Donnerstag, 3. Juli 2025

ധ്രുവദീപ്തി :// Religion // ഒന്നിച്ചു ചേർന്നത് വേർപിരിയുകയോ ? അതോ സമവായത്തിൽ നിഗൂഢതയോ ? // George Kuttikattu

*
 ധ്രുവദീപ്തി :// Religion // 

ഒന്നിച്ചു ചേർന്നത് വേർപിരിയുകയോ ? അതോ സമവായത്തിൽ നിഗൂഢതയോ ? //
  
George Kuttikattu 

സ്വാർത്ഥതയും ഭിന്നത മനോഭാവവും ഐക്യത്തേക്കാൾ കൂടുതൽ ആളുകളെ ഭിന്നിപ്പിക്കുന്നതാണ്:

ചരിത്രത്തിലുടനീളം, സഭ ആവർത്തിച്ച് പുതിയ ഓരോ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും മാറുകയും ചെയ്തിട്ടുണ്ട്. ക്രിസ്തുമതത്തിന്റെ ആദ്യകാലത്തെ വ്യാപനം മുതൽ മദ്ധ്യകാലഘട്ടം, നവീകരണം, ആധുനികയുഗം എന്നിവ വരെ യുള്ള കാലഘട്ടങ്ങളിൽ മതേതരവത്ക്കരണം, ഘടനാപരമായ ഓരോ പരിഷ്ക്കാരങ്ങൾ തുടങ്ങി നിലവിലെ വെല്ലുവിളികൾവരെ മാറ്റങ്ങൾ ഉൾക്കൊള്ളുന്നു.

കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള നിരവധി ക്രിസ്ത്യാനിക ൾ ഇപ്പോൾ മതത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നു. തീർച്ചയായും, ഒരുമിച്ചു വളരുന്ന പ്രക്രിയയ്ക്ക് കുറച്ചു വർഷങ്ങൾ മാത്രമേ എടുക്കു എന്ന് പറയപ്പെടുന്നു. ഒരുപക്ഷെ വിശ്വാസസമൂഹത്തിന്റെ വിവിധ ഭാഗങ്ങളുടെയും പരസ്പര ആത്മീയ പുനഃസംയോജനം കൂടുതൽ നീണ്ടു നിൽക്കും. കേരളത്തിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് ക്രിസ്തുമതത്തിലെന്നും  സംഘർഷങ്ങൾ സംഘർഷങ്ങൾ ഉണ്ടായിരുന്നു. ഉദാ:പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ക്രിസ്ത്യൻ മതത്തിലെ സംഘർഷം ഏറെ കാലങ്ങൾ ശക്തമായി നീണ്ടുനിന്നു. എന്നാൽ ഇരുവശത്തു നിന്നുള്ള ജ്ഞാനവും സംവേദനക്ഷമതയും ഉള്ള പെരുമാറ്റത്തിലൂടെ സഭയിൽ അംഗങ്ങൾക്ക് ഈ സംഘർഷം കുറയ്ക്കുവാൻ കഴിയുമായിരുന്നു. ഇത് മനസ്സിലാക്കാം. പക്ഷെ, കൂടുതൽ ഗുരുതരമായ തെറ്റുകളിലൂടെയും വസ്തുതകളുടെ ഒഴിവാക്കുകളിലൂടെയും ഒരു കൂട്ടായ്മയിലേക്കുള്ള നല്ല സംയോജനത്തെ ഗണ്യമായി വൈകിപ്പിക്കാനും കഴിയും. എന്നാൽ ഇത് പരിശ്രമത്തോടെയും ഉത്സാഹത്തോടെയും പൂർണ്ണഹൃദയത്തോടെയും ഈ ദൗത്യത്തിൽ സ്വയം സമർപ്പിച്ചില്ലെങ്കിൽ സഭയുടെ കൺമുന്നിൽ നമുക്ക് നിൽക്കാൻ കഴിയില്ല. കഴിഞ്ഞ കാലത്ത്  കേരളത്തിൽ രൂപം നൽകിയ സീറോമലബാർ സഭ റോമൻ കത്തോലിക്കാ സഭയുമായി അനുബന്ധപ്പെട്ടാണിരിക്കുന്നതെങ്കിലും ആ പൗരസ്ത്യ സഭയുടെ ഉദയം തന്നെ വിവാദരഹസ്യത്തിൽ ഒളിച്ചു സൃഷ്ടിക്കപ്പെട്ടതായിരുന്നു. അന്നുമുതൽ ഇന്നും വീണ്ടും വീണ്ടും കേരളത്തിലെ മുൻകാല സഭാ തർക്കങ്ങളിൽ ഉണ്ടായിരുന്നതുപോലെ വിവിധതരം പ്രതിസന്ധികൾ ഉടലെടുത്തിട്ടുണ്ട്. ഈ പുതിയ പൗരസ്ത്യസഭാ നേതൃത്വങ്ങളാകട്ടെ  സഭാ സമൂഹത്തിന്റെ ആവശ്യങ്ങളും നിർദ്ദേശങ്ങളും ശക്തമായിട്ട്  അവഗണിച്ചു. ഇതുതന്നെയാണ് ഇന്ന് പുതിയ ഭിന്നതയുടെ സംഘർഷം   തുടങ്ങാനും കാരണം. ഇപ്പോൾ സഭയുടെ നേതൃത്വങ്ങളെന്ന് സമൂഹം  വിളിക്കപ്പെടുന്ന മെത്രാന്മാരും സഭയിലെ അംഗങ്ങളും പരസ്പരമുള്ള സഹാനുഭൂതിയും പരസ്പരം അംഗീകരിക്കലുമാണ് അത്യാവശ്യമായ ഒരു മുൻവ്യവസ്ഥയായി സ്വീകരിക്കേണ്ടത്. 

അനുസരണക്കേടുള്ളിടത്തു ഭിന്നതയുണ്ട്.

സീറോമലബാർ സഭയിലെ വിശുദ്ധ കുർബാന ആരാധനക്രമത്തെപ്പറ്റി 2014 മെയ് മാസം 13 ന് അന്നത്തെ ഫ്രാൻസിസ് മാർപാപ്പ കർശനമായ ചില അഭിപ്രായങ്ങൾ പറഞ്ഞു. "അനുസരണക്കെടുള്ളിടത്ത് ഭിന്നത ഉണ്ട്. കേരളത്തിലെ കുർബാനക്രമതർക്കത്തെപ്പറ്റി റോം അനുബന്ധ റോം അനുബന്ധ സീറോമലബാർ സഭയിൽനിന്നുള്ള ഒരു പ്രതിനിധി സംഘവുമായുള്ള ഒരു കൂടിക്കാഴ്ചയിൽ, ഐക്യം നിലനിറുത്തുക എന്നത് ഒരു കടമയാണെന്ന് ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കുകയും ചെയ്തു.. അതിനു മുമ്പ് വിശ്വാസികൾ- അല്മായരും സഭയിലെ കുറെ  പുരോഹിതരും ചേർന്ന് സഭാ പിളർപ്പിന്റെ സാദ്ധ്യത ഉന്നയിച്ചിരുന്നു. 

16 -5. 20 24-ൽ വത്തിക്കാനിൽ എറണാകുളം- അങ്കമാലി ആർച്ച്ബിഷപ്‌ റാഫേൽ തട്ടിൽ 
നയിച്ച സീറോമലബാർ സഭയിലെ പ്രതിനിധികളെ ഫ്രാൻസിസ് മാർപാപ്പ സ്വീകരിക്കുന്നു. ( Photo: വത്തിക്കാൻ മീഡിയ റൊമാനോ.).

16. 5. 2024-ൽ  വത്തിക്കാനിൽ വന്നെത്തിയ സീറോ മലബാർ സംഘം ഫ്രാൻസിസ് മാർപാപ്പയുടെ സ്വീകരണം സ്വീകരിച്ചു. അതിനുശേഷം മാർപാപ്പ വിശദാംശങ്ങളിലേക്ക് കടന്നു. ആദ്യമായി ഫ്രാൻസിസ് മാർ പാപ്പയുടെ അഭിസംബോധന വാക്കുകളിൽ "അനുസരണക്കേടുള്ളിട ത്തു ഭിന്നത ഉണ്ട് " എന്നും, സീറോ മലബാർ സഭയിലെ കുർബാനക്രമ തർക്കം ശാന്തമായി പരിഹരിക്കണമെന്നും നിലവിലുള്ള തർക്കത്തിൽ പുതിയ വർദ്ധനവിനെക്കുറിച്ചും അതികർശനമായിട്ടാണ് ഫ്രാൻസിസ് മാർപാപ്പ അഭിപ്രായം അവസാനിപ്പിച്ചത്. എറണാകുളം-അങ്കമാലി അതിരൂപതയിൽനിന്നുള്ള ഏകദേശം 300 വൈദികർ കഴിഞ്ഞ വർഷം അന്നത്തെ അതിരൂപതയുടെ അപ്പസ്തോലിക് അഡ്‌മിനിസ്‌ട്രേറ്റർ സ്ഥാനത്ത് പ്രവർത്തിക്കുന്ന ബിഷപ് ബോസ്‌കോ പുത്തൂരിനെ അവർ  സന്ദർശിച്ച് തങ്ങൾ സീറോമലബാർ സഭയിൽനിന്ന് വേർപിരിയാൻ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ചിട്ടുള്ളതാണ്. മാത്രമല്ല, തങ്ങളുടെ സഭയെ റോം ഒരു സ്വതന്ത്ര സഭയാക്കി അംഗീകരിക്കണമെന്നും അന്ന്  അറിയിച്ചിരുന്നു.

ഇന്ത്യയിലെ പൗരസ്ത്യ സഭകളിൽ സീറോമലബാർ ആചാരത്തിലെ ദിവ്യകാരുണ്യ ശുശ്രൂഷയായ വി.കുർബാനയുടെ ചില ക്രമവശങ്ങളെ ചൂണ്ടിക്കാണിച്ചു പതിറ്റാണ്ടുകളായി തർക്കം നിലനിൽക്കുന്നുണ്ട്. കേര ളത്തിൽ സുറിയാനിഭാഷയിൽ പങ്കെടുത്തുപോയിരുന്നതായ റോമൻ കത്തോലിക്കാ സഭയുടെ വിശ്വാസികളായി കഴിഞ്ഞിരുന്ന അല്മായർ സീറോമലബാർ സഭാരൂപീകരണം സംബന്ധിച്ച ഒരു അറിവും അന്ന് അവർക്കില്ലായിരുന്നു. അന്ന്, ചങ്ങനാശേരി രൂപതയുടെ ബിഷപ്പ് മാർ പവ്വത്തിലിന്റെ നേതൃത്വത്തിൽ ഒരു പുതിയ പൗരസ്ത്യ സഭയായി മാറിയ സീറോമലബാർ സഭയുടെ രൂപീകരണവിഷയത്തെപ്പറ്റി അല്മാ യ സമൂഹത്തോട് യാതൊരു അഭിപ്രായങ്ങളും മെത്രാൻ സമിതി അ ന്വേഷിച്ചില്ല എന്ന പഴയ സംഭവം ഇപ്പോൾ വീണ്ടും സഭാംഗങ്ങളിൽ ഉയരുന്നുണ്ട്. വത്തിക്കാനിൽ മാർപാപ്പ ആയിരുന്ന ബനഡിക്ട് പാപ്പ പോലും മെത്രാന്മാരുടെ സന്ദർശനവേളയിലാണ് അരിഞ്ഞതും അതു മനസ്സിലാക്കിയ അദ്ദേഹംപോലും അതിശയിച്ചുപോയി. വത്തിക്കാനി ൽ വന്നെത്തി മാർപാപ്പയുടെ അംഗീകാരം ആഗ്രഹിച്ച മെത്രാന്മാരുടെ മുൻപിൽ അദ്ദേഹം ചർച്ച ചെയ്യാതെ ഇറങ്ങിപ്പോയ സംഭവം ഉടനെ  വത്തിക്കാൻ റേഡിയോ തത്സമയ റിപ്പോർട്ട് ചെയ്തിരുന്നു. കേരളത്തിൽ റോമൻ കത്തോലിക്കാസഭയിൽ സംഭവിച്ചത് ചരിത്ര സംഭവമായി. ഒരു യാഥാർത്ഥ്യം, അല്മായർ ഇല്ലാതെ സഭയില്ലാ എന്ന എന്ന സത്യം ഇന്ന് സീറോമലബാർ മെത്രാൻ സമിതി നിഷേധിക്കുന്നു. നിലവിൽ സീറോ മലബാർ സഭയിൽ ഉയരുന്ന ചില ആരാധനക്രമതർക്കവിഷയങ്ങളും മറ്റുള്ള വിവിധ പ്രശ്നങ്ങളും ശാന്തമായി പരിഹരിക്കാൻ ഇന്നത്തെ ഈ  സീറോ മലബാർ നേതൃത്വം എതിർക്കുന്നു.

പുരോഹിതർ വിശുദ്ധ കുർബാനയിൽ സംബന്ധിക്കുവാൻ പള്ളിയിൽ വന്നെത്തിയിട്ടുള്ള വിശ്വാസികളെ അഭിമുഖീകരിച്ചു ദിവ്യകാരുണ്യ പ്രാർത്ഥനയും കുർബാനയും നടത്തണമോ അതോ പരമ്പരാഗതമായി കിഴക്കോട്ട് അഭിമുഖമായി അൾത്താരയിൽ കുർബാന നടത്തണമോ എന്നതാണ് പ്രധാനപ്പെട്ട തർക്കവിഷയം. 2021-മദ്ധ്യത്തിൽ സഭയുടെ സിനഡ് ഒരു ഒത്തുതീർപ്പ് സ്വീകരിച്ചു. അതനുസരിച്ച് പുരോഹിതൻ ദിവ്യകാരുണ്യ പ്രാർത്ഥനവരെ അല്മായരെ അഭിമുഖീകരിച്ചു ബലിപീ  ഠത്തിൽ നിൽക്കുകയും പിന്നീട് കിഴക്കോട്ട് തിരിയുകയും ചെയ്യുന്നു. എറണാകുളം- അങ്കമാലി അതിരൂപതാനേതൃത്വങ്ങൾ ഉൾപ്പടെ നിരവ ധി പുരോഹിതരും വിട്ടുവീഴ്ച നിരസിക്കുന്നു. ഇപ്പോൾ അവർ മെത്രാൻ സമിതിയോട് ജനങ്ങളെ അഭിമുഖീകരിച്ചുള്ള വിശുദ്ധ കുർബാനയുടെ ആരാധനക്രമം നിലനിറുത്തണമെന്ന് ശക്തമായിത്തന്നെ വിശ്വാസിക ൾ ആവശ്യപ്പെടുന്നു..

"തർക്കത്തിന് പിന്നിൽ സ്വാർത്ഥതയുണ്ട്": ഫ്രാൻസിസ് മാർപാപ്പ.

ആരാധനക്രമതർക്കത്തിന് പിന്നിൽ സ്വാർത്ഥതയുണ്ടെന്ന് വത്തിക്കാ നിൽ മുൻ മാർപാപ്പ ഫ്രാൻസിസ് കേരളത്തിൽനിന്ന് വന്നെത്തിയിരു ന്ന ബിഷപ്പ് മാർ തട്ടിൽ ഉൾപ്പടെയുള്ള കുറെ സീറോ മലബാർ നേതൃത്വ ങ്ങളോട് നേരിട്ട് ഉന്നയിച്ചിരുന്നതാണ്. ഇത് ഒരു ആശയ വിശദാംശത്തി ൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൂടുതൽ അപകടകരമായ പ്രലോപനമാ ണെന്നും പറഞ്ഞു ഫ്രാൻസിസ് മാർപാ പ്പ വിമർശിച്ചിരുന്നു. അവരുടെ കൂടിക്കാഴ്ച കഴിഞ്ഞുള്ള അടുത്ത സമീപ മാസത്തിൽ ഇന്ത്യയിലെ വി ശ്വാസികൾക്ക് അദ്ദേഹം കത്തുകളിലൂടെയും വീഡിയോ സന്ദേശങ്ങളി ലൂടെയും പ്രശ്നങ്ങളുടെ പരിഹാരത്തിനായി മദ്ധ്യസ്ഥത തേടിയിരുന്നു. എന്നാൽ അതിരൂപതയുടെ ഭാഗത്തുനിന്നും, അവരോടു അനുബന്ധ മായി ചേർന്ന് നിൽക്കുന്നവരും മാർപാപ്പയുടെ അഭിപ്രായങ്ങൾക്ക് ഒട്ടും വഴങ്ങിയില്ല. സഭയുടെ പൊതുനന്മയ്ക്ക് ഹാനികരവും അങ്ങനെ ചിന്തിക്കുന്ന സ്വാർത്ഥതയുള്ളവരും- ഇവിടെയാണ് ഭിന്നിപ്പിക്കുന്ന പിശാച് നുഴഞ്ഞു കയറുന്നത്, ദൈവവുമായുള്ള ഐക്യത്തിനും ക്രി സ്ത്യൻ സമൂഹത്തിനുള്ളിലും നിലകൊള്ളുന്ന കൂദാശ കർമ്മങ്ങളോട് ഉള്ള ബഹുമാനക്കുറവും ഈ സ്വാർത്ഥതയെ പ്രകടമാക്കുന്നു. ഐക്യം കാത്തു സൂക്ഷിക്കുക എന്നത് ഒരു ഭക്തിനിർഭരമായ പ്രബോധനമല്ല. മറിച്ച്, ഒരു കടമയാണ്.. അതുപോലെ പുരോഹിതരുടെ കാര്യം, എന്നും വിശ്വാസികൾ അവരിൽനിന്ന് ധർമ്മത്തിന്റെയും സൗമ്യതയുടെയും ഒരു മാതൃക പ്രതീക്ഷിക്കുമ്പോൾ ഉണ്ടാകുന്ന ഫലം, അനുസരണക്കേട് സഭയ്ക്ക് ഗുണകരമല്ല. അനുസരണയുള്ളിടത്ത് സഭയുണ്ട്, അനുസര ണക്കേടുള്ളിടത്ത് ഭിന്നതയുണ്ട്. ഇപ്രകാരം ഫ്രാൻസിസ് മാർപാപ്പ അവിടെയെത്തിയ സീറോമലബാർ നേതൃത്വങ്ങളോട് ഊന്നിപ്പറഞ്ഞു എന്ന് വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.  

സ്വാർത്ഥതാല്പര്യക്കാരും ഭിന്നതയുടെ വഴികാട്ടികളും.

റോമൻ കത്തോലിക്കാ സഭയിൽനിന്ന് വിട്ടുമാറിയ ഒരു സ്വതന്ത്ര സഭ എന്ന പദവിയിൽ പ്രഖ്യാപിക്കപ്പെട്ടിരുന്ന സീറോമലബാർ സഭ ഒരേ സമയം തന്നെ വത്തിക്കാനുമായി അനുബന്ധപ്പെട്ട സഭയായി പ്രഖ്യാ പിച്ചു നിലകൊള്ളുന്ന സ്വതന്ത്ര സമീപനമായിരുന്നു പ്രകടമാക്കിയത്. ലോകമാകെ സാർവ്വത്രിക സഭയ്ക്ക് സമാന്തരമായി ഒരു സഭാരൂപീകര ണമാണ് ഉദ്ദേശിച്ചുകൊണ്ടിരിക്കുന്നതെന്ന് അനേകം ഉദാഹരണങ്ങൾ വഴി കാണാൻ കഴിയും. അതായത്, മുൻകാലങ്ങളിൽ കേരളത്തിൽ നിന്ന് ജർമ്മനിയിൽ, അല്ലെങ്കിൽ യൂറോപ്പിൽ വന്നിരുന്ന പുരോഹിതർ സുറിയാനിഭാഷയിലാണ് കുർബാന നടത്തിയിരുന്നത്. പിന്നീടവർ മലയാളം ഭാഷയിലും ജർമ്മൻ ഭാഷയിലും ഒക്കെ കുർബാന നടത്തി. അതുപക്ഷേ, ജർമ്മനിയിൽ ജർമ്മനിയിലെ കത്തോലിക്കാ രൂപതയുടെ പ്രത്യേക അനുവാദം കൂടാതെ ചെയ്ത ആരാധനക്രമമായിരുന്നു. ആരാ ധനക്രമതർക്കത്തിൽ അല്മായരുടെ ആവശ്യങ്ങൾ നിരാകരിക്കുന്ന സീറോമലബാർ സഭയിൽപ്പെട്ട പുരോഹിതർ കേരളത്തിൽനിന്നും വിദേശത്തു പോയി,ഉദാ: ജർമ്മനിയിലെ റോമൻ കത്തോലിക്കാപള്ളിക ളിൽ വികാരിസ്ഥാനവും അസിസ്റ്റന്റ് വികാരിസ്ഥാനവും ഏറ്റെടുത്തു ജോലി ചെയ്യുന്നുണ്ടല്ലോ. അപ്പോൾ ഒരു കാര്യം വ്യക്തമാണ്, പുരോഹി തരുടെ സഭയിലെ ആധിപത്യം, സ്വാർത്ഥത, സാമ്പത്തിക സമ്പാദനം ഇവയെല്ലാം സീറോമലബാർ സഭയുടെ സിനഡ് മെത്രാന്മാരുടെയോ  അറിവ് ഇല്ലാതെ നടക്കുന്ന കാര്യമല്ല. അവർക്ക് എന്തും ആകാം എന്ന സ്വാർത്ഥമനോഭാവം! ഒരു യുവാവ് പൗരോഹിത്യം സ്വീകരിച്ചു കഴി ഞ്ഞാൽ സ്വന്തം വീട്ടിൽ മാതാപിതാക്കളുടെ അടുത്ത് എത്തിയാൽ അപ്പനും അമ്മയും ഇരിക്കുന്ന കസേരയിൽനിന്നു എഴുന്നേറ്റ് നിന്ന് "അച്ഛാ" എന്ന് വിളി കേൾക്കുവാൻ സ്വന്തം മകൻ ആഗ്രഹിക്കുന്നു!

