ധ്രുവദീപ്തി// Religion //
സീറോമലബാർസഭ
അല്മായരുമായി സംഭാഷണത്തിൽ ഏർപ്പെടണം. ക്രിയാത്മകമായ കൂട്ടുത്തരവാദിത്വം
നിർവഹിക്കണം. //
ജോർജ് കുറ്റിക്കാട്ട്
കേരളത്തിലെ സീറോമലബാർ സഭയുടെ നേതൃത്വം- വൈദികരും മെത്രാന്മാരും- ലോക കത്തോലിക്കാസഭയുടെ ഉള്ളിലിരുന്നുകൊണ്ട് ക്രിസ്തീയതയെ കാർന്നുതിന്നു നശിപ്പിക്കുകയാണ്. മുൻ സീറോമലബാർ സഭയുടെ കർദ്ദിനാൾ മാർ വർക്കി വിതയത്തിലിന്റെ പ്രവചനം ഇപ്പോൾ പൂർണ്ണമായും നിർഭാഗ്യവശാൽ വാസ്തവമായി നാം നേരിൽ കാണുന്നു.
|
Pope Francis-He is the First Pope to ride arround town in a little tiny Car. Renault R4, |
ഫ്രാൻസിസ് മാർപാപ്പയുടെ നേതൃത്വത്തിൽ നിലനിൽക്കുന്ന ലോക കത്തോലിക്കാ സഭയ്ക്ക് കനത്ത വെല്ലുവിളിയായിട്ടാണ് സീറോമലബാർ സഭയെന്നപേരിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. അമേരിക്ക, കാനഡ, ആസ്‌ട്രേലിയ, ഇൻഗ്ലണ്ട്, യൂറോപ്പ് തുടങ്ങിയ കേന്ദ്രങ്ങളിൽ ഇവർ മെത്രാന്മാരെ സ്ഥാപിച്ചു കഴിഞ്ഞു. ഇങ്ങനെയുള്ള സഭാപരമായ പ്രവർത്തനങ്ങളുടെ കാര്യത്തിൽ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുകയാണുണ്ടായത്. "അല്മായർ" എന്ന് വിളിപ്പേരുള്ള സഭാംഗങ്ങളോട് സഭാപരമായ കാര്യങ്ങളെക്കുറിച്ചു സഭാധികാരികൾ ആശയവിനിമയം നടത്തിയിരുന്നില്ല. ഈ അല്മായർക്കെന്ത് കാര്യം?, "പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്തെന്തു കാര്യമെന്ന മട്ടിലാണ് സീറോ മലബാർ സഭാനേതൃത്വം കാര്യങ്ങൾ നിർവഹിച്ചത്. മെത്രാൻനിയമന പ്രഖ്യാപനം പോലും മാദ്ധ്യമത്തിൽക്കൂടി വന്നുകഴുയുമ്പോഴാണ് അല്മായൻ അക്കാര്യം അറിയുക. എന്നാൽ നിയമിക്കപ്പെട്ട അധികാരികളുടെ പ്രവർത്തന കേന്ദ്രആസ്ഥാനമുറപ്പിക്കാൻ അല്മായർ വേണം. അതായത് സദസ്സിൽ ആൾക്കൂട്ടം വേണമല്ലോ! മെത്രാസനമന്ദിരം ഉത്‌ഘാടനം ചെയ്യണം, പുതിയ പള്ളികൾ പണിയണം, അങ്ങനെ പലതിനും. കുർബാനപ്പണം, ഡൊണേഷൻ, മറ്റുതരത്തിലുള്ള പിരിവുകൾ ലഭിക്കണമെങ്കിൽ അല്മായർ വേണം, അതിനു ആദ്യമേതന്നെ അവരുടെ കുറെ ശിങ്കിടികളെ വികാരിമാർ അവർക്കായി രംഗത്തു മുൻകൂറായി തയ്യാറാക്കിയിരിക്കും.
|
ഫ്രെയിബുർഗ് ചർച്ചയ്‌ക്ക്ശേഷം.
ഫാ. ലുഡ്വിഗ് ബോപ്പ് (R) ജോർജ് കുറ്റിക്കാട്ട് ( L ) |
1990 കളിൽ എനിക്ക് അന്ന് നേരിട്ട് ബോധ്യപ്പെട്ട ചില കാര്യങ്ങൾ ഇവിടെ പറയാം. ജർമ്മനിയിൽ സീറോമലബാർ റീത്തിലെ മലയാള കുർബാനക്രമം ഉണ്ടാകുന്നതിനു വേണ്ടി ഞാൻ കേരളത്തിലെ ചില രൂപതകളിലെ മെത്രാന്മാരും ചില വൈദികരുമായും ബന്ധപ്പെട്ടു നോക്കി. അവർക്കാകട്ടെ ഇതൊരു ലാഭമില്ലാത്ത ആത്മീയ വ്യാപാരക്ക രാർ ആണല്ലോ! ഇക്കാര്യം ഞങ്ങളു ടെ സഭാതല പരിധിയിൽപ്പെട്ട കാര്യമല്ലായെന്നു പറഞ്ഞു എന്റെ താൽപ്പര്യം അന്ന് അവർ വെറുതെ തള്ളിക്കളഞ്ഞു. ഞാൻ ഒരു ജർമ്മൻകാരൻ വൈദികനുമായി ഇക്കാര്യം സംസാരിച്ചു. ഹൈഡൽബെർഗ് കത്തോലിക്കാ ഇടവക വികാരി ആയിരുന്ന ഫാ. ലുഡ്വിഗ് ബോപ്പ്. അദ്ദേഹം ഉടൻതന്നെ എന്റെ താൽപ്പര്യം സ്വീകരിച്ചു. ഫ്രെയ്‌ബുർഗ് രൂപതാദ്ധ്യക്ഷനുമായി ബന്ധപ്പെട്ടു. ഞങ്ങളെ ചർച്ചയ്ക്കായി ഫ്രെയ്‌ബുർഗ് ബിഷപ്പ് ക്ഷണിച്ചു. ഞങ്ങളുടെ താൽപ്പര്യങ്ങൾ അറിയിക്കാൻ കഴിഞ്ഞു. ഇക്കാര്യത്തിൽ ഉത്തരവാദപ്പെട്ട തീരുമാനം എടുക്കേണ്ടിയിരുന്നത് ഏഷ്യൻ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന, മുൻ കർദ്ദിനാൾ സോളിച് ആയിരുന്നു. അദ്ദേഹം ചർച്ചകൾക്കിടെ ഒരു തുറന്ന യാഥാർത്ഥ്യം എന്നെ നോക്കി പറഞ്ഞു. "നിങ്ങളുടെ നാട്ടിലെ മെത്രാന്മാരും വൈദികരും ജർമ്മനിയിൽ വന്നു പള്ളികളിൽ പോയി കുർബാനയും നടത്തി പ്രസംഗവും നടത്തി പണപ്പിരിവും നടത്തി തിരിച്ചു അവരുടെ സ്വന്തം നാട്ടിലെത്തിക്കഴിയുമ്പോഴാണ് ഇവിടെ അവരൊക്കെ വന്നിരുന്നു വെന്ന് പോലും ഞങ്ങൾക്ക് അറിവ് കിട്ടുന്നത്." ഇത്തരമൊരു അറിവ് എനിക്ക് പുതിയതായിരുന്നില്ല, എന്നിരുന്നാലും സീറോമലബാർ മെത്രാന്മാരെപ്പറ്റിയും വൈദികരെപ്പറ്റിയും എനിക്ക് ലഭിച്ച ഈ അറിവ് എന്നെ അത്രയേറെയും അത്ഭുതപ്പെടുത്തിയിരുന്നില്ല. അതുപക്ഷേ യാതൊരു പ്രതികരണമില്ലാതെ അപ്പോൾ തലകുനിച്ചു ഇരിക്കേണ്ടിവന്നു..
