Dienstag, 10. November 2020

ധ്രുവദീപ്തി // പൊളിറ്റിക്സ് // *കമലാ ഹാരിസ്* -ഒരു അമേരിക്കൻ സ്വപ്നം ?. // * ജോർജ് കുറ്റിക്കാട്ട് *


- കമലാ ഹാരിസ് - 

ഒരു അമേരിക്കൻ സ്വപ്നം ?. //

മേരിക്കയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ്, ഒരു ഇൻഡോ- ജമൈക്കൻ രക്തത്തിൽ ജനിച്ച ഒരു വനിത അമേരിക്കയുടെ ഏറ്റവും ഉന്നത രാഷ്ട്രീയ പദവിയിലേക്ക് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അമേരിക്കൻ ചരിത്രത്തിൽ അടിമത്തം തുടങ്ങി; ഇരുപതാം നൂറ്റാണ്ടായപ്പോൾ മുതൽ അമേരിക്കയുടെ ആദ്യത്തെ പരിവർത്തനത്തിന്റെ അമേരിക്കൻ സ്വപ്നത്തിന്റെ ഉറവിടത്തിലേയ്ക്ക് മടങ്ങാനുള്ള നല്ല ചിന്തകൾ ഉയർന്നു വരൂന്നു. അതായിരുന്നു, അല്ലെങ്കിൽ, അല്ലാതെതന്നെ, അമേരിക്കൻ സമൂഹത്തിലേക്ക് കുടിയേറിയ കറുത്ത വംശജനായ ശ്രീ. ബാറാക്ക് ഒബാമ അമേരിക്കയുടെ പ്രസിഡന്റായിത്തീർന്നതും, ലോകരാഷ്ട്രങ്ങൾക്ക് വലിയ ഉത്തമ മാതൃകയായി മാറുന്നതും, ലോകചിരിത്രത്തിൽ മായാത്ത ലിപികളിൽ  കുറിച്ചുകഴിഞ്ഞു..ഇപ്പോൾ അമേരിക്ക ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി കമലാ ഹാരിസിന്റെ തെരഞ്ഞെടുപ്പ് വിജയം ഒരു വലിയ അമേരിക്കൻ സ്വപ്നത്തിലേക്ക് മടങ്ങാനുള്ള ചിന്തകൾക്ക് പുതിയ അടിസ്ഥാനവിഷയം സൃഷ്ടിച്ചിരിക്കുന്നു എന്നാണ് തോന്നുന്നത്..  

യു. എസ്. വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസ്

അമേരിക്കൻ വൈസ്പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ് എന്ന പേരുള്ള ഈ മഹത് വനിതയാരാണ് ? ജമൈക്കൻ വംശജനും സാമൂഹ്യ-സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധനുമായിരുന്ന പ്രൊഫസർ ഡൊണാൾഡ്. ജെ. ഹാരിസിന്റെയും (ജനനം 1938) ഇന്ത്യയിലെ തമിഴ്‌നാട് സ്വദേശിയായിരുന്ന കാൻസർ ഗവേഷക ശ്യാമള ഗോപാലന്റെയും (1938- 2009) മകളായി 1964, oktobar 20- ന് അമേരിക്കയിൽ കാലിഫോർണിയയിലെ ഓക്‌ലാൻഡിൽ ആണ് കമല ഹാരിസ് ജനിച്ചത്. കമലയുടെ തമിഴ്‌നാട്ടുകാരനായ മാതൃ പിതാവ് ശ്രീ. പി. വി. ഗോപാലൻ (1911-1998)  ഇന്ത്യയിൽ ഒരുന്നത സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. കമലയും സഹോദരി മായയും സാൻഫ്രാൻസിസ്കോയിലെ ബേ ഏരിയയിലെ ബർക്കലിയിലാണ് വളർന്നത്. അന്ന് കുടുംബം വിശ്വാസപരമായിട്ട്- ഹിന്ദു-  ബാപ്റ്റിസ്റ്റ് വിശ്വാസങ്ങൾ അഭ്യസിച്ചതാണ്. കമല സ്വയം ഇന്ന് ഒരു ബാപ്റ്റിസ്റ്റ് വിശ്വാസിയാണെന്നാണ് അവകാശപ്പെടുന്നതും. സാൻ ഫ്രാൻസിസ്കോയിലെ തേർഡ് ബാപ്റ്റിസ്റ് ചർച്ചിലെ ഒരംഗവുമാണ്.

