്‍മ്മ പുനര്‍ജ്ജനിച്ചീടുമോ ....?
                                                       
-------------------------------------------------------------------------------------------------------------------------------------
Visit 
 Dhruwadeepti.blogspot.com
for up-to-dates and FW. link 
Send Article, comments and write ups to : george.kuttikattu@t-online.de
  DHRUWADEEPTI ONLINE LITERATURE. 
Published from Heidelberg, Germany, 
in accordance with the European charter on freedom of opinion and press. DISCLAIMER: Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
 

Dienstag, 9. Juni 2015

ധ്രുവദീപ്തി // Religion / Faith- സൃഷ്ടിയിൽ തുറന്നിട്ടിരിക്കുന്ന വിശ്വാസവാതിൽ / Dr. Andrews Mekkattukunnel

ധ്രുവദീപ്തി // Religion / Faith- സൃഷ്ടിയിൽ തുറന്നിട്ടിരിക്കുന്ന വിശ്വാസവാതിൽ / 

Dr. Andrews Mekkattukunnel Fr. Dr. Andrews Mekkattukunnel
 " ഈ ചൈതന്യം ഉൾക്കൊണ്ടുകൊണ്ടാണ് സാധാരണ ദിവസങ്ങളിലെ സീറോ മലബാർ സപ്രാ നമസ്കാരത്തിന്റെ ആരംഭത്തിൽ നമ്മൾ ഇപ്രകാരം പ്രാർത്ഥിക്കുന്നത്. "കർത്താവേ, സൃഷ്ടികളെല്ലാം ആനന്ദപൂർവ്വം അങ്ങയെ സ്തുതിച്ചാരാധിക്കുന്നു. എന്തുകൊണ്ടെന്നാൽ അനന്തവും അഗ്രാഹ്യവുമായ കാരുണ്യത്താൽ അങ്ങ് അവയെ സൃഷ്ടിച്ചു. അത്ഭുതകരമായി പരിപാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. സൃഷ്ടികൾക്ക് കാരണ ഭൂതനും, ഞങ്ങളുടെ ആത്മാക്കളുടെ സംരക്ഷകനുമായ കർത്താവേ, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവേശ്വരാ, എന്നേയ്ക്കും, ആമ്മേൻ."
ദൈവ പിതൃത്വത്തിന് ആഴമേറിയ അർത്ഥം.

വിശുദ്ധ ഗ്രന്ഥം ആരംഭിക്കുന്നത് സൃഷ്ടിയുടെ വിവരണത്തോടെയാണ് (ഉത്പ.1, 1-2,4). ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു (ഉത്പ.1.1). "ആദിയിൽ" എന്ന പ്രയോഗം സൃഷ്ടാവായ ദൈവത്തിനു ആരംഭമില്ലെന്നു സൂചിപ്പിക്കുന്നു. ഈ പ്രപഞ്ചവും അതിലുള്ള സകലതും ഉണ്ടാകുന്നതിനു മുമ്പേ ദൈവം ഉണ്ട്. അവിടുന്നാണ് ഈ പ്രപഞ്ചത്തിലുള്ള സകലത്തിന്റെ യും സൃഷ്ടാവ്.

ശൂന്യതയിൽ നിന്നാണ് അവിടുന്നു എല്ലാം സൃഷ്ടിച്ചത് എന്ന് വ്യക്തമാക്കാനാ ണ് രൂപരഹിതവും അന്ധകാരപൂർണ്ണവുമായ അവസ്ഥ വർണ്ണിക്കുന്നത്. (ഉല്പ 1, 2). "ഉണ്ടാകട്ടെ" എന്ന ദൈവത്തിന്റെ വചനത്താലാണ് എല്ലാം സൃഷ്ടിക്കപ്പെട്ട ത്. അവിടുത്തെ ദൈവീകമായ അധികാരത്തിന്റെ ശക്തിയാണ് ഇവിടെ പ്ര കടമാകുന്നത്. അവിടുന്നു സൃഷ്ടിച്ചതെല്ലാം നല്ലതെന്ന് ദൈവം കണ്ടു (ഉല്പ. 1, 4. 10,12, 18, 21, 25, 30). നല്ലതായല്ലാതെ അവിടുന്നു ഒന്നും സൃഷ്ടിച്ചിട്ടില്ല. ദൈവം നൽകിയിരിക്കുന്നതിലും മെച്ചമായ ക്രമം ഈ പ്രപഞ്ചത്തിനു നൽകാൻ മനു ഷ്യനാവില്ല.

ഈ പ്രപഞ്ചത്തിലെ സകലത്തിന്റെയും കാരണഭൂതൻ എന്ന നിലയിലാണ് അവിടുന്നു പിതാവ് എന്നറിയപ്പെടുന്നത് (ഉല്പ.1,2). സൃഷ്ടിയുടെ മകുടമായ മനുഷ്യന്റെയും സൃഷ്ടാവ് ദൈവമാണ്. ദൈവീകഛായയിലും സാദൃശ്യത്തി ലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് മനുഷ്യനെ സംബന്ധിച്ച് ദൈവത്തി ന്റെ പിതൃത്വത്തിന് ആഴമേറിയ അർത്ഥം ഉണ്ട്. മക്കൾക്ക്‌ മാതാപിതാക്കളു ടെ ഛായയും സാദൃശ്യവുമാണല്ലോ ലഭിക്കുന്നത്. ദൈവം തന്റെ സ്വന്തം ഛായയിൽ മനുഷ്യവർഗ്ഗത്തെ സൃഷ്ടിച്ചു (ഉത്പ 1, 27) എന്ന് പറയുമ്പോൾ ഈ പിതൃത്വമാണ് വെളിപ്പെടുത്തുന്നത്.

പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ടിച്ച ദൈവം അതുകൊണ്ട് തന്റെ പ്രവർത്തനം അവസാനിപ്പിച്ചില്ല. തന്റെ സൃഷ്ടികളെയെല്ലാം അനു നിമിഷം പരിപാലിച്ചുകൊണ്ടിരിക്കുന്നതും അവിടുന്നാണ്. പ്രപഞ്ചത്തിനും അതിലെ ജീവജാലങ്ങൾക്കും ഒരു ക്രമം നൽകിയിരിക്കുന്നത് അവിടുന്നാണ്. അവിടുത്തെ പരിപാലനയുടെ കരം പിൻവലിച്ചാൽ എല്ലാം നിലംപതിക്കും.

