Freitag, 31. Oktober 2014

Autobiography : Journey of a Missionary Priest / Rev. Fr. George Pallivathukal.- (Continuation)


  A collection of the experiences of fifty years of a Missionary Priest in central India. 

 
"The Russians were constructing a steel plant in Hatia close to Ranchi. It was a central Government project. Thousands of villagers were displaced, thrashed and chased out of their homes and their land was snatched and captured without paying any compensation. Innumerable labourers from Thamilnadu and Andhra pradesh who came in search of work were camping in the place. They were living under trees or in small huts, living in sub-human conditions. There were no church leaders or Marxists in the place to speak for them. " Fr.George Pallivathukal.

Chapter III

Back in Ranchi Seminary-

Study of Theology.

Fr.George Palliwathukal
 After one year of Regency, in June 1959 I was back in St. Albert's college, Ranchi to pursue my four years of Theology course. In the seminary we were prepared to be missionaries. Our Our professors were not only men of knowledge, but also men of missionary experience. Besides class room lectures we students were given plenty of opportunities to acquire knowledge and experience through many extra curricular activities. We were permitted to visit parishes of Ranchi Arch Diocese and observe the work of the missionaries at the grassroots level.  

 Some personal Experiences.

During my Theology course Fr. Mathijs S. J. was our Rector. He was a man with a sharp intellect, a very good teacher, an efficient administrator and organizer. He would encourage and assist students according to their ability and aptitude. In my first year of Theology itself he had put me in charge of the IHS (Institute for Home Studies), his pet programme of Evangelization  through postal correspondence. I held this post until I was ordained in my last year of Theology. Thousands of people were contacted all over central and north India through this correspondence course.

Sermon Notes. 

I collected a group of five seminarians to prepare sermon notes for all Sundays of the year. The Rector appreciated it and whole hearted supported our effort. Joseph Karamullil; one of the team members, was a very good typist and he typed all the notes prepared by the group. Fr. Rector allowed him to use the seminary duplicating machine to print out copies of our notes and distribute to any one who was interested in them.

Catechism classes in school.

In order to give us practical experience in teaching catechism and to impress upon us how important this apostolate is in the life of a priest Fr.Ealen S.J. had arranged with the the Montfort Brothers of Ranchi to permit us to teach catechism in their in their St. Aloysius High School which was very close to the seminary. While teaching in this school we came in contact with some great Educationist like Bro. John of the Cross,Bro. Augustinus and a few others. I continued to do this ministry till my ordination because I liked teaching catechism.   

 Steel Plant -  People were living under trees and small huts.
 
Steel plant in Ranchi
The Russians were constructing a steel plant in Hatia close to Ranchi. It was a central Government project. Thousands of villagers were displaced, thrashed and chased out of their homes and their land was snatched and captured without paying any compensation. Innumerable labourers from Thamilnadu and Andhra pradesh who came in search of work were camping in the place. They were living under trees or in small huts, living in sub-human conditions. There were no church leaders or Marxists in the place to speak for them. 

Our professor of sociology Fr.Windey SJ who was also the head of the department of sociology in St.Xavier's college, Ranchi narrated the misery of these unfortunate people to us in the class.Moved by what Fr.Windey told us three of us Joseph Karamullil of Raigarh, Thomas Arangassery of Sambalpur and I got together and discussed what we could do help these people. 

We knew that the problem was far greater than we could handle. We also knew that any attempt on our part to help these people would be like hitting our heads against a big rock. We consulted Fr.Ealen S J. He told us " Brothers, it is better to light one candle rather than curse the darkness". He promised us his support. Our Rector Fr. mathijjs gladly gave us permission to do social work in Hatia, but at the same time cautioned us about our studies.  

 In Hatia  

We visited Hatia every Thursday, for three years. Fr. Ealen would reserve three bicycle for us on Wednesday evening itself. He would celebrate Mass for us at 5'o clock in the morning and arrange for our early breakfast. We would set out with a few sandwiches in our bags. We would visit all groups of people, the laboureres, the middle class employees and officers. There were a few engineers and officers from Kerala because of whom we had easy access to the officers.

Hatia Railway station , Ranchi
The labour class was prone to Malaria, Typhoid, Diarrhea, and Tuberculosis. We would arrange to get them treated in the Government hospital at Ranchi. To our consolation there were some nursing sisters from Kerala and a few kind hearted doctors in that hospital. They would look after the sick whom we brought or referred to the hospital. Those days Government employees were less corrupt and more kind hearted than those of these days. Our ministry in Hatia gave us an opportunity to come in contact with many Government officials, hospital authorities and NGOs. We were cassock and that gave us easy access to any office. Meanwhile Fr. Jos De Cuyper got some funds from Belgium and built a church for christians of the area at Ullathu near Hatia.

Touched by the humility of the Superior.

Once I had an argument in the class with Fr. Jos De Cuyper SJ; our professor of canon law and liturgy. I disagreed with him on the matter of interpretation of a particular canon. I had read different interpretations of the same canon in a commentary on canon law by a well known auther. We had a heated argument . I gave him the reference of the book in the library. He was a little annoyed and told me to sit down. I said " I will sit down but I do not agree with your teaching.

After the class Fr. De Cuyper went to the library and found out that my stand was correct. The next day when we assembled for the class he put down his books and notes on the table and after saying the prayers, he paused for a while and said " Brothers yesterday Bro.George and I had an argument regarding the interpretation of this canon. I want to tell you that he was right and I was wrong. I am sorry. A great applause was the natural reaction. The he added" We professors have to be very careful because there are students who are ahead of us". I felt very small in front of that great personality. Only noble persons can be humble like this individual. After the class when I went into his room to apologize for my "daring foolishness", he hugged me and said "George ,I am proud of you". He blessed me and sent me away. It was an amazing and awesome experience to have such exemplary priests training us for our priesthood.

Several years later when Fr. Jos De Cuyper and I, as a team, were visiting several Diocese in North India conducting animation programmes in the renewed Liturgy, he remembered the above mentioned incident and said " George, those days I was your teacher and you were my student, but today both of us teach, sharing the same platform. How wonderful is God's plan".

When I was in the second year of Theology my youngest sister Tessy followed Sister Mary George in to the convent.She also joined the congregation of St Joseph's Sisters of Chamberi, Sager. Sager was a part of Jabalpur diocese in those days. I was happy that both my sisters chose religious life and they were close to me in the absence of our parents. I was a father, mother, and a brother to them.

dhruwadeepthi.blogspot.de

Mittwoch, 29. Oktober 2014

Religion / Faith /വിശ്വാസ വാതിൽ തുറന്ന പ്രവാചകന്മാർ. / Dr. Andrews Makkattukunnel

വിശ്വാസത്തിന്റെ വാതിൽ ഏതാണെന്നും ആ വാതിൽക്കലേയ്ക്ക് എത്താനുള്ള വഴികൾ ചൂണ്ടിക്കാണിച്ച പ്രവാചകരുടെ ദൌത്യത്തെപ്പറ്റിയുമുള്ള ദൈവശാസ്ത്രപരമായ ബന്ധം വെളിപ്പെടുത്തുന്ന ഫാ.ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ സീറോമലബാർ സഭയുടെ വാടവാതൂർ മേജർ സെമിനാരി പ്രൊഫസ്സർ കൂടിയാണ്. 
(ധ്രുവദീപ്തി ഓണ്‍ലൈൻ)

 Prophets are men of God.

A prophet is a man who has been called of God to speak for him and be His messenger. A prophet receives the Lord's word for mankind including revelations, prophecies, and commandments.

A prophet is basically a spokesman for God, a person chosen by God to speak to people on God's behalf and convey a message or teaching. Prophets were role models of holiness, scholarship and closeness to God. They set the standars for the entire community.
The Hebrew word for a prophet, navi (Nun-Beit-Yod-Alef) comes from the term niv sefatayim meaning "fruit of the lips," which emphasizes the prophet's role as a speaker. 


 ആരായിരുന്നു പ്രവാചകർ?

Rev. Dr. Andrews Mekkattukunnel
ദൈവത്തിനു വേണ്ടി സംസാരിക്കാനും ദൈവഹിതം ജനത്തെ അറിയിക്കാനുമായി ദൈവം തന്നെ തിരഞ്ഞെടുത്തയക്കുന്ന വ്യക്തികളാണ് പ്രവാചകന്മാർ. പിതാവായ ദൈവത്തിന്റെ തെരഞ്ഞെടുത്ത വക്താക്കളിലൂടെ ദൈവാരൂപി തന്നെയാണ്  മനുഷ്യരോട്സംസാരിക്കുന്നുവെന്നതായിരുന്നു ഇസ്രായേലിലെ വിശ്വാസം ( 1 സാമു 10, 10; 1 രാജാ- 22, 24). ദൈവം മനുഷ്യരായ ഇവരെ ദീർഘദർശികൾ എന്നും വിളിച്ചിരുന്നുവെന്നു വിശ്വസിച്ചു. ( 1 സാമു. 9, 9 ). " പൂർവ്വ കാലങ്ങളിൽ ദൈവം നമ്മുടെ പിതാക്കന്മാരോട് പല പ്രകാരത്തിലും വിവിധതര കാഴ്ചപ്പാടിലും  പ്രവാചകരിലൂടെ സംസാരിച്ചു" (ഹെബ്രാ. 1, 1-2). ദൈവഹിതം അറിയിക്കുകവഴി പ്രവാചകർ ദൈവത്തിന്റെ ഹൃദയത്തിലേയ്ക്കുള്ള കവാടമാണ് ലോകത്തിനു തുറന്നു നൽകിയത്.

 ദൗത്യം.

ദൈവത്തോടുള്ള വിശ്വസ്തതയിൽ നിന്ന് ഇസ്രായേൽ ജനങ്ങൾ അകന്നുപോയപ്പോഴാണ് പ്രവാചകന്മാർ പ്രത്യക്ഷപ്പെട്ടത്. ഉടമ്പടി വ്യവസ്ഥകൾക്കനുസരണമായി ദൈവത്തോടും സഹോദരന്മാരോടുമുള്ള ബന്ധം പുന:സ്ഥാപിക്കുവാനുള്ള ആഹ്വാനമാണ് അവർക്ക് നൽകാനുണ്ടായിരുന്നത്. ജെറെമിയ പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്യുന്നു.

"അവിശ്വസ്തരായ മക്കളേ, തിരിച്ചുവരുവിൻ; ഞാൻ നിങ്ങളുടെ അവിശ്വസ്തത പരിഹരിക്കാം"- ജെറെ  3, 22.

ഇനി മറ്റൊന്ന്-പുതിയ ഒരു ഉടമ്പടിയെക്കുറിച്ചും ദൈവം പ്രവാചകനിലൂടെ ഇപ്രകാരം അറിയിക്കുന്നു :

 " ഇസ്രായേൽ ഗോത്രത്തോടും യൂദാഗോത്രത്തോടും ഞാൻ ഒരു പുതിയ ഉടമ്പടി ചെയ്യുന്ന ദിവസം ഇതാ വരുന്നു. ഞാൻ അവരെ കൈയ്ക്ക് പിടിച്ച് ഈജിപ്തിൽ നിന്നും കൊണ്ടു വന്ന നാളിൽ അവരുടെ പിതാക്കന്മാരോടു ചെയ്ത ഉടമ്പടി പോലെ ആയിരിക്കുകയില്ല, അത്. ഞാൻ അവരുടെ കർത്താവായിരുന്നിട്ടും എന്റെ ഉടമ്പടി അവർ ലംഘിച്ചു.

കർത്താവ് അരുളിച്ചെയ്യുന്നു: "ആ ദിവസം വരുമ്പോൾ ഞാൻ ഇസ്രായേലുമായി ചെയ്യുന്ന ഉടമ്പടി ഇതായിരിക്കും. ഞാൻ എന്റെ നിയമം അവരുടെ ഉള്ളിൽ നിക്ഷേപിക്കും. അവ അവരുടെ ഹൃദയത്തിൽ എഴുതും. ഞാൻ അവരുടെ ദൈവവും അവർ എന്റെ ജനവും ആയിരിക്കും.- ജെറെ 31, 31- 33.

നസ്രായനായ ഈശോമിശിഹായിൽ പൂർത്തിയായ ഉടമ്പടിയെക്കുറിച്ചായിരുന്നു ഈ പ്രവചനം. അന്ത്യത്താഴ വേളയിൽ അത് വ്യക്തമാക്കപ്പെടുന്നു.:-

"ഇത് പാപമോചനത്തിനായി അനേകർക്ക്‌ വേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടെതുമായ എന്റെ രക്തമാണ് "(മത്താ 26-28) എന്നരുളിചെയ്തത്, തന്റെ കുരിശുമരണത്തിലൂടെ പുതിയ ഉടമ്പടി മുദ്രവയ്ക്കപ്പെടുന്നു എന്ന് വ്യക്തമാക്കാനാണ്.

മിശിഹായെക്കുറിച്ചുള്ള പ്രതീക്ഷയുടെ വാതിൽ തുറന്ന പ്രവാചകർ.

Prophet Isaiah
യേശുമിശിഹായെക്കുറിച്ചുള്ള പ്രതീക്ഷയുടെ വാതിൽ തുറന്നു തരുന്നതും പ്രവാചകന്മാർ ആണ്.

" കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവൻ ഇമ്മാനുവൽ എന്ന് (ഏശ 7, 14) വിളിക്കപ്പെടും".  പ്രവചനം ഈശോയുടെ ജനനത്തിൽ പൂർത്തിയായി എന്ന് വിശുദ്ധ മത്തായി സുവിശേഷകൻ രേഖപ്പെടുത്തുന്നുണ്ടല്ലോ (മത്താ 1, 22- 23).

"അന്ധകാരത്തിൽ കഴിഞ്ഞിരുന്ന ജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേൽ പ്രകാശം ഉദിച്ചു" (ഏശ-9,2) എന്ന പ്രവാചക വചനം ആണ് ഈശോയുടെ മനുഷ്യാവതാരത്തിൽ നിറവേറിയത്.

ജെസ്സെയുടെ കുറ്റിയിൽ നിന്ന് ഒരു മുള കിളിർത്തു വരും,അതിന്റെ വേരിൽ നിന്ന് ഒരു ശാഖ പൊട്ടിക്കിളിർക്കും "(ഏശ 11,1) എന്നത് ദാവീദിന്റെ പുത്രനായ ഈശോയെക്കുറിച്ച് ആയിരുന്നല്ലോ. സഹനദാസനായ മിശിഹായുടെ മരണം വഴിയാണ് നമുക്ക് രക്ഷയുടെ ഭവനത്തിലേയ്ക്കു പ്രവേശനം ലഭിക്കുന്നതെന്നു പ്രവാചകൻ മുൻകൂട്ടി അറിയിച്ചിട്ടുണ്ട്.

" അവൻ തന്റെ ജീവനെ മരണത്തിനു ഏല്പ്പിച്ചു കൊടുക്കുകയും പാപികളോട്കൂടെ എണ്ണപ്പെടുകയും ചെയ്തു. എന്നിട്ടും അനേകരുടെ പാപഭാരം അവൻ പേറി; അവൻ അതിക്രമങ്ങൾക്ക് വേണ്ടി മാദ്ധ്യസ്ഥം വഹിച്ചു"(ഏശ 53,12).

മിശിഹായുടെ ഭരണകാലത്ത് പറുദീസായിലെ അവസ്ഥ പുന:സ്ഥാപിക്കപ്പെടും എന്ന് പ്രവചിച്ചത് ഏശയ്യായാണ്. " ജെസ്സെയുടെ കുറ്റിയിൽ നിന്ന് ഒരു മുള കിളിർത്തുവരും; അവന്റെ വേരിൽനിന്നു ഒരു ശാഖ പൊട്ടിക്കിളിർക്കും. കർത്താവിന്റെ ആത്മാവ് അവന്റെ മേൽ ആവസിക്കും. ചെന്നായും ആട്ടിൻകുട്ടിയും ഒന്നിച്ചു വസിക്കും. പുള്ളി പ്പുലി കോലാട്ടിൻ കുട്ടിയുടെ കൂടെ കിടക്കും. പശുക്കിടാവും സിംഹക്കുട്ടിയും ഒന്നിച്ചു മേയും. ഒരു ശിശു അവയെ നയിക്കും. പശുവും കരടിയും ഒരിടത്ത് മേയും. അവയുടെ കുട്ടികൾ ഒന്നിച്ചു കിടക്കും. സിംഹം കാളയെപ്പോലെ വൈക്കോൽ തിന്നും. മുലകുടിക്കുന്ന ശിശു സർപ്പപ്പൊത്തിനു മുകളിൽ കളിക്കും. മുലകുടിമാറിയ കുട്ടി അണലിയുടെ അളയിൽ കയ്യിടും" (ഏശ 11, 1- 8).

"നിന്റെ സൂര്യൻ അസ്തമിക്കുകയില്ല. നിന്റെ ചന്ദ്രൻ മായുകയുമില്ല. കർത്താവ് നിന്റെ നിത്യപ്രകാശമായിരിക്കും" (ഏശ 60, 26). ഈശോയുടെ പുൽക്കൂട്ടിലെ ജനനം ഈ മുഴുവൻ പ്രവചനങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്. ഈ പ്രവചനങ്ങൾ കുരിശിൽ പൂർത്തിയായി എന്ന് അനുതപിച്ച കള്ളനോടുള്ള ഈശോയുടെ വാക്കുകളിൽ നിന്ന് സ്പഷ്ടമാണ് : "ഇന്ന് നീ എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും (ലൂക്കാ 23, 43)" .

