Freitag, 12. Februar 2016

ധ്രുവദീപ്തി // Politic // Kerala Election // പാർട്ടികളും തിരഞ്ഞെടുപ്പും // കെ. സി. സെബാസ്റ്റ്യൻ

കെ.സി. സെബാസ്റ്റിയൻ സ്മരണകൾ 


(കേരളപ്പിറവി മുതൽ മൂന്ന് ദശാബ്ദങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിന്റെ സ്പന്ദനങ്ങൾ മനസ്സിലാക്കുവാനും പലപ്പോഴും അവിടെ വഴിത്തിരുവുകൾ തന്നെ ഉളവാക്കുവാനും രാഷ്ട്രീയകാര്യറിപ്പോർട്ടിങ്ങിൽ ദീപികയെ ഏറ്റവും മുൻനിരയിൽ വരെ നിറുത്തുവാനും സാധിച്ച പ്രഗത്ഭമതിയായിരുന്ന  പത്രപ്രവർത്തകനായിരുന്നു യശ:ശരീരനായ ശ്രീ കെ. സി. സെബാസ്റ്റ്യൻ (ജനനം- 02. 11. 1929- മരണം- 20.07.1986). കേരള പത്രപ്രവർത്തക തറവാട്ടിലെ അതികായനും മഹാശൈലവുമായിരുന്നു, അദ്ദേഹം. ശ്രീ കെ. സി. സെബാസ്റ്റ്യന്റെ തെരഞ്ഞെടുപ്പുകാല നിരീക്ഷണ ലേഖനങ്ങൾ പ്രസിദ്ധീകരിച്ച് കഴിഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞുവെങ്കിലും അവ കേരളത്തിലെ ഇന്നത്തെ  രാഷ്ട്രീയ-സാമൂഹ്യ സ്ഥിതികളിലേയ്ക്ക് ഇന്നും വളരെയേറെ അതിശയമായി സ്വാധീനിക്കുന്നുണ്ട്. 1965-ൽ നടക്കാനിരുന്ന അന്നത്തെ പൊതുതിരഞ്ഞെടുപ്പ് നിരീക്ഷണമാണ് താഴെ പ്രസിദ്ധീകരിക്കുന്നത്. ഇന്നേദിവസം(12 .02.1965-ൽ) വെള്ളിയാഴ്ച സുമാർ 51 വർഷങ്ങൾക്ക് മുമ്പ് ഈ ലേഖനം ദീപികയിൽ പ്രസിദ്ധീകരിക്കപ്പെട്ടു.). - ധ്രുവദീപ്തി.
Late കെ. സി. സെബാസ്റ്റ്യൻ -(02. 11. 1929- 20. 2. 1986)
പാർട്ടികളും തിരഞ്ഞെടുപ്പും  

കെ. സി. സെബാസ്റ്റ്യൻ,  
ഫെബ്രു. 12. 1965 വെള്ളി. ദീപിക
തിരഞ്ഞെടുപ്പുകാര്യ ലേഖകൻ,
തിരുവനന്തപുരം).


ഇലക് ഷന്റെ ചൂട് ഇനിയും ആയിട്ടില്ല.


ഇന്ത്യയ്ക്ക് ഉള്ളിലും ഇന്ത്യയ്ക്ക് വെളിയിലും വളരെ പ്രാധാന്യം കൽപ്പിക്കു ന്ന കേരളത്തിലെ പൊതുതിരഞ്ഞെടുപ്പിന് ഇനി മൂന്നു ആഴ്ച കൂടിയേ അവ ശേഷിക്കുന്നുള്ളൂ. തിരഞ്ഞെടുപ്പുവേദിയിൽ രാഷ്ട്രീയ കക്ഷികളും അവരുടെ സ്ഥാനാർത്ഥികളും ഇറങ്ങിയത്‌ വളരെ വൈകിയാണ്. ഇനിയും പല നിയോ ജകമണ്ഡലങ്ങളിലും തിരഞ്ഞെടുപ്പിന്റെ അന്തരീക്ഷം ഉളവായി കഴിഞ്ഞിട്ടില്ല. ചുവരെഴുത്തും കൊടിപറത്തലും അവിടെയും ഇവിടെയും പൊതുവായും, ചില നിയോജകമണ്ഡലങ്ങളിൽ കുറെ വാശിയായും ആരംഭിച്ചിട്ടുണ്ട്. പക്ഷെ സ്ഥാനാർത്ഥികളിലും രാഷ്ട്രീയ കക്ഷികളിലും ആ ആവേശവും താല്പ്പര്യവും ഒതുങ്ങി നിൽക്കുന്നതെയുള്ളൂ. സാധാരണ വോട്ടറന്മാരിൽ തണുപ്പ്, അലസത, വിരക്തി- ഇതാണ് തിരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം കാണുന്നത്.

ഞാൻ എന്റെ ഒരു വോട്ട് ചെയ്യും. അത് എവിടെ എന്ന് തീരുമാനിച്ചു. ഇതാണ് പല വോട്ടറന്മാരുടെയും ഭാവം. രാമൻ വന്നാലെന്താ, രാവണൻ ആയാലെന്താ, എന്ന മനോഭാവക്കാരും കുറവല്ല. തിരുവനന്തപുരം സിറ്റിയെ സംബന്ധിച്ചിട ത്തോളം കൊടിപറത്തി പാഞ്ഞുപോകുന്ന കാറുകളല്ലാതെ തിരഞ്ഞെടുപ്പിന്റെ ഒരു ലക്ഷണവും കാണുന്നില്ല. പരസ്യം പതിക്കരുതെന്ന വിലക്കാത്ത മതിലുക ളും കയ്യാലകളും ടാർ ഇട്ട റോഡും വളരെ ഒഴിഞ്ഞു കിടപ്പുണ്ട്.

പോലീസ് വെരിഫിക്കേഷൻ അവസാനിപ്പിക്കാൻ, ജനനേതാക്കളെ മോചിപ്പി ക്കാൻ വോട്ടു ചോദിക്കുന്ന കുറെ ചുമരെഴുത്തുകൾ ഇന്ന് രാവിലെ കാണ പ്പെട്ടു. തിരുവനന്തപുരം സിറ്റി ഒന്നും, രണ്ടും, നിയോജകമണ്ഡലങ്ങളിൽ എസ്. എസ്. പി സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്കൊണ്ട് ഈ മുദ്രാവാഖ്യങ്ങളോടോ ത്തു കുടിൽചിഹ്നവും മാധവൻ നായരുടേതും, ഈ.പി. ഈപ്പന്റെയും പേരു കളും കാണാൻ കഴിഞ്ഞു. ചൈനാചാരന്മാരെ ഒറ്റപ്പെടുത്താനും, പദ്ധതികൾ നടപ്പാക്കാനും ഉറച്ച ഭരണത്തിനും ഉള്ള വോട്ടഭ്യർത്ഥന ഇന്നും നാളെയുമായി ചുവരുകളിൽ പ്രത്യക്ഷപ്പെടും.

ആർ .ശങ്കർ
അരിവാളും നെൽക്കതിര് ചിഹ്നവും സിറ്റിയിൽ ഇനിയും പ്രത്യക്ഷപ്പെടെണ്ടാതായിട്ടാണ് ഇരിക്കുന്നത്. ചുവരെഴുത്ത് പ്രചാരണത്തിന്റെയും, കൊടികെട്ടി ന്റെയും കാര്യത്തിൽ ആർ. ശങ്കറിന്റെ ആറ്റിങ്ങൽ നിയോജകമണ്ഡലം ഇതിനകം തന്നെ റിക്കാർഡ് സൃഷ്ടിച്ചു. ചുവരെഴുത്തും കൊടികെട്ടും ഒരു സ്ഥാനാർത്ഥിയുടെ വിജയത്തിന്റെ ലക്ഷ്യമെങ്കിൽ ആർ. ശങ്കർ ഇതിനകംതന്നെ പത്തു തവണ ആ നിയോജകമണ്ഡല ത്തിൽ നിന്നും ജയിച്ചു കഴിഞ്ഞു. അവിടെ മിക്കവാറും എല്ലാ ചുമരും എല്ലാ മരങ്ങളും ശങ്കർ കയ്യടക്കിക്കഴിഞ്ഞു.

കോൺഗ്രസ് രംഗം.

കോൺഗ്രസ് അഖിലേന്ത്യാ ഭരണകക്ഷിയാണ്. കോൺഗ്രസ്സിന് അതിന്റേതായ സ്വാധീനങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണകഴിവും ഉണ്ട്. നേതാക്കന്മാർ പ്രസംഗ ത്തിനുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ഉത്ഘാടനങ്ങൾക്കുമായി അവർ ഇടവിടാതെ വന്നുംപോയും കൊണ്ടിരിക്കുന്നു. ജനങ്ങൾക്ക് പ്രലോഭനകരമായ വാഗ്ദാനങ്ങളും നല്കാൻ അവർക്ക് കഴിവുണ്ട്.

കേരള കോൺഗ്രസ്

കെ. എം. ജോർജ്
കോൺഗ്രസ് ന്യൂനം അഴിമതി സമം കേരള കോൺഗ്രസ് എന്നാണ് തിരഞ്ഞെ ടുപ്പിൽ മത്സരിക്കുന്ന കേരളകോൺ ഗ്രസിന്റെ നിലപാട്. രണ്ടും തമ്മിൽ അഴി മതിയുടെ കാര്യത്തിലെ മൗലീകമായ അന്തരമുള്ളൂ. അത് കേരള കോൺഗ്രസിന്റെ പ്രകടനപത്രിക വായിച്ചാൽ മനസ്സിലാ കും. കേരളാ കോൺഗ്രസ് ഒരു സ്റ്റേറ്റ് പാർട്ടിയാണ്. കെ. എം. ജോർജ്, ആർ. ബാലകൃഷ്ണപിള്ള, മാത്തച്ചൻ കുരുവിനാക്കുന്നേൽ എന്നീ നേതാക്കന്മാർ ഒഴിച്ചാൽ കേരളാ കോൺഗ്രസിന് അഖിലേന്ത്യാടിസ്ഥാനത്തിൽ തലതൊട്ടപ്പന്മാരില്ല. കേരളാകോൺഗ്രസിന് തുറന്ന പിന്തുണ നല്കുന്ന ഒരു ശക്തി മന്നത്തുപത്മനാഭനാണ്. കേരളകോൺഗ്രസ് ഔദ്യോഗിക കോൺഗ്രസിന് തലവേദന ഉണ്ടാക്കിക്കൊണ്ട് തിരഞ്ഞെടുപ്പ് രംഗത്ത് സജ്ജീവമായി മുമ്പോട്ട്‌ പോകുന്നു.

കോൺഗ്രസ് ഹൈക്കമാണ്ട് (പ്രധാന പങ്ക് പ്രസിഡണ്ട് കെ. കാമരാജിൽ തന്നെ) സ്വീകരിച്ച നിലപാടാണ് കേരളത്തിൽ ഇന്ന് ജനാധിപത്യം തന്നെ അപകടത്തി ലാകുമോ എന്ന് സന്ദേഹിക്കുന്ന നിലവരുത്തിവച്ചത് എന്നും ഒരു വിഭാഗം ജനങ്ങൾ വിശ്വസിക്കുന്നു. കോൺഗ്രസ് പ്രസിഡണ്ടിന്റെ താങ്ങ് ആർ. ശങ്കറി നെയും കേരളത്തിലെ ജനാധിപത്യത്തെയും രക്ഷിക്കുമോ എന്നത് ഇന്നേയ്ക്ക് ഇരുപത്തിഒന്നാം ദിവസം അറിയാം. എന്തായാലും ഹൈക്കമാണ്ട് ആദ്യഘട്ട ത്തിൽ നിഷ്പക്ഷമായ ഒരു നിലപാട് സ്വീകരിക്കുകയും തെറ്റുകൾ തിരുത്തു കയും ചെയ്തിരുന്നുവെങ്കിൽ കോൺഗ്രസിന് ഇന്നത്തെ ഈ നിലവരുമായിരു ന്നില്ല എന്ന് വിശ്വസിക്കുന്നവർ വളരെയുണ്ട്.

ജനങ്ങളുടെ നില.

ഈ രാജ്യത്ത് കുറെ കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരുണ്ടെന്നത് ഒരു വസ്തുതയാ ണ്. മൊത്തം വോട്ടറന്മാരിൽ 40% നുമേൽ കമ്മ്യൂണിസ്റ്റ് ചിന്താഗതി ഉള്ളവരാ ണെന്ന് കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകൾ തെളിയിച്ചിട്ടുണ്ട്. 1957 -ൽ അവർ അധികാരത്തിലിരുന്നപ്പോൾ എത്ര ശക്തമായ എതിർപ്പുണ്ടായിട്ടും ആ കക്ഷിക ളെ തമ്മിൽ ഭിന്നിപ്പിക്കാൻ സാധിച്ചില്ല. ഇന്ന് കമ്മ്യൂണിസ്റ്റ് ഇടതും വലതുമായി പിരിഞ്ഞിരിക്കുകയാണ്. അവർ തമ്മിലുള്ള അന്തരം ഇടതുകാർ ഉടൻ വിപ്ലവ ത്തിനും, ചൈനാ ചാരപ്പണിക്ക്‌ വേണ്ടിയും നിൽക്കുന്നുവെന്നതും മാത്രമാണ്. മോസ്കോയും പീക്കിങ്ങും തമ്മിൽ ഇന്നത്തെ അകൽച്ച അവസാനിച്ചാൽ ഇടതും വലതും വീണ്ടും ഒരു പുതപ്പിനുള്ളിൽ കയറുമെന്നതിൽ സംശയമില്ല.

ആർ . ബാലകൃഷ്ണപിള്ള
എന്തായാലും ഈ തിരഞ്ഞെടുപ്പിന് മുമ്പ് അങ്ങനെ ഒരു മാറ്റം വരാൻ സാദ്ധ്യത കാണുന്നില്ല. അതു കൊണ്ട് ഇടതും വലതും സ്ഥാനാർത്ഥികൾ മത്സരി ക്കും. വോട്ടു വാങ്ങും. കോൺഗ്രസ്- കേരളാ കോൺ ഗ്രസ് കാര്യത്തിലുള്ള അവ്യക്തത പോലെ കമ്മ്യൂ. ഇടതും വലതും തമ്മിൽ അവ്യക്തതയില്ല.


E. M. S. ന്റെ കഴിവും ചൈനാക്കാരുടെ പണവും ഇടതിനെയാണ് തിരഞ്ഞെടുപ്പിൽ മുമ്പോട്ട് കൊണ്ടു പോകുന്നത്. വലതന്മാർക്കു റഷ്യൻ പണം കിട്ടാമെങ്കിലും ഇന്ത്യയെ മോചിപ്പിക്കാൻ നിൽക്കുന്നവരേപ്പോലെ അത്ര ഔദാര്യം കാണിച്ചുവെന്ന് വരുകയില്ല. കമ്മ്യൂണിസ്റ്റ് ഇടതരും വലതരും തമ്മിലുള്ള മത്സരവും സാധാരണ വോട്ടറ ന്മാരെ സംബന്ധിച്ചിടത്തോളം ചിന്താക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. സോഷ്യലിസ്റ്റ് ചിന്താഗതിക്കാരെയും ഈ തിരഞ്ഞെടുപ്പിൽ ചിന്താക്കുഴപ്പത്തിൽ ആക്കിയിട്ടുണ്ട്.

