Freitag, 26. Februar 2016

ധ്രുവദീപ്തി // Panorama // നഷ്ടമായിക്കൊണ്ടിരിക്കുന്ന സാമൂഹികക്രമങ്ങൾ : K. A. Philip, U.S.A

Panorama: Society//

നഷ്ടമായിക്കൊണ്ടിരിക്കുന്ന സാമൂഹികക്രമങ്ങൾ : 

 K. A. Philip, U.S.A


ന്ത്യയിൽ വ്യക്തികൾക്ക് എതുവിധ അഭിപ്രായ സ്വാതന്ത്ര്യത്തിനും, പ്രവർത്തി മണ്ഡലത്തിലും  ഉള്ള സ്വാതന്ത്ര്യത്തിനും കൈവിലങ്ങ് വയ്ക്കുന്ന പുതിയ സാമൂഹികക്രമങ്ങളും നിയമങ്ങളും ഉണ്ടെന്ന് അതിന്റെ അടിസ്ഥാന എത്തിക്സും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ന് സ്വതന്ത്ര സാമൂഹിക ജീവിതക്രമത്തെ തകർക്കുന്ന പ്രവണത ശക്തിപ്പെടുന്നതായി, ഇന്ത്യൻ പൊതുസമൂഹത്തിലാകെ  ഉയരുന്ന ഉത്തരമില്ലാത്ത ചോദ്യങ്ങൾ, പൊതുചർച്ചാവിഷയമായിട്ടുണ്ട്. ഇവ കാലികമായ ഓരോ അടിസ്ഥാന നിരീക്ഷണങ്ങൾക്ക് വഴിതുറന്ന ചോദ്യവിഷയങ്ങൾ തന്നെയാണ്. നമ്മുടെ മുൻപിൽ കാണപ്പെടുന്ന വേലിക്കെട്ടുകൾ മാറ്റി പുതിയ ലോകത്തിലേയ്ക്കുള്ള പ്രതീക്ഷയും ഭാവിയിൽ സാദ്ധ്യതകളുമുള്ള ഓരോ പുതിയ അറിവുകൾ നേടാനും കഴിഞ്ഞുവെന്ന് ഇപ്പോൾനമുക്കറിയാം. ഇന്ത്യയിലെ സാമൂഹികക്രമങ്ങളിൽ തകർച്ച വരുത്തുന്നതായ അനേകം കാര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ ചോദ്യങ്ങൾ ഓരോന്നും വേറെവേറെ അനലൈസ് ചെയ്യണമെങ്കിൽ ഇന്ത്യൻ ഭരണഘടന സംഹിതയുടെ സഹായം അനിവാര്യമാണ്.

ഇന്ത്യൻ ഭരണഘടനാനിയമസംഹിതയ്ക്ക് രണ്ടു വ്യത്യസ്തതരത്തിലുള്ള സാമൂഹിക നീതിയും അവകാശങ്ങളും നിയമവും തരംതിരിക്കാൻ പറ്റും. ഇവ ഇങ്ങനെയാണ്: നിയമാനുസരണമായ അവകാശങ്ങളും, പരമ്പരാഗതമായിട്ട് നിയമാനുസരണമല്ലാത്തതുമായ സാമൂഹ്യ നീതിയും ചില അവകാശങ്ങളും. ഇതിൽത്തന്നെ  ഉപനിയമങ്ങളുടെ സാന്നിദ്ധ്യവും. ജനങ്ങൾ സ്വീകരിച്ചിരുന്ന എഴുതപ്പെടാത്ത മുൻകാല വിധിപാരമ്പര്യവും കൂടാതെ വേറെയും വലിയ നീതിമാനങ്ങളും ഇന്ന് കാണുന്നുണ്ട്. ജനങ്ങളുടെ  യഥാർത്ഥമായ സാമൂഹിക സാംസ്കാരിക ക്രമത്തിലൂന്നി  ഉയർന്നു വികസിച്ച ചരിത്രപരവും സാമൂഹിക സാംസ്കാരിക ജീവിതമൂല്യപശ്ചാത്തലത്തിലുണ്ടായിരുന്ന നിശ്ചിത ജനസമൂഹത്തെ ഇന്ന് കേരളത്തിലും അല്ലാ, പൊതുവെ ഇന്ത്യയിൽ ആകെമാനവും നഷ്ടമായിക്കൊണ്ടിരിക്കുന്നു. ഇന്നത്തെ തലമുറയ്ക്ക് അപരിചിതമായ അപ്രിയ സത്യം തന്നെ..