തന്റെ തന്നെ ഛായയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യരോട് ദൈവത്തി നു പ്രത്യേക താൽപര്യവും പരിഗണനയുമുണ്ട്. അതുകൊണ്ടാണ് അവിടുന്നു അവനോട് സംസാരിക്കുന്നതും തന്റെ ഹിതം അവനെ അറിയിക്കുന്നതും. അവൻ ചരിക്കേണ്ടതും ചരിക്കരുതാത്തതുമായ വഴികൾ അവനു കാണിച്ചു കൊടുക്കുന്നതും അതുകൊണ്ടുതന്നെ. ഏദൻ തോട്ടവും അതിലെ സംവിധാ നങ്ങളും ഈ പരിഗണനയുടെ പ്രകടനമാണ്. ദൈവഹിതത്തിനു വിരുദ്ധമാ യി പ്രവർത്തിച്ചു പാപം ചെയ്യുമ്പോൾ അവിടുന്നു മനുഷ്യനെ ശിക്ഷിക്കുന്നു (ഉത്പ.3.). നന്മയ്ക്കു പ്രതിഫലവും തിന്മയ്ക്ക് ശിക്ഷയും നൽകുന്ന നീതിമാ നാണ് ദൈവം. പാപത്തിനു ശിക്ഷ നൽകുന്നെങ്കിലും പാപിയെ വെറുക്കുന്ന വനല്ല നമ്മുടെ ദൈവം. പാപിയുടെ നാശമല്ല, മാനസാന്തരമാണ് ദൈവശിക്ഷ യുടെ ലക്ഷ്യം. അതുകൊണ്ടാണ് അനുതപിക്കുന്ന പാപിക്ക്‌ അവിടുന്നു രക്ഷ വാഗ്ദാനം ചെയ്യുന്നത്.

ഞാനാണ് കർത്താവ്, ഞാനല്ലാതെ മറ്റൊരുവനില്ല.


ദൈവത്തിന്റെ അദൃശ്യഗുണങ്ങൾ-
ഏശയ്യാ പ്രവാചകനിലൂടെ അവിടുന്നു പ്രഖ്യാപിക്കുന്നു: "ഞാനാണ് കർത്താവ്, ഞാനല്ലാതെ മറ്റൊരുവനില്ല എന്ന് ആകാശം സൃഷ്ടിച്ച കർത്താവ് അരുളി ച്ചെയ്യുന്നു. അവിടുന്നാണ് ദൈവം". അവിടുന്നു ഭൂമിയെ രൂപപ്പെടുത്തി,  സ്ഥാപിച്ചു.   വ്യർത്ഥമായിട്ടല്ലായിരുന്നു, അധിവാസയോഗ്യമായിത്തന്നെ അവിടുന്നു അത് സൃഷ്ടിച്ചു." ഏശ. 45, 18). ദൈവത്തിന്റെ അനന്ത മഹത്വമാണ് ദൃശ്യവും അദൃശ്യവുമായ സകല സൃഷ്ടജാലങ്ങളും വിളിച്ചോതുന്നത്‌. വി. പൌലോസ് ശ്ലീഹ നമ്മെ അനുസ്മരിപ്പിക്കുന്നു: "ദൈവത്തിന്റെ അദൃശ്യ ഗുണങ്ങൾ- അവന്റെ നിത്യശക്തിയും ദൈവത്വവും- ഒഴികഴിവു പറയാൻ വയ്യാത്തവിധം അവന്റെ സൃഷ്ടവസ്തുക്കൾ ലോകസ്ഥാപനം മുതൽ മനസ്സി ലാക്കിക്കൊണ്ടിരിക്കുന്നു." (റോമ.1,20). ഇതേക്കുറിച്ച് സങ്കീർത്തകൻ ഇപ്ര കാരം ആശ്ചര്യപ്പെടുന്നു. "കർത്താവെ ഞങ്ങളുടെ കർത്താവെ, ഭൂമിയി ലെങ്ങും അവിടുത്തെ നാമം എത്ര മഹനീയം. അവിടുത്തെ മഹത്വം ആകാശ ങ്ങൾക്കു മീതെ പ്രകീർത്തിക്കപ്പെടുന്നു" (സങ്കീ.8,1) ഈ സൃഷ്ടവസ്തുക്കളിലൂടെ തന്നെക്കുറിച്ചുള്ള സ്ഥായിയായ സാക്ഷ്യം ദൈവം മനുഷ്യന് നൽകുന്നുണ്ട് (ദൈവാവിഷക്കരണം 3).

പൗരസ്ത്യ സുറിയാനി പിതാവായ മാർ അപ്രേം സൃഷ്ടപ്രപഞ്ചത്തെ തിരുലി ഖിതത്തിനു സമാനമായാണ് കാണുന്നത്. രണ്ടും ഒരുപോലെ ദൈവത്തിന്റെ അസ്തിത്വത്തിനും നന്മയ്ക്കും സാക്ഷ്യം വഹിക്കുന്നു. അദ്ദേഹത്തിൻറെ വാ ക്കുകളിൽ "സ്വാഭാവിക ലോകത്തിന്റെ സൃഷ്ടിയെപ്പറ്റി തന്റെ ഗ്രന്ഥത്തിൽ മോശ വിവരിക്കുന്നത്, പ്രകൃതിയും തിരുലിഖിതവും സൃഷ്ടാവിനു സാക്ഷ്യം വഹിക്കുകയാണ്.

