Donnerstag, 5. Februar 2015

ധ്രുവദീപ്തി// ഓണ്‍ലൈൻ - വിജ്ഞാനമണ്ഡലം // ജർമ്മനി- വിളഭൂമിയില്‍ ജീവസ്പന്ദനങ്ങള്‍ ഉണ്ടായപ്പോള്‍ / George kuttikattu .

 ധ്രുവദീപ്തി // വിജ്ഞാനമണ്ഡലം -//  

ജർമ്മനി -
     കാലങ്ങളുടെ മാറ്റങ്ങളിൽ 

വിളഭൂമിയില്‍ ജീവസ്പന്ദനങ്ങള്‍ ഉണ്ടായപ്പോള്‍ // 

George Kuttikattu 


പിറവിയും പരിവര്‍ത്തനവും-
നതകളുടെ ദേശാന്തര ഗമനങ്ങളും അധിവാസിത പ്രദേശങ്ങളുടെ ഉത്ഭവവും കാരണങ്ങളും ബഹുമുഖ വളര്‍ച്ചയുടെ അടിസ്ഥാനവും ഗ്രാമ സംവിധാനത്തിന്‍റെ പിറവിയും പരിവര്‍ത്തനവും അതുമായി ബന്ധപ്പെട്ട അനന്തര ഫലങ്ങളുമെല്ലാം ക്രമീക്രുതമായിരിക്കുന്നത് നിരവധി വ്യത്യസ്ഥ ഘടകങ്ങളിലാണെന്ന് കാണാവുന്നതാണ്. ജര്‍മ്മന്‍ ജനതയുടെ കാര്യത്തിലും ഇത് മറിച്ചല്ല.

ഉപജീവനത്തിന് നല്ല വിളഭൂമിയും വന്യമൃഗങ്ങളും സുലഭമായി ലഭിക്കുന്ന അനുയോജ്യസ്ഥലങ്ങള്‍ തേടി ജനതകളുടെ ഒഴുക്ക് ജര്‍മനിയിലേക്ക്‌ ഉണ്ടായി. മുഖ്യമായും കൃഷിയും നായാട്ടുമായി കഴിഞ്ഞിരുന്ന ചെറിയ ഒരുകൂട്ടം മനുഷ്യരുടെ- അവർ സ്ത്രീകളും പുരുഷന്മാരും കുട്ടികളും മറ്റു കുടുംബ ബന്ധുക്കളും ആയിരുന്നു-  അധിവാസിത പ്രദേശങ്ങളാണ് ഗ്രാമങ്ങളും നഗരങ്ങളും ആയി രൂപാന്തരപ്പെട്ടത്. കാര്‍ഷിക വൃത്തിയില്‍ നിന്നും ഉപജീവനം നടത്തിയവര്‍ക്ക് മറ്റു തൊഴില്‍ സാദ്ധ്യത ഏറെയും കുറവായി. അക്കാലത്ത്  കാര്‍ഷിക ഉത്പന്നങ്ങളാണ് സാമ്പത്തികമായി സാമൂഹ്യ ഘടനയെ ഉറപ്പിച്ചു അടയാളപ്പെടുത്തി ഒരധിവാസ പ്രദേശമെന്ന നിലയില്‍ ഒരു ഗ്രാമത്തിന്റെ   പൊതുഘടനയെ അംഗീകരിച്ചതും.

എന്നാല്‍  കാലങ്ങളുടെ മാറ്റത്തില്‍ കര്‍ഷകരല്ലാത്തവരുടെ അധിവാസിത പ്രദേശങ്ങളും ഗ്രാമം എന്നു പറയുമായിരുന്നെങ്കിലും അത്തരം കുടിയേറ്റ പ്രദേശങ്ങളെ ഏതാണ്ട് അപ്രകാരം തന്നെ പരിഗണിച്ചിരുന്നെന്നുള്ളതാണ് ശരി. അവയെ എപ്രകാരമായിരുന്നു എന്ന് വേര്‍തിരിച്ചറിയുവാന്‍ പുരാതന ജര്‍മ്മന്‍ ജനതകളുടെയും അധിവാസിത പ്രദേശങ്ങളെക്കുറിച്ചുള്ള പൂർണ്ണ പുരാതന ചരിത്രവും സൂക്ഷ്മമായി പരിശോധിക്കേണ്ടിയിരിക്കുന്നു. മറ്റെന്ത് തരത്തിലുള്ള പലവിധ തൊഴിലിനേക്കാളും അക്കാലത്ത് ഗ്രാമങ്ങളിലെ ഗ്രാമീണ കർഷകർക്ക് സവിശേഷമായിരുന്നത് കൃഷിസ്ഥലങ്ങളും അവരുടെ കൃഷിയുമായിരുന്നല്ലോ. 