യോഹന്നാൻ മാംദാന.

പുതിയനിയമത്തിന്റെ വാതിൽ നമുക്ക് തുറന്നു തരുന്ന പ്രവാചകൻ യോഹന്നാൻ മാംദാന ആണ്. മിശിഹായിലേയ്ക്ക് നയിക്കുന്ന വഴിയൊരുക്കി, മനുഷ്യവർഗ്ഗത്തെ യോഹന്നാൻ രക്ഷയുടെ കവാടത്തിങ്കൽ എത്തിക്കുന്നു. തന്റെ ശിഷ്യന്മാർക്ക് മിശിഹായെ ചൂണ്ടിക്കാണിച്ചു കൊണ്ട് "ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ (യോഹ 1, 29) കുഞ്ഞാട്" എന്ന് പറയുമ്പോഴും ഈ ദൌത്യമാണ് മാംദാനാ നിർവഹിക്കുന്നത്. ദൈവ പുത്രനായ നസ്രായനെക്കുറിച്ചുള്ള അദ്ദേഹത്തിൻറെ സാക്ഷ്യമാണ് അന്ത്രയോസിനെയും സ്നേഹിതനെയും മിശിഹാനുഭവത്തിന്റെ വാതിൽ കടക്കാൻ പ്രചോദിപ്പിച്ചത്. അപ്പോൾ മിശിഹായാകുന്ന വാതിലിലേയ്ക്കുള്ള ചൂണ്ടുപലകകളായി പ്രവാചക സാക്ഷ്യങ്ങൾ ഇന്നും നിലകൊള്ളുന്നു. അതുകൊണ്ടാണ് പരിശുദ്ധ കുർബാനയിലെ വചനശുശ്രൂഷയിൽ മോശയുടെ നിയമഗ്രന്ഥത്തിൽ നിന്നെന്നതുപോലെ പ്രവാചക ഗ്രന്ഥങ്ങളിൽ നിന്നും നമ്മൾ വായിക്കുന്നത്.

Dhruwadeepthi.Blogspot.de

Freitag, 24. Oktober 2014

ധ്രുവദീപ്തി // Politics // Religion / / ദൈവം അതാഗ്രഹിക്കുന്നു ? മതങ്ങളാണോ എല്ലാറ്റിനും കാരണം ? / George Kuttikattu

ധ്രുവദീപ്തി // Politics // Religion / /



സിറിയയിൽ നിന്നും പാലായനം ചെയ്യേണ്ടി വന്നവരുടെ ദു:ഖമുഖങ്ങൾ 


ദൈവം അതാഗ്രഹിക്കുന്നു ?  
മതങ്ങളാണോ എല്ലാറ്റിനും കാരണം ?  /  

George Kuttikattu


 അള്ളാഹുവിന്റെ നാമത്തിൽ...


ഇസ്സിസ് സ്വന്തം ജനങ്ങളെ 
കൊലപ്പെടുത്തുന്നു.
 നൂറ്റാണ്ടുകൾക്കു മുമ്പ് കുരിശു യുദ്ധത്തിന്റെ മുദ്രാവാക്യമായിരുന്നു, "ദൈവേഷ്ടം". ഇന്നും അതേ ദൈവത്തിന്റെ നാമത്തിൽ ത്തന്നെ ബോംബുകൾ തുടരെ വർഷിക്കുകയും കൊല്ലുകയും ചെയ്യുന്നുണ്ട് . അത് ആഫ്രിക്കയിലോ മദ്ധ്യപൂർവ രാജ്യങ്ങളിലോ മറ്റെവിടെയെങ്കിലുമോ അവ ആയിരിക്കട്ടെ, ജനം അതിനെ ദർശിക്കുന്നതിങ്ങ നെ: ഇത്തരം സംഘട്ടനങ്ങൾ ക്ക് കാരണമായിരിക്കുന്നത് മതങ്ങൾ ആണ്. അതെ, ഈ അഭിപ്രായം എല്ലാ കാര്യങ്ങളെയും ഗൗരവമായി വിലയിരുത്തിയിട്ടുള്ള ആകെത്തുകയാണ് ?.
 
ദൈവനാമത്തിൽ, അഥവാ അള്ളാഹുവിന്റെ നാമത്തിൽ നിത്യം ഓരോരോ സംഘട്ടനങ്ങൾ നടത്തുന്നു. അപ്പോൾ നമ്മുടെയുള്ളിൽ ചിന്തിച്ചുപോകുന്ന ഒരു ചോദ്യമുണ്ട്: നമ്മുടെ ചുറ്റുമുള്ള മുസ്ലീം സഹോദരങ്ങൾ എങ്ങനെയാണ് ചിന്തിക്കുന്നത്?  ഈയിടെ ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിൽപ്പെട്ട നിരവധി രാജ്യങ്ങളിൽ നിന്നും, (ഉദാ: അമേരിക്ക, ജർമനി, ഫ്രാൻസ്, തുടങ്ങിയ യൂറോപ്യൻ രാജങ്ങൾ, ചില ആഫ്രിക്കൻ രാജ്യങ്ങൾ ) വളരെയേറെ യുവാക്കളെ മുസ്ലീം മൗലിക വാദികളുടെ ജിഹാദ്  സംഘടനയിലേക്ക് സ്ഥിര പടയാളിയായി റിക്രൂട്ട് ചെയ്തു കൊണ്ടിരിക്കുന്നത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും ലോകജനത മനസ്സിലാക്കുന്നു.

ഇസ്സിസ് ഭീകരർ
ഇറാക്കിലും, സിറിയയിലും ഇസ്ലാമിക തീവ്രവാദികൾ, നൈജീരിയയിൽ, മാത്രമല്ല  "ബോക്കോ ഹറാം" എന്ന സംഘടനാ വിശ്വാസികൾ, ഇവരെല്ലാം രോഷാകുലരാ യി ചീറ്റുകയാണ്. സെൻട്രൽ ആഫ്രിക്കയിൽ ക്രിസ്ത്യാ നികളുടെ നാമത്തിൽ ഒരു കൂട്ടം ആളുകൾ  "ആന്റി ബാലാക്കാ പടയാളികൾ" എന്നറിയപ്പെട്ട കുറേപ്പേർ, ഇസ്ലാമിക "സെലെഖയ്ക്ക് (Seleka) നേർക്ക്‌ യുദ്ധം ചെയ്യുന്നുണ്ട്. ശ്രീലങ്കയിൽ എന്ത് നടക്കുന്നു? അവിടെ ഇസ്ലാമിക വിശ്വാസികൾ കൂട്ടത്തോടെ ശ്രീലങ്കയിലെ ബുദ്ധിസ്റ്റുകളെ ഭയന്ന് അവർ അവരുടെ വാസസ്ഥലങ്ങളിൽ നിന്ന് പാലായനം ചെയ്യുന്നു. മാത്രമല്ല, സിറിയയിലും, ഇറാക്കിലും അതുപോലെ മറ്റുചില മുസ്ലീം രാജ്യങ്ങളിലും സ്ത്രീകളും കുട്ടികളും പീഡിപ്പിക്കപ്പെടുന്നു. മൃഗീയമായി അവരെയൊക്കെ  കൊലപ്പെടുത്തപ്പെടുകയും ചെയ്യുന്നത്  നിത്യസംഭവമാണ്.

ഇവയെല്ലാം യഥാർത്ഥമായ ചില ഉദാഹണങ്ങൾ മാത്രം ആണ്. വിവിധതരം  സാങ്കൽപ്പിക മതാത്മാകതയുടെ പേരിൽ പ്രേരിതമായിട്ട് നടക്കുന്നതായ  അതിക്രമങ്ങൾ വേറെ ഏറെയുണ്ട്, പാശ്ചാത്യ രാജ്യങ്ങളിൽ. ഉദാഹരണമായി പറഞ്ഞാൽ ഇടതു തീവ്രവാദികളുടെ വലിയ ഒരു പ്രവർത്തകനായിരുന്നു, ബി. ഫാൽക്ക് എന്ന ഒരു ജർമ്മൻ പൗരൻ. ബോംബാക്രമണം കൊണ്ട് സ്വന്തം രാജ്യത്തിനെതിരെ അയാൾ ക്രൂരത നടത്തിയതിനു വിധിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിക്കുന്ന സമയത്ത്  ജയിലിൽ വച്ചു അയാൾ ഇസ്ലാമിലേയ്ക്ക് മതപരിവർത്തനം ചെയ്യപ്പെട്ടു. ഇന്ന് അയാൾ ഭീകരവാദ അതിക്രമങ്ങൾ നടത്തുന്ന സംഘത്തലവരിൽ ഒരാളാണ്. ചരിത്രത്തിന്റെ ഒരു കണ്ണിനു പോലും അയാളെ ശ്രദ്ധിക്കുവാൻ കഴിഞ്ഞില്ല.

ഒന്നാലോചിച്ചാൽ നമുക്ക് കുറെ ചരിത്രപരമായ യാഥാർത്ഥ്യങ്ങൾ ഒട്ടും ശരിവയ്ക്കാതെയിരിക്കുവാനും കഴിയുമോ? ഇത്തരം സംഭവങ്ങളുടെയെ ല്ലാം പശ്ചാത്തലത്തിൽ എല്ലാത്തിനുമുപരിയായി ഒരു ചോദ്യമുദിക്കുന്നുണ്ട്: ഈ ഭൂമിയിൽ നടക്കുന്ന സകല യുദ്ധങ്ങൾക്കും അസ്വസ്ഥതകൾക്കും പ്രഥമ  പ്രധാന കാരണങ്ങളിൽ ഒന്ന് മതമാണോ? ഒരു മതമില്ലാതെയും ഈ ലോകം പൂർണ്ണമായും പ്രശാന്തമാനോഹരമാകുമായിരുന്നോ ? സംശയരഹിതമായും നമുക്കതു നേരിൽ കാണാൻ കഴിയും. അതിതാണ്: മതത്തിന്റെ പേരിൽ പ്രതിജ്ഞ ചെയ്തു നടത്തിയിട്ടുള്ള എണ്ണമറ്റ മറ്റനേകം സംഘട്ടനങ്ങൾക്ക് ചില മതവും വലിയ ഒരു കേന്ദ്രീയ പങ്കു വഹിച്ചിട്ടുണ്ടെന്നതാണ് . അതുപക്ഷെ അർത്ഥമാക്കുന്നില്ല, സംഘട്ടനങ്ങൾക്കും അസ്വസ്ഥതകൾക്കും അടിസ്ഥാന  കാരണമായത് മതവുമായിരുന്നെന്ന്. 

ദൈവാലയങ്ങൾ,  മതങ്ങൾ.

ദൈവാലയങ്ങൾ- അത് ക്രിസ്ത്യാനിയുടെ പള്ളിയോ, ഹിന്ദുവിന്റെ ക്ഷേത്രമോ, അഥവാ  ഇസ്ലാമിന്റെ മോസ്ക്കുകളോ, യഹൂദരുടെ പള്ളിയോ എല്ലാം എല്ലാം വിശ്വാസികളുടെ പ്രതീക്ഷയുടെ മേൽക്കൂരയാണ്, അഭയസ്ഥാനമാണ്. മതാധിഷ്ടിതതത്വത്തിനു ഉജ്ജ്വലവും മറുവശത്ത്‌ വളരെ ഇരുണ്ട വശങ്ങളെയും കാണാനുണ്ട്, അവിടെ. ഇതൊരു പുതിയ അറിവല്ലാ. സംഭവങ്ങളുടെ ആകെത്തുകയാണല്ലോ ചരിത്രം. എല്ലാ ലോക മതങ്ങൾക്കും അതിന്റെ സമാധാനവും, സംഘർഷ നിർവഹണ ശക്തിയും ഉണ്ട്. ഈ പ്രത്യേകതകൾ  ഭൂമിയിലെ എല്ലാ മതങ്ങൾക്കും ഏതാണ്ടൊരുപോലെയാണ് ഉള്ളതും. അതിലേതാണ് കുറെയെങ്കിലും ഇക്കാര്യത്തിൽ തീരെ വിട്ടു നിൽക്കുന്നതെന്നത് നിർവചിക്കുവാൻ വളരെയേറെ ഘടകങ്ങളെയും മറ്റു       നിരവധി സംഭവങ്ങളെയും  അപഗ്രഥനം ചെയ്യേണ്ടതും ഉണ്ട്. എല്ലാറ്റിനുമുപരിയായി  അക്കാര്യങ്ങൾ ഓരോരോ മനുഷ്യനും അവ നല്ലതോ മോശമോ ആയിരുന്നു എന്നുള്ളതിനെ അടിസ്ഥാനപ്പെടുത്തിയാണ് റയുക.
ഓരോരോ തരത്തിലുളള ആവശ്യങ്ങൾ -  ഇല്ലായ്മയോ കഷ്ടപ്പാടുകളോ , ആകും പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുന്നത്. ഒരു ദീർഘകാലം മനുഷ്യന് നേരിടേണ്ട കഷ്ടപ്പാടുകൾ ഉണ്ടാകുമ്പോൾ, അപ്പോഴെല്ലാവരും ആത്മീയതയും മതവും ഒരു രക്ഷാഭയമായി ലഭിക്കുന്നത്   എവിടെയെന്ന് അന്വേഷിക്കും. ഇതിനുള്ള നിർവഹണശേഷിയും ഒത്തൊരുമിച്ചു പരസ്പരം സഹകരിക്കുവാനും മതങ്ങൾ പ്രദാനം ചെയ്യുന്നുണ്ട്. എന്നാൽ അതെ സമയം അതിതീവ്രമായ  പ്രവണതകൾ ഉണ്ടായാൽ അതുപക്ഷെ ഇതിനിടെ പ്രതീക്ഷിക്കാത്ത ഭീകരമായ സംഘർഷങ്ങളുടെ പരമ്പര തന്നെ സംഭവിക്കാം.

St. Paul's Church, Frankfurt, 
Germany-1948.
ചില ചരിത്ര സംഭവങ്ങൾ നോക്കിയാൽ ഇക്കാര്യങ്ങൾ  അങ്ങനെ യുക്തിരഹിത മായി അങ്ങനെ നമുക്ക് തള്ളിക്കളയാനും കഴിയില്ലെന്ന് സമ്മതിക്കേണ്ടിവരുന്നു പോലും. മതവും വിശ്വാസവും ഓരോരോ രാഷ്ട്രീയവും വ്യത്യസ്തപ്പെട്ട രാഷ്ട്രവും ജനാധിപത്യവും ഏകാധിപത്യവും ഒക്കെ  ഒരിക്കലും വേർപെട്ടിരുന്ന ചരിത്രമില്ല.  ഉദാഹരണങ്ങൾ നോക്കാം: 1848-ൽ ജർമ്മനിയുടെ ദേശീയ പാർലമെണ്ടിലെ യ്ക്ക് ജനകീയമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ആദ്യമായി ജനാധി പത്യപരമായി ഒന്നിച്ചുകൂടുവാൻ അന്ന് സമ്മേളന വേദിയായി മാറിയത്, പ്രസിദ്ധ 
ഫ്രാങ്ക്ഫർട്ടർ പൗൾസ് കിയർഹെ" എന്ന് അറിയപ്പെടുന്ന വിശുദ്ധ പൌലോസി ന്റെ നാമത്തിലുള്ള ചരിത്ര പ്രസിദ്ധ പള്ളിയായിരുന്നു. മദ്ധ്യയുഗകാലത്തിലും യൂറോപ്യൻ ഭൂപ്രദേശങ്ങളിൽ രാജഭരണവും രാജ്യം പിടിച്ചടക്കലും എകാധി പത്യഭരണവും അധികാര കൈമാറ്റങ്ങളുമൊക്കെ തകൃതിയായി മുറയ്ക്ക് നടക്കുമ്പോഴും അന്നത്തെ രാഷ്ട്രവും രാഷ്ട്രീയവും ക്രിസ്തുമതവും തമ്മിൽ വേർപെടുത്താനാവാത്ത സമ്പർക്കമാണുണ്ടായിരുന്നത്.

