Sonntag, 8. Mai 2016

ധ്രുവദീപ്തി // Christianity // Theology // സ്വയം വെളിപ്പെടുത്തിക്കൊണ്ട്‌ വിശ്വാസ വാതിൽ തുറക്കുന്ന ദൈവം : Fr. Dr. Andrews Mekkattukunnel



Christianity // Theology



സ്വയം വെളിപ്പെടുത്തിക്കൊണ്ട്‌ വിശ്വാസ വാതിൽ തുറക്കുന്ന ദൈവം. 

Fr. Dr. Andrews Mekkattukunnel, 
പ്രൊഫസർ, മേജർ സെമിനാരി, 
വടവാതൂർ, കോട്ടയം.


 Fr.Dr.Andrews Mekkattukunnel
ക്രിസ്തുമതത്തിന്റെയും ക്രൈസ്തവ വിശ്വാസത്തിന്റെയും അടിസ്ഥാനം സ്വയം വെളിപ്പെടുത്തുന്ന ദൈവമാണ്. അവിടുത്തെ വെളിപ്പെടുത്തലുകളിലൂടെ അഥവാ സ്വയാവിഷ്കാരത്തിലൂടെയാണ് വിശ്വാസത്തിന്റെ വാതിൽ മനുഷ്യവർഗ്ഗത്തിന് ആദ്യമായി തുറക്കപ്പെടുന്നത്. ആനന്തനും അപ്രാപ്യനുമായ ദൈവം തന്റെ സൃഷ്ടിയും അപൂർണ്ണനുമായ മനുഷ്യനോടു സംവദിക്കുന്ന പ്രക്രിയയാണ് ദൈവാവിഷ്ക്കരണം അഥവാ ദൈവീകവെളിപാട്.

പരിമിതനായ മനുഷ്യന് സ്വശക്തിയാൽ ദൈവത്തെയോ അവിടുത്തെ പ്രവർത്തികളെയോ പൂർണ്ണമായി മനസ്സിലാക്കാനാവില്ല. അതുകൊണ്ട് ദൈവം സ്വയം അവന് വെളിപ്പെടുത്തിക്കൊടുക്കുന്നു. സൃഷ്ടിയുടെ ആരംഭം മുതൽ ദൈവം മനുഷ്യനോടു സംവദിക്കുന്നു. ഈ പ്രപഞ്ചത്തെയും മനുഷ്യനെയും സംബന്ധിച്ചുള്ള അവിടുത്തെ പദ്ധതിയുടെ വെളിപ്പെടുത്തലാണത്. ഈ വെളിപ്പെടുത്തളിലൂടെ അവിടുന്നു മനുഷ്യനുവേണ്ടി വിശ്വാസത്തിന്റെ വാതിൽ തുറന്നിടുകയാണ്. ഈ വിശ്വാസവാതിലിലൂടെ  അകത്തു പ്രവേശി ക്കാൻ മനുഷ്യനെ സഹായിക്കുവാൻ വേണ്ടിയാണ് അവിടുന്നു സ്വയം വെളിപ്പെടുത്തുന്നത്.

ദൈവം തന്റെ മനസ്സ് വെളിവാക്കുന്നത് അവിടുത്തെ വചനത്തിലൂടെയാണ്. മനുഷ്യന്റെ തലത്തിലേയ്ക്ക് ഇറങ്ങിവരുന്നതിന് ദൈവം സ്വീകരിക്കുന്ന മാദ്ധ്യമമാണ് വചനം. പഴയനിയമ ഭാഷയായ ഹീബ്രുവിൽ വചനത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദം "ദാബാർ"( Dabar) ആണ്. ഇതിനു വചനം എന്നതുകൂടാതെ പ്രവൃത്തി, സംഭവം (Action, Event) എന്നുകൂടി അർത്ഥമുണ്ട്. ദൈവത്തിന്റെ "വാക്ക്" തന്നെ പ്രവൃത്തിയാണ്. അവിടുന്നു സംസാരിക്കുമ്പോ ൾത്തന്നെ പ്രവൃത്തി സംഭവിക്കുന്നു. (Performative Speach). ഇപ്രകാരം വാക്കുക ളിലൂടെയും പ്രവ്രുത്തികളിലൂടെയുമുള്ള ദൈവത്തിന്റെ സ്വയം വെളിപ്പെടു ത്തലിനെയാണ് "ദാബാർ യാഹ് വെ "(Dabar Yahweh) സൂചിപ്പിക്കുന്നത്.

