അനാഥത്വം
വാക്ക് പറയുന്നു ...
നാഥനില്ലാത്തവര്‍
എന്ന വിശേഷണം ...
താങ്ങും തുണയും
ഇല്ലാതെ അലയുമ്പോള്‍
അനാഥര് തന്‍ അര്‍ത്ഥം ...
മാറി മറിയുമോ...?
അനാഥത്വം എന്നത്
ബാഹ്യ രൂപങ്ങളില്‍
' ആരുമില്ലാത്തവര്‍ '
എന്ന് പറയുമ്പോള്‍ ...
ബാഹ്യ രൂപങ്ങളില്‍
' ആരുമില്ലാത്തവര്‍ '
എന്ന് പറയുമ്പോള്‍ ...
ഒന്ന് ചോദിക്കട്ടെ ....
മനുഷ്യ ജന്മങ്ങളെ ...
അനാഥരാകുന്നില്ലേ...
സനാഥരിന്നുലകത്തില്‍ ....?
എന്താണിതിനര്‍ത്ഥം ....?
എന്ത് വിളിക്കണം .....?
" മനുഷ്യത്വ ലംഘനം "
എന്ന പേര്‍ ചേരുമോ ...?
മരവിച്ച സംസ്കാരം
ബാക്കി വച്ചീടുന്ന
നീതി രഹിതമാം
കുലമഹിമയൊക്കെയും ...
സംസ്കാര സമ്പന്നതയ്ക്ക്
വിഘ്നമോ ...?
നേരായ ചിന്താഗതിക്ക്
തടസ്സമോ ...?
സത്യ വിരുദ്ധമാം
പ്രഹേളിക തന്നെയോ ...?
ദൈവ ഭയത്തിന്‍ അഭാവമോ ...?
അറിയില്ല ...
നീതിയും ന്യായവും
ത്യജിക്കുന്ന സംസ്കാരം
ഇന്നറിയുന്നുവോ...
തകരുന്ന മനസ്സുകള്‍ ...
സനാഥരായിട്ടും
അനാഥരായീടുന്ന ....
ജീവിതം തള്ളുന്ന
സനാഥ ജന്മങ്ങളെ .....!
മനുഷ്യ ജന്മങ്ങളെ ...
അനാഥരാകുന്നില്ലേ...
സനാഥരിന്നുലകത്തില്‍ ....?
എന്താണിതിനര്‍ത്ഥം ....?
എന്ത് വിളിക്കണം .....?
" മനുഷ്യത്വ ലംഘനം "
എന്ന പേര്‍ ചേരുമോ ...?
മരവിച്ച സംസ്കാരം
ബാക്കി വച്ചീടുന്ന
നീതി രഹിതമാം
കുലമഹിമയൊക്കെയും ...
സംസ്കാര സമ്പന്നതയ്ക്ക്
വിഘ്നമോ ...?
നേരായ ചിന്താഗതിക്ക്
തടസ്സമോ ...?
സത്യ വിരുദ്ധമാം
പ്രഹേളിക തന്നെയോ ...?
ദൈവ ഭയത്തിന്‍ അഭാവമോ ...?
അറിയില്ല ...
നീതിയും ന്യായവും
ത്യജിക്കുന്ന സംസ്കാരം
ഇന്നറിയുന്നുവോ...
തകരുന്ന മനസ്സുകള്‍ ...
സനാഥരായിട്ടും
അനാഥരായീടുന്ന ....
ജീവിതം തള്ളുന്ന
സനാഥ ജന്മങ്ങളെ .....!
നന്ദിനി
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.