Donnerstag, 19. November 2020


ധ്രുവദീപ്തി // Politics // വൈറ്റ് ഹൌസ്സിലെ വംശീയത //
- ജോർജ് കുറ്റിക്കാട്ട്

ഡൊണാൾഡ് ട്രംപ്- 

വൈറ്റ് ഹൌസ്സിലെ ആദ്യത്തെ 

വംശീയ വാദിയോ ? 

                            - ജോർജ് കുറ്റിക്കാട്ട് -     

വൈറ്റ് ഹൌസ്, വാഷിംഗ്ടൺ

വീണ്ടും അമേരിക്കയുടെ പ്രസിഡൻറ് ആകുവാൻ സ്ഥാനാർത്ഥിയായിരുന്ന പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെ വൈറ്റ് ഹൌസിലെ "ആദ്യത്തെ വംശീയ വാദി" എന്ന പേര്, തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രമുഖ പ്രസിഡന്റ് സ്ഥാനാ ർത്ഥിയായിരുന്ന മി. ജോ ബൈഡൻ വിളിച്ചിരുന്നു. എന്നാൽ അപ്രകാരം ഡൊണാൾഡ് ട്രംപിന് ജോ- B. നൽകിയ ആ പേരിനു അത്രയും പരിപൂർണ്ണമായി ചരിത്രപരമായിട്ടുള്ള ഒരു ശരി നൽകാനും സാധിക്കുകയില്ല . ഡൊണാൾഡ് ട്രംപിനെപ്പോലെ തന്നെ വൈറ്റ് ഹൌസ്സിലെ വംശീയ വാദികളുടെ നിര വളരെ വലുതാണ്, അതാണ് ഒരൊറ്റ കാരണം . മുൻ പ്രസിഡൻറ് മി . റൂസ്വെൽറ്റ് മുതൽ മി. വൂഡ്രോ വിത്സൺ വരെ ഒരു നീണ്ട പട്ടിക ചരിത്രത്തിൽ കാണാം.

1913-ൽ ബ്രസീലിലൂടെയുള്ള ഒരു പ്രകൃതിചരിത്രപര്യവേഷണ അവസരത്തിൽ ഇത് എങ്ങനെ ചെയ്യാമെന്ന് മുൻ പ്രസിഡന്റ് മനസ്സിലാക്കി. അദ്ദേഹത്തിൻറെ "ബ്രസീലും നീഗ്രോയും" എന്ന ഒരു ലേഖനം അതിനടുത്ത വർഷം ഫെബ്രുവരി മാസത്തിൽ "ഔട്ട് ലുക്ക്" എന്ന ഒരു മാഗസിനിൽ പ്രത്യക്ഷപ്പെട്ടു. പ്രസിഡന്റ് റൂസ്‌വെൽറ്റ് അമേരിക്കൻ ജനതയോട് ബ്രസീലിലെ "വംശീയ വെളുപ്പിക്കൽ" പ്രയോഗത്തിൽ ഉപയോഗിക്കാൻ പദ്ധതിയിട്ടിരുന്നതെങ്ങനെയെന്ന് അദ്ദേഹം വിശദീകരിച്ചു.

"നീഗ്രോകളെ മുഴുവൻ അപ്രത്യക്ഷമാക്കുന്ന"വംശീയ വെളുപ്പിക്കൽ" പദ്ധതി-

മത്സരങ്ങളും പഠനക്ലാസുകളും കലർത്തി ബ്രസീലിൽ ഇത് വളരെ വളരെ സ്വാഭാവികമായ രീതിയിലാണ് പ്രയോഗിച്ചു തുടങ്ങിയത്. അതിങ്ങനെ: കുറെ തലമുറകൾക്ക്ശേഷം, ജീനുകളുടെ നോമിലെ കറുത്ത ജീനുകൾ ശ്രദ്ധേയവും എന്നാൽ ദോഷകരമല്ലാത്തതുമായ ഒരു ചെറിയ ഭാഗം മാത്രമേ മാറ്റങ്ങൾക്ക് വിധേയമാകുന്നുള്ളൂ. അതിനാൽ നീഗ്രോകൾ താമസിയാതെ ബ്രസീലിൽ നിലനിൽക്കുകയില്ല, മാത്രമല്ല, അവരുടെ ഏറ്റവും നെഗറ്റിവ് സ്വഭാവ സവിശേ ഷതകൾ വെളുത്ത ജനിതക മേക്കപ്പ് ഉപയോഗിച്ച് മറയ്ക്കുകയും ചെയ്യും. "നീഗ്രോ ആഗീരണം ചെയ്യപ്പെടുന്നു, നീഗ്രോകളുടെ വംശീയ നിറം വെള്ള നിറത്തിലേയ്ക്ക് മാറ്റി ഇല്ലെന്നാക്കം". ഇത്തരം മനുഷ്യവിരുദ്ധ പദ്ധതികൊണ്ട് വംശീയ വിരുദ്ധ പദ്ധതി പ്രസിഡന്റ് റൂസ്‌വെൽറ് ശ്രമിച്ചു. ഇത് ഇമ്യുലേറ്റഡ് ആണെങ്കിൽ, കഷ്ടമെന്ന് പറയട്ടെ, പൂർണ്ണമായും വെളുത്തവരുടെ ജനസംഖ്യ ഈ രീതിയിൽ അല്പം മാത്രമേ "ദുർബലമാകു" എന്ന് റൂസ്‌വെൽറ്റ് ഇക്കാര്യത്തെ ക്കുറിച്ച് വിശദീകരിച്ചു. എന്നാൽ മിശ്രണം സംഭവിക്കുന്നത് സമൂഹത്തിന്റെ ഏറ്റവും താഴെയുള്ള മൂന്നിലൊരു ഭാഗം മാത്രമാണ്, കൂടാതെ, അത് ബന്ധപ്പെട്ട എല്ലാവിധ അപകടങ്ങളോടും കൂടി വംശീയമായി ഭിന്നിച്ച ജനവിഭാഗത്തിന്റെ അന്നുള്ള അവസ്ഥയെക്കാൾ അത് നല്ലതുമാണെന്നായിരുന്നു റൂസ്‌വെൽറ്റ് ഉപദേശിച്ചത്.

