Sonntag, 8. Mai 2016

ധ്രുവദീപ്തി // Christianity // Theology // സ്വയം വെളിപ്പെടുത്തിക്കൊണ്ട്‌ വിശ്വാസ വാതിൽ തുറക്കുന്ന ദൈവം : Fr. Dr. Andrews Mekkattukunnel



Christianity // Theology



സ്വയം വെളിപ്പെടുത്തിക്കൊണ്ട്‌ വിശ്വാസ വാതിൽ തുറക്കുന്ന ദൈവം. 

Fr. Dr. Andrews Mekkattukunnel, 
പ്രൊഫസർ, മേജർ സെമിനാരി, 
വടവാതൂർ, കോട്ടയം.


 Fr.Dr.Andrews Mekkattukunnel
ക്രിസ്തുമതത്തിന്റെയും ക്രൈസ്തവ വിശ്വാസത്തിന്റെയും അടിസ്ഥാനം സ്വയം വെളിപ്പെടുത്തുന്ന ദൈവമാണ്. അവിടുത്തെ വെളിപ്പെടുത്തലുകളിലൂടെ അഥവാ സ്വയാവിഷ്കാരത്തിലൂടെയാണ് വിശ്വാസത്തിന്റെ വാതിൽ മനുഷ്യവർഗ്ഗത്തിന് ആദ്യമായി തുറക്കപ്പെടുന്നത്. ആനന്തനും അപ്രാപ്യനുമായ ദൈവം തന്റെ സൃഷ്ടിയും അപൂർണ്ണനുമായ മനുഷ്യനോടു സംവദിക്കുന്ന പ്രക്രിയയാണ് ദൈവാവിഷ്ക്കരണം അഥവാ ദൈവീകവെളിപാട്.

പരിമിതനായ മനുഷ്യന് സ്വശക്തിയാൽ ദൈവത്തെയോ അവിടുത്തെ പ്രവർത്തികളെയോ പൂർണ്ണമായി മനസ്സിലാക്കാനാവില്ല. അതുകൊണ്ട് ദൈവം സ്വയം അവന് വെളിപ്പെടുത്തിക്കൊടുക്കുന്നു. സൃഷ്ടിയുടെ ആരംഭം മുതൽ ദൈവം മനുഷ്യനോടു സംവദിക്കുന്നു. ഈ പ്രപഞ്ചത്തെയും മനുഷ്യനെയും സംബന്ധിച്ചുള്ള അവിടുത്തെ പദ്ധതിയുടെ വെളിപ്പെടുത്തലാണത്. ഈ വെളിപ്പെടുത്തളിലൂടെ അവിടുന്നു മനുഷ്യനുവേണ്ടി വിശ്വാസത്തിന്റെ വാതിൽ തുറന്നിടുകയാണ്. ഈ വിശ്വാസവാതിലിലൂടെ  അകത്തു പ്രവേശി ക്കാൻ മനുഷ്യനെ സഹായിക്കുവാൻ വേണ്ടിയാണ് അവിടുന്നു സ്വയം വെളിപ്പെടുത്തുന്നത്.

ദൈവം തന്റെ മനസ്സ് വെളിവാക്കുന്നത് അവിടുത്തെ വചനത്തിലൂടെയാണ്. മനുഷ്യന്റെ തലത്തിലേയ്ക്ക് ഇറങ്ങിവരുന്നതിന് ദൈവം സ്വീകരിക്കുന്ന മാദ്ധ്യമമാണ് വചനം. പഴയനിയമ ഭാഷയായ ഹീബ്രുവിൽ വചനത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദം "ദാബാർ"( Dabar) ആണ്. ഇതിനു വചനം എന്നതുകൂടാതെ പ്രവൃത്തി, സംഭവം (Action, Event) എന്നുകൂടി അർത്ഥമുണ്ട്. ദൈവത്തിന്റെ "വാക്ക്" തന്നെ പ്രവൃത്തിയാണ്. അവിടുന്നു സംസാരിക്കുമ്പോ ൾത്തന്നെ പ്രവൃത്തി സംഭവിക്കുന്നു. (Performative Speach). ഇപ്രകാരം വാക്കുക ളിലൂടെയും പ്രവ്രുത്തികളിലൂടെയുമുള്ള ദൈവത്തിന്റെ സ്വയം വെളിപ്പെടു ത്തലിനെയാണ് "ദാബാർ യാഹ് വെ "(Dabar Yahweh) സൂചിപ്പിക്കുന്നത്.

ദൈവത്തിന്റെ വാക്കുകൾ അവിടുത്തെ പ്രവൃത്തികളെ വ്യക്തമാക്കുന്നു. പ്രവൃത്തികൾ അവിടുത്തെ വാക്കുകളെ സ്ഥിരീകരിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ഉത്പത്തി പുസ്തകത്തിൽ നമ്മൾ ഇപ്രകാരം വായിക്കുന്നു. ദൈവം അരുളിച്ചെയ്തു, "വെളിച്ചം ഉണ്ടാകട്ടെ". വെളിച്ചം ഉണ്ടായി. വെളിച്ചം നല്ലതെന്ന് ദൈവം കണ്ടു". (ഉത്പ. 1,3-4 ). ദൈവത്തിന്റെ വാക്ക് "വെളിച്ചം ഉണ്ടാകട്ടെ ", മാത്രമല്ല, ആ വാക്കുവഴി സംഭവിക്കുന്ന കാര്യങ്ങളും (വെളിച്ചം ഉണ്ടായ സംഭവം) ദൈവവചനത്തിന്റെ ഭാഗമാണ്.
ദൈവഹിതത്തിന്റെ കൂദാശയാണ് ദൈവവചനം. ഒരു വാക്കുകൊണ്ട് ദൈവം ലക്ഷ്യം വയ്ക്കുന്നത് അതിനാൽത്തന്നെ അവിടുന്നു പ്രവൃത്തി പദത്തിലെത്തി ക്കുന്നു. "ദൈവത്തിന്റെ വചനം ജീവദായകമാണ്"(നിയമാ.32, 46- 47) എന്ന പ്രസ്താവന വചനത്തിന്റെ ഈ കൌദാശിക മാനമാണ് പ്രകാശിതമാക്കുന്നത്. ദൈവത്തിന്റെ വചനം ഒരിക്കലും ഫലം പുറപ്പെടുവിക്കാതെ തിരികെ മടങ്ങു ന്നില്ലയെന്ന് പ്രവാചകനിലൂടെ കർത്താവ് അരുളിച്ചെയ്തിട്ടുണ്ട്. "മഴയും മഞ്ഞും ആകാശത്തുനിന്നും വരുന്നു; അങ്ങോട്ട്‌ മടങ്ങാതെ ഭൂമിയെ നനയ്ക്കു ന്നു. അത് സസ്യങ്ങൾ മുളപ്പിച്ച് ഫലം നൽകി, വിതയ്ക്കാൻ വിത്തും ഭക്ഷിക്കാൻ ആഹാരവും ലഭ്യമാക്കുന്നു. എന്റെ അധരങ്ങളിൽ നിന്ന് പുറപ്പെടുന്ന വാക്കും അങ്ങനെയാണ്"(ഏശയ്യ 55, 10- 11). അവിടുത്തെ വചന ത്തിന്റെ ഫലദായകത്വമാണ് ദൈവം ഇവിടെ പ്രവാചകനിലൂടെ വ്യക്തമാക്കു ന്നത്.

വചനത്തിലൂടെയും പ്രവൃത്തികളിലൂടെയും സ്വയം വെളിപ്പെടുത്തുന്നത്, മനുഷ്യന് ദൈവത്തിന്റെ ജീവനിലേയ്ക്ക് പ്രവേശനം നല്കാൻ വേണ്ടിയാണ്. തന്റെ സഹവർത്തിത്വത്തിലേയ്ക്ക് മനുഷ്യരെ ക്ഷണിക്കുകയും കൂട്ടി കൊണ്ട് പോവുകയുമാണ് ദൈവീക വെളിപാടിന്റെ ലക്ഷ്യമെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ പിതാക്കന്മാർ പഠിപ്പിക്കുന്നു. (ദൈവാവിഷ്ക്കരണം,2). ദൈവം സ്വയം വെളിപ്പെടുത്തുന്നതുകൊണ്ട് മനുഷ്യന് അവിടുത്തേക്കുറിച്ച് അറിയു വാനും അവിടുത്തോട്‌ സഹവാസത്തിലാകാനും സാധിക്കുന്നു. ചുരുക്കത്തിൽ, ദൈവീകവെളിപാടിലൂടെ മനുഷ്യരായ നമുക്ക് ദൈവത്തിന്റെ തന്നെ ആന്തരിക ജീവിതത്തിലേയ്ക്ക് പ്രവേശനം ലഭിച്ചിരിക്കുന്നു. ദൈവാവിഷ്ക്കരണം അഥവാ ദൈവീക വെളിപാടുതന്നെയാണ് വിശ്വാസത്തിലേയ്ക്കുള്ള പ്രഥമവും പ്രധാനവുമായ വാതിൽ.
ദൈവത്തിന്റെ സ്വയാവിഷ്ക്കരണത്തിനു വ്യത്യസ്ത ഘട്ടങ്ങൾ ഉണ്ട്. തന്റെ സൃഷ്ടി മുഴുവനിലൂടെയും സ്വയം വെളിപ്പെടുത്താൻ ആരംഭിച്ച ദൈവം പൂർവ്വ പിതാക്കന്മാരുടെയും പ്രവാചകന്മാരുടെയും ജീവിതത്തിലൂടെ അത് തുടർന്നു. കാലത്തിന്റെ തികവിൽ പുത്രനായ ഈശോ മിശിഹായിലൂടെ അത് പൂർത്തി യാക്കി. ഇപ്രകാരം വിവിധ ഘട്ടങ്ങളിലെ വെളിപ്പെടുത്തലിലൂടെ എപ്രകാരമാ ണ് ദൈവം വിശ്വാസത്തിലേയ്ക്ക് വാതിൽ തുറന്നു തരുന്നത് എന്നാണു വിശുദ്ധ ഗ്രന്ഥം വിവരിക്കുന്നത്.

ദൈവാവിഷ്ക്കരണം

ഈ ദൈവാവിഷക്കരണം വഴി അദൃശ്യനായ ദൈവം (കൊളോ1, 1, 15; 1, തിമോ 1,17) അവിടുത്തെ സ്നേഹത്തിന്റെ പാരമ്യത്തിൽനിന്നു മനുഷ്യരോട് സ്നേഹി തരോടെന്ന പോലെ സംസാരിക്കുകയും അവരുടെ മദ്ധ്യേ വസിക്കുകയും ചെയ്യുന്നു. തന്റെ സഹവർത്തിത്വത്തിലെയ്ക്ക് മനുഷ്യരെ ക്ഷണിക്കുകയും കൊണ്ടുവരുകയുമാണ് ഇതിൽ ദൈവത്തിന്റെ ഉദ്ദേശ്യം. ദൈവാവിഷ്ക്കരണം ഉൾക്കൊള്ളുന്ന പദ്ധതിയും ഇതുതന്നെ. ഈ പദ്ധതിയുടെ പൂർത്തീകരണം സാധിക്കുന്നതു പരസ്പരം ആന്തരികമായി ബന്ധിതങ്ങളായ പ്രവർത്തികളും വാക്കുകളും വഴിയാണ്. //-
---------------------------------------------------------------------------------------------------------------
ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.de 
for up-to-dates and FW. link Send Article, 
comments and write ups to :
DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, 
Germany,   
in accordance with the European charter on freedom of opinion and press. 
DISCLAIMER:   
Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  
objectives or opinions of the articles in any form."

