Sonntag, 29. November 2015

ധ്രുവദീപ്തി // Justice and Human Rights // നാം അന്വേഷിക്കുന്ന സ്വാതന്ത്ര്യവും അവകാശങ്ങളും // ജോർജ് കുറ്റിക്കാട്ട്.

  

ധ്രുവദീപ്തി  // നിരീക്ഷണം-                                                                          


 നാം അന്വേഷിക്കുന്ന സ്വാതന്ത്ര്യവും അവകാശങ്ങളും:

"First they ignore you, then they laugh at you, 
then they fight you, then you win": 
Mahathma Gandhi.


ജോർജ് കുറ്റിക്കാട്ട്-

ഥാർത്ഥത്തിൽ മനുഷ്യാവകാശവും സ്വാതന്ത്ര്യവും എന്താണ്? നമുക്കെ ല്ലാം ലഭിക്കേണ്ടതായ വ്യക്തിസ്വാതന്ത്ര്യവും എല്ലാവിധ സംരക്ഷണവും ഉറപ്പും ഉണ്ടെന്ന്  അവകാശപ്പെടാവുന്ന അർഹിക്കുന്ന അവകാശങ്ങൾ തന്നെയോ? 
 
ഇതിന്റെ പ്രഭവം എന്നേ മറന്നു കഴിഞ്ഞു. കാരണം, ഇവയുടെ വഴികൾ നീളെ തിങ്ങി നിറഞ്ഞു നില്ക്കുന്ന വെല്ലുവിളികളും ദാർഷ്ട്യതയും, സമാന്തരമായി  യാതൊരുവിധ അവസാനമില്ലാത്തതും അതിനെതിരെയുള്ള മുറവിളികളും പിന്തുടരുന്നുണ്ട്. അതുപക്ഷെ  ഇവയുടെ സന്ദേശം തന്നെ, ഇന്നുവരെ ആർക്കും ഉപേക്ഷിക്കുവനോ തള്ളിക്കളയാനോ കഴിയാത്ത സ്വാതന്ത്ര്യത്തിനും മനുഷ്യ അവകാശങ്ങൾക്കുള്ള സുരക്ഷയ്ക്കും നിയമഉറപ്പിനും വേണ്ട വിലപ്പെട്ട മുദ്രാവാക്യങ്ങളല്ലേ ?

പക്ഷെ, യഥാർത്ഥത്തിൽ എന്താണ് നാം ആഗ്രഹിക്കുന്ന സ്വാതന്ത്ര്യവും നമ്മുടെ വിലപ്പെട്ട അവകാശങ്ങളും? മനോഹരമായി കേൾക്കപ്പെടുന്ന   ഈ വാക്കുകൾ ഇക്കാലത്തും ഏറെ തെറ്റിദ്ധരിക്കപ്പെടുകയാണ്. നിയമാനുസൃതമായി ഉറപ്പ് അവകാശപ്പെടാൻ കഴിയുന്ന മനുഷ്യാവകാശമോ സ്വാതന്ത്ര്യമോയെന്ന് അവയെ കാണാൻ കഴിയുമോ ? അതോ അവ എന്തിനോ ആർക്കോ വേണ്ടി നിർമ്മിച്ച, മദ്ധ്യയുഗ കാലഘട്ടത്തിനും പോലും ചേരാത്ത നിശ്ചിത സാമൂഹ്യകരാർ ആയിരുന്നു എന്നതാണോ? അതോ ആ ഉടമ്പടിയുടെ ശക്തമായ ഫലദായകശക്തി പ്രദാനം ചെയ്യുന്ന കല്പ്പിത കഥയോ, രേഖയോ  അഥവാ കാലഭേദം ഇല്ലാത്ത സമരാവേശത്തിന്റെ മുദ്രാവാക്യമോ ആയിരുന്നോ അവ.  ഇന്നും മനുഷ്യാവകാശങ്ങളും വ്യക്തി സ്വാതന്ത്ര്യവും എന്നപേരിൽ ലോകം ഇന്നും മൂലമാർഗ്ഗരേഖ കാണാത്ത വിഷമവിഷയംതന്നെയായി അവശേഷിച്ച  വെല്ലുവിളിയായി കാണുന്നു! എന്താണ് നാം മനസ്സിലാക്കേണ്ടത്?

പക്ഷെ, നമുക്ക് ദർശിക്കുവാനുള്ളത് രണ്ടു പരസ്പര വിരുദ്ധമായ യാഥാർത്ഥ്യങ്ങളുടെ നീറുന്നതും വർത്തമാനകാല സംഭവ സംബന്ധി യായതുമായ   പച്ചയായ പരന്ന ചരിത്ര സത്യചിത്രങ്ങളേയാണ്. ഇതിൽ ആദ്യത്തേത് മൂഢമായ രാഷ്ട്രീയ വേദിയുടെ ആഘോഷത്തിന് വേണ്ടി മാത്രമുള്ള ചില അതിനിഗൂഢമായ ചരിത്ര യാഥാർത്ഥ്യങ്ങളാണ്- 
  
ജനാധിപത്യ സംവിധാനത്തിലെ ശ്രേഷ്ടമായ  ഭരണ- അധികാര കൈ മാറ്റങ്ങളുടെ ഐതീഹ്യകഥകൾ കുറിക്കുന്ന ആഘോഷങ്ങൾ- അവയ്ക്കായി പ്ലാൻ ചെയ്യപ്പെടുന്ന ചില തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ നടത്തുന്നതുവഴി മഹത്തായ മൌലീക മനുഷ്യാവകാശ സ്വാതന്ത്ര്യ ത്തിനുള്ള അർത്ഥവും സംരക്ഷണവും ഉറപ്പു പറയുകയാണ്, ഒരിടത്ത്.  ഈ തത്വം ഔദ്യോഗികമായി പ്രായോഗികമാക്കാൻ വേണ്ടി ഓരോ രാജ്യത്തെയും നിയമം കൈകാര്യം ചെയ്യുന്ന ജഡ്ജിമാരും, രാഷ്ട്രീയനേതൃത്വവും, ഭരണഘടനയും, ജനാധിപത്യസമ്പ്രദായമനുസരിച്ചു ള്ള ഒരു ഭരണകൂടവും പാർലമെന്റും നിയമ വ്യവസ്ഥകളും  ഉണ്ട്. ഇന്ത്യയിലാണെങ്കിൽ ഭരണഘടനയുടെ നിലയിൽ തെരഞ്ഞെടുപ്പു കാര്യത്തിനുള്ള കമ്മീഷനും, ഓരോരോ പൌരപ്രതിനിധികളും, കോടതിയും, രാഷ്ട്രീയ പാർട്ടികളും അതിശ്രദ്ധയോടെ കൈകാര്യം ചെയ്യുവാൻ സ്വയം സമർപ്പണം ചെയ്യുന്നു.

രണ്ടാമത്തേതും ശ്രദ്ധിക്കുക. ഇവരെല്ലാം രാജ്യത്തെ ഓരോരോ  പൗരന്റെയും  വ്യക്തി മൌലീക അവകാശങ്ങളെക്കുറിച്ചൊക്കെ ഏറെ ചർച്ച ചെയ്യും, അവർ ആഗോള മനുഷ്യസ്വാതന്ത്ര്യത്തിന്റെ അളവും താത്വിക മൂല്യങ്ങളും ആഗോള പ്രശ്നങ്ങളുടെ ആധുനിക മാർഗ്ഗത്തിലെ പരിഹാരവും എല്ലാമെല്ലാം അവിടെയുമിവിടെയും ചർച്ചയിൽ നന്നായി വിശദീകരിക്കും. ബാക്കിയുള്ളത് എഴുതി തയ്യാറാക്കി അംഗീകരിച്ചു അവയെല്ലാം അടുത്തുവരുന്ന തെരഞ്ഞെടുപ്പുകളുടെ നയപ്രഖ്യാപനത്തിലും ചേർത്തു നൽകും. ഇതിനു പുറമേ തെരുവുകളിലേയ്ക്ക് ഇറങ്ങി ഓരോ രാഷ്ട്രീയപാർട്ടികളുടെയും കൊടിപിടിച്ച് നേതാക്കൾ നടത്തുന്ന ജനസമ്പർക്കപരിപാടിയെന്ന പേരിലുള്ള "ജനവിരുദ്ധപ്രദിക്ഷണങ്ങൾ" വേറെ, മാത്രമല്ല സ്വീകരണങ്ങൾ എന്നിങ്ങനെ പോകുന്നു.   അതുപക്ഷെ, ഇന്നുവരെയും   പാർട്ടികളും അവർ ചർച്ച ചെയ്തിട്ടുള്ള ആഗോള മൌലീക അവകാശങ്ങളെ സംരക്ഷിക്കുന്ന ഫലം ശ്രദ്ധേയമായി എവിടെയെങ്കിലും ജനപ്രീതി നേടി ഫലപ്പെടുന്നതായോ, പ്രചരിക്കുന്നതായോ കൂടുതലൊന്നും പറഞ്ഞു കേൾക്കുന്നില്ല. മറുവശത്തെ യഥാർത്ഥ ചിത്രമിതാണ്. അവകാശങ്ങളും സ്വാതന്ത്ര്യവും സമത്വവിചാരവും സഹിഷ്ണതയും ഇന്നും ശക്തമായ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കയാണ്. അതിനാൽത്തന്നെ  അവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും ചരിത്രപരമായ ഇത്തരം  യഥാർത്ഥ്യങ്ങളിലേയ്ക്കുള്ള പൂർണ്ണ അന്വേഷണം തീർത്തും സാഹസികമാണ്‌.

ഇന്ത്യൻ ഭരണഘടനയും  മാഗ്നാ കാർട്ടയും.


Jawaharlal Nehru signing the constitution of India. 24. 01. 1950
ഇന്ത്യയുടെ  പൗരസ്വാതന്ത്ര്യവും അവകാശങ്ങളുംപോലുംഇന്നും വളരെയേറെ വൈവിദ്ധ്യം നിറഞ്ഞതാണ്‌. അത്പോലെ തന്നെ എവിടെയും   കാണുന്ന വൈരുദ്ധ്യങ്ങളും, വിവിധതരം  കാഴ്ചപ്പാടുകളും, ന്യായങ്ങളും കടുത്ത എതിർവാദങ്ങളും ഒരേ യളവിൽ എല്ലാം നിറയെ ഉൾക്കൊണ്ടതാണ്. ഇന്ത്യൻ സ്വാതന്ത്ര്യം- അതിനോട് അടുത്തു കിടക്കുന്ന ഒരു വളരെ വലിയ  വിലപ്പെട്ടതായിട്ടുള്ള  അവസാനത്തെ വാചകം, അത് ശാസ്ത്രീയമായ ഒരു ഇന്ത്യൻ തത്വസംഹിത തന്നെയാണ്, "ഇന്ത്യൻ ഭരണഘടന". അങ്ങനെ നമുക്ക് പറഞ്ഞു ആശ്വസിക്കാം, അഭിമാനിക്കാം, അവയങ്ങനെതന്നെ   മനസ്സിലാക്കാം. ഇന്ത്യയിൽ ഇതിനു മുമ്പുണ്ടായിരുന്ന ബ്രിട്ടിഷ്- ഫ്യൂഡൽ നിയമ വ്യവസ്ഥകൾ സ്വീകരിച്ചിരുന്ന അനേകം  വൈരുദ്ധ്യം നിറഞ്ഞ സാമൂഹ്യനിയമ നിബന്ധനകൾ ഇന്നത്തെ തലമുറയ്ക്ക് ചേരുന്നില്ല, ബാധകവുമല്ല. കാരണം അതിലുടെനീളം പ്രകടമായി ഫ്യൂഡൽനിയമം ക്രമപ്പെടുത്തി ചിട്ടപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ നൂറ്റാണ്ടുകളായി നിലനിന്ന സർക്കാരിന്റെ ഈ വ്യവസ്ഥകൾ, ഇന്ന് യാതൊരു നിയമസംരക്ഷണവും ഉറപ്പും ഇല്ലാത്ത പ്രായോഗികമായി അർത്ഥമില്ലാത്ത മനുഷ്യാവകാശ സംരക്ഷണം നല്കാത്ത ഒരു പഴയകാല സർക്കാർ നിയമമായി, അതിനെ പൂർണ്ണമായും അവഗണിച്ചു കളഞ്ഞു. ഇന്ത്യൻ ഭരണഘടനയെത്തന്നെ  ഇക്കാലത്ത് വിമർശിക്കപ്പെടുന്ന സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. അതുപക്ഷെ ചിലരുടെ രാഷ്ട്രീയ സ്വാർത്ഥതയുടെ പ്രതിബിംബമായെ മനസ്സിലാക്കാനാകൂ. "ഇന്ത്യൻഭരണഘടന"യെ എക്കാലവും നമ്മുടെ ജനകീയ അവകാശങ്ങളുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും  അംഗീകാര ഉടമ്പടിയുടെ മൂലരേഖയായി കുറിച്ചിരിക്കുന്നു, ഇന്ത്യയിലെ ജനങ്ങൾ അംഗീകരിച്ചിരിക്കുന്നു .

മനുഷ്യാവകാശങ്ങളെ കണ്ണുമടച്ചു നിഷേധിക്കുന്ന രാജ്യങ്ങൾ എന്നും ഉണ്ടല്ലോ.  സ്വാർത്ഥവും സ്വന്തവും എഴുതപ്പെടാത്തതുമായ അധികാര കൈപ്പിടിയിൽ ഒതുക്കി നില്ക്കുന്ന, "സുരക്ഷിത വാഗ്ദാനം" നൽകൽ മാത്രമാണ് ഈ രാജ്യങ്ങൾ ചെയ്യുന്നത്. അതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട രണ്ട് ഭൂപ്രദേശങ്ങളായിരുന്നു, അമേരിക്കയും, ഇംഗ്ലണ്ടും; ഇന്ത്യ ഉൾപ്പടെയുള്ള അവരുടെ കോളനികളും. അടിമക്കച്ചവടവും മനുഷ്യാവകാശധ്വംസനവും എല്ലാം മുറപോലെ നടത്തിയിരുന്ന രാജ്യങ്ങളായിരുന്നു . ഇന്ത്യയിൽ വളരെ തെറ്റിദ്ധരിപ്പിച്ചു പാകത്തിൽ നടപ്പിലാക്കിയ ജാതി-സംവരണ സിദ്ധാന്തം ആട്ടിൻതോലണിയിച്ച ചെന്നായുടെ മറുരൂപം തന്നെയാണെന്ന് തോന്നി പ്പോകും. അതിനെ ന്യായീകരിക്കാവുന്ന കാര്യമിതാണ്‌, ഈ അടുത്ത കാലത്ത്, മതേതരത്വത്തെയും ലിംഗസമത്വത്തെയും ഭരണഘടനയിൽ അംഗീകരിച്ചിരിക്കുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ തന്ത്രപൂർവ്വം പദ്ധതിയിട്ട് അടിച്ചേൽപ്പിക്കുന്ന മത അസഹിഷ്ണതയും ഗോവധ നിരോധനനിയമങ്ങളും എരിവേറിയ മറ്റിതര വിവാദങ്ങളും . ഇവയെല്ലാം ജാതി മത സമത്വ അവകാശ ചിന്തകൾക്ക് വിപരീതമാണ്.