"പ്രമുഖ വർഗ്ഗങ്ങൾ" വെളുത്ത നിറത്തിൽ തുടരുന്നുവെന്ന് ഉറപ്പ്‌വരുത്താൻ രാജ്യത്തെ വരേണ്യവർഗ്ഗങ്ങൾ വളരെയധികം വേദനിപ്പിച്ചതിനാൽ ഇടക്കിടെ "ഇൻഡ്യാനർ രക്തം തെറിച്ചു വീഴുന്നു" എന്നാണു റൂസ്‌വെൽറ്റ് എഴുതിയത്. അത് മോശമെന്ന് പറയുന്നില്ല, പക്ഷെ, വളരെ പ്രയോജനകരമാണ്, ഇതെല്ലാം യാദൃശ്ചികമല്ല, മറിച്ചു വ്യക്തമായ ലക്ഷ്യങ്ങളുള്ള മനഃപൂർവ്വവും സാമൂഹിക നിയന്ത്രണത്തിലുള്ളതുമായ ഒരു പ്രക്രിയയാണെന്ന് അദ്ദേഹം പറയുന്നു. ഒരു പാർലമെന്റേറിയൻ അദ്ദേഹത്തോട് വിശദീകരിച്ചതുപോലെ : "തീർച്ചയായും നീഗ്രോയുടെ നിലനിൽപ്പാണ്‌ യഥാർത്ഥ പ്രശ്നം, ഇത് കൂടുതൽ വംശീയമായി തീരുവാൻ കഴിയില്ല". എന്നിരുന്നാലും ഈ ചിന്താഗതിയോടെ, റൂസ്‌വെൽറ്റ് ഒരു തരത്തിലും വിചിത്രനല്ല, മറിച്ച്, ഒരു നീണ്ട പാരമ്പര്യത്തിൽനിന്ന് എന്ന് നമുക്ക് കാണാൻ കഴിയും. അദ്ദേഹത്തിൻറെ മുൻഗാമികളിൽ ഭൂരിഭാഗവും വംശീയ ചിന്തയിൽനിന്നു മുക്തരായിരുന്നില്ല. അതുപോലെതന്നെ അദ്ദേഹത്തിൻറെ പിൻഗാമികളിൽ പലരും..

അമേരിക്കയുടെ ആദ്യകാല പ്രസിഡന്റുമാർ: 

 ജോർജ് വാഷിംഗ്‌ടൺ

ഒരു ഡസൻ അടിമകൾ /   വംശീയത സാധാരണമായി കണക്കാക്കപ്പെട്ടിരുന്ന സമയത്താണ് യു. എസ്. ചരിത്രം ആരംഭിച്ചത്. പ്രസിഡന്റ് ആയിരുന്ന ജോർജ് വാഷിംഗ്ടൺ (30. April 1789- 4. März 1797) ആയിരുന്നു അമേരിക്കയുടെ ആദ്യത്തെ പ്രസിഡണ്ട്. ഇന്നു വരെ 45 പേർ അമേരിക്കയുടെ പ്രസിഡണ്ട് സ്ഥാനം വഹിച്ചു. ആദ്യത്തെ പ്രസിഡന്റ് ജോർജ് വാഷിംഗ്‌ടണിന് അമ്പതോളം അടിമകൾ ഉണ്ടായിരുന്നു. അദ്ദേഹത്തിൻറെ ഭാര്യ എൺപതു (80- പേരെ)അടിമകളെ  സ്ത്രീധനമായി വിവാഹത്തിന് കൊണ്ടുവന്നു. 

ആദ്യകാലത്തെ പന്ത്രണ്ട് യൂ. എസ്. പ്രസിഡണ്ടുമാരിൽ പത്തുപേർ അടിമകളെ സൂക്ഷിക്കുന്നത് എപ്പോഴും ആവശ്യമാണെന്ന് കരുതിയിരുന്നവരാണ്‌. അമേരിക്കയുടെ രണ്ടാമത്തെ പ്രസിഡന്റു ജോൺ ആഡംസ് (1797- മുതൽ 180- വരെ), അദ്ദേഹ ത്തിൻറെ മകനും ആറാമത്തെ അമേരിക്കൻ പ്രസിഡന്റുമായിരുന്ന ജോൺ ക്വിൻസി ആഡംസ് (1825 മുതൽ 1829 വരെ) എന്നിവർ മാത്രമായിരുന്നു ഇതിനൊരു അപവാദം. അമേരിക്കൻ ആഭ്യന്തര യുദ്ധം അവസാനിച്ചതിനു ശേഷം 1865- ഡിസംബർ 8- ന് അടിമത്വം അമേരിക്കയിൽ നിരോധിക്കപ്പെടുന്ന തുവരെ ആദ്യകാലത്തെ പതിനാറു പ്രസിഡണ്ടുമാരിൽ പന്ത്രണ്ട് പേരും അടി മകളുടെ ഉടമകളായിരുന്നു എന്ന് അമേരിക്കൻ ചരിത്രം ചൂണ്ടിക്കാണിക്കുന്നു