 ശ്യാമള ഗോപാലന്റെ മാതാപിതാക്കൾ

കമല ദേവിയ്ക്ക് ഏഴു വയസ്സുള്ളപ്പോൾ കമലദേവി യുടെ മാതാപിതാക്കൾ വിവാഹ മോചിതരായി. ഭർത്താവുമായി പിരിഞ്ഞ ശ്യാമള ഗോപാലൻ പിന്നീട് താമസം കാനഡയിലെ മൊൺട്രിയാലിലേക്ക് താൽ ക്കാലികമായി തുടങ്ങി. അമ്മ യുടെ ജോലിസ്ഥലം കാരണം കമല സ്‌കൂൾ പഠനം അവിടെ തുടങ്ങി. അവിടെ കമലയുടെ ഹൈസ്‌കൂൾ പഠനം കഴിഞ്ഞു വാഷിംഗ്‌ടൺ ഡി.സി.യിലെ ഹോവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസ് ആൻഡ് ഇക്കണോമിക്സ് പഠിച്ചു. 1986-ൽ ബിരുദം നേടിയശേഷം കമല ഹാരിസ് കാലിഫോർണിയായി ലേയ്ക്ക് മടങ്ങി. തുടർന്ന് കാലിഫോർണിയയിലെ യൂണിവേഴ്സിറ്റിയുടെ ഹേസ്റ്റി ങ്സ് കോളജ് ഓഫ് ദി ലോയിൽ നിന്ന് നിയമ ബിരുദവും നേടി. അതിനുശേഷം പിന്നാലെ, 1989-ൽ ഒരു ജൂറിസ് ഡോക്ടർ ബിരുദവും നേടി. 1990- ലാണ് കമല ആദ്യമായി അഡ്വക്കേറ്റ്സ് ബാർ അംഗമായത്. അക്കാലം മുതൽ 1998 വരെ അലമ്ഡ കൗണ്ടി പ്രോസിക്യൂട്ടറുടെ അസിസ്റ്റൻറ് ജോലി ചെയ്തു. ഹാരിസ് അതിനുശേഷം സാൻ ഫ്രാൻസിസ്‌ക്കോയിലെ ഡിസ്‌ട്രിക്‌ട് അറ്റോർണിയുടെ ഓഫീസിൽ രണ്ടു വർഷത്തോളം സേവനം ചെയ്തു. 2000- ൽ അവർ സാൻ ഫ്രാൻ സിസ്‌കോ പ്രോസിക്യൂട്ടർ ഓഫീസ് സിറ്റിയിലേക്ക് താമസം മാറ്റി. 

രാഷ്ട്രീയ പ്രവേശനം

ഇതിനിടയിൽ കമല ഹാരിസ് അമേരിക്കൻ രാഷ്ട്രീയത്തിൽ സജ്ജീവമായി പ്രവർത്തിക്കുവാൻ തുടങ്ങിയിരുന്നു. കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടി അംഗമായി നിന്ന് മത്സരിച്ചു 2003- ൽ സാൻ ഫ്രാൻസിസ്‌കോയിൽ ഡിസ്ട്രിക്ട് അറ്റോർണിയായി തെരഞ്ഞെടുക്കപ്പെട്ടു. 2007-ൽ കമല ഏകകണ്ഠമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നും റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്നും മറ്റൊരു സ്ഥാനാർത്ഥിയുടെയും ഒരു മത്സരവും ഉണ്ടായില്ല. കമലാ ഹാരിസിന്റെ പ്രത്യേക ശേഷിയിലെന്നു പറയാം, കുറ്റവാളികൾക്ക് എതിരെ ഒരു പ്രതിരോധപദ്ധതി വികസിപ്പിച്ചെടുക്കുന്നതിൽ വലിയ പ്രധാന പങ്ക് വഹിച്ചു. ഈ പദ്ധതിക്ക് സംസ്ഥാനതലത്തിൽ അംഗീകാരം ലഭിക്കുകയും ചെയ്തു. അതിനാൽ അന്നത്തെ സംസ്ഥാന മന്ത്രിസഭ അന്നത്തെ ഗവർണറായി ചുമതലയുള്ള അർണോൾഡ് ഷ്വാർസ്നെഗ്ഗർ ഒപ്പിട്ട ഒരു നിയമം പാസ്സാക്കി.

കമല ഹാരിസ് ഒരു അമേരിക്കൻ അഭിഭാഷകയും രാഷ്ട്രീയക്കാരിയുമാണ്. അമേരിക്കൻ ഐക്യനാടുകളുടെ തെരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡണ്ട് പദത്തിലേയ്ക് തെരഞ്ഞെടുക്കപ്പെട്ട അവർ അമേരിക്കൻ ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി പ്രവർത്തിക്കും. ഡെമോക്രാറ്റിക്ക് പാർട്ടി അംഗമായ അവർ 2017 മുതൽ അമേരിക്കൻ സെനറ്റിൽ കാലിഫോർണിയ സംസ്ഥാനത്തെ പ്രതിനിധീകരിച്ചുകൊണ്ടിരുന്നു. 2011 മുതൽ 2017 വരെ അവർ കാലിഫോർണിയ അറ്റോർണി ജനറലായിരുന്നു.