1995 -ൽ ഞാൻ ജർമ്മനിയിലെ ഫ്രയ്ബുർഗിലുള്ള കത്തോലിക്കാ രൂപത യിൽപ്പെട്ട ഹൈഡൽബർഗിലെ സെന്റ്. ബോണിഫാസിയുസ് ഇട വകപ്പള്ളി വികാരി ഫാ. ലുഡ്വിഗ് ബോപ്പുമായി ആ പള്ളിയിൽ സീറോ  മലബാർ സഭയുടെ പുതിയ മലയാളം വിശുദ്ധ കുർബാനയർ  പ്പിക്കുന്നതിനുള്ള ഔദ്യോഗിക അനുവാദം രൂപതാമെത്രാനിൽ നിന്നും ലഭിക്കുന്നതിനു വേണ്ടി ഒരു ചർച്ച ചെയ്തു. അദ്ദേഹം രൂപതാ ധികാരികളുമായി എന്റെ വിഷയം സംസാരിച്ചു. ഞാനുമായി നേരിട്ട് ഒരു ചർച്ച ഇതിനുവേണ്ടി ആവശ്യമാണെന്ന് മറുപടി ലഭിച്ചു. ഞാനും ഒരു മലയാളിയായ മിസ്സിസ്. തെരേസ യൂബിളും, ഫാ. ലുഡ്വിഗ്ബോപ്പു മായി അന്ന് ഫ്രെയ്‌ബുർഗിലെ രൂപതയുടെ നേതൃത്വമായി ഞങ്ങൾ  സംസാരിച്ചു. ഞങ്ങളുടെ ആവശ്യങ്ങൾ എന്താണെന്ന് അവർ ചോദിച്ചു. ഞങ്ങളുടെ താൽപ്പര്യങ്ങൾ അവരെ അറിയിച്ചു. അതനുസരിച്ചു ഉടൻ  അവരുടെ തുറന്ന മറുപടി ഇപ്രകാരമാണ്: "നിങ്ങളുടെ മാതൃഭാഷയി ൽ അർപ്പിക്കുന്ന കുർബാന മാസത്തിൽ ഒരു പ്രാവശ്യം ഒരു ശനിയാഴ്ച തോറും നടത്താമെന്നും, അതുപ ക്ഷേ, സീറോ മലബാർ സഭയുടെ ഒരു രൂപതയോ ഇടവകകളോ,വികാരിമാരെയോ നിയമിക്കാൻ ഞങ്ങൾ അനുവദിക്കുകയില്ല. ഈ നിർദ്ദേശങ്ങൾക്ക് സമ്മതമാണെന്ന് ഞാൻ അവർ തന്ന ഒരു കരാർ പത്രത്തിൽ ഒരു ഒപ്പിട്ടു നൽകണമായിരുന്നു. അങ്ങനെ ഹൈഡൽബർഗിലുള്ള സെന്റ് ബോണിഫാസിയുസ് ഇടവ കപ്പള്ളിയിൽ 1996 ജൂൺ മാസം മുതലാണ്  സീറോ മലബാർ മലയാളം കുർബാന തുടക്കമിട്ടത്. ബിഷപ്പ് മാർ തോമസ് ഇലവനാൽ അന്നത്തെ കുർബാന ഉത്‌ഘാടനം നിർവഹിച്ചു. 24. 10- 1997-ൽ ആണ് ഫ്രെയ്‌ബുർഗ്ഗ് ആർച്ച് ബിഷപ്പ് ഹൌസിൽ നിന്നുള്ള ഔദ്യോഗിക അനുവാദപത്രം ലഭിച്ചത്.  
 
ഫോട്ടോ -മുൻനിര. ജോർജ് കുറ്റിക്കാട്ട് , ബിഷപ്പ് തോമസ് 
ഇലവനാൽ./ / 1995 /  സീറോമലബാർ മലയാളം കുർബാന
ഹെയ്‌ഡൽബർഗിൽ ഉത്‌ഘാടനം ചെയ്യുന്നു. 
  
സ്വാർത്ഥതയുടെ വെല്ലുവിളിയും നുണപ്രചാരണവും -

ജർമ്മനിയിൽ സീറോമലബാർ സഭയുടെ രൂപതകളോ ഒരു ഇടവക സംവിധാനമോ ഉണ്ടായിട്ടില്ല. പക്ഷെ,വിവിധ സ്ഥലങ്ങളിൽ ചില വൈദികരുടെയും ചില മലയാളികളുടെയും തനി സ്വാർത്ഥതാല്പര്യം മുതലാക്കാൻ സീറോമലബാർ കമ്മ്യുണിറ്റി എന്ന പേരിൽ സംഘടിച്ചു സീറോമലബാർ സഭയുടെ കുർബാന നടത്തുന്നുണ്ട്. കേരളത്തിലെ സീറോ മലബാർ സഭാ മെത്രാന്മാരുടെയും ജർമ്മനിയിലെ റോമൻ കത്തോലിക്കാ ദേവാലയങ്ങളിൽ ജോലി ചെയ്യുന്ന മലയാളി പുരോഹി തരുടെയും അവരോട് അനുബന്ധമായി നിൽക്കുന്ന, സ്വന്തം പ്രശംസ തേടിനടക്കുന്ന ചില സ്വാർത്ഥ താല്പര്യക്കാരുടെയും പ്രവർത്തനമാണ് ഈ ആരാധന നടപടികൾക്ക് മുന്നിൽനിന്നു പിന്തുണ നൽകുന്നത്. യാഥാർത്ഥ്യവിരുദ്ധമായ നുണപ്രചാരണവും സാമ്പത്തികചൂഷണവും അവർ ശക്തമായി നടത്തുണ്ട്. കേരളത്തിൽനിന്ന് സീറോമലബാർ സഭ യിലെ ആരാധനക്രമതർക്കത്തിൽ മുന്നിട്ട് നിൽക്കുന്ന മെത്രാന്മാരും അവർക്ക് പിന്തുണയുണ്ട്. അവരുടെ സാന്നിദ്ധ്യവും ചിലപ്പോൾ ജർമ്മ നിയിൽ ഉണ്ടാകുന്നുണ്ട്. ഇവരെല്ലാവരും ജർമ്മനിയിൽ ജനാഭിമുഖ കുർബാനയും നടത്തും. ഇവിടെ ഒരു സംശയം ഉയരുന്നു. ഇവരെല്ലാം കേരളത്തിലെ നിലവിൽ ഉള്ള ആരാധനക്രമതർക്കം എന്തിനുവേണ്ടി, ആർക്കുവേണ്ടി, മുന്നോട്ടു കൊണ്ടുപോകുന്നു.? മെത്രാൻസംഘത്തി ന്റെ നിർദ്ദേശപ്രകാരം അല്മായരുടെകൂടെ സഹായഹസ്തം നൽകിയ പുരോഹിതരെ പോലീസിനെ വരുത്തി നടുറോഡിലിട്ട് പീഡിപ്പിച്ചു നഗ്നരാക്കി വലിച്ചിഴച്ചു കൊണ്ടുപോയ സംഭവം ആർക്കുവേണ്ടി ചെയ്തു ? ഇത് ആത്മീയതയാണോ? എന്തിനു എറണാകുളത്തെ കത്തീദ്രൽ പള്ളി ദീർഘകാലം ബലമായി അടച്ചുപൂട്ടിയിട്ടു ?

പുരോഹിതരിൽ നിന്നും മെത്രാന്മാരിൽനിന്നും ഞാൻ മാതൃകാപരമാ യ സത്യനിലപാടാണ് ഞാൻ പ്രതീക്ഷിച്ചത്. അതുപക്ഷേ,ജർമ്മനിയിൽ എനിക്കുണ്ടായ അനുഭവങ്ങൾ തികച്ചും പ്രതീക്ഷിക്കാത്തതായിരുന്നു. ഉദാഹരണമായി ഒരു കാര്യം ഇവിടെ കുറിക്കട്ടെ. ജർമ്മനിയിൽ സീറോ മലബാർ സഭയുടെ പള്ളികളും ഇടവകയും വികാരിമാരും ഉണ്ടെന്നു നുണപ്രചാരണം ജർമ്മനിയിലെ ചില സ്വാർത്ഥതാല്പര്യക്കാരായ ചില ആളുകളും വൈദികരും കൂടി കേരളത്തിൽ കോട്ടയത്തുനിന്നും പ്രസി ദ്ധീകരിക്കുന്ന ദീപിക ദിനപ്പത്രത്തിലൂടെ നടത്തിയിരുന്നു. അതിനു തെളിവായി കുറിക്കാവുന്ന വാർത്ത: 07 -07 -2009 ലെ ദീപിക പത്രം പ്രസി ദ്ധീകരിച്ച വാർത്തയിൽ "ജർമ്മനിയിലെ ഹെയ്‌ഡൽബർഗ് സെന്റ് തോമസ് ഇടവകയിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു " എന്ന തല ക്കെട്ടിൽ വലിയ വാർത്ത പ്രസിദ്ധീകരിച്ചു. മലയാളികൾ അടങ്ങിയ കമ്മിറ്റിയുടെ ആത്മാർത്ഥ പരിശ്രമം കൊണ്ട് ഈ തിരുനാൾ കുറ്റമറ്റതാ ക്കി ആഘോഷിച്ചുവെന്നും ഇവരെ ഇടവക വികാരി ഫാ: തോമസ് പുല്ലാട്ട് പ്രത്യേകം അഭിനന്ദിച്ചുവെന്നും ആയിരുന്നു വാർത്ത നൽകി. ഇതുപോലെ മറ്റൊരു വാർത്തയും എന്റെ ദൃഷ്ടിയിൽ പെട്ടു. വാർത്ത നൽകിയത് ഇങ്ങനെ: ഹൈഡൽബെർഗ് സെന്റ് തോമസ് ഇടവകയിൽ സെന്റ് തോമസ് ദിനം കുർബാനയോടെ ആഘോഷിച്ചു." എന്ന തല ക്കെട്ടിൽ. ഇത്തരം നുണക്കഥകളുടെ സൃഷ്ടാക്കളായ ചില മലയാളികൾ മലയാളിസമാജമെന്ന പേരിൽ ചില സംഘടനകൾ ജർമ്മനിയിൽ ചില സ്ഥലങ്ങളിൽ ഉണ്ടാക്കി. നേതൃത്വസ്ഥാനത്തിനുള്ള സ്വാർത്ഥതാപര മായ വടംവലി നടത്തിയവർ വീണ്ടും മറ്റൊരു സമാജം സൃഷ്ടിക്കുന്നു. ഇവയെപ്പറ്റി കൂടുതലൊന്നും അറിയാത്തവർ അവരുടെ കുരുക്കിൽ പെടുന്നു. മലയാളി സമൂഹത്തിൽ നിശബ്ദമായ പൈശാചിക ഭിന്നത യ്ക്ക് ഇക്കൂട്ടർ പ്രതികളാണ്. 

ജർമ്മനിയിൽ ഹൈഡൽബെർഗിലോ മറ്റു സ്ഥലങ്ങളിലോ സീറോ മല ബാർ സഭയുടെ ഒരു ഔദ്യോഗിക രൂപതകളോ ഇടവകളോ ഇല്ല. പക്ഷെ  ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള ഇടവകപള്ളികളും വികാരിമാ രും ഇല്ലാത്ത സ്ഥിതിക്ക് ഇങ്ങനെ നുണ വാർത്തകൾ നൽകുവാനുള്ള സഹായം നൽകിയ സ്വാർത്ഥന്മാരും കൂട്ടുപ്രവർത്തകരും നുണയുടെ, സ്വാർത്ഥതയുടെ പൈശാചിക അന്തരീക്ഷവും സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുകയുമാണ് ചെയ്തത്. ഒരു സത്യം നാം അറിയുക. സത്യം ഉള്ളി ടത്ത് സ്വാതന്ത്ര്യവും സമാധാനവും ഉണ്ട്. ഹൈഡൽബെർഗ്ഗിൽ ഒരു സീറോമലബാർ സഭയുടെ സെന്റ്‌ തോമസ് ഇടവകയില്ല, അവിടെ ഒരു  വികാരിയുമില്ല.  മലയാളം കുർബാന നടത്തുന്നത് ഹൈഡൽബർഗി ലുള്ള  സെന്റ്‌. ബോണിഫാസിയുസ് ഇടവക പള്ളിയിൽ . സത്യവിരുദ്ധ മായ വാർത്തകൾ നൽകി ലോകം മുഴുവൻ സഭാവിശ്വാസികളുടെ നല്ല പ്രതീക്ഷകളും വിശ്വാസങ്ങളും വികലമായ അവസ്ഥയിലേയ്ക്ക് തള്ളി വിട്ട് സ്വാർത്ഥത പങ്കുവച്ചു ആഘോഷിക്കുന്നവരുടെ പ്രവർത്തനങ്ങൾ ഇപ്പോഴും ജർമ്മനിയിൽ നടക്കുന്നു. ഈ വർഷം കുറച്ചു മാസങ്ങൾക്ക് മുമ്പ് ഇംഗ്ലണ്ട് സീറോമലബാർ സഭയുടെ ഒരു മെത്രാൻ ജർമ്മനിയിലെ കൊളോണിൽ ജർമ്മനിയിൽ രൂപതാ സംവിധാനം ഉണ്ടാക്കുവാൻ നിഗൂഢ ശ്രമം നടത്തിയെന്ന് പരക്കെ പറച്ചിലുണ്ട്. ഈദിവസങ്ങളിലും അദ്ദേഹവും കേരളത്തിലെ സഭാതലവനും അവിടെ എത്തിയെന്ന് വാർത്തയുണ്ട്. എന്തിനാണ് യേശാവിന്റെ നാമം പറഞ്ഞുകൊണ്ട് ജർമ്മനിയിലെ കത്തോലിക്കാ സഭയുടെ മേൽ, സമൂഹത്തിൽ ഭിന്നത ഉണ്ടാക്കുന്നത്.? 

ജർമ്മനിയിൽ കത്തോലിക്കാസഭയുടെ മുൻ കാലങ്ങളിൽ നടന്നിരുന്ന വലിയ സഭാഭിന്നതയുടെ വേദന അനുഭവിച്ച ചരിത്രം ലോകമാകെയും  ആർക്കുമറിയാം. വത്തിക്കാനിൽ നിന്നും ആരാധനക്രമതർക്കം മൂലം കത്തോലിക്കാ സഭയിൽ നിന്ന് വേർപിരിഞ്ഞ ശേഷം ഒരു സ്വതന്ത്ര സഭയായി പ്രഖ്യാപിക്കപ്പെട്ട പ്രൊട്ടസ്റ്റന്റ് സഭയുടെ തുടക്കം. വത്തിക്കാ നിലെ ഒരു അനുബന്ധ സഭയാണെന്ന് വിശ്വസിപ്പിച്ചുകൊണ്ടു ജർമ്മൻ ജനതയെ വീണ്ടും മറ്റൊരു സഭാപ്രതിസന്ധിയിലേയ്ക്ക്  നയിക്കുകയാ ണുണ്ടായത്. ഇപ്പോൾ ജർമ്മനിയിൽ കത്തോലിക്കാ സഭ പുതിയ ഒരു പ്രതിസന്ധിയെ നേരിടുകയാണ്. ജർമ്മനിയിൽ കത്തോലിക്കാപള്ളിക ളിൽ കുർബാനയ്ക്ക് സംബന്ധിക്കുന്ന ആളുകളുടെ എണ്ണം കുറയുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇതും സ്വാർത്ഥത നിലനിര്ത്തുന്നവർ ഒരു മുതലാക്കി മാറ്റും.   

ആരാധനക്രമത്തെക്കുറിച്ചുള്ള സംഘർഷങ്ങളും ഭിന്നതകളും 
ഒരു പുതുമയല്ല.

സംഘർഷങ്ങളും ഭിന്നതകളും മൂലം സാർവത്രിക സഭ പലതായി വിഭ ജിക്കപ്പെട്ട ചരിത്രമാണുള്ളത്. മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ആദ്യ കാലത്തെ ചരിത്രത്തെ സംബന്ധിച്ചിടത്തോളം നമുക്കുള്ള സാമാന്യ അറിവുകൾ പതിനഞ്ചാം നൂറ്റാണ്ടിന് ശേഷം എഴുതപ്പെട്ടവയെ ആശ്ര യിച്ചാണിരിക്കുന്നത് എന്ന് പറയേണ്ടിയിരിക്കുന്നു. എന്നാൽ അതെല്ലാം പ്രാചീന പാരമ്പര്യങ്ങളെ പ്രതിബിംബിക്കുന്നുവെന്ന് കരുത്തേണ്ടതു ണ്ട്. മാർത്തോമ്മാ ക്രിസ്ത്യാനികൾക്ക് ഏതദ്ദേശീയമായ ഒരു വൈദി കാദ്ധ്യക്ഷ ഭരണക്രമം (ഹയരാർക്കി) ഉണ്ടായിരുന്നോയെന്ന ചോദ്യത്തി ന് ഒരു കൃത്യമായ മറുപടി നൽകുക സാദ്ധ്യമല്ല. ക്രിസ്ത്യൻ സഭകളിൽ നവസഭയായി മാറിയ സ്വാതന്ത്രസഭയായി പ്രഖ്യാപിക്കപ്പെട്ട സീറോ മലബാർ സഭയുടെ കാര്യത്തിൽ അല്മായർക്ക് തീരെ അറിവില്ലായിരു ന്നു. അതുപോലെ മറ്റുള്ള ഓരോ സഭകളും ഇങ്ങനെ സ്വതന്ത്രങ്ങൾ ആക്കുന്നതിനുള്ള ഉറച്ച മനോഭാവം പൗരസ്ത്യ ദിക്കിലും പാശ്ചാത്യ രാജ്യങ്ങളിലും പൊതുവെ ദൃശ്യമാണ്. അർമേനിയൻ സഭ, പ്രൊട്ടസ്റ്റന്റ് സഭ തുടങ്ങി അനേകം സഭകൾ ഇക്കാര്യത്തിൽ ഓരോരോ പുതിയ സഭാഘടന കെട്ടിപ്പെടുത്തുകയാണ് ചെയ്തതെന്ന് ചരിത്രം വ്യക്തമാക്കു ന്ന യാഥാർത്ഥ്യമാണ്.

പ്രൊട്ടസ്റ്റന്റ് സഭയുടെ ഉത്ഭവം.

ചരിത്രത്തിലുടെനീളം, സഭകൾ ആവർത്തിച്ചു പുതിയ സാംസ്കാരിക, രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും മാറുകയും ചെയ്തിട്ടുണ്ട്. ക്രിസ്തമതത്തിന്റെ ആദ്യകാലവ്യാപനം മുത ൽ മദ്ധ്യകാലഘട്ടം, നവീകരണം, ആധുനികയുഗം, എന്നിങ്ങനെ ചില കാലഘട്ടങ്ങളിൽ മതേതരവത്ക്കരണം, ഘടനാപരമായ പരിഷ്ക്കാരം തുടങ്ങിയ നിലവിലുള്ള വെല്ലുവിളികളെ പോലും ഈ മാറ്റങ്ങൾ അവ ഉൾക്കൊള്ളുന്നു. AD -1500 -ൽ ജർമ്മനിയിൽ കത്തോലിക്കാസഭയുടെ ആരാധനക്രമരീതിയെച്ചൊല്ലി ഉണ്ടായ തർക്കങ്ങൾ, സഭാനേതൃത്വങ്ങ ളുടെ ആര്ഭാടജീവിതരീതികൾ വിശ്വാസികളിലും സഭാതലവർക്കി ടയിലും ഭിന്നതയുടെ ചലനങ്ങൾ സൃഷ്ടിച്ചു.  

പതിനാറാം നൂറ്റാണ്ടിൽ, പ്രത്യേകിച്ച്, 1517-ൽ മാർട്ടിൻ ലൂഥർ തന്റെ 95 തീസിസുകൾ പ്രസിദ്ധീകരിച്ചതോടെയാണ് സഭാനവീകരണം ജർമ്മ നിയിൽ ആരംഭിച്ചത്. കത്തോലിക്കാ സഭയ്ക്കുള്ളിലെ ദുരുപയോഗങ്ങ ളെയും വത്തിക്കാനിൽ മെത്രാന്മാരുടെയും കർദ്ദിനാൾമാരുടെയും ആർഭാടജീവിതത്തെയും അഭിസംബോധന ചെയ്ത ഈ പ്രബന്ധങ്ങൾ സഭാനവീകരണം എന്നറിയപ്പെട്ട ഒരു നവീകരണപ്രസ്ഥാനത്തിന് ഒരു കാരണമായി. പാശ്ചാത്യ ക്രിസ്തുമതത്തെ വ്യത്യസ്ഥ വിഭാഗങ്ങളായി വിഭജിക്കുന്നതിലേയ്ക്ക് നയിക്കപ്പെട്ട മതപരവും രാഷ്ട്രീയവുമായ പ്രക്ഷോപങ്ങളുടെ ഒരു കാലത്തായിരുന്നു നവീകരണം നടന്നത്. ജർ മ്മൻ ദൈവശാസ്ത്ര പ്രൊഫസറായ മാർട്ടിൻ ലൂഥറിനെ ഈ പ്രസ്ഥാന ത്തിലെ പ്രധാന വ്യക്തികളിൽ ഒരാളായിട്ട് കണക്കാക്കുന്നു. അച്ചടി ശാലയിലൂടെ അതിവേഗം പ്രചരിച്ച മാർട്ടിൻ ലൂതറിന്റെ പഠിപ്പിക്കലു കൾ യൂറോപ്പിലെ മതപരമായ ഭൂപ്രകൃതിക്ക് ആഴത്തിലുള്ള മാറ്റത്തിന് കാരണമായി. വിശ്വാസികൾക്കിടയിൽ മനഃസാക്ഷിയുടെ വേദന ഒഴി വാക്കാൻ, ആരാധനയുടെ ഘടനയിലും ഉള്ളടക്കത്തിലും അദ്ദേഹം ക്രമേണ മാറ്റങ്ങൾ വരുത്തി.കുറച്ചു കാലത്തേയ്ക്ക് അഗസ്തീനിയർ സഭാംഗമായ അദ്ദേഹം ആരാധനക്രമവസ്ത്രധാരണത്തിനും, ആരാധ നയ്‌ക്കും മാറ്റങ്ങൾ വരുത്തി. കുർബാനയ്ക്ക് ലാറ്റിൻ ഭാഷയും നില നിറുത്തിയിരുന്നു. പിന്നീട് ജർമ്മൻ ഭാഷയിൽ ഓരോ കർമ്മങ്ങളെയും പരിചയപ്പെടുത്തി. പ്രത്യേകിച്ച് പ്രസംഗത്തിനായി ജർമ്മൻ ഭാഷ ഉപ യോഗിച്ചു. ദൈവത്തിനുള്ള യാഗാർപ്പണം എന്ന നിലയിൽ യേശുവി ന്റെ തിരുഅത്താഴത്തിന്റെ സ്വഭാവം നീക്കം ചെയ്യാൻ മാർട്ടിൻ ലൂഥർ ആഗ്രഹിച്ചു. വിശ്വാസികൾ ഇപ്പോൾ അതിൽ പാട്ടുകളോടെ പങ്കെടുക്കുന്നു. ആരാധനക്രമതർക്ക വിഷയത്തിന്റെ അവസാനം ഒടുവിൽ നടന്നത് ഭിന്നതയായിരുന്നു. അതായത്, മറ്റൊരു സ്വതന്ത്ര സഭയുടെ തുടക്കം കുറിച്ച്. പ്രൊട്ടസ്റ്റന്റ് സഭയുടെ ഉത്ഭവം.  

