Freitag, 27. November 2020

 

ധ്രുവദീപ്തി: Society // പാൻഡെമിക്// 

വിഷാദത്തിന്റെ ഇരട്ടി യാതനകൾ അനുഭവിക്കുമ്പോൾ -

-ജോർജ് കുറ്റിക്കാട്ട്-    

 George Kuttikattu
ഗോളതലത്തിൽ ആയുധയുദ്ധം ഇല്ലാത്ത ഒരു ഭീകര പാൻഡെമിക് യുദ്ധം  മനുഷ്യരെല്ലാം നേർക്കുനേർ നേരിടുകയാണ്. ആളുകൾ എന്തും സഹിക്കാൻ തയ്യാറാണ്, അതെന്തുകൊണ്ടാണെന്ന് അവർക്കറിയാമായിരുന്നെങ്കിൽ എന്ന് അവരുടെ ഹൃദയം പറയുന്നു. ഈ വിധമുള്ള അവസ്ഥയെക്കുറിച്ചു നാം  ചിന്തിച്ചാൽ അത്തരത്തിൽ അനുഭവിക്കുന്ന പ്രത്യേക കാര്യങ്ങളെക്കുറിച്ചു ഒറ്റവാക്കിൽ നമുക്കാർക്കും വേഗം പറയുവാൻ ഒട്ടും സാധിക്കുകയില്ല. ആളുകൾ അവരവരുടെ പുതിയ സാഹചര്യങ്ങളുമായി അവിശ്വസനീയമായ വിധം അതിവേഗത്തിൽ പുതിയ ജീവിതശൈലിയിൽ പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്. ഇക്കാര്യത്തിൽ ജനങ്ങൾ മികച്ച മാതൃക കാണിക്കുന്നുവെങ്കിലും സാവധാനം സാമൂഹിക ജീവിതത്തിലെ ഏറെ വൈവിദ്ധ്യമുള്ള  ദൈനംദിന ബുദ്ധിമുട്ടുകൾക്ക് ഒരു കുറവുണ്ടാകുന്നില്ല. ആളുകൾ പ്രത്യേകിച്ചും ഓരോ  അനശ്ചിതമായ ജീവിത പ്രശ്നങ്ങളുടെ ശരിയായ പരിഹാരപരിമിതികളുടെ വെല്ലുവിളികളുമായി മല്ലിടുകയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇന്ന് പാൻഡെമിക് ദുരന്തസമയത്ത് മിക്ക ആളുകൾക്കും അധികാരികൾ നിർദ്ദേശിക്കുന്ന ഓരോ നിയന്ത്രണത്തിന്റെ ദൈർഘ്യം അതിന്റെ തീവ്രതയേക്കാൾ പ്രധാനമാണ്. എങ്കിലും ഈ അവസ്ഥയെക്കുറിച്ചു വിശദീകരിക്കാൻ ആഗ്രഹിക്കുമ്പോഴും ഒരു വസ്തുത യാഥാർത്ഥ്യമാണ് എന്ന് നിരീക്ഷിക്കാൻ കഴിയുന്നുണ്ട്.. ' ഇതിൽ,  ജനങ്ങളേറെ മികച്ചവരാണ്, അവർ പുതിയ പുതിയ ചില സാഹചര്യങ്ങളുമായി ഏറെക്കുറെ അവിശ്വസനീയമാംവിധം ആവുന്നവിധം വേഗത്തിൽ പൊരുത്തപ്പെടാൻ കഴിയുന്നതിന് ശ്രമിക്കുന്നുണ്ട് '.

ജനങ്ങളുടെ ജീവിതത്തിന്റെ സാധാരണ നിലയിലേക്കുള്ള തിരിച്ചുവരവിനെ സ്വീകരിക്കാനുള്ള ആഗ്രഹം വളരെ വലുതാണ്. പക്ഷെ, പാൻഡെമിക് ഭയം ഉണ്ടാക്കുന്ന അനിശ്ചിതത്വം ഇപ്പോഴും നിലനിൽക്കുന്നു. അതിലേറെ, വരുന്ന ഭാവിയുടെ നാളുകളിൽ നമ്മെ എവിടേക്കെത്തിക്കുമെന്ന വലിയ ആശങ്കയും പ്രത്യാശയും കെടാതെ കത്തുന്നു. അതിലേറെ മറ്റുചില കാര്യങ്ങൾ നമ്മെ കുറേക്കൂടി ദുർബ്ബലപ്പെടുത്തുന്നു. പരസ്പരമുള്ള സംരക്ഷണാത്മക പെരുമാറ്റ കാര്യങ്ങളിലും അതിലൂടെയുള്ള സ്വീകാര്യതയും കാരണമാകുന്ന അപകട സാദ്ധ്യത വളരെ പ്രസക്തമാണ് എന്ന് കരുതേണ്ടതുണ്ട്. ഈ അടുത്ത ഓരോ ദിവസങ്ങളും മാസങ്ങളും പാൻഡെമിക് കേസുകളുടെ എണ്ണം കൂടുന്നതയാൽ ഏറെ അപകട സാദ്ധ്യതയും കൂടുകയാണ്. എങ്കിലും സർക്കാർ ജനങ്ങളുടെ ജീവ സംരക്ഷണം അടിസ്ഥാനപ്പെടുത്തി സ്വീകരിച്ച "ലോക്ക് ഡൗൺ" നടപടി മുതൽ അപകട സാദ്ധ്യത അല്പം കുറഞ്ഞതും, അതല്പം പ്രയോജനപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് ജനങ്ങൾ മനസ്സിലാക്കുന്നു. ലോക്ക് ഡൗൺ തുടക്കത്തിൽ ശുഭാപ്തി വിശ്വാസം ഇപ്പോഴുള്ളതിലും വലുതായിരുന്നു. കാര്യങ്ങൾ ഉടൻതന്നെ ശരിയാകുമെന്ന ഒരു തോന്നൽ ജനങ്ങളിലുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ജനങ്ങളിൽ കുറെ ഏറെ സംശയങ്ങൾ കുടിയേറിയിരിക്കുന്നു. വ്യത്യസ്തമായ നല്ലത് എന്തെങ്കിലും സംഭവിക്കാൻ ആഗ്രഹിക്കുന്നുണ്ട്. കാരണം, മനുഷ്യന് ദു:ഖത്തിന്റെ ദിനങ്ങൾ മാത്രമല്ലല്ലോ, കുറെ ഉല്ലാസജീവിതവും വേണമല്ലോ. അതിന്റെ ആവശ്യകത കൊറോണ പാൻഡെമിക്കിന്റെ തീവ്രതയേക്കാൾ വലുതാണ്.

ജനങ്ങൾക്ക് അവരുടെ ദൈനംദിന ജീവിതത്തിന്റെ സ്വാഭാവികതയ്ക്കായി കൊതിക്കുന്നത് ശരിയാണ്, അതൊരാവശ്യമാണ്. ആളുകൾ സുഖകരമായ മാനസികവികാരങ്ങൾക്കും സന്തോഷവാർത്തകൾക്കുമായി ആഗ്രഹിക്കുന്നു. ജനങ്ങൾ പ്രതീക്ഷിക്കുന്ന ആന്തരിക കാഴ്ചപ്പാട് നമ്മുടെ ലക്ഷ്യവും ശക്തിയും ഒരു ശരി ദിശാബോധം ഈയവസരത്തിൽ കൈവരിക്കുമെന്നാണ്. നെഗറ്റിവ് പ്രതീക്ഷകളാകട്ടെ വിമുഖതയും ആശങ്കളും ഭയവും സൃഷ്ടിക്കും, ജനങ്ങളുടെ ആന്തരിക ശക്തി നഷ്ടപ്പെടുത്തുകയും ചെയ്യാം. ഇപ്പോഴുള്ള നിയന്ത്രണങ്ങളും രോഗ പ്രതിരോധ വാക്‌സിനും കൊണ്ട് പാൻഡെമിക് വ്യാപനത്തെ തീർത്തും അവസാനിപ്പിക്കാനുള്ള സാദ്ധ്യതകളും ലോകജനതയിൽ ഏറെ ധൈര്യവും, മികച്ച മനോഭാവവുമുള്ള ആളുകളെ നിലനിറുത്തുവാൻ സഹായകമാണ്.

പാൻഡെമിക്ക് വ്യാപനവും, വിദ്യാഭ്യാസ മേഖലയും,  സമൂഹത്തിലെ ആശയക്കുഴപ്പങ്ങളും-

വിദ്യാഭ്യാസമേഖലയിൽ വിദ്യാർത്ഥികളുടെ ഭാവി ഒരു വലിയ സാമൂഹിക പ്രതിസന്ധിയാണ്. വിദ്യാർത്ഥികൾ എല്ലാവരും വീഡിയോ മീററിംഗ് മുഖേന പഠനം സാദ്ധ്യമാക്കണമെന്നത് പ്രായോഗികമായും മനഃശാസ്ത്രപരമായും ഒട്ടും ഭാവിപ്രതീക്ഷകൾ സഫലമാക്കുകയില്ല. വിദ്യാലയങ്ങളിലെയോ സർവ്വകലാ ശാലകളിലെയോ നടക്കുന്ന എല്ലാ സംഭവങ്ങളും ഓൺലൈൺസ്‌ക്രീനിൽ സജ്ജമാക്കി വസ്തുതകളെ എങ്ങനെ പുതുമുഖങ്ങളെ നേരിടാമെന്നുള്ള കാര്യം അനേകംപേർ സംശയം പ്രകടിപ്പിക്കുന്നു. അനേകം വിദ്യാർത്ഥികൾ പറയുന്ന കാര്യം നാം മാസ്സിലാക്കണം:"ഓൺലൈൻ പഠനം? എനിക്കതു ഉപയോഗിക്കാൻ ഇഷ്ടമല്ല" എല്ലാവരും തന്നെ സാധാരണ നിലയിലേയ്ക്ക് മുമ്പത്തേതുപോലെ മടങ്ങാൻ ആഗ്രഹിക്കുന്നു. കലാശാലകളിലെ ആരോഗ്യ ആശയ വിനിമയ കാര്യങ്ങൾ നിരീക്ഷിച്ചാൽ ഒരു കാര്യം വ്യക്തമാണ്, ആദ്യത്തേതുപോലെ കൊറോണ പാൻഡെമിക് വ്യാപനത്തിൽ ഇപ്പോൾ ഭയവും നിരന്തരം എന്നും ചിന്തിക്കേണ്ടിയിരുന്ന വികാരങ്ങളും വളരെ കുറയുകയും ചെയ്തുവെന്നും നാം കാണുന്നുണ്ട്. കുട്ടികളുടെ മാനസികവികസനത്തിനും, അത് ലഭിക്കുവാനും, സാമൂഹ്യജീവിതഗുണ പാഠങ്ങളും പരിശീലനവും ലഭിക്കുവാനും ഓൺലൈൻ പഠനം ഒട്ടും ഏതൊരു അർത്ഥത്തിലും സഹായകമല്ല.  

പുതിയ വാക്സിനുകളെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം ഉണ്ടായിരുന്നിട്ടും, ഫലപ്രദവും ഹാനികരമല്ലാത്തതുമായ വാക്സിനുകൾ എപ്പോൾ എവിടെനിന്നു വിപണിയിൽ എത്തുമെന്ന് വ്യക്തമല്ല. അഥവാ അത് അടുത്ത ഒരു ദിവസം ലഭിക്കും എന്ന അറിയിപ്പുണ്ടായാലും, ആരാണ് ആ വാക്സിനേഷൻ എടുക്കുക, അതിനുശേഷം നിർദ്ദേശിക്കപ്പെടുന്ന നിയന്ത്രണങ്ങൾ കുറയാൻ എത്രസമയം എടുക്കുമെന്ന്, അത് എത്രമാത്രം സംരക്ഷിക്കുമെന്നോ ആർക്കും യാതൊരു നിശ്ചയവുമില്ല. അതേസമയം ആളുകൾ പരസ്പരം ഒന്നിച്ചാഘോഷിക്കുന്നതും ഹസ്തദാനം ചെയ്യുന്നതും ആലിoഗനവും ചുംബനവും സിനിമയിൽ നൽകുന്നത് പാൻഡെമിക് ബാധിച്ചവരിൽ പോലും മിന്നിത്തിളങ്ങും. കാരണം അകന്നു വിട്ടുമാറാത്ത ഭയാശങ്കകൾ ഏറെക്കുറെ അസഹനീയമാണല്ലോ. അതിനെ നിർവചിക്കുക എളുപ്പമല്ല. അത് പരിഹരിക്കാൻ അധികാരികൾ ദിവസവും നിർദ്ദേശിക്കുന്ന ഓരോരോ നിയന്ത്രണങ്ങൾക്കും പ്രവചനങ്ങൾക്കും മീതെ ചില അടിസ്ഥാന കാര്യങ്ങൾ ആവശ്യമുണ്ട്. ചില കാര്യങ്ങൾ മാനസികമായി രോഗിയാക്കും. അതുപോലെ പകർച്ചവ്യാധികൾ സമൂഹത്തെയാകെ ഇരട്ടി അനിശ്ചിതത്വത്തിലേയ്ക്കും നയിക്കും. അതായത് ഈ പാൻഡെമിക് വ്യാപനം എത്രകാലം നിലനിൽക്കും, എങ്ങനെ പ്രതിരോധിക്കും എന്നിങ്ങനെ എപ്പോഴും വൈറസിനെപ്പറ്റി ആശയക്കുഴപ്പമുണ്ടാക്കുന്ന സാഹചര്യത്തിലേക്ക് ഇപ്പോൾ മനുഷ്യരെ എത്തിക്കുന്നു. 

ആശയക്കുഴപ്പമുണ്ടാക്കുന്ന ഘടകങ്ങൾ എന്താണ്? വൈറസ്‌തന്നെ ദൈനംദിന പ്രതീക്ഷകളെ ആശയക്കുഴപ്പമുണ്ടാക്കുന്ന സാഹചര്യത്തിലേക്ക് സമൂഹത്തെ മുഴുവൻ നയിക്കുന്നു. രോഗത്തിന്റെ ഗതിയിൽ ധാരാളം ലക്ഷണങ്ങളും ഏറെ വൈവിദ്ധ്യമാർന്ന വ്യതിയാനങ്ങളുമുണ്ട്. കൊറോണ വൈറസ് രോഗത്തിന് കാണപ്പെടുന്ന ഗതിയെക്കുറിച്ചും ലക്ഷണങ്ങളെക്കുറിച്ചും വൈവിധ്യമാർന്ന വ്യതിയാനങ്ങളെക്കുറിച്ചും ആളുകൾക്ക് സംസാരവിഷയമാണ്. വൈറസിന് ഉറവിടം ഇപ്പോഴും അജ്ഞാതമാണ്. ഒരാളുടെ ഏതെങ്കിലും ഒരു രോഗം മറ്റുള്ള രോഗങ്ങളുമായി ഏറെക്കുറെ പൊരുത്തപ്പെടുമ്പോൾ കൊറോണ വൈറസ് രോഗവുമായി ക്രമീകരിക്കാൻ ബുദ്ധിമുട്ടാണെന്ന് ആളുകൾ പറയുന്നു. ഒരു വശത്ത് ഒരാളുടെ പ്രായവും രോഗത്തിന്റെ തീവ്രതയും തമ്മിൽ പ്രത്യേകിച്ച് ബന്ധമുണ്ടെന്നതിന് ശാസ്ത്രീയതെളിവുകൾ ലഭിക്കുമ്പോൾ ആളുകളിൽ ശരിക്കും അസ്വസ്ഥതയുണ്ടാക്കുമെന്നതിനു സംശയം വേണ്ട. അതേസമയം മറുവശത്തു കാണാവുന്നതിതാണ്‌: അപൂർവ്വമായിട്ടാണെങ്കിലും ഇന്റൻസീവ് വിഭാഗത്തിൽ ചികിത്സ ലഭിക്കേണ്ടതായി വരുന്നതും മറ്റു രോഗങ്ങളൊന്നും ഇല്ലാത്തവരുമായ സാമാന്യം ആരോഗ്യമുണ്ടായിരുന്ന ചെറുപ്പക്കാരെക്കുറിച്ചു ചില വാർത്തകൾ വരുന്നുണ്ട്. ഇപ്പോൾ ഭൂരിപക്ഷം ആളുകൾക്കും ഭാവിയിൽ എങ്ങനെയെന്നുള്ള വിചാരം കൂടി വരുന്നു.

പാൻഡെമിക് വ്യാപനം വളരെക്കാലങ്ങൾ നീണ്ടുനിൽക്കുന്നില്ലെങ്കിൽ, അത് കുറച്ചു ആഴ്ചകളോ മാസങ്ങളോ ആയാലും കുഴപ്പമില്ല, അഥവാ മാസങ്ങളോ അതിലല്പം കൂടുതലോ ആയാലും കുഴപ്പമില്ല, അടിയന്തിരമായി നടക്കേണ്ട ചില കാര്യങ്ങൾ കുറെ നാളേയ്ക്ക് മുമ്പോട്ട് നീക്കാമല്ലോ, എന്നാശ്വസിക്കുന്ന ആളുകളും സമൂഹത്തിൽ ഉണ്ട്. അങ്ങനെ എന്തും സഹിക്കാൻ തയ്യാറായിട്ടു മുമ്പോട്ട് നോക്കുന്നവരുമുണ്ട്. അത് ശരിവയ്ക്കുന്നരും ഉണ്ട്. അതുപക്ഷേ അപകടഭീഷണി ഉണ്ടെങ്കിലും അശ്രദ്ധരായി ജീവിക്കുന്നവരും ഉണ്ടല്ലോ. രോഗം ബാധിച്ചവരുടെ മാനസികനില ഒരു വിഷാദഭാവത്തിനു കാരണമാകും. ഈയൊരു അവസ്ഥയിൽഅതൊരു ഇരട്ടപ്രഹരം എന്നപോലെ ചില മാറ്റങ്ങൾ ചിലരിൽ ഉണ്ടാക്കാം. എന്നിരുന്നാലും ചിലരിൽ ചുരുങ്ങിയ സമയത്തിൽ ഓരോ പുതിയ മാറ്റങ്ങളുമായി പൊരുത്തപ്പെടുകായും അവയെ പോസിറ്റിവ് ആയി വിലയിരുത്തുകയും ചെയ്യുന്നത് അതിശയകരമാണ്. വ്യത്യസ്‌തമായ മാറ്റങ്ങളുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകാനും തങ്ങൾക്ക് പ്രാപ്തിയുണ്ട് എന്ന് അവർ ചിന്തിക്കുന്നു. മുൻമ്പുണ്ടായ ഭയം ആവശ്യമില്ലാതെയായിരുന്നു എന്ന് പിറകോട്ടു ചിന്തിക്കുന്നുമില്ല.

എന്നിരുന്നാലും ഇത്തരം പ്രതീക്ഷകളെ നിരാശപ്പെടുത്താൻ കഴിയില്ലല്ലോ. ഇപ്പോൾ അടുത്തുവരുന്ന ക്രിസ്മസ് ദിനങ്ങളെപ്പറ്റിയുള്ള ആശങ്കകൾ വളരെ ഏറെയാണ്. ജനങ്ങളിൽ ക്രിസ്മസ് വിഷയം ഒരു പ്രധാന വിഷയമാണ്. ഉല്ലാസ പ്രിയന്മാരായ ജനങ്ങൾക്ക് രാഷ്ട്രീയപാർട്ടികൾ നിർദ്ദേശിക്കുന്ന നിയന്ത്രണ ചട്ടങ്ങൾ- അതായത് കുടുംബാംഗങ്ങൾ ക്രിസ്മസ് ദിനങ്ങളിൽ ഒരുമിക്കുന്നത് ഉപേക്ഷിക്കാൻ നിർദ്ദേശിക്കുന്ന നിയന്ത്രണ ചട്ടങ്ങളെ എങ്ങനെ എപ്രകാരം പ്രതികരിക്കും? ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട കുടുംബോത്സവമാണ്, രോഗ സംരക്ഷണ അതോറിറ്റിയുടെ ചട്ടങ്ങൾപ്രകാരം പരിമിതപ്പെടുത്താൻ ചില രാജ്യങ്ങളിൽ, ഉദാഹരണമായി ജർമ്മനി, സർക്കാർ തീരുമാനങ്ങൾ എടുക്കുന്നത്. ഇതിനെതിരെ ജർമ്മനിയിൽ ജനങ്ങളുടെ പ്രതിഷേധം എങ്ങനെ പ്രതിഫലിക്കുമെന്ന് പറയാനാവില്ല. കൂടുതൽ പ്രതിഷേധം പ്രതീക്ഷിക്കാം.