  

Mittwoch, 4. Mai 2016

ധ്രുവദീപ്തി // World // Politics / / ഭീകരതയ്ക്കെതിരെയുള്ള പോരാട്ടം: ജോർജ് കുറ്റിക്കാട്-

ധ്രുവദീപ്തി  // World // Politics /

ഭീകരതയ്ക്കെതിരെയുള്ള 
പോരാട്ടം:
  ജോർജ് കുറ്റിക്കാട്-   
ഭീകരപ്രവർത്തനങ്ങളേക്കുറിച്ച് പറയുമ്പോഴേ തന്നെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ കാര്യമാണ് ലോകം മുഴുവനും ശ്രദ്ധേയമാകുന്നതായ  സംസാരവിഷയമാകുന്നത്. ലോകരാജ്യങ്ങളെല്ലാം, വിശിഷ്യ പാശ്ചാത്യ രാജ്യങ്ങൾ സിറിയയിലും പൊതുവെ അറേബ്യൻ രാജ്യങ്ങളിലും സമാധാനം വീണ്ടെടുക്കുവാൻ വേണ്ടി നിരന്തരം ശ്രമിക്കുന്നുണ്ട്. അതുപക്ഷെ മറ്റൊരു യാഥാർത്ഥ്യം വേറെയുണ്ട് എന്ന ഒരു സാമാന്യകണക്കും ബന്ധപ്പെടുത്തി പറയപ്പെടുന്നുണ്ട്. സൗദി അറേബ്യയെക്കുറിച്ചാണ് അപ്രകാരം ഉണ്ടാകുന്ന ചർച്ചാവിഷയം. ഇസ്ലാമിക് ഭീകരർ മനുഷ്യരെ കൊന്നോടുക്കിയതിലും ഏറെക്കൂടുതൽപ്പേരെ ഈ വർഷം തലവെട്ടി കൊലപ്പെടുത്തിയത് സൗദി അറേബ്യ ആണെന്നാണ്‌ ആ കണക്ക്. യാഥാർത്ഥ്യമോ, അയഥാർത്ഥ്യമോ എന്തുമാകട്ടെ, സൗദിയിലെ ഇസ്ലാമികത്വപിന്തുണ ഇല്ലാത്ത ഒരു ഇസ്ലാമിക ഐ. എസ്. ഉണ്ടാകില്ലെന്നാണ് പറച്ചിൽ.. ഇത്തരം പൂർവ്വാപരബന്ധമുള്ള താത്വിക അനുമാനങ്ങളിൽ നാം എപ്പോഴായിരിക്കും എത്തിച്ചേരുന്നതെന്നത്‌ വളരെ വിഷമകരമായ കാര്യമാണ്. ലോകം സങ്കീർണ്ണത നിറഞ്ഞ പുതിയ പുതിയ  അനുഭവങ്ങളുടെ യുഗത്തിലേയ്ക്ക് പ്രവേശിക്കുകയാണ്.

 പാരീസ് ആക്രമണം നടന്നുകഴിഞ്ഞയുടനെ തന്നെ ഫ്രാൻസിന്റെയും മറ്റു യൂറോപ്യൻ രാജ്യങ്ങളുടെയും വേറെ ചില അന്തർദ്ദേശീയ രാജ്യങ്ങളുടെയും വ്യക്തമായ പ്രതികരണങ്ങൾ ഉണ്ടായി. ലക്സംബുർഗ് വിദേശകാര്യമന്ത്രി,  യൂറോപ്പിലെ എല്ലാ രാജ്യങ്ങളെയും ആഹ്വാനം ചെയ്തു പറഞ്ഞു, നാമെല്ലാം ഭീകരതയ്ക്കെതിരെ ഒത്തൊരുമിച്ചു നിൽക്കണമെന്ന്. ഇസ്ലാമിക് ഭീകരർക്ക്‌ രഹസ്യമായി പണവും, ആയുധവും നല്കുന്ന, ഉറവിടങ്ങൾ പാടെ മുറിച്ചു കളയണമെന്ന ഒരു നിർദ്ദേശവും മുന്നോട്ടു വച്ചു. പണം നേരിട്ടും അല്ലാതെയും കൊടുത്ത് സഹായിക്കുന്ന രാജ്യങ്ങൾ ഉണ്ടെന്നുള്ള ആരോപണമുണ്ട്. പണവും ആയുധവുമില്ലെങ്കിൽ ഈ ബാർബാറിസം അസാദ്ധ്യമാവുമായിരുന്നു. പക്ഷെ, ആരാണ് ഇതിൽ പ്രതികളെന്ന് ഉറച്ചു പേര് പറയുവാൻ ആരും ഒരുമ്പെട്ടിട്ടില്ല. ഇതിനറെയൊക്കെ ആകെയുള്ള അർത്ഥം, എല്ലാ രാജ്യങ്ങളും ഈ യാഥാർത്ഥ്യം അറിഞ്ഞിരിക്കണമെന്ന മുന്നറിയിപ്പ് മാത്രം നല്കാൻ ശ്രമിച്ചു. അതുപക്ഷെ എത്ര യൂറോപ്യൻ രാജ്യങ്ങൾ ഒന്നിച്ചു നിൽക്കുമെന്നത് പ്രവചിക്കുക അത്ര സാദ്ധ്യമല്ല. 

യാഥാർത്ഥ്യമിതാണ്. ഐ.എസ് ഭീകരപ്രവർത്തനം കൊണ്ട് ലോകം മുഴുവൻ തകർക്കപ്പെടുകയാണ്. ഭീകരപ്രവർത്തനത്തിന്റെ സ്വഭാവവും ഇപ്രകാരം ആണല്ലോ. എന്താണ് ഇസ്ലാമിക ഭീകരർ അണികളോട് ഉപദേശിക്കുന്നത്? തല വെട്ടുക, കല്ലെറിഞ്ഞു കൊല്ലുക, മർദ്ദനപീഢനം നടത്തുക, എന്നിങ്ങനെയാ   ണ്. ഇതെല്ലാം തൊട്ടടുത്ത്നിന്നു സൗദി അറേബ്യ കാണുന്നില്ലേ എന്നുള്ള കടുത്ത ആരോപണം യൂറോപ്പിൽ ഉയരുകയും ചെയ്തു. 

 സൗദി അറേബ്യ- ഒരു ശിക്ഷാരീതി 

  ഐ. എസ് ഭീകരരും സൗദി അറേബ്യയും കുറ്റക്രുത്യങ്ങളോട് പ്രതികരിക്കുന്ന രീതിയും ശൈലിയും താരതന്മ്യം ചെയ്യാം. കുറെ ഉദാഹരണങ്ങൾ ഇവിടെ ചേർക്കുന്നു. ദൈവനിന്ദ നടത്തുക, പ്രവാചകനെ അവഹേളിക്കുക, ചതിക്കുക കൊലപാതകം ചെയ്യുക എന്നീ കുറ്റകൃത്യങ്ങൾക്ക് ഐ. എസ് ഭീകരരും സൗദി അറേബ്യയും ഒരേ ശിക്ഷയാണ് നൽകുന്നത്, അത് വധ ശിക്ഷ തന്നെ. അപവാദം പറയുക, ആൽക്കഹോൾ ഉപയോഗം, മയക്കുമരുന്ന് വില്പന, ഉപയോഗം എന്നിവയ്ക്ക് ഐ.എസ് ഭീകരർ കുറ്റവാളികകൾക്ക് ചമ്മട്ടിത്തല്ല് നടത്തും, സൌദിയിൽ അത് നടപ്പാക്കുന്നത് ജഡ്ജിയുടെ യുക്തിയനുസരിച്ചുമാണ്; ഏറെയും വധശിക്ഷയാണ് നല്കുന്നത് . വിവാഹമോചനത്തിന് കല്ലേറ് ശിക്ഷ യാണ് രണ്ടിടത്തും നകുന്നത്. വിവാഹം നടത്തുന്നതിനുമുമ്പുള്ള ലൈഗികതയും കുറ്റകരമാണ്, അതിനും രണ്ടിടത്തും ചമ്മട്ടിത്തല്ലും മറ്റു ചില കുറ്റങ്ങൾക്ക് നാടുകടത്തലും ശിക്ഷയുണ്ടാകും. മോഷണക്കുറ്റത്തിന്, പിടിച്ചുപറിക്കലിന്, സൗദിയിലും അതുപോലെ ഐ. എസ്- ഉം നൽകുന്ന ശിക്ഷ പ്രതിയുടെ കൈകൾ വെട്ടുകയെന്നതാണ്. ഹോമോ സെക്സ്വാലിറ്റിക്ക്, ഇസ്ലാം മതം ഉപേക്ഷിക്കൽ, പ്രവാചകനിന്ദ ഇവയ്ക്കും രണ്ടു കൂട്ടരും വധശിക്ഷ നൽകും. 

 കഴുത്തുവെട്ടി ശിക്ഷ നടപ്പാക്കുന്നു-
സൗദി അറേബ്യ 

ഇതെല്ലാം സൗദി അറേബ്യയുടെ യും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ യും ശിക്ഷാ വിധിപട്ടികയുടെ ചില ഉദാഹരണങ്ങളാണ്. ഇവരാകട്ടെ, സ്ത്രീത്വത്തിന് നേരെ എതിരെയും അവരുടെ മനുഷ്യാ വകാശങ്ങൾക്ക് എതിരെയും, സ്വവർഗ്ഗ ലൈംഗീക തയെ സ്വീകരിക്കുന്നവർക്കെതി രെയും, അതുപോലെ ആചാരങ്ങ ളിൽ ഭിന്നാഭിപ്രായമുള്ളവരെയും അവരുടെ ശിക്ഷാപട്ടികയിലെ കത്തി മുനയിൽ നിറുത്തുന്ന അറേബ്യൻ ഉപ ദീപുകളിലെ  അധികാരശക്തികൾ ആയി മാറി. 

ഈ വർഷം, 2016-ൽ തന്നെ, ഐ എസ് ഭീകരർ നടത്തിയതിലേറെ മനുഷ്യരുടെ തലയറുത്ത് കൊലപ്പെടുത്തിയത് സൗദിയാണെന്ന് ലോക മാദ്ധ്യമങ്ങൾ വീണ്ടും ചൂണ്ടിക്കാട്ടിയിരുന്നു. അവരുടെ റിപ്പോർട്ട് പ്രകാരം, കൌമാരപ്രായത്തിലുള്ള വരെപ്പോലും ക്രൂരമായി കൊന്നു കളഞ്ഞു. ശിരച്ഛേദം നടത്തുക, അതിനുശേഷം കുരിശിൽ തൂക്കുക. ഇതായിരുന്നു, സൗദി രാജകുടുംബത്തിനെ പരസ്യമായി   ഈയിടെ പ്രതിഷേധിച്ച മുഹമ്മദ്‌ ബക്കീർ അൽ-നിമ്ര് എന്ന 17 വയസുകാരന് ലഭിച്ച ശിക്ഷ. ആ പയ്യൻ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ ഇല്ലെയോ എന്നുറപ്പിച്ചു പറയാൻ പോലും ആർക്കും കഴിയുകയില്ലയെന്നു പ്രമുഖ ജർമൻ മാദ്ധ്യമമായ "സ്പീഗൽ" അഭിപ്രായ പ്പെടുന്നു. ലോകം, രാക്ഷസരൂപം പ്രാപിച്ചിരിക്കുന്ന ഐ എസ് ഭീകരർ ക്കെതിരെ പൊരുതി ജയിക്കുവാൻ ശ്രമിക്കുന്ന ഏതൊരു വിഷമ ശ്രമങ്ങളിലും ചർച്ചകളിലും സൗദി അറേബ്യ ഇരു കൈകളും കെട്ടി അവിടെ ഇരിക്കുന്നു എന്നാണു പൊതുവെ യൂറോപ്യൻ പൊതുസമൂഹം പറയുന്നത്.

 ഐ എസ് ഭീകരർ -സിറിയയിൽ 

ഐ എസ് ഭീകരരെ വീര്യം കൊടുത്ത് ചൂടുപിടിപ്പിക്കുന്ന ഒരു കൂട്ടം സ്വതന്ത്ര അനുഭാവികളുടെ എണ്ണം എന്തുമാത്രം വരുമെന്ന ഒരു അന്വേഷണം The Brookings Istitution കുറച്ചു നാൾമുമ്പ് നടത്തി. "ഇവരിൽ ഏറെയും പേർ ഇരിക്കുന്നത് സൌദിയിൽ ആണ്, എന്നാൽ അവരാകട്ടെ പരോക്ഷ മായി വളരെ അകലം പാലിക്കുക യും ചെയ്യുന്നു. അതേ സമയം എത്രത്തോളം പണം നൽകി സൗദി അറേബ്യക്കാർ ഐ എസ് അനുയായികൾക്ക് പൂർണ്ണ പിന്തുണ നൽകിയെന്ന വിഷയത്തിൽ ധാരാളം തർക്കങ്ങൾ ഉണ്ടാക്കാം. അവിതർക്കിതമായ കാര്യം, തലമൂടിയുള്ള കറുത്തവസ്ത്രധാരികളായ ഐ എസിന് ഒരേ പൂർവ്വ വംശീയ ബന്ധത്തിന്റെ ഏറ്റവും കൂടിയ ആദർശപരമായ സഹകരണം തുടക്കത്തിലേ ഉണ്ടായിട്ടുണ്ടെന്നാണ്‌. "വഹ്ഹാബിസ"ത്തിന്റെ ഉറച്ച അടിസ്ഥാനഘടകമാണ് ഭീകരന്മാരായ ജിഹാടിസ്റ്റുകൾ. ഇവിടെ ഒരു സാങ്കല്പ്പിക "ഖലിഫാത്ത്" ചുറ്റും ഉണ്ടായിരിക്കുന്നു, ഒരു 1400 വർഷങ്ങൾക്ക് മുമ്പുള്ള അതേ ശക്തിയിൽത്തന്നെ ഇന്നിലേയ്ക്കുള്ള തിരിച്ചുവരവു പോലെ.. അന്നത്തെതുപോലെ ഇന്നും അപ്രകാരം തന്നെ..  യാതൊരു മാറ്റങ്ങളും ഉണ്ടാകുവാൻ സൗദി ഭരണകൂടം ആഗ്രഹിക്കുന്നില്ല. സൗദി അറേബ്യയിലെ ഇസ്ലാം മത സമൂഹത്തിന്റെ കരുത്തുറ്റ സഹായമില്ലാതെ ഐ എസിന്റെ ഉത്ഭവവും വളർച്ചയും ചിന്തിക്കുവാൻ കൂടി കഴിയുകയില്ല." ഇപ്രകാരമാണ് ഭീകരത വളരുന്ന വിധത്തെപ്പറ്റി ദി ബ്രൂകിംഗ്സ് ഇൻസ്റ്റിട്യൂഷൻ അഭിപ്രായപ്പെടുന്നത്. 