രണ്ടാം ലോക മഹായുദ്ധത്തിൽ നിന്നും പഠിച്ച പാഠങ്ങൾ ആഗോളതലത്തിൽ ലോകരാജ്യങ്ങൾക്ക് പൊതുവെ കണ്ണുതുറന്നു വീണ്ടുവിചാരം നടത്തുവാൻ പ്രേരിതമാക്കി. സമാധാനത്തിനും മനുഷ്യാവകാശങ്ങളുടെ  സംരക്ഷണ ത്തിനും പരസ്പര അംഗീകാരത്തിനും യുദ്ധങ്ങൾ സഹായകമാകുക യില്ലയെന്ന പാഠം അവരെയെല്ലാം ഒന്നിപ്പിക്കുവാൻ കാരണമാക്കി. ഇതിന്റെ ഫലമാണല്ലോ, ലോക രാജ്യങ്ങളുടെ കൂട്ടായ്മയുടെ  ശക്തികേന്ദ്രബിന്ദുവായ, യൂ. എൻ. ഒ. അവിടെപോലും ഇക്കാലത്ത് വിഷമവിഷയമാണ്, മനുഷ്യാവ കാശ സംരക്ഷണവും മനുഷ്യസ്വാതന്ത്ര്യചട്ടങ്ങളും, ശരിയായ അവയുടെ യെല്ലാം പൊതുവായ ക്രമീകരണവും.  കാലാനുസരണം നിയമപരമായ സംരക്ഷണ ഉറപ്പും മനുഷ്യാവകാശ ചട്ടങ്ങൾ അനുസരിച്ച് നൽകുകയെന്നത് ശ്രമകരമായ ദൗത്യനിർവഹണം തന്നെയാണ്.

The articles of Barons 1215-
British Library.
മദ്ധ്യയുഗകാലഘട്ടത്തിൽ  യൂറോപ്പിലാകെമാനം   നടപ്പിലിരുന്ന  ഫ്യൂഡൽ വ്യവസ്ഥയിൽ ക്രമീ കരിക്കപ്പെട്ട മനുഷ്യാവകാശവും, അന്ന് ഉറപ്പു നലികിയ മൂലനിയമവ്യവസ്ഥകളും അല്ല, ഇന്ന് പ്രാബല്യത്തിൽ ഉള്ളത്. അതുപക്ഷെ ഇന്നത്തെ ആഗോളരാജ്യങ്ങൾ     മനുഷ്യാവകാശ വ്യവസ്ഥ കളിൽ  അവയെ ക്രമീകരിച്ചിട്ടില്ല. സ്വാതന്ത്ര്യം ഉറപ്പുനല്കുന്ന യാതൊരു വ്യവസ്തകളില്ലാത്ത പതിമൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ടിരുന്നതായ അടിസ്ഥാന മനുഷ്യാവകാശ "ഉടമ്പടി"യെ, "മാഗ്നാ കാർട്ട"യെത്തന്നെ ഇന്നത്തെ ആധുനിക ലോകത്തിനു ഒട്ടും ചേരാത്ത നിയമ സംരക്ഷണം ഇല്ലാത്ത, "മാഗ്ന കാർട്ട" എന്ന് മുദ്രകുത്തി ലോകം അടിസ്ഥാന പരമായി തള്ളിക്കളഞ്ഞു. കാരണം, ഈ മൂലരേഖയിൽ ഒരിടത്തും അടിസ്ഥാന മനുഷ്യാവകാശ നിയമസംരക്ഷണവും ഉറപ്പും നല്കിയില്ല. അതിൽ വലിയ പോരായ്മകളും പ്രായോഗി കമായി ആധുനികലോകത്തിനു ചേരാത്ത നിയമ വ്യവസ്ഥകളും നിറയെ ഉണ്ടായിരുന്നുവെന്നതാണ് അതിനു കാരണമായി പറയാനുള്ളത്.

15- 06- 1215- ലെ, സുമാർ 800 വർഷങ്ങൾക്ക് മുമ്പ്, ചരിത്രം കുറിച്ച തത്വത്തിൽ അംഗീകരിക്കപ്പെട്ട മനുഷ്യാവകാശങ്ങളുടെ ഒരു "മാഗ്ന കാർട്ട", ഇന്ന് വെറുമൊരു മദ്ധ്യയുഗകാലഘട്ടത്തിലെ ജന്മി- കുടിയാൻ ജീവിത സ്വാതന്ത്ര്യ- അവകാശ ബോധത്തിന്റെ ഒരു ഐതിഹ്യകഥ മാത്രമായിരുന്നു എന്ന് തോന്നിപ്പോകും ? അതുപക്ഷെ, ഈ സന്ദേശസാരാംശം ഇന്നുവരെ തരി തീർത്തു ആർക്കും അങ്ങനെ ഉപേക്ഷിക്കുവാനോ കഴിയുകയില്ല. എന്താണത്? കാരണമിതാണ്:" മാതൃകാപരം" എന്നതാണ് "മാഗ്ന കാർട്ടാ" യുടെ മൂലടെക്സ്റ്റ്, അഥവാ മൂലഉടമ്പടി.  ഇന്ന സ്ഥലത്ത്, ഇന്ന രാജ്യത്ത്, നിർമ്മിച്ചതാണെന്നുള്ള ആ സർട്ടിഫിക്കേറ്റ്, ചരിത്രപരമായ ഒരു സത്യമാണ്. ഇന്നുവരെയും ഏതുതരം രാഷ്ട്രീയത്തിന്റെയും നിയമത്തിന്റെയും ദൃഷ്ടിയിലും അവയെല്ലാം സ്വതന്ത്ര   ഭാവനയുടെ ശക്തിയുള്ള ചിറകുകൾ വിടരുന്ന അത്ഭുതകരമായതും  അത്യപൂർവ്വമായതുമായ മഹത്തായ കണ്ടുപിടുത്തം തന്നെയാണത്; അതൊരു ഒരു പുരാണകഥാ സംഭവം തന്നെയാണ് എന്നേ നമുക്ക് ഇപ്പോൾ ദർശിക്കുവാൻ കഴിയുന്നുള്ളൂ.

ഒന്നാലോചിച്ചാൽ, ജീവിക്കുവാനും തൊഴിൽ ചെയ്യുവാനുമുള്ള ഉറപ്പും, മനുഷ്യസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടിയ,  ഇന്നും ഇതിനു സമാനമായ രണ്ടാമതൊരു മൂലരേഖയുടെ ചരിത്ര ഉദാഹരണം പകരം ഇല്ല. അതായത്, നിയമവും, നീതിയും, അവകാശങ്ങളും, അവകാശ നിഷേധങ്ങളും, സമരവും, സങ്കല്പ്പങ്ങളും, ഊഹങ്ങളും, പ്രതീക്ഷകളും, യാഥാർത്ഥ്യങ്ങളും, സ്വയം മനസ്സിലാക്കലും, അവയെ അതുപടി അംഗീകരിക്കലും അവയെല്ലാം നിലനില്ക്കുകയും എല്ലാറ്റിനും ഉപരിയായി അതിനു എല്ലാവിധത്തിലുള്ള  നിയമ സാധൂകരണം നൽകപ്പെടലും അഥവാ നേരെ മറിച്ചും, ഇവയെ ഇല്ലാതെ കാണപ്പെടുന്നതും എന്നത് തന്നെ.

King John signs the Magna Carta-
15. 06.1215
മദ്ധ്യയുഗകാലത്തിനു തൊട്ടു  മുമ്പും അതിനു ശേഷവും മനുഷ്യരുടെ സാമൂഹ്യ ജീവിത സംസ്കാരത്തിൽ ഓരോരോ പ്രത്യേക വ്യക്തിക്കും സ്വന്തമായിരിക്കേണ്ട മൌലീകമായ സ്വാതന്ത്ര്യ വിചാരവും അവകാശങ്ങളുമെല്ലാം ഏറെക്കാല ങ്ങളായി ചർച്ചാവിഷയമായിരുന്നു. രാജ ഭരണവും അന്നത്തെ ഏകാധിപത്യ വ്യവസ്ഥിതിയും അതിനൊപ്പം അതേ കാലത്ത് വളർന്നു വന്ന ശ്രേഷ്ഠസമൂഹത്തിന്റെ വളർച്ചയും ശക്തിയും മറ്റൊരു ജീവിതസംസ്കാരത്തിനു അന്ന്  വഴി തുറക്കേണ്ടതായി  വന്നു. അങ്ങനെ, ഏകാധിപതികൾ സമൂഹത്തിലെ ശക്തിയേറിയ ഒരു ശ്രേഷ്ഠസമൂഹത്തിനു മുമ്പിൽ തലകുനിക്കേണ്ടതായ സാഹചര്യം വന്നു. ഇതിനുദാഹരണമാണ്, ഇംഗ്ലണ്ടിലെ രാജകുടുംബ ത്തിനുമേൽ അവകാശ സമ്മർദ്ദം നടത്തിയ അന്നത്തെ ശ്രേഷ്ഠസമൂഹ മായിരുന്ന പ്രഭുക്കന്മാരുടെ (ബാരൻസ്), സമൂഹത്തിലെ  സ്വാതന്ത്ര്യവും തങ്ങളുടെ അവകാശങ്ങളിൽ തങ്ങൾക്കുള്ള സംരക്ഷണവും ഉറപ്പും ആവശ്യപ്പെട്ടത്. അങ്ങനെ June 15- 1215-ൽ ഇംഗ്ലണ്ടിലെ ഏകാധിപതിയും രാജാവുമായിരുന്ന ജോണ്‍, അവകാശങ്ങളുടെ ഉടമ്പടിയിൽ (Magna Carta) ഒപ്പ് വയ്ക്കുവാൻ നിർബന്ധിതനായത്, മാതൃകയായി. "മനുഷ്യാവകാശങ്ങളും സ്വാതന്ത്യവും അംഗീകരിച്ച് രാജ്യത്ത് സമാധാനം ഉണ്ടാവുക ഏറ്റവും അനിവാര്യമാണ്", ഇപ്രകാരം ഒരു തീരുമാനം, അന്നത്തെ കാന്റർബറി ആർച്ച് ബിഷപ്പിന്റെ ഫോർമുല ആയിരുന്നു, അത് രാജാവു അംഗീകരിക്കുവാൻ നിർബന്ധിതനായി.

അവകാശ സംരക്ഷണം തന്റെ സ്വന്തം സാമ്രാജ്യത്തിൽ മാത്രം ഉടൻ നടപ്പിൽ വരണമെന്ന് മാത്രമായിരുന്നില്ല, ഇത്തരം ഉറപ്പ് ഇംഗ്ലണ്ടിന്റെ കോളനിയായ അമേരിക്കയിലും ഉണ്ടാകണം എന്നതായിരുന്നു ഫോർമുല. അതുപക്ഷെ, ഒരു ചരിത്രത്തിന്റെ അടുത്ത പേജിലെ അതിശയി ക്കപ്പെടുന്ന മറ്റൊരു അപ്രതീക്ഷിത വിരോധാഭാസം ഉണ്ടാക്കിയ അനന്തരഫലം ആയിരുന്നുവെന്ന് കാണാൻ കഴിയും. അവയെ ഇങ്ങനെ മനസ്സി ലാക്കാം. വഞ്ചനാപരമായ മറ്റൊരു വലിയ വിരോധാഭാസമെന്നതിനെയും ചരിത്രം കുറിക്കാം. "അമേരിക്കൻ ബിൽ ഓഫ് റൈറ്റ്സ്". യാതൊരു അവകാശങ്ങളും അന്നുവരെ  ലഭിക്കാതിരുന്ന ഓരോ അടിമകൾക്കും, അമേരിക്കൻ ആദിവാസി കൾക്കുമായി അത് ഉറപ്പു നൽകുമെന്നു അലറി വിളിച്ചു കൂവിയറിയിച്ച മനുഷ്യാവകാശ നിയമം 1215- ൽ ഒരു മനുഷ്യാവകാശ നിയമം എഴുതി അംഗീകരിച്ചപ്പോൾ അത് മുഴുവൻ ആസ്വദിച്ചത് സമൂഹത്തിലെ ശ്രേഷ്ഠ വിഭാഗമായിരുന്ന ഇംഗ്ലണ്ടിലെ അന്നത്തെ പ്രഭുവർഗ്ഗം മാത്രമായിരുന്നു. അവർതന്നെ അവരുടെ കീഴിലുള്ളവരെയും അവരുടെ ആശ്രിതരുടെയും അതേ സ്വാതന്ത്ര്യവും അതേ അവകാശങ്ങളും അനുഭവിക്കാൻ ഒട്ടും അനുവദിച്ചിരുന്നില്ല. പ്രഭുവർഗ്ഗം മനുഷ്യാവകാശ ധ്വംസനം നടത്തിയതിന്റെ പച്ചയായ ചരിത്ര സത്യം തന്നെ..

ഭാവിയെപ്പറ്റി ശരിദർശനം ഇല്ലാത്തവരുടെ  തെരുവ് വേട്ടകൾ.