S. S. P. ഒരു കക്ഷിയെന്ന നിലയിൽ കോൺഗ്രസ് ഇതര കക്ഷികളോട് സഹകരിച്ചു തിരഞ്ഞെടുപ്പ് രംഗത്തേയ്ക്ക് നീങ്ങുകയായിരുന്നു. പരമാവധി സീറ്റുകൾ നേടുക എന്ന ലക്ഷ്യം വെച്ചു അവർ കമ്മ്യൂണിസ്റ്റ് ഇടതരും ലീഗുകാരുമായും ധാരണ ഉണ്ടാക്കി. അങ്ങനെ കാര്യങ്ങൾ നേരേയായി എന്ന് പ്രതീക്ഷിച്ചു കഴിഞ്ഞപ്പോൾ S. S. P യിലും പിളർപ്പുണ്ടായി. ഒരു വിഭാഗം പി. എസ്. പി ആയി മാറിനിന്നു. എസ്. എസ്. പി. സ്ഥാനാർത്ഥികൾക്ക് എതിരായി സ്ഥാനാർ ത്ഥികളെ ഇട്ടിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ. സാമുദായിക ചേരിതിരിവ് മറ്റു ജില്ലകളെ അപേക്ഷിച്ച് അല്പം കൂടുതലുള്ളത്കൊണ്ട് ഈ പി. എസ്. പി ക്കാരുടെ രംഗപ്രവേശനം എസ്. എസ്. പി യെ അലട്ടുന്നു. ഇടതു കമ്മ്യൂണിസ്റ്റു കളുമായി ധാരണയുണ്ടാക്കി എന്ന തത്വം പറഞ്ഞാണ് ഇവരുടെ പിളർപ്പ്. സീറ്റ് കിട്ടാത്തതിന്റെ പേരിലാണ് ഇവരുടെ പിളർപ്പുണ്ടായതെന്നു എസ് എസ് പി ക്കാർ ആക്ഷേപിക്കുന്നുണ്ടെങ്കിലും അവരുടെ ഇടയിലും ഇടതുകാരുമായുള്ള ധാരണ കുറെ ചിന്താക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.

ലീഗിന് മാറ്റമില്ല.

പി. കെ. കുഞ്ഞാലിക്കുട്ടി
മുസ്ലീം ലീഗിനെ സംബന്ധിച്ചിടത്തോളം അവരുടെ നിലയ്ക്ക് ഒരു വാട്ടവും കോട്ടവുമില്ല. ഉള്ളത് ഉള്ളതു പോലെതന്നെ അവർ സംരക്ഷിക്കുന്നുണ്ട്. ലീഗ് ഇല്ലാത്ത സ്ഥലങ്ങളിൽ ലീഗ് മനസ്ഥിതിക്കാരായ വോട്ടറന്മാർ കേരളാ കോൺഗ്രസിനെ ആയിരിക്കും സഹായിക്കുക എന്നതും തീർച്ചയാണ്. കമ്മ്യൂണിസ്റ്റ് ഇടതന്മാരെ പ്രതിരോധനിയമം അനുസരിച്ച് അറസ്റ്റ് ചെയ്തു ജയിലിൽ വച്ചു കൊണ്ട് നടത്തുന്ന തിരഞ്ഞെടുപ്പ് എന്ന നിലയിലാണ് ഈ തിരഞ്ഞെടുപ്പിന് അമിത പ്രാധാന്യം ഉണ്ടായിരിക്കുന്നത്. തടങ്കലിൽ കിടക്കുന്ന മുപ്പതോളം പേർ മത്സരിക്കുന്നുണ്ട്. പുറത്തുള്ളവരും 60-ലധികം മത്സരിക്കുന്നു. തടങ്കലിൽ കിടക്കുന്നവർ ജയിച്ചുവരിക ഇടതുപക്ഷങ്ങൾകൂടെ സഹകരിക്കുന്ന ഒരു മന്ത്രിസഭ ഉണ്ടാക്കുക ഇത്യാദി ലോകശ്രദ്ധയെ ആകർഷിക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ടാണ് ഈ തിരഞ്ഞെടുപ്പിന് ഇത്ര പ്രാധാന്യം സിദ്ധിച്ചിരിക്കുന്നത്./-
------------------------------------------------------------------------------------------------------------


Visit  
ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER: Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
E-mail: dhruwadeeptionline@gmail.com

Montag, 8. Februar 2016

ധ്രുവദീപ്തി // Politic // India // കേരളത്തിൽ വർഗ്ഗരാഷ്ട്രീയ സംഘർഷം- ജോർജ് കുറ്റിക്കാട്

ധ്രുവദീപ്തി   // Politic // India //

കേരളത്തിൽ വർഗ്ഗരാഷ്ട്രീയ സംഘർഷം-

ജോർജ് കുറ്റിക്കാട് 

കാലഘട്ടത്തിന്റെ സ്പന്ദനം തിരിച്ചറിയാൻ ശ്രമിക്കാത്തവരുടെയും അതിനു മാതൃക നൽകാൻ കഴിയാതെ പൊതുസമൂഹത്തിനു എന്നും അസ്വസ്ഥത തരുന്ന ഏതു ശക്തികളുടെയും മൂല്യച്യുതിയെപ്പറ്റി ആരെങ്കിലും വിലപിച്ചിട്ടെന്ത് കാര്യം? മലയാളികൾ, ലോകമൊട്ടാകെ യുമുള്ള മലയാളികൾ ഇതിനോട് പ്രതികരിക്കണം. അതുപക്ഷെ ഒരു പച്ചയാഥാർത്ഥ്യമിതാണ്, ലോകത്തിൽ തങ്ങൾ ആരുടേയും പിന്നിലല്ലാ എന്ന അഭിമാനവിചാരം ഓരോ മലയാളിക്കും ഉണ്ട്. എന്നാൽ ഈ അടുത്ത കാലങ്ങളിലായി അവരിൽ ഉണ്ടായിരിക്കുന്ന മാറ്റങ്ങളും വളരെയേറെ വ്യക്തമാണ്. മനുഷ്യന്റെ സാമൂഹ്യജീവിതക്രമങ്ങൾ സ്വതന്ത്രമായി രിക്കണം. സാംസ്കാരിക മൂല്യങ്ങളിന്മേൽ ഉണ്ടായിരിക്കേണ്ട മാർഗ്ഗരേഖയിൽ മറ്റുള്ള  ബാഹ്യനിയന്ത്രണങ്ങൾക്ക്‌ വിധേയമാകരുതെന്ന് തത്വം പറയുമ്പോൾ പ്പോലും കേരളത്തിലെ പൊതുജീവിതം അപ്പാടെ കശക്കുന്ന വർഗ്ഗരാഷ്ട്രീയ അരാജകത്വം സൃഷ്ടിക്കുന്ന ഭയാശങ്കകൾക്ക് വിധേയമാണെന്നതാണ് യാഥാർത്ഥ്യം. അതാകട്ടെ  പ്രത്യക്ഷമോ പരോക്ഷമോ ആയ രാഷ്ട്രീയ ഇടപെടലുകളാണ്. പ്രഥമദൃഷ്ട്യാ കൂടുതൽ മലയാളികൾ കേരളത്തിലെ തനി   രാഷ്ട്രീയ ഭീകരവാദഭീഷണികളെ  വെറുത്തു തുടങ്ങി. അവർ കേരള ത്തിലെ വർഗ്ഗരാഷ്ട്രീയ ഭീകരതയുടെ തീവ്ര കാഠിന്യം എത്ര വലിയ പ്രശ്നമാണെന്നുള്ള യാഥാർത്ഥ്യം ഒടുവിലെങ്കിലും മനസ്സിലാക്കിത്തുടങ്ങി. എന്നാൽ യഥാർത്ഥത്തിൽ ഈ സാംസ്കാരിക തകർച്ച എത്രയോ കാലങ്ങളായി ഉള്ളതാണ്. ഇത്രയും ധാരാളം മതി, ഇനി ഇതിനു ഒരവസാനം ഉണ്ടാകണം.


മുഖ്യമന്ത്രി  E.M.S. നമ്പൂതിരിപ്പാട്‌-1957-
ഗവർണ്ണർ
ബി. രാമകൃഷ്ണ റാവുവിന് 
മുമ്പിൽ സത്യപ്രതിജ്ഞ
1947-ൽ ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം സുമാർ പത്തു വർഷങ്ങൾ   (1957 ) ആയപ്പോൾ മുതൽ കേരളീയരുടെ സാമൂഹ്യ ജീവിതമപ്പാടെ തന്നെ   രാഷ്ട്രീയ ത്തിന്റെ ഭീഷണികളെ നേരിട ണമെന്ന  മഹാദുർവിധി നേടിയ വരാണ്. 1847- ലെ ലണ്ടൻ സമ്മേള നത്തിൽ തീരുമാനിച്ച പ്രകാരം, അന്നാണ് കാൾ മാർക്സും എംഗ ൽസും കൂടി തയ്യാറാക്കിയ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തി ന്റെ തനി വികൃതരൂപം ജന്മമെടു ത്തത്. നൂറു വർഷങ്ങൾ പിന്നെ യും വേണ്ടിയിരുന്നു ആ പ്രത്യയ ശാസ്ത്രം കേരളത്തിൽ രഹസ്യ മായി വേരുപിടിക്കുവാൻ. 1957-ൽ അനുകൂല സാഹചര്യം മുതലാക്കി സാം സ്കാരിക കേരളത്തിന്റെ ഭരണം കമ്മ്യൂണി സ്റ്റ്കൾ പിടിച്ചെടുത്തു. അന്ന്മു തൽ  തുടങ്ങിയതാണ്‌ നമ്മുടെ രാഷ്ട്രീയ കേരളത്തിന്റെ തകർച്ചയും അസ്വ സ്ഥതതകളുമെന്നു കാണാൻ കഴിയുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്ര ത്തെ ലോകത്തിൽ എവിടെയെല്ലാം ഒരു സാമ്പത്തിക സാമൂഹിക മാതൃക യാക്കിയോ അവിടെനിന്നെല്ലാം (ഏതാണ്ട് 33 രാജ്യങ്ങളിൽ), പുതിയൊരു ലോകത്തെ വാഗ്ദാനം ചെയ്ത കമ്മ്യൂണിസ്റ്റുകൾ പിന്തള്ളപ്പെട്ടു കഴിഞ്ഞിരിക്കു ന്നു. 

അന്നും അതിനുശേഷവും ജനങ്ങളുടെയിടയിൽ വിവിധ രാഷ്ട്രീയ പാർട്ടി കൾ കേരളത്തിൽ ഉണ്ടായിരുന്നു. കോൺഗ്രസ്, പി.എസ്.പി, മുസ്ലീംലീഗ്, ആർ എസ് പി, കമ്മ്യൂണിസ്റ്റ്, കേരള കോൺഗ്രസ് എന്നിങ്ങനെ കുറെയേറെ പാർട്ടികൾ. ഓരോ പാർട്ടിക്കാരുടെയും കൈക്കരുത്തിന്റെ ബലം കാണിച്ച്‌ യോഗങ്ങളും തെരുവ് പ്രകടനങ്ങളും വെല്ലുവിളികളും അവരുടെ സാമർ ത്ഥ്യം പറച്ചിലും എല്ലാം നടത്തി വന്നു. ചിലർ, ഇതെല്ലാം നടത്തിയത് ഞങ്ങ ളാണ്, ഞങ്ങളാണ് ഏറ്റവും മെച്ചപ്പെട്ടവർ, ഞങ്ങളുമായി സഹകരിച്ചു മുന്നോ ട്ടു പോകുവാൻ ജനങ്ങൾ തയ്യാറാകണമെന്ന വ്യക്തവും കർശനവു മായ സന്ദേശവുമായി ഇവർ മാറി മാറി ജനങ്ങളെ സമീപിച്ചു. ജനജീവിതത്തി ന്റെ ഗതി അങ്ങനെ കുത്തനെ വഴിമാറി. ഞെട്ടിപ്പിക്കുന്ന തൊഴിലില്ലായ്മയും പട്ടി ണിയും സാമൂഹിക അസ്വസ്ഥതയും കേരളത്തിന്റെ ചർച്ചാവിഷയമായി.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ, സി. പി. എം. സി. പി. ഐ, നടത്തുന്ന ഭീകരപ്രവർത്തങ്ങൾ, മാദ്ധ്യമങ്ങളിലൂടെയുള്ള അവരുടെ ഭീകരഭീഷണി കൾ, ഇവയൊക്കെ പരിധി വിട്ട നിലയിലെത്തിയിരിക്കുന്നു. പരസ്പരമിഷ്ടപ്പെ ടാത്ത വരെയെല്ലാം നടുറോഡിൽ ഇട്ടു വെട്ടിനുറുക്കും. മലയാളിക്ക് മാതൃ രാജ്യത്തു കൊടുംഭീകരതയുടെ വ്യാപക വളർച്ചയിൽ വലിയ ഭയാശങ്കയും ദു:ഖവും  ഉണ്ടാക്കിയിരിക്കുന്നു. കമ്മ്യൂണിസ്റ്റ്കളും ഭരണകക്ഷി പാർട്ടിയിലു ള്ളവരും  കോഴവാങ്ങലും കൊടുക്കലും അതുപോലെ കോഴഭീഷണിയും ഹർത്താലും കൊലപാതകവും എല്ലാം നടത്തും. പരസ്പര ആരോപണങ്ങളും നടത്തും.

ഇവരെയൊക്കെ വിമർശിച്ചാലും മാദ്ധ്യമങ്ങളിൽക്കൂടി എന്ത് പറഞ്ഞാലും ഇന്റർ നെറ്റിലൂടെ എഴുതിയാലും അവരും ഈ ന്യായം പറയും "ജനവിരുദ്ധ  ഭീകരവാദം" അഥവാ  "ജനരക്ഷായാത്ര" "ജനക്ഷേമയാത്ര" എന്നൊക്കെയുള്ള  മാലോകർക്ക് വശമില്ലാത്ത ഗഹനമായ ശാസ്ത്രീയ പദപ്രയോഗം. ഇക്കൂട്ടരുടെ പാർട്ടിക്കൊടിയെന്ന  കുരിശിന്റെ പ്രതീകം വഹിച്ചു ഒന്നാം സ്ഥലം സ്ഥലം കാസർക്കോട് മുതൽ പതിനാലാം സ്ഥലം തിരവനന്തപുരം വരെ നടന്നെത്തി കഴിയുമ്പോൾ അവരുടെയൊക്കെ  സഞ്ചികളിൽ കോടിക ളുടെ സ്തോത്രകാഴ്ച്ചകളാലും സ്നേഹവിരുന്നുകളാലും നിറയും. കമ്മ്യൂ ണിസ്റ്റ്കൾക്കും ഇതര പാർട്ടികൾക്കും അതിലേറെയൊന്നും അറിവില്ല. ഇതും കിട്ടാനുള്ള പുതിയ സ്വപ്നമനോഹര ലോകത്തിനുവേണ്ടിയുള്ള ജനസേവനം തന്നെ എന്നാണവർ വിശേഷിപ്പിക്കുന്നത്.

കശക്കി അസ്വസ്ഥമാക്കുകയെന്ന തന്ത്രം

നഷ്ടപ്പെട്ട ജനപിന്തുണ എങ്ങനെ നേടിയെടുക്കണം എന്നുള്ള അടവു രാഷ്ട്രീയ പരീക്ഷണത്തിന്റെ ഭാഗമാണ്, ഇന്നും ഓരോരോ പാർട്ടികളും ചെയ്യുന്നത്. ഇതൊന്നും ഏറെ വശമില്ലാത്ത പൊതുജനങ്ങളെ ഇടയ്ക്ക് നിർത്തിക്കൊണ്ട്  എതിർപാർട്ടികളെയെല്ലാം  ഓരോന്നായിട്ട് ഇല്ലെന്നാക്കു വാൻ നിഗൂഢ ശ്രമം നടത്തുന്നണ്ട്. ഇതിന്റെ ഭാഗമാണ്- അടുത്തകാലത്ത് കേരളത്തിൽ നടന്ന ബാർ കോഴവിവാദം, സോളാർ വ്യഭിചാര ആരോപണ ങ്ങൾ, വിവിധ അഴിമതിക്കുറ്റ കൃത്യങ്ങൾ, വ്യക്തിഹത്യയും അപകീർത്തി പ്പെടുത്തലും, പകരം വീട്ടലുകളും.  അധികാരി വർഗ്ഗത്തെയും കോടതിജീവ നക്കാരെയും ഉപയോഗിച്ച് അടിയോടെ എതിരാളിയെ ഇല്ലാതാക്കൽ, നിയമ സഭവളയലും വഴിയിൽ സർക്കാരിനെയും മന്ത്രിമാരെയും മറിച്ചിടുക, അതിനുശഷം തെരഞ്ഞെടുപ്പിലൂടെ പുതു രാഷ്ട്രീയ കൂട്ടുകെട്ടൽ വഴി അടുത്ത  കലാപഭൂമിയുടെ ഭരണാധികാരം പിടിച്ചെടുക്കുക, പാർട്ടിഅനു കൂലികളെയും  അനുയായികളെയും ഉപയോഗിച്ച് വൻതെരുവ് സംഘട്ടനങ്ങ ൾ നടത്തുക, തുടങ്ങിയ എല്ലാ ജനവിരുദ്ധനടപടികളും കാണാൻ  കഴിയും.

