:
ജർമനി മാലിന്യരഹിത രാജ്യം.
ജോർജ് കുറ്റിക്കാട്
ജർമനി മാലിന്യ രഹിത രാജ്യമായിത്തീർന്നിരിക്കുന്നു. മദ്ധ്യകാലഘട്ടത്തി ന്റെ ആരംഭം മുതലിങ്ങോട്ട് സമൂഹത്തെ മുഖാമുഖം ദർശിച്ചിരുന്ന വിഷമ കരമായ ജീവിതവെല്ലുവിളികളേയെല്ലാം പ്രായോഗിക ജീവിതത്തിനു അനു യോജ്യമായ വിധത്തിൽ ക്രമീകരിക്കുന്നതിനു യൂറോപ്യൻ ജനതയുടെ ആന്ത രികജ്ഞാനം വികസിച്ചിരുന്നു. വ്യവസായ വിപ്ലവവും സാമ്പത്തിക വള ർച്ചയും മാത്രമല്ല, പൊതുജനാരോഗ്യവും സംരക്ഷണവും സാമൂഹ്യ സുരക്ഷി തത്വവും പരിസ്ഥിതി സംരക്ഷണവുമെല്ലാം ഇതിൽപ്പെടുന്നുണ്ടായിരു ന്നു. അഴു ക്കിൽതീണ്ടാത്ത സാമ്പത്തികാത്ഭുതം സൃഷ്ടിച്ച ജർമനി.
പരിസ്ഥിതി സംരക്ഷണം:
മനുഷ്യസ്പർശനമേൽക്കാനിടയുള്ള എല്ലാ മേഖലകളിലും ഉണ്ടാകാവുന്ന ഉപയോഗശൂന്യവസ്തുക്കളുടെയും വിവിധ തരത്തിലുള്ള മാലിന്യങ്ങളുടെ യും നിയമാനുസൃതമായ നീക്കം ചെയ്യലും സംസ്കരണവും തടസ്സങ്ങളില്ലാതെ നടത്തുകയെന്നതാണ് പരിസ്ഥിതി സംരക്ഷണത്തിൽ പ്രാഥമികമായി ഉറപ്പാക്കു ന്ന പ്രവർത്തന പദ്ധതിയുടെ ലക്ഷ്യം. ഘടനാപരമായ സുപ്രധാന ഘടകവും ഇത് തന്നെ.
മാലിന്യങ്ങൾ രണ്ടു തരമുണ്ട്: പൂർണമായി നശിപ്പിച്ചു നീക്കംചെയ്യേണ്ടവയും, റീ സൈക്ലിംഗ് ചെയ്തു വീണ്ടും ഉപയോഗയോഗ്യമാക്കാവുന്നവയും ആണ്. ജർമനിയിൽ 1960ളിൽ മുതലാണ് രണ്ടാം ലോകമാഹായുദ്ധത്തിനു ശേഷം ആധുനിക രീതിയിൽ മാലിന്യ സംസ്കരണം നടത്തുന്നതിൽ പുതിയ സാങ്കേതിക മാർഗ്ഗങ്ങൾ ഉപയോഗിച്ചു തുടങ്ങിയത്. ഇതിനു മുൻപു 1940-1950ളിൽ മാലിന്യ വസ്തുക്കളുടെ വെവ്വേറേയുള്ള നീക്കം ചെയ്യൽ മാത്രമായിരുന്നു നടന്നത്. അന്ന് വീട്ടുപയോഗസാധാനങ്ങളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന കാര്യം പഞ്ചായത്തുകളിലും നഗരങ്ങളിലും ഒരു പ്രധാനകാര്യമായി ആരും കരുതിയല്ല.
ഇതിനുശേഷമുള്ള കാലങ്ങൾ പരിവർത്തനങ്ങളുടെതായിരുന്നു. മലിനവസ്തു ക്കളും മറ്റുള്ള ഉപയോഗശൂന്യ വസ്തുക്കളും ശേഖരിക്കുകയും നീക്കം ചെയ്യു കയും വിവിധതരത്തിൽ സംസ്കരണം നടത്തുകയും ചെയ്തുതുടങ്ങി. റീസൈ ക്ലിംഗ് ചെയ്യുന്നതിന് നവീന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വലിയ കൂറ്റ ൻ യന്ത്രശാലകളും സംവിധാനങ്ങളും ഉണ്ടായി.
