Sonntag, 6. September 2026

ധ്രുവദീപ്തി: Crime // നിരീക്ഷണം // കുട്ടി കുറ്റവാളികൾ // Rajan Thomas //

ധ്രുവദീപ്തി: Crime // നിരീക്ഷണം // 

 Rajan Thomas- 

 - കുട്ടി കുറ്റവാളികൾ -

യിടെ നടന്ന ഒരു സംഭവം-കുട്ടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കി യ കൊലപാതക വാർത്ത കണ്ടപ്പോൾ സ്വീഡൻ പാർലമെന്റ് "Riksdag പാസാക്കിയ പുതിയ നിയമം വളരെ പ്രസക്തമായി തോന്നി. നമുക്കും ഇങ്ങനെയുള്ള നിയമങ്ങൾ ഉണ്ടാകേണ്ടതായ കാലം വളരെ  അതിക്രമി ച്ചിരിക്കുന്നു. ഇങ്ങനെ നാടിന് നന്മ വരുത്തുന്ന നിയമങ്ങളല്ലേ മതത്തി ന്റെ പേരിൽ ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന ചില നിയമങ്ങളെക്കാൾ അഭികാമ്യം? സ്വീഡൻ പാസാക്കിയ നിയമം സംബന്ധിച്ചുള്ള വാർത്ത താഴെ കൊടുക്കുന്നു. 

സ്വീഡിഷ് പാർലമെന്റ് ക്രിമിനൽ ഉത്തരവാദിത്വത്തിന്റെ കുറഞ്ഞ പ്രായം ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് 14 ആയി കുറയ്ക്കുന്ന നിയമം, 2026 ഓഗസ്റ്റ് 13 ന് പാസാക്കി.ഈ നിയമനിർമ്മാണ മാറ്റവുമായി ബന്ധപ്പെ ട്ടിട്ടുള്ള പ്രധാന വസ്തുതകൾ ഇവയാണ്. 1 )- വോട്ടെടുപ്പ് : ഈ നിർദ്ദേശം റിക്സ്ഡാഗിൽ (സ്വീഡിഷ് പാർലമെന്റ്) 281 പേർ അനുകൂലിച്ചും 66 പേർ എതിർത്തും ഗണ്യമായ ഭൂരിപക്ഷത്തോടെ പാസ്സാക്കി. 

 കുറ്റകൃത്യങ്ങളെ നേരിടാൻ നിയമം 

കൊലപാതകം, ഗുരുതരമായ ബലാൽസംഗം, ഗുരുതരമായ ആയുധങ്ങ ൾ ഉപയോഗിച്ചുള്ള , അല്ലെങ്കിൽ ബോംബിംഗ് ആക്രമണം പോലെയുള്ള കുറ്റകൃത്യങ്ങൾ എന്നിവയുൾപ്പെടെ, പ്രത്യേകിച്ച് ഗൗരവമേറിയ കുറ്റകൃ ത്യങ്ങൾക്ക് 14 വയസുള്ളവർക്ക് ജയിൽശിക്ഷ നേരിടാൻ ഈ നിയമം നേരിട്ട് അനുവദിക്കുന്നു. നിയമം പ്രാബല്യത്തിൽ വരുന്ന തിയതി :-ഈ നിയമം 2026 സെപ്റ്റംബർ 10- ന് ഔദ്യോഗികമായിട്ട് പ്രാബല്യത്തിൽ  വരും. 