രാഷ്ട്രീയ സ്വാധീനം നടത്തിയും കോഴകൊടുത്തും ജഡ്ജിമാരായിട്ടുള്ളവർ വക്കീലന്മാർ, കണ്ണുമൂടികെട്ടപ്പെട്ടിരിക്കുന്ന നീതിദേവതയുടെ പാവനമായ കാൽച്ചുവട്ടിൽ ഇരിപ്പുറപ്പിച്ച്‌ നീതിരഹിതമായ വിധി പറയുന്ന ജഡ്ജിമാർ, ഇവരുടെയിടയിൽ നടമാടുന്ന നീതിനിർവഹണത്തിന്റെ ഞെട്ടിക്കുന്ന കഥകൾ ലോകമെമ്പാടും ചർച്ചാവിഷയമാണ്. ആധുനിക കേരളത്തിന്റെ ശാപമാണ്. കേരളത്തിലെ കോടതികളിൽ തീർപ്പില്ലാതെ കെട്ടി കിടക്കുന്ന എത്രയോയേറെ ലക്ഷോപലക്ഷം പരാതികൾക്കും കേസ്സുകൾക്കും തീർപ്പില്ലാതെ അവധിക്കു നീട്ടി നീട്ടി കൊണ്ടുപോകുന്ന സംഭവ കഥകൾ ഏറെയുണ്ട്. ഇങ്ങനെയുള്ളവരെ ഉപയോഗിച്ച് മന്ത്രിമാർക്കെതിരെ ദുർവിധി പറഞ്ഞു രാജ്യത്ത് ജനകീയ ഭരണവും ജനാധിപത്യവും ജനജീവിതവും കശക്കി അസ്വസ്തമാക്കി, കേരളം അവരുടെതായ  യുദ്ധക്കളമാക്കുകയാണ്. ഇവർ രാഷ്ട്രീയപാർട്ടികളുടെ ചില മാലിന്യം ഒളിപ്പിക്കുന്നവരാണ്. ചില ഭീകരവാദരാഷ്ട്രീയ പാർട്ടികളുടെ അടവുകൾ  ഉപയോഗിച്ച് ജനങ്ങളെ കശക്കി എറിയുവാൻ സഹകരിക്കുന്ന ഇവരെയെല്ലാം  കൂട്ടുപിടിച്ചുള്ള  സംഘർഷങ്ങളാണ് ഏറെയും നടക്കുന്നതെന്നതു  പൊതുസംസാരമാണ്. കേരളത്തിന്റെ മാത്രം സ്വന്തമാണ്, സാമൂഹ്യ ദ്രോഹികളുടെ മുഷ്ടി രാഷ്ട്രീയ മുഷ്ക്ക്കൊണ്ട് ജനങ്ങളെ വീർപ്പ് മുട്ടിക്കുന്ന തന്ത്രം.

ജനാധിപത്യപൈതൃകം പറഞ്ഞു നടക്കുന്ന കോൺഗ്രസ്സും ഇവരിൽ നിന്നും ഒട്ടും വിഭിന്നമല്ല., ഈ പാർട്ടിയും പാർട്ടിക്കുള്ളിലെ തമ്മിൽ നടക്കുന്ന ഗ്രൂപ്പ് യുദ്ധവും, തമ്മിൽ കുതികാൽ വെട്ടലുകളും, ഹർത്താലും, കാലുവാരലുക ളും, അണികളിലുള്ള  അധികാരമൽപ്പിടുത്തവും, ഭരണ കൂട്ടുകക്ഷികളെ മുറയ്ക്ക് കെട്ടിപ്പിടിക്കലും ചതിക്കളമൊരുക്കലുമെല്ലാം... അത്, എന്നുമുള്ള പതിവുള്ള നിത്യാരാധനപോലെ മുറയ്ക്ക് ചെയ്തുകൊണ്ടു നടക്കുന്നു. മറ്റുള്ള ചെറിയ ചെറിയ രാഷ്ട്രീയ പാർട്ടികൾ ഇതിനിടയിൽ കുടുങ്ങിവീണ് രൊക്കം  ലഭിക്കുന്ന പീഡനങ്ങളും പ്രഹരങ്ങളും ഏറ്റ് വാങ്ങി എല്ലാനഷ്ടവും അപമാനങ്ങളും പല കഷ്ടങ്ങളും സഹിച്ചുനടക്കും. ഇവിടെ നടക്കുന്നതെല്ലാം കറതീർന്ന പൊതുജന അവകാശ സേവനം തന്നെയാണല്ലോ എന്നാണു അവർ ഒടുവിൽ ഏറ്റ് പറയുന്ന ആപ്തവാക്യം. ജനങ്ങൾ അത് കേട്ട് കൂർക്കം വലിച്ചു ഉറങ്ങുകയും. കണ്ണടച്ച് വിശ്വസിക്കുകയും വേണം .

രാഷ്ട്രീയ ചതിയുടെ തിരക്കഥയും ഇടതുപക്ഷവും 
 
കെ. എം. മാണി 
എം  എൽ  എ
കേരളത്തിലെ കേരളാ കോൺഗ്രസ് ചെയർമാനും മുൻ ധനകാര്യമന്ത്രിയുമായി രുന്ന ശ്രീ. കെ. എം. മാണിയെ സ്വയം രാജിവയ്ക്കുവാൻ പ്രേരിതമാ ക്കിയ മഹാസംഭവത്തിൽ നടന്നത് മന്ത്രിസഭ യിലെ തന്നെ പ്രമുഖ അഭ്യന്തര വകുപ്പ് മന്ത്രിയുടെ കൊലച്ചതി യിയുടെ തിരക്കഥ അനുസരിച്ചായിരുന്നു. അറിയപ്പെ ട്ട മദ്യമാഫിയ ബിജു രമേഷിന്റെ യും മറ്റുചിലരുടെ യും ആരോപണത്തിന്റെ പേരിലും ഇടത് പക്ഷ കമ്മ്യൂണിസ്റ്റുകൾ കേരള നിയമ സഭാസമ്മേളന ത്തിലും കേരളത്തിലെ പൊതുനിരത്തിലും ദിവസ ങ്ങളോളം വേട്ടയാടിയത് ആർക്ക്, എന്തിന് വേണ്ടി ?. കോൺഗ്രസ്സിൽ ഉള്ള ബോക്സർ ഗ്രൂപ്പ്കളായ  ഏ. ഐ. ഘടകങ്ങൾ പരസ്പരം കുത്തിച്ചാ കണം എന്നാഗ്രഹി ക്കുന്ന സി. പി. എം പറയും "ബാർ കോഴവിവാദം" പാരവച്ചത്‌ മുഖ്യനാണെന്ന്. പഴയ വീശുവല വച്ചത് പിണറായി കടൽപ്പുറത്ത് !

ചില ഭരണകക്ഷി മന്ത്രിമാരും മറ്റ് ചില കോൺഗ്രസ് പാർട്ടിനേതാക്കളും  വിജലൻസും മറ്റുചില അധി കാരികളും ചേർന്ന് കേരളത്തിൽ മന്ത്രി കെ.എം. മാണിക്കെതിരെ അധാർ മ്മികമായ നിലപാട് സ്വീകരിച്ചു. അതോ നീതിയും നിയമവും അവിടെ കണ്ടില്ല. സംസ്ഥാനനിയമ-ധന മന്ത്രിയുമായിരുന്ന ശ്രീ കെ. എം. മാണിയുടെ മുമ്പിൽ പരസ്യമായിത്തന്നെ രണ്ടു തരം നീതിപാഠം വിളമ്പി  അദ്ദേഹത്തെ മുഖാമുഖം അവഹേളിച്ചു. ഇതോടെ കെ. എം. മാണി സ്വയം രാജിവച്ചു. ഒരു വിജിലൻസ് ജഡ്ജിയുടെയും വകുപ്പ് മന്ത്രിയുടെയും ഒരു കോൺഗ്രസ് മന്ത്രി യുടെയും ഒരിക്കലും അവസാനമില്ലാത്ത ഉപമയില്ലാത്ത അധികാരക്കൊതി യുടെ ദൃഷ്ടാന്തം!

ഇതേ കേസ്സിൽത്തന്നെ മന്ത്രിസഭയിലെ  കോൺഗ്രസ് മന്ത്രി കെ. ബാബു ഇതേ കോഴയാരോപണത്തിന്മേൽ സ്വയം രാജി പറഞ്ഞു നോക്കി. അതുപക്ഷെ ഈ വിജിലന്സ് മന്ത്രിയും, രാജി വാങ്ങിയ മുഖ്യമന്ത്രിയും അതിനോട് തീർത്തും യോജിച്ചില്ല. "അച്ഛൻ ഇച്ഛിച്ചതും വൈദ്യൻ വിധിച്ചതും പാലുതന്നെ". മന്ത്രി ബാബുവിന് തോന്നി, "മുന്തിരിങ്ങാ പുളിക്കും അല്ലെ", എന്ന് പറയാം. രണ്ടാം രാജിയുണ്ടായില്ല. ഇതിനെ നിർവചിക്കുക എളുപ്പമല്ല..അതുപക്ഷെ അന്ന് നടന്ന വിധി "അങ്ങാടി പിള്ളേരും നാട്ടു പിള്ളേരും കൂടി ചേർന്ന് കളിച്ചാൽ, ഒടുവിൽ ആ വിശന്നു വീട്ടിലെത്തുന്ന നാട്ട് പിള്ളേർക്ക് അടിയും അങ്ങാടി പിള്ളേർക്ക് ചോറുംകിട്ടും" എന്നതായിരുന്നു മാണിക്കും ബാബുവിനും കൊടുത്ത നീതി, എന്നുവേണം തോന്നുവാൻ. 

നിയമസഭാഹാളിൽ തന്നെ ധനമന്ത്രിക്കെതിരെ നടത്തിയ അക്രമത്തിൽ അനേക കോടികളുടെ നശീകരണം ഇടതുപക്ഷ  ജനപ്രതിനിധികൾ ചെയ്തു. ഇപ്പോൾ ജനക്ഷേമയാത്ര നടത്തുന്ന സഖാവ് പിണറായിയും സുബോധം എന്നോ നഷ്ടമായ സഖാവ് അച്ചുതാനന്ദനും  എം.എൽ. എ മാരും ചില പാർട്ടി പ്രവർത്തകരും  ആയിരുന്നു നേതൃത്വം. നിയമ സഭാഹാൾ തകർത്ത ഭീകരർ; ഇവരോ നമുക്ക് ഭാവിയിൽ വരാനിരിക്കുന്ന മന്ത്രിമാർ? ഇവർ നടത്തിയ ആക്രമണ ചിത്രങ്ങൾ  ലോകത്തിലെ എല്ലാ മലയാളി മനസ്സിലും മായാതെ നിൽക്കും. ലോകമെമ്പാടും മലയാളിക്കറിയാം, കേരള കമ്മ്യൂണിസ്റ്റ്കളും കൂടെ ഭരണകക്ഷി പാർട്ടിയിലെ ചിലരും, മ്ലേച്ചമായ കോഴ ഭീഷണിയും ഹർത്താലും കൊലപാതകവും നടത്തും. അവയെ തെറ്റാണെന്ന് പറഞ്ഞു അവരെ വിമർശിച്ചാലും, ഉപദേശിച്ചാലും,  മാദ്ധ്യമങ്ങളിൽക്കൂടി പറഞ്ഞാ ലും ഇന്റർ നെറ്റിൽ എഴുതിയാലും ഇതെല്ലാം ജനവിരുദ്ധ  ഭീകര വാദത്തിനെതിരെ, നീതിലഭിക്കുവാനുള്ള സമരമാണ് ഇതും-   കമ്മ്യൂണി സ്റ്റ്കൾക്ക് അതിലേറെയൊന്നും  അറിവില്ല. അക്രമ പ്രവർത്തനവും ജനസേവനം തന്നെ എന്നാണവർ പറയുക. ശ്രീ കെ.എം മാണിയുടെ രാജി യുടെ കാര്യത്തിലും, കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നിരന്തരം നടത്തിയ തെരുവ് ഭീകരപ്രവർത്തനങ്ങളും വധഭീഷണികളും പാർട്ടിസ്വേച്ഛാധിപത്യ ത്തിന്റെ പ്രകടമായ സാംസ്കാരിക തകർച്ചയാണ്. 

കേരള കോൺഗ്രസ് -കോൺഗ്രസ് കൂട്ടുകെട്ട്.

1965-ഫെബ്രു. 12-ൽ കേരളത്തിലെ പ്രസിദ്ധ പത്രപ്രവർത്തകശേഷ്ടനും ഇന്ത്യൻ പാർലമെന്റ് അംഗവും, ദീപികയുടെ തിരവനന്തപുരം ബ്യൂറോചീഫും ആയിരുന്ന ശ്രീ.കെ.സി. സെബാസ്റ്റ്യൻ ഇപ്രകാരം എഴുതിയത് ഇപ്പോൾ ഏറെ പ്രസക്തമായി എനിക്ക് തോന്നുന്നു. അദ്ദേഹമെഴുതി: "കോൺഗ്രസ് ന്യൂനം അഴിമതി സമം കേരളാകോൺഗ്രസ്സെന്നാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കേരളാകോൺഗ്രസിന്റെ നിലപാട്. രണ്ടും തമ്മിൽ അഴിമതിയുടെ കാര്യത്തി ലെ മൌലീകമായ അന്തരമുള്ളൂ. അത് കേരള കോൺഗ്രസിന്റെ പ്രകടന പത്രിക വായിച്ചാൽ മതിയാകും. കേരള കോൺഗ്രസ് ഒരു സ്റ്റേറ്റ് പാർട്ടിയാണ്. കേരള കോൺഗ്രസ് ഔദ്യോഗിക കോൺഗ്രസിന് തലവേദന ഉണ്ടാക്കിക്കൊണ്ട് തെര ഞ്ഞെടുപ്പ് രംഗത്ത് സജീവമായി മുമ്പോട്ട്‌ പോകുന്നു". ഒന്നാലോചിച്ചാൽ ഒരു കാര്യം ഏതാണ്ട് ശരിയാണ്, കോൺഗ്രസ് നേതൃത്വം സ്വീകരിച്ച നിലപാടാണ് കേരളത്തിൽ ഇന്ന് ജനാധിപത്യംതന്നെ അപകടത്തിലാകുമോ എന്ന് സന്ദേഹിക്കുന്ന നില വരുത്തിവച്ചതെന്നും ഒരു വിഭാഗം ജനങ്ങൾ ഇന്ന് വിശ്വസിക്കുന്നുണ്ട്. 

അധികാരം വെട്ടിപ്പിടിക്കുന്നവർ


സി. അച്ചുതാനന്ദൻ,
മുൻ കേരള മുഖ്യ മന്ത്രി
അതിവിസ്ത്രുത മഹാഭാരതത്തി ന്റെ അങ്ങ് തെക്കേ അറ്റത്തുള്ള  ത്രികോണ സ്ഥലം പകുതി പരശു രാമൻ മഴുവെറിഞ്ഞപ്പോൾ വേർ തിരിച്ചെടുത്തതാണ്,  അതാണ്‌ കേരളം എന്നൊക്കെയാണല്ലോ ഐ തീകം പറയുന്നത്.. കേരളത്തിൽ അന്നും ആയുധബലം എന്തിനോ വേണ്ടിയൊക്കെ പ്രയോഗിച്ചുവെന്ന തിനു  ഐതീഹ്യ തെളിവാണല്ലോ.. അന്നും ഇപ്പോഴുള്ളതുപോലെ വർഗ്ഗ രാഷ്ട്രീയ സംഘർഷം ഉണ്ടായിരു ന്നുവെന്നല്ലേ ധ്വനി?.ഇതൊക്കെ വായിച്ചു കഴിഞ്ഞാൽ രക്തസമ്മർദ്ദം കൂട്ടുന്ന മലയാളി ഉണ്ടാകാനിടയുമുണ്ട്‌. മഹത്തായ ഏതോ പരശുരാമ പൈതൃക ആയുധ പാരമ്പര്യം തന്നെയാണോ കേരളത്തിലെ സകല രാഷ്ട്രീയ പാർട്ടികൾക്കും ലഭിച്ചിരിക്കുന്നത് ?