എന്തായാലും ജർമനിയിൽ ഔദ്യോഗികമായി മലയാള ഭാഷയിൽ കുർബാന നടത്തുവാൻ ആദ്യമായി ഫ്രെയ്‌ബുർഗ് ലത്തീൻ രൂപത മെത്രാൻ അനുവാദം നൽകി. സീറോമലബാർസഭയുടെ ഒരു ഇടവകയല്ല അന്ന് ഞങ്ങൾക്ക് അനുവദിച്ചത്. ഇന്നും അനുവദിക്കപ്പെട്ടിട്ടില്ല. ആ അനുവാദം ജർമ്മനിയിൽ മലയാളം കുർബാന നടത്തുവാൻ മാത്രം ആയിരുന്നു. ആദ്യം ഞാൻ തന്നെ ഒരു മലയാളി വൈദികനെ അന്ന് ഞങ്ങളുടെ ഉദ്ദേശസാദ്ധ്യതയ്ക്കായി കണ്ടെത്തേണ്ടിയിരുന്നുവെന്നതാണ് ഏറെ വിഷമകരമായ യാഥാർത്ഥ്യം. ഹൈഡൽബെർഗ്ഗിലുള്ള വിശുദ്ധ ബോണിഫാസിയൂസ് കത്തോലിക്കാ പള്ളിയും ഞങ്ങൾക്ക് വിട്ടുതന്നു. ത്യാഗമന:സ്ഥിതിയുള്ള, stipend വാങ്ങാത്ത മലയാളി വൈദികനെയും കണ്ടെത്തി. എന്നാൽ കാലങ്ങൾക്കു ശേഷം ഇവിടേയ്ക്ക് എത്തിവന്ന വൈദികർ തെറ്റായ വിവരങ്ങൾ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു, ജർമനിയിൽ സീറോമലബാർ ഇടവകയുണ്ടെന്നും, ഞങ്ങൾ അവിടെ വികാരിയായണെന്നും, സീറോമലബാർ സഭയുടെ ജർമൻ കോ-ഓർഡിനേറ്റർ ആണ്, എന്നൊക്കെയുള്ള കള്ളവാർത്തകൾ .! ഇവർ stipent വാങ്ങുന്നവർ ആയിരുന്നു. ഇപ്പോഴും ജർമ്മനിയിൽ ഒരു സീറോമലബാർ ഇടവകയുമില്ല, രൂപതയുമില്ല. മലയാളം കുർബാന ചില സ്ഥലങ്ങളിൽ നടത്തുന്നു. അത്രമാത്രം.
സാമ്പത്തിക അഭയാർത്ഥികൾ
ഇപ്പോഴാകട്ടെ, കേരളത്തിലെ മെത്രാന്മാരും വൈദികരും രാഷ്ട്രീയ അഭയാർത്ഥികളെപ്പോലെ സന്ദർഭം നോക്കിനിൽക്കുകയാണ്, സാമ്പത്തിക അഭയാർത്ഥികളായി യൂറോപ്യൻ രാജ്യങ്ങളിലേയ്ക്ക് കടന്നുകൂടാൻ. കേരളത്തിലെ വൈദികരും മെത്രാന്മാരും കന്യാസ്ത്രികളും ഇപ്രകാരം കാത്തിരിക്കുന്നത് സേവനത്തിന്റെ പേരിലാണ് എന്നാണു പൊതുവെയുള്ള ഭാഷ്യം.. യാഥാർത്ഥ്യം നേരെ മറിച്ചാണ്. ഇവരെല്ലാം തികച്ചും സാമ്പത്തിക അഭയാർത്ഥികളാണ്. മലയാളികൾ സീറോമലബാർ സഭാംഗങ്ങളായ അല്മായർക്ക് ആർക്കെങ്കിലും ഇക്കൂട്ടരിൽനിന്ന് മാനുഷിക ധാർമ്മിക സഹായം വല്ലതും ലഭിച്ചിട്ടുണ്ടോയെന്ന് സഭാകാര്യങ്ങളിൽ വൈദികർക്കും മെത്രാന്മാർക്കും ചേർന്ന് സഹകരിച്ചിട്ടുള്ള എനിക്ക് സ്ഥിരീകരിക്കുവാൻ ബുദ്ധിമുട്ടുണ്ട്. ഉദാഹരണം, ജർമ്മനിയിലെ അക്കാലത്തെ മലയാളികളുടെ സമൂഹത്തിനന്നു ആവശ്യമായിരുന്ന ഘട്ടങ്ങളിൽ സ്വന്തം നേട്ടം മാത്രം കൊയ്യാൻ അവർ അവസരം നോക്കിയ അനുഭവം മറക്കുന്നില്ല. ജർമ്മനിയിലെ മലയാളി നേഴ്‌സുമാരുടെ ജോലി പ്രശ്നം സംബന്ധിച്ച പ്രതിസന്ധികൾ മാത്രം മതിയായ ഉദാഹരണമാണ്. ഇപ്പോഴും പലരും അഭിപ്രായപ്പെടുന്നുണ്ട്, ജർമ്മനിയിലെ രണ്ടാം ഇന്ത്യൻ യുവതലമുറയ്ക്ക് ഉപകരിക്കത്തക്ക സെമിനാറുകളും ചർച്ചാഫോറങ്ങളും സാമൂഹ്യ ജീവിതത്തിൽ ധാർമ്മികവും മാനുഷികവും ആത്മീയക്ഷേമകാര്യങ്ങളിലും നൽകാവുന്ന പലവിധ അറിവുകളും പങ്കുവയ്ക്കാൻ വേണ്ടിയുള്ള വേദികൾ തരപ്പെടുത്തുവാൻ കഴിയുമോയെന്ന്. അതിനായി മലയാളി വൈദികർക്ക് തീരെ സമയം ഇല്ല.
അവകാശങ്ങൾ അംഗീകരിക്കുക. അല്മായന്റെ കല്ലറയ്ക്ക് ലക്ഷങ്ങൾ വില നൽകണം....?
|
Archdiocese of Ernakulaam , Angamali |
കേരളത്തിൽ സീറോമലബാർ സഭയുടെ മെത്രാന്മാരും ഇടവക വൈദികരും എന്ന് വിളിക്കപ്പെടുന്ന വർ 1940 കളിൽ ജർമ്മനി ഭരിച്ചിരുന്ന "നാസികളുടെ" മറ്റൊരു അവതാരമായി ആ സഭയിൽ മാറി. ഇപ്രകാരം ഒറ്റവാക്കിൽ പറയാൻ കഴിയും. അവർ എതിർവാകളുടെ നാവരിഞ്ഞും ചെറുത്തു നിൽക്കു ന്നവരുടെ കഴുത്തരിഞ്ഞുംഅരുതേ യെന്നുപറഞ്ഞു കരഞ്ഞു കാലുപി ടിക്കുന്നവർക്ക് നാസികൾ അപകട കാരികളായിരുന്നു., ഇത്തരം" സീറോമലബാർ സഭാ "ഉദ്യോഗസ്ഥർ" ഇരിക്കുന്ന അവരുടെ ഓഫീസുകളാകട്ടെ വിശ്വാസികളുടെ അന്ത്യം വരുത്തുന്ന കുരുതിക്കളമായി മാറ്റിയിരിക്കുന്നു. രാജ്യവും ശക്തിയും മഹത്വവും ഇത്തരം പൈശാചിക ആത്മീയ ഉദ്യോഗസ്ഥർക്ക് മാത്രമായി അവർ സ്വയം മാറ്റിക്കഴിഞ്ഞു. മെത്രാന്മാരുടെയും വൈദികരുടെയും ക്രൂര വിനോദം നമ്മുക്കിങ്ങനെ കാണാൻ കഴിയും. അവരെ നേരിട്ട് സമീപിക്കുന്ന സാമാന്യ സഭാവിശ്വാസികളുടെ വിവാഹം, ശവസംസ്‌കാരം, മാമ്മോദീസാ തുടങ്ങിയ അവകാശങ്ങളെ ഒടുവിൽ ആളിക്കത്തുന്ന പകപോക്കലുകളുടെ തീച്ചൂളകളുടെ ഇരയാക്കിത്തീർക്കുന്നു.
