Mittwoch, 28. Januar 2015

ധ്രുവദീപ്തി // Religion / മനുഷ്യചരിത്രവും പ്രാർത്ഥനയും / Dr. Dr. Joseph Pandiappallil

ധ്രുവദീപ്തി  // Religion / 


മനുഷ്യചരിത്രവും പ്രാർത്ഥനയും 

 Dr. Dr. Joseph Pandiappallil


പ്രാർത്ഥിക്കേണ്ടതുണ്ടോ ?


Dr. Dr. Joseph Pandiappallil
 പ്രാർത്ഥിക്കണമെങ്കിൽ എന്തുകൊണ്ടാണ് പ്രാർത്ഥി ക്കേണ്ടത്, എന്തിനു വേണ്ടിയാണ് പ്രാർത്ഥിക്കേണ്ടത്, എന്തെങ്കിലും ഭൌതീക നേട്ടത്തിനായി മനുഷ്യൻ ദൈവ ത്തോട് നടത്തുന്ന യാചനയാണോ പ്രാർത്ഥന, അതോ, പ്രാർത്ഥന ഒരനുഭവവും ആയിത്തീരലുമാണോ, ഇങ്ങ നെ ഒട്ടേറെ ചോദ്യങ്ങൾ നമ്മിലുണ്ടാകുന്നു. എന്താണ് പ്രാർത്ഥന എന്ന് ചോദിച്ചാലും ഓരോരുത്തനും ഓരോ ഉത്തരമായിരിക്കും നൽകുക. അപ്പോൾ പിന്നെ ഈ നിർ വചനങ്ങൾ ഒത്തിരിയൊന്നും അർത്ഥമാക്കുന്നില്ല. ഇതി നു വിശദീകരണങ്ങൾ പൂർണ്ണവും സമഗ്രവുമായ ഒരർ ത്ഥം വ്യക്തമാക്കുന്നതുമില്ല. കടലിലെ ഓരോ തുള്ളി വെള്ളത്തെയും എണ്ണിയളക്കുമ്പോലെ മാത്രമേ പ്രാർത്ഥനയെക്കുറിച്ച് പറയാ നും പങ്കുവയ്ക്കാനും സാധിക്കുകയുള്ളൂ.

ചില ജീവിത മുഹൂർത്തങ്ങളിൽ നമുക്ക് വാക്കുകൾ പുറത്തേയ്ക്ക് വരാറില്ല. മനനിയാകുന്ന നിമിഷങ്ങൾ ! സംസാരശക്തി നഷ്ടപ്പെടുന്ന സെക്കന്റുകൾ. വീർപ്പുമുട്ടി ശ്വാസം പോലും നിലച്ചോ എന്ന് തോന്നിപ്പോകും. അത്തരം സന്ദ ർഭങ്ങളിൽ ആദ്യം പുറത്തുവരുന്ന വാക്ക് പലരെ സംബന്ധിച്ചിടത്തോളം "എന്റെ ദൈവമേ "എന്നായിരിക്കും. അതല്ലെങ്കിൽ ഹൃദയാന്തർഭാഗത്തു ദൈവസ്പർശനം തേടിയും അനുഭവിച്ചും ഇതുപോലുള്ള സാഹചര്യങ്ങളിൽ നിന്നും മുക്തി നേടാൻ ഒട്ടു മിക്കവരും ശ്രമിക്കും. അപ്പോൾപിന്നെ ദൈവ ചിന്ത മനുഷ്യന്റെ അടിസ്ഥാന ചിന്തയായും ദൈവാനുഭവവും പ്രാർത്ഥന യും മനുഷ്യന്റെ അടിസ്ഥാനഭാവമായും നമ്മൾ മനസ്സിലാക്കണം.