   King of Saudi Arabia Salman bin Abdulaziz Al Saud, 
U. S. President Barack Obama

ഇങ്ങനെ ലോകം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച്, അതിനെ തിരെ എടുക്കേണ്ട പ്രതിരോധനട പടികളെക്കുറിച്ച് ഇന്ന് ധാരാളം പറയാൻ കാണും. ഒരു പക്ഷെ അതുകൊണ്ടു തന്നെ ചർച്ച ആരംഭിക്കണം. ഇതിൽ കൂടുതൽ അഭിപ്രായങ്ങളെ ചോദിച്ചു അന്വേഷിക്കെണ്ടതുമില്ല. വർണ്ണ വിവേചനവും സൌത്ത് ആഫ്രിക്കൻ ഭരണകൂടത്തിന്റെ എകാധിപത്യസ്വഭാവവും ലോകം ദർശിച്ചതു ഏറ്റവും വിഷമകരമായ ചരിത്ര സത്യങ്ങൾ ആയിരുന്നല്ലോ. അന്നത്തെ സൗത്താഫ്രിക്കൻ ഭരണകൂടത്തിന്റെ വ്യക്തമായ താല്പര്യങ്ങൾ എന്തായിരുന്നുവെന്ന് ലോകം കണ്ടറിഞ്ഞതാണ്. സ്വർണ്ണവും ഡയമണ്ട്കളും കൊണ്ട് അധികാരം പിടിച്ചു നിറുത്തുന്നതിൽ അധികാരികൾ അന്ന് വിജയിച്ചു. സൗദി അറേബ്യയ്ക്ക് സ്ഥിരം അവരുടെ എണ്ണയും അമേരിക്കയ്ക്ക് യുദ്ധവിമാനങ്ങൾ സ്ഥിരമായി താവളമടിക്കുവാനുള്ള അവകാശവും ഉള്ളതും ഒരേ ഒരു  നാണയത്തിന്റെ ഇരുവശങ്ങൾ പോലെ കാണിച്ചുതരുന്നു. ഒന്ന് കയ്യിൽ ഉള്ളത്കൊണ്ട് മറ്റൊന്ന് കൈവശമാക്കുന്നു. ഒരുവശത്ത്‌ സൂത്രശാലിത്വമുള്ള ആഫ്രിക്കൻ ഡിപ്ലോമസി, മറുവശത്ത്‌ കുറുമ്പ് കാട്ടുന്ന ലാഭകരമായ അവസരവാദ രാഷ്ട്രീയം!. അതായത് ഇരട്ടമുഖമുള്ള രാഷ്ട്രീയ വേദിയിൽ ജനാധിപത്യത്തിനു എവിടെ സ്ഥാനമുണ്ട്?

സൂക്ഷ്മ ദൃഷ്ടിയുള്ള രാഷ്ട്രീയമുണ്ട്, അതുപോലെ പരമ വിഢ്ഢിവേഷവും  കെട്ടുന്ന യഥാർത്ഥ രാഷ്ട്രീയവും ലോകരാജ്യങ്ങളിൽ ഉണ്ട്. ആദർശങ്ങളെ   കുഴിച്ചിടുന്നിടത്തു  നയതന്ത്രജ്ഞത അവസാനിക്കാത്ത പ്രായോഗിക ബുദ്ധി രാഷ്ട്രീയം കാണാം. ഇതിനു ജർമ്മൻ രാഷ്ട്രീയം തന്നെ ലോകത്തിനു ദൃഷ്ടാന്തം ദൃശ്യമാക്കിയതാണ്. ഇരുട്ടിൽ ജനകീയത കാണിക്കുന്നവരുടെ  രാഷ്ട്രീയം യാഥാർത്ഥമല്ല. ജർമനി ജനാധിപത്യതത്വം സ്വീകരിച്ചതുതന്നെ വളരെയധികം  താമസിച്ചാണല്ലോ. ജർമ്മൻ ജനതയുടെ ബഹുഭൂരിപക്ഷം പേരും ഇന്നുള്ള പാർലമെന്ററി ജനാധിപത്യത്തെ ആന്തരികമായി അംഗീകരിച്ചത് ഏതാണ്ട് അമ്പതുകളുടെ കാലഘട്ടത്തിലാണ്. ഇതേക്കുറിച്ച് ചരിത്രത്തിനു ധാരാളം പറയാൻ കാണും. 

വധശിക്ഷയ്ക്കെതിരെ ജനങ്ങളുടെ  പ്രതിഷേധം

"ഐ എസ്" ന് ഒരു അമ്മ ഉണ്ട്. അത് ഇറാക്ക് ആക്രമണം, എന്നാൽ അതിനു ഒരു അപ്പനും ഉണ്ട്: സൗദി അറേബ്യയുടെ മുഴുവൻ റിലീജിയസ് - ഇന്ഡ സ്ട്രീയൽ- സങ്കീർണ്ണ മാനസ്സിക ശക്തികേന്ദ്രം; എന്ന് ഒരു അൽജേറിയൻ എഴുത്തുകാരൻ കാമെൽ ദാവൂദ് യൂയോർക്ക് ടൈംസ്- ൽ എഴുതി. ഇതിന്റെ പൊരുൾ ആരും മനസ്സിലാക്കുന്നി ല്ലെങ്കിൽ കൂട്ടക്കൊലകൾ എവിടെയും എന്നും വിജയിച്ചുകൊണ്ടിരിക്കും. ഇതിനെതിരെയുള്ള യുദ്ധം പരാജയപ്പെടുകയും ചെയ്യും. പാരീസ് ആക്രമണം നടന്നു രണ്ടു ദിവസം കഴിഞ്ഞു G-20 രാഷ്ട്രങ്ങളുടെ പ്രതിനിധികൾ തുർക്കിയിലെ "ബെലക്ക്"(Belek) -ൽ  എല്ലാ ഭീകരാക്രമണങ്ങളും  പ്രതിരോധിക്കുവാൻ വേണ്ട തീരുമാനങ്ങളെ വിലയിരുത്തി ചർച്ച ചെയ്യുവാൻ സമ്മേളിച്ചു. അന്നുകൂടിയ ആ സമ്മേളനത്തിന്റ ഗ്രൂപ്പ് ഫോട്ടോയിൽ സൗദി അറേബ്യയുടെ രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസ്‌ ഉറക്കെച്ചിരിച്ചുകൊണ്ട്‌ മദ്ധ്യത്തിൽ നില്ക്കുന്ന രംഗം മാദ്ധ്യമങ്ങൾ ലോകത്തിനുവേണ്ടി പ്രദർശിപ്പിച്ചു. എന്താണ് പൊതുസമ്മതമായ അഭിപ്രായം ഉണ്ടായത്? "സൗദി അറേബ്യയ്ക്ക് ഇക്കഴിഞ്ഞ നാളുകൾ എന്നും സുവർണ്ണ കാലമായിരുന്നു", എന്നായിരുന്നു വെന്ന് പറയേണ്ടി വരുന്നു. 

 ലോകനേതാക്കൾ ചർച്ചയിൽ 

അതുപോലെ ഈ കഴിഞ്ഞ നാളുകളിൽ യൂ. എൻ. ഓ യുടെ മനുഷ്യാവകാശ കമ്മീഷനിലും സൗദി അറേബ്യയുടെ സാന്നിദ്ധ്യം ഉണ്ടായിരിക്കുന്നു. കഴിഞ്ഞ സെപ്റ്റംബർ മുതൽ സൌദിയുടെ യൂ. എൻ. അംബാസിഡർ ഫൈസൽ ബിൻ ഹസ്സാൻ ട്രാദ് ഒരു പ്രധാന സ്ഥാനത്തേയ്ക്ക് നിയോഗിക്കപ്പെ ട്ടിട്ടുമുണ്ട്. ലോകം ആകെമാനമുള്ള മനുഷ്യാവകാശ സ്ഥിതിവിശേഷ ങ്ങളെപ്പറ്റി  റിപ്പോർട്ടുകൾ നൽകുവാനുള്ള കമ്മീഷനിലെ സ്പെഷ്യൽ റിപ്പോർട്ടർ കൂടിയാണ് ഫൈസൽ ബിൻ ഹസ്സാൻ ട്രാദ്. ഒരു മനുഷ്യഭോജി ഒരു മനുഷ്യസംരക്ഷകൻ ! അതിലേറെ എന്ത് ആവശ്യപ്പെടാൻ ഉണ്ട്? ഇങ്ങനെയാണ് യൂറോപ്യൻ മാദ്ധ്യമങ്ങൾ സംശയ ദൃഷ്ടിയോടെ ഇതിനെ കാണുന്നത്.   

സിറിയൻ അഭയാർത്ഥികളുടെ പുനരധിവാസം സംബന്ധിച്ച് ചർച്ചകൾ ഏറെ നടത്തുന്ന യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ മുൻപിൽ ഇപ്പോൾ മറ്റ് തീരാ പ്രശ്നവിഷയം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.  അതിങ്ങനെയാണ്:  "ഞങ്ങൾ ഒരു മുസ്ലീം രാജ്യമാണ്. ഇതിനനുസരണമായി ഞങ്ങൾക്ക് മതപരമായ ഒരു "ഇസ്ലാമിക ഭരണഘടന"യാണ് വേണ്ടത്" എന്ന് ഈ കഴിഞ്ഞദിവസം (25.4.'16 നു തുർക്കികൾ ആവശ്യപ്പെട്ടു. തുർക്കി പാർലമെന്റു പ്രസിഡണ്ട്‌ ഇസ്മയിൽ കഹ്രമാൻ(Ismail Kahraman) ആണ് "ഇസ്ലാമിക ഭരണഘടനാ" ആവശ്യമുന്നയിച്ചത് എന്നത് ഏറെ വിചിത്രവുമാണ്. രാഷ്ട്രീയത്തിലും ഭരണത്തിലും കൂടുതലേറെ ഇസ്ലാമിക മതസ്വാധീനം ആവശ്യമാണ്, ഭാവിയിലെ തുർക്കി ഭരണഘടനയിൽ സെക്യൂലറിസത്തിനു യാതൊരു പങ്കും ഉണ്ടാകരുതെന്നുമാണ് നിർദ്ദേശിച്ചതും. തുർക്കി റിപ്പബ്ലിക്കിന്റെ രാഷ്ട്രപിതാവായിരുന്ന മുസ്തഫ കെമാൽ അത്താ തുർക്ക് സെക്യൂലറിസം ഭരണഘടനയുടെ പരമോന്നത തത്വമായി തുടക്കത്തിലെ അംഗീകരിച്ചതാണ്; മതവും രാഷ്ട്രീയവും വേറിട്ടു നിൽക്കുന്ന പൊതുതത്വം. ഭരണകക്ഷി പാർട്ടിയായ AKP യുടെ നേതാക്കളും ഒരു ഭരണഘടനാമാറ്റം എന്ന ആവശ്യം മുന്നോട്ടു വച്ചുകഴിഞ്ഞു. പ്രസിഡന്റ്‌ എർദൊഗാൻ 2001-ആഗസ്റ്റ്‌ 14-നു രൂപംനല്കിയ AKP, justice and Development Party, ( Adalet ve Kalkima Partisi) ഒരു സോഷ്യൽ കോൺസർവേറ്റീവ് പാർട്ടിയാണ്. 

