Dienstag, 21. Juni 2016

ധ്രുവദീപ്തി // Christianity // ഉൾക്കാഴ്ചകൾ // യേശു നെടുവീർപ്പെട്ടു // Prof. Dr. Fr. Thomas Kadankavil

 ഉൾക്കാഴ്ചകൾ  :


യേശു നെടുവീർപ്പെട്ടു // 


Prof. Dr. Fr. Thomas Kadankavil


യേശുവിന്റെ വചനങ്ങൾ അക്ഷരാർത്ഥത്തിൽ നിറവേറ്റുക എന്നാൽ അസാധാരണമായ ഒന്നുമില്ലാതെ സാധാരണ ജീവിതം നയിക്കുകയാണ്.(പ്രചോദകം)


 DR. Fr. Thomas Kadankavil
യേശു വൈകാരിക വേലിയേറ്റത്തിനു വിധേയനാകു ന്നത് അപൂർവ്വമായെ സുവിശേഷങ്ങളിൽ നമ്മൾ കാണുന്നുള്ളൂ. ദേവാലയത്തിലെ ചാട്ടപ്രയോഗം (യോഹ.2 :15), സാത്താനെ ശകാരിക്കുന്ന അവസരം, (മത്താ. 4 :10), പത്രോസിനെ, "സാത്താനെ" എന്ന് വിളിക്കുന്ന സന്ദർഭം (മത്താ.16:23), ചിലയവസരങ്ങളിൽ ഇങ്ങനെ കോപത്തിന്റെ പ്രകടനം ഉണ്ടാകുന്നുണ്ടെങ്കി ലും ശിശുക്കളോടുള്ള വാത്സല്യവും അവശരോടും ക്ഷീണിതരോടുമുള്ള അനുകമ്പയും അവിടുന്നു പ്രകട മാക്കുന്നുണ്ട്. ഗദ്സമേനിലും കുരിശിലും അവിടുന്നു നിരാശയുടെ വക്കിലെത്തുന്നു. വിശന്നപ്പോൾ അത്തിവൃക്ഷത്തിൽ ഫലമുണ്ടോ യെന്നന്വേഷിച്ചു. ലഭിക്കാതെ വന്നപ്പോൾ അതിനെ ശപിച്ചു. പാപമൊഴിച്ച് എല്ലാറ്റിലുമവിടുന്നു നമ്മെപ്പോലെയായി എന്നതിന് ഇനിയേറെ തെളിവുകൾ വേണ്ട.

കൂട്ടുകാരിയുടെ അപകടമരണത്തിൽ അവളുടെ അമ്മയുടെ മടിയിൽ മുഖം പൊത്തിക്കരയുന്ന സ്നേഹിതയെ കണ്ടിട്ടുണ്ട്. നമുക്ക് കരയാൻ കഴിയണം. യേശു എന്തിനു കരഞ്ഞു? ലാസർ ആ സന്ദർഭത്തിൽ മരിക്കാതെ കാക്കാമായി രുന്നല്ലൊ. പക്ഷെ ഈ സംഭവം "എന്നെ അയച്ചത് അങ്ങാണെന്ന് ചുറ്റും നിൽക്കു ന്നവർ അറിയേണ്ടതിനുവേണ്ടി"യായിരുന്നു.

ലാസർ തുണികളാൽ ചുറ്റപ്പെട്ടവനായി പുറത്തുവന്നു. യേശു ഉയർത്തപ്പോൾ വസ്ത്രങ്ങൾ എല്ലാം അഴിച്ചു ചുരുട്ടി മൂലയിൽ വച്ചിരുന്നു. ലാസർ ഭൌതീക ജീവിതത്തിലേയ്ക്കും കർത്താവ് ഉടുപ്പിനാവശ്യമില്ലാത്ത ഉത്ഥാന ജീവിതത്തി ലേയ്ക്കും പുനർജനിച്ചു. അവിടുന്നു വികാരങ്ങളുള്ള പൂർണ്ണനായ മനുഷ്യനും ഉത്ഥാനം മൂലം ദൈവത്വത്തിൽ സമ്പൂർണ്ണനുമാണെന്നതിന്റെ അടയാളത്തിനി വിടെ മുദ്രവയ്ക്കപ്പെട്ടിരിക്കുന്നു. "കുറെയേറെ കൊച്ചു സംഭവങ്ങളാൽ തീർന്നു പോകുന്നതാവരുത് നമ്മുടെ ജീവിതം. അതു എങ്ങുമെത്താത്ത ഒരു യാത്രയുടെ നാൾവഴി പുസ്തകം ആവരുത് (പ്രചോദകം)".