1314-ൽ ലുഡ്വിഗ് നാലാമൻ രാജാവിന്റെ തെരഞ്ഞെടുപ്പ് അന്നത്തെ മാർപ്പാപ്പയുമായി ആദർശപരമായ ഏറ്റുമുട്ടലിനു കാരണമാക്കി. ഇതേ സമയം ജർമ്മനിയിലെ പുരോഹിത ഗണത്തിലും സാരമായ പിളർപ്പിൽ ചേരിതിരിഞ്ഞ് ചക്രവർത്തിയുടെ അനുഭാവികളും മാർപാപ്പയുടെ അനുഭാവികളുമായി രണ്ടായി പിളർന്നു. 1330- നും 1350- നും ഇടയ്ക്ക് നടന്ന ഇത്തരം സംഘർഷങ്ങളെപ്പറ്റി പ്രസിദ്ധ ജർമ്മൻ ചരിത്രകാരൻ ജോഹാൻ ജോർജ് ബാറ്റോണ്‍ 1866-ൽ പ്രാങ്ക്ഫർട്ടിലെ ഒരു പ്രാദേശിക പ്രസിദ്ധീകരണത്തിൽ എഴുതിയിരുന്നു. കൂടാതെ, ക്രിസ്ത്യൻ വിരോധവും, സാമൂഹ്യ അധാർമ്മിക ചിന്തകളും മറ്റുള്ള ദൈവവിരോധപര  പ്രവർത്തനങ്ങളും ഉണ്ടായി. അന്ന് രാഷ്ട്രീയമായും സാമൂഹ്യമായും മതപരമായും ഉണ്ടായ കാലാവസ്ഥാ മാറ്റങ്ങളും, സദാചാര വിരുദ്ധ പ്രവർത്തനങ്ങളും സമൂഹത്തിൽ  വളരെ വർദ്ധിച്ചു കൊണ്ടിരുന്നു. ഇതിനെല്ലാം നേതൃത്വവും പിന്തുണയും കൊടുത്തത് കമ്മ്യൂണിസ്റ്റ് നേതൃത്വവും സോഷ്യലിസ്റ്റ് വാദികളും ആയിരുന്നുവെന്ന് ചരിത്രം. ഇന്ന് "സ്വാതന്ത്ര്യത്തിന്റെ പ്രതീകവും ജർമ്മൻ ജനാധിപത്യത്തിന്റെ തൊട്ടിൽ" എന്നും ഏറെ വിശേഷിപ്പിക്കപ്പെടുന്ന " ഫ്രാങ്ക്ഫർട്ടർ പൌൾസ് കിയർഹെ" (വി. പൌലോസിന്റെ ദേവാലയം) ഒരു ദേശീയ സ്മാരകമാണ്.

എല്ലാ ലോക മതങ്ങളും വിശ്വാസങ്ങളും പരമ്പരാഗതമായി പരസ്പരം അങ്ങു മിങ്ങും  ബന്ധപ്പെട്ടുറച്ചിട്ടുള്ളതാണ്. യഥാർത്ഥ ഒരു വിശ്വാസ സമൂഹത്തിനു മതങ്ങൾ സ്വദേശമാണ്. ആരാധനാലയം അവർക്ക് സ്വഭവനമാണ്. ഇതിനാൽ വിശ്വാസികൾ ദൈവത്തിലുറച്ച അധികാരത്തെ ആദരിക്കുന്ന സമൂഹമാണ്‌ . ദേവാലയം അവർക്ക് സഹകരണ സംഘമല്ല, ലാഭവിഹിതം പങ്കിടുന്ന ഒരു ഓഹരി മാർക്കറ്റല്ലാ. രഹസ്യയുദ്ധോപകരണസംഭരണ ശാലയല്ല, ഭീകരത്വം പരിശീലിപ്പിക്കുന്ന കളരിയല്ല. സഹമനുഷ്യരെ ശിരച്ഛേദം നടത്തുന്ന ഒരു കൊലക്കളവുമല്ല . ഇതിനാൽ ആരാധനാലയങ്ങളുടെ മഹത്വം വിശ്വാസ സമൂഹത്തിലെ അംഗങ്ങൾക്ക് മാത്രമേ മനസ്സിലാക്കുവാൻ കഴിയൂ.

ആരാണവർ ?, എന്താണവർക്ക് വേണ്ടത് ?, ഭ്രാന്തൻ ഇസ്ലാമിസ്റ്റുകൾ കൂട്ടി കുഴയ്ക്കുന്ന ലോകം.

ഭീകരർ ജീവനോടെ ഈ കുരുന്നു 
ഹൃദയം പിഴുതെടുത്തു .
വൈറസ് മൂലം മനുഷ്യനും സാംക്രമികരോഗിയാകുന്നു. രാഷ്ട്രീയത്തിലും ഇത്തരം ഭീകര വൈറസ് രോഗാണുക്കൾ ആഴത്തിൽ പിടിപെട്ടാൽ അതിനെ ധൃതഗതിയിൽ പുറം തള്ളുക അത്ര എളുപ്പമല്ല. ഇത് ആധുനിക ലോകത്തിലെ എല്ലാ ഭരണകർത്താക്കളും  അതീവ ജാഗ്രതയോടെ സസൂക്ഷ്മം അതിനെ നിരീക്ഷിക്കുന്നുമുണ്ട്, ഇത്തരം ശേഷിയുള്ള പ്രതീക്ഷിക്കാത്ത അതിഥികളെയും നിത്യ ആപത്തുകളെയും ഒഴിവാക്കുവാൻ. പൈശാചികമായി ഒടുവിലത്തെയും ഭീകര സംഭവങ്ങളിലെ  ഏറ്റവും അടുത്ത കാലത്തെയും, കുപ്രസിദ്ധമായ ഉദാഹരണങ്ങളാണ്, സിറിയയിലും ഇറാക്കിലും നൈജീരിയയിലും മറ്റുചില ഇസ്ലാമിക രാജ്യങ്ങളിലും ഇന്ന് നിലവിൽ ഉണ്ടായിരിക്കുന്നത്. മനുഷ്യജീവന് മൂല്യം കല്പ്പിക്കാത്ത " ഇസ്ലാമികരാഷ്ട്രം"    ഉണ്ടാക്കുവാനാണ്, അവർ ലോകത്തിനു മുമ്പിൽ പദ്ധതിയനുസരിച്ച് മരവിച്ച ക്രൂരതയും പൈശാചിക രക്തദാഹവും കൂടിക്കലർത്തിയ  ജിഹാദ് പ്രഖ്യാപിച്ച് ഒരു ലക്ഷ്യത്തിനായി അവിടെ യുദ്ധം ചെയ്യുന്നത്. ഇതിന്റെ പടയാളികൾ എതിരാളികളെ മുഴുവൻ ലക്ഷ്യം വച്ചു മനുഷ്യരെ മന:പൂർവം അതിക്രൂരമായി ശിരച്ഛേദം ചെയ്തു വധിക്കുന്ന വീഡിയോ പോലും പുറത്തു വിടുന്നുണ്ട്. തങ്ങളുടെ സ്വന്തം സഹോദരങ്ങളേയും കുഞ്ഞുങ്ങളേയും പീഡിപ്പിച്ചു വധിക്കുന്ന ഇസ്സീസ് പോലെയുള്ള ഭീകരസംഘടനകൾ അവരുടെ യഥാർത്ഥ രൂപം അവർ കാണിച്ചുതുടങ്ങി. ഇതിനു തെളിഞ്ഞ ഉദാഹരണമാണ് ഇവിടെ നാം കാണുന്ന ചിത്രം. ഭീകരർ ഒരു പിഞ്ചുകുഞ്ഞിന്റെ ഹൃദയം ജീവനോടെ പിഴുതെടുത്തു. ഇങ്ങനെയും  ക്രൂരതയുടെ അതിപ്രസരത്തിൽ ലോകത്തെ മുഴുവൻ കീഴടക്കാം എന്ന അതിതീവ്രതയുള്ള  വ്യാമോഹത്തിലാണവർ ഇതെല്ലാം ചെയ്യുന്നത് . മനുഷ്യ ചുടുചോരയുടെ ഗന്ധത്തിൽ മത്തരായിരിക്കുന്ന ഇവരുടെ മാനുഷിക മൂല്യമില്ലാത്ത ഭീകരയുദ്ധം എല്ലാമൂല്യങ്ങൾക്കും സദാചാരത്തിനും സമാധാനത്തിനും സ്ഥാനമില്ലാതാക്കി. ജനങ്ങളെ അരുംകൊല ചെയ്യുന്നു. ജനലക്ഷങ്ങൾ സ്വന്തം ജീവനുവേണ്ടി എങ്ങോട്ടോ പാലായനം ചെയ്യുന്നു. 

കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ തകർച്ച. 


 കാൾ മാർക്സ്- (1818 -1883)
റഷ്യയിൽ എന്ത് സംഭവിച്ചു? അവിടെ ജനലക്ഷങ്ങളെ നിഷ്കരുണം അരും കൊല ചെയ്തിരുന്ന ഒരു കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉണ്ടായിരുന്നു. ഒടുവിൽ കമ്മ്യൂണിസ്റ്റ് കിരാതന്മാർക്കു ഒട്ടുമവിടെ പിടിച്ചു നിൽക്കാനായില്ല. ജനങ്ങൾ അവരെ പിടിച്ചു പുറത്താക്കി. ലോക കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്ര ത്തിന്റെ അന്ത്യം കുറിച്ചു. കേരളത്തി ൽ എന്തുസംഭവിച്ചു?. ഇപ്രകാരംതന്നെ. തനിയെ മാറാത്ത ഭരണാധികാരികളെ ജനം പിടിച്ചുമാറ്റി. മൊത്തം ഇന്ത്യയിൽ 27% പാർലമെന്റ് സീറ്റ് പിടിച്ചെടുത്ത കമ്യൂണിസ്റ്റുകൾ അവരുടെയൊ സ്വന്തം കയ്യിലിരിപ്പുകൊണ്ടു നാമാവശേഷമാ വുകയാണ്. നമ്മുടെ കേരളത്തിലുട നീളം കമ്യൂണിസ്റ്റുകൾ തുടരെ തുടരെ അഴിച്ചുവിട്ട രാഷ്ട്രീയ കൊലപാതക ങ്ങൾ അക്രമങ്ങൾ പാർട്ടിയംഗങ്ങൾക്ക് പോലും നിരാശയുണ്ടാക്കി. കമ്മ്യൂണി സ്റ്റുകൾ സാവധാനം കേരളത്തിലും വംശ നാശം കണ്ടുതുടങ്ങി. മറ്റു പ്രാമുഖ രാഷ്ട്രീയപാർട്ടികളിൽ ചിലർക്കും ജനക്ഷേമപര  പ്രവർത്തനത്തിലെ പരാജയത്തിന്റെ കയ്പ്പ് രുചിച്ചറിയേണ്ടി യും വന്നു. കേരളീയരുടെ ജനകീയ നിയമ അവകാശസമരങ്ങളിലും എല്ലാ മതങ്ങളുടെയും പങ്കാളിത്തം അവിടെ വ്യക്തമായിരുന്നു.

കേരളത്തിൽ നിലവിലുള്ള  ഭരണാധികാരികൾ നടത്തുന്ന ജനവിരുദ്ധ പരിഷ്കാരങ്ങളും ജനകീയമല്ലാത്ത നികുതി വർദ്ധനവുകളും, കർഷകവിരുദ്ധ നടപടികളും ഒന്നിനുപിറകെ  നടത്തിക്കൊണ്ടിരിക്കുന്നു. സർക്കാർ സാമ്പത്തിക പ്രതിസന്ധി ഒരു രാജ്യത്തെ ശക്തിയായി ബാധിക്കുമ്പോൾ അവിടുത്തെ ജനങ്ങൾക്ക്‌ ഭക്ഷണം പ്രദാനം ചെയ്യുന്ന കാർഷികരംഗത്തെ താറുമാറാക്കുന്ന നികുതിവർദ്ധനവുണ്ടാക്കി കർഷകരിൽ നിന്നും അവർക്ക് ഒരിക്കലും താങ്ങാനാവാത്ത നികുതി പിരിച്ചെടുക്കുവാൻ ശ്രമിക്കുന്നത് ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെ. അതിനു പകരം സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം വർദ്ധിപ്പിച്ചു. ഇവർക്ക് വേണ്ടി കർഷകർ പട്ടിണി കിടക്കണം. ഭൂമിക്രയവിക്രയങ്ങൾ നടക്കാത്ത തരത്തിൽ ഭൂമിയുടെ പുതിയ നിരപ്പുവില വർദ്ധിപ്പിച്ച് അതിന്മേൽ അധികനികുതിയും, അതിനുപുറമേ, മറ്റ് അധികസേവന പ്രതിഫലവും പ്രഖ്യാപിച്ചു. ഇങ്ങനെ സാമ്പത്തിക തത്വശാസ്ത്രത്തെയാകെ കീഴ്‌മേൽ മറിച്ച കേരള സർക്കാർനയം പ്രതിക്ഷേധാർഹം തന്നെ. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരിക്കുന്നു എന്ന് സർക്കാർ എന്തുകൊണ്ട് ജനങ്ങളോട് സത്യംതുറന്നു  പറയുന്നില്ല? സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം വരുമാനത്തിന്റെ അനുപാതത്തിൽ കുത്തനെ വെട്ടിക്കുറയ്ക്കാൻ സർക്കാർ തയ്യാറാകണം. കർഷകരെ നശിപ്പിക്കാൻ നികുതി വർദ്ധിപ്പിക്കുന്ന നയം രാജ്യദ്രോഹപരമാണ്. നികുതി വർദ്ധന പിൻവലിക്കണമെന്നു ജനങ്ങൾ ആവശ്യപ്പെടുന്നു. കിട്ടാക്കനിയായി തീർന്നിരിക്കുന്ന വമ്പന്മാരുടെ നികുതി എന്തേ സർക്കാർ പിരിച്ചെടുക്കാൻ തയ്യാറാകാത്തത്? കേരളം ഇപ്പോൾ അടിയന്തിര ഭരണഘടനാ പ്രതിസന്ധിയിലാണ്.

 ഭരണത്തിൽ പങ്ക് വഹിക്കുന്നവർ എതു രാഷ്ട്രീയപാർട്ടികളിൽ ഉൾപ്പെട്ടവരായാലും അവർ ജനവിരുദ്ധ നയങ്ങളുമായി ഭരണം നടത്തിയാൽ അതിനെതിരെ പൊതുജനങ്ങളുടെ പ്രതിക്ഷേധത്തിന്റെ ഇരമ്പുന്ന സ്വരം അവിടെയുണ്ടാകും, സമാധാനം നഷ്ടപ്പെടും. ഇങ്ങനെ സർക്കാരിനെതിരെയുള്ള രാഷ്ട്രീയ അഭിപ്രായങ്ങളുമായി മതനേതാക്കളും ജനപക്ഷത്തെ  രാഷ്ട്രീയ കാഴ്ച്ചപ്പാടുകളുള്ള പാർട്ടികളും പ്രതിഷേധവും പ്രകടനങ്ങളും ചെയ്തത് നാം മനസ്സിലാക്കുന്നു. നാമറിയുന്നു. ഇക്കാര്യങ്ങളിൽ നടക്കുന്ന സംഘർഷങ്ങൾ എവിടെയാണ് ആദ്യം ഉത്ഭവിച്ചത്‌? ജനാവകാശങ്ങൾ സംരക്ഷിക്കേണ്ട കോടതികളുടെ ഉള്ളറകൾ കാത്തു സൂക്ഷിക്കേണ്ട  ജഡ്ജിമാർ പോലും ജനങ്ങളുടെ മൌലീക അവകാശങ്ങളെ അവഗണിച്ചു രാഷ്ട്രീയതസ്കരർക്ക് വേണ്ടി തകിടം മറിക്കുന്നതും കേരളത്തിൽ നിത്യസംഭവമാണല്ലോ. ജനങ്ങളുടെ ആവശ്യങ്ങളെ കാണാത്ത ഇന്ത്യയുടെ  മുൻ സർക്കാരിനെതിരെയുണ്ടായ തീവ്ര ജനവികാരമാണ് ഇന്ത്യയിൽ ആകെമാനം ഈയിടെയായി  പൊന്തിവന്നത്. നമ്മുടെ കേരള സംസ്ഥാന സർക്കാരിന്റെ നിലപാടും സ്ഥിതിയും മറിച്ചല്ല.

ചില വിമതയാളുകൾക്ക്‌ ഇത്തരം ചില നിർവഹണശക്തിയുടെ അടിസ്ഥാനം മാത്രം മതി മതങ്ങൾക്ക് നേരെ എതിരെ പ്രവർത്തിക്കുവാൻ അവർ തുടങ്ങും. ഇക്കാര്യം നാം ഒട്ടും വിസ്മരിക്കയും വേണ്ട. എന്നാൽ മതങ്ങളിലെ ചില വൈറസ് അണുക്കൾ സ്പർശിക്കാതെ, ലോകമെമ്പാടും ഭീകര സംഘട്ടനങ്ങൾ ആദ്യം ഉണ്ടാവുകയില്ലായെന്നാണ് ചിന്തകനായ റിച്ചാർഡ് ഡെവുക്കിൻസ് തുടങ്ങിയ മത- രാഷ്ട്രീയ നിരീകഷകരും അഭിപ്രായപ്പെടുന്നത്.