 President Recep Tayyip Erdoğan
during a meeting, with the
presidential seal and Turkish flag

തുർക്കി റിപ്പബ്ലിക്ക് പ്രസിഡണ്ട്‌ റെസെപ് തയ്യിപ് എർദോവാൻ പോലും ഏറെക്കാല മായി നിലവിലുള്ള ഭരണഘടന മാറ്റി മറ്റൊരു യാഥാസ്ഥിതിക ഇസ്ലാമിക്ഭരണഘടനയ്ക്ക് പ്ലാനിട്ടിരിക്കുകയുമായിരുന്നു. അതാകട്ടെ, പ്രസിഡണ്ടിനു കൂടുതൽ അധികാരാവകാശ ങ്ങൾ നല്കുന്ന ഒരു പ്രസീടിയൽ സമ്പ്രദായം ഉള്ള ഭരണഘടനയാണ് എർദൊവാൻ ഉദ്ദേശിച്ചത്. നിലവിൽ സെക്യൂലറിസം അടിസ്ഥാനമിട്ടിട്ടുള്ള തുർക്കിയുടെ ഭരണ ഘടനയ്ക്ക് മാറ്റം വരുത്താൻ ഒരിക്കലും ഇഷ്ടമില്ലാത്ത പ്രതിപക്ഷത്തിന് (CHP) തല്ക്കാല ആശ്വാസം ഉള്ളത്, ഇപ്പോൾ ഭരണകക്ഷിയ്ക്ക് തുർക്കിയിൽ  മതിയായ മഹാ ഭൂരിപക്ഷം ഇല്ലെന്നുള്ളത് മാത്രമാണ്. ഒരു ഭരണഘടനാമാറ്റത്തിനുവേണ്ടിയ   ആവശ്യമുള്ള ഭൂരിപക്ഷം ഭരണ കക്ഷിക്ക്(AKP) ഇപ്പോൾ ഇല്ല. രണ്ടാം പ്രശ്നം-അതാണ്‌: പ്രസിഡന്റിനു കൂടുതൽ അധികാരം വരുത്തി തുർക്കിയെ ഒരു ഏകാധിപത്യ ഭരണത്തിലേയ്ക്ക് ചായിച്ചു കൊണ്ട് വരുന്നതായി യൂറോപ്പിന് മനസ്സിലാകുന്നുണ്ട്. ഫലമോ? അങ്ങനെയായാൽ തുർക്കിയുടെ പ്രസിഡണ്ട്‌ ആഗ്രഹിക്കുന്നപോലെ യൂറോപ്യൻ യൂണിയൻ അംഗരാജ്യമാകുവാനുള്ള തന്റെ ദിവാസ്വപ്നം പൊലിയുവാനും സാദ്ധ്യതയുണ്ട്? ഇപ്പോൾത്തന്നെ അഭയാർത്ഥിപ്രശ്നം സങ്കീർണ്ണമാണ്. തുർക്കിയിലൂടെ യൂറോപ്പിലേയ്ക്ക്‌ കടക്കുന്ന വലിയ അഭയാർത്ഥി പ്രവാഹം നിയന്ത്രിക്കണമെങ്കിൽ തുർക്കിയുടെ സമ്മതവും സഹകരണവും ഉണ്ടായിരിക്കണം. അപ്പോൾ തുർക്കികൾ ഇപ്പോൾ ആവശ്യപ്പെടുന്ന ഫ്രീ യൂറോപ്യൻയൂണിയൻ വിസായുടെ കാര്യത്തിൽ പിടിച്ചപിടിയെതന്നെ അവർ നേടുമെന്ന നിലയുണ്ട്‌. ഒസ്ത്രിയ അവരുടെ അതിർത്തികൾ ആരും അകത്തു കടക്കാത്തപോലെ പൂർണ്ണമായും മുള്ള് വേലികെട്ടി തടഞ്ഞുകഴിഞ്ഞു. അതോടൊപ്പം ജർമ്മനിയിൽ ശക്തമായി ക്കൊണ്ടിരിക്കുന്ന AFD പാർട്ടിയുടെ ഇസ്ലാമിക വിരുദ്ധതയും പ്രശ്നത്തിൽ ഏറെ എരിവ് ചേർക്കും. 

  മതം രാഷ്ട്രീയത്തിൽ  ഉപകരണമാക്കപ്പെട്ടു.

ഒരുവശത്തുനോക്കിയാൽ അറബിലോകം കത്തിയെരിയുന്നു. അവിടെയ്ക്ക് എന്നേയ്ക്കുമുള്ള സമാധാനം കണ്ടുവരാനുള്ള ശ്രമം മറുവശത്ത്‌ നടക്കുന്നു. അപ്പോൾ സ്ഥാപിതതാല്പര്യം തലപൊക്കിയത് ലോകരാഷ്ട്രങ്ങൾക്ക് തല വേദന സൃഷ്ടിച്ചു. 

Mr. Jan Böhmermann, 

German Televisin Satirist

 

തുർക്കിയിലെ സോഷ്യലിസ്റ്റ് (CHP) പാർട്ടിയുടെ പ്രതിപക്ഷനേതാവു കെമാൽ കിലിച്ച്ടാരോഗ്ല് (Kemal Kilicdaroglu), പ്രസിഡണ്ട്‌ എർദൊവ ന്റെയും തുർക്കി പാർലമെന്റു പ്രസിഡണ്ടിന്റെയും ഭരണഘടന മാറ്റ പ്ലാനുകളെ ഏറെ ശക്തിയായി എതിർത്തിരിക്കുകയാണ്. അത്താ തുർക്ക് നടപ്പിൽ വരുത്തിയതായ  സെക്യൂലർ ഭരണഘടനതന്നെ മതി  മറിച്ചൊന്നു സംഭവിക്കുകയുമില്ലെ ന്ന് വ്യക്തമായി അദ്ദേഹം മുന്നറി യിപ്പും നൽകി.മതേതരരാഷ്ട്രത്തി  ൽ ഏവർക്കും ഏതു വിശ്വാസങ്ങ ളും ഉൾക്കൊള്ളുന്ന സമൂഹത്തിനേ ഇടമുള്ളൂ. ഇക്കഴിഞ്ഞ ദിവസം യൂറോപ്യ ൻ യൂണിയൻ മനുഷ്യാവകാശ കോടതി തുർക്കിയിൽ നടന്നുകൊണ്ടിരിക്കു ന്ന കടുത്ത ഇതര മതവിവേചനത്തെ മൂർച്ചയേറിയ ഭാഷയിൽ താക്കീത് ചെയ്തു. മനുഷ്യാവകാശങ്ങൾ  പരോക്ഷമായി നിഷേധിക്കപ്പെടുന്നുണ്ടെന്നു കോടതി നിരീക്ഷിച്ചു. ഒരു താഴ്ന്ന വംശജന്റെ പരാതിയുടെ പേരിലുണ്ടായ വിധിയിലാണ് ഇപ്രകാരം തുർക്കിയിലെ മനുഷ്യാവകാശനിഷേധങ്ങളെപ്പറ്റി രൂക്ഷമായി വിമർശിച്ചത്.  

കഴിഞ്ഞ വർഷം തുർക്കിയുടെ ഭരണക്രമത്തിൽ ഇസ്ലാംമതത്തിന്റെ അടുത്ത ഇടപെടലിലിനു രാഷ്ട്രീയവുമായി ഏറെക്കൂടുതൽ അടുപ്പമുണ്ടാക്കുന്ന നിരവധി നിയമങ്ങൾ പാസാക്കി. അതിലൊന്നായിരുന്നു പെൺകുട്ടികൾ സ്കൂളിലും വെളിയിലും തലമുണ്ട്‌ ധരിക്കണമെന്നില്ല എന്ന നിയമം റദ്ദാക്കിയത്. തുർക്കി പ്രസിഡന്റ്‌ എർദോഗന്റെ രാഷ്ട്രീയനയ പെരുമാറ്റത്തിൽ ഏറെയും വിമർശനം ഈയിടെ മാദ്ധ്യമങ്ങളിലും രാഷ്ട്രീയ തല ങ്ങളിലും ഉണ്ടായിരിക്കുന്നു. പ്രസിഡന്റ്‌ എർദോഗൻ തുർക്കിയിൽ തികച്ചും മാദ്ധ്യമസ്വാതന്ത്ര്യം നിയന്ത്രിച്ചിരിക്കുകയാണ്. ഈയിടെ ജേർണ്ണലിസ്റ്റുകളുടെ നേർക്ക്‌ പോലും നിയമ നടപടികൾ എടുത്തു. അതിൽ ഒരു ജമ്മൻ ടെലിവിഷൻ ജേർണ്ണലിസ്റ്റ് Jan Böhmermann കോടതിനടപടിയെ നേരിടുന്നു. ഇതിൽ വ്യാപക പ്രതിഷേധം രാഷ്ട്രീയ-മാദ്ധ്യമ വേദിയിൽ ഉണ്ടായി. എല്ലാംകൊണ്ടും തുർക്കിയുടെ എകാധിപത്യസ്വരം കടുത്ത മനുഷ്യാവകാശ ലംഘനം വരെ എത്തിയിരിക്കുന്നു.  

 Protest of Amnesty International

പശ്ചിമേഷ്യൻ രാജ്യങ്ങളിലെ എന്നു മുള്ള താറുമാറായ അവസാനിക്കാ ത്ത സാമൂഹ്യ ദുരവസ്ഥകൾക്കും യുദ്ധങ്ങൾക്കും തുടർ ഭീകരാക്രമ ണങ്ങൾക്കും പ്രധാന അടിസ്ഥാന കാരണം അവരുടെ രാഷ്ട്രീയത്തി ൽ ഇസ്ലാം മതത്തിന്റെ അനാവശ്യ വും അനവസരത്തിലുമുള്ളതുമായ ഇടപെടൽ ആണെന്നു തന്നെ അന്ന് വ്യക്തമായി. ഇസ്ലാമിക് സ്റ്റേറ്റ്  ഭീക രർ ഉയർത്തുന്ന ഭീഷണികളൊക്കെ എങ്ങനെ നേരിടുമെന്ന ചോദ്യത്തി ന് എളുപ്പത്തിൽ ഒരു മറുപടി സാദ്ധ്യമല്ല. കാരണം, പാശ്ചാത്യ രാഷ്ട്രീയത്തി ന്റെ ഇടപെടലുകളും, അമേരിക്കയുടെ സൈനീക ഇടപെടലുകളും ഇറാക്ക്, ലിബിയ, സിറിയ തുടങ്ങിയ രാജ്യങ്ങളുടെ മണ്ണിൽ അഗ്നിവിതച്ചു കഴിഞ്ഞു. മതം രാഷ്ട്രീയത്തിൽ ഉപകരണമാക്കപ്പെട്ടതിന്റെ ദുരന്ത ഫലമാണ് ഇപ്പോ ഴുള്ള മദ്ധ്യപൂർവ്വരാജ്യങ്ങളിൽ  അസ്വസ്ഥതയും യുദ്ധങ്ങളും നടന്നുകൊണ്ടി രിക്കുന്ന  മനുഷ്യക്കുരുതികളും. ഒറ്റവാക്കിൽ പറഞ്ഞാൽ, പ്രശ്നരാജ്യമായ സിറിയയും റഷ്യയും ചൈനയും പണ്ടുമുതലേ ഉറ്റ സുഹൃത്തുക്കളാണ്, അമേ രിക്കയും അവരുടെ ബന്ധപ്പെട്ടവരും സൗദി അറേബ്യയും മറുവശത്തും ഒരേ രാഷ്ട്രീയ താല്പ്പര്യമുള്ളവരും ആണല്ലോ. സിറിയയും ആസാദിന്റെ ശക്തി യും  അപ്രത്യക്ഷമായിത്തീരണം. ഇതിനാൽ സൌദിയുടെ തീക്ഷ്ണമായ ഈ വിധ  ആഗ്രഹത്തിനു ഇങ്ങനെയുള്ള രാഷ്ട്രീയ സഹവർത്തിത്വം തന്നെ ലോകത്തിനു ഭീക്ഷണിയാണ്. ഐ എസ് ന്റെ ഭീഷണി തുടർന്നാൽ അമേരി ക്ക ഗൾഫ് പ്രദേശങ്ങളിൽ അനുവർത്തിച്ച നയങ്ങൾക്ക് എതിരെ കനത്ത തിരിച്ചടിപോലും പ്രതീക്ഷിക്കാം. ഇത്തരം ലോകരാഷ്ട്രീയ സാഹചര്യത്തി ൽ  യൂ. എൻ. ഒയുടെയോ വ്യക്തി നയതന്ത്രജ്ഞതയുടേയോ താത്പര്യത്തിനു മുമ്പിൽ വേറിട്ട ആദർശ നയതന്ത്രവഴികൾ അന്വേഷിക്കുന്ന ലോകരാജ്യങ്ങ ൾ അക്ഷരാർത്ഥം പരാജയപ്പെടുകയാണ്.