ചരിത്രപരമായ വശങ്ങൾ വച്ചു നോക്കിയാൽ ഈവക കാര്യങ്ങൾ ഇന്ത്യയിലും കൂടാതെ ഇവയെ അന്തർദ്ദേശീയമായും ചർച്ച ചെയ്യപ്പെടുന്നത്, അവസരത്തിനൊത്തു ചേരുന്നതുമാണ്. ധാർമ്മിക വശങ്ങൾ വച്ചും, ഇന്ത്യയുടെ പഴയ ജനജീവിതവും പാരമ്പര്യവും സംസ്കാരമാന്യതയനുസരിച്ചും, എന്തൊക്കെത്തന്നെയായിരിക്കട്ടെ, വിമർശനം ആവശ്യമുള്ളതാണ്. അതുപക്ഷെ, പുതിയ ചില നിബന്ധനകളും അടി സ്ഥാനപരമായ സാമൂഹികക്രമവും ധാർമ്മികതയും, പഴയ കാലങ്ങളുടെ സമാനമായ അതേ എല്ലാ ചിട്ടകളെയും ഇന്നത്തെ തലമുറകൾ മുഖാമുഖ വെല്ലുവിളിക്കുന്നുണ്ട്. ഇതിനാൽ നമ്മുടെ മൗലികമായ അവകാശങ്ങളും എല്ലാ അടിസ്ഥാന സാമൂഹിക സാംസ്കാരിക നിയമങ്ങളും തുടർന്നും വികസനസാദ്ധ്യമായതും അവയെല്ലാം ഇന്ന് തിരുത്തപ്പെടാവുന്നതും ആയിരിക്കട്ടെ.
 
സ്ത്രീകളുടെ സമരം -
കണ്ണൻ ദേവൻ ടീ എസ്റ്റേറ്റ്


  യഥാർത്ഥത്തിൽ ഒരു ഉന്നത ഭാവി സാമൂഹിക ക്രമത്തിനു എല്ലാ വികസന സാദ്ധ്യതകളുമൊക്കെ അതിൽ ഉൾപ്പെട്ടതുതന്നെയാണ്, അവ അതിന്റെ ഒരു ഭാഗവും ആണെന്ന് നമ്മുടെ പുതിയ സമൂഹം  മനസ്സിലാക്കണം. ഒരു ഉദാഹരണമാണ് നാമിന്ന് കാണുന്നതായ കടുത്ത സാമ്പത്തിക അസമത്വം. പ്രായോഗികമായി നീതിരഹിതമായ സാമ്പത്തിക സാഹചര്യങ്ങൾ- ഇന്ത്യയിൽ പാവപ്പെട്ടവരുടെ സംരക്ഷണം, സ്ത്രീകളുടെയും കുട്ടികളുടെയും അനാഥരുടെയും വിധവകളുടെയും സംരക്ഷണം, ഭരണഘടന വാഗ്ദാനം തരുന്ന ഭാവിവികസനങ്ങൾ അവകാശങ്ങൾ എന്നിവയിൽ ഒട്ടുംതന്നെ ഉന്നത താല്പ്പര്യവും ഇന്ത്യൻ സർക്കാരിന് ഇക്കാലത്തും ഉണ്ടായിട്ടില്ലെന്ന യാഥാർത്ഥ്യം കാണാൻ കഴിയും. ഇവയൊക്കെ മനസ്സിലാക്കാൻ നമ്മുടെ ഭരണഘടനയുടെ വികസന വാഗ്ദാനങ്ങൾ-അവ ഏതാണ്, എന്താണെന്ന്, എങ്ങനെ, എന്ന് ആർക്കറിയാൻ പറ്റും?

