Montag, 27. Juni 2016

ധ്രുവദീപ്തി // Politics // ബദൽ മാർഗ്ഗം അന്വേഷിക്കുന്ന യൂറോപ്യർ - // ജോർജ് കുറ്റിക്കാട്


ധ്രുവദീപ്തി   //Politics //

ബദൽമാർഗ്ഗം അന്വേഷിക്കുന്ന 

യൂറോപ്യർ  -

മാറ്റങ്ങളുടെ പുതിയ രാഷ്ട്രീയ സാമൂഹ്യ ചലനങ്ങൾ-

ഇസ്ലാമിനോടുള്ള സമീപനം- 

യഥാർത്ഥ്യങ്ങൾ..  

  ജോർജ് കുറ്റിക്കാട് 

 Brexit
ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം യൂറോപ്യൻ യൂണിയനിൽ സംഭവിച്ചത് ആരും ആരും പ്രതീക്ഷിക്കാത്ത ഒരു  ദുരന്തകഥയാണെന്നു പറയുന്നതിൽ തീർത്തു  അതിശയോക്തി തോന്നുന്നില്ല. ഗ്രേയ്റ് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നു വേർപെട്ടു തനിച്ചു നിൽക്കാനുള്ള ജനഹിതം എന്തെല്ലാം രാഷ്ട്രീയ സാമൂഹ്യ ചലനങ്ങൾ ഉണ്ടാക്കാനിടയുണ്ടെന്നു ആർക്കും പ്രവചിക്കുവാൻ കഴിയില്ല. രണ്ടുവശം കാണുവാനുണ്ട്. ഒന്ന്, കഴിഞ്ഞ രണ്ട് വർഷങ്ങൾക്കു മുൻപ് നടന്ന ജനഹിത വോട്ടെടുപ്പിൽ സ്കോട്ട്ലൻഡ് ഗ്രേയ്റ്റ്‌ ബ്രിട്ടനിൽ നിന്നും ബന്ധം വേർപിരിയുവാനുള്ള ഭൂരിപക്ഷം ലഭിക്കാഞ്ഞതിനാൽ അന്ന് അക്കാര്യം നടന്നില്ല. ഇപ്പോഴത്തെ പുതിയ സാഹചര്യത്തിൽ സ്കോട്ട്ലൻഡ് യൂറോപ്യൻ യൂണിയനിൽ സ്ഥിരമായി ഉറച്ചു നിൽക്കുവാനുള്ള വീണ്ടുവിചാരം അവരിൽ   ഉറച്ച തീരുമാനമായിക്കഴിഞ്ഞു. അതിനു അടിസ്ഥാനമായിരിക്കുന്നത് ബ്രിട്ടൻ തേടിയ ഭൂരിപക്ഷ ജനഹിതം തന്നെയാണ്. പുതിയ ഒരു റെഫറണ്ടം നടക്കണമെന്നുള്ള  നിലയിലേയ്ക്ക് വരെയായി കാര്യങ്ങൾ. രണ്ട്, നോർത്ത് അയർലണ്ടും ഇതേ വഴിയിൽ നീങ്ങിയാൽ, അങ്ങനെ ഒരു മാറ്റം വന്നാൽ, ഗ്രേയ്റ്റ്‌ ബ്രിട്ടൻ ചിഹ്നം ചിഹ്നമായി ചെറുതാകാനുള്ള  എല്ലാ സാദ്ധ്യതകൾ പോലും തെളിയുന്നുണ്ട്. ഒരു ഡിനാസ്റ്റിയുടെ അവസാനം ആയിരിക്കും അനന്തര ഫലം.
 Boris Jonson
 Mrs. Anna Firth
 ബ്രിട്ടനിൽ വനിതാ പ്രസ്ഥാനവുമായി ഇറങ്ങി ത്തിരിച്ച വനിതയാണ്, ഒരു വക്കീൽ ആയ ശ്രീമതി  ANNA FIRTH. കോൺസർവേറ്റിവ് പാർട്ടി യുടെ നേതാവായാണ് മുൻ ലണ്ടൻ നഗരസഭാ മേയർ ശ്രീ. ബോറിസ് ജോൺസൺ, Mr. Derek Hatton തുടങ്ങിയവർ ബ്രിട്ടനിലെ ജനങ്ങളെ രണ്ടു വിരുദ്ധ ചേരിയിലാക്കാൻ രണ്ടും കൽപ്പിച്ചു ഇൻഗ്ലണ്ടിനെ ഒറ്റയാനാക്കി മാറ്റുവാൻ വാളും പരിചയുമെടുത്തത്. പൊരുതി നേരിയ ഭൂരിപക്ഷം നേടിയത്,  കഷ്ട്ടിച്ചു ജനഹിത വോട്ടെടുപ്പിൽ 51, 9 % നേടി. പക്ഷെ, ഇന്ന് ഒരുകാര്യം, ബ്രിട്ടീഷ് പാർലമെന്റിൽ ഇവർക്ക് ഭൂരിപക്ഷം ലഭിക്കുകയില്ല, 80 % അംഗങ്ങളും Brexit ന് എതിരാണ്. അക്കൂട്ടത്തിൽ മൂന്നു മില്യണിലേറെ ജനങ്ങൾ വോട്ടെടുപ്പിന്റെ ന്യായത്തെ ചോദ്യം ചെയ്തു പരാതിയുമായി രംഗത്തുണ്ട്. അതേ സമയം യൂറോപ്യൻ പാർലമെന്റ് കടുത്ത നിലപാടും സ്വീകരിച്ചു. ബ്രിട്ടനില്ലാത്ത 27 അംഗരാജ്യങ്ങളുടെ യൂണിയൻ ആവശ്യത്തിന് ശക്തിയുള്ളതാണെന്നും, ബ്രിട്ടന്റെ യാതൊരുവിധമായ നേരിട്ടുള്ള  അടുത്ത   സാന്നിദ്ധ്യമില്ലെങ്കിലും പ്രശ്നപ്രഹാരങ്ങൾക്കും സാമ്പത്തിക വികസനത്തിനും വേണ്ടി അതിനു  സ്വയം  കഴിയുമെന്നും യൂണിയൻ ഉടൻ ശക്തിയായി പ്രതികരിച്ചു കഴിഞ്ഞു.

Mr. Nigel Farage- Pro Brexit
Mr. David Kameron,
Prime Minister,UK
യൂറോപ്യൻ യൂണിയൻ വിരുദ്ധർ ഉന്നം വെച്ചത് ബ്രിട്ടനിലെ നിലവിലു ള്ള എലൈറ് നേതൃത്വ ത്തെയാകെ തീർത്ത് ഇല്ലാതാക്കുകയെന്ന അതിശക്തമായ വേറേ ഉദ്ദേശത്തോടെയായിരുന്നു.