ഒരുവശത്ത്‌ വ്യക്തമായ വിഭിന്ന അഭിപ്രായങ്ങൾ ധാരാളം പേർക്കും കാണും. ഈ വിധം നോക്കുമ്പോൾ ജർമനിയുടെ അന്തരിച്ച മുൻ ചാൻസലർ ഹെൽമുട്ട് ഷ്മിത്ത് ഇങ്ങനെയുള്ള ദീർഘവും വിഷമകരമായ  സാഹചര്യങ്ങൾ രാഷ്ട്രം നേരിടുമ്പോൾ എങ്ങനെ തീരുമാനങ്ങൾ ഉണ്ടാകുമെന്ന് വിചിന്തനം ചെയ്തു. അദ്ദേഹം തന്റെ ഓർമ്മക്കുറിപ്പിൽ ഇങ്ങനെ എഴുതി:

( " I want to report in the following some examples from my political experience from those the field Spanunngs becomes evident in which a politician is who has to decide a political or juridical or moral Konflictfall. In such extreme situations neither the look helps him in the basic law nor his religion, neither any philosophy nor the appeal on that would become of the person.  " Helmut Schmitt.)

----------------------------------------------------------------------------------------------------------------------------------------


ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

  

Samstag, 30. April 2016

ധ്രുവദീപ്തി // Culture // Kawitha- ഒരു നീണ്ട നാവും ഉറുമിയും : നന്ദിനി വർഗീസ്‌-


കവിത-

  ഒരു നീണ്ട നാവും ഉറുമിയും 

  

 നന്ദിനി വർഗീസ്‌-  

 

നന്മ ഓതാനൊരു നാവു മാത്രം
തിന്മ വിളമ്പാനും നാവു മാത്രം
നാവിന്‍ വിഷത്തില്‍ അപമാനവും
നാവിന്‍ കരുത്തില്‍ അഹങ്കാരവും

അന്ധത മന്ദത ബുദ്ധിവൈകല്യങ്ങള്
നാവിന്‍ വിഷത്തിന്റ്റെ ബാക്കിപത്രങ്ങളും
നാവു നന്നായാലോ നാട് നന്നായിടും
നാവു മുഷിഞ്ഞാലോ നാട് മുടിഞ്ഞിടും

പഴി കേട്ടു തഴമ്പിച്ച
നാവിനൊരു ചോദ്യം ...
" എന്തിനെന്നെ മുച്ചൂടു മുടിക്കുന്നു ..
ആളനക്കങ്ങള്‍ ശമിച്ച തലകളെ ..
ആദ്യം പഴിക്കൂ എന്നെ തഴഞ്ഞിടൂ .."

ഒരു നീണ്ട നാവിനു
ദഹിച്ചില്ല ആ ചോദ്യം ..
ഉറുമിയായ് മാറി ..
അരിഞ്ഞു ചോദ്യങ്ങളെ ...

നിണത്തിന്‍ കരുത്തില്‍
തുരുമ്പിന്‍ പ്രമാണിത്വം ...
ഉറുമി അറിഞ്ഞില്ല ..
                                                                                    മരിച്ച തന്‍ മൂര്‍ച്ചയെ 
                                                                         -----------------------------------------------


Sonntag, 24. April 2016

ധ്രുവദീപ്തി // Christianity // വി. അൽഫോൻസാമ്മയും വി. കൊച്ചുത്രേസ്യയും - നാഥനൊപ്പം നടന്നവർ // Fr. Dr. Dr. Joseph Pandiappallil


Faith and Prayer -


വി. അൽഫോൻസാമ്മയും വി. കൊച്ചുത്രേസ്യയും- 
നാഥനൊപ്പം നടന്നവർ //

Fr. Dr. Dr. Joseph Pandiappallil


Fr. Dr. Dr. Joseph Pandiappallil
വിശുദ്ധാത്മാക്കളൊക്കെ യേശുവിനെ അനുകരി ച്ചവരും യേശുവിനെപ്പോലെ ആയിത്തീർന്നവരുമാ ണ്. അതേസമയം അവർ സാധാരണ മനുഷ്യരായിരു ന്നുതാനും . യേശുവിനെ അനുകരിക്കാൻ പരിശ്രമി ക്കുന്ന നമുക്ക് വിശുദ്ധർ നല്ല മാതൃകകളാണ്. അതു കൊണ്ടാണ് വിശുദ്ധരെ നമ്മൾ വണങ്ങുന്നത്. വിശു ദ്ധരെ അനുകരിക്കുന്നവർ യേശുവിലേയ്ക്ക് വളരു ന്നവരും യേശുവിനെപ്പോലെ ആയിത്തീരുന്നവരുമാ ണ്. വിശുദ്ധർ എങ്ങനെ പ്രാർത്ഥിച്ചിരുന്നുവെന്നും എപ്പോൾ എന്തിനുവേണ്ടി പ്രാർത്ഥിച്ചിരുന്നു എന്നെ ല്ലാം അറിയുന്നത് നമ്മുടെ പ്രാർത്ഥനാ ശൈലിയും മനോഭാവവും പരിശോധി ക്കുവാൻ സഹായിക്കും. നമുക്കിവിടെ പരിചിതരായ രണ്ടു വിശുദ്ധരുടെ മാതൃ കകൾ നമുക്ക് പരിശോധിക്കാം.

അൽഫോൻസാമ്മയുടെ പ്രാർത്ഥനാചൈതന്യവും പ്രാർത്ഥനാനുഭവവും.

ചെറുപ്പം മുതലേ പ്രാർത്ഥിക്കുന്നതിൽ തൽപരയായിരുന്നു, അൽഫോൻസാമ്മ. അവൾ കൂടെക്കൂടെ പള്ളിയിൽ പോകുമായിരുന്നു. കുട്ടിയായിരുന്ന അവൾ അവസരം കിട്ടുമ്പോഴൊക്കെ വി. കുർബാന കൈക്കൊള്ളുമായിരുന്നു. ജപ മാല ഭക്തി, മാസാദ്യ വെള്ളിയാഴ്ച്ചാചരണം, ശനിയാഴ്ച നോമ്പാചരണം തുടങ്ങി യ ഭക്താനുഷ്ടാനങ്ങൾ അൽഫോൻസാമ്മ കൃത്യമായി ആചരിച്ചിരുന്നു. എന്നും സന്ധ്യാ പ്രാർത്ഥന നടത്തുന്നതിലും, അങ്ങനെ ദൈവസാന്നിദ്ധ്യാനുഭവത്തിൽ നിറയുന്നതിനും അൽഫോൻസാമ്മ പരിശ്രമിച്ചിരുന്നു. അങ്ങനെ തിരുസഭ നിർ ദ്ദേശിക്കുന്ന രീതിയിലുള്ള പ്രാർത്ഥനയും ഭക്ത്യാഭ്യാസങ്ങളും പാലിച്ചു. യഹൂദ ആചാരങ്ങളും പഴയ നിയമസംഹിതയും അനുസരിച്ച് ഈശോ പ്രാർത്ഥിക്കുക യും തപസ്സനുഷ്ഠകൾ ചെയ്തതുപോലെയും ദൈവവചന ത്തിന്റെ പ്രചോദനങ്ങ ൾക്ക് അനുസൃതമായി  അൽഫോൻസാമ്മ  പ്രാർത്ഥി ക്കുകയും ഭക്തകൃത്യ ങ്ങൾ അനുഷ്ഠിക്കുകയും ചെയ്തിരുന്നു.

ജീവിതം പ്രാർത്ഥനയായിരുന്നു.

 St. Alphonsamma, and her Father-Cherian Auseph
and Mother- Mary Muttatthupadathu. Kudamaloor
Kerala.
Born on 19. 08. 1910- died on 28. 07. 1946
Canonized on 12. 10. 2008 by Pope benedict XVI
 ജീവിതത്തിന്റെ നിർണ്ണായക മുഹൂ ർത്തങ്ങളിൽ ദൈവത്തെ തേടുക യും ദൈവ പരിപാലനയിൽ അഭയം പ്രാപിക്കുകയും ചെയ്യുന്ന ഒരു വ്യ ക്തിയായാണ് അൽഫോൻസാമ്മ യെ നാം കാണുന്നത്. വിവാഹത്തി നു നിർബന്ധിക്കപ്പെടുമ്പോൾ പേര മ്മയുടെ മനസ്സ് മാറുവാൻ അവൾ തീവ്രമായി പ്രാർത്ഥിച്ചു. മഠത്തിൽ നിന്നു അധികാരികൾ പറഞ്ഞു വിടുവാൻ തീരുമാനിച്ചപ്പോഴും സഹോദരങ്ങൾ തെറ്റിദ്ധരിച്ചപ്പോഴും കടുത്ത രോഗത്താൽ വലഞ്ഞപ്പോ ഴും ദൈവത്തിനു സ്വയം സമർപ്പിച്ച അൽഫോൻസാമ്മയെയാണ് നമുക്ക് കാണാൻ കഴിയുക. പ്രാർത്ഥിക്കുക യെന്നു പറഞ്ഞാൽ സ്നേഹിക്കുക എന്നായിരുന്നു അൽഫോൻസാമ്മ യുടെ നിലപാട്. യേശുവിനോടുള്ള വേർപെടുത്താനാവാത്ത വ്യക്തിപ രമായ ബന്ധമായിരുന്നു അത്. യേശു വിന്റെ സാന്നിദ്ധ്യം അനുഭവിച്ച അൽഫോൻസാമ്മയ്ക്ക് ജീവിതം തന്നെ ഒരു പ്രാർത്ഥനയായിരുന്നു. ദൈനംദിന ജീവിതത്തിലെ നിർണ്ണായക മുഹൂർത്തങ്ങളിൽ ദൈവഹിതമന്വേഷിച്ചറിഞ്ഞ പ്രാർത്ഥനയുടെ ദൈവാനുഭ വം അൽഫോൻസാമ്മയുടെ ഹൃസ്വജീവിതത്തിൽ ഉണ്ടായിരുന്നു.

യേശുവുമായുള്ള വ്യക്തിപരമായ ബന്ധം അൽഫോൻസാമ്മയ്ക്ക് വളരെ ആഴമേറിയതായിരുന്നു. വളരെ വലിയ സ്വാതന്ത്ര്യവും യേശുവിനോട് അൽ ഫോൻസാമ്മയ്ക്ക് തോന്നി. ഈ സ്വാതന്ത്ര്യം പ്രാർത്ഥനയിൽ പ്രതിഫലിച്ചു. തനൂലം പ്രാർത്ഥന സ്വാതന്ത്ര്യബോധത്തോടെയുള്ള ഒരു സ്നേഹസംഭാഷണം ആയി മാറി. ഒരിക്കൽ അൽഫോൻസാമ്മ പ്രാർത്ഥിച്ചു. "ഞാൻ ചോദിക്കുന്ന കാര്യങ്ങൾ നിനക്ക് ചെയ്തുതന്നാലെന്താ? നീ ചോദിക്കുന്ന ഏതെങ്കിലും കാര്യ ങ്ങൾ ഞാൻ നിനക്ക് ചെയ്തു തരാതിരുന്നിട്ടുണ്ടോ? നിന്നോടുള്ള സ്നേഹത്തെപ്ര തിയല്ലേ എന്നെ വേദനിപ്പിച്ച സഹോദരിയോട്‌ സ്നേഹ പൂർവ്വം ക്ഷമിച്ചതും എനിക്ക് വിശപ്പില്ലായെന്നു പറഞ്ഞു ഒരുനേരം നിന്നതും. എങ്കിൽ പിന്നെ എനി ക്കിത് ചെയ്തുതന്നാലെന്താ, നീയെനിക്ക് ഇത് ചെയ്തു തരണം".