പ്രകൃതി മനുഷ്യന്റെ ഉപയോഗത്താലും തിരുലിഖിതം വായനയാലും. എല്ലാ യിടത്തും എത്തുന്ന സാക്ഷികളാണവ. സൃഷ്ടാവിനെ നിന്ദിക്കുന്ന, ദുഷിക്കു ന്ന, അവിശ്വാസികളെ നിശബ്ധരാക്കിക്കൊണ്ട് അവ എല്ലായിടത്തും എല്ലാനേ രവും സന്നിഹിതമാണ് (പറുദീസാ ഗീതങ്ങൾ-5,2). മറ്റൊരവസരത്തിൽ അ പ്രേം പിതാവു ഇപ്രകാരം എഴുതുന്നു. "നീ എവിടെ നോക്കിയാലും അവന്റെ പ്രതീകങ്ങൾ കാണാം. നീ വായിക്കുമ്പോൾ അവന്റെ മുൻ കുറികൾ കണ്ടെ ത്തും. കാരണം എല്ലാ സൃഷ്ടികളും അവൻവഴി സൃഷ്ടിക്കപ്പെട്ടു. തന്റെ അവ കാശങ്ങളിന്മേൽ ആവൻ തന്റെ പ്രതീകങ്ങൾ വരച്ചിരിക്കുന്നു. ആവൻ ലോ കത്തെ സൃഷ്ടിച്ചപ്പോൾ അവയെ നോക്കുകയും തന്റെ ഛായകളാൽ അലങ്ക രിക്കുകയും ചെയ്തു. അവന്റെ പ്രതീകങ്ങളുടെ അരുവികൾ തുറക്കപ്പെട്ടു. അ വന്റെ പ്രതീകങ്ങൾ ഒഴുകി അവന്റെ അവയവങ്ങളുടെ മേൽ വർഷിക്കപ്പെ ട്ടു" (കന്യാത്വഗീതങ്ങൾ 20, 12). ചുരുക്കത്തിൽ സൃഷ്ടപ്രപഞ്ചം മുഴുവൻ സൃ ഷ്ടാവായ ദൈവത്തിലുള്ള വിശ്വാസത്തിലേയ്ക്ക് നമുക്ക് പ്രവേശനം നല്കുന്ന വാതിലാണ്.

"ഈ ചൈതന്യം ഉൾക്കൊണ്ടുകൊണ്ടാണ് സാധാരണ ദിവസങ്ങളിലെ സീറോ മലബാർ സപ്രാ നമസ്കാരത്തിന്റെ ആരംഭത്തിൽ നമ്മൾ ഇപ്രകാരം പ്രാർത്ഥിക്കുന്നത്. "കർത്താവേ, സൃഷ്ടികളെല്ലാം ആനന്ദപൂർവ്വം അങ്ങയെ സ്തുതിച്ചാരാധിക്കുന്നു. എന്തുകൊണ്ടെന്നാൽ അനന്തവും അഗ്രാഹ്യവുമായ കാരുണ്യത്താൽ അങ്ങ് അവയെ സൃഷ്ടിച്ചു. അത്ഭുതകരമായി പരിപാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. സൃഷ്ടികൾക്ക് കാരണ ഭൂതനും, ഞങ്ങളുടെ ആത്മാക്കളുടെ സംരക്ഷകനുമായ കർത്താവേ, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവേശ്വരാ, എന്നേയ്ക്കും, ആമ്മേൻ."// -

                                                       
-------------------------------------------------------------------------------------------------------------------------------------
Visit 
 Dhruwadeepti.blogspot.com
for up-to-dates and FW. link 
Send Article, comments and write ups to : george.kuttikattu@t-online.de
  DHRUWADEEPTI ONLINE LITERATURE. 
Published from Heidelberg, Germany, 
in accordance with the European charter on freedom of opinion and press. DISCLAIMER: Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
 

Donnerstag, 4. Juni 2015

ധ്രുവദീപ്തി // Politics // History //കമ്മ്യൂണിസത്തിന്റെ അവശിഷ്ടം, ഒരു രാഷ്ട്രീയ രോഗലക്ഷണം / George Kuttikattu, Germany.

ധ്രുവദീപ്തി ·// History 

          

കമ്മ്യൂണിസത്തിന്റെ അവശിഷ്ടം, ഒരു രാഷ്ട്രീയ രോഗലക്ഷണം.

George Kuttikattu 

ന്ത്യയിലെ കമ്മ്യുണിസ്റ്റുകളുടെ ഏറെക്കാലങ്ങളായി  നടന്നിട്ടുള്ള പോളിറ്റ് ബ്യുറോ സമ്മേളനങ്ങളും വിശിഷ്യ കേരളത്തിലെ കമ്മ്യുണിസ്റ്റുകളുടെ സംസ്ഥാന സമ്മേളനങ്ങളും എല്ലാം ഏതോ പ്രേതതുല്യമായ അരങ്ങേറ്റം മാത്രമായിരുന്നെന്നു തീർത്ത്‌ പറയുന്നില്ല. അതുപക്ഷെ, കമ്മ്യുണിസത്തിന്റെ മാനിഫെസ്റ്റൊയുടെ സൃഷ്ടികർത്താക്കളായ കാൾ മാർക്സും എങ്ങൽസും ഈ സമ്മേളനങ്ങളിൽ പ്രത്യക്ഷപ്പെട്ടത് ഒരു അസ്ഥിമാത്രശരീരർ ആയിട്ടാണെന്ന് പറയേണ്ടി വരുന്നു. കലാപരവും ഗവേഷണ വിജ്ഞാനീയ സമ്പത്തും കുറെ അവശേഷിക്കുന്ന എല്ലുകൾ മാത്രം ഉൾക്കൊണ്ട സാങ്കല്പികസമ്മേളനങ്ങൾ കൊണ്ട് അവിടെ അരങ്ങേറിയത് പല്ലുകൾ ഇല്ലാതെ കടിച്ചു പൊട്ടിക്കുന്ന വിപ്ലവ അപശബ്ദങ്ങൾ മാത്രമാണ്. ഇതെല്ലാം കണ്ട വിപ്ലവകാരികളായിരുന്ന കേരളത്തിലെ ആദ്യകാല സഖാക്കളായ പി. കൃഷ്ണപിള്ള, ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാട്‌, ഏ. കെ. ഗോപാലൻ, ടി. വി. തോമസ്‌ തുടങ്ങിയവർ കിടന്നിരുന്ന കല്ലറയിൽ മറ്റൊരു വശത്തേയ്ക്കുടനെ തിരിഞ്ഞു കിടന്നു കണ്ണടച്ചു.