അതുചെന്നു കൊണ്ടത് ആഗോള തലത്തിലുള്ള യുവജനങ്ങളുടെ കേന്ദ്രീയ ഭാവിക്കേറ്റ കനത്ത മുറിവായാണ്. വിദ്യാഭ്യാസം, അവരുടെ തൊഴിൽ ഭാവി എന്നീ മണ്ഡലങ്ങളിലെല്ലാം കനത്ത  ഇരുളടഞ്ഞ  തികഞ്ഞ അനിശ്ചിത ത്വം.   മുതീർന്ന തലമുറയുടെ വൻ   പിന്തുണയാണ് യൂറോ വിരുദ്ധന്മാർ നേടിയെടുത്തതെന്ന അഭിപ്രായം സ്ഥിരീകരിച്ചുകഴിഞ്ഞു. വോട്ടെടുപ്പിന്റെ ഫലം ഒരു വെള്ളിടി തന്നെയായിരുന്നു. അതുപക്ഷെ, "നോ" പറഞ്ഞശേഷം മണിക്കൂറുകൾക്കുള്ളിൽ തങ്ങൾക്കു പിണഞ്ഞ അബദ്ധം ബോദ്ധ്യപ്പെട്ടു. ബ്രിട്ടൻ ഇപ്പോൾ ഐഖ്യത്തിന്റെ കനത്ത വെല്ലുവിളിയെ നേരിടുന്നു. "NO" പറഞ്ഞ യൂറോ യൂണിയൻ വിരുദ്ധർക്കു കനത്ത ആശങ്കയും "yes പറഞ്ഞവർക്ക്‌ നിരാശയും ദു:ഖവും മിച്ചം. സ്കോട്ട്ലൻഡ് അവരുടെ നിലപാടോ കടുപ്പിച്ചു.

ബ്രെക്സിറ്റിനു പ്രേരിപ്പിച്ച ന്യായങ്ങൾ പലതായിരുന്നു. യൂണിയൻ വരുത്തി വെച്ച വലിയ കടംബാദ്ധ്യത, ഷെങ്കൻ കരാറിന്റെ അപ്രായോഗികത, യാതൊരു വിധ നിയന്ത്രണമില്ലാത്തതുപോലെ അന്യരാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം, വിദേശി വിരോധം, പരിഹരിക്കാൻ കഴിയാത്ത അപ്രാപ്യമായ രാഷ്ട്രീയ സാമ്പത്തിക പ്രശ്നങ്ങൾ, ഇങ്ങനെ സാധാരണക്കാർക്ക് മനസ്സിലാക്കാൻ എളുപ്പം  കഴിയാത്ത, ഒറ്റ നോട്ടത്തിൽ പിളർപ്പ് ഉണ്ടാക്കുവാൻ കഴിയുന്ന ഐഖ്യ വിരുദ്ധ വിവാദങ്ങളുമായാണ് ബോറിസ് ജോൺസണും, അന്നാ ഫിയർത്തും രംഗത്തു നിന്നത്. ഇനി എങ്ങോട്ട്, ഇനി എന്ത്, ഇനി ആര് ബ്രിട്ടൻ ഭരിക്കും, ആര് പ്രധാനമന്ത്രിയാകും? രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ നാളുകൾ മുന്നിൽ. ഇൻഗ്ലണ്ടില്ലാതെയും തങ്ങൾക്കു തങ്ങളുടെ സാമ്പത്തികം നേരെ ആക്കുവാൻ കഴിവുണ്ടെന്ന മുന്നറിയിപ്പുമായാണ് യൂണിയന്റെ നിലപാട്.
 
 യൂറോപ്യൻ യൂണിയൻ 
ജർമ്മൻ പൊതുസമൂഹത്തിൽ തികഞ്ഞ രാഷ്ട്രീയ- സാമൂഹ്യ അസ്വസ്ഥതകൾ  ഉണ്ടായത് സംബന്ധിച്ചു ജർമ്മനിയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ, CDU/ CSU, SPD, Linke, Green Party, AFD ചിന്തിച്ചു തുടങ്ങി കഴിഞ്ഞു. യൂറോപ്യൻ യൂണിയനിൽ നിന്നും വേർപെടാൻ ഭൂരിപക്ഷ ജനഹിതം നേടിയ ഗ്രേയ്റ്റ്‌ ബ്രിട്ടന്റെ വിട വാങ്ങലിനുള്ള തയ്യാറെടുപ്പും, അഭയാർത്ഥി പ്രശ്നവും, അതിനുള്ള പരിഹാരവും ജർമ്മനിക്ക് ഒരു ഭീഷണിയാണ്. യൂറോപ്യൻ രാജ്യങ്ങളുടെ നിസ്സഹായത ഒരു വശത്തു, ക്രിമിനൽ കുറ്റങ്ങൾക്ക് ജർമ്മനിയിലും യൂറോപ്പിലും ഒട്ടാകെ ഏറെയും അതിനു ശക്തി  വർദ്ധിച്ചിരിക്കുന്നു.  നിയന്ത്രണാധീതമായ  ഇസ്‌ലാമിക് രാജ്യങ്ങൾ നേരിട്ട് സഹായം നൽകി ജർമനിയിൽ മോസ്‌കുകളും സ്ഥാപനങ്ങളും നിർമ്മിക്കുന്നത്   നിരോധിക്കണമെന്ന് പറയുന്ന ചില  പുതിയതായി രൂപീകരിക്കപ്പെട്ട AFD മാത്രമല്ല, ജർമ്മനിയിലെ വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് പോലും പിന്തുണ വർദ്ധിച്ചിട്ടുമുണ്ട്‌. ഇസ്‌ലാമിക ശക്തിരാജ്യങ്ങൾ അവരുടെ അവകാശവും ആധിപത്യവും ജർമ്മനിയിൽ ക്രമേണ  കൂടുതൽ കൂടുതലായി  ഉറപ്പിക്കാനുള്ള രാഷ്ട്രീയ നിഗൂഢ ശ്രമത്തിന്റെ ആരംഭഭാഗമാണതെന്നു ജർമ്മൻ ജനതയും ആഴത്തിൽ സംശയിക്കുന്നുണ്ട്. അഭയാർത്ഥി പ്രശ്നവും ഗ്രേയ്റ്റ് ബ്രിട്ടന്റെ പുതിയ തീരുമാനവും യൂറോപ്യൻ യൂണിയന്റെ നിലനിൽപ്പും യൂറോപ്യർക്ക് മുഴുവനും, വിശിഷ്യാ ജർമ്മനിക്കും ഏറ്റിരിക്കുന്ന കനത്ത അടിയുമാണ്.

