Freitag, 17. Juni 2016

ധ്രുവദീപ്തി // Kerala Church // വൃദ്ധ വിലാപം.// Pied Piper കഥയും, തെറ്റുകളുടെ ഘോഷയാത്രയും: Part- 2 തുടർച്ച...ടി. പി. ജോസഫ് തറപ്പേൽ

വൃദ്ധ വിലാപം: 

പഴയ പള്ളിയുടെ പൊളിക്കയും തെറ്റുകളുടെ ഘോഷയാത്രയും. തുടർച്ച...

Part-2 

ടി. പി. ജോസഫ് തറപ്പേൽ

Pied Piper കഥയും, ചെങ്ങളത്ത് അതിന്റെ പ്രസക്തിയും 

Pied Piper തന്റെ കുഴലുമായി -

ടി. പി. ജോസഫ് തറപ്പേൽ
  ഒരാഴ്ച കഴിഞ്ഞപ്പോൾ Pied Piper തന്റെ കുഴലുമായി തിരിച്ചെത്തി. അയാൾ കഴിഞ്ഞ തവണത്തേതിലും മാസ് മരികമായ ഒരു ഗാനം ഉതിർത്തു. ഇത്തവണ കുട്ടികളാണ് അതിന്റെ മാസ്മരികതയിൽ ലയിച്ചത്‌. അവർ ഇളകി വശായി കൂട്ടം കൂട്ടമായി വീടുകളിൽ നിന്നും പുറത്തു ചാടി അയാളുടെ വട്ടംകൂടി. കുട്ടികളുമായി അയാൾ തെരുവുകൾ തോറും നടന്നു. നഗരത്തിലുള്ള കുട്ടികൾ എല്ലാം അയാളുടെ മാസ്മരിക വലയത്തിലായി. കാരണ വന്മാർക്ക് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു. അയാൾ ഇത്തവണ ആയിരക്കണക്കിന് കുട്ടികളുമായി നൃത്ത ച്ചുവടുകൾ വച്ചു അടുത്തുള്ള മലനിരയിലേയ്ക്ക് മന്ദം മന്ദം നീങ്ങി. അവരെല്ലാവരും കൂടി ആ മലഞ്ചെരുവിലെ ഒരു ഗുഹാ ഗർത്തത്തിൽ അപ്രത്യക്ഷരായി.


കുഴലൂത്തുകാരന്റെ 
പിറകെ പോയ കുട്ടികൾ 

 



കുഴലൂത്തുകാരന്റെ പിറകെ പോയ കുട്ടികളുടെ കൂട്ടത്തിൽ ചട്ടുകാലിയായ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. അവൾക്ക് അവരുടെ ഒപ്പമെത്താൻ കഴിഞ്ഞില്ല. അവൾ ഗുഹയുടെ വാതിൽക്കൽ എത്തിയപ്പോഴേയ്ക്കും അത് അടഞ്ഞുപോയിരുന്നു. അങ്ങനെ നമ്മളോട് ഈ കഥ പറയാൻ അവൾ മാത്രം ഹമാലിൻ നഗരത്തിൽ ശേഷിച്ചു. നഗരവാസികളെ ല്ലാം വാക്കുവ്യത്യാസം കാണിച്ചതിന്റെ ദുഷ്ഫലത്തിനു ഇരയായി.