  കാലിഫോർണിയ അറ്റോർണി ജനറൽ  

മറ്റു പല ഉന്നത പദവികളിലേയ്ക്കും കമല ഹാരിസിന് അവസരം വന്നിരുന്നു. 2010 -ൽ അറ്റോർണി ജനറലായി തെരഞ്ഞെടുക്കപ്പെട്ട അവർ ഗവർണ്ണർ പദവി ലഭിക്കുവാൻ പാർട്ടിയുടെ നിർദ്ദേശപ്രകാരം പ്രൈമറി തെരഞ്ഞെടുപ്പിൽ ആറ് എതിരാളികളെ തോൽപ്പിച്ചുവെങ്കിലും ഗവർണ്ണർ ജെറി ബ്രൗണിന്റെ ഒപ്പം എത്താനായില്ല. 2011 ജനുവരി 3- ന് അറ്റോർണി ജനറലായി പുതിയ പദവി ഏറ്റെടുത്തു. അക്കാലത്തു സർക്കാരിന്റെ നിയമോപദേശക സമിതിയിൽ അംഗമായ അവർ സംസ്ഥാന സർക്കാരിനെയും നിയമോപദേശങ്ങൾ നൽകി സേവനം നൽകി. ഈ സമിതിയിൽ ഹാരിസ് ഓഫീസിലെ ആദ്യവനിതയും ആഫ്രിക്കൻ- അമേരിക്കൻ- ഇന്ത്യൻ പശ്ചാത്തലവുമുള്ള ആദ്യവ്യക്തിയും ആയിരുന്നു.മന്ത്രിസഭയിലെ നിയമവകുപ്പിന്റെ ചില ചുമതലയും ഏറ്റെടുത്തു ചെയ്തു. അറ്റോർണി ജനറലെന്ന നിലയിൽ അന്ന് ഗവർണ്ണർ ബ്രൗണിനെ പ്പോലെ കൂടുതൽ തോക്ക് നിയന്ത്രണവും, സ്വവർഗ്ഗ വിവാഹ സമത്വവും വാദിച്ചു. വധശിക്ഷയ്‌ക്കെതിരെയുംപോലും വാദിച്ചു. ഇക്കാരണത്താൽ കമല ഹാരിസ് ഒരു ലിബറൽ ആയി അമേരിക്കക്കാർ കാണുന്നു. 2014 നവംബറിൽ നടന്ന മത്സരത്തിൽ റിപ്പബ്ലിക്കൻ പാർട്ടി എതിരാളിയെ തോൽപ്പിച്ച കമല ഹാരിസ് വീണ്ടും രണ്ടാം തവണ നാലുവർഷത്തെ കാലാവധിക്ക് അറ്റോണി ജനറലായി 2015 ജനുവരി 5- നു സ്ഥാനമേറ്റു. കമല ഹാരിസിന്റെ മുന്നേറ്റങ്ങൾ തുടർന്നു കൊണ്ട് ചരിത്ര വിജയങ്ങൾ ആവർത്തിച്ചു. 2014- ൽ അമേരിക്കൻ അറ്റോർണി ജനറൽ ഏറിക് ഹോൾഡർ രാജിവച്ചപ്പോൾ ഹാരിസ് ഒരു സാദ്ധ്യതയുള്ള ഒരു പിൻഗാമി ആയിട്ട് അന്ന് മാദ്ധ്യമങ്ങൾ ഉറപ്പിച്ചു. മുൻ അമേരിക്കൻ പ്രസിഡന്റ് ബാരക് ഒബാമ കമലയുടെ കഴിവുകൾ നേരിട്ടറിഞ്ഞു. അങ്ങനെ അമേരിക്കൻ സെനറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെ 2017 ജനുവരി 3- ന് ഹാരിസ് കാലിഫോർണിയ അറ്റോർണി ജനറൽ സ്ഥാനം രാജിവച്ചു.

 2016 നവംബറിൽ നടക്കാനിരിക്കുന്ന യൂ. എസ് സെനറ്റിലേക്കുള്ള അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും സെനറ്റംഗമാകാൻ ആഗ്രഹിക്കുന്നില്ലെന്നറിയിച്ച മുൻ സെനറ്റ് അംഗമായിരുന്ന ബാർബറ ബോക്സറുടെ പിൻഗാമിയാകാൻവേണ്ടി  ആഗ്രഹിക്കുന്ന കാര്യം 2013 ജനുവരി 13-ന് കമല ഹാരിസ് പ്രഖ്യാപിച്ചു. ഉന്നത രാഷ്ട്രീയ പദവിക്കുള്ള ഹാരിസിന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചു, യു. എസ് . മാദ്ധ്യമങ്ങളിൽ ഏതാനും മാസങ്ങളായി കൂടുതൽ ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. സെനറ്റംഗം എന്നനിലയിൽ മാത്രമല്ല, ഒരു ഗവർണ്ണർ സ്ഥാനത്തി നുള്ള മത്സരത്തിനും ഹാരിസിന്റെ സ്ഥാനാർത്ഥിത്വം പ്രതീക്ഷിക്കപ്പെട്ടു. കമല ഹാരിസ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ദിവസം ലഫ്റ്റനന്റ് ഗവർണർ മി. ഗാവിൻ ന്യൂസോം ഹാരിസിന് പിന്തുണയും പ്രഖ്യാപിച്ചു.   സെനറ്റിൽ ഒരു സാധ്യതയായ ഒരു എതിരാളിയായി ന്യൂസോമിനെ പരിഗണിക്കപ്പെടുകയും ചെയ്തു. 2015 ഫെബ്രുവരിയിൽ, കമലാഹാരിസ് അംഗീകരിച്ച 2018 ലെ തെര ഞ്ഞെടുപ്പിൽ ഗവർണർ സ്ഥാനത്തിന് വേണ്ടി മത്സരിക്കാമെന്നു ന്യൂസോം പ്രഖാപിച്ചു. അതുപോലെ തന്നെ അക്കാലത്തെ പ്രമുഖ സെനറ്റർ ആയിരുന്ന ശ്രീമതി എലിസബത്ത് വാറൻ കമലാഹാരിസിന്റെ സെനറ്റർ സ്ഥാനത്തിനു വേണ്ടിയുള്ള മത്സരത്തിൽ ഹാരിസിനെ സഹായിക്കുമെന്നും തെരഞ്ഞെടുപ്പ് ഫണ്ട് ശേഖരിക്കുന്നതിൽ സഹകരിക്കുമെന്നും പ്രഖ്യാപിച്ചു. അതിലേറെ പ്രസക്തമായതു നോക്കുക, 2016 മെയ് മാസത്തിൽ ഗവർണർ ബ്രൗൺ തന്റെ മുഴുവൻ പിന്തുണ (എൻഡോഴ്സ്മെന്റ്)യുടെ ഔദ്യോഗിക അംഗീകാരവും ലഭിക്കുകയുണ്ടായി.കമല ഹാരിസ് കാലിഫോർണിയയിൽ വളരെ ജനപ്രിയ സ്ഥാനാർത്ഥിയായി കാണപ്പെട്ടു. പിന്നീട്, അമേരിക്കൻ പ്രസിഡന്റ് ബാറക്ക് ഒബാമ, വൈസ് പ്രസിഡന്റ് ജോ ബൈഡൻ എന്നിവർ അവരെ പിന്തുണച്ചു.  