മിനറെറ്റ്- പ്രാർത്ഥന വിളി( Muezzinruf)
ജർമ്മൻ ജനതയുടെ മനസ്സിൽ, മറ്റു മതവിഭാഗങ്ങളും ആധുനിക ക്രിസ്ത്യൻ സഭകൾ അനുവർത്തി ക്കേണ്ടതുമായ, സഹിഷ്ണതയുടെ ആശയത്തിന് നേരേ എതിരാണ് മുസ്ലീമുകളുടെ ഈ നിലപാടെന്നു കാണുന്നുണ്ട്. അതിനാൽത്തന്നെ എല്ലായിടത്തും മിനററ്റോടുകൂടിയ മോസ്‌ക്കുകളും ഉച്ചത്തിലുള്ള ബാങ്ക് വിളികളും (പ്രാർത്ഥന വിളി- a man who calls Muslims to prayer from the tower of a mosque) യും ജർമ്മൻ ജനത അപ്പാടേ നിരസിക്കുവാൻ അഭിപ്രായപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്.

ജർമ്മനിയിൽ ഇതിനകം യഥാർത്ഥത്തിൽ ഇസ്ലാം എല്ലായിടത്തും ദൈനംദിന ജീവിതത്തിന്റെ ഭാഗമായിത്തീർന്നിരിക്കുകയാണ്, പ്രത്യേകിച്ച് 195൦- 60- കളിൽ തുർക്കി പൗരന്മാരെ  ജർമ്മനിയിൽ "ഗസ്റ്റ് വർക്കേർസ്" ആയിട്ട് പ്രവേശിപ്പിച്ചത് മുതൽ. രണ്ടാം ലോകമഹായുദ്ധത്തോടെ പൂർണ്ണമായും തകർന്ന ജർമ്മനിയുടെ പുനർനിർമ്മാണത്തിന് സഹായികളായി അവരെയും അന്ന് സ്വാഗതം ചെയ്തു.

പഴയ ജനസംഖ്യാ കണക്കനുസരിച്ചു 3,8 മുതൽ 4,3 മില്യൺ മുസ്ലീമുകൾ ജർമ്മനിയിൽ ഉണ്ടെന്നു കണക്കാക്കിയിരുന്നു. അതാകട്ടെ, ജർമ്മനിയിലെ ആകെയുള്ള ജനസംഖ്യയിൽ 4,6  മുതൽ  5,2 % ആണ് താനും. 2014 -ൽ നടത്തിയ ജനസംഘ്യ പരിശോധനപ്രകാരം ജർമ്മനിയിൽ ആകെ 81,2 മില്യൺ ജനങ്ങൾ ഉണ്ട്. അതിനുശേഷം പുതിയതായി ജർമ്മനിയിലേക്ക് പ്രവേശിച്ചവരുടെ കണക്കുകൂടി വരാനുണ്ട്. ഇതുവരെ ജർമ്മനിയിൽ തുർക്കിയിൽ നിന്നു മാത്രമുള്ള ആകെ മുസ്ലീമുകളുടെ എണ്ണം ഏതാണ്ട് 2, 5 മില്യൺ വരും. മദ്ധ്യ പൂർവ്വ രാജ്യങ്ങളിൽ നിന്നു 330.000 വും തെക്കു കിഴക്കൻ യൂറോപ്പിൽനിന്നു 550.000 മുസ്ലീമുകളും ഉണ്ട്. അതേസമയം മദ്ധ്യപൂർവ്വ രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളുടെ വരവും അവരെയെല്ലാം ജർമ്മനി സ്വീകരിച്ചതോടെ പിന്നെയും എണ്ണം ഏറെ വർദ്ധിച്ചുവെങ്കിലും കൃത്യമായി പറയാനാകില്ല. മുസ്ലീമുകളുടെ വിവിധ തരത്തിലുള്ള വിഭാഗങ്ങളാണ് സുന്നി, അലെവിറ്റ്, ഷിയിറ്റൻ, കൂടാതെ മറ്റു ചെറിയ ഗ്രൂപ്പുകൾ. ഇവരിൽ ആകെയുള്ളതിൽ ഏതാണ്ട് 74 % സുന്നികളും 12 % അലെവിറ്റൻ, 7 % ഷിയിറ്റൻ, ബാക്കിയുള്ളവർ മറ്റുചില ചെറിയ വിഭാഗങ്ങളിലും പെടുന്നു. മറ്റു മതവിഭാഗങ്ങളിൽ പ്പെട്ടവരുടെ ഏതാണ്ട് കണക്കു സ്റ്റാറ്റിസ്റ്റിക്ക് പ്രകാരം അറിയാം, ജർമ്മനിയിൽ കൃസ്ത്യാനികൾ ചർച്ച് ടാക്സ് നിയമപ്രകാരം നികുതി കൊടുക്കുന്നതിനാൽ.
ജർമ്മനിയിലെ മുസ്ളീം സംഘടനകൾ

ജർമ്മനിയിൽ വിവിധ മുസ്ളീം സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. അവയിൽ ചിലതാണ് താഴെ ചേർക്കുന്നത്.,
 Ditib-സെൻട്രൽ മോസ്‌ക് ,
കൊളോൺ ,ജർമനി 
Ditib,
Verband der islamischen Kulturzentren (VIKZ),
Koordinationsrat der Muslime (KRM),
Islamrat,
Liberal-Islamische Bund (LIB),
Alevitische Gemeinde Deuschland,
Religionsräte
Türkische Gemeinde in Deuschland


കേന്ദ്രക്കമ്മിറ്റി (കൗൺസിൽ).

