Dhruwadeepti //Social-Politics //
മലയാളികൾ മറ്റേതൊരു ജനതതിയെക്കാൾ
മെച്ചപ്പെട്ട ധാർമ്മികതയുള്ളവരാകണമെന്ന
യാഥാർത്ഥ്യം ഉൾക്കൊള്ളണം.
ജോർജ് കുറ്റിക്കാട്
നാട്ടുരാജാക്കന്മാരിൽ നിന്നും ബ്രിട്ടിഷ് ചക്രവർത്തി യുടെ സാമ്രാജ്യത്തിൽ നിന്നും അന്തിമമായ അവസാന മുണ്ടായി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന പദവിയിൽ ഒരു സ്വതന്ത്ര ഇന്ത്യൻ രാഷ്‌ട്രമാ യിത്തീരുവാൻ ഇതുവരെ വേണ്ടിയിരുന്നത് ഒരു എഴുപ ത്തി ഏഴു വർഷങ്ങളായിരുന്നു, ഒരു നൂറ്റാണ്ടിന്റെ മൂന്നിൽ രണ്ടു കാലം. ഒരു ജനാധിപത്യകേരള സംസ്ഥാ നമായി സ്ഥാപിച്ച 1956 നവംബർ ഒന്നുമുതൽ ഇന്നുവരെ യുള്ള കാലത്തിനു 58 വർഷങ്ങളുമായി. ഈ കാലയള വിനുള്ളിൽ കേരളത്തിൽ വിവിധ രാഷ്ട്രീയപ്പാർട്ടിക ളുടെ നേതൃത്വത്തിൽ സർക്കാരുകൾ മാറി മാറി അധികാരത്തിലും വന്നു. ഇതിനുശേഷം കേരളത്തിലെ ജനങ്ങളും സർക്കാരും വളരെയേറെ തെറ്റുകൾ ചെയ്തു, കേരളത്തിന്റെ സമാധാനവും മൌലീക അവകാശങ്ങളെ പോലും തകർക്കാനിടയുണ്ടായ വളരെയധികം വീഴ്ച്ചകൾ വരുത്തി, വളരെയധികം സ്വാർത്ഥതയും കൂടുതലേറെ മുരട്ടുസിദ്ധാന്തങ്ങളും പ്രചരിക്കാൻ അവയെ കാരണവുമാക്കി. എന്തുകൊണ്ടിങ്ങനെയെല്ലാം കേരളത്തിൽ സംഭവിക്കുന്നു വെന്നു ആരാണ് സ്വയം ചോദിക്കുന്നത്? ആരും സ്വയം സമൂഹമദ്ധ്യത്തിനു മുന്നിൽ ബലികൊടുക്കുകയില്ല, എല്ലാം വേണം, വേണം, ഓരോരുത്തനും സ്വന്തം കാര്യം മാത്രം! നമ്മുടെ രാജ്യം പുഷ്പ്പിക്കുന്ന ഒരു നാടാകണം, കേരള സംസ്ഥാനം രൂപീകരിച്ചപ്പോൾ നമ്മുടെ ജനങ്ങൾ യഥാർത്ഥത്തിൽ അതിനെ ഭാവനയിൽ കണ്ടിരുന്നോ? ഇല്ല, തീർച്ചയായും ഇല്ല, ഇന്നും അങ്ങനെ കാണാൻ സാധിക്കുമോ?
നിലവിലിരിക്കുന്ന കണക്കനുസരിച്ച് കേരളത്തിൽ ഏതാണ്ട് 33,5 മില്യണ്‍ ജനങ്ങൾ വസിക്കുന്നുണ്ട്. ഏകദേശം 56. 5% ഹിന്ദുക്കൾ, 25% മുസ്ലീമുകൾ, 20% ക്രിസ്ത്യാനികൾ ബാക്കിയുള്ളവർ 1% വരും. കേരളത്തിലെ ജനങ്ങൾ ഓരോ വ്യത്യസ്ത മതങ്ങളിൽ വിശ്വസിച്ചു ജീവിക്കുന്നവരാണ്. ഏകദേശ കണക്കു 2011- ലെ സെൻസസ് പ്രകാരമുള്ളതാണ്. ഇവരിൽതന്നെ പലവിഭാഗങ്ങളും ഉണ്ട്. അതിതാണ്: ന്യൂനപക്ഷക്കാർ, മുന്നോക്കക്കാർ. മേൽജാതിയും പല പല കീഴ്ജാതിയും ഉണ്ട്. ഓരോരോ വ്യത്യസ്ത മതാചാരങ്ങളും വ്യത്യസ്ത ഗ്രൂപ്പുകളും രാഷ്ട്രീയ ഘടകങ്ങളും ഉണ്ട്. ഹിന്ദുക്കൾ, മുസ്ലീമുകൾ, ക്രിസ്ത്യാനികൾ എന്നിങ്ങനെ അവരുടെയെല്ലാം പ്രത്യേക ആരാധനാലയങ്ങളുമുണ്ട്.