ആഗോളരാജ്യങ്ങൾ മദ്ധ്യപൂർവ്വ രാജ്യങ്ങളിലെ നിലവിലുള്ള ഭീകരപ്രവർത്തകരുടെ ക്രൂരാക്രമണങ്ങളിൽ അടിപതറുകയില്ലെന്ന പ്രതിജ്ഞയുമായി രംഗത്ത് എത്തിക്കഴിഞ്ഞു. അമേരിക്കപോലെയുള്ള പ്രമുഖ രാജ്യങ്ങൾ, യൂറോപ്പ്, ഏഷ്യൻ രാജ്യങ്ങൾ എപ്രകാരം ഇത്തരം പ്രതിസന്ധികളെ ശാശ്വതമായി ഉത്മൂലനം ചെയ്യാൻ കഴിയും എന്ന് ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്ത്യാക്കാർ ഉൾപ്പടെ മറ്റു ലോക രാജ്യങ്ങളെയും അലട്ടുന്ന സജ്ജീവ ചിന്തയാണിത്. ഇസ്സിസ് ഭീകരർ ഒരു ആഗോള ആക്രമണം നടത്തുവാനുള്ള ഒരുക്കങ്ങൾ നടത്തുമ്പോഴും, അതിനുശേഷം അവരുടെ ആക്രമണം നടത്തി മുന്നേറുമ്പോഴും, നടത്തുന്ന കടുത്ത ഭീകര ആക്രമണത്തിന്റെയും യഥാർത്ഥ രൂപം പുറത്തായപ്പോഴും, അവർ ഓരോ വിദേശികളെയും എതിരാളികളെയും യൂറോപ്യരെയും തെരഞ്ഞുപിടിച്ച് കഴുത്തറുത്തു ക്രൂരമായി വെട്ടി കൊലപ്പെടുത്തുന്നത് ആദ്യമൊക്കെ ഉഹാപോഹങ്ങൾ മാത്രമായിരുന്നു. പിന്നീടവയെ അവർ വീഡിയോകളിൽ കൂടി ഡിജിറ്റൽ മാദ്ധ്യമങ്ങളിൽ പുറത്തു വിട്ടു. ഇസ്ലാമിക ഭീകരർ ഈ അടുത്ത കാലത്ത് പോലും ഒരു അമേരിക്കൻ പൌരനേയും ബ്രിട്ടിഷ് പൌരനേയും കൊലപ്പെടുത്തുന്ന രംഗം പരസ്യപ്പെടുത്തിയത് ചരിത്രത്തിലെ തന്നെ ഏറ്റവും നിഷ്ടൂരമായ സംഭവമാണ്.

സിറിയ-ബഷാർ അൽ അസ്സാദ് 
ഇസ്സിസ് ഭീകരർക്കെതിരെ ?
അതുപക്ഷെ, ഭീകരരുടെ ഒരു ഡിജിറ്റൽ ഭീകരാക്ക്രമണതത്വത്തെ ജനങ്ങൾ അത്രയും പൂർണ്ണമായി വിശ്വസിക്കുന്നില്ലയെന്നത് മറുവശം ആണ്. ഇത്തരം വീഡിയോകൾ നൽകുന്ന സന്ദേശം ഇതാണ്: ഭീകരരെയാകെ  ഭയപ്പെടാൻ നല്കുന്ന മുന്നറിയിപ്പ് ആണത്. "നിങ്ങൾ കരുതിക്കോളൂ...(ഭയപ്പെടുത്തൽ) എണ്ണമറ്റ ആയുധങ്ങളുടെ കിലുക്കങ്ങൾ". ! സിറിയയിലെയും ഇറാക്കിലെയും ചില പ്രദേശങ്ങളിൽ ഈ മുന്നറിയിപ്പ് വളരെ കൃത്യമായി പ്രതിഫലിച്ചു. കുർഡിസ് പ്രദേശത്തുനിന്നു ആഗസ്റ്റ്‌ ആദ്യം ഈ മാറ്റങ്ങൾ ശക്തമായിരുന്നുവെന്നു മാദ്ധ്യമങ്ങൾ സ്ഥിരീകരിച്ചു. അതുപോലെതന്നെയായിരുന്നു, വിശ്വചരിത്ര പ്രസിദ്ധമായ നവംബർ 11-നും  ജൂണ്‍ 14-നും നടന്ന (ഉദാ: വേൾഡ് ട്രെയ്ഡ് സെന്റർ ആക്രമണം) ഭീകരാക്രമണങ്ങൾ സൂചിപ്പിക്കുന്നത്. അതായത് പൈശാചികമായ കൊലപാതകങ്ങൾ ലോകമെമ്പാടും ഘോഷിച്ച  ക്രൂരതയുടെ പാഠങ്ങൾ കൊടുത്തു രക്തദാഹികളായ ഭീകരർ കൊലവിളി ഉയർത്തിക്കൊണ്ടിരിക്കുന്നു.

ഒരു ഇസ്ലാമിക രാജ്യത്തിനായി ഇസ്സിസ് ഭീകരർ നടത്തുന്ന ഏതുതരം ക്രൂരതയുടെയും കൂട്ടകൊലപാതകങ്ങളുടെയും പ്രചാരണങ്ങളും പാശ്ചാത്യലോകം മുഖവിലയ്ക്ക് തന്നെ കാണുന്നുണ്ട്. ഇസ്സിസുകളുടെ പരസ്യ പ്രചാരണവും ഭീകരരുടെ ഒരു ഇസ്ലാമിക രാജ്യം സൃഷ്ടിക്കുവാനുള്ള ഏതുവിധ പ്രചാരണത്തിനും  സഹായമായി നില്ക്കുന്ന സുന്നി മുസ്ലീം വിശ്വാസികൾക്ക് അവ ചേർച്ചയുള്ളതാണ്. എന്നാൽ  ജിഹാടിസ്റ്റുകൾ  സിറിയയിലെ അനേകായിരം സുന്നികളെ കൊലചെയ്തു. അവരുടെ ഭീകര ചിത്രം " പ്രോപ്പഗാണ്ട" ആയി ഉപയോഗിച്ച് മാദ്ധ്യമങ്ങളിൽ വിട്ടു കൊടുത്തു. ഒന്നാലോചിച്ചാൽ തോന്നിപ്പോകുന്നത്,  "ഇസ്സിസു" കളുടെ മതപരമായ സന്ദേശം എന്താണ് എന്നല്ലേ ? ചില മുൻകാല സംഭവങ്ങൾ നോക്കാം: പ്രസിദ്ധമായ സെപ്.11-ലെ ന്യൂയോർക്ക് വാൾസ്ട്രീറ്റ് വേൾഡ് ട്രെയ്ഡ് സെന്റർ ഗോപുര ആക്രമണത്തിനു ശേഷവും അതുപോലെ, അതിനുമുൻപും ആക്രമണ നേതൃത്വം നല്കിയ ബിൻ - ലാദനും കൂട്ടർക്കും എന്ത് ന്യായം പറയാൻ ഉണ്ടായി? പാലസ്തീനിയൻ ജനതയുടെ കഷ്ടതകളേക്കുറിച്ചുള്ള അടിസ്ഥാന ദൈവശാസ്തം മാത്രം ! എല്ലാ മുസ്ലീമുകളും  പ്രതിരോധിക്കണം, എന്ന ന്യായ വാദം കേൾക്കാൻ ചിലർ കാത്തിരുന്നു. എന്നാൽ ഇവിടെ "ഇസ്സിസി"നു ഈയൊരു ന്യായവാദങ്ങൾ ഇല്ലാ, ഒരേയൊരു സന്ദേശംമാത്രം , "അക്രമം" ! ; അത് സുന്നി ഇസ്ലാം സഹോദരങ്ങൾക്കെതിരെയും !

വർഷങ്ങളായി നിരീക്ഷിക്കപ്പെട്ട മുപ്പത്തിഎഴുകാരനായ ഒരു ഇസ്ലാം ഭീകര പ്രമുഖനും ഭീകര ഇസ്സിസിന്റെ വക്താവുമായ അബു മൊഹമ്മദ്‌ അൽ അട്നാനി യൂ.എസ്.എ.യുടെ ഭീകര പ്രവർത്തകരുടെ ലിസ്റ്റിൽ പെട്ടയാളാണ്. ഇയാൾ ഇസ്ലാമി നേതാവായ അബു ബാക്ര അൽ ബഹ്ദാദിയുടെ, "സ്വയം അവരോധിക്കപ്പെട്ട ഖാലിഫി"ന്റെ വലംകൈ ആണെന്ന് ലോകം അറിയുന്നു. അവരുടെ പ്രമാണം ഇതാണ്: "ഞാൻ വിശ്വസിക്കുന്ന ഒരേ ഒരു നിയമം, കൊടുംഘോരവനത്തിന്റെ നിയമം മാതമാണ്".

അഭയാർത്ഥി പ്രവാഹം 
അക്രമണ വാസന ഉയരുന്നത് എന്ത് കാരണത്താൽ എന്ന് ചിന്തിക്കാൻ വകയുണ്ട്. നിരവധി ഇസ്ലാമിക രാജ്യങ്ങളിലെ ഭീകരാക്രമങ്ങളുടെ കാരണം മതപരവും രാഷ്ട്രീയവു മായ ചില പരോക്ഷമായ പരാജയത്തി ന്റെ അടിസ്ഥാനപരമായ ലക്ഷണമാ ണെല്ലാം കാണിക്കുന്നത്. ശക്തമായി ഉയർന്നു പൊങ്ങിയിരുന്ന കഴിഞ്ഞ കാല  ഭീകരാക്രമണത്താൽ തന്നെ മനുഷ്യജീവിതം ദുഷ്കരമായതു ലോക രാജ്യങ്ങൾ അന്ന് പ്രതികരിച്ചത് ഏറെ വൈകിപ്പോയിയെന്ന അഭിപ്രായമുണ്ട്. ഇസ്ലാമിക രാജ്യങ്ങളിൽ നടന്നു കൊണ്ടിരിക്കുന്ന ഓരോ സംഘർഷങ്ങളാൽ, ജീവിതം ഏറെ ദുസഹമായി വരുന്ന  മുസ്ലീം, ക്രിസ്ത്യൻ, അഭയാർത്ഥി പ്രവാഹം ഉണ്ടായി ത്തുടങ്ങിയിരിക്കുന്നു. ഇത് തന്നെ ജർമനി, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ നിരവധി യൂറോപ്യൻ രാജ്യങ്ങൾക്ക് താങ്ങാനാവാത്ത രീതിയിൽ മത സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ   സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുന്നു. ഇതിനെതിരെ ക്രിയാത്മകമായി നേരിടുവാൻ വേണ്ടി യൂറോപ്യൻ രാജ്യങ്ങൾ ചില പുതിയ കുറെ സാമ്പത്തികസഹായ പദ്ധതികൾ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്.

 മതാത്മകതത്വശാസ്ത്രം ഉപേക്ഷിക്കുന്നത് തീർത്തും അഭിലഷണീയം അല്ല. അത് ലക്ഷ്യ പ്രാപ്തിക്കു ചേരുന്നതല്ല. അത്തരമൊരു കാഴ്ചപ്പാട് ഒരു സർവാധിപത്യരാജ്യത്തിന്റെ രീതിയിലേയ്ക്ക് വഴുതിപ്പോകാൻ ഇടയാകും. കഴിഞ്ഞകാല ചരിത്രസംഭവങ്ങൾ വളരെ നന്നായി നമ്മെ മനസ്സിലാക്കുന്നുണ്ട്. മനുഷ്യനു ഈ ചിന്ത എന്നുവരെയുണ്ടാകുമോ അന്നു വരെയ്ക്കും അവനു മതജീവിതവീക്ഷണം, ആത്മീയത എന്നീ ആവശ്യങ്ങൾ തോന്നും. ഒരു യഥാർത്ഥ ആവശ്യമാണെന്ന അനുഭവം ഉണ്ടാകും. വീഞ്ഞിന്റെ നറുമണമാണ്, അഥവാ ഒരുവന്റെ ആവശ്യമാണ്, അതിനെ അമർത്തി കുഴിച്ചുമൂടുവാൻ കഴിയുകയില്ല.

മെച്ചപ്പെട്ട നവീകരിക്കപ്പെട്ട മതവീക്ഷണം

മതവീക്ഷണപരമായി ഉണ്ടാകുന്ന സംഘട്ടനങ്ങളെ എങ്ങനെ കൈപ്പിടിയിൽ ഒതുക്കാമെന്നും എന്നതുപോലെ തന്നെ എങ്ങനെ സമാധാനവും പ്രത്യാശയും അടുങ്ങുന്ന ക്രിയാത്മകമായ സന്ദേശം മതങ്ങളിൽ പ്രദർശിപ്പിക്കാൻ  കഴിയുമെന്നും, അഥവാ അവയൊക്കെ എപ്രകാരം പ്രയോഗത്തിൽ വരുത്താമെന്നുമുള്ള ചിന്തകൾ ഉയരുന്ന കാലമാണല്ലോ ഇപ്പോഴുള്ളത്‌. 
ഈ ഒരു വിഷയത്തിൽ മറുപടി നല്കുകയെന്നത് വേറിട്ടൊരു മതപരമോ അല്ലാത്തതോ എന്നടിസ്ഥാനപ്പെടുത്തിയല്ല. അതായത്, ചുരുക്കിപ്പറഞ്ഞാൽ വേണ്ടത് എല്ലാവർക്കും നവ ആകർഷണം നൽകുന്ന ഒരു നല്ല മതാത്മകതത്വശാസ്ത്രം ആണ്. അതിങ്ങനെയാണ് : അക്രമ രഹിത  കാഴ്ചപ്പാടുകൾ അഥവാ സംഘർഷങ്ങൾ ഒഴിവാക്കപ്പെട്ട നറുമണം വീശുന്ന ഒരു ദൈവശാസ്ത്രം. അത് പൊതുവെ എല്ലാത്തിലും തന്നെ-ക്രിസ്ത്യാനികളുടെയും, ഇസ്ലാമിക, യഹൂദ, ഹിന്ദു വിശ്വാസികളുടെയും പ്രവണതയ്ക്ക് അനുസരണമായി ഹൃദയപൂർവ്വം സ്വീകരിക്കുന്നതാകണം. അക്രമങ്ങളെ നേരിടുന്ന, ചർച്ചചെയ്യപ്പെടാവുന്ന അങ്ങുമിങ്ങും പരസ്പരം അവയെപ്പറ്റി സംസാരിക്കാൻ വഴിയൊരുക്കുന്ന പുതിയ ഒരു മതസംസ്കാരം സൃഷ്ടിക്കപ്പെടുന്നതാകണം നവീകരിക്കപ്പെട്ട മതങ്ങൾ.

നവീകരണം പൂർണ്ണമായി പൂർത്തിയാക്കുന്നതിൽ മറ്റു രണ്ടു കാര്യങ്ങൾ കൂടിയുണ്ട്. അതിൽ ഏറ്റവും പ്രധാനമായത്,1)- ആദ്യം അടിസ്ഥാനപരമായി മനുഷ്യന്റെ എല്ലാവിധ പരമപ്രധാനമായ ഉപജീവനമാർഗത്തിനുള്ള ആവശ്യമായ മാർഗ്ഗം കണ്ടെത്തുക, 2)- , യുദ്ധവും സംഘർഷങ്ങളും പ്രാഥമികമായ മതാത്മികതക്ക് സ്ഥിരം പരിഹാരമല്ലായെന്ന പാഠം. ചില രാഷ്ട്രീയ കാര്യങ്ങളിൽ ലക്ഷ്യം കണ്ടു അതിനെ ഉപകരണമാക്കുവാൻ ഇതിൽ ആരെങ്കിലും ശ്രമിക്കുന്നത് (ഉദാ: അഫ്ഗാനിസ്ഥാനും മുജാഹിതീനും ),ആരെങ്കിലും ഇത്തരം ആശയങ്ങൾ കുപ്പികളിൽ അടച്ചു ലോകം മുഴുവൻ വിതരണം ചെയ്തു കൊടുക്കാമെന്നു ആർക്കെങ്കിലും കരുതുവാൻ കഴിയുമോ?

മോസൂളിൽ നിന്നും പാലായനം ചെയ്ത 
ക്രിസ്ത്യാനികൾ
ആഗോളതലത്തിൽ ഇക്കാലത്ത് നടക്കുന്ന സംഘർഷങ്ങളെ നിരീക്ഷിക്കുന്നവർക്ക് പെട്ടെന്നൊരു ബോധ്യം വരും, ഇതൊന്നും മതാത്മക ജീവിതത്തിനും മനുഷ്യന്റെ ഒരു പ്രാഥമിക സാമൂഹ്യ  ആവശ്യങ്ങൾക്കും അതിനു നേരെയുള്ള ചോദ്യങ്ങൾക്കെല്ലാം തീരെ അർഹിക്കുന്ന മരുപടിയല്ലായെന്ന്. അടുത്തത്, ആഫ്രിക്കയിലേയ്ക്ക് നോക്കാം. സെൻട്രൽ ആഫ്രിക്കൻ രാജ്യങ്ങളിലെ നിത്യ സംഘർഷങ്ങളിൽ മതസംബന്ധമായ ഒരു യാതൊരു വിഷയങ്ങൾക്കും അടിസ്ഥാനം കാണുന്നില്ല. അവിടെ നടക്കുന്ന ഭീകരതയും സംഘർഷങ്ങളും സർക്കാരിനെതിരെ ഏറെക്കാലങ്ങളായി നടന്ന പ്രതിഷേധമാണ്. ഓരോ മാനുഷിക ദുരന്തംപോലെയുള്ള മനുഷ്യരുടെ ദൈനംദിന ദുരിതങ്ങൾ, രാജ്യത്തെവിടെയും, സാമൂഹ്യമായി നോക്കിയാൽ, വിദ്യാഭ്യാസം, തൊഴിൽ, പൊതുജനാരോഗ്യം എന്നിങ്ങനെ നിരവധി കാരണങ്ങളാൽ ഉണ്ടായ അവിശ്വാസ പ്രകടനം ആണ്. ഭീകര പ്രവർത്തനത്തിനു എതിരെയുള്ള വിജയം എന്ന് ഇവിടെ വിശേഷിപ്പിക്കുന്നത് "ദാരിദ്ര്യത്തിനെതിരെയുള്ള പോരാട്ട വിജയം" എന്നതിനെ വിളിക്കാം.