തത്വത്തിൽ ജനാധിപത്യവ്യവസ്ഥിതി അവകാശങ്ങളുടെയും വ്യക്തി ജീവിത സ്വാതന്ത്ര്യത്തിന്റെയും പൊതുവായ അംഗീകാരമാണ്. സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിനു നിയമം വ്യവസ്ഥ ചെയ്യുന്ന മാതൃകാജനാധിപത്യവും തെരഞ്ഞെടുപ്പുകളും സ്വതന്ത്ര ജനാധിപത്യ സർക്കാർ സംവിധാനവും ലോകരാജ്യങ്ങളിൽ നിലവിൽ വന്നിട്ടുണ്ട്. അപ്രകാരം അതെല്ലാം ഇന്ത്യയിലും അനുവദിച്ചിട്ടുണ്ട്. എന്നാൽ ജനമദ്ധ്യത്തിൽ മാതൃരാജ്യ വികസനവിരുദ്ധമായി രാഷ്ട്രീയപാർട്ടികൾ നടത്തുന്ന ഹർത്താലുകളും പണി മുടക്കുകളും ബന്ദുകളും എല്ലാം എന്തിനുവേണ്ടിയാണ് നടത്തുന്നത്? പാർട്ടി നേതൃത്വങ്ങളുടെ വിശദീകരണം ഇങ്ങനെയാണ്: ഇത് ജനങ്ങളുടെ  മുഴുവൻ  അവകാശങ്ങൾ ലഭിക്കുവാനും  അംഗീകരിക്കപ്പെടുവാനും വേണ്ടിയുള്ള രാഷ്ട്രീയ "പൊതുജന സമരമുഖ" ങ്ങളെയാണ്. ഇവിടെയൊരു കാര്യം നാം വിസ്മരിക്കരുത്. ഇന്ത്യയിലെ പൊതുജനങ്ങൾ എല്ലാവരും ഒരേ രാഷ്ട്രീയ പാർട്ടിയിൽപ്പെട്ടവർ അല്ലല്ലോ. കാരണങ്ങളുണ്ടാക്കി ജനമദ്ധ്യത്തിൽ ഇറങ്ങി ജനജീവിതം അസ്വസ്ഥ മാക്കുന്ന ഭീകര സംഭവങ്ങൾ രാഷ്ട്രീയ നേതൃത്വങ്ങൾ ചെയ്യുന്നത് തന്നെ ഭരണ ഘടനാവിരുദ്ധമാണ്. ഇന്ത്യൻ ഭരണഘടനവ്യവസ്ഥകൾ പോലും  മനസ്സിലാക്കുവാൻ അവർ അന്ധരാണ്.

അപകടകാരികളായ സമാന്തരസമൂഹത്തെ ഇന്ത്യയിൽ ഉണ്ടാക്കുക യാണിവർ ചെയ്യുന്നത്. ഇന്ത്യയൊട്ടാകെ ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിത അടിസ്ഥാനം ഉണ്ടാക്കാനാഗ്രഹിക്കാത്ത യാതൊരുവിധ  സംരംഭങ്ങളും മാതൃകാപരമല്ല. ഇന്ത്യയിൽ പുതിയ മറ്റൊരു സാമൂഹ്യസംസ്കാരത്തെ നമ്മളാരും എങ്ങോട്ടും അന്വേഷിച്ചു പോകേണ്ടതില്ലല്ലോ. ലോകത്തിനു അറിയപ്പെട്ട ഒരു സുപരിചിത ഇന്ത്യൻ സംസ്കാരം ഉണ്ടല്ലോ. ഇന്ത്യയിലെ വിവിധ ഭാഷകളും മതവിശ്വാസ ജീവിതശൈലികളും പരസ്പരം ലയിച്ചുചേർന്നിരിക്കുന്ന ഒരു മഹത്തായ മാനവ സംസ്കാരമാത്രുക ഇന്ത്യയുടെ സ്വന്തമാണല്ലോ. ഇവിടെ ഇപ്പോൾ അനിവാര്യമായി കാണുന്നത് ഒരു പൊളിറ്റിക്കൽ ഡയലോഗാണ്. ഇന്ത്യയുടെ അഘ:ണ്ഡതയെയും വിശ്വാസ മൂല്യങ്ങളെയും മതസഹിഷ്ണതയെയും ചോദ്യം ചെയ്ത സംഭവമാണ് ഹരിയാന സംസ്ഥാനത്ത് നിയമമാക്കിയ ഗോവധ നിരോധനം. ജനമനസ്സിൽ വിഭാഗീയത ജനിപ്പിക്കുന്ന രാഷ്ട്രീയ നടപടിയാണ്.

ചില ഉദാഹരണങ്ങൾ ഇവിടെ ചേർക്കട്ടെ. തെരഞ്ഞെടുപ്പിലൂടെ സംസ്ഥാന നിയമസഭയിലോ പാർലമെന്റിലോ എത്തിയവർ അവിടെ ഭീകരാക്രമണം നടത്തിയാൽ അവർക്കെതിരെ നിയമ ശിക്ഷണ നടപടികൾ എടുക്കുവാൻ ഭരണഘടനവ്യവസ്ഥകളിൽ മാറ്റം വന്ന നിയമങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ഒരു ജനപ്രതിനിധി കുറ്റവാളിയാണെങ്കിൽ നിയമപരമായി ശിക്ഷിക്കപ്പെടണം. ഓരോരോ വ്യക്തിയുടെയും ജീവിത സ്വാതന്ത്ര്യത്തിനും എവിടെയും എത്തി  സഞ്ചരിക്കാനും സ്വകാര്യയാത്ര ചെയ്യാനും സമ്മേളിക്കുവാനും സ്വത്തുക്കൾ  സമ്പാദിക്കുവാനും മറ്റും മറ്റുമുള്ള സ്വകാര്യ സ്വാതന്ത്ര്യത്തെയും പൊതു അവകാശത്തെയുമാണ്  കേരളത്തിലെ കമ്യൂണിസ്റ്റ് രാഷ്ട്രീയപാർട്ടി നേതാക്കൾ പ്രവർത്തകരെ ഉപയോഗിച്ച് പൊതുവെ തടയുന്നത്. ഇതിനെതിരെ മറ്റിതര  രാഷ്ട്രീയ പാർട്ടികളും തെരുവുകളിൽ ഭീകരാ വസ്ഥകൾ സൃഷ്ടിക്കുന്നുണ്ടല്ലോ. ഇതിന്റെ പേര് ജനാധിപത്യം എന്നല്ല, ഇടതു- വലതു ഭീകരതയെന്നാണ്. ഇത് തന്നെ മനുഷ്യാവകാശധ്വംസനമാണ്. എന്നിട്ടും അവർക്കെതിരെ എന്തുകൊണ്ട് നിയമനടപടിയില്ല? ജനങ്ങളുടെ മദ്ധ്യത്തിലൂടെ ഭീകരത അനുവദിക്കുകയില്ല എന്ന് ജനം പ്രതിജ്ഞ ചെയ്യണം. കേരളത്തിലെ ജനങ്ങളെല്ലാവരും എക്കാലവും  തെരുവ് വിപ്ലവം മാത്രം ആഗ്രഹിക്കുന്നവരല്ലല്ലോ. അഴിമതിക്കെതിരെയുള്ള പൊതുജനസമരങ്ങ ളല്ല, പ്രതിപക്ഷങ്ങളുടെ രാഷ്ട്രീയ ദൌത്യം. ഭരണത്തിലുള്ള സഹായിക ളായി മാതൃക നൽകുവാനും ജനങ്ങളുമായി സഹകരിക്കണം.

അവകാശങ്ങൾക്കായുള്ള പ്രതിഷേധങ്ങളും സമരങ്ങളും നടത്തുന്നത് നമുക്ക് മനസ്സിലാക്കാൻ കഴിയും . റഷ്യയിലും ചൈനയിലും ക്യൂബയിലും മാത്രമല്ല അതുപോലെയുള്ള മറ്റു ലോകരാജ്യങ്ങളിലും, ജർമ്മനിയിലെ ട്രിയർ നഗരത്തിൽ ജനിച്ച ജർമ്മൻ വംശജനായിരുന്ന ചിന്തകൻ കാൾ മാർക്സിന്റെ സാമൂഹ്യസിദ്ധാന്തത്തിൽ (മാനിഫെസ്റ്റോ) വിശ്വസിച്ചു ഉറച്ചുനിന്ന കമ്യൂണിസ്റ്റ് അനുയായികൾ എന്നും അടിയുറച്ചു പ്രഖ്യാപിച്ചതും കഴിഞ്ഞ നൂറ്റാണ്ടുകൾ ലോകമെമ്പാടും തുറന്നുവിട്ട രക്തരൂക്ഷിത വിപ്ലവം ചെയ്തതും മറ്റൊരു സാമൂഹ്യ വ്യവസ്ഥിതിക്ക് വേണ്ടിയായിരുന്നു. ഇന്നതിനു ഏറെ പ്രസക്തിയില്ല. ലോകമെമ്പാടും അടിമത്തത്തിൽനിന്നുമുള്ള മോചനവും, ജീവിക്കാനും തൊഴിൽ ചെയ്യാനും വേണ്ടിയ സ്വാതന്ത്ര്യവും മറ്റുള്ള മനുഷ്യാവകാശങ്ങളും സംരക്ഷിക്കുവാൻ വേണ്ടത് ആഗോളതലത്തിൽ രാഷ്ട്രങ്ങൾ ചെയ്തു കഴിഞ്ഞു. ആഗോള ജനങ്ങൾ ഇപ്പോൾ ഐക്യത്തോടെ നടത്തേണ്ടത്, രാഷ്ട്രീയപരമായി ലോകസമാധാനത്തിന് എവിടെയും  ഭീഷണിയായിരിക്കുന്ന ഇസ്ലാമിക സ്റ്റേറ്റ് ഭീകരവാദത്തെ നേരിടുകയെന്നതാണ്. മറ്റുചില ഭീഷണികൾ തീരെ അവഗണിക്കേണ്ടതില്ല.  ഇന്ത്യയിലെ മത- സമുദായ- രാഷ്ട്രീയനേതത്വങ്ങൾ  ഈയിടെയായി നിരന്തരം  സൃഷ്ടിക്കുന്ന അസഹിഷ്ണതയുടെ  അസ്വസ്ഥത ഇന്ത്യയിലെ ജനജീവിതത്തിന്, ഇന്ന് ലോകം നേരിടുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ  വെല്ലുവിളികൾ പോലെ തന്നെ  അപകടകരമാണ്.   ഇത്തരം വെല്ലുവിളികൾ ലോകജനതയുടെ മുമ്പിൽ, ഇന്ത്യൻ സമൂഹത്തിന്റെ ഐക്യത്തിന് മുമ്പിൽ, മറ്റൊരു പുതിയ ഭീകരവാദ വെല്ലുവിളിയാകും ?
 
കേരളം- 
അസഹിഷ്ണതയുടെ 
ഭീകര തേരോട്ടം

















പക്ഷെ, ലോകം എഴുതിത്തള്ളിയ ഇക്കാലത്തെ അനാഥമായ ഒരു കമ്യൂണിസ്റ്റ് സിദ്ധാന്ത ത്തെ ചുമലിൽ പേറിക്കൊണ്ട് ഇന്നും നടക്കുന്നവർ വീണ്ടു വിചാരമേ നടത്തുന്നില്ല.  നടത്തുന്നില്ല. മാർക്സിസതത്വം കേരളത്തിലെ കമ്യൂണി സ്റ്റുകൾ വിശ്വസിക്കുന്നമാതിരി അവർ നിരന്തരം സമൂഹത്തിൽ അനു വർത്തിക്കുന്ന ത്പോലും ഇന്നത്തെ സാമൂഹ്യ സാംസ്കാരിക ജീവിതശൈലിക്ക് ഒട്ടുമേ ചേരാത്തത് തന്നെയാണെന്ന് ജനങ്ങൾതന്നെ സാവധാനം സ്വയം മനസ്സിലാക്കിത്തുടങ്ങി. വ്യക്തിസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും മനസ്സിലാക്കാതെ, കേരളത്തിലെ ജനസമൂഹത്തിൽ നിരന്തരം രാഷ്ട്രീയമായിട്ട് അല്പ്പം പോലും  അവയെ പരസ്പരം അംഗീകരിക്കുന്നതിനു തയ്യാറാകാത്ത, ജനാധിപത്യ സഹിഷ്ണതയില്ലാത്തവരോ കൊലപാതകികളും അക്രമികളും ആയിട്ടോ  തീരുന്ന സംഭവങ്ങൾ ഉണ്ട്. പെരുവഴിയിൽവച്ച് വ്യക്തിസ്വാതന്ത്ര്യ ത്തെയും  നിയമത്തെയും മനുഷ്യാവകാശങ്ങളെയും വേട്ടയാടുന്നവരായി പ്പോലും അവർ  അധ:പ്പതിച്ചു  കൂട്ടമായി തെരുവുകളിൽ പ്രത്യക്ഷപ്പെടുന്നു. രാഷ്ട്രീയപാർട്ടികൾ ഏതായാലും  കേരളീയരെ മുഴുവൻ അസ്വസ്ഥരാക്കി ആശയപരമായി രണ്ടായി വിഭജിക്കുകയാണ് ചെയ്യുന്നത്. രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന സമരങ്ങൾ ഒന്നും അവകാശങ്ങളുടെ സംരക്ഷണത്തി നുള്ള സമരമല്ലല്ലോ. 

കേരളത്തിലെ തെരുവുകളിൽ അവർ നടത്തുന്നത് ഭീകരാക്രമണം തന്നെയാണ്. ഇത്രയും കാലം ഒരു മന്ത്രി രാജിവയ്ക്കണമെന്ന് പറഞ്ഞു കേരളം അഗ്നി ഭൂമിയാക്കി. ജനജീവിതം അസ്വസ്ഥമാക്കിയിരുന്നു. രാജികൊടുത്ത് സ്ഥാനം മന്ത്രിയൊഴിഞ്ഞപ്പോൾ സമരനേതാക്കൾക്ക് ഇനി വേണ്ടത് മറ്റൊരു മന്ത്രി പോകണമെന്നാണ്. എന്നും പ്രതിപക്ഷത്തു ഇരിക്കുന്ന ഇവർക്ക് ജനാധിപത്യ മര്യാദയിലുള്ള സഹിഷ്ണത ഒരല്പ്പം പോലുമില്ലാതെ, രാജ്യഭരണ നിർവഹണം എന്താണെന്നുപോലും അറിയാത്തവരായി, നിത്യം ഭരണം തടസ്സപ്പെടുത്തുകയാണ്. രാജ്യത്ത് തികച്ചും ക്രമസമാധാനം തകർക്കുന്ന ഇവർ ഭരണഘടനാ വിരുദ്ധ നടപടിയല്ലേ ചെയ്യുന്നത്?  അവർ തെരുവുകളിൽ നിത്യം വേട്ടയാടുന്നത് വ്യക്തികളുടെ മൌലീക ജീവിത സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ആണ്. ഭാവിയെപ്പറ്റിയുള്ള ശരിദർശനം ഇല്ലാത്തവരുടെ ഇത്തരം തെരുവ് വേട്ടകൾ തുടരെ നടത്തുന്നത് ഭീകരപ്രവർത്തനം തന്നെയാണ്.