മെത്രാന്മാരോ വൈദികരോ മരിച്ചാൽ അവരുടെ ശവശരീരം പ്രൗഢമായി പള്ളിക്കകത്തോ പള്ളിവക ശവക്കോട്ടയിലെ കുരിശുപള്ളിക്കകത്തോ അടക്കം ചെയ്യാം. പിറ്റേദിവസം തന്നെ സന്ദർശകർക്ക് വേണ്ടി വഴിവക്കിൽ ബോർഡുകൾ സ്ഥാപിക്കും "പുണ്യപ്പെട്ട ....വൈദികന്റെ കബറിടം" എന്നെഴുതിയ പരസ്യവും കാണാം.. പിറ്റേദിവസം മുതൽ നൊവേന ചൊല്ലൽ, തിരികത്തിക്കൽ, എണ്ണയൊഴിക്കൽ വണക്കം, തുടങ്ങി അന്ധവിശ്വാസം കൈമുതലാക്കിയ അല്മായൻ അവിടെയെത്തും. ഓരോ രൂപതകളിലും ഒരു പുണ്യവാനെയെങ്കിലും ഉണ്ടാക്കിയാൽ മാതമേ രൂപതയിൽ ഏറെ പണം ഉണ്ടാക്കുവാനൊക്കൂ. ഈ നിഗൂഢലക്ഷ്യം ചില ഇടവക വികാരിമാർക്കും മെത്രാന്മാർക്കുമുണ്ട്. ഉദാ: കാഞ്ഞിരപ്പള്ളി, പാലാ രൂപതകൾ ഈ നിഗൂഢ തത്വശാസ്ത്രം പ്രചരിപ്പിച്ചു, തീർത്ഥാടനകേന്ദ്രമാക്കുകയാണ്, ഇത്തരം കല്ലറകളും ഇടവകകളും. അല്മായൻ മരിച്ചാൽ കല്ലറയ്ക്ക് വേണ്ടി ലക്ഷങ്ങൾ പള്ളിയിൽ കൊടുക്കണം. അല്മായന്റെ കല്ലറകൾ നിർമ്മിച്ചിരിക്കുന്നത് തന്നെ കാഴ്ചയ്ക്ക് പരിതാപകരം തന്നെ. ഇവിടെ വിവരിക്കുക അസാദ്ധ്യമാണ്. ഇടവക പള്ളിവക സ്ഥലം മുഴുവൻ അല്മായർ നല്കിയതാണെന്നുള്ള സത്യം ഇടവക വികാരി മറക്കുന്നു. സാമ്പത്തികം ആണ് ഇവിടെയും ലക്‌ഷ്യം, വൈദികൻ മരിച്ചാൽ പുണ്യവാൻ, അല്മായൻ മരിച്ചാൽ അവൻ തീർച്ചയായും വെസ്പൃക്കാനായിലും പോകും. കാരണം, അല്മായൻ പാപിയാണെന്നു പുരോഹിതർ പറയുന്നു. യേശുവിന്റെ പേര് ഇവർ ഇവിടെ പറയുന്നില്ല. ആരും ഉത്ഥാനത്തെക്കുറിച്ചു പറയുന്നില്ല. യേശുവിനെ അടക്കിയത് ഏതു പള്ളിവക ശവക്കോട്ടയിലാണ്?. നാമതും ചിന്തിക്കണം ?
അഴിമതി -
കേരളത്തിലെ സീറോമലബാർ സഭാധികാരികൾ ലോകം എമ്പാടും പരോക്ഷമായി ആസൂത്രിതമായ മാർഗ്ഗത്തിൽ അല്മായരുടെ മാനുഷികവും ധാർമ്മികവും ആദ്ധ്യാത്മികവുമായ കാര്യങ്ങളിൽ അവരുടെ അന്തകരായി മാറുന്നുണ്ടെന്നു ഇവിടെ പറയേണ്ടതായി വരുന്നത് ഏറെ ഖേദകരമാണ്. പണലാഭത്തിന്റെ പൂർണ്ണ പ്രതിരൂപംപോലെ ജനങ്ങളിൽ അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന കപട പ്രവാചകനായി കുറെയേറെ ധ്യാനഗുരുക്കളും വിശ്വാസികളുടെ മനസ്സിൽ രൂപാന്തിരപ്പെട്ടു തെളിഞ്ഞു നിൽക്കും. ഇവരുടെ പ്രധാന ഉദ്ദേശവും ലക്ഷ്യവും യൂറോപ്പ് , അമേരിക്ക, ആസ്‌ട്രേലിയ, ഇന്ഗ്ലണ്ടു, ജർമ്മനി തുടങ്ങിയ രാജ്യങ്ങളാണ്. വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയും ഇവ മനസ്സിലാക്കുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ ആശയങ്ങളെ മുഴുവനുമായി അനുകൂലിക്കാത്തവരാണ് സീറോ മലബാർ സഭാധികാരികൾ എന്ന് അല്മായർക്ക് അറിവുണ്ട്. രണ്ടാം വത്തിക്കാൻ കൗൺസിൽ കഴിഞ്ഞു അരനൂറ്റാണ്ടുകൾ കഴിഞ്ഞു കൂടിച്ചേർന്ന സീറോമലബാർ സഭ നേതൃത്വം അല്മായ പ്രാതിനിധ്യത്തിൽ എന്ത് തീരുമാനങ്ങളെടുത്തു? ? ഇതുവരെ ഒന്നും സംഭവിച്ചില്ല. അല്മായർക്കു എന്തറിയാം?
The 31st biennial plenary session of the India, the appex body of the Catholic Bishops conference of Catholic church in India begann at pala on wednesday 5th Feb.2014. Apostolic Nuncio Salvatore Pinnacchio inagurated the eight day conclave. Cardinal Oswald Gracious president of CBCI was the chairperson. The conclave discussed the second vatican council,which had called for the renewal of the church and dealt mainly with the relationship between the church and the society. What happened then? ...
|
Bishops' conclave to discuss reneval of Catholic Church- 5th Feb.2014 at Pala,Kerala. |
ഈയിടെ കേരളത്തിലെ താമരശ്ശേരി തുടങ്ങിയ പല സീറോ മലബാർ കത്തോലിക്കാ രൂപതകളിലുള്ള വൈദികരുടെയും ചില മെത്രാന്മാരുടെയും ഗൗരവമായ കുറ്റകൃത്യങ്ങളെപ്പറ്റി കൂടെക്കൂടെ മാദ്ധ്യമങ്ങളിലെല്ലാം വന്നു കൊണ്ടിരുന്ന ഭീതിപ്പെടുത്തുന്ന വാർത്തകൾ മാതൃകാപരമായിരുന്നില്ല. കുറ്റവാളികളായ പുരോഹിതനെതിരെ സഭാധികാരികളാകട്ടെ യാതൊരു തരത്തിലും മാതൃകാപരമായ ശിക്ഷണ നടപടികൾ എടുത്തില്ല. അവരെ മറ്റുചില കാര്യങ്ങൾ പറഞ്ഞു സംരക്ഷിക്കുവാൻ ശ്രമിച്ചുവെന്ന ആരോപണം ഉണ്ടാവുകയും ചെയ്തു. കഴിഞ്ഞ കാലങ്ങളിലും ഇതുപോലെ കേരളത്തിൽ വൈദികരുടെയും രൂപതാധികാരികൾ മെത്രാന്മാരുടെയും നടപടിപ്പിശകുകൾ ചൂണ്ടിക്കാണിച്ചിരുന്ന വാർത്തകൾ ഇതിൽനിന്നും വ്യത്യസ്തമായതല്ലാത്തവയായിരുന്നു. മറ്റുചില വാർത്തകൾ: അല്മായന്റെ കാശെടുത്ത് ലക്ഷ്വറി കാർ വാങ്ങിയ കാഞ്ഞിരപ്പള്ളി രൂപത മെത്രാനെതിരെയും മാദ്ധ്യമങ്ങളും, മറ്റു സോഷ്യൽ മീഡിയയിൽ സംശയങ്ങളും പരാതികളും തുടരെത്തുടരെയായി ഉയരുന്നുവെന്ന് .. അതുപോലെ, മെത്രാന്മാർക്ക് വേണ്ടി പാലായിൽത്തന്നെ എയർകണ്ടിഷൻ ചെയ്തിട്ടുള്ള 198 ബിസ്സിനസ്സ് ക്ലാസ് താമസ മുറികൾ, വിദേശ ടൂറിസ്റ്റുകൾക്ക് വേണ്ടി റിസോർട്ടുകൾ പണിയുന്ന, പുതിയ ഒരു രൂപതയിൽ എവിടെയോ മെത്രാനാകാൻ ഒരുങ്ങിയിരിക്കുന്ന പാലാ രൂപതയിലെ വികാരിജനറൽ രൂപത മെത്രാനുവേണ്ടി ഉറക്കം കളഞ്ഞു നിസ്വാർത്ഥ സേവനം ചെയ്യുന്നതും, ഒരു പ്രവാസിയുടെ സ്ഥലം കയ്യേറുവാൻ ബന്ധുവിനെ സഹായിച്ച സംഭവവും മറ്റും മറ്റും നാട്ടിൽ പാട്ടായിട്ടുണ്ട്. വിദേശപ്പണം, മറ്റു തരത്തിൽ ഡോണെഷൻ ഇവയെ ചെലവാക്കാനുള്ള തുറന്ന വഴികൾ തന്നെ ഇതെല്ലാം.. പാലാ മെത്രാന്റെ വികാരിജനറലിന്റെ അഴിമതിക്കഥകൾ, ഗുണ്ടാത്തരങ്ങൾ പാലായിലും പരിസരപ്രദേശത്തും ഇപ്പോൾ പ്രസിദ്ധമാണ്.