കാൾ മാർക്സ് (ഇടത്ത് ) എങ്ങെൽസ് (വലത്ത്)
 യഥാർത്ഥ കമ്മ്യുണിസ്റ്റ്കൾക്ക് ഇതിലൊന്നും കാണേണ്ടതില്ലല്ലോ.  പാർട്ടിയിലെ അംഗങ്ങളുടെ വിശിഷ്യ ചില സ്ത്രീകളുടെ വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക അവശ്യ പരിപാടികളുടെ ഇനങ്ങളാണല്ലോ, നിയമസഭയിൽ പൊതു ജനങ്ങൾക്ക്‌ വേണ്ടിയുള്ള സമരമെന്ന് കാണിക്കാൻ പീഡനഇരകളായി അവതരിപ്പിക്കുക വരെ ചെയ്ത സംഭവങ്ങൾ ഉണ്ടായത്. കമ്മ്യുണിസ്റ്റ് വിപ്ലവ വീര്യം തൊട്ടു തേച്ചിട്ടില്ലാത്ത വിരസകളികൾക്ക് ഏറെ ലൈംഗികം ചേർത്തു ചില വനിത അംഗങ്ങൾ  പുരുഷ ആകർഷണത്തിനു വേണ്ടി നിയമസഭാ സമ്മേളനത്തിൽ തത്രപ്പെട്ടു പണിയെടുത്തുവെന്നതാണല്ലോ നാമെല്ലാം അവിടെ കണ്ടതും കേട്ടതും. ലിംഗ വ്യത്യാസമില്ലാത്ത പഴയ കമ്മ്യുണിസ്റ്റ് വിപ്ലവ സിദ്ധാന്തത്തിനു വിരസമായ  ഒരു തിരിച്ചടിയായിപ്പോയി എന്നാണു പാർട്ടിയിലെ ചില സർക്കസ് ക്ലൗണുകൾ തട്ടി വിട്ടത്. അതിനു നേതൃത്വം കൊടുത്തത് പ്രായം ചെന്ന ചുറ്റുമതിൽ പൊളിഞ്ഞു പോയ ആല്മരമായിരുന്നു. പ്രതിപക്ഷത്തു ഒന്നാം നിരയിലിരിക്കുന്നയാളെങ്കിലും പാർട്ടിനേതൃത്വം മുഴുവനും എന്നേയ്ക്കും  എഴുതിത്തള്ളിയ വയോവ്രുദ്ധനായിരുന്നു, അദ്ദേഹം. അഴിമതിക്കെതിരെ നേതൃത്വം കൊടുത്ത് പോരാടുമെന്നു വിപ്ലവ ഘോഷം മുഴക്കുമെങ്കിലും അതിന്റെ അലകൾ കടൽക്കാറ്റിൽ അലിഞ്ഞു ഇല്ലാതാവുന്ന അവസ്ഥയാണ്!

കാൾ മാർക്സും, എങ്ങൽസും ഒരിക്കൽ പോലും ഭാവനയിൽ കേട്ടിട്ടില്ലാത്ത പോളിറ്റ് ബ്യുറോയിൽ പോലും ശബ്ദിക്കുവാൻ ആരും മൈക്രോഫോണ്‍ അയാൾക്ക് കൊടുക്കുകയുമില്ല. ഇതാണ് ഇയാളുടെ ദുർഗതി! അതിനുള്ള അദ്ദേഹത്തിൻറെ മറുപടി ഇതായിരുന്നു: "വിപ്ലവ കമ്മ്യുണിസ്റ്റ്" എന്ന ഒരു ലേബൽ നിർഭാഗ്യവശാൽ ഇല്ലാത്ത ഒരു പാർട്ടി സദസ്സിൽ സമ്മേളിക്കുവാൻ താൻ ഉണ്ടാകില്ല". കേരള കമ്മ്യുണിസ്റ്റ് പാർട്ടിയിൽ ഇത്തരം ദുരവസ്ഥയ്ക്ക്  കാരണമാക്കിയവർ എവിടെയെന്നു അറിയാൻ ഏറെയെങ്ങും ദൂരെ പോയി ആരെയും തൊട്ടു അന്വേഷിക്കേണ്ടതില്ല. കേരളത്തിലെ കമ്മ്യുണിസ്റ്റ് പാർട്ടി നേതൃത്വ കസേരയിൽ ഇരുന്നുകൊണ്ട് സഹിഷ്ണുതയില്ലായ്മയും, അധികാര സ്വേശ്ചാധിപത്യവും, രാഷ്ട്രീയ ബോംബ്‌ നിർമ്മാണവും പൊട്ടിക്കലും, കൊലപാതകവും മാത്രം ശീലിച്ചു തഴമ്പിച്ചവരായിത്തീർന്നു. ചില "കണ്ണൂർ സ്വദേശവിപ്ലവ പാർട്ടി"യുടെ ആയുഷ്ക്കാല  കമാണ്ടർമാർതന്നെയാണവർ എന്ന യാഥാർത്ഥ്യം ഏവർക്കും അറിയാം. ഇവിടെ ഇക്കാര്യം എന്തുകൊണ്ടോ പറയാതിരിക്കുവാനും ശ്രമിക്കുന്നത് തന്നെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളെ തമസ്ക്കരിക്കുന്നതിനു തുല്യമാണ്. പാർട്ടിയുടെ നെടുംതൂൺ തുരുമ്പെടുത്ത വടംവലിയുടെ സാക്ഷ്യം!

കുറെ നാളുകളായി നടന്നിട്ടുള്ള പാർട്ടി സമ്മേളനങ്ങളിൽ എല്ലാം ചില  ഇടതു ചിന്താസിദ്ധാന്തത്തിന്റെ ആത്മാവിന്റെ ആനുകാലിക ശബ്ദം വിമർശന വിപ്ലവം പോലെ അവിടെയെവിടെയോ ഒക്കെ വളരെ നിശബ്ദമായിത്തന്നെ  അലഞ്ഞുതിരിഞ്ഞു നടന്നു എന്നതല്ലാതെ മറ്റൊന്നും അവിടെ സംഭവിച്ചില്ലെന്ന പൊതുഅഭിപ്രായമാണ് കേട്ടത്. യുവത്വം നിറഞ്ഞ ഒരൊറ്റ സുന്ദരീ സുന്ദരന്മാർ അവിടെയെങ്ങും അരങ്ങിൽ കേൾവിക്കാരായി പോലും ഉണ്ടായിരുന്നില്ല. വയോജന കേന്ദ്രത്തിൽ എത്തിയ ചിലരുടെയൊക്കെ ചുരുക്കം ജല്പനങ്ങൾക്ക് ചൂടുള്ള കൈയ്യടികൾ നൽകി ആരെയോ ഒക്കെ പ്രീതിപ്പെടുത്തി ഉടൻതന്നെ സന്തോഷിപ്പിക്കുകയെന്ന ഉന്നത്തിൽ തട്ടിവിട്ടിരുന്ന പുകഴ്ച്ചാ അഭിപ്രായങ്ങൾ  മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതെല്ലാം ശരിയാണെന്ന തരത്തിൽ പതിവ്  സത്യാന്വേഷണ നിരീക്ഷണ പഠനം  പാർട്ടിയിൽ തന്നെ ഉണ്ടായി.