ജർമ്മനിയിൽ ഇസ്ളാമിക ഇടവകകളുടെ സംഘടനകൾക്ക് ഒരു കേന്ദ്ര കൗൺസിൽ ഉണ്ട്. കൊളോണിൽ കേന്ദ്രമാക്കിയ ഈ കൗൺസിലിൽ 24 മുസ്‌ലിം സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. 300 ചെറിയ മുസ്‌ലീം ഇടവകകളും ഏതാണ്ട് 15000 മുതൽ 20000 അംഗങ്ങളും പ്രവർത്തിക്കുന്നു. ഈ സംഘടനകളിൽ വിവിധ രാജ്യങ്ങളിലെ മുസ്‌ലിം അംഗങ്ങൾക്ക് പ്രാധിനിത്യം ഉണ്ട്. ചരിത്ര പരമായ യാഥാർത്ഥ്യങ്ങളെ എതിർക്കുന്ന ഒരഭിപ്രായം നിലവിൽ ഉണ്ട്. ജർമ്മനിയിലെ ഏറ്റവും പഴക്കമേറിയ മോസ്‌ക്കുകളിൽ- ബർലിൻ വിൽമെർസ്‌ഡോർഫ് എന്ന നഗരഭാഗത്തുള്ള ഉയരത്തിലുള്ള  മിനററ്റോടു കൂടിയ അഹമ്മദീയ മോസ്‌ക്ക് 1925 മുതൽ അവിടെ ഉള്ളതാണ്. എന്നാൽ ഔദ്യോഗിക കണക്കിൽപ്പെടാത്ത വെളിപ്പെടുത്താത്ത എത്ര മോസ്‌ക്കുകൾ ഉണ്ടെന്നു ഒരു ഔദ്യോഗിക കണക്കുകളും ഇല്ല. അതേസമയം സെൻട്രൽ ഇൻസ്റ്റിട്യൂട്ട് ഇസ്ളാമിന്റെ ആർക്കീവ് റിപ്പോർട് പ്രകാരം 2008- ൽ ജർമ്മനിയിൽ ഏതാണ്ട് 2800 മോസ്‌ക്കുകൾ ഉണ്ട്. എത്രയെണ്ണം പണിയുന്നു, എത്രയെണ്ണം പ്ലാൻ ചെയ്തിരിക്കുന്നു, ഇത്തരം ഒരു കാര്യങ്ങളും വ്യക്തമല്ല. അവസാനത്തേത് എട്ട് വർഷങ്ങൾക്ക് മുൻപിൽ തീർത്തതായിരുന്നുവെന്നും, അന്ന് ഏതാണ്ട് 120 എണ്ണം പണിതുവെന്നും കരുതുന്നു.

മോസ്‌ക്കുകളും ഉച്ചത്തിലുള്ള ബാങ്ക് വിളികളും 

 Minarett in Hamburg, Germany
എന്തായാലും ഈ "പ്രാർത്ഥനാവിളി" ( Muezzinruf) ഇതുവരെയും ഔദ്യഗിക മായി നിരോധിച്ചിട്ടില്ല. കുറച്ചു പേർക്ക് ഇതിനെതിരെ അഭിപ്രായം ഉള്ളത് പുതിയതായി രൂപീകരിച്ച ഒരു രാഷ്ട്രീയ പാർട്ടിയുടെ അംഗങ്ങൾ ക്കാണ്.  നിരവധി  സംഭവങ്ങളിലും ഇതേച്ചൊല്ലിയുള്ള  അഭിപ്രായങ്ങളി ന്മേൽ ജർമ്മനിയൊട്ടാകെ ഒരു ശ്രദ്ധ ക്ഷണിക്കലിന് മുസ്‌ലിം ഇടവക കൾ തയ്യാറാകുന്നില്ല. കുറെ നാളുകളി ലേക്ക് മാത്രമായി ശ്രദ്ധിക്കപ്പെട്ട ഒരു വിഷയം ഉണ്ടായത്, ജർമ്മനിയുടെ വടക്കൻ സംസ്ഥാനമായ  നോർത്ത് റൈൻ വെസ്റ്റ് ഫാളിലെ Oer-Erkenschwick- നഗരത്തിലാണ്. 2014- ൽ അവിടെയുള്ള ഒരു മുസ്‌ലിം പള്ളിയിൽ നിന്നും എല്ലാ വെള്ളിയാഴ്ച തോറും ഉച്ചയ്ക്കുള്ള പൊതു പ്രാർത്ഥനയ്ക്കുള്ള വിളികൾക്കു വേണ്ടി ഉച്ചഭാഷിണി ഉപയോഗിക്കാമെന്നു അനുവാദം ഉണ്ടായി. ഇതിനെതിരെ നഗരവാസ്സികൾ നൽകിയ പരാതി നഗരസഭ തള്ളി. 2015-ൽ വേറെ രണ്ടുപേർ ചേർന്നു Gelsenkirchen- ലെ കോടതിയിൽ പരാതി നൽകി. ഉച്ചഭാഷിണിയിലൂടെ ഉണ്ടാകുന്ന പ്രാർത്ഥനാ വിളിയുടെ വലിയ ശബ്ദം ജനങ്ങൾക്ക് അസ്വസ്ഥമായ അലോരസം ഉണ്ടാക്കുന്നുവെന്ന കാരണം ആണ് പരാതിയിൽ നൽകിയത്. " ഓരോരോ സ്വാതന്ത്ര മതസ്വാതന്ത്യ്രത്തിനു എതിരായി, അതുപക്ഷേ, ഇസ്‌ലാമിന്, ഉച്ചസമയത്തെ ഇത്തരം ശബ്ദ മലിനീകരണം ഉണ്ടാക്കുന്ന പ്രാർത്ഥനാ വിളിയിലൂടെ അവരുടെ അവരുടെ മത പ്രചാരണ ഉപാധിയാക്കുകയാണ് ചെയ്യുന്നതെന്നും പരാതിയിൽ ചേർത്തു കൊടുത്തിരുന്നു. അതിന്മേൽ ഇതുവരെയും കോടതിയുടെ തീരുമാനമോ ഉണ്ടായില്ല.
 
സ്വിറ്റ്സർലാൻഡിൽ മിനററ്റ് നിർമ്മിക്കുന്ന തക്കമുണ്ടായപ്പോൾ ജനഹിതം ആരാഞ്ഞു. ജനഭൂരിപക്ഷം മിനററ്റ് നിർമ്മാണത്തിനതിരെ വോട്ടു ചെയ്തു. അതോടെ ജനഹിതം വിജയിച്ചു. നിയമം അതോടെ സ്വിസ് ഭരണഘടനയിൽ എഴുതിച്ചേർക്കപ്പെടുകയും ചയ്തു. ഇതോടെ സ്വിറ്റ്‌സർലൻഡിൽ മിനററ്റ് നിർമ്മാണം ഭരണഘടനാനിയമപരമായി നിരോധിക്കപ്പെട്ടു.