ജനങ്ങളുടെ ധർമ്മസങ്കടങ്ങൾ രാഷ്ട്രീയക്കാരുടെ പ്രസ്താവനകൾ കൊണ്ട് പരിഹരിക്കാൻ പ്രയാസമാണ്. അവർ ചിലപ്പോൾ പറയും എല്ലാം പരിപൂർണ്ണ നിയന്ത്രണത്തിലാണ്, പ്രതിരോധ വാക്സിനുകൾ ഉടൻ ഉണ്ടാകും എന്നൊക്കെ. ഇങ്ങനെ അറിയിക്കാൻ ഭരണാധികാരികൾ ആഗ്രഹിക്കുന്നു. യഥാർത്ഥത്തിൽ എല്ലാ രാജ്യങ്ങളിലെയും ആരോഗ്യമന്ത്രിമാർ എഴുന്നേറ്റുനിന്നു രാജ്യത്തെ ജനങ്ങളോട്, എനിക്ക് നിങ്ങളോടു ഒന്നും വാഗ്ദാനം ചെയ്യാൻ കഴിയില്ല, എന്ന് പറയണം. എന്നിരുന്നാലും അനിശ്ചിതത്വത്തിന്റെ ഭയവികാരം ജനങ്ങളിൽ വർദ്ധിപ്പിക്കും. അതേസമയം വ്യക്തമായ അറിവിലൂടെയുള്ള പ്രഖ്യാപനവും അതിനെടുക്കുന്ന സമയപരിധിയും ഒക്കെ ജനങ്ങൾക്ക് ആശ്വാസം നൽകും. അതേസമയം പ്രഖ്യാപിച്ച വിധമുള്ള വാക്സിന്റെ ലഭ്യതയും സമയവും മറ്റും പാലിക്കപ്പെട്ടില്ലെങ്കിൽ ആശങ്കകൾ വർദ്ധിക്കുകയെ ഉള്ളു. അങ്ങനെയായാൽ വാക്സിന്റെ അപ്രതീക്ഷിത പാർശ്വഫലങ്ങൾ ഉണ്ടാക്കിയെങ്കിലോ എന്ന ഭയം വളരെ വലുതായിരിക്കും. അതുപോലെ നാമറിയുന്നതെല്ലാം അനുസരിച്ചു ജനങ്ങളിൽ കൂടുതൽ നിരാശയും ആശങ്കയും സർക്കാർ ഇപ്പോൾ രാജ്യങ്ങളിൽ നൽകിയിരിക്കുന്ന നിയന്ത്രണത്തിന്റെ മാനസിക പിരിമുറുക്കത്തെക്കാൾ, അതിനുള്ള ചെലവുകളേക്കാൾ വളരെ വലുതായിരിക്കും എന്നുവേണം നാം കരുതേണ്ടത്.

സുരക്ഷ ആസൂത്രണം ചെയ്യാൻ എല്ലാ രാജ്യങ്ങളിലെയും ആളുകൾ മനസ്സാ ആഗ്രഹിക്കുന്നു. ഓരോ രാജ്യങ്ങളിലും വ്യത്യസ്തപ്പെട്ട കണക്കുകളാണ്, ഉദാ: ആഫ്രിക്കൻ രാജ്യങ്ങളിൽ പാൻഡെമിയുടെ വ്യാപനം നിയന്ത്രിക്കാൻ ഓരോ ആളുകളും സർക്കാരുകളും ശ്രദ്ധിക്കുന്നുവെന്ന് മാദ്ധ്യമങ്ങൾ പറയുന്നുണ്ട്. അനിശ്ചിതത്വത്തോടെ ജീവിക്കാൻ പഠിക്കണം എന്ന് ഈ രാജ്യങ്ങളിലെ ആളുകളോട് പറയുന്നു. സർക്കാരിന് അറിയാവുന്ന കാര്യങ്ങൾ പറയുന്നു എന്ന കാര്യങ്ങൾ വ്യക്തമാക്കുകയാണവിടെ. അല്ലാത്തത് ആർക്കുമൊന്നും ഒട്ടും അറിയില്ലെന്നു കഴിയില്ല. ഇപ്പോൾ ജർമ്മനിയിൽ ക്രിസ്മസ് കാലം അടുത്തു വരുന്നു. അപ്പോൾ ഡിസംബർ അവസാനം വരെ കടുത്ത നിയന്ത്രണങ്ങൾ തുടരുമെന്നകാര്യം തള്ളിക്കളയേണ്ട . ഇതിനർത്ഥമെന്താണ്, പാൻഡെമിക്ക് പ്രതിരോധം കൈകാര്യം ചെയ്യുന്നത് റിയാലിറ്റി തത്വത്തിന്റെ പരിധികൾ ഉണ്ടെന്നുള്ള വസ്തുത പുകമറയിൽ പ്രദർശിപ്പിക്കുന്നു. അപ്പോൾ, നമ്മുടെ സ്വന്തം ഭയവും വേവലാതികളും, നമുക്ക് ലഭിക്കുന്ന ചില വിശ്വസനീയമായ വിവരങ്ങളുമായി പരസ്പരം താരതമ്മ്യം ചെയ്തു തുടങ്ങും. ഫലമോ? ഇവിടെ ഒരു മധ്യനിര പാളി സൃഷ്ഠിക്കപ്പെടുന്നു.

മനുഷ്യരുടെ സ്വാതന്ത്ര്യത്തിന്റെ അവകാശത്തിനും എതിരില്ലാതെയുള്ള സർക്കാർ നടപടി സ്വാഗതാർഹമാണെന്ന് ആളുകൾ പറയുന്നു. അതിനു തക്ക അടിസ്ഥാനമില്ലെന്നും പറയുക വയ്യ. ആളുകളുടെ ശരീരത്തിൽ കുത്തി വയ്ക്കുന്നതു എന്താണെന്ന് അറിയുവാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണ മെന്നാണ് ആവശ്യം. അതുപോലെ വാക്സിനേഷൻ ചർച്ചയിലെ ഒരു സുപ്രധാന ഭാഗമാണ് സർക്കാർ സ്വീകരിക്കുന്ന നിർബന്ധത്തെക്കുറിച്ചുള്ള ഭയം. അത് വാസ്തവത്തിൽ അത്ര അടിസ്ഥാനരഹിതമല്ല. ചരിത്രവും നിയമപുസ്തകങ്ങളും നോക്കുമ്പോൾ ഒരു നൂറ്റമ്പത് വർഷങ്ങൾക്ക് മുമ്പ് നിർബന്ധിത വാക്സിനേഷൻ എടുക്കുന്നതിനെതിരെ സ്വിറ്റസർലണ്ടിൽ പൊതുജന അഭിപ്രായം ഉണ്ടായി. അന്ന് അവർ പാര്ലമെന്റിനോട് ആവശ്യപ്പെട്ടത് ഇങ്ങനെ: നിർബന്ധിത വസൂരി പ്രതിരോധ കുത്തിവയ്പ് ഏർപ്പെടുത്തുമ്പോൾ മെഡിക്കൽ വിദഗ്ധരുടെ കടുംപിടുത്തത്തിൽനിന്നു ഓരോ പൗരനെയും സംരക്ഷിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അന്ന് നിയമം ആത്യന്തികമായി ജനങ്ങൾ നിരസിച്ചിരുന്നു. പ്രതിരോധ കുത്തിവയ്പ്പിനെ എതിർക്കുന്നവർ ലോകമെമ്പാടുമുണ്ട്. ശാസ്ത്രജ്ജ്ഞർ ഉണ്ട്, പ്രകൃതി ചികിത്‌സാ വിദഗ്ധർ ഉണ്ട്, ഹോമിയോ വിദഗ്ധരുണ്ട്, അവരോട് വാക്സിനേഷന് എതിരുള്ളവർ അഭിപ്രായം തേടുന്നുണ്ട്. വാക്സിനേഷൻ പ്രകൃതി വിരുദ്ധമായ ചികിത്സാരീതിയയാണെന്ന ചിന്തയുടെ ഉറവിടം ഭയമാണ്

അതുമൂലം എന്ത് സംഭവിക്കുന്നു? നമ്മുടെ ധാരണകളും അറിവുകളും വളരെ വേഗത്തിൽ മാറ്റം ഉണ്ടാകുന്നു. അതാകട്ടെ ശരിയായി സുരക്ഷിതമല്ലാത്ത ഒരു നിലയായിരിക്കും. ഇവിടെ ഒരുവിധമുള്ള സാങ്കല്പികത മാത്രം വർദ്ധിക്കുന്നു. മറ്റുചിലർ ഇതൊന്നും വകവയ്ക്കാതെ അടുത്ത പാൻഡെമിക് ദിനങ്ങളിലൂടെ സന്തോഷത്തോടെ പോകുന്നുവെന്ന് കാണാം..അല്ലാത്തവർ കൂടുതൽ ഏറെ വിഷാദത്തിലും ആശയക്കുഴപ്പത്തിലും..പാൻഡെമികിനു എതിരെഎടുക്കുന്ന നിയന്ത്രണങ്ങൾ ആവശ്യമായി വരുമ്പോൾ അതിനു അർത്ഥമുണ്ടാകണം. അത് നമ്മുടെ സ്വന്തം ജീവിതസാഹചര്യങ്ങളുമായി ചേരുന്ന ഏതുതരമുള്ള നടപടികൾ ചെയ്യാനുണ്ടെന്നറിയിച്ചുകൊണ്ടു നാം പ്രചോദനം നേടണം. ഇത് സംബന്ധിച്ച് അമിതമായി ആശയവിനിമയം നടത്താനും ആർക്കുമാർക്കും കഴിയില്ല എന്നതാണ് യാഥാർത്ഥ്യം. പക്ഷെ ഈ വിഷയത്തിൽ ഒരു ചോദ്യം നമ്മിലുണ്ടായിരിക്കണം. അതായത്, നമുക്ക് സ്വയം എന്ത് ചെയ്യാൻ കഴിയും? നമുക്ക് ചുറ്റുമുള്ള അനേകർക്കും ഇപ്പോൾ ഈ പാൻഡെമിക് വ്യാപന ദുരന്തം ഭീകരമായിത്തോന്നുന്നു. മാനസികാവസ്ഥയിൽ വലിയ മാറ്റങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുന്നു. നാമെല്ലാവരും പുറത്തുനിന്നുള്ള ധാർമ്മികസഹായം പ്രതീക്ഷിക്കുന്നതിനോ, അത് ലഭിക്കുന്നില്ലെങ്കിൽ പരാതിപ്പെടുന്നതിനോ പകരം നമ്മുടെ ചുറ്റുമുള്ള ആളുകളുടെ ജീവിത സാഹചര്യങ്ങളെ എങ്ങനെ മികച്ചതാക്കാൻ കഴിയുമെന്ന് ചിന്തിക്കുന്നത് നല്ലതല്ലേ? നമ്മുടെ സംഭാവന എന്താണ്, നാമെല്ലാം എവിടെയാണ് ഇപ്രകാരം ഇടപെടുക ?.. ഇതായിരിക്കട്ടെ നമ്മുടെ സമാധാനം. //-

-----------------------------------------------------------------------------------

ധൃവദീപ്തി  ഓണ്‍ലൈൻ

 https://dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."
FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

Sonntag, 22. November 2020

 ധ്രുവദീപ്തി : Health // 

"ഇവിടെ രോഗം ആശുപത്രിക്ക് "

-( 1982 ജൂൺ 28 വ്യാഴം )-

 - കെ. സി. സെബാസ്റ്റ്യൻ  സ്മരണകൾ

"ന്തുകൊണ്ടാണ് ഈ ലേഖനം വീണ്ടും "ധ്രുവദീപ്തി"യിൽ പ്രസിദ്ധീകരിക്കുന്നതിന് കാരണമെന്ന് വായനക്കാർ ചിന്തിച്ചു കാണും. ലോകമൊട്ടാകെ ഇക്കാലത്തും മുമ്പെന്നതുപോലെ ആശുപത്രികൾ പൂർണ്ണമായും ജീവൻ രക്ഷാകേന്ദ്രങ്ങളാണെന്നു പറയുക സാദ്ധ്യമല്ല. എനിക്കും നിങ്ങളിൽ പലർക്കും ഇത്തരം ദുരനുഭവങ്ങൾ വിശദീകരിക്കാനുണ്ടാകും. നമ്മുടെ ആരോഗ്യവും ജീവനും രക്ഷിക്കുന്ന അഭയകേന്ദ്രമല്ല ആശുപത്രികളും, ജീവൻ രക്ഷാപ്രവർത്തകരും..! നമ്മുടെ നീതിയും അവകാശങ്ങളും അപ്പാടെ സംരക്ഷിക്കുന്ന സംരക്ഷകരല്ല കോടതിയും ജഡ്ജിമാരും വക്കീലന്മാരും എന്ന പരമാർത്ഥം നേരിട്ടറിയാവുന്നവർ നമ്മുടെ ഇടയിൽ ഉണ്ട്. നമ്മുടെ ജനാധിപത്യത്തിന്റെ മൂല്യം നശിപ്പിക്കുന്നവരാണ് ജനപ്രതിനിധികൾ അടങ്ങിയ സർക്കാർ നേതൃത്വം. ജനാധിപത്യത്തെ തലകീഴാക്കിയവർ ജനങ്ങളുടെമേൽ ആധിപത്യം നേടിയിരിക്കുന്നു. ഇതിന്റെ പരിഷ്‌കൃതപേരാണ് "ജന ആധിപത്യം". ഇതേ അനുഭവങ്ങളാണ് രോഗിയായിത്തീർന്ന് ആശുപത്രികളിലെത്തുന്ന, അഥവാ പരാതികളുമായി നിയമസംരക്ഷകരുടെ, പൗരാവകാശ സംരക്ഷകരുടെ, പക്കലെത്തുന്ന ഒരാളുടെ ആശങ്ക!":

 - ധ്രുവദീപ്തി -

"ഇവിടെ രോഗം ആശുപത്രിക്ക്"

-(ഷെവലിയർ കെ. സി. ചാക്കോ കാടൻകാവിൽ )-

"സർ, ഈ മെഷീൻ പ്രവർത്തിക്കുന്നില്ല". ഒരു ദീന ശബ്ദം. "ആ മെഷീൻ പ്രവർത്തിക്കുന്നില്ലെന്നു തന്നോടാരു പറഞ്ഞു, അത് പ്രവർത്തിക്കുന്നുണ്ട്." ശരിയായി പ്രവർത്തിക്കുന്നില്ലെന്നു മാത്രമേയുള്ളു". പരുഷ സ്വരത്തിലുള്ള മറുപടി.  

 K.C.Sebastian

ശ്രദ്ധിക്കപ്പെടേണ്ട ഈ സംസാരം കേട്ടപ്പോൾ ലേഖകൻ ആ ഭാഗത്തേയ്ക്ക് തിരിഞ്ഞു നോക്കി. കഴുത്തിൽ സ്റ്റെതസ് കോപ്പും തൂക്കി വെള്ളവേഷധരിച്ചു നിൽക്കുന്ന ഒരു യുവ ഡോക്ടർ, ഒരു കൊച്ചുകുഞ്ഞിനെയും കൈയിൽ പിടിച്ചു തന്റെ മുഖത്തു പകച്ചുനോക്കി നിൽക്കുന്ന കരണവരോ ടാണ് ഇപ്രകാരം പരുഷ സ്വരത്തിൽ തട്ടിമൂളിച്ചത്. ആ സ്വര ത്തിൽ പരിഹാസമുണ്ടായിരുന്നു. ചോദിച്ചയാളിനോടോ ആരോടാണ് പരിഹാസമെന്നത് വ്യക്തമായിരുന്നില്ല

തിരുവനന്തപുരത്ത് അഭിമാനാർഹമായി ജനസേവനം നട ത്തുന്നു എന്നവകാശ പ്പെടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള S. A. T ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണീ ശബ്ദം.

സമയം അപ്പോൾ രാത്രി രണ്ടരമണിയോടടുത്തു കാണും. ഒരു സുഹൃത്തിന്റെ മൂന്നുമാസം മാത്രം പ്രായമെത്തിയ കുഞ്ഞു രാത്രിയിലുണർന്ന് നിർത്താതെ കരച്ചിലാരംഭിച്ചു. അത്യാവശ്യം കൈവശം സൂക്ഷിച്ചിരുന്ന പൊടി മരുന്നുകൾ പലതും കൊടുത്തുനോക്കി. കരച്ചിൽ അധികരിക്കുന്നതല്ലാതെ കുറയുന്ന മട്ടില്ല. മാതാപിതാക്കൾക്ക് പരിഭ്രമമായി. കുഞ്ഞിനെയുംകൊണ്ട് അവർ ടാക്സി കാറിൽ തിരുവനന്തപുരത്തെ കുട്ടികൾക്കായുള്ള ആ മികച്ച ആശുപത്രിയി ലേയ്ക്ക് പാഞ്ഞു.

ഡോക്ടർമാർക്കിരിക്കുവാനുള്ള മുറിയിൽ,  രണ്ടുമൂന്ന് യുവ ഡോകർമാർ ഒരു ലേഡി ഡോക്ടറുമായി സൊറ പറഞ്ഞിരിക്കുന്നുണ്ടായിരുന്നു. അവരുടെ അടു ത്തുചെന്ന് ഭവ്യതയോടെ കുട്ടിയുടെ രോഗവിവരം അറിയിച്ചു. രോഗ വിവരം പ്രത്യേകം അറിയിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. കുഞ്ഞു അപ്പോഴും ഒട്ടും നിർത്താതെ കരച്ചിൽ തുടന്നുകൊണ്ടിരുന്നു

സമീപത്തുള്ള ഒരു മുറി ചൂണ്ടിക്കാണിച്ചു, "അവിടെയൊരു ബെഡ്‌ഡിൽ കൊണ്ടുപോയി കിടത്തു, ഞങ്ങൾ വന്നു നോക്കാം". ഡോക്ടർമാരിൽ ഒരാൾ പറഞ്ഞു. അത്യാഹിതവിഭാഗം കൈകാര്യം ചെയ്യുന്നത് രാത്രികാലങ്ങളിൽ ഹൌസ് സർജന്മാരാണെന്നാണ് ലേഖകന്റെ അറിവ്. ചിറക് വച്ചുകഴിഞ്ഞില്ല. അതിനുമുമ്പ് കഴുകനെക്കാൾ ഉയർന്നുപറക്കാൻ അവർക്ക് മോഹം. മനസ്സിൽ തോന്നിയത് വെളിയിൽ പറഞ്ഞില്ലെന്നു മാത്രം

കുട്ടിയേയുംകൊണ്ട് മാതാവ് അടുത്തമുറിയിലേയ്ക്ക് പോയി. അവിടുത്തെ കിടക്കയും കിടക്കവിരിയും കണ്ടപ്പോൾ അമ്മയ്ക്ക് കുട്ടിയെ കിടത്താൻ ഭയം. ആ ബെഡ്‌ഡിൽ കിടത്തിയാൽ കുട്ടിക്ക് വേറെ എന്തെങ്കിലും കടുത്ത   രോഗം പിടിക്കുമോ എന്നതായിരുന്നു അവരുടെ ന്യായമായ  സംശയം. അതുകൊണ്ടു 'അമ്മ കരയുന്ന കുഞ്ഞിനേയും കയ്യിൽ വച്ചുകൊണ്ടുതന്നെ പരിശോധനയ്ക്ക് ഡോക്റ്ററുടെ വരവും കാത്തു നിലയായി.