കുട്ടികളുടെ കുറ്റകൃത്യങ്ങൾ 

ഈ പദം പ്രായപൂർത്തിയാകാത്തവർ ചെയ്യുന്ന കുറ്റകൃത്യങ്ങളെയാണ് സൂചിപ്പിക്കുന്നത്. ലോകമാകെ നിരീക്ഷിച്ചാൽ യൂറോപ്പിലെ സ്ഥിതി സങ്കീർണ്ണമാണെന്നു കാണാൻ കഴയും. കുറ്റകൃത്യങ്ങളുടെ നിരക്ക് പതി റ്റാണ്ടുകളായി കുറഞ്ഞിട്ടുണ്ടെങ്കിലും, ഈ വിഷയങ്ങൾ സംബന്ധിച്ച് "യൂറോപോൾ"പോലെയുള്ള യൂറോപ്യൻ സുരക്ഷാ ഏജൻസികൾ സം ഘടിത യുവാക്കളുടെ അക്രമവും ഡിജിറ്റൽ കുറ്റകൃത്യങ്ങളും മറ്റും വർ ദ്ധിച്ചു വരുന്ന പ്രശ്നമായി റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ ഓരോരോ പ്ര വണതകൾ, കാരണങ്ങൾ, നിയമപര വ്യത്യാസങ്ങൾ എന്നിവയെല്ലാം അവരുടെ നിരീക്ഷണത്തിൽപ്പെടുന്നു. നിലവിലെ പ്രവണതകളിൽ മോഷണത്തിന്റെ കൃത്യങ്ങൾ കുറഞ്ഞതായി പറയുന്നു. എന്നാൽ യൂറോപ്പിലെ മാക്സ്പ്ലാങ്ക് ഇൻസ്റ്റിട്യൂട്ട് നടത്തിയ ദീർഘകാല പഠനങ്ങൾ പ്രകാരം അക്രമങ്ങളുടെ വർദ്ധനവ് കുറഞ്ഞു. അതേസമയം ഇറ്റലി, ജർ മ്മനി തുടങ്ങിയ രാജ്യങ്ങളിലെ യുവതീയുവാക്കൾക്കിടയിൽ  ഇന്ന്  അക്രമ കുറ്റകൃത്യങ്ങളിലും കവർച്ചകളിലും വർദ്ധനവ് ഉണ്ടായിട്ടുണ്ടെ ന്നാണ് രേഖപ്പെടുത്തൽ. ക്രിമിനൽ ശ്രുംഖലകളുടെ ചൂഷണം ഏറെ ആശങ്കാജനകമായ ഒരു പ്രവണതയായി മാറി. ഇതിന് സഹായികളായി പ്രായപൂർത്തിയാകാത്തവരെ പ്രത്യേകമായി ക്രിമിനലുകളുടെ സഹ പ്രവർത്തകരാക്കി മാറ്റുകയാണ്. 

കുട്ടികൾ പലപ്പോഴും ക്രിമിനൽ ഉത്തരവാദിത്വമില്ലാത്തവരായവരായി പ്രവർത്തിക്കുന്നവരായതിനാൽ അവരെ മയക്കുമരുന്ന് കടത്തൽ, മറ്റു കവർച്ചകൾ, എന്നിവയ്ക്കായി ഉപയോഗിക്കുകയാണ്. ചില യൂറോപ്യൻ രാജ്യങ്ങളിൽ ഉദാഹരണമായി, സ്വീഡൻ പോലെയുള്ള രാജ്യങ്ങളിൽ ഗുരുതരമായ അക്രമപരവും വംശീയവുമായ കുറ്റകൃത്യങ്ങൾക്കുവരെ ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. അതുപോലെതന്നെ സൈബർ കുറ്റകൃത്യങ്ങളുടെ അനുപാതം ഇന്റർനെറ്റിലേയ്ക്ക് മാറ്റുക എന്നതും അതല്ലെങ്കിൽ ടിക് ടോക് പോലെയുള്ള പ്രോഗ്രാമുകളിലെ സൈബർ ഭീഷണി, ഡിജിറ്റൽ തട്ടിപ്പുകൾ, മാദ്ധ്യമങ്ങളുടെ നിയമവി രുദ്ധ പ്രചാരണങ്ങൾ എന്നിങ്ങനെ വിവിധ കാര്യങ്ങൾ ഉൾപ്പെടുന്നുണ്ട്. ക്രിമിനൽ കുറ്റങ്ങളുടെ ഉത്തരവാദിത്വവുമായി താരതമ്മ്യം ചെയ്താൽ യൂറോപ്പിലെ ഒരു കുട്ടിയെ ഒരു പ്രവർത്തിക്ക് നിയമപരമായി അതിന് ഉത്തരവാദിയാക്കാവുന്ന പ്രായം വളരെ വ്യത്യസ്തമാണ്. ഉദാ: സ്വിറ്റ്‌സർ ലൻഡ്, ഇംഗ്ലണ്ട്, വെയ്ൽസ് തുടങ്ങിയ രാജ്യങ്ങളിൽ 10 വയസ്, നീതി ന്യായവ്യവസ്ഥയിൽ നേരത്തെയുള്ള പ്രവേശനമാണ്. വിദ്യാഭ്യാസ കാര്യത്തിൽ ശക്തമായ ശദ്ധ ഉണ്ടാവുന്നുണ്ട്. നെതർലാൻഡ്, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ 12-13 വയസുള്ള കുട്ടികളുടെ സാമൂഹിക ജീവിത സംരക്ഷണത്തിന്റെയും, വിദ്യാഭ്യാസ വിഷയങ്ങളും, ഉപരോധങ്ങളും സമതുല്യമായ മിശ്രിത ശ്രദ്ധയിൽപ്പെടുന്നു. എന്നാൽ ജർമ്മനി, ഇറ്റലി, ഓസ്ട്രിയ, എന്നീരാജ്യങ്ങളിൽ 14 വയസിന് താഴെയുള്ള കുട്ടികളുടെ വിദ്യാഭ്യാസ നടപടികളുടെ കാര്യത്തിൽ യുവജനക്ഷേമ ഓഫീസ് മാത്രമേ ഇടപെടുന്നുള്ളു. സ്കാൻഡിനേവിയ (ഉദാ: സ്വീഡൻ) 15 വയസ് പ്രായം ക്രിമിനൽ നിയമത്തിന് വളരെ ഉയർന്ന പ്രായമാണ്. 