എന്താണീ ഉപയോഗശൂന്യവസ്തുക്കൾ എന്ന് ജർമൻകാർ നിർവചിക്കുന്നത് ? നാട്ടിൻപുറത്തെയും നഗരപ്രദേശങ്ങളിലെയും എല്ലാവിധ മാലിന്യങ്ങളും അതിൽപ്പെടും. വ്യവസായശാലകളിൽനിന്നും പുറത്തെത്തുന്ന വാതക -ദ്രവ്യ -ഖര രൂപത്തിലുള്ള മലിനവസ്തുക്കൾ ബയോ-കെമിക്കൽ മാലിന്യങ്ങൾ, ഗാർഹികവും കാർഷികവുമായ മേഖലകളിൽനിന്നും പുറംതള്ളുന്ന ഉപകര ണങ്ങളും അവശിഷ്ടങ്ങളും മറ്റു വസ്തുക്കളും, പൊതുനിരത്തുകളിലും പരി സരങ്ങളിലും വീഴുന്ന ഉണക്കയിലകൾ, മനുഷ്യവിസർജ്യങ്ങൾ, മൃഗശാലകളി ലെ അവശിഷ്ടങ്ങൾ, ആറ്റോമിക് എനർജി പ്ലാന്റുകളിലെയും വനമേഖലകളി ലെയും അവശിഷ്ടങ്ങൾ ഭൂഗർഭമേഖലയിലും ജലാശയങ്ങളിലും ഉണ്ടാകുന്ന മാലിന്യങ്ങൾ, വായു മലിനപ്പെടുത്തുന്ന വിവിധ വാതകങ്ങൾ -ഇവയെല്ലാം ഇത്തരം മാലിന്യങ്ങളിൽപ്പെടുന്നു.
എല്ലാവിധ വസ്തുക്കളെയും അവയുടെ പ്രത്യേകതകൾ കണക്കാക്കി തരം തിരിച്ചു നീക്കം ചെയ്യലിനും സംസ്കരണവും നടത്തുന്നതിനു സർക്കാർതലത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണം: അറ്റോമിക് മാലിന്യങ്ങളും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനു അവയെ പ്രത്യേകം വീപ്പകളിലാക്കി സംഭരിച്ചു ഭൂഗർഭ ഡിപ്പോകളിൽ സൂക്ഷിക്കുന്നു. മാലിന്യ ശേഖരണത്തിനും സംഭരണത്തിനും പ്രത്യേകം പ്രാധാന്യം നൽകിയിട്ടുമുണ്ട്. അവ ശേഖരിക്കുന്നതിനും സംഭരിക്കുന്നതിനും ഉപയോഗിക്കുന്ന ചെറുതും വലുതുമായ വീപ്പകളും കണ്ടൈനറുകളും ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. ഓരോരോ മാലിന്യങ്ങളുടെ വ്യത്യാസം വേഗം തിരിച്ചറിയാൻ വീപ്പകൾക്കും ചാക്കുകൾക്കും തൊട്ടികൾക്കും സഞ്ചികൾക്കും എല്ലാം വ്യത്യസ്ഥ നിറങ്ങൾ നിയമം അനുശാസിക്കുന്ന തുപോലെ മഞ്ഞ, പച്ച, വെള്ള, ചുവപ്പ്, നീല, കറുപ്പ്, വയലറ്റ് എന്നിങ്ങനെ നൽകി വിതരണം ചെയ്യുന്നു.
ശ്രദ്ധേയ കാര്യങ്ങൾ:
ജർമൻ പരിസ്ഥിതി വകുപ്പ് അനുശാസിക്കുന്നത്, ഗാർഹിക മാലിന്യങ്ങൾ (ഭക്ഷണ സാധനങ്ങളുടെ അവശിഷ്ടങ്ങൾ) കടലാസുകൾ, പ്ലാസ്റ്റിക് സാധനങ്ങ ൾ ബാറ്ററികൾ, റേഡിയോ, കമ്പ്യൂട്ടർ തുടങ്ങിയ ഇലക്ട്രിക് ഇലക്ട്രോണിക് സാധനങ്ങളുടെ അവശിഷ്ടങ്ങൾ, ഇതുപോലെയുള്ള മറ്റു വസ്തുക്കൾ എന്നിവ പ്രത്യേകം പ്രത്യേകമുള്ള സംസ്കരണ പ്ലാന്റുകളിൽ സംസ്കരണവും നീക്കം ചെയ്യലും നിയമപ്രകാരം ചെയ്തിരിക്കണമെന്നാണ്. ഈ ക്രമം തെറ്റിച്ചു മാലി ന്യം ശേഖരിക്കുന്നതും നീക്കം ചെയ്യുന്നതും കടുത്ത കുറ്റമാണ്.