St.Marien Church in Gimte, 
Flösserdorf, Germany/ AD-970
തീരപ്രദേശങ്ങളിലെല്ലാം   അന്ന് മത്സ്യബന്ധനം വളരെ കൂടുതലേറെ, അത് എന്നും വ്യാപകമായിട്ട്   നടന്നിരുന്ന സ്ഥലത്ത്  അവിടെയെല്ലാം    മുക്കുവരുടെ അധിവാസിത സ്ഥാനങ്ങള്‍ ഉണ്ടായിവന്നു . അങ്ങനെ ആ സ്ഥലങ്ങളെ മുക്കുവഗ്രാമം (ഫിഷര്‍ ഡോര്‍ഫ്) എന്നു വിളിച്ചു. ഇതുപോലെ തന്നെയാണ്, മറ്റുചിലർ ജലഗതാഗത മാര്‍ഗ്ഗം ഉപയോഗിച്ച് അന്ന് വെള്ളത്തിലൂടെ ഒഴുക്കി വനത്തിലെ തടികള്‍ ചങ്ങാടത്തില്‍ കയറ്റിയിട്ട്  ട്രാന്‍സ്പോര്‍ട്ട് ചെയ്യുന്നത് മറ്റൊരു തൊഴിലും മറ്റുചിലരുടെയെല്ലാം ഉപജീവനമാര്‍ഗ്ഗവുമായിരുന്നു.  ഈ തൊഴില്‍ സ്വീകരിച്ചിരുന്ന ഒരു കൂട്ടം മനുഷ്യരുടെ പ്രത്യേക അധിവാസ കേന്ദം ഉണ്ടായപ്പോള്‍ ആ പ്രദേശത്തെ " ഫ്ളോസർ ഡോര്‍ഫ്"എന്നു വിളിച്ചു. ഇരുപതാം നൂറ്റാണ്ട് വരെ ഈ തൊഴില്‍ ചെയ്തിരുന്നവരുടെ സമൂഹങ്ങൾ അന്ന് ജര്‍മ്മനിയില്‍ മാത്രമല്ല യൂറോപ്പില്‍ പലയിടങ്ങളിലും നിലനിന്നിരുന്നു. ഇത്തരമുള്ള ഗ്രാമങ്ങള്‍ക്ക് ആയിരത്തിലേറെ വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ജര്‍മ്മനിയിലെ "ജിംറ്റെ"(ജിമെറ്റ്) എന്ന പുരാതനഗ്രാമം"ഫ്ളോസര്‍ഡോര്‍ഫിന് "ഒരു ഉദാഹരണമാണ്. അവിടെ ഇപ്പോഴും നമുക്ക് കാണാവുന്നതായ സെന്‍റ് മരിയന്‍ ദേവാലയം എ. ഡി . 970 - ല്‍ പണി കഴിപ്പിച്ചതാണ്.