സാമൂഹികപ്രവർത്തനത്തിൽ നിരീക്ഷണം കേന്ദ്രീകരിക്കുന്നു.

യുവാക്കളുടെ കുറ്റകൃത്യങ്ങളുടെ പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ചു യൂറോപ്യൻ രാജ്യങ്ങളിലെ കൗൺസിലുകളുടെ സഹകരണത്തോടെ പ്രവർത്തിക്കുന്നതായ നിരവധി യുവജന സംഘടനകൾ പറയുന്നുണ്ട്. അതിൽ ഏറെ പ്രത്യേകതയുള്ളത് ഗാർഹികപീഡനമാണ്. തകർന്ന വീടുകളിൽ വളരുന്നതോ അക്രമങ്ങൾ അനുഭവിക്കുന്നതോ ആയ കുട്ടികൾക്ക് സ്ഥിതിവിവരക്കണക്കനുസരിച്ചു ആക്രമണാത്മകമായ പെരുമാറ്റത്തിന് കൂടുതൽ സാദ്ധ്യതയും ഉണ്ട്. അതുപോലെതന്നെ, സോഷ്യൽമീഡിയയും സമപ്രായക്കാരുടെ ഉറച്ച സമ്മർദ്ദവും കൂടുതൽ ഉണ്ടാകുന്നു. ഇത് ക്രിമിനൽ ആക്രമണ ചിന്ത കൂടുതൽ ഉണ്ടാക്കുന്നു. ഉദാഹരണമായി ആക്രമണങ്ങളുടെ വീഡിയോകൾ മൊബൈലിൽ പ്രചരിപ്പിക്കുന്നു. ഇത് യുവകുറ്റവാളികളെ ആകർഷിക്കുന്നു. മാത്രമല്ല, യുവജനങ്ങളിൽ ഉണ്ടായിട്ടുള്ള തൊഴിലില്ലായ്മയും സാമൂഹികമായ വേർതിരിവും ഉദാഹരണത്തിന്, ഫ്രാൻസ്, അല്ലെങ്കിൽ സ്വീഡന്റെ ചില പ്രാന്തപ്രദേശങ്ങളിലെന്നപോലെ ) ഗുണ്ടാസംഘങ്ങളെ വളർത്തും എന്നാണ് നിരീക്ഷകർ പറയുന്നത്. ഇതിനെയെല്ലാം പ്രതിരോധിക്കാൻ യൂറോപ്യൻ യൂണിയൻ നടപടികൾ സ്വീകരിക്കാൻ ശ്രമിക്കുന്നുണ്ട്. അതായത്, ശുദ്ധമായ ശിക്ഷയേക്കാൾ പ്രതിരോധനടപടികളിലാണ് ശ്രമങ്ങൾ നടത്തുന്നത്. സ്‌കൂളുകളിൽ സാമൂഹികപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, പ്രതിസന്ധികൾക്ക് ശേഷം മാനസിക പിന്തുണ നൽകുക, കുട്ടികളെ അവരുടെ ക്രിമിനൽ ആവശ്യങ്ങൾക്ക് വേണ്ടി ചൂഷണം ചെയ്യുന്നവരെ പിടികൂടാൻ പ്രത്യേക യൂറോപോൾ യൂണിറ്റു കളെ സഹായിക്കുക എന്നിവ ഇതിൽ പെടുന്നു. 