രാജ്യം നശിപ്പിക്കുന്നവർ എങ്ങനെ അവരുടെ സ്വന്തം കുടുംബത്തെ രക്ഷിക്കും? ജനം ഐക്യത്തോടെ ഒറ്റക്കെട്ടായി രാജ്യം നേരിടുന്ന ഇത്തരം ഭീകരതയെ ചെറുക്കണം. ഇങ്ങനെയുള്ള സാമൂഹ്യദ്രോഹഭീകരതയെ നിയമപരമായി എതിർക്കുവാനും അർഹമായ മനുഷ്യസ്വാതന്ത്ര്യവും ജീവിക്കാനുള്ള സ്വാതന്ത്ര്യവും അത് ഏതു പൊതുനിരത്തിലൊ മറ്റെവിടെയെങ്കിലുമോ ആകട്ടെ, സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം ജനം അധികാരപ്പെടുത്തിയിരിക്കുന്ന സർക്കാരിനുണ്ട്, നിയമ സുരക്ഷാ ചുമതല വഹിക്കുന്ന രാജ്യത്തെ നിയമ പാലകർക്കുമുണ്ട്. അവരാണ് ജനങ്ങളുടെ സ്വതന്ത്ര ജീവിതത്തിനു അടുത്ത സംരക്ഷകരാകേണ്ടത്. ഇങ്ങനെയുള്ള ധാർമ്മികമായ ഉത്തരവാദിത്വത്തിൽ നിന്നെല്ലാം സ്വാർത്ഥതയിലും സ്വകാര്യതാൽപ്പര്യത്തിലും മുൻഗണന നൽകി ക്കൊണ്ട് മാദ്ധ്യമങ്ങളും ഒഴിഞ്ഞുമാറുന്നുണ്ട്.

മനുഷ്യാവകാശങ്ങളുടെ മൂലക്കല്ലുകളിൽ പ്രധാനപ്പെട്ടത് സ്വതന്ത്ര ജനാധിപത്യ അവകാശമാണ്. ഏതെല്ലാം രാജ്യങ്ങളിൽ യഥാർത്ഥ ജനാധിപത്യനിയമങ്ങളും പൌരാവകാശങ്ങളും സംരക്ഷിക്കപ്പെടുന്നുണ്ട് എന്നത് സംശയകരമായ ചോദ്യം തന്നെയാണ്? പൌരാവകാശങ്ങളുടെ നഗ്നമായ കടുത്ത ലംഘനം അസഹ്യമായിത്തീർന്ന ഒരവസ്ഥയിലാണ് ജനാധിപത്യരാജ്യങ്ങളുടെ സഖ്യം രൂപീകരിച്ചതുതന്നെയെന്നു ചരിത്രം തെളിയിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ ലോകമഹായുദ്ധങ്ങൾ തന്നെ മതിയായ തെളിവുകളാണല്ലോ.

കേരളത്തിലും ചരിത്രം കുറിച്ച ഇത്തരം മഹാസംഭവങ്ങൾ ഉണ്ടായതിനു സാക്ഷികൾ ആണല്ലോ നാമെല്ലാവരും തന്നെ. " ഈ സർക്കാർ പോയേ തീരൂ." ജനങ്ങൾ ഒരു തീരുമാനം എടുത്തു. അതായിരുന്നു, ജനാധിപത്യ മര്യാദയിൽ 1957-ൽ ബാലറ്റ് പെട്ടിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലെത്തിയ കേരളത്തിലെ കമ്യൂണിസ്റ്റ്ഭീകരവാദി സർക്കാരിനെതിരെ 1959-ൽ ജനങ്ങൾ തികച്ചും  വ്യവസ്ഥാപിതമായ മാർഗ്ഗത്തിൽ വിമോചനസമരം തന്നെ നടത്തി. കേരളജനതയുടെ പൌരാവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും അവഗണിച്ചു ദുർഭരണം നടത്തിയതിനാണ്, ജനങ്ങൾ അവരെ തെരഞ്ഞെടുത്തു ഭരിക്കുവാൻ അധികാരമേൽപ്പിച്ച കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാരിനെ, അതേ ജനം തന്നെ പിടിച്ചിറക്കി വിട്ടത്. മനുഷ്യാവകാശധ്വംസനം നടത്തുന്ന കമ്യൂണിസ്റ്റ് ഭരണാധികാരികൾക്കെതിരെയുള്ള മൂർച്ചയുള്ള മുന്നറിയിപ്പാ യിരുന്നു, അത്. അതിനു ശേഷമുണ്ടായ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളായിരുന്ന  നാഷണൽ കോണ്‍ഗ്രസ്സിനും അവരുടെ  കൂട്ടുകക്ഷി കൾക്കും ഭരണതുടർച്ച നഷപ്പെട്ടതുമെങ്ങനെയാണ്? ജനവിരുദ്ധ ഭരണം നടത്തിയതിലൂടെ ലഭിച്ച ശിക്ഷതന്നെയായിരുന്നു അതും .

ഇന്ത്യയിലെ സർക്കാർ ഓഫീസുകളിലെ അഴിമതികഥകളും- ഇന്ത്യയുടെ  പാർലമെന്റിലും നിയമസഭകളിലും അഴിഞ്ഞാടുന്ന അക്രമങ്ങളും എല്ലാം ലോകരാജ്യങ്ങൾ കാണുന്ന അപൂർവ്വം ഭീകര സംഭവങ്ങളാണ്. അതിനു ഉദാഹരണമാണ് കേരള നിയമ സഭയിൽ പ്രതിപക്ഷങ്ങൾ കഴിഞ്ഞ നാളുകളിൽ അഴിച്ചുവിട്ട ക്രൂരത. അതും നിയമസഭയിലെ ബജറ്റ് അവതരണ വേളയിൽ കേരളസംസ്ഥാന ധനകാര്യമന്ത്രിക്കുനേരെ ഉയർത്തിയ വ്യക്തിഭീഷണികളും വെല്ലുവിളികളും. അക്രമരാഷ്ട്രീയം ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥകൾക്കും മൌലീകാവകാശങ്ങൾക്കും ഇന്ത്യൻ സംസ്കാര മര്യാദയ്ക്കും മതേതര പാരമ്പര്യത്തിനുമേറ്റ കനത്ത അപകീർത്തിപരമായ ഭീകരരാഷ്ട്രീയ ശൈലി യാണ്.  ഇതാണ് കേരള നിയമസഭയിൽ ഇടതുപക്ഷരാഷ്ട്രീയ ജനപ്രതിനിധികൾ നടത്തിയ കടന്നാക്രമണംകൊണ്ട് ലോകത്തിനു നല്കിയ സന്ദേശം. നിയമസഭാ ഹാൾ തകർത്ത ഇവർക്കെതിരെ അടിയന്തിര ശിക്ഷാനടപടിയെടുക്കാൻ നിയമ സാദ്ധ്യതയില്ലേ?

അഴിമതിക്കെതിരെയെന്ന ലേബലിൽ ഏതു രാഷ്ട്രീയ പാർട്ടികൾ അക്രമം നടത്തുന്നതും തെരുവുകളിൽ അരങ്ങേറുന്ന ഭീകരതയുടെ കേളി കൊട്ടിലാണ്. ഇതിനു എരിവു ചേർത്ത് രാഷ്ട്രീയ നേതൃത്വങ്ങൾ പരസ്പരം ആക്രമിക്കുവാൻ ഉപയോഗിക്കുന്ന പോരാട്ടസന്ദേശത്തിന്റെ ഭാഷാ പ്രയോഗങ്ങൾ സംസ്കാര-  സഭ്യതയില്ലാത്തതാണ്. ഇത്തരം സഭ്യമല്ലാത്ത ഭീകരാക്രമണ വെല്ലുവിളികൾ, നടത്തുന്ന പ്രസംഗങ്ങൾ,  മനുഷ്യാവകാശ സംരക്ഷണത്തിനൊ വ്യക്തിജീവിത സ്വാതന്ത്ര്യത്തിനൊ രാജ്യക്ഷേമ ത്തിനോ വേണ്ടിയുള്ളതല്ല. ഇങ്ങനെയൊക്കെ നിയമസഭയിൽ സംഭവിക്കുന്ന ത്‌ തന്നെ ഭരണനേതൃത്വത്തിലെ പിഴവുകളാണ് അടിസ്ഥാനം. ഇന്ത്യൻ ജനാധിപത്യത്തിൽ പ്രതിപക്ഷ പാർട്ടികളുടെ സംസ്കാരശൂന്യതയാണ് പ്രകടിപ്പിക്കുന്നത്. ആക്രമണരാഷ്ട്രീയത്തിന് ഏതുയരത്തിൽവരെ പരിധി യുണ്ടാകണം  എന്നും  ഒരു സാംസ്കാരിക കേരള സംസ്ഥാനത്ത് ഇതൊക്കെ ചെയ്യുന്നത് ഏതു പാർട്ടികളും നേതാക്കന്മാരും ആയാലും ആകട്ടെ, അവർക്കത്‌ ചേരുന്നതാണോ എന്നും അവർ സ്വയം നിലപാടെടുക്കണം. ഇതേ തിരിച്ചറിവ് നേടാൻ മലയാള മാദ്ധ്യമങ്ങളും വീണ്ടുവിചാരം നടത്തണം. 

മനുഷ്യാവകാശം സംരക്ഷിക്കപ്പെടാനുള്ള ഉറപ്പു നൽകുന്ന സാമൂഹിക നിയമ വ്യവസ്ഥകൾ  ലോകത്തിലെ എല്ലാ ജനാധിപത്യ രാജ്യങ്ങളുടെയും ഭരണഘടനയിൽ ചേർത്തു എഴുതപ്പെട്ടിട്ടുണ്ട്. അവയെല്ലാം തത്വത്തിൽ അംഗീകരിക്കുന്നുണ്ട്. പക്ഷെ മനുഷ്യാവകാശങ്ങളെ ആഗോളതലത്തിൽ, രാജഭരണവും ജനാധിപത്യ ഭരണവും ഉണ്ടായിരുന്ന ലോക രാജ്യ ങ്ങളിലെല്ലാം,  ഉടമ്പടികടലാസിലെ സ്വാതന്ത്ര്യവും മനുഷ്യാവകാശ ങ്ങളും അപ്രകാരം തന്നെ അനുവദിക്കുന്നുണ്ടായിരുന്നോ? എബ്രാഹം ലിങ്കണ്‍,  മാർട്ടിൻ ലൂതർ കിംഗ്‌, ജോണ്‍. എഫ്‌. കെന്നഡി തുടങ്ങിയവർ അമേരിക്ക യിൽ, മഹാത്മാ ഗാന്ധി ഇന്ത്യയിൽ, നെൽസണ്‍ മണ്ഡേല സൌത്ത് ആഫ്രിക്കയിൽ, ഇവരെല്ലാം അവകാശങ്ങൾക്ക് വേണ്ടി  സ്വന്തജീവിതം അർപ്പിച്ച കഴിഞ്ഞ നൂറ്റാണ്ടു കണ്ട മഹാരഥന്മാരായിരുന്നല്ലോ.  മനുഷ്യ സ്വാതന്ത്ര്യവും അവകാശസമത്വവും, മാനവലോകത്തിനു എക്കാലവും നിയമ സംരക്ഷണവും എല്ലാ ഉറപ്പുകളും    മാതൃകാപരമായി നേടിയെടുക്ക ലായിരുന്നു, അവരുടെയെല്ലാം ജീവിത ലക്ഷ്യം.

ഇന്നും ലോകജനങ്ങൾ ജാതി മത സംസ്കാര ഭേദമില്ലാതെ അന്വേഷിക്കുന്നതും എന്താണ്? ലോക സമാധാനവും വ്യക്തിഗതസ്വാതന്ത്ര്യവും, അവകാശ ങ്ങളുടെ സംരക്ഷണവും അതിനുള്ള നിയമപരമായ ഉറപ്പുമാണ്. അവയൊക്കെയോ ഇന്നും കണ്ണെത്താദൂരത്തിൽ ആണ്, അവ ചിന്തയുടെ പോലും മറുപുറത്താണ്. മനുഷ്യാവകാശങ്ങൾക്ക് സംരക്ഷണവും ഉറപ്പും  നല്കേണ്ട നിയമങ്ങൾക്കോ, കോടതികൾക്കോ, എന്നല്ല സർക്കാരുകൾക്കോ പോലും ഇന്നും അവ ക്രമമായി പാലിക്കുവാൻ സാധിക്കുന്നില്ല. രാജാവിന്റെ കാലത്തെ കടുത്ത അടിമത്ത വ്യവസ്ഥിതിയിൽ നിലനിന്നിരുന്ന മനുഷ്യാ വകാശനിഷേധവും വിലക്കപ്പെട്ട  സ്വാതന്ത്ര്യവും ആധുനിക ജനാധിപ ത്യവ്യവസ്ഥിതിയിലും ഇന്നും അശേഷം ഒരു കാര്യത്തിലും തന്നെ മാറ്റ മില്ലെന്നു, നിരവധി ഉദാഹരണങ്ങൾ ദിനംതോറും നേരിടുന്ന നാമേവരെയും ചിന്തിപ്പിക്കുന്നു, തീരെ അസ്വസ്ഥരാക്കുന്നു./ -
----  . www.dhruwadeepti.com
--------------------------------------------------

Visit  
ധൃവദീപ്തി  ഓണ്‍ലൈൻ
www.dhruwadeepti.com
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER: Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."

Dienstag, 24. November 2015

ധ്രുവദീപ്തി // Journalism // കേരള നിയമസഭ- 1960- // കെട്ടുറപ്പുള്ള ഐക്യഅണി//- by കെ. സി. സെബാസ്റ്റ്യൻ

ധ്രുവദീപ്തി // Journalism:

കേരള നിയമസഭ  1960- 
ദീപിക Nov. 11 വെള്ളി, 1960 



-കെട്ടുറപ്പുള്ള ഐക്യഅണി-

by കെ. സി. സെബാസ്റ്റ്യൻ


വിവിധ പാർട്ടികളുടെ നില.