പുതിയ മേജർ ആർച്ച് ബിഷപ്പ് ആരാധനക്രമതർക്കം 
പരിഹരിക്കാൻ ഇടപെടുമോ?

സാർവ്വത്രിക സഭയുടെ മുൻ തലവനായിരുന്ന ഫ്രാൻസിസ് മാർപാപ്പ സീറോമലബാർ സഭയിലെ ആരാധനക്രമതർക്കം സൗമ്യമായി പരിഹ രിക്കാൻ നിദ്ദേശങ്ങൾ നൽകിയത് സീറോമലബാർ സഭയുടെ ഇന്നുള്ള  നേതൃത്വം ഒന്നും അറിയാത്ത മട്ടിൽ തള്ളിക്കളഞ്ഞു.അവർ പുതിയ മാർപാപ്പയുടെ നിഴൽ കണ്ടു. അദ്ദേഹത്തിൻറെ നിർദ്ദേശങ്ങൾ ശരി വച്ചു എന്ന അഭിപ്രായങ്ങൾ പുറത്തു പറയുന്നു. യാഥാർത്ഥ്യം പുക മറയത്ത് തന്നെ. ഇതിന് അല്മായരുമായി മയപ്പെട്ടു സമവായത്തിലെ ത്തിയിട്ടുണ്ട് എന്ന് പറയുന്നവരുടെ ഉള്ളിലിരിപ്പ് രഹസ്യങ്ങൾ എന്ത് എന്ന് പറയുക എളുപ്പമല്ല. 

കഴിഞ്ഞ ജനുവരിയിൽ ബിഷപ്പ് മാർ തട്ടിലിനെ മേജർ ആർച്ചു ബിഷ പ്പായും സീറോ മലബാർ സഭയുടെ തലവനുമാക്കി തെരഞ്ഞെടുത്ത തോടെ ദീർഘകാലമായി നിലനിന്നിരുന്ന ആരാധനക്രമത്തർക്കം ഒരു വിധം ശമിപ്പിക്കുവാൻ കഴിയുമെന്ന് ഫ്രാൻസിസ് മാർപാപ്പ കൂടുതൽ  പ്രതീക്ഷിച്ചു. പിന്നീടെന്തുണ്ടായി? ഏകീകൃത ആരാധനക്രമങ്ങളെ എതിർക്കുന്നവർ, കുറെ പുരോഹിതരുൾപ്പടെ, ബിഷപ് തട്ടിലിന്റെ ആഹ്വാനം സ്വീകരിച്ചില്ല. ഫ്രാൻസിസ് മാർപാപ്പ മാർ തട്ടിലിനോട് ഒരു ഐക്യത്തിനായി നിശ്ചയദാർഢ്യത്തോടെയും ക്ഷീണമില്ലാതെയും പ്രവർത്തിക്കാനും പരസ്പര സംഭാഷണത്തിന് വാതിൽ തുറന്നിടാനും  ആഹ്വാനം ചെയ്തിരുന്നതാണ്. അതുപോലെ വത്തിക്കാനിലെത്തിയ മറ്റു മലയാളികളായ വിശ്വാസികളോട് "ബുദ്ധിമുട്ടും പ്രതിസന്ധികളും നേരിടുമ്പോൾ നിരാശരാകരുതെന്നും ഇതിന് ക്ഷമയോടെ എല്ലാവരും കാത്തിരിക്കണമെന്നും ,മുന്വിധികളിലോ ശത്രുതയിലോ എന്തിനും ഒരുങ്ങരുതെന്നും ആവശ്യട്ടിരുന്നു. ഒടുവിൽ അദ്ദേഹം, "കേരളത്തെ ദൈവവിളികളുടെ ഖനിയാണെന്നും ഇത് ഭാവിയിലും അങ്ങനെതന്നെ തുടരട്ടെയെന്നും നമുക്ക് പ്രാർത്ഥനയോടെ ആശ്വസിക്കാം എന്ന വാക്ക് നൽകി.    

ഇന്ന് തെക്കു പടിഞ്ഞാറൻ ഇന്ത്യയിലെ സീറോമലബാർ സഭ തോമസ് ക്രിസ്ത്യാനികളുടെ നിലവിലുള്ള മറ്റു സഭകളിലും സമൂഹങ്ങളിലും വലുതാണ്.ഒന്നാം നൂറ്റാണ്ടിൽ അപ്പസ്തോലൻ തോമസ് ചെയ്തിരുന്ന യാത്രകളിൽ സ്ഥാപിച്ചതാണ് കേരളത്തലെ ക്രിസ്തുമതം എന്ന് ചരിത്രം കുറിക്കുന്നു. കിഴക്കിന്റെ അസീറിയൻ സഭയുമായുള്ള ആചാരബന്ധ ത്തിലൂടെ കിഴക്കൻ സിറിയൻ ആചാരത്തിലാണ് അതിന്റെയും ആരാ ധനക്രമങ്ങൾ ആഘോഷിക്കുന്നത്. വത്തിക്കാന് പുറത്ത് ക്രിസ്തുമത ത്തിന്റെ ഒരു പൊതു സ്വഭാവമായി വളർന്നു വരുകയാണ് ചെയ്തത്. ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും സാംസ്കാരികമായും ഭാഷാ പരമായും ആരാധനക്രമപരമായും കാനോൻ നിയമപരമായും പടി ഞ്ഞാറൻ യൂറോപ്പുമായി വിഭജിക്കപ്പെട്ട ഒരു സഭയെക്കുറിച്ച് ,അതെ, സീറോ മലബാർ സഭയെക്കുറിച്ചാണ് ,ഇവിടെ പ്രതിപാദിക്കുന്നത്. മാർ പാപ്പയുടെ അപ്രമാദിത്വം നിഷേധിച്ച, വിശ്വാസികളുടെ അവകാശങ്ങ  ളെയും അഭിപ്രായങ്ങളെയും മറച്ചു വയ്ക്കുന്ന ഈ സഭാ വിഭാഗത്തിൽ നടമാടുന്ന കടുത്ത ഭിന്നതയുടെയും സ്വാർത്ഥതയുടെയും യഥാർത്ഥ കാര്യങ്ങളെയാണ് നാം എന്നും കാണുന്നത്. മുൻകാലത്തെ സഭയുടെ ചരിത്രത്തിൽ കേരളത്തിൽ ക്രിസ്ത്യാനികൾ അനുഭവിച്ച സമ്മർദ്ദങ്ങ ൾ ഇപ്പോൾ സീറോമലബാർ സഭാതലവന്മാരുടെ ആധിപത്യത്തിലെ എറണാകുളം- അങ്കമാലി രൂപതയിലെ ആരാധനക്രമതർക്കം മറ്റൊരു രൂപമായി കാണാൻ കഴിയും. അന്നുള്ള ക്രിസ്ത്യാനികൾ തങ്ങളുടെ വൈദികാധിപത്യത്തിനു കീഴിലായിരുന്നെന്ന് പോർട്ടുഗീസുകാരും കരുതി. സുറിയാനി റീത്തും ലാറ്റിൻ റീത്തും എന്നിങ്ങനെ വിവിധ സഭാ പ്രശ്നങ്ങൾ ഉന്നയിച്ചുള്ള തർക്കങ്ങൾ അന്നും ഉണ്ടായി.
 
അതുപോലെ , 1599- ൽ ഉദയംപേരൂർ സൂനഹദോസ് സംബന്ധിച്ചുണ്ടായ തർക്കങ്ങൾ ഏറെ പ്രശ്നങ്ങൾ ഉണ്ടാക്കി. സൂനഹദോസ് കൂടിയത് സ്ഥാപി തമായ രീതിയിൽ ആയിരുന്നില്ലെന്നും ബന്ധപ്പെട്ടവർക്ക് യാതൊന്നും മനസ്സിലാകാതിരുന്ന നിയമങ്ങളുടെ വായന മാത്രമാണ് സൂനഹദോസ് സമ്മേളനം വിളിച്ചുകൂട്ടിയ ഡോം മെനേസിസ് ചെയ്തതെന്നും മാത്രമാ ണ് ചരിത്രം കുറിക്കുന്നത്. ഉദയംപേരൂർ സൂനഹദോസിനു യാതൊരു ഔദ്യോഗിക രേഖയും വത്തിക്കാനിലെ തിരുസിംഹാസനം നല്കിയില്ല. എന്നെങ്കിലും നല്കിയെന്നുള്ള ഒരു രേഖയും ഉണ്ടായിരുന്നില്ല. ഡോം മെനേസിസ് തന്റെ സ്വാർത്ഥ താൽപ്പര്യം പോലെ സമ്മേളനം വിളിച്ചു കൂട്ടിയെന്നാണ് ചരിത്രം. സൂനഹദോസിൽ സംബന്ധിച്ച അല്മായരുടെ യാതൊരു നിർദ്ദേശങ്ങളും അവിടെ സ്വീകരിച്ചില്ല.     

വത്തിക്കാന്റെ അനുസരണത്തിലേയ്ക്ക് എല്ലാം കൊണ്ടുവന്നു, സമ വായത്തിൽ വന്നു എന്ന പ്രസ്താവം ഇപ്പോൾ സീറോമലബാർ സഭയിൽ  പ്രചരിക്കുന്നു. ഇപ്പോൾ സീറോമലബാർ സഭയിലെ ആരാധനക്രമതർ ക്കത്തിൽ ഈയിടെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട മാർപാപ്പയുടെ നിലപാട് മനസ്സിലാക്കി സമവായത്തിലെത്തിയെന്നത് ഭാവിയിൽ സഭാ ചലനങ്ങൾ എപ്രകാരം ആകുമെന്ന് ഇപ്പോൾ പറയുക സാദ്ധ്യമല്ല. ചില ഉദാഹരണങ്ങൾ അല്മായർ മനസ്സിലാക്കി. പോർച്ചുഗീസ് കോളനിവത്  ക്കരണകാലത്തു തോമസ് ക്രിസ്ത്യാനികൾ ലാറ്റിനൈസേഷനും മറ്റ് ആരാധനക്രമങ്ങളും സ്വീകരിക്കാൻ നിര്ബന്ധിതരായിരുന്നു. ഫലം ?നിരവധിയേറെ പള്ളികളായി പിളർന്നു. തോമസ് ക്രിസ്ത്യാനികളുടെ രണ്ടുവിധ കത്തോലിക്കാ പള്ളികൾ ഇപ്പോഴും നിലവിലുണ്ട്. സീറോ മലബാർ സഭയ്ക്ക് പുറമെ പടിഞ്ഞാറൻ സിറിയക് ആചാരത്തിൽ ആരാധക്രമം ആചരിക്കുന്ന സീറോ മലങ്കര സഭയുമുണ്ട്.  

-എതിർപ്പ് പ്രകടിപ്പിച്ച പുരോഹിതരെ പോലീസ് നടുറോഡിലൂടെ വലിച്ചിഴച്ചു നഗ്നരാക്കി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ -

എറണാകുളം- അങ്കമാലി രൂപതയിലെ വിശ്വാസികൾക്ക് മറ്റു രൂപതാ ധികാരികളുമായി ജനാഭിമുഖകുർബാന സംബന്ധിച്ചുള്ള തർക്കങ്ങൾ, കൂടാതെ, ഈ വിഷയത്തിൽ അല്മായരോടപ്പം സഹകരിച്ചുനിന്ന കുറെ പുരോഹിതരെ സിനഡിന്റെ നിർദ്ദേശപ്രകാരം ഉടനെ പോലീസിനെ വരുത്തി അവരെ അറസ്റ്റ് ചെയ്തു. എതിപ്പ് പ്രകടിപ്പിച്ച പുരോഹിതരെ പോലീസ് നടുറോഡിലൂടെ വലിച്ചിഴച്ചു നഗ്നരാക്കി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ലോകമാകെ പ്രചരിച്ച സംഭവമായി. ഇതെല്ലാം സിനഡ് മെത്രാന്മാരുടെ ആത്മീയതയാണോ? ഇത് ക്രിസ്തീയതയാണോ? ഇത് സഭയുടെ പേരിനു കളങ്കം ഉണ്ടാക്കിയില്ല? മറ്റൊന്ന്, ഫ്രാൻകോ മെത്രാൻ ചെയ്ത പ്രവർത്തികളിൽ നിന്ന് മോചിതനാക്കി കുറ്റമില്ലാത്തവനാക്കിയ നീച സംഭവം ക്രിസ്തീയതയായി മാത്രമാണ് സിനഡ് നിർവചിച്ചതെന്നു  ജനം പറയുന്നു.   
 
ആരാധനക്രമതർക്കവിഷയം അല്മായരുമായി ചർച്ച ചെയ്തു പ്രശ്നങ്ങൾ പരിഹരിക്കുകയല്ലേ വേണ്ടത് എന്ന് കഴിഞ്ഞ ദിവസം കേരളത്തിൽ നിന്ന് ജർമ്മനിയിലെത്തിയ ഒരു മലയാളി വൈദികനോട് ചോദിച്ചു. മുൻ കാലത്ത് ജർമ്മനിയിൽ ജർമ്മൻ പള്ളിയിൽ കുറെ നാൾ ജോലി ചെയ്തിരുന്നയാളുമാണ്. അപ്രതീക്ഷിതമായിരുന്ന സമയത്തു കണ്ടു മുട്ടിയപ്പോൾ അദ്ദേഹത്തോട് ചോദിച്ചു:"എറണാകുളത്ത് സഭയിൽ നടക്കുന്ന തർക്കവിഷയം ശരിയല്ലല്ലോ" എന്ന് പറഞ്ഞപ്പോൾ, മറുപടി പറഞ്ഞത്, " ഓ! കേരളത്തിൽ ഇപ്പോൾ കുർബാന സംബന്ധമായി ഒരു തർക്കവിഷയവുമില്ല" എന്നാണ്. പച്ച നുണ പറഞ്ഞ അദ്ദേഹം ഉടൻ എന്റെ സമീപത്തുനിന്ന് വിട്ടുപോകാൻ ഒരു കാരണം പറഞ്ഞു," ഞാൻ ഒരു സ്ഥലം വേറെ പോകാനത്തിയതാണ്, പോകട്ടെ" എന്ന് വിട ചൊല്ലി  അവിടെ നിന്നും വിട്ടുപോയി. സഭാകാര്യങ്ങളിൽ എന്തിനാണ്  മെത്രാ ന്മാരും പുരോഹിതരും നുണയുടെ ദൈവശാസ്ത്രം പറയുന്നത്.? ഇന്ന് മാത്രമല്ല, മുൻകാലങ്ങളിലും പുരോഹിതരും മെത്രാന്മാരും പറയുന്ന കാര്യങ്ങളിൽ നിന്ന് വിശ്വാസികളെല്ലാം മഠയന്മാരാണ്, അവർക്ക് എന്ത റിയാം എന്ന ചിന്താഗതി പുലർത്തിയിരുന്നു. അതുപക്ഷേ, അല്മായർ ഇല്ലാതെ സഭയില്ല എന്ന യാഥാർത്ഥ്യം ഇവർ മനസ്സിലാക്കണം. ഇവരുടെ  അടിമകളല്ല അല്മായർ. ആരാധനക്രമതർക്കം സമവായത്തിലെത്തി എന്ന വാർത്തകൾ പ്രചാരത്തിലുണ്ട്. പക്ഷെ പ്രായോഗികമായി ഇവർ പ്രവർത്തിയിൽ വെളിപ്പെടുത്തണം. സീറോമലബാർ സഭ ലോകത്തെ കീഴടക്കി സഭാബ്രാഞ്ചുകൾ നിർമ്മിക്കാൻ മെത്രാൻസംഘം ലോകം ചുറ്റി സഞ്ചരിക്കുന്നു. ജർമ്മനിയിൽ കത്തോലിക്ക സഭയിൽ ഉണ്ടായ പുതിയ സംഭവങ്ങൾ പോലെ മറ്റൊരു സമാന്തര സംഭവം ഉണ്ടാകാതിരി ക്കുവാൻ സീറോ മലബാർ മെത്രാൻ സിനഡും പുരോഹിതരും മനസ്സു തുറന്നു ചിന്തിക്കണം. പ്രവാസി മലയാളികളെ ഉപയോഗിച്ച് അവർ ചില നിഗൂഢ സഭാവികസനത്തിന് പദ്ധതി തേടുന്നു. സാർവ്വത്രിക സഭയെ ഇല്ലെന്നാക്കുവാനുപകരിക്കുന്ന ഭിന്നതാ പദ്ധതി.

 പശ്ചാത്തലം ഭിന്നതയും ആധിപത്യത്തിനുള്ള സ്വാർത്ഥതയും.

റോമൻ കത്തോലിക്കാ സഭയുടെ കാനോൻ നിയമത്തിൽ ഭിന്നത ഒരു വ്യക്തിയോ കൂട്ടമോ സഭാതലവനായ മാർപാപ്പയുമായോ പ്രാദേശിക മെത്രാന്മാരുമായോ ഉള്ള കൂട്ടായ്‌മ അവസാനിപ്പിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഗ്രീക്ക് ഭാഷയിൽനിന്നും വിവർത്തനം ചെയ്ത പദം. അതിന്റെ അർത്ഥം"വിഭജനം" എന്നാണ്. പാഷാണ്ഡത, തെറ്റായ വി ശ്വാസം, വിശ്വാസത്യാഗം തുടങ്ങിയ "സഭയുടെ വിശ്വാസത്തിനും നല്ല ഐക്യത്തിനും എതിരായ മറ്റു കുറ്റകൃത്യങ്ങളിൽനിന്നു വ്യത്യസ്തമായി ഭിന്നതയുടെ നിയമ വശം പരമപ്രധാനമാണ്. നിയമവിരുദ്ധമായി ഒരു ഭിന്നതയുടെ പ്രവർത്തനം നടത്തുന്ന ഒരാളുടെ പ്രവർത്തി സഭയിൽ നിന്ന് ഭൃഷ്ട് കല്പിക്കുന്നതിനും സജ്ജീവ സഭാസമൂഹത്തിൽനിന്നും അയാളെ പുറത്താക്കുന്നതിനുമുള്ള നടപടിയിൽ കലാശിക്കുകയാണ്.  

സഭയുടെ ആകെമാനമുള്ള പ്രവർത്തനകാര്യങ്ങളിൽ അല്മായർക്ക് ക്രിയാത്മകമായിട്ടു പങ്ക് വഹിക്കാനുണ്ട്. ക്രൈസ്തവചൈതന്യം ലോകം മുഴുവൻ പകർന്നു കൊടുക്കാൻ അവർക്ക് വലിയ പങ്കുണ്ട്.സഭയുടെ ഭരണഭാരം കൈയേറ്റിരിക്കുന്ന മെത്രാന്മാർ തങ്ങളുടെ വൈദികരും ചേർന്ന് വിശ്വാസികളുടെ ഐഹികപ്രവർത്തനങ്ങളിളെല്ലാം അടുത്ത് സഹകരിക്കണം. അതുകൊണ്ടു മേൽപ്പറഞ്ഞ സാഹചര്യങ്ങളിൽ ഒരു നവ സഭയുടെ അധികാരത്തെയും സ്വാർത്ഥതയെയും നിരുപാധികം അത് ഉപയോഗിക്കാൻ ആർക്കും അവകാശമില്ലെന്നത് അറിയണമെന്ന് എല്ലാവരും മനസ്സിലാക്കണം. അന്യോന്യം അംഗീകരിച്ചും സ്നേഹം നിലനിറുത്തിയും അതീവ പൊതുനമ്മയിൽ സർവ്വോപരി ശ്രദ്ധ നൽ കുകയും ആത്മാർത്ഥതയും ഹൃദയം തുറന്ന സംഭാഷണം വഴിയും സമവായപ്രകാശം നൽകാൻ, അല്മായരും സഭാപുരോഹിതരും നേതൃ ത്വങ്ങളും സമാധാനപരമായ സഹവർത്തിത്വത്തിനുള്ള സന്മനസ് ഉണ്ടാക്കണം.അവരുടെ സ്വന്തം അനദിന ജീവിതവും ,സ്വീകരിക്കുന്ന ആത്മീയ വിശ്വാസവും തമ്മിലുള്ള നിലവിലുള്ള പിളർപ്പ് ഏറ്റവും ഗുരുതരമായ തെറ്റുകളിൽ ഒന്നാണ്. ഒരുവശത്ത് മതാത്മക ജീവിതവും മറുവശത്ത് തെറ്റായ ജീവിതശൈലിയും ഉണ്ടാകാതിരിക്കട്ടെ. സത്യ൦  എവിടെയുണ്ടോ അവിടെ സ്വാതന്ത്ര്യവും സമാധാനവും ഉണ്ടെന്നാണ്  ദിവ്യവാക്യം എന്ന് നാം വിശ്വസിക്കുന്നു.. // -
 *****************************************************

*******************************************************

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany, in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

*****************************************************************************

Freitag, 13. Juni 2025

ധ്രുവദീപ്തി // Migration // ജർമ്മനിയിലേക്കുള്ള അനധികൃത കുടിയേറ്റം // George kuttikattu -



ധ്രുവദീപ്തി // Migration //

 ജർമ്മനിയിലേക്കുള്ള 
    അനധികൃത കുടിയേറ്റം //  

George Kuttikattu

രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും ഭരണഘടനയെക്കുറിച്ച് ജർമ്മൻ ജനതയുടെ അഭിപ്രായം നോക്കാം.