ഈ നിലയിൽ നിന്നും ആദ്യമായി ചില കാര്യങ്ങളിൽ മാറ്റം ഉണ്ടായി. ആഫ്രോ-അമേരിക്കക്കാർക്ക് കൂടി സർക്കാർ ഓഫീസ് ജോലി ഉൾപ്പടെയുള്ള തൊഴിൽ രംഗത്തിലേക്ക് മികച്ച പ്രവേശനം ലഭിച്ചു തുടങ്ങി. എന്നിരുന്നാലും അതാകട്ടെ അധികകാലം നിലനിന്നില്ല. 1877 മുതൽ പത്തൊമ്പതാമത്തെ അമേരിക്കൻ പ്രസിഡണ്ട് റഥർഫോർഡ്. ബി. ഹെയ്ത്തിനൊപ്പം വംശീയമായി അടിസ്ഥാനം ഉണ്ടാക്കിയിട്ടുള്ള പ്രത്യേക അവകാശങ്ങൾ വെറും ഒരു അനൗപചാരികമായ നിയമമാക്കി മാറ്റി. രണ്ടാം ലോകമഹായുദ്ധം വരെ എല്ലാ പ്രസിഡന്റന്മാരും അംഗീകരിച്ചിരുന്ന "ജിം ക്രോ" എന്നറിയപ്പെട്ട നിയമങ്ങൾ പിന്നീട് തെക്കൻ സംസ്ഥാനങ്ങളിൽ ഉള്ള കറുത്ത അമേരിക്കക്കാരെ സംരക്ഷിക്കുന്നതിനുള്ള കാര്യങ്ങൾ എന്ന നിലയിൽ തുടർന്ന് സാവധാനം വളരെ ഇടുങ്ങിയ നിയമ വ്യവസ്ഥയിലേയ്ക്ക് മാറ്റി. 1909 മുതൽ വില്യം ഹോവാർഡ് ടാഫ്റ്റ് പ്രസിഡന്റ് പദവി ഏറ്റെടുത്തപ്പോൾ നടത്തിയ പ്രസംഗത്തിൽ ഇക്കാര്യം വ്യക്തമായിട്ടു കാണിച്ചു. ഇക്കാര്യത്തിൽ അദ്ദേഹം "നീഗ്രോകളുടെ" ഭരണഘടനാപരമായ അവകാശങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അവരുടെ അവകാശങ്ങൾ പൊതുജനങ്ങളുടെ അതൃപ്തിക്ക് കാരണമായെങ്കിൽ കറുത്ത വർഗ്ഗക്കാർക്ക് അവരുടെ അവകാശങ്ങൾ എഴുതിത്തള്ളേണ്ടിവരുമെന്ന് അറിയിപ്പുണ്ടായി. നീഗ്രോകളെ സർക്കാർ ഓഫീസിൽനിന്നും അകറ്റി നിറുത്തുന്നത് ഏതെല്ലാം കാരണങ്ങളാൽ എന്ന് അദ്ദേഹം വിശദീകരിച്ചു. ആരെയെങ്കിലും അതിൽ പ്രകോപിപ്പിക്കാം, വെളുത്തവരുടെ പ്രതിഷേധവും ഉടനെതന്നെ ഉണ്ടാകാം. അപ്രകാരം സംഭവിക്കുകയും ചെയ്തു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അവർ തെക്കൻ അമേരിക്കയിലെ കറുത്തവരുടെ അവകാശങ്ങൾ അടച്ചു.

പ്രസിഡന്റ് വില്യം ടാഫ്റ്റിന് നടപ്പിലാക്കാൻ കഴിയാത്ത വിവിധ കാര്യങ്ങൾ അദ്ദേഹത്തിൻറെ പിൻഗാമിയായ മി. വിത്സൺ 1913 മുതൽ കൈകാര്യം ചെയ്തു. പ്രസിഡന്റായി സ്ഥാനമേറ്റ വിത്സൺ പൊതുസേവനത്തിൽ ഒരുതരം വർണ വിവേചനം അന്ന് സാദ്ധ്യമാക്കി. സർക്കാർ ഓഫീസുകളും ടോയ്‌ലെറ്റുകളും ചർമ്മത്തിന്റെ നിറത്താൽ വേർതിരിച്ചു. വ്യാജ പിഡ്ജിൻ, ഇംഗ്ളീഷിലെ ചില കറുത്ത തമാശകൾക്കും "വംശീയ തടസ്സങ്ങൾ" "വെളുത്ത രക്തത്തെ" ഏറെ അപകടത്തിലാക്കുന്നുവെന്ന വീക്ഷണം നടത്തിയതിൽ പ്രസിഡണ്ട് വിത്സൺ വളരെയേറെ പ്രസിദ്ധനായി അറിയപ്പെട്ടിരുന്നു. ഒരു നിയമം വാഷിങ്ടൻ ഡിസിയിൽ പാസാക്കുന്നതുവരെ എല്ലാ കറുത്തവരും  വെളുത്തവരും തമ്മിൽ തമ്മിലുള്ള ഒരു വിവാഹത്തെപ്പോലും ക്രിമിനൽ കുറ്റമാക്കി മാറ്റിയിരുന്നു