കെ. സി. സെബാസ്റ്റ്യൻ
കോണ്‍ഗ്രസ് സംഘടനയ്ക്കുള്ളിൽ ഉണ്ടെന്നു പറയുന്ന ഗ്രൂപ്പ് രാഷ്ട്രീയവും പി. എസ്. പി. യിൽ പ്രത്യക്ഷപ്പെട്ട പ്രാദേശിക മത്സരവും സംസ്ഥാന നിയമ സഭയുടെ ഈ സമ്മേളനത്തിൽ യാതൊരു തരത്തിലും പ്രകടമായിരുന്നില്ല. കോണ്‍ഗ്രസ് നിയമ സഭാകക്ഷി അച്ചടക്കത്തിന്റെ കാര്യത്തിലിപ്പോൾ ഏതാണ്ട് കമ്യൂണിസ്റ്റ് പാർട്ടിയെപ്പോലെതന്നെ ഭദ്രമാണ്. അഭിപ്രായവ്യത്യാസങ്ങൾ ആശയാഭിലാ ഷങ്ങൾ എന്തെല്ലാം ഉണ്ടായിരുന്നാലും പരസ്യമായി പ്രത്യക്ഷപ്പെടുമ്പോൾ സ്വരുമിച്ചുള്ള ഒരു മുഖം കാണിക്കുന്ന കാര്യത്തിൽ കോണ്‍ഗ്രസ് കക്ഷി വിജയിച്ചിരിക്കയാണ്. ഈ നിയമസഭയിൽ മാത്രമല്ല, പിരിച്ചു വിടപ്പെട്ട നിയമ സഭയിലും സ്ഥിതി ഇത്തരത്തിൽ അഭിനന്ദ നീയമായിരുന്നു. കോണ്‍ഗ്രസ്സിലെ ചില കുത്തക രാഷ്ട്രീയക്കാരെ നിയമസഭാ രംഗത്തുനിന്നും മാറ്റി നിറുത്താൻ കഴിഞ്ഞതാണ് അഭിനന്ദനാർഹമായ ഈ നിലയ്ക്ക് കാരണമെന്ന് കരുതാൻ. 

നല്ല കളക്ഷൻ

കോണ്‍ഗ്രസ് നിയമസഭാ കക്ഷി അംഗങ്ങൾ ഒരു രാഷ്ട്രീയ കക്ഷിക്ക് അഭിമാന പുരസ്സരം നിരത്തി നിറുത്താവുന്ന നല്ല കളക്ഷനാണ്. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയിൽ വാചാലമായി പ്രസംഗിക്കാൻ കഴിയുന്നവരുണ്ട്, ഫലിതക്കാരുണ്ട്, നിയമ പണ്ഡിതന്മാർ ഉണ്ട്, കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നവരുണ്ട്, പണ്ഡിതന്മാരുണ്ട്, കൂട്ടത്തിൽ നാക്കെടുത്ത് സംസാരിക്കാൻ വയ്യാത്തവരും, അക്ഷരജ്ഞാനമില്ലെങ്കിലും ഒരുമാതിരി ഭംഗിയായി പ്രസംഗിക്കാൻ കഴിവ് ഉള്ളവരും ഉണ്ട്. കോണ്‍ഗ്രസിൽ നിന്നും മന്ത്രിസഭയിലേയ്ക്ക് എടുത്തിട്ടുള്ള ആരും മോശക്കാരല്ല. പുറമേ അച്ചടക്കവും കെട്ടുറപ്പും കാണിക്കുന്നുണ്ടെങ്കി ലും ഉള്ളിൽ ഒരു അഗ്നി പർവതം ഇളകി മറിയുകയാണെന്ന കാര്യം വിസ്മ രിച്ചിട്ടു കാര്യമില്ല. തങ്ങൾക്ക് മാത്രം അർഹത ഉണ്ടെന്ന് തങ്ങൾ വിശ്വസിക്കുന്ന സ്ഥാനങ്ങൾ വിജയപ്രദമായി മറ്റുള്ളവർ വഹിക്കുന്നത് കണ്ട് സഹിക്കാൻ പറ്റാത്തവരാണ് ഈ അഗ്നിപർവതം ഉള്ളിൽ വച്ചുകൊണ്ട് നടക്കുന്നവർ; അവർ പുറത്ത് ഒന്നും പറയാൻ ധൈര്യപ്പെടാറില്ല.

പാർട്ടിയോഗങ്ങൾ  സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങളുടെ രംഗമായിരിക്കേ ണ്ടതാണ്. എന്നാൽ ചിലപ്പോൾ ചില പൊട്ടലും ചീറ്റലും നടക്കുന്നതൊഴിച്ചാൽ പാർട്ടിയോഗങ്ങൾ ഫലപ്രദമാകുന്നില്ല. അതിനു കാരണവുമുണ്ട്. കമ്മ്യൂണിസ്റ്റ് ഭരണം രാഷ്ട്രീയ രംഗത്ത് തിരുത്താനാവാത്ത ഒരു ധാർമ്മികാധ:പതനം തന്നെ വരുത്തി വച്ചിട്ടുണ്ട്. ഒരു കമ്മ്യൂണിസ്റ്റ് M.L.A. യെ അല്ലെങ്കിൽ പാർട്ടിക്കാരനെ കണ്ട് ഒരു തുക സംഭാവന ചെയ്‌താൽ ഏതു കാര്യത്തിനും മന്ത്രിമാരെ കാണാനും നിവേദനം നടത്താനും കുറെ ഏറെ കാര്യങ്ങൾ നടത്തിക്കൊടുക്കാ നും അവർ തയ്യാറായിരുന്നു. കാര്യത്തിന്റെ ഗുണദോഷവും അവരെ സംബന്ധിച്ചിടത്തോളം പ്രശ്നമായിരുന്നില്ല. അങ്ങനെ പാർട്ടി ഓഫീസുകളും നിയമ സഭാമെമ്പറന്മാരുടെ താമസസ്ഥലങ്ങളും കാര്യങ്ങൾ സാധിച്ചു കിട്ടാനുള്ളവരുടെ തീർത്ഥ കേന്ദ്രങ്ങളായി.

ഈ "ഉപകാരസ്മരണ രാഷ്ട്രീയം" ഒന്നുരണ്ടു ദിവസമല്ല 28 മാസം നീണ്ടുനിന്നു. M. L. A. യെ കണ്ടാൽ, പാർട്ടി നേതാക്കന്മാരെ കണ്ടാൽ, നിവേദനം നടത്തിച്ചാൽ നടക്കാത്ത കാര്യമില്ലെന്ന് ഒരു ധാരണ ശരിയായോ തെറ്റായോ ജനങ്ങളിൽ ഉണ്ടാക്കി. നിയമസഭ നടന്നുകൊണ്ടിരിക്കുമ്പോഴും അല്ലാത്തപ്പോഴും പറ്റം പറ്റമായിട്ടാണ് നിവേദക സംഘം നിയമസഭാംഗങ്ങളെ സമീപിക്കുന്നത്. ജനങ്ങളുടെ വോട്ടുകൊണ്ട് തെരഞ്ഞെടുക്കപ്പെടെണ്ട അംഗങ്ങൾക്ക് അവരെ ആരെയും പിണക്കാൻ സാധിക്കുകയില്ല. മന്ത്രിമാരുടെ അടുക്കൽ നിയമ സഭാംഗങ്ങൾക്ക് നിവേദനങ്ങളുടെ ഭാണ്ഡക്കെട്ടുമായി പോകാതെ തരമില്ല. അങ്ങനെ പലതവണ നിവേദനങ്ങളുമായി സമീപിച്ചിട്ടുള്ള ഒരംഗം എങ്ങനെ യാണ് മാറിനിന്നു ഒരു മന്ത്രിയുടെ നടപടിപ്പിശകിനെ വിമർശിക്കുന്നത്. അത്തരം ഒരു ഗതികേട് പല നിയമസഭാംഗങ്ങളെയും ബാധിച്ചിട്ടുണ്ടെന്ന് വേണം കരുതാൻ. അതാണ്‌ പാർട്ടി യോഗങ്ങൾ ഫലപ്രദമാകാതിരിക്കുവാ നുള്ള ഒരു കാരണം.

ഇന്ന് ആ നില മാറി.

കോണ്‍ഗ്രസ്, പി. എസ്. പി. കക്ഷികളെ സംബന്ധിച്ചിടത്തോളം അവർ ഇന്ന് യാതൊരു തരത്തിലും ഭരണപരമായ കാര്യങ്ങളിൽ ഇടപെടുന്നില്ല. കമ്മ്യൂണി സ്റ്റ് ഭരണകാലത്ത് ഒരു ടാക്സി കാറിൽ കയറി ഇരുന്നു വെറുതെ പാർട്ടി ഓഫീസ് എന്ന് പറഞ്ഞാൽ യാതൊരു സംശയവും വേണ്ട,കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസിൽ കൊണ്ടുവിടുമായിരുന്നു. ഇന്ന് കെ.പി.സി.സി. ഓഫീസ് എന്നോ പി. എസ്. പി. ഓഫീസ് എന്നോ പറഞ്ഞാൽ പലർക്കും വഴി പറഞ്ഞു കൊടുക്കണം. തിരക്കിപ്പിടിച്ചു അവിടെച്ചെന്നാൽ പൊടിപിടിച്ച കുറെ ബഞ്ചുകളും കസേരയുമല്ലാതെ മറ്റൊന്നും കാണുകയില്ല. ജനാധിപത്യ ഭരണത്തിൽ പാർട്ടി യുടെ സ്ഥാനത്തെപ്പറ്റി എന്തുപറഞ്ഞാലും പാർട്ടി അനുദിന ഭരണകാര്യത്തിൽ ഇടപെടരുതെന്ന തത്വം ഇവിടെ പാലിക്കപ്പെടുന്നുണ്ട്. അതെ അവസരത്തിൽ ഗവർമെന്റ് നയപരമായ കാര്യങ്ങളിൽ പോലും പാർട്ടിയുമായി ഒട്ടും തന്നെ ആലോചിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.

ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ തലപൊക്കൽ .

കോണ്‍ഗ്രസ് സംഘടനയെ സംബന്ധിച്ചിടത്തോളം അഖിലേന്ത്യാടിസ്ഥാന ത്തിലുള്ള ഒരു ബാദ്ധ്യതയാണ് ഗ്രൂപ്പ് രാഷ്ട്രീയം. കേരളം ഇക്കാര്യത്തിൽ അന്നും ഇന്നും മുൻപന്തിയിൽ തന്നെയാണ്. ഐക്യ കക്ഷി ഗവർമെന്റ് അധികാരത്തിൽ വന്നശേഷം ഒരു വൻ ഗ്രൂപ്പ് രാഷ്ട്രീയം തച്ചുടച്ചാണ് സംയുക്ത ഗവർമെന്റ് അധികാരത്തിൽ വന്നത് തന്നെ. ഗ്രൂപ് രാഷ്ട്രീയം അങ്ങനെ പുറത്തു തല കാണി ക്കാതെ ഇരിക്കുകയായിരുന്നു. എന്നാൽ ഈ സമ്മേളനം ആരംഭിക്കുന്ന തിനു മുമ്പ് എറണാകുളം കേന്ദ്രമാക്കി ചില ചലനങ്ങൾ ആരംഭിച്ചു. പാഠപുസ്തക രാഷ്ട്രീയമാണ് ഈ ചലനങ്ങൾക്ക് ബീജാവാപം ചെയ്തതെന്നു കരുതുന്നതിൽ തെറ്റില്ല. എറണാകുളം കോണ്‍ഗ്രസ് നേതാക്കന്മാർ മന്ത്രിസഭ യിലെ ചിലരെ തങ്ങളുടെ ശത്രുക്കളായി പ്രഖ്യാപിച്ചു.

താഴെ ഇറക്കിയെ അടങ്ങൂ എന്ന പ്രതിജ്ഞ അവരെടുത്തു. പക്ഷെ ജന പിന്തുണയുള്ള ഒരു ഗവർമെന്റിനെതിരായി നീങ്ങാൻ അത്ര എളുപ്പമായിരു ന്നില്ല. കേന്ദ്രത്തിൽ പോയി കോണ്‍ഗ്രസ് സംഘടനയ്ക്ക് ഇന്ന് വന്നു ഭവിച്ച കോട്ടങ്ങളേപ്പറ്റി ഒരു നിവേദനം നടത്തി നോക്കി. പക്ഷെ അതും ഫലിച്ചില്ല. കേരളത്തിലെ ഇന്നത്തെ ക്രമീകരണത്തിന് യാതൊരുവിധ മാറ്റവും വരുത്താൻ തങ്ങൾ തയ്യാറില്ലെന്ന് ഹൈക്കമാണ്ട് ഉറപ്പിച്ചു പറഞ്ഞു. ഇതിനിടയിൽ സ്വന്തം പുത്രിയുടെ ജന്മദിനം ആഘോഷിക്കുവാൻ ഒരു കോട്ടയം നേതാവിന് അവസരം കിട്ടി. രാഷ്ട്രീയ സുഹൃത്തുക്കൾ എല്ലാം ഒത്തുകൂടി. സ്വാഭാവികമായും രാഷ്ട്രീയ ശത്രുക്കളെ വക വരുത്തുന്ന കാര്യം ആലോചനയ്ക്ക് വന്നു. പക്ഷെ അവിടെ ചില കരടുകളും ഉണ്ടായിരുന്നു. ആലോചനാ വിവരം അവരിൽക്കൂടി പുറത്തു ചോർന്നു പോയി.