1949 മേയ് 23 -ലെ ജർമ്മനിയുടെ അടിസ്ഥാനനിയമമാണ് ജർമ്മനിയിൽ ഇത് വരെ നിലവിൽ ഉണ്ടായിരുന്നതിൽ ഏറ്റവും മികച്ച ഭരണഘടന. ഓരോ വ്യക്തിയുടെ അന്തസും എല്ലാ മൗലീകാവകാശങ്ങളും ഇത്രയും  നന്നായി സംരക്ഷിക്കപ്പെടുന്നത് മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. സമൂഹ ത്തിൽ ആശങ്ക വേണ്ടാത്തതും അതേസമയം വിവിധതരം അനുഭവങ്ങ ളും കാണപ്പെടുന്ന ജർമ്മനിയിൽ ജനാധിപത്യത്തെ തൊട്ടു മുൻപിൽ കാണുന്നുണ്ട്. നവ രാഷ്ട്രീയത്തിൽ മുൻകാലഘട്ട അനുഭവങ്ങളെല്ലാം  വീണ്ടും സ്മരിക്കപ്പെടുന്ന വിധം ഓരോരോ രാഷ്ട്രീയ പാർട്ടികളുടെ വിവിധ തരത്തിലുള്ള നിലപാടുകൾ , ചില വിദേശങ്ങളിൽ വസിക്കുന്ന അനേകം ആളുകളുടെ ജർമനിയിലേക്കുള്ള അനധികൃത കുടിയേറ്റങ്ങ ൾ, നിലവിൽ ചിലരാജ്യങ്ങൾ നടത്തുന്ന ഭീകര യുദ്ധങ്ങൾ മൂലം ജീവിത കഷ്ടത അനുഭവിക്കുന്നവരുടെ പാലായനം, അതിനുശേഷം ജർമ്മനി യുടെ രാഷ്ട്രനിയമം പോലും അനുസരിക്കാതെ കുടിയേറിയ വിദേശി കൾ രൂപീകരിക്കുന്ന ചില സംഘടനകൾ, ദൈനംദിന അക്രമസംഭവ ങ്ങൾക്ക് വേദിയൊരുക്കൽ, അങ്ങനെ നിരവധി കാരണങ്ങളാൽ ജർ മ്മൻ ജനത വളരെ കൂടുതൽ ശ്രദ്ധയോടെയും അവയെല്ലാം സർക്കാർ  വീക്ഷിക്കുന്നുണ്ട്.

അനധികൃത കുടിയേറ്റങ്ങൾ .

2025-മുതൽ ജർമ്മനിയിലേക്ക് അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നാണ് ജർമ്മൻ സർക്കാരിൻറെ പുതിയ ഒരു  നിരീക്ഷണം കുറിക്കുന്നത്. ജർമ്മനിയിൽ കഴിഞ്ഞ നാളിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പ്‌വേളയിൽ ചില രാഷ്ട്രീയ പാർട്ടികളുടെ വാഗ്ദാനപ്രചാരണവും അനധികൃത കുടിയേറ്റങ്ങളെല്ലാം ശക്തമായി നിയന്ത്രിക്കുമെന്നായിരുന്നു. ജർമ്മനിയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടിയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രധാനപ്പെട്ട ചില തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു, അനധികൃതമായ കുടി യേറ്റങ്ങൾ നിയന്ത്രിക്കുമെന്ന്. അങ്ങനെ ജർമ്മൻ ഫെഡറൽ സർക്കാരി ന് ഇപ്പോൾ അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള കുടിയേറ്റങ്ങൾ ഒരുവിധം ദുർബലപ്പെടുത്തുവാൻ കഴിഞ്ഞുവെന്ന് കാണാൻ കഴിയും. ഓരോരോ  സംഭവങ്ങൾ -2021-ൽ അഫ്‌ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തി ൽ വന്നാൽ അഫ്‌ഗാനികളെ സ്വീകരിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടും  ആയിരക്കണക്കിന് ആളുകൾ പാകിസ്ഥാനിൽ വന്നു കുടുങ്ങിയെന്ന വാർത്ത വന്നിരുന്നു. ഔദ്യോഗികമായി നടന്ന ഗറില്ല യുദ്ധത്തിലൂടെ  ഉദ്ദേശിച്ച പരിപാടി മിക്കവാറും നിലച്ചുവെന്നാണ് അന്ന് മാദ്ധ്യമങ്ങൾ ക്ക് ലഭിച്ചിരുന്ന വിവരങ്ങൾ. എന്തായാലും ഈ വർഷം-2025-ൽ ജർമ്മനി യിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ എണ്ണം കുറെ കുറഞ്ഞു വെന്നാണ് ജർമ്മനിയുടെ അതിർത്തി നിയന്ത്രണത്തിന്റെ ചുമതല ഏറ്റിരിക്കുന്ന പോലീസ് പറയുന്നത്. അതുപക്ഷേ, ഇക്കാലത്ത് ആഗോള തലത്തിൽ മനുഷ്യജീവന് ഭീഷണിയായിരിക്കുന്ന യുദ്ധങ്ങൾ മൂലം, അതുപോലെ തന്നെ കാലാവസ്ഥയുടെ പ്രതീക്ഷിക്കാത്ത മാറ്റങ്ങൾ മൂലം ആളുകളുടെ ജീവൻ രക്ഷിക്കാനുള്ള പാലായനങ്ങൾ, ഇതെല്ലാം കൊണ്ട് ആളുകൾ രക്ഷാഭയം തേടി അവരുടെ മാതൃരാജ്യം തന്നെ ഉപേക്ഷിച്ചു മറുനാടുകളെ ആശ്രയിക്കുന്ന സംഭവങ്ങൾ അനധികൃത  കുടിയേറ്റങ്ങൾക്ക് കൂടുതൽ പ്രേരണ നൽകുന്നുണ്ട്. 

ജർമ്മൻ സർക്കാരിന്റെ മൈഗ്രേഷൻ നയം.

കുടിയേറ്റ പ്രതിസന്ധി ഒരു ജനാധിപത്യ പ്രതിസന്ധിയായി മാറുമോ?അഭയാർത്ഥികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ജർമ്മൻ വലതുപക്ഷരാഷ്ട്രീയ കോണുകളിൽ അവരുടെ വിദ്വേഷം വളരുന്നു. അവർ ആശങ്കാകുലരായ പൗരന്മാരെ ഇളക്കിവിടുകയും ചെയ്യുന്നുണ്ട്.  കൂടുതൽ കർശനമായ പുതിയ തീരുമാനത്തിന് ജർമ്മൻ മന്ത്രിസഭ സമ്മതിച്ച മൈഗ്രേഷൻ നയം അടിയന്തിരമായി അംഗീകരിക്കുകയാ ണ്. ജർമ്മനിയിലേക്ക് കുടിയേറിയവരുടെ നാട്ടിലുള്ള അവരുടെ സ്വന്ത കുടുംബാംഗങ്ങളെ കൊണ്ടുവന്ന് അവർക്ക് നൽകപ്പെടുന്ന പൗരത്വം അവസാനിപ്പിക്കും. ടർബോ പൗരത്വം ഇനി സാദ്ധ്യമാകില്ല. മാത്രമല്ല, വാടകനിയന്ത്രണം മുതൽ വിവിധ നയങ്ങൾ സ്വീകരിക്കുകയും ചെയ്തി ട്ടുണ്ട്. പുതിയ കൂട്ടുകക്ഷി ജർമ്മൻ സർക്കാർ കടുത്ത കുടിയേറ്റ നയ ത്തിൽ യോജിക്കുന്നു. അതനുസരിച്ച് കുടിയേറ്റക്കാരുമായി ഇടപെടുന്ന തിൽ ഫെഡറൽ ജർമ്മൻ സർക്കാർ കർശന നയം മുന്നോട്ടു കൊണ്ടു പോകുന്നു. ഫെഡറൽ ആഭ്യന്തര മന്ത്രി അലക്‌സാണ്ടർ ഡോബ്രിന്റ (സി. എസ്. യു. പാർട്ടി ) ഇക്കഴിഞ്ഞ നാളിൽ അവതരിപ്പിച്ച രണ്ടു കരട് നിയമങ്ങൾ മന്ത്രിസഭ ഇപ്പോൾ അംഗീകരിച്ചു. അഭയാർത്ഥികൾക്ക് ഇനി കുടുംബാംഗങ്ങളെ ജർമ്മനിയിലേക്ക് കൊണ്ടുവരാൻ അവസരം ലഭിക്കുകയില്ല. 

അഭയാർത്ഥിപ്രവാഹം കുടുംബാംഗങ്ങളൊപ്പം.

മുൻകാല കുടിയേറ്റങ്ങളുടെ നിഴലുകൾ 

ജർമ്മനിയിലേയ്ക്ക് കുടിയേറിയ നാൾ മുതൽ മൂന്നു വർഷങ്ങൾക്ക്  ശേഷം, പ്രത്യേകിച്ച് നിയമാനുസൃതമായി ജീവിക്കുന്ന ആളുകൾക്ക് കുടിയേറ്റക്കാർക്കുള്ള വേഗത്തിൽ നൽകപ്പെടുന്ന പരിഗണനകളെല്ലാം  പിൻവലിക്കാൻ പുതിയ മന്ത്രിസഭ തീരുമാനിച്ചു. ഇതിനെല്ലാം ജർമ്മൻ പാർലമെന്റിന്റെ അംഗീകാരം ആവശ്യമാണ്. കുടുംബപുനഃരേകീക രണം, സബ്സിഡിയറി പ്രൊട്ടക്ഷൻ സ്റ്റാറ്റസ് എന്നീ ആനുകൂല്യങ്ങളുള്ള ആളുകളെ പുതിയ നിയമം ബാധിക്കും. അവർക്ക് ജർമ്മനിയിൽ ഒരു അഭയമോ, അഭയാർത്ഥി സംരക്ഷണമോ ലഭിക്കാത്തവരാണ്. എന്നാൽ സ്വന്തം രാജ്യങ്ങളിൽ ഉണ്ടായ രാഷ്ട്രീയപീഡനം, മറ്റ് പീഡനങ്ങൾ, അല്ലെങ്കിൽ വധശിക്ഷ എന്നിവ നേരിടുന്ന ആളുകൾക്ക് താമസിക്കാൻ അനുവാദമുണ്ട്. നിരവധിയാളുകൾ ആഭ്യന്തരയുദ്ധ അഭയാർത്ഥികളു ടെ ഗ്രൂപ്പിൽ പെടുന്നുണ്ട്. 

സർക്കാരിന്റെ കരട് നിയമത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസി D. P. A (ജർമ്മൻ പ്രസ് ഏജൻസി )റിപ്പോർട്ട് ചെയ്തതുപോലെ ഇക്കഴിഞ്ഞ മാർച്ച് മാസം അവസാനം വരെ ജർമ്മനിയുടെ അനുബന്ധ പരിരക്ഷണം ലഭി ച്ചിരുന്ന ഏകദേശം 388,000 ആളുകൾ താമസിച്ചിരുന്നു. അത്, 2018 ഓഗസ്റ്റ് മുതൽ ഈ സംരക്ഷണ പദവിയിലുള്ള ആളുകളുടെ അടുത്ത ബന്ധു ക്കളായി പ്രതിമാസം 1000 പേർക്ക്, അതായത്, പ്രതിവർഷം 12000 പേർക്ക് ,രാജ്യത്ത് പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ അടുത്ത ബന്ധുക്കൾക്ക് , അതായത് ഇണകൾ, രജിസ്റ്റർ ചെയ്ത ജീവിത പങ്കാളികൾ , പ്രായപൂർത്തിയാകാത്ത കുട്ടികൾ, എന്നിവർക്ക്, അടുത്ത ബന്ധുക്ക ളെ ജർമ്മനിയിലേക്ക് കൊണ്ടുവരാനുള്ള സാധ്യത പരിമിതം ആയിരു ന്നു. എങ്കിലും കുടുംബാംഗങ്ങളെ ജർമ്മനിയിലേക്ക് കൊണ്ട് വരാനുള്ള സാധ്യത കുറവാണെങ്കിലും ചില കഠിനമായ അനുഭവങ്ങൾ നേരിടുന്ന വരുടെ കാര്യത്തിൽ നിയമം അയവ് നൽകിയിരുന്നു. അത് ആരാണെ ന്നതിൽ പ്രത്യേകമായി കരട്‌ നിയമം നിർവചിക്കുന്നില്ല. 2016-മുതൽ 2018 ജൂലൈ വരെ അന്നത്തെ കൂട്ടുകക്ഷി സഖ്യ സർക്കാർ മുൻ പരിഗണന കൾ നിറുത്തിവച്ചിരുന്നു. അത്, പ്രധാനമായും, മൂന്നുവർഷം പ്രശ്നങ്ങൾ ഇല്ലാതെ കുടിയേറിയവരുടെ കാര്യത്തിൽ കാലതാമസം ഒന്നുമില്ലാതെ പൗരത്വം നൽകൽ സർക്കാർ പിൻവലിച്ചു. ഇത് ജർമ്മനിയിലെ പ്രതി പക്ഷ പാർട്ടികൾക്ക് ഒരു വെല്ലുവിളിയായിരുന്നു. എന്നിരുന്നാലും മറ്റ് കാര്യങ്ങളിൽ SPD , GREEN PARTY, FDP എന്നീ രാഷ്ട്രീയപാർട്ടികൾ അംഗീ കരിച്ച പൗരത്വനിയമ പരിഷ്‌ക്കരണം ഇപ്പോഴും നിലവിലുണ്ട്. എന്നാൽ സഖ്യകക്ഷി കരാർ പ്രകാരം, സാധാരണ പൗരത്വത്തിനുള്ള കാത്തിരി പ്പ് കാലയളവ് എട്ടുവർഷത്തിൽനിന്നു അഞ്ചുവർഷമായി കുറയ്ക്കാ നും ഇരട്ടപൗരത്വത്തിനുള്ള അനുമതി നിലനിറുത്തുവാനും CDU, CSU, SPD, എന്നീ പാർട്ടികൾ ആഗ്രഹിക്കുന്നു. ജർമ്മനിയുടെ പുതിയ സർക്കാ രിന്റെ പദ്ധതികളെ ചില പ്രതിപക്ഷവും മനുഷ്യാവകാശ സംഘടന കളും പള്ളികളും വിമർശിക്കുന്നുണ്ട്. കുടുംബാംഗങ്ങളുടെ പുനഃരേകീ കരണവും സ്വാഭാവികവത്ക്കരണവും പൗരത്വം നല്കലും വിഷയമായി രുന്നു. 

കൂടുതൽ നിയന്ത്രണങ്ങൾ, ആഭ്യന്തര സുരക്ഷാ നടപടികൾ .

2025-ൽ കൂട്ടുകക്ഷി സർക്കാർ അധികാരമേറ്റപ്പോൾ ആഭ്യന്തരമന്ത്രി അലക്‌സാണ്ടർ ഡോബ്രിന്റെ കുടിയേറ്റനയം കർശനമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷം നിലവിൽ അനധികൃത കുടിയേറ്റം ഏതാണ്ട് പകുതിയായി കുറഞ്ഞുവെന്നാണ് മന്ത്രിയുടെ പ്രസ്താവന. ഒരു ഉദാഹരണം, ബവേറിയൻ -ഓസ്ട്രിയൻ അതിർത്തിയിലെ പ്രധാന സഞ്ചാരപാത (ഓട്ടോബാൻ)  93-ലുള്ള ചെക്ക്പോസ്റ്റുകൾ സന്ദർശിച്ച ആഭ്യന്തരമന്ത്രി ഡോബ്രിന്റെ അഭിപ്രായത്തിൽ കഴിഞ്ഞനാളിൽ ഏഴു ദിവസങ്ങൾക്കുള്ളിൽ അതിർത്തിയിൽനിന്നു 739 ആളുകളെ ഫെഡറൽ പോലീസ് തിരിച്ചയച്ചു. കഴിഞ്ഞനാളിലേക്കാൾ ഏതാണ്ട് 45 % കൂടുതലാണ്. പുതിയ സർക്കാരിന്റെ നിശ്ചയത്തിൽ ക്രമീകരിച്ച മൈഗ്രേഷൻ നയപരിപാടിയുടെ അടിസ്ഥാനത്തിൽ ഉണ്ടായ പുതിയ  യാഥാർത്ഥ്യമാണ്. 

അഭയാർത്ഥികളുടെ നിര 

ജർമ്മൻ ഫെഡറൽ പോലീസിൽ നിന്ന് അതിർത്തി നിയന്ത്രണങ്ങൾ കർശനമാക്കണമെന്നും ആഭ്യന്തരമന്ത്രി നിർദ്ദേശം നൽകുന്നുണ്ട്. നുഴഞ്ഞു കൈയേറ്റക്കാർക്ക് അവരുടെ സ്ഥിരമായ സ്ഥലങ്ങളെല്ലാം അറിവുള്ളതിനാൽ കള്ളക്കടത്തുകാർക്കും മറ്റ് കുറ്റവാളികൾക്കും അക്രമികൾക്കും രഹസ്യപാതകൾ അറിവുള്ളതിനാൽ പാതകളെല്ലാം എളുപ്പത്തിൽ കണ്ടെത്താൻ കഴിയും. ഇക്കാരണത്താൽ ഇപ്പോൾ ഉടനെ  അടിയന്തിരസേവനങ്ങൾക്കുവേണ്ടി ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് അതിവേഗത്തിൽ പ്രവചനാധീതമായി പ്രവത്തിക്കാൻ ഫെഡറൽ പോലീസ് ആഗ്രഹിക്കുന്നു. തീവ്രവാദികൾ ഈ കഴിഞ്ഞ നാളുകളിൽ ജർമ്മനിയിൽ വിവിധ നഗരങ്ങളിൽ ഭീകരാക്രമണങ്ങൾ നടത്തി. ഒരു ജനാധിപത്യ ജർമ്മനിയിലേക്ക് അഭയാർഥികളായി വന്നവരും ഇതിൽ പെടുന്നതായി വാർത്തയുണ്ട്. 

കോടതി അടിയന്തിരാവസ്ഥ കാണുന്നില്ല. 

ബർലിൻ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയുടെ അടിയന്തിര തീരുമാനം അനുസരിച്ചു ജർമ്മനിയുടെ അതിർത്ഥിനിയന്ത്രണങ്ങളിൽപ്പെടുത്തി അതിർത്തി കടന്നു അഭയം തേടുന്നവരെ നിരസിക്കുന്നത് നിയമ വിരു ദ്ധമാണ്. നടപടിക്രമം നടപ്പിലാക്കാതെ അവരെ നിരസിക്കാൻ പാടില്ല എന്നാണ് കോടതി വിധിച്ചത്. പുതിയ നിയന്ത്രണപ്രകാരം ഈ കഴിഞ്ഞ മെയ് -9-ന് ഫ്രാങ്ക്ഫർട്ട് ഓഡർ -ൽ നിന്ന് പോളണ്ടിലേയ്ക്ക് തിരിച്ചയച്ച മൂന്ന് സോമാലിയക്കാരുടെ കേസിൽ കോടതി അവർക്കനുകൂലമായി വിധിച്ചു. കോടതിയുടെ അഭിപ്രായത്തിൽ വിധിയുടെ  തീരുമാന ങ്ങൾ അന്തിമമാണ്. ആരായിരുന്നു ഈ മൂന്നു ആളുകൾ? പോളണ്ടിൽ നിന്ന് ജർമ്മനിയിലേക്ക് ട്രെയിനിൽ യാത്രചെയ്ത സൊമാലിയ രാജ്യത്തുനി ന്നുള്ള രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെട്ടതാണ് ഈ അനധി കൃത കുടിയേറ്റ ശ്രമം നടത്തിയത്. മെയ് -9- ന് തന്നെ അവരെ ഫെഡറൽ പോലീസ് പരിശോധിച്ച്. അഭയത്തിനായി അവിടെ അപേക്ഷ നൽകിയ അതേദിവസം തന്നെ അവരെ പോളണ്ടിലേയ്ക്ക് തിരിച്ചയച്ചു. കോടതി യുടെ അഭിപ്രായത്താൽ സുരക്ഷിതമായ ഒരു മൂന്നാം രാജ്യത്ത് നിന്നു ള്ള പ്രവേശനം ചൂണ്ടിക്കാട്ടിയതിനാൽ കോടതി തീരുമാനം നടപടിയെ പോലീസ് ന്യായീകരിച്ചു എന്നാണ് വാർത്ത. പുതിയ നിയന്ത്രണങ്ങളെ ക്കുറിച്ചു ആഭ്യന്തര മന്ത്രിയുടെ നയത്തിന് എതിരെ നടന്ന ആദ്യ തീരു മാനമാണിതെന്നാണ് കോടതി വക്താവ് പറയുന്നത്. മെയ് തുടക്കത്തി ൽ അധികാരമേറ്റ് മണിക്കൂറുകൾക്ക് ശേഷം അതിർത്തി പരിശോധന കൾ ശക്തമാക്കാൻ മന്ത്രി ഉത്തരവിട്ടു. അനധികൃത അഭയം തേടുന്നവ രെ അതിർത്തിയിൽ തിരിച്ചയക്കാമെന്നു ഉത്തരവിട്ടു.

അഡ്മിനിസ്‌ട്രേറ്റീവ് കോടതി വിധിപ്രകാരം, മൂന്നുപേരും അഭയം തേടാ നുള്ള ആഗ്രഹം പ്രകടിപ്പിച്ചതിനാൽ അവരെ അതിർത്തി കടക്കാൻ അനുവദിക്കണം, എന്നാൽ നിയന്ത്രണങ്ങൾ ഇല്ലാതെ ആയിരിക്കണമെ ന്നില്ല, ഡബ്ലിൻ നടപടിക്രമം അതിർത്തി പ്രദേശത്തോ, അതിർത്തിയി ലോ നടത്താം. ഇത്തര൦ നടപടിക്രമം നടത്തുവാൻ ഏത് രാജ്യമാണ് ഉത്തരവാദിയെന്ന് ഫെഡറൽ ഓഫീസ് ഫോർ മൈഗ്രേഷൻ ആൻഡ് റെഫ്യുജിസ് പരിശോധിക്കും. മിക്ക കേസുകളിലും അഭയാർത്ഥികൾ  ആദ്യം യാത്ര ചെയ്ത യൂറോപ്യൻ രാജ്യം ജർമ്മനിയാണ്. അഭയാർത്ഥിയു ടെ അടുത്ത ബന്ധുക്കൾ ഇതിനകമായി ഒരു യൂറോപ്യൻയൂണിയൻ രാജ്യത്തു താമസിക്കുന്നുണ്ടോ എന്നത് ഒരു വലിയ പങ്ക് വഹിക്കും ഈ കുടിയേറ്റശ്രമത്തിന് പിന്നിൽ. ഒരു പ്രത്യേക അടിയന്തിരാവസ്ഥയുടെ പശ്ചാത്തലത്തിൽ ഡബ്ലിൻ നിയന്ത്രണം പ്രയോഗിക്കേണ്ടതില്ലെന്ന് ജർമ്മൻ സർക്കാരിന് അവകാശപ്പെടാൻ കഴിയില്ലെന്നാണ്  കോടതിയു ടെ മറുപടി. രാജ്യത്തെ പൊതുസുരക്ഷാ കാര്യങ്ങളിലോ ക്രമസമാധാന ത്തിനോ ഒരു ഭീഷണി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാൽ, ഒരു അപവാദത്തിന്റെയോ മറ്റുള്ള ഏതെങ്കിലും കാരണത്താലോ നിരസനങ്ങളെ അടിസ്ഥാനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.