വർണ്ണ വിവേചനം 

ഇന്ത്യയിലെയും ദക്ഷിണാഫ്രിക്കയിലെയും ഏറ്റവും മോശം കാലത്തെപ്പോലെ അമേരിക്കയിൽ അക്കാലത്തെ പ്രസിഡന്റുമാരുടെ കാലവും അപ്രകാരമേ കാണാനാവൂ. ഇന്ത്യയിൽ സർക്കാർതല ജോലിയിൽ പ്രവേശിക്കുവാൻ അന്ന് ബ്രാഹ്‌മണർക്ക് മാത്രമായിരുന്നു ആദ്യ മുൻഗണനയുള്ളത്. മുൻകാലത്തെ ഒര് ഓർമ്മ ഇവിടെ പങ്ക് വയ്ക്കട്ടെ: അന്ന് ഇന്ത്യൻ സർക്കാരിന്റെ "എസൻഷ്യൽ സർവീസായി അറിയപ്പെട്ടിരുന്ന ഇന്ത്യൻ പി.& ടി. ഡിപ്പാർട്ട്മെന്റിൽ അറുപത് വർഷങ്ങൾക്ക് മുമ്പ് ഒരു തൊഴിൽ ലഭിക്കുന്നതിന് ഉയർന്ന കാസ്റ്റിലുള്ളവർക്ക്, ഉദാ: കേരളത്തിൽ നമ്പൂതിരി വംശത്തിൽപ്പെട്ടവർക്കായിരുന്നു മുൻഗണന. അതുപോലെ പൊതുജീവിതരംഗത്തും, ഇപ്രകാരം വിവേചനം ശക്തമായിരുന്ന കാലം ഞാൻ ഇപ്പോൾ ഓർമ്മിക്കുന്നു. സൗത്ത് ആഫ്രിക്കയിൽ അന്ന് കറുപ്പും വെളുപ്പും തമ്മിലുള്ള ക്രൂര വിവേചനം അതിശക്തമായിരുന്നു. അമേരിക്കൻ പ്രസിഡന്റ് വിത്സനെ  വിദഗ്ദ്ധരും വൈറ്റ് ഹൌസ്സിലെ ഏറ്റവും ഉയർന്നതരം വംശീയവാദിയായി കാണുന്നു. ആഫ്രിക്കൻ അമേരിക്കക്കാരുടെ പൗരാവകാ ശങ്ങൾ തടയുന്നതിനോ വെട്ടിക്കുറയ്ക്കുന്നതിനോ വേറെ ഒരു പ്രസിഡന്റും വിത്സനെപ്പോലെ കൂടുതൽ സ്ഥിരതയോടും വിജയത്തോടും പോരാടിയിട്ടില്ല. അമേരിക്കയിൽ പ്രിൻസ്റ്റൺ സർവ്വകലാശാലയുടെ പ്രസിഡന്റായിരുന്നപ്പോൾ അദ്ദേഹം ഇതിനകം തന്നെ അത് ചെയ്തിട്ടുണ്ട്. കറുത്തവരുടെ എൻറോൾമെൻറ് നിരോധനം നിലനിർത്തുന്ന വടക്കൻ സംസ്ഥാനങ്ങളിലെ ഏറ്റവും അവസാന ത്തെ പ്രധാന കോളജായിരുന്നു. അദ്ദേഹം ചാർജെടുക്കുന്നതിന് ഒരു മാസം മുമ്പ് സർവ്വകലാശാലയുടെ പേര് പൊളിറ്റിക്കൽ സയൻസ് ഇൻസ്റ്റിറ്റ്യുട്ട് എന്ന് പുനർനാമകരണം ചെയ്തു. അത് വിത്സന്റെ പേരിലുള്ളതായിരുന്നു. ആയിടെ പത്രക്കുറിപ്പിൽ, യൂണിവേഴ്സിറ്റി പ്രസിഡന്റ് ക്രിസ്റ്റഫർ എൽ. ഐസ്ഗ്രൂബർ ഇതിനെ ന്യായീകരിച്ചു ഇങ്ങനെ എഴുതി: "വിത്സന്റെ വംശീയത അദ്ദേഹത്തി ൻറെ കാലത്തെ മാനദണ്ഡങ്ങൾക്കനുസൃതമായി കണക്കാക്കുമ്പോഴും ഏറെ പ്രാധാന്യമർഹിക്കുന്നതും സുപ്രധാനവുമായിരുന്നു. അദ്ദേഹത്തിൻറെ വംശ ചിന്തയും രാഷ്ട്രീയവും ഒരു സ്‌കൂളിന്റെ പേരിനെന്ന നിലയിൽ അദ്ദേഹത്തെ അനുയോജ്യമല്ലാതാക്കുന്നു". ഇതായിരുന്നു പത്രക്കുറിപ്പിന്റെ സാരം.

