Mittwoch, 15. Juni 2016

ധ്രുവദീപ്തി // Kerala Church // വൃദ്ധ വിലാപം // പഴയ പള്ളിയുടെ പൊളിക്കയും തെറ്റുകളുടെ ഘോഷയാത്രയും // ടി. പി. ജോസഫ് തറപ്പേൽ


വൃദ്ധ വിലാപം 

പഴയ പള്ളിയുടെ പൊളിക്കയും തെറ്റുകളുടെ ഘോഷയാത്രയും. 
Part-1
ടി. പി. ജോസഫ് തറപ്പേൽ

Pied Piper കഥയും, ചെങ്ങളത്ത് അതിന്റെ പ്രസക്തിയും //


 ടി. പി. ജോസഫ് തറപ്പേൽ
ഞാൻ വിവരിക്കാൻ പോകുന്നത് വെറും ഒരു കഥയാണ്. പണ്ട് പണ്ട് ഹമാലിൻ എന്നൊരു നഗരമുണ്ടായിരുന്നു. വളരെ പരിഷ്ക്രുതമായൊരു നഗരം. ഭരണം നടത്തിയിരുന്നത് മേയറുടെ കീഴിലുള്ള ഒരു കൗൺസിൽ. എങ്ങനെയോ അവിടെ പൂച്ചകൾ ഇല്ലാതായി. എങ്ങും എലികളുടെ വിളയാട്ടം. നഗരവാസികളെല്ലാം മടുത്തു. എലികളെ തട്ടിയിട്ട് മുറികളിൽ കൂടി നടക്കാൻ വയ്യ. രാത്രി ഉറങ്ങാൻ കിടന്നാ ലോ? കിടക്കകൾ മുഴുവൻ എലികൾ. സർവ്വ പാത്രങ്ങളിലും എലികൾ. കുറെ വർഷങ്ങൾ ക്കു മുമ്പ് നമ്മുടെ ഇവിടെ മുപ്പിളി വണ്ടുകൾ ഉണ്ടായിരുന്നതിനെക്കഴിഞ്ഞും കഷ്ടമായ രീതിയിൽ. അന്ന് രാത്രിഭക്ഷണ ത്തിനു വെട്ടത്തിരിക്കുമ്പോൾ വണ്ടുകൾ വീഴാത്ത ചോറോ കറികളോ നമ്മൾക്കില്ലാ യിരുന്നല്ലോ.

അങ്ങനെ എലികളേക്കൊണ്ട് പട്ടണവാസികൾ പൊറുതി മുട്ടി. ഈ ശല്യം എങ്ങനെ നേരിടണമെന്നാലോചിക്കുവാൻ മേയർ കൗൺസിൽ വിളിച്ചു കൂട്ടി. പലരും പല നിർദ്ദേശങ്ങളും വച്ചു. പക്ഷെ, ഒന്നും പൊതുവേ സ്വീകാര്യമായി ല്ല. അവസാനം ഒരാൾ എലികളെ കൂട്ടത്തോടെ നശിപ്പിക്കുവാൻ കഴിവുള്ള ഒരു മജിഷ്യന്റെ വിവരം പറഞ്ഞു. എല്ലാവർക്കും ആ അഭിപ്രായം സ്വീകാര്യ മായി. താമസിയാതെ അവർ ആ മജിഷ്യനെ കണ്ടു തങ്ങളുടെ ആവശ്യം അ റിയിച്ചു. പ്രതിഫലമായി ഒരു വലിയ തുക അയാൾ ആവശ്യപ്പെട്ടു. അതിനു അവർ ഏക കണ്ഠമായി സമ്മതവും മൂളി.

 പഴയ പള്ളിയുടെ പൊളിക്കയും 
തെറ്റുകളുടെ ഘോഷയാത്രയും.
രണ്ടു ദിവസങ്ങൾ കഴിഞ്ഞു ഒരു സുപ്രഭാതത്തിൽ മജീഷ്യൻ തന്റെ മാജിക്ക് കുഴലുമായി എത്തി. അദ്ദേഹം കുഴലെടുത്ത് വളരെ മാസ്മരികമായ ഒരു ഈണം പാടിക്കൊണ്ട് തെരുവുകൾ തോറും നടന്നു. അയാളുടെ ഈണത്തിന്റെ മാസ്മരികതയിൽ എല്ലാ വീടുകളി ൽനിന്നും കെട്ടിടങ്ങളിൽ നിന്നും ആയിരക്കണക്കിന് എലികൾ പുറത്തു ചാടി. അവ പതിനായിര ക്കണക്കിന് അയാളുടെ ചുറ്റും നൃത്തമാടാൻ തുടങ്ങി. തെരുവുക ളായ തെരുവുകളെല്ലാം എലികളെ ക്കൊണ്ട് നിറഞ്ഞു. അയാൾ സാവ ധാനത്തിൽ നഗരത്തിനു വെളിയിൽ കുറച്ച് അകലെയായി ഉണ്ടായിരുന്ന ഒരു വലിയ നദിയെ ലക്ഷ്യം വച്ചു നടന്നു. അയാൾ സാവധാനത്തിൽ നദിയിലേയ്ക്ക് ഇറങ്ങി. എലികളും പിറകെ. അവയെല്ലാം നദിയിലെ വെള്ളത്തിൽ ഒലിച്ചു പോയി. അങ്ങനെ ഹമാലിൻ നഗരം എലി വിമുക്തമായി.