ഒന്നാലോചിച്ചാൽ നമുക്ക് മനസ്സിലാക്കാവുന്നതിതാണ്: മദ്ധ്യപൂർവ്വ രാജ്യങ്ങളിലേയ്ക്ക് നോക്കിയാലും ഏതാണ്ടിതേ കാരണങ്ങൾ തന്നെയെന്നും കണ്ടെത്താവുന്നതാണ്. അവിടെ ആദിവാസികൾക്കും അവിടുത്തെ മതാനുയായികൾക്കും ഇടയിലെ വിവേചനം. ഉദാ: ഇറാക്കിലെ ഭൂരിപക്ഷ  ഷിയിറ്റെൻ സമുദായത്തിൽപ്പെട്ടവർക്ക് ഇതുവരെ ഭരണതലത്തിൽ ഒരിക്കലും തന്നെ പങ്കെടുക്കുവാൻ കഴിഞ്ഞിരുന്നില്ല. അവിടുത്തെ  ഒരുതരം മതാധിഷ്ടിത സംഘർഷങ്ങൾക്ക് കാരണം എല്ലാം വളരെയധികം സാമൂഹ്യപ്രശ്നങ്ങൾ തന്നെയാണ്. വളരെയടുത്തു ഇതേക്കുറിച്ച് ശ്രദ്ധിച്ചാൽ ഈ സംഘർഷങ്ങൾക്കെല്ലാം കാരണം മതത്തിന് മാത്രം ഉത്തരവാദിത്വം പറയുവാൻ കഴിയുകയില്ല. ശരിയാണ്, സ്വാഭാവികമായും. കുറെ  മതത്തിനുമുണ്ട്;  അതിന്റെ അതിരുകടന്ന പ്രകൃതിയിലും രൂപത്തിലും വിഭ്രാന്തി പിടിച്ച ഒരു സമൂഹത്തിനുള്ള നിർവഹണശേഷിക്ക്  സംഘർഷങ്ങളെ അവിടെ ഏതു നിമിഷവും  ഇരട്ടിയാക്കാനോ ആളിക്കത്തിക്കുവാനോ കഴിയും. 

മതതീവ്രവാദ  സംഘർഷങ്ങൾ പൊതുവേയുള്ള കാര്യങ്ങളിൽ ചൂണ്ടിക്കാണിക്കപ്പെടുന്നത്, ആഴത്തിൽ കിടക്കുന്ന നിരവധി കാരണങ്ങളെയാണ്. മതാത്മകജീവിത പ്രശ്നങ്ങളേക്കാൾ ഏറെ മനുഷ്യന്റെ ജീവൽപ്രധാനങ്ങളായ സാഹചര്യങ്ങളും അതിനോട് ബന്ധപ്പെട്ട കുറെ കാര്യങ്ങളും ഒഴിവാക്കാനാവാത്ത ആവശ്യങ്ങളുമാണ് . രോഗത്തിന്റെ അടയാളങ്ങളെ മാത്രം കണ്ടു ചികിത്സ നൽകിയാൽ രോഗം ശാന്തമാകുകയില്ല; കാരണം കാണാതെയുള്ള  ലോകശാന്തിയും കൈവരുകയില്ല.
www.dhruwadeepthi.blogspot.de


Freitag, 17. Oktober 2014

Social & Health / / കേരളത്തിലെ ആരോഗ്യപരിപാലന രംഗം - ഒരു തിരിഞ്ഞു നോട്ടം. / K.A.Philip, U.S.A


ധ്രുവദീപ്തി കേരളം // ആരോഗ്യരംഗം.

 കേരളത്തിലെ ആരോഗ്യപരിപാലന രംഗം -
ഒരു തിരിഞ്ഞു നോട്ടം.

ജോർജ് കുറ്റിക്കാട് 


 നേഴ്‌സും രോഗിയും- 
രോഗീപരിചരണം പാശ്ചാത്യ രാജ്യങ്ങളിൽ


ആരോഗ്യപരിപാലന രംഗം - എന്റെ ജനത്തിന്റെ മുറിവ്.

വിടെ പുരോഗതിയും സന്തോഷവും ഉണ്ടാകുന്നുവോ, മറുവശത്ത്‌ അത് പോലെ അവിടെ ദു:ഖവും അധ:പതനവും സ്വാഭാവികമാണെന്ന് സാധാരണ ഒരു ചൊല്ലാണ്. ജറെമിയ പ്രവാചകന്റെ കദനഭാരം എവിടെനിന്നായിരുന്നു, എന്തുകൊണ്ടായിരുന്നെന്നും ശമനമില്ലാത്ത ദു:ഖങ്ങളെക്കുറിച്ച് ജറെമിയ ഇപ്രകാരം എഴുതിയ കുറെ ഭാഗങ്ങൾ നമുക്ക് അല്പനേരം ചിന്തിക്കാം.
 
ജെറെമിയ പ്രവാചകന്റെ ദുഃഖം
 "എന്റെ ജനത്തിന്റെ മുറിവ് എന്റെ ഹൃദയത്തെയും വ്രുണിതമാക്കുന്നുണ്ട്. ഞാനിപ്പോൾ  ദു:ഖിതനാണ്. ഭീതി എന്നെ ഗ്രസിച്ചിരിക്കുന്നു. അവിടെ ഗിലയാദിൽ  ഔഷധമില്ലേ? രോഗശാന്തി നൽകാൻ അവിടെ ഭിഷഗ്വരനില്ലേ? പിന്നെ എന്തു കൊണ്ടാണ് എന്റെ ജനത്തിനു വേഗം രോഗ ശാന്തി ഉണ്ടാകാത്തത് ? "

ഒന്നാലോചിച്ചാൽ സഹസ്രാബ്ധങ്ങൾക്ക് മുൻപ് മനുഷ്യന് വളരെയധികം ഉയർന്ന  വിജ്ഞാനം ഇന്നത്തേതു പോലെ ഒട്ടും ഇല്ലായിരുന്നുവെങ്കിലും പരിപൂർണ്ണമായ ചിന്താസരണിയിലൂടെ അവനു അപ്പോൾ ആവശ്യമായ കാര്യങ്ങളെപ്പറ്റി ശരിയായ ബോധ്യ മുണ്ടായിരുന്നുവെന്ന് കാണാൻ കഴിയുന്നുണ്ട് . അവന്റെ ദൈനം ദിന ജീവിതാനുഭങ്ങൾ അവനെ അതിനായിട്ട് പ്രാപ്തനാക്കിക്കൊണ്ടിരുന്നു. അന്നുള്ള കാലാവസ്ഥയുടെ മാറ്റങ്ങളെക്കുറിച്ചും, ഓരോ രാവിനെയും, പകലിനെയും പറ്റി, പ്രകൃതിയുടെ എല്ലാവിധ മാറ്റങ്ങളെപ്പറ്റി, അവനു അറിയാമായിരുന്നു. അവൻ അവന്റെ സ്വന്ത ശരീരത്തെക്കുറിച്ചും, തങ്ങളുടെ ആരോഗ്യത്തെക്കുറിച്ചും പലരൂപത്തിൽ ഉണ്ടായിക്കൊണ്ടിരുന്ന രോഗങ്ങളെക്കുറിച്ചും മനസ്സിലാക്കി. അവനു ചുറ്റും മനുഷ്യനും പരദൈവങ്ങളും അത്ഭുതങ്ങളും ഉണ്ടായിരുന്നു. അവരെ വേർതിരിച്ച് അവൻ കൂടുതൽ ഏറെ അകറ്റിയും എന്നാൽ ഏറെ അടുപ്പിച്ചും നിറുത്തിയില്ല. ഇത്തരം വിജ്ഞാനം മനുഷരും മൃഗങ്ങളുമായി സൂക്ഷ്മക്രമമായി വേർതിരിച്ചു. രോഗം വന്നാൽ ഭേദമാകാനുള്ള സ്വാഭാവിക വിജ്ഞാനം അവൻ അന്വേഷിച്ചു കൊണ്ടിരുന്നു. ഇന്നത്തേതുപോലെതന്നെ  ആശുപത്രി സൌകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത്, ധ്യാനദർശനത്തിന്റെ ആഴങ്ങളിൽ നിന്നും ഋഷിമാർക്ക് തെളിഞ്ഞു കിട്ടിയ ദ്രുശ്യജ്ഞാനം, അത് പിന്നീടൊരിക്കലും ആ ആരോഗ്യരഹസ്യജ്ഞാനം തെറ്റിപ്പോയിയെന്നും ഇന്നുവരെ ആരും പഴിച്ചിട്ടുമില്ല.

ആയുർവേദത്തിന്റെ ആദിമ കാലം
ഈ ആരോഗ്യ വിജ്ഞാനം സ്വജീവിതത്തിനു തന്നെ ഒരർത്ഥമുണ്ടെന്ന തോന്നൽ മനുഷ്യരിൽ ഉണ്ടാക്കി. ഒരു രോഗം വന്നാൽ ചികിത്സയി ല്ലാതിരുന്ന പഴയ കാലവും ഉണ്ടായിരുന്നു. അത്പക്ഷെ രോഗങ്ങൾക്ക് പ്രത്യേകമായ ചികിത്സകളില്ലാതിരുന്ന അക്കാലത്ത് രോഗങ്ങളും കുറവായിരുന്നു. എങ്കിലും മനുഷ്യരുടെ  രോഗങ്ങളെ ചെറുത്തുനില്ക്കാനും തക്കതായ രോഗപ്രതിരോധമാർഗ്ഗങ്ങൾ മനുഷ്യർ  ചിന്തിക്കുവാനും തുടങ്ങി. താമസ പരിസരത്തു കാണുന്ന ചില പച്ചിലകളും ഭക്ഷണമായി നാം ഉപയോഗിക്കുന്ന ചില സാധങ്ങളും ചില രോഗങ്ങൾക്ക് പ്രതിവിധിയാണെന്നും അവൻ മനസിലാക്കി. പ്രപഞ്ചസൃഷ്ടാവിന്റെ ശക്തി  ചൈതന്യത്താൽ മനുഷ്യൻ വസിക്കുന്ന ഭൂമിയിലും, എല്ലാവർക്കും വേണ്ടിയ സംരക്ഷണം നല്കുവാൻ കഴിയുമെന്ന് കരുതി. ഏതുതരമുള്ള രോഗങ്ങൾക്കും പ്രതിവിധി ഈ ഭൂമിയിൽത്തന്നെ കണ്ടെത്താൻ കഴിയുമെന്നും അവരെല്ലാം വിശ്വസിച്ചു. യുഗങ്ങളായി ഓരോരോ തലമുറകൾ തുടച്ചയായി നടത്തിയി രുന്ന ഉണ്ടാക്കിയെടുത്ത പാരമ്പര്യചികിത്സാവിധിയാണ് പില്ക്കാലത്ത് ഈ ലോകം അംഗീകരിച്ച ആയുർവേദചികിത്സാ രീതിയായി മാറിയത്.

ഇങ്ങനെയൊക്കെ ആണെങ്കിലും മുൻ കാലങ്ങളിൽ മാത്രമല്ല, ഇന്ത്യയിൽ വിവിധ വംശങ്ങൾ രോഗചികിത്സ നടത്തുന്നത്തിനു മന്ത്രവാദിയെ വരുത്തി  ദുർമന്ത്രവാദങ്ങൾ നടത്തുക സാധാരണമാണെന്ന് പറയപ്പെടുന്നു. പക്ഷെ നിരവധി രോഗികൾ ഇങ്ങനെ നടത്തിയ മന്ത്രവാദത്തിനു പൂർണ്ണ ഇരകളായി മരണപ്പെട്ടിരുന്നു. രോഗചികിത്സയുടെ പേരിൽ നടത്തപ്പെടുന്ന ദുർമന്ത്രവാദ ത്തിനു ഇരയായി കൊല്ലപ്പെട്ടവരിലെറെയും സ്ത്രീകളും കുട്ടികളുമാണ്. ഇക്കഴിഞ്ഞ ദിവസം കേരളത്തിലെ പത്തനംതിട്ടയിൽ താമസിച്ച ഒരു ബിരുദ വിദ്യാര്‍ഥിനി ദുരൂഹസാഹചര്യത്തില്‍ പിതൃസഹോദരന്റെ വീട്ടില്‍ മരിച്ചു. അവിടെ സംഭവിച്ചത് എന്തായിരിക്കാം? ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സചെയ്യുവാൻ അവളുടെ അച്ഛനു പണമില്ലാ, അതിനാൽ അവരെല്ലാം മന്ത്രവാദത്തെ ആശ്രയിച്ചുവെന്ന് കേൾക്കുന്നു . ഇത്തരം ദുരന്തങ്ങളെ മാറ്റാൻ ആരോഗ്യസംരക്ഷണ പദ്ധതിപ്രകാരമുള്ള ചികിത്സാ ഇൻഷുറൻസുകൾ കുടുംബാംഗങ്ങൾക്ക് കൂടി വേണം എന്ന് സർക്കാർ ചിന്തിച്ചിരുന്നെങ്കിൽ, ഇത് ഒഴിവാക്കാൻ കഴിയുമായിരുന്നു എന്ന് ഇപ്പോൾ ജനങ്ങൾ പറയുന്നു..

ടൂറിസ ആയുർവേദം ചികിത്സ
  ആധുനിക അലോപ്പതി  ചികിത്സാരീതി ഇന്ത്യയിൽ വ്യാപകമാകുന്നതിനു മുമ്പ്  ആയുർവേദചികിത്സയുടെ ശാസ്ത്ര രീതി ശാസ്ത്രീയ മായി വികസിപ്പിക്കാനും അതിലൂടെ പുതിയ പുതിയ മാർഗ്ഗങ്ങളും കണ്ടു. പുതിയ ചികിത്സാഗവേഷണ ഫലം തുറന്നതോടെ സ്വാഭാവിക ചികിത്സയുടെയും അതിന്  പ്രസക്തിയും വിശ്വാസവും വർദ്ധിച്ചു. കഷായവും, മറ്റു കുഴമ്പും, മറ്റു ലേഹ്യങ്ങളും, എണ്ണയും തിരുമ്മുചികിത്സാരീതിയും കിഴിയും പിഴിച്ചിലും എല്ലാമെല്ലാം പുതിയ പുതിയ മാർഗ്ഗങ്ങളിൽ പ്രയോഗത്തിൽ വരുത്തി. ആയുർവേദമരുന്ന്  ചികിത്സയുടെയും രോഗ തെറാപ്പിയുടെയും മറവിൽ നടക്കുന്ന തട്ടിപ്പുകൾ നടക്കുന്നത് കേരളത്തിലെ ടൂറിസ വിഭാഗത്തിൽത്തന്നെ ആണെന്നതാണ് ശ്രദ്ധിക്കപ്പെട്ട മറ്റൊരു കാര്യം. ആയുർവേദ ചികിത്സാ ശാസ്ത്രത്തെയും ഇത്തരം തട്ടിപ്പുകാർ മലീമസമാക്കിയിട്ടുണ്ട്. 

ആരോഗ്യരംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വലിയ വിപ്ലവകരമായ മാറ്റം കേരളത്തിൽ ഉണ്ടായിയെങ്കിലും, ഇതിനുമുമ്പ് സ്ത്രീകളുടെ ഇടയിൽ പ്രസവത്തോടെയുള്ള മരണ നിരക്ക് ദു:ഖകരമായ ഉയർന്ന ഉയരങ്ങളിൽ എത്തിയിരുന്നു. ആശുപത്രികൾ അപൂർവ സ്ഥാപനങ്ങൾ തന്നെയായിരുന്നു.  വാഹനങ്ങളും യാത്രാസൌകര്യമുള്ള നല്ല റോഡുകളും   ഇല്ലായിരുന്നു. അന്ന് നാട്ടിലെ ഏറ്റവും അറിയപ്പെട്ട ഭിഷഗ്വരൻ  "കണിയാൻ വൈദ്യൻ"  ആയിരുന്നു; എല്ലാ രോഗത്തിനും വേണ്ടപ്പെട്ട രക്ഷകൻ. ആ വൈദ്യൻ രോഗിയുടെ വീട്ടിൽ വന്നു താമസിച്ചു രോഗിയെ ചികിത്സിച്ച ഒരു കാലത്തെക്കുറിച്ച് ഓർമ്മയിൽ വരുന്നു.  'എല്ലാരോഗത്തിനും കലക്കിക്കൂട്ടി വച്ചിരിക്കുന്ന കുപ്പിയിലെ മരുന്ന്', എന്ന ഒരു നാട്ടു ചൊല്ലു കേട്ടിരുന്നു. രോഗിക്ക് മുജ്ജന്മ സുഹൃതം കൊണ്ട് ആയുസ് ബലപ്പെട്ടിരുന്നെങ്കിൽ ജീവിക്കും, അതല്ലെങ്കിൽ അവന്റെ അവസാനം ആയിരുന്നു.