വ്യാപാര സംബന്ധമായി ഇടപാടുകള്‍ നടക്കുന്ന ഒരു കേന്ദ്രത്തിനു, അഥവാ ഒരു ഗ്രാമത്തിനോ, നഗരത്തിനോ ഇടയ്ക്കുള്ള അംഗീകാരമേ അക്കാലത്ത് നല്‍കിയിരുന്നുള്ളൂ. എങ്കിലും ഏറെ പ്രത്യേകമായിരുന്നത്, അവിടെയ്ക്ക്  എത്തുന്ന വ്യാപാരികള്‍ക്കും അവരോട് ബന്ധപ്പെട്ട ഓരോ ആവശ്യങ്ങളും,  മറ്റിടപാടുകാര്‍ക്കും പ്രത്യേക അവകാശങ്ങള്‍ അന്നത്തെ കാലത്തെ ദേശീയ- പ്രാദേശിക അധികാരികളിൽ നിന്നും (ചക്രവര്‍ത്തി, രാജാക്കന്മാര്‍) അവ പൂര്‍ണ്ണമായും നിയമപരമായി ജനങ്ങൾക്ക് അനുവദിച്ചു കൊടുത്തിരുന്നുള്ളൂ. ജര്‍മ്മനിയിലെ അതിപുരാതന റോമന്‍സാമ്രാജ്യ നഗരമായിരുന്ന" ട്രിയര്‍" നഗരമദ്ധ്യത്തിലെ പൊതു മാര്‍ക്കറ്റില്‍ ഇപ്പോഴും സ്ഥിതി ചെയ്യുന്ന കുരിശു ചരിത്രപരമായ ഒരു അതിശയ ഉദാഹരണമാണ്. പ്രസ്തുത അതിപുരാതനമായ  ആ ട്രിയർ റോമൻ നഗരത്തിലാണ് ലോക കമ്യുണിസ്റ്റ് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് കാൾ മാർക്സ് ജനിച്ചത്‌.

ബൌവണ്‍ ഹോഫ്-

ഒരു ജർമൻ കാർഷിക ഗ്രാമം

വളരെ കുറഞ്ഞ തോതില്‍ നാലോ അഞ്ചോ വീടുകളും അതിനോട് ചേർന്നുള്ള കൃഷിഭൂമികളും മാത്രമല്ല അതിനോട് ചേര്‍ന്നുള്ള ജീവിത സൌകര്യങ്ങളുമായി കൃഷിക്കാരായ കുടുംബാംഗങ്ങളും അവരുടെ സ്വന്തം ബന്ധുക്കളും മാത്രം ജീവിക്കുന്ന ഒരു ചെറിയ വാസസ്ഥലത്തിനു, ഒരു ചെറിയ  കര്‍ഷക കോളനി അഥവാ കുടിപാര്‍പ്പ്‌ സ്ഥലം- "ബൌവണ്‍ ഹോഫ്" എന്നു വിളിക്കപ്പെട്ടു. വളര്‍ത്തു മൃഗങ്ങളായ പശുക്കള്‍, നിലം ഉഴുതുവാനുള്ള കാളകളും കുതിരകളും എന്നിവയ്ക്ക് പ്രത്യേകം  വലിയ തൊഴുത്തുകള്‍ ഉണ്ടാക്കിയിരുന്നു. കർഷകർ അവയ്ക്കുള്ള പുല്ലും മറ്റു തീറ്റ സാധനങ്ങളും തൊഴുത്തിന്‍റെ മുകളിലുള്ള തട്ടുകളില്‍ സൂക്ഷിച്ചു. പണി ആയുധങ്ങള്‍, കലപ്പ തുടങ്ങിയവ- പണികൾ  കഴിഞ്ഞു വൃത്തിയാക്കി അടുത്ത ദിവസത്തേയ്ക്ക് സൂക്ഷിച്ചു ക്രമീകരിച്ചു വച്ചുകൊണ്ടിരുന്നു .

എന്നാല്‍ ചിന്നി ചിതറി വേറിട്ടു വേറിട്ട്‌ അവിടവിടെയായിട്ട് അക്കാലത്ത് താമസിച്ചിരുന്ന അനേകം കര്‍ഷകരുടെ സ്വന്തമായ കുടുംബങ്ങളുടെ വാസ സ്ഥലങ്ങള്‍ ജര്‍മ്മനിയില്‍ ഇന്നും ധാരാളം കാണാം. ഇത്തരമുള്ള ഗ്രാമങ്ങളെ" അന്ന് സ്ട്രോയ്ഡോര്‍ഫ് "- ചിതറിക്കിടക്കുന്ന ഗ്രാമം" എന്നു വിളിച്ചുവന്നു . ഇപ്രകാരം വളരെ വിസ്തൃതമായിരുന്ന സ്ഥലത്ത് ചില കൃഷിഭൂമികൾക്ക്  ചേർന്ന് അവിടെയെല്ലാം താമസിക്കുന്ന കര്‍ഷകരുടെ ഭവനങ്ങളെല്ലാം ചെറിയ ചെറിയ കുടിപാര്‍പ്പ്കളായി അവയെ വേര്‍തിരിക്കുന്നു. അവയെ ഒരു ഗ്രാമത്തിന്‍റെ പരിധിയിലന്നു ചേര്‍ക്കപ്പെട്ടു. ചിലയിടങ്ങളില്‍ ഒന്നോ രണ്ടോ വീടുകള്‍ മാത്രം ഒറ്റപ്പെട്ടു നിൽക്കുന്നതായ വലിയ വിസ്തീർണ്ണമുള്ള കൃഷി സ്ഥലങ്ങളുടെ നടുവിൽ  കാണാം. 