ഇനി അഭിഭാഷകരെ അനുവദിക്കില്ല.

ക്യാബിനറ്റ് തീരുമാനമനുസരിച്ചു, നാടുകടത്തൽ തുടങ്ങുന്നതിന് മുമ്പ്  തടങ്കലിലോ ആളുകൾക്ക് രാജ്യം നിയമിച്ച ഒരു അഭിഭാഷകനെ നൽക ണമെന്ന് ആവശ്യപ്പെടുന്ന വ്യവസ്ഥയും നിറുത്തലാക്കും. ട്രാഫിക്ക് ലൈറ്റ് സഖ്യകക്ഷി സർക്കാരിന്റെ കാലത്തു ഗ്രീൻ പാർട്ടിയുടെ ഒരു നിർബന്ധപ്രകാരമാണ് ഈ ആവശ്യകത താമസ നിയമത്തിൽ അന്ന് ഉൾപ്പെടുത്തിയിരുന്നത്. ഡബ്ലിൻ നടപടിക്രമം എന്നറിയപ്പെടുന്നതിന് കീഴിൽ മറ്റൊരു E U അംഗരാജ്യത്തേയ്ക്ക് മാറ്റേണ്ടതും, ട്രാൻസ്ഫർ തടങ്ക ലിൽ കഴിയുന്നവരുമായ അഭയാർത്ഥികൾക്കും ഇത് ബാധകമാണ്. എന്നിരുന്നാലും ഗ്രീൻ പാർട്ടിയുടെ രാഷ്ട്രീയക്കാർ ജർമ്മൻ ഫെഡറൽ ഗവൺമെന്റിനെ "നമ്മുടെ നിയമവാഴ്ചയുടെ അടിത്തറ ഇളക്കുകയാ ണ്" എന്ന് ആരോപിച്ചു. സുരക്ഷിതമായ ഉത്ഭവരാജ്യങ്ങളുടെ കാഴ്ച അനുസരിച്ചു ഭരണഘടനാസ്ഥാപനങ്ങളുടെ പങ്കാളിത്തം ഒരു വലിയ ഭാരമേറിയ നടപടിക്രമമല്ല. മറിച്ച്, ഒരു ഒരു രാജ്യത്തെ ഭരണഘടനാ ആവശ്യകതയാണ്. ജർമ്മൻ ഫെഡറൽ സർക്കാരിന്റെ പദ്ധതിയെ "ഭരണഘടനാപരമായി വളരെ വലിയ പ്രശ്നമാണ് എന്ന് അഭയാർത്ഥി സംഘടനയായ "പ്രൊ അസൈൽ " വിശേഷിപ്പിച്ചു. "പുതിയ ജർമ്മൻ സർക്കാർ അഭയാർത്ഥികളുടെ അവകാശങ്ങൾ വേഗത്തിൽ ഇല്ലാതാ ക്കാൻ ഉദ്ദേശിക്കുന്നു". ഈ   സംഘടനാ വക്താവ് പറയുന്നു.

ജർമ്മനിയുടെ ക്യാബിനറ്റ് പരിഷ്‌ക്കരണ പദ്ധതികൾക്ക് ഇപ്പോഴും ജർമ്മൻ പാർലമെന്റിന്റെ ഔദ്യോഗിക അംഗീകാരം ആവശ്യമാണ്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഏഴു സുരക്ഷിതമായ കുടിയേറ്റ ഉത്ഭവരാജ്യങ്ങളുടെ പട്ടിക തയ്യാറാക്കുന്നു. ശിക്ഷയോ അതുപോലെ യുള്ള മറ്റു പെരുമാറ്റങ്ങളോ പ്രതീക്ഷിക്കാത്ത രാജ്യങ്ങളാണ് സുരക്ഷി തമായ ഉത്ഭവരാജ്യങ്ങൾ. ഇവ EU രാജ്യങ്ങളും, അൽബേനിയ, ബോസ്നിയ ആൻഡ് ഹെർസഗോവിന, ജോർജിയ, മാസിഡോണിയ, കൊസോവ, മോണ്ടിനെഗ്രോ , മോൾഡോവ, സെർബിയ, ഘാന , സെനഗൽ, എന്നിവ യും ഉൾപ്പെടുന്നു. ഈ രാജ്യങ്ങളിൽ നിന്നു ള്ള ആളുകൾക്ക് പൊതുവെ അഭയാർത്ഥി അഭയം ലഭിക്കാനുള്ള സാദ്ധ്യതയില്ല.

ജർമ്മനിയിലേയ്ക്ക് മുൻകാല കുടിയറ്റങ്ങളുടെ തിരമാല.

പുരാതന കാലം മുതൽ ജർമ്മനിയിലേയ്ക്ക് മറ്റു രാജ്യങ്ങളിൽ നിന്ന് ജനങ്ങൾ കുടിയേറിയ ചരിത്രമാണുള്ളത്. കുറച്ചു കാലങ്ങൾക്ക് മുമ്പ്, 1991 ലെ വലിയ കുടിയേറ്റ കണക്കുപ്രകാരം, കുടിയേറ്റത്തിന്റെ വളരെ ശക്തമായ തിരമാല തുടരുന്നത് പരിഹരിക്കാനാവാത്ത ഒരു പ്രശ്നത്തി ലേക്ക് നയിക്കുമെന്ന് വ്യക്തമായിരുന്നു. അടിസ്ഥാനനിയമത്തിൽ ഈ രാജ്യം ഉൾപ്പെടുത്തിയിരിക്കുന്ന അവകാശങ്ങൾ ലംഘിക്കാതെ ഈ ഒരു സാഹചര്യം പരിഹരിക്കണമെന്ന് അന്ന് രാഷ്ട്രീയക്കാർ ആവശ്യപ്പെട്ടു.  1949-ൽ രൂപംകൊണ്ട അടിസ്ഥാന നിയമത്തിലെ ആർട്ടിക്കിൾ 16, ഖണ്ഡി ക -2, സംക്ഷിപ്തമായി രൂപപ്പെടുത്തിയപ്പോൾ "രാഷ്ട്രീയമായി പീഡിപ്പി ക്കപ്പെടുന്ന വ്യക്തികൾക്ക് അഭയം തേടാനുള്ള അവകാശമുണ്ട്. " അന്ന് ജർമ്മനിയിലെ ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിലാണ് ജീവിച്ചിരുന്നത്. അക്കാലത്ത് ലക്ഷക്കണക്കിന് ആളുകളുടെ ഒഴുക്ക് സാധ്യമാണെന്ന് ആരും വിശ്വസിച്ചിരുന്നില്ല. അവരിൽ പലരും വീട്ടിൽ രാഷ്ട്രീയമായി പീഡിപ്പിക്കപ്പെടുന്നതായി നടിച്ചിരുന്നു. മറ്റു യൂറോപ്യൻ രാജ്യങ്ങൾക്ക് അത്തരമൊരു ഭരണഘടനയില്ല. അത്തരമൊരു നിയമമില്ല. അവർക്ക് തികച്ചും വ്യത്യസ്തമായ ഒരു നിയമസമ്പ്രദായമുണ്ട്. ഫെഡറൽ ജർമ്മൻ  റിപ്പബ്ലിക്കിലേക്കുള്ള കുടിയേറ്റത്തിന്റെ ആനുപാതികമല്ലാത്ത ചില കേന്ദ്രീകരണം. എന്നിരുന്നാലും ആർട്ടിക്കിൾ 16, പ്രതിവർഷം ലക്ഷക്ക ണക്കിന് അഭയാർത്ഥികളെ സ്വീകരിക്കണമെന്ന് ഒരു തരത്തിലും അത് ആവശ്യപ്പെട്ടിട്ടില്ല. ഓരോ അപേക്ഷകനെയും അവരുടെ മാതൃരാജ്യ ത്ത് രാഷ്ട്രീയമായി പീഡിപ്പിക്കപ്പെട്ടതായി പരിശോധന കൂടാതെ അംഗീകരിക്കണമെന്ന് ഒരു തരത്തിലും നിയമം ആവശ്യപ്പെട്ടിട്ടില്ല. കുടിയേറിയവരുടെ അഭയം നിയമപരമായി അംഗീകരിക്കാൽനടപടി നടത്തുവാൻ മാസങ്ങളോ വർഷങ്ങളോ എടുക്കണമെന്നും നിശ്ചിത എണ്ണത്തിലധികം പഴയ അപേക്ഷകൾ ഇതിന് ഉത്തരവാദിത്വമുള്ള  ഫെഡറൽ ഓഫീസിൽ തീരുമാനമാകാതെ കിടക്കണമെന്നും ആരും ആവശ്യപ്പെട്ടിട്ടില്ല.

1990 കാലഘട്ടത്തിൽ ജർമ്മനിയിൽ 6 ദശലക്ഷത്തിലധികം വിദേശികൾ താമസിക്കുന്നുണ്ടായിരുന്നു. മൂന്നിലൊന്ന് പേർ തുർക്കി പൗരത്വമുള്ള തുർക്കികളോ കുർഡുകളോ ആയിരുന്നു. മുൻകാലത്ത്, ലുഡ്വിഗ് എർഹാർഡിന്റെ ഭരണകാലത്ത്, നിരവധി വിദേശികളെ അതിഥി തൊഴിലാളികളായി രാജ്യത്തേയ്ക്ക് കൊണ്ടുവന്നു. അവർ ജർമ്മനിയി ൽ സ്ഥിരതാമസമാക്കി. അവരുടെ കുട്ടികളിൽ പലരും ജർമ്മൻ സ്‌കൂ ളുകളിൽ പഠനം നടത്തി. അന്ന് വിദേശികളിൽ ആറിലൊന്ന് പേർ മുൻ യുഗോസ്ലാവിയയുടെ പ്രദേശത്തു നിന്നാണ് വന്നിരുന്നത്. കുറെ വർഷ ങ്ങൾക്ക് മുമ്പ് യുദ്ധ അഭയാർത്ഥികളായും ചിലർ അഭയാർത്ഥികളാ യും വന്നുചേർന്നു. ഈ വിദേശികൾക്ക് പുറമെ, കിഴക്കൻ യൂറോപ്പിൽ നിന്നുള്ള ധാരാളം വംശീയ ജർമ്മൻ സ്വാദേശികളും ഉൾപ്പെട്ടിരുന്നു. അവരുടെ വിദേശഭാഷാ ഉച്ഛാരണം കാരണം അവരുടെ പൂർവികരെ ജർമ്മൻ ഫെഡറൽ റിപ്പുബ്ലിക്കിൽ വിദേശികളായി കണക്കാക്കി. "നാം എല്ലാവരോടും മാനുഷികമായും മാന്യമായും പെരുമാറുകയെന്നത് നമ്മുടെ ജോലിയും കടമയുമാണെന്ന" കാര്യം മുൻ ജർമ്മൻ ചാൻസലർ ആയിരുന്ന ശ്രീ. ഹെൽമുട്ട് ഷ്മിത്ത് പ്രസ്താവിക്കുയും ചെയ്തിരുന്നു. 

1992-93-ലെ ശരത്കാലത്തിലും ശൈത്യകാലത്തും നടന്ന രാഷ്ട്രീയ ചർച്ചകളുടെയും അന്ന് പാസാക്കിയ നിയമനിർമ്മാണത്തിന്റെയും അടിസ്ഥാനത്തിൽ, വിദേശത്തുനിന്നു എല്ലാ വർഷവും ലക്ഷക്കണക്കി ന് ആളുകൾ ജർമ്മനിയിലേക്ക് വരുകയില്ലെന്നു പ്രതീക്ഷിക്കാം, എന്ന് മുൻകാല രാഷ്ട്രീയ പാർട്ടികൾ കരുതി. ഇതിനകം ഇവിടെയുള്ളവർ ചിലർ അവരുടെ മാതൃരാജ്യത്തേയ്ക്ക് മടങ്ങുകയും ചെയ്തിട്ടുണ്ട്. ഒരു കാര്യം- ഇവിടെ താമസിക്കുന്ന വിദേശികൾക്ക് ജർമ്മൻകാരും അവരും ആയിട്ടുള്ള പ്രശ്നങ്ങളും ഭാവിയിൽ നേരിടേണ്ടിവരും. ആനുകാലിക സംഭവങ്ങൾ അത് സ്ഥിരീകരിക്കുന്നു. ദീർഘകാലാടിസ്ഥാനത്തിൽ, കിഴക്കൻ രാജ്യങ്ങളിൽ നിന്നും, കിഴക്കൻ രാജ്യങ്ങളിൽ നിന്നും, അതു പോലെ ബാൽക്കനിൽ നിന്നും തുർക്കിയിൽനിന്നും അവരുടെ  ജന സംഖ്യ ഓരോ 30 വർഷങ്ങളിലും ഇരട്ടിയാകുന്നുണ്ട് ), മിഡിൽ ഈസ്റ്റ് രാജ്യത്തുനിന്നും, വടക്കുനിന്നും, കറുത്തവർഗ്ഗകാരായ ആഫ്രിക്കയിൽ നിന്നുള്ള കുടിയേറ്റ സമ്മർദ്ദവും അനുഭവപ്പെടുന്നു. അതുപോലെ, ഉദാ: അഫ്‌ഗാനിസ്ഥാൻ, സിറിയ, തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഉണ്ടാകുന്ന അനധികൃത കുടിയേറ്റങ്ങൾ- ഇക്കാരണത്താൽ മാത്രം, അഭയാർത്ഥി നിയന്ത്രണത്തിന് സ്വതന്ത്രവും വേറിട്ടതുമായ ഒരു കുടിയേറ്റനിയമം ജർമ്മനിക്ക് ആവശ്യമാണെന്ന് പുതിയ ജർമ്മൻ ഭരണകൂടവും അതിന് വേണ്ടി രാഷ്ട്രീയപാർട്ടികളും ആവശ്യപ്പെടുന്നു, ചില എതിർ വിരുദ്ധ അഭിപ്രായം ചില പാർട്ടികൾ ഉയർത്തിയിരുന്നു. പുതിയ നിയമത്തിന് ശക്തിയുണ്ടാകണം, അതിന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായി അതിന്റെ അടിസ്ഥാന സവിശേഷതകളിൽ ഏകോപിപ്പിക്കണം. മുൻ കുടിയേറ്റ ചിത്രങ്ങളുടെ പശ്ചാത്തലത്തിൽ ഭരണകക്ഷി ഇപ്പോൾ ഒരു പുതിയ കുടിയേറ്റ നിയമ നിർമ്മാണത്തിന് ശ്രമിക്കുന്നുണ്ട്. എന്നാൽ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയുടെ വിധി മറ്റൊന്നായിരുന്നു, നിലവിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 16 ന്റെ ഉൾക്കാഴ്ചയില്ലാത്ത കോടതി വിധിയായിരുന്നു എന്നുവേണം കരുതാൻ. 

അഭയകേന്ദ്രീകരണ നിയമ പരിഷകരണവും പ്രതിസന്ധികളും. 

കഴിഞ്ഞ നാളിൽ പുതിയ മന്ത്രിസഭ അഭയപദവിയില്ലാത്തവരായ അഭ യാർത്ഥികളുടെ മറ്റു കുടുംബങ്ങളുടെ സംയോജനസ്വാതന്ത്ര്യം താൽ ക്കാലികമായി നിറുത്തിവയ്ക്കും. ജർമ്മനിയുടെ അയൽരാജ്യങ്ങൾ ഈ മാറ്റത്തെ പോസിറ്റിവായി സ്വീകരിച്ചു. ഈ പ്രക്രിയ നടപ്പിലാക്കാൻ ഏകദേശം ഒരു മാസം മുമ്പ് മന്ത്രിസഭ തീരുമാനിച്ചു, നിയന്ത്രണങ്ങൾ കർശനമാക്കാൻ ആഭ്യന്തര മന്ത്രി ഉത്തരവിട്ടിരുന്നു. അദ്ദേഹത്തിൻറെ പ്രസ്താവനയിൽ വടക്കൻ ആഫ്രിക്കയിലെ ചില രാജ്യങ്ങൾ, ഇന്ത്യ, എന്നീ രാജ്യങ്ങളെ അധിക സുരക്ഷിതമായ കുടിയേറ്റ ഉത്ഭവരാജ്യങ്ങളായി തര൦ തിരിക്കുമെന്നായിരുന്നു. എന്നിരുന്നാലും, നിയമപരമായ ഒരു ഉത്തരവിലൂടെ സർക്കാരിന് അങ്ങനെ ചെയ്യാനുള്ള ഒരു അടിസ്ഥാന൦ ലഭിച്ചതിന് ശേഷമേ അത് തീരുമാനിക്കുകയുള്ളു. പാർലമെന്റ് ഇതിൽ തീരുമാനം എടുക്കേണ്ടതുണ്ട്‌. ഇതിന് പാർലമെന്റിന്റെ അംഗീകാരം  ആവശ്യമില്ലായിരുന്നു. ജർമ്മൻ ഭരണഘടന രാഷ്ട്രീയമായി പീഡനം അനുഭവിക്കുന്നവർക്ക് അഭയം നൽകുവാനുള്ള അവകാശത്തിനുള്ള കാര്യങ്ങൾ വ്യാപിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ല. ഈ അവകാശം വളരെ കുറച്ച്‌ അഭയാർത്ഥികളെ ഉദ്ദേശിച്ചു മാത്രമാണ് അനുവദിച്ചിട്ടുള്ളത്. അതനുസരിച്ച് ജർമ്മനിയിൽ സംരക്ഷണ പദവി ലഭിക്കുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾക്കും അവരുടെ സാമൂഹിക  സംരക്ഷണത്തിനോ, അല്ലെങ്കിൽ അവരുടെ ജന്മനാട്ടിൽ ഗുരുതരമായ അപകട സാദ്ധ്യതയുള്ള ആളുകൾക്കുവേണ്ടിയുള്ള അനുബന്ധമായ സംരക്ഷണത്തിനോ അർഹതയുണ്ട്. ജർമ്മനിയിലെ C D U, S P D, C S U,  രാഷ്ട്രീയപാർട്ടികൾ തമ്മിലുള്ള സഖ്യഉടമ്പടിയിൽ- അൾജീരിയ, ഇന്ത്യ, മൊറോക്കോ, ടുണീഷ്യ എന്നിങ്ങനെ ചില രാജ്യങ്ങളെയെല്ലാം  തര൦ തിരിച്ചുകൊണ്ടാണ് പുതിയ അഭയാർത്ഥി നടപടിക്രമം തുടക്കം കുറിക്കുന്നതെന്നു പറയുന്നു. മറ്റുള്ള സുരക്ഷിത രാജ്യങ്ങളുടെയും കാര്യത്തിൽ സമാനമായ ഒരു പരിഗണനകൾ ഉണ്ടാകണം. പ്രധാനപ്പെട്ട നടപടിക്രമങ്ങൾക്കായി സർക്കാർ ലക്ഷ്യമിടുന്നെന്ന് കാണുന്നു. 

മതിയായ താമസസൗകര്യമോ ജോലിയോ ഇല്ലാത്തവരായ അനേകം  അഭയാർത്ഥികളുടെ അഭൂതപൂർവ്വമായ ഒഴുക്ക് അടുത്ത നാളുകളിൽ ജർമ്മനിയുടെ പല ഭാഗങ്ങളിലും അക്രമാസക്തമായ പൊട്ടിപ്പുറപ്പെട ലുകൾക്ക് കാരണമായിട്ടുണ്ട്. തൊഴിലില്ലായ്‌മ മാത്രമല്ല, മറ്റു മാനസിക പ്രശ്നങ്ങൾ, മൗലീകവാദി ആശയങ്ങൾ വഹിക്കുന്നവർ, മുൻകാലത്ത് കാണപ്പെട്ടിരുന്ന ഇടതുപക്ഷ തീവ്രവാദികളെപ്പോലെ പാർലമെന്ററി വിരുദ്ധരായും നിയോ-നാസി വലതുപക്ഷ അനുയായികളുമായിട്ടുള്ള ബന്ധമുള്ളവരും ചേരുന്നു. ജർമ്മൻ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയുടെ  വിധി പറയൽ ഓരോ  കേസും അടിസ്ഥാനമാക്കി മാത്രമേ പ്രത്യേക വിധി പറഞ്ഞതെന്നാണ് സർക്കാർ പറയുന്നത്.  