 ക്രിസ്ത്യൻ പള്ളിയും മോസ്‌കും ഒരുമുറ്റത്ത് 
മുകളിൽ സൂചിപ്പിച്ചതുപോലെതന്നെ  ജർമ്മനിയിലെ ഓബർ ഹവ്സൻ എന്ന സ്ഥലത്തു പണിതീരാത്ത ഒരു മോസ്‌ക്കിൽ നിന്നും വെള്ളിയാഴ്ച്ചകളിലെ പ്രാർത്ഥനാ വിളി ഉച്ചഭാഷിണിയിൽ നടത്തുന്നതിനെതിരെ ഓരോരോ മാദ്ധ്യമങ്ങളിലൂടെ പ്രതിഷേധം ഉണ്ടായി. സമൂഹത്തിനുമേൽ "അള്ളാഹുവിനുള്ള അധികാരവും അവകാശവും ഇതിൽ ധ്വനിക്കുന്നു വെന്നാണ് പരാതിക്കാരുടെ പക്ഷം".  ഇതര മതങ്ങളിലെ ദൈവത്തെക്കുറിച്ചുള്ള ധാരണയിൽ കവിഞ്ഞു ഞങ്ങളുടെ ദൈവം വലുതെന്നു അവകാശപ്പെടുന്നില്ല"  എന്ന എതിർ വാദം ജർമനിയിലെ തുർക്കി- ഇസ്‌ലാമിക യൂണിയൻ തിരിച്ചു പറഞ്ഞു : "ദൈവം അല്ലാതെ വേറെ ഒരു ദൈവീകത്വം ഇല്ല, ദൈവം അത്യുന്നതനാണ്" എന്നു നാം മനസ്സിലാക്കുന്നുവെന്ന സന്ദേശമാണ് നൽകുന്നതെന്നും അവർ പ്രതികരിച്ചു.

AFD യും ഉൾഭയവും 

ജർമ്മനിയിലേയ്ക്കും അതുപോലെ മറ്റുയൂറോപ്യൻ രാജ്യങ്ങളിലേക്കും ഉണ്ടായ ലക്ഷോപലക്ഷങ്ങൾ ആഭയാർത്ഥി പ്രവാഹം ജർമ്മൻ ജനതയെ മാത്രമല്ല യൂറോപ്യൻ രാജ്യങ്ങൾക്കു പരിഹാരം ഇല്ലാത്ത ഒരു വിഷയമായി മാറി. അഭയാർത്ഥികളിൽ ഇടയ്ക്കുകൂടി ഇസ്‌ലാമിക ഭീകരന്മാരും ഈ രാജ്യങ്ങളിലേക്ക് കടന്നു വന്നു. അഭയാർത്ഥികളിൽ ഏറെഭാഗവും മുസ്‌ലിം സമൂഹത്തിൽ നിന്നുള്ളവർ ആയിരുന്നു, ക്രിസ്ത്യാനികൾ കുറഞ്ഞ തോതിലും.


 A F D രാഷ്ട്രീയ പാർട്ടി നേതാക്കൾ-
Fr. Frauke Petry (left)


എന്താക്കെയായാലും ജർമ്മനിയി ലും, ഓസ്ട്രിയയിലും പൊതുവെ ചില യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും ഇസ്‌ലാമിക വിരുദ്ധ ഉൾഭയം ശക്തി പ്രാപിക്കുന്നുണ്ടെ ന്നു  വേണം കരുതാൻ. അതിനു അനുബന്ധമായി സമാനമായ രാഷ്ട്രീയഅഭിപ്രായപ്രകടനങ്ങളും ഓരോ രാഷ്ട്രീയ പാർട്ടികളുടെ ആശങ്കയും എതിർപ്പും വിവിധ തരത്തിലുള്ള നിരവധി  ചൂടേറിയ ചർച്ചകൾക്ക് കാരണമായിരുന്നു എന്നു കാണാനും കഴിയും. ഒരുദാഹരണം: ജർമ്മനിയിൽ പുതിയ പാർട്ടി AFD രൂപീകരിച്ചശേഷം 2016 April- ലിൽ അവരുടെ കേന്ദ്ര കമ്മറ്റി പാർട്ടി പ്രകടന പത്രികയ്ക്കുവേണ്ടി നടത്തിയ  ചർച്ചയിൽ ഇസ്ളാമും അതിനോട് ബന്ധപ്പെട്ട സംഘടനകളും ശക്തിയേറിയ വിമർശന കൊടുങ്കാറ്റിന് വിധേയമായിരുന്നു. ഇതിനെതിരെ യൂറോപ്യൻ യൂണിയൻ പാർലിമെന്റ്, ജർമ്മൻകാരനായ  പ്രസിഡന്റ് മാർട്ടിൻ ഷൂൾസ് (SPD), അത്തരം മതവിരുദ്ധവിമർശങ്ങൾക്കു നേരെ" ജർമ്മനിക്ക് ഒരപമാനം"  വിമർശിച്ചു പറഞ്ഞുനോക്കി. എന്നിരുന്നാലും ഉരുളയ്ക്കുപ്പേരി" പോലെ ജർമൻ ജനതയെ തണുപ്പിച്ചു മയത്തിൽ ജർമ്മൻ ഭരണഘടനയിൽ  അനുശാസിക്കുന്ന പ്രകാരം മുസ്ലീമുകൾ അവരുടെ വിശ്വാസം ജർമ്മനിയിൽ അനുവർത്തിക്കുന്നതിനു തങ്ങളുടെ പാർട്ടിയും എതിരല്ല എന്ന മറുപടിയും നൽകി AFD യുടെ നേതാവ് ശ്രീമതി Frauke Petry ആ അവസരത്തിൽ പ്രതിരോധിച്ചു.

ഇങ്ങനെയാണെങ്കിലും AFD യുടെ പാർട്ടി പത്രികയിൽ "Islam does not belongs to Germany"എന്നുള്ള പരാമർശം നടത്തിയതിനു രാഷ്ട്രീയ പാർട്ടികളും ജർമ്മൻ ചാൻസലറും അങ്ങും ഇങ്ങും ആഞ്ഞടിച്ച വാക്‌പ്പോരുകൾ വരെ ഈയിടെ ഉണ്ടായിരിക്കുന്നു. ജർമ്മനിയിൽ തെരഞ്ഞെടുപ്പിൽ ഒരു ഭൂരിപക്ഷ രാഷ്ട്രീയ ശക്തിയാകാനിടയുള്ള ഈ പാർട്ടിയുടെ അഭിപ്രായത്തിൽ ഇസ്ല്ലാം മതം, നിയമങ്ങളെ ബഹുമാനിക്കാത്ത "ഓർത്തഡോക്സർ ഇസ്ളാം" എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ നിർവചനം   "ഓർത്തഡോക്സ്" എന്നതുതന്നെ ഉപരിതലത്തിൽ കുമിളകൾ ഉണ്ടാക്കുന്ന സ്പഞ്ചു പോലെ കാണാൻ കഴിയും. എങ്കിലും ഇതിനിടെ ചില റാഡിക്കൽ ചലനങ്ങൾ സമൂഹത്തിൽ ഉണ്ടാകുന്നത് ഭരണഘടനാ കർത്താക്കൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട് . ഏതാണ്ട് 50000 ഇസ്‌ലാമിക് അനുയായികൾ ഈ വിഭാഗത്തിൽ പെടുന്നുവെന്നു ഇതിനിടെ കണക്കാക്കിയിട്ടുണ്ട്.