മാലിന്യശേഖരണത്തിനും നീക്കംചെയ്യലിനും ഉപയോഗിക്കുന്ന വീപ്പകളും മറ്റു ഉപകരണങ്ങളും നിർമ്മിക്കുന്നത് പലവലുപ്പത്തിലും ആകൃതിയിലും നിറത്തി ലും തൂക്കത്തിലുമാണ്. അടച്ചുവയ്ക്കാൻ സൌകര്യപ്രദമായ വിധത്തിലായിരി ക്കണം നിർമ്മിക്കേണ്ടത്. ഇത്തരം വീപ്പകൾ സൌകര്യാർത്ഥം ഗൃഹ പരിസര ങ്ങളിലും പൊതുസ്ഥാപനങ്ങളുടെ മുറ്റത്തും, ബസ് സ്റ്റോപ്പ്, പൊതു ചന്തസ്ഥല ങ്ങൾ, പൊതുനിരത്തുകളുടെ വക്കുകളിൽ എന്നിവിടങ്ങളിലും സ്ഥാപിക്കാം. ഇവിടെനിന്നും നിശ്ചിത ദിവസങ്ങളിൽ മാലിന്യം നിറച്ചിരിക്കുന്ന വീപ്പകളിൽ നിന്നും വലിയ യന്ത്രവത്കൃത ട്രക്കുകളിൽ കയറ്റി ഇതിനായി നിയോഗിക്കപ്പെ ട്ടിരിക്കുന്ന ജോലിക്കാർ നീക്കം ചെയ്യണമെന്നും നിർബന്ധമാണ്.
പൊതുനിരത്തുകളുടെ ശുചിത്വം പാലിക്കുന്ന തിനു റോഡ് കഴുകലും ചപ്പു ചവറുകൾ നീക്കം ചെയ്യലും വലിയ വാക്വം ക്ലീനർ മെഷീനുകളുടെ സഹായ ത്തോടെ നടത്തുന്നു. റോഡുകളുടെ വശങ്ങളിൽ ചപ്പുചവറുകൾ മറ്റു മാലിന്യ ങ്ങൾ ഇവയെല്ലാം ജോലിക്കാര് അപ്പോഴപ്പോൾ നീക്കം ചെയ്യണം. ഗൃഹ പരിസരങ്ങളിലും കൃഷിയിടങ്ങളിലും, പൊതുസ്ഥലങ്ങളിലും ഒക്കെ മാലിന്യങ്ങൾ വീണ് കിടക്കുന്നതു കീടങ്ങളും ഇഴജന്തുക്കളും രോഗാണുക്കളും പെരുകുവാൻ കാരണമാക്കും.
പരിസ്ഥിതിമലിനീകരണം പകർച്ചവ്യാധികളും ക്യാൻസർ പോലെയുള്ള മാറാ രോഗങ്ങളും ഉണ്ടാക്കുമെന്നുള്ള ശാസ്ത്രീയ വസ്തുത ജർമൻ ജനത കാലേക്കൂട്ടി മനസ്സിലാക്കിയിരുന്നു. ഇതിനുള്ള ശാസ്ത്രീയ സ്ഥിരീകരണം ജർമൻ ക്യാൻസർ ഗവേഷണ കേന്ദ്രം പോലെയുള്ള സ്ഥാപനങ്ങൾ നല്കുന്നത് ജനങ്ങളെ ശുചിത്വ ജീവിതത്തിലേക്ക് വഴി തിരിക്കുവാൻ പ്രേരിപ്പിച്ചിട്ടുണ്ട്.
നവീന ജർമനിയിലെ മാലിന്യ സംസ്കരണ പദ്ധതിയിലും ചില വലിയ പാളി ച്ചകളും സംഭവിച്ചിട്ടുണ്ട്. 1992-ൽ മ്യൂണിച്ച് നഗരത്തിൽ ഉണ്ടായിരുന്ന മാലി ന്യ സംഭരണികളിൽ ചോർച്ചയുണ്ടായതുമൂലം പുറത്തേയ്ക്ക് പ്രവഹിച്ച വിഷവാതകങ്ങൾ മഴവെള്ളത്തിൽ ലയിച്ചു പരിസരപ്രദേശങ്ങളും ജനജീവിത വും അപകടപ്പെട്ടിരുന്നു (ഇന്ത്യയിൽ ഭോപ്പാൽ ദുരന്തവും ജനജീവൻ അപകട ത്തിലായി). ഇത്തരം സാമൂഹ്യ ദുരന്ത സാധ്യതകൾ കണക്കിലെടുത്ത് 1972ലെ നിയമത്തിൽ മാറ്റം വരുത്തിയ പുതിയ നിയമം പഞ്ചായത്തുകളുടെയും നഗര സഭകളുടെയും മാലിന്യനിവാരണ നടപടികളിൽ പുതിയ ക്രമീകരണം ഉണ്ടാ ക്കി. പൂർണ ഉത്തരവാദിത്വം ഗ്രാമ നഗരസഭകൾക്കായിത്തീർന്നു. എങ്കിലും മാലിന്യങ്ങളുടെ തരം തിരിക്കലിലും സംസ്കരണത്തിലും പലപ്പോഴും പിഴക ൾ കാണുന്നുവെന്ന് അന്വേഷണഫലം പറയുന്നുണ്ട്. ഇതുമൂലം സർക്കാരിനുണ്ടാ യ നഷ്ടം പ്രതിവർഷം നാലുമില്യൻ യൂറോയാണ്.