കമലാ ഹാരിസിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ശക്തമായ മുന്നേറ്റത്തെ സമാനതയില്ലാത്ത മാതൃകായാണെന്ന് തോന്നും. 2016 ജൂൺ 7- ലെ പ്രൈമറി തെരഞ്ഞെടുപ്പിൽ 40 %ത്തിലധികം വോട്ടോടെ ഹാരിസ് വിജയിച്ചു. 2012 മുതൽ കാലിഫോർണിയ പ്രസിഡണ്ട് ഒഴികെയുള്ള തിരഞ്ഞെടുപ്പുകൾക്ക് എല്ലാ ഇലക്ടറൽ ഓഫീസുകൾക്കും വേണ്ടി പാർട്ടികൾ വ്യത്യസ്തമായിട്ട് പ്രൈമറി തെരഞ്ഞെടുപ്പുകൾ പ്രയോഗിച്ചില്ല. അകെ ഒരു തെരഞ്ഞെടുപ്പ്‌കൊണ്ടു എല്ലാ സ്ഥാനാർത്ഥികളെയും നിശ്ചയിക്കുന്നു.  

എല്ലാ സ്ഥാനാർത്ഥികളും അവരവരുടെ പാർട്ടിഅംഗത്വ അഫിലിയേഷൻ പരിഗണിക്കാതെ തന്നെ ഒരു പ്രൈമറിയിൽ  ചെയ്യുന്നു.ഇതിനെ പക്ഷപാത രഹിത ബ്ലാങ്കറ്റ് പ്രൈമറിയെന്ന് വിളിക്കപ്പെടുന്നു. യഥാർത്ഥ തെരഞ്ഞെടുപ്പി ൽ, പ്രൈമറി തെരഞ്ഞെടുപ്പിൽ ഏറ്റവും മുന്തിയ വിജയം നേടിയ രണ്ടു സ്ഥാനാർത്ഥികൾ പരസ്പരം മത്സരിക്കും. ബാക്കിയുള്ള മറ്റു സ്ഥാനാർത്ഥികൾ പുറത്താകും.ഡെമോക്രാറ്റിക് കോൺഗ്രസ് അംഗമായ ലൊറേറ്റ സാഞ്ചസ് പ്രൈമറിയിൽ 16 % നേടി രണ്ടാം സ്ഥാനത്തെത്തി, എല്ലാ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥികളെയും പിന്നിലാക്കി. രണ്ടു ഡമോക്രാറ്റുകൾ- സാഞ്ചസ്, ഹാരിസ്, 2016 നവംബറിലെ സെനറ്റ് തെരഞ്ഞെടുപ്പിൽ ആദ്യമായി ഒരുമിച്ച് കണ്ടുമുട്ടി. നവംബർ എട്ടിന് നടന്ന തെരഞ്ഞെടുപ്പിൽ കമല ഹാരിസിന്റെ എതിരാളിയെ 62. 6 % വോട്ടുകൾ നേടി പരാജയപ്പെടുത്തി. ഹാരിസ് നടത്തിയ പ്രചാരണത്തിലുടനീളം ഹാരിസിന് വ്യക്തമായ ലീഡ് നൽകിയതായിട്ടുള്ള അഭിപ്രായ സർവ്വേ തെളിയിച്ചു.