ജർമ്മനിയിൽ ഏകദേശം 9000 പേർ ഇസ്ളാമിലെ "സലാഫിസ്റ്റൻ" ഗ്രൂപ്പുമായി പ്രവർത്തിക്കുന്നവരുണ്ട്. ഇതൊരു ചെറിയ ഭാഗമെന്ന് മാത്രം പറയാം. വളരെ കർശനമായ ഇസ്‌ലാമിക് അനുയായികൾ, ഇവരുടെ എണ്ണം 2012 മുതൽ നേരെ കുത്തനെ വർദ്ധിച്ചു കൊണ്ടിരിക്കുന്നു എന്ന് ഒദ്യോഗിക റിപ്പോർട്ടുണ്ട്. ഇവരിൽ ഏതാണ്ട് 1100 ഇസ്‌ലാമിക് ഭീകരവാദികൾ, അവരിൽ ആയിരത്തിനു അടുത്തു എണ്ണം വരുന്ന ജർമ്മൻകാരും ഉണ്ടെന്നു ജർമ്മൻ സർക്കാരിന്റെ ഔദ്യോഗിക റിപ്പോർട്ടിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ മൂന്നിലൊന്നു പേർ സിറിയപോലുള്ള രാജ്യങ്ങളിൽ ഭീകര പ്രവർത്തനം നടത്തിയശേഷം തിരിച്ചു ജർമ്മനിയിൽ എത്തിയതായി ജർമ്മൻ സർക്കാർ മനസ്സിലാക്കി, അവരെ നിരീക്ഷിക്കുന്നു.

ശിരോവസ്ത്രവും മുസ്ളീം സ്ത്രീകളും.

ബുർഖ ധാരികളായ മുസ്ളീം സ്ത്രീകൾ,
അഫ്‌ഗാനിസ്ഥാനിൽ


ഇതെല്ലാംകൊണ്ട്  മുസ്‌ലിം സ്ത്രീകൾ ബുർഖയും നിഖാബും ഓഫീസുകളിലും പൊതു വേദിയി ലും ഉപയോഗിക്കുന്നതിനെതിരെ, അതിനെ നിയമപരമായി നിരോധി ക്കണമെന്ന് പോലും  ജർമ്മൻ രാഷ്ട്രീയത്തിൽ ചില രാഷ്ട്രീയ പാർട്ടികൾക്കിടയിൽ വലിയ കോളിളക്കങ്ങൾസൃഷ്ടിക്കുന്നതിന്  അന്ന്  വിവിധ അഭിപ്രായങ്ങൾ നടത്തിയിരുന്നു.  അതുപക്ഷേ നാലുവർഷങ്ങൾക്ക് മുമ്പ് നടന്ന ഇപ്രകാരം ഒരു നീക്കം ഭരണഘടനാവിരുദ്ധമാണെന്നു കണ്ടിരുന്നു . എന്നാൽ 2014- ൽ   ബവേറിയയിലെ മ്യൂണിച്ചിലുള്ള കോടതി, സ്‌കൂളുകളിലും മറ്റും തലമുണ്ട് ഉപയോഗത്തെ നിരോധിച്ചിരുന്നു. എന്നാൽ സ്വിറ്റ്സർലണ്ടിലും, യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളായ സ്‌പെയിൻ, ഫ്രാൻസ്, നേദർലാൻഡ്, തുടങ്ങിയ രാജ്യങ്ങളിൽ ബുർഖയും നിഖാബും കോടതി ( EGMR- The Europian Cout for Human rights)  വിധിയിൽ നിരോധിച്ചു.

2003- ൽ ജർമ്മനിയിൽ മുസ്‌ലിം പെൺകുട്ടികളും അദ്ധ്യാപകരും സ്‌കൂളുകളിൽ തലമുണ്ട് ധരിക്കുന്ന വിഷയം വലിയ വിവാദ വിഷയമായി മാറിയപ്പോൾ പരാതിക്കാർ ജർമ്മൻ ഭരണഘടനാകോടതിയിൽ പരാതിപ്പെട്ടു. മതസ്വാതന്ത്ര്യം അഥവാ സാമൂഹ്യ നിക്ഷ്പക്ഷത മാനിക്കണം എന്ന സന്ദേശമായിരുന്നു, ആ നീക്കം.  ജർമ്മൻ സംസ്ഥാനങ്ങളിൽ തടമില്ലാതെ ഒരു നിയമം നിലനിൽക്കുമ്പോൾ ഭരണഘടനാ കോടതി (Karlsruhe) ക്കും മറ്റൊരു തീരുമാനം ഇല്ലായെന്ന് വിധിക്കു കയാണ് ചെയ്തത്. സ്‌കൂളിൽ സമാധാനം നിലനിൽക്കുമെങ്കിൽ മുസ്ലീമുകൾക്ക് തലമുണ്ട് ധരിക്കാം എന്ന കാഴ്ചപ്പാട് ഉണ്ടായി. അതേസമയം ബർലിനിൽ 2015-ൽ അദ്ധ്യാപികയാകാൻ തലമുണ്ട് ധരിച്ച ഒരു മുസ്‌ലിം അപേക്ഷകയുടെ അപേക്ഷ തള്ളിക്കളഞ്ഞു. കോടതിയിൽ പരാതിപ്പെട്ടെങ്കിലും, പൊതുജോലി സ്ഥലത്തു തലമുണ്ട് ധരിക്കുന്നതു നിക്ഷ്പക്ഷതയുടെ നിയമത്തിൽ, യഹൂദരുടെ  "കിപ്പാ"യും, ഒരു ക്രിസ്ത്യൻ കുരിശും മതത്തിന്റെ തികഞ്ഞയടയാളമായി കാണപ്പെട്ടുവെന്നാണ് കോടതി കണക്കാക്കിയത്. എന്നാൽ ഫ്രാൻസിൽ സ്‌കൂളുകളിൽ മുസ്‌ലിം പെൺകുട്ടികൾക്ക് തലമുണ്ട് ധരിക്കൽ നിരോധിച്ചിട്ടില്ല.
 