അധികാരത്തിനുവേണ്ടി ആയുധം എടുത്തു, പരസ്പരം അവർ മുഷ്ടി പ്രകടനം നടത്തുന്നു ? ചിലർക്ക് വാക്കുകളുടെ ആയുധം, ചിലർ മഴുവും വാളും, കല്ലും ഉപയോഗിക്കുന്നു. കൊലവിളിയും പക മുറിയാതെ നടുറോഡിൽ നടത്തും. നടുറോഡിൽ ഇഷ്ടമില്ലാത്തവരെ വെട്ടിക്കൊല്ലും, നടുറോഡിൽ കൂട്ടത്തോടെ ആക്രമിച്ചു അടിച്ചു കൊല്ലും. കമ്മ്യൂണിസ്റ്റ് സഹിഷ്ണതയുടെ ഏറ്റം പുതിയ രാഷ്ട്രീയ  തത്വശാസ്ത്രം  ആണല്ലോ ഇത്. കോടതിയിലും പൊതുജനമദ്ധ്യ ത്തിലും ഇവരെന്നും പറയുന്നത്, ഞങ്ങൾ നിരപരാധികളാണ്, ഞങ്ങൾക്ക് നീതിയേ ലഭിക്കുന്നില്ല. കോടതിയിലെ ജഡ്ജിക്ക് പണം നല്കി സ്വാധീനിച്ചു രാജ്യത്തെ  സർക്കാരിന്റെ പോലും നിലനിൽപ്പ്‌ അപകടത്തിലാക്കുന്ന ഭീകര തയെ ചോദ്യം ചെയ്യാൻ കേരള ജഡ്ജിമാർ തയ്യാറാകുന്നുണ്ടോ എന്ന് ചിന്തിക്കേ ണ്ടതുണ്ട്. ഒന്നാലോചിച്ചാൽ ഇവിടെ നാം എല്ലാവരും തമ്മിൽ അങ്ങും ഇങ്ങും ഒക്കെ എന്തിനോ തുല്യരല്ലേ? ഈ ചിന്താ ഗതിയിൽ പരിവർത്തനം സാദ്ധ്യമാകണം.

  നിങ്ങൾ ഉത്പാദിപ്പിക്കുന്നത് തീയാണ്, പ്രകാശമല്ല.

ഇവരെയാണോ കേരളം ഭരിക്കുവാൻ, വോട്ടു ചെയ്തു നിയമസഭയിലേയ്ക്ക് അയയ്ക്കേണ്ടത്? "മുഖ്യമന്ത്രീ, നിങ്ങളെയൊന്നും വെറുതെ വിടില്ല, നിങ്ങൾ റോഡിൽ ഒന്ന് ഇറങ്ങി നടന്നു നോക്ക്, അപ്പോഴറിയാം, അത് കാണിച്ചുതരാം എന്നൊക്കെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവു പിണറായി, സി പി എം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനരക്ഷ യാത്രാവേദിയിലെ  പ്രസംഗത്തിൽ ഓരോന്ന് ആവർത്തിച്ചു ഭീഷണിപ്പെടുത്തിയത്. എസ്. എഫ്. ഐ. എന്ന ചുവപ്പ് ഭീകര കുട്ടിപ്പട്ടാളത്തിനു അദ്ദേഹം തൊഴിൽ പങ്കിടുന്ന രീതിയാണിത് .രാജ്യംഭരിക്കാൻ ജനങ്ങൾ തിരഞ്ഞെടുത്തു വിട്ടിട്ടുള്ള കേരളത്തിലെ മന്ത്രി സഭയുടെ മുഖ്യമന്ത്രിയോട് ഭീഷണി പറയുന്നു, ജീവൻ വേണമെങ്കിൽ വീട്ടി ലിരുന്നോണമെന്നഭീഷണി.

അടുത്തുനടക്കാനിരിക്കുന്ന  കേരളത്തിലെ ജനാധിപത്യ പൊതുതെരഞ്ഞെ ടുപ്പ് ജയിച്ചുവരുമ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻതന്നെ ഇപ്പോഴേ  ജന രക്ഷായാത്രനടത്തിവരുന്ന, കേരളത്തിന്റെ സ്വസ്ഥത നശിപ്പിക്കുന്ന യഥാർത്ഥ ഭീകരവാദ കമ്മ്യൂണിസ്റ്റ്പാർട്ടി നേതാവ് സ. പിണറായിക്ക് മറുവശത്തുനിന്നും ലാവലിൻ ഭീഷണിയും ഇതേതൂക്കത്തിൽ തനിക്ക് നേരെ പൊങ്ങുന്നുണ്ടെന്ന സത്യം മറച്ചാണല്ലോ ഇപ്രകാരം വിവരക്കേട് പറയുക. സിറിയയിലെ ഐ എസ് ഭീകരശൈലിയാണല്ലോ പിണറായി തുപ്പുന്നത്? എല്ലാ മാദ്ധ്യമങ്ങളും എന്നും ജനകീയപ്രധാനമായ ബ്രേക്കിംഗ് ന്യൂസായി ഇത് ഏറ്റു പിടിച്ചുകൊണ്ട്  എഴുതുകയും പറയുകയും ഏറെ പ്രശംസിക്കുന്നതും അതിലും ഭീകരമാണ്.

ഭീകരവാദികളായ ഒരുകൂട്ടം തെരുവുകളുടെ പട്ടാളങ്ങൾ എന്ന് സ്വയം അവരെ പ്രദർശിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് എസ്. എഫ്. ഐ. ക്കാരും, പ്രതിപക്ഷങ്ങളും അവർക്ക് നേരെ വെറുതെ നോക്കിയാലോ, അത് അവർക്ക് ഇഷ്ടപ്പെട്ടതായി പറയുകയില്ല. അവരും പറയും അങ്ങനെ അവരെ വെറുതെ വിടേണ്ട. അവരും മാദ്ധ്യമങ്ങളും, നേർക്ക്‌ നേരെയും ഭീഷണി ചൊരിയുന്ന ഭീകര അന്തരീക്ഷം വേറെ ! ഒരു കേരളീയനു സ്വസ്ഥമായി ജീവിക്കാൻ അവസരം ഉണ്ടാക്കാത്ത മാദ്ധ്യമ വാർത്തകൾ തരുന്ന ഇക്കൂട്ടരെ ഭയന്ന് വേണമല്ലോ ഉറക്കമുണർന്നു രാവിലെ പുറത്തേയ്ക്ക് നോക്കുവാൻ ! എന്നും അക്രമപ്രവർത്തനങ്ങൾതന്നെ  ഇടമുറിയാതെ നടക്കുന്ന ഈ ഒരു രാജ്യത്തെ യാണോ സാംസ്കാരിക കേരളം എന്ന് നാമെല്ലാം വിളിക്കേണ്ടത്?  എസ്. എഫ്. ഐ നടത്തുന്നത് മലയാളീ  സംസ്കാരത്തിനെതിരെയുള്ള ആക്രമണമാണ്.

ഭീതി പരത്തുന്ന അക്രമപ്രവർത്തനങ്ങളും സ്ഥിരം സാമൂഹ്യ രാഷ്ട്രീയ പ്രേരിത ഭീഷണികളും ഉയർത്തി ജനജീവിതം ദുഷ്ക്കരമാക്കുന്ന ഇടതു പക്ഷരാഷ്ട്രീയ നീക്കങ്ങളെ ജനങ്ങൾ തിരിച്ചറിയണം, തെരഞ്ഞെടുപ്പിൽ അവർക്ക് ശക്തമായ എതിർപ്പിന്റെ വ്യക്തമായ മറുപടി നല്കേണ്ടതാണ്. അക്രമ രാഷ്ട്രീയത്തെ ജനം ചെറുക്കണം. അവരുടെ ഭീഷണി രാഷ്ട്രീയം കേരളത്തിനു മൂക്കറ്റം മതിയായി. ശക്തമായ പ്രതിഷേധം, അതിനുള്ള സമയം ഇപ്പോൾ ആയിരിക്കുന്നു. ജനത്തോട് ഭാവിയിൽ പോലും  അക്രമം പ്രചരിപ്പിക്കുന്ന ഇങ്ങനെയുള്ള ഭീകര രാഷ്ട്രീയ പാർട്ടികളെ ഏറെ ജനങ്ങൾ ഇപ്പോൾ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു.

നമ്മുടെ സമൂഹത്തെ ജാതി മത അധിഷ്ടിത അസഹിഷ്ണുതയുടെ കൊടിയ വിഷം വ്യാപകമായി ബാധിച്ചിട്ടുണ്ടെന്നു അറിയാം. സാമൂഹ്യതിന്മകളുടെ അതിവേഗവളർച്ച, ആധുനികകാലത്ത് പൂർവ്വതലമുറകളും യുവതലമുറ കളും അഭിമുഖീകരിക്കുന്ന ജീവിത കാഴ്ചപ്പാട്, ജാതിയും വിശ്വാസവും നിറവും ആധുനിക പേരുകളും വിദ്യാഭ്യാസവും യോഗ്യതയും ഭവനങ്ങളും വാസവും, വസ്ത്രധാരണവും, ചിന്താരീതിയും, വിശ്വാസ ആചാരങ്ങളും സമൂഹത്തിലെ  ജീവിതശൈലിയും എല്ലാം നമ്മുടെയിടയിൽ, കേരളത്തിൽ, എത്രയോ പണ്ടേ ഉള്ളതാണ്?. ഇതാണ് നമ്മുടെ സംസ്കാരത്തിന്റെ മുഖമുദ്ര യെന്നു നാമെല്ലാം അറിയണം. ഇങ്ങനെയുള്ള ഒരു ജീവിത വ്യവസ്ഥയ്ക്ക് വിപരീതമായ ഏതു തിരസ്ക്കരണവും വെല്ലുവിളികളും നാം വേർതിരിച്ച് അറിയണം.

അന്യസംസ്ഥാന സഹമനുഷ്യർ

നിരവധി ആയിരം അന്യസംസ്ഥാനക്കാരായ സഹമനുഷ്യരും മലയാളിയുടെ ജീവിതത്തിൽ പങ്കാളികളാകുന്നുണ്ട്. അവരും നമ്മുടെ തനത് മലയാള ഭാഷയും ജീവിതശൈലികളും സംസ്കാരവും പെരുമാറ്റവും പരിചയിക്കണം. അതിനു അവരേ നിയമപരമായി സർക്കാരും ജനങ്ങളും സഹായിക്കണം. സഹകരണം വഴി അവരുടെ വിശ്വാസം നേടണം. അവരിലെ അക്രമങ്ങളിൽ നിന്ന് അവരെ മാറ്റാനുള്ള അറിവു നല്കണം. അവരിൽത്തന്നെ- ഞങ്ങളുടെ ഭാവിയും ഈ കേരളസമൂഹത്തിന്റെ ഭാഗമാണെന്ന ബോധവും അഭി മാനവും ഉണ്ടാക്കണം. നാടുവിട്ടുപോയി മലയാളികൾ മറുനാടുകളിൽ താമസിച്ചു തൊഴിൽ ചെയ്തു ജീവിക്കുന്നുണ്ടല്ലോ . അവിടെ അവർക്ക് ആ നാട്ടുകാർ നല്കിയ സ്വീകരണവും സഹകരണവും  മലയാളികളുടെ ഭാവിജീവിതം സുരക്ഷിതമാക്കുവാൻ ഏറെ സഹായകമായിരുന്നു. അതിനു നിരവധി നല്ലനല്ല ഉദാഹരണങ്ങൾ ഇവർക്ക്  പറയുവാനുണ്ട്.

രാഷ്ട്രീയകഷികൾ നിലവിലുള്ള അക്രമസംഘർഷ രാഷ്ട്രീയത്തിൽ കേരളത്തിലെ ജനങ്ങളെ പല തട്ടുകളായി വിഭജിച്ചു വേർതിരിക്കുകയാണ്. അന്യസംസ്ഥാന ജീവനക്കാരെപ്പോലും രാഷ്ട്രീയത്തിന്റെ അടിയൊഴുക്കു കളിൽ ചേർത്തുവച്ചു. സമാനതയില്ലാത്ത അതിദയനീയ ദുരന്ത സാഹചര്യ മാണ് . ഏതു വിധത്തിലും ജനങ്ങൾ ഇത്തരം വെല്ലുവിളികളെ സൂക്ഷിച്ചു മനസ്സിലാക്കിക്കൊണ്ടുതന്നെ ഒരു ഉഗ്ര സ്പോടനത്തിനു കാരണമാകാതെ തന്നെ  നമ്മുടെ വിവേകം നിറഞ്ഞ ശുദ്ധ ഹൃദയങ്ങളിൽ നിന്നും നിറഞ്ഞു വരുന്ന സ്വാഭാവിക പ്രശാന്തതയോടെ അതിനൊത്ത ഒഴുക്കിനൊത്തു ചേർന്ന് പോകുവാനാണ് ശ്രമിക്കേണ്ടത്.

തീയറിയില്ലാത്ത നോട്ടുബുക്ക് 

രാഷ്ട്രീയത്തിന്റെ മോശപ്പെട്ട അതിപ്രസരം വളർച്ച പ്രാപിക്കുന്നതിന് മുമ്പ് കേരള സാമൂഹ്യജീവിതം എവിടെയും ഭയരഹിതമായിരുന്നു. ആർക്കും എവിടെയും സഞ്ചരിക്കാമായിരുന്നു, കിടന്നുറങ്ങാമായിരുന്നു. ആ സ്ഥിതി മാറിയല്ലോ.  അതുപക്ഷെ അന്നത്തെ  തൊഴിലാളി മുതലാളി എന്ന സാമൂഹ്യ വേർതിരിവിന്റെ തിരിച്ചറിവ് കൊണ്ടുവന്ന ജർമ്മൻകാരനായ കാൾ മാർക്സിന്റെ തിയറി ഒരിക്കലും വായിച്ചിട്ടില്ലാത്ത കേരളത്തിലെ അന്നത്തെ വിദ്യാരഹിത- നിസ്സഹായരായ, പരാതിയില്ലാത്ത, കൂലിത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച രക്തദാഹികളായ കേരളത്തിലെ ചില ഭീകരർ ആയിരുന്ന വർ, കമ്മ്യൂണിസ്റ്റുകളുടെ വേഷമിട്ടു ആയുധം എടുത്തു കൊടുത്തു പറഞ്ഞ തോ .. "ഞങ്ങൾ എല്ലാവരെയും കൊയ്യും". ഇതിനർത്ഥം, ഇക്കാലത്ത് പോലും ഒരു അച്ചുതാനന്ദനും, പിണറായിയും ഏതോ ഒരു കോടിയേരിയും  എറിയു ന്ന പഴക്കമേറിയ മഴുവിന്റെ മൂർച്ചയിൽ മലയാളികൾ നുറുങ്ങും. ഇവർക്ക് മനോഹരമായ ഒരു കേരളം സൃഷ്ടിക്കുവാൻ കഴിയില്ല. ഇവരാകട്ടെ  സ്വന്തം   പേരില്ലാത്തവർ, നാട്ടു പേര് സ്വന്തം പേരാക്കിമാറ്റിയ പിണറായിയും മറ്റും. ഇവരുടെ ദൈവത്തിനു "കാൾ മാർക്സ്" എന്നായിരുന്നു പേര്, നേരെ മറിച്ചു മാർക്സിന്റെ ജനനസ്ഥലമായ ജർമ്മനിയിലെ "ട്രിയർ" എന്ന  പുരാതന റോമൻ നഗരനാമം ആരും കൊടുത്ത് അദ്ദേഹത്തെ സംബോധന ചെയ്തില്ല.

ദൃഷ്ടിയില്ലാത്ത മാദ്ധ്യമങ്ങളും നീതിവിശ്വാസം പൊലിക്കുന്നവരും 

കേരളത്തിലെ സാധാരണ ജനങ്ങളേയും ജനാധിപത്യരാഷ്ട്രീയപ്പാർട്ടികളെ യും ജനാധിപത്യ സർക്കാരിനെയും മാത്രമല്ല മന്ത്രിമാരെപ്പോലും ഭീഷണി കൊണ്ട്  കീഴ്പ്പെടുത്തുവാനുള്ള കമ്മ്യൂണിസ്റ്റ്പാർട്ടി ഭീകരശ്രമങ്ങളെ അനു വദിക്കരുത്.  ബാർ കോഴക്കേസുകൾ, ഒരു പ്രസിദ്ധ ക്രിമിനൽ കേസ് പ്രതി യായ സരിതയെന്ന അഭിസാരികയുടെ സോളാർവ്യഭിചാരകഥകൾ നിരത്തി വച്ചു കേരളത്തിലെ സർക്കാരിനേയും മുഖ്യമന്ത്രിയേയും ജനങ്ങളെയും അസ്വസ്ഥമാക്കുന്ന നിത്യ ദുരന്താവസ്ഥയാണ് ഉള്ളത്. മാദ്ധ്യമങ്ങൾക്ക് ആഘോഷിക്കാൻ ഇങ്ങനെയൊരു സ്ത്രീയേയാണോ ദൃശ്യ-പത്ര മാദ്ധ്യമ ങ്ങളുടെ സംസ്കാരമുഖമുദ്രയാക്കേണ്ടത് ? മാദ്ധ്യമങ്ങൾ സരിതയെപ്പോലെ വേറെ കുറെപ്പേരെ നിരത്തി എന്നും വാർത്താ നേരം നടത്തുന്ന പരസ്യ വിചാരണ പ്രകടനങ്ങളാണോ കേരളത്തിനു  മാദ്ധ്യമം നല്കുന്ന ഗുണപാഠം?