പുതിയ സിദ്ധാന്തമാണ്‌ അനിവാര്യമായത്.

കമ്മ്യുണിസ്റ്റ് സിദ്ധാന്തത്തെക്കുറിച്ചുള്ള ആശയത്തെക്കുറിച്ചു പറയുമ്പോൾ, തത്വശാസ്ത്രപരമായ വിമർശനത്തിന്റെയും ഒരു സോഷ്യലിസ്റ്റ് രാഷ്ട്ര തത്വത്തിന്റെ യഥാർത്ഥമായ ഓരോ ആസ്തി ബാദ്ധ്യതകൾക്കും ഇടയ്ക്കുള്ള വസ്തുതകളുടെയും സമ്പൂർണ്ണ തിട്ടപ്പെടുത്തലുകളുമെല്ലാം വ്യക്തമായിട്ട്  അടിസ്ഥാനപ്പെടുത്തിയുള്ളതായിരിക്കണം. ഇതിനു അവയുടെ  ഉറവിടം മുതൽ ആനുകാലിക അവസ്ഥ  വരെയുള്ള കൃത്യമായ വസ്തുതകളെല്ലാം  പരിശോധിക്കേണ്ടതുണ്ട്. എന്നാൽ അതിൽ ചിലത് ആകട്ടെ അടിസ്ഥാന ചിന്താസ്ഥായിത്വം കാണാത്തതും പ്രായോഗികമല്ലാത്തതുമായ ചർച്ചകൾക്ക് മാത്രം കുറെപ്പേർക്ക് തുണയായി. അവിടെ നിന്നും പ്രതീക്ഷിച്ചതും അത് തന്നെയെന്നു  അവരിൽ ചിലരെങ്കിലും മനസ്സിലാക്കി. യാഥാർത്ഥ്യം ഇതല്ലേ?  ഇതുവരെയും മണ്ണിലേയ്ക്കു പൂർണ്ണമായി ലയിക്കാത്ത മാർക്സിന്റെ ആശയ "വിമർശന ആയുധം" മാത്രം പുറമേ  അവശേഷിക്കുന്നു. അതായത് മാർക്സിസ്റ്റ് കമ്മ്യുണിസത്തിന്റെ ആശയമില്ലാതെ ഒരു "ഇമാൻസിപ്പേഷൻ" എങ്ങനെ ഉണ്ടാക്കും" ? ഇങ്ങനെയുള്ള ഒരു രാഷ്ട്രീയ നിലപാടിന് ചേർന്ന മറ്റൊരു വിധ കറയില്ലാത്ത സത്യത്തിന്റെ മുഖം തുറന്നു കാട്ടുന്ന പുതിയ ഒരു രാഷ്ട്രീയ  സിദ്ധാന്തമാണ്‌ രാഷ്ട്രീയ ലോകത്തിനു അനിവാര്യമായത്.

തീർത്തും അജ്ഞതയിൽ അവഗണിക്കപ്പെട്ട രാഷ്ട്രീയ ചലനങ്ങളാൽ സംഭവിച്ച യഥാർത്ഥമായ പരിവർത്തനത്തിന് വിധേയമാകപ്പെട്ട ഒരു ജനസമൂഹം പകച്ചുനിന്നത് പുതിയ ആശയത്തിന്റെ അഭാവത്തിലാണെന്ന്, കമ്മ്യുണിസ്റ്റ് സിദ്ധാന്തത്തെ എന്നേയ്ക്കുമായി ഉറച്ചു ഉപേക്ഷിച്ച പാശ്ചാത്യ ചിന്തകരുടെയെല്ലാം അഭിപ്രായത്തിനു ഇന്നും ശക്തമായ പിന്തുണ ലഭിച്ചു കഴിഞ്ഞു. അതിനു കാരണം എന്താണ്? സത്യവിരുദ്ധമായിട്ടുള്ള രീതിയിൽ, എന്തിനെയുംസൂക്ഷ്മമായി നോക്കിക്കാണാതെ, പുറംതിരിഞ്ഞു കടന്നു പോയവരുടെ ചിത്രത്തിന് പുറമേ വീണ്ടും ഓയിൽ പെയിന്റു മിനുക്കി അവരെ ആരാധിക്കുകയാണ് ഇപ്പോഴും! ഇന്നിന്റെ പൊതു ആവശ്യങ്ങൾക്ക് ഉപകരിക്കാത്ത പഴയ വിപ്ലവവീര്യത്തിൽ കമ്മ്യുണിസ്റ്റുകൾക്ക് വേണ്ടി ഇന്നും കൈയ്യടി നൽകുന്നവരുടെ ശ്രദ്ധേയമായ ജോലിയാണിതെന്ന രൂക്ഷ വിമർശനം ഇപ്പോഴും ഇല്ലാതില്ല. രാഷ്ട്രീയ അഭിപ്രായങ്ങളിൽ ശ്രദ്ധയേറിയ വസ്തുതകൾ പറഞ്ഞ ഫ്രഞ്ചു തത്വശാസ്ത്രജ്ഞ്ജൻ Mr. Alan Badiou ഭാവിയിൽ കമ്മ്യുണിസത്തിന് "വിപ്ലവം" എന്ന പ്രായോഗികമായ ആനുകാലിക ചിന്താ സിദ്ധാന്തത്തിന്റെ പുതിയ മുഖം എങ്ങനെ ആയിരിക്കണം എന്നുകൂടി സ്ഥിരീകരിച്ചു പറഞ്ഞു: "സത്യത്തിന്റെ ഒരു തീയറിയാണ് നമുക്ക് വേണ്ടത്".

ഇന്നത്തെ മനുഷ്യതലമുറയ്ക്ക് യോജിച്ചത് ഒരു "കമ്മ്യുണിസ്റ്റ് അക്രമരഹിത തിയറി"യാണ്.