ഒരു കാലഘട്ടത്തിനപ്പുറത്തു ജീവിച്ചിരുന്ന നമ്മുടെ പൂർവീകരുടെ മുൻകാല തലമുറകൾ മാറി മാറി വന്നപ്പോൾ അവരുടെ മക്കൾക്ക് വിദ്യാഭ്യാസം ലഭിച്ചു തുടങ്ങി. മുൻകാലത്തെ തലമുറകൾ ഒരു ബഹുഭാഗം ജനങ്ങളും ദാരിദ്ര്യവും രോഗവും മൂലം കഷ്ടതകളും മരണവും നേരിൽ കണ്ടവരാണ്. ഒരു വിഭാഗം പേർ സമ്പന്നതയും ജീവിതസുഖവും കണ്ടവരായിരുന്നു. വർഷങ്ങൾക്ക് മുമ്പ് വിദ്യാഭ്യാസത്തിന്റെ അഭാവം, ആശുപത്രികളുടെ അഭാവം ദാരിദ്യം, മറ്റ് മേല്ജാതി കീഴ്ജാതി അസമത്വം എന്നിങ്ങനെ സമൂഹത്തിലെ അവസാനത്തെ മനുഷ്യജീവികളായിരുന്നവരും, മലയാളികൾ ആയിരുന്നു. അവിടെ ബഹു ഭാര്യത്വവും ബഹുഭർത്രുത്വവും വടക്കൻ മലബാറിൽ ഉണ്ടായിരുന്നു. ഓരോ കുടിയാനും ജന്മികളും എന്നത് 1960 നു മുമ്പ് കേരളസമൂഹത്തിലെ സാമൂഹ്യ വ്യവസ്ഥയായിരുന്നു . തൊഴിലാളിയും മുതലാളിയും എന്ന തോന്നലിൽ ഉറച്ച ഏറെ അകലത്തിൽക്കണ്ട ജീവിതശൈലിയുണ്ടായിരുന്നു അന്ന്..
അങ്ങനെ രാജ്യത്തെ ഒരു വലിയജനവിഭാഗത്തിന്റെ ചരിത്രം- അതായത് അടിസ്ഥാനമുള്ള സമഗ്രമായ സാമൂഹ്യ പരിവർത്തനം, അഥവ മോചനം നേടലിലൂടെ, മേൽ സൂചിപ്പിച്ച പഴയ അടിമത്തത്തിൽ നിന്നും മോചിതരായി വന്നത് മലയാളികൾ ആണ്, ഇന്നത്തെ തലമുറ. അവർ ആരും ഇന്ന് ഒരു സ്വതന്ത്രമഹാരാഷ്ട്രത്തിലെ അടിമകളല്ല, അപരിചിതരല്ല, തീർച്ചയായും വിവിധ ഉച്ചനീചത്വങ്ങളുടെ പിടിയിൽ ഒതുങ്ങാത്ത ഒരു ജനവിഭാഗമാണ്. ഒരുപക്ഷെ ലോക ജനതകളുടെ കൗതുകം ഉണർത്തുന്ന ഉന്നതമാതൃക നല്കാൻ കഴിയുന്ന ഒരു മഹാ സെക്കുലർ സമൂഹമായിത്തീർന്നിട്ടുണ്ടാകും. അതുപക്ഷെ, ഇവിടെ ഒരു യാഥാർത്ഥ്യം നാമെല്ലാം മനസ്സിലാക്കേണ്ടതുണ്ട്. ഈ വൈവിദ്ധ്യങ്ങൾ അലിഞ്ഞുചേർന്ന ജനസമൂഹം ഒന്നായി കണ്ടു കൊണ്ടുതന്നെ മാതൃകാപരമായും മാനുഷികമായും ഒരുപോലെ പരസ്പരം അറിയുക, ഓരോരുത്തരുമായി നിരന്തരം സഹചരിക്കുക, ചിന്തയിലുണ്ടാ യിരിക്കുക, ഇത് നമ്മുടെ കർത്തവ്യമാണല്ലോ. എന്നാൽ ഇന്ന് കേരളത്തിലെ ജനങ്ങൾ അങ്ങുമിങ്ങും അവരവരുടെ സ്വരം ഊന്നൽ ശക്തിപ്പെടുത്തി സമൂഹത്തിലെ സന്തുലിതാവസ്ഥയ്ക്ക് അപരിചിതരായി ത്തീർന്നു: മാതൃ ഭാഷാ സമൂഹത്തിൽ അന്യരായി തോന്നുകയാണ്.