ജർമ്മനിയിലെ എല്ലാ അതിർത്തികളിലും അനധികൃത കുടിയേറ്റങ്ങൾ  നടക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തണം. ഇത് ഒരു രാജ്യത്തിന്റെ സമാധാനത്തിനും സുരക്ഷയ്ക്കും ആവശ്യമാണ്. സുരക്ഷാനടപടി ക്രമമായി നടപ്പാക്കുന്നതിന്, അതായത് അതിർത്തി നിയന്ത്രണങ്ങൾ നടപ്പാക്കുന്ന കാര്യത്തിൽ ജർമ്മനിക്ക് ചെലവുകൾ എത്രയായിരിക്കും ? കാരണം, എല്ലാ അതിർത്തികളിലും നിയന്ത്രണം ഏർപ്പെടുത്തണം. നിയമ വിരുദ്ധ കുടിയേറ്റങ്ങൾ ചെറുക്കുന്നതിന് ആവശ്യമായി വരുന്ന ചെലവുകൾ, അതുപോലെ, അതിർത്തി നിയന്ത്രണങ്ങൾക്ക് സേവനം ചെയ്യാൻ ആളുകൾ തയ്യാറാണോ, എന്ന വിവിധ കാര്യങ്ങൾ പ്രാഥമിക ചോദ്യങ്ങളാണ്. ജർമ്മനിയുടെ കിഴക്കൻ അതിർത്തികളിലെ അവശ്യ നിയന്ത്രണങ്ങൾക്കുള്ള ആളുകൾ നിരവധി മാസങ്ങളും വർഷങ്ങളും ജോലി ചെയ്തുവരുന്നതാണ്. പക്ഷെ, ഈ നിയന്ത്രണങ്ങൾ പലപ്പോഴും നിശ്ചലമായിരുന്നു. നിയന്ത്രണങ്ങൾ പലർക്കും ഒരപവാദമായിരുന്നു എന്ന് പറയുന്നവരുണ്ട്. എങ്കിലും വളരെ ബുദ്ധിമുട്ടോടുകൂടി വളരെ വഴക്കത്തോടെ ആ ജോലികൾ നിർവ്വഹിക്കുന്നുണ്ട്. അവർ പറയുന്നതി ങ്ങനെ, "ഞങ്ങൾ ജീവനക്കാരാണ്, അതിന്റെ പരിധിയിൽ വേണമല്ലോ  ഞങ്ങൾ പ്രവർത്തിക്കാൻ". അങ്ങനെ നിരവധി കാര്യങ്ങൾ നിയന്ത്രണ കേന്ദ്രങ്ങളിൽ ഈ മാർഗ്ഗത്തിലുള്ള നടപടിയിലൂടെ അടുത്തകാലത്തെ  കുടിയേറ്റത്തിനെതിരെ എന്തെങ്കിലും നേടിയെടുക്കുക സാദ്ധ്യമാണോ ?എന്നാലും സംശയങ്ങൾ അവശേഷിക്കുന്നുണ്ട്. അതുകൊണ്ടാണ് പുതിയതായി അധികാരമേറ്റിരിക്കുന്ന ജർമ്മൻ സർക്കാർ പുതിയതായ  അഭയാർത്ഥി കുടിയേറ്റ നിയന്ത്രണമാർഗ്ഗം സ്വീകരിക്കുന്നത്. കാരണം യൂറോപ്പിനെ പ്രതിസന്ധിയിലാക്കുന്ന കുടിയേറ്റനിയന്ത്രണ നടപടി ഒരു പാക്കേജ് ആണ്. സാമൂഹിക ആനുകൂല്യങ്ങളും മറ്റുള്ള അനേകം കാര്യങ്ങളും ക്രമപ്പെടുത്തേണ്ടത് സർക്കാർ ചെയ്യുന്നു. കൃത്യമായിട്ട്  പറഞ്ഞാൽ, അയൽരാജ്യങ്ങളുമായും കുടിയേറ്റക്കാരുടെ ഉത്ഭവരാജ്യ സർക്കാരുകളുമായും ആവശ്യം വേണ്ട കരാറുകൾ അനധികൃതമായി കുടിയേറിയ ആളുകളെ വീണ്ടും തിരികെ കൊണ്ടുപോകാൻ അവശ്യ  ചർച്ചകൾ നടത്തേണ്ടതുണ്ട്. നിലവിൽ അധികാരത്തിൽ വന്ന ജർമ്മൻ സർക്കാർ നടത്തുന്ന പരിശ്രമങ്ങൾ ശരിയായ വഴിക്ക് പോകുമെന്ന് ആശിക്കാം.

ജർമ്മനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണങ്ങളിലൊന്നിലൂടെയാണ് ജർമ്മൻകാർ കടന്നുപോകുന്നത്. യൂറോപ്യൻ സമൂഹത്തിലെ അവരുടെ പങ്കാളികളും, യൂറോപ്പിലെ എല്ലാ അയൽക്കാരും, തീർച്ചയായും ലോകം മുഴുവൻ തങ്ങളുടെ സ്വന്തം ജനതയ്ക്കുള്ളിൽ ആവശ്യമായ ഐക്യദാർഢ്യം പ്രകടിപ്പിക്കണമെന്ന് പ്രതീക്ഷിക്കുന്നുണ്ട് . അവരാരും ഈ കടമയിൽ നിന്ന്  അവരെ മോചിപ്പിക്കില്ല. മറിച്ച്, ഏകീകരണത്തിന്റെ കടമയ്ക്ക് അപ്പുറം,  യൂറോപ്യൻ പങ്കാളികളോടും അയൽക്കാരോടും ഉള്ള  ഉത്തരവാദിത്തം നിറവേറ്റാൻ ജർമ്മൻകാരായ എല്ലാവരും അനുമാനിക്കുന്നു. ഒരു അന്താരാഷ്ട്ര ധാർമ്മികത വികസിപ്പിക്കുന്നതിനും വ്യക്തിയുടെ അന്തസ്സും വ്യക്തിയുടെ  അവകാശങ്ങളും ശ്രദ്ധാകേന്ദ്രമാക്കുന്നതിനുമുള്ള പങ്കിട്ട ഉത്തരവാദിത്തം അവർ പ്രതീക്ഷിക്കുന്നു.  പറയുന്നത് ശരിയാണ്, ജർമ്മനിയുടെ യൂറോപ്യൻ അയൽക്കാരുമായി ഐക്യദാർഢ്യം ആവശ്യമാണ്. എന്നാൽ ജർമ്മൻകാർക്ക്, യൂറോപ്യൻ സമൂഹത്തിന്റെ ആഴമേറിയതും, വികാസവും, രണ്ട് ലോകമഹാ യുദ്ധങ്ങൾക്കും കാരണമായിരുന്ന ഹിറ്റ്ലറിനു ശേഷവും യൂറോപ്പിന്റെ ചരിത്രത്തിന്റെ ധാർമ്മിക പരിണതഫലമായി ഉയർന്നുവന്ന ഒരു വെറും  സൈദ്ധാന്തിക ആദർശം മാത്രമല്ല, അത് വെറും ഒരു സാമ്പത്തിക നേട്ടവുമല്ല. മറിച്ച്, യൂറോപ്യൻ സമൂഹത്തിലേക്കുള്ള  അവരുടെ സ്വയം സംയോജനം ജർമ്മനിയുടെ സമാധാനപരമായ ഭാവിയോടുള്ള ദീർഘകാല ചരിത്ര താൽപ്പര്യത്തിലാണ്. എന്നിരുന്നാലും, നല്ല അയൽക്കാരോടുള്ള പെരുമാറ്റം അധികാരത്തിലിരിക്കുന്നവരുടെ മാത്രമല്ല, ഓരോരുത്തരുടെയും ഉത്തര വാദിത്തമാണ്. അത് ഇപ്പോൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരുടെ  ജർമ്മനിയിലേക്കുള്ള അനധികൃതകുടിയേറ്റങ്ങളുടെ തിരമാലയ്ക്ക് അയവ് കണ്ടെത്താൻ ലോകരാജ്യങ്ങൾക്ക് ഉറപ്പായ ഉത്തരവാദിത്വമുണ്ട് എന്ന് മനസ്സിലാക്കാം. //-

*******************************************************

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

*****************************************************************************

Montag, 12. Mai 2025

ധ്രുവദീപ്തി // Analyses,that moves us. // കേരളത്തിലെ കർഷകരുടെയും പുതിയ തലമുറകളുടെ ജീവിതാവകാശങ്ങളെയും ഗൗരവമില്ലാതെ കാണരുത്. // George Kuttikattu

 ധ്രുവദീപ്തി // Panorama // 

കേരളത്തിലെ കർഷകരുടെയും പുതിയ തലമുറകളുടെ ജീവിതാവകാശങ്ങളെയും ഗൗരവമില്ലാതെ കാണരുത്. // 

George Kuttikattu  

കേരളത്തിലെ കർഷകരുടെയും മറ്റിതര മണ്ഡലങ്ങളിൽ ജോലികൾ  ചെയ്യുന്നവരുടെയും ദൈനംദിന ജീവിതാവകാശങ്ങളെ ഒരിക്കലും  ഗൗരവമില്ലാതെ കാണാനാകില്ല. എന്നാൽ കർഷകരുടെ ആവശ്യങ്ങളും അവരുടെ സംഘടനാ പ്രവർത്തനങ്ങളും താൽപ്പര്യങ്ങളും അവരെ നയിക്കുന്നവർ, അവരെ പിന്തുണക്കുന്നവർ എന്ന് വിളിക്കപ്പെടുന്ന നേതൃത്വങ്ങളും വളരെ അകലെ മുകളിലാണ്. അവർ അതൊന്നും കാണുന്നില്ല. ഇന്നത്തെ ജനാധിപത്യ വ്യവസ്ഥിതിയെപ്പറ്റി കർഷകരോ തൊഴിലാളി സമൂഹമോ, പൊതുവെ ജനങ്ങൾ കൂടുതൽ അറിയുന്നില്ല. രാഷ്ട്രീയമായി, ഇടതുപക്ഷ ഭരണധാർഷ്ട്യത്തോടുള്ള അവരുടെ രോഷം മാത്രമാണോ പ്രസക്തമായത്? ഏത് വലതുപക്ഷ ധാർഷ്ട്യവും അപ്രകാരം തന്നെയാണ്. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി സർക്കാർ  നിശ്ചയിക്കപ്പെട്ടിട്ടുള്ള നിയമങ്ങളും ഭരണഘടനയിൽ ചേർത്തിട്ടുള്ള വ്യവസ്ഥകളും വാഗ്ദാനങ്ങളും കാലങ്ങൾക്ക് അനുസൃതമായി അവ  പുതുക്കി രൂപീകരിക്കേണ്ടതാണ്. അര നൂറ്റാണ്ടോ, ഒരു നൂറ്റാണ്ടോ ചില പുതിയ നിർമ്മിതനിയമങ്ങളെ കാത്ത് കാലങ്ങൾ കഴിയണമെന്നില്ല. കുറെ കാലങ്ങൾക്ക് ശേഷം പുതിയ കാലത്തെ പുതിയ തലമുറകളുടെ ജനസമൂഹമായിട്ട് മാറിയതിന്റെ വ്യത്യസ്തതകൾ  ദൃശ്യമാകുകയും  അതനുസരിച്ചു രാഷ്ട്രത്തിന് അവശ്യമായ ഭരണഘടനയും നിയമ നിർമ്മാണവും പരിവർത്തനം കാണണം. പക്ഷെ ഭരണതലപ്പത്തേയ്ക്ക് കയറിപ്പറ്റുവാൻ ഏതുവിധത്തിലും  വക്രമാർഗ്ഗങ്ങളുമായി ഓരോരോ  രാഷ്ട്രീയവിഭാഗങ്ങളും കുഴിക്കുന്ന ചെളിക്കുഴിയിൽ ജനങ്ങളാകെ മുങ്ങിപ്പോയിരിക്കുകയാണ്.

കേരളത്തിലെ കർഷകരുടെ കണ്ണുനീർ....  

മില്ലുടകൾ വാക്കുപാലിക്കാതെ ഉപേക്ഷിക്കപ്പെട്ട 
കൊയ്തെടുത്ത നെല്ലുശേഖരം 
നെൽപാടത്തിൽ മൂടിയിട്ടിരിക്കുന്നു.
കർഷകരുടെ പ്രതീക്ഷഫലം 
അവരുടെ കണ്ണുനീർ.

ഇന്ന് കർഷകരുടെ പ്രതിഷേധങ്ങളല്ലാത്ത മറ്റുചില കാര്യമുണ്ട് : ഇടതു-വലതുപക്ഷ തീവ്രവാദികളാണ് അവയിൽ പ്രധാനമായും നുഴഞ്ഞു കയറിയത്. ഇത് രാഷ്ട്രീയ ഇടതുപക്ഷം വിരൽ ചൂണ്ടി ആരോപിക്കും. അതല്ലെങ്കിൽ മറുവശത്തുനിന്നും അതുപോലെ പ്രതികരിക്കും. അത്  അവർക്ക് വളരെ ഇഷ്ടപ്പെട്ടേക്കാം. അതായത്, തൊണ്ണൂറ്റിഒൻപത് (99 %) കർഷകർക്കും കേരളം ഭരിക്കുന്ന സർക്കാരിന്റെ വാഗ്ദാനങ്ങളിൽ ഒന്നും അവരുടെ സാമ്പത്തിക സ്ഥിതി സമനിലയിൽ കൊണ്ടുവരാൻ സാധിച്ചില്ല. കേരളത്തിന്റെ മുഖ്യ കാർഷികരംഗമായി അംഗീകരിക്ക പ്പെട്ടിരുന്ന കുട്ടനാടൻ പ്രദേശത്ത്, അതുപോലെ കേരളത്തിലെ ഓരോ ഡിസ്ട്രിക്റ്റുകളിലും ഉൾപ്പെട്ട വിവിധ സ്ഥലങ്ങളിൽ ആയിരമായിരം ഏക്കർ പാടങ്ങളിലും പുരയിടങ്ങളിലും നെൽകൃഷിയും അതുപോലെ മറ്റുള്ള വിവിധതരം കൃഷികളും ഉണ്ടായിരുന്നു. കൃഷിസ്ഥലങ്ങളിൽ നിന്നു ലഭിച്ചിരുന്ന വിളവുശേഖരം, ഉദാ: ഓരോരോ പാടങ്ങളിൽ നെല്ല് വിളവ് കൂട്ടിയിട്ടിരിക്കുന്ന കാഴ്ചയുണ്ട്. ഇന്നത്തെ കേരളത്തിൽ എവിടെ നോക്കിയാലും കാണാവുന്ന റബർത്തോട്ടങ്ങളെല്ലാം തന്നെ വനഭൂമി പോലെ കാടുപിടിച്ചു കിടക്കുന്നു. ഈ തോട്ടങ്ങൾ വന്യമൃഗങ്ങൾക്ക് അവരുടെ പുതിയ വാസയോഗ്യമായ സ്ഥലങ്ങളായി മാറി. റബറിൽ നിന്നും ലഭിക്കുന്ന നല്ല ആദായം പ്രതീക്ഷിച്ച കർഷകൻ നിരാശനായി. വിവിധ ചെലവുകൾ കിഴിച്ചു ലഭിക്കുന്ന വരുമാനം എന്നും നഷ്ടമായി മാറിയിരിക്കുന്നു. മുൻകാലത്തെ തലമുറകൾക്ക് കൃഷി ഒരു വലിയ പാരമ്പര്യമായിരുന്നു. അത് കേരളത്തിന്റെ കാർഷിക സംസ്കാരമായി തീർന്നിരുന്നു. ഇക്കാലത്ത് കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന യാതൊരു ആനുകൂല്യങ്ങളും കർഷകന് ലഭ്യമല്ല. വന്യമൃഗങ്ങൾക്ക് അവരുടെ കാഴ്ചപ്പാടിൽ വനഭൂമിക്കും കൃഷിഭൂമികൾക്കും തമ്മിൽ വ്യത്യസ്തത കാണുന്നില്ല. വന്യജീവികൾ കൃഷിപുരയിടങ്ങളിൽ നിൽക്കുന്ന എല്ലാ കൃഷികളും നശിപ്പിക്കുന്നു. കാട്ടാനകളും കടുവകളും കാട്ടുപന്നിയും ചെന്നായ്ക്കളും തുടങ്ങി ഏതു മൃഗങ്ങളും മനുഷ്യവാസസ്ഥലങ്ങളെ അവരുടെ വിഹാരകേന്ദ്രമാക്കി മാറ്റി. ഈ യാഥാർത്ഥ്യങ്ങൾ ആരോട് പറഞ്ഞു പരിഹാരം കാണാൻ കഴിയും? ഇത്തരം അടിയന്തിരമായി കാണപ്പെടുന്ന കാര്യങ്ങളിൽ സർക്കാർ നിലപാട് ബോധം നശിച്ച ഒരു  രോഗിക്ക് തുല്യമാണ്. വന്യമൃഗങ്ങളെയും മനുഷ്യരെയും ഒരുപോലെ കാണുന്ന സഹൃദയൻ വനം വകുപ്പ് മന്ത്രിയുടെ പ്രസ്താവന മാദ്ധ്യമങ്ങൾ പുറത്തു വിടുന്നു. ! ഇതാണോ കേരള മുഖ്യമന്ത്രി അവതരിപ്പിക്കുന്ന "നവകേരള"ത്തിന്റെ രൂപം?

ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ ജനങ്ങൾ തെരഞ്ഞെടുത്ത ജന പ്രതിനിധികളോ സർക്കാരോ സർക്കാർ സേവകരോ ഇക്കാര്യങ്ങൾ ഒന്നും കണ്ടതായിട്ട് ആരും ഭാവിക്കുന്നില്ല, ആരും പ്രതികരിക്കുന്നില്ല. വ്യവസായികൾ അവരുടെ ആവശ്യത്തിനായുള്ള റബർ മറുനാട്ടിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിൽ സർക്കാർ അനുകൂലനിലപാടാണ് സ്വീകരിക്കുന്നത്. കേരളത്തിലെ നെൽകൃഷിയുടെ കാര്യത്തിലും മറു സംസ്ഥാനങ്ങളിൽനിന്നും അരി ഇറക്കിമതിക്ക് വ്യാപാരികൾക്ക് നല്ല പിന്തുണയാണ് സർക്കാരിൽനിന്നു ഉണ്ടാകുന്നത്. കുട്ടനാടൻ പ്രദേശ നെൽകർഷകരുടെ ഏതുവിധ ആവശ്യങ്ങളാണ് കേരള സർക്കാർ സ്വീകരിച്ചത്? വൻകിട മില്ലുകാരുടെ വശംചേർന്ന്‌ നിൽക്കുന്നുവെന്ന് കർഷകർ ആരോപണം ഉന്നയിച്ചിരുന്നു. ഈ വർഷത്തെ വിളവെടുപ്പ് , കർഷകരുടെ കണ്ണുനീർ- ഒരുപക്ഷെ അവരുടെ ഏറ്റവും വലിയ ഒരു ദുരനുഭവമായിട്ട് ഈ വർഷത്തെ വിളവെടുപ്പ് നടന്നപ്പോൾത്തന്നെ  അവർ അനുഭവിച്ചു. എന്നാൽ കേരളസർക്കാർ ഒന്നും അറിഞ്ഞതായി പ്രതികരിച്ചില്ല. കേരളാ മുഖ്യമന്ത്രി സുവർണ്ണപരസ്യവാഗ്ദാനങ്ങൾ നടത്തുന്നവരിൽ ഒന്നാമനാണ്. "സമഗ്രമേഖലകളിലും കേരളത്തിന് വലിയ മുന്നേറ്റം" ഉണ്ടായിയെന്നാണ് പ്രചാരണം. പക്ഷെ ഫലം വെറും വട്ടപൂജ്യം  ! കേരളത്തിൽ ഇപ്പോൾ സ്പോടനാത്മകമായിട്ട് വളർന്നു വരുന്നത് കേരളത്തിലെ കാർഷികരംഗമാണ്‌. ശുദ്ധജലവും വായുവും പോലെ കാർഷികഭൂമിയും മനുഷ്യന് തുല്യമായി അനുഭവിക്കാനുള്ള മൂല്യവസ്തുക്കളാണെന്ന യാഥാർത്ഥ്യം ഭരണതലപ്പത്തിരിക്കുന്നവരായ മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകരും അറിയുന്നതിന് ആഗ്രഹിക്കുന്നില്ല.

കർഷകർ ആരാണ്?

അവർ കേരളത്തിലെത്തിയ അഭയാർത്ഥികളാണോ ? ഇന്ന് ആഗോള  രാജ്യങ്ങളിൽ മറ്റൊരു രാജ്യമോ, ഇന്ത്യയിലെ ഏതൊരു സംസ്ഥാനമോ പോകാത്ത ദൂരത്തിൽ കേരളത്തിലെ കാർഷികരംഗങ്ങൾ കുത്തനെ താഴേയ്ക്ക് തളർന്നു വീണുകഴിഞ്ഞിരിക്കുന്നു. കേരളത്തിന്റെ നല്ല സാമ്പത്തിക വികസന പ്രതീക്ഷയായിരുന്ന നെൽകൃഷി, റബർകൃഷി അതുപോലെ വിവിധ തരം കൃഷികൾ ഇവയെല്ലാം കുറച്ചു വർഷങ്ങൾ കൊണ്ട് മാത്രം തകർത്തത് ആരാണ്? സർക്കാരിന്റെ നിഷേധ നയം, കാർഷികരംഗത്തുളള വിവിധ രാഷ്ട്രീയകക്ഷികളുടെ ചില നിഗൂഢ  പ്രവർത്തനങ്ങൾ, തുടങ്ങി വിവിധ കാര്യങ്ങളുണ്ട്, ഇങ്ങനെ ഒരു വലിയ തകർച്ചയ്ക്ക് കാരണമാക്കിയത്. കർഷകർ വിൽക്കുന്ന സാധങ്ങൾക്ക് തുശ്ചമായ വിലയാണ് ലഭിക്കുന്നത്. അത് വാങ്ങുന്ന കച്ചവടക്കാരാണ് ഏറ്റവും കൂടുതൽ വിലയ്ക്ക് മറിച്ച് വിൽക്കുന്നത്. വില അമ്പതിരട്ടി, അഥവാ അതിൽ കൂടുതൽ, കച്ചവടക്കാർ വിൽപ്പന നടത്തും. വിഭവ വില വർദ്ധനവിനെയോ കച്ചവടക്കാരുടെ അഴിമതിയോ നിയമത്താൽ  നിയന്ത്രിക്കാൻ ആവശ്യമായ നിയമങ്ങൾ ഇല്ല. നീതി നടപ്പാക്കാൻ ഉള്ള കോടതിയും നിയമവിദഗ്ധരും കേരളം നിറയെ ഉണ്ട്. അവരൊന്നും ഒരു  രക്ഷാ കേന്ദ്രങ്ങളല്ലാ എന്നതാണ് യാഥാർഥ്യം.  