കാലം മാറി വന്നു. പാശ്ചാത്യരുടെ ആഗമനത്തോടെ സാമൂഹ്യജീവിതത്തിൽ പൊതുവെ അന്നുവരെ കേരളം ദർശിച്ചിട്ടില്ലാത്ത പരിവർത്തനങ്ങൾ എല്ലാ പൊതുജീവിത മേഖലകളിലും ഓരോന്ന് ഉണ്ടായിത്തുടങ്ങികൊണ്ടിരുന്നു.. പൊതുജനാരോഗ്യരംഗത്ത് ശാസ്ത്രീയമായ പല പുതിയ കാഴ്ചപ്പാടുകളും ശാസ്ത്രീയമായ പരിവർത്തനങ്ങളും ഉണ്ടായി. 
 
ആയുർവേദത്തിലെ ആദ്യപാഠം
രോഗപ്രതിരോധത്തിനായി അടിസ്ഥാനപരമായി മൂന്നു പ്രധാന ചികിത്സാശാസ്ത്ര ങ്ങളുണ്ട്. -ഹോമിയോപ്പതി, അല്ലോപ്പതി, ആയുർവേദം എന്നീ ശാസ്ത്രരീതികൾ എവിടെയും വളരെ ഏറെ പ്രചാരത്തിലായി. ഈ മൂന്ന് ചികിത്സാ ശാസ്ത്ര ശാഖക ളും രോഗ ചികിത്സാരംഗ ത്ത് ഒരേഒരു ലക്ഷ്യത്തിൽ മുന്നേറി. ഹോമിയോപ്പതി എന്ന വാക്ക് ഗ്രീക്ക് ഭാഷ യിലെ "Homoios" എന്ന പദ ത്തിൽ നിന്നാണ്. മനുഷ്യ രുടെ രോഗങ്ങൾക്ക് എതിരെ പ്രത്യേകമായി ഫലപ്രദമായ ചികിത്സാവിധിക്ക്  ഉപയോഗിക്കാവുന്ന ഒരു പദാർത്ഥം എന്നർത്ഥം. അല്ലോപ്പതി ചികിത്സാരീതി  അടിസ്ഥാനപരമായി തന്നെ പാശ്ചാത്യ മെഡിക്കൽ സിസ്റ്റം ആണ്, ലോകം എമ്പാടും പ്രചാരത്തിലുള്ള രോഗചികിത്സാശാസ്ത്രം. അലോപ്പതിചികിത്സ വിധിപ്രകാരമുള്ള Drugs Oriented മാർഗ്ഗമാണ് ഈ ശാസ്ത്രം സ്വീകരിക്കുന്നത്. അതേസമയം ആയുർവേദം പുരാതന ഇന്ത്യയുടെ വൈദ്യശാസ്ത്രം ആണ്. പൂർവരാജ്യങ്ങളിലെ ചികിത്സാശാത്രത്തിന്റെ മാതൃസ്ഥാനത്താണല്ലോ ഇന്ന് ആയുർവേദത്തിന്റെ സ്ഥാനം.
 
കേരളത്തിൽ ആരോഗ്യരംഗത്ത് സ്വകാര്യ ഏജൻസികൾ ആതുരാലയങ്ങൾ തുടങ്ങിയത് മുതൽ രോഗചികിത്സാരംഗത്തു പുതിയ ഉണർവുണ്ടാക്കിയെന്ന്. പറയാം. എല്ലാ ഗ്രാമങ്ങളിലും പട്ടണങ്ങളിലും മെച്ചപ്പെട്ട പുതിയ ചികിത്സാ സൌകര്യങ്ങൾ ഉണ്ടായി. ഇതോടെ രോഗങ്ങളെ പ്രതിരോധിക്കുവാനും മരണനിരക്കുകൾ കുറയ്ക്കുവാനും കഴിഞ്ഞിരുന്നു. ആധുനിക  ചികിത്സാ രംഗത്തുണ്ടായ വളർച്ചയും ജനപ്പെരുപ്പവും പുതിയ പുതിയ അജ്ഞാതമായ രോഗങ്ങളുടെ തുടക്കവും വളർച്ചയും ആധുനിക ലോക പൊതുജനാരോഗ്യ സംരക്ഷണ രംഗത്തെ പുതിയ വെല്ലുവിളികൾ ആയിത്തീർന്നു. എങ്കിലും എന്തായിരുന്നു ആ പ്രത്യേക വെല്ലുവിളികൾ ?

വിവിധ തരം മരുന്നുകൾ, ഓപ്പറേഷൻ സാമഗ്രികൾ, മറ്റു തെറാപ്പികൾ, രോഗ നിർണ്ണയം നടത്തുവാനുള്ള ചില അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ, അതിനനുസരണമായി അതിവിദഗ്ധരായ നേഴ്സ്മാർ, ഡോക്ടർമാർ, നഴ്‌സുമാർ തുടങ്ങിയവരുടെ സ്പെഷ്യൽ പഠനം, എന്നിങ്ങനെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി വന്നു. ഇതിനെല്ലാം ഉപരി രോഗീകളെയെല്ലാം  കിടത്തി ചികിത്സ നൽകുവാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ല.,  ആശുപത്രികളുടെ നിർമ്മാണം, സംരക്ഷണം എന്നിവയുണ്ടാകണം., ക്യാൻസർ,  എയ്ഡ്സ്, തുടങ്ങിയ പുതിയ രോഗങ്ങൾക്ക് വേണ്ട ചികിത്സാ സൌകര്യങ്ങളുടെ അഭാവം ഇപ്പോഴും എല്ലായിടത്തുമില്ല., ജോലിക്കാരുടെ വേതനം നൽകൽ തുടങ്ങി പൊതുജനാരോഗ്യരംഗം വലിയ സാമ്പത്തിക പ്രതിസന്ധികളും, മറ്റുള്ള  വെല്ലുവിളികളും ഒരേസമയം തന്നെ നേരിടേണ്ടി വരുകയായിരുന്നു എന്ന് കാണാം.
 
കേരളാ ഡോക്ടർ- രോഗീപരിചരണം
  ഇത്തരം വെല്ലുവിളികളെ നേരിട്ടുതന്നെ സർക്കാർ വക ആശുപത്രികളും, ചില മെഡിക്കൽ കോളജുകളും, കൂടാതെ  സമുദായങ്ങളുടെ യും സ്വകാര്യവ്യക്തികളു ടെയും ഉടമസ്ഥതയിൽ ചില മെച്ചപ്പെട്ട ആശുപത്രികളും കേരളത്തിൽ അവിടവിടെ ഗ്രാമങ്ങളിലും പട്ടണങ്ങളി ലും സ്ഥാപിക്കപ്പെട്ടിരുന്നു. മെഡിക്കൽ പഠനത്തിനും ആതുരശുശ്രൂഷാ പഠനത്തി നും മെഡിക്കൽ കോളജു കൾ, നഴ്സിംഗ് സ്കൂളുകൾ തുടങ്ങിയ സ്ഥാപനങ്ങൾ ഉണ്ടായി. വിദ്യാർത്ഥികൾ മറ്റു സംസ്ഥാനങ്ങളിലും പോയി വിദഗ്ധ പരിശീലനങ്ങളും നടത്തിവരുന്നു. ഡോക്ടർമാരും നേഴ്സുമാരും പ്രതീക്ഷിച്ചതിലേറെ കേരളത്തിൽ ഉണ്ടായി. അതുപക്ഷെ, ഇക്കൂട്ടരുടെ വർദ്ധന തൊഴിൽ രംഗത്തിനു ഉൾക്കൊള്ളാൻ കഴിയാത്ത സാഹചര്യം വരുത്തി. തൊഴിൽ തേടി വിദഗ്ധരായ നഴ്സുമാരും ഡോക്ടർമാരും കേരളം വിട്ടു മറുനാട്ടിലേയ്ക്ക് പോയി കുടിയേറാൻ അവരെ പ്രേരിപ്പിച്ച പശ്ചാത്തലം മറ്റൊരു വിചിത്രമായ വസ്തുതയാണ്; ജന്മനാട്ടിൽ അവർക്ക് തൊഴിൽ കണ്ടെത്താനോ, അഥവാ തൊഴിൽ ലഭിച്ചാലും സ്വകാര്യ ആശുപത്രി സ്ഥാപനങ്ങൾ അവർക്ക് വേണ്ടി ചെയ്യുന്ന ജോലിക്ക് അർഹമായ വേതനം നൽകാതെ ജോലിക്കാരെ ചൂഷണം ചെയ്തു വന്നതും യഥാർത്ഥമായ  വസ്തുതകളാണ്.

കേരളം ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് പല വികസന കാര്യങ്ങളിലും മുൻപന്തിയിലാണ്. അതുപക്ഷെ എന്തുകൊണ്ട് മറ്റു ചില പ്രധാനപ്പെട്ട കാര്യങ്ങളിലെ പുരോഗതിയോടൊപ്പം സാമൂഹ്യവിരുദ്ധമായ അധ:പതനവും സംഭവിച്ചുവെന്ന് പറയുക നിർഭാഗ്യകരമാണ്. ആതുര സേവനം എന്ന മഹത്തായ വാക്ക് തല്ലിയുടച്ചത്, ആദ്യം നഴ്സുമാരും ഡോക്ടർമാരും ആയിരുന്നില്ല. അതുപക്ഷെ, പിന്നീട്, ആശുപത്രി ഉടമകളും അധികൃതരും ഡോക്ടർമാരും, ഒരുപക്ഷെ അവർ തന്നെ ഒരു വലിയ തിന്മയുടെ ലാഭം പങ്കിട്ടെടുക്കുന്ന അഴിമതിക്കാർ എന്ന പേരിനുടമകൾ ആയിത്തീർന്നു. ആശുപത്രികൾ നിസഹായരായ രോഗികളെ 'പ്രാണികളെ വെട്ടി വിഴുങ്ങുന്ന എട്ടുകാലികൾ കെട്ടിയ വലകൾ'ക്ക് തുല്യമാക്കി മാറ്റിയെന്ന ആരോപണം ഈ അടുത്ത കാലങ്ങളിൽ ജനങ്ങൾ  പറഞ്ഞുതുടങ്ങി..

ലാഭേശ്ചയില്ലാതെ മനുഷ്യസേവനം നടത്തിയിരുന്ന ഒരു പഴയ കാലം ഓർമ്മിക്കുന്നു. ഇത്തരം ആതുരാലയങ്ങൾ എല്ലാം കേരളത്തിൽ ഇന്ന് പണ സമ്പാദനത്തിനു മാത്രമുള്ള ധാർമ്മികബോധം നഷ്ടപ്പെട്ട ഒരുതരം സാമൂഹ്യവ്യവസ്ഥയുടെ ചീഞ്ഞളിഞ്ഞ മാലിന്യ കൂമ്പാരങ്ങളായി മാറിയിരിക്കുന്നു. ധനികനും ദരിദ്രനും രോഗിയായാൽ ആശുപത്രിയിൽ പണം നൽകുന്നതിൽ തുല്യരാണ്. അതുപക്ഷെ ചിത്സയുടെ രീതിയിൽ അവർ തമ്മിൽ അതിവിദൂരതയിലാണ്. ശരിയായ ചികിത്സ കിട്ടാൻ കോഴപ്പണം കൊണ്ടെറിഞ്ഞു തന്നെ കൊടുക്കണം.! കേരളത്തിന്റെ അവജ്ഞയർഹിക്കുന്ന പൊതുജനാരോഗ്യ പരിപാലനം.!

തീരാശാപം -പണിമുടക്ക്‌
ദുരിതങ്ങളുടെ ദു:ഖ പർവ്വങ്ങൾ ഏറെയാണ്‌. ചില ഉദാഹരണങ്ങൾ ഇവിടെ ചേർക്കട്ടെ: സംസ്ഥാനത്ത് മനോരോഗികൾക്ക് ആവശ്യമായ മരുന്നുകൾ ഒരു വർഷമായി കിട്ടാനില്ല. ഡോക്ടർക്കോ നഴ്സുമാർക്കൊ മനസാക്ഷിയില്ലെന്നു മാത്രമല്ല, മരുന്നുകൾക്കു പോലും മനസാക്ഷിയില്ലായെന്നാണ് പൊതുവെ പറയുന്നത്. സർക്കാർ പദ്ധതി പ്രകാരം ഫീൽഡ് സൈക്യാട്രിസ്റ്റ് കമ്മ്യൂണിറ്റി കേന്ദ്രങ്ങളിൽ വന്നു സന്ദർശനം നടത്തുമെന്ന് പറയുന്നുണ്ട് . എന്നാൽ കുറിച്ചു കൊടുക്കുന്ന മരുന്നുകൾ എവിടെനിന്ന്  കിട്ടുമെന്ന് ഡോക്ടർക്ക് പോലും ഇപ്പോൾ അറി ഞ്ഞുകൂടാന്നു രോഗികളുടെ സ്വന്തക്കാർ ആവലാതിപ്പെ ടുന്നു.

കേരളത്തിൽ സൗജന്യചികിത്സ അത്യാഹിതത്തിലാണെന്ന് മാദ്ധ്യമങ്ങൾ എഴുതി. അതിനെ ശ്രദ്ധിക്കുക. സൗജന്യം എന്നത്, ഒരു രൂപയ്ക്ക് അരിയും, സൌജന്യ ചികിത്സയും മറ്റുള്ള  എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നവരെ യാണ്‌ ഉദ്ദേശിക്കുന്നത്. അതായത് അവൻ ബി. പി. എൽ പട്ടികയിൽ പെട്ടവൻ ആയിരിക്കണം. ബി. പി. എൽ അല്ലാത്ത പാവപ്പെട്ടവനു രോഗം വന്നാൽ കിടപ്പാടം വിറ്റുകിട്ടുന്ന പണംകൊടുത്താലും വീണ്ടുമവൻ മരണംവരെയും കടക്കെണിയിലാകും. സർക്കാരിന്റെ ദയാപരിധിയിൽ ഒട്ടു പെടുകയുമില്ല.

അടുത്ത കഠിന പ്രഹരം നോക്കുക. സൌജന്യങ്ങൾ ബി. പി. എൽ കാർക്ക് മാത്രമുള്ളതാണെന്ന് മുകളിൽ പറഞ്ഞല്ലോ. സർക്കാർ സേവനങ്ങൾക്കുള്ള ഫീസുകൾ 50% വർദ്ധിപ്പിക്കാൻ മന്ത്രി സഭ തീരുമാനിച്ചതോടെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് കേരളത്തിലെ സർക്കാർ ആശുപതികളിൽ സൗജന്യ ചികിത്സയ്ക്ക് കർശന നിയന്ത്രണം വരും. ഇതെങ്ങെനെ? കർശന പരിശോധനകൾക്ക് ശേഷം, കേരളത്തിൽ സർക്കാർ നിശ്ചയിച്ച ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്കെ ഇനി സൌജന്യചികിത്സ ലഭിക്കുകയുള്ളൂ.
 
നിരക്കുകൾ വർദ്ധിക്കുന്നതോടെ സർക്കാർ ആശുപത്രികളും സ്വകാര്യ പരിശോധനാ കേന്ദ്ര ലാബുകളും ആശുപത്രികളും തമ്മിൽ പറയത്തക്കതായ വ്യത്യാസമില്ലാതെ എകീകരിക്കപ്പെട്ടരീതിയിലാകും. സർക്കാർ ഫീസ്‌ വർദ്ധന മുന്നിൽകണ്ടുകൊണ്ട്‌ സ്വകാര്യ ആശുപത്രികളും അവരുടെ നയം മാറ്റിത്തുടങ്ങി. എന്ത് സംഭവിക്കും? ഈ ഫീസുകൾ വർദ്ധിക്കുന്നതോടെ ചില വിദഗ്ദ്ധ ചികിത്സയ്ക്ക് വേണ്ടി സർക്കാർ ആശുപത്രികളെ ആശ്രയിച്ചിരുന്ന സാധാരണക്കാരനും ബി. പി. എൽ പട്ടികയിൽ പെടാത്ത പാവപ്പെട്ടവനും ദുരിതത്തിലാകും. സൗജന്യ ചികിത്സ ആർക്കും നൽകേണ്ടതില്ല. എന്നാൽ അതിനു സഹായകമായ പൊതുജനാരോഗ്യ നയം സർക്കാർ എന്തുകൊണ്ട് ചിന്തിക്കുകയോ പ്രയോഗത്തിൽ വരുത്തുകയോ ചെയ്യുന്നില്ല? മരുന്നുകൾ ലഭ്യമല്ല, മരുന്നുകളുടെ അമിതവിലവർദ്ധന, ഇതെല്ലാം ആരോഗ്യരംഗത്തെ തകർക്കുകയും രോഗികളെ ശിക്ഷിക്കുകയും ചെയ്യുന്നു.

ഫീസ്‌ വർദ്ധനവിനെപ്പറ്റി ആരോഗ്യവകുപ്പ് മെഡിക്കൽ സ്ഥാപനങ്ങൾക്കും ഉടൻ അറിയിപ്പ് നൽകിയെന്ന് പറയുന്നു. ഇപ്പോൾത്തന്നെ ചികിത്സയ്ക്ക് ജനപ്രതിനിധികളുടെ ശുപാർശയുണ്ടെങ്കിൽ ഒരു സൌജ്യന്യ ചികിത്സയും ലഭിക്കും. അവിടെ നിയമം ബലാൽസംഗം ചെയ്യപ്പെടുകയാണ്. എന്നാൽ ഇനി മുതൽ ബി. പി. എൽ കാർഡ് ഹാജരാക്കിയാലേ നിയമ സൗജന്യം ലഭിക്കൂ എന്ന് പറയുന്നു. 