സൊറപറച്ചിൽ അവസാനിപ്പിച്ചു പത്തുമിനിറ്റുകൾക്ക്ശേഷം യുവഡോകർ മാർ പരിശോധനയ്‌ക്കെത്തി.അവർ പരിശോധന കഴിഞ്ഞു എന്തോ മരുന്ന് കുറിച്ച് കൊടുത്തു. ഉതകുണ്ഠാകുലനായി നിന്ന പിതാവ് മരുന്നിന്റെ ചിറ്റുമായി ഉറക്കച്ചടവുമായി അവിടെ ഉണ്ടായിരുന്ന ഡ്യുട്ടി നേഴ്സിനെ സമീപിച്ചു."ഈ മരുന്ന് ആശുപത്രിയിലില്ല, വെളിയിൽനിന്നു വാങ്ങണം" നഴ്‌സിന്റെ മറുപടി. മെഡിക്കൽ ഷോപ്പുകൾ അടഞ്ഞുകിടക്കുന്ന അർദ്ധരാത്രിയിൽ രോഗിയുടെ ആൾക്കാർ എവിടെനിന്നു മരുന്ന് വാങ്ങാനാണ്. ദൈവാനുഗ്രഹത്തിനുവേണ്ടി പ്രാർത്ഥിച്ചു സമയം തള്ളി നീക്കാനെ അവർക്ക് കഴിയുകയുള്ളു

തിരുവനന്തപുരത്തെ പ്രധാന ആശുപത്രികളിൽ ഒന്നാണ് S. A. T ആശുപത്രി. അവിടെ അത്യാഹിത വിഭാഗത്തിൽ അസമയങ്ങളിൽ ഉപയോഗിക്കാനുള്ള അത്യാവശ്യം വേണ്ടുന്ന മരുന്നുകൾ ഇല്ലെന്നത് ഒരു തരത്തിലും ഭൂഷണമല്ല. ഈ ലേഖകൻ പിന്നീട് നടത്തിയ അന്വേഷണത്തിൽ S. A. T യിൽ മാത്രമല്ല, കേരള സംസ്ഥാനത്തെ മിക്ക സർക്കാർ ആശുപത്രികളിലും അത്യാവശ്യത്തിനുള്ള മരുന്നുകൾ പോലും ഇന്ന് ലഭ്യമല്ലെന്ന് മനസ്സിലായി. ഭീമമായ ഒരു തുക മരുന്ന് വാങ്ങുന്നതിനു വേണ്ടി വർഷംതോറും ബജറ്റിൽ നീക്കിവയ്ക്കുന്നുണ്ട്. ഇതിൽ ഒരു പൈസ പോലും ലാപ്സാകുന്നില്ല.  പക്ഷെ, മെഡിക്കൽ കോളജ്, റഫറൽ ആശുപത്രി അടക്കം സംസ്ഥാനത്തെ മിക്ക ആശുപത്രികളിലും രോഗികൾക്ക് മരുന്നിന് പകരം കിട്ടുന്നത് ചിറ്റുകളാണ്. മെഡിക്കൽ വകുപ്പ് വാങ്ങുന്ന കോടി കണക്കിന് തുകയുടെ മരുന്നുകൾ എവിടെ പോകുന്നു.? "ഒരു നിശ്ചയം ഇല്ലയൊന്നിനും "...

ഇത് കേരളത്തിലെ മാത്രം അനുഭവമാണെന്ന് ലേഖകൻ പറയുന്നില്ല. ഡൽഹി യിലെ ഏറ്റവും പ്രശസ്തമായ ഒരു ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഇതുപോലൊരു അർദ്ധരാത്രിയിൽ ഒരു വി.ഐ.പി. രോഗയെ (ഒരു എം. പി) കൊണ്ടുപോകേണ്ടിവന്നു. അവിടെയും ഡ്യുട്ടിയിൽ ഒരു യുവ ഡോക്ടർ തന്നെ. രോഗിയുടെ മേൽവിലാസം മനസ്സിലായതോടെ കാര്യമായ ശ്രദ്ധയുണ്ടായി. "മാസ്സീവ് ഹാർട്ട് അറ്റാക്ക് " ഡോക്ടർ ലേഖകനോട് പറഞ്ഞു. ലേഖകൻ അന്നവി ടെ ഉണ്ടായിരുന്ന വയലാർ രവിയേയും, എം. പി.മാരെയും, പി.ജെ. കുര്യനെയും  സ്കറിയ തോമസിനെയും വിവരമറിയിച്ചു. പക്ഷെ, ഉടൻ പരിചരണത്തിനുള്ള ഉപകരണങ്ങൾ വരുവാൻ അവിടെയും കാലതാമസം വരുന്നത് കണ്ടു

അല്പം കഴിഞ്ഞപ്പോൾ മറ്റൊരു രോഗിയെയും സ്‌ട്രെച്ചറിൽ അവിടെ കൊണ്ട് വന്നു. അയാളും ഒരു ഹൃദ്രോഗിയായിരുന്നു. അത്യാഹിത വിഭാഗത്തിലെ ചില അഡ്മിഷൻ സംബന്ധിച്ച നടപടി ക്രമങ്ങൾ പൂർത്തിയാക്കി ചികിത്സയ്ക്കുള്ള സ്ഥലത്തു രോഗിയെ കൊണ്ടുവന്നപ്പോഴേയ്ക്കും സമയം വൈകിപ്പോയി-" ഒരു പതിനഞ്ചു നേരത്തെ കൊണ്ടുവന്നിരുന്നെകിൽ" എന്ന് പറഞ്ഞുകൊണ്ട് ആ യുവ ഡോക്ടർ രോഗിയുടെ  കിടന്ന ഒരു തുണിക്കഷണമെടുത്തു മുഖം മൂടി. തിരികെ കൊണ്ടുപൊയ്ക്കൊള്ളാൻ ആംഗ്യം കാണിച്ചു

ഈ സംഭവം പറയുവാൻ ഒരു പ്രത്യേക കാരണമുണ്ട്. അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന ആശുപത്രികളിലെങ്കിലും അത്യാവശ്യം വേണ്ട മരുന്നുകളും ഉപകരണങ്ങളും രാത്രികാലങ്ങളിലെങ്കിലും സൂക്ഷിക്കേണ്ട ചുമതല ഓരോ ആശുപത്രി അധികൃതർക്കുമുണ്ട്. അത് ചെയ്യാത്തത് ഗുരുതരമായ ഒരു കൃത്യ വിലോപം ആണ്. ഏതായാലും എന്റെ സുഹൃത്തിന്റെ കുട്ടിക്ക് ആ ഡോക്ടർ കുറിച്ച് കൊടുത്ത മരുന്ന് അവരുടെ വീട്ടിൽ മുൻ‌കൂർ വാങ്ങി വച്ചിരുന്നത് തന്നെയായിരുന്നു. 

ഒരു കുട്ടിയുടെ പരിശോധന സംബന്ധിച്ചു കാത്തുനിൽക്കുന്നതിനിടയിലാണ് അത്യാഹിത വിഭാഗത്തിലെ ഓ. പി യിൽ വച്ചിട്ടുള്ള തൂക്കമറിയാനുള്ള ഒരു മെഷീന്റെ അത്ഭുതകരമായ പ്രവർത്തനശൈലി ശ്രദ്ധയിൽ പെട്ടത്. ഓരോ തവണയും ഒരാൾ തന്നെ കയറിനിൽക്കുമ്പോൾ വ്യത്യസ്ത തൂക്കം രേഖപ്പെടു ത്തിക്കൊണ്ടാണ് ആ ഉപകരണത്തിന്റെ പ്രവർത്തനം. ഇതേപ്പറ്റി പരാതിപ്പെട്ട ആളിനോടാണ് മെഷീൻ പ്രവർത്തിക്കുന്നുണ്ട്, ശരിയായി പ്രവർത്തിക്കുന്നില്ല എന്നേയുള്ളൂ എന്ന് പരിഹാസം നിറഞ്ഞ മറുപടി ഡോക്ടറിൽനിന്നുണ്ടായത്. പല ഡോക്ടർമാരെയും സംബന്ധിച്ചിടത്തോളം ഇതെല്ലാം ഒരു കളിയാണ്. പക്ഷെ ഈ യന്ത്രവും ഇതുപോലുള്ള മറ്റു യന്ത്രങ്ങളുമായി രോഗനിർണയവും അതുവഴി ചികിത്സയും തീരുമാനിക്കുന്നതെന്നുള്ള യാഥാർത്ഥ്യങ്ങളും മറ്റും ഓർക്കുമ്പോൾ ഹൃദയമുള്ളവർ ഞെട്ടിപ്പോകും. 

ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കേണ്ട ഈ സ്ഥലത്ത് കൂനിന്മേൽ കുരു എന്നപോലെ വൈദ്യുതി തകരാറും ഒരു നിത്യസംഭവമാണ്. അവിടെ ഒരു ജനറേറ്റർ പോലും നൽകാനായിട്ടില്ല. S.A. T. ആശുപത്രി ശുചിത്വത്തിൽ പേര് കേട്ടിരുന്നതാണ്. ഇപ്പോൾ മരുന്നും വെളിച്ചവും ശുചിത്വവും പ്രവർത്തനക്ഷമ തയും പ്രവർത്തനക്ഷമമായ ഉപകരണങ്ങളും കമ്മിയായതുപോലെ എല്ലാം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു.//-

------------------------------------------------------------------------------------------------------------------------------

പ്രസിദ്ധ പത്രപ്രവർത്തകനും ദീപികയുടെ തിരുവനന്തപുരം ബ്യുറോ ചീഫും പാർലമെന്റ് മെമ്പറുരുമായിരുന്ന ശ്രീ. കെ.സി. സെബാസ്റ്റ്യൻ കാടൻകാവിൽ എഴുതിയ അനുഭവക്കുറിപ്പ് അദ്ദേഹത്തിൻറെ ജേഷ്ഠ  സഹോദരൻ ഷെവലിയർ. കെ. സി. ചാക്കോ ഓർമ്മിച്ചു. ഇങ്ങനെയുള്ള   കാര്യങ്ങൾ ഇന്നും മാറ്റമില്ലാതെ തുടരുന്നുവെന്ന യാഥാർത്ഥ്യം ഏറെ ചിന്തനീയം ആണ്.: ധ്രുവദീപ്തി  

****************************************************************** 

 Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

 

Donnerstag, 19. November 2020

ധ്രുവദീപ്തി // Politics // വൈറ്റ് ഹൌസ്സിലെ വംശീയത // - ജോർജ് കുറ്റിക്കാട്ട് -


ധ്രുവദീപ്തി // Politics // വൈറ്റ് ഹൌസ്സിലെ വംശീയത //
- ജോർജ് കുറ്റിക്കാട്ട്

ഡൊണാൾഡ് ട്രംപ്- 

വൈറ്റ് ഹൌസ്സിലെ ആദ്യത്തെ 

വംശീയ വാദിയോ ? 

                            - ജോർജ് കുറ്റിക്കാട്ട് -     

വൈറ്റ് ഹൌസ്, വാഷിംഗ്ടൺ

വീണ്ടും അമേരിക്കയുടെ പ്രസിഡൻറ് ആകുവാൻ സ്ഥാനാർത്ഥിയായിരുന്ന പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെ വൈറ്റ് ഹൌസിലെ "ആദ്യത്തെ വംശീയ വാദി" എന്ന പേര്, തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രമുഖ പ്രസിഡന്റ് സ്ഥാനാ ർത്ഥിയായിരുന്ന മി. ജോ ബൈഡൻ വിളിച്ചിരുന്നു. എന്നാൽ അപ്രകാരം ഡൊണാൾഡ് ട്രംപിന് ജോ- B. നൽകിയ ആ പേരിനു അത്രയും പരിപൂർണ്ണമായി ചരിത്രപരമായിട്ടുള്ള ഒരു ശരി നൽകാനും സാധിക്കുകയില്ല . ഡൊണാൾഡ് ട്രംപിനെപ്പോലെ തന്നെ വൈറ്റ് ഹൌസ്സിലെ വംശീയ വാദികളുടെ നിര വളരെ വലുതാണ്, അതാണ് ഒരൊറ്റ കാരണം . മുൻ പ്രസിഡൻറ് മി . റൂസ്വെൽറ്റ് മുതൽ മി. വൂഡ്രോ വിത്സൺ വരെ ഒരു നീണ്ട പട്ടിക ചരിത്രത്തിൽ കാണാം.

1913-ൽ ബ്രസീലിലൂടെയുള്ള ഒരു പ്രകൃതിചരിത്രപര്യവേഷണ അവസരത്തിൽ ഇത് എങ്ങനെ ചെയ്യാമെന്ന് മുൻ പ്രസിഡന്റ് മനസ്സിലാക്കി. അദ്ദേഹത്തിൻറെ "ബ്രസീലും നീഗ്രോയും" എന്ന ഒരു ലേഖനം അതിനടുത്ത വർഷം ഫെബ്രുവരി മാസത്തിൽ "ഔട്ട് ലുക്ക്" എന്ന ഒരു മാഗസിനിൽ പ്രത്യക്ഷപ്പെട്ടു. പ്രസിഡന്റ് റൂസ്‌വെൽറ്റ് അമേരിക്കൻ ജനതയോട് ബ്രസീലിലെ "വംശീയ വെളുപ്പിക്കൽ" പ്രയോഗത്തിൽ ഉപയോഗിക്കാൻ പദ്ധതിയിട്ടിരുന്നതെങ്ങനെയെന്ന് അദ്ദേഹം വിശദീകരിച്ചു.

"നീഗ്രോകളെ മുഴുവൻ അപ്രത്യക്ഷമാക്കുന്ന"വംശീയ വെളുപ്പിക്കൽ" പദ്ധതി-

മത്സരങ്ങളും പഠനക്ലാസുകളും കലർത്തി ബ്രസീലിൽ ഇത് വളരെ വളരെ സ്വാഭാവികമായ രീതിയിലാണ് പ്രയോഗിച്ചു തുടങ്ങിയത്. അതിങ്ങനെ: കുറെ തലമുറകൾക്ക്ശേഷം, ജീനുകളുടെ നോമിലെ കറുത്ത ജീനുകൾ ശ്രദ്ധേയവും എന്നാൽ ദോഷകരമല്ലാത്തതുമായ ഒരു ചെറിയ ഭാഗം മാത്രമേ മാറ്റങ്ങൾക്ക് വിധേയമാകുന്നുള്ളൂ. അതിനാൽ നീഗ്രോകൾ താമസിയാതെ ബ്രസീലിൽ നിലനിൽക്കുകയില്ല, മാത്രമല്ല, അവരുടെ ഏറ്റവും നെഗറ്റിവ് സ്വഭാവ സവിശേ ഷതകൾ വെളുത്ത ജനിതക മേക്കപ്പ് ഉപയോഗിച്ച് മറയ്ക്കുകയും ചെയ്യും. "നീഗ്രോ ആഗീരണം ചെയ്യപ്പെടുന്നു, നീഗ്രോകളുടെ വംശീയ നിറം വെള്ള നിറത്തിലേയ്ക്ക് മാറ്റി ഇല്ലെന്നാക്കം". ഇത്തരം മനുഷ്യവിരുദ്ധ പദ്ധതികൊണ്ട് വംശീയ വിരുദ്ധ പദ്ധതി പ്രസിഡന്റ് റൂസ്‌വെൽറ് ശ്രമിച്ചു. ഇത് ഇമ്യുലേറ്റഡ് ആണെങ്കിൽ, കഷ്ടമെന്ന് പറയട്ടെ, പൂർണ്ണമായും വെളുത്തവരുടെ ജനസംഖ്യ ഈ രീതിയിൽ അല്പം മാത്രമേ "ദുർബലമാകു" എന്ന് റൂസ്‌വെൽറ്റ് ഇക്കാര്യത്തെ ക്കുറിച്ച് വിശദീകരിച്ചു. എന്നാൽ മിശ്രണം സംഭവിക്കുന്നത് സമൂഹത്തിന്റെ ഏറ്റവും താഴെയുള്ള മൂന്നിലൊരു ഭാഗം മാത്രമാണ്, കൂടാതെ, അത് ബന്ധപ്പെട്ട എല്ലാവിധ അപകടങ്ങളോടും കൂടി വംശീയമായി ഭിന്നിച്ച ജനവിഭാഗത്തിന്റെ അന്നുള്ള അവസ്ഥയെക്കാൾ അത് നല്ലതുമാണെന്നായിരുന്നു റൂസ്‌വെൽറ്റ് ഉപദേശിച്ചത്.

"പ്രമുഖ വർഗ്ഗങ്ങൾ" വെളുത്ത നിറത്തിൽ തുടരുന്നുവെന്ന് ഉറപ്പ്‌വരുത്താൻ രാജ്യത്തെ വരേണ്യവർഗ്ഗങ്ങൾ വളരെയധികം വേദനിപ്പിച്ചതിനാൽ ഇടക്കിടെ "ഇൻഡ്യാനർ രക്തം തെറിച്ചു വീഴുന്നു" എന്നാണു റൂസ്‌വെൽറ്റ് എഴുതിയത്. അത് മോശമെന്ന് പറയുന്നില്ല, പക്ഷെ, വളരെ പ്രയോജനകരമാണ്, ഇതെല്ലാം യാദൃശ്ചികമല്ല, മറിച്ചു വ്യക്തമായ ലക്ഷ്യങ്ങളുള്ള മനഃപൂർവ്വവും സാമൂഹിക നിയന്ത്രണത്തിലുള്ളതുമായ ഒരു പ്രക്രിയയാണെന്ന് അദ്ദേഹം പറയുന്നു. ഒരു പാർലമെന്റേറിയൻ അദ്ദേഹത്തോട് വിശദീകരിച്ചതുപോലെ : "തീർച്ചയായും നീഗ്രോയുടെ നിലനിൽപ്പാണ്‌ യഥാർത്ഥ പ്രശ്നം, ഇത് കൂടുതൽ വംശീയമായി തീരുവാൻ കഴിയില്ല". എന്നിരുന്നാലും ഈ ചിന്താഗതിയോടെ, റൂസ്‌വെൽറ്റ് ഒരു തരത്തിലും വിചിത്രനല്ല, മറിച്ച്, ഒരു നീണ്ട പാരമ്പര്യത്തിൽനിന്ന് എന്ന് നമുക്ക് കാണാൻ കഴിയും. അദ്ദേഹത്തിൻറെ മുൻഗാമികളിൽ ഭൂരിഭാഗവും വംശീയ ചിന്തയിൽനിന്നു മുക്തരായിരുന്നില്ല. അതുപോലെതന്നെ അദ്ദേഹത്തിൻറെ പിൻഗാമികളിൽ പലരും..

അമേരിക്കയുടെ ആദ്യകാല പ്രസിഡന്റുമാർ: 

 ജോർജ് വാഷിംഗ്‌ടൺ

ഒരു ഡസൻ അടിമകൾ /   വംശീയത സാധാരണമായി കണക്കാക്കപ്പെട്ടിരുന്ന സമയത്താണ് യു. എസ്. ചരിത്രം ആരംഭിച്ചത്. പ്രസിഡന്റ് ആയിരുന്ന ജോർജ് വാഷിംഗ്ടൺ (30. April 1789- 4. März 1797) ആയിരുന്നു അമേരിക്കയുടെ ആദ്യത്തെ പ്രസിഡണ്ട്. ഇന്നു വരെ 45 പേർ അമേരിക്കയുടെ പ്രസിഡണ്ട് സ്ഥാനം വഹിച്ചു. ആദ്യത്തെ പ്രസിഡന്റ് ജോർജ് വാഷിംഗ്‌ടണിന് അമ്പതോളം അടിമകൾ ഉണ്ടായിരുന്നു. അദ്ദേഹത്തിൻറെ ഭാര്യ എൺപതു (80- പേരെ)അടിമകളെ  സ്ത്രീധനമായി വിവാഹത്തിന് കൊണ്ടുവന്നു. 