ദൈവത്തിന്റെ വാക്കുകൾ അവിടുത്തെ പ്രവൃത്തികളെ വ്യക്തമാക്കുന്നു. പ്രവൃത്തികൾ അവിടുത്തെ വാക്കുകളെ സ്ഥിരീകരിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ഉത്പത്തി പുസ്തകത്തിൽ നമ്മൾ ഇപ്രകാരം വായിക്കുന്നു. ദൈവം അരുളിച്ചെയ്തു, "വെളിച്ചം ഉണ്ടാകട്ടെ". വെളിച്ചം ഉണ്ടായി. വെളിച്ചം നല്ലതെന്ന് ദൈവം കണ്ടു". (ഉത്പ. 1,3-4 ). ദൈവത്തിന്റെ വാക്ക് "വെളിച്ചം ഉണ്ടാകട്ടെ ", മാത്രമല്ല, ആ വാക്കുവഴി സംഭവിക്കുന്ന കാര്യങ്ങളും (വെളിച്ചം ഉണ്ടായ സംഭവം) ദൈവവചനത്തിന്റെ ഭാഗമാണ്.
ദൈവഹിതത്തിന്റെ കൂദാശയാണ് ദൈവവചനം. ഒരു വാക്കുകൊണ്ട് ദൈവം ലക്ഷ്യം വയ്ക്കുന്നത് അതിനാൽത്തന്നെ അവിടുന്നു പ്രവൃത്തി പദത്തിലെത്തി ക്കുന്നു. "ദൈവത്തിന്റെ വചനം ജീവദായകമാണ്"(നിയമാ.32, 46- 47) എന്ന പ്രസ്താവന വചനത്തിന്റെ ഈ കൌദാശിക മാനമാണ് പ്രകാശിതമാക്കുന്നത്. ദൈവത്തിന്റെ വചനം ഒരിക്കലും ഫലം പുറപ്പെടുവിക്കാതെ തിരികെ മടങ്ങു ന്നില്ലയെന്ന് പ്രവാചകനിലൂടെ കർത്താവ് അരുളിച്ചെയ്തിട്ടുണ്ട്. "മഴയും മഞ്ഞും ആകാശത്തുനിന്നും വരുന്നു; അങ്ങോട്ട്‌ മടങ്ങാതെ ഭൂമിയെ നനയ്ക്കു ന്നു. അത് സസ്യങ്ങൾ മുളപ്പിച്ച് ഫലം നൽകി, വിതയ്ക്കാൻ വിത്തും ഭക്ഷിക്കാൻ ആഹാരവും ലഭ്യമാക്കുന്നു. എന്റെ അധരങ്ങളിൽ നിന്ന് പുറപ്പെടുന്ന വാക്കും അങ്ങനെയാണ്"(ഏശയ്യ 55, 10- 11). അവിടുത്തെ വചന ത്തിന്റെ ഫലദായകത്വമാണ് ദൈവം ഇവിടെ പ്രവാചകനിലൂടെ വ്യക്തമാക്കു ന്നത്.