ഭരണാധികാരികൾ, ജനപ്രതിനിധികൾ, നിയമപാലകർ, സർക്കാർ സേവകർ, ഇവരൊക്കെയും ദൈവനാമത്തിലും നമ്മുടെ ഭരണഘടനാബുക്കിന്റെ പേരിലും സത്യവാഗ്ദാനം ചെയ്തു ഭരണം തുടങ്ങും. ചൂഷണം ചെയ്യരുത്, അഴിമതികൾ  ചെയ്യരുത്, രോഗികളെയോ നിരാശ്രയരെയോ ഒരിക്കലും ദുരുപയോഗിക്കരുത്, നിരപരാധികളെ കുറ്റക്കാരായി കോടതികൾ ശിക്ഷിക്കരുത്, അവഹേളിക്കരുത്, എന്നൊക്കെ നിരത്തുവക്കിലാകെ എഴുതി വയ്ക്കുകയും ചെയ്യും. എന്നാൽ ജനങ്ങളുടെ മൌലീക അവകാശങ്ങളും സാമൂഹ്യനീതിയും പറച്ചിലുകളിൽ മാത്രമായി ഇവിടെ ഒതുങ്ങിപ്പോയി. തുടരെത്തുടരെ വീണ്ടും നടന്നുകാണുന്നതായ നീതിനിഷേധങ്ങളെല്ലാം കടുത്ത വിമർശനത്തിനുള്ള അർഹതയുണ്ട്. അതുപക്ഷെ ഇതെല്ലം നമുക്ക് എക്കാലങ്ങളും ലഭിക്കുന്ന ഉത്തരമില്ലാത്തതായ  ഓരോരോ ചോദ്യങ്ങളാണ്. കേരളത്തിലിപ്പോൾ നിത്യം കാണപ്പെടുന്നതായ സാമൂഹികസാംസ്കാരിക ജീവിതത്തിലെ ആധുനിക പ്രതികൂല പ്രതിസന്ധികളെല്ലാം ലോകം തുറിച്ചു നോക്കുന്നുണ്ട്. അവയെ ആവോളം വിധം  വിമർശനശരത്താൽ പ്രതികരിക്കുന്നുമുണ്ട്. ഇതു തന്നെ മതി, ഏറെ പ്രധാന വിഷയമാണ്. യാഥാർത്ഥ്യങ്ങൾ പറഞ്ഞാൽ അവയെ തെറ്റായിട്ട്  കാണാനുള്ള ചില ഉന്നതരുടെ പ്രവണതയെക്കുറിച്ചുള്ള പ്രതികരണങ്ങൾ  ഉണ്ടായിട്ടുള്ളതുമിന്ന്  ശ്രദ്ധയർഹിക്കുന്നു. ഒരു വിഭാഗം എങ്കിലും ഇപ്രകാരം സംശയിക്കുന്നതിലും ചിന്തിക്കുന്നതിലും എന്ത് തെറ്റിരിക്കുന്നു ?

 കേരള അസംബ്ലിയിലെ പ്രതിപക്ഷ യുദ്ധം
  ചില നിരപരാധികളെ ആരോപണങ്ങൾ വഴി തേജോവധം ചെയ്യാം. അവരെ ജയിലുകളിൽ അടയ്ക്കാൻപോലും കഴിയും. ഇതൊക്കെയും പുതിയ സാമൂഹികക്രമമാണ്, അവ ഇന്ത്യയിൽ ഓരോ വ്യക്തിയുടെ സാമൂഹിക സാംസ്കാരിക സ്വാതന്ത്ര്യത്തെയും മൗലികാവകാശങ്ങളെയും ഹനിക്കുന്നവയാണെങ്കിൽപോലും.! ഇത്തരം സാമാന്യ ചിന്തകളാണ് പൊതുവെ ഇക്കാലത്ത് ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് നമ്മുടെ സമൂഹത്തിൽ ചർച്ചയുണ്ടാകുന്നത്. ഇന്ത്യയുടെ ജനാധിപത്യഘടനയെ തകർക്കുകയോ അഥവ സമൂഹത്തിൽ അക്രമങ്ങളും അഴിമതികളും കൊലപാതകങ്ങളും വഴി രാജ്യത്ത്  അരാജകത്വം സൃഷ്ടിച്ചു പാർലമെന്ററി ജനാധിപത്യത്തെ പരാജയപ്പെടുത്തുകയോ ആണല്ലോ ഇപ്പോൾ പൊതുവെ കേരളീയ രാഷ്ട്രീയ മാതൃക ഇന്ത്യക്ക് നല്കുന്ന ചിത്രമാണ് ഇവിടെ നാം കാണുന്നത്.. 

കേരളം അടുത്തുവരുന്നതായ ഒരു പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ ഒരുങ്ങുന്നു. കേരളത്തിന്റെ ഭരണം പിടിച്ചെടുക്കുവാൻ എല്ലാ കക്ഷികളും പടവാൾ എടുത്തു പ്രയോഗിക്കും. പ്രതിയോഗിയെ വേണ്ടിവന്നാൽ അക്രമം വഴിയായും ആരോപണങ്ങൾ നടത്തിയും മുഴുവനായി പരാജയപ്പെടുത്താൻ ഏതുവിധ ശ്രമവുമുണ്ടാകും.

ആരോപണങ്ങൾ വിവിധ തരത്തിലുള്ളതാണല്ലോ. കുറ്റകൃത്യങ്ങളും പലതരത്തിലും ആണല്ലോ ഉള്ളത്. ഓരോരുത്തരുടെയും അറിവുകളും കാഴ്ചപ്പാടുകളും ജീവിതശൈലികളും ഓരോ ജീവിത വിശ്വാസ തത്വശാസ്ത്രങ്ങളും വഴികളും വളരെ വിഭിന്നവുമാണല്ലോ. അതിനാൽത്തന്നെ ഇന്ന് പഴയതും പുതിയതുമായ സാമൂഹിക സാംസ്കാരികക്രമങ്ങൾ അനുസരിച്ച് സമൂഹത്തിൽ വളരെ തൃപ്തികരമായ ക്രമസമാധാനവും ഭദ്രമായിരിക്കുകയില്ല. "വളക്കൂറുള്ള മണ്ണിലത് തഴച്ചു വളരും" എന്നാണല്ലോ പറയുന്നത്. കേരളത്തിലെ ജനമനസ്സിലാണ് വികസനവും, അത്പോലെ അക്രമവും സമാധാനവും തഴച്ചു വളരുന്ന വളക്കൂറുള്ള ജനമനസ്സാകണമോ  ?