ആദ്യകാലത്തെ പന്ത്രണ്ട് യൂ. എസ്. പ്രസിഡണ്ടുമാരിൽ പത്തുപേർ അടിമകളെ സൂക്ഷിക്കുന്നത് എപ്പോഴും ആവശ്യമാണെന്ന് കരുതിയിരുന്നവരാണ്‌. അമേരിക്കയുടെ രണ്ടാമത്തെ പ്രസിഡന്റു ജോൺ ആഡംസ് (1797- മുതൽ 180- വരെ), അദ്ദേഹ ത്തിൻറെ മകനും ആറാമത്തെ അമേരിക്കൻ പ്രസിഡന്റുമായിരുന്ന ജോൺ ക്വിൻസി ആഡംസ് (1825 മുതൽ 1829 വരെ) എന്നിവർ മാത്രമായിരുന്നു ഇതിനൊരു അപവാദം. അമേരിക്കൻ ആഭ്യന്തര യുദ്ധം അവസാനിച്ചതിനു ശേഷം 1865- ഡിസംബർ 8- ന് അടിമത്വം അമേരിക്കയിൽ നിരോധിക്കപ്പെടുന്ന തുവരെ ആദ്യകാലത്തെ പതിനാറു പ്രസിഡണ്ടുമാരിൽ പന്ത്രണ്ട് പേരും അടി മകളുടെ ഉടമകളായിരുന്നു എന്ന് അമേരിക്കൻ ചരിത്രം ചൂണ്ടിക്കാണിക്കുന്നു

ഈ നിലയിൽ നിന്നും ആദ്യമായി ചില കാര്യങ്ങളിൽ മാറ്റം ഉണ്ടായി. ആഫ്രോ-അമേരിക്കക്കാർക്ക് കൂടി സർക്കാർ ഓഫീസ് ജോലി ഉൾപ്പടെയുള്ള തൊഴിൽ രംഗത്തിലേക്ക് മികച്ച പ്രവേശനം ലഭിച്ചു തുടങ്ങി. എന്നിരുന്നാലും അതാകട്ടെ അധികകാലം നിലനിന്നില്ല. 1877 മുതൽ പത്തൊമ്പതാമത്തെ അമേരിക്കൻ പ്രസിഡണ്ട് റഥർഫോർഡ്. ബി. ഹെയ്ത്തിനൊപ്പം വംശീയമായി അടിസ്ഥാനം ഉണ്ടാക്കിയിട്ടുള്ള പ്രത്യേക അവകാശങ്ങൾ വെറും ഒരു അനൗപചാരികമായ നിയമമാക്കി മാറ്റി. രണ്ടാം ലോകമഹായുദ്ധം വരെ എല്ലാ പ്രസിഡന്റന്മാരും അംഗീകരിച്ചിരുന്ന "ജിം ക്രോ" എന്നറിയപ്പെട്ട നിയമങ്ങൾ പിന്നീട് തെക്കൻ സംസ്ഥാനങ്ങളിൽ ഉള്ള കറുത്ത അമേരിക്കക്കാരെ സംരക്ഷിക്കുന്നതിനുള്ള കാര്യങ്ങൾ എന്ന നിലയിൽ തുടർന്ന് സാവധാനം വളരെ ഇടുങ്ങിയ നിയമ വ്യവസ്ഥയിലേയ്ക്ക് മാറ്റി. 1909 മുതൽ വില്യം ഹോവാർഡ് ടാഫ്റ്റ് പ്രസിഡന്റ് പദവി ഏറ്റെടുത്തപ്പോൾ നടത്തിയ പ്രസംഗത്തിൽ ഇക്കാര്യം വ്യക്തമായിട്ടു കാണിച്ചു. ഇക്കാര്യത്തിൽ അദ്ദേഹം "നീഗ്രോകളുടെ" ഭരണഘടനാപരമായ അവകാശങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അവരുടെ അവകാശങ്ങൾ പൊതുജനങ്ങളുടെ അതൃപ്തിക്ക് കാരണമായെങ്കിൽ കറുത്ത വർഗ്ഗക്കാർക്ക് അവരുടെ അവകാശങ്ങൾ എഴുതിത്തള്ളേണ്ടിവരുമെന്ന് അറിയിപ്പുണ്ടായി. നീഗ്രോകളെ സർക്കാർ ഓഫീസിൽനിന്നും അകറ്റി നിറുത്തുന്നത് ഏതെല്ലാം കാരണങ്ങളാൽ എന്ന് അദ്ദേഹം വിശദീകരിച്ചു. ആരെയെങ്കിലും അതിൽ പ്രകോപിപ്പിക്കാം, വെളുത്തവരുടെ പ്രതിഷേധവും ഉടനെതന്നെ ഉണ്ടാകാം. അപ്രകാരം സംഭവിക്കുകയും ചെയ്തു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അവർ തെക്കൻ അമേരിക്കയിലെ കറുത്തവരുടെ അവകാശങ്ങൾ അടച്ചു.

പ്രസിഡന്റ് വില്യം ടാഫ്റ്റിന് നടപ്പിലാക്കാൻ കഴിയാത്ത വിവിധ കാര്യങ്ങൾ അദ്ദേഹത്തിൻറെ പിൻഗാമിയായ മി. വിത്സൺ 1913 മുതൽ കൈകാര്യം ചെയ്തു. പ്രസിഡന്റായി സ്ഥാനമേറ്റ വിത്സൺ പൊതുസേവനത്തിൽ ഒരുതരം വർണ വിവേചനം അന്ന് സാദ്ധ്യമാക്കി. സർക്കാർ ഓഫീസുകളും ടോയ്‌ലെറ്റുകളും ചർമ്മത്തിന്റെ നിറത്താൽ വേർതിരിച്ചു. വ്യാജ പിഡ്ജിൻ, ഇംഗ്ളീഷിലെ ചില കറുത്ത തമാശകൾക്കും "വംശീയ തടസ്സങ്ങൾ" "വെളുത്ത രക്തത്തെ" ഏറെ അപകടത്തിലാക്കുന്നുവെന്ന വീക്ഷണം നടത്തിയതിൽ പ്രസിഡണ്ട് വിത്സൺ വളരെയേറെ പ്രസിദ്ധനായി അറിയപ്പെട്ടിരുന്നു. ഒരു നിയമം വാഷിങ്ടൻ ഡിസിയിൽ പാസാക്കുന്നതുവരെ എല്ലാ കറുത്തവരും  വെളുത്തവരും തമ്മിൽ തമ്മിലുള്ള ഒരു വിവാഹത്തെപ്പോലും ക്രിമിനൽ കുറ്റമാക്കി മാറ്റിയിരുന്നു

വർണ്ണ വിവേചനം 

ഇന്ത്യയിലെയും ദക്ഷിണാഫ്രിക്കയിലെയും ഏറ്റവും മോശം കാലത്തെപ്പോലെ അമേരിക്കയിൽ അക്കാലത്തെ പ്രസിഡന്റുമാരുടെ കാലവും അപ്രകാരമേ കാണാനാവൂ. ഇന്ത്യയിൽ സർക്കാർതല ജോലിയിൽ പ്രവേശിക്കുവാൻ അന്ന് ബ്രാഹ്‌മണർക്ക് മാത്രമായിരുന്നു ആദ്യ മുൻഗണനയുള്ളത്. മുൻകാലത്തെ ഒര് ഓർമ്മ ഇവിടെ പങ്ക് വയ്ക്കട്ടെ: അന്ന് ഇന്ത്യൻ സർക്കാരിന്റെ "എസൻഷ്യൽ സർവീസായി അറിയപ്പെട്ടിരുന്ന ഇന്ത്യൻ പി.& ടി. ഡിപ്പാർട്ട്മെന്റിൽ അറുപത് വർഷങ്ങൾക്ക് മുമ്പ് ഒരു തൊഴിൽ ലഭിക്കുന്നതിന് ഉയർന്ന കാസ്റ്റിലുള്ളവർക്ക്, ഉദാ: കേരളത്തിൽ നമ്പൂതിരി വംശത്തിൽപ്പെട്ടവർക്കായിരുന്നു മുൻഗണന. അതുപോലെ പൊതുജീവിതരംഗത്തും, ഇപ്രകാരം വിവേചനം ശക്തമായിരുന്ന കാലം ഞാൻ ഇപ്പോൾ ഓർമ്മിക്കുന്നു. സൗത്ത് ആഫ്രിക്കയിൽ അന്ന് കറുപ്പും വെളുപ്പും തമ്മിലുള്ള ക്രൂര വിവേചനം അതിശക്തമായിരുന്നു. അമേരിക്കൻ പ്രസിഡന്റ് വിത്സനെ  വിദഗ്ദ്ധരും വൈറ്റ് ഹൌസ്സിലെ ഏറ്റവും ഉയർന്നതരം വംശീയവാദിയായി കാണുന്നു. ആഫ്രിക്കൻ അമേരിക്കക്കാരുടെ പൗരാവകാ ശങ്ങൾ തടയുന്നതിനോ വെട്ടിക്കുറയ്ക്കുന്നതിനോ വേറെ ഒരു പ്രസിഡന്റും വിത്സനെപ്പോലെ കൂടുതൽ സ്ഥിരതയോടും വിജയത്തോടും പോരാടിയിട്ടില്ല. അമേരിക്കയിൽ പ്രിൻസ്റ്റൺ സർവ്വകലാശാലയുടെ പ്രസിഡന്റായിരുന്നപ്പോൾ അദ്ദേഹം ഇതിനകം തന്നെ അത് ചെയ്തിട്ടുണ്ട്. കറുത്തവരുടെ എൻറോൾമെൻറ് നിരോധനം നിലനിർത്തുന്ന വടക്കൻ സംസ്ഥാനങ്ങളിലെ ഏറ്റവും അവസാന ത്തെ പ്രധാന കോളജായിരുന്നു. അദ്ദേഹം ചാർജെടുക്കുന്നതിന് ഒരു മാസം മുമ്പ് സർവ്വകലാശാലയുടെ പേര് പൊളിറ്റിക്കൽ സയൻസ് ഇൻസ്റ്റിറ്റ്യുട്ട് എന്ന് പുനർനാമകരണം ചെയ്തു. അത് വിത്സന്റെ പേരിലുള്ളതായിരുന്നു. ആയിടെ പത്രക്കുറിപ്പിൽ, യൂണിവേഴ്സിറ്റി പ്രസിഡന്റ് ക്രിസ്റ്റഫർ എൽ. ഐസ്ഗ്രൂബർ ഇതിനെ ന്യായീകരിച്ചു ഇങ്ങനെ എഴുതി: "വിത്സന്റെ വംശീയത അദ്ദേഹത്തി ൻറെ കാലത്തെ മാനദണ്ഡങ്ങൾക്കനുസൃതമായി കണക്കാക്കുമ്പോഴും ഏറെ പ്രാധാന്യമർഹിക്കുന്നതും സുപ്രധാനവുമായിരുന്നു. അദ്ദേഹത്തിൻറെ വംശ ചിന്തയും രാഷ്ട്രീയവും ഒരു സ്‌കൂളിന്റെ പേരിനെന്ന നിലയിൽ അദ്ദേഹത്തെ അനുയോജ്യമല്ലാതാക്കുന്നു". ഇതായിരുന്നു പത്രക്കുറിപ്പിന്റെ സാരം.

എന്തായാലും വൈറ്റ് ഹൌസിൽ വൂഡ്രോ വിത്സൺ രണ്ടു ടേo (1913- 1921)കാലം ഭരിച്ചു. ഫ്രാങ്ക്‌ളിൻ. ഡി. റൂസ്വെൽറ്റും (1933- 1945) അദ്ദേഹത്തിൻറെ പിൻഗാമി ആയിരുന്ന ഹാരി. എസ്. ട്രൂമാനും (1945- 1953) കാര്യങ്ങളെല്ലാം മാറ്റി. യുദ്ധകാല പ്രസിഡന്റുമാർക്ക് കറുത്ത ജനതയുടെ പിന്തുണ അന്ന് ആവശ്യമായിരുന്നു. പുറത്തുനിന്നുള്ള ഭീഷണിയുടെ ഒരു പൊതുബോധം അവരിൽ സൃഷ്ടിച്ചു. മി. ട്രൂമാൻ പ്രത്യേകിച്ചും സമത്വത്തിനും പൗരാവകാശങ്ങൾക്കുമായി ശക്തമായി പ്രചാരണം തുടങ്ങി. ഇത് അദ്ദേഹത്തിൻറെ രാഷ്ട്രീയപാർട്ടിക്ക് വേറൊരു വഴി ഒരുക്കി. പരമ്പരാഗതമായി തെക്കുഭാഗത്ത് വേരൂന്നിയ ഡെമോക്രാസ്റ്റുകൾ പലപ്പോഴും ലോകമഹായുദ്ധത്തിനു മുമ്പ് വംശീയ നിലപാടുകളെ കാര്യമായി പ്രതിനിധീകരിച്ചിരുന്നു എന്നാണ് മുൻചരിത്രം കുറിക്കുന്നത്.

ഇപ്പോഴാകട്ടെ ഒരു പുതിയ ധ്രുവീകരണം വികസിച്ചു വന്നു കഴിഞ്ഞിട്ടുണ്ട്. ഇത് മുതൽ ഡെമോക്രാസ്റ്റുകൾ ഒരു ലിബറൽ പൗരാവകാശസ്ഥാനം സ്വയം ഏറ്റെടുത്തു, അതേസമയം പ്രതിപക്ഷപാർട്ടി റിപ്പബ്ലിക്കന്മാർ യാഥാസ്ഥിതിക "വെളുത്ത" സ്ഥാനവും ഏറ്റെടുത്തു. ഇതെല്ലാം പാർട്ടി ആശയങ്ങളുമായിട്ടേറെ ചേർന്ന് ബന്ധപ്പെട്ട തരത്തിൽ ക്രമപ്പെടുത്തിയ കാര്യങ്ങളാക്കി മാറ്റിയിട്ടുണ്ട്. അതായത് തുല്യത സംബന്ധിച്ച വിഷയങ്ങളിൽ പാർട്ടിപുസ്തകവുമായി നേരെ ബന്ധപ്പെട്ടിരിക്കുന്നു എന്നുവേണം മനസ്സിലാക്കാൻ. അമേരിക്കൻ ജനതയിലെ "വെളുത്ത" വിഭാഗങ്ങളോട് വ്യക്തമായ ചായ്‌വുള്ള ഡൊണാൾഡ് ട്രംപിന് ഒരു നീണ്ട പാരമ്പര്യമുണ്ട്. മുൻകാലങ്ങളിലേതുപോലെതന്നെ അദ്ദേഹത്തെ വൈറ്റ് ഹൌസിൽ ആദ്യത്തെ വംശീയവാദിയായി രേഖപ്പെടുത്താമോയെന്ന ചോദ്യം ചോദിച്ചാൽ അത് ചരിത്രം നമ്മെ കാണിച്ചുതരുമെന്നു പറയാൻമാത്രം കഴിയും. ഓവൽ ഓഫീസിലെ ആദ്യത്തെ വംശീയവാദിയല്ല എന്നും നമുക്ക് ചരിത്രം കാണിച്ചുതരുന്നു. അതുപക്ഷേ, പണത്തിനും അധികാരത്തിനും വേണ്ടിയുള്ള ഏകാധിപത്യ നിലപാട് ഡൊണാൾഡ് ട്രംപ് ജനാധിപത്യത്തിന്റെ ആശയത്തെ അട്ടിമറിച്ചു. "ജനാധിപത്യം" എന്നത് ജനങ്ങളുടെ മേൽ ആധിപത്യം ഉണ്ടാക്കി എടുക്കുന്ന ഏകാധിപത്യമാക്കി മാറ്റി. ഡൊണാൾഡ് ട്രംപ് ഒരു ഏകാധിപതി യുടെ, അതെ ആദ്യത്തെ അമേരിക്കൻ ഏകാധിപതിയെന്നോ വിളിക്കുവാൻ ജനങ്ങളെ പ്രീണിപ്പിക്കുകയോ അല്ലേ ട്രംപ് മനഃശാസ്ത്രം പകരുന്ന വിഷയം ?  

യാഥാർത്ഥ്യത്തെ തകർക്കൽ-

വളരെ വിചിത്രമെന്നു പറയട്ടെ. ഇങ്ങനെയുള്ള കാര്യങ്ങൾ മൂലം തിളങ്ങുന്ന അറ്റ്ലാൻറ്റിക് സമുദ്രത്തെയോ ട്രംപ് ഭക്തരായ ഏതൊരു പാശ്ചാത്യരെയോ അമേരിക്കൻ റിപ്പബ്ലിക്കന്മാരെയോ അസ്വസ്ഥരാക്കാനായില്ല. അവരെ സംബ ന്ധിച്ചിടത്തോളം ഡൊണാൾഡ് ട്രംപിന്റെ പ്രസിഡണ്ട് സ്ഥാനം വൃത്തികെട്ട ഒരു എപ്പിസോഡ് മാത്രമായിരുന്നു. അതിശയകരമായ അമേരിക്കൻ സാമൂഹ്യ ലിബറലിസത്തിന്റെ പ്രവർത്തനത്തെ തടസപ്പെടുത്തി. അതുമൂലമുണ്ടായ അസ്വസ്ഥത അവസാനിക്കുന്നയുടനെ ദൈവത്തിന്റെ സ്വന്തം രാജ്യം പഴയ ട്രാക്കിലേക്ക് മടങ്ങുമെന്നാണ് ജനങ്ങൾ വിശ്വസിക്കുന്നത്. അങ്ങനെയെങ്കിൽ എത്ര ആശ്വാസകരമായിരിക്കും.! 

 ഡൊണാൾഡ് ട്രംപ്

ട്രംപിനെ കാണുന്നത് തന്നെ അമ്പരപ്പിക്കുന്നൊരു മഹാസംഭവമായിട്ടല്ല, അത് ഒരിക്കലും ഇതുവരെ നിർവചിക്കപ്പെടാൻ കഴിയാത്ത പ്രതിസന്ധിയുടെ ലക്ഷണമായിട്ടാണ് ട്രംപിന്റെ കാഴ്ചപ്പാട് കൂടുതൽ അസ്വസ്ഥമാക്കുന്നത്. അതുമല്ലെങ്കിൽ, ഹെന്റ്രി കീസിംഗറുടെ വാക്കിൽ നിന്നു "ഒരു യുഗത്തിന്റെ അവസാനകാലം കാലാകാലങ്ങളിൽ പ്രത്യക്ഷപ്പെടുക യും അവരുടെ പഴയ സംരക്ഷണ അവകാശവാദങ്ങൾ ഉപേക്ഷിക്കാൻ അവരെ നിർബന്ധിക്കുകയും ചെയ്യുന്ന ചിലരിൽ ഒരാളായിരിക്കുന്നു". ഇപ്രകാരമൊരു വിലയിരുത്തലാണ് നാമെല്ലാം വായിക്കുന്നത്. ഇപ്രകാരമൊരു വിലയിരുത്ത ലാണ് പ്രസിദ്ധ ടെലിവിഷൻ ചാനൽ ഫോക്സ് അഭിപ്രായപ്പെട്ടതും. നിലവിലെ കണക്കനുസരിച്ചു ട്രംപിന് 2016- നെ അപേക്ഷിച്ചു കുറഞ്ഞത് എട്ട് ദശലക്ഷം കൂടുതൽ വോട്ടുകൾ ലഭിച്ചു. മാത്രമല്ല, വീണ്ടും പ്രസിഡണ്ടായി തെരഞ്ഞെടു ത്തു അധികാരത്തിലേയ്ക്ക് എത്തിക്കാൻ ഒരു സമൂഹം എത്രത്തോളം തകർന്നിരിക്കണം ! ഇതിനകമവർ ഒരു ട്രംപ് തരംഗം ലോകമെമ്പാടും പ്രതീക്ഷിച്ചിരുന്നോ ? 