പൊതുവെ നിരീക്ഷിച്ചാൽ വ്യക്തമാണ്, ജനവിരുദ്ധനടപടികൾക്ക് ഇന്ന് രാഷ്ട്രീയക്കാർ പ്രാമുഖ്യം നൽകുന്നു. കേരളത്തിൽ കൃഷികൾ ഒന്നും നടത്തേണ്ട ആവശ്യമില്ലെന്നും അയൽസംസ്ഥാനങ്ങളിൽനിന്ന്  ആവശ്യത്തിനുള്ള വിഭവങ്ങൾ ലഭിക്കുമെന്നും കേരളത്തിലെ ഒരു മന്ത്രി പ്രസ്താവിച്ചതായി മാദ്ധ്യമങ്ങൾ വാർത്ത നൽികിയിരുന്നു. ഇന്ന് കേരളത്തിന്റെ പൊതുവായുള്ള സാമ്പത്തിക പിന്നോക്കനിലയും ജനങ്ങളുടെ തൊഴിലില്ലായ്മയും മാറ്റിവച്ചു ചിന്തിച്ചാൽ കർഷകത്തൊഴി ലാളികൾ ഇന്ന് പൊതുവെ മോചിതരാണ്. എങ്കിലും അവരുടെ എണ്ണം മുമ്പുള്ളതിലേറെ കുറഞ്ഞുപോയി. ഇപ്പോൾ കേരളത്തിൽ തൊഴിൽ രംഗം സ്പോടനാത്മകമായി നേരിടുന്നത് തൊഴിലാളികളുടെ എണ്ണം കുറഞ്ഞു വരുന്നതാണ്. മറുവശത്ത്, വിദ്യാഭ്യാസപരിശീലനം ഉള്ള യുവജനങ്ങൾ അർഹതയുള്ള തൊഴിൽ ലഭിക്കാതെ വലയുകയാണ്. അഭ്യസ്തവിദ്യരായ ഉദാ: എൻജിനീയർ, വിവിധ വിഷയങ്ങളിൽ നിന്ന്  ഡോക്ർ ബിരുദം തുടങ്ങി സാങ്കേതിക യോഗ്യതയുള്ളവർ ഇപ്പോൾ കേരളത്തിന്റെ മികച്ച കയറ്റുമതിയിനമായി മാറി. 

മഹാത്മാഗാന്ധി-കാൾ-റുപ്രേക്റ്റ് സർവ്വകലാശാലകളുടെ തുല്യ പങ്കാളിത്ത പ്രവർത്തനപദ്ധതിയുടെ നശീകരണം . 

ജർമ്മനിയിൽ മലയാളി വിദ്യാർത്ഥികളുടെ
ഉപരിപഠനപദ്ധതി നടപ്പാക്കുന്നതിനുവേണ്ടി
മഹാത്മാഗാന്ധി സർവ്വകലാശാല
വൈസ് ചാൻസിലറുമായുള്ള ചർച്ചയുടെ
ഒരു ദൃശ്യം.
(മുൻപിൽ- ജോർജ് കുറ്റിക്കാട്ട്, പിറകിൽ-
മുൻ വൈസ് ചാൻസിലർ ശ്രീ.സിറിയക്ക് തോമസ്
)  

ഇന്ന് പുതിയ തലമുറയുടെ ജീവിതാവകാശങ്ങളെയും വിദ്യാഭ്യാസ -തൊഴിൽ സാദ്ധ്യതകളെയും ജനിച്ചനാട്ടിൽ താമസിക്കുവാനുള്ള അവകാശങ്ങളെയും നിഷേധിച്ച അനുഭവങ്ങൾ നിരന്തരം കാണുന്നു. 

കേരളത്തിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളെ ഉദ്ദേശിച്ചുകൊണ്ട് കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയും ജർമ്മനിയിലെ ഒരു പ്രസിദ്ധവും പഴക്കമേറിയതുമായ Heidelberg നഗരത്തിലെ "എലൈറ്റ്" പദവിയുള്ള karl -Ruprecht-സർവ്വകലാശായുമായി ഒരു തുല്യപങ്കാളിത്ത ഉടമ്പടി 05. 09. 2005 -ൽ ഇരുസർവ്വകലാശാലകളുടെയും അധികൃതർ ചേർന്ന് ഒപ്പിട്ടു പ്രവർത്തനം ഉത്‌ഘാടനം ഹൈഡൽബർഗ്ഗ് സർവ്വകലാ ശാലയിൽ ഔദ്യോഗികമായി നടത്തിയിരുന്നു. പദ്ധതി പ്രവർത്തനം തുടങ്ങിയതായിരുന്നു. ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പഠന ഫീസ് നൽകാതെ വിദ്യാഭ്യാസസൗകര്യം നൽകുമായിരുന്ന വിശാല  പങ്കാളിത്ത പദ്ധതി തുടങ്ങിയ ശേഷം ആറു മാസങ്ങൾ കഴിഞ്ഞപ്പോൾ  കേരളത്തിൽനിന്നും ജർമ്മനിയിൽ പ്രവർത്തനത്തിനെത്തിയിരുന്ന ഗാന്ധി സർവ്വകലാശാലയിലെ ഒരു പ്രൊഫസറെ അന്ന് പുതിയതായി സ്ഥാനമേറ്റ മഹാത്മ ഗാന്ധി സർവ്വകലാശാലയുടെ വൈസ് ചാൻസിലർ  അദ്ദേഹത്തെ കേരളത്തിലേയ്ക്ക് തിരിച്ചു വിളിച്ചു, പഠന പദ്ധതിയും  നിറുത്തൽ ചെയ്തു. ഇങ്ങനെ ഒരു ഉപരിപഠനപദ്ധതി നടപ്പിലാക്കിയതിന് ഞാൻ ഒരുമ്പെട്ടത് കേരളത്തിലെ പൊതുപ്രവർത്തകരുടെ താൽപ്പര്യം കണക്കിലെടുത്തായിരുന്നു. മഹാത്മ ഗാന്ധി സർവ്വകലാശാലയും  അതിനോട് അഫിലിയേറ്റഡായ കേരളത്തിലെ 140-ഓളം കോളജുകളെ യും ബന്ധപ്പെടുത്തിയുള്ളതായിരുന്നു പദ്ധതി. രാഷ്ട്രീയ-വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവരും ചേർന്ന് ഇതിനായുള്ള അന്നത്തെ ആദ്യ ചർച്ചാ സമ്മേളനം നടന്നത് പാലായിലെ കത്തോലിക്ക രൂപത ബിഷപ്പ് ഹൌസിൽ ആയിരുന്നു. വിദ്യാർത്ഥികൾ ജർമ്മൻ പങ്കാളിത്ത പദ്ധതി തുടർന്നാൽ കേരളത്തിലെ എല്ലാ കോളജുകളിലും വിദ്യാർത്ഥികൾ  തീർത്തും ഇല്ലാതാകും, എന്ന വ്യാജപ്രചാരണം ചിലർ നടത്തിയിരുന്നു. അതുപക്ഷേ, പദ്ധതി നിറുത്തലാക്കാൻ പ്രധാന കാരണം അന്നത്തെ കോളജുകളുടെ ഉടമകൾ ആഗ്രഹിച്ച പ്രയോജനവും സാമ്പത്തികവും  ലഭിക്കുമായിരുന്നില്ല എന്ന കാരണം ഉണ്ട്. പണം കൊയ്തെടുക്കുവാൻ അന്ന് പഠന പദ്ധതിയെ എതിർത്തവർ ഇന്ന് ഏത് വിദ്യാർത്ഥികളെയും തൊഴിൽ ചെയ്യുന്നതിന് പോകുന്നവരെയും ഉദ്ദേശിച്ച് ജർമ്മൻ ഭാഷ പഠിപ്പിക്കുന്നതിനു നിരവധി സ്ഥലങ്ങളിൽ ജർമ്മൻ ഭാഷാപഠനത്തിന്  സ്ഥാപനങ്ങൾ സൃഷ്ടിച്ചുകൊണ്ട് പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ നിന്നു അവരെ ജർമ്മനിയിൽ അയക്കുവാനുള്ള പ്രതിഫലതുകയായി  ലക്ഷങ്ങൾ തുക ഈടാക്കുകയും ചെയ്യുന്ന കാര്യങ്ങൾ കേൾക്കുന്നു. 

യുവജനങ്ങളുടെ സാക്ഷ്യം 

കേരളത്തിലെ യുവജനങ്ങൾക്ക് സ്വന്തം കാർഷികരംഗത്തെ അവരുടെ നല്ല ഭാവി സ്വപ്നമായി കാണാനാവുന്നില്ല. അവരുടെ ജീവിതത്തിലെ  അനുഭവങ്ങൾ ചിലർ പറയുന്നത് ഇങ്ങനെ: "ഞാൻ കേരളത്തിൽ ഒരു ഗ്രാമത്തിൽ ജനിച്ചു, അവിടെയുള്ള സ്‌കൂളിൽ പോയി വിദ്യാഭ്യാസം ചെയ്തു. പ്രായപൂർത്തിയായപ്പോൾ അവിടെ താമസിക്കാൻ ഞാൻ ഒട്ടും ആഗ്രഹിക്കുന്നില്ല. എന്റെ ജീവിതകാലം മുഴുവൻ അവിടെ വേലിക്ക് മുകളിൽ തൂങ്ങിക്കിടക്കാതിരിക്കുന്നത് മാത്രമല്ല, കൂടുതൽ തണുപ്പ് ഉള്ളതായി തോന്നും. ഒരു പ്രവാസി മലയാളി എന്ന് വിളിക്കപ്പെടുന്ന ഞാൻ മറുനാട്ടിൽ സ്വദേശിയോ വിദേശിയോ എന്ന വ്യത്യാസമില്ലാതെ ,ജീവിതഭാവിയെ നല്ലവണ്ണം നിരീക്ഷിക്കുകയും ചെയ്യുന്നു. അത്തരം നന്മകൾ സ്വീകരിച്ചുള്ള ജീവിതം, മറുനാട്ടിൽ ഞാൻ പിറന്ന നാട്ടിൽ ജീവിക്കുന്ന അനുഭവത്തോടെ തുടരുന്നു". ഇപ്രകാരം കേരളത്തിൽ അർഹമായ വേതനം നൽകി കേരളത്തിൽത്തന്നെ സുരക്ഷിതമായി ജീവിക്കാൻ യുവജനങ്ങൾക്ക് സർക്കാർ ഒരു പിന്തുണ നൽകുന്നതിനു ആഗ്രഹിച്ചിരുന്നുവെങ്കിൽ കേരളം ജർമ്മനിയെപ്പോലെയോ, ജപ്പാനോ, കാനഡയോപ്പോലെയുള്ള  സാമ്പത്തിക ഭദ്രതയുള്ള നാടായി കേരളം വികസിക്കുമായിരുന്നു. അത് പക്ഷെ, വിദേശങ്ങളിൽ ഭാവിജീവിതം ഒരുക്കുവാൻ വേണ്ടി പോകുന്നവരിൽനിന്നും ലക്ഷക്കണക്കിന് പണം ഓഫർ പണമായി വാങ്ങുന്നവർ, അതിൽ രാഷ്ട്രീയത്തൊഴിലാളികൾ വരെ, ജർമ്മനിയിലെ ചില മലയാളികളായ ഏജന്റുമാരുമായി ചേർന്ന്  അതിനു ശക്തമായ പിന്തുണ നൽകുന്നു.. 

സർക്കാരിന്റെ അടിമകൾ 

കേരളത്തിൽ ഒരു ഗ്രാമ പ്രദേശത്തെ ഒരു ജനപ്രതിനിധിയായി ഒരാൾ തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ അയാളുടെ ജീവിതകാലം മുഴുവൻ സമ്പത് സമ്പന്നനായി. എല്ലാവിധ ആനുകൂല്യങ്ങളും കേരളസർക്കാർ അയാൾക്ക് നൽകുന്നു. അതേസമയം, ഒരു കർഷകന്റെ സ്ഥിതിയോ? അയാളുടെ ജീവിക്കുന്ന സ്വന്തം ഒരു വീടും തന്റെ ഭൂമിയും മുഴുവൻ അവകാശങ്ങളും ഇന്നത്തെ സർക്കാർ അധീനതയിലാക്കിയിരിക്കുന്നു. സ്വന്ത൦ പേരിലുള്ള വീടോ സ്ഥലമോ വിൽക്കണമെങ്കിൽ, മാത്രവുമല്ല, സ്വന്തം ആവശ്യത്തിനുള്ള ഒരു വീട് നിർമ്മിക്കണമെങ്കിൽ, കൃഷിഭൂമി വാങ്ങണമെങ്കിൽ, സർക്കാരിന് നാം നൽകേണ്ടിവരുന്ന നികുതിപ്പണം  ഇപ്പോൾ ലോകത്തു ഒരു രാജ്യത്തും ഇല്ലാത്തവിധത്തിൽ ഉയരത്തിൽ ഉയർന്നതാണ്. ഈ മനുഷ്യവിരുദ്ധ നടപടി ഒരു പൈശാചിക നടപടിക്ക് തുല്യമാണ്. കേരളസംസ്ഥാന സർക്കാരിന്റെ, അടിമകളായ വാടക  താമസക്കാരായി ജനങ്ങളെയാകെ തരംതാഴ്ത്തിയിരിക്കുന്നു. ഇത്തരം  പ്രവൃത്തി ജനാധിപത്യപരമല്ല, അത് ജനങ്ങളുടെ മേലുള്ള ക്രൂരമായ  ഏകാധിപത്യ ആധിപത്യമാണ്. തനി ക്രൂരതയാണ്. ഇപ്രകാരമുള്ള ചില  മനുഷ്യവിരുദ്ധ പ്രവർത്തനങ്ങൾ യുവജനങ്ങൾക്ക് ഭീഷണിയാണ് .

ചില യാഥാർത്ഥ്യങ്ങൾ- 


മുൻകാല കാർഷിക കേരളം -ഒരു ദൃശ്യം.

കേരളത്തിലെ  കർഷകരുടെ പ്രതിഷേധങ്ങളെക്കുറിച്ചു പറയുമ്പോൾ ചില വസ്തുതകൾ കാണാൻ കഴിയും. ആവശ്യമെങ്കിൽ കേരളത്തിലെ  ഭരണകൂടവുമായട്ടുള്ള സംഘർഷത്തിൽപോലും തങ്ങളുടെ അവശ്യ താല്പര്യങ്ങൾ ഉറപ്പിക്കാൻ കർഷകർ നേരത്തെ തന്നെ പഠിച്ചുവെന്ന് പറയാം. ഒരു മുക്കാൽ നൂറ്റാണ്ടിനു മുമ്പുള്ള കേരളത്തിലെ സാധാരണ കർഷകകുടുംബങ്ങളിൽപ്പെട്ട അനേകം ആളുകൾ ഭാവിജീവിതത്തെ മെച്ചപ്പെടുത്തുവാൻ വേണ്ടി മലബാർ, ഇടുക്കി തുടങ്ങിയ മലയോര പ്രദേശങ്ങളിലേക്ക് കുടിയേറിയ ചരിത്രം ഇന്നുള്ള മലയാളി സമൂഹം ഒരു പ്രത്യേക സാഹസിക കൃത്യമായി കാണുന്നു. ഇന്ത്യാമഹാരാജ്യം സ്വാതന്ത്ര്യം പ്രാപിക്കുന്നതിന് മുമ്പുമുതൽ തിരുവിതാംകൂറിലും മലബാറിലും കൊച്ചിയിലും അനേക സഥലങ്ങളിൽ കുടിയാന്മാരും കുടികിടപ്പുകാരും അവരുടെ ജീവിതം സ്ഥിരപ്പെടുത്തി. കർഷകരും കർഷകത്തൊഴിലാളികളും ഭൂമിക്കുവേണ്ടിയും സാമൂഹ്യനീതിക്ക് വേണ്ടിയും സമരം ആരംഭിച്ചുകഴിഞ്ഞിരുന്നു. വർഷങ്ങൾക്ക് ശേഷം ആണെങ്കിലും നിരന്തര സമരങ്ങളിലൂടെ കുടിയാന്മാരും തൊഴിലാളി സമൂഹവും അവരുടെ കൈവശഭൂമിയുടെ സ്ഥിരാവകാശത്തിനും അനുകൂലമായ നടപടികൾ ഉണ്ടായി. തിരുവിതാംകൂറും കൊച്ചിയും മലബാറും എന്നീ പ്രദേശങ്ങൾ വ്യത്യസ്തപ്പെട്ട രാജകുടുംബത്തിൽ നിന്ന് നിശ്ചയിക്കപ്പെട്ടിട്ടുള്ളവരായിരുന്നു ഭരിച്ചിരുന്നത്. അക്കാലത്തുള്ള കുടുംബങ്ങളിൽ കൂടുതൽ അംഗങ്ങൾ ഉണ്ടായിരുന്ന കാലം. അന്നും കർഷകർക്കുള്ള സ്ഥിരാവകാശങ്ങൾ ഒന്നും ഇല്ലായിരുന്നു. സാധാരണ ജനങ്ങളുടെ താമസസ്ഥലങ്ങളുടെ ഉടമസ്ഥാവകാശം ജന്മികളെന്ന് വിളിക്കപ്പെട്ടിരുന്ന ധനികർക്കായിരുന്നു. കർഷകർ അവരുടെ കീഴിൽ അടിമകളെപ്പോലെ ജീവിച്ചിരുന്നു എന്ന് പറയാം. ജനങ്ങൾക്കുവേണ്ടി അന്നും കണ്ണുതുറന്ന്‌ ജനങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും പകർന്നു നൽകാൻ തയ്യാറായില്ല. 1956 മുതൽ, (കേരളപ്പിറവി) മാറി മാറി അധികാരത്തിലെത്തിയ സർക്കാരുകൾ പുതിയ കാർഷികാവകാശ നിയമങ്ങൾ നടപ്പാക്കിയതുമുതൽ ജന്മിത്വ വ്യവസ്ഥിതിയിൽ നിന്ന് കർഷകകുടുംബങ്ങൾ മോചിതരായി. 

ജനമുഖം തിരിച്ചറിഞ്ഞ മഹാത്മാവ് -ശ്രീപി. റ്റി. ചാക്കോയും കാർഷിക പരിഷ്ക്കരണനിയമവും..

Late ശ്രീ. പി. റ്റി. ചാക്കോ 

1960-ൽ  P. S. P പാർട്ടിയുമായി സഹകരിച്ചാണ്  കോൺഗ്രസ് പാർട്ടി കേരളത്തിൽ ഭരണം നടത്തിയിരുന്നത്. ഒരു ചെറിയ കക്ഷിയുടെ നേതാവായ പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്നത് കോൺഗ്രസ്സിന് ദീർഘകാലം സഹിക്കാൻ കഴിഞ്ഞില്ല. കോൺഗ്രസ് കേന്ദ്രസർക്കാർ സ്വാധീനം ഉപയോഗിച്ച് പട്ടംതാണുപിള്ളയെ ഗവർണ്ണർ പദവിയിൽ പഞ്ചാബിലേയ്ക്ക് അയച്ചു. മുഖ്യമന്ത്രിസ്ഥാനം കോൺഗ്രസ് തന്നെ പിടിച്ചെടുത്തു. അധികം കഴിഞ്ഞില്ല, പി. എസ്. പി യും മന്ത്രിസഭ വിട്ട് പ്രതിപക്ഷത്ത് പോവുകയും ചെയ്തു. കോൺഗ്രസ് തനിച്ചു ഭരണം പുനരാരംഭിക്കുകയും ചെയ്തു. കമ്മ്യുണിസ്റ്റുകൾക്ക് നടപ്പിലാക്കാൻ കഴിയാതെപോയ കാർഷികപരിഷ്ക്കരണം നടപ്പിലാക്കാൻ അന്നത്തെ റവന്യു മന്ത്രിയായിരുന്ന ശ്രീ. പി. റ്റി. ചാക്കോ ശ്രമം ആരംഭിച്ചു. ഇന്നും ആർക്കും ആക്ഷേപം പറയാനില്ലാത്ത കേരളഭൂപരിഷ്ക്കരണനിയമം നിയമസഭയിൽ കൊണ്ടുവന്നു പാസാക്കുകയും കോടതികൾക്ക്  ചോദ്യം ചെയ്യാൻ വയ്യാത്ത വിധം അത് ഭരണഘടനയുടെ ഒൻപതാം ഷെഡ്യുളിൽ ഉൾപ്പെടുത്തുകയും ചെയ്യാൻ റവന്യു മന്ത്രിയായിരുന്ന ശ്രീ. പി. റ്റി. ചാക്കോയ്ക്ക് സാധിച്ചു. 

കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുകൂലമായ കാലാവസ്ഥയായിരുന്നു അന്നുണ്ടായിരുന്നത്. രാജ്യത്ത് ക്രമസമാധാന നില ഭദ്രം. അഴിമതിക്കാർക്കെതിരെ നിയമ നടപടികൾ ഉണ്ടായിരുന്നു. പുരോഗമനപരമായ കാർഷിക പരിഷ്‌ക്കരണനിയമം കേരളത്തിലെ കർഷകനെ ആശ്വസിപ്പിച്ചു സന്തോഷിപ്പിച്ചു. കർഷകരുടെ താമസ വീടുകളും സ്ഥലങ്ങളും ജന്മിത്തവ്യവസ്ഥിതിയിൽ നിന്ന് നിയമ വ്യവസ്ഥപ്രകാരം മോചിപ്പിക്കപ്പെട്ടത് കർഷകന് സ്വന്തമായി ലഭിച്ചു. അങ്ങനെ കേരളത്തിലെ ജനങ്ങളുടെ ഭാവി രൂപീകരിക്കുവാൻ ശ്രീ പി. റ്റി. ചാക്കോയ്ക്ക് അവസരം ലഭിച്ചു. 

കേരളത്തിനും ഇന്നത്തെ ഓരോ കർഷകനും നഷ്ടമായി.