മനുഷ്യൻ പ്രാത്ഥിക്കുന്നവനാണ്. ദൈവം ഓരോ മനുഷ്യന്റെ ഹൃദയത്തി ലും തന്റെ സാന്നിദ്ധ്യം നിലനിർത്തിയിട്ടുണ്ട്. അത് തള്ളിപ്പറയാൻ ആർക്കു മാകില്ല. ആ ദൈവസാന്നിദ്ധ്യം പലർക്കും ദൃശ്യമല്ല. അത് ദൃശ്യമാകുന്ന മുഹൂ ർത്തങ്ങളെ നേരിട്ടനുഭവിക്കുമ്പോൾ എത്ര ആഴമായ ദൈവബന്ധമാണ് തനി ക്കെന്നു മനുഷ്യന് മനസ്സിലാകും. കാരണം മനുഷ്യനായിരിക്കുകയെന്നാൽ ഭൂമിയിൽ ദൈവത്തിന്റെ ദൂതനായിരിക്കുകയെന്നർത്ഥം. മനുഷ്യത്വം ദൈ വത്വത്തിലാണ് നങ്കൂരമിട്ടിരിക്കുന്നത്. മനുഷ്യനായിരിക്കുകയെന്നാൽ പ്രാർ ത്ഥിക്കുന്നവനായിരിക്കുക എന്നും അർത്ഥം. പ്രാർത്ഥനാ പാരമ്പര്യം മനുഷ്യ പാരമ്പര്യവും മനുഷ്യചരിത്ര പാരമ്പര്യവുമാണ്. അത് ഒരു തുടർക്കക്കഥപോ ലെയാണ്. ഭൂതകാലവും ഭാവികാലവും മറന്നു വർത്തമാനകാലം അർത്ഥവ ത്താക്കുവാനാവില്ല.

മനുഷ്യചരിത്രം പുരോഗതിയുടെ ചരിത്രമാണ്. നേട്ടങ്ങളുടെയും പുതിയ കണ്ടു പിടുത്തങ്ങളുടെയും ചരിത്രം മനുഷ്യചരിത്രത്തിൽ നിറഞ്ഞു നില്ക്കു ന്നു. പ്രതീക്ഷയുടെ ചരിത്രവും സഹനചരിത്രവും മനുഷ്യചരിത്രത്തിന്റെ ഭാഗമാണ്. ഇരുണ്ട രാത്രികളും കറുത്ത പകലുകളും അനുഭവിച്ചാണ് മനുഷ്യ ൻ ഇന്നത്തെ വിനിമയലോകത്ത് എത്തിനില്ക്കുന്നത്. ഈ ഓട്ടത്തിന്റെയും നെട്ടോട്ടത്തിന്റെയും ചരിത്രകാലങ്ങളിലൊക്കെ ദൈവം മനുഷ്യനൊപ്പം ഉണ്ടായിരുന്നു. മനുഷ്യൻ ദൈവത്തെ വിളിച്ചപേക്ഷിക്കുകയും ദൈവസാന്നി ദ്ധ്യങ്ങളിൽ ചരിക്കുകയും ദൈവം നയിക്കുമെന്ന പ്രതീക്ഷയിൽ ആകുലത കളില്ലാതെ ജീവിക്കുകയും ചെയ്തുപോന്നു.

യഥാർത്ഥ ദൈവാഭിമുഖ്യത്തിന്റെ മാതൃക.

ഇവിടെ നമുക്ക് ഓർക്കാവുന്ന ഒരു കാര്യമുണ്ട്. പണ്ട് മുതൽ ഇന്നുവരെയുള്ള മനുഷ്യന്റെ നേട്ടങ്ങളുടെ ചരിത്രത്തിൽ നേട്ടങ്ങളുടെ ഉടമസ്ഥരുടെയും അവരുടെ തൊഴിലാളികളുടെയും വ്യത്യസ്തങ്ങളായ പട്ടിക നമുക്ക് കാണാൻ സാധിക്കും. നേട്ടങ്ങളുടെ ഉടമസ്ഥർ ഗോപുരങ്ങളും സൌധങ്ങളും പണിതു. പ്രസ്ഥാനങ്ങളും നഗരങ്ങളും സ്ഥാപിക്കുകയും പണിതുയർത്തുകയും ചെയ്തു. അവരുടെ നേട്ടങ്ങളുടെ ചരിത്രം പിൻതലമുറയ്ക്കായി എഴുതിവയ്ക്കുകയും ചെയ്തു. രാജാക്കന്മാരും പ്രഭുക്കന്മാരുമടങ്ങുന്ന ഒരു ന്യൂനപക്ഷമായിരുന്നു ഇവർ. നേട്ടങ്ങളുടെ പിന്നിലെ അദ്ധ്വാനഭാരം ചുമന്ന തൊഴിലാളിവർഗ്ഗത്തി ന്റെ വേദനകളുടെയും ആകുലതകളുടെയും ചരിത്രം നമുക്കൊരിടത്തും വായിക്കാനാവില്ല.