ക്രൈസ്തവ വിശ്വാസികൾക്ക് വിഭിന്നങ്ങളായ അവനവന്റെ സിദ്ധികൾ ലഭിച്ചിട്ടുണ്ട്. ഓരോരുത്തനും അവനവന്റെ അവസരവും കഴിവും മറ്റു സിദ്ധികളും ശുശ്രൂഷയുമനുസരിച്ചു സുവിശേഷ പ്രചാരണത്തിനായി സഹകരിക്കുവാൻ കടപ്പെട്ടിരിക്കുന്നു (1 കോറ, 3 -10): അതിനാൽ അവരുടെ കഴിവുകൾ ഏകോപിച്ചു വ്യയം ചെയ്യുന്നതിനായി വിതയ്ക്കുന്നവനും കൊയ്യുന്നവനും (യോഹ. 4. 37) നടുന്നവനും നനയ്ക്കുന്നവനും എല്ലാം ഒറ്റക്കെട്ടായി നിൽക്കണം (1-കോറ. 3-8). അതിനുവേണ്ടി സുവിശേഷ പ്രസംഗകരുടെ ജോലിയും വിശ്വാസികളുടെ സഹായവും യോജിപ്പിച്ചു നിൽക്കേണ്ടതുണ്ട്. അതുപക്ഷേ, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഈ ആഹ്വാനം സീറോമലബാർ സഭ അതേപടി അനുവർത്തിക്കുന്നുണ്ടോ? ഇല്ല.! എന്ന് തീർത്ത് പറയാം. ഇതിന്റെ അഭാവമാണ് മേലുദ്ധരിച്ച സംശയങ്ങൾ ജനങ്ങൾക്കുണ്ടാകുന്നതിന് കാരണമാകുന്നത് .
"സഭ ആധുനിക ലോകത്തിൽ" -
|
രണ്ടാം വത്തിക്കാൻ കൗൺസിൽ -1964 |
രണ്ടാം വത്തിക്കാൻ കൗൺസിൽ അവസാനഘട്ടത്തിൽ 1964 നവംബർ 21- ന് അംഗീകരിച്ച തിരുസഭയെക്കുറിച്ചുള്ള പ്രബന്ധത്തിൽ സഭയുടെ ആന്തരിക ഘടനയെക്കുറിച്ചാണി വിടെ പ്രതിപാദിക്കുന്നത്. സഭയുടെ ആന്തരികവും രക്ഷാകര വുമായ രഹസ്യം, അതിലെ അംഗ ങ്ങളായ ദൈവജനം, സഭയിലെ അധികാരം, സഭയുടെ വിശുദ്ധി, അല്മായന്റെ ദൗത്യം മുതലായി തീർത്തും സഭാഘടനയുടെ വിശദാoശങ്ങളാണ് അതിലെ പ്രതിപാദ്യം മുഴുവൻ. സഭയെക്കുറിച്ചുള്ള "പ്രമാണരേഖ" (dogmatic) വിശ്വാസ സംബന്ധിയാണ്. എന്നാൽ "തിരുസഭയെന്നത് അചഞ്ചലങ്ങളായ തത്വസംഹിതകളുടെ ഒരു സമാഹാരമോ, ഈ ലോകത്തിന്റെ മാറുന്ന പരിതഃസ്ഥിതികളിൽ നിന്നെല്ലാം തീർത്തും വ്യതിരക്തമായ ഒരു സ്ഥാപനമോ അല്ലാ" എന്ന് പ്രബന്ധം വ്യക്തമാക്കുന്നു. ലോകത്തിന്റെ പ്രശ്‌നവലയത്തിൽ ജീവിക്കുകയും ഒരു തീർത്ഥാടകയെപ്പോലെ സ്വർഗ്ഗോത്മുഖമായി ചരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു ജനസമൂഹമാണ്". വത്തിക്കാൻ പ്രമാണരേഖയും ആധുനിക ലോകത്തിലെ സഭയും എന്നത് നാം വേണ്ടവിധം വിലമതിച്ചോയെന്ന് കരുതുന്നില്ല.? ഏറെ സംശയിക്കേണ്ടിയിരിക്കുന്നു. ഈ പ്രമാണരേഖ സഭാധികാരികളും സഭാംഗങ്ങളും (അല്മായൻ) വ്യാപകാർത്ഥത്തിൽത്തന്നെ ലോകവുമായുള്ള സംഭാഷണത്തിന് വാതിൽ തുറക്കണം. ഇന്ന് ആധുനിക ലോകത്തിൽ ക്രിസ്തീയ കുടുംബജീവിതത്തിന്റെയും വിവാഹാന്തസ്സിന്റെയും പവിത്രത യെ അലങ്കോലപ്പെടുത്തുന്ന കാര്യങ്ങൾ പോലെതന്നെ, സഭാ പൗരോഹിത്യ അന്തസ്സിന്റെയും പവിത്രതയ്ക്കുണ്ടാകുന്ന തകർച്ചയും പ്രശ്നങ്ങളും സഭയെ വേദനിപ്പിക്കുന്നതാണ്. പുരോഹിതരും അല്മായരുമായും ഇക്കാര്യത്തിൽ ഔദാര്യപൂർവ്വം സംഭാഷണത്തിലേർപ്പെടേണ്ടതുതന്നെയാണ്.
ബഹുവിധ പ്രയാസങ്ങളാൽ പീഡിതരാണ് ഇന്നത്തെ ജനങ്ങളിൽ സിംഹഭാഗവും.