സ്നേഹത്തിൽ നിർത്തുന്നതാര് ?

 Jesus-Tempelcleaning 
യേശുവിനെക്കുറിച്ചു അവിടുത്തെ എതിർക്കുന്നവർക്ക് പറയാനുള്ളത് "അവിടുന്നു അവരെ സന്ദേഹത്തിൽ നിർത്തുന്നു" എന്നാണ്. B.C. 167-ൽ യൂദാസ് മക്കബേയൂസിന്റെ നേതൃത്വത്തിൽ ദേവാലയപ്രതിഷ്ഠ നടത്തിയതിന്റെ തിരുനാളായിരുന്നു (2 2 ). നീ ക്രിസ്തുവാണെങ്കിൽ വ്യക്തമായി ഞങ്ങളോട് പറയുക എന്നാവശ്യപ്പെട്ട യഹൂദരോട് അവിടുന്നു പറയുന്നത്, "ഞാൻ പറഞ്ഞു, നിങ്ങൾ വിശ്വസിക്കുന്നില്ല. പിതാവിന്റെ നാമത്തിൽ അടയാളങ്ങൾ കാണിച്ചു. എന്നിട്ടും വിശ്വസിക്കുന്നില്ല" ആര് ആരെയാണ് സന്ദേഹത്തിൽ നിറുത്തിയിരിക്കുന്നത്. ഒരു തർക്കകോലാഹലം ഉണ്ടാക്കാനുള്ള പുറപ്പാടാണിവിടെ. ഇടയ്ക്കവർ എറിയാൻ കല്ലെടുത്തു. കാരണം "മനുഷ്യനായിരിക്കെ നീ നിന്നെത്തന്നെ ദൈവമാക്കുന്നു" (33).

ഈ സന്ദർഭത്തിൽ യേശു വിശുദ്ധ ലിഖിതം ഉദ്ധരിക്കുന്നു: ദൈവവചനം ആരുടെ പക്കലേയ്ക്ക് വരുന്നുവോ അവരെ ദൈവങ്ങളെന്നവർ വിളിച്ചു(35)'. ഇനി താൻ സ്വയം ദേവാലയമാക്കിയതിൽ എന്തു തെറ്റ് ? വാക്കിൽ തോറ്റപ്പോൾ വടിയുമായി എന്ന പഴഞ്ചൊല്ല് പോലെ അവർ എറിയാൻ കല്ലെടുത്തു. അതു താഴെയിട്ട് അവിടുത്തെ ബന്ധിച്ചുകൊണ്ടുപോകുവാൻ തുനിഞ്ഞു. ഇതിനെല്ലാം കാരണമായി യേശു പറയുന്നു: "നിങ്ങൾ എന്റെ ആടുകളിൽപ്പെട്ടവർ അല്ല(26), എന്റെ സ്വരം ശ്രവിക്കുന്നവയ്ക്ക് ഞാൻ നിത്യജീവൻ നൽകുന്നു"(28).

യുക്തിവാദിയായ ഒരു യൂറോപ്യൻ സഞ്ചാരിക്ക് വഴികാട്ടിയായിരുന്ന ഒരു ആഫ്രിക്കൻ ക്രൈസ്തവൻ വനത്തിലെ യാത്രയ്ക്കിടയിൽ കണ്ട പള്ളിക്കു മുമ്പിൽ നിന്നു തന്റെ മേൽ കുരിശുവരച്ചു. യുക്തിവാദി പുച്ഛസ്വരത്തിൽ ഇതുകൊണ്ടു എന്തു പ്രയോജനം എന്ന് ചോദിച്ചു. ഇതിനുള്ള മറുപടി "എനിക്ക് നിത്യജീവനും, താങ്കൾക്ക് താങ്കളുടെ ജീവനും. ഈ വരവ് ഒരമ്പത് വർഷം മുമ്പായിരുന്നെങ്കിൽ സാറിന്റെ മാംസം ഞങ്ങൾ ഉച്ചയൂണിനു പൊരിച്ചു കൂട്ടുമായിരുന്നു.