നാമിപ്പോൾ ഉദ്ദേശിക്കുന്ന ക്രമക്കേടുകളും ക്രമസമാധാനപ്രശ്നങ്ങളും ഉണ്ടാകുന്ന ഉറവിടസ്ഥാനം എവിടെയാണ്? നമ്മുടെയൊക്കെ ജീവിതമണ്ഡലത്തിൽ എന്ന് ഒറ്റവാക്കിൽത്തന്നെയത് പറയാം. നമ്മുടെ ജനവാസകേന്ദ്രങ്ങൾ- നമ്മുടെ ഭവനങ്ങ ൾ, സർക്കാർ പൊതുസ്ഥാപനങ്ങൾ, ഉദാഹരണം വിദ്യാലയങ്ങൾ, ജനസേവന കേന്ദ്രങ്ങൾ എന്നിങ്ങനെയും, ആരാധനാലയങ്ങൾ, വിവിധ ഗതാഗത മാർഗ്ഗങ്ങൾ, തൊഴിൽ മേഖലകൾ, കാർഷിക- വ്യവസായ മേഖലകൾ, നീതിയും നമ്മുടെ മൗലിക അവകാശ സംരക്ഷണ കേന്ദ്രങ്ങൾ, ഓരോരോ രാജ്യാതിർത്തികൾ, ഇങ്ങനെപോകുന്നു പട്ടിക. ജനങ്ങളുടെ ജീവിക്കുവാനും താമസിക്കുവാനുമുള്ള വ്യക്തി സ്വാതന്ത്ര്യവും അവകാശങ്ങളും എല്ലാരാജ്യങ്ങളും മനസ്സിലാക്കുന്നു, അംഗീകരിക്കുന്നുമുണ്ട്. അതിനാലാണ് ലോകജനങ്ങളെല്ലാം സ്വന്തം ജനിച്ച നാടുവിട്ടു മറ്റൊരു സ്ഥലത്തേയ്ക്ക് മാറിപ്പോകുന്നത്. തൊഴിലുകൾ ചെയ്യുന്നുണ്ട് ,ഭക്ഷണം തേടുന്നു. ഇങ്ങനെ ജീവിത മേഖലയിൽ പൊതുവായ ഒരു ചിട്ടയും ക്രമവും പുരാതന മനുഷ്യർ മുതൽ ഇന്നുവരെയുള്ളവരും ഇപ്രകാരം ഓരോ ജീവിതം സ്വീകരിച്ചിട്ടുണ്ട്.

ഈ സാമൂഹിക ക്രമങ്ങൾക്ക് തകർച്ച വരുന്ന കാരണങ്ങളാണ് സമൂഹത്തിൽ ഇന്ന് കാണപ്പെടുന്ന ക്രമസമാധാനതകർച്ചകൾക്കും അടിസ്ഥാനം. ചില ഉദാഹരണങ്ങൾ- യുദ്ധം- അഭ്യന്തരമാകാം, അയൽരാജ്യങ്ങൾ തമ്മിലാകാം. വിവിധ ജനസമൂഹങ്ങളുടെ കൂട്ടപാലായനങ്ങൾ, അതുതന്നെ, വ്യത്യസ്തപ്പെട്ട വിവിധ കാരണങ്ങൾ കൊണ്ടാകാം. രാജ്യ ഭരണതകർച്ചകളും ഭരണമാറ്റങ്ങളും, രാഷ്ട്രീയതല അഴിമതികളും ഉദ്യോഗസ്ഥ അഴിമതികളും, ഇന്നത്തെ രാഷ്ട്രീയ അക്രമങ്ങളും ആയിരിക്കാം. സാമൂഹ്യ ക്രമസമാധാനം തകർത്ത് ജനജീവിതം ഒരു രാജ്യത്ത് സുരക്ഷയില്ലാതെ അലയുന്നത് അക്രമസങ്കീർണ്ണമായ രാഷ്ട്രീയ സംഘർഷങ്ങളുടെ തീവ്വ്രത മൂലമാണ്. ഇത്തരം പ്രശ്നങ്ങൾ പ്രത്യേകിച്ച് കേരളത്തിൽ, ഇന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങൾപോലെ ഒരിക്കലും പരിഹരിക്കപ്പെടാതെ ആളിക്കത്തുന്ന അഗ്നി കുണ്ഡം പോലെ ഒടുവിൽ പരിണമിക്കുമെന്നുള്ള ഭയമാണ് നിലവിൽ മലയാളിക്ക് ചർച്ചാ വിഷയം.