Mischail Gorbatschow
 അന്ധമായി കമ്മ്യുണിസ്റ്റ് വിപ്ലവം എക്കാലവും പ്രസംഗിക്കുന്നവരിൽ ചിലരൊക്കെ ഇക്കാലത്ത് ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ ഉണ്ടല്ലോ,
വിശിഷ്യ  കേരളത്തിലും ഉണ്ട്. ലക്ഷോപലക്ഷം മനുഷ്യരുടെ ജീവൻ വിലകൊടുക്കേണ്ടിവന്ന മാവോയുടെ അതിശയകരമായ "വിപ്ലവം", അതെ, "ഞങ്ങൾ ബുദ്ധിജീവികൾ "എന്ന് സ്വയം അവകാശപ്പെട്ടവർ ഇതിനെ സ്വാഗതം ചെയ്തു കൊണ്ട് ഇന്നുവരെയും എഴുതുകയും അവയെ  പുകഴ്ത്തിപ്പറഞ്ഞുകൊണ്ടു പ്രചരിപ്പിക്കുകയും ചെയ്യുന്നു. അതുപക്ഷെ, അതിലും ഭീകരമായ നിലവിലുള്ള ഒരു ലിബറൽ ഫാസിസത്തിൽ അകപ്പെട്ട്പോയ, അത് തന്നെ ഒരിക്കലും ഒട്ടും പരിചയപ്പെടാത്ത തരത്തിലുള്ള സാമൂഹിക  ജീവിത വ്യവസ്ഥയിൽ, ഇന്നത്തെ മനുഷ്യരുടെ  തലമുറയ്ക്ക് യോജിച്ചത് ഒരു കമ്മ്യുണിസ്റ്റ് അക്രമരഹിത സിദ്ധാന്തമാണെന്ന തതത്വങ്ങൾ  ലോകത്ത് ശക്തിയായി ഉയർന്നുവരുന്നുവെന്നത് ഒട്ടും നിസ്സാരമായിപ്പോലും  അവഗണിക്കുവാനും നമ്മുടെ  സാമാന്യ ബുദ്ധിക്ക് കഴിയുകയില്ല.

യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളാൻ തയ്യാറാകാത്ത, എന്നാൽ ജനസമൂഹത്തെ മുഴുവൻ പ്രതിനിധാനം ചെയ്യുന്ന തരത്തിൽ പ്രത്യക്ഷപ്പെടുന്നതും, അതേ സമയം അവരെ ആകെ അന്ധമാക്കുവാനും പ്രത്യക്ഷപ്പെടുന്ന പൊതുമഹാ മാദ്ധ്യമങ്ങൾക്ക് ഒരു മഹാവിപ്ലവത്തിനു പോലും കാരണമാക്കുന്ന, അപൂർവ്വ അടിസ്ഥാനം നൽകാൻ കഴിയും. അതുപോലെ വൈരുദ്ധ്യങ്ങൾ നിറഞ്ഞ അഭിപ്രായങ്ങളെ അവർ രൂപീകരിക്കാം. അതുപക്ഷെ അവ ചെന്നെത്തുന്ന അപ്രകാരമുള്ള ഏകീകൃതചിന്ത, ഒരു ഇടതു ഫാസിസ്സത്തിന്റെ ഊറ്റമേറിയ  മുന്നേറ്റത്തിൽ ആയിരിക്കാം അവസാനിക്കുന്നത്.

ഓരോ ഭിന്ന അഭിപ്രായസ്ഥിരീകരണങ്ങളും, ലിംഗവ്യത്യാസത്തിന്റെയോ സംസ്കാരത്തിന്റെയോ കാരണങ്ങൾ നിരാകരിക്കപ്പെടുകയാണ്, ഈ ഇടതു ചിന്താരീതിയിൽ. എന്നാലും കേന്ദ്ര ബിന്ദുവായ ആശയം വന്നെത്തുന്നത് ഒരു "ഇടതു വിമോചന സിദ്ധാന്തം" രൂപീകരിക്കുന്നതിലാണ് എന്നത് കാണാൻ കഴിയും. കുറേക്കൂടി ശരിയായി പറയുന്നപക്ഷം, ഒരു അതിർത്തിയില്ലാത്ത വിപ്ലവവും വിപ്ലവകാരികളുടെ വിഷയവും മാത്രം ആണല്ലോ, കാണപ്പെടുന്ന ത്!. ഈ അവസ്ഥയുടെ ഒരു ഭാഗമാണ് ഇന്ത്യ എന്ന് ലോകം നിരീക്ഷിക്കുന്നു. ഇങ്ങനെയൊരു പൊരുതൽ ഐക്യമുന്നണിയുടെ ലക്ഷ്യം വളരെ കുറഞ്ഞ എണ്ണത്തിലുള്ള സാമ്പത്തിക ശക്തിയ്ക്ക് നേർക്ക് നേർ നിന്ന്, ഇവർ ശ്രദ്ധ ക്ഷണിക്കുകയാണ്.

കമ്മ്യുണിസത്തിന്റെ അസ്തിത്വം ബാക്കിനിന്ന ഏറ്റവും അപകടകരമായ ആകർഷണം ഇങ്ങനെയായിരുന്നു, ഒരിക്കൽ സ്വയം ബലിയാടാകുവാനുള്ള അഥവാ ജീവത്യാഗം വരെ ചെയ്യുവാനുള്ള ത്യാഗമനോഭാവം. ഇപ്രകാരമുള്ള  ആദർശത്തിനായി അനവധി കമ്മ്യുണിസ്റ്റ് അനുയായികകൾ മുൻകാലത്തും  മരണപ്പെടുകയും ചെയ്തു. ആധുനിക ഇന്ത്യയിലെ കമ്മ്യുണിസത്തെയും കമ്മ്യുണിസ്റ്റ്കാരെയും, കേരളത്തിലെയും പൊതുവെ ഇന്ത്യയിലെയും ജനാധിപത്യത്തിന്റെ അന്തകരായി ജനങ്ങൾ തിരിച്ചറിഞ്ഞത്, 1957- ൽ കേരള കമ്മ്യുണിസ്റ്റ്കൾ കേരള സംസ്ഥാന ഭരണം ഏറ്റെടുത്തപ്പോഴാണ്.  