മെഡിക്കല്‍ കോളജ്‌ ആശുപത്രികളില്‍ മസ്‌തിഷ്‌ക സ്‌കാനിംഗിന്‌ ഈടാക്കിയിരുന്ന 800 രൂപ ഫീസ്‌ 1200 രൂപയാകും. മറ്റു ശരീരഭാഗങ്ങളുടെ  സ്‌കാനിംഗിന്‌ 2000 രൂപയെന്നത്‌ സ്വകാര്യ ലാബുകളിലെ നിരക്കായ 3000 രൂപയിലെത്തും. വിവിധ എം.ആര്‍.ഐ. സ്‌കാ നിംഗിന്‌ 2000 രൂപ മുതലാണ്‌ ഫീസ്‌. അതെല്ലാം വര്‍ധിക്കും. യഥാക്രമം 15 രൂപ, 100 രൂപ വീതം ഈടാക്കിയിരുന്ന മൂത്രപരിശോധനയ്‌ക്കും വിവിധ രക്‌തപരിശോധനയ്‌ക്കും നിര ക്ക്‌ ഇരട്ടിയാകും. കരള്‍ പ്രവര്‍ത്തനപരിശോധനയ്‌ക്കുള്ള 130 രൂപ ഫീസ്‌ 230 രൂപ യാകും. - ജനമനസ്സിനെ വീണ്ടുവിചാരപ്പെടുത്തുന്ന ഇങ്ങനെയുള്ള വിശദാംശങ്ങൾ കേരളത്തിലെ മാദ്ധ്യമങ്ങൾ ആണ് പുറത്തു വിട്ടത്.

  പൊതുജനാരോഗ്യ നയരൂപീകരണം.

 
Long wait- People queue for free meal at Medical college, Kozhikode, Kerala.
പൊതുജനാരോഗ്യ പരിപാലന സിസ്റ്റം രൂപപ്പെടുത്തുന്നതിനു ആവശ്യമായ പദ്ധതികളും, രൂപരേഖകളും, ഘടനയും, സംഘടനാത്മകത്വവും, കർശന നിയന്ത്രണവും, ആരോഗ്യധനകാര്യ സംബന്ധമായ എല്ലാക്കാര്യങ്ങളും, പ്രായോഗികമായി നിർവഹിക്കു വാൻ വേണ്ടിയുളള ഉത്തരവാദിത്വമുള്ളത് പൊതുജന കാര്യങ്ങളിൽ എല്ലാം ക്രമപ്പെടുത്തുന്ന സർക്കാരിനാണ്. ഈ ഒരു കാര്യം സാമാന്യമായി ആലോചിച്ചാൽ നമുക്ക് മനസിലാക്കാൻ കഴിയും.

പൊതുജനാരോഗ്യകാര്യങ്ങളിൽ ബന്ധപ്പെട്ട രാഷ്ട്രീയ വിഷയങ്ങളിലേയ്ക്ക് പ്രധാന ഘടകങ്ങളായ പരിസരവും, ജനജീവിതരീതിയും, സാഹചര്യങ്ങളും  വളരെയേറെ സ്വാധീനം ചെലുത്തുന്നതാണ്. ആവയിതാണ്: വിദ്യാഭ്യാസം, തൊഴിൽ, ഭക്ഷണം, താമസം, ഗതാഗത സൗകര്യം, പരിസ്ഥിതി, കുടുംബം, ഒഴിവും വിശ്രമ സമയവും, എന്നിങ്ങനെ പോകുന്നു. സർക്കാറിന്റെ  പൊതുജനങ്ങളുടെ ആരോഗ്യപദ്ധതിയിലേതിനേക്കാൾ പരോക്ഷമായ പൊതുജനാരോഗ്യകാര്യം യഥാർത്ഥമായട്ടുള്ള ആരോഗ്യപദ്ധതിയെക്കാൾ, ശക്തമായ ഫലം കാണിച്ചു തരുന്നുണ്ട് .

ആശ്രയം മെഡിക്കൽ ഇൻഷുറൻസ് തന്നെ.
 
ഒന്നാലോചിച്ചാൽ കുറെ കാര്യങ്ങൾ നമ്മുക്ക് ശരി വയ്കേണ്ടി വരുന്നുവെന്ന് കാണാം. ഒന്നാമതായി, എന്താണ് പൊതുജനാരോഗ്യ പദ്ധതിയുടെ ലക്‌ഷ്യം കാണുക? അതുപക്ഷെ, ഇതിൽ അതിപ്രധാന പ്രാധാന്യം കണ്ടു അവയെല്ലാം  നടപ്പാക്കുവാൻ വേണ്ടിയ കാര്യങ്ങളെ ശ്രദ്ധിക്കാം. 

1). രോഗങ്ങളും അപകടങ്ങളും ഉണ്ടാകാതിരിക്കാൻ കൂടുതൽ ശ്രദ്ധിക്കുക. 

2). രോഗിയുടെ വരുമാനമോ സമ്പത്തിന്റെയൊ മാന:ദണ്ഡം നോക്കാതെ സ്വതന്ത്രമായതും രോഗത്തിന് അവശ്യമുള്ളതുമായ മെച്ചപ്പെട്ട ചികിത്സാ സൗകര്യം സാധിച്ചു നല്കണം.

3). ഓരോരോ രോഗിക്കും നൽകപ്പെടുന്ന ആതുര ചികിത്സാസഹായം, ഓരോ വ്യക്തിയുടെയും സ്വയം നിർണ്ണയാവകാശം ലംഘിക്കാത്തതും മാനുഷികവും ഏറ്റവും കൂടുതൽ മെച്ചപ്പെട്ടതും ആയിരിക്കണം. 

4). അതിലേറെ ശ്രദ്ധിക്കേണ്ട ഒരു വസ്തുത, പൊതുജനാരോഗ്യ പദ്ധതി രോഗീ പരിചരണം ഏറ്റവും ചെലവു കുറഞ്ഞതും ചികിത്സാസഹായം വിദഗ്ധവും ആക്കി തയ്യാറാക്കണം.

5). ജനങ്ങൾ ഈ പദ്ധതിയിൽ തൃപ്തരും വിശ്വാസം ഉള്ളവവരുമായിത്തീരണ മെന്നത് മാത്രമല്ല, ആരോഗ്യപരിചരണ വിഭാഗത്തിൽ ജോലിചെയ്യുന്നവരായ ആളുകൾക്ക് നല്ല തൊഴിൽ വ്യവസ്ഥയും നല്കണം. ഈ വ്യവസ്ഥകളും മറ്റു നിയമങ്ങളും മറ്റും രാജ്യത്തെ സർക്കാർ ആതുരാലയങ്ങളെ മാത്രമല്ല, മറിച്ച് സ്വകാര്യ ആതുരാലയങ്ങളെയും, അതുപോലെതന്നെ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടരുടെ സ്വകാര്യ സേവനത്തിനും മേല്പറഞ്ഞ വ്യവസ്ഥകളും  കർശനമായി ബാധകമാക്കണം 

6)-  പണം അടയ്ക്കുക.
ഇത്തരം പൊതുജനാരോഗ്യ പദ്ധതിയുടെ നടത്തിപ്പുകളും പദ്ധതികളും മേല്നോട്ടവുമെല്ലാം കേന്ദ്രസർക്കാരിൽ നിക്ഷിപ്തമായിരിക്കണം. സംസ്ഥാന സർക്കാർ സംസ്ഥാനത്തുള്ള നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ആരോഗ്യ വകുപ്പ് സ്ഥാപനങ്ങളായ ഹെൽത്തുസെന്ററുകൾ തുടങ്ങിയവയുടെയെല്ലാം  സംഘാടകപരമായ കാര്യങ്ങൾ ചെയ്യുന്ന മേല്നോട്ടം നടത്തട്ടെ.

7)- രോഗീ ചികിത്സാ ആവശ്യങ്ങളിലുള്ള അമിത ചെലവുകൾ  കുത്തനെ കുറയ്ക്കുവാനുള്ള അടിയന്തിരമായ പരിഷ്കരണം ആരോഗ്യരംഗത്തുണ്ടായെ തീരു എന്ന് ജനാഭിപ്രായം കൂടി ഉണ്ടാകണം.

8)- കേരളത്തിൽ രോഗീപരിചരണ ഇൻഷുറൻസുകൾ എല്ലാവർക്കും അവയെ ഒരുപോലെ നടപ്പാക്കണം. കറുത്തതെന്നോ, വെളുത്തതെന്നോ, ഒരാൾ ഒരു ധനികനെന്നോ, ദരിദ്രനെന്നോ, ബി. പി. എൽ എന്നോ, എ. പി. എൽ എന്നോ ഇതുവരെ നല്കിയിരുന്ന ഇളവു നിറുത്തലാക്കണം.

9)- തൊഴിൽ ധാതാവും ജോലിക്കാരും ഓരോ നിശ്ചിത ശതമാനം തുക രോഗ പരിചരണ ഇൻഷുറൻസ്  തുടങ്ങുന്നതിനു വേണ്ടി ഒരു വീതംതുക നല്കണം. ജീവിതകാല ചികിത്സാ ഇൻഷുറൻസ് പദ്ധതിക്കുവേണ്ടി ഇങ്ങനെ സംരംഭം കേരളം തുടങ്ങണം.

10)- പ്രൈവറ്റ് തൊഴിൽ ചെയ്യുന്നവർ തനിച്ചും അല്ലാത്തവരുടെത് തൊഴിൽ ദാതാവും ജോലിക്കാരനും കൂടിയുള്ള ഇൻഷുറൻസ്.

11)- കേരളത്തിൽ തുടങ്ങുന്ന ഇൻഷുറൻസിന്റെ ഫലം മറ്റെല്ലാ സംസ്ഥാനങ്ങ ളിലും ചികിത്സ ചെയ്യാനുള്ള സൗകര്യം വ്യവസ്ഥയിൽ രൂപീകരിക്കണം.

12)- അതുപോലെതന്നെ ഫാമിലി ഇൻഷുറൻസ്കളും അതിനോട് ബന്ധപ്പെട്ട മറ്റുള്ള എല്ലാ ആനുകൂല്യങ്ങളുമെല്ലാം വാഗ്ദാനം ചെയ്യുന്ന കേരളത്തിലെ  പൊതുജനാരോഗ്യക്ഷേമ പദ്ധതി, അഴിമതിക്ക് വിധേയമാകാത്ത വിധത്തിൽ ജനക്ഷേമപരമായ ഉറച്ച പദ്ധതി ആയി രൂപീകരിക്കണം.

കേരളത്തിൽ സർക്കാർ ചെയ്യുന്ന പൊതുജനാരോഗ്യരാഷ്ട്രീയനയങ്ങളെല്ലാം പൂർണ്ണമായും തികച്ചും ജനോപകാരപ്രദമല്ല. ജനങ്ങളെ മുഴുവൻ രണ്ടുക്ലാസു കളിലെ വിഭാഗീയതയിൽ പെടുത്തി. . മരുന്നുകളുടെ വില അന്യായമായി വർദ്ധിപ്പിച്ചു. ആശുപത്രി ആനുകൂല്യങ്ങൾ കിട്ടാത്ത അനേകം പാവങ്ങളും സാധാരണക്കാരും ഇനി എന്ത് ചെയ്യും എന്ന് ജനങ്ങൾ ചോദിച്ചു തുടങ്ങി.

ജീവിക്കാൻ കൊതിച്ചു ഗതിമുട്ടി ആശുപത്രിയിൽ എത്തിയാൽ ഡോക്ടറുടെ കൽപ്പനയിൽ   "ഇന്റൻസീവു" (അത്യാഹിത വിഭാഗം) എന്ന മുറിയിലേയ്ക്ക് വിട്ടാൽ ഒരു രോഗിക്ക് മൂന്നാഴ്ചയ്ക്കുള്ളിൽ ആശുപത്രിബിൽ പ്രകാരമുള്ള  കുറഞ്ഞത്‌ ഒരു പത്തുലക്ഷം രൂപ ചെലവു വരും. ആശുപത്രിപ്രവേശനത്തിന് ഒരു വൻതുക വേറെയും, പിന്നെ ആയിരങ്ങൾ ഡോക്ടർമാർക്കു ഫീസുകളും. കൂട്ടത്തിൽ അന്നന്ന് മരുന്നിനും ചിത്സയ്ക്കുമുള്ള തുക അന്നന്ന് ഖജനാവിൽ  അടച്ചുകൊണ്ടിരിക്കുകയും വേണം. അത് നടന്നില്ലെങ്കിൽ രോഗിക്ക് തുടർ ചികിത്സയില്ലാ.അവയിൽ പല മരുന്നുകളും മെഡിക്കൽ ഷോപ്പുകളിൽനിന്ന് ലഭ്യവുമല്ലായെന്നതു യാഥാർത്ഥ വസ്തുതയാണ്. പണമുള്ളവരും മന്ത്രിമാരും വിദേശ ആശുപത്രികളിൽ ചികിത്സ നടത്തും. അത് മാത്രം ജനങ്ങൾ ഒട്ടും അന്വേഷിക്കുകയില്ലെന്നാണ് പൊതുവേയുള്ള നിലപാട്.

രോഗികളുടെ നീണ്ട കാത്തിരിപ്പ്
കേരളത്തിലെ ചികിത്സാ രംഗം തകർച്ചയിലാണിപ്പോ ൾ. ഇതിനെ മറി കടക്കാൻ കേരള സർക്കാരിനു ഒട്ടും കഴിയുന്നില്ല. അതുപക്ഷേ  ആരോഗ്യവകുപ്പ് അഴിമതി ക്ക് കൂട്ട് നില്ക്കുന്നു. ഓരോ ഡോക്ടർമാർഅഴിമതിയുടെ ദല്ലാളുമാരാണെന്ന് തന്നെ ജനം പരക്കെ പറ യുന്നു. മുറ പ്രകാരമുള്ള ആശുപത്രി ഡ്യൂട്ടികഴിഞ്ഞുള്ള ഹൌസ് പ്രാക്ടീസിന് ഒരോ രോഗിക ൾ ഒരു ഡോക്ടർക്ക് കയ്യിൽ നല്കേണ്ട കോഴ തുകയോ ആയിരം രൂപ മുതൽ മുകളിലേയ്ക്ക് കൈപ്പണം നൽകേണ്ടിയും വരുന്നുണ്ട്. കേരളാ ഡോക്ടർമാരും ബിസ്സിനസ് ആശയത്തിൽ തൊഴിൽ ചെയ്യുന്നു.

വാഹനാപകടമോ, അതുപോലെ അടിയന്തിര ഓപ്പറേഷൻ ചികിത്സയോ വേണ്ടി വരുന്ന രോഗിയുടെ പോക്കറ്റിൽ പണം ഇല്ലെങ്കിൽ, രൊക്കം പണം കൊടുത്തില്ലെങ്കിൽ, ഡോക്ടറും ഇല്ല, ചികിത്സയും ഇല്ല. ഒരു രോഗി അങ്ങനെ മരിച്ചാലും എന്ത്? അവർക്ക് യൂണിയനുണ്ട്, അവർക്കെതിരെ സർക്കാർ പോലും മുട്ടുമടക്കും. ആതുരാലയങ്ങൾ സ്വകാര്യ വ്യാപാരരംഗമായി മാറി.     

ഇന്ന് സാഹചര്യം മാറിയിരിക്കുന്നു. രോഗികൾക്ക് നല്കാൻ കഴിയേണ്ട എളിയ സാന്ദ്വന സ്പർശങ്ങൾ  നല്കാൻ കഴിയാതെയും, നിന്ദിതർക്കും പീഡിതർക്കും കുറഞ്ഞ സാധ്യമായ അളവിൽ തീരെ അറിവും വിശ്വാസവും പ്രതീക്ഷയും നൽകാൻ അവർക്ക് കഴിയാതെ പോയി. അഴിമതിയുടെ കാര്യത്തിൽ ചില അതുരാലായങ്ങളും ഡോക്ടർമാരും ഒരേവഴിയിൽത്തന്നെ സഞ്ചരിക്കുന്നു.

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണെന്നും നേതൃത്വം അവകാശപ്പെടുന്നു. അതുപക്ഷെ, സ്വന്തം ജനങ്ങളുടെ സ്വതന്ത്ര മൌലീക അവകാശങ്ങളുടെ മൌലീകമായ പൊതുജന ആരോഗ്യസംരക്ഷണത്തിൽ തികച്ചും ഇന്ത്യ പരാജയപ്പെട്ടു. അഴിമതികൾക്കു അതിനു എതിരെയുള്ള  നിയമത്തെ അപ്പാടെ വളച്ചൊടിച്ചു അഴിമതിക്ക് വേണ്ടിയുള്ള ഓരോരോ  രാഷ്ട്രീയ സ്വാധീനം നടത്തി ജനദ്രോഹം ചെയ്യുന്ന കാഴ്ചയാണ് എവിടെയും കാണാനുള്ളത്..