 ഗുണപാഠം. കുറവുകൾ ആര് നികത്തും.

അയാൾ തിരികെവന്ന് തന്റെ പ്രതിഫലം ആവശ്യപ്പെട്ടു. അപ്പോൾ ചില വിരുതന്മാർക്ക് തോന്നി, ഇവിടെ പ്രത്യേക അദ്ധ്വാനം ഒട്ടും ഇല്ലായിരുന്നു. വെറും ചെപ്പടി വിദ്യ മാത്രം. പറഞ്ഞു ബോധിച്ച തുക കൊടുക്കാൻ അവർ വിസമ്മതിച്ചു. അവരുടെ വാക്ക് വ്യത്യാസം കണ്ടു മജീഷ്യൻ രോഷാകുലനാ യി സ്ഥലം വിട്ടു. കഥ ഇവിടം കൊണ്ട് നിറുത്തുകയാണ്. ഇത്രയും ഭാഗത്തു നിന്നും കിട്ടുന്ന ഗുണപാഠം ഇതാണ്. നമ്മൾ ഒരു വാക്ക് പറഞ്ഞാൽ അത് മാറ്റാൻ പാടില്ല. പാലിക്കണം. പാലിച്ചിരിക്കണം.

നമ്മുടെ ചെങ്ങളത്തെ പള്ളിയുടെ നിർമ്മാണ കഥയെടുത്താൽ, പഴയ പള്ളിയുടെ പൊളിക്ക മുതൽ തെറ്റുകളുടെ ഒരു ഘോഷയാത്ര തന്നെ നമുക്ക് കാണാം. 1924-ൽ പണി ആരംഭിച്ച പള്ളി 1913- ൽ പണി ആരംഭിച്ചതെന്ന് പത്രത്തിൽ തെറ്റായ പ്രസ്താവന നടത്തി പുതിയ പള്ളിയുടെ പ്ലാൻ ഇടവക യോഗം കൂടിയപ്പോൾ പ്ലാനിന്റെ അടിയിൽ കാണുന്ന ചിത്രരചനകൾ എല്ലാം പണിയാനുള്ളതാണോ എന്നൊരാൾ ചോദിച്ചു. അപ്പോൾ വികാരിയച്ചൻ മറുപടി പറഞ്ഞത്, "പള്ളി മാത്രമാണ് പണിയുന്നത്" എന്നാണ്.


 തന്ത്രജ്ഞത 
നിർമ്മാണാചാര്യന്മാർക്കുള്ളതാണ്.
അങ്ങനെ പിന്നീട് പള്ളിപണിയുടെ ഏതുഘട്ടമെടുത്താലും കണ്ടതിങ്ങ നെയാണ്, അധികാരികൾ പറയു ന്നതുപോലെയല്ല അവർ പ്രവർത്തി ച്ചിരുന്നത്. ഇപ്പോഴേ അനേക കോടി കളുടെ തുക ചെലവായി. അങ്ങനെ തന്നെ ആയിരിക്കണം ഇനി പണിയാൻ പൊളിച്ചിട്ടിരിക്കുന്ന പള്ളി മുറിയുടെ കാര്യവും. നേരത്തെ പരക്കെയും ഉറക്കെയും പറഞ്ഞിരുന്നത് രണ്ടച്ചന്മാർക്ക് താമ സിക്കുവാൻ രണ്ടു മുറിയെന്നാണ്. അതുപക്ഷെ നമ്മൾക്ക് കാത്തിരുന്നു കാണാം. അടുത്തതായി കോടികളുടെ പ്രോജക്ട് ഇപ്പോഴേ മണത്തു തുടങ്ങി.

വാക്ക് പറഞ്ഞാൽ പാലിക്കുക, എന്നുള്ളത് മാന്യതയുടെ ലക്ഷണമാണ്. അതിനു മുദ്രപ്പത്രത്തിലെ ഒപ്പോ വെറും വെള്ളക്കടലാസിലെ ഒപ്പുപോലുമോ ആവശ്യമില്ല. ഇടവക വികാരിമാർ പ്രഥമമായും പ്രധാനമായും ആത്മീയാ ചാര്യർ ആയിരിക്കണം. അത് കഴിഞ്ഞേ ഉള്ളൂ നിർമ്മാണാചാ രിത്വം എന്നവർ മനസ്സിലാക്കണം. ആത്മീയാചാര്യന്മാർ എപ്പോഴും ഇടവക ജനങ്ങളോട് വിശ്വാസ്യത പുലർത്തണം. തന്ത്രജ്ഞതയല്ല അവരുടെ മുഖലക്ഷണം. തന്ത്രജ്ഞത നിർമ്മാണാ ചാര്യന്മാർക്കുള്ളതാണ്. വാക്ക് പാലിക്കുക എന്നത് എപ്പോഴും വിശ്വാസ്യത യുടെ ലക്ഷണം ആണ്. ഭക്തി മാർഗ്ഗങ്ങളെല്ലാം വിശ്വാസ്യതയിൽ അടിയുറച്ചതായിരിക്കണം. പക്ഷെ ചെങ്ങളത്തെ പള്ളി നിർമ്മാണത്തിലെ ഈ കുറവു ആര് നികത്തും?..//-
 -----------------------------------------------------------------------------------------------------------------
ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de 
for up-to-dates and FW. link Send Article, 
comments and write ups to :
DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, 
Germany,   
in accordance with the European charter on freedom of opinion and press. 
DISCLAIMER:   
Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  
objectives or opinions of the articles in any form."
   

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.