പാശ്ചാത്യരാജ്യങ്ങളിലെയും കേരളത്തിലെയും കമ്മുണിസ്റ്റുകൾ തമ്മിൽ വളരെയേറെ സമാനതകൾ ഉണ്ടായിരുന്നെന്ന് കാണാം. ഒരു ഉദാഹരണം, ജർമനികളുടെ ഏകീകരണത്തിനു മുൻപ് പൂർവ ജർമനിയിലെ രാഷ്ട്രീയ സ്ഥിതി എന്തായിരുന്നെന്നു ചരിത്രം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ആര് എന്തൊക്കെ എങ്ങനെയൊക്കെ ഉപദേശിച്ചാലും പ്രതിരോധിച്ചാലും, ഓരോരുത്തനിലും ഉൾക്കൊള്ളുന്ന വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും, ക്രമപ്പെടുത്തുന്ന മതസ്ഥാപനങ്ങൾക്കും, മതാചാര്യന്മാർക്കും മാദ്ധ്യമങ്ങൾക്കും വിദ്യാഭ്യാസ മേഖലയ്ക്കും വിദ്യാഭ്യാസരീതിക്കും മാത്രമല്ല, സാമാന്യജനങ്ങളുടെയെല്ലാം  ജീവനും മൂല്യങ്ങൾക്കും കൂടി സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് പകരം വെല്ലുവിളികളും പല്ലുകടിയും വെറുപ്പും വിലക്കുകളും നിയന്ത്രണവുംമൂലം  നിയമസഭകളിലെ കടന്നുകയറ്റവും അക്രമവും നിയമഭീഷണിയും വഴി, കേരളത്തിലെ ജനജീവിതം ദുഷ്ക്കരമാക്കുകയാണ് ചെയ്തത്. കേരളത്തിൽ ഇപ്പോഴും ഈ അവസ്ഥ തുടരുന്നുണ്ട് . ഈ വികല വളർച്ചയ്ക്ക് എക്കാലവും സഹായികളായവർ,  ഇതിനുത്തരവാദികൾ, ആരെന്നു ജനങ്ങൾക്ക് തന്നെ  പ്രകടമായി അറിയാം.

മന്ദ:ബുദ്ധികളാക്കുന്ന മറ്റൊരു ചൂഷണം.

മതസാമുദായിക രാഷ്ട്രീയ തലങ്ങളിലെയും, അതുപോലെ വിവിധ രാഷ്ട്രീയ ക്കാരുടെയും  ഉദ്യോഗസ്ഥരുടെയും നിയമ പണ്ഢിതരുടെയും  നിയമ-ക്രമ സമാധാനപാലകരുടെയും നീതിന്യായ കോടതി സംവിധാനങ്ങളുടെയും  മഹാപൊതുമാദ്ധ്യമങ്ങളുടെയും ഭരണമേഖല പൊതുവെയും അഴിമതി അഴിഞ്ഞാടുന്നു എന്ന് ജനമനസ്സിൽ ഉണ്ട്. ഇതിനെതിരെ രൂപീകരിക്കപ്പെടുന്ന അഴിമതിവിരുദ്ധ സംഘടനകളും അഴിമതി വിരുദ്ധ രാഷ്ട്രീയപാർട്ടികളുടെ  രൂപീകരണവുമെല്ലാം ജനങ്ങളെ പരോക്ഷമായി മന്ദ:ബുദ്ധികളാക്കുന്ന മറ്റൊരു ചൂഷണം തന്നെയാണ്. അഴിമതി നിവാരണം നാം ഓരോരുത്തനും വ്യക്തിപരമായി അറിഞ്ഞുകൊണ്ട് സ്വായത്തമാക്കേണ്ടതായ സാമൂഹ്യപൊതുമാലിന്യ നിർമാർജ്ജന പ്രക്രിയ തന്നെയാണ്. അതിനുവേണ്ടി ആരുടെയെങ്കിലും ആഹ്വാനത്തിൽ അടിമപ്പെട്ടു ഒരു വിരുദ്ധ ചേരി സൃഷ്ടിക്കൽ താൽക്കാലിക ലാഭേശ്ചയിൽ നിന്നും ഉടലെടുക്കുന്ന വൈരുദ്ധ്യങ്ങളാണ്. പക്ഷെ, കേരളത്തിൽ ജനങ്ങൾക്ക്  പ്രതികരണശേഷി നഷ്ടപ്പെട്ടെന്നു ആരെങ്കിലും തുറന്നു അവകാശപ്പെടുമോ ? അതിനുള്ള പരസ്യചൂഷണശ്രമം തന്നെയാണ് അഴിമതിവിരുദ്ധ പ്രസ്ഥാനങ്ങൾ എന്ന പേരിൽ ഇന്ത്യയിൽ കിളിർത്തുപൊങ്ങുന്ന കുറെ "പെരുംകൂണുകൾ"! അവയോ  രണ്ടു ദിവസങ്ങൾക്കകം മണ്ണോടു ചേർന്നും അലിഞ്ഞുചേരും.

ഇതിനാൽ കമ്മ്യുണിസ്റ്റുകൾ പറയുന്നു: അഴിമതിയും ദുർഭരണവും നടത്തുന്ന ജനാധിപത്യ സർക്കാർ അധികാരത്തിൽ നിന്നും മാറണം". മന്ത്രിസഭയുടെ പേരിൽ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളുടെ എണ്ണവും വണ്ണവും ഓരോ ദിവസവും കൂടുന്നു. ഇതിനെല്ലാം ചില നിർദ്ദിഷ്ഠ കാര്യങ്ങൾ പിറകിൽ ഉണ്ട്. കോണ്‍ഗ്രസ്സിനുള്ളിലെ സംഘടനയിൽ ഉണ്ടെന്നു പറയപ്പെടുന്ന ഗ്രൂപ്പ് അധികാരരാഷ്ട്രീയവും അതിനു ചുവടു പിടിച്ചു കേരളാ കോണ്‍ഗ്രസ്സിനെതിരെയും അതിന്റെ ചെയർമാന് എതിരെയും ഉയർത്തിയ തെളിവുകളില്ലാത്ത അഴിമതിയാരോപണവും മുന്നിൽ നിറുത്തി കമ്മ്യുണിസ്റ്റ് പാർട്ടിയും അവരുടെ ഇടതു സഖ്യവും കേരളത്തിലെ പൊതുജീവിതം കലക്കി മറിച്ചിടാൻ നടത്തിയ ശ്രമം തല്ക്കാലം പാടേ പരാജയപ്പെട്ടു. നിയമസഭയിൽ വരെ അവർ  ലിംഗഭേദം ഇല്ലാതെ അക്രമം അഴിച്ചുവിട്ടു നോക്കിയിരുന്നു. കമ്മ്യുണിസ്റ്റ് റെവല്യൂഷൻ ! അടുത്ത സമ്മേളനം ആകുമ്പോഴേയ്ക്കും അവർ അടവൊന്നു വീണ്ടും മാറ്റുന്ന ലക്ഷണം ഉണ്ട്.