രണ്ടാം നിയമസഭയിലെ പട്ടം താണുപിള്ള 
മന്ത്രിസഭ- 1960
ജനാധിപത്യഐക്യവും  രാജ്യക്ഷേമവും കാംക്ഷി ക്കുന്ന ചില പത്രങ്ങൾ വിവരങ്ങൾ ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. ജനാധിപത്യ ഐക്യം വാർത്തെടുക്കുന്ന തിൽ ഒരു നല്ല പങ്കു വഹിച്ച മന്ത്രി പി.റ്റി. ചാക്കോ ഈ നടപടികളിലെ അപകടം മനസ്സിലാക്കി. ജനാധിപ ത്യ  ഐക്യം കാത്തു സൂക്ഷിക്കുന്നതിന് ജന ങ്ങൾ കണ്ണിൽ എണ്ണ യൊഴിച്ച് നോക്കിയിരിക്ക ണമെന്ന് മുന്നറിയിപ്പ് നല്കി.  കോണ്‍ഗ്രസ് സംഘടന ഒരാഴ്ച കാലത്തോളം പ്രസ്താവന സംഘടനയായി. രാഷ്ട്രീയ ഗൂഢാലോചനയുമായി ബന്ധമുള്ളവരാണെന്നു ജനങ്ങൾ സംശയി ക്കുന്നവരെല്ലാം പ്രസ്താവനകൾ ഇറക്കി, തങ്ങളാണ് ജനാധിപത്യ ത്തിന്റെ കാവൽ ഭടന്മാരെന്നു വരുത്തുവാൻ. 

അവിടം കൊണ്ടും അവസാനിച്ചില്ല.

രംഗം അവിടെ അവസാനിച്ചില്ല. സംഘടനാതലത്തിലുള്ള പ്രസ്താവന സമരം നിയമസഭാകക്ഷിയുടെ ഉള്ളിലേയ്ക്കും കടന്നു. കോണ്‍ഗ്രസ് സംഘടനയിൽ യാതൊരു ഭിന്നിപ്പും ഇല്ലെന്ന പ്രസ്താവനയുമായി കോണ്‍ഗ്രസ് നിയമസഭാ കക്ഷി സെക്രട്ടറി നടന്നു ഒപ്പുവാങ്ങി. കോണ്‍ഗ്രസ് സംഘടനയിലെ കാര്യം പറയാൻ നിയമസഭാ കക്ഷിക്ക് എന്താകാര്യം? ഒരു നിയമസഭാംഗം ചോദിച്ചു. നിയമസഭാ കക്ഷിയിൽ ഭിന്നിപ്പില്ലെന്നാക്കി, അത് വെട്ടിത്തിരുത്തി. നിയമസഭാ കക്ഷിയിൽ ഭിന്നിപ്പുണ്ടെന്നു ആരും പറഞ്ഞിട്ടില്ലെന്നായി പ്രസ്തുത രംഗം. ഇല്ലാത്ത ഒന്നിനെ നിഷേധിക്കുന്നതിൽ താൻ കൂട്ടില്ലെന്ന് പറഞ്ഞു അദ്ദേഹം ഒപ്പിടാതെ മാറി. പലരും ഒപ്പിട്ടു. ചിലർ വായിക്കാതെപോലും. എന്തായാലും കോണ്‍ഗ്രസ് നിയമസഭാകക്ഷിയിൽ ഭിന്നിപ്പില്ലെന്ന് ഒരു സംയുക്ത പ്രസ്താവന വന്നു.

കോണ്‍ഗ്രസ് നിയമസഭാകക്ഷിയിലെ എല്ലാ അംഗങ്ങളും ഒപ്പു വയ്ക്കാത്ത ഈ സംയുക്ത പ്രസ്താവന ഒരു പ്രശ്നമായി. തങ്ങളുടെ പരിപാടികളെല്ലാം പുറത്തായ വസ്തുത ഈ ഗ്രൂപ്പ് രാഷ്ട്രീയക്കാർ മനസ്സിലാക്കി. ജനങ്ങൾ തങ്ങൾക്കെതിരാണെന്നും എന്താ വേണ്ടതെന്നു വീണ്ടും തേക്കടിയിൽ കൂടി യാലോചനയായി. തേക്കടിയിലെ തണുത്ത അന്തരീക്ഷം അവർക്ക് ഒരു ബുദ്ധി കണ്ടുപിടിച്ചു. തങ്ങളുടെ ശത്രുവാണ് ഈ ഗ്രൂപ്പ് രാഷ്ട്രീയമെല്ലാം കാണിക്കു ന്നതെന്ന് കോട്ടയത്തും ഏറണാകുളത്തും ഉള്ള രണ്ടു പത്രങ്ങൾ ഓരോ മുഖ പ്രസംഗങ്ങൾ എഴുതി. തിരുവനന്തപുരത്തു ഒരു പത്രത്തിനു കോട്ടയം നേതാവു പി. സി. ചെറിയാന്റെ ഒരു അഭിമുഖ സംഭാഷണവും. മൂന്നിലും ഒന്നുതന്നെ യായിരുന്നു, ഉള്ളടക്കം. കോണ്ഗ്രസ് നിയമസഭാ കക്ഷിയിലെ പി. കെ. അബ്ദുൾ ഖാദർ ഒരു മറുപടി പ്രസ്താവന ഇറക്കി. സംഗതികൾ ആരും പിടിക്കുന്നിടത്തു നിൽക്കുകയില്ലെന്ന് കണ്ടപ്പോൾ ഒരു സന്ധിയുണ്ടാക്കി മേലിൽ പ്രസ്താവന ഇറക്കരുതെന്ന്. പ്രസ്താവന നിറുത്തി ഇപ്പോൾ കുശുകുശുപ്പ് രാഷ്ട്രീയത്തിൽ ഏർപ്പെട്ടിരിക്കയാണ്. 

കോണ്‍ഗ്രസ്, പി. എസ്. പി പാർട്ടികൾ.

ഇങ്ങനെയെല്ലാമാണെങ്കിലും നിയമസഭയിൽ കോണ്‍ഗ്രസ് കക്ഷി ഒറ്റക്കെട്ടാണ്. ഒരു അപസ്വരവും ഒരിക്കലും കേട്ടിട്ടില്ല. ചോദ്യോത്തരവേളയിൽ പോലും ആ ഐക്യം പ്രകടമായിരുന്നു. കേരളത്തിലെ ഐക്യകക്ഷി ഭരണം തുടരണമെന്ന ജനങ്ങളുടെ ആവേശം, അതാണ്‌ ഈ ഐക്യ പ്രകടനത്തിന്റെ പിന്നിലുള്ളത്. പി.എസ്.പി. യെ സംബന്ധിച്ചിടത്തോളം നില ഭിന്നമാണ്‌. കോണ്‍ഗ്രസിൽ രാഘവ മേനോന് ഒരു മാർജിൻ കൊടുത്ത് നിറുത്തുന്നതുപോലെ പി. എസ് .പി. യിൽ ജോസഫ് ചാഴിക്കാടനെയും മാറ്റി നിറുത്താം. പിന്നെയും പി. എസ്. .പി. യിൽ തിരുവിതാംകൂർ രാഷ്ട്രീയമുണ്ട്, കൊച്ചി രാഷ്ട്രീയമുണ്ട്, മലബാർ രാഷ്ട്രീയമുണ്ട്, കേരളരാഷ്ട്രീയം കുറവാണുതാനും. ഭിന്നാഭിപ്രായങ്ങൾ ഒരു പാർട്ടിയിൽ ഉണ്ടായിക്കൂടാ എന്നില്ല. എന്നാൽ അവ നിയമ സഭാതലത്തിൽ പരസ്പരം പ്രയോഗിക്കുന്ന നില ഒരു ഗതികേടാണ്. മുഖ്യമന്ത്രി പട്ടം താണുപിള്ളയും, എം. നാരായണ കുറുപ്പും തമ്മിൽ ഈ സമ്മേളനത്തിലും ഒന്നിലധികം തവണ കുത്തി. ജനാർദ്ദനൻ ഇത്തവണ എന്തോ ശാന്തനായിരുന്നു. എങ്കിലും ഇടയ്ക്കിടയ്ക്ക് ആവേശം കാണിക്കാതെ ഇരുന്നില്ല. രോഗം കാരണം പി.കെ. കുഞ്ഞ് ആശുപത്രിയിലായിരുന്നു. എങ്കിലും പുറകില നിന്നുള്ള പ്രേരണ പലതിലും നൽകുന്നുണ്ടായിരുന്നു. അങ്ങനെ കാഴ്ചക്കാർക്ക് എന്തോ അസുഖമുണ്ടെന്ന് തോന്നിക്കുന്ന പോക്കായിരുന്നു പി. എസ്. പി. നിയമസഭാ കക്ഷിയുടെത്. പി. എസ്‌. പി. യെ സംബന്ധിച്ചിടത്തോളം അവയ്ക്കുള്ള അംഗങ്ങളിൽ ഭൂരിപക്ഷവും ഒന്നാംകിടക്കാരാണ്. അതാണ്‌ പാർട്ടിക്കുള്ളിലെ മത്സരത്തിന്റെ ഉറവിടവും. 

ലീഗിൽ സർവ്വത്ര സ്വച്ഛത.

മുസ്ലീം ലീഗ് - അവരുടെ ഇടയിൽ ആശയസംഘട്ടനമില്ല. അഭിപ്രായ വ്യത്യാസം ഇല്ല. ഭരണകക്ഷി അല്ലാത്തതുകൊണ്ട് നേതൃത്വത്തിനുള്ള വടം വലികളുമില്ല. സർവീസ് പ്രശ്നത്തിലാണ് ശ്രദ്ധ അധികവും. പക്ഷെ മുൻ അവസരങ്ങളിൽ ഒരു നല്ല താരമായി പ്രത്യക്ഷപ്പെടാറുള്ള സി. എച്ച്. മുഹമ്മദ്‌ കോയ പലപ്പോഴും നിശബ്ദനായിരുന്നു. ആർ. എസ്. പി. യ്ക്ക് ഒരംഗം നിയമസഭയിൽ ഉണ്ട്. ഒന്നു രണ്ടു ചോദ്യങ്ങൾ ചോദിച്ചതല്ലാതെ ബേബി ജോണ്‍ കാര്യമായി മറ്റൊന്നും ഈ സമ്മേളനത്തിൽ ചെയ്തില്ല. ഒറ്റയ്ക്കിരിക്കുന്നതിലുള്ള മടുപ്പാണോ, മുമ്പ് വാചാലനായ അദ്ദേഹത്തെ മൂകനാക്കി മാറ്റിയതെന്നറിവില്ല ./-
----------------------------------------------------------------------------------
* യശ:ശരീരനായ ശ്രീ. കെ.സി.സെബാസ്റ്റ്യൻ മുൻകാല കേരളരാഷ്ട്രീയത്തെപ്പറ്റി എഴുതിയ തെരഞ്ഞെടുത്ത ലേഖനങ്ങൾ തുടർന്ന് പ്രസിദ്ധീകരിക്കുന്നു:  
ധ്രുവദീപ്തി ഓണ്‍ലൈൻ .
------------------------------------------------------------------------------------------------------------------


Visit  




ധൃവദീപ്തി  ഓണ്‍ലൈൻ

www.dhruwadeepti.com



Dhruwadeepti.blogspot.de 

 






for up-to-dates and FW. link Send Article, comments and write ups to :

  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 

DISCLAIMER: Articles published in this online magazine are exclusively the views of the authors. 

Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
E-mail: dhruwadeeptionline@gmail.com

Dienstag, 17. November 2015

ധ്രുവദീപ്തി // Literature: കവിത- ഇങ്ങനെയും ജീവിതം / നന്ദിനി.

കവിത- 

   ഇങ്ങനെയും ജീവിതം:

നന്ദിനി.

 

വാക്കുകൾ ചേർത്തു വച്ചമ്മാനമാടിയിട്ടുൾ
പൊരുൾ ചീന്തിയെടുക്കുന്ന വസ്തുത ,
മനസ്സിൻ അകത്തളമാകെ ചികഞ്ഞു 
സ്വയമേ സ്തുതിപാഠമോതി തളർന്നുവോ ..

ആശങ്ക  മുറ്റിയിട്ടപരനിൽ പഴിചാരി 
ആശ നിരാശയ്ക്കൊരു മുഴം വഴിമാറി 
തെറ്റിൽ ശരിയിൽ പ്രവർത്തിദോഷങ്ങളിൽ 
ഉള്ളതെന്നോതി പഴികൾ തുടരവേ ..

കേൾക്കാനൊരു കാത് ചൊല്ലാനൊരു നാവ് 
ഇല്ലാത്തതുണ്ടെന്ന സങ്കല്പ്പസീമയിൽ 
പഴിയിൽ തുടങ്ങി പിഴയിൽ ഒടുങ്ങി 
     വെറുതെ എറിഞ്ഞുടയ്ക്കേണ്ടുവോ ജീവിതം ..

സത്യധർമ്മാദികളോതുന്നൊരു നാവിൻ 
തുമ്പത്തൊളിഞ്ഞിരിക്കുന്ന വിഷത്തുള്ളി 
അപരനിൽ വിദ്വേഷവിത്തു വിതയ്ക്കുവാ -
നുതകുന്ന ധാർമ്മികതയ്ക്കെന്തടിസ്ഥാനം ..  

ഒട്ടേറെയോതും വികടസരസ്വതി 
തിരിമറിഞ്ഞെത്തുന്നതാരറിഞ്ഞീടുന്നു,
വിധിച്ചോരപരനിൽ കുടികൊണ്ട നന്മയിൽ 
തിരിഞ്ഞു കൊത്തുന്നതും തൻ വിധി തന്നെയും .



Visit dhruwadeepti online / Twitter / Facebook etc:
www.dhruwadeepti.com

Mittwoch, 11. November 2015

ധ്രുവദീപ്തി // Church Today // വൃദ്ധ വിലാപം - // ക്രൂശിതരൂപവും മാർത്തോമ്മാ കുരിശും. // ടി. പി. ജോസഫ്, തറപ്പേൽ

വൃദ്ധ വിലാപം - // 
 
ക്രൂശിതരൂപവും മാർത്തോമ്മാ കുരിശും. // 

ടി. പി. ജോസഫ്, തറപ്പേൽ 

വിളക്ക് കൊണ്ടുവരുന്നത് പാറയുടെ കീഴിലോ, കട്ടിലിന്റെ അടിയിലോ വയ്ക്കാനാണോ ? പീഠത്തിൽ വയ്ക്കാനല്ലേ ? വെളിപ്പെടുത്താതെ മാഞ്ഞിരിക്കുന്ന ഒന്നുമില്ല. വെളിച്ചത്തു വരാതെ രഹസ്യമായിരിക്കുന്നതും ഒന്നുമില്ല. വി. മർക്കോസ് 4: 21: 22 വാക്യങ്ങൾ.