മാദ്ധ്യമസംസ്കാരം കേരളത്തിൽ ആർത്ഥശൂന്യമായതും നീചമായതും കുറെ  മനസ്സിലാക്കാൻ കഴിയും. മനുഷ്യപ്രേതങ്ങളെ വിശുദ്ധരാക്കുക, അതിനു വേണ്ടി പുതിയ വലിയ ശ്രോതാക്കളുടെയോ ബയോ ക്ലബ്കളുടെയോ  സംഘങ്ങൾ  സൃഷ്ടിക്കുക, അവരുടെ മ്ലേഛമായ കൈയടി സമ്പാദിക്കുക, ഇതൊക്കെയാണോ ഈ സമൂഹത്തിൽ നാം പ്രതീക്ഷിക്കുന്ന മാദ്ധ്യമ വിചാരണ ചർച്ചാവേദിയിലെ  വിഷയമാകേണ്ടത്? കോടതികളിൽ വിചാര ണ നടത്തേണ്ട വിഷയങ്ങൾപോലും മാദ്ധ്യമങ്ങളിൽ ചർച്ചചെയ്യും, വിധി പറയും. നാട്ടിലെ  കോടതികളിൽ വരുന്ന ഫയലുകൾ രഹസ്യസ്വഭാവ മുള്ളതോ അല്ലാത്തതോ ആകട്ടെ, മാദ്ധ്യമങ്ങളുടെ മുഖ്യവിചാരണ വിഷയ മാണ്. കേരളത്തിലെ മാദ്ധ്യമങ്ങൾ ദിവസവും കുറെ   വ്യക്തികളുമായി ടി .വി .നടത്തുന്ന വാർത്താനേരം തൽസമയസംഭവങ്ങളുടെ വിചാരണമിമിക്രി തീർത്തും പരിഹാസ്യമായ രുചിഭ്രംശം സംഭവിച്ചുപോയ കോമഡിയാണ്. ആരാണ് ലോകത്തിൽ മേന്മയുള്ളവർ എന്ന് അവർ വിധി പറയുന്നു. 

ആരെങ്കിലും എന്തെങ്കിലും ഒരു നേരായ പരാതി പോലീസിലോ,  ഭരണ ഘടനാ  നിയമപാലകരായ വക്കീലിനോ ജഡ്ജിക്കോ നല്കിയാലും അത് നിമിഷ നേരം  കൊണ്ട് ശൂന്യാവസ്ഥയെ പ്രാപിക്കും. കൊടുത്ത പരാതിക്ക്മേൽ നേരെ എതിർ പരാതിയെത്തി. കുറ്റകൃത്യം തെളിവില്ലാതെ പോകും. കോടതിയുടെ അടഞ്ഞ മുറികളിൽ വച്ചിരിക്കുന്ന ആ കസേരകളെയും വിശ്വാസയോഗ്യ മായി കാണാൻ ഒരു പരാതിക്കും ഭാഗ്യം ഉണ്ടാവില്ല. ഇതെല്ലാം സമൂഹത്തിൽ എന്നും പറയുന്ന കാര്യങ്ങളാണ്. " ഓ! ഇതൊന്നും അത്ര വലിയ കാര്യമായി എടുക്കേണ്ട" എന്ന്. അതാരാണ് പറയുന്നത്? സമാധാനജീവിതം ആഗ്രഹിക്കു ന്ന  മനുഷ്യരും നമ്മുടെ കേരളത്തിൽ ഉണ്ട്, അവരാണ്.

കേരളം മോശപ്പെട്ട നാടല്ല.

മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി
കേരളം ഒരിക്കലും ഒട്ടും മോശപ്പെട്ട നാടല്ല. തികച്ചും ഒരു സമാധാനപര മായ സഹജീവിതം സാദ്ധ്യമാക്കാൻ ധാരാളം സുമനസ്സുകൾ അവിടെയെ ല്ലായിടത്തും പ്രയത്നിക്കുന്നു. അവിടെ സാമൂഹിക സാംസ്കാരിക ജനാധിപത്യരാഷ്ട്രീയ കാര്യങ്ങളി ൽ ശ്രദ്ധാവഹമായ ജോലികൾ ചെയ്യുന്നുണ്ട്. അവർ എണ്ണത്തിൽ കുറവുമല്ല. അതുപക്ഷെ ഇതിന്റെ പ്രകാശം പതുക്കെ മങ്ങിക്കൊണ്ടി രിക്കുന്നു. ധാർമ്മിക ബോധവും മാന്യതയും അവഗണിക്കുന്ന ഭാവിയെ പ്പറ്റിയുള്ള ആശങ്കയും വർദ്ധിക്കുന്നു. എത്ര പരിതാപകരമാണ് കേരളത്തിലെ തീർത്തും അധ:പതിച്ച ചില രാഷ്ട്രീയ കക്ഷികളുടെയും കമ്മ്യൂണിസ്റ്റ് ആദർശരാഷ്ട്രീയ ക്കാരുടെ പ്രവർത്തനങ്ങൾ എന്ന് പറയാതെ വയ്യ.

ഇത് വളരെ ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തിന്റെ അഭിവ്രുത്തിയെ സാര മായി  അപകടപ്പെടുത്തുന്ന രാഷ്ട്രീയ സ്ഥിതി. ഈ ഭയം രൂപപ്പെടുന്നത് ഒരു ഭയാനക ശത്രുതാഭാവത്തിലേയ്ക്കോ അപകടകരമായ അഹങ്കാര ഭാവത്തി ലേയ്ക്കോ ആണ്. ഇവർ ലോകത്തിന്റെ മറ്റിടങ്ങളിൽ എത്ര നല്ല കാര്യങ്ങൾ ഉണ്ടാകുന്നു വെന്നുള്ള തിരിച്ചറിവ് ഇല്ലാതെ പരാജിതരായി ത്തീരുന്നു. ഇവരാണ് ലോകം മുഴുവൻ കഴിഞ്ഞ കാലങ്ങളിൽ ആധിപത്യം കണ്ടതും ഇന്ന് ലോകം മുഴുവൻ  ഉപേക്ഷിക്കപ്പെട്ട കമ്മ്യൂണിസത്തിന്റെ പരാജയം ഏറ്റുവാങ്ങിയവരും. ഇന്ന് കമ്മ്യൂണിസ്റ്റ് അനുയായികൾ ആയാലും ജനാധി പത്യരാഷ്ട്രീയ പാർട്ടികളിൽ ആയവരായാലും ഒരുകാര്യം അവർ അറിയണം.  ഭീഷണി പറഞ്ഞും ഭീകരത നടത്തിയും ഒരു രാഷ്ട്രീയം ഇനിയുള്ള കേരളം ഇനി അനുവദിക്കരുത്. അതല്ലാ, ആരെങ്കിലും വിശ്വസി ക്കുകയാണ്, നാമെല്ലാം എന്നെങ്കിലും താനേ ക്രൂരതയുടെ ഇരകളായി ഇല്ലാതായിക്കൊള്ളും, "ഞങ്ങൾ എല്ലാം കൊയ്യും" എന്ന തോന്നൽ . അത് മറന്നേക്കൂ... നീതി ആർക്കും വേണ്ടി പ്രവർത്തിക്കുന്നില്ല എന്ന് നിങ്ങൾ തുറന്നു സമ്മതിച്ചേ തീരു.

ആരാണ് കേരളത്തെ വലിച്ചു കീറുന്നത്?

കേരളത്തിൽ അടുത്ത നിയമസഭാ പൊതു തെരഞ്ഞെടുപ്പു നടക്കുവാൻ അധിക സമയമില്ലല്ലോ. നമ്മുടെ കേരളത്തിലെ ജനത്തിനു വേണ്ടിയാണ്, ഭീകരതയും ഭീഷണികളും എതിരാളികളുടെ നേരെ തൊടുത്തു വിടുന്ന തെങ്കിൽ ലോകം മുഴുവൻ അതുകണ്ടിട്ട് ആശങ്കയോടെ തല കുലുക്കേണ്ടി വരും. നിങ്ങൾക്കോ നിങ്ങളുടെ പാർട്ടിക്കോ കേരള വികസനത്തിന് എന്നും വേണ്ടിയ യാതൊരു  ആശയങ്ങളൊന്നുമേ  അടിസ്ഥാനമായി ഇല്ല. സ്വന്തം പോക്കറ്റിൽ നിറയെ വീഴുന്ന അവിഹിത പണം തലോടാനല്ലാതെയോ, കേരളത്തിലെ ജനങ്ങളിൽ അങ്ങുമിങ്ങും കലാപത്തിന്റെ വിഷ വിത്തുകൾ വിതറുന്നത്തിനുമല്ലാതെയോ  ലോക കമ്മ്യൂണിസത്തിന് ചൈനയിലും റഷ്യയിലും ക്യൂബയിലും ഉണ്ടായ അവസാനം നിങ്ങളിലും ഇനി താമസ്സിയാതെ ആചരിക്കാം. കാരണം നിങ്ങൾ ഉത്പാദിപ്പിക്കുന്നത് തീയാണ്, പ്രകാശമല്ല. പോപ്പുലിസ്റ്റ് കൊടുങ്കാറ്റ് കൊണ്ട് സ്വയം നശിച്ച് കേരളം ഇല്ലാതാക്കുകയാണ്. പ്രേതങ്ങൾ തുപ്പുന്ന നാടാക്കി നിങ്ങൾ മാറ്റുകയാണ്. ഒരു മുഖ്യമന്ത്രിക്ക് നേരെ, ഒരു ധനകാര്യ മന്ത്രിക്ക് നേരെ വധഭീഷണി മുഴക്കുന്നു! നിങ്ങൾ മാതൃ രാജ്യം വലിച്ചു കീറുകയാണ്.

എന്തുകൊണ്ടാണ് കേരളത്തിൽ രാഷ്ട്രീയമായി ഇത്രമാത്രം കലങ്ങി മറിയുന്ന അവസ്ഥ ഉണ്ടാകുന്നത് ? എന്തുകൊണ്ടാണ് ജനങ്ങൾ ഭയന്ന് സമൂഹത്തിൽ തീരെ അസ്വസ്ഥരാകുന്നത്.? എന്തിനാണ് മന്ത്രിമാരെ വഴിയിൽ തടയുന്നതും അവരെ ആക്രമിക്കുന്നതും. ഒരു ജനാധിപത്യ രാജ്യത്തിലെ നിയമസഭയുടെ അന്തസ്സിനെ എങ്ങനെയാണ് നിങ്ങൾ തകർത്തതെന്നു ആർക്കുമറിയാം, ഇന്നും ഭീഷണിയും,ഭീകര അന്തരീക്ഷ വും സൃഷ്ടിക്കുന്നത് ആരാണ്, എന്നിങ്ങനെയുള്ള തെളിഞ്ഞ ചിത്രങ്ങൾ ലോകമെങ്ങും താമസിക്കുന്ന ഓരോ മലയാളികളുടെയും മനസ്സിൽ നിന്നും മായുകയില്ല. ഈ ചിത്രങ്ങൾ വിശദീകരിക്കുന്നത് കൊടും ഭീകരതയുടെ കാഠിന്യമാണ്. ഇവർ സ്വയം നശിക്കുകയാണ് ചെയ്യുക. നമ്മുടെ തലയിലേ യ്ക്ക് തുപ്പുന്ന അറപ്പുളവാക്കുന്ന ചിത്രങ്ങൾ! നമ്മുടെ മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങൾ, കേരളത്തിന്റെ ലോക മഹിമയ്ക്ക് പോലും കളങ്കം വരുത്തിയ ചിത്രങ്ങൾ.   ഇങ്ങനെയുള്ള രാഷ്ട്രീയക്കാരുടെ ക്രൂരത യിൽ നിന്നും ഉണ്ടാകുന്ന ഭയം തള്ളിക്കളഞ്ഞു വിവേകം ഭരിക്കുന്ന ഒരു ജനസമൂഹം ആഗ്രഹിക്കുന്നവർ ഏറെയാണ്‌. ഇത്തരം ഭയം നമുക്ക് മനസ്സിലാക്കാൻ കഴിയും. ലോകത്തിൽ ഒരു രാജ്യവും ഇതുപോലെ രാഷ്ട്രീയ ക്രൂരതയെ നേരിടുന്ന ഒരു ജനാധിപത്യരാജ്യം വേറെ ഉണ്ടാവുകയില്ല.

രാഷ്ട്രീയ പരിഹാരം 

തല്ക്കാലം കേരളത്തിൽ ഒരു സമാധാനപരിഹാരം പെട്ടെന്ന് എളുപ്പമല്ല. മഹാ ജന്മിത്വവും മുതലാളിത്തവും തൊഴിലാളികളും കുടികിടപ്പുകാരും ചെറുകിട കർഷകരും സമ്മിശ്രമായി ഒരു സാമൂഹ്യജീവിതം നിലനിന്നു പോന്നിരുന്ന ഒരു നാടായിരുന്നു കേരളം. രാജഭരണങ്ങൾ മാറിമാറി കണ്ട ഒരു നാട്. ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം മുതൽ 1956 വരെയുള്ള സാമൂഹ്യരാഷ്ട്രീയ തലങ്ങളുടെ പരിവർത്തനം. അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കാൻ യോജിച്ച അവസരം പാർത്തിരുന്ന കമ്മ്യൂണിസ്റ്റ്കൾ കേരളത്തിൽ വേരുറപ്പിച്ചു. അന്നുണ്ടായിരുന്ന  രാഷ്ട്രീയപാർട്ടികളിൽ നഷ്ട പ്പെട്ട വിശ്വാസം കമ്മ്യൂണിസ്റ്റ്കൾ നേടിയെടുത്തു. അങ്ങനെ അവർ1957-ൽ കേരളം ഭരിക്കാൻ പടച്ചട്ടയണിഞ്ഞു. ഇവരിൽ ഭയവും ഒരു  വിശ്വാസവു മില്ലാത്തവർ അന്നുമുണ്ടായിരുന്നു. അന്ന് അവരുടെ ഭരണ ക്രൂരതയിൽ ജനങ്ങൾ ഭയപ്പെട്ടുതന്നെയാണ് കേരളത്തിന്റെ ചരിത്രപ്രസിദ്ധ വിമോചന സമരം തന്നെ പൊട്ടിപ്പുറപ്പെട്ടതും. അന്ന്  തനിയെ ഇറങ്ങിപ്പോകാൻ വിസ്സമ്മതിച്ച ജനവിരുദ്ധ ഭീകര കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ ഇറക്കിവിട്ടതും ചരിതം.