അന്തിവരെ അദ്ധ്വാനിച്ചിട്ടും അത്താഴത്തിനു മുട്ടുന്ന ഭീകരമായ അവസ്ഥ അനുഭവിച്ചും വാർദ്ധക്യം വരെ പണിയെടുത്തിട്ടും അന്ത്യനാളുകളിൽ ദാരി ദ്ര്യത്തിൽ തകർന്നും അവർ  ചരിത്രത്തിൽ സ്ഥാനം പിടിക്കാതെ കടന്നു പോയി. മനുഷ്യ ജനസംഖ്യയിൽ ഭൂരിപക്ഷം ഇത്തരക്കാരായിരുന്നു. ഉത്തര മില്ലാത്ത ഒട്ടനവധി ചോദ്യങ്ങൾക്ക് മുൻപിൽ നിസ്സഹായരായ അവർക്ക് ഏക ആശ്രയം തങ്ങൾ വിശ്വസിക്കുന്ന ദൈവം മാത്രമായിരുന്നു. അവർ ദൈവ ത്തിലാശ്രയിച്ചു ജീവിച്ചു. ദൈവത്തെ വിളിച്ചപേക്ഷിച്ചു. ദൈവം തുണയുണ്ട്, ദൈവം സഹായിക്കുമെന്ന് പ്രതീക്ഷിച്ചും വേദനകളുടെ നടുവിലും സംതൃപ്ത രായി ജീവിച്ചു കടന്നു പോയി. എന്നും ദൈവത്തിൽ ആശ്രയിച്ചും ദൈവം മാത്രം തുണയെന്നു അറിഞ്ഞും നാളുകൾ പിന്നിട്ട ഇവർ യഥാർത്ഥ ദൈവാഭി മുഖ്യത്തിന്റെ മാതൃകകൾ ആണ്. ഇവരുടെ ചരിത്രം പ്രാർത്ഥനയുടെ ചരി ത്രം കൂടെയാണ്.

ദൈവബന്ധ ചരിത്രം അഥവാ മനുഷ്യന്റെ പ്രാർത്ഥനാചരിത്രം.

ഭൂരിപക്ഷത്തിന്റെ മനുഷ്യചരിത്രം അഥവാ എഴുതപ്പെടാത്ത മനുഷ്യചരി ത്രം- മനുഷ്യന്റെ പ്രാർത്ഥനാചരിത്രമാണ്. കാരണം, അദ്ധ്വാനിച്ചു മടുത്ത മനുഷ്യർ അവന്റെ വേദനയുടെ നടുവിലും നിസ്സഹായതയുടെ നീർക്കയ ത്തിലും ഭീതിയുടെ ഭീകരതയിലും ദൈവത്തെ നിലവിളിച്ചു പ്രാർത്ഥിച്ചു. ദൈവത്തോട് പരാതിപ്പെട്ടു. ദൈവം രക്ഷിക്കുമെന്ന് വിശ്വസിച്ചു. അതുകൊ ണ്ട് അവന്റെ ചരിത്രത്തെ പ്രാർത്ഥനാചരിത്രമെന്നെ വിളിക്കാനാവുകയു ള്ളൂ. ഈ പ്രാർത്ഥനാ മനോഭാവത്തിലാണ് മനുഷ്യന്റെ നേട്ടങ്ങളും കണ്ടുപി ടുത്തങ്ങളും തുടങ്ങു ന്നത്.