നൂറ്റാണ്ടുകളായി ഇന്നുവരെ ഇന്ത്യയെ കാർന്നുതിന്നുന്ന അഗ്നിയാണ് ഇന്ന് ഇന്ത്യൻ ജനങ്ങളുടെ ഇടയിലുള്ള ജാതി-വർഗ്ഗ പ്രശ്നം. നമ്മുടെ ഭരണ സാമൂഹ്യ മതനേതൃത്വങ്ങൾ ലോകരാജ്യങ്ങളിൽ എല്ലാം ചെന്ന് ഇന്ത്യയുടെ ആർഷഭാരത ആഢ്യത്വത്തെക്കുറിച്ചു വാതോരാതെ വീബിളക്കുന്നു. ജാതിവ്യവസ്ഥകൾ- താഴ്ന്ന ജാതിക്കാരനും ഉയർന്നജാതിക്കാരനും! ഓരോരോ വിഭാഗത്തിനുള്ള സംവരണം, ക്ഷേത്രങ്ങളിൽ പോയി ദൈവത്തെ ആരാധിക്കാനും അവിടെയും ആൺ പെൺ തിരിച്ചു വ്യത്യാസം, തൊഴിലിനും സംവരണം, അതിനുള്ള  അവകാശങ്ങൾക്ക് വേണ്ടി കൊല്ലും കൊലയും ഭീകരാക്രമണങ്ങളും നിത്യ സംഭവമല്ലേ ? ഇതിന്റെ പേരോ ആർഷഭാരത സംസ്കാരം? ഇതിന്റെ പേരോ ഇന്ത്യൻ ജനാധിപത്യം? ഇതാണോ ഇന്ത്യൻ ഭരണഘടനാസംഹിതയിലെ വലിയ  മൌലീകാവകാശവും നീതി നല്കലും?

ഇങ്ങനെയൊക്കെ ആരെങ്കിലും ചോദിച്ചുപോയാൽ നമ്മുടെ ഇന്ത്യയിലെ നീതിപാലകരുടെയും ഭരണാധികാരി വർഗ്ഗത്തിന്റെയും ഭാഷയിൽ കടുത്ത കോടതി അലക്ഷ്യം, രാജ്യദ്രോഹക്കുറ്റം, എന്നൊക്കെയല്ലേ അർത്ഥം ? ഇതിനു പ്രകടമായ പുതിയ ഉദാഹരണമല്ലേ വലിയ വിവാദങ്ങൾ  സൃഷ്ടിച്ചിരുന്ന ദൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോപം? അവകാശ സമരം ചെയ്ത വിദ്യാർത്ഥികൾ എങ്ങനെ സ്വദേശവിരുദ്ധന്മാർ ആകും? നരേന്ദ്ര മോദി സർക്കാർ നിലപാട് വിദ്യാർത്ഥികൾക്ക് നേരെയുള്ള വെല്ലുവിളിയാണ്. ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യേണ്ടിവരുന്ന നാം ചിന്തിക്കുന്നത്, ഇന്ത്യൻ ജനാധിപത്യത്തെ തകർക്കുന്നതിൽ ഇന്ത്യൻ ജനതയ്ക്ക്തന്നെ സ്വയം പങ്കുണ്ടെന്ന് തന്നെ പറയുന്നതും ശരിയാണ്. സർക്കാർ ഒരു പരിധി വരെയും കുറ്റക്കാരാണ്, പ്രശ്നകാര്യങ്ങൾ പഠിക്കാത്തവരായ ജഡ്ജിമാരോ യാഥാർത്ഥ്യങ്ങൾ ഒട്ടുമറിയാതെ പ്രവർത്തിക്കുന്നുണ്ട്. അനേകം അഭിപ്രായങ്ങളും പറയുന്നുണ്ട് എന്നത് ഇപ്പോൾ ചർച്ചാവിഷയമാണ്.