പുരാതന കാലത്ത് അത്തരം വേറിട്ട വീടുകളില്‍ താമസിച്ചിരുന്നവര്‍ മിക്കവാറും അക്കാലത്തുള്ള രാജ്യാധികാരികളുടെ ആശ്രിതരോ പട്ടാള ഉദ്യോഗസ്ഥരോ ആയിരുന്നു. ഇത്തരം"ഒറ്റയാള്‍ വീടുകള്‍"  ജര്‍മ്മനിയിലെ തെക്കന്‍ പ്രദേശങ്ങളിലും ആല്‍പന്‍ പര്‍വതനിര മേഖലയിലും ഉണ്ട്. വിജന പ്രദേശത്തെ ശൂന്യതയുടെ അനന്തമായ ശാന്തതയില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ജീവസ്പന്ദനങ്ങള്‍ മാത്രമാണവ .

ജര്‍മ്മാനിക്ക് വംശജരുടെയും മറ്റു ഇതര വംശജരുടെയും ജര്‍മ്മനിയെ ലക്ഷ്യമാക്കിയുള്ള ദേശാന്തരഗമനം തുടങ്ങിയതിനു മുന്‍പും, അതിന് ശേഷവും (എ. ഡി. 500- നും 750- നും ഇടയ്ക്കുള്ള കാലഘട്ടം) മനുഷ്യര്‍ എവിടെയെങ്കിലും ഭാവി സുരക്ഷിത സ്ഥിര അധിവാസ കേന്ദ്ര  സ്ഥലമാക്കിത്തീര്‍ക്കുന്നതിനു മുന്‍പ്‌, ജര്‍മ്മന്‍ പ്രദേശങ്ങള്‍ ഏറെയും ഏതാണ്ട് വിജനമായിരുന്നു. അതുപോലെതന്നെ, അന്ന് നിരവധി രാജ്യങ്ങളിലും ജനങ്ങള്‍ വളരെ കുറവുമായിരുന്നു. ധാരാളം വിശാല ഭൂപ്രദേശവും മനുഷ്യര്‍ വളരെ കുറവും. അക്കാലത്തെ ചില ജര്‍മ്മന്‍ വംശജരായരുന്ന ഫ്രാങ്കന്‍, സാക്സന്‍, ത്യൂറിന്‍ഗര്‍, അലമാനന്‍  എന്നിവര്‍ അവരുടെ ആവശ്യാനുസരണം  കൃഷി ചെയ്യുവാന്‍ നല്ല പ്രദേശങ്ങളിൽ ഭൂമി കൈവശപ്പെടുത്തിയിരുന്നു.

ഭാവിയില്‍ ഒരു ജര്‍മ്മന്‍ രാജ്യത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഏറെ കാര്യമായ പങ്കുവഹിച്ചവര്‍ ആരായിരുന്നു? ആദ്യകാലത്തുള്ള കുടിയേറ്റ വംശങ്ങളിലെ സാധാരണ ജനങ്ങളായിരുന്നു. ആദ്യകാലങ്ങളിലെ കുടിയേറ്റ വംശജരായിരുന്ന കൃഷിക്കാര്‍ എല്ലാവരും തന്നെ അന്ന് തീര്‍ത്തും പരിപൂർണ്ണ സ്വതന്ത്രരായിരുന്നു. അവര്‍ കൃഷി ഭൂമി സ്വന്തമാക്കിയിരുന്നില്ല. അവരെല്ലാം വീണ്ടും വീണ്ടും ഓരോ കൃഷിസ്ഥലങ്ങള്‍ മാറി പുതിയ കൃഷിസ്ഥലങ്ങളും തേടിക്കൊണ്ടിരുന്നു. അവർ നായാട്ടും കൃഷിയും സാദ്ധ്യമായ മറ്റു സമീപ സ്ഥലങ്ങളിലേയ്ക്ക് കൃഷികൾക്കായി  കുടിയേറി താമസിച്ചു കൃഷി സ്ഥലം സ്വന്തമാക്കി. അവിടെയെല്ലാം വീടുകൾ നിർമ്മിച്ച്‌ സ്ഥിര താമസമാക്കിയത് വെറും സാധാരണ കര്‍ഷകരാണ്. 