100 വർഷങ്ങൾക്കു മുമ്പ് സാമൂഹ്യശാസ്ത്രജ്ഞന്മാരായിരുന്ന രണ്ട് വിദഗ്ദ്ധർ, ജോർജ് സിമ്മൽ, മാർക്സ് വേബർ, ചില നേരായ വിശകലനം നടത്തി. അന്നത്തെ മുതലാളിത്ത സമൂഹത്തിന്റെ സ്വഭാവ രീതികൾ പരിശോധിച്ചു. അവരുടെ കണ്ടെത്തലുകൾ ഇന്നത്തെ വീക്ഷണകോണിൽ നിന്ന് നോക്കിയാൽ അവയെ ശരിയാണെന്നു സമ്മതിക്കും. സിമ്മൽ തന്റെ "സാർവത്രിക മദ്ധ്യസ്ഥൻ" എന്ന പുസ്തകത്തിൽ 'പണത്തിന്റെ വിമോചനഫലത്തിന്റെ തത്വശാസ്ത്രത്തെ'യും വിവരിച്ചു. കാരണം, പണം നമ്മുടെ പക്കലുള്ളപ്പോൾ അത് ഓരോരുത്തരെ നിയന്ത്രിക്കുന്ന പാരമ്പര്യങ്ങളിൽനിന്നും ആശ്രിതത്വത്തിൽനിന്നും അവരെ മോചിപ്പിക്കുന്നു, മനുഷ്യചരിത്രത്തിൽ ഒരു വലിയ "സ്വയം സ്വാതന്ത്ര്യമാണ്" ഉണ്ടാക്കുന്നത്, എന്നാണു സിമ്മൽ തീയറി. 

ഡൊണാൾഡ് ട്രംപിന്റെ കാര്യത്തിൽ ഏതു കാര്യത്തിൽപ്പോലും വ്യക്തിഗത ഏകാധിപത്യ ചിന്ത മുൻപിൽ നിൽക്കുന്നു. ഏതുകാര്യത്തിലും പണത്തിന്റെ മോണോപ്പൊളി ഉണ്ടായിരിക്കണമെന്ന സ്വാർത്ഥതയുള്ളയാൾ എന്ന ജനവിധി ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. ലോകജനങ്ങളെപ്പറ്റിയുള്ള ആക്ഷേപകരമായ വിധിയെഴുത്ത്. ഡൊണാൾഡ് ട്രംപ് 2019 - ൽ നടന്നുകൊണ്ടിരിക്കുന്ന പ്രചാരണ പരിപാടിയിൽ അമേരിക്കൻ സമൂഹത്തെയാകെ ഒരു രക്തരൂക്ഷിത മേഖല യായി ചിത്രീകരിച്ചു. അതിലൂടെ അദ്ദേഹം ഒരു "പുരാണയുദ്ധം" അവിടെയും നടക്കുന്നതായി വീക്ഷിക്കുകയാണ്. അതായത്, ട്രംപിന്റെ ഭാവനപ്രകടനം" ശക്തരും ദുർബലരും തമ്മിൽ നടക്കുന്ന പുരാണയുദ്ധം"! എന്ന് വിശേഷണം നൽകി

ഡൊണാൾഡ് ട്രംപിന്റെ മറ്റൊരു ആന്തരിക വിചാരം നോക്കുക: ട്രംപിന്റെ പ്രസിഡന്റ് സ്ഥാനം, തെരഞ്ഞെടുപ്പിൽ വമ്പിച്ച തോൽവി ഏറ്റുവാങ്ങേണ്ടി വന്നപ്പോൾ പ്രസിഡന്റ് സ്ഥാനം പിൻതലമുറയ്ക്ക് വിട്ടുകൊടുക്കുന്നതാകട്ടെ, എന്നേയ്‌ക്കുമായി തന്നെ ഇല്ലാതാക്കാൻ ഉപദ്രവിക്കുന്ന മഹാനാശനഷ്ടമാണ് എന്ന് ചിന്തിക്കുന്നു. ഇത്തരം അശേഷം ലജ്ജയില്ലാത്ത ഒരു വ്യക്തിയാണ്- ഡൊണാൾഡ് ട്രംപ്-  തന്റെ ഏതു വിമർശകരുടെയും അനിവാര്യമായ സ്വയം നീതിക്കെതിരെ, മാന്യതയുടെയുടെയും മനുഷ്യാവകാശങ്ങൾ തുറന്നു കാട്ടി ജനാധിപത്യത്തിന്റെ തീപ്പൊരി പാറിച്ച തന്റെ എതിരാളികളെ താൻ വരച്ച വരയിൽ നിലയ്ക്ക് നിറുത്തുവാൻ നിരന്തരം വേട്ടയാടുന്നു. അതേസമയം ഒരു ലിബറൽ സംസ്കാരത്തിന്റെ വേദപ്രചാരകരെ മടിയാന്മാരാക്കുകയും ചെയ്യും

ഏതൊരാളും സംശയിക്കുന്ന വിഷയമാണ്, ഡൊണാൾഡ് ട്രംപിന് കൊയ്യാൻ കഴിയുന്ന സ്വകാര്യമേഖലയിൽ ആരാണ് കൃഷി ചെയ്തുകൊടുക്കുന്നതെന്ന ചോദ്യം! അവരെ ട്രംപ് സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് സംസാരമുണ്ട്. എന്നാൽ അവയെ ആദ്യം മനസ്സിലാക്കാൻ ആർക്കും കഴിയാത്തത് വേറൊരു ചർച്ചാവിഷയമാണ്. അതിങ്ങനെ: അമേരിക്ക ലോക കമ്മ്യുണിസത്തെയാകെ അതിജീവിച്ചു. അതിനുശേഷം മൂന്നു പതിറ്റാണ്ടുകൾക്ക് ശേഷം "സ്വതന്ത്ര പടിഞ്ഞാറിന്റെ ഹൃദയഭാഗത്ത് ഭരിക്കുന്ന ഒരാൾ" ലോക ജനാധിപത്യ മൂല്യ ങ്ങളെ അവഗണിക്കുന്നു. അയാളുടെ ചിന്താരൂപം ഇങ്ങനെയാണ്. അമേരിക്കൻ ജനാധിപത്യം ഒരിക്കൽക്കൂടി പുനർചിചിന്തിക്കുവാനും, തങ്ങളുടെ എതിരാളി എന്ന നിലയ്ക്ക് സോവ്യറ്റ്‌യൂണിയനേക്കാൾ കൂടിയ മേധാവിത്തം ന്യായീകരി ക്കുന്ന സ്വേച്ഛാധിപത്യ തത്വങ്ങളുമാണ് പ്രചരിപ്പിക്കുന്നത്. ഇതാണ് ഇപ്പോഴുള്ള ഡൊണാൾഡ് ട്രംപിന്റെ അമേരിക്കൻ രാഷ്ട്രീയം നൽകുന്ന പാഠം.

ജോർജ് സിമ്മൽ അഭിപ്രായപ്പെട്ടതിനുശേഷം നാല് വർഷങ്ങൾ കഴിഞ്ഞപ്പോൾ മാക്സ് വേബറിന്റെ "ദി പ്രൊട്ടസ്റ്റന്റ് എത്തിക്‌സും, സ്പിരിറ്റ് ഓഫ് ക്യാപിറ്റലിസ വും" പ്രസിദ്ധീകരിക്കപ്പെട്ടു. മുതലാളിത്തം പഴയ യൂറോപ്യൻ പാരമ്പര്യത്തെ മാറ്റുകയും ബാക്കിയില്ലാതെ തന്നെ ഒരു മുതലാളിത്ത സംസ്‌കാരമായി മാറും. അതിനുശേഷം ഉടനെ പ്രത്യക്ഷപ്പെടുന്ന തണുത്ത, ബുദ്ധിശൂന്യനായ ഒരു വ്യക്തിയെ ചുറ്റിപ്പറ്റിയുള്ള ചിന്തകളായിരുന്നു വേബറിന്റെ ചിന്തകൾ.. അത് ഇന്ന് നിവൃത്തിയായതുപോലെ അമേരിക്ക നേരിൽ കണ്ടുകൊണ്ടിരിക്കുന്നു; ലോകമൊട്ടാകെയും! വേബറിന്റെ ചിന്തകൾ ഭാവിയിലെ ഓരോരോ മാറുന്ന സാമൂഹിക സ്വഭാവത്തെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു. അമേരിക്കയുടെ സ്ഥിര കമ്പോളവും ഏകാധിപത്യ മനോഭാവവും ബ്യുറോക്രസിയും ഇപ്പോൾ ഒരു "ഉരുക്ക് ഹാർഡ് ഹൌസിംഗ്" ആയി മാറിക്കൊണ്ടിരിക്കുന്നു. അതിൽനിന്നു അമേരിക്കൻ ജനാധിപത്യത്തിന്റെ സമത്വത്തിന്റെ ആത്മാവ് വഴിമാറി. ഇത് എന്തായാലും ഒരു വിജയകരമായ മുതലാളിത്ത ചിന്താഗതിക്ക് ഈ പിന്തുണ ആവശ്യമില്ല എന്ന നിലപാടിലെത്തി. ഈയൊരു വികാരം അമേരിക്കയിലെ വിശാലമായ ഭൂപ്രദേശത്ത് അതിന്റെ ആത്മാവിന്റെ ധാർമ്മികബോധം ഏറെ ശക്തിപൂർണ്ണമായും ഒരു അഗോണൽ വികാരങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. ഡൊണാൾഡ് ട്രംപിന്റെ സന്ദേശത്തിൽ അത് നിഴലിക്കുന്നു.

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജനാധിപത്യപരമായ തീരുമാനം ഉണ്ടായി. അത് പക്ഷെ ഡൊണാൾഡ് ട്രംപ് എന്ന ഒരു വ്യക്തിക്ക് അനുകൂലമല്ലായിരുന്നു. എതിർ സ്ഥാനാർത്ഥിയെ ജനങ്ങൾ അമേരിക്കൻ പ്രസിഡണ്ട് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തു. ഈ തെരഞ്ഞെടുപ്പിനെ അംഗീകരിക്കാൻ അധികാരത്തിൽ ഇരിക്കുന്ന ഡൊണാൾഡ് ട്രംപ് സമ്മതിക്കുന്നില്ല. സ്വാർത്ഥവും  ധാർമ്മികത ഒട്ടുമില്ലാത്ത അഗോണൽ അഭിനിവേശങ്ങളും ഉൾക്കൊണ്ട ട്രംപ് എല്ലാവിധ മാന്യതകളും മര്യാദകളെയും തള്ളിക്കളയുന്ന വ്യക്തിയായി മാറി . ഇതൊക്കെ അദ്ദേഹത്തിൻറെ പ്രായത്തിന്റെ ഫലമാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. മാക്സ് വേബറിന്റെ അഭിപ്രായത്തിൽ "മുതലാളിത്തത്തിന്റെ ആത്മാവ് "എന്ന്. അഥവാ ജോർജ് സെമ്മലിന്റെ വാക്കുകളിൽ പറഞ്ഞാൽ "ജീവിതത്തിന്റെ യും പണത്തിന്റെയും സമന്വയമാണ്" അദ്ദേഹത്തിൻറെ വിജയത്തിന് വേണ്ട കാര്യങ്ങൾ- അനുകൂലമായ സാഹചര്യങ്ങളും കാറ്റിനെതിരെ തടയുന്ന ചില സംവിധാനവും- എക്കാലത്തും സാമ്പത്തിക പ്രതിസന്ധികൾ അമേരിക്കൻ ജനത നേരിട്ടപ്പോഴും ഒരു പ്രതിസന്ധിയുമില്ലാതെ സമ്പന്നരും അതിസമ്പന്നരും അവരുടെ കറുത്ത കണ്ണുകൊണ്ടു രക്ഷപെട്ടു എന്ന് ചരിത്രം !! വംശീയതയുടെ വേദന നേരിട്ടവർ അന്നും ഇന്നും അതനുഭവിക്കുന്നു.//-

----------------------------------------------------------------------------------------------------------------------

 Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371


Dienstag, 10. November 2020

ധ്രുവദീപ്തി // പൊളിറ്റിക്സ് // *കമലാ ഹാരിസ്* -ഒരു അമേരിക്കൻ സ്വപ്നം ?. // * ജോർജ് കുറ്റിക്കാട്ട് *


- കമലാ ഹാരിസ് - 

ഒരു അമേരിക്കൻ സ്വപ്നം ?. //

മേരിക്കയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ്, ഒരു ഇൻഡോ- ജമൈക്കൻ രക്തത്തിൽ ജനിച്ച ഒരു വനിത അമേരിക്കയുടെ ഏറ്റവും ഉന്നത രാഷ്ട്രീയ പദവിയിലേക്ക് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അമേരിക്കൻ ചരിത്രത്തിൽ അടിമത്തം തുടങ്ങി; ഇരുപതാം നൂറ്റാണ്ടായപ്പോൾ മുതൽ അമേരിക്കയുടെ ആദ്യത്തെ പരിവർത്തനത്തിന്റെ അമേരിക്കൻ സ്വപ്നത്തിന്റെ ഉറവിടത്തിലേയ്ക്ക് മടങ്ങാനുള്ള നല്ല ചിന്തകൾ ഉയർന്നു വരൂന്നു. അതായിരുന്നു, അല്ലെങ്കിൽ, അല്ലാതെതന്നെ, അമേരിക്കൻ സമൂഹത്തിലേക്ക് കുടിയേറിയ കറുത്ത വംശജനായ ശ്രീ. ബാറാക്ക് ഒബാമ അമേരിക്കയുടെ പ്രസിഡന്റായിത്തീർന്നതും, ലോകരാഷ്ട്രങ്ങൾക്ക് വലിയ ഉത്തമ മാതൃകയായി മാറുന്നതും, ലോകചിരിത്രത്തിൽ മായാത്ത ലിപികളിൽ  കുറിച്ചുകഴിഞ്ഞു..ഇപ്പോൾ അമേരിക്ക ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി കമലാ ഹാരിസിന്റെ തെരഞ്ഞെടുപ്പ് വിജയം ഒരു വലിയ അമേരിക്കൻ സ്വപ്നത്തിലേക്ക് മടങ്ങാനുള്ള ചിന്തകൾക്ക് പുതിയ അടിസ്ഥാനവിഷയം സൃഷ്ടിച്ചിരിക്കുന്നു എന്നാണ് തോന്നുന്നത്..  

യു. എസ്. വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസ്

അമേരിക്കൻ വൈസ്പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ് എന്ന പേരുള്ള ഈ മഹത് വനിതയാരാണ് ? ജമൈക്കൻ വംശജനും സാമൂഹ്യ-സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധനുമായിരുന്ന പ്രൊഫസർ ഡൊണാൾഡ്. ജെ. ഹാരിസിന്റെയും (ജനനം 1938) ഇന്ത്യയിലെ തമിഴ്‌നാട് സ്വദേശിയായിരുന്ന കാൻസർ ഗവേഷക ശ്യാമള ഗോപാലന്റെയും (1938- 2009) മകളായി 1964, oktobar 20- ന് അമേരിക്കയിൽ കാലിഫോർണിയയിലെ ഓക്‌ലാൻഡിൽ ആണ് കമല ഹാരിസ് ജനിച്ചത്. കമലയുടെ തമിഴ്‌നാട്ടുകാരനായ മാതൃ പിതാവ് ശ്രീ. പി. വി. ഗോപാലൻ (1911-1998)  ഇന്ത്യയിൽ ഒരുന്നത സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. കമലയും സഹോദരി മായയും സാൻഫ്രാൻസിസ്കോയിലെ ബേ ഏരിയയിലെ ബർക്കലിയിലാണ് വളർന്നത്. അന്ന് കുടുംബം വിശ്വാസപരമായിട്ട്- ഹിന്ദു-  ബാപ്റ്റിസ്റ്റ് വിശ്വാസങ്ങൾ അഭ്യസിച്ചതാണ്. കമല സ്വയം ഇന്ന് ഒരു ബാപ്റ്റിസ്റ്റ് വിശ്വാസിയാണെന്നാണ് അവകാശപ്പെടുന്നതും. സാൻ ഫ്രാൻസിസ്കോയിലെ തേർഡ് ബാപ്റ്റിസ്റ് ചർച്ചിലെ ഒരംഗവുമാണ്.

 ശ്യാമള ഗോപാലന്റെ മാതാപിതാക്കൾ

കമല ദേവിയ്ക്ക് ഏഴു വയസ്സുള്ളപ്പോൾ കമലദേവി യുടെ മാതാപിതാക്കൾ വിവാഹ മോചിതരായി. ഭർത്താവുമായി പിരിഞ്ഞ ശ്യാമള ഗോപാലൻ പിന്നീട് താമസം കാനഡയിലെ മൊൺട്രിയാലിലേക്ക് താൽ ക്കാലികമായി തുടങ്ങി. അമ്മ യുടെ ജോലിസ്ഥലം കാരണം കമല സ്‌കൂൾ പഠനം അവിടെ തുടങ്ങി. അവിടെ കമലയുടെ ഹൈസ്‌കൂൾ പഠനം കഴിഞ്ഞു വാഷിംഗ്‌ടൺ ഡി.സി.യിലെ ഹോവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസ് ആൻഡ് ഇക്കണോമിക്സ് പഠിച്ചു. 1986-ൽ ബിരുദം നേടിയശേഷം കമല ഹാരിസ് കാലിഫോർണിയായി ലേയ്ക്ക് മടങ്ങി. തുടർന്ന് കാലിഫോർണിയയിലെ യൂണിവേഴ്സിറ്റിയുടെ ഹേസ്റ്റി ങ്സ് കോളജ് ഓഫ് ദി ലോയിൽ നിന്ന് നിയമ ബിരുദവും നേടി. അതിനുശേഷം പിന്നാലെ, 1989-ൽ ഒരു ജൂറിസ് ഡോക്ടർ ബിരുദവും നേടി. 1990- ലാണ് കമല ആദ്യമായി അഡ്വക്കേറ്റ്സ് ബാർ അംഗമായത്. അക്കാലം മുതൽ 1998 വരെ അലമ്ഡ കൗണ്ടി പ്രോസിക്യൂട്ടറുടെ അസിസ്റ്റൻറ് ജോലി ചെയ്തു. ഹാരിസ് അതിനുശേഷം സാൻ ഫ്രാൻസിസ്‌ക്കോയിലെ ഡിസ്‌ട്രിക്‌ട് അറ്റോർണിയുടെ ഓഫീസിൽ രണ്ടു വർഷത്തോളം സേവനം ചെയ്തു. 2000- ൽ അവർ സാൻ ഫ്രാൻ സിസ്‌കോ പ്രോസിക്യൂട്ടർ ഓഫീസ് സിറ്റിയിലേക്ക് താമസം മാറ്റി. 