ഇടതു സംഘർഷം- മുഖ്യമന്ത്രിയെ
യാത്രാമദ്ധ്യേ
കല്ലെറിഞ്ഞു. പോലീസ് ഇടപെടൽ
കേരളത്തിൽ മന്ത്രിമാർക്കെതിരെ അഴിമതി ആരോപണങ്ങൾ നടത്തുന്നത് നിത്യപതിവാണ്. സ്ഥിരംനാടകവേദിയായ പൊതു നിരത്തുകളും, നിയമസഭയുമാണ്  . അവിടെയെക്ക്ത്തുന്നതായ  അഭിനേതാക്കൾ പ്രധാനപ്പെട്ട കമ്മ്യൂണിസ്റ്റുകൾ  ആണ്. തിരക്കഥ: വഴിതടയൽ, ഇഷ്ടമില്ലാത്ത മന്ത്രിമാരുടെ യാത്രാവാഹനങ്ങൾ കല്ലെറിഞ്ഞു നശിപ്പിക്കൽ, പോലീസുകാരെ വേട്ടയാടൽ, എതിരാളികളായ പൊതു പ്രവർത്തകരെയൊ പ്രസംഗ വേദികളിൽ അവർക്കെതിരെ ഓരോ ലൈംഗികാരോപണങ്ങൾ നടത്തി അസഭ്യം പറയുക, അവരെ കോടതിയിൽ കയറ്റുക, ഏത് എതിരാളികളെയും   കാത്തിരുന്നു അവരെ വെട്ടിക്കൊലപ്പെടുത്തുക, തെളിവുകൾ എല്ലാം ഇല്ലാതാക്കുക, ഇങ്ങനെപോകുന്നതാണ് അവകാശങ്ങൾക്ക് വേണ്ടിയ അവരുടെ സമരമുറകൾ.

കേരളത്തിലേയ്ക്ക് കുറെ വർഷങ്ങളായി ഇതര സംസ്ഥാനങ്ങളിൽ നിന്നും ഏതെങ്കിലും ഒരു തൊഴിൽ തേടിജനങ്ങൾ കൂട്ടമായി വന്നുകൊണ്ടിരിക്കുന്നു. കുടുംബ സമേതവും അല്ലാതെയും. ഓരോ ഇന്ത്യൻപൗരനും ഇന്ത്യയിൽ എവിടെയും ജീവിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടനയിൽ നല്കുന്നുണ്ട്. മനുഷ്യാവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും സംരക്ഷിക്കേണ്ടത് ഈ ഭരണഘടന അനുസരിച്ച് സർക്കാരിന്റെ കടമയാണ്. പക്ഷെ ഇങ്ങനെനോക്കുമ്പോൾ ഇവർ കേരളത്തിൽ അനാഥരാണ്. അന്യസംസ്ഥാനത്തിൽ നിന്നും എത്തിയവരെപ്പറ്റി കേരളത്തിലെ സർക്കാരിന് ഔദ്യോഗികമായ യാതൊരു വിവരങ്ങളും ഇല്ല. ഈ പ്രശ്നം ജനങ്ങളുടെ ചർച്ചാവിഷയമാണ്. അവർ എവിടെനിന്നും എത്തി, എവിടെ പാർക്കുന്നു, എത്രപേർ ഒരു പഞ്ചായത്ത് അതിർത്തിക്കുള്ളിൽ താമസിക്കുന്നു, ജോലി ചെയ്യുന്നു എന്നിങ്ങനെയുള്ള യാതൊരു വിവരങ്ങളും അറിയാനുള്ള സംവിധാനത്തെക്കുറിച്ചു സർക്കാർ ചിന്തിച്ചില്ല, നിയമസഭയിൽ സമാജികർക്കു എന്നും സമരം നടത്താനല്ലേ നേരമുള്ളൂ. അന്യസംസ്ഥാനത്തുനിന്നും എത്തുന്നവരുടെ എല്ലാ ഔദ്യോഗിക വിവരങ്ങളും അതാതു പഞ്ചായത്തുകൾ ശേഖരിക്കാൻ അതിവേഗസർക്കാർ നടപടി വേണം.

ഇങ്ങനെയുള്ള സമരമുറകൾക്ക്, ജീവനമാർഗ്ഗം തേടിവന്നിട്ടുള്ള അന്യസംസ്ഥാനങ്ങളിൽ നിന്നു വന്ന തൊഴിലാളികളെവരെ ഇവരുടെ സഹായികളാക്കുകയും ചെയ്യുന്നു. സിറിയയിലെ ഭീകര യുദ്ധസാഹചര്യം മുതലാക്കി യൂറോപ്യൻ നാടുകളിലേയ്ക്ക് ദിവസവും അഭയാർത്ഥികളായിട്ട് എത്തിച്ചേരുന്നത് തനി സിറിയൻ പൗരന്മാർ മാത്രമല്ല, അനേകം ഭീകരന്മാരും അവർക്കൊപ്പം കടന്നുവരുന്നുണ്ടെന്നു തെളിഞ്ഞുകഴിഞ്ഞിട്ടുണ്ട്. ഇതുപോലെ തന്നെയാണ് കേരളത്തിലേയ്ക്ക് അനേക ആയിരം കമ്മ്യൂ.ഭീകരന്മാരെ കേരളത്തിലെ കമ്മ്യൂണിസ്റ്റ്പാർട്ടികൾ ബംഗാളിൽ നിന്ന്, ആസമിൽനിന്നും ബീഹാർ, ഒദീഷ്യ തുടങ്ങി ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കൂട്ടമായി ഇടമുറിയാതെ കേരളത്തിലേയ്ക്ക് ഇറക്കുമതി ചെയ്യുന്നുണ്ടെന്ന അനൌദ്യോഗിക വാർത്തകൾ പൊതുവെ ഉണ്ടായിട്ടുള്ളത്‌. കേരളീയരുടെ ജീവനുവരെ ഇവർ ഭീഷണിയാകുന്നുവെന്ന് ജനങ്ങൾ പരസ്പരം പറയുന്നു. ഇത്തരം വാർത്തകൾ ജനങ്ങൾക്ക് ചർച്ചാവിഷയമാകുന്നത് ചിന്തിക്കേണ്ടത് അല്ലെ?