  ഡോക്ടർ
അധികാരവും ചില കസേര സ്ഥാനങ്ങളും മനുഷ്യനെ ലഹരി പിടിപ്പിക്കും, അവ  അവനെ അന്ധനാക്കും,  സഹമനുഷ്യരെ മറക്കാനിട യാക്കും. ചിലർക്ക് ഒരിക്കൽ ലഭിക്കുന്ന സ്ഥാനമാനങ്ങൾ നല്കുന്ന സൗകര്യങ്ങളെല്ലാം  മറ്റുള്ളവരെ വേദനിപ്പിക്കു വാനും മറ്റും താല്പര്യപ്പെടു ന്നവരും ഉണ്ട്. നാമെല്ലാം  ഡോക്ടർമാരെ കണ്ടിട്ടുണ്ട്. ചായക്കടയിൽ പോയി ചായ കുടിക്കാൻ, ഓരോ രോഗികളുടെ പ്രഷറും പൾസും നോക്കുന്ന ഉപകരണം "സ്റ്റെതൊസ്കൊപ്" കഴുത്തിലിട്ട് "ഞാൻ ഒരു  ഡോക്ടർ" എന്ന ഷിൽഡുമായി വന്നിട്ടുള്ള  അനേകം ചെറുപ്പക്കാരെയും പ്രായമുള്ളവരെയും ഞാൻ വളരെ നിർഭാഗ്യവശാൽ നേരിൽ കണ്ടിട്ടുണ്ട്. എനിക്കപ്പോൾ തോന്നിയത്, ഒരു "ബാർബർ" താൻ ഷേവു ചെയ്യുന്ന കത്തിയും കഴുത്തിൽ തൂക്കിയിട്ട് ഒരു റസ്റ്റോറന്റിൽ ചായയ്ക്ക് വേണ്ടി വന്നിരുന്നാൽ എങ്ങനെയിരിക്കുമെന്നാണ്? പൊതുസ്ഥലത്ത് ഡോക്ടർമാർ ഇങ്ങനെ പെരുമാറുന്നത് തങ്ങളുടെ സ്വന്തം പ്രോഫഷനോട് ചെയ്യുന്ന പരിഹാസ്യ നിലപാട് തന്നെയല്ലേ? ഇങ്ങനെയൊ ചിന്തിക്കുന്നതിനു മറ്റൊരു കാരണം കാണാം, " ഞാൻ വെറുതെ പഠിച്ചതല്ല, എണ്ണി എണ്ണി ലക്ഷങ്ങളോ കോടികളോ കോഴപ്പണം കൊടുത്താണ് അവിടെ പ്രവേശനം വാങ്ങിയത്, അത് പഠിക്കാൻ റാങ്ക് മാർക്കും തക്ക സ്വകാര്യമായ യോഗ്യതയും ഇല്ലാഞ്ഞിട്ടുപോലും. അപ്പോൾ പിന്നെ അന്ന് കൊടുത്ത കുറെ കോടികൾ തിരികെ കിട്ടുവാൻ, ഇവിടെ ശവശരീരങ്ങൾ ആകുവാൻവേണ്ടി  യോഗ്യത നേടിയ രോഗികളിൽ ചെലവാക്കണം. ഒരുപക്ഷെ ആ ബാർബർ ചിന്തിച്ചത് അത്രമാത്രം പോലും അങ്ങനെയാവുകയില്ല.

തീവ്രപരിചരണവേളയിൽ-ഡോക്ടർ,നഴ്സ്
ഇതയും പറഞ്ഞപ്പോൾ, പാശ്ചാത്യ നാടുകളിലെ ആതുര സേവനങ്ങൾ  എന്താണെന്നും, രോഗീ പരിചരണവേലകൾ എല്ലാം എങ്ങനെയെന്നും കുറെ ചിന്തിക്കാൻ വകയുണ്ട്. വകഭേദങ്ങളില്ലാതെ തന്നെ എല്ലാവർക്കും ഒരുപോലെ ഹെൽത്ത് ഇൻഷുറൻസു പദ്ധതി പാശ്ചാത്യ സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. ഉദാ: പശ്ചിമ ജർമ്മനിയിലാണ്‌ ആദ്യമായി ബിസ്മാർക്ക് ചക്രവർത്തി ഇപ്രകാരം പൊതുജനാരോഗ്യ വിഷയ ത്തിൽ രാഷ്ട്രീയമായ ഒരു വമ്പൻ പദ്ധതി ജർമൻ ജനനത്യ്ക്ക് വേണ്ടി ആരോഗ്യ ഇൻഷുറൻസ് മാതൃക രൂപപ്പെടുത്തി പ്രയോഗത്തിൽ വരുത്തിയതും. ഈ മാതൃക നിരവധിയേറെ  ലോകരാജ്യങ്ങൾ സ്വീകരിച്ചു. എല്ലാ ജനങ്ങൾക്കും- തൊഴിലാളികളുടെയും തൊഴിൽ ദാതാവിനറെയും എല്ലാ ക്ഷേമവും തൊഴിൽ നഷ്ടമായവർക്കും തൊഴിലുടമകൾക്കും തൊഴിൽ രഹിതർക്കും, കുടുംബംഗങ്ങൾക്കും വേണ്ടി, പൊതുവായി ക്ഷേമം ഉദ്ദേശിച്ചിട്ടുള്ള പദ്ധതികളായി അവയെ വികസിപ്പിച്ചു.
 
അത്യാഹിതത്തിൽപെട്ട രോഗിയുടെ ആരോഗ്യം വീണ്ടെടുക്കുവാൻ എല്ലാ അടിയന്തിര പദ്ധതികളും പാശ്ചാത്യ നാടുകളിൽ ചെയ്തിട്ടുണ്ട്. ഇതിനായിട്ട്  അടിയന്തിര വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. അപകടത്തിൽപ്പെട്ടവർക്ക് നില വിൽ അടിയന്തിര വൈദ്യസഹായം നല്കുവാൻ ആംബുലൻസ് സഹായവും  മാത്രമല്ല, ഹെലികോപ്ടർ സേവനം എതുസാഹചര്യത്തിലും എത്തിച്ചുനല്കി  രോഗിയെ ആശ്പത്രികളിൽ എത്തിക്കും. അപകടത്തിൽപ്പെട്ട ആളിന് ഏറ്റവും അടിയന്തിര സഹായം ലഭിക്കുവാൻ ആശുപത്രിയിൽ എത്തിയാൽ ആദ്യമേ ചോദിക്കുന്നത് പണമുണ്ടോ പോക്കറ്റിൽ, (കേരളത്തിലെ ആശുപത്രികളിലെ പുതിയ തട്ടിപ്പ്), എത്ര പണം ഉണ്ട് എന്നാണ്. പാശ്ചാത്യരാജ്യത്ത് അങ്ങനെയല്ല ഡോക്ടർമാരും ആശുപതിയും അടിയന്തിര സഹായപ്രവർത്തകരായ എല്ലാ സാനിട്ടറി സഹായികളും, അന്വേഷിക്കുന്നത് എങ്ങനെ ഒരാളുടെ ജീവൻ  നില നിറുത്തുവാൻ കഴിയുമെന്നുള്ളതാണ്. അവിടെ  അപ്പോൾ നടക്കുന്നത്,. ഡോക്ടർമാരും നഴ്സുമാരും സഹായികളും അവരുടെ കൃത്യങ്ങൾ മുറയ്ക്ക് നടത്തുന്നുവെന്നതാണ് .

പാശ്ചാത്യ രോഗീതീവ്രപരിചരണ മുറി
പൊതുജനാരോഗ്യത്തിനു ഏറ്റവും പ്രധാന മുൻഗണന നല്കുന്ന പാശ്ചാത്യലോക  സമൂഹത്തെ പരിഹസിച്ചു കേരളത്തിലെ ചിലപ്രമുഖർ ആരോപണം (ജീൻസ് വിവാദം, പാശ്ചാത്യരുടെ  സംസ്കാരം ) നടത്തുമ്പോൾ, രോഗികളുമായി നടന്നു അകത്തു പ്രവേശിക്കുവാൻ പോലും കഴിയാത്ത വിധം വളരെ വ്രുത്തിഹീനമായി കിടക്കുന്ന ആശുപത്രികളു ടെ ശോച്യാവസ്ഥയും മറ്റും, അവിടെ നടക്കുന്ന ഓരോ അഴിമതികളേയും എന്തുകൊണ്ട് ആർക്കും കാണുവാനോ അതേക്കുറിച്ചു ചിന്തിക്കുവാനോ കഴിഞ്ഞിട്ടില്ല?.

കേരളത്തിലെ പൊതുജനാരോഗ്യകാര്യങ്ങൾ നോക്കുന്ന വമ്പൻ സ്വകാര്യ ഏജൻസികളുടെ കയ്യുടെ പരിപൂർണ്ണ നിയന്ത്രണത്തിലും ഭരണത്തിലുമാണ് കാണപ്പെടുന്നത്.. ആശുപത്രികളുടെ എല്ലാ അനാമത്ത് ചെലവുകൾ, മറ്റു ജോലിക്കാരുടെ ശമ്പളം നൽകൽ, ശുചീകരണ ജോലികൾ, ഭക്ഷണം, ജലം തുടങ്ങിയ വിവിധ ചെലവുകൾ സംഘാടകർക്ക് ഉണ്ട്. പക്ഷെ, അവിടെയും  രോഗികളുടെ കാര്യത്തിൽ മാനുഷിക പരിഗണന തുലോം കുറവാണെന്ന പരാതികൾ അതിലേറെയാണ്. അതുപോലെ സർക്കാർ ആശുപത്രികൾക്ക് നടത്തിപ്പിനായി കോടികൾ കൊടുക്കുന്നുണ്ട്. അതുപക്ഷെ, അവയൊന്നും കുറഞ്ഞതോതിലെങ്കിലും ദരിദ്രരിലേയ്ക്ക് എത്തുന്നില്ല. അതിന്റെ ഏറിയ പ്രയോജനം സാമ്പത്തികമായി കൊള്ളചെയ്യുന്നത് ചില വമ്പൻ ഇടനിലക്കാർ ആണെന്ന് പരക്കെയും പറച്ചിൽ ഉണ്ട്.

കേരളത്തിലെ ആശുപത്രികളുടെ ശുചിത്വകാര്യം നമുക്ക് നോക്കാം. കേരള സർക്കാർ ആശുപത്രികളുടെ സുചിത്വത്തിലും സ്വകാര്യ ആശുപത്രികളേ പ്പോലെ തന്നെ, മുറികളിലെ ടോയിലറ്റ്, കുളിമുറി, അതിന്റെ പരിസരങ്ങൾ, ഇവിടമെല്ലാം മാലിന്യം നിറഞ്ഞത്‌ തന്നെ. ശുദ്ധജലവിതരണ കാര്യത്തിലും ഇതേ അവസ്ഥ തന്നെ. ഇതിലേറെ അപകടകരമായ നില കാണുന്നത് ഓരോ അത്യാഹിത വിഭാഗങ്ങൾ, ഐ. സി. യൂണിറ്റുകളിൽ കിടക്കുന്ന കട്ടിലുകൾ, ആവശ്യമായ ഓക്സിജൻ ഉപകരണങ്ങൾ, അവിടെ രോഗിയെ കിടത്തുന്ന തുണികൾ, രോഗികൾക്ക് ആവശ്യമായ മരുന്നുകൾ സൂക്ഷിക്കുന്ന സ്ഥലം ഇവയൊക്കെയും വൃത്തിഹീനമായി കാണപ്പെടുന്നു. രോഗിയുടെ അടുത്തു തന്നെ  നില്ക്കെണ്ടി വരുന്ന സ്വന്തപ്പെട്ടവരുടെ കാര്യം ഇതിലേറെ കഷ്ടതരം തന്നെ. സ്വന്തപ്പെട്ടവർ അവിടെയില്ലെങ്കിൽ രോഗിയുടെ കഥ നിമിഷവേഗം മറ്റൊന്നായിത്തീരും. രോഗിയുടെ ശരീരംതുടയ്ക്കണം, ഭക്ഷണം നല്കാൻ സഹായിക്കണം, കിടക്കയിൽ എഴുന്നേൽപ്പിച്ചു ഇരുത്തണം ഇങ്ങനെ മുഴവൻ ശുശ്രൂഷയും രോഗിയുടെ അടുത്തു കാത്തുനില്ക്കുന്ന സ്വന്തക്കാർ അവിടെ ചെയ്യേണ്ടി വരുന്നു. എന്നാലും പരിചരണ ബിൽ എഴുതുമ്പോൾ നല്കേണ്ട തുകയ്ക്ക് കുറവുകളും ഇല്ല. ആതുര ശുശ്രൂഷയും നമ്മുടെ രോഗിക്കുവേണ്ട ചികിത്സാവിധികളും ആശുപത്രിയും മാനുഷികവും ഏറ്റവും കൂടുതൽ മെച്ചപ്പെട്ടതും രോഗികൾ കിടക്കുന്ന മുറികൾ വ്രുത്തിഹീനമായിരിക്കരുതെ ന്നു ഉത്തരവാദപ്പെട്ടവർ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ?. ആകട്ടെ, പക്ഷെ അതിലേറെ ശ്രദ്ധിക്കേണ്ട വസ്തുത, പൊതുജനാരോഗ്യപദ്ധതി പൂർണ്ണമായും മാനുഷികമാകണം, ജനകീയമായിരിക്കണം എന്നതാണ്..

ഇങ്ങനെ ആശുപത്രി വൃത്തികാര്യങ്ങളിൽ ജനങ്ങൾ സഹകരിക്കണമെന്ന് അഭിപ്രായം പറഞ്ഞ ഒരു ജനപ്രതിനിധിക്ക് ഈയിടെ ലഭിച്ചതു കടുത്ത വിധി നടപടി നല്കി  അദ്ദേഹത്തെ തന്റെ സ്വന്തം പാർട്ടിനേതൃത്വം ക്രൂരമായിട്ട് ശിക്ഷിച്ച സംഭവം ആയിരുന്നു. ഇന്ത്യൻ സംസ്കാരത്തിന്റെ മഹാ മഹത്വവും മഹാത്മാഗാന്ധി അംഗവുമായിരുന്ന മുൻകാലത്തെ പേരും പഴമയും എല്ലാം അവകാശപ്പെടുന്ന ഒരു ഇന്ത്യൻ രാഷ്ട്രീയ പാർട്ടിയുടെ ചിന്താപരമായ തരം താഴ്ന്ന അധ:പതനം ചൂണ്ടി കാണിക്കുന്നതാണ്‌ ഈ നടപടി എന്ന് ജനങ്ങൾ പറയുന്നു.

ഈ വക കാര്യങ്ങൾ ഇത്രയും ദീർഘമായി വിശകലനം നടത്തിയത് ജനങ്ങളെ മുഴുവൻ അലട്ടുന്ന നിത്യസംഭവങ്ങൾ എന്ന നിലയിലാണ്. കേരളത്തിലെ സർക്കാരിന്റെ സാമ്പത്തിക നയവും കേരളത്തിലെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കാഴ്ചപ്പാടും ഇന്നത്തെ ജനജീവിതകാലത്തിനു അപ്പാടെ ചേരാത്തതാണ് എന്ന പരാതിയാണ് ജനങ്ങൾക്കുള്ളത്‌ . കേരളത്തിലെ എല്ലാ സർക്കാരുകളും ആരോഗ്യരാഷ്ട്രീയനയം ജാതി- സമുദായിക കാഴ്ചപ്പാടിൽ രണ്ടുതര ക്ലാസിൽ ആണ് വിഭജിച്ചിരിക്കുന്നത്. എ. പി. എൽ , ബി. പി.എൽ .! ഈ നാണംകെട്ട സർക്കാർ ആരോഗ്യ രാഷ്ട്രീയതത്വശാസ്ത്രം കേരളീയനു അപഹാസ്യമാണ്. ഒന്നാലോചിച്ചാൽ ഇതുശരിയല്ലേ? മലയാളി പരിഷ്കൃതർ എന്നഭിമാനിക്കുന്ന കേരളത്തിലെ ജനങ്ങളെ ആഗോളതലത്തിൽ അവരുടെ ജാതിപ്പേരും വംശങ്ങളും നോക്കി രണ്ടാക്കി വിഭജിച്ച കിരാതമായ ചിന്തകൾ അപഹാസ്യമാണ്. ഈ തിരിക്കൽ ഒറ്റവാക്കിൽ വിവരക്കേട് തന്നെ എന്ന് പറയട്ടെ. സർക്കാർ പേര് വിളിച്ചു അപമാനിക്കുന്ന ബി. പി. എല്ലിലും, എ. പി. എല്ലിലും പെട്ടതാണോ ഒരു മനുഷ്യന്റെ വിലപ്പെട്ട ശരീരമെന്ന് ശരീരത്തിൽ പ്രവേശിച്ച  രോഗാണുക്കൾക്ക് ഒട്ടും ശ്രദ്ധിക്കേണ്ട ആവശ്യമില്ലല്ലോ., ഒരു മനുഷ്യശരീരത്തിലേയ്ക്ക് രോഗാണുക്കൾക്ക് കടന്നു വരാൻ ഒരു ആധാർ കാർഡ് ആവശ്യമില്ലല്ലോ.!
www.dhruwadeepthi.com