പ്രകൃതിശക്തികളെ ഭയപ്പെട്ട മനുഷ്യൻ ആദ്യം ദൈവത്തെ വിളിച്ച് അപേ ക്ഷിക്കയാണ് ചെയ്തത്. പിന്നീടവൻ തന്നിലേയ്ക്കു തന്നെ തിരിഞ്ഞു. ദൈവ മില്ലാതെ സർവ്വതിനെയും നിയന്ത്രിക്കാനും അടക്കിഭരിക്കാനും ശ്രമിച്ചു. അതസാദ്ധ്യമാണെന്ന് ബോദ്ധ്യമായിക്കൊണ്ടിരിക്കയും ചെയ്യുന്നു. അതിൽ നിന്നും മനസ്സിലാക്കാവുന്നതിതാണ്, മനുഷ്യചരിത്രം ദൈവമനുഷ്യ ബന്ധ ത്തിൻറെ ചരിത്രമാണെന്ന കാര്യം- വളരുകയും തളരുകയും ചെയ്യുന്ന ദൈവ മനുഷ്യബന്ധത്തിന്റെ ചരിത്രം.

ദൈവമനുഷ്യ ബന്ധത്തിന്റെ ചരിത്രം മനുഷ്യന്റെ പ്രാർത്ഥനാ ചരിത്രമാ ണ്. ഇന്നുവരെ ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റം മഹത്തായ ദൈവമനുഷ്യ ബന്ധ ചരിത്രം, അഥവാ മനുഷ്യന്റെ പ്രാർത്ഥനാ ചരിത്രം,യേശുവിന്റെ ജീവചരിത്ര മാണ്. മനുഷ്യചരിത്രത്തിലെ ഏറ്റവും മഹത്തായ "ഇതിഹാസ ചരിത്രവും" മഹാസംഭവവും ഇതുതന്നെ. മനുഷ്യന് ജീവിത മാതൃകയായി ഇതിലും ശ്രേഷ്ഠ മായി മറ്റൊന്നില്ല. 

 യഥാർത്ഥമായ പ്രാർത്ഥനാഭാവം സ്വായത്തമാക്കാൻ.


യേശുവിനെ സംബന്ധിച്ചിടത്തോളം പഠിച്ചു വച്ച പ്രാർ ത്ഥനകൾ ഉരുവിടുന്നത് മാത്രമായിരുന്നില്ല, പ്രാർത്ഥന. "സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥന തന്നെ ഉദാ ഹരണം. തങ്ങളുടെ ജീവിത സാഹചര്യത്തിൽ ഹൃദയം തുറന്നു പിതാവുമായി സംഭാഷണത്തിൽ ഏർപ്പെടാനും ആവശ്യങ്ങൾ തുറന്നു പറയാനും സഹമനുഷ്യരുമായി സൗഹൃദം നിലനിറുത്തുവാൻ തയ്യാറാകുവാനും ഈ ശോ പഠിപ്പിച്ച പ്രാർത്ഥന നിർദ്ദേശിക്കുന്നു. പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളുടെ നടുവിൽ സ്നേഹപിതാവി ന്റെ കരങ്ങളിൽ സ്വയം സമർപ്പിച്ചു ജീവിത വെല്ലുവി ളികളെ നേരിടുന്നതാണ് സംശുദ്ധമായ ജീവിതം. ഇത്തര മൊരു ജീവിതത്തിൽ പ്രാർത്ഥന അവിഭാജ്യഘടകമാണ്.  ജീവിതത്തിന്റെ ഭാഗം തന്നെയാണ്. സഹിക്കുന്ന മനുഷ്യന്റെ സഹനത്തിന്റെ ഭാഷയും രോ ദനത്തിന്റെ സ്വരവുമാണ്.