കുറേക്കാലങ്ങളായി കേരള സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ചർച്ചകളും വിവാദങ്ങളും സാമൂഹ്യപ്രശ്നങ്ങളും സൂചിപ്പിക്കുന്നത് ഇതാണ്; ഏതാണ്ട് 33,5 മില്ല്യൻ ജനങ്ങളുടെ പ്രശ്നങ്ങളെ അടുത്തഭാവിയിൽ ഒന്നും പരിഹരിച്ചു തീർക്കുമെന്ന് കരുതേണ്ട സാഹചര്യമില്ല. എന്നാൽ ഭാവിയിലും കേരളത്തിന്റെ സ്വന്തം സാമൂഹ്യ-മത-രാഷ്ട്രീയ തലത്തിലെ വിഷയങ്ങളുമായി എന്നും ഏറ്റുമുട്ടുകയോ ശക്തമായി നേരെ പ്രതികരിക്കുകയോ ചെയ്തു മുന്നോട്ടുള്ള നിലപാടുകൾ സ്വീകരിക്കേണ്ടിയും വരും. കേരളത്തിൽ ഇപ്പോൾ മലയാളഭാഷ മാത്രം പറയുന്നവർ മാത്രമല്ലല്ലോ ജീവിക്കുന്നത്. വിവിധ മതവിശ്വാസവഴികളിലും പോകുന്നവരുണ്ട്. പള്ളിയുണ്ട്, അമ്പലമുണ്ട്, മോസ്ക്കുകൾ ഉണ്ട്, പൂജാരികളുണ്ട്. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും വന്നു ജോലിചെയ്യുന്നവരും ഇവിടെ വിദ്യാഭ്യാസം ചെയ്യുന്നവരും ഉണ്ട്. ഇത് നാം കേരളീയർ പ്രാധാന്യത്തോടെ കാണണം. ഇവരുടെ ഒഴുക്ക് ഭാവിയിൽ ഇതിലേറെയും കൂടുതൽ കൂടുതൽ കേരളത്തിലേയ്ക്ക് വർദ്ധിക്കുകയും ചെയ്യാം. അപ്പോൾമുതൽ കേരളത്തിലെ തദ്ദേശ ജനങ്ങളിൽ പുതിയ കുടിയേറ്റക്കാരുടെ സാന്നിദ്ധ്യം ഒരു അവിഭാജ്യഘടകവും വിഷയമായും കാണാൻ കഴിയും. അതിനാൽത്തന്നെ നിയമപരമായ സംരക്ഷണം ഒന്നിച്ചു ജീവിക്കുന്ന എല്ലാ കേരളീയനും എല്ലാ ഇന്ത്യൻ പൌരനും എന്ന വിഷയത്തിൽ ഭരണഘടനയും സംസ്ഥാനസർക്കാരും കേന്ദ്ര സർക്കാരും, അതായത് സംസ്ഥാനങ്ങളുടെ തലത്തിൽ നിയമസഭകളിലും ഇന്ത്യൻ പാർലമെന്റിലും സ്വതന്ത്രവും പൂർണ്ണവും ആയ ചർച്ച ചെയ്തു വേണ്ട തീരുമാനം ഉണ്ടാകണം.
ഭാഷാടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളെ വേർതിരിച്ചത് ചില നിശ്ചിത പ്രാദേശിക സാമൂഹ്യ പ്രശ്നങ്ങളെ ഒഴിവാക്കാനായിരുന്നു. അതുകൊണ്ടുതന്നെ ഇന്റർ സംസ്ഥാന അടിസ്ഥാനത്തിൽ ഭരണഘടനാ അവകാശങ്ങളുടെ പൂർണ്ണസംരക്ഷണ കാര്യങ്ങളിൽ വ്യക്തമായ സുതാര്യതയും അടിസ്ഥാനവും ഉണ്ടാകണമെന്നതിനാൽ കേരളത്തിലെ നിയമസഭയിൽ ചർച്ചകൾ നടക്കേണ്ടതാണ്. ഈയിടെ ഇന്ത്യൻ ഭരണ നേതൃത്വം പഴകിയ നിയമങ്ങളെ പുറത്തു തള്ളുവാൻ ചിന്തിക്കുന്നുവെന്നറിയുന്നത് പ്രതീക്ഷകൾക്ക് വക തരുന്നു. ഇതിനെ ഇന്ത്യൻ നീതിപീഠം മാത്രമല്ല ജനങ്ങളും അംഗീകരിക്കണം. ഒന്നിലധിക നൂറ്റാണ്ടുകൾ കഴിഞ്ഞ മുൻതലമുറകൾക്ക് വേണ്ടി നിർമ്മിച്ച നിയമങ്ങൾ മാറ്റപ്പെടണം. കാലഘട്ടത്തിനു അനുസരണമായതും പുതിയ ഇന്ത്യൻ തലമുറയുടെ ആവശ്യങ്ങളെ പ്രതിനിധാനം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുന്ന നിയമ ഘടനയാണ് ആവശ്യം.
