കവിത-
ഒരു നീണ്ട നാവും ഉറുമിയും
നന്ദിനി വർഗീസ്-
നന്മ ഓതാനൊരു നാവു മാത്രം
തിന്മ വിളമ്പാനും നാവു മാത്രം
നാവിന്‍ വിഷത്തില്‍ അപമാനവും
നാവിന്‍ കരുത്തില്‍ അഹങ്കാരവും
അന്ധത മന്ദത ബുദ്ധിവൈകല്യങ്ങള്
നാവിന്‍ വിഷത്തിന്റ്റെ ബാക്കിപത്രങ്ങളും
നാവു നന്നായാലോ നാട് നന്നായിടും
നാവു മുഷിഞ്ഞാലോ നാട് മുടിഞ്ഞിടും
പഴി കേട്ടു തഴമ്പിച്ച
നാവിനൊരു ചോദ്യം ...
" എന്തിനെന്നെ മുച്ചൂടു മുടിക്കുന്നു ..
ആളനക്കങ്ങള്‍ ശമിച്ച തലകളെ ..
ആദ്യം പഴിക്കൂ എന്നെ തഴഞ്ഞിടൂ .."
ഒരു നീണ്ട നാവിനു
ദഹിച്ചില്ല ആ ചോദ്യം ..
ഉറുമിയായ് മാറി ..
അരിഞ്ഞു ചോദ്യങ്ങളെ ...
നിണത്തിന്‍ കരുത്തില്‍
തുരുമ്പിന്‍ പ്രമാണിത്വം ...
ഉറുമി അറിഞ്ഞില്ല ..
മരിച്ച തന്‍ മൂര്‍ച്ചയെ -----------------------------------------------
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.