അനുദിന ജീവിതത്തിലെ പരാതിയും ആകുലതയും വേദനയും രോഷവുമെ ല്ലാം അണപൊട്ടി ഒഴുകുമ്പോൾ അത് പ്രാർത്ഥനയായി പരിണമിക്കണം. പഴ യ നിയ മ പ്രവാചകരുടെയും ഈശോമിശിഹായുടെയും ജീവിതത്തിൽ അത് പ്രതിഫലി ച്ചു. വി. കൊച്ചു ത്രേസ്യാ, വി. അൽഫോൻസാ തുടങ്ങിയ പുണ്യാ ത്മാക്കളുടെ ജീവിതത്തിൽ വളരെ വ്യക്തമായി നമുക്കത് ദർശിക്കാൻ കഴി യും. വിശ്വസിക്കുന്ന മനുഷ്യന്റെ ഓരോ ജീവിത നിമിഷവും പ്രാർത്ഥനാ ത്മകമാണ്. ഈ പ്രാർത്ഥനാത്മകത നേടാൻ എല്ലാനിമിഷവും സുകൃതജപം ചൊല്ലിക്കൊണ്ടിരിക്കണമെന്നില്ല. നാമജപം നിരന്തരം ചൊല്ലി ഈശ്വരചിന്ത നിമിഷേന നിലനിറുത്തുന്നത് തെറ്റാണെന്നല്ല വിവക്ഷിക്കുന്നത്. എന്നാൽ ദിവസത്തിന്റെ ഇരുപത്തിനാലു മണിക്കൂറും നാവ് നാമജപം ഉരുവിടുകയും മനസ്സു മറ്റുവല്ലതിലും കുടുങ്ങിക്കിടക്കുകയും ചെയ്യുന്നത് അചിന്തനീയമൊ ന്നുമല്ല. അതേസമയം എവിടെ ഏതുകാര്യത്തിൽ ഇടപെട്ടാലും ഏതു ജീവി താനുഭവങ്ങളിലൂടെ കടന്നുപോയാലും പ്രാർത്ഥനാത്മകതയും ദൈവാഭിമു ഖ്യവും നിലനിർത്താനാവും. ദൈവീകതയിൽ നിലനില്ക്കുന്ന മാനുഷിക തയുടെ ഉടമകളാകുന്നതിലാണ് യഥാർത്ഥമായ പ്രാർത്ഥനാഭാവം സ്വായത്ത മാക്കാനാവുന്നത്.

പ്രതിഷേധിയുടെ സ്വരം.

പ്രതിഷേധിക്കുന്നവനെയും പ്രതികരിക്കുന്നവനെയും ദൈവമില്ലാത്തവ ന്റെയും പ്രാർത്ഥനയില്ലാത്തവന്റെയും ഗണത്തിൽപ്പെടുത്തി ഒറ്റപ്പെടുത്തു ന്നതും അവഗണിക്കുന്നതും നശിപ്പിക്കുന്നതും അനുദിന ജീവിതത്തിൽ സാ ധാരണ നമ്മൾ കാണുന്നവയാണ്. ഏതൊരു സമൂഹത്തിലായാലും പ്രതിഷേ ധിക്കുന്നവനു രക്ഷയില്ലായെന്നു തോന്നിപ്പോകും. പ്രതിഷേധിക്കുന്നവനോ ടുള്ള മറ്റുള്ളവരുടെ മനോഭാവം കണ്ടാൽ തെറ്റിനെതിരെയും തെറ്റെന്നു ബോ ധ്യപ്പെടുന്നതിനെതിരെയും ഹൃദയം തുറന്നു സ്വരമുയർത്തുന്നവനാണ് പ്രതി ഷേധി. പ്രവാചക സ്വരമാണത്. അനുസരണ ഇല്ലാത്തവനായും സമൂഹത്തി ന്റെ ചട്ടക്കൂട് പൊളിക്കുന്നവനായും മുദ്രകുത്തി അവന്റെ നേരെ എല്ലാവ രും ഒന്നടങ്കം ആഞ്ഞടിക്കുക സാധാരണമാണ്. പക്ഷെ, പ്രതിഷേധിയുടെ സ്വരം പലപ്പോഴും പ്രാർത്ഥന യുടെ സ്വരമാണ്. ദൈവബന്ധത്തിൽ നിന്നും മനുഷ്യബന്ധത്തിൽ നിന്നും ഉരുത്തിരിയുന്ന ആത്മാർത്ഥമായ നിലവിളിയാ ണത്.