മാലിന്യനീക്കം ചെയ്യൽ, സംസ്കരണം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന വർക്കായി പ്രത്യേക സുരക്ഷാ സംരക്ഷണ വ്യവസ്ഥകളും ശുചിത്വ ക്രമങ്ങളും യൂണിഫോറങ്ങളും മറ്റു അവശ്യ സംവിധാനങ്ങളും നടപ്പാക്കിയിട്ടുണ്ട്. തൊഴി ൽ സമയവും ആനുകൂല്യങ്ങളും ശമ്പള വ്യവസ്ഥകളും എല്ലാം ഔദ്യോഗിക തൊഴിൽ വകുപ്പിൽ പെടുത്തി ക്രമീകരിച്ചു. നവീന സാങ്കേതികവിദ്യ ഉപയോ ഗിച്ചുള്ള ഉപകരണങ്ങളും വാഹനസംവിധാനങ്ങളും ഏർപ്പെടുത്തിയതു മുതൽ തൊഴിൽ കൂടുതൽ എളുപ്പവും കൃത്യതയുള്ളതും ശുചിത്വ നിബന്ധനക ൾക്കനു യോജ്യവുമായിത്തീർന്നു. ഇത് ജർമ്മൻ ജനജീവിത സംസ്കാരത്തിന് കൂടുതൽ തിളക്കം വർദ്ധിപ്പിച്ചുവെന്നതാണ് വാസ്തവം.
ഉപയോഗശൂന്യവസ്തുക്കളുടെ റീ സൈക്ലിംഗ് നടത്തി പുതിയ ഉത്പന്നങ്ങൾ ഉണ്ടാക്കി മാർക്കറ്റിൽ ആക്കുന്ന മെഗാപദ്ധതി യൂറോപ്പിലിന്നു വ്യാപകമാണ്. തൊഴിലവസരവും തൊഴിലുറപ്പും നല്കുന്നു, ഈ മേഖല. മനുഷ്യവംശം നിലനിൽക്കുന്ന കാലത്തോളം മലിനവസ്തുക്കളും ഉണ്ടാകുമല്ലോ.
പരിസ്ഥിതി സംരക്ഷക പ്രവർത്തകർ ഉപയോഗശൂന്യ വസ്തുക്കളുടെ പുനർ നിർമ്മാണ പെരുപ്പത്തെ കുറയ്ക്കുവാൻ ആഹ്വാനം ചെയ്യുന്നുണ്ട്. ശുചിത്വ ക്രമീകരണ നടപടിക്രമങ്ങളുടെ അധിക ചെലവു കുറയ്ക്കാനും പൊതുജനങ്ങ ളിൽ നിന്നും ഈടാക്കുന്ന തുക കുറയ്ക്കുവാനുമാണ് ഇതിനടിസ്ഥാനം.
മാലിന്യവിമുക്തരാജ്യം എന്ന മഹാലക്ഷ്യം നടപ്പാക്കുവാൻ വായുവുംജലവും നാം വസിക്കുന്ന ഭൂമിയും ആണ് മനുഷ്യന് സ്വന്തമായ ജീവിത മേഖലയെന്നുള്ള സത്യം യാഥാർത്ഥ്യമാക്കുവാൻ, ജർമ്മൻ ജനതയുടെ ജീവാത്മാവു തുടിക്കുന്നു. ഇത്തരം യാഥാർത്ഥ്യങ്ങൾ മാലിന്യ കൂമ്പാരത്തിലെ കീടങ്ങൾക്ക് തുല്യരായി പകർച്ച വ്യാധികൾക്കു വിധേയരായിത്തീരുന്ന കേരളീയർ എന്തുകൊണ്ട് അറിയുന്നില്ല? ശുചിത്വമില്ലാത്ത കേരളത്തിൽ നിന്നും ദൈവം പോലും ഭയന്ന് ഓടി മറയും.
/gk
------------------------------------------------------------------------------
*കേരളത്തിലെ രാഷ്ട്രീയ-സാംസ്കാരിക വാരിക "പ്രതിഛായ"യിൽ
10.11.2010ൽ പ്രസിദ്ധീകരിച്ച ലേഖനം.
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.