സഭയിൽ ഘടനാപരമായും ഭരണപരമായും വ്യക്തമായ രൂപം നല്കിയിട്ടുണ്ട് . ക്രൈസ്തവ സഭാംഗങ്ങൾ എന്നനിലയിൽ തങ്ങൾക്കുള്ള ചുമതലയെപ്പറ്റി സഭാംഗങ്ങൾ - (അല്മായരും, ക്ലെർജിമാരും) ബോധമുള്ളവരായി. പരസ്പരം ഇതിന്റെ പേരിൽ നീതിയും പുരോഗതിയും ഉണ്ടാക്കുവാൻ ശ്രമിക്കുന്നതി നിടയിൽ തങ്ങളുടെ സഹോദരങ്ങളോടും യഥാർത്ഥ ലക്ഷ്യത്തിനായി ദാഹിക്കുന്ന എല്ലാവരോടും സമൂഹത്തിൽ തങ്ങളുടെ ദൗത്യം ശരിയായി നിർവഹിക്കുന്നുണ്ടോയെന്നു ഉത്തരവാദപ്പെട്ടവർ വെളിപ്പെടുത്തേണ്ടത് തികച്ചും അഭിലഷണീയമാണ്. ഇത്തരം കാര്യങ്ങളിൽ ഇടവകകളും രൂപത കളും അല്മായരും (സഭാംഗങ്ങൾ) ഇക്കാലത്ത് വ്യത്യസ്ത അഭിപ്രായം ഉള്ളവ രാണ്. ഇക്കാര്യത്തിൽ ഇടവക വൈദികരും അംഗങ്ങളും തമ്മിൽ സംഘർഷ ങ്ങൾ ഉണ്ടാകുന്നത് അപൂർവ്വമായ കാര്യമല്ല. അല്മായരെല്ലാം സഭാപ്രവർത്തന ത്തിൽ സഹകരിക്കണം. രൂപതകളും ഇടവകകളും മെത്രാന്മാരും വൈദിക രും അല്മായരും ഇക്കാര്യം കൂടുതൽ ഫലപ്രദമായി നടപ്പിൽ വരുത്തണം. ഇത്തരം പ്രവർത്തനത്തിൽ സാമ്പത്തികവും വിവിധ സഹകരണവും ധനസഹായങ്ങളും ഒരു സമൂഹത്തിന്റെ സമാധാനത്തിനും സ്നേഹത്തി ലുറച്ച ജീവിതസാഹചര്യത്തിനും വേണ്ടി സംഭാവനകൾ, മറ്റുതരത്തിൽ സഹായങ്ങൾ തുടങ്ങിയവയിലൂടെ നൽകാൻ കഴിയുന്ന ഉദാഹരണങ്ങൾ ഉണ്ട്. ബഹുവിധ പ്രയാസങ്ങളാൽ പീഡിതരാണ് ഇന്നത്തെ ജനങ്ങളിൽ സിംഹഭാഗവും
ചില പ്രസിദ്ധമായ ഉദാഹരണങ്ങൾ കൂടി പറയാം. കേരളത്തിലെ ചില കത്തോലിക്കാ ഇടവകകളിൽ ഇടവകാംഗങ്ങളും വികാരിമാരും തമ്മിൽ പരസ്പരം വലിയ പരാതികൾ ഉയരുന്നുണ്ട്. കേരളത്തിലെ ഒരു പ്രമുഖ സീറോമലബാർ സഭാ ഇടവകപ്പള്ളി വികാരിക്ക് നേരെ ഇടവകയുടെ സാമ്പത്തികം കൈകാര്യം ചെയ്യുന്ന കാര്യത്തിലും, കൂടാതെ ഇടവകയിലെ ചില ഇടവകാംഗങ്ങളുമായുള്ള പ്രത്യേക ചില ബന്ധങ്ങളെക്കുറിച്ചും ബഹുഭാഗം ഇടവകാംഗങ്ങൾക്കും പരാതിയുണ്ടായി. ഇടവക വികാരിയുടെ ഇടപാടുകൾ ഇടവകക്കാരെ സംശയത്തിന്റെ മുൾമുനയിലാക്കി. ശരിയാണ്, സാമ്പത്തിക ഇടപാടിൽ അദ്ദേഹത്തിൽ പുതിയ സംശയകരമായ പുതിയ പെരുമാറ്റങ്ങൾ അപ്പോൾ വന്നിരുന്നുവെന്ന കാര്യം ഇവിടെ ഒട്ടും തന്നെ മറയ്‌ക്കേണ്ടതില്ല.. അതിശയിച്ചു പോയി. ഒടുവിൽ മെത്രാൻ ആ വികാരിക്ക് അവിടെ നിന്ന് സ്ഥാനമാറ്റം നൽകി. പുതിയ വികാരി വന്നു ഇടവകയിൽ ചാർജെടുത്തു.
|
വി. കുർബാന അർപ്പിക്കുന്നു. |
പുതിയ വികാരിയുടെ അനുഭവ വിവരണം നമുക്ക് നോക്കാം. "പുതിയ ഇടവകയിൽ വന്നശേഷം അനാരോഗ്യകരമായ ഒരു കാര്യങ്ങളും ഈ ഇടവക ഹൌസിൽ ഉണ്ടാകുന്നതായി നിരീക്ഷിക്കുവാൻ ഇടയായില്ല. പരാതികളും ആളുകളുടെ സംശയങ്ങളും ഒഴിവാക്കാൻ, വിഹിതമായി ലഭിക്കുന്ന ഓരോ കുർബാനപ്പണവും സംഭാവന പണവും സംബന്ധിച്ച കണക്കുകൾ അപ്പോഴേ കൃത്യമായും ശരിയായും റിക്കാർഡിൽ ചേർത്തെഴുതി വച്ചുകൊണ്ടിരുന്നു. ഒരു തീർത്ഥാടന കേന്ദ്ര ദേവാലയമെന്ന നിലയിൽ ധാരാളം സന്ദർശകർ വരുന്നുണ്ട്. അവരിൽനിന്നും ലഭിക്കുന്ന ഏതു വിധമുള്ള പണത്തിനും (കുർബാനപ്പണം, ധനസഹായം തുടങ്ങി പലതിനും) പ്രത്യേകം രസീത് കൊടുത്തു. കുർബാന നേർച്ച (വഴിപാട്) നേരുകയെന്നത് വളരെ ഗൗരവമായ ഉത്തരവാദിത്വം നിറഞ്ഞ കടപ്പാടാണെന്നത് വൈദികർ പഠിച്ചിട്ടുണ്ട്. വിശ്വാസികളിൽ നിന്നും സ്വീകരിച്ചിട്ടുള്ള ഓരോ നേർച്ച കുർബാനയും ആഘോഷിച്ചു നടത്തുവാൻ ഓരോ വൈദികനും കടപ്പെട്ടിട്ടുണ്ട്. ഒരു വൈദികൻ പത്തു കുർബാനകൾ നടത്തുവാനുള്ള പത്തു നിയോഗങ്ങൾ ഒരെണ്ണത്തിൽ മാത്രം ഒതുക്കി നടത്തിയാൽ അത് തെറ്റാണ്. ശേഷിക്കുന്ന ഒമ്പത് കുർബാനയും ആ വൈദികൻ നടത്തിയിരിക്കണം. കുർബാനയിൽ പല നിയോഗങ്ങൾ ചേർത്തു നടത്തിയാലും ഒരു കുർബാനയുടെ പണം (stipend) മാത്രമേ വാങ്ങുവാൻ നിയമം അനുവദിക്കുന്നുള്ളൂ. അതായത്, പള്ളിനിയമപ്രകാരം (Church Law) ഒരു മാസം 30 കുർബാന ആഘോഷിക്കാം. ശേഷിക്കുന്ന കുർബാനപ്പണമുണ്ടെങ്കിൽ അത് ബിഷപ്പ് ഹൌസിൽ ഏൽപ്പിക്കണം. അത് മറ്റുള്ള വൈദികർക്ക് കുർബാനയുടെ നിയോഗവും കടപ്പാടും പൂർത്തിയാക്കാൻ ഏൽപ്പിക്കുകയാണ് വേണ്ടത്. അപ്രകാരം ചെയ്യാത്തത് വലിയ കുറ്റകരമായ കാര്യമാണ്. അതിനാൽ കുർബാനയ്ക്കുള്ള നിയോഗവും അതിനായുള്ള പണവും സംബന്ധിച്ച കാര്യങ്ങൾ കൃത്യമായി രേഖപ്പെടുത്തണമെന്ന് സഭ പഠിപ്പിക്കുന്നു, അതനുസരിച്ചു വിശ്വാസപൂർവം കുർബാന നടത്തുന്നു".
ഒരു വൈദികൻ തെറ്റിദ്ധാരണകൾക്ക് മുകളിൽ വിധിക്കപ്പെടാൻ സാദ്ധ്യതയൊരുക്കരുത്.