ആത്മാർത്ഥത ഇല്ലാത്തവനും തുറന്ന ഹൃദയം ഇല്ലാത്തവനും ഉള്ളിലിരിപ്പ് പ്രകടമാക്കുവാനാവില്ല. പ്രവാചകനായ ജറമിയയുടെ ജീവിതമൊന്നു പരി ശോധിക്കുക. പ്രതിഷേധം മാത്രമല്ല, ശകാരത്തീപ്പൊരിയും ശാപാഗ്നിയും അദ്ദേഹത്തിൻറെ നാവിൽ നിറഞ്ഞുനിന്നിരുന്നു. പ്രാർത്ഥനയുടെ ഭവനം- ദേവാലയം കച്ചവടസ്ഥലമാക്കി മാറ്റിയ യഹൂദ നേതൃത്വത്തോടുള്ള യേശു വിന്റെ പ്രതികരണം എത്ര ശക്തവും തീവ്രവുമായിരുന്നു. മലകളെ വിറപ്പി ക്കുന്ന രോഷവും മൂർക്കൻ പാമ്പിനെപ്പോലും മാനസാന്തിരപ്പെടുത്തുന്ന തീവ്രമായ സ്നേഹവും ഇരുമ്പഴികളെ തകർക്കുന്നത്ര നിശ്ചയദാർഢ്യവും അവിടുന്നിൽ നിറഞ്ഞു നിന്നിരുന്നു.

അത് ദൈവ നിഷേധമായിരുന്നില്ല. ദൈവത്തിലും ദൈവത്തോടുകൂടിയുമു ള്ള ജീവിതവും ദൈവഹിതാനുവർത്തനവുമായിരു ന്നു. പ്രാർത്ഥനയുടെ ആത്മാർത്ഥമായ ഭാവമാണത്. ജീവിതവും പ്രാർത്ഥനയും ഒരേ നാണയത്തി ന്റെ രണ്ടു വശങ്ങളാക്കുന്നവർക്കെ ജീവിതം കൊണ്ടു പ്രാർത്ഥനയുടെ മൂ ല്യം നിർണ്ണയിക്കാൻ ആവുകയുള്ളൂ. പ്രാർത്ഥിക്കുന്ന മനുഷ്യൻ നല്ലവനായി ജീവിക്കുന്നവ നാണ്. യഥാർത്ഥമായ പ്രാർത്ഥനാഭാവം അനുദിന ജീവിതത്തി ൽ പ്രതിഫലിക്കുന്നതാണ് പ്രാർത്ഥനാ ജീവിതം.

കാൽവരിയിലെ യേശു -


കാൽവരി മലമുകളിലെ യേശുവിന്റെ നിലവിളി ഒന്നു കൂടി പരിശോധിച്ച് നോക്കാം. ആത്മാർത്ഥമായ പ്രാർത്ഥ നാഭാവം അനുദിന ജീവിത മുഹൂർത്തങ്ങളിൽ പ്രതിഫലി ക്കുന്നതും അനുദിന ജീവിതാനുഭവങ്ങളെയും ജീവിത മു ഹൂർത്തങ്ങളെയും പ്രാർത്ഥനയാക്കി അത് മാറ്റുന്നതുമാ ണ്‌. "എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു ?". ശത്രുക്കൾ ന്യായാധിപരുടെ മുഖം മൂടിയണിഞ്ഞു നീതിമാനും പരിശുദ്ധനുമായവനെ സാമൂ ഹ്യദ്രോഹിയായി ചിത്രീകരിച്ച് ഏറ്റം ക്രൂരമായ മരണത്തി ലേയ്ക്ക് തള്ളിയിടുന്നത് ഗാഗുൽത്തായിലെ മരക്കുരിശിൽ നമ്മൾ കാണുന്നു. മരണവേദനയുടെ നടുവിൽ യേശു ദൈ വത്തെ വിളിച്ചപെക്ഷിക്കുകയാണ്, അവിടുത്തോട്‌ ചോദിക്കുകയാണ്," എ ന്തുകൊണ്ട് നീയെന്നെ ഉപേക്ഷിച്ചു". നിസ്സഹായന്റെ നിലവിളിയാണത്.