രാഷ്ട്രീയ പ്രവേശനം

ഇതിനിടയിൽ കമല ഹാരിസ് അമേരിക്കൻ രാഷ്ട്രീയത്തിൽ സജ്ജീവമായി പ്രവർത്തിക്കുവാൻ തുടങ്ങിയിരുന്നു. കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടി അംഗമായി നിന്ന് മത്സരിച്ചു 2003- ൽ സാൻ ഫ്രാൻസിസ്‌കോയിൽ ഡിസ്ട്രിക്ട് അറ്റോർണിയായി തെരഞ്ഞെടുക്കപ്പെട്ടു. 2007-ൽ കമല ഏകകണ്ഠമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നും റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്നും മറ്റൊരു സ്ഥാനാർത്ഥിയുടെയും ഒരു മത്സരവും ഉണ്ടായില്ല. കമലാ ഹാരിസിന്റെ പ്രത്യേക ശേഷിയിലെന്നു പറയാം, കുറ്റവാളികൾക്ക് എതിരെ ഒരു പ്രതിരോധപദ്ധതി വികസിപ്പിച്ചെടുക്കുന്നതിൽ വലിയ പ്രധാന പങ്ക് വഹിച്ചു. ഈ പദ്ധതിക്ക് സംസ്ഥാനതലത്തിൽ അംഗീകാരം ലഭിക്കുകയും ചെയ്തു. അതിനാൽ അന്നത്തെ സംസ്ഥാന മന്ത്രിസഭ അന്നത്തെ ഗവർണറായി ചുമതലയുള്ള അർണോൾഡ് ഷ്വാർസ്നെഗ്ഗർ ഒപ്പിട്ട ഒരു നിയമം പാസ്സാക്കി.

കമല ഹാരിസ് ഒരു അമേരിക്കൻ അഭിഭാഷകയും രാഷ്ട്രീയക്കാരിയുമാണ്. അമേരിക്കൻ ഐക്യനാടുകളുടെ തെരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡണ്ട് പദത്തിലേയ്ക് തെരഞ്ഞെടുക്കപ്പെട്ട അവർ അമേരിക്കൻ ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി പ്രവർത്തിക്കും. ഡെമോക്രാറ്റിക്ക് പാർട്ടി അംഗമായ അവർ 2017 മുതൽ അമേരിക്കൻ സെനറ്റിൽ കാലിഫോർണിയ സംസ്ഥാനത്തെ പ്രതിനിധീകരിച്ചുകൊണ്ടിരുന്നു. 2011 മുതൽ 2017 വരെ അവർ കാലിഫോർണിയ അറ്റോർണി ജനറലായിരുന്നു.

  കാലിഫോർണിയ അറ്റോർണി ജനറൽ  

മറ്റു പല ഉന്നത പദവികളിലേയ്ക്കും കമല ഹാരിസിന് അവസരം വന്നിരുന്നു. 2010 -ൽ അറ്റോർണി ജനറലായി തെരഞ്ഞെടുക്കപ്പെട്ട അവർ ഗവർണ്ണർ പദവി ലഭിക്കുവാൻ പാർട്ടിയുടെ നിർദ്ദേശപ്രകാരം പ്രൈമറി തെരഞ്ഞെടുപ്പിൽ ആറ് എതിരാളികളെ തോൽപ്പിച്ചുവെങ്കിലും ഗവർണ്ണർ ജെറി ബ്രൗണിന്റെ ഒപ്പം എത്താനായില്ല. 2011 ജനുവരി 3- ന് അറ്റോർണി ജനറലായി പുതിയ പദവി ഏറ്റെടുത്തു. അക്കാലത്തു സർക്കാരിന്റെ നിയമോപദേശക സമിതിയിൽ അംഗമായ അവർ സംസ്ഥാന സർക്കാരിനെയും നിയമോപദേശങ്ങൾ നൽകി സേവനം നൽകി. ഈ സമിതിയിൽ ഹാരിസ് ഓഫീസിലെ ആദ്യവനിതയും ആഫ്രിക്കൻ- അമേരിക്കൻ- ഇന്ത്യൻ പശ്ചാത്തലവുമുള്ള ആദ്യവ്യക്തിയും ആയിരുന്നു.മന്ത്രിസഭയിലെ നിയമവകുപ്പിന്റെ ചില ചുമതലയും ഏറ്റെടുത്തു ചെയ്തു. അറ്റോർണി ജനറലെന്ന നിലയിൽ അന്ന് ഗവർണ്ണർ ബ്രൗണിനെ പ്പോലെ കൂടുതൽ തോക്ക് നിയന്ത്രണവും, സ്വവർഗ്ഗ വിവാഹ സമത്വവും വാദിച്ചു. വധശിക്ഷയ്‌ക്കെതിരെയുംപോലും വാദിച്ചു. ഇക്കാരണത്താൽ കമല ഹാരിസ് ഒരു ലിബറൽ ആയി അമേരിക്കക്കാർ കാണുന്നു. 2014 നവംബറിൽ നടന്ന മത്സരത്തിൽ റിപ്പബ്ലിക്കൻ പാർട്ടി എതിരാളിയെ തോൽപ്പിച്ച കമല ഹാരിസ് വീണ്ടും രണ്ടാം തവണ നാലുവർഷത്തെ കാലാവധിക്ക് അറ്റോണി ജനറലായി 2015 ജനുവരി 5- നു സ്ഥാനമേറ്റു. കമല ഹാരിസിന്റെ മുന്നേറ്റങ്ങൾ തുടർന്നു കൊണ്ട് ചരിത്ര വിജയങ്ങൾ ആവർത്തിച്ചു. 2014- ൽ അമേരിക്കൻ അറ്റോർണി ജനറൽ ഏറിക് ഹോൾഡർ രാജിവച്ചപ്പോൾ ഹാരിസ് ഒരു സാദ്ധ്യതയുള്ള ഒരു പിൻഗാമി ആയിട്ട് അന്ന് മാദ്ധ്യമങ്ങൾ ഉറപ്പിച്ചു. മുൻ അമേരിക്കൻ പ്രസിഡന്റ് ബാരക് ഒബാമ കമലയുടെ കഴിവുകൾ നേരിട്ടറിഞ്ഞു. അങ്ങനെ അമേരിക്കൻ സെനറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെ 2017 ജനുവരി 3- ന് ഹാരിസ് കാലിഫോർണിയ അറ്റോർണി ജനറൽ സ്ഥാനം രാജിവച്ചു.

 2016 നവംബറിൽ നടക്കാനിരിക്കുന്ന യൂ. എസ് സെനറ്റിലേക്കുള്ള അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും സെനറ്റംഗമാകാൻ ആഗ്രഹിക്കുന്നില്ലെന്നറിയിച്ച മുൻ സെനറ്റ് അംഗമായിരുന്ന ബാർബറ ബോക്സറുടെ പിൻഗാമിയാകാൻവേണ്ടി  ആഗ്രഹിക്കുന്ന കാര്യം 2013 ജനുവരി 13-ന് കമല ഹാരിസ് പ്രഖ്യാപിച്ചു. ഉന്നത രാഷ്ട്രീയ പദവിക്കുള്ള ഹാരിസിന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചു, യു. എസ് . മാദ്ധ്യമങ്ങളിൽ ഏതാനും മാസങ്ങളായി കൂടുതൽ ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. സെനറ്റംഗം എന്നനിലയിൽ മാത്രമല്ല, ഒരു ഗവർണ്ണർ സ്ഥാനത്തി നുള്ള മത്സരത്തിനും ഹാരിസിന്റെ സ്ഥാനാർത്ഥിത്വം പ്രതീക്ഷിക്കപ്പെട്ടു. കമല ഹാരിസ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ദിവസം ലഫ്റ്റനന്റ് ഗവർണർ മി. ഗാവിൻ ന്യൂസോം ഹാരിസിന് പിന്തുണയും പ്രഖ്യാപിച്ചു.   സെനറ്റിൽ ഒരു സാധ്യതയായ ഒരു എതിരാളിയായി ന്യൂസോമിനെ പരിഗണിക്കപ്പെടുകയും ചെയ്തു. 2015 ഫെബ്രുവരിയിൽ, കമലാഹാരിസ് അംഗീകരിച്ച 2018 ലെ തെര ഞ്ഞെടുപ്പിൽ ഗവർണർ സ്ഥാനത്തിന് വേണ്ടി മത്സരിക്കാമെന്നു ന്യൂസോം പ്രഖാപിച്ചു. അതുപോലെ തന്നെ അക്കാലത്തെ പ്രമുഖ സെനറ്റർ ആയിരുന്ന ശ്രീമതി എലിസബത്ത് വാറൻ കമലാഹാരിസിന്റെ സെനറ്റർ സ്ഥാനത്തിനു വേണ്ടിയുള്ള മത്സരത്തിൽ ഹാരിസിനെ സഹായിക്കുമെന്നും തെരഞ്ഞെടുപ്പ് ഫണ്ട് ശേഖരിക്കുന്നതിൽ സഹകരിക്കുമെന്നും പ്രഖ്യാപിച്ചു. അതിലേറെ പ്രസക്തമായതു നോക്കുക, 2016 മെയ് മാസത്തിൽ ഗവർണർ ബ്രൗൺ തന്റെ മുഴുവൻ പിന്തുണ (എൻഡോഴ്സ്മെന്റ്)യുടെ ഔദ്യോഗിക അംഗീകാരവും ലഭിക്കുകയുണ്ടായി.കമല ഹാരിസ് കാലിഫോർണിയയിൽ വളരെ ജനപ്രിയ സ്ഥാനാർത്ഥിയായി കാണപ്പെട്ടു. പിന്നീട്, അമേരിക്കൻ പ്രസിഡന്റ് ബാറക്ക് ഒബാമ, വൈസ് പ്രസിഡന്റ് ജോ ബൈഡൻ എന്നിവർ അവരെ പിന്തുണച്ചു.  

കമലാ ഹാരിസിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ശക്തമായ മുന്നേറ്റത്തെ സമാനതയില്ലാത്ത മാതൃകായാണെന്ന് തോന്നും. 2016 ജൂൺ 7- ലെ പ്രൈമറി തെരഞ്ഞെടുപ്പിൽ 40 %ത്തിലധികം വോട്ടോടെ ഹാരിസ് വിജയിച്ചു. 2012 മുതൽ കാലിഫോർണിയ പ്രസിഡണ്ട് ഒഴികെയുള്ള തിരഞ്ഞെടുപ്പുകൾക്ക് എല്ലാ ഇലക്ടറൽ ഓഫീസുകൾക്കും വേണ്ടി പാർട്ടികൾ വ്യത്യസ്തമായിട്ട് പ്രൈമറി തെരഞ്ഞെടുപ്പുകൾ പ്രയോഗിച്ചില്ല. അകെ ഒരു തെരഞ്ഞെടുപ്പ്‌കൊണ്ടു എല്ലാ സ്ഥാനാർത്ഥികളെയും നിശ്ചയിക്കുന്നു.  

എല്ലാ സ്ഥാനാർത്ഥികളും അവരവരുടെ പാർട്ടിഅംഗത്വ അഫിലിയേഷൻ പരിഗണിക്കാതെ തന്നെ ഒരു പ്രൈമറിയിൽ  ചെയ്യുന്നു.ഇതിനെ പക്ഷപാത രഹിത ബ്ലാങ്കറ്റ് പ്രൈമറിയെന്ന് വിളിക്കപ്പെടുന്നു. യഥാർത്ഥ തെരഞ്ഞെടുപ്പി ൽ, പ്രൈമറി തെരഞ്ഞെടുപ്പിൽ ഏറ്റവും മുന്തിയ വിജയം നേടിയ രണ്ടു സ്ഥാനാർത്ഥികൾ പരസ്പരം മത്സരിക്കും. ബാക്കിയുള്ള മറ്റു സ്ഥാനാർത്ഥികൾ പുറത്താകും.ഡെമോക്രാറ്റിക് കോൺഗ്രസ് അംഗമായ ലൊറേറ്റ സാഞ്ചസ് പ്രൈമറിയിൽ 16 % നേടി രണ്ടാം സ്ഥാനത്തെത്തി, എല്ലാ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥികളെയും പിന്നിലാക്കി. രണ്ടു ഡമോക്രാറ്റുകൾ- സാഞ്ചസ്, ഹാരിസ്, 2016 നവംബറിലെ സെനറ്റ് തെരഞ്ഞെടുപ്പിൽ ആദ്യമായി ഒരുമിച്ച് കണ്ടുമുട്ടി. നവംബർ എട്ടിന് നടന്ന തെരഞ്ഞെടുപ്പിൽ കമല ഹാരിസിന്റെ എതിരാളിയെ 62. 6 % വോട്ടുകൾ നേടി പരാജയപ്പെടുത്തി. ഹാരിസ് നടത്തിയ പ്രചാരണത്തിലുടനീളം ഹാരിസിന് വ്യക്തമായ ലീഡ് നൽകിയതായിട്ടുള്ള അഭിപ്രായ സർവ്വേ തെളിയിച്ചു.

2017 ജനുവരി 3- ന്  പുതിയ കോൺഗ്രസിന്റെ ഉത്‌ഘാടനച്ചടങ്ങിൽ ഹാരിസ് പുതിയ സെനറ്ററായി സത്യപ്രതിജ്ഞ ചെയ്തു. അന്ന്, യു. എസ് സെനറ്റിൽ ഒരു ഇന്ത്യൻ വേരുകളുള്ള രണ്ടാമത്തെ ആഫ്രിക്കൻ- അമേരിക്കൻ വനിതയുടെ, ആദ്യ സാന്നിദ്ധ്യമായിരുന്നു. മാത്രമല്ല, മൂന്ന് ആഫ്രിക്കൻ -അമേരിക്കക്കാരിൽ ഒരാളായിരുന്നു. അവരിൽ ഒരാൾ ന്യൂജഴ്സിയിൽ നിന്നുള്ള Cory Booker, മറ്റെയാൾ റിപ്പബ്ലിക്കൻ പാർട്ടിയിൽപ്പെട്ട സൗത്ത് കരോളിനയിൽനിന്നുള്ള ഒരു Tim Scott- ആയിരുന്നു. സെനറ്റിൽ ഹാരിസ് ഹൌസ് ബജറ്റ്, പരിസ്ഥിതി, പൊതുമരാമത്ത് ഹോംലാൻഡ് സെക്യൂരിറ്റി, ഇന്റലിജൻസ് കമ്മിറ്റികളിൽ അംഗമായിരുന്നു. 

കമല ഹാരിസിന്റെ നിലപാടുകൾ 

സെനറ്റിൽ തെരഞ്ഞെടുക്കപ്പെട്ട ഉടനെ തന്നെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റനയങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിത്തുടങ്ങി. 2017- ൽ ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച കുടിയേറ്റ നിയന്ത്രണ ബിൽ പ്രകാരം നിശ്ചിത മുസ്‌ലിം രാജ്യങ്ങളിൽനിന്നുള്ളവർക്ക് അനുവാദം നിഷേധിച്ചതിനെ ഹാരിസ് ശക്തമായി പ്രതിഷേധിച്ചു. എക്സിക്യൂട്ടീവ് ഓർഡർ 13769 അമേരിക്കൻ മൂല്യങ്ങൾക്ക് അനുസൃതമല്ലെന്നു അവർ നിശിതമായി വിമർശിച്ചിരുന്നു. 2017- ൽ വാഷിംങ്ടണിൽ നടന്ന വനിതാ മാർച്ചിൽ അന്ന് പ്രസംഗിക്കുന്നവരിൽ ഒരാളായിരുന്നു, കമലാ ഹാരിസ്. 2017- ൽ ജൂണിൽ ഒരു സെനറ്റ് ഹീയറിംഗിനിടെ ഡൊണാൾഡ് ട്രംപ് അന്നു എഫ് ബി ഐ ഡയറക്ടർ ജെയിംസ് കോമിയെ ജോലിയിൽനിന്നു പിരിച്ചുവിട്ട ആ നടപടിയെപ്പറ്റി ജസ്റ്റിസ് മിനിസ്റ്ററുടെ പകരക്കാരൻ Rod Rossenstein- നുമായി വിശദീകരണം ആവശ്യപ്പെട്ടു. ചൂടേറിയ വാഗ്വാദങ്ങൾക്കിടയിൽ റിപ്പബ്ലിക്കൻ പാർട്ടിയിലെ സെനറ്റർമാരായ റിച്ചാർഡ് ബർ, ജോണ് മക്കെയിൻ എന്നിവർ ഹാരിസിനെ തടഞ്ഞുനിറുത്തി, കൂടുതൽ വിനയത്തോടെ ചോദ്യങ്ങൾ ചോദിക്കുവാൻ ആവശ്യപ്പെട്ടു. അതിന്റെ ഫലമായി, ഡെമോക്രാറ്റിക് പാർട്ടിയുടെ സെനറ്റ് സഹപ്രവർത്തകർ, സമാന നിലവാരമുള്ള സ്വന്തം പ്രശ്ങ്ങളിൽ തങ്ങൾക്ക് തടസ്സമില്ലെന്നറിയിച്ചു. അന്നത്തെ അറ്റോർണി ജനറൽ ജെഫ് സെഷൻസിനെ ചോദ്യം ചെയ്യുന്നതിനിടയിൽ ഹാരിസിനെ തടഞ്ഞതിനെത്തുടർന്ന് ചില ഡമോക്രാറ്റുകൾ കമ്മിറ്റി ചെയർമാൻ റിച്ചാർഡ് ബർ ക്കെതിരെ സെക്സിസം ആരോപിച്ചു. 2019 മെയ് 1- ന് അറ്റോർണി ജനറലും ട്രംപ് വിശ്വസ്‌തനതുമായ വില്യം ബർ,പ്രത്യേക അഭിഭാഷകൻ റോബർട്ട് മുള്ളർ തുടങ്ങിയവരുടെ ചില റിപ്പോർട്ടുകൾ സംബന്ധിച്ച ചർച്ചകൾക്ക് ശേഷം ഹാരിസ് വില്യം ബാറിനെ രാജിവയ്‌പ്പിക്കണമെന്നും ആവശ്യപ്പെട്ടു. 2017- ൽ ഓഗസ്റ്റിൽ തന്റെ സഹ പ്രവർത്തകനായ ബെർണി സാന്ഡേഴ്സ് അവതരിപ്പിച്ച ഒരു ബില്ലിനെ പൂർണ്ണ പിന്തുണ നൽകുമെന്ന് അറിയിച്ചു. റിപ്പബ്ലിക്കൻ ഭൂരിപക്ഷം കണക്കിലെടുത്ത് നോക്കിയാൽ ഇത് കൂടുതൽ പ്രതീകാത്മകമായ ഒരു നടപടിയായിരുന്നു. ഹാരിസ് എല്ലാ ഡെമോക്രാറ്റിക് സഹപ്രവർത്തകരെയും പോലെ ഒടുവിൽ സെനറ്റിൽ റിപ്പബ്ലിക്കൻ വിയോജിക്കുന്ന ഒരുകൂട്ടം, പരാജയപ്പെട്ട " ഒബാമ കെയർ" പിൻവലിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ തള്ളലിനെ ശക്തമായി എതിർത്തു വോട്ടു ചെയ്തു. 

2020- പ്രസിഡന്റ് സ്ഥാനാർത്ഥിത്വം.

സെനറ്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടശേഷം, കമലാ ഹാരിസിന്റെ പ്രശസ്തി വർദ്ധിച്ചു വന്നു. അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തിന് ഏറെ അർഹിക്കുന്ന  സാദ്ധ്യതയുള്ള ഒരു ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ആകാൻ യോഗ്യതയുള്ളയാൾ എന്ന് അമേരിക്കൻ മാദ്ധ്യമങ്ങൾ പരക്കെയും പ്രചാരണം നടത്തിയിരുന്നു. ഇതിനു മറുപടിയായി, 2018 ജൂണിൽ നടന്ന ഒരു അഭിമുഖത്തിൽ വിശദീകരണം നൽകി. പറഞ്ഞത്: " താൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചില്ല. എന്നിരുന്നാലും കൃത്യമായ പദ്ധതികൾ തയ്യാറാക്കാൻ ഇനിയും വൈകിയിട്ടില്ല", ഇങ്ങനെയാണ്. 2018- ൽ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടി ആയിട്ട് ഹാരിസ് അമേരിക്കയുടെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾക്കായി പ്രചാരണ പരിപാടികൾ നടത്തി. കാലിഫോർണിയയിൽ ഗവർണർ എന്നുള്ള നിലയിൽ മി. ഗാവിൻ ന്യൂസോമിന്റെയും, ലഫ്റ്റനൻറ് ഗവർണറായി എലെനി കുനാലെക്സിന്റെയും വിജയകരമായ സ്ഥാനാർത്ഥിത്വത്തെ കമല ഹാരിസ് പിന്തുണച്ചു. 