അഴിമതിയാരോപണത്തിന്റെ പേരിൽ ബഹുജന പ്രക്ഷോപണം (വിപ്ലവം) സംഘടിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഒരു വിഭാഗം ജനങ്ങളുടെ വികാരത്തെ ഉണർത്താൻ കഴിയുന്ന വിഷയമായിരുന്നു അവർക്ക് കൈയ്യിൽ വന്നത്. ഇപ്പോൾ കേരളത്തിൽ ഒരു അസംബ്ലി മണ്ഢലത്തിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഉദ്ദേശങ്ങൾ പൊന്തിച്ചു കൊണ്ടുവന്നാൽ ജനദൃഷ്ടിയിൽ അവർ "സമർത്ഥന്മാർ " ആകാമോ എന്നാണു നോട്ടം. ഈ നോട്ടത്തിന്റെ പ്രതിഫലനം അടുത്ത നിയമസഭാ സമ്മേളനത്തിലും ഉണ്ടാകാം. കമ്മ്യുണിസ്റ്റ് പാർട്ടിയുടെ നയം മാറ്റം ബഡ്ജറ്റ് സമ്മേളനം മുതൽ വ്യക്തമായിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ സഖാവ് വി. എസ്. അച്യുതാനന്ദൻ ഒരു തികഞ്ഞ പരാജയമാണെന്നും അദ്ദേഹത്തിൻറെ പ്രവർത്തനം തെളിയിച്ചു കഴിഞ്ഞു. സ്വന്തം പാർട്ടിയുടെ പിന്തുണ പോലും അദ്ദേഹത്തിനെ അന്വേഷിച്ചു വന്നില്ല.

ഇന്ത്യയിൽ വേരൂന്നി നിൽക്കുന്ന പല അടിസ്ഥാന സാമൂഹ്യപ്രശ്നങ്ങളും പരിഹരിക്കുവാനുള്ള തീവ്രശ്രമത്തിൽ ഇതുവരെയുണ്ടായിരുന്ന ഒരു സർക്കാരുകൾക്കും പൂർണ്ണമായി വിജയിക്കുവാൻ കഴിഞ്ഞിട്ടില്ല, വിപ്ലവം എന്ന ആശയം രാവും പകലും മനസ്സിലും ശരീരത്തിലും പേറി നടക്കുന്ന കമ്യുണിസ്റ്റ് സിദ്ധാന്ധത്തിൽ സ്വയം ജീവത്യാഗം ചെയ്യുന്നവർക്കും കഴിഞ്ഞില്ല എന്നത് പച്ച യാഥാർത്ഥ്യമാണ്.

ജനാധിപത്യ വ്യവസ്ഥിതി കോട്ടം തട്ടാതെ നിലനിൽക്കുക എന്നത് ഏതൊരു രാജ്യത്തെ സംബന്ധിച്ചും അവരുടെ സുസ്ഥിര വികസനത്തിനുള്ള ശക്തമായ അടിത്തറയാണ്. പക്ഷെ, രാജ്യത്തിന്റെയും ജനാധിപത്യ വ്യവസ്ഥിതിയുടെയും ആരോഗ്യകരമായ ഘടനയെയും ഇമേജിനേയും തകർക്കുന്ന, ഒരുതരത്തിലും പ്രയോജനകരമല്ലാത്ത ഗ്രൂപ്പുകളും മുന്നണികളും രാജ്യതാൽപര്യങ്ങൾക്ക് എതിരായി വരുന്ന ശക്തിയേറിയ ബോംബാണ് എന്ന് ജനങ്ങൾക്കറിയാം. അത്തരം വീഴ്ചയുള്ള സംഭവങ്ങൾ നിത്യവും മാദ്ധ്യമങ്ങൾ ആഘോഷിക്കുന്നു.

ജനങ്ങൾക്ക്‌ വേണ്ടിയത് രാജ്യത്തെ ആയിരങ്ങളുടെ ജീവിതാന്ത്യം സ്വയം ജീവത്യാഗത്താൽ സംഭവിക്കുന്ന ഒരു "വിപ്ലവ പ്രത്യയ ശാസ്ത്രം" അല്ല, വെള്ളവും വെളിച്ചവും ഭക്ഷണവും നീതിയും നിയമസംരക്ഷണവും സാമൂഹ്യജീവിത സുരക്ഷിതത്വവും സമാധാനജീവിതവുമാണെന്ന തത്വം ഇന്ത്യയിലെ കോടാനുകോടി ജനങ്ങൾ തങ്ങൾക്കു കിട്ടിയ അനേകമായ അവസരമുപയോഗിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ പൊതുവായ സംരക്ഷണം ഉറപ്പ് വരുത്തുന്ന ഒരു ഭരണ വ്യവസ്ഥയിൽ എപ്പോഴും ഇന്ത്യൻ ജനാധിപത്യം സുരക്ഷിതമായിരിക്കുമെന്നു ജനങ്ങൾ മനസ്സിലാക്കിവരുന്നു. അതേസമയം സ്ഥാപിച്ചു കൊണ്ടുവരുന്ന പുതിയ കമ്മ്യുണിസ്റ്റ് സിദ്ധാന്തം ഒരു  സാമ്പത്തിക കമ്പോള സെക്ടർ എന്ന നിലയ്ക്ക് മാത്രം പിന്തുണ നല്കുന്ന നാഗരിക-സാംസ്കാരിക ഫോണ്ട്സ് എന്ന കാഴ്ചപ്പാടിലാണ്. ഇവടെ ഇന്ത്യയിലെ  "കമ്മ്യുണിസം" ഒരു കത്തിക്കരിഞ്ഞ അവശിഷ്ടം മാത്രമാണ്, ഇതെല്ലാം വാദപ്രതിവാദങ്ങൾക്ക് വേണ്ടി വാഗ്വൈഭവമുള്ള അംഗവിക്ഷേപങ്ങൾക്ക് പകരമാക്കാൻ കഴിയും.  

                                                       
-------------------------------------------------------------------------------------------------------------------------------------
Visit  Dhruwadeepti.blogspot.com for up-to-dates and FW. link 
Send Article, comments and write ups to : george.kuttikattu@t-online.de
  DHRUWADEEPTI ONLINE LITERATURE. 
Published from Heidelberg, Germany, 
in accordance with the European charter on freedom of opinion and press. DISCLAIMER: Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."