2017 ജനുവരി 3- ന്  പുതിയ കോൺഗ്രസിന്റെ ഉത്‌ഘാടനച്ചടങ്ങിൽ ഹാരിസ് പുതിയ സെനറ്ററായി സത്യപ്രതിജ്ഞ ചെയ്തു. അന്ന്, യു. എസ് സെനറ്റിൽ ഒരു ഇന്ത്യൻ വേരുകളുള്ള രണ്ടാമത്തെ ആഫ്രിക്കൻ- അമേരിക്കൻ വനിതയുടെ, ആദ്യ സാന്നിദ്ധ്യമായിരുന്നു. മാത്രമല്ല, മൂന്ന് ആഫ്രിക്കൻ -അമേരിക്കക്കാരിൽ ഒരാളായിരുന്നു. അവരിൽ ഒരാൾ ന്യൂജഴ്സിയിൽ നിന്നുള്ള Cory Booker, മറ്റെയാൾ റിപ്പബ്ലിക്കൻ പാർട്ടിയിൽപ്പെട്ട സൗത്ത് കരോളിനയിൽനിന്നുള്ള ഒരു Tim Scott- ആയിരുന്നു. സെനറ്റിൽ ഹാരിസ് ഹൌസ് ബജറ്റ്, പരിസ്ഥിതി, പൊതുമരാമത്ത് ഹോംലാൻഡ് സെക്യൂരിറ്റി, ഇന്റലിജൻസ് കമ്മിറ്റികളിൽ അംഗമായിരുന്നു. 

കമല ഹാരിസിന്റെ നിലപാടുകൾ 

സെനറ്റിൽ തെരഞ്ഞെടുക്കപ്പെട്ട ഉടനെ തന്നെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റനയങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിത്തുടങ്ങി. 2017- ൽ ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച കുടിയേറ്റ നിയന്ത്രണ ബിൽ പ്രകാരം നിശ്ചിത മുസ്‌ലിം രാജ്യങ്ങളിൽനിന്നുള്ളവർക്ക് അനുവാദം നിഷേധിച്ചതിനെ ഹാരിസ് ശക്തമായി പ്രതിഷേധിച്ചു. എക്സിക്യൂട്ടീവ് ഓർഡർ 13769 അമേരിക്കൻ മൂല്യങ്ങൾക്ക് അനുസൃതമല്ലെന്നു അവർ നിശിതമായി വിമർശിച്ചിരുന്നു. 2017- ൽ വാഷിംങ്ടണിൽ നടന്ന വനിതാ മാർച്ചിൽ അന്ന് പ്രസംഗിക്കുന്നവരിൽ ഒരാളായിരുന്നു, കമലാ ഹാരിസ്. 2017- ൽ ജൂണിൽ ഒരു സെനറ്റ് ഹീയറിംഗിനിടെ ഡൊണാൾഡ് ട്രംപ് അന്നു എഫ് ബി ഐ ഡയറക്ടർ ജെയിംസ് കോമിയെ ജോലിയിൽനിന്നു പിരിച്ചുവിട്ട ആ നടപടിയെപ്പറ്റി ജസ്റ്റിസ് മിനിസ്റ്ററുടെ പകരക്കാരൻ Rod Rossenstein- നുമായി വിശദീകരണം ആവശ്യപ്പെട്ടു. ചൂടേറിയ വാഗ്വാദങ്ങൾക്കിടയിൽ റിപ്പബ്ലിക്കൻ പാർട്ടിയിലെ സെനറ്റർമാരായ റിച്ചാർഡ് ബർ, ജോണ് മക്കെയിൻ എന്നിവർ ഹാരിസിനെ തടഞ്ഞുനിറുത്തി, കൂടുതൽ വിനയത്തോടെ ചോദ്യങ്ങൾ ചോദിക്കുവാൻ ആവശ്യപ്പെട്ടു. അതിന്റെ ഫലമായി, ഡെമോക്രാറ്റിക് പാർട്ടിയുടെ സെനറ്റ് സഹപ്രവർത്തകർ, സമാന നിലവാരമുള്ള സ്വന്തം പ്രശ്ങ്ങളിൽ തങ്ങൾക്ക് തടസ്സമില്ലെന്നറിയിച്ചു. അന്നത്തെ അറ്റോർണി ജനറൽ ജെഫ് സെഷൻസിനെ ചോദ്യം ചെയ്യുന്നതിനിടയിൽ ഹാരിസിനെ തടഞ്ഞതിനെത്തുടർന്ന് ചില ഡമോക്രാറ്റുകൾ കമ്മിറ്റി ചെയർമാൻ റിച്ചാർഡ് ബർ ക്കെതിരെ സെക്സിസം ആരോപിച്ചു. 2019 മെയ് 1- ന് അറ്റോർണി ജനറലും ട്രംപ് വിശ്വസ്‌തനതുമായ വില്യം ബർ,പ്രത്യേക അഭിഭാഷകൻ റോബർട്ട് മുള്ളർ തുടങ്ങിയവരുടെ ചില റിപ്പോർട്ടുകൾ സംബന്ധിച്ച ചർച്ചകൾക്ക് ശേഷം ഹാരിസ് വില്യം ബാറിനെ രാജിവയ്‌പ്പിക്കണമെന്നും ആവശ്യപ്പെട്ടു. 2017- ൽ ഓഗസ്റ്റിൽ തന്റെ സഹ പ്രവർത്തകനായ ബെർണി സാന്ഡേഴ്സ് അവതരിപ്പിച്ച ഒരു ബില്ലിനെ പൂർണ്ണ പിന്തുണ നൽകുമെന്ന് അറിയിച്ചു. റിപ്പബ്ലിക്കൻ ഭൂരിപക്ഷം കണക്കിലെടുത്ത് നോക്കിയാൽ ഇത് കൂടുതൽ പ്രതീകാത്മകമായ ഒരു നടപടിയായിരുന്നു. ഹാരിസ് എല്ലാ ഡെമോക്രാറ്റിക് സഹപ്രവർത്തകരെയും പോലെ ഒടുവിൽ സെനറ്റിൽ റിപ്പബ്ലിക്കൻ വിയോജിക്കുന്ന ഒരുകൂട്ടം, പരാജയപ്പെട്ട " ഒബാമ കെയർ" പിൻവലിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ തള്ളലിനെ ശക്തമായി എതിർത്തു വോട്ടു ചെയ്തു. 