സംഘടിത കുറ്റകൃത്യങ്ങൾ. 

യൂറോപ്പിലുള്ള ക്രിമിനൽ സംഘങ്ങൾ ഏറ്റവും ഗുരുതരമായ കുറ്റകൃ ത്യങ്ങൾക്കായി കുട്ടികളെയും കൗമാരക്കാരെയും ഏറെ കൂടുതലായി റിക്രൂട്ട് ചെയ്യുന്നു. യൂറോപോൾ പോലെയുള്ള നിരീക്ഷകർ കൂടുതൽ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നുവെന്നാണ് റിപ്പോർട്ട്. സാഡിസ്റ്റിക് ഓൺ ലൈൻ നെറ്റ്‌വർക്കുകളിൽ കുട്ടികളെയും കൗമാരക്കാരെയും അവർ നിരീക്ഷിക്കുന്നുണ്ട്. ചിലപ്രത്യേക സംഭവങ്ങൾക്ക് ഉദാഹരണമായി, കുട്ടികളെ മോശം സാഹചര്യങ്ങളിൽ ആത്മഹത്യയിലേക്ക് പോലും നയിക്കുന്നു. കുട്ടികളുടെയും കൗമാരക്കാരുടെയും ഇത്തരം അനേകം കുറ്റകൃത്യങ്ങൾ ആഗോളതലത്തിൽ നിരീക്ഷിച്ചാൽ കേരളത്തിലും ഇപ്രകാരം സംഭവിക്കുന്നുണ്ടെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഡിജിറ്റൽ യുഗത്തിൽ കുട്ടികളുടെ കുറ്റകൃത്യങ്ങളുടെ പ്രശ്നം കൂടുതൽ  മാറിയിരിക്കുന്നു. കടകളിൽനിന്നു സാധനങ്ങൾ മോഷ്ടിക്കൽ, നശീക രണ പ്രവർത്തനങ്ങൾ തുടങ്ങിയ കുറ്റകൃത്യങ്ങൾ ഇപ്പോഴും നിലനിൽ ക്കുന്നുണ്ടെകിലും 14 വയസിനു താഴെയുള്ള കുട്ടികൾ ചെയ്യുന്ന കുറ്റ കൃത്യങ്ങൾ ഡിജിറ്റൽ മേഖലയിലേയ്ക്ക് കൂടുതലായി മാറിക്കൊണ്ടിരി ക്കുന്നു എന്നാണു നിരീക്ഷകരുടെ അഭിപ്രായം. 