എന്തായാലും വൈറ്റ് ഹൌസിൽ വൂഡ്രോ വിത്സൺ രണ്ടു ടേo (1913- 1921)കാലം ഭരിച്ചു. ഫ്രാങ്ക്‌ളിൻ. ഡി. റൂസ്വെൽറ്റും (1933- 1945) അദ്ദേഹത്തിൻറെ പിൻഗാമി ആയിരുന്ന ഹാരി. എസ്. ട്രൂമാനും (1945- 1953) കാര്യങ്ങളെല്ലാം മാറ്റി. യുദ്ധകാല പ്രസിഡന്റുമാർക്ക് കറുത്ത ജനതയുടെ പിന്തുണ അന്ന് ആവശ്യമായിരുന്നു. പുറത്തുനിന്നുള്ള ഭീഷണിയുടെ ഒരു പൊതുബോധം അവരിൽ സൃഷ്ടിച്ചു. മി. ട്രൂമാൻ പ്രത്യേകിച്ചും സമത്വത്തിനും പൗരാവകാശങ്ങൾക്കുമായി ശക്തമായി പ്രചാരണം തുടങ്ങി. ഇത് അദ്ദേഹത്തിൻറെ രാഷ്ട്രീയപാർട്ടിക്ക് വേറൊരു വഴി ഒരുക്കി. പരമ്പരാഗതമായി തെക്കുഭാഗത്ത് വേരൂന്നിയ ഡെമോക്രാസ്റ്റുകൾ പലപ്പോഴും ലോകമഹായുദ്ധത്തിനു മുമ്പ് വംശീയ നിലപാടുകളെ കാര്യമായി പ്രതിനിധീകരിച്ചിരുന്നു എന്നാണ് മുൻചരിത്രം കുറിക്കുന്നത്.

ഇപ്പോഴാകട്ടെ ഒരു പുതിയ ധ്രുവീകരണം വികസിച്ചു വന്നു കഴിഞ്ഞിട്ടുണ്ട്. ഇത് മുതൽ ഡെമോക്രാസ്റ്റുകൾ ഒരു ലിബറൽ പൗരാവകാശസ്ഥാനം സ്വയം ഏറ്റെടുത്തു, അതേസമയം പ്രതിപക്ഷപാർട്ടി റിപ്പബ്ലിക്കന്മാർ യാഥാസ്ഥിതിക "വെളുത്ത" സ്ഥാനവും ഏറ്റെടുത്തു. ഇതെല്ലാം പാർട്ടി ആശയങ്ങളുമായിട്ടേറെ ചേർന്ന് ബന്ധപ്പെട്ട തരത്തിൽ ക്രമപ്പെടുത്തിയ കാര്യങ്ങളാക്കി മാറ്റിയിട്ടുണ്ട്. അതായത് തുല്യത സംബന്ധിച്ച വിഷയങ്ങളിൽ പാർട്ടിപുസ്തകവുമായി നേരെ ബന്ധപ്പെട്ടിരിക്കുന്നു എന്നുവേണം മനസ്സിലാക്കാൻ. അമേരിക്കൻ ജനതയിലെ "വെളുത്ത" വിഭാഗങ്ങളോട് വ്യക്തമായ ചായ്‌വുള്ള ഡൊണാൾഡ് ട്രംപിന് ഒരു നീണ്ട പാരമ്പര്യമുണ്ട്. മുൻകാലങ്ങളിലേതുപോലെതന്നെ അദ്ദേഹത്തെ വൈറ്റ് ഹൌസിൽ ആദ്യത്തെ വംശീയവാദിയായി രേഖപ്പെടുത്താമോയെന്ന ചോദ്യം ചോദിച്ചാൽ അത് ചരിത്രം നമ്മെ കാണിച്ചുതരുമെന്നു പറയാൻമാത്രം കഴിയും. ഓവൽ ഓഫീസിലെ ആദ്യത്തെ വംശീയവാദിയല്ല എന്നും നമുക്ക് ചരിത്രം കാണിച്ചുതരുന്നു. അതുപക്ഷേ, പണത്തിനും അധികാരത്തിനും വേണ്ടിയുള്ള ഏകാധിപത്യ നിലപാട് ഡൊണാൾഡ് ട്രംപ് ജനാധിപത്യത്തിന്റെ ആശയത്തെ അട്ടിമറിച്ചു. "ജനാധിപത്യം" എന്നത് ജനങ്ങളുടെ മേൽ ആധിപത്യം ഉണ്ടാക്കി എടുക്കുന്ന ഏകാധിപത്യമാക്കി മാറ്റി. ഡൊണാൾഡ് ട്രംപ് ഒരു ഏകാധിപതി യുടെ, അതെ ആദ്യത്തെ അമേരിക്കൻ ഏകാധിപതിയെന്നോ വിളിക്കുവാൻ ജനങ്ങളെ പ്രീണിപ്പിക്കുകയോ അല്ലേ ട്രംപ് മനഃശാസ്ത്രം പകരുന്ന വിഷയം ?  