വചനത്തിലൂടെയും പ്രവൃത്തികളിലൂടെയും സ്വയം വെളിപ്പെടുത്തുന്നത്, മനുഷ്യന് ദൈവത്തിന്റെ ജീവനിലേയ്ക്ക് പ്രവേശനം നല്കാൻ വേണ്ടിയാണ്. തന്റെ സഹവർത്തിത്വത്തിലേയ്ക്ക് മനുഷ്യരെ ക്ഷണിക്കുകയും കൂട്ടി കൊണ്ട് പോവുകയുമാണ് ദൈവീക വെളിപാടിന്റെ ലക്ഷ്യമെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ പിതാക്കന്മാർ പഠിപ്പിക്കുന്നു. (ദൈവാവിഷ്ക്കരണം,2). ദൈവം സ്വയം വെളിപ്പെടുത്തുന്നതുകൊണ്ട് മനുഷ്യന് അവിടുത്തേക്കുറിച്ച് അറിയു വാനും അവിടുത്തോട്‌ സഹവാസത്തിലാകാനും സാധിക്കുന്നു. ചുരുക്കത്തിൽ, ദൈവീകവെളിപാടിലൂടെ മനുഷ്യരായ നമുക്ക് ദൈവത്തിന്റെ തന്നെ ആന്തരിക ജീവിതത്തിലേയ്ക്ക് പ്രവേശനം ലഭിച്ചിരിക്കുന്നു. ദൈവാവിഷ്ക്കരണം അഥവാ ദൈവീക വെളിപാടുതന്നെയാണ് വിശ്വാസത്തിലേയ്ക്കുള്ള പ്രഥമവും പ്രധാനവുമായ വാതിൽ.
ദൈവത്തിന്റെ സ്വയാവിഷ്ക്കരണത്തിനു വ്യത്യസ്ത ഘട്ടങ്ങൾ ഉണ്ട്. തന്റെ സൃഷ്ടി മുഴുവനിലൂടെയും സ്വയം വെളിപ്പെടുത്താൻ ആരംഭിച്ച ദൈവം പൂർവ്വ പിതാക്കന്മാരുടെയും പ്രവാചകന്മാരുടെയും ജീവിതത്തിലൂടെ അത് തുടർന്നു. കാലത്തിന്റെ തികവിൽ പുത്രനായ ഈശോ മിശിഹായിലൂടെ അത് പൂർത്തി യാക്കി. ഇപ്രകാരം വിവിധ ഘട്ടങ്ങളിലെ വെളിപ്പെടുത്തലിലൂടെ എപ്രകാരമാ ണ് ദൈവം വിശ്വാസത്തിലേയ്ക്ക് വാതിൽ തുറന്നു തരുന്നത് എന്നാണു വിശുദ്ധ ഗ്രന്ഥം വിവരിക്കുന്നത്.

ദൈവാവിഷ്ക്കരണം

ഈ ദൈവാവിഷക്കരണം വഴി അദൃശ്യനായ ദൈവം (കൊളോ1, 1, 15; 1, തിമോ 1,17) അവിടുത്തെ സ്നേഹത്തിന്റെ പാരമ്യത്തിൽനിന്നു മനുഷ്യരോട് സ്നേഹി തരോടെന്ന പോലെ സംസാരിക്കുകയും അവരുടെ മദ്ധ്യേ വസിക്കുകയും ചെയ്യുന്നു. തന്റെ സഹവർത്തിത്വത്തിലെയ്ക്ക് മനുഷ്യരെ ക്ഷണിക്കുകയും കൊണ്ടുവരുകയുമാണ് ഇതിൽ ദൈവത്തിന്റെ ഉദ്ദേശ്യം. ദൈവാവിഷ്ക്കരണം ഉൾക്കൊള്ളുന്ന പദ്ധതിയും ഇതുതന്നെ. ഈ പദ്ധതിയുടെ പൂർത്തീകരണം സാധിക്കുന്നതു പരസ്പരം ആന്തരികമായി ബന്ധിതങ്ങളായ പ്രവർത്തികളും വാക്കുകളും വഴിയാണ്. //-
---------------------------------------------------------------------------------------------------------------
ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.de 
for up-to-dates and FW. link Send Article, 
comments and write ups to :
DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, 
Germany,   
in accordance with the European charter on freedom of opinion and press. 
DISCLAIMER:   
Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  
objectives or opinions of the articles in any form."

  

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.