കുട്ടികളിലെ ഓരോ അതിക്രമങ്ങൾക്കെതിരെ യൂറോപ്പിന്റെ പുതിയ സമീപനം എന്താണ്? യൂറോപ്പിലെ ക്രിമിനൽ നെറ്റ്‌വർക്കുകൾ പ്രായ പൂർത്തിയാകാത്ത കുറ്റവാളികളെ കൂടുതലായി ആശ്രയിക്കുന്നതായി അറിയുന്നതുകൊണ്ട് പോലീസ് ഏജൻസിയായ "യൂറോപോൾ" ചില പുതിയ യൂണിറ്റുകൾ ഉപയോഗിച്ച് കുറ്റകൃത്യപ്രവർത്തനങ്ങളോട് ഉടൻ പ്രതികരിക്കുന്നു. കൗമാരക്കാർ സാധാരണയായി ഫോട്ടോകളും ചില വീഡിയോകളും പങ്കിടുന്ന ഒരു ആപ്പായ സ്നാപ്ചാറ്റ് വഴിയാണ് കൊല പാതക ഉത്തരവ് 15 വയസുകാരന്റെ അടുത്തെത്തുന്നത്. യൂറോപ്പിലുട നീളമുള്ള ക്രിമിനൽ സംഘങ്ങൾ ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങ ൾക്കായി കുട്ടികളെയും കൗമാരക്കാരെയും ഏറെ കൂടുതലായി റിക്രൂട്ട് ചെയ്യുന്നുണ്ട്. ഈ പ്രവണത തടയാൻ യൂറോപ്യൻ പോലീസ് ഏജൻസി അവരുടെ അന്വേഷണങ്ങൾ വൻതോതിൽ വികസിപ്പിക്കുകയും പ്രത്യേക യൂണിറ്റുകളുമായി സഹകരിച്ചു പ്രവർത്തിക്കുകയും ആണ്. മാത്രമല്ല, അതേസമയം, സംഘടിത കുറ്റകൃത്യത്തിനുള്ള സാഹചര്യം ഏജൻസി അന്വേഷണവും നടത്തുന്നു. സാഡിസ്റ്റിക്ക് ഓൺലൈൻ നെറ്റുവർക്കിലൂടെ സഘടിതകുറ്റവാളികൾ കുട്ടികളെയും മാത്രമല്ല, കൗമാരക്കാരെയും അപമാനിക്കാൻ ശ്രമങ്ങൾ നടത്തുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ നടക്കുന്നത് പോലീസ് നിരീക്ഷണം നടത്തുന്നുണ്ട്. ചില പ്രത്യേക സംഭവങ്ങളിൽ പ്രധാനമായത്, ഏറ്റവും മോശമായിട്ടുള്ള സാഹചര്യങ്ങളിൽ കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നതാണ്. 

കുറ്റകൃത്യങ്ങൾ ഡിജിറ്റൽ മേഖലയിലേയ്ക്ക് കൂടുതൽ വർദ്ധിക്കുന്നു. നിലവിലുള്ള സംഭവങ്ങളും അതിനുള്ള കാരണങ്ങളും നിയമനടപടി കളിലൂടെയുള്ള പരിഹാരമാഗ്ഗങ്ങളും എന്നിവയെപ്പറ്റി യൂറോപ്യൻ സർക്കാരുകൾ രൂപപ്പെടുത്തിവരുന്നതായി അറിയുന്നു. കുറ്റകൃത്യത്തി ന്റെ പുതിയ രൂപങ്ങൾ സൈബർ കുറ്റകൃത്യം, അതായത്, ഓൺലൈൻ ഗെയിമുകളിലെ നിയമവിരുദ്ധ ഡൗൺലോഡുകൾ, ഹാക്കിംഗ്, വഞ്ച നാപരമായ സോഫ്റ്റ്‌വെയറിന്റെയും, മൊബൈൽ ഉപയോഗങ്ങളും, സൈബർ ഭീഷണികളും. അതുപോലെ തന്നെ ചാറ്റ് ഗ്രൂപ്പുകളിലോ സോഷ്യൽ മീഡിയ ഫ്‌ളാറ്റ്‌ഫോമുകളിലോ വഴി അപമാനങ്ങൾ, തുടരെ ഭീഷണികൾ , നിയമവിരുദ്ധ ഉള്ളടക്കത്തിന്റെ വിതരണവും, കൂടാതെ വാട്ട്സ്ആപ്പ് വഴി അക്രമത്തെ മഹത്വപ്പെടുത്തുന്നതോ ദുരുപയോഗ ത്തിന്റെ ചിത്രീകരണമോ പങ്കിടൽ നടത്തുന്നത്. തെറ്റുകളെക്കുറിച്ചു കുട്ടികളിൽ അവബോധമില്ലായ്‌മ ഉണ്ടാകുന്നുണ്ട്. ചെറുപ്രായത്തിൽ തന്നെ കുട്ടികൾക്ക് പലപ്പോഴും മേൽനോട്ടമില്ലാത്ത സ്മാർട്ട്‌ഫോണുകൾ ഉണ്ടല്ലോ. തെറ്റുകളെക്കുറിച്ചുള്ള അവബോധമില്ലായ്‌മയിൽ ഡിജിറ്റൽ പ്രവർത്തികൾ പലപ്പോഴും യാഥാർത്ഥ്യമല്ലെന്ന് അല്ലെങ്കിൽ കുട്ടികൾ ക്ക് അതൊരു ഗെയിം പോലെ തോന്നുന്നു. അതുപോലെ ടിക്ക് ടോക്ക് പോലെയുള്ള പ്ലാറ്റ്‌ഫോമുകളിലെ ട്രെൻഡുകൾ വഴി തീവ്രവാദവത്ക്ക രണം അല്ലെങ്കിൽ കുറ്റകൃത്യത്തിന്‌ പ്രേരിപ്പിക്കൽ ആകുന്നു.