യാഥാർത്ഥ്യത്തെ തകർക്കൽ-

വളരെ വിചിത്രമെന്നു പറയട്ടെ. ഇങ്ങനെയുള്ള കാര്യങ്ങൾ മൂലം തിളങ്ങുന്ന അറ്റ്ലാൻറ്റിക് സമുദ്രത്തെയോ ട്രംപ് ഭക്തരായ ഏതൊരു പാശ്ചാത്യരെയോ അമേരിക്കൻ റിപ്പബ്ലിക്കന്മാരെയോ അസ്വസ്ഥരാക്കാനായില്ല. അവരെ സംബ ന്ധിച്ചിടത്തോളം ഡൊണാൾഡ് ട്രംപിന്റെ പ്രസിഡണ്ട് സ്ഥാനം വൃത്തികെട്ട ഒരു എപ്പിസോഡ് മാത്രമായിരുന്നു. അതിശയകരമായ അമേരിക്കൻ സാമൂഹ്യ ലിബറലിസത്തിന്റെ പ്രവർത്തനത്തെ തടസപ്പെടുത്തി. അതുമൂലമുണ്ടായ അസ്വസ്ഥത അവസാനിക്കുന്നയുടനെ ദൈവത്തിന്റെ സ്വന്തം രാജ്യം പഴയ ട്രാക്കിലേക്ക് മടങ്ങുമെന്നാണ് ജനങ്ങൾ വിശ്വസിക്കുന്നത്. അങ്ങനെയെങ്കിൽ എത്ര ആശ്വാസകരമായിരിക്കും.! 

 ഡൊണാൾഡ് ട്രംപ്

ട്രംപിനെ കാണുന്നത് തന്നെ അമ്പരപ്പിക്കുന്നൊരു മഹാസംഭവമായിട്ടല്ല, അത് ഒരിക്കലും ഇതുവരെ നിർവചിക്കപ്പെടാൻ കഴിയാത്ത പ്രതിസന്ധിയുടെ ലക്ഷണമായിട്ടാണ് ട്രംപിന്റെ കാഴ്ചപ്പാട് കൂടുതൽ അസ്വസ്ഥമാക്കുന്നത്. അതുമല്ലെങ്കിൽ, ഹെന്റ്രി കീസിംഗറുടെ വാക്കിൽ നിന്നു "ഒരു യുഗത്തിന്റെ അവസാനകാലം കാലാകാലങ്ങളിൽ പ്രത്യക്ഷപ്പെടുക യും അവരുടെ പഴയ സംരക്ഷണ അവകാശവാദങ്ങൾ ഉപേക്ഷിക്കാൻ അവരെ നിർബന്ധിക്കുകയും ചെയ്യുന്ന ചിലരിൽ ഒരാളായിരിക്കുന്നു". ഇപ്രകാരമൊരു വിലയിരുത്തലാണ് നാമെല്ലാം വായിക്കുന്നത്. ഇപ്രകാരമൊരു വിലയിരുത്ത ലാണ് പ്രസിദ്ധ ടെലിവിഷൻ ചാനൽ ഫോക്സ് അഭിപ്രായപ്പെട്ടതും. നിലവിലെ കണക്കനുസരിച്ചു ട്രംപിന് 2016- നെ അപേക്ഷിച്ചു കുറഞ്ഞത് എട്ട് ദശലക്ഷം കൂടുതൽ വോട്ടുകൾ ലഭിച്ചു. മാത്രമല്ല, വീണ്ടും പ്രസിഡണ്ടായി തെരഞ്ഞെടു ത്തു അധികാരത്തിലേയ്ക്ക് എത്തിക്കാൻ ഒരു സമൂഹം എത്രത്തോളം തകർന്നിരിക്കണം ! ഇതിനകമവർ ഒരു ട്രംപ് തരംഗം ലോകമെമ്പാടും പ്രതീക്ഷിച്ചിരുന്നോ ? 

100 വർഷങ്ങൾക്കു മുമ്പ് സാമൂഹ്യശാസ്ത്രജ്ഞന്മാരായിരുന്ന രണ്ട് വിദഗ്ദ്ധർ, ജോർജ് സിമ്മൽ, മാർക്സ് വേബർ, ചില നേരായ വിശകലനം നടത്തി. അന്നത്തെ മുതലാളിത്ത സമൂഹത്തിന്റെ സ്വഭാവ രീതികൾ പരിശോധിച്ചു. അവരുടെ കണ്ടെത്തലുകൾ ഇന്നത്തെ വീക്ഷണകോണിൽ നിന്ന് നോക്കിയാൽ അവയെ ശരിയാണെന്നു സമ്മതിക്കും. സിമ്മൽ തന്റെ "സാർവത്രിക മദ്ധ്യസ്ഥൻ" എന്ന പുസ്തകത്തിൽ 'പണത്തിന്റെ വിമോചനഫലത്തിന്റെ തത്വശാസ്ത്രത്തെ'യും വിവരിച്ചു. കാരണം, പണം നമ്മുടെ പക്കലുള്ളപ്പോൾ അത് ഓരോരുത്തരെ നിയന്ത്രിക്കുന്ന പാരമ്പര്യങ്ങളിൽനിന്നും ആശ്രിതത്വത്തിൽനിന്നും അവരെ മോചിപ്പിക്കുന്നു, മനുഷ്യചരിത്രത്തിൽ ഒരു വലിയ "സ്വയം സ്വാതന്ത്ര്യമാണ്" ഉണ്ടാക്കുന്നത്, എന്നാണു സിമ്മൽ തീയറി. 