"Caesar's wife should be above suspicion". ജനങ്ങൾ അവരുടെ മൈക്രോസ്കോപ്പിക് കണ്ണുകളാൽ വൈദികരെയെയൊക്കെ നിരീക്ഷിക്കുന്നുണ്ടാകും. ജനങ്ങൾ പുരോഹിതരെ പ്രധാനമായും രണ്ടുകാര്യങ്ങളിലാണ് സംശയിക്കുന്നത്. ഒന്ന്, പള്ളിയുടെ പണം കൈകാര്യം ചെയ്യുന്നതിൽ, രണ്ട്, അവരുടെ (Celibacy) ബ്രഹ്മചര്യം.
1) - ധനകാര്യം. അല്മായന്റെ ഉത്തരവാദിത്വത്തിലേയ്ക്ക് പള്ളിയുടെ ധനകാര്യം, സ്വത്തുക്കളുടെ മേൽനോട്ടം എന്നിവ കൈമാറ്റം ചെയ്യപ്പെടണം. നമ്മുടെ അല്മായർ അവ കൈകാര്യം ചെയ്യുവാൻ പ്രാപ്തിയുള്ളവരായി എന്നതാണ് അതിനുള്ള യഥാർത്ഥ ന്യായം. പള്ളിയുടെ മുഴുവൻ ധനകാര്യം കൈകാര്യം ചെയ്യുന്നതിൽ ഒരു വൈദികനെക്കാൾ നന്നായി അല്മായർ അതിനു (Competent ) പ്രാപ്തിയുള്ളവരാണ്, അർഹതയുള്ളവരാണ്. രണ്ടാം വത്തിക്കാൻ കൗൺസിൽ സമ്മേളനം കഴിഞ്ഞിട്ട് അരനൂറ്റാണ്ടിലേറെ കാലങ്ങൾ കഴിഞ്ഞിട്ടും അല്മായൻ ഇപ്പോഴും കാത്തുനിൽപ്പ് ലൈനിൽ ഏറ്റവും പിറകിൽത്തന്നെയാണ്. നമുക്ക് കാണാം, പുരോഹിതർ ദാസന്മാരും മറ്റുള്ളവർക്ക് മാതൃകയായി കാൽകഴുകുന്നവരുമായാണ് പൗരോഹിത്യം നൽകുന്നത്. നേരെമറിച്ചു, അവർ യജമാനന്മാരും ഭരണാധികാരികളുമായല്ല. ഇന്ത്യയിലെ പള്ളികൾ എന്നാണു അല്മായർക്കു അവരുടെ ഊഴം നൽകുന്നത്?
അഴിമതിക്കാരായ വൈദികർ ഉണ്ട്.
ഒരു ഇടവക വികാരിയുടെ റോൾ എന്താണ്? മെറ്റീരിയൽ കാര്യങ്ങളിൽ ഉണ്ടായിരിക്കേണ്ട സൂപ്പർവൈസറി ഉത്തരവാദിത്തം അവർക്ക് ഉണ്ടാകണം. ഇടവകയുടെ ധനകാര്യ ഇടപാടുകൾ കാര്യക്ഷമമായും സത്യസന്ധമായും നടത്താൻ കഴിവുള്ള അല്മായരെ ഇടവകയിലെ അല്മായഗണത്തിൽ നിന്നും തെരഞ്ഞെടുക്കുന്നതിൽ സഹായിക്കുകയും അവരെ ഗൈഡ് ചെയ്യുകയും ചെയ്യുക. പള്ളിയുടെ ധനം ജനങ്ങളുടെയാണ്. അത് സത്യസന്ധമായും സൂക്ഷ്മതയോടെയും ഉപയോഗിക്കേണ്ടതാണ്. ഈ സാമ്പത്തികനയമര്യാദ തന്നെയാണ് വി. അപ്പസ്തോലന്മാർ അന്ന് സ്വീകരിച്ചിരുന്നത് എന്ന് നമുക്ക് കാണാൻ കഴിയുന്നു (Acts Chapter 6, 1-7). ഇതിൽ കൂടുതൽ വേറെ ഉദാഹരണം എന്തിന് ?
കത്തോലിക്കാസഭയിൽ അഴിമതിക്കാരായ പുരോഹിതർ ഉണ്ടെന്നു തന്നെ സമ്മതിക്കേണ്ടിയിരിക്കുന്നു. അതുപക്ഷേ, എണ്ണത്തിൽ വളരെ കുറച്ചു മാത്രമാണ്. ലോകവ്യാപകമായ ഒരു നിരീക്ഷണം നടന്നു; അതുപക്ഷേ, ആകെയുള്ള പുരോഹിതരിൽ വളരെ കുറഞ്ഞ ശതമാനം മാത്രമേയുള്ളു വെന്നു ഫലം പറയുന്നു, അതാകട്ടെ വെറും രണ്ടുശതമാനം. കൃത്യമായ ഒരു സർവ്വേ ഇക്കാര്യത്തിൽ എടുത്തുനോക്കാനും കഴിയുകയില്ല. ഈ രണ്ടു ശതമാനം നിർഭാഗ്യവശാൽ മാദ്ധ്യമങ്ങളിൽ എന്നും നിറസാന്നിദ്ധ്യമാണ്. കേരളത്തിലെ ഒരു കന്യാസ്ത്രി എഴുതിയ ഡയറിക്കുറിപ്പ് "ആമ്മേൻ" വായിക്കുവാനിടയായി. എന്നാൽ അതിശയകരമായതു, ബാക്കി വരുന്ന 98% യഥാർത്ഥ പൗരോഹിത്യത്തിൽ ജീവിക്കുന്ന, നിശബദ്ധമായി സേവനം അനുഷ്ഠിക്കുന്ന മറ്റൊരു വലിയ സമൂഹത്തെക്കുറിച്ചു കുറഞ്ഞപക്ഷം ഒരുവാക്കുപോലും കേൾക്കാനില്ല. അതുപക്ഷേ ഇവിടെ യാഥാർത്ഥ്യം ഇല്ലാതില്ല.
മേല്പ്പറഞ്ഞ 2 % പുരോഹിതർ പള്ളിയുടെ മുഴുവൻ ആന്തരിക പരിസരം വിഷമയമാക്കുകയാണ്. എന്താണിങ്ങനെ? കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടാതെ, അവരിൽ മെത്രാന്മാരുമുണ്ട്, രക്ഷപെടുന്നു. അടുത്ത പള്ളിയിലെ വികാരിമാരായി സ്ഥലംമാറ്റം വാങ്ങി അവിടെയും ഇതുതന്നെ ആവർത്തിക്കപ്പെടുന്നു. അഴിമതിക്കാരും മറ്റുള്ള വിവിധ തരത്തിലുള്ള കുറ്റകൃത്യങ്ങളും നടത്തുന്ന എണ്ണത്തിൽ കുറഞ്ഞ ഇക്കൂട്ടർ ആകെമാനം വരുന്ന എല്ലാ പുരോഹിതരെയും ചർച്ചിന്റെയും സൽപ്പേരിനും അവരുടെ സത്കൃത്യങ്ങൾക്കും നഷ്ടമുണ്ടാക്കുകയാണ് എന്ന് പറയാം. അതെങ്ങനെ എന്ന് ചോദ്യം ഉണ്ടാകുന്നു. കുറ്റവാളികളുടെ അതിപ്രസരം മൂലം മറ്റുള്ളവരെയും സംശയാലുക്കളായി കാണപ്പെടും, നിരീക്ഷിക്കപ്പെടും. ചർച്ചിനുള്ളിലെ ഈ കുറ്റകൃത്യങ്ങൾ, സാമ്പത്തിക അഴിമതി, വൈദികരുടെ ബ്രഹ്മചര്യത്തിലുള്ള ക്രമക്കേടുകൾ, തുടങ്ങിയ നിരവധി പെരുമാറ്റ വൈകല്യങ്ങൾ മനസ്സിലാക്കി അവ തിരുത്തണം. ഇങ്ങനെയുള്ള നടപടികളോട് യോജിക്കാത്തവർക്ക് നേരെ കർശനമായ, ഗൗരവപൂർവ്വമായ വിധം തിരുത്തേണ്ടതുണ്ട്. ഉദാഹരണമായി പറഞ്ഞാൽ, ശരീരത്തെ കാർന്നുതിന്നുന്ന ക്യാൻസർ രോഗത്തിന്റെ വളർച്ചയെ ഏതു വിധവും തടയണം എന്ന് സാരം. അഴിമതിക്കാർ അഥവാ കുറ്റവാളികൾ ഒരിക്കലും ചെറിയ കാരണം പറഞ്ഞു സംരക്ഷിക്കപ്പെടരുത്, ഇത് സമൂഹത്തിനു നേരെയുള്ള കുറ്റകൃത്യമാകും. റോമൻ കത്തോലിക്കാ സഭയിൽ അമേരിക്കയിൽപ്പോലും കുറ്റവാളികളായ പുരോഹിതരെ സംരക്ഷിച്ചതിനു മെത്രാന്മാർ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. അതുപോലെ തന്നെയാണ് സാമ്പത്തികാഴിമതി നടത്തിയ ജർമ്മനിയിലെ മൈൻസ് ആർച്ചുബിഷപ്പിനെ അധികാരത്തിൽനിന്നും മാർപാപ്പ മാറ്റിനിറുത്തി നടപടിയെടുത്തു മാതൃക കാണിച്ചു തന്നത്.