കേരള മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയെ പൊതുവഴിയിലിറങ്ങി സഞ്ചരിക്കാ ൻ പോലും തങ്ങൾ അനുവദിക്കുകയില്ലെന്ന് കേരളത്തിലെ പ്രതിപക്ഷപാർട്ടിയുടെ നേതൃത്വങ്ങൾ കൂടെക്കൂടെ ഭീഷണിപ്പെടുത്തുന്നുണ്ട്. ഉദാ: ഈ കഴിഞ്ഞദിവസം അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ ഇരിഞ്ഞാലക്കുടയെത്തിയപ്പോൾ ഇവർ കല്ലേറ് നടത്തി, പോലീസ് സേനയെ ആക്രമിച്ചു. അതിനുശേഷം ഇവർ മറ്റൊരു ഭരണകക്ഷി എം. എൽ. എ. യുടെ വാഹനത്തിനു നേർക്ക്‌ കല്ലേറ് നടത്തി. കലി തീരാത്ത ഇവർ ഇരിങ്ങാലക്കുടയിൽ ഹർത്താൽ നടത്തി.ഒരു മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ വഴിയിൽ ആക്രമിക്കുന്നത് അവകാശ സമരമാണെന്ന് കേരള കോടതിക്ക് ഇന്ന് പയാമോ? ഇത് ജനാധിപത്യ സമരമോ ഭീകരപ്രവർത്തനമോ എന്ന് ജനങ്ങൾ പറയട്ടെ ? ഇവരൊ ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥിതിയെ കീഴ്മേൽ തകർക്കുകയല്ലേ? സാമൂഹ്യനശീകരണങ്ങൾ നടത്തുന്ന കേരള കമ്മ്യൂണിസ്റ്റ്- ബി.ജെ. പി ഇടതുവലതു ഭീകരരെയാണോ ഈ അടുത്തു വരുന്ന കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു നല്കി കേരളത്തിന്റെ ഭരണഉത്തരവാദിത്വം എല്പ്പിക്കുന്നത്?

ലോകം ഭീകരവാദത്തിനും യുദ്ധത്തിനും ഇടയിൽ ആനുപാതികമായി തകർന്നു. സാമൂഹിക ക്രമങ്ങളിൽ നിർവചിക്കാൻ കഴിയാത്ത അനീതിയിൽപ്പെട്ടുപോയ ഇന്ത്യയുടെ ചരിത്രപരവും സാംസ്കാരികവുമായ പ്രത്യേക സാഹചര്യങ്ങളിൽ ആണല്ലോ. കേരളത്തിലെ ഭരണപ്രതിപക്ഷ പാർട്ടികൾ ഓരോന്നും അധികാരത്തിനുവേണ്ടി പരസ്പരം കൊലവിളി ഉയർത്തുമ്പോൾ, നമ്മുടെ സ്വന്തം അഭിമാനമായ മാത്രു രാജ്യമാണ് തകർന്നു കുട്ടിച്ചോറാകുന്നതെന്നെങ്കിലും നാം ഇന്ന് മനസ്സിലാക്കണമല്ലോ. അതുപക്ഷെ അധികാരക്കൊതിയുടെ വീര്യത്തിൽ എന്തുകൃത്യങ്ങളും ചെയ്യാൻ മടിക്കാത്തവർക്ക് അധികാരത്തിന്റെ സ്വർഗ്ഗീയ മനോഹരമായ കസേരയല്ല, അവർക്ക് വീണ്ടുവിചാരത്തിന് ആവശ്യമായ ഇരിപ്പിടമുള്ള ജയിലറകൾ തന്നെയാണ് നൽകേണ്ടതെന്ന് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഏത് പൗരനും മനസ്സിലാക്കണം. വെളിച്ചത്തിലും ഇരുട്ടിലും നാമോരോരുത്തരുടെയും ജീവന് സുരക്ഷിതത്വവും ഉറപ്പ് നൽകുന്ന ഒരു പാരമ്പര്യ സാമൂഹിക സാംസ്കാരിക ചിട്ടയും ക്രമവും നല്കി നിലനിറുത്തുവാൻ സഹായകമായ ജനസമൂഹമാണ് നമ്മുടെ പ്രതീക്ഷ. ഈയൊരു അർത്ഥത്തിൽ നോക്കിയാൽ നമുക്ക് അവകാശപ്പെട്ടതായ ഒരു  സമാധാന ജീവിതസംസ്കാരം പുന:സ്ഥാപി ക്കണം, നമ്മുടെ ധാർമ്മികത (ethics) മുറിപ്പെടരുത്, ഇതിനുതകുന്ന ക്രിയാത്മകമായ വിമർശനങ്ങൾ എപ്പോഴും ന്യായീകരണമുള്ളതാണ്.