T. P. Joseph Tharappel
പ്രഭാഷകൻ അദ്ധ്യായം 3, 21-)0 വാക്യത്തിൽ പറയുന്നു: "അതികഠിനമെന്ന് തോന്നുന്നത് അന്വേഷിക്കേണ്ട, ദുഷ്കരമായത് പരീക്ഷിക്കുകയും വേണ്ട" എന്ന്. മാർത്തോമ്മാക്കുരിശിനെതിരായ കുരിശുയുദ്ധം ദുഷ്ക്കരമാണെന്ന് എനിക്കറിയാം. അതുകൊണ്ട് അതിൽ നിന്നും പിന്മാറിയാലോ എന്ന് ആലോചിച്ചു. പിന്നീട് ചിന്തിച്ചപ്പോൾ പിന്മാറേണ്ട എന്നാണ് മന:സാക്ഷി മന്ത്രിച്ചത്. അനാരോഗ്യം കാരണം എല്ലാം ദുഷ്കര മായിട്ടാണ് ചെറുപ്പം മുതലേ അനുഭവപ്പെട്ടിരുന്നത്‌. വടക്കെ ഇന്ത്യക്ക് പുറപ്പെടാൻ ആലോചിച്ചപ്പോൾ തന്നെ എല്ലാവരും എതിര് പറഞ്ഞു. അവിടെ ചെന്നപ്പോഴോ എല്ലാം അതി കഠിനമായിട്ടാണ് അനുഭവപ്പെട്ടത്.

ഒരു തീരാ നഷ്ടത്തിന്റെ കഥ.

കുട്ടിക്കാലത്ത് സമ്പാദിച്ചു വച്ച ഒരു ശീലമായിരുന്നു, പള്ളിയുടെ അടുത്തുകൂടി പോകാനിടയായാൽ പള്ളിയിൽ കയറി ഒരു വിസീത്ത കഴിക്കുക എന്നത്. പ്രായം ഏറെക്കഴിഞ്ഞും ആ ശീലം തുടർന്നു. പക്ഷെ, നമ്മുടെ ആ വിലപ്പെട്ട ചെങ്ങളത്തെ ഇടവകപ്പള്ളി പൊളിച്ചു കഴിഞ്ഞ് ആ ശീലം നിറുത്തേണ്ടി വന്നു. പള്ളിയിൽ കയറി ഇരിക്കുമ്പോൾ, കർത്താവിന്റെ മുൻപിൽ ഇരിക്കുമ്പോൾ, ഒന്ന് പ്രാർത്ഥിച്ചില്ലെങ്കിൽത്തന്നെ അവിടുത്തേയ്ക്ക് നമ്മുടെ വേദനകളെല്ലാം കാണാം. അറിയാം. ഒന്നും പറഞ്ഞില്ലെങ്കിൽത്തന്നെ കർത്താവ് എല്ലാത്തിനും ഒരാശ്വാസം തരുമായിരുന്നു. ഇന്ന് അങ്ങനെ കർത്താവിന്റെ മുൻപിൽ ഇരിക്കുവാനുള്ള ഭാഗ്യം 2011 നവംബറിൽ ഇല്ലാതായി. ഒരിക്കൽ, പള്ളിക്ക് പകരത്തിലുള്ള ഓഡിറ്റോറിയാം പള്ളിയുടെ ചുറ്റും നടന്നു നോക്കിയിട്ട് അതിലേയ്ക്ക് ഒരു പ്രവേശനകവാടവും കണ്ടില്ല. ആകെയുള്ളത് വി. അന്തോനീ സിന്റെ അടുത്തേയ്ക്ക് പോകുവാനുള്ള ഒരു വാതിൽ മാത്രം! കർത്താവിനെ പള്ളിക്കുള്ളിൽ പൂട്ടി ഭദ്രമായി വച്ചിരിക്കുകയാണ്. ആവശ്യമുണ്ടെങ്കിൽ അവിടുത്തെ അംഗരക്ഷകനെ കണ്ട്, (വിശുദ്ധ അന്തോനീസിനോട് ഒരു ബഹുമാനക്കുറവുമായല്ല ഇതെഴുതുന്നത്), വിവരം വല്ലതുമുണ്ടെങ്കിൽ അറിയിച്ചിട്ട് പോകാം. അത്രമാത്രം.


Old Church in Chengalam
ഒരിക്കൽ വിസീത്തയ്ക്കായി ചെങ്ങളത്തെ മർത്താസ് മഠത്തിലെ ചാപ്പലിൽ കയറി. ചുറ്റുപാടും നോക്കിയിട്ട് ക്രൂശി തരൂപം ഇല്ല. ക്രൂശിതനെ പടിയിറക്കി. പകരം അവിടെ മർത്തോമ്മാക്കുരിശു ബലി വേദിയിൽ സ്ഥാനം പിടിച്ചിരിക്കുന്നു . ഒരിക്കൽ എവിടെയോ വായിച്ചു, അതിരമ്പുഴ പള്ളിയിൽ നിന്നും അവിടുത്തെ വികാരിയച്ചൻ ക്രൂശിതരൂപം പടിയിറക്കി യെന്ന്. ആ വാർത്ത ശരിയോ തെറ്റോ എന്ന് ഞാൻ പോയി ഉറപ്പാക്കിയിട്ടില്ല. പക്ഷെ ശരിയാകാനാണ് മുഴുവനും സാദ്ധ്യത. ഇവിടെ, ക്രൂശിതരൂപം പടിയിറക്കാൻ അല്ലെങ്കിൽ പിന്നെ എന്തിനാണ് രണ്ടും കൂടെ ബലിവേദിയിൽ സ്ഥാപിച്ചി രിക്കുന്നത്. ഒരു രാത്രിയുടെ ഏകാന്തതയിൽ, അല്ലെങ്കിൽ സുപ്രഭാതത്തിൽ, ആരും കാണാതെ അതവിടുന്നു എടുത്തു മാറ്റുക, അത്രമാത്രം. ഉടനെ മാറ്റാൻ എന്തോ ഭയമുള്ളത് കൊണ്ടുമാത്രം ക്രൂശിതരൂപം തല്ക്കാലം അവിടെ വച്ച് പൊറുപ്പിക്കുന്നു.

ഇപ്പോൾ തടികൊണ്ടുള്ള മണികൾ ഉള്ള കൊന്തകളുണ്ട്. അവയിലെ കുരിശു ശ്രദ്ധിച്ചിട്ടുണ്ടോ? കുരിശിൽ ക്രൂശിതനെ വരച്ചു വച്ചിരിക്കുകയാണ്. കുറെ വിയർപ്പ് പറ്റിക്കഴിയുമ്പോൾ ക്രൂശിതൻ താനേ തേഞ്ഞു മാഞ്ഞു പോയ് ക്കൊള്ളും. ക്രൂശിതൻ ഉദ്ധിതനായിക്കൊള്ളും. പിന്നെ കുരിശു മാത്രം അവശേഷിക്കും. കുറെക്കഴിഞ്ഞു ഇറക്കുന്ന കൊന്തകളിൽ കുരിശിനു കുറെ തൊങ്ങലുകൾ പിടിപ്പിച്ചാൽ മതി. എളുപ്പത്തിൽ മാർത്തോമ്മാ കുരിശാക്കാം. അങ്ങനെ മാർത്തോമ്മക്കുരിശു കൊന്തകൾ കമ്പോളത്തിൽ ഇറങ്ങും.

1980 കളിൽ ബ. താന്നിക്കലച്ചൻ ചെങ്ങളത്ത് വികാരിയായിരുന്ന കാലത്ത് ഇവിടെ വീടുകളിൽ കൂടി മാർത്തോമ്മാക്കുരിശു പ്രയാണം നടന്നു. ഞാനും അതിൽ സജീവമായി പങ്കെടുത്തു. ക്രൂശിതരൂപം പടിയിറക്കാനുള്ള പുറപ്പാടായിരുന്നു അതെന്നു ഇപ്പോഴാണ് മനസ്സിലാകുന്നത്‌.

പിൽക്കാലത്ത് പെരുമ്പടവം ശ്രീധരനായ കുട്ടി ശ്രീധരൻ തന്റെ "അരൂപിയുടെ മൂന്നാം പ്രാവ് എന്ന നോവലിൽ തന്റെ കുട്ടിക്കാലത്തെപ്പറ്റി വിവരിക്കുന്നുണ്ട്. അച്ഛനെ നന്നേ ചെറുപ്പത്തിൽത്തന്നെ നഷ്ടപ്പെട്ടു. തനിക്കു കൂട്ട് അമ്മയും ഒരു പെങ്ങളും മാത്രം. മൂന്നുപേർക്കും കൂടി കൂട്ട് ദാരിദ്ര്യവും. എലഞ്ഞി സ്കൂളിൽ പഠിക്കുന്ന കാലം. ഉച്ചയ്ക്ക് ഊണ് കൊണ്ടുപോകുവാൻ നിവൃത്തിയില്ല. രാവിലെ കാപ്പി വയറുനിറയെ കുടിച്ചിട്ടുവേണ്ടേ ഉച്ചയ്ക്ക് ഊണ് കൊണ്ടുപോകുവാൻ. ഉച്ചയൂണിനു സ്കൂൾ വിടുമ്പോൾ, എല്ലാ കുട്ടികളും ഊണിനു പോകുമ്പോൾ, കുട്ടി ശ്രീധരൻ എന്ത് ചെയ്യും?

അവിടുത്തെ പഴയ പള്ളിയുടെ മുറ്റത്തേയ്ക്ക് കയറും. അന്ന് പഴയ പള്ളിയെ ഉണ്ടായിരുന്നുള്ളൂ. അവിടുത്തെ കിണറ്റിൽ നിന്നും വെള്ളം കോരി കുടിച്ച് ഏകനായി ഒട്ടിയ വയറുമായി, പള്ളിക്കകത്തേയ്ക്ക് കയറും. ബലിവേദിയിലെ ആ വലിയ ക്രൂശിത രൂപത്തിന്റെ മുമ്പിൽ തൂണിൽ ചാരിയിരിക്കും. അപ്പോൾ മനസ്സിലാക്കും ക്രൂശിതന്റെ വയറും, തന്റെ വയറും ഒരുപോലെ ഒട്ടിയതാണെന്ന്. ക്രൂശിതൻ തന്റെ ബുദ്ധിമുട്ടുകൾ എല്ലാം മനസ്സിലാക്കുന്നുണ്ട്, എന്ന സന്തോഷത്തിൽ ആശ്വാസം കണ്ടെത്തും. ബലിവേദിക്കടുത്തുള്ള തൂണിൽ ചാരിയിരുന്ന്കൊണ്ടാണ് ആശ്വാസം കൊണ്ടിരുന്നത്. പുരോഹിതരും അവരുടെ കൂട്ടുകാരും ചേർന്ന് നിരവധി ഗ്രനേറ്റുകൾ വച്ചു തകർത്തുകളഞ്ഞ പഴയ ചെങ്ങളം പള്ളിയേക്കഴിഞ്ഞും ഇടുങ്ങിയതും കൂടുതൽ തൂണുകൾ ഉള്ളതുമായ ആ പഴയ പള്ളിയിലെ ക്രൂശിതരൂപമായിരുന്നു കുട്ടിശ്രീധരന് ആശ്വാസം പകർന്നത്.

മാർത്തോമ്മക്കുരിശ്  സമം ഹിറ്റ്ലറുടെ സ്വസ്തിക.

സക്രാരിയിൽ ഈശോ എഴുന്നള്ളിയിരിക്കുന്നു. തിരുവോസ്തിയിൽ കർത്താവിന്റെ സജീവ സാന്നിദ്ധ്യമുണ്ട്, എന്നെല്ലാം നമ്മൾ ദൃഡമായി വിശ്വസിക്കുന്നു. പക്ഷെ നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്നത്‌ നമ്മുടെയെല്ലാം പാപങ്ങൾക്ക്‌ വേണ്ടി ജീവനർപ്പിച്ച കുരിശിലെ ഈശോയെ മാത്രം. നമ്മൾ വിങ്ങിപ്പൊട്ടി സ്വല്പം ആശ്വാസം തേടി പള്ളിയിൽ കയറുമ്പോൾ നമ്മൾക്ക് കാണാവുന്നത്‌ കുരിശിലെ ഈശോയെ മാത്രം.


ഈശോ സുവിശേഷത്തിൽ പറഞ്ഞിരിക്കുന്നത് തന്നെ പിഞ്ചെല്ലുവാൻ ആഗ്രഹിക്കുന്ന ഏവനും അവന്റെ കുരിശുമെടുത്തുകൊണ്ട് തന്റെ പിന്നാലെ ചെല്ലണ മെന്നാണ്. ജീവിതമാകുന്ന  ആ കുരിശിന്റെ വഴിയുടെ അവസാനം എവിടെയാണ്, ഗാഗുൽത്താമലയിലെ കുരിശിന്റെ ചുവട്ടിൽ. ഈശോ അവിടെ ആ കുരിശിൽ കിടന്ന് ഹൃദയം പൊട്ടി മരിക്കുന്നു. ഈശോയുടെ ഈ ലോകത്തിലെ അന്ത്യം കുരിശിലായിരുന്നു. അതുപോലെ നമ്മുടെയൊക്കെ അന്ത്യം നമ്മുടെയൊക്കെ കുരിശായ മരണശയ്യയിൽ.

ആ ലക്ഷ്യം വച്ചാണല്ലോ നമ്മൾ മുന്നോട്ട് നീങ്ങുന്നത്‌. ആ ശയ്യയിൽ കിടന്നു അന്ത്യശ്വാസം വലിക്കാതെ നമ്മളാരും ഉത്ഥാനം ചെയ്യുന്നില്ല. ഉത്ഥാനം നമ്മുടെ വിശ്വാസത്തിന്റെ ഭാഗം ആണ്. അപ്പോൾ നമ്മുടെ പച്ചയായ ജീവിതത്തിന്റെ നമുക്ക് ദൃശ്യമായ അന്ത്യം മരണശയ്യയിൽ കിടന്നു അന്ത്യശ്വാസം വലിക്കുക എന്നത്. അപ്പോൾ നമുക്ക് തുണയേകുന്നത് കുരിശിൽ കിടന്നു അന്ത്യശ്വാസം വലിക്കുന്ന ക്രൂശിതനായ യേശുവാണ്. അല്ലാതെ തിയോളജി നിറഞ്ഞു തുളുമ്പുന്നു എന്ന് അവർ വാദിക്കുന്ന മാർത്തോമ്മാക്കുരിശല്ല. ആ സത്യം ആർക്കാണ് നിഷേധിക്കുവാൻ സാധിക്കുക? പിന്നെ എന്തിനാണ് ക്രൂശിതരൂപത്തെ പള്ളികളിൽ നിന്നും പടിയിറക്കുന്നത്?