വിദ്യാഭ്യാസസമരവും  കേരള  വിമോചന സമരവും
 ചങ്ങനാശേരിയിൽ 1957 മെയ് 17.ആരംഭിച്ചു.
അന്നത്തെ സമരനേതൃ ത്വം  നല്കിയ ആളുകൾ ഇന്ന് വിരളമാണ്. കേരള ത്തിലെ ജനങ്ങളോടൊപ്പം മന്നത്ത് പത്മനാഭനും, ഫാ. ജോസഫ് വടക്കനും, പി. ടി. ചാക്കോയും, കെ. എ. ദാമോദര മേനോനും,  മാർ കാവുകാട്ട് മാത്യൂ മെത്രാ നും, മാർ സെബാസ്റ്റ്യൻ വയലിൽ മെത്രാനും ഫാ. എബ്രാഹം കൈപ്പൻ പ്ലാ ക്കലും, മുൻകാല ദീപിക യുടെ സാരഥി ഫാ. ആന്റണി നരിതൂക്കിലും, എന്നിങ്ങനെ നിരവധിയാ യിരം രാജ്യസ്നേഹികൾ നേടിയെടുത്ത കൂടിക്കുഴഞ്ഞ ഒരു വലിയ രാഷ്ട്രീ യ  പരിഹാരം. ജനവിരുദ്ധ ഭരണം  നടത്തിയ കമ്മ്യൂണിസ്റ്റ്കളെ പിടിച്ചിറക്കി വിട്ടു ഒരു പരിഹാരം. അന്ന് മുൻ നിരയിലുണ്ടായിരുന്ന യുവക്കൾ ആണ് നേത്രുത്വങ്ങളിൽ ഇന്നും ഉള്ളത്. അവരിൽ ചിലരാണ് ശ്രീ ഉമ്മൻ ചാണ്ടി, വയലാർ രവി, തുടങ്ങിയവർ. ഇന്ന് അവർക്കറിയാം, അതിൽനിന്നും ഒട്ടും അകലമില്ലാത്ത വെറും ക്രൂരതയാണ് ഇടതുപക്ഷത്തിനുള്ളതെന്ന്. അടുത്ത പൊതു തെരഞ്ഞെടുപ്പ്- വളരെ വിവേക പൂർണ്ണമായ രാഷ്ട്രീയ പരിഹാരം കാണുവാനുള്ള യോജിച്ച അവസരത്തോട്  അടുത്തിരിക്കുന്നു. കേരള ജന സംസ്കാരം സമാധാനപരമായ ജീവിത ക്രമമാണ് എക്കാലവും ആഗ്രഹിക്കു ന്നത് എന്ന സന്ദേശം നല്കാൻ കേരളത്തിലെ എല്ലാ ജനകീയ പാർട്ടികളേയും ഉറച്ച് ബോധ്യപ്പെടുത്തുവാൻ ജനങ്ങൾക്കാകണം. തീർച്ചയായും തങ്ങൾക്കതാ കുമെന്ന ഉറച്ച പ്രതിജ്ഞാബോധം ഉണരണം.

ഇപ്പോൾ ലോകത്തിലെ മലയാളീ സമൂഹങ്ങൾ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് ശക്തരായ കേരളത്തിലെ സമാധാനം ആഗ്രഹിക്കുന്ന സ്വന്തം ജനങ്ങളെ യാണ്. സുരക്ഷിത ബോധം നഷ്ടപ്പെട്ട ഒരു സമൂഹത്തെയാണ് നാം ഇപ്പോൾ കാണുന്നത്. സർക്കാരിനെപ്പോലും നേരിട്ട് വേട്ടയാടാൻ വേണ്ടിയുള്ള പൈശാചിക വൃത്തി ചെയ്യുന്നതിന് നിരന്തരം സമൂഹമദ്ധ്യത്തിലേയ്ക്കി റക്കി ആക്രമണം നടത്തുന്ന കമ്മ്യൂണിസ്റ്റ് ഭീകരവാദികൾ ഉയർത്തുന്ന ഭയാശങ്കകൾക്ക് അറുതി വരുത്തുന്ന ഒരു ജനാധിപത്യപരിഹാരം ഉണ്ടാകണം. ദുഖകരമായ ഇപ്പോഴത്തെ രാഷ്ട്രീയ  സാഹചര്യത്തെ ജയിച്ചു വരുന്ന ഒരു സമാധാന കേരളം- അതെ ലോകമെമ്പാടും മലയാളികൾക്ക് തെളിഞ്ഞ പ്രകാശം മാത്രം നല്കാൻ കഴിയുന്ന, ഒരു പ്രബുദ്ധ സംസ്കാരിക കേരളം സൃഷ്ടിക്കണം. അത് ചെയ്‌താൽ ഓരോരുത്തർക്കും അന്ന് പറയാൻ കഴിയും "എനിക്കും എന്റെ അനന്തരതലമുറകൾക്കും വേണ്ടിയാണ്" ഈ ത്യാഗം ചെയ്തത്. തീർച്ചയായും "ഇത് ഇന്ന് തങ്ങൾക്കാകും" എന്ന ഉറച്ച പ്രതിജ്ഞാബോധം ഉണരണം// -
--------------------------------------------------------------------------------------------------------

Visit  
ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER: Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
E-mail: dhruwadeeptionline@gmail.com

                                          

Donnerstag, 4. Februar 2016

ധ്രുവദീപ്തി // Church In India // വൃദ്ധവിലാപം // കൽദായ വാദം - റീത്തിലെ ചില വിവരക്കേടുകൾ: ടി. പി. ജോസഫ് തറപ്പേൽ

ധ്രുവദീപ്തി // Church In India // വൃദ്ധവിലാപം // 
 
വി. മത്തായിയുടെ സുവിശേഷം 10 ഉം 27 ഉം വാക്യങ്ങളിൽ പറയുന്നു: "നിങ്ങൾ മനുഷ്യരെ ഭയപ്പെടേണ്ട. മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല. നിഗൂഢമായതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല. അന്ധകാരത്തിൽ ഞാൻ നിങ്ങളോട് പറയുന്നവ പ്രകാശത്തിൽ പറയുവിൻ, ചെവിയിൽ മന്ത്രിച്ചത് പുരമുകളിൽനിന്നു പ്രഘോഷിക്കുവിൻ". അതായത്, ആരും സത്യങ്ങൾ മൂടി വയ്ക്കുവാൻ സത്യവാനായ ദൈവം അനുവദിക്കുന്നില്ല. സത്യങ്ങൾ തുറന്നു പറയുവാനുള്ള സ്വാതന്ത്ര്യം ദൈവം തന്റെ അരുമ മക്കൾക്ക് കൊടുത്തിട്ടുണ്ട്.

കൽദായ വാദം- 
റീത്തിലെ ചില വിവരക്കേടുകൾ:

ടി. പി. ജോസഫ് തറപ്പേൽ

ഇടക്കാലത്ത് കൽദായവാദികൾ മൂന്ന് പുതിയ കടമുള്ള ദിവസങ്ങൾ കൂടി  പ്രഖ്യാപിച്ചു. ആദ്യം, കടമുള്ള ദിവസം പോലെ ആചരിക്കണമെന്ന് പറഞ്ഞു. പിന്നെ, അസ്സൽ കടമുള്ള ദിവസങ്ങളായി പ്രഖ്യാപനം നടന്നു. ജനുവരി 6-നു ദനഹ, ഉയിർപ്പിന്റെ 40-)0 ദിവസം സ്വർഗ്ഗാരോഹണം, ജൂൺ 29- ന് പത്രോസ്-പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ. അതിനെതിരായി സത്യദീപത്തിൽ മൂന്നു തവണ ഞാൻ പ്രതികരിച്ചു. ഏതായാലും അത് പിന്നെ റദ്ദാക്കി. ആ പ്രഖ്യാപനം ഇപ്പോഴും കാനോനയിൽ ഉണ്ടെന്നാണ് എന്റെ അറിവ്.

കഴിഞ്ഞ കൊല്ലം പിന്നെയും ജൂൺ 29 കടമുള്ള ദിവസമാണെന്ന് രൂപതാ ബുള്ളറ്റിനിൽ ഞാൻ വായിച്ചു. ഏതായാലും ചെങ്ങളം ഇടവകപ്പള്ളിയിൽ അങ്ങനെ ഒരു പ്രഖ്യാപനം നടന്നില്ല. പക്ഷെ, വയലുങ്കൽ കുരിശുപള്ളിയിൽ 29-ന് കടമുള്ള ദിവസമാണെന്ന് തലേ ഞായറാഴ്ച പ്രഖ്യാപനമുണ്ടായി. കുരിശുപള്ളിക്കാർക്ക് അന്ന് കടമുള്ള ദിവസമായിരുന്നു. അധികാരികളുടെ ബോധത്തിന്റെ കുറവ്!
 
പ്രധാനപ്പെട്ടവർ കുഞ്ഞുങ്ങൾ : ഫ്രാൻസിസ് മാർപാപ്പ
ഫ്രാൻസിസ് മാർപാപ്പ 2014-ൽ സിസ്റ്റൈൻ ചാപ്പലിൽ വച്ച് യേശുവിന്റെ ജ്ഞാന സ്നാനത്തിരുന്നാൾ ദിവസം 32 കുഞ്ഞുങ്ങൾക്ക്‌ മാമ്മോദീസാ നൽകി. അന്ന് അദ്ദേഹം അമ്മമാരോട് പറഞ്ഞതിപ്രകാരമാണ്: " സിസ്റ്റൈൻ ചാപ്പലിൽ വച്ചാണെങ്കിലും മാർപാപ്പയുടെ കുർബാനയ്ക്കിടയിൽ ആണെങ്കിലും കുഞ്ഞുങ്ങൾക്ക്‌ വിശന്നാൽ അവർക്ക് ആഹാരം കൊടുക്കണം. അവരെ മുലയൂട്ടണം എന്നാണു. കാരണം ആ കർമ്മത്തിൽ അവരാണ് പ്രധാനം". നമ്മുടെ റീത്തിൽ, മാർത്തോമ്മാക്കുരിശുവാദികളുടെ ഇടയിൽ റീത്താണ് പ്രധാനം. കുഞ്ഞുങ്ങൾക്ക്‌ സ്ഥാനമില്ല. കുഞ്ഞുങ്ങൾ എത്ര കരഞ്ഞാലും കൂദാശകൾ മൂന്നും കൊടുത്ത് കഴിഞ്ഞാലേ അവർക്ക് രക്ഷയുള്ളൂ. ചൂടും ആവിയും പരവേശവുമായിട്ട് കഴിയുക അത്രതന്നെ. ഏതായാലും മാമ്മോദീസാ തൊട്ടിയിലെ വെള്ളത്തിൽ മുക്കാത്തത് കാരണവന്മാർ ചെയ്ത പുണ്യത്തിന്റെ ഫലം.

ലത്തീൻ പണവും സുറിയാനിപ്പണവും.

നേരത്തെ പഠിച്ചു വച്ചിരുന്നത് നിയമം മനുഷ്യന് വേണ്ടിയാണ്, അല്ലാതെ മനുഷ്യൻ നിയമത്തിന് വേണ്ടി അല്ലായെന്നാണ്. പക്ഷെ, ഇന്ന് മനസ്സിലായി തുടങ്ങിയിരിക്കുന്നത് മനുഷ്യൻ റീത്തിനു വേണ്ടിയാണ്, അല്ലാതെ റീത്ത് മനുഷ്യന് വേണ്ടിയല്ലാ എന്നാണല്ലോ. അടുത്ത കാലത്ത് ഒരു കത്തോലിക്കാ വാരികയിൽ വായിക്കാനിടയായ ഒരു കാര്യം ഇവിടെ കുറിക്കാം. ഡൽഹിയിൽ ഈ അടുത്ത കാലത്തായി ഫരിദാബാദ് രൂപത എന്ന പേരിൽ സീറോ മലബാർ സഭയ്ക്ക് ഒരു പുതിയ രൂപത നിലവിൽ വന്നിട്ടുണ്ടല്ലോ. ഒരാൾ എഴുപതു എൺപത് കൊല്ലങ്ങൾക്ക് മുമ്പ് ഡൽഹിയിൽ ജനിച്ചു ലത്തീൻ റീത്തിൽ മാമ്മോദീസയും മുങ്ങി. അയാൾ വിവാഹജീവിതത്തിൽ പ്രവേശിച്ച്, മക്കളും മക്കളുടെ മക്കളും ആയിക്കഴിഞ്ഞപ്പോൾ പുതിയ രൂപത വന്നു. പുതിയ നിയമങ്ങൾ ഉണ്ടായി. ഇനി അയാൾ മരിക്കണമെങ്കിൽ, അയാളുടെ മാതാപിതാക്കന്മാർ സീറോ മലബാറുകാരായിരുന്നെങ്കിൽ, സുറിയാനിക്കാർ ആയിരുന്നെങ്കിൽ സുറിയാനി റീത്തിലെ മരിക്കുവാൻ അവകാശമുള്ളൂ എന്ന നിലയായി. അപ്പോൾ, ഇതാർക്ക്? അത്മേനിക്ക് മാത്രം !
 
 യൂറോപ്പ്- സീറോ മലബാർ കുർബാനയും 
മോഹിനിയാട്ടവും 
അതേസമയം ലത്തീനിൽ ചേർന്ന് ജോലി ചെയ്യുന്ന, ലത്തീൻ രൂപതയിലെ  അവരുടെ നിരവധി  സ്ഥാപനങ്ങളിൽ ജോലിചെയ്തു പ്രതിഫലം വാങ്ങുന്ന സുറിയാനി മെത്രാന്മാർക്കും, സുറിയാനി സഭയിലെ ഓരോരോ  വൈദികർക്കും, ഓരോരോ കന്യാസ്ത്രികൾക്കും ഈ നിയമം അവർക്ക് ബാധകമേയല്ലല്ലോ! അവർക്ക് എന്തുമാകാം(ചിത്രം). ലഭിക്കുന്ന ലത്തീൻ പണം സുറിയാനി പണമാക്കി അവർ പരിവർത്തനം ചെയ്യും. അത് ഒട്ടും നിഷിദ്ധമല്ല. അവർക്ക് ലത്തീനിൽ തുടരാം, മരിക്കാം, നിയമങ്ങളെല്ലാം പിന്നെ ആർക്കാണ് ബാധകം? പാവം മണ്ടൻ അത്മേനികൾക്ക്! അതേസമയം ലത്തീൻ മഠങ്ങളിൽ അംഗമായി ചേരാൻ മാത്രം സുറിയാനി മെത്രാൻ സുറിയാനിറീത്തിൽപ്പെട്ട ഒരു പെണ്ണുങ്ങളെ അനുവദിക്കുകയില്ല.

ഒരു ഉറ്റ സുഹൃത്തിന്റെ ഗതികേട്.

ഒരു പഴയ സുഹൃത്ത് പറഞ്ഞ കാര്യമാണ് ഓർമ്മയിൽ വരുന്നത്. ഒരു അദ്ധ്യാപക സുഹൃത്തായിരുന്നു, ശുദ്ധഹൃദയൻ, ഇന്നദ്ദേഹം ജീവിച്ചിരിപ്പില്ല. അദ്ദേഹം ഒരിക്കൽ എന്നോട് പറഞ്ഞു: നിയമങ്ങളെല്ലാം എട്ടുകാലി വല പോലെയാണ്. ചെറിയ ഇരകൾ വരുമ്പോൾ അതിൽ കുടുങ്ങും. വലിയവ വരുമ്പോഴോ വലകൾ പൊട്ടിച്ചു അവയ്ക്ക് തോന്നുന്നിടത്തെയ്ക്ക് പോകും. ഇതാണ് ലോകം. ആ സുഹൃത്ത് അവസാനം എന്തുചെയ്തു? നല്ലപ്രായത്തിൽ അച്ചന്മാർ എന്തുപറഞ്ഞാലും അതെല്ലാം അതേപടി സ്വീകരിക്കുന്ന സ്വഭാവം. വർഷങ്ങൾ ഞങ്ങൾ ഒരേ മേശയ്ക്കൾ ഇരുന്നു ജോലി ചെയ്തു. കുറെ ഉത്തമ സുഹൃത്തുക്കൾ, വയസ്സ് തൊണ്ണൂറു കഴിഞ്ഞപ്പോഴേയ്ക്കും അച്ചന്മാരെ മാത്രമേ വിശ്വാസമുണ്ടായിരുന്നുള്ളൂ. സ്വന്തക്കാരെയോ ബന്ധക്കാരെയോ ആരെയും വിശ്വാസമില്ല. ഭാര്യ നേരത്തെ മരിച്ചു പോയിരുന്നു. ഒരു മകൻ മാത്രം ശേഷിച്ചു.