ഇതിനു തെളിവാണ്, ഈയിടെ അംനസ്റ്റി ഇന്റർ നാഷനൽ ഇന്ത്യയിൽ കഴിഞ്ഞ അടുത്ത നാളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകടമായ ഓരോ ന്യായീകരണം ഇല്ലാത്ത മത അസഹിഷ്ണതയും അതു മൂലം ഉണ്ടാകുന്ന സാമൂഹിക ഭീകരതയും ചൂണ്ടിക്കാണിച്ചു നൽകിയിരിക്കുന്ന റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഉയർന്ന ജാതിയും താഴ്ന്ന ജാതിയും- തൊഴിൽ സ്വാതന്ത്ര്യം ഹനിക്കുന്നതും തൊഴിലിനുവേണ്ടി ജാതിസംവരണത്തിന്റെ പരിഗണനയും ചോദിക്കുന്ന ഇന്ത്യയുടെ ഭാവി വികസനത്തിന് കനത്ത വില നൽകേണ്ടിവരും. സ്ത്രീകളുടെ അന്തസിനു യാതൊരു മാന്യത നല്കുന്നില്ല. അവരുടെ ആരാധനാസ്വാതന്ത്ര്യവും അഗീകരിക്കുന്നില്ല. അംനസ്റ്റി ഇന്റർനാഷനൽ പോലെയുള്ള മനുഷ്യാവകാശസംഘടനകൾ ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ കിരാതത്വത്തെ വിമർശിക്കുന്നത് ശരിയല്ലെന്നെങ്ങനെ ചിന്തി ക്കാൻ കഴിയു?. ഇന്ത്യൻ സർക്കാർപോലും ജാതി സംവരണ സമ്പ്രദായത്തെയും ഒരു ജാതി വ്യവസ്ഥയെയും അംഗീകരിക്കുന്നു! എന്നും മൌലീക അവകാശങ്ങൾക്ക് വേണ്ടി ഇക്കാലത്തു അക്രമപ്രവർത്തനങ്ങൾ നടത്തുന്ന ഒരു പ്രാകൃത രാജ്യമായിട്ടാണ് ഇന്ത്യയിപ്പോൾ പൊതുവെ അറിയപ്പെടുന്നത്. നീതിക്ക് നീതിഘടനയുടെ സ്വഭാവം ഉണ്ടാ കണം. അത് പക്ഷെ ഇന്ത്യയുടെ ഇന്നത്തെ പൊതുസാമൂഹിക സാമ്പത്തിക സാഹചര്യം, സാമൂഹിക സാംസ്കാരിക ധാർമ്മിക സാഹചര്യം, രാജ്യത്തിന്റെ ആന്തരിക സുരക്ഷയ്ക്കോ, ഭാവി വികസനത്തിനോ യോജിച്ചതായ നിലവാരത്തിൽ ചേരുന്നില്ല. അംനസ്റ്റി ഇന്റർനാഷനൽ പുറത്തുവിട്ട വിമർശന റിപ്പോർട്ട് ഒരു പ്രവാചക പ്രവചനങ്ങൾ അല്ലാല്ലോ , അത് ജനാധിപത്യ ഇന്ത്യയുടെ ഭരണഘടനയുടെ അത്യുന്നത താല്പ്പര്യത്തിൽ നിന്നും ജനിക്കുന്ന ആഴത്തിൽ പ്രകാശിക്കുന്ന മുന്നറിയിപ്പുകളാണ്. അവയെ മനുഷ്യാന്തസിനും ജനാധിപത്യ മഹിമയ്ക്ക് ഉറപ്പും നൽകുന്നതാകണം എന്ന സന്ദേശമാണല്ലോ അവർ ലോകത്തിന് നല്കുന്നത്. /-
------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------  
ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER: Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
E-mail: dhruwadeeptionline@gmail.com
  

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.