ജീവിത കാഴ്ചപ്പാടുകൾ 

പൊതുവെ പറഞ്ഞാല്‍ ജര്‍മ്മനിയിലേക്ക് അധിവാസിതരായി വന്നിരുന്ന  ജനങ്ങളില്‍ തൊണ്ണൂറു ശതമാനവും നാട്ടിന്‍ പ്രദേശത്താണ് ആദ്യകാലത്ത്  താമസിച്ചിരുന്നത്. അക്കാലത്ത്  ജര്‍മ്മനിയില്‍ പട്ടണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അവിടെ ബാക്കിയുണ്ടായിരുന്ന പത്തു ശതമാനം ആളുകള്‍ എല്ലാവരും രാജവംശത്തിലുള്ളവരോ, മതാചാര്യന്മാരോ, അനുയായികളോ ആയിട്ടുള്ളവരായിരുന്നു. മദ്ധ്യ കാലഘട്ടമായപ്പോഴേക്കും ആ സ്ഥിതി മാറി. കര്‍ഷകര്‍ വിവിധ സാമൂഹ്യകാര്യകാരണങ്ങളാല്‍ അന്നത്തെ സാമൂഹിക ബാഹ്യസമ്മര്‍ദ്ദത്തിന് വിധേയരായി അവരുടെ വികസനം മുഴുവൻ അന്ന് തകരാറിലായിത്തീര്‍ന്നു. ഉദാ: നോക്കാം. കാലാവസ്ഥമാറ്റം, പുതിയ സാമൂഹ്യ ജീവിത കാഴ്ചപ്പാടുകള്‍, അന്നത്തെകാലത്ത് സമൂഹത്തിൽ നിലനിന്നിരുന്ന രാഷ്ട്രീയസമ്മര്‍ദ്ദം തുടങ്ങിയവയായിരുന്നു, അവ. അതോടെ അന്നത്തെ ഗ്രാമങ്ങളുടെ സ്ഥിതിയില്‍ ചില അനുയോജ്യമായ വികസന സാധ്യതകള്‍ ഉണ്ടായിരുന്ന പഴയ ഗ്രാമങ്ങള്‍ വലിയ നഗരങ്ങളായി മാറിക്കൊണ്ടിരുന്നു. 

ഗ്രാമങ്ങളും പട്ടണങ്ങളും ഉണ്ടായപ്പോള്‍, ഇതിനിടയില്‍ തന്നെ ചില വലിയ ഭൂവിഭാഗങ്ങള്‍ ഇവയിലേതിലും പോലും പെടാതെ വൈരുദ്ധ്യങ്ങളില്‍പ്പെട്ടു കിടന്നു. ഗ്രാമങ്ങള്‍ക്കും പട്ടണത്തിനും ഇടയ്ക്കു "ചെറു പട്ടണ"മെന്നോ, "അങ്ങാടി" എന്നോ "മാര്‍ക്കറ്റു" എന്നോ വിളിക്കപ്പെടുന്ന നിരവധി വിവിധ  കേന്ദ്രങ്ങളും സ്ഥലങ്ങളും ഇത്തരം വൈരുദ്ധ്യങ്ങള്‍ക്ക്‌ ഉദാഹരണമാണ്. പരമ്പരാഗതമായിട്ടുള്ള കാര്‍ഷികാവശ്യങ്ങൾക്കായി മാത്രം കേന്ദ്രീകരിച്ചു ക്രമപ്പെടുത്തിയ കുടിയേറ്റക്കാരുടെ വാസസ്ഥലമാണ് ഒരു ഗ്രാമം. എന്നാല്‍, അവിടെ ഗ്രാമത്തിനും ചെറുപട്ടണത്തിനുമിടയ്ക്കു വസിക്കുവാൻ വേണ്ടി  അതിനു സൌകര്യപ്പെടുത്തിക്കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ചെറിയ ചെറിയ ഭവനങ്ങളുണ്ട്. ഇത്തരം ചെറുചെറുഭവനങ്ങളില്‍ വസിക്കുന്ന അന്നുള്ള ഒരു സമൂഹത്തിന്‍റെ കൊച്ചു കൊച്ചു അധിവാസ കേന്ദ്രങ്ങളെക്കാള്‍ വ്യത്യസ്തമായ രീതിയിൽ  ജര്‍മ്മനിയില്‍ ഗ്രാമശൈലിക്കും അവയുടെ നിര്‍വചനത്തിനും എല്ലാം ഒരു ജനകീയതയും രാഷ്ട്രീയ കാഴ്ച്ചപ്പാടുമുണ്ടായിരുന്നു.