ആരെയും അനുകരിക്കരുത്.

ജനനേതാക്കളെ ചൂണ്ടി യേശു പറയുന്ന കൊള്ളിവെച്ച വാക്കുകൾ ആണിത്. മനുഷ്യരുടെ തോളിൽ കെട്ടിവെച്ച ഭാരം ഒരു വിരൽകൊണ്ട് പോലും ഒന്ന് തിങ്ങി കൊടുക്കുവാൻ അവർക്ക് മനസ്സില്ല(4). എല്ലാ മത- രാഷ്ട്രീയ- സാമൂഹ്യ നേതൃത്വത്തിന്റെയും ഒഴിവില്ലാത്ത സ്വഭാവമാണിതെന്ന് പറയുകയല്ല, എങ്കിലും മൊത്തത്തിലെടുത്താൽ ഇവിടെ പറയുന്ന അഷ്ടദുരിതങ്ങളും തിന്മകളും അവരിൽ കാണാം.

ആരുടെയും ഭാരം കുറയ്ക്കുന്നില്ല. ചുമക്കാൻ സഹായിക്കുന്നില്ല. ജനം കാണാൻ എല്ലാം ചെയ്യുന്നു. മന്ത്രപ്പട്ടകൾക്ക് വീതി കൂട്ടുന്നു. തൊങ്ങലുകൾ വലുതാകുന്നു. ഉന്നതസ്ഥാനം തെരഞ്ഞെടുക്കുന്നു. സംഘങ്ങളിൽ റിസർവേഷൻ പീഠങ്ങൾ കണ്ടെത്തുന്നു. നേതാവ് എന്ന് വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നു. ഇതിൽ ആചാര്യത്വവും പിതൃത്വവും അടങ്ങിയിരിക്കുന്നു.

ഒരു പഞ്ചായത്തു ഇലക്ഷന് ഒരു ചെറിയ വാർഡിൽ 20 സ്ഥാനാർത്ഥികൾ. ഇതിനു പിന്നിലെ ചേതോവികാരം താൻ അംഗീകരിക്കപ്പെടണം, അഥവാ അംഗീകരിക്കപ്പെടണം എന്നതുതന്നെ. സ്ഥാനമാനങ്ങൾ തേടുമ്പോൾ മതമൂല്യ ങ്ങൾ പലപ്പോഴും മറക്കുന്നു. എല്ലാ മൂല്യങ്ങളും ഒരുപോലെ പരിരക്ഷിക്ക പ്പെടുന്നില്ലെങ്കിലും സ്നേഹം, തുറവി, അനുകമ്പ, സേവനം, നീതി തുടങ്ങിയവ ഉപേക്ഷിക്കപ്പെടരുത്.

സ്വന്ത ജീവിതത്തിന്മേൽ നിയമത്തിന്റെ മൂടുപടമിട്ട നേതാവോ ആചാര്യനോ ആകാൻ പുറപ്പെടരുതെന്ന യേശുവിന്റെ താക്കീതാണ് നമ്മൾ ഇവിടെ മുഴങ്ങി കേൾക്കുക. സത്വം കണ്ടെത്തി വെടിപ്പാക്കാൻ കഴിയാത്ത നേതാക്കളൊന്നും നമുക്ക് അനുകരണീയമല്ല.//-

"ദൈവം ഒരാളെ നേതൃസ്ഥാനത്തേയ്ക്ക് വിളിക്കുന്നത് 
എല്ലാവർക്കും അനുഗ്രഹമാകാനാണ്
(പ്രചോദകം). 
-------------------------------------------------------------------------------------------------------------------------
ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de 
for up-to-dates and FW. link Send Article, 
comments and write ups to :
DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, 
Germany,   
in accordance with the European charter on freedom of opinion and press. 
DISCLAIMER:   
Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  
objectives or opinions of the articles in any form."

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.