 മുസ്ളീം സ്ത്രീകൾ യൂറോപ്പിൽ 
മുസ്ലീമുകളുടെയിടയിൽ അവരുടെ സ്ത്രീകൾതലമുണ്ട്ധരിക്കുന്നതിനു ഉണ്ടായ പ്രേരണ പലതാണ്. ആചാരം, മതപരമായത്, വ്യക്തിപരമായതു, പിന്നെ, ഇറാൻ പോലെയുള്ള ഇസ്ലാം  രാജ്യങ്ങളിൽ നടപ്പുള്ള നിയമവ്യവസ്ഥകൾ, സാമൂഹ്യജീവിത ചുറ്റുപാടുകളുടെ സമ്മർദ്ദം, മാത്രമല്ല, സമൂഹത്തിൽ ഒറ്റപ്പെടാതിരിക്കാൻ, പിന്നെ ചിലരാകട്ടെ ചില ആദർശ എതിർപ്പുകളിൽ, പിന്നെ, പരമ്പരാഗത കോൺസർവേറ്റിവ് കുടുംബങ്ങളിൽ നിന്നുള്ള എല്ലാ സ്ത്രീകളും മോസ്‌ക്ക്  സന്ദർശനത്തിന് മാത്രമല്ല സാധാരണ ദൈനംദിന കാര്യങ്ങളിൽ വീടുകളിൽ നിന്നും പുറത്തു പോകുമ്പോഴും തലമുണ്ട് ഉപയോഗിക്കും. അതിനെക്കുറിച്ചു ഖുറാനിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനു ഖുറാനിൽ മൂന്നു പരാമർശങ്ങൾ നൽകിയിട്ടുണ്ട്. 1 )- സുറെ. 24-31,  2 )- സുറെ. 33-59 , സുറെ.3)- 33-53. ഇതനുസരിച്ചു സ്ത്രീകൾ നിർബന്ധമായും തലമുണ്ട് ധരിക്കണമെന്ന് അനുശാസിക്കുന്നു.

മുസ്ലീമുകൾക്കു തലമുണ്ട് ഒഴിവാക്കാനാവാത്ത അവരുടെ വിശ്വാസത്തിന്റെ അടയാളമാണ്. അതു പക്ഷേ സ്ത്രീത്വത്തെയും അവരുടെ വ്യക്തിത്വത്തെയും അമർത്തുന്ന അടയാളമാണെന്നും ചിലർ പറയുന്നു. Headscarf  (തലമുണ്ട് ) ത്രികോണാകൃതിയിലുള്ള അല്ലെങ്കിൽ ത്രികോണാകൃതിയിൽ മടക്കിയ ഒരു ചെറിയ തുണിക്കഷണം ആണ്. പലതരത്തിൽ അതു ധരിക്കാം. താടി മൂടിയും, കഴുത്തുമൂടിയും, അഥവാ താഴേയ്ക്ക് തൂക്കിയിട്ടും ആകാം. പലനിറത്തിലുള്ളതുമാകാം. ജർമ്മ നിയിൽ മുസ്‌ലിം സ്ത്രീകൾ ഇതു ധരിച്ചത് അവരുടെ പാരമ്പര്യത്തിൽ നിന്നു മാത്രമാണ്. അതേസമയം യൂറോപ്പിൽ സ്ത്രീകൾ തലമുണ്ടു ധരിച്ചത് ഒരു ഒരു ഫാഷൻ എന്നതിൽ കവിഞ്ഞു ഉണ്ടായില്ല. എന്നാൽ എല്ലാ മുസ്ളീം സ്ത്രീകളും തലമുണ്ട് ധരിക്കുന്നുമില്ല എന്നത് യാഥാർത്ഥ്യമാണ്. ജർമനിയിൽ 2012- ലെ കണക്കനുസരിച്ചു നാലു മില്യണിൽ ഏറെ മുസ്‌ലിം തുർക്കികൾ ഉണ്ട്. അവരിൽ ഏതാണ്ട് 47 % സ്ത്രീകളാണ്. അവരിൽ ഏതാണ്ട് മൂന്നിൽ ഒരു ഭാഗം മുസ്‌ലിം സ്ത്രീകൾ തലമുണ്ട് ഉപയോഗിക്കുന്നു.

ജർമ്മനിയിലെ മോസ്‌കുകളും ബന്ധപ്പെട്ട സംഘടനകളും
 
ജർമ്മനിയിലെ മോസ്‌കുകളും അതോട് ബന്ധപ്പെട്ട വ്യത്യസ്ത സംഘടനകളും  പ്രവർത്തിക്കുന്നത് ജർമ്മൻ നികുതിപ്പണത്തിൽ നിന്നു നൽകുന്ന സാമ്പത്തിക സഹായത്തിലല്ല. ഇന്റർ കൾച്ചറൽ കേന്ദ്രങ്ങളുടെ സ്ഥാപനത്തിനും മറ്റും സർക്കാർ സബ് വെൻഷനുകളും സംസ്ഥാന- കേന്ദ്ര സർക്കാരുകളുടെ മറ്റുള്ള ഗ്രാന്റുകളും ആണ് ലഭിക്കുന്നത്. ഇവിടെ നിലവിൽ ചില വിമർശനപരമായ കാര്യങ്ങൾ ഉണ്ട്. തുർക്കി- ഇസ്‌ലാമിക് യൂണിയൻ ( Ditip) ആണ് ജർമനിയിലെ കേന്ദ്ര സ്ഥാനമെന്നും അവരുടെ കീഴിൽ ഏതാണ്ട് 765 മുതൽ 900 മോസ്‌ക് സംഘടനകളും 13000 അംഗങ്ങളുമുണ്ടെന്നു അവകാവശപ്പെടുന്നു. അതിനാൽ ജർമ്മനിയിലെ ഏറ്റവും വലിയ കേന്ദ്രസംഘടനയാണെന്നും പറയുന്നു. ഇതിന്റെയൊക്കെ പ്രവർത്തനം ശക്തിപ്പെടുത്താൻ 800 ലധികം ഇമാമുകൾ തുർക്കി സർക്കാരിന്റെ ചെലവിൽ എത്തിക്കഴിഞ്ഞിട്ടുണ്ടെന്നും അവരുടെ വക്താക്കൾ പറയുന്നുണ്ട്. ജർമ്മൻ ജനതയുടെ അസ്വസ്ഥത അതിനാൽത്തന്നെ മനസ്സിലാക്കാവുന്നതാണ്, അതിങ്ങനെ, അടുത്തകാലത്തു ജർമ്മനിയിൽ ഏതാണ്ട് 200 ലധികം മോസ്‌കുകളും മറ്റു സൗകര്യങ്ങളും ഉണ്ടാക്കുവാൻ സൗദി സർക്കാർ സാമ്പത്തിക സഹായം നൽകുന്നുവെന്ന വാർത്തയാണത് . ജർമ്മനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ചെയർമാനും വൈസ് ചാൻസലറും ആയിരിക്കുന്ന Sigmar Gabriel ഈ വാർത്തയെ തീരെ അസ്വസ്ഥത തയോടെയാണ് എതിർത്തു പ്രതികരിച്ചത്. എന്തായാലും ഭരണഘടനക്കോടതിയുടെ നിരീക്ഷണത്തിൽ ഇരിക്കണമെനും SPD പാർലമെന്റ് Fraktion chief ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ സൗദി അറേബിയൻ എംബസി ഇത്തരം ധനസഹായ പദ്ധതിക്കാര്യം നിഷേധിച്ചു പ്രസ്താവിച്ചു.