പക്ഷെ, ഇവയ്‌ക്കെല്ലാം മുകളിൽ, കമ്മ്യുണിസ്റ്റ് പാർട്ടിയിൽത്തന്നെ ഉണ്ടായ പിളർപ്പ് ചില അപ്രതീക്ഷിത ചലനങ്ങൾ സൃഷ്ടിച്ചു. ഈ പിളർപ്പ് കോൺഗ്രസ്സിന് അനുകൂലമായിരുന്നെങ്കിലും ഉപയോഗപ്പെടുത്തുവാൻ കോൺഗ്രസ്സിന് കഴിഞ്ഞില്ല. മാത്രമല്ല, ഒരു നിസ്സാര സംഭവത്തെ വളരെ പർവ്വതീകരിച്ച് കോൺഗ്രസ്സിലെ പി. റ്റി. ചാക്കോ വിരുദ്ധന്മാർ ചേർന്ന് അദ്ദേഹത്തെ മന്ത്രിസഭയിൽനിന്ന് വെളിയിലാക്കി. 1957- ൽ വാഴൂർ നിയോജക മണ്ഡലത്തിൽനിന്നും ഒന്നാം കേരള നിയമസഭയിലേയ്ക്ക് ശ്രീ. പി. റ്റി. ചാക്കോ തെരഞ്ഞെടുക്കപ്പെടുകയും പുതിയതായി രൂപം നൽകിയ കേരളസംസ്ഥാനത്തിന്റെ ആദ്യത്തെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പ്രവർത്തിച്ചുതുടങ്ങി. കേരളത്തിലെ കമ്മ്യുണിസ്റ്റ് സർക്കാരിനെതിരായ വിമോചനസമരത്തിൽ അദ്ദേഹം ഒരു പ്രധാന പങ്കു വഹിച്ചു. രണ്ടാം കേരള നിയമസഭയിൽ മീനച്ചിൽ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് 1960- ഫെബ്രുവരി- 22 മുതൽ 26- 9. 1962 വരെ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ശ്രീ. പട്ടം താണുപിള്ള നയിച്ച സഖ്യമന്ത്രിസഭയിൽ ആഭ്യന്തരം, റവന്യു , നിയമം, എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു. തുടർന്നു, കോൺഗ്രസ്സ് നേതാവ് ആർ. ശങ്കറിന്റെ മന്ത്രിസഭയിൽ 26. 9. 1962 മുതൽ 1964 ഫെബ്രുവരി 20 വരെ അദ്ദേഹം അതേ വകുപ്പുകൾ തന്നെ കൈകാര്യം ചെയ്തു. 1964 Feb. 20-ന് അദ്ദേഹം മന്ത്രിസ്ഥാനം രാജി വയ്ക്കുകയും ചെയ്തു. 1964 ജൂണിൽ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ പരാജയപ്പെട്ട അദ്ദേഹം വീണ്ടും അഭിഭാഷകവൃത്തിയിലേയ്ക്ക് മടങ്ങി. എങ്കിലും കോൺഗ്രസ് പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു. 1964 ജൂലൈ 31-ന് നാൽപ്പത്തി ഒൻപത് വയസ്സുള്ളപ്പോൾ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം പെട്ടെന്നവസാനിച്ചു. ഒരു പ്രതി ഭാഗം അഭിഭാഷകനെന്ന നിലയിൽ കോഴിക്കോട് ജില്ലയിലെ പുലപ്പാറ മലയിൽ ഒരു കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ കമ്മ്യുണിസ്റ്റ് പാർട്ടിയെ രാഷ്ട്രീയമായി നേരിട്ട് കൈകാര്യം ചെയ്ത നേതാവ് അങ്ങനെ കേരളത്തിനും ഇന്നത്തെ ഓരോ കർഷകനും നഷ്ടമായി. അദ്ദേഹത്തിൻറെ മൃതസംസ്കാരച്ചടങ്ങുകളിൽ അദ്ദേഹത്തിൻറെ എളങ്ങോയിയിലെ വീട്ടിൽ പോയി സംബന്ധിക്കു വാൻ അന്ന് എനിക്ക് ഭാഗ്യമുണ്ടായി. 

കേരളസർക്കാർ കർഷകർക്ക് എന്ന് തുണ നൽകും?

ശ്രീ. കെ. എം. ജോർജിന്റെ നേതൃത്വത്തിൽ ഉടൻ കോൺഗ്രസ്സിൽ നിന്നുള്ള 15 പേർ ചേർന്ന് 'കേരളാ കോൺഗ്രസ്' എന്ന ഗ്രൂപ്പ് സൃഷ്ടിച്ചു മാറി. അവർ പ്രതിപക്ഷത്തോട് ചേർന്ന് വോട്ട് ചെയ്ത് 1964 -ൽ ശ്രീ. ആർ. ശങ്കറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോൺഗ്രസ് മന്ത്രിസഭയെ വെളിയിലാക്കി. കോൺഗ്രസ്സ് പാർട്ടിയിൽ ഇന്നും എന്നും ഭിന്നതകൾ ശേഷിക്കുന്നത് നാം കാണുന്നു. ഇന്ന് കേരളത്തിലെ ഏത് കർഷകരുടെ ആവശ്യങ്ങൾ മനസ്സിലാക്കാനോ ചെറിയ ഒരു തുണയാകുവാനോ ഈ പാർട്ടി എന്നുണരും? 

കേരളത്തിലെ കപടരാഷ്ട്രീയ വരേണ്യതയോടുള്ള രോഷം പ്രകടിപ്പി ക്കുന്ന കർഷകരുടെ പ്രതിഷേധത്തെ ഞാൻ ഗൗരവമായി കാണുന്നു. കാരണം കാർഷിക രംഗത്തു നിലയുറപ്പിച്ചിരുന്ന സാധാരണ ജനങ്ങളെ അവരുടെ കാഴ്ചപ്പാടിൽ നിന്ന് പുറത്താക്കിയതും പിണറായി വിജയൻ എന്ന ഒരാളെ തിരുവനന്തപുരത്തെ "വൈറ്റ് ഹൌസിലേയ്ക്കും" മാറ്റി സ്ഥിരപ്പെടുത്തിയതും...  ആ വ്യക്തിയുടെ  ജീവിതാവസാനം വരെയും  ഭരണനേതൃത്വത്തിൽ തുടരാനും എടുത്ത തീരുമാനത്തെ നയിച്ചത് ആരാണ്? ഇപ്പോൾ കേരളത്തിൽ കാർഷികരംഗം വനഭൂമികൾക്കും വന്യമൃഗങ്ങൾക്കും വേണ്ടി പിണറായി വിജയൻ നയിക്കുന്ന സർക്കാർ മാത്രമല്ല, ജനാധിപത്യം വിളിച്ചു പറയുന്നതായ മറ്റുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും കയ്യടിച്ചു സമ്മതിച്ചു ഒരുമിച്ചു പോകുന്ന അനുഭവമാണ് ഉണ്ടായിരിക്കുന്നത്. കേരളം ഭരിക്കുന്ന സർക്കാർ പറയുന്നത് നോക്കാം. "ആരും അദ്ധ്വാനിക്കുകയോ വിയർക്കുകയോ ചെയ്തില്ലെന്നും, ഇവിടെ അതെല്ലാം കേരളകർഷകരുടെ മണ്ടത്തരമായി കാഹളം മുഴക്കിയതും ഒന്നും കാര്യങ്ങളുടെ ഗൗരവം കുറയ്ക്കുന്നില്ല, കേരള കർഷകൻ ഒരു  ഭാഗ്യവാനാണെങ്കിൽ അവരിൽ നിന്ന് മാത്രമേ എതിർപ്പിന് വേണ്ടി വാചകം ഉയരുകയുള്ളു." എന്ന അഭിപ്രായം എന്നും തുടരുന്നു. ആകട്ടെ, കേരളത്തിലെ കർഷകൻ ഇന്ന് ഭാഗ്യവാനാണോ? അതുപോലെ ചില തൊഴിലാളികൾ-" ആശാ വർക്കേഴ്സ് "എന്ന പേരിൽ രൂപംകൊണ്ടതായ  സ്ത്രീകളുടെ തൊഴിലാളി സമൂഹം ന്യായമായ തൊഴിൽപ്രതിഫലം ലഭിക്കാത്തതിന്റെ പേരിൽ കേരളസർക്കാർ ആസ്ഥാനത്തു അനേക ദിവസങ്ങളായി സമരം ചെയ്യുന്ന സംഭവം. അവർ നിരാഹാരസമരം നടത്തി. എന്നിട്ടും മന്ത്രിമാരോ ജനപ്രതിനിധികളോ തൊഴിലാളികൾ ആവശ്യപ്പെടുന്ന കാര്യങ്ങൾക്ക് പരിഹാരം കാണാനാഗ്രഹിച്ചിട്ടില്ല. സ്ത്രീ തൊഴിലാളികളുടെ ആവശ്യങ്ങളും അവകാശങ്ങളും എന്തെന്ന് കേരളസർക്കാർ കാണുവാനാഗ്രഹിക്കുന്നില്ല. കേരളത്തിലെ ജനങ്ങളെ വിഷമിപ്പിക്കുന്ന ഏതുവിധ സാമ്പത്തിക അധികാര ദുരുപയോഗം തട യൽ, കാർഷിക, വന ഉത്പാദനം ഭക്ഷ്യസുരക്ഷ, ഭൂനിയമം, കാർഷിക പാട്ടക്കാരാർ, ഭവനനിർമ്മാണം, താമസസ്ഥലം, പുരയിടങ്ങൾ എന്നിവ യുടെ കാര്യത്തിലുള്ള സുരക്ഷതയുള്ള പ്രോത്സാഹനം എന്നിങ്ങനെ ജനോപകാരപ്രദമായ നടപടികളാണ് സർക്കാർ ചെയ്യേണ്ടത്. നിലവിൽ കേരളത്തിലെ ജനങ്ങൾ നൽകുന്ന നികുതി- ഓരോരോ മാസങ്ങളും ഉയരുന്ന വൻ തുക- എങ്ങനെ ജനങ്ങൾ നൽകും? ജീവിതാവശ്യത്തിനു വേണ്ട ഇലക്ട്രിസിറ്റി ചാർജ് വർദ്ധനവ്, തുടങ്ങി ജനങ്ങൾക്ക് ശ്വാസം മുട്ടി ഇല്ലാതാക്കുന്ന ഭരണക്രമങ്ങൾ എങ്ങനെ ജനം സ്വീകരിക്കും?

കേരള കർഷകർ അവരുടെ ആവശ്യങ്ങൾ ഭരണകൂടവുമായുള്ള ഒരു സംഘർഷത്തിൽപ്പോലും തങ്ങളുടെ ആവശ്യങ്ങൾ അറിയിക്കുവാനും, തീരുമാനങ്ങൾ മുന്നോട്ട് നൽകാനും, അതിനു യോജിച്ച ഒരു ഉറച്ച ഒരു  നിലപാട് എടുക്കുവാനും നേരത്തെ പഠിച്ചിരുന്നില്ല. കേരളസംസ്ഥാനം രൂപം പ്രാപിക്കുന്നതിന് മുമ്പുള്ള കർഷകർ നേരിട്ട പ്രശ്നങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. മലബാർ പ്രദേശത്ത് കാലങ്ങൾക്ക് മുമ്പേ അനേകം കുടിയാന്മാരും കർഷകത്തൊഴിലാളികളും അവരുടെ കൃഷിഭൂമി, വീട്, വസ്തുക്കളുടെ നിയമാനുസൃത പാട്ടം എന്നിവ നിശ്ചയിക്കുന്നതിന് വേണ്ടി രക്തവും ജീവനും നൽകി സമരം ചെയ്തു. പക്ഷെ, ആ സമരവും അന്നത്തെ അധികാരിവർഗ്ഗത്തിന് അടിച്ചമർത്താൻ കഴിഞ്ഞു. 

കേരളത്തിലെ ജീവിതം ഇപ്പോഴും നരകമല്ലാതെ മറ്റൊന്നുമല്ല എന്ന ദുർഗതി ക്ഷണിച്ചുവരുത്തിയതുപോലെയാണ്. മിക്കവാറും ഏതുവിധ കാര്യങ്ങളും ഒരാൾക്ക് സ്വന്തമായി തെരഞ്ഞെടുക്കാം. എന്നാൽ, ഇന്ന് നമ്മുടെ കർഷകരെയും അവരുടെ നേട്ടങ്ങളെയും പെരുപ്പിച്ചു പറയുന്ന സർക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും ഇപ്പോൾ ഏതാണ്ട് അവരുടെ പിന്നണിസഹായം ആണെന്നും, വഴിയരുകിൽനിന്ന് അവ കർഷകരെ ബോദ്ധ്യപ്പെടുത്തി അഭിനന്ദിക്കുകയും ചെയ്യുന്നുവെങ്കിൽ അനേകം നഗരവാസികളുടെ കാര്യത്തിൽ അവർ പറയാത്ത മോശം മന:സാക്ഷി ഇതുമായി ബന്ധപ്പെട്ടിരിക്കുന്നില്ലേ? കേരളത്തിൽ കച്ചവടക്കാരുടെ ഡിസ്കൗണ്ട് ഷോപ്പിങ് ശക്തമാണ്. എന്നാൽ, കർഷകർ ആവശ്യപ്പെടുന്ന  കൃഷിവിഭവങ്ങൾക്ക് ഉയർന്ന വിലയാണെന്ന് പറഞ്ഞു അവരെയാകെ ശപിക്കുന്നു. എന്ത് സംഭവിക്കുന്നു? പൂവം പാടശേഖരങ്ങളിൽ നിന്നുള്ള ഏതാണ്ട് 600 ലധികം ഏക്കർ സ്ഥലത്തെ നെല്ല് കൊയ്തെടുത്തതെല്ലാം ഓരോ പറമ്പുകളിലും വഴിവക്കിലും മഴനനഞ്ഞു കിടന്നു, കുറെയേറെ നശിച്ചു പോയി. കൊയ്തെടുത്ത നെല്ല് മില്ലുടമകൾ നിസ്സാര വിലയ്ക്ക് കൈപ്പിടിയിലൊതുക്കാനും അതിന്റെ ലാഭം കൊയ്യാനും  ഒളിയുദ്ധം നടത്തുന്നതായി വാർത്ത പ്രചരിച്ചിരുന്നു. അവിടെ മില്ലുടമകൾ നെല്ല് കൊണ്ടുപാകാനുള്ള സമ്മതം കർഷകന്‌ നല്കിയിയാലും പിന്നീടതിനു വിപരീതമായി നിൽക്കും. ഇങ്ങനെയുള്ള ഒരു സംഭവം കുട്ടനാട്ടിൽ ഈയിടെ നടന്നതാണ്. ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക്  ഒരു അവസാനപരിഹാരം കാണുവാൻ സർക്കാരോ കേരളത്തിലെ  ജനപ്രതിനിധികളോ താല്പര്യപ്പെടുന്നില്ല. അതിനുള്ള ഒരു പ്രതിവിധി കാണുന്നതിതാണ്, അവനവന്റെ കൈവശമുള്ള വിഭവങ്ങൾ കാത്ത് സൂക്ഷിക്കുക. കർഷകരുടെ ആവശ്യങ്ങളെ തുറന്നു പറയുക. എന്നാൽ സഹായികളായി കാണപ്പെടുന്ന ധാരാളം വ്യാജസുഹൃത്തുക്കളെയും  സൂക്ഷിക്കുക. ഇത്തരത്തിൽപ്പെട്ടവരാണ് ഈയിടെ കുട്ടനാട്ടിൽ മേൽ കുറിച്ച അനുഭവം ഉണ്ടാക്കിയത്.

കേരള വികസനമാതൃക -

നെൽകൃഷി പ്രതീക്ഷിക്കുന്ന ഭൂമി.

ലോകമെമ്പാടുമുള്ള മലയാളികൾക്ക് കേരളത്തിന്റെ വികസനവും ഒരുതരം ഉത്തരം കിട്ടാത്ത ചോദ്യമായിരിക്കുന്നു. കേരളത്തിന്റെ ചില  വികസന സാദ്ധ്യതകൾ ജീവിതസാഹചര്യങ്ങളിൽ നാം കൈവരിച്ച ഗണ്യമായ പുരോഗതിയെ വക്തമാക്കേണ്ടതാണ്. മറ്റു പല വികസിത രാജ്യങ്ങളുമായി താരതമ്മ്യപ്പെടുത്തുമ്പോൾ സാമൂഹിക വികസന സൂചകങ്ങളിൽ പ്രതിഫലിക്കണം. എന്നാൽ സർക്കാരിന്റെ ഭാഷയിൽ സംസ്ഥാനത്തിന്റെ പ്രതിശീർഷ വരുമാനം ഇന്ത്യയിലെ മറ്റുള്ള ഓരോ സംസ്ഥാനങ്ങളുമായി താരത്നമ്യപ്പെടുത്തുമ്പോൾ ഇപ്രകാരമാണ് പറയുന്നത്: ,"ഒരു സാമ്പത്തിക പ്രവർത്തനമായും, ഉപജീവനമാർഗ്ഗമാ യും, ഒരു പ്രധാനപ്പെട്ട വരുമാന ശ്രോതസ്സായും കൃഷിവികസനത്തിന് സംഭാവന നൽകിയിട്ടുണ്ട്. കർഷകൻ രാഷ്ട്രത്തിന് ഭക്ഷ്യ സുരക്ഷ നല്കുന്നയാളായും ഗ്രാമീണ ദരിദ്രരിൽ ഭൂരിഭാഗത്തിനും ഒരു പ്രധാന വരുമാന മാർഗ്ഗമായും കാണുന്നു. ഇതെല്ലാം കൃഷിവികസനത്തിന് സർക്കാർ സംഭാവന നൽകുന്നുവെന്ന പ്രചാരണമാണ്. ഇതിലെല്ലാം ഒതുങ്ങാത്ത രീതിയിൽ നിരവധി വ്യത്യസ്തതകളെ സംയോജിപ്പിച്ച് അടിസ്ഥാനമാക്കിയുള്ള സംയോജിത വികസനസൂചികയുടെ ചില സഹായത്തോടെയാണ് കേരളത്തിലെ വിവിധ ജില്ലകളിലെ കാർഷിക വികസനത്തിന്റെ നിലവാരം കണക്കിലെടുത്തതെന്നു കാണാം. കേരളത്തിലെ വിവിധ ജില്ലകളിലെ കാർഷികവികസനവും കാർഷിക വികസനത്തിന്റെ ഘടകങ്ങളും മനസ്സിലാക്കാൻ ഇന്ന് കർഷകർക്ക് ഇത്തരം വാർത്തകൾ എങ്ങനെ സഹായിക്കും?. നമുക്കറിയാം, കേരളം ആദ്യമായി ഇന്ത്യയുടെ സംസ്ഥാനങ്ങളിൽ ഒന്നായി ഉയർത്തപ്പെട്ടത് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷം 1945 മുതൽ 1956 വരെ ജനങ്ങൾ  കാത്തിരുന്ന ശേഷം ആണല്ലോ. അക്കാലത്തെ ജനങ്ങൾ സാമ്പത്തിക നിലയിൽ ഉയർന്ന നിലവാരം ഒന്നും കണ്ടിരുന്നില്ല. കൃഷിചെയ്തുണ്ടാ ക്കുന്ന വിഭവങ്ങൾ എല്ലാം വീട്ടാവശ്യത്തിന് വേണ്ടി ഉപയോഗിക്കുന്ന പാരമ്പര്യം അവരെ സംരക്ഷിച്ചു..എന്നാൽ ഇന്നും കാർഷികരംഗത്തെ സർക്കാർ പ്രോത്സാഹിപ്പിക്കുന്ന പ്രവണത കാണുന്നില്ല. വായുവും വെള്ളവും പോലെ കൃഷിഭൂമിയും ജനങ്ങൾക്ക് തടസമില്ലാതെ എന്നും ഉണ്ടായിരിക്കണം.

1957- ൽ അധികാരത്തിൽ വന്ന കമ്മ്യുണിസ്റ്റ് ഗവൺമെന്റിന് നേരെ എതിരായുള്ള പ്രതിപക്ഷം തികച്ചും കരുത്തുറ്റതായിരുന്നു. ശ്രീ. പട്ടം താണുപിള്ള, ശ്രീ പി. റ്റി. ചാക്കോ തുടങ്ങിയ പ്രഗൽഭമതികൾ അന്ന്  പ്രതിപക്ഷത്തിന് നേതൃത്വം നൽകി. വിദ്യാഭ്യാസരംഗത്തും കാർഷിക രംഗത്തും മാറ്റങ്ങൾക്ക് പദ്ധതിയിട്ട പരിഷ്‌ക്കാരങ്ങൾ കമ്മ്യുണിസ്റ്റ് സ്ഥാപിത താല്പര്യക്കാരെ വിറളി പീഡിപ്പിച്ചിരുന്നു. ഒന്ന്- കർഷകർ ഒരു കാര്യം മനസ്സിൽ ഉറപ്പിക്കുക. ജനാധിപത്യം ആരുടേയും കുത്തകയല്ല. കേരളത്തിൽ കർഷകരും കാർഷികഭൂമിയുടെ ഉടമസ്ഥസ്ഥിരതയും ഉറപ്പിക്കുവാൻ അടിപതറാതെ ഒരു ഒരു പ്രതിജ്ഞ എടുക്കണം. അന്ന്  ജനങ്ങളുടെ നേരെ ഭീകരാക്രമണം നടത്തിയ കേരളത്തിലെ ദുർഭരണം നടത്തിയ കമ്മ്യുണിസ്റ്റ് സർക്കാരിനെ, ജനം ഒരുമയോടെ ശക്തമായി രാജിവയ്ക്കാൻ  ആവശ്യപ്പെട്ടിട്ടും പിടിച്ചു നിന്നവരെ പിടിച്ചു മാറ്റിയ അനുഭവം, ജനങ്ങൾ വലിയ പ്രതിജ്ഞ ചെയ്തു,"കല്ലറയാണെ കട്ടായം, പകരം ഞങ്ങൾ ചോദിക്കും". കേരളത്തിലെ കർഷകനും, കേരളത്തിൽ നിന്ന് വിദേശത്തു ജോലി ചെയ്യുന്ന മലയാളികളും കേരളത്തിന്റെ സ്വന്തമാണ്. "പ്രവാസിമലയാളി" എന്ന വാക്ക് ആധുനിക കേരളത്തിൽ  രാഷ്ട്രീയക്കാരുടെ തലച്ചോറിൽനിന്നുയർന്ന പകയുടെ പദമാണ്. ഇന്ന് യുവജനങ്ങൾക്കും കർഷകർക്കും തങ്ങൾ ജനിച്ച മാതൃരാജ്യം കേരളം തങ്ങളുടെ സുരക്ഷിത ഭവനമാക്കി മാറ്റണ്ടതായ ഉത്തരവാദിത്വം നാം സ്വയം മനസ്സിലാക്കി എന്ന പ്രതിജ്ഞ എടുക്കണം. //- 

*********************************************

   *************************************************************              

                   Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."
e-mail id: george.kuttikattu@yahoo.com

*************************************************