2020- പ്രസിഡന്റ് സ്ഥാനാർത്ഥിത്വം.

സെനറ്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടശേഷം, കമലാ ഹാരിസിന്റെ പ്രശസ്തി വർദ്ധിച്ചു വന്നു. അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തിന് ഏറെ അർഹിക്കുന്ന  സാദ്ധ്യതയുള്ള ഒരു ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ആകാൻ യോഗ്യതയുള്ളയാൾ എന്ന് അമേരിക്കൻ മാദ്ധ്യമങ്ങൾ പരക്കെയും പ്രചാരണം നടത്തിയിരുന്നു. ഇതിനു മറുപടിയായി, 2018 ജൂണിൽ നടന്ന ഒരു അഭിമുഖത്തിൽ വിശദീകരണം നൽകി. പറഞ്ഞത്: " താൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചില്ല. എന്നിരുന്നാലും കൃത്യമായ പദ്ധതികൾ തയ്യാറാക്കാൻ ഇനിയും വൈകിയിട്ടില്ല", ഇങ്ങനെയാണ്. 2018- ൽ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടി ആയിട്ട് ഹാരിസ് അമേരിക്കയുടെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾക്കായി പ്രചാരണ പരിപാടികൾ നടത്തി. കാലിഫോർണിയയിൽ ഗവർണർ എന്നുള്ള നിലയിൽ മി. ഗാവിൻ ന്യൂസോമിന്റെയും, ലഫ്റ്റനൻറ് ഗവർണറായി എലെനി കുനാലെക്സിന്റെയും വിജയകരമായ സ്ഥാനാർത്ഥിത്വത്തെ കമല ഹാരിസ് പിന്തുണച്ചു. 

മിതവാദിത്വം.

രാഷ്ട്രീയത്തിലും, സാമൂഹികജീവിത കാഴ്ചപ്പാടിലും, ശാസ്ത്രവീക്ഷണത്തിൽ ഉണ്ടായിരിക്കുന്ന വീക്ഷണങ്ങളും, പ്രകൃതിയും മനുഷ്യരും എന്ന വിവിധതര വിഷയങ്ങളിൽ അതീവ ശ്രദ്ധ ചെലുത്തുവാൻ കമലാ ഹാരിസ് ശ്രദ്ധിച്ചിരുന്നു. കാലാവസ്ഥാ പ്രതിസന്ധികൾ മറികടക്കാനുള്ള 'ഗ്രീൻ ന്യൂ ഡീൽ " പ്രധാന ഒരു ഘടകമായി ഹാരിസ് വാദിച്ചു. അലക്‌സാൻഡ്രിയ ഒകാസിയോ-കോർട്ടസും ആയി അത് അവതരിപ്പിച്ചു. "പടിഞ്ഞാറ് മുതൽ കിഴക്ക് കൊടുങ്കാറ്റുകൾ വരെ ഉണ്ടായാൽ, ഞങ്ങൾ നുണയായി വിഴുങ്ങുകയില്ല." ശാസ്ത്രവസ്തുക്കളെയെല്ലാം അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുക, അതൊരു സയൻസ് ഫിക്ഷനുമല്ല. കാലിഫോർണിയയിൽ ആയിരുന്നപ്പോൾ കമലാ ഹാരിസ് കാലാവസ്ഥാ നീതി ,കാലാവസ്ഥാനിരീക്ഷണം എന്നീ കാര്യങ്ങൾക്ക് മുൻ‌തൂക്കം നൽകി വാദിച്ചു. എന്തായാലും മൊത്തത്തിൽ കാലാവസ്ഥാ പ്രശ്നങ്ങളിലെന്നപോലെ ഓരോരോ പ്രശ്നങ്ങളിലും അവരുടെ സ്ഥാനം "മിതവാദി" എന്നു കണക്കാക്കപ്പെടുന്നു.ഒരു  കാലാവസ്ഥയുടെ കാര്യത്തിൽ കമലാ ഹാരിസ് ഒരു മോഡറേറ്റർ നാമമാണ് വഹിക്കുന്നത്.