 ഈശോയ്ക്ക് പ്രാർത്ഥിക്കുകയെന്നത് ദൈവഹിതത്തോടുള്ള സ്വയാർപ്പണമാ യിരുന്നല്ലോ. ആ അർപ്പണം സഹനത്തിലാണ് പ്രതിഫലിച്ചത്. സഹനം കുരിശു മരണം ആയിരുന്നു. യേശു തന്റെ കുരിശു മരണവും സഹനവും പ്രാർത്ഥന യാക്കി മാറ്റി. സഹനത്തിലൂടെ കുരിശുമരണാനുഭവത്തിൽ നിറഞ്ഞ് യേശു വിനെപ്പോലെയർപ്പിച്ചു പ്രാർത്ഥിക്കുവാൻ അൽഫോൻസാമ്മയ്ക്ക് കഴിഞ്ഞു. തന്മൂലം വേദനയുടെ നടുവിൽ അൽഫോൻസാമ്മ പ്രാർത്ഥിച്ചു. "ഞാൻ കുരി ശിലാണ് കിടക്കുന്നത്, കുരിശിൽ കിടന്ന യേശുവിന് കയ്യും കാലും അനക്കു വാൻ കഴിഞ്ഞിരുന്നില്ലല്ലോ. എനിക്കാണെങ്കിൽ എന്റെ ചുറ്റും സഹോദരി കൾ".
 Holy Mass on 13. 10. 2008, 
St.John's Lateran Basilica, 
-Canonization-12. 10. 2008 -Rome
ഒരിക്കൽ ചങ്ങനാശ്ശേരി മെത്രാനായിരു ന്ന മാർ ജയിംസ് കാളാശ്ശേരി  തിരു മേനി (1927-1949) അൽഫോൻസാമ്മയോട് ചോ ദിച്ചു, "വേദനകൊണ്ട് ഉറക്കം വരാത്ത രാത്രികളിൽ നീ എന്ത് ചെയ്യുകയാണ്?". അൽഫോൻസാമ്മ ഇങ്ങനെ മറുപടി പറഞ്ഞു: "ഞാൻ സ്നേഹിക്കുകയാണ്". പ്രാർത്ഥനയെ സ്നേഹമായും നിത്യസമ ർപ്പണമായും മനസ്സിലാക്കിയ അൽഫോ ൻസാമ്മയ്ക്ക് ഈശോയോടുള്ള വ്യക്തി പരവും ആഴമാർന്നതുമായ ബന്ധമായി രുന്നു തന്റെ ജീവിതത്തിന്റെ ശക്തി. അൽഫോൻസാമ്മയുടെ പ്രാർത്ഥനയി ൽ ഇത് വ്യക്തമാണ്. അൽഫോൻസാമ്മ പ്രാർത്ഥിച്ചു.

"ഓ ഈശോനാഥാ, അവിടുത്തെ തിരുവിലാവിലെ മുറിവിൽ എന്നെ മറ യ്ക്കണമേ, സ്നേഹിക്കപ്പെടുവാനും വിലമതിക്കപ്പെടുവാനുമുള്ള എന്റെ ആശയിൽനിന്നും വിമുക്തമാക്കേണമേ. കീർത്തിയും ബഹുമാനവും സമ്പാദി ക്കുന്നതിനുള്ള ദുഷിച്ച ഉദ്യമത്തിൽനിന്നും എന്നെ രക്ഷിക്കണമേ. ഒരോ പരമാ ണുവും അങ്ങേ സ്നേഹാഗ്നി ജ്വാലയിലെ ഒരു പൊരിയും ആകുന്നതുവരെ എന്നെ എളിമപ്പെടുത്തേണമേ. സൃഷ്ടികളേയും മാത്രമല്ല എന്നെത്തന്നെയും മറന്നുകളയുന്നതി നുള്ള അനുഗ്രഹം എനിക്ക് തരണമേ. പറഞ്ഞറിയിക്കാൻ വയ്യാത്ത മാധുര്യവാനായ എന്റെ ഈശോയെ ലൗകിക ആശ്വാസങ്ങളെല്ലാം എനിക്ക് കയ്പ്പായി പകർത്തെണമേ. നീതിസൂര്യനായ എന്റെ ഈശോയെ, നിന്റെ ദിവ്യ സ്നേഹാഗ്നിക്കതിരിനാൽ എന്റെ ബോധത്തെ തെളിയിച്ച്, ബുദ്ധിയെ പ്രകാശിപ്പിച്ച്, ഹൃദയത്തെ ശുദ്ധീകരിച്ച് നിന്റെ നേരെയുള്ള സ്നേഹത്താൽ എരിയിച്ച്‌ എന്നെ നിന്നോട് ഒന്നിപ്പിക്കേണമേ".

വി. കൊച്ചുത്രേസ്യയുടെ പ്രാർത്ഥനാനുഭവം.

  Little Therese-
Born 02. 01. 1873-Alencon, France
Died 30. 09. 1897- Lisieux)
 യേശുവിന്റെ ജീവിതത്തിന്റെ അവസാനരംഗമാ യിരുന്നല്ലൊ യേശുവിന്റെ പ്രാർത്ഥനാനുഭവത്തി ന്റെ തികവ്. എല്ലാം പിതാവിനു സമർപ്പിച്ച യേശു സമർപ്പണത്തിലൂടെ ഏറ്റം ആഴമായും ആത്മാർ ത്ഥമായും പ്രാർത്ഥിച്ചു. വി. കൊച്ചുത്രേസ്യയുടെ ജീവിതത്തിന്റെയും പ്രാർത്ഥനയുടെയും പരിപൂ ർത്തി കണ്ടെത്താനാവുന്നതും വിശുദ്ധയുടെ മര ണനേരത്താണ്. വിശുദ്ധ ഇപ്രകാരം പ്രാർത്ഥിച്ചു. "നല്ല ദൈവം എന്നെ കൈവിടാൻ പോകുന്നില്ല. തീർച്ച ".യേശുവിന്റെ പ്രാർ ത്ഥനയുടെ മറ്റൊരു ആവിഷ്ക്കാരമാണിത്. യേശു പ്രാർത്ഥിച്ചു: "എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊ ണ്ട്  നീയെന്നെ ഉപേക്ഷിച്ചു?" ദൈവത്തിലുള്ള വി ശ്വാസവും ആശ്രയവുമാണ് ഇവിടെ പ്രതിഫലിക്കു ന്നത്.

കൊച്ചുത്രേസ്യ മരണനേരത്തു വീണ്ടും പ്രാർത്ഥിച്ചു. "അവിടുന്നെന്നെ ഒരിക്ക ലും ഉപേക്ഷിച്ചിട്ടില്ല, അതെ എന്റെ ദൈവമേ, അങ്ങ് തിരുമനസ്സാകുന്നതെല്ലാം, എങ്കിലും എന്റെ ദൈവമേ, എന്റെ മേൽ കൃപയുണ്ടാകണമേ". വി. കൊച്ചു ത്രേസ്യ ഇവിടെ പ്രാർത്ഥിക്കുകയാണ്, ദൈവത്തിന് മനസ്സാകുന്നതെല്ലാം നിറ വേറട്ടെയെന്ന്. പക്ഷെ മരണവേദന കഠിനമാണ്. മാനുഷികമായി സഹിക്കു വാൻ ബുദ്ധിമുട്ട് തോന്നുന്നുണ്ട്. "എങ്കിലും എന്റെ മേൽ ദയ ഉണ്ടാകണേ എന്ന പ്രാർത്ഥനയിൽ താനനുഭവിക്കുന്ന ക്ലേശത്തിന്റെ നേരിയ പ്രകാശനവും നമുക്ക് കാണാൻ കഴിയും.

പ്രാർത്ഥനയുടെ സാദൃശ്യം

 Louis martin( 1823-29.07.1894), and  
Zelie Guerin(1831- 28.08.1877), 
Parents of St. Little Therese
വിശുദ്ധ കൊച്ചുത്രേസ്യയുടെ ഈ പ്രാർത്ഥനയ്ക്ക് സദൃശ്യ മായ ഈശോയുടെ പ്രാർത്ഥ നയാണ് "പിതാവേ, കഴിയുമെ ങ്കിൽ ഈ കാസ എന്നിൽ നിന്നും കടന്നു പോകട്ടെ! എങ്കിലും എന്റെയിഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നിറവേറട്ടെ" എന്ന യാചനയിൽ നിഴലിക്കു ന്നത്. മാനുഷികമായ രീതി യിൽ സഹിക്കുവാൻ ബുദ്ധി മുട്ട് തോന്നിയ അവസരത്തിൽ സഹനം മാറിക്കിട്ടുവാൻ യേശു ആഗ്രഹിച്ചു. അതേ സമയം പിതാവിന്റെ ഹിതത്തിനു മുമ്പിൽ തന്നെത്തന്നെ സമർപ്പി ക്കുവാനും യേശു തീരുമാനിച്ചു.

 ചുരുക്കത്തിൽ എല്ലാ അർത്ഥത്തിലും വി. കൊച്ചുത്രേസ്യ യേശുവിനെപ്പോലെ ആയിത്തീർന്നു. തന്റെ മരണനേരത്തെ യേശുവിന്റെ മരണനേരംപോലെ വിശുദ്ധമാക്കിത്തീർക്കുവാൻ വി. കൊച്ചുത്രേസ്യയ്ക്ക്‌ കഴിഞ്ഞു. യേശു ഉരുവിട്ട പ്രാർത്ഥനപോലെതന്നെ വി. കൊച്ചുത്രേസ്യയും മരണനേരത്തു പ്രാർത്ഥിച്ചു. "എന്റെ ദൈവമേ, എന്റെ ദൈവമേ, അങ്ങ് എത്രയോ നല്ലവൻ, സ്നേഹത്തിന് ആത്മസമർപ്പണം ചെയ്തതിനെക്കുറിച്ച് ഞാൻ ഖേദിക്കുന്നില്ല". അവസാനമായി വി. കൊച്ചുത്രേസ്യ പറഞ്ഞു:" എന്റെ ദൈവമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു". യേശുവിന്റെ അവസാനവാക്കുകൾക്കു സമമാണ് വി. കൊച്ചുത്രേസ്യയുടെ അവസാന വാക്കുകളും.

 സ്നേഹിക്കുകയെന്നു പറഞ്ഞാൽ സമർപ്പിക്കുകയെന്നാണർത്ഥം. യേശു അവസാനമായി പറഞ്ഞു "പിതാവേ, എന്റെ ആത്മാവിനെ അങ്ങയുടെ കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു.". വി. കൊച്ചുത്രേസ്യ അവസാനമായി പറഞ്ഞു: ഞാൻ അങ്ങയെ സ്നേഹിക്കുന്നു". വി. കൊച്ചുത്രേസ്യ യേശുവി നെപ്പോലെ ആയിത്തീരുന്നതിൽ പൂർണ്ണമായും വിജയിച്ചു. അതുകൊണ്ട് യേശുവിനെ പിതാവ് മഹത്വപ്പെടുത്തിയത്പോലെ വി. കൊച്ചുത്രേസ്യായെ യും പിതാവ് മഹത്വപ്പെടുത്തി. വി. കൊച്ചുത്രേസ്യയുടെ താഴെ വിവരിക്കുന്ന പ്രാർത്ഥന ആ വിശുദ്ധയുടെ ആദ്ധ്യാത്മികതയുടെ കുറുക്കുവഴി വളരെ വ്യക്ത മായി പ്രതിഫലിപ്പിക്കുന്നുണ്ട്.

  ആദ്ധ്യാത്മികതയുടെ പ്രാർത്ഥനാവഴി

 St. Little Therese
Canonization-17.05.1925
 " ഹാ! യേശുവേ, എന്റെ ദിവ്യ മണവാളാ, എന്റെ ജ്ഞാന സ്നാന പവിത്രതയുടെ രണ്ടാം വസ്ത്രം എനിക്കൊരിക്കലും നഷ്ടപ്പെടാതിരുന്നെങ്കിൽ! ഏറ്റവും ലഘുവായ ഒരു കുറ്റം പോലും ഞാൻ മന:പൂർവ്വം ചെയ്യാൻ ഇടയാകുന്നതിനു മുമ്പ് എന്റെ ജീവിതം അവസാനിപ്പിച്ചുകൊള്ളണമേ. അങ്ങയെ മാത്രമല്ലാതെ യാതൊന്നും കണ്ടെത്താതിരിക്കുവാനും എനിക്ക് അനുഗ്രഹം തരേണമേ. സൃഷ്ടികൾ എനിക്കും ഞാൻ അവയ്ക്കും നിരർത്ഥകമായി ഭവിക്കട്ടെ. എന്നാൽ യേശുവേ, അങ്ങുമാത്രം സർവ്വവും ആയിരിക്കുക. ഭൌമി ക വസ്തുക്കൾക്കൊന്നിനും എന്റെ ആത്മാവിനെ അസ്വ     സ്ഥമാക്കാൻ സാധിക്കാതെ വരട്ടെ. എന്റെ സമാധാന ത്തെ യാതൊന്നും ഭന്ജിക്കാതിരിക്കട്ടെ. യേശുവേ, സമാധാനം മാത്രമേ ഞാൻ അപേക്ഷിക്കുന്നുള്ളൂ. സ്നേഹവുംകൂടി അങ്ങല്ലാതെ വേറെ അതിരൊന്നുമി ല്ലാത്ത അനന്ത സ്നേഹം. സ്വാർത്ഥതയെ സമ്പൂർണ്ണമായി വിസ്മരിച്ച് എന്റെ യേശുവേ അങ്ങയെ മാത്രം ശ്രദ്ധിക്കുന്ന സ്നേഹം. യേശുവേ, അങ്ങേയ്ക്ക് വേണ്ടി എനിക്കൊരു വേദ സാക്ഷിയായി മരിക്കണം. ഹൃദയത്തിന്റെയോ അഥവാ ശരീരത്തിന്റെയോ, വേദ സാക്ഷിയാകണം, അല്ലെങ്കിൽ രണ്ടുംകൂടി ഒന്നിച്ചു തന്നെയാകട്ടെ! "

 Family of St. Little Therese
എന്റെ വ്രുതങ്ങൾ സമ്പൂർണ്ണമായി അനുഷ്ടിക്കുവാൻ എനിക്കനുഗ്രഹം തരണമേ ! അങ്ങയുടെ മണവാട്ടിയാ യിരിക്കുക എന്നതിന്റെ യാഥാർത്ഥ്യം എന്നെ ഗ്രഹിപ്പിക്കണമേ. ആശ്രമത്തിന് ഞാൻ ഭാരമായിരിക്കുവാൻ ഒരിക്ക ലും അനുവദിക്കരുതെ. ആരുടെയെ ങ്കിലും പ്രത്യേക ശുശ്രൂഷ എനിക്കു വേണ്ടി വരാതിരിക്കട്ടെ. യേശുവേ, അങ്ങയെ പ്രതി ഒരു മണൽത്തരിപോലെ എല്ലാ വരാലും കരുതപ്പെടുവാനും, ചവിട്ടി മെതിക്കപ്പെടുവാനും വിസ്മരിക്കപ്പെടുവാ നും ഞാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ തിരുമനസ്സ് എന്നിൽ സമ്പൂ ർണ്ണമായി നിറവേറട്ടെ. അങ്ങ് എനിക്കുവേണ്ടി ഒരുക്കുന്ന സ്ഥലത്ത് ഞാൻ വന്നു ചേരുക യും ചെയ്യട്ടെ.