ഇതുപോലെയൊക്കെത്തന്നെയാണ് ഭക്തിമാർഗ്ഗ ങ്ങളുടെ   കാര്യവും. അത് നൊവേന ഭക്തിയായാലും തിരുശേഷിപ്പ് ഭക്തിയായാലും ഫലം ഒന്നുതന്നെ. അധികമായാൽ അമൃതും വിഷം. പ്രാരംഭ ദശയിൽ പലരും അതിന്റെ ലഹരിയിൽപെടും. മദ്യം പോലെ തന്നെ. പിന്നെ തൂത്തെറിഞ്ഞാലും പോകില്ല. കാര്യ സാദ്ധ്യത്തിനായി എല്ലാവരും എല്ലാം ചെയ്യുന്നു. എന്നാൽ പ്രഥമവും പ്രധാനവുമായ സംഗതി ദൈവഹിതം നമ്മളിൽ നടപ്പാകണം എന്നതാണ്. അതിനു വേണ്ടിയാണ് നമ്മൾ പ്രാർത്ഥിക്കേണ്ടത്. നമ്മളുടെ നന്മയ്ക്ക് ഉപകരിക്കുന്നത്‌ എന്താണെന്ന് നമ്മളെക്കഴിഞ്ഞും കൂടുതലായി നമ്മളുടെ പിതാവായ ദൈവത്തിനറിയാം. വൈദ്യന്മാർ രോഗിക്ക് മരുന്ന് കുറിക്കുമ്പോൾ രോഗിയുടെ ഇഷ്ടമല്ല നോക്കുന്നത്. ഉടനടിയുള്ള രോഗ വിമുക്തിയുമല്ല, രോഗത്തിൽ നിന്നുള്ള സ്ഥായിയായ മോചനമാണ്.

 നൊവേനഭക്തിയും തിരുശേഷിപ്പ്ഭക്തിയും.- വിഗ്രഹാരാധന

എന്നാൽ സഭാ അധികാരികൾ താൽക്കാലിക ഫലത്തിൽ എല്ലാവരെയും നോട്ടമിടീക്കും. അപ്പോഴോ, ദൈവഹിതം നിറവേറട്ടേ എന്നുള്ള ചിന്തയിൽ നിന്നും എല്ലാവരും വഴുതി മാറുന്നു. സ്വന്തം കാര്യം നേടണം എന്നതിലാകും ശ്രദ്ധ. അങ്ങനെ നൊവേനഭക്തിക്കും തിരുശേഷിപ്പ്ഭക്തിക്കും പിറകെ പോകും. ഒരുതരം വിഗ്രഹാരാധന. ആ ഭക്തിലഹരിയിൽ ലയിച്ചു കഴിയുമ്പോൾ എല്ലാറ്റിനും മൂലകാരണമായ ക്രൂശിതനെ അധികാരികൾ പുതിയ പള്ളിക്ക് പുറത്തു നിറുത്തി പടി അടയ്ക്കും. അപ്പോൾ ഹമാലിൻ നിവാസികളെപ്പോലെ ചെങ്ങളത്തെ ഭക്തർക്ക്‌ നോക്കി നിൽക്കാനേ കഴിയൂ. വിശുദ്ധരുടെയെല്ലാം  തിരുശേഷിപ്പുകൾക്കും പ്രതിമകൾക്കും പള്ളിയിൽ സ്ഥാനം കിട്ടും. അവ നമ്മുടെ ആരാധനക്രമത്തിന് എതിരല്ല. (വിശുദ്ധരായി ഇതുവരെയും സഭ പ്രഖ്യാപിക്കപ്പെടാത്തവരുടെയും തിരുശേഷിപ്പുകൾ വരെ ഇവിടെ ഇവരുടെ കൈവശം ഉണ്ട്).   ഇത്തരം ഒരു  തിരുശേഷിപ്പു അരുളിക്കയിൽ എടുത്തുവച്ചു ഇക്കഴിഞ്ഞ നാളിൽ ചെങ്ങളം ഇടവകയിലെ വൈദികരും മറ്റു കുറെപ്പേരും കൂടി ഓരോ വീടുകൾ തോറും കയറി ഓരോ വീട്ടിലും മാറി മാറി അത് പ്രതിഷ്ഠിച്ചു വയ്ക്കുകയും ചെയ്ത കാര്യം നമ്മൾക്ക് അറിയാം)!! ഇതെല്ലാം വികാരി നടത്തുന്ന പണപ്പിരിവിന്റെ മറ്റൊരു തന്ത്രജ്ഞത. ക്രൂശിതൻ മാത്രമാണ് Zero മലബാർ സഭയുടെ ആരാധനക്രമത്തിനു എതിര് !! ഇതെല്ലാം സംഭവിച്ചുകഴിയുമ്പോൾ എല്ലാറ്റിനും ചെങ്ങളം വിശ്വാസികൾ മൂക സാക്ഷികളായിരിക്കും.