ജർമൻ കർഷകരുടെ  ഭവനങ്ങൾ
ജര്‍മ്മനിയിലെ ബവേറിയയില്‍ സര്‍ക്കാര്‍ നിയമം അനുസരിച്ചു പത്തോ അതിലധികമോ താമസ വീടുകള്‍ ഉള്ള ഒരു പ്രദേശത്തെ ഒരു പട്ടണമെന്നോ, ചെറിയ ഒരു  നഗരമെന്നോ പേര് എവിടെയും  വിളിക്കുന്നില്ല.  നിയമദൃഷ്ടിയില്‍ അവിടം ഒരു ഗ്രാമം മാത്രമാണ്. എന്നാല്‍ താരതന്മ്യേന വലിയ ചില ഗ്രാമങ്ങളെയും വിവിധ തൊഴില്‍ സാദ്ധ്യതകള്‍ ഏറെയുള്ളതും, ഇന്‍ഫ്രാസ്ട്രക്ചർ‍ സാമാന്യം ഉറപ്പാക്കുന്ന പ്രദേശങ്ങളെയും ചെറിയ "അങ്ങാടി"യെന്നു (stadt) വിളിച്ചു. പൊതുവെ ജര്‍മ്മനിയില്‍ ഒട്ടാകെ പ്രാദേശികമായി തെക്കും വടക്കും, കിഴക്കും പടിഞ്ഞാറും കിടക്കുന്ന ജനവാസപ്രദേശങ്ങള്‍ വ്യതസ്ത പേരുകളിലാണ് അറിയപ്പെട്ടത്. ഉദാ: ഗ്രാമം - മാര്‍ക്കറ്റു, അങ്ങാടി, കര്‍ഷകവാസകേന്ദ്രം (Bauern Hof) തുടങ്ങി ഓരോ വിളിപ്പേരുകൾ. . എന്നാല്‍ വ്യവസായ ശാലകള്‍ നിറഞ്ഞ ഒരു പ്രദേശത്തെ  ഒരു "വ്യവസായ കേന്ദ്രം" എന്നല്ലാതെ ഒരു ഗ്രാമം എന്ന പദവിയില്‍ അറിയപ്പെട്ടിരുന്നില്ല. 