ഗാന്ധിജി പറഞ്ഞിരിക്കുന്നത് ഏറെ ശ്രദ്ദേയമാണ്: "ഭൂരിപക്ഷത്തിനുവേണ്ടി ന്യൂനപക്ഷത്തെ ഇല്ലായ്മ ചെയ്യുവാൻ പാടില്ല, ആ ന്യൂനപക്ഷം ഒറ്റയാൾ മാത്രമായിരിക്കും".../ -

തുടരും. / 
 ------------------------------------------------------------------------------------------------------------------------------------------



Visit  




ധൃവദീപ്തി  ഓണ്‍ലൈൻ

www.dhruwadeepti.com



Dhruwadeepti.blogspot.de 

 






for up-to-dates and FW. link Send Article, comments and write ups to :

  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 

DISCLAIMER: Articles published in this online magazine are exclusively the views of the authors. 

Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."

 

Donnerstag, 5. November 2015

ധ്രുവദീപ്തി // Divine Thoughts // Family // Happiness in Marriage / by Elsy Mathew, Bangalore.

Divine Thoughts // Family // Happiness in Marriage / by Elsy Mathew, Bangalore.


 Happiness in Marriage - 

A good marriage is like an incredible retirement fun. 
You put everything you have into it during your productive life, 
and over the years it turns from silver to gold to platinum-Willard Scott. 


 A wedding is an event, 
but marriage is an achievement –Anonymous


 You husbands must live with your wives with the proper understanding that 
 they are the weaker sex. 
Treat them with respect, because they also will receive, together with you, 
God’s gift of life. 
Do this so that nothing will interfere with your prayers. (1 Peter 3:7) 



  by Elsy Mathew, Bangalore.

Elsy mathew
Monica married Robert. At the end of the wedding party, Monica's mother gave her the passbook of a newly opened saving account in a bank. The passbook showed a deposit of Rs 1,000. While handing over the passbook, her mother said, “Monica, take this passbook. Keep it as a record of your married life. When there's something happy and memorable happening in your new life, put some money in. Write down what the occasion is about next to the line. The more memorable the event is, the more money you put in. I've done the first one for you today. Do the others with Robert. When you look back after years, you can know how much happiness you've had.” Monica shared this with Robert on getting home. They both thought it was a great idea and were eagerly awaiting the opportunity to make the second deposit. The deposits grew during the years.

— 7 Feb: Rs 100, first birthday celebration for Robert after marriage

— 1 Mar: Rs 300, salary rise for Monica
— 20 Mar: Rs 200, vacation trip to Goa
— 1 Jun: Rs 1,000, Robert got promoted
and so on...

However, after a few years, they started fighting and arguing about trivial things. They didn't talk much. They regretted that they had married the wrong people in the world. There was no more love. One day, Monica talked to her Mother. “Mom, we can't stand it anymore. We have mutually agreed to a divorce. I can't imagine how I decided to marry this guy!” Her mother said, “Sure, Monica. That's no big deal. Just do whatever you want if you really can't stand it. But before that, do one thing first. Remember the savings account passbook I gave you on your wedding day.  Take out all the money and spend it. You shouldn't keep any record of such a poor marriage.” 

Monica thought it was a good idea. So she went to the bank and waited at the queue, planning to cancel the account. While she was waiting, she took a look at the passbook entries. She looked, looked and looked. Then the memory of all moments that brought joy and happiness came flooding to her mind. Her eyes were then filled with tears. She left and went home. When she was home, she handed the passbook to Robert and asked him to spend the money before getting the divorce. The next day, Robert gave the passbook back to Monica. She found a new deposit of Rs 5,000. And a line next to the record: “This is the day I noticed how much I've loved you through all these years and how much happiness you've brought me.” They hugged and cried, putting the passbook back to the safe. Do you know how much money they had saved when they retired? I did not ask. I believe the money did not matter anymore after they had shared so many happy and memorable years in their life. When you fall, in any way, don’t look at the place where you fell. Instead try and see where you slipped. Life is about correcting mistakes.

"You wives must submit to your husbands, so that if any of them do not believe God's word, your conduct will win them over to believe. It will not be necessary for you to say a word, because they will see how reverent your conduct is". (1 Peter 3: 1)

A pastor in England says that he has saved many marriages simply by showing the married couple motion pictoures of their happy wedding day, whenever a serious misunderstanding develops that could split the union. The clergyman takes movies of the newlyweds as they  leave his church then suggests that they see him if they quarrel. “By the time the film is half over most couples are holding hands,” the 51 year old pastor explained. “And by the time it’s over they’re as happy as they were when they walked out of my church on  their wedding day.” It is good for all to get back to fundamentals from time to time. But we ought not to wait until trouble or emergencies force us to do so. These can be averted if we do it with regular frequency. Not only the marriage ceremony, but the Ten Commandments and the many revealed truths of God should be kept at our finger tips. Keep familiar with the basic principles of your religious and moral life.

A man asked his father -in-law, " Many people praised you for your successfull marriage. Could you please share with me your secret"? The father -in-law answered with a smile, " Never criticize your wife for her shortcomings or when she does something wrong. Always bear in mind that because of her shortcomings and weakness, she could not find a better husband than you."

We all look forward to being loved and respected. Many people are afraid of losing face. Generally, when a person makes a mistake, he will look around to find a scapegoat to point a finger at. This is the start of a war. We should always remember that when we point one finger at a person, the other four fingers are pointing at ourselves. Do not marry a person whom you know you can live with, only marry someone that you cannot live without.

"Men always need a beutiful wife, caring wife, adjustablewife, cooperative wife; but unfortunately law allows only one wife -Anon.
Men ought to love their wives just as they love their own bodies, A man who loves his wife loves himself.( Ephesians 5:28)". 

 
In life, there are enough times when we are disappointed, depressed and annoyed. We don't really have to go looking for them. We have a wonderful world that is full of beauty, light and promise. Why waste time in this world looking for the bad, disappointing or annoying when we can look around us, and see the wondrous things before us. I believe that we are happiest when we see and praise the good and try our best to forget the bad.


 Someone has said that marriage is like a zipper. There are two rows of teeth on a zipper. These teeth fit into one another very neatly. But you can never fasten the zipper unless you use the little zip that draws the teeth together and locks them. In marriage it is the same way. Two people may be as close together as the two sides of a zipper, but if they leave God out of their life and marriage, then they are like a zipper without its zip. It just won't work. As Bishop Sheen used to say, "it takes three to get married. a man and a woman and God.

They must teach what is good, 
in order to train the younger women to love their husbands and children, 
to be self-controlled and pure, 
and to be good housewives who submit to their husbands, 
so that no one will speak evil of the message 
that comes from God. (Titus 2:4).
 ----------------------------------------------------


Visit  
ധൃവദീപ്തി  ഓണ്‍ലൈൻ 
Dhruwadeepti.blogspot.de
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER: Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."

Sonntag, 1. November 2015

ധ്രുവദീപ്തി //Autobiography // Journey of a Missionary Priest // People and the Place : by Fr. george Pallivathukal


Autobiography // 

Journey of a Missionary Priest // 

People and The Place

Fr. George Pallivathukal


Before I could begin my apostolic journey effectively I needed more information. So I asked Fr. Paymans to tell me something about the people of the place amoung whom we have to live and work and about the place itself. I wanted to know about the culture and the social customs of these people. A missionary needs to be an anthropologist. Otherwise he or she is going to be an utter failure. Fr. Paymans knew his people well. Many scholars, like Stephan Fuchs S. V. D, when they wanted to write about the Gonds and Baigas of Mandla district, would come and stay with Fr. Paymans and learn from him about these people.


Fr. George Pallivathukal

We used to sit for hours in the evenings talking about the püeople : their religious beliefs, their customs, and their feasts both seasonal and personal from birth to death and after. How they celebrate the birth of a child, their marriages, customs, celebrations after death and burial etc; the kind of tribal songs and dances and a variety of other information connected with the life of the people. The tribals were very rich in their culture. There were many good elements in their culture. Fr. Paymans would never interfere with their culture or social customs. On the contrary if he went for a marriage he would also follow all the customs connected with the celebration.

Tribals:

As mentioned earlier the tribals of Mandla district are predominantly Gonds and Baigas.Besides these there are also some smaller groups living in the villages. They were there for functional reasons. One group is called Pankas or Panikas. They are village gards. They are meant to collect information about the village to which they are appointed and send weekly reports to the nearest police station.

Pankas are not tribals. They are more sociable than the Gonds and their Guru is the great poet Kabir Das. Then there are Lohars or Blacksmiths and Agarias who made agricultural implements. Agarias made steel from iron ore, but on a small scale. They are also famous for making ploughshares. Ahirs,also called Yadavs, are also found in villages. They are defferent from the Yadavs of Bihar and Uttar Pradesh.
Thribal women with their children
Mandla Ahirs are an offshoot of the Gonds. Ahirs are the official cooks in the village. Anybody can eat the food cooked by an Ahir. Their main occupation is looking after the cattle of the village. Some are farmers. Then there are Dhemmers who live along the river banks and their main job is fishing and ferrying people across the river. Dhobas are a small group of people found only in the eastern part of Mandla district. Dhobas as a group do not have any special function in the village. They cultivate their lands and earn their livelihood. Dhobas like Pankas are a friendly type of people..

The taibal district of Mandla is situated in the eastern part of Madhya Pradesh and is surrounded by Satpura mountain range. There are thick forests all around and in between there are  valleys and plains where the traibals live. Land is fertile and the main occupation of the people arround here is agriculture. They have quite a number of cattle heads which help in the agriculture. Forests are another source of their livelihood. Farmers depend much on the rain water for their cultivation. Normally they get 55 inches of rain in a year. If there is scarcity of rain in a year, that year is a year of famine.

Narmada river
Narmada river, considered to be a holy river by the Hindus, originates from Amarkantak in Mandla district and flows through the heart of Mandla providing water for the people. Narmada is 1300 kilometers long and she passes through several districts of Madhya Pradesh, flows into Gujarat where she joins the Arabian sea. There are many tributaries like Burner, Halon, Karmer flowing into Narmada. But the important fact is that all the water of these rivers was flowing into the sea. Neither the Government nor any other agency had done anything in those days to harness the rich resource of water which could be used by the farmers for their cultivation and other domestic needs. Later the Goverment built the Bargi Dam in Narmada near Jabalpur and many small Dams in her tributaries.

Exploiters:

There were several small towns in Mandla district, but they are all in the hands of caste Hindus who are business people. In the past local markets were in the hands of Hindus busuness people. They were also money lenders. They exploited the villagers and kept them poor. At the time marriages, and funerals villagers used to take loans on higher interest from the money lenders which they were not able to pay back. As a result either they lost the little land they had or became bonded labourers for generations. They were illiterate and hence they could not keep any accounts of their transactions.

What the landlord or the money lending bania said was the account. The cash crops which the farmers produced were bought by the business class at a very cheap rate; this way also the villagers were cheated and exploited. Muslims who were spread out in different parts of the district were also businessmen end expoliters. These are some valuable information which I have procured from a veteran missionary about the place and the people whom I started serving fifty years ago.

Knowing the Method of Evangelization.

Fr. Paymans, in his after-dinner discourses continued to narrate the origin of mission work in Mandla district. When the Dutch missionaries came to Jabalpur and started mission work in Mandla district, they did not know how to start the work and how to proceed with it. So they turned towards the Belgian jesuits of Chotanagpur for help and guidance. On the request of Mgr. Dubbelman of Jabalpur, Bishop Oskar Severin S.J. of Ranchi had visited Jabalpur and both of them had toured the Mandla district offering guidance and encouragement to the Dutchman working there.

Chotanagpur church suplied number of trained catechist and school teachers to work in the Mandla mission. The church in Mandla owes much gratitude to these pioneering lay missionaries for their effort to establish faith communities at the grass root level facing much opposition, difficulties and privations.

The Chotanagpur Model

Chotanagpur was a model for new budding Churches. Fr. Leevens S. J. was the first Belgian missionary to reach Ranchi, the capital of Chotanagpur. Fr. Leevens noticed that the poor tribal farmers there were exploited, their land illegally appropriated by rich landlords, sometimes even using muscle power. People were fighting court cases to recover their land. For farmers land is their life. Fr. Leevens plunged into the poor farmer's struggle. He learned the land revenue laws and fought several court cases in favour of the farmers and managed to recover their land. He introduced Jesus to them. People accepted his God as their God, his Guru as their Guru. Village after village became christian. The priests instructed the people in their faith, they insisted on sacramental catechists after baptism to deepen their faith in Jessus.
 
Children of Coolies in Chotanagpur 
1880
Today the Chotanagpur christians, whereever they go, are not ashamed or afraid of saying that they are christians. Their faith foundation has been very strong.Other Jesuits followed Fr.leevens. They knew that without education the devolopment of these people could not be achieved and they could not be made to stand on their own feet. So whereever they built a Church they also constructed schools for the education of the children, primary, middle, highschools and a degree collage in Ranchi. Local vocations were in plenty and so the Jesuits opened an apostolic school and a major seminary for priesly formation. This was the St. Albert's seminary, Ranchi where I too was fourtunate enough to prepare myself for my priesthood. The Jesuit missionaries knew that without lay assistance priests alone could not build up faith communities. So they started a catechist ' training school at Tongo and trained suitable candidates. Mandla mission was getting catechists from this training centre.

Health care of the villagers was considered to be an important service. Women religious opened dispensaries and referral hospitals to cater to the health of the people. Missionaries taught people to cultivate their land on a co-operative basis. The Jesuits started a cooperative Bank in Ranchi where where people could deposit their money and earn interest. They could also borrow money at low interest in time of need, thus freeing the villagers from the clutches of money lenders and banias. /- 

 ----------------------------------------------------
Visit  

ധൃവദീപ്തി  ഓണ്‍ലൈൻ 
Dhruwadeepti.blogspot.de
for up-to-dates and FW. link Send Article, comments and write ups to :


  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany, 
in accordance with the European charter on freedom of opinion and press. DISCLAIMER: Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."