പുതിയ വെല്ലുവിളികൾ


 ജർമൻ ചാൻസലർ അങ്കേല മെർക്കൽ
"Wir Schaffen Es...!" .. "Yes, We can"

ഇങ്ങനെ യൂറോപ്യൻ യൂണിയനി ലും ജർമ്മനിയിലും അംഗരാജ്യങ്ങ ളിൽ പ്രത്യേകിച്ചും സിറിയ ഇറാക്ക്, ലിബിയ, അഫ്‌ഗാനിസ്ഥാൻ, പാകി സ്ഥാൻ, എത്യോപ്യ, സോമാലിയ എന്നിങ്ങനെയുള്ള  നിരവധി രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളുടെ  പ്രവാഹവും ഇസ്‌ലാമിക്ഭീകരരുടെ വെല്ലുവി ളികളും, തുർക്കി പ്രസിഡന്റിന്റെ പരോക്ഷമായ പുത്തൻ ഭീഷണി കളും എല്ലാം കൂടി ഒരു യുദ്ധസമാനമായ സാഹചര്യത്തെ നേരിടുകയാണ്. അപ്പോൾ ജർമ്മനിയിൽ ജനങ്ങൾ മറ്റൊരു ആൾട്ടർനേറ്റിവ് അന്വേഷി ക്കുകയാണ്. ഇങ്ങനെ ചിന്തിച്ചാൽ AFD പോലെയുള്ള രാഷ്ട്രീയപാർട്ടിയുടെ ഉത്ഭവവും അതിന്റെ അസ്വസ്ഥതയും മനസ്സിലാക്കാൻ കഴിയും. അഭയാർത്ഥി പ്രവാഹം കണ്ടു ഉൾഭയം പൂണ്ട ഗ്രേറ്റ് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിക്കാൻ ബ്രിട്ടീഷ് ജനങ്ങളെ പ്രേരിപ്പിച്ച ഘടകവും മറ്റൊന്നുമല്ല, അവർ ഉറക്കെ പറഞ്ഞതും അതുതന്നെ: "ഞങ്ങളുടെ രാജ്യം ചെറിയ ഒരു ദീപാണ്, ഞങ്ങൾക്ക് ഇപ്പോഴുള്ളതിൽ കവിഞ്ഞു ആരെയും അധിവസിപ്പിക്കാൻ ഇടമില്ല". വ്യക്തമായ സന്ദേശം. അതിനു മുമ്പ് ആസ്ട്രിയ അവരുടെ അതിർത്തിയടച്ചതും ഉദാഹരണം.

ഇനി വരും നാളുകളിൽ യൂറോപ്യൻ യൂണിയന്റെ ഭാവി എന്താകുമെന്ന കാര്യം പ്രവചിക്കുവാൻ ഒട്ടും കഴിയുകയില്ല. ജർമ്മനിയിൽ ഒരു ബദൽ സംവിധാനം എന്ന നിലയിൽ ആണ് നിലവിൽ ഓരോ പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടായത്. അവർ ഉന്നയിക്കുന്ന വിഷയവും ഉൾഭയത്തിന്റെ പ്രതിച്ഛായ തന്നെയാണ്. ഒരുവന്റെ സ്വന്തം സാദ്ധ്യതകൾക്കപ്പുറമുള്ള എന്തെല്ലാം വാഗ്ദാനങ്ങൾ ആരു നൽകിയാലും അവയൊന്നും ഒട്ടുംതന്നെ നിലനിൽക്കുന്നതല്ല. ജർമ്മനിയുടെ  പ്രസിഡന്റ് ജോവാഹീം ഗൗക്ക് കുറെ ദിവസങ്ങൾക്ക് മുമ്പ് തന്റെ വീണ്ടുമുള്ള തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വത്തെക്കുറിച്ചു രാഷ്ട്രത്തോട് പ്രതികരിച്ചു സംസാരിച്ച അവസരത്തിൽ ഏതാണ്ടിതേ അഭിപ്രായം പറയുകയുണ്ടായി. അഭയാർത്ഥി പ്രശ്നത്തിലും വ്യക്തമായ കാഴ്ചപ്പാടുകൾ വേണമായിരുന്നു. അപ്പോൾ എല്ലാം കൊണ്ടും യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളും അതിലുപരി അന്താരാഷ്ട്രതലത്തിൽ രാഷ്ട്രീയ (ഉദാ: അമേരിക്കൻ, സ്പെയിൻ തിരഞ്ഞെടുപ്പുകൾ)- സാമ്പത്തിക മണ്ഡലങ്ങളിൽ  ഉണ്ടാകാവുന്ന പുതിയ ഭീമൻ പ്രതിസന്ധികളെയും  ജർമ്മനിക്കും നേരിടേണ്ടതായി വരും. പുതിയ വഴിത്തിരിവ് തേടുന്ന ഒരു യൂറോപ്യൻ സമൂഹം ലോകത്തിനു മുമ്പിലുണ്ട്.
-----------------------------------------------------------------------------------------------------------------------
  
ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de 
for up-to-dates and FW. link Send Article, 
comments and write ups to :
DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, 
Germany,   
in accordance with the European charter on freedom of opinion and press. 
DISCLAIMER:   
Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  
objectives or opinions of the articles in any form."


Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.