ആധുനിക ജർമ്മനി -

ആധുനിക ജര്‍മ്മനിയുടെ മുഖശ്ചായയും അതിന്‍റെ പ്രതിശ്ചായയും വളരെ ഏറെ ആകര്‍ഷകമായിരിക്കുന്നുണ്ട്.ഇന്ന് ലോക രാഷ്ട്രങ്ങളുടെ മുന്‍പില്‍ ജര്‍മ്മനിയുടെ ഗ്രാമങ്ങളും നഗരങ്ങളും ഒരു മാതൃകാ രാഷ്ട്രത്തെയാണ്  പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. അവിടെയെല്ലാം ഉയര്‍ന്നു നില്‍ക്കുന്ന അമ്പര ചുംബികളായ കത്തീദ്രലുകള്‍, അതി പുരാതനത്വം സാക്ഷ്യപ്പെടുത്തുന്ന ഗ്രാമീണ ദൈവാലയങ്ങള്‍, ജർമനിയിലെ ഗ്രാമങ്ങളിൽ മനോഹരമായി പണി
തീര്‍ത്തിരിക്കുന്ന പൊതുസ്മശാനങ്ങള്‍, മനോഹരമായി തീര്‍ത്തിരിക്കുന്ന വീടുകള്‍, മറ്റു ഔദ്യോഗിക സ്ഥാപനങ്ങള്‍, ഗ്രാമങ്ങളും ഗ്രാമങ്ങളും, വലിയ നഗരങ്ങളും നഗരങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡുകള്‍, റെയില്‍വേ ഗതാഗതം, വിശ്രമകേന്ദ്രങ്ങള്‍, സൂപ്പർമാർക്കറ്റുകൾ, കമ്യുണിക്കേഷൻ കേന്ദ്രങ്ങൾ, ആഘോഷങ്ങളും ആഘോഷിക്കലും എല്ലാം എല്ലാം അവിടെ കാണാൻ കഴിയുന്നു. ചില അവസ്ഥാന്തരങ്ങൾ സൃഷ്ടിക്കുന്ന കുറ്റവാളികൾ ഉണ്ടെങ്കിലും ആണിനും പെണ്ണിനും രാവും പകലും ഭയമില്ലാതെ എവിടെയും സതന്ത്രമായി  നടക്കാന്‍ സാധിക്കുന്ന പറുദീസായിലെ ഒരു മനുഷ്യസമൂഹം അവിടെ ഉണ്ട്., ഇത് ജര്‍മ്മനിയുടെ ഓരോരോ നവീന ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും മുഖമുദ്രയാണ്.  

ഒരു മാതൃകാ രാജ്യത്തിലെ ഒരു മാതൃകാ ഗ്രാമത്തിന്‍റെ  മുഖമുദ്ര ഏതാണ്? ജീവനുള്ള ഗ്രാമങ്ങൾ, അഥവാ ജീവചൈതന്യമുള്ള ഗ്രാമങ്ങൾ എന്നതിനെ വിളിക്കാം. വളരെ വിശാലമായി പറഞ്ഞാല്‍ ഊര്‍ജ്ജസ്വലതയോടെ എന്നും ജീവിക്കുന്ന ഗ്രാമം എന്ന നിലയില്‍, അത് പ്രത്യേകമായി ചിന്തിച്ചാല്‍പോലും, അപ്രകാരം തന്നെ ജീവിക്കുന്ന ഒരു കൂട്ടം ജനങ്ങളുടെ ആധുനിക സൗകര്യം ലഭിക്കുന്ന വാസസ്ഥലമെന്നാണല്ലോ എന്നാണല്ലോ കരുതേണ്ടത്. എന്നാൽ ഈയൊരു അവസ്ഥയുടെ  കാഴ്ചപ്പാടിനപ്പുറത്ത് കടന്ന് മറിച്ച് ചിന്തിച്ചാല്‍ ചിലപ്പോഴത് ഒരു ചത്ത ഗ്രാമം എന്നു വിളിക്കാനുമാണ് ഇന്ന് കേരളത്തിലെ മലയാളിമനസ്സിൽ ഇടയാകുന്നത് . 

അവയെ ഇങ്ങനെ നമുക്ക് കാണാന്‍ കഴിയും. അവിടെ ജീവിച്ചിരുന്നവർ, വിവിധ കാരണങ്ങളാല്‍ മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറുകയും അവിടെ ശേഷിക്കുന്ന പ്രായമെത്തിയ ഓരോരുത്തരും സാവധാനം ഇല്ലെന്നായിട്ട്  തീർന്നുകൊണ്ടിരിക്കുന്ന സ്വാഭാവിക പരിവര്‍ത്തനങ്ങൾക്കും  സാഹചര്യം ഉണ്ടാകാം. അങ്ങനെയെങ്കില്‍തന്നെ അവയെയൊക്കെ ഏറ്റവും കുറഞ്ഞ അളവിലെങ്കിലുമുള്ള ആ  ജനസമൂഹത്തിന്‍റെ സാമൂഹ്യ ജീവിതത്തിന്‍റെ തുടിപ്പുകള്‍പോലെ ക്രിയാത്മകമായി ഉറപ്പാക്കണം. അനുയോജ്യവും ഫല പ്രദവുമായ ഒരു അടിസ്ഥാന ഘടനയാണ് എന്നും സ്ഥിരമായി അവിടെയുള്ള ജനവാസകേന്ദ്രത്തിൽ ഉടനീളം നിലനില്‍ക്കേണ്ടതെന്നു വ്യക്തമാകുന്നു. 