യേശുവേ, അനേകം ആത്മാക്കളെ രക്ഷിക്കുവാൻ എന്നെ സഹായിക്കണമേ. ഇന്നേ ദിവസം ഒന്നുപോലും നിത്യനാശത്തിൽ ഉൾപ്പെടുവാൻ ഇടയാകാതിരി ക്കട്ടെ. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെല്ലാം മോക്ഷം പ്രാപിക്കുകയും ചെയ്യട്ടെ. യേശുവേ, എന്റെ അപേക്ഷകൾ സാഹസമാണെങ്കിൽ എന്നോട് ക്ഷമിക്കേണമേ. അങ്ങയെ പ്രസാദിപ്പിക്കണമെന്നും ആശ്വസിപ്പിക്കണമെന്നും മാത്രമേ എനിക്കാഗ്രഹമുള്ളൂ".

മനുഷ്യർക്ക്‌ മുമ്പിലെ ചെറിയവർ.

 വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും ജീവിത മാതൃകയും പ്രാർത്ഥനാ മാതൃകയും നമുക്കേറ്റവും പ്രചോദനകമാണ്. ഏറ്റവും ലളിതമായ ജീവിത സാഹചര്യങ്ങളിൽ മഹത്തായ ദൈവാനുഭവം സാധിക്കു മെന്ന് അവർ നമ്മെ പഠിപ്പിച്ചു. പ്രത്യേക പഠിപ്പൊന്നുമില്ലാതെ തന്നെ സഭാ പണ്ഡിതയാകുവാനും വി. കൊച്ചുത്രേസ്യായ്ക്ക് സാധിച്ചു. 1997 ഓഗസ്റ്റിൽ പാരീസിൽ സംഘടിപ്പിച്ച ലോകയുവജന സംഗമത്തിൽ വച്ച് പരി. പിതാവ് ജോൺ പോൾ രണ്ടാമൻ മാർപാപ്പ വി. കൊച്ചുത്രേസ്യയെ സഭാപണ്ഡിതയായി പ്രഖ്യാപിച്ചു. മനുഷ്യർക്ക്‌ മുമ്പിലെ ചെറിയവർക്ക് ദൈവതിരുമുമ്പിൽ വലിയവരാകുവാൻ കഴിയുമെന്നും ദൈവതിരുമുമ്പിലെ വലിപ്പം മനുഷ്യർക്ക്‌ മുമ്പിൽ അവരെ വലിയവരാക്കുമെന്നും ഈ രണ്ടു വിശുദ്ധരുടെ മാതൃകകൾ നമ്മെ പഠിപ്പിക്കുന്നു.//-
-----------------------------------------------------------------------------------------------------------


ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form." --------------------
E-mail: dhruwadeeptionline@gmail.com

Dienstag, 19. April 2016

ധ്രുവദീപ്തി // Christianity // കാരുണ്യവും കാർക്കശ്യവും കുടുംബ ജീവിതത്തിലും വ്യക്തി ജീവിതത്തിലും: Rev. Dr. Thomas Kuzhinapurathu


Christianity-

കാരുണ്യവും കാർക്കശ്യവും 
കുടുംബ ജീവിതത്തിലും 
വ്യക്തി ജീവിതത്തിലും: 

Rev. Dr. Thomas Kuzhinapurathu


 Fr. Dr. Thomas Kuzhinapurath
ദൈവത്തിനു ഏറ്റവും ചേരുന്ന പര്യായപദമാണ് കാരുണ്യം. അതിനാലാണല്ലോ അവിടുത്തെ നിറസാന്നി ദ്ധ്യമായ പരിശുദ്ധ കുർബാനയെ നമ്മുടെ പൂർവ്വ പിതാക്കന്മാർ മുതൽ ദിവ്യകാരുണ്യം എന്ന പേര് നൽകി വിളിച്ചു വന്നിരുന്നത്. ദൈവത്തിന്റെ കാരുണ്യം അവിടുത്തെ മക്കളായ നമ്മളിലും അതെ അളവിൽ പ്രതിഫലിക്കപ്പെടണമെന്ന് നമ്മുടെ കർത്താവ് ആഗ്രഹിച്ചിരുന്നു.


പിതാവിന്റെ കരുണ.

"നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നത് പോലെ നിങ്ങളും കരുണ ഉള്ളവരായിരിക്കുവിൻ"( ലൂക്കാ 6,36). പിതാവ് കാരുണ്യവാനായിരുന്നു എന്ന് പുത്രൻ സാക്ഷ്യപ്പെടുത്തുന്നതോടൊപ്പം അവിടുത്തെ മക്കളായ നാമും കരുണ കരുതൽ ധനമായി കരുതിയിട്ടുള്ളവരായിരിക്കണമെന്ന് അവിടുന്നു ആഹ്വാനം ചെയ്യുന്നു.

എന്തായിരുന്നു പിതാവിന്റെ കരുണ? വഴി തെറ്റിപ്പോയ ഇസ്രായേലിനോട് കാട്ടുന്ന സ്നേഹത്തിൽ ഈ കരുണ പ്രതിഫലിക്കുന്നുണ്ട്. മ്ലേച്ഛരീതിയിൽ അമർന്ന സോദോം ഗോമോറയ്ക്ക് വേണ്ടി കെഞ്ചുന്ന അബ്രാഹത്തിന് മുമ്പിൽ മനസ്സലിയുന്ന ദൈവത്തിൽ ഈ കരുണയുടെ മുഖം നാം കാണുന്നു. (ഉത്പത്തി-18-19). ഈ കാരുണ്യത്തെക്കുറിച്ച് ലോത്ത് സാക്ഷ്യപ്പെടുത്തുന്നത് ഇങ്ങനെ: "ഞാൻ അങ്ങേയുടെ പ്രീതിക്ക് പാത്രമായല്ലോ. എന്റെ ജീവൻ രക്ഷിക്കുന്നതിൽ അവിടുന്ന് വലിയ കാരുണ്യമാണ് കാണിച്ചത്(ഉത്പത്തി -19)


ദൈവത്തിന്റെ സ്നേഹത്തിനു പാത്രീഭൂതരായ മനുഷ്യർക്ക്‌ മുന്നിൽ അവിടുത്തെ കരുണയുടെ വാതിൽ മലർക്കെ തുറക്കുന്നു. ഈ പിതൃഗുണം പുത്രനിലേയ്ക്കും സംവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ലൂക്കോസിന്റെ സുവിശേഷം അദ്ധ്യായം 15 മുഴുവൻ കരുണയുടെ അന്യാപദേശങ്ങളാൽ പുത്രൻ നിറച്ചി രിക്കുന്നു. മുള്ളുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന കുഞ്ഞാടിനെ മാറോടണ യ്ക്കുന്ന ഇടയനിലും നാണയത്തെ തേടുന്ന സ്ത്രീയിലും ധൂർത്ത പുത്രനുവേണ്ടി കാത്തിരിക്കുന്ന പിതാവിലുമൊക്കെ ദൈവപുത്രൻ തന്നെത്തന്നെ ആവിഷ്ക്ക രിക്കുകയായിരുന്നു.

പുത്രന്റെ കാരുണ്യവും കാർക്കശ്യവും.

കാരുണ്യത്തിന്റെ പ്രതിരൂപമായ പുത്രൻ ദേവാലയത്തി ലെ ആടുമാടുകൾക്കു നേരെ ചാട്ടവാറെടുക്കുന്ന ചിത്രവും സുവിശേഷത്തിലുണ്ട്. (മത്താ. 21-22 ). കാരുണ്യത്തിന്റെ ഉറവിടമായ ദേവാലയം കച്ചവടസ്ഥലമായപ്പോൾ അവിടെ ദൈവത്തിന്റെ ചാട്ടവാറിന്റെ മുരൾച്ച ഉയർന്നു കേട്ടു. കാരുണ്യവും കാർക്കശ്യവും വിപരീത ധൃവങ്ങളിലാണെ ന്ന ധാരണ പൊളിച്ചെഴുതപ്പെടെ ണ്ടിയിരിക്കുന്നു. ചില നിഷ്ടകളും മൂല്യങ്ങളും സംരക്ഷിക്കപ്പെടുന്നയിടങ്ങളിൽ മാത്രമേ ദൈവത്തിന്റെ കാരുണ്യം വഴിഞ്ഞൊഴുകപ്പെടു ന്നുള്ളൂ. ധൂർത്ത പുത്രന്റെ തിരിച്ചുവരവ് ഒരു മൂല്യമാണ്. ജീവിതനിഷ്ഠ പാലിക്കുന്നതിനുള്ള ഉറച്ച തീരുമാനമാണ് അയാളെ മടക്കി വരുത്തുന്നത്. ആ തീരുമാനത്തിലാണ് അയാൾ വീണ്ടും പിതാവിന്റെ നീട്ടിയ കരവലയങ്ങൾക്കുള്ളിലാവുന്നത്.

ക്രമം കാരുണ്യത്തെ പ്രചോദിപ്പിക്കുന്ന നിഷ്ഠ.

വ്യക്തിപരമായ ആദ്ധ്യാത്മിക ജീവിതത്തിലും കുടുംബജീവിതത്തിലും ചില നിഷ്ഠകളും മൂല്യങ്ങളും സംരക്ഷിക്കപ്പെടുമ്പോൾ മാത്രമേ ദൈവത്തിന്റെ കാരുണ്യം പ്രവഹിക്കുകയുള്ളൂ. ക്രമമില്ലാത്ത ജീവിതം കാരുണ്യത്തിന്റെ പ്രവാഹത്തെ തടസപ്പെടുത്തും. കുടുംബജീവിതത്തിലും ഈ നിഷ്ഠയുടെ പാലനം അത്യന്താപേക്ഷിതമാണെന്ന സത്യത്തിലേയ്ക്കാണ് ഈ വസ്തുത വിരൽ ചൂണ്ടുന്നത്.

കുടുംബബന്ധങ്ങളുടെ പവിത്രത ചവിട്ടി മെതിക്കുന്നിടങ്ങളിൽ കാരുണ്യത്തിന്‌ പകരം കാർക്കശ്യം ഉണർന്നെഴുന്നേൽക്കുന്ന ചരിത്രം പഴയ നിയമത്തിലും പുതിയ നിയമത്തിലും വേണ്ടുവോളമുണ്ട്. കുടുംബജീവിതത്തിലെ കണ്ണികളെ കൂട്ടി യോജിപ്പിക്കുന്ന സുവർണ്ണ ചരടാണ്‌ ജീവിതനിഷ്ഠയും ക്രമവും. കാരുണ്യത്തിന്റെ നീർച്ചാലുകൾ പ്രവഹിക്കുന്ന കൈത്തോടുകളാണ്. ഇത്തരം ബന്ധങ്ങളും നിഷ്ഠകളും ക്രമങ്ങളും ഇല്ലാത്തിടത്ത് കരുണയും വർഷിക്കപ്പെ ടുന്നില്ല എന്ന സത്യവും ഇവിടെ സ്പഷ്ടമാക്കപ്പെടുന്നു.