 വഴിത്തിരിവ് 

  പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട മി. ജോ ബൈഡൻ

2019 ജനുവരി 2- ന്  എ. ബി. സി. ന്യൂസിന് നൽകിയ അഭിമുഖത്തിനിടെ2020-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള ഡെമോക്രാറ്റിക് നോമിനേഷൻ തൻറെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. ഒട്ടും വൈകിയില്ല, പ്രഖ്യാപനം ചെയ്ത് കഴിഞ്ഞു ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ അമേരിക്കൻ ജനതയുടെ പ്രതികരണം തീർത്തും അപ്രതീക്ഷിതമായിരുന്നില്ല. അവരുടെ പ്രചാരണത്തിൽ സ്വകാര്യ വ്യക്തികളിൽനിന്നും 1, 5 ദശലക്ഷം ഡോളർ തുക കമല ഹാരിസിന് ലഭിച്ചു. 2016-ലെ സ്ഥാനാർത്ഥിത്വവേളയിൽ മി. ബെർണി സാൻഡേഴ്സ് മാത്രമാണ് ആ റിക്കാര്ഡിലെത്തിയത്.രാഷ്ട്രീയ ആക്ഷൻ കൗൺസിൽ (പി എ സി.) എന്ന പേരിൽ അറിയപ്പെട്ട അഡ്വക്കസി ഗ്രൂപ്പുകളിൽനിന്നും ഹാരിസിനുള്ള ഏത് പ്രചാരണ സംഭാവനകളും ഒഴിവാക്കിയിരുന്നു. തെരഞ്ഞെടുപ്പ് റേറ്റിoങ് ഏറെ കുറഞ്ഞതിനെ തുടർന്ന് ഹാരിസ് തന്റെ പ്രസിഡന്റ് സ്ഥാനാർത്തിത്വത്തിൽ നിന്ന് പിന്മാറി നിൽക്കുന്നതായി 2019 ഡിസംബർ 3- ന് ഹാരിസ്  പ്രഖ്യാപിച്ചു. അതിനുപിന്നാലെ 2020- മാർച്ച്- 8- ന് അമേരിക്കൻ മുൻ വൈസ്പ്രസിഡന്റും പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ജോ ബൈഡനെ പരസ്യമായി പിന്തുണയും പ്രഖ്യാപിച്ചു പ്രവർത്തനം തുടങ്ങി. പിന്നീട് ജോ ബൈഡന്റെ കീഴിൽ ഏറെ സാധ്യതയുള്ള വൈസ്പ്രസിഡന്റ് എന്ന നിലയിൽ മത്സരിക്കാൻ തയ്യാറായി. 2020 ഓഗസ്റ്റ് 11 ന് ജോ ബൈഡൻ ഔദ്യോഗികമായി തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി കമല ഹാരിസിനെ പ്രഖ്യാപിച്ചു.

കമലാ ഹാരിസും സ്വകാര്യ ജീവിതവും.

 കമല ഹാരിസ്, ഭർത്താവ് എംഹോഫ്-
  

കമലാ ഹാരിസ് 2014 മുതൽ അഭിഭാഷ കനായ ഡഗ്ലസ് എം ഹോഫിനെ രണ്ടാം വിവാഹം ചെയ്തു ജീവിക്കുന്നു. കമലയു ടെ ഭർത്താവിന് രണ്ടു മക്കൾ മുൻ വിവാഹത്തിൽ നിന്ന് ഉണ്ട്.1990 കളിൽ കമലാദേവി ഹാരിസ് രാഷ്ട്രീയക്കാരനായ വില്ലി ബ്രൗൺ എന്നയാളുമാ യിട്ട് ബന്ധത്തിലായിരുന്നു. കമലയുടെ സഹോദരി മായാ ഹാരിസ് സജ്ജീവമായി കമല ഹാരിസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ  നേതൃത്വവും ഏറ്റെടുത്ത് നടത്തിയിരുന്നു. 

അമേരിക്കയുടെ വംശീയത 

അമേരിക്കയിൽ ഒരു സംസാരവിഷയമായിരുന്നു, കമലഹാരിസ് ഒരുകറുത്ത വർഗ്ഗക്കാരിയാണോ, അഥവാ അങ്ങനെ വിളിക്കാമോയെന്ന കാര്യം. കാരണം, അവരുടെ മാതാപിതാക്കൾ -'അമ്മ ഇന്ത്യാക്കാരി, അപ്പൻ ജമൈക്കൻ പൗരൻ, അങ്ങനെ ഒരു പ്രത്യേക തരത്തിലുള്ള ഒരു ആഫ്രോ-അമേരിക്കൻ മുൻബന്ധം നൽകുന്നത് അനുകൂലിക്കാത്തവർ എങ്ങനെ കറുത്തവംശജയെന്ന വിളിപ്പേര് നൽകുമെന്ന ആശയക്കുഴപ്പം സ്ഥാനാർത്ഥിത്വവിഷയത്തിൽ ഉണ്ടായിരുന്നു. വാഷിംഗ്‌ടൺ പോസ്റ്റ് ഈയൊരു ചർച്ചാവിഷയത്തെ "വിചിത്രം " എന്ന് തന്നെ വിശേഷിപ്പിച്ചു. മാത്രവുമല്ല, ഒബാമയുടെ ജന്മസ്ഥലവുമായി ബന്ധപ്പെടുത്തി വംശീയതയും ചർച്ചയിലെത്തിയിരുന്നു.

 വൈസ്പ്രസിഡന്റാകുന്ന ആദ്യ വനിത.