ഡൊണാൾഡ് ട്രംപിന്റെ കാര്യത്തിൽ ഏതു കാര്യത്തിൽപ്പോലും വ്യക്തിഗത ഏകാധിപത്യ ചിന്ത മുൻപിൽ നിൽക്കുന്നു. ഏതുകാര്യത്തിലും പണത്തിന്റെ മോണോപ്പൊളി ഉണ്ടായിരിക്കണമെന്ന സ്വാർത്ഥതയുള്ളയാൾ എന്ന ജനവിധി ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. ലോകജനങ്ങളെപ്പറ്റിയുള്ള ആക്ഷേപകരമായ വിധിയെഴുത്ത്. ഡൊണാൾഡ് ട്രംപ് 2019 - ൽ നടന്നുകൊണ്ടിരിക്കുന്ന പ്രചാരണ പരിപാടിയിൽ അമേരിക്കൻ സമൂഹത്തെയാകെ ഒരു രക്തരൂക്ഷിത മേഖല യായി ചിത്രീകരിച്ചു. അതിലൂടെ അദ്ദേഹം ഒരു "പുരാണയുദ്ധം" അവിടെയും നടക്കുന്നതായി വീക്ഷിക്കുകയാണ്. അതായത്, ട്രംപിന്റെ ഭാവനപ്രകടനം" ശക്തരും ദുർബലരും തമ്മിൽ നടക്കുന്ന പുരാണയുദ്ധം"! എന്ന് വിശേഷണം നൽകി

ഡൊണാൾഡ് ട്രംപിന്റെ മറ്റൊരു ആന്തരിക വിചാരം നോക്കുക: ട്രംപിന്റെ പ്രസിഡന്റ് സ്ഥാനം, തെരഞ്ഞെടുപ്പിൽ വമ്പിച്ച തോൽവി ഏറ്റുവാങ്ങേണ്ടി വന്നപ്പോൾ പ്രസിഡന്റ് സ്ഥാനം പിൻതലമുറയ്ക്ക് വിട്ടുകൊടുക്കുന്നതാകട്ടെ, എന്നേയ്‌ക്കുമായി തന്നെ ഇല്ലാതാക്കാൻ ഉപദ്രവിക്കുന്ന മഹാനാശനഷ്ടമാണ് എന്ന് ചിന്തിക്കുന്നു. ഇത്തരം അശേഷം ലജ്ജയില്ലാത്ത ഒരു വ്യക്തിയാണ്- ഡൊണാൾഡ് ട്രംപ്-  തന്റെ ഏതു വിമർശകരുടെയും അനിവാര്യമായ സ്വയം നീതിക്കെതിരെ, മാന്യതയുടെയുടെയും മനുഷ്യാവകാശങ്ങൾ തുറന്നു കാട്ടി ജനാധിപത്യത്തിന്റെ തീപ്പൊരി പാറിച്ച തന്റെ എതിരാളികളെ താൻ വരച്ച വരയിൽ നിലയ്ക്ക് നിറുത്തുവാൻ നിരന്തരം വേട്ടയാടുന്നു. അതേസമയം ഒരു ലിബറൽ സംസ്കാരത്തിന്റെ വേദപ്രചാരകരെ മടിയാന്മാരാക്കുകയും ചെയ്യും

ഏതൊരാളും സംശയിക്കുന്ന വിഷയമാണ്, ഡൊണാൾഡ് ട്രംപിന് കൊയ്യാൻ കഴിയുന്ന സ്വകാര്യമേഖലയിൽ ആരാണ് കൃഷി ചെയ്തുകൊടുക്കുന്നതെന്ന ചോദ്യം! അവരെ ട്രംപ് സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് സംസാരമുണ്ട്. എന്നാൽ അവയെ ആദ്യം മനസ്സിലാക്കാൻ ആർക്കും കഴിയാത്തത് വേറൊരു ചർച്ചാവിഷയമാണ്. അതിങ്ങനെ: അമേരിക്ക ലോക കമ്മ്യുണിസത്തെയാകെ അതിജീവിച്ചു. അതിനുശേഷം മൂന്നു പതിറ്റാണ്ടുകൾക്ക് ശേഷം "സ്വതന്ത്ര പടിഞ്ഞാറിന്റെ ഹൃദയഭാഗത്ത് ഭരിക്കുന്ന ഒരാൾ" ലോക ജനാധിപത്യ മൂല്യ ങ്ങളെ അവഗണിക്കുന്നു. അയാളുടെ ചിന്താരൂപം ഇങ്ങനെയാണ്. അമേരിക്കൻ ജനാധിപത്യം ഒരിക്കൽക്കൂടി പുനർചിചിന്തിക്കുവാനും, തങ്ങളുടെ എതിരാളി എന്ന നിലയ്ക്ക് സോവ്യറ്റ്‌യൂണിയനേക്കാൾ കൂടിയ മേധാവിത്തം ന്യായീകരി ക്കുന്ന സ്വേച്ഛാധിപത്യ തത്വങ്ങളുമാണ് പ്രചരിപ്പിക്കുന്നത്. ഇതാണ് ഇപ്പോഴുള്ള ഡൊണാൾഡ് ട്രംപിന്റെ അമേരിക്കൻ രാഷ്ട്രീയം നൽകുന്ന പാഠം.