മിതവാദിത്വം.

രാഷ്ട്രീയത്തിലും, സാമൂഹികജീവിത കാഴ്ചപ്പാടിലും, ശാസ്ത്രവീക്ഷണത്തിൽ ഉണ്ടായിരിക്കുന്ന വീക്ഷണങ്ങളും, പ്രകൃതിയും മനുഷ്യരും എന്ന വിവിധതര വിഷയങ്ങളിൽ അതീവ ശ്രദ്ധ ചെലുത്തുവാൻ കമലാ ഹാരിസ് ശ്രദ്ധിച്ചിരുന്നു. കാലാവസ്ഥാ പ്രതിസന്ധികൾ മറികടക്കാനുള്ള 'ഗ്രീൻ ന്യൂ ഡീൽ " പ്രധാന ഒരു ഘടകമായി ഹാരിസ് വാദിച്ചു. അലക്‌സാൻഡ്രിയ ഒകാസിയോ-കോർട്ടസും ആയി അത് അവതരിപ്പിച്ചു. "പടിഞ്ഞാറ് മുതൽ കിഴക്ക് കൊടുങ്കാറ്റുകൾ വരെ ഉണ്ടായാൽ, ഞങ്ങൾ നുണയായി വിഴുങ്ങുകയില്ല." ശാസ്ത്രവസ്തുക്കളെയെല്ലാം അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുക, അതൊരു സയൻസ് ഫിക്ഷനുമല്ല. കാലിഫോർണിയയിൽ ആയിരുന്നപ്പോൾ കമലാ ഹാരിസ് കാലാവസ്ഥാ നീതി ,കാലാവസ്ഥാനിരീക്ഷണം എന്നീ കാര്യങ്ങൾക്ക് മുൻ‌തൂക്കം നൽകി വാദിച്ചു. എന്തായാലും മൊത്തത്തിൽ കാലാവസ്ഥാ പ്രശ്നങ്ങളിലെന്നപോലെ ഓരോരോ പ്രശ്നങ്ങളിലും അവരുടെ സ്ഥാനം "മിതവാദി" എന്നു കണക്കാക്കപ്പെടുന്നു.ഒരു  കാലാവസ്ഥയുടെ കാര്യത്തിൽ കമലാ ഹാരിസ് ഒരു മോഡറേറ്റർ നാമമാണ് വഹിക്കുന്നത്.

 വഴിത്തിരിവ് 

  പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട മി. ജോ ബൈഡൻ

2019 ജനുവരി 2- ന്  എ. ബി. സി. ന്യൂസിന് നൽകിയ അഭിമുഖത്തിനിടെ2020-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള ഡെമോക്രാറ്റിക് നോമിനേഷൻ തൻറെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. ഒട്ടും വൈകിയില്ല, പ്രഖ്യാപനം ചെയ്ത് കഴിഞ്ഞു ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ അമേരിക്കൻ ജനതയുടെ പ്രതികരണം തീർത്തും അപ്രതീക്ഷിതമായിരുന്നില്ല. അവരുടെ പ്രചാരണത്തിൽ സ്വകാര്യ വ്യക്തികളിൽനിന്നും 1, 5 ദശലക്ഷം ഡോളർ തുക കമല ഹാരിസിന് ലഭിച്ചു. 2016-ലെ സ്ഥാനാർത്ഥിത്വവേളയിൽ മി. ബെർണി സാൻഡേഴ്സ് മാത്രമാണ് ആ റിക്കാര്ഡിലെത്തിയത്.രാഷ്ട്രീയ ആക്ഷൻ കൗൺസിൽ (പി എ സി.) എന്ന പേരിൽ അറിയപ്പെട്ട അഡ്വക്കസി ഗ്രൂപ്പുകളിൽനിന്നും ഹാരിസിനുള്ള ഏത് പ്രചാരണ സംഭാവനകളും ഒഴിവാക്കിയിരുന്നു. തെരഞ്ഞെടുപ്പ് റേറ്റിoങ് ഏറെ കുറഞ്ഞതിനെ തുടർന്ന് ഹാരിസ് തന്റെ പ്രസിഡന്റ് സ്ഥാനാർത്തിത്വത്തിൽ നിന്ന് പിന്മാറി നിൽക്കുന്നതായി 2019 ഡിസംബർ 3- ന് ഹാരിസ്  പ്രഖ്യാപിച്ചു. അതിനുപിന്നാലെ 2020- മാർച്ച്- 8- ന് അമേരിക്കൻ മുൻ വൈസ്പ്രസിഡന്റും പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ജോ ബൈഡനെ പരസ്യമായി പിന്തുണയും പ്രഖ്യാപിച്ചു പ്രവർത്തനം തുടങ്ങി. പിന്നീട് ജോ ബൈഡന്റെ കീഴിൽ ഏറെ സാധ്യതയുള്ള വൈസ്പ്രസിഡന്റ് എന്ന നിലയിൽ മത്സരിക്കാൻ തയ്യാറായി. 2020 ഓഗസ്റ്റ് 11 ന് ജോ ബൈഡൻ ഔദ്യോഗികമായി തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി കമല ഹാരിസിനെ പ്രഖ്യാപിച്ചു.

കമലാ ഹാരിസും സ്വകാര്യ ജീവിതവും.

 കമല ഹാരിസ്, ഭർത്താവ് എംഹോഫ്-
  

കമലാ ഹാരിസ് 2014 മുതൽ അഭിഭാഷ കനായ ഡഗ്ലസ് എം ഹോഫിനെ രണ്ടാം വിവാഹം ചെയ്തു ജീവിക്കുന്നു. കമലയു ടെ ഭർത്താവിന് രണ്ടു മക്കൾ മുൻ വിവാഹത്തിൽ നിന്ന് ഉണ്ട്.1990 കളിൽ കമലാദേവി ഹാരിസ് രാഷ്ട്രീയക്കാരനായ വില്ലി ബ്രൗൺ എന്നയാളുമാ യിട്ട് ബന്ധത്തിലായിരുന്നു. കമലയുടെ സഹോദരി മായാ ഹാരിസ് സജ്ജീവമായി കമല ഹാരിസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ  നേതൃത്വവും ഏറ്റെടുത്ത് നടത്തിയിരുന്നു. 

അമേരിക്കയുടെ വംശീയത 

അമേരിക്കയിൽ ഒരു സംസാരവിഷയമായിരുന്നു, കമലഹാരിസ് ഒരുകറുത്ത വർഗ്ഗക്കാരിയാണോ, അഥവാ അങ്ങനെ വിളിക്കാമോയെന്ന കാര്യം. കാരണം, അവരുടെ മാതാപിതാക്കൾ -'അമ്മ ഇന്ത്യാക്കാരി, അപ്പൻ ജമൈക്കൻ പൗരൻ, അങ്ങനെ ഒരു പ്രത്യേക തരത്തിലുള്ള ഒരു ആഫ്രോ-അമേരിക്കൻ മുൻബന്ധം നൽകുന്നത് അനുകൂലിക്കാത്തവർ എങ്ങനെ കറുത്തവംശജയെന്ന വിളിപ്പേര് നൽകുമെന്ന ആശയക്കുഴപ്പം സ്ഥാനാർത്ഥിത്വവിഷയത്തിൽ ഉണ്ടായിരുന്നു. വാഷിംഗ്‌ടൺ പോസ്റ്റ് ഈയൊരു ചർച്ചാവിഷയത്തെ "വിചിത്രം " എന്ന് തന്നെ വിശേഷിപ്പിച്ചു. മാത്രവുമല്ല, ഒബാമയുടെ ജന്മസ്ഥലവുമായി ബന്ധപ്പെടുത്തി വംശീയതയും ചർച്ചയിലെത്തിയിരുന്നു.

 വൈസ്പ്രസിഡന്റാകുന്ന ആദ്യ വനിത.

ജീവിതത്തിലെ സുവർണ്ണാവസരം തന്നെയെന്ന് വിളിക്കാം അമേരിക്കയുടെ വൈസ്പ്രസിഡന്റ് പദവിയിലേക്ക് വന്നെത്തുക. ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം! ഡൊണാൾഡ് ട്രംപ് ഹാരിസിനെ വിളിച്ചത് "ദുഷ്ട സ്ത്രീ" എന്നാണ്. ഭാവി പ്രസിഡന്റ് ബൈഡൻ " കാരുണ്യവതി " എന്നും വിശേഷിപ്പിച്ചു. കമല ഹാരിസും ജോ ബൈഡനും അമേരിക്കയുടെ ചരിത്രത്തിൽ വംശതീയതയുടെ വേരറക്കും. അമേരിക്കൻ ചരിത്രം സത്യത്തിന്റെ ചരിത്രമാകും. നുണയുടെ രാഷ്ട്രീയവും, ഏകാധിപത്യമനോഭാവവും അഴിഞ്ഞാടിയ ഡൊണാൾഡ് ട്രംപിന് നരകയാതനയുടെ ചൂട് ചൂണ്ടിക്കാണിച്ച അമേരിക്കൻ തെരഞ്ഞെടുപ്പ് നേരിട്ടനുഭവിച്ചു. ജനാധിപത്യത്തിന്റെ വിജയം. സത്യത്തിന്റെ വിജയം.!

 കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നു.

ഒരു ടെലിഫോൺ വിളി...കമലാ ഹാരിസിന്റെ ജീവിതനക്ഷത്രത്തിന്റെയോ  സ്ഥാനം മാറ്റി. ആഗസ്റ്റ് മാസം. വേനൽക്കാല അമേരിക്കയുടെ നല്ല ചൂട് കാലം. വാഷിംഗ്‌ടനിലെ അപ്പാർട്ട്മെന്റിൽ ഒരു ലാപ്‌ടോപ്പിന് മുമ്പിൽ കമല ഹാരിസ് എന്ന കാലിഫോർണിയയിൽനിന്നുള്ള സെനറ്റർ ഇരിക്കുന്നു. ചുരുങ്ങിയ ചില വാക്കുകളിൽ ജോ ബൈഡൻ വ്യക്തമായി പറഞ്ഞു: "അമേരിക്കയുടെ തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി കമലയെ തെരഞ്ഞെടുത്തു". നിങ്ങൾ ആ ജോലിയിലേക്ക് പോകുവാൻ തയ്യാറായോ? അദ്ധ്യധിക സന്തോഷത്തോടെ ഉടൻ " എന്റെ ദൈവമേ, സമ്മതിച്ചിരിക്കുന്നു, ഞാൻ ആ ജോലിയിലേക്കുടൻ പോകുവാൻ തയ്യാറാണ് " . കമലയുടെ മറുപടി. നോക്കുക: അവർ രണ്ടു പേരും യഥാർത്ഥത്തിൽ വിജയിച്ചു. അവരുടെ മനസ്സിനെ കീറിമുറിച്ചു വേദനിപ്പിച്ച തെരഞ്ഞെടുപ്പ്, ഒരിക്കലും തീർക്കാൻ ഇഷ്ടമില്ലാത്ത ട്രംപിന്റെ വോട്ടെണ്ണൽ നാടകം അരങ്ങേറുന്നെങ്കിലും അതിനൊരു കൃത്യമായ അവസാനമുണ്ടായി അവരിരുവരും അമേരിക്കയുടെ അധികാരത്തിലേക്ക് കടന്നു വരുന്നുണ്ട്‌. ഹാരിസിന്റെ ചരിത്രപരമായ അതിശയിപ്പിക്കത്തക്ക വിജയരഹസ്യം, മുൻ കാല രാഷ്ട്രീയ പ്രവർത്തങ്ങളുടെ സുവർണ്ണഫലങ്ങളാണ്. അമേരിക്കയുടെ ഇരുനൂറ്റി അമ്പതു വർഷത്തെ നീണ്ട ചരിത്രത്തിൽ ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ വനിതയും തന്നെക്കാൾ ഇരുപത്തിരണ്ടു വയസ് കൂടുതലുമുള്ള പ്രസിഡന്റ് ജോ ബൈഡനുമായി ഒരുമിച്ചു ഭരിക്കുവാൻ ലഭിച്ച ഭാഗ്യവും നല്ലതാണെന്ന് കമല സന്തോഷത്തോടെ പറയുന്നു. ശരിയാണ്; അമേരിക്ക കണ്ട ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റ്; ഒരു സമാനതയില്ലാത്ത സ്ത്രീ പുരുഷ സമത്വതത്വശാസ്ത്റത്തിന്റെ മാതൃകാപരമായ മഹത്തായ വിജയം, വംശീയതയുടെയും വർഗീയതയുടെയും ഭരണാധികാരി ചിന്തിക്കുന്ന തനി ഏകാധിപത്യ ശൈലിയുടടെയും അവസാനത്തിന്റെ തുടക്കമാകട്ടെ ഈ തെരഞ്ഞെടുപ്പ് വിജയം എന്ന്  ആശംസിക്കാം. ജനാധിപത്യം വിജയിച്ചു.//- 

-----------------------------------------------------------------***-------------------------------------------------------

ധൃവദീപ്തി  ഓണ്‍ലൈൻ

 https://dhruwadeepti.blogspot.com 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

Mittwoch, 4. November 2020

ധ്രുവദീപ്തി // society // ഇന്ത്യയുടെ മാരകമായ വംശീയത- // - ജോർജ് കുറ്റിക്കാട്ട് - =

  

 ഇന്ത്യയുടെ 

മാരകമായ വംശീയത- //  

ജോർജ് കുറ്റിക്കാട്ട് =

 ഒരു പ്രശ്നവിഷയം എല്ലാത്തിനുമുപരി ഒരു ആഭ്യന്തര ഇന്ത്യൻ പ്രശ്നമാണ്. എന്നാൽ അത് ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്നുണ്ട്. ആധുനിക ജനാധിപത്യ വ്യവസ്ഥിതിയിൽ ഇന്ന് പിന്തുടരുന്ന ഇന്ത്യൻ ജനതയെ മുഴുവൻ അവരുടെ വിശാല സാമൂഹിക ഭാവി ജീവിതത്തെയാണ് വംശീയതയുടെയും അഗ്നിക്കിരയാക്കുന്നത്. വിവേചനങ്ങൾ, അതിന്റെ ഒന്നിലധികം അതിരു കടന്ന, സാംസ്കാരികവും, വംശീയവുമായ വൈവിധ്യത്തിൻറെ കാര്യത്തിൽ അസന്തുലിതമായ ഈ രാജ്യത്ത്‌ പ്രത്യേകിച്ചും അവയെല്ലാം അസംബന്ധമാണ്.

 കറുത്ത നിറം വെളുത്ത നിറം 

എന്നിരുന്നാലും ഓരോ മുൻ വിധികൾ വിവിധ വംശീയ വിഭാഗങ്ങൾ തമ്മിലു ള്ള ചില ബന്ധങ്ങൾ ഏറെക്കൂടുതൽ സമ്മർദ്ദം ചെയ്യുന്നുവെന്ന് വ്യക്തമായി ട്ട് കാണാൻ കഴിയുന്നുണ്ട്. ഇങ്ങനെയു ള്ള സാഹചര്യത്തിൽ ഇന്ത്യൻ ഉപഭൂഖ ണ്ഡത്തിൽ വിവിധ സംസ്ഥാനങ്ങളിൽ പ്പെട്ട അനേകം ജനങ്ങൾ ജാതിവിവേച നത്തിന്റെ ഇരകളാകുന്നുണ്ട്. അതി ലേറെയും, വടക്കു കിഴക്കൻ പ്രദേശ ങ്ങളിൽനിന്നുള്ള ഇന്ത്യാക്കാർ, പ്രത്യേ കിച്ച്, അവരുടെ രൂപ-ഭാവത്തിൽ, അത്കൂടുതലും, കിഴക്കൻ ഏഷ്യൻ ജനങ്ങൾ പലപ്പോഴും ശതുതാപരമായ കടുത്ത വംശീയതയ്ക്ക് അവർ ഇരകളാകുന്നു. ജാതിവിവേചനത്തിന് സമാനമായ കാര്യങ്ങൾ ഇന്ത്യയിലിന്ന്  നടക്കുന്നതിനെ ക്കുറിച്ചു ഇന്ത്യയുടെ ഒരു മുൻ നയതന്ത്രജ്ഞൻ ശ്രീ. പവൻ വർമ്മ തന്റെ ഒരു അഭിപ്രായപ്രകടനത്തിൽ പറഞ്ഞത് കൂടുതൽ വ്യക്തമാണ്: "മിക്ക ഇന്ത്യാക്കാ രും അപ്രധാനവംശീയവാദികളാണ്. അവയെ വ്യക്തമായും തവിട്ട് നിറമുള്ള ഒരു രാഷ്ട്രത്തെക്കുറിച്ചുള്ള ഈ തൊലി-വർണ്ണ അവബോധം വെറും ദയനീയ മല്ലെങ്കിൽ,.നമുക്ക് ചിരിക്കാം". യഥാർത്ഥത്തിൽ വംശീയവാദം വിദേശരാജ്യ ങ്ങളിൽ നിന്നുള്ള കറുത്ത തൊലിയുള്ള ആളുകൾക്കെതിരെ മാത്രം അല്ല, ശരിക്കും ഇതൊരു ആന്തരിക ഇന്ത്യൻ പ്രശ്നമാണ്. എന്നാൽ അത് ദശലക്ഷക്ക ണക്കിന് ആളുകളെ ബാധിക്കുന്നുണ്ട് എന്നതും നമുക്കറിയാം. 

മിക്ക ഇന്ത്യാക്കാരും വംശീയവാദികളാണ്. 

ഈ കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യയിൽ വംശവിവേചനമനോഭാവം ജനങ്ങളിൽ വളർത്തിയെടുക്കുന്നത് ചില രാഷ്ട്രീയ നേതൃത്വങ്ങളാണ്. ഇന്ത്യയൊട്ടാകെ ഈ പ്രവണത വളർന്നു വരുന്ന അപകടകരമായ യാഥാർത്ഥ്യമാണ്. വർഗീയത അടിസ്ഥാനമായ കൊലപാതകങ്ങൾ, സ്ത്രീപീഡനങ്ങൾ തുടങ്ങിയ ക്രിമിനൽ കുറ്റങ്ങൾ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ ശക്തി പ്രാപിച്ചു വളരുന്നുണ്ട്. ഒരു നടപടികളും അവയ്‌ക്കെതിരായി സർക്കാരും ചെയ്യുന്നില്ല. ഇന്ത്യാമഹാരാജ്യം വിവിധ മതവിശ്വാസികളും വിവിധ ആചാരങ്ങളും വിവിധ സാമൂഹിക ചിന്താ രീതികളും ജനാധിപത്യവ്യവസ്ഥിതിയിലും ഉൾക്കൊണ്ട ആശയങ്ങളും മറ്റുള്ള ചില രാജ്യങ്ങളെക്കാൾ ജനസംഖ്യയിൽ കൂടുതൽ ആളുകളും ചേർന്നതാണ്. പൊതുവെ പറഞ്ഞാൽ ഇന്ത്യ ഒരു മതേതരരാജ്യമെന്ന് പറയുന്നുണ്ടെങ്കിലും ജനങ്ങളും സർക്കാരും അത് എക്കാലവും മനസ്സിലാക്കിയിട്ടില്ല എന്നുവേണം കരുതാൻ. പരസ്പരം ധാരണയും അംഗീകാരവും നൽകുന്നതിൽ സർക്കാരിനും ജനങ്ങൾക്കും അടിസ്ഥാനപങ്കുണ്ടാകണം. അതുമില്ല. ഇതിലൂടെ ഒരുസമൂഹം അവഗണിക്കപ്പെട്ടതായി ചിത്രീകരിക്കപ്പെട്ടുകഴിഞ്ഞാൽ, അത് വ്യക്തമായും മതങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ - പകവീട്ടൽ പ്രക്രിയയ്ക്കായി ആ സമൂഹം പ്രേരിപ്പിക്കപ്പെടും എന്നത് ഇന്ത്യയിൽ കൂടെക്കൂടെ ഉണ്ടാകുന്നു. ഇത് സാമൂഹ്യമന:ശാസ്ത്രം. പരസ്പരമുള്ള അംഗീകാരവും ഇന്ത്യ എല്ലാവരും ഉൾക്കൊള്ളുന്നുവെന്ന് സർക്കാരും അംഗീകരിക്കണം. വാക്കിലും സർക്കാർ ഔദ്യോഗികരേഖകളിലും മാത്രമാകരുത്. ജനങ്ങളുടെ പൊതു ആവശ്യങ്ങൾ ശരാശരി തൃപ്തികരമായി നിർവഹിക്കപ്പെടാൻ ജനപ്രതിനിധികൾ എപ്പോഴും ഉണർന്നു പ്രവർത്തിക്കണം. അങ്ങനെ ചില വലിയ വ്യത്യസ്ത സാമൂഹികമായ കടുത്ത അക്രമങ്ങളും പ്രതികാരപ്രവർത്തികളും ഉണ്ടാകാനിടയാക്കത്തെ ഒരു സമാധാനപരമായ ഒരു സാമൂഹിക ജീവിത ശൈലി ഉണ്ടാക്കാൻ കഴിയും. അത് അതൃപ്തിയും ഭീകരാക്രമണവും എന്നൊക്കെയുള്ള പേരുകൾ നൽകിക്കൊണ്ട് സർക്കാർ സൈനിക നടപടി ആരംഭിക്കേണ്ടതില്ല. ഇന്ത്യയിലെ നിലവിലുള്ള വംശീയ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ജനങ്ങളെ ആരും പ്രോത്സാഹിപ്പിക്കും മുമ്പ് ബോധവത്ക്കരണം സ്വയം കണ്ടെത്തണം.