Tomb Of Saint Alphonsa |
ജനഹൃദയത്തിൽ നിന്നും ഉയരുന്ന ഉച്ചനീചത്വങ്ങളുടെ നിത്യദു:ഖങ്ങളും മനോഭാവവും അവരുടെ ആരോപണങ്ങളും എല്ലാം കൂടുത ലായി ഇന്നത്തെ കേരള സമൂഹത്തിൽ കാണപ്പെടുന്നുണ്ട്.
വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം - വിശ്വാസികൾ പ്രാർത്ഥിക്കുന്നു |
കേരളത്തിൽ കുറ്റകൃത്യങ്ങൾ നാൾതോറും വർദ്ധിക്കുന്നുണ്ട്. കുറ്റകൃത്യങ്ങളിൽ ആണും പെണ്ണും ഏറെ എണ്ണത്തിൽ വലിയ അന്തരമില്ലാതെ പങ്കുചേരുന്നതായും കാണാൻ കഴിയും. സൂര്യനസ്തമിച്ചാൽ വീടുകളിലും പോലും മനുഷ്യജീവന് ഭീഷണിയാകുന്ന തരത്തിൽ മോഷണവും കൊലപാതകങ്ങൾ പോലും നടക്കുന്നു. നിയമം അനുസരിച്ച്, ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ സ്ത്രീപുരുഷ വ്യത്യാസം പരിഗണിക്കാതെ സ്വദേശിയോ വിദേശിയോ ആരുമാകട്ടെ സ്വതന്ത്രമായ ശിക്ഷാവിധി കർശനമായും അതിവേഗത്തിലും നടപ്പാക്കുന്നതിൽ സർക്കാരിനും കോടതിയ്ക്കും ജഡ്ജിമാർക്കും കഴിയണം. നമ്മുടെ നീതിപീഠം പലപ്പോഴും ഇക്കാര്യത്തിൽ പരാജയപ്പെടുന്നുണ്ട്. കുറ്റവാളികൾക്ക് ഒരു കാരണവശാലും ശിക്ഷയിളവിൽ അവസരമാക്കുന്ന വിധിക്ക് ജഡ്ജിമാർ ശ്രമിക്കുന്നത് നിലവിൽ ഒരു പരിഹാരമല്ല, തൊട്ടറിയാവുന്ന ഒരു ബുദ്ധിമോശം ആയിരിക്കും.
നിരവധി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘർഷങ്ങൾ വിവിധ കാരണങ്ങളാൽ കേരളത്തിൽ എമ്പാടും നിത്യസംഭവങ്ങൾ ആയി നാം മാധ്യമങ്ങളിലൂടെ ശ്രദ്ധിക്കുന്നു. കേരളസംസ്ഥാന രൂപീകരണശേഷം ജനാധിപത്യപരമായി അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് ഭരണ കൂടത്തിനെതിരെ ജനരോഷം ആളിക്കത്തി. അന്നത്തെ സർക്കാരിനെ പിരിച്ചുവിട്ടു പുതിയ ഭരണത്തിനു ജനം ആവശ്യപ്പെട്ടു സമരം ചെയ്തു. അതുപക്ഷേ പോലീസ് ജനത്തിനു നേരെ അക്രമം ചെയ്തു. വെടിവയ്പ്പിനും മരണസംഭവങ്ങൾക്കും അത് കാരണമാക്കി. ഇന്ന് ആർക്കെതിരെ ആര് പ്രതികരിക്കുന്നു?
വിലയില്ലാത്ത കർഷകന്റെ പൊന്ന് - റബ്ബർ |
മന്ത്രിസഭയിലെ മന്ത്രിമാരുടെ വ്യക്തിദോഷം മൂലമുള്ള സർക്കാർ