ബലി അർപ്പണം എന്ന് പറയുന്നത് ഗാഗുൽത്തായിൽ ഈശോ അർപ്പിച്ച ബലി തന്നെയാണ്. ഗാഗുൽത്തായിലെ ബലിയുടെ ആവർത്തനം. ഗാഗുൽത്തായിലെ ബലിയുടെ ആവർത്തനം. ഗാഗുൽത്തായിൽ നടന്നത് ഈശോയുടെ കുരിശിലുള്ള മരണവും. അല്ലാതെ ഉത്ഥാനമല്ലായിരുന്നു. ബലിയർപ്പണത്തിനു അത്യാവശ്യ മായിട്ടുള്ളത് അപ്പവും വീഞ്ഞും മാത്രം. ബലിവേദിയിൽ കുരിശിന്റെ കുരിശി ന്റെ അത്യാവശ്യമില്ല. പക്ഷെ ഏതെങ്കിലും കുരിശിനു അവിടെ പ്രസക്തിയു ണ്ടെങ്കിൽ അത് ക്രൂശിതനുള്ള കുരിശിനു മാത്രമാണ്. അല്ലാതെ മാർത്തോമ്മ കുരിശിനല്ല, ഉത്ഥാനത്തെ സൂചിപ്പിക്കുന്ന കുരിശിനല്ല.

ഉദ്യാനം പണിസ്ഥലമാക്കുന്നു.

 ഉദ്യാനം പണി സ്ഥലമാക്കി.
1980 കളിൽ ഇവിടെ ഒരു വികാരിയ ച്ചൻ ഉണ്ടായിരുന്നു. അദ്ദേഹം, ഇപ്പോൾ പൊളിച്ചു കളയപ്പെട്ട പള്ളിമുറിയുടെ സ്ഥാനത്തിരുന്ന അന്നത്തെ പള്ളിമുറിയുടെ മുൻവശം മുഴുവനും, പള്ളി മുറ്റവും ഒരു ഉദ്യാനമാക്കി മാറ്റി. പള്ളിമുറ്റത്തും പരിസരത്തും ധാരാളം മരങ്ങൾ വച്ചു പിടിപ്പിച്ചു. ഇപ്പോൾ പുതിയപള്ളി നിർമ്മാണവുമായി ബന്ധപ്പെട്ടവർ അവയെല്ലാം വെട്ടി മാറ്റി. ഉദ്യാനം മുഴുവൻ പണിസ്ഥലമാക്കി. പ്രകൃതി സൌന്ദര്യം നിറഞ്ഞു തുളുമ്പിയിരുന്ന ചെങ്ങളം പള്ളി വെറും മൊട്ടക്കുന്നാക്കി മാറ്റി. മൊട്ടത്തല പോലെ തന്നെ. എന്നാൽ മൊട്ടത്തലയിൽ പിന്നെയും രോമം കിളിർക്കും. എന്നാൽ ചെങ്ങളം പള്ളിയുടെ മൊട്ടക്കുന്നിലെ രോമകൂപങ്ങളെല്ലാം കോൺക്രീറ്റ് കലക്കി ഒഴിച്ച് കാലാകാലത്തേയ്ക്ക് മൊട്ടയാക്കി. പ്രകൃതി സുന്ദരമായ ചെങ്ങളം കുന്ന് ഇന്ന് വെറും ഒരു കോൺ ക്രീറ്റ് കാട്. ചെങ്ങളം ഗ്രീൻ ചെങ്ങളം ആക്കുമെന്നായിരുന്നു Pseodo (വ്യാജ) ശതാബ്ദി ആഘോഷകാലത്ത് അന്നത്തെ പ്രോഗ്രാമിൽ ഉറച്ചു പറഞ്ഞിരുന്നത്. പക്ഷെ, ഇന്ന് വെറുമൊരു കോൺക്രീറ്റ് ചെങ്ങളമാണ് കാഴ്ചയിൽ ഉള്ളത്.//-
-------------------------------------------------------------------------------------------------------------
ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de 
for up-to-dates and FW. link Send Article, 
comments and write ups to :
DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, 
Germany,   
in accordance with the European charter on freedom of opinion and press. 
DISCLAIMER:   
Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  
objectives or opinions of the articles in any form."
    

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.