ജീവിതത്തിലെ സുവർണ്ണാവസരം തന്നെയെന്ന് വിളിക്കാം അമേരിക്കയുടെ വൈസ്പ്രസിഡന്റ് പദവിയിലേക്ക് വന്നെത്തുക. ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം! ഡൊണാൾഡ് ട്രംപ് ഹാരിസിനെ വിളിച്ചത് "ദുഷ്ട സ്ത്രീ" എന്നാണ്. ഭാവി പ്രസിഡന്റ് ബൈഡൻ " കാരുണ്യവതി " എന്നും വിശേഷിപ്പിച്ചു. കമല ഹാരിസും ജോ ബൈഡനും അമേരിക്കയുടെ ചരിത്രത്തിൽ വംശതീയതയുടെ വേരറക്കും. അമേരിക്കൻ ചരിത്രം സത്യത്തിന്റെ ചരിത്രമാകും. നുണയുടെ രാഷ്ട്രീയവും, ഏകാധിപത്യമനോഭാവവും അഴിഞ്ഞാടിയ ഡൊണാൾഡ് ട്രംപിന് നരകയാതനയുടെ ചൂട് ചൂണ്ടിക്കാണിച്ച അമേരിക്കൻ തെരഞ്ഞെടുപ്പ് നേരിട്ടനുഭവിച്ചു. ജനാധിപത്യത്തിന്റെ വിജയം. സത്യത്തിന്റെ വിജയം.!

 കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നു.

ഒരു ടെലിഫോൺ വിളി...കമലാ ഹാരിസിന്റെ ജീവിതനക്ഷത്രത്തിന്റെയോ  സ്ഥാനം മാറ്റി. ആഗസ്റ്റ് മാസം. വേനൽക്കാല അമേരിക്കയുടെ നല്ല ചൂട് കാലം. വാഷിംഗ്‌ടനിലെ അപ്പാർട്ട്മെന്റിൽ ഒരു ലാപ്‌ടോപ്പിന് മുമ്പിൽ കമല ഹാരിസ് എന്ന കാലിഫോർണിയയിൽനിന്നുള്ള സെനറ്റർ ഇരിക്കുന്നു. ചുരുങ്ങിയ ചില വാക്കുകളിൽ ജോ ബൈഡൻ വ്യക്തമായി പറഞ്ഞു: "അമേരിക്കയുടെ തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി കമലയെ തെരഞ്ഞെടുത്തു". നിങ്ങൾ ആ ജോലിയിലേക്ക് പോകുവാൻ തയ്യാറായോ? അദ്ധ്യധിക സന്തോഷത്തോടെ ഉടൻ " എന്റെ ദൈവമേ, സമ്മതിച്ചിരിക്കുന്നു, ഞാൻ ആ ജോലിയിലേക്കുടൻ പോകുവാൻ തയ്യാറാണ് " . കമലയുടെ മറുപടി. നോക്കുക: അവർ രണ്ടു പേരും യഥാർത്ഥത്തിൽ വിജയിച്ചു. അവരുടെ മനസ്സിനെ കീറിമുറിച്ചു വേദനിപ്പിച്ച തെരഞ്ഞെടുപ്പ്, ഒരിക്കലും തീർക്കാൻ ഇഷ്ടമില്ലാത്ത ട്രംപിന്റെ വോട്ടെണ്ണൽ നാടകം അരങ്ങേറുന്നെങ്കിലും അതിനൊരു കൃത്യമായ അവസാനമുണ്ടായി അവരിരുവരും അമേരിക്കയുടെ അധികാരത്തിലേക്ക് കടന്നു വരുന്നുണ്ട്‌. ഹാരിസിന്റെ ചരിത്രപരമായ അതിശയിപ്പിക്കത്തക്ക വിജയരഹസ്യം, മുൻ കാല രാഷ്ട്രീയ പ്രവർത്തങ്ങളുടെ സുവർണ്ണഫലങ്ങളാണ്. അമേരിക്കയുടെ ഇരുനൂറ്റി അമ്പതു വർഷത്തെ നീണ്ട ചരിത്രത്തിൽ ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ വനിതയും തന്നെക്കാൾ ഇരുപത്തിരണ്ടു വയസ് കൂടുതലുമുള്ള പ്രസിഡന്റ് ജോ ബൈഡനുമായി ഒരുമിച്ചു ഭരിക്കുവാൻ ലഭിച്ച ഭാഗ്യവും നല്ലതാണെന്ന് കമല സന്തോഷത്തോടെ പറയുന്നു. ശരിയാണ്; അമേരിക്ക കണ്ട ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റ്; ഒരു സമാനതയില്ലാത്ത സ്ത്രീ പുരുഷ സമത്വതത്വശാസ്ത്റത്തിന്റെ മാതൃകാപരമായ മഹത്തായ വിജയം, വംശീയതയുടെയും വർഗീയതയുടെയും ഭരണാധികാരി ചിന്തിക്കുന്ന തനി ഏകാധിപത്യ ശൈലിയുടടെയും അവസാനത്തിന്റെ തുടക്കമാകട്ടെ ഈ തെരഞ്ഞെടുപ്പ് വിജയം എന്ന്  ആശംസിക്കാം. ജനാധിപത്യം വിജയിച്ചു.//- 

-----------------------------------------------------------------***-------------------------------------------------------

ധൃവദീപ്തി  ഓണ്‍ലൈൻ

 https://dhruwadeepti.blogspot.com 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.