ഒരു ഗ്രാമത്തിന്‍റെയോ നഗരത്തിന്‍റെയോ ജീവചൈതന്യം വിദൂര ഭാവനയില്‍ മനസിലാക്കേണ്ടത് എങ്ങനെ? അവിടെയുള്ളതും അവിടേയ്ക്കുള്ള സ്ഥിരം വാസസ്ഥാനം ഉറപ്പിക്കുന്നവരുടെയും ഊര്‍ജ്ജസ്വലതയുടെ തോതാണ് എന്നു ജര്‍മ്മന്‍ ജനത വളരെ ഉറച്ചു വിശ്വസിക്കുന്നു. അവയില്‍ ചില അത്യാവശ്യ ഘടകങ്ങളാണിവ: സാമൂഹ്യ പെരുമാറ്റരീതികൾ, പ്രവര്‍ത്തനത്തിലുള്ള സജ്ജീവ പങ്കാളിത്തം, സാമൂഹ്യമായും  സാംസ്കാരികമായും ജീവിതത്തില്‍ ഒരാളുടെ താൽപ്പര്യം അനുസരിച്ചു വ്യക്തിപരമായിട്ട് അയാൾ സ്വയമേ തെരഞ്ഞെടുത്ത വാസസ്ഥലത്തോടുള്ള, അതു, ഗ്രാമത്തിലോ നഗരത്തിലോ ആയിരിക്കട്ടെ, അതിനോടുള്ള പ്രതിപത്തിയും ഉത്തരവാദിത്വവും, അതിനു അതര്‍ഹിക്കുന്ന രീതിയില്‍ പ്രത്യേകം അവർ ശ്രദ്ധിക്കുന്നുണ്ടോ എന്നതു മാത്രമാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടതായ മൂല്യ ഘടകങ്ങൾ..

ഒരു സാധാരണ ഗ്രാമീണ ജർമൻ കര്‍ഷകന്‍റെ ജീവിത സ്വപ്നങ്ങളാണ്, എന്‍റെ മനോഹരമായ ഗ്രാമം, എന്‍റെ കൃഷിഭൂമി, ഞാൻ വളരെയേറെ സ്നേഹിക്കുന്ന എന്‍റെ വീട്. എന്‍റെ പശുക്കളും വളര്‍ത്തുകാളയും, മറ്റെല്ലാ മൃഗങ്ങളും, തന്റെ വിളനിലമുഴുതുന്ന എന്‍റെ പ്രിയപ്പെട്ട കുതിരകൾ, കോഴികളും, പ്രിയപ്പെട്ട  ചെമ്മരിയാടുകളും, എന്റെ കൃഷിസ്ഥലത്തുള്ള ഭവനത്തോട് തൊട്ടടുത്ത്  വളര്‍ത്തുമൃഗങ്ങളുടെ വലിയ കൂടുകളും, എന്‍റെ പണിയായുധങ്ങളും- ഇവ എല്ലാംകൊണ്ടും ഒറ്റവാക്കില്‍ "ഞാനൊരു യഥാർത്ഥ ഗ്രാമീണ കര്‍ഷകനാണ്" എന്ന അഭിമാനം. ഒരു മാതൃകാ രാജ്യത്തിന്‍റെ പിറവി ഗ്രാമങ്ങളിലാണെന്ന് ജർമൻ ജനത അന്നും എന്നും  വിശ്വസിക്കുന്നു. ഉറച്ച വിശ്വാസവും തന്റെ  സ്വാഭിമാനവും എല്ലാം പിറവിയുടെയും വളര്‍ച്ചയുടെയും ജീവസ്പന്ദനങ്ങള്‍ ആണ്. ജര്‍മ്മന്‍ ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേയ്ക്കും നാം ഇറങ്ങിച്ചെന്നു നോക്കിയാല്‍ നമുക്കത് എന്നും  ദൃശ്യമാകുന്നു //-
------------------------------------------------------------------------------------------------------------------ .

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.