ഇടവകയുടെ ചാർജ് വഹിക്കുന്ന വികാരി അഴിമതിക്കു പങ്കുള്ളവനെന്നു ജനങ്ങൾക്ക് മനസ്സിലായാൽ ആരെങ്കിലും വൈദികനെ സംരക്ഷിക്കുവാൻ ശ്രമിക്കുന്നതും ബിഷപ്പ് ആ വൈദികനെ സംരക്ഷിക്കുകയും ചെയ്‌താൽ ജനങ്ങൾക്ക് അധികാരികളോട് നേരത്തെയുണ്ടായിരുന്ന ബഹുമാനം ആകെ നഷ്ടപ്പെടും.
ബ്രഹ്മചര്യം.
|
വൈദികരും ബ്രഹ്മചര്യവും |
ഇടവകവികാരിയുടെ വാസമുറിയി ൽ കൂടെക്കൂടെ ഒരു സ്ത്രീ, അല്ലെ ങ്കിൽ ഒരു പെൺകുട്ടി സന്ദർശനം നടത്തുന്നത് ഇടവക ജനങ്ങൾ നിരീക്ഷിച്ചാൽ, അഥവാ അടച്ചിട്ട മുറിയിൽ സമയം ചെലവഴിച്ചാൽ, സാമാന്യ ബുദ്ധിയുള്ളവർ ആരും വിചാരിക്കുകയില്ല, അവരിരുവരും അവിടെയിരുന്നു ജപമാല ചൊല്ലുക യാണെന്ന്. അഥവാ ജപമാല ചൊല്ലു കയാണെന്നു വിചാരിക്കുക, അവ രെന്തിനു കതകടച്ചു ഇരിക്കണം? ഇത്തരം നടപടിപ്പിശകുകളെ ബിഷപ്പ് അറിഞ്ഞിട്ടും അറിയാത്തഭാവത്തിൽ നടപടിയെടുക്കാതെ ആ വൈദികനെ സംരക്ഷിച്ചാൽ ബിഷപ്പ് തന്നെ ആ വൈദികനെക്കാൾ കുറ്റക്കാരനാണ്. മെത്രാന്മാർ ഇക്കാര്യം വിസ്മരിക്കരുത്, രൂപതയിലെ 99. 5 % ജനങ്ങളുടെനേരെ, അവർക്ക് വലിയ ധാർമ്മികവും മാനുഷികവും നിയമാനുസൃതവുമായ ഒരുത്തരവാദിത്വമുണ്ടെന്ന്.
ലത്തീൻ റീത്തിൽ വൈദികർ ബ്രഹ്മചാരികളായിരിക്കണമെന്നാണ് നിബന്ധന. പൗരസ്ത്യ റീത്തുകളിൽ ഈ വിഷയത്തെ സംബന്ധിച്ചിട ത്തോളം വ്യത്യസ്തമായ ഒരു പാരമ്പര്യവും നടപടിയുമാണുള്ളത്. സീറോ മലബാർ റീത്തിൽ ഉദയംപേരൂർ സൂനഹദോസ് മുതൽ തുടങ്ങുന്ന പാരമ്പര്യ മനുസരിച്ചു വൈദികർ ബ്രഹ്മചാരികളാണ്. ബ്രഹ്മചര്യം വെറും നിഷേധാത്മ കമായ ഒന്നല്ല. ഒരു കുടുംബത്തെയോ സ്നേഹിക്കുന്നതിനുപകരം എല്ലാ മനുഷ്യരെയും എല്ലാ കുടുംബങ്ങളെയും സ്വന്തമായി സ്വീകരിക്കാൻ പോരുന്ന ഒരു വിശാല ഹൃദയവും വിശ്വസ്നേഹവും ബ്രഹ്മചാരികൾക്കു കരഗതമാകുന്നു. അതുകൊണ്ടാണ് അവരെയെല്ലാം ആദ്ധ്യാത്മിക പിതാക്കളെന്നും മാതാക്കളെന്നും വിളിക്കുന്നത്. എന്നാൽ ശാരീരികമായ പിതൃത്വമോ മാതൃത്വമോ അവർക്കില്ല.
ഇടവക വികാരിയുടെ റോൾ.
|
പോൾ ആറാമൻ മാർപാപ്പ - രണ്ടാം വത്തിക്കാൻ കൗൺസിൽ |
വലിയ ഒച്ചപ്പാടില്ലാതെ രൂപതയി ലെ, ഇടവകയിലെ ചാരിറ്റി പ്രവർ ത്തനങ്ങൾ ശാന്തമായ സേവനം നൽകി സംഘടിപ്പിക്കുകയെന്നതാ ണ് ഒരു ഇടവക വികാരിയുടെ റോൾ. ഒരു വൈദികൻ വൈദിക നായിരിക്കണം, കുറ്റാ കൂരിരുട്ടിൽ കത്തുന്ന ഒരു ചെറിയ പ്രകാശം നൽകുന്ന ഒരു ചെറിയ മെഴുകു തിരിയുടെ പ്രകാശം പോലെ അവസാനം വരെ, കത്തിത്തീരുന്ന തുവരെ, മനുഷ്യന് ഒരു ചെറിയ വെളിച്ചം നൽകുന്നവനായിരിക്കണം വൈദികൻ .