ജോർജ് സിമ്മൽ അഭിപ്രായപ്പെട്ടതിനുശേഷം നാല് വർഷങ്ങൾ കഴിഞ്ഞപ്പോൾ മാക്സ് വേബറിന്റെ "ദി പ്രൊട്ടസ്റ്റന്റ് എത്തിക്‌സും, സ്പിരിറ്റ് ഓഫ് ക്യാപിറ്റലിസ വും" പ്രസിദ്ധീകരിക്കപ്പെട്ടു. മുതലാളിത്തം പഴയ യൂറോപ്യൻ പാരമ്പര്യത്തെ മാറ്റുകയും ബാക്കിയില്ലാതെ തന്നെ ഒരു മുതലാളിത്ത സംസ്‌കാരമായി മാറും. അതിനുശേഷം ഉടനെ പ്രത്യക്ഷപ്പെടുന്ന തണുത്ത, ബുദ്ധിശൂന്യനായ ഒരു വ്യക്തിയെ ചുറ്റിപ്പറ്റിയുള്ള ചിന്തകളായിരുന്നു വേബറിന്റെ ചിന്തകൾ.. അത് ഇന്ന് നിവൃത്തിയായതുപോലെ അമേരിക്ക നേരിൽ കണ്ടുകൊണ്ടിരിക്കുന്നു; ലോകമൊട്ടാകെയും! വേബറിന്റെ ചിന്തകൾ ഭാവിയിലെ ഓരോരോ മാറുന്ന സാമൂഹിക സ്വഭാവത്തെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു. അമേരിക്കയുടെ സ്ഥിര കമ്പോളവും ഏകാധിപത്യ മനോഭാവവും ബ്യുറോക്രസിയും ഇപ്പോൾ ഒരു "ഉരുക്ക് ഹാർഡ് ഹൌസിംഗ്" ആയി മാറിക്കൊണ്ടിരിക്കുന്നു. അതിൽനിന്നു അമേരിക്കൻ ജനാധിപത്യത്തിന്റെ സമത്വത്തിന്റെ ആത്മാവ് വഴിമാറി. ഇത് എന്തായാലും ഒരു വിജയകരമായ മുതലാളിത്ത ചിന്താഗതിക്ക് ഈ പിന്തുണ ആവശ്യമില്ല എന്ന നിലപാടിലെത്തി. ഈയൊരു വികാരം അമേരിക്കയിലെ വിശാലമായ ഭൂപ്രദേശത്ത് അതിന്റെ ആത്മാവിന്റെ ധാർമ്മികബോധം ഏറെ ശക്തിപൂർണ്ണമായും ഒരു അഗോണൽ വികാരങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. ഡൊണാൾഡ് ട്രംപിന്റെ സന്ദേശത്തിൽ അത് നിഴലിക്കുന്നു.

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജനാധിപത്യപരമായ തീരുമാനം ഉണ്ടായി. അത് പക്ഷെ ഡൊണാൾഡ് ട്രംപ് എന്ന ഒരു വ്യക്തിക്ക് അനുകൂലമല്ലായിരുന്നു. എതിർ സ്ഥാനാർത്ഥിയെ ജനങ്ങൾ അമേരിക്കൻ പ്രസിഡണ്ട് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തു. ഈ തെരഞ്ഞെടുപ്പിനെ അംഗീകരിക്കാൻ അധികാരത്തിൽ ഇരിക്കുന്ന ഡൊണാൾഡ് ട്രംപ് സമ്മതിക്കുന്നില്ല. സ്വാർത്ഥവും  ധാർമ്മികത ഒട്ടുമില്ലാത്ത അഗോണൽ അഭിനിവേശങ്ങളും ഉൾക്കൊണ്ട ട്രംപ് എല്ലാവിധ മാന്യതകളും മര്യാദകളെയും തള്ളിക്കളയുന്ന വ്യക്തിയായി മാറി . ഇതൊക്കെ അദ്ദേഹത്തിൻറെ പ്രായത്തിന്റെ ഫലമാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. മാക്സ് വേബറിന്റെ അഭിപ്രായത്തിൽ "മുതലാളിത്തത്തിന്റെ ആത്മാവ് "എന്ന്. അഥവാ ജോർജ് സെമ്മലിന്റെ വാക്കുകളിൽ പറഞ്ഞാൽ "ജീവിതത്തിന്റെ യും പണത്തിന്റെയും സമന്വയമാണ്" അദ്ദേഹത്തിൻറെ വിജയത്തിന് വേണ്ട കാര്യങ്ങൾ- അനുകൂലമായ സാഹചര്യങ്ങളും കാറ്റിനെതിരെ തടയുന്ന ചില സംവിധാനവും- എക്കാലത്തും സാമ്പത്തിക പ്രതിസന്ധികൾ അമേരിക്കൻ ജനത നേരിട്ടപ്പോഴും ഒരു പ്രതിസന്ധിയുമില്ലാതെ സമ്പന്നരും അതിസമ്പന്നരും അവരുടെ കറുത്ത കണ്ണുകൊണ്ടു രക്ഷപെട്ടു എന്ന് ചരിത്രം !! വംശീയതയുടെ വേദന നേരിട്ടവർ അന്നും ഇന്നും അതനുഭവിക്കുന്നു.//-

----------------------------------------------------------------------------------------------------------------------

 Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371


Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.