ഈ കഴിഞ്ഞ മെയ് മാസം അവസാനം ന്യൂഡൽഹിയിലെ ഒരു കൊലപാതകം ഒരു അസാധാരണ കൊലപാതകം ആയിരുന്നു. ഒരു ഓട്ടോ റിക്ഷ യാത്രയെ ച്ചൊല്ലിയുണ്ടായ ഒരു തർക്കത്തിനിടയിലാണ് കോംഗോയിൽ നിന്നുള്ള ഇരുപ ത്തിമൂന്നുകാരനായ ആഫ്രിക്കൻ പൗരനെ അവിടെയുണ്ടായിരുന്ന ആൾക്കൂട്ടം മർദ്ദിച്ചവശനാക്കി കൊലനടത്തിയത്. ഇന്ത്യയിൽ ആഫ്രിക്കക്കാർക്കെതിരെ നടന്ന നിരവധി ആക്രമണങ്ങളുടെ ദുഖകരമായ അന്ത്യമായിരുന്നു. ഈയൊരു സംഭവം ഇന്ത്യയിൽ ഒരു രാഷ്ട്രീയ പ്രശ്നമായിത്തീരുകയും ഇന്ത്യയിൽ നിലവി ലെ വംശീയതയെ കുറിച്ചുള്ള ഒരു സുപ്രധാന ചർച്ചയിലേക്ക് നയിക്കുകയും ചെയ്തിരുന്നുവെന്ന് വാർത്താമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

കോംഗോയിൽ നിന്നുള്ള വിദ്യാർത്ഥിയായ മി. മസുണ്ട കിതാദ ഒലിവറിൻറെ മരണം ഒടുവിൽ ഒരു നയതന്ത്ര പ്രതിസന്ധിക്ക് വഴി തുറന്നു. ആഫ്രിക്കൻ അംബാസിഡർമാർ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് ഭീഷണി മുഴക്കിയിരുന്നു. ഇന്ത്യൻ സർക്കാരിന്റെ ഗൗരവമായ ചർച്ചകൾക്കുശേഷം ആഫ്രിക്കൻ ദിന ആഘോഷങ്ങൾ ബഹിഷ്ക്കരിക്കുന്ന നടപടിപോലുമുണ്ടായി. എന്നാൽ എം. കെ. ഒലിവർ കൊല്ലപ്പെട്ട സംഭവം "അങ്ങേയറ്റം വേദനാജനകം" എന്നാണു മുൻ ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന പ്രണബ് മുക്കർജി വിശേഷിപ്പിച്ചത്."ഇന്ത്യയിൽ ആഫ്രിക്കക്കാരുടെ സുരക്ഷയിൽ ഒട്ടും ഭയപ്പെടേണ്ടതില്ല" എന്നദ്ദേഹം അന്ന് വിദേശ പൗരന്മാരുടെ ഇന്ത്യയിലെ സുരക്ഷയെക്കുറിച്ചു പറഞ്ഞു. ഇന്ത്യയിൽ പലപ്പോഴായി വിദേശ പൗരന്മാർക്ക് നേരെ ആക്രമണങ്ങൾ നടന്നിട്ടുണ്ട്, മേൽ പറഞ്ഞ സംഭവമല്ലാതെതന്നെ. ദക്ഷിണേന്ത്യയിൽ ഐ. ടി. വ്യവസായത്തിന് പേരുകേട്ട ബാംഗ്ലൂരിൽ ഒരു ബസ്സിൽ യാത്ര ചെയ്തിരുന്ന യുവതിയെ ആക്രമിച്ചു ബസ്സിൽനിന്നും വലിച്ചിറക്കി പീഡിപ്പിച്ചു, താൻസാനിയയിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയെ ആക്രമിച്ചു, ഇങ്ങനെ ഇന്ത്യ ഇന്ന് അക്രമത്തിന്റെ പേരുകേട്ട കേളികൊട്ട് നടത്തുന്ന വേദിയായി മാറുന്നു. 

എനിക്ക് പേടിയാണ്, എല്ലാവർക്കും പേടിയാണ്.

 ഇന്ത്യൻ സ്ത്രീകൾ ആക്രമിക്കപ്പെടുന്നു.

ഇന്ത്യയിലെ ആഫ്രിക്കക്കാർ അതേ സമയം താരതമ്മ്യേന ചെറിയ ഗ്രൂപ്പാണ്. ഭൂരിപക്ഷം ആഫ്രിക്കൻ വിദ്യാർത്ഥികളും സ്കോളര്ഷിപ്പുള്ള വരുമാണ്. മറ്റു ചിലർ പഠനോദ്ദ്യേശ ത്തോടെയാണെങ്കിലും ഇന്ത്യയിലേ യ്ക്ക് പ്രവേശനം നടത്തിയതെങ്കിലും ഇപ്പോൾ സാധ്യതയുള്ള പേപ്പറുകൾ ഇല്ലാതെതന്നെ മറ്റ് പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. മാദ്ധ്യമ റിപ്പോർട്ടുകൾ പറയുന്നത്, നിലവിൽ ആഫ്രിക്കയിൽ നിന്നുള്ള പ്രവാസികളുടെ എണ്ണം ഇന്ത്യയൊട്ടാകെ ഏകദേശം 40000 ആണ്. ഏകദേശം 1, 353 മില്യാർഡൻ ജനങ്ങളുള്ള ഇന്ത്യാ മഹാരാജ്യത്ത് വളരെ ചെറിയ സംഖ്യയാണ്. ഇന്ത്യയിലെ വിവേചനത്തെയും, പീഡനങ്ങളും സംബന്ധിച്ച് നിരവധി പരാതികൾ ഉണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഇതേപ്പറ്റിയുള്ള അന്വേഷണം ബന്ധപ്പെട്ടവരുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും പറയുന്നു. ഇങ്ങനെയുള്ള വാർത്തകൾ പുറത്തുവിടുന്ന ഇന്ത്യൻ മാദ്ധ്യമങ്ങൾ നൽകുന്ന  വിവരങ്ങൾ ഏറെ ദുഖകരമാണ്. ഇന്ത്യയിലെ വംശീയതയെക്കുറിച്ചുള്ള ചില റിപ്പോർട്ട് നൽകുന്നത് രാജ്യത്തെ ഏറ്റവും വലിയ ഇംഗ്ലീഷ്-ഭാഷ ദിനപത്രമാണ്. "ആഫ്രിക്കക്കാർ മുൻവിധികൾ കൊണ്ട് പീഢിക്കപ്പെടുന്നു." എന്നുള്ള വലിയ തലക്കെട്ടിൽ എഴുതപ്പെട്ടിരിക്കുന്നു. ആ റിപ്പോർട്ടു തുടങ്ങുന്നത് ഇങ്ങനെ: "നിങ്ങൾ കറുത്ത വ്യക്തിയാണെങ്കിൽ നിങ്ങൾ തീർച്ചയായും മയക്കുമരുന്നു കച്ചവടക്കാരനോ, വേശ്യയോ ആണ്. ഇതാണ് ഡൽഹിയിലെ ആഫ്രിക്കയിൽ നിന്നുള്ളവരുടെ ദൈനംദിന ജീവിത യാഥാർത്ഥ്യം". ഇത്തരം ദൈനംദിനമുള്ള ജീവിതപ്രശ്നങ്ങൾ ആഫ്രിക്കക്കാരെ സ്വന്തം ഗ്രൂപ്പുകളിലേക്ക് ചേർക്കുവാൻ അവരെ നിർബന്ധിതരാകുന്നു." ഇങ്ങനെയുള്ള കാര്യങ്ങൾ മനസ്സിലാക്കുന്ന ഇന്ത്യയുടെ അയൽക്കാരെ കൂടുതൽ സംശയാലുക്കളാക്കുകയു ചെയ്യുന്നു" 2013 മുതൽ ഇന്ത്യയിൽ താമസിക്കുന്ന ഉഗാണ്ടയിൽനിന്നുള്ള ഒല ജാസൺ എന്ന ഒരു ചെറുപ്പക്കാരൻ അയാളുടെ അഭിപ്രായം പങ്ക് വയ്ക്കുന്നു: "അവിശ്വാസം, വിവേചനം, എന്നീ കാര്യങ്ങൾ ഇന്ത്യയിലെ ആഫ്രിക്കൻ സമൂഹത്തിൽ ഒരു അനിശ്ചിതത്വത്തിനു വഴി വച്ചിട്ടുണ്ട്, ഞാൻ ഭയപ്പെടുന്നുണ്ട്, ഞങ്ങൾക്ക് എല്ലാവർക്കും പേടിയാണ്. ഒലിവറിനു സംഭവിച്ചത് ഞങ്ങൾക്കെല്ലാവർക്കും സംഭവിക്കാം" -ഒലിവറിന്റെ ഒരു കസിൻ മിഷേലിനെ ഉദ്ധരിച്ചുകൊണ്ട് ഹിന്ദു ദിനപ്പത്രം പറഞ്ഞു.   

 വംശീയതയുടെ ഇര 

ഇന്ത്യയിലെ കോംഗോ പൗരന്മാരുടെ കൊലപാതകം നടന്നത് ഇന്ത്യയിൽ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇന്ത്യ വർണ്ണാഭവും ഏറെ  വൈവിദ്ധ്യവും ഉള്ളതാണല്ലോ. ഇന്ത്യയിൽ എന്നിട്ടും വംശീയതയ്ക്ക് ഒരു കുറവുമില്ല എന്ന സത്യമാണ് ചില വാർത്താമാദ്ധ്യമങ്ങൾ ഉദ്ധരിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ആക്രമണങ്ങൾ നടന്നു കഴിഞ്ഞിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും അക്കാര്യം ചിലപ്പോൾ ക്രൂരമായ വിമർശനങ്ങൾക്കും കാരണം ആകുന്നുള്ളൂ. എന്നാൽ മാദ്ധ്യമങ്ങൾ എന്ത് ചെയ്യുന്നു എന്ന് നാം അന്വേഷിക്കണം. ഉണ്ടായിട്ടുള്ള നഷ്ടങ്ങളുടെ കാര്യത്തിൽ യാതൊരു പരിഗണനയും കൂടാതെ, ഇന്ത്യൻ സമൂഹത്തിന്റെ മറ്റു ചില ഭാഗങ്ങളിൽ മനുഷ്യത്വരഹിതമായ ചിന്താ മാതൃകകളുടെ അഖണ്ഡങ്ങൾ വെളിപ്പെടുത്തുന്ന പൊതു ആത്മപരിശോധന നടത്തുന്നതിലാണ് മാദ്ധ്യമങ്ങൾ ഏർപ്പെടുന്നത്. 

കോംഗോക്കാരുടെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാക്കി തള്ളിക്കളയാൻ സർക്കാർ ആദ്യം ശ്രമിച്ചത് എന്ന വിഷയം മാദ്ധ്യമങ്ങളുടെ "സെൻസേഷണൽ " വിഷയമാണ്. ഇന്ത്യാക്കാരുടെ ഇടയിലെ വംശീയമായ ഒരു മനോഭാവത്തോടെ നടക്കുന്ന കുറ്റകൃത്യത്തെ വിശദീകരിക്കുന്നതിൽനിന്ന് മാദ്ധ്യമങ്ങൾ ഒട്ടും തടഞ്ഞിട്ടില്ല എന്നുവേണം പറയാൻ. "ആഫ്രിക്കക്കാർക്കെതിരായ ആക്രമണം വംശീയതയുമായി യാതൊരു ബന്ധവുമില്ല എന്ന ഔദ്യോഗിക വാദം ആകട്ടെ പലപ്പോഴും ഒക്കെ സംഭവിക്കുന്നുണ്ടെന്ന് ഇതേപ്പറ്റി ഒരു മാദ്ധ്യമം എഴുതി.

എന്തായാലും, തീർച്ചയായും പ്രശ്നം പലതാണ്. അധികാര വടംവലി, സ്വാധീനം, സാമ്പത്തിക താത്പര്യങ്ങൾ, എന്നിവയെക്കുറിച്ചാണ് എന്നത് വ്യക്തമാണല്ലോ. ഇന്ത്യ ആഫ്രിക്കയിലേക്ക് ശ്രദ്ധ തിരിച്ചിട്ടുണ്ട്. ആഫ്രിക്കയും ഇന്ത്യയും തമ്മിൽ ഉള്ള വ്യാപാരം ഉയർന്നു വരുന്നുണ്ട് എന്നകാര്യം ശ്രദ്ധേയമാണ്. അതിനു ചില ഉദാഹരണമായി പറയാം, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ഇന്ത്യ - ആഫ്രിക്കൻ ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചു. അയൽ ഭൂഖണ്ഡത്തിലെ എല്ലാ രാഷ്ട്രീയത്തലവരുടെയും പങ്കാളിത്തം വളരെ കൂടുതലുമായിരുന്നു. 

ഇന്ത്യയിൽ ഈ അടുത്തകാലത്ത് അനേകം ഇന്ത്യൻ വംശജർപോലും ജാതി വിവേചനത്തിന്റെ പേരിലുണ്ടായ കൊലപാതകങ്ങൾക്കിരയായി. വടക്കേ ഇന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശ്, തുടങ്ങി ഇപ്പോൾ കേരളത്തിൽ പോലും അതിശക്തമായ വിവേചനം കണ്ടുവരുന്നു. തൊഴിൽരംഗത്ത്‌ ജാതിയും ഓരോ മതവും,സംവരണ ശതമാനവും വിവേചനവും പ്രധാനപ്പെട്ട ഘടകങ്ങളാണ്. തൊഴിൽരംഗത്ത്‌ സംവരണസിദ്ധാന്തം ശക്തിപ്പെടുന്നതു വംശീയതയുടെ മറ്റൊരു രൂപമാണല്ലോ. ഇതിന്റെ പേരിൽ രാഷ്ട്രീയ-മതശക്തികളുടെയെല്ലാം പരസ്പരമുള്ള മൊഴിമാറ്റങ്ങൾ ഒരു സാമൂഹികജീവിതത്തിൽ വളരെയധികം കേടുപാടുകൾക്ക് കാരണമാകും. കേരളത്തിൽ പ്രത്യേകം ഉയർന്നുവരുന്ന ഒരു പ്രതിസന്ധി സൃഷ്ടിക്കലിന്റെ തുടക്കമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

ഒരു വിദേശ നിരീക്ഷകനെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ വംശീയതയെ അംഗീകരിക്കാനാവില്ല. ജാതി വിവേചനത്തിന് സമാനമാണല്ലോ അവയെക്കു റിച്ചുള്ള ഓരോ വിവരങ്ങളുടെ പ്രചാരണവും. ഇതെല്ലാം ചില സാമൂഹിക ശാസ്ത്ര ഗ്രന്ഥങ്ങളിൽ വായിക്കാവുന്നതാണല്ലോ. ഭാരതീയരുടെ പരസ്പരമുള്ള ബന്ധങ്ങൾ രൂപപ്പെടുത്തുന്ന വിവേചനവ്യവസ്ഥ പ്രായോഗിക തലത്തിൽ പ്രകടമാകുന്നതെങ്ങനെയെന്ന് നിരീക്ഷണത്തിനു വീണ്ടും തുനിയേണ്ടതാണ്. ഒരു ബാഹ്യവ്യക്തിക്ക് അവയെ എളുപ്പം തിരിച്ചറിയാൻ കഴിയാത്തവിധം സങ്കീർണ്ണമാണ്.  

അതേസമയം വർണ്ണവിവേചനം- ഈ പദം ശ്രദ്ധാപൂർവ്വം ഉപയോഗിക്കുന്നുണ്ട്. പല ഇന്ത്യാക്കാർക്കും "വെളുത്ത നിറം" പ്രത്യേകിച്ച് ചർമ്മത്തിന്റെ നിറം, അക്കാര്യം അവർക്ക് അവഗണിക്കാൻ ബുദ്ധിമുട്ടാണ്. ചർമ്മത്തിന്റെ കാര്യം ഇന്ത്യക്കാർ കൂടുതൽ ശ്രദ്ധിക്കും. സൗന്ദര്യവർദ്ധനവിന് പണവും ചെലവാക്കും. അതുപോലെതന്നെ ജീവിതപങ്കാളികളെ തെരഞ്ഞെടുക്കുന്ന വിഷയത്തിലും വർണ്ണം പ്രധാനമായും അന്വേഷിക്കുന്നു. ചർമ്മത്തിന്റെ കാര്യത്തിൽ ചില കോംപ്ലക്സുകൾ ഇന്ത്യാക്കാർക്കുണ്ട്. ഇരുണ്ടനിറം തൊലിയുള്ള ആളുകൾക്ക് ഇന്ത്യയിൽ അവസരങ്ങൾ കുറവാണെന്ന് പറയുന്നു. മെച്ചപ്പെട്ട ഭാവിതേടി ഇന്ത്യയിലെത്തിയ പാർശ്വവത്ക്കരിക്കപ്പെട്ട ആഫ്രിക്കക്കാർ ഇന്ത്യയിൽ പലപ്പോഴും വംശീയ വിവേചനത്തിന്റെ ഇരകളാണ്. അത് അവർക്ക് മാത്രമല്ല ജാതിവ്യവസ്ഥയിൽ കീറിമുറിക്കപ്പെട്ട ഇന്ത്യൻജനത കാണുന്നത്- ബ്രാഹ്മണർ വെളുത്തവർ, ക്ഷത്രിയർ, തവിട്ടുനിറം, ഇരുനിറം,  കറുത്ത നിറം ഇങ്ങനെ നിറങ്ങൾ ഉണ്ടായിരിക്കണമെന്ന് വർണ്ണവിവേചനത്തിന്റെ മേജർ ഇന്ത്യൻ അവതാരങ്ങളവകാശപ്പെടുന്നു. //-    

                                                                                ***********************************************************************************

ധൃവദീപ്തി  ഓണ്‍ലൈൻ

 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371