നിരപരാധിയായ ആബേലും നിഷ്കളങ്കനായ ഇസഹാക്കും സിംഹക്കൂട്ടിൽ എറിയപ്പെട്ട നീതിമാനായ ദാനിയേലും ഒരു പക്ഷെ ചോദിച്ചേക്കാമായിരുന്ന ചോദ്യം തന്നെ യേശു കുരിശിൽ കിടന്ന് നിലവിളിച്ചു ചോദിക്കുന്നു. ദൈവ ത്തിനു വേണ്ടി ജീവിച്ചതിന്റെ പരിണിതഫലമായി ദൈവനിന്ദകനായി ചി ത്രീകരിക്കപ്പെടുന്നു. സഹജീവികൾക്കുവേണ്ടി ജീവൻ അർപ്പിച്ചു ജീവിച്ചതി ന്റെ പ്രതിഫലമായി സഹമനുഷ്യരുടെ ശത്രുവായി ശിക്ഷിക്കപ്പെടുന്നു. തീ വ്രമായ ആത്മാർത്ഥതയോടെ യേശു ചോദിക്കുന്നു: "എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു ? ". സഹമനുഷ്യരോട് അവിടുന്നു ചോദിക്കുന്നു: " ഒരു മണിക്കൂ റെങ്കിലും എന്നോടുകൂടി ഉണർന്നിരിക്കാൻ നിങ്ങൾക്കാവില്ലേ ? ". ആഴമായ ആത്മബന്ധത്തിൽനിന്നും ഉരുത്തിരിയുന്ന ചോദ്യങ്ങളാണവ. ഈ രണ്ടു ചോ ദ്യങ്ങളിലും വേർപെടുത്താനാവാത്ത സ്നേഹബന്ധത്തിന്റെ ആഴമായ ഭാവ ങ്ങൾ നിഴലിക്കുന്നുണ്ട്.

എല്ലാ അർത്ഥത്തിലും യേശുവിനെപ്പോലെയാവുക-

ദൈവത്തോടും സഹമനുഷ്യരോടും വേർപെടുത്താനാവാത്ത ആത്മബന്ധ ത്തിലായിരുന്ന യേശുവിന്റെ ആത്മാവബോധവും തന്നോടു തന്നെയുള്ള ബന്ധവും ഏറെ തീക്ഷ്ണവും തീവ്രവുമായിരുന്നു. താനും പിതാവും ഒന്നാണെ ന്നറിഞ്ഞനുഭവിച്ച അവിടുന്ന് താൻ ദൈവഹിതം അനുവർത്തിക്കേണ്ട സഹ നദാസനാണെന്നും മനസ്സിലാക്കിയിരുന്നു. "തീവ്ര ദു:ഖത്താൽ ഞാൻ മരണ ത്തോളം എത്തിയിരിക്കുന്നു. നിങ്ങൾ എന്നോടൊത്തു ഉണർന്നിരിക്കൂ (മത്താ.25:38) എന്ന യേശുവിന്റെ പ്രസ്താവന സഹനദാസനായ അവിടുത്തെ ആത്മബോധത്തിന്റെ ആഴവും ആത്മ സമർപ്പണത്തിനായുള്ള നിശ്ചയദാ ർഢ്യവും വ്യക്തമാക്കുന്നു.

യേശുവിനെപ്പോലെയും യേശുവിലുമായിരിക്കുന്നതാണ് യഥാർത്ഥ പ്രാർത്ഥ ന. പീഡിതർക്കും ദരിദ്രർക്കും വേണ്ടി പ്രാർത്ഥിക്കുകയെന്നാൽ അവരുടെ പീഡനവും ദാരിദ്ര്യവും സ്വജീവിതത്തിൽ അനുഭവിക്കുവാനും അവരുടെ പ്ര തീകങ്ങളും പ്രതിനിധികളുമാകുവാനും സന്നദ്ധരാവുകയെന്നർത്ഥം. യേശു വിന്റെ ജീവിതമാത്രുക വ്യക്തമാക്കുന്നത് അതാണ്‌. പ്രാർത്ഥിക്കുക, പ്രാർ ത്ഥിച്ചു പ്രാർത്ഥിച്ചു എല്ലാ അർത്ഥത്തിലും യേശുവിനെപ്പോലെ ആവുക, തദ്വാരാ മനുഷ്യനായിത്തീരുക. മനുഷ്യരെന്നാൽ, ഭൂമിയിൽ ദൈവത്തിന്റെ ദൂതരെന്നും വ്യാഖ്യാനിക്കാം. // -
----------------------------------------------------------------------------------------------------------      

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.