അവന്റെ കല്യാണം നടന്നിട്ടില്ല. അദ്ദേഹത്തിൻറെ വളരെ അടുത്ത ബന്ധു, എന്റെ ഒരു സഹപാഠി, എന്നോട് പറഞ്ഞു: ഞാൻ പറഞ്ഞാൽ മകന്റെ കല്യാണം നടക്കുമായിരിക്കും. അവരെ ആരെയും ആ സാറിനു വിശ്വാസമില്ല. ഞാൻ സാറിനെ പോയി കണ്ടു. കല്യാണാലോചനയ്ക്ക് സമ്മതം മൂളി. " എന്റെ ചെറുക്കന് ആവശ്യത്തിനു സമ്പത്തുണ്ട്. അതുകൊണ്ട് സ്ത്രീധനമായിട്ട് പെൺ വീട്ടുകാർ മനസ്സുള്ളതു തന്നാൽ മതി. സ്ത്രീയാണ് ധനം" എന്നുകൂടി അദ്ദേഹം കൂട്ടിച്ചേർത്തു. എന്തെങ്കിലും ഒരു ആലോചനയ്ക്ക് തുടക്കം ഇടുന്നതിനു മുമ്പ് തന്നെ, ആ മാസം തന്നെ, ആ സുഹൃത്ത് മരിച്ചു...

അദ്ദേഹം തന്റെ സമ്പാദ്യം മുഴുവനും, സ്ഥാവരജംഗമ വസ്തുക്കളും എല്ലാം രൂപതയ്ക്ക് വിട്ടുകൊടുത്തു. ആ മകൻ ഇന്ന് ഏതോ സ്ഥാപനത്തിൽ ഏതോ അനാഥനായി,  അല്ലാ, സനാഥനായിട്ട് കഴിയുന്നു. 

അങ്ങനെ, സാമ്പത്തികമായി ക്ലേശിച്ചിരുന്ന രൂപതയുടെ സാമൂഹ്യസേവന  പ്രവർത്തനത്തിന് കരുത്തേകി. ആവക സൗകര്യങ്ങളെല്ലാം രൂപത അങ്ങനെ അദ്ദേഹത്തിന് ഒരുക്കിക്കൊടുത്തു. 

96-)0 വയസ്സിൽ അദ്ദേഹം സ്വർഗ്ഗം പൂകി. ഇപ്പോൾ എട്ട് വർഷങ്ങൾ പിന്നിട്ടു. സമ്പന്നനായിരുന്നതുകൊണ്ട് അദ്ദേഹത്തെ കുടുംബക്കല്ലറയിൽ സംസ്കരിച്ചു കാണണം. രൂപതാദ്ധ്യക്ഷൻ ആയിരുന്നു ചടങ്ങുകൾക്ക് അന്ന് കാർമ്മികൻ എന്നാണെന്റെ ഓർമ്മ. തിമിര ശസ്ത്രക്രിയ ചെയ്തു കഴിഞ്ഞ ഉടനെ ആയിരുന്നതുകൊണ്ട് വീട്ടിലെ കർമ്മങ്ങളിൽ മാത്രമേ പങ്കെടുക്കുവാൻ കഴിഞ്ഞുള്ളു... 

സത്യത്തിന്റെ ഒരു തരി. 

Tomb of Saint Alphonsa
അൽഫോൻസാമ്മ മരിക്കുമ്പോൾ ഞാൻ ഭരണങ്ങാനത്ത് അന്ന് ഹൈസ്കൂളിൽ പഠിക്കുകയായിരുന്നു. സംസ്കരിക്കുവാൻ കൊണ്ടുപോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവിടെ ചേർന്നിട്ട് ഏതാണ്ട് രണ്ടു മാസംമാത്രം.. സിമിത്തേരി ചാപ്പൽ അതിനു മുമ്പേ ഉണ്ടായതാണ്. അന്ന് മദ്ബഹായിലെ കല്ലറകൾ അച്ചന്മാർക്ക് വേണ്ടിയുള്ളത്. അതിനു താഴോട്ടുള്ള കല്ലറകളിൽ ആദ്യത്തെ നിര അമ്മമാർക്ക് വേണ്ടിയുള്ളത് .അതിലൊരെണ്ണമായിരുന്നു അൽഫൊൻസാമ്മയ്ക്ക് കിട്ടിയത്. പ്രത്യേക കല്ലറ ഒന്നുമല്ല, അത് സ്വന്തം പേരിൽ പതിച്ചു കിട്ടിയത് അടയാളങ്ങൾ കാട്ടിത്തുടങ്ങി യപ്പോൾ മാത്രം. സംസ്കാരത്തിന് വി.ഐ.പി.കൾ ആരും ഇല്ലായിരുന്നു. അമ്മമാരുടെ കല്ലറകൾക്ക് താഴോട്ടുള്ളത് എല്ലാം അന്ന് പൊതുജനത്തിനുള്ള കല്ലറകൾ ആയിരുന്നു.

മലബാർ സഭയുടെ ആദ്യത്തെ അതിരൂപതയായിരുന്ന എറണാകുളം അതി രൂപതയുടെ കല്ലറകളെ സംബന്ധിച്ചുള്ള നിയമാവലിയിൽ പറഞ്ഞിരിക്കുന്നത് "വ്യക്തികല്ലറകളും കുടുംബക്കല്ലറകളും പ്രോത്സാഹിപ്പിക്കേണ്ടവയല്ല" എന്നാണ്. എന്നാൽ കാഞ്ഞിരപ്പള്ളി രൂപതയുടെ നിയമാവലിയിൽ ഇതാണ് പറഞ്ഞിരിക്കുന്നത് (രൂപതാ ബുള്ളറ്റിൻ 2013 ജനുവരി ലക്കം), കുടുംബക്കല്ലറ അവകാശപ്പെടുത്തിയവർക്ക് 90 വർഷങ്ങൾ വരെയോ അല്ലെങ്കിൽ മൂന്നു തല മുറകൾ വരെയോ മാത്രമേ ഉപയോഗിക്കുവാൻ അവകാശമുള്ളൂ.

ചില ഇടവകപ്പള്ളികൾക്ക് പത്തും പതിനഞ്ചും ഏക്കർ സ്ഥലം ഉണ്ട്. അവിടെ കല്ലറകൾക്ക് വേണ്ടി വളരെ ഇടുങ്ങിയ, ഏറിയാൽ 400- 500 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലുള്ള ശവക്കോട്ടകൾ മാത്രമാണ് ഉള്ളത്. അതിനുള്ളിൽ ഒരിഞ്ചു പോലും ഒരു കല്ലറയിൽ നിന്നും മറ്റൊരു കല്ലറയിലേയ്ക്ക് അകലം ഇല്ലാതെയാണ് കല്ലറകൾക്ക് സ്ഥലം നല്കുക. ശവക്കല്ലറകൾക്ക് മുകളിൽ ചവുട്ടികയറി നിന്നുവേണം മറ്റേ കല്ലറയിൽ നടത്തപ്പെടുന്ന ശവ സംസ്കാരം നടത്തുവാൻ കഴിയൂ. മെത്രാനും വൈദികരും അത്മേനികളും എല്ലാവരും മരിച്ചുപോയ ഒരാളുടെ ശവശരീരത്തോട് ഒരു ബഹുമാനവും കൊടുക്കാത്ത വിവരക്കേടിനു ആര് സഹായിക്കും?
സീറോ മലബാർ ചർച് സെമിത്തേരി
മരിച്ചവരെയെല്ലാം അടക്കം ചെയ്തിരിക്കുന്ന കല്ലറകളും  അവരുടെയൊക്കെ ജീവിതാന്തസ് കാത്തുപരിപാലിക്കാനും,  അവയെ വൃത്തിയായി സംരക്ഷിക്കുവാനും  നമുക്ക് അവകാശമുണ്ട്‌. ഇതിനു കല്ലറകൾക്കായി ആവശ്യമായ സ്ഥലം ഇടവകയുടെ പതിനഞ്ച് ഏക്കർ വരുന്ന വലിയ സ്ഥലത്തിൽ നിന്നും മാറ്റിയെടുക്കുവാൻ സ്ഥലം സീറോമലബാർ പള്ളിയധികാരികൾ ചിന്തിക്കേണ്ടതാണ്. അത്മേനികൾ ദാനം ചെയ്തതാണ് പള്ളിയുടെ സ്ഥലങ്ങൾ.

ഇപ്പോഴോ, സ്ഥിരാവകാശം പള്ളിയുടെതാണ്. എന്നുവച്ചാൽ മെത്രാന്റെത്. 90 വർഷത്തെ കല്ലറകളുടെ കൈവശാവകാശം മാത്രമേ പാട്ടക്കാർക്കു ഉള്ളൂ. പിന്നീടും കുടുംബാംഗങ്ങൾക്ക് കൈവശം വയ്ക്കണമെന്നുണ്ടെങ്കിൽ അന്നത്തെ നിരക്കിൽ പിന്നെയും രൂപ കൊടുത്താൽ മാത്രമേ കൈവശാവകാശം പതിച്ചു പുനസ്ഥാപിച്ചു കിട്ടുകയുള്ളൂ. 

പള്ളിക്ക് പൊതുക്കല്ലറകൾ അനിവാര്യമാണ്. അതുപോലെ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരും പ്രാദേശിക ഭരണാധികാരികളും സർക്കാരും കേരളത്തിൽ പൊതുക്കല്ലറകൾ ഉണ്ടാക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കേണ്ടതാണ്. ഒരാളെ അടക്കിയശേഷം വീണ്ടും പിന്നീടൊരാളെ സംസ്കരിക്കുന്നതിനാവശ്യം വരുന്നതുവരെ,  അവിടെ കാണപ്പെടുന്ന കല്ലറ ആദ്യത്തെ ആളിന്റെ തന്നെ യെന്നു കാണാനുള്ള ബോധം ആർക്കും ഉണ്ടാകണം. രൂപതയും പള്ളികളും  തടിച്ചുകൊഴുത്ത കാശുണ്ടാക്കുന്നതിനുവേണ്ടി  കൊണ്ടുവന്ന ഒരു വമ്പൻ  വ്യവസായമാണ്‌ ഇടവകകളിലെ മരിച്ചവരുടെ മൃതശരീരത്തെ വില പേശി നടത്തുന്ന  അധാർമ്മിക കല്ലറ വ്യവസായം. ജീവനില്ലാത്ത, മൃതശരീരത്തിന് പ്രതികരിക്കാനാവില്ലല്ലോ // -
------------------------------------------------------------------------------------------------------------------

Visit  
ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER: Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
E-mail: dhruwadeeptionline@gmail.com
  

Sonntag, 24. Januar 2016

ധ്രുവദീപ്തി // Church Today // വൃദ്ധ വിലാപം - // ക്രൂശിതരൂപവും മാർത്തോമ്മാ കുരിശും. // ടി. പി. ജോസഫ്, തറപ്പേൽ

Church Today // വൃദ്ധ വിലാപം :

  ക്രൂശിതരൂപവും മാർത്തോമ്മാ   കുരിശും. //  തുടർച്ച...


മഹാത്മാഗാന്ധി ഇങ്ങനെയാണ് പറഞ്ഞത്: "ഭൂരിപക്ഷത്തിന് വേണ്ടി ന്യൂനപക്ഷത്തെ ഇല്ലായ്മ ചെയ്യുവാൻ പാടില്ല. ആ ന്യൂനപക്ഷം ഒറ്റയാൾ മാത്രമായാലും".

ക്രൂശിത രൂപം
വർഷങ്ങൾക്കു മുമ്പ് മാർത്തോമ്മക്കുരിശു വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലം. മലബാർ സഭയിലാകെ ഭിന്നിപ്പ്. ചങ്ങനാശ്ശേരി വിഭാഗത്തെയും എറണാകുളം വിഭാഗത്തെയും യോജിപ്പിലെത്തിക്കുവാൻ റോമിൽ നിന്നും ലത്തീൻ സഭാംഗമായ ബ. വിതയത്തിലച്ചനെ സഭയുടെ അഡ്മിനിസ്ട്രേറ്റർ ആയി നിയമിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി. അക്കാലത്താണ് രണ്ടുമൂന്ന് കൊല്ലങ്ങൾക്ക് മുമ്പ് നിര്യാതനായ പ്രൊഫ. പി. റ്റി. ചാക്കോയും (ലുവെയിൻ) ശ്രീ. ജോസഫ് പുലിക്കുന്നേലും, അവർക്കൊപ്പം മൂന്നാമതൊരാൾ കൂടിയുണ്ടായിരുന്നു. പേര് മറന്നു പോയി. ആ മൂവരും കൂടി പരസ്യമായി മാർത്തോമ്മ കുരിശു കത്തിക്കാൻ ഒരുങ്ങിയത് അഡ്മിനിസ്ട്രേറ്റർ വിതയത്തിൽ അതിൽ ഇടപെട്ട് മാർത്തോമ്മാക്കുരിശും അംഗീകരിക്കാമെന്ന എന്ന ഒരു പ്രസ്താവനയിറക്കി. പക്ഷെ അവയൊന്നും അംഗീകരിക്കണമെന്നു നിർബന്ധമില്ല. എങ്കിലും അതിൻപ്രകാരം അവർ ആ വിവാദ കൃത്യത്തിൽ നിന്നും ഉടൻ  പിൻവാങ്ങി.

ഇന്ത്യൻ ഭരണ ഘടനയനുസരിച്ച് ഇന്ത്യയിലെ ഒരു പൗരന് ഏതു മതത്തിലും ഏത് അവാന്തരവിഭാഗത്തിലും അവനവന്റെ മന:സാക്ഷിയനുസരിച്ചു വിശ്വസിക്കാനും ജീവിക്കാനും അവകാശമുണ്ട്‌. മാർത്തോമ്മക്കുരിശു വന്ദിക്കുന്നവരെ നിന്ദിക്കുവാൻ ഭരണഘടന അനുവദിക്കുന്നില്ല. അതുപോലെ ക്രൂശിത രൂപം വന്ദിക്കുന്നവരെ നിന്ദിക്കുവാനും നിഷ്കാസനം ചെയ്യുവാനും അനുവാദമില്ല. മാർത്തോമ്മാക്കുരിശുവാദികൾ മാർത്തോമ്മാക്കുരിശ് വന്ദിക്കട്ടെ. ക്രൂശിതരൂപവാദികൾക്ക് ക്രൂശിതരൂപം വന്ദിക്കുവാൻ സ്വാതന്ത്ര്യം കൊടുത്താൽ മതി, അത് സാമാന്യ മര്യാദ. ക്രൂശിതരൂപം പള്ളിയിൽ നിന്നും മദ്ബഹായിൽ നിന്നും പടിയിറക്കുക എന്നുപറഞ്ഞാൽ ഭരണഘടനയോടും വിശ്വാസികളോടും കാണിക്കുന്ന നേർക്കുനേർ ഉള്ള അവഹേളനമെന്നല്ലാതെ മറ്റൊന്നായി കാണാനും കഴിയുകയില്ല.

കുറേക്കാലം മുമ്പ് ഒരു മാസികയിൽ വായിച്ചു.. മാർത്തോമ്മാക്കുരിശു സംബന്ധിച്ചായതുകൊണ്ട് മലബാർസഭയിലെ കാര്യമായിരിക്കണമല്ലോ. ഒരു രൂപതാദ്ധ്യക്ഷന്റെ ഭരണത്തിന്റെ ആദ്യത്തെ പത്തുകൊല്ലത്തെ നേട്ടങ്ങളുടെ പട്ടികയിൽ കൊടുത്തിരുന്ന ഒരു പ്രധാന സംഗതി അദ്ദേഹം 26 പള്ളികൾ പൊളിച്ച് പുതിയവ നിർമ്മിച്ച്‌ അവയ്ക്ക് മുകളിൽ മാർത്തോമ്മക്കുരിശു സ്ഥാപിച്ചു എന്നതാണ്. പഴയ പള്ളികളുടെ മുകളിൽ മാർത്തോമ്മാക്കുരിശു സ്ഥാപിക്കുവാൻ പറ്റുകയില്ല. അതുകൊണ്ട് അതുപൊളിച്ച് പുതിയത് തന്നെ പണിയണം. ഇതേ നിഗൂഢ ബുദ്ധി തന്നെയായിരിക്കണം പഴയ പള്ളികളെല്ലാം പൊളിച്ചടുക്കുന്നതിന് പ്രേരകശക്തിയായത്.