വിവിധ കുറ്റകൃത്യങ്ങളുടെ ആരംഭ പോയിന്റാണ് ഡിജിറ്റലൈസേഷ നൊപ്പം വളരുന്ന മറ്റു കാര്യങ്ങളും. കൂടുതൽ കൂടുതൽ കുട്ടികൾ എല്ലാ ദിവസവും ഓൺലൈനിലാണ്. കേരളത്തിൽ ഇത് വർദ്ധിച്ചുവരുന്നു. 2025 മുതൽ പ്രാഥമിക വിദ്യാലയത്തി ലെ ചെറിയ കുട്ടികൾപോലും പലപ്പോഴും സ്വന്തമായി സ്മാർട്ട്‌ഫോൺ  സ്വന്തമാക്കിയിട്ടുണ്ട്. ആഗോള തലത്തിൽ കുട്ടികളുടെയും യുവാക്കളുടെയും ഡിജിറ്റൽ ലോകം 2025 മുതലും, കൊറോണ പകർച്ചവ്യാധികാലം മുതലും, കുട്ടികളുടെയും യുവാക്കളുടെയും ജീവിതത്തിന്റെ വലിയൊരുഭാഗം മുഴുവനും ഈ  ഡിജിറ്റൽ സാന്നിദ്ധ്യം എത്ര വേഗത്തിൽ കൈയ്യടക്കിയോ അത്രയും വേഗത്തിൽ അത് അതിര് കടന്നതുമായി മാറിയിട്ടുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങൾക്കുള്ള ഉപകരണങ്ങളായി ഇന്ന് ക്രിമിനൽ ശ്രുംഖലകൾ കുട്ടികളെ കൂടുതലായി ഉപയോഗിക്കുന്നതിനാൽ യൂറോപ്പിലെ ഓരോ ജൂവനൈൽ കുറ്റവാളികൾ സുരക്ഷാ അധികാരികൾക്ക് പുതിയ തരം വെല്ലുവിളികൾ ഉയർത്തുന്നു. അതിനാൽ പുതിയ ഭാവിയിൽ ഓരോ കുറ്റകൃത്യങ്ങളെ നിരീക്ഷിച്ചു പരിഹാരനടപടികൾ ചെയ്യുവാനുള്ള നിയമസൃഷ്‌ഠി ഓരോരോ രാജ്യങ്ങളും നടപ്പാക്കേണ്ടതുമാണ്. സ്വീഡൻ സർക്കാർ പാസ്സാക്കിയ നിയമം ലോകരാജ്യങ്ങൾക്ക് മഹത്തായ മാതൃക ആകുന്നു. // 

 ***************************************************

 Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

    

 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany, in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, 
objectives or opinions of the articles in any form."

***************************************************

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.