രണ്ടാം വത്തിക്കാൻ കൗൺസിൽ അവസാനം ഉണ്ടായ തീരുമാനം ഏറെ ശ്രദ്ധേയമായി. അതുപക്ഷേ സീറോമലബാർ സഭ ഇന്നും അത് ഒട്ടുംതന്നെ അംഗീകരിച്ചില്ല. ഇടവകഭരണത്തിലും പ്രവർത്തനത്തിലും അപ്പസ്തോലിക വേലകളിലും വൈദികർ അല്മായരെ ഏറ്റവും കൂടുതൽ സഹകരിപ്പി ക്കണമെന്നുള്ള കൗൺസിലിന്റെ ആഹ്വാനം തികച്ചും സ്വാഗതാർഹമാണ്. തിരുസഭയെക്കുറിച്ചും അല്മായരെക്കുറിച്ചുമുള്ള പ്രമാണരേഖകളിൽ ഇതേപ്പറ്റി സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. "പള്ളി വസ്തുക്കൾ കഴിവതും പരിചയസമ്പന്നരായ അല്മായരുടെ സഹായത്തോടെ വേണം കൈകാര്യം ചെയ്യാൻ. സഭയുടെ നിയമങ്ങളും വസ്തുക്കളുടെ പ്രകൃതിയും ഇക്കാര്യത്തിൽ പരിഗണിക്കണം. ഭൗതിക വസ്തുക്കളുടെ ഉടമസ്ഥതയിൽ സഭയ്ക്കുള്ള ലക്ഷ്യങ്ങൾക്ക് അനുസൃതമായി സഭാവസ്‌തുക്കൾ മുറയ്ക്ക് കൈകാര്യം ചെയ്യേണ്ടതാണ്. ദൈവാരാധനയ്ക്ക് വേണ്ടിയുള്ളവ ക്രമീകരിക്കുക, വൈദികരുടെ മാന്യമായ ജീവിത സന്ധാരണം സുഗമമാക്കുക, പ്രേഷിത വേലകൾ, ഉപവിപ്രവർത്തനങ്ങൾ അനുഷ്ഠിക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. വൈദികർ സഭാസംബന്ധമായ ജോലി ആദായമുണ്ടാക്കാനുള്ള മാർഗ്ഗമായി പരിഗണിക്കരുത്. ജോലിയിൽ നിന്നു കിട്ടുന്ന ആദായം സ്വന്തം കുടുംബ സ്വത്ത് വർദ്ധിപ്പിക്കാൻവേണ്ടി വൈദികർ ഉപയോഗിക്കരുത്. അതിനാൽ ഹൃദയം ഒരിക്കലും (പ്രമാണരേഖ-138-139) ധനത്തോട് ഒട്ടിച്ചേരാത്തവിധം വൈദികർ ദ്രവ്യാഗ്രഹങ്ങളിൽ നിന്നും ഒഴിഞ്ഞിരിക്കുകയും ഏതുവിധ ത്തിലുള്ള കച്ചവടയിടപാടുകളുടെ നിഴലിൽനിന്നുകൂടിയും ശ്രദ്ധാപൂർവം ഒഴിഞ്ഞു മാറേണ്ടതാണ്. ക്രിസ്തുവിന്റെ മറ്റനുയായികളേക്കാൾ ഉപരിയായി (പ്രമാണരേഖ-140) വൈദികരും മെത്രാന്മാരും തങ്ങളുടെ പെരുമാറ്റത്തിലും എല്ലാത്തരത്തിലു മുള്ള ആഢംബരവും വെറുത്തു തള്ളണം. അവരുടെ വാസസ്ഥലങ്ങൾ ഏവരെയും സ്വാഗതം ചെയ്യട്ടെ." എന്നാൽ ഇക്കാലത്തു ഇവർ ചെയ്യുന്നത് പ്രമാണരേഖയ്ക്ക് അനുസൃതമാണോ? അല്മായരെ അവർ ഇടയലേഖനംവഴി ആജ്ഞാപിക്കുന്നതിൽ പ്രാമുഖ്യം കൊടുക്കുന്നു. സീറോമലബാർ സഭയിലെ മെത്രാന്മാർ എന്തുചെയ്യുന്നുവെന്നു സ്വയം അവരറിയുന്നില്ല, അതുപക്ഷേ, അവയെല്ലാം അല്മായർ കണ്ണുപൊട്ടുമാറ് കാണുന്നു, കാതുപൊട്ടുവോളം അവർ കേൾക്കുന്നു.
"അവരെല്ലാം ചേർന്നതാണല്ലോ സഭ."
|
ജോൺ 23-)o മാർപ്പാപ്പ- രണ്ടാം വത്തിക്കാൻ കൗൺസിൽ |
ഇത് ജോൺ 23-)o മാർപ്പാപ്പയുടെ നിർദ്ദേശപ്രകാരം രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയിൽ കൂട്ടി ച്ചേർക്കപ്പെട്ട വാക്യമാണ്: "അല്മായരും വൈദികരും സഹകരിച്ചും സഹായി ച്ചും പ്രവർത്തിക്കേണ്ടതാണെന്ന് കൗൺ സിൽ ഇവിടെ പ്രസ്താവിക്കുന്നു. അവരെ ല്ലാം ചേർന്നതാണല്ലോ സഭ." അല്മായർ മനുഷ്യവർഗ്ഗത്തിന്റെ ഉന്നമനത്തിൽ സഹകരിച്ചുകൊണ്ടു സംസ്കാരത്തിന്റെ യും നാഗരികതയുടെ യും മുന്നേറ്റത്തെ സഹായിക്കുന്നു. അല്മായരുടെ മുഴുവൻ അവകാശങ്ങളെയും കടമകളെപ്പറ്റിയും സ്പഷ്ടമായ ധാരണ ഉണ്ടാകണം. വൈദി കരും അല്മായരും പരസ്പരം ആശ്രയിച്ചു മുള്ള സഹവർത്തിത്വം അംഗീകരി ക്കപ്പെടണം. മെത്രാന്മാർ അല്മായർക്ക് സഭയിലുള്ള ഉന്നതസ്ഥാനവും ഉത്തര വാദിത്വവും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതാണ്. അല്മായരുടെ വിവേകപൂർവമായ ഉപദേശങ്ങൾ മഹാമനസ്കതയോടെ ഉപയോ ഗപ്പെടുത്തണം. അല്മായർ അവതരിപ്പിക്കുന്ന പദ്ധതികളും നിർദ്ദേശങ്ങളും ആഗ്രഹങ്ങളും ന്യായമായി പരിഗണിക്കണം".
ആരാണ് അല്മായർ ?
അപ്പോൾ ഇന്നുവരെ കാണുന്ന മറ്റൊരു സത്യം കാണുക: ആരാണ് അല്മായർ ? "തിരുപ്പട്ടം സ്വീകരിക്കാത്തവരോ സഭ അംഗീകരിച്ചിട്ടുള്ള സന്യാസ സഭകളിൽ പെടാത്തവരോ ആയ സഭയുടെ അംഗങ്ങളായ എല്ലാ വിശ്വാസികളെയുമാണ് അല്മായർ എന്ന നാമത്താൽ അറിയപ്പെടുന്നത്". ഇവിടെയും അല്മായരെ വ്യക്തമായി വിവരിക്കുന്നത് നിഷേധാത്മക മായിട്ടാണ്. എങ്കിലും അല്മായർ സഭയുടെ എല്ലാക്കാര്യങ്ങളിലും ഇടയന്മാർക്ക് വിധേയരായിരുന്നു കൊള്ളണം എന്ന തെറ്റായ ധാരണ നീക്കിയശേഷം അല്മായരും വൈദികരും പരസ്പരം സഹായിച്ചും ആശ്രയിച്ചും കഴിയണം എന്ന് പ്രമാണരേഖ സിദ്ധാന്തിക്കുന്നു. അപ്പോൾ അല്മായ പ്രേഷിതത്വം എന്ന പദം മുഖ്യമായും ഉപയോഗിക്കുന്നത് അപ്പസ്തോലന്മാരുടെ ജോലിയാ ണെന്ന് ഡിക്രിയും സൂചിപ്പിക്കുന്നു. അതിനാൽത്തന്നെ സീറോമലബാർ സഭയിലെ അല്മായരുടെ നിർദ്ദേശങ്ങളും ആദ്യന്തികാഭിലാഷവും ആയ ചർച്ച ആക്ട് നടപ്പാക്കുവാൻ അല്മായരും വൈദികരും മെത്രാന്മാരും ചർച്ചയ്ക്ക് തയ്യാറാകണം. എല്ലാ സീറോമലബാർ സഭാവിശ്വാസികളെയും പൊതുവായി സ്പർശിക്കുന്ന പ്രേഷിതത്ത്വത്തിനു പുറമെ നാനാവിധത്തിൽ ഹയരാർക്കിയുടെ പ്രേഷിതത്വത്തിൽ നേരിട്ടു സഹകരിക്കാൻ അല്മായർ തയ്യാറാകുന്നുണ്ട്. അപ്പസ്തോലനായ വിശുദ്ധ പൗലോസിനെ സുവിശേഷ വേലയിൽ സഹായിക്കുകയും കർത്താവിനു വേണ്ടി വളരെയേറെ വേലചെയ്യുകയും ചെയ്ത ആ പുരുഷന്മാരും സ്ത്രീകളും ഇങ്ങനെ ആയിരുന്ന ല്ലോ. (ഫിലി: 4:3; റോമാ. 16 :3). സീറോമലബാർ സഭ അല്മായരുമായി സംഭാഷണത്തിന് തയ്യാറാകണം. അതിന് ക്രിയാത്മകമായ കൂട്ടുത്തര വാദിത്വം നിർവഹിക്കണം. //-
-------------------------------------------------------------------------------------------------------------------------