ഹിറ്റ്‌ലറുടെ സ്വസ്തിക 

മാർത്തോമ്മക്കുരിശ്
ഇപ്പോൾ സ്വർഗ്ഗത്തിൽ വസിക്കുന്ന മോൺസിഞ്ഞോർ ജെ. വർക്കി അച്ചനെപ്പറ്റി കേട്ടിട്ടില്ലാത്തവർ ചുരുങ്ങും. അദ്ദേഹം രണ്ടു സന്യാസിനി സഭകൾ സ്ഥാപിച്ചു. തലശ്ശേരി രൂപതയിൽ വികാരിജനറാളായിരുന്നു. അവസാനം കുളത്തുവയൽ ധ്യാനകേന്ദ്രത്തിൽ ഡയറക്ടറും ശാലോം മാസ്സികയുടെയും ശാലോം പത്രത്തിന്റെയും എല്ലാമെല്ലാമായിരുന്നു. മരിച്ചിട്ട് ഇപ്പോൾ കുറെ വർഷങ്ങൾ ആയി. 1990 കളിൽ ആയിരുന്നെന്നാണ് എന്റെ ഓർമ്മ. തുടർച്ചയായി രണ്ടുമൂന്നുതവണ മാർത്തോമ്മാക്കുരിശിനെതിരായി ശാലോം മാസികയിൽ അദ്ദേഹം നിരവധി  ലേഖനങ്ങൾ എഴുതിയിരുന്നു.

ന്യായമായ വാദങ്ങൾ നിരത്തി മാർത്തോമ്മക്കുരിശിനു ജർമനിയിലെ ഏകാധിപതി ആയിരുന്ന അഡോൾഫ് ഹിറ്റ്‌ലറുടെ ചിഹ്നമായ സ്വസ്തികയുടെ വില മാത്രമേയുള്ളൂവെന്ന് അദ്ദേഹം ലേഖനങ്ങളിലൂടെ സമർത്ഥിച്ചു. അങ്ങനെ മാർത്തോമ്മാക്കുരിശിനെതിരെ വിശദീകരിച്ച് ശാലോം മാസികയിൽ പല ലേഖനങ്ങൾ പ്രസിദ്ധീകരിച്ചത് മാർത്തോമ്മാക്കുരിശിനെക്കുറിച്ചുള്ള പ്രധാന അടിസ്ഥാന കാര്യങ്ങൾ എനിക്കും മനസ്സിലാക്കുവാൻ സഹായകമായി, അവയൊക്കെ ഞാൻ സ്വാംശീകരിച്ചു.

സ്വാർത്ഥത, ആത്മവഞ്ചന 

അഭിപ്രായം ഇരുമ്പുലക്കയല്ലെന്ന് ചൊല്ലുണ്ടെങ്കിലും തക്ക കാരണമില്ലാതെ അഭിപ്രായം മാറുന്നത് ഭൂഷണമല്ല. ഒഴുക്കിനൊത്തു നീന്തുകയെന്നത് തന്നെ സ്വാർത്ഥതയാണ്, കൊടിയ ആത്മവഞ്ചനയുമാണ്. അന്നുമുതൽ ഇന്നുവരെയും ഞാൻ ആ കുരിശ് അംഗീകരിക്കുന്നില്ല. ഇപ്പോൾ ആ അഭിപ്രായത്തിന് മാറ്റം വരുത്തുവാൻ തക്ക കാരണമൊന്നും കാണുന്നുമില്ല. മാർത്തോമ്മക്കുരിശ് അംഗീകരിക്കുന്നവർ അതംഗീകരിച്ചോട്ടെ, ക്രൂശിതരൂപവാദികളെ അവരും എതിർക്കാതിരുന്നാൽ മതി. ക്രൂശിതരൂപം വണങ്ങുന്നവർക്കും അവകാശങ്ങൾ ഉണ്ടല്ലോ. അതിനുള്ള സ്വാതന്ത്ര്യം നിഷേധിക്കാതിരുന്നാൽ മതി. മർത്താസ് മഠത്തിൽ നിന്നും ക്രൂശിതരൂപം പടിയിറക്കിയതുപോലെ ചെങ്ങളം പള്ളിയിൽ നിന്നും, പള്ളിയുടെ മദ്ബഹായിൽ നിന്നും ക്രൂശിതരൂപം പടിയിറക്കും.

ആരംഭകാലം മുതൽക്കേ പള്ളിയിൽ മാർത്തോമ്മാക്കുരിശു കാണുമ്പോൾ എനിക്ക് ഒരു ചതുർത്ഥി തോന്നുമായിരുന്നു. പള്ളിക്കകത്ത് കയറുമ്പോഴേ ആ കുരിശെടുത്ത് വലിച്ചെറിയുവാൻ ഒരു തോന്നൽ... അക്രമം കാണിച്ച് പഠിക്കാ തിരുന്നതുകൊണ്ട് അത് ചെയ്തില്ല എന്നു മാത്രം. പിന്നെ, വന്ദ്യ വിതയത്തിൽ "അതുമാകാം" എന്ന് പറഞ്ഞതുകൊണ്ട് അത് വന്ദിക്കുന്നവരുടെയും വികാരം മാനിക്കണമല്ലോ എന്ന് കരുതി സഹിഷ്ണത കാണിക്കുന്നു. ആ സഹിഷ്ണത മാർത്തോമ്മാക്കുരിശുവാദികൾ ക്രൂശിതരൂപം മാനിക്കുന്നവരോടും കാണിച്ചാൽ മതി.

നമ്മുടെ റീത്ത് എല്ലാംകൊണ്ടും ഒരു പ്രത്യേക റീത്ത് തന്നെ. മറ്റൊരു റീത്തിലും ഇല്ലാത്തതുപോലെ വിഭിന്നമായ ആരാധനാക്രമങ്ങൾ - ചങ്ങനാശ്ശേരി രൂപതയ്ക്ക് ഒന്ന്, ഏറണാകുളത്തിനു മറ്റൊന്ന്. ഒരിടത്ത് ഒരു കൂട്ടർ ബലി വേദിയിലേയ്ക്ക്‌ തിരിഞ്ഞു നിന്ന് കുർബാന അർപ്പിക്കുന്നു. മറ്റൊരിടത്ത് വേറൊരു കൂട്ടർ ലത്തീൻകാരെപ്പോലെ ജനങ്ങളുടെ നേരെ തിരിഞ്ഞുനിന്നു കൊണ്ട് കുർബാനയർപ്പിക്കുന്നു. ഒരു കൂട്ടർ, ഇത് പ്രാരഭ കൂദാശകളെന്നു പറഞ്ഞ് മൂന്നു കൂദാശകൾ കുഞ്ഞുങ്ങൾക്ക് നല്കുന്നു. മറ്റേ കൂട്ടർ മാമ്മോദീസാ മാത്രം കുഞ്ഞുങ്ങൾക്ക്‌ നല്കുന്നു. ക്രൂശിതരൂപം നമ്മുടെ വിശ്വാസത്തിനു അനുസൃതമായിരിക്കുന്നതുപോലെ പ്രാരംഭകൂദാശയായി മാമ്മോദീസ മാത്രം നല്കുന്നതും നമ്മുടെ വിശ്വാസത്തിനു അനുസൃതമാണ്.

കുറെ മനുഷ്യർ പറയുന്ന അവർക്ക് മാത്രം വശമുള്ള ഭാഷ.  
 
Basics of Christian Theology
'Brothers of Patrick' എന്നൊരു സന്യാസ സഭയുണ്ട്. അതിലെ ഒരു സുപ്പീരിയർ തന്റെ കീഴിലുള്ളവരോട് പറഞ്ഞ ഒരു വസ്തുതയാണ് ഓർമ്മയിൽ വന്നത്.. "ദൈവം മനുഷ്യന്റെ ഗ്രഹണ ശക്തിക്ക് അതീതനാണ്. തിയോളജിയൻസ് എന്ന പണ്ഡിതന്മാർ പറയുന്നത് അവർക്കൊക്കെ അറിയാവുന്ന മാനുഷിക ഭാഷയിൽ, അതായത്, തിയോളജി എന്ന് പറയുന്നത് മനുഷ്യർക്ക് അറിയാൻ വയ്യാത്ത ഒരു വിഷയത്തെപ്പറ്റി കുറെ മനുഷ്യർ പറയുന്ന അവർക്ക് വശമുള്ള ഭാഷ- അതിൽ എന്തുമാത്രം ശരിയുണ്ടായിരിക്കും, എന്തുമാത്രം തെറ്റുണ്ടാകാം ? ആ ബ്രദർ സുപ്പീരിയർ പറഞ്ഞതിൽ കുറച്ചൊക്കെ ശരിയുണ്ടെന്ന് സമ്മതിച്ചേ പറ്റൂ.

പാണ്ഡിത്യമേറെ, വിലയിരുത്തൽ മോശം.

മാർത്തോമ്മാക്കുരിശിൽ അഭിമാനം കൊള്ളുന്ന കൽദായ വാദികൾക്ക് നമ്മൾ ഇത്രയും കാലം ആദരിച്ചുപോന്ന ക്രൂശിത രൂപം ഉൾക്കൊള്ളാൻ സ്വയം ഒട്ടും പറ്റുന്നില്ലെങ്കിൽ പിന്നെ അവരുടെ തിയോളജി എന്താണ്? ഒരിക്കൽ ഒരു 'ഡോക്ടർ വൈദികൻ' വചന പ്രഘോഷണത്തിനിടെ പറഞ്ഞത് ഇങ്ങനെയാണ്: "നിങ്ങൾ വികാരിയച്ചനുമായി ഭിന്നിപ്പിലാണെങ്കിൽ പാപത്തിലാണ്". അദ്ദേഹം മലബാർ സഭയുടെ മതബോധന കാര്യങ്ങളിലെ ഒരു ആധികാരിക വ്യക്തി ആയിരുന്നു. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. അദ്ദേഹം പറയേണ്ടിയിരുന്നത്, നിങ്ങൾ സത്യവുമായി ഭിന്നിപ്പിലാണെങ്കിൽ പാപത്തിലാണ്, എന്നായിരുന്നു. വികാരിക്ക് എന്താ തെറ്റുപറ്റുകയില്ലേ ? മാർപാപ്പ പോലും പറയുന്നത് ദൈവജനവുമായി ഒന്നുചേർന്ന് വിശ്വാസകാര്യത്തിൽ തീരുമാനമെടുക്കുമ്പോൾ മാത്രമേ അദ്ദേഹത്തിനു പോലും അപ്രമാദിത്വമുള്ളു എന്നാണ്.

ഒരിക്കൽ ഞാൻ രൂപതാ കേന്ദ്രത്തിൽ പോയി. എന്റെ വിശ്വാസം സംബന്ധിച്ച് ഒരു സംശയം തീർക്കുവാനാണ്‌ പോയത്. രൂപതാബുള്ളറ്റിനായി പണമടച്ചു കൊണ്ടിരുന്നെങ്കിലും മാസങ്ങളായി എനിക്ക് ബുള്ളറ്റിൻ കിട്ടുന്നില്ല. അന്ന് ബുള്ളറ്റിന്റെ ചാർജുവഹിക്കുന്ന ശെമ്മാശ്ശൻ "എനിക്ക് തെറ്റ് പറ്റുകയില്ല" എന്ന് കട്ടായം പറഞ്ഞ് അതിന്റെ ഫയൽ തുറന്നു നോക്കാനേ വിസമ്മതിച്ചു. ഞാൻ പട്ടി ചന്തയ്ക്ക് പോയതുപോലെ ഒരു കാര്യവും നേടാതെ തിരിച്ചു പോന്നു. ഈ സംഭവം നടന്നത് 1995-ലോ 96-ലോ ആണെന്നാണ്‌ ഓർമ്മ. പിന്നെയും കുറെ മാസങ്ങൾ കഴിഞ്ഞാണ് എനിക്ക് മനസ്സിലായത്‌, മേൽ വിലാസത്തിലെ തെറ്റുകാരണം അയൽപക്കത്ത് ഒരാൾക്ക് അത് കിട്ടിക്കൊണ്ടാ ണിരുന്നത് എന്ന്. ളോഹ കിട്ടിയാലുടൻ അപ്രമാദിത്വവും അക്കൂട്ടത്തിൽ ഉണ്ടെന്നാണ് ചില ശെമ്മാശാന്മാരും കൊച്ചച്ചന്മാരും ധരിച്ചു വച്ചിരിക്കുന്നത് എന്ന് തോന്നിപ്പോകുന്നു.

മറ്റൊരിക്കൽ ളാലം നിത്യസഹായമാതാ പള്ളിയിൽ നൊവേനയ്ക്ക് പോയ ഒരു ഭക്തയ്ക്ക് പള്ളിക്കകത്തിരുന്ന ഒരു നോട്ടീസ് കിട്ടി. പള്ളിക്കകത്തു നിന്ന് കിട്ടിയതുകൊണ്ട് പൂജ്യമായി കരുതി അത് വീട്ടിൽ കൊണ്ടുവന്നു. വായിച്ചു നോക്കിയപ്പോൾ വേളാങ്കണ്ണി ഭക്തി പ്രചാരണാർത്ഥമുള്ള ഉടയോനില്ലാത്ത ഒരു നോട്ടീസ്.. അതിൽ ഒരു താക്കീതും ! "അവനവന്റെ സാമ്പത്തികസ്ഥിതി അനുസരിച്ചു അതിന്റെ കോപ്പികൾ അടിച്ചിറക്കണം. അല്ലെങ്കിൽ കാര്യമായ കഷ്ടനഷ്ടങ്ങളും ഒരുപക്ഷെ ജീവഹാനിയും സംഭവിച്ചേക്കാം". നമ്മുടെ ളാലം ഭക്ത ആകെ അങ്കലാപ്പിലായി. ഒരു പ്രഗത്ഭ വൈദികൻ വികാരിയായിരുന്ന കാലത്താണ് പള്ളിക്കകത്ത് വച്ച് നോട്ടീസ് വിതരണം നടന്നത്. കുറെനാൾ കഴിഞ്ഞു. ഭക്ത രോഗിയായി ഒരു ആശുപത്രിയിൽ ആയപ്പോൾ, ഒന്ന് കുമ്പസാരിക്കണമെന്നു വിചാരിച്ചു ഒരു വൈദികനെ സമീപിച്ചു. (അദ്ദേഹവും ഡോക്ടറെറ്റ്ള്ള ഒരു വൈദികൻ). മനസ്സിലെ ഈ കുത്ത് അദ്ദേഹത്തെ ഉടൻ   അറിയിച്ചു. അദ്ദേഹം അവരോട് ഉപദേശിച്ചു, 'പറ്റുന്നതുപോലെ നോട്ടീസ് അടിച്ചിറക്കണം' എന്ന്.

2013 ഡിസംബർ 4- മനോരമയിലെ ഉൾക്കാഴ്ചയിൽ ശ്രീ. ബി. എസ്. വാരിയർ, ഡോ. ബോബ്മൂർ ഹെഡ് എന്ന വൈദികനെ ഉദ്ധരിച്ചു അപ്പോൾ പറഞ്ഞത് ഇപ്രകാരമാണ്: " ബിരുദധാരികൾ ധാരാളം, ബോധം കുറവ്, അറിവോ ഏറെ, പക്ഷെ വിലയിരുത്തൽ മോശം". ഇത്തരം സാമാന്യ യാഥാർത്ഥ്യങ്ങൾ അംഗീകരിക്കാതിരിക്കാൻ വയ്യാ. അത്രയും കടുപ്പത്തിൽ ഞാൻ പറയുന്നില്ല. ഡോക്ടറേറ്റ് ഉള്ളവർ ധാരാളം, ബോധമുള്ളവർ കുറവു എന്ന് പറയുന്നില്ല, പക്ഷെ ബോധമില്ലാത്തവരും അക്കൂട്ടത്തിൽ ഉണ്ട്. "എനിക്ക് തെറ്റ് പറ്റുകയില്ല "എന്ന് പറഞ്ഞ ശെമ്മാശനെപ്പോലെ മാർത്തോമ്മക്കുരിശിന്റെ തിയോളജി ഉരുത്തിരിഞ്ഞപ്പോൾ ഉണ്ടായ ചർച്ചകളിൽ ചിലരും ബോധത്തിന് സ്ഥാനം കൊടുത്ത് കാണുകയില്ല. കൽദായ സഭയുടെ പുത്രിസഭയായി നമ്മുടെ മലബാർ സഭയെ കണക്കാക്കുന്ന ചിലർ 'ആർക്കും ഇല്ലാത്ത ഒരു കുരിശ്' മാർത്തോമ്മാ കുരിശെന്ന പേരിൽ സംഘടിപ്പിച്ചെടുത്തതാണ്. പച്ചയായ മനുഷ്യന് പച്ചയായ കുരിശാണ്, ക്രൂശിതന്റെ രൂപമുള്ള കുരിശാണ് ആവശ്യം. / -  

 തുടരും..
                                             .............................................................................

Visit  
ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER: Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
E-mail: dhruwadeeptionline@gmail.com