ദൈവത്തിന്റെ പര്യായമാണ് കാരുണ്യം. പക്ഷെ, കാരുണ്യം ചില ജീവിത നിഷ്ഠകളും ക്രമങ്ങളും പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഏതു ജീവിതാവസ്ഥ യിൽ ആണെങ്കിലും കുത്തഴിഞ്ഞ ജീവിതത്തിനിടയിൽ ദൈവത്തിന്റെ കാരുണ്യം തിരിച്ചറിയുന്നതിനു പോലും മനുഷ്യന് സാധിച്ചുവെന്ന് വരികയില്ല. അതിനാൽ ആദ്ധ്യാത്മികജീവിതത്തിലെ ചിട്ടയും ക്രമവും ദൈവകാരുണ്യ പ്രവാഹത്തിന് അനുപേക്ഷണീയ ഘടകങ്ങളാണ്.
-----------------------------------------------------------------------------------------------------------------------

ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  
in accordance with the European charter on freedom of opinion and press. 
DISCLAIMER: 
Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, 
objectives or opinions of the articles in any form."
--------------------
E-mail: dhruwadeeptionline@gmail.com

Donnerstag, 14. April 2016

ധ്രുവദീപ്തി //Church in Kerala // വൃദ്ധ വിലാപം // ചെങ്ങളം ഇടവകയുടെ നിർമ്മാണ പ്രവർത്തനങ്ങൾ... : ടി. പി. ജോസഫ്, തറപ്പേൽ


-വൃദ്ധ വിലാപം-  

ചെങ്ങളം പള്ളി  
80 ഡയനാമിറ്റ്കൾ വച്ചു തകർക്കപ്പെട്ട  ചെങ്ങളം സെന്റ്‌. ആന്റണീസ് പള്ളി.

ചെങ്ങളം ഇടവകയുടെ 
നിർമ്മാണ പ്രവർത്തനങ്ങൾ നീതീകരിക്കത്തക്കതോ ? :
ടി. പി. ജോസഫ്, തറപ്പേൽ.

ജൂബിലി സ്മാരകങ്ങൾ തകർക്കപ്പെടുന്നു.

T. P. Joseph, Tharappel
സ്കൂളുകളിൽക്കൂടി കഥാപ്രസംഗം നടത്തി കാലക്ഷേപം നടത്തിയിരുന്ന ഒരു സാധുമനുഷ്യനെ അറിയാം, ഞാൻ ഓർമ്മിക്കുന്നു. വർഷങ്ങൾക്കു മുമ്പ് അദ്ദേഹം കാഞ്ഞിര പ്പള്ളിയിലെ എ. കെ. ജെ. എം. സ്കൂളിൽ വന്നു ഒരു കഥാ പ്രസംഗം നടത്തി. കഴിഞ്ഞ ഒക്ടോബർ 11- ന് ഞായറാഴ്ച ഉച്ചകുർബാനയ്ക്ക് വന്നപ്പോൾ കണ്ട കാഴ്ച അദ്ദേഹത്തെ ഓർമ്മയിൽ കൊണ്ടുവന്നു. കൂട്ടത്തിൽ അദ്ദേഹം പാടിയ ഒരു ഈരടിയും കഥാപ്രസംഗ സമയത്ത് മഴ തിമിർത്തു പെയ്യുന്നുണ്ടായിരുന്നു. ഇടിയുടെ അകമ്പടിയോടു കൂടിയ പെരുമഴ. അദ്ദേഹം പാടി:

"പെയ്യട്ടങ്ങനെ പെയ്യട്ടെ
 ഇടിയും വെട്ടി പെയ്യട്ടങ്ങനെ"
 
കുർബാന കഴിഞ്ഞു ചെങ്ങളത്തെ സെന്റ്‌ ആന്റണീസ് ഹൈസ്കൂളിന്റെ വടക്ക് ഭാഗത്തേയ്ക്ക് നോക്കിയപ്പോൾ എനിക്കും ചില ഈരടികൾ മനസ്സിൽ വന്നു. അവ ഞാനിപ്പോൾ നിങ്ങളുമായി പങ്കുവയ്ക്കുന്നു.

" തകർക്കട്ടങ്ങനെ തകർക്കട്ടെ
 തോട്ടാവച്ചു തകർക്കട്ടെ
തകരട്ടങ്ങനെ തകരട്ടെ
ചെങ്ങളം മുഴുവൻ തകരട്ടെ"

 തകർക്കപ്പെട്ട ചെങ്ങളം പള്ളി.
ചെങ്ങളത്തെ നൂറു വർഷത്തിനു മേൽ പ്രായമുള്ള ഇടവകപ്പള്ളി ഡയനാമിറ്റ് വച്ചു തകർത്തപ്പോൾ കൊലചെയ്യപ്പെ ടുന്നതായി തോന്നി. ആ ദാരുണ തകർ ച്ച കാണുവാൻ എന്തുമാത്രം പേരായിരു ന്നു പള്ളിക്ക് ചുറ്റും ആഘോഷമായി ത മ്പടിച്ചത്? ഇന്നത്തെ യുവതലമുറ ഒരു  റോഡിൽ ആക്രമിക്കപ്പെട്ടു മുറിവേറ്റ് രക്തം വാർന്ന് കിടക്കുന്നവരുടെ പടം പിടിക്കുവാൻ നെമ്പുന്നതുപോലെ, ക്യാമറയും മൊബൈൽ ടെലിഫോ ണും പിടിച്ചു റെഡിയായി നില്ക്കുന്നു. ബോംബ്‌ വച്ചു പള്ളി വശത്തേയ്ക്ക് ചരിഞ്ഞുകൊണ്ടിരുന്നപ്പോൾ അവർ കൈകൊട്ടി ആഹ്‌ളാദിച്ചു  ചിരിക്കുന്ന തും പടമെടുക്കുന്നതും കാണാനായി.

സ്കൂളിനു വശത്തെ സ്റ്റേജു പൊളിച്ചത് കണ്ടപ്പോൾ ശവത്തിൽ കുത്തുന്നതു പോലെ അനുഭവപ്പെട്ടു. 1976- ൽ നെടുംതകടിയേലച്ചന്റെ കാലത്ത് പണിതു യർത്തിയത്, 1916 -ൽ ആരംഭിച്ച സെന്റ്‌ ആന്റണീസ് സ്കൂളിന്റെ വജ്ര ജൂബിലി സ്മാരകം, അല്ലെങ്കിൽ, 1950-51- ൽ ആരംഭിച്ച ഹൈസ്കൂളിന്റെ രജത ജൂബിലി സ്മാരകമായി പ്ലാൻ ചെയ്തു നിർമ്മാണമാരംഭിച്ചത്‌, അങ്ങനെ രണ്ടു ജൂബിലികളുടെ നിത്യസ്മാരകം. അത് ഒറ്റയടിക്ക് തകർത്തു. ജെ. സി. ബി. സി കൾക്ക് പഞ്ഞമില്ലല്ലോ, നാട്ടിൽ കഞ്ഞിക്ക് പഞ്ഞമാണെങ്കിലും. ഇനി അടുത്ത ഇര ഇതായിരിക്കും, ഇവിടെയുള്ള ഹൈസ്കൂൾ ആയിരിക്കണം. അത് പണിതിട്ട് അറുപതു കൊല്ലത്തിനു മുകളിലായല്ലോ.

ആരാന്റെ പള്ളി, വല്ലവന്റെയും കാശ്,  പൊളിയടാ പൊളി.!


 തകർത്തിട്ടും തകരാതെ...
ഒരു ചൊല്ലുണ്ട് " Fools rush in where angels fear to tread" അതിങ്ങനെ പരിഭാഷപ്പെടുത്താം . "വിവേകശാലികൾ ചെയ്യുവാൻ മടിക്കു ന്നത് വിവേകശൂന്യർ അത് കണ്ണുമടച്ചു ചെയ്തുകളയും. അതാണിവിടെ ചെങ്ങള ത്തു നടക്കുന്നത്. പള്ളിയെന്നല്ല, എവി ടെയും എന്തുമാകട്ടെ, പൊളിക്കക്കാർ ക്കു പൊളിക്ക ഒരു ഹരമാണ്, ഒരു ലഹരി ഒരുതരം ഭ്രാന്ത്. ഇവയെല്ലാം ബുദ്ധിമുട്ടി ഉണ്ടാക്കിയവർക്കേ അതിന്റെ ആഴത്തി ലുള്ള നൊമ്പരമറിയൂ. അല്ലാത്തവർക്കെ ന്താ ? "ആരാന്റെ അമ്മയ്ക്ക് പ് രാന്ത് വരുമ്പോൾ കാണാൻ നല്ലൊരു ശേല് "എന്ന് പറഞ്ഞപോലിരിക്കും. "കാട്ടിലെ തടി, തേവരുടെ ആന, പിടിയെടാ പി ടി, എന്നേ വിശേഷിപ്പിക്കാൻ പറ്റു. എല്ലാം നശിപ്പിക്കുന്നു. ചെങ്ങളം മോടി പിടി പ്പിക്കുന്നു എന്നാ ഭാവവും. ആർക്കു ചേതം ? ആരാന്റെ പള്ളി, വല്ലവന്റെയും കാശ്, പൊളിയടാ പൊളി" എന്ന ചിന്തയെ നിർമ്മാണക്കാർക്കുള്ളൂ. ചെങ്ങളം നിവാസികളായ കർഷകർക്ക് കടത്തിനുമേൽ കടം. പണിക്കാർക്ക് പണി ഇല്ലാ താവുന്നു. ഈ കാട്ടിക്കൂട്ടുന്ന തെല്ലാം നീതീകരിക്കത്തക്കതോ?

ഒരു തരം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദം.

പൂർവ്വീകർ അദ്ധ്വാനിച്ചു, എല്ലാം ഉണ്ടാക്കി വച്ചു. പുതുതലമുറ അതെല്ലാം തച്ചുടയ്ക്കുന്നു. ഒരുതരം താലിബാനിസം, അഥവാ ഒരുതരം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദം. അതൊക്കെ അങ്ങ് സിറിയയിലും അഫ്ഗാനിസ്ഥാനിലും മാത്രമല്ല, ഇവിടെയുമുണ്ട്. അതെ, ഈ ചെങ്ങളത്തുമുണ്ട് തീവ്രവാദം. അതിന്റെ ഭ്രൂണാവസ്ഥയിൽ. അരാജകത്വം അതിന്റെ ഗർഭാവസ്ഥയിൽ. അധികം താമസിയാതെ പൂർണ്ണരൂപം പുറത്തുവരും. 

നവീകരിക്കേണ്ടത് നവീകരിക്കണം. അതിനു പൂർവ്വികർ നിർമ്മിച്ചത് മുഴുവൻ ക്രൂരമായി നശിപ്പിക്കുകയല്ല വേണ്ടത്. സിറിയയിലും മറ്റും ഉണ്ടായിരുന്ന പുരാവസ്തുക്കൾ ഇസ്ലാമിക് ഭീകരർ ബോംബിട്ട് തകർത്തു. ഇതുപോലെ ബോംബിട്ട് ആണ് ചെങ്ങളം പള്ളിയും തകർത്തത്. അത് ശരിയായ മന:സ്ഥിതിയല്ല. എന്ത് സന്ദേശമാണ് ഇന്നത്തെ പള്ളിഭരണ തലമുറ വരും തലമുറയ്ക്ക് പകർന്നു നൽകുന്നത്? എങ്ങനെയെങ്കിലും കാശ് സ്വരുക്കൂട്ടുക. എന്നിട്ട് എല്ലാം നശിപ്പിച്ചു പുതിയത് ഉണ്ടാക്കുക. അതെത്രകാലം അപ്രകാരം ഉണ്ടായിരിക്കും? 

കാലങ്ങൾ മാറുന്നു. കന്യകാമഠങ്ങൾ ഏറെയും കാലിയായിക്കൊണ്ടിരിക്കു ന്നു. പൗരോഹിത്യത്തിന്റെ കാതൽ അധികാരമല്ല, അത് ശുശ്രൂഷയാണെന്ന് പതുക്കെ ഏല്ലാവർക്കും മനസ്സിലാകുമ്പോൾ സെമിനാരികളും ക്രമേണ ശോ ഷിച്ചു തുടങ്ങും. അങ്ങനെയാണ് പള്ളിയുടെ അവസ്ഥയും.  വേണ്ടപ്പെട്ടവർക്ക് അപ്പോൾ മനസ്സിലാകും, ഇതൊന്നും ശരിയായ രീതിയിലല്ലാ സംഗതികൾ മുന്നോട്ട് നീങ്ങിയതെന്ന്. അപ്പോഴത്തേയ്ക്കും അപരിഹാര്യമായ രീതിയിൽ ചെങ്ങളം എത്തിയിരിക്കും. (തുടരും)                                                            
12.10. 2015  
----------------------------------------------------------------------------------------------------------
 
ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  
in accordance with the European charter on freedom of opinion and press. 
DISCLAIMER: 
Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, 
objectives or opinions of the articles in any form."
--------------------
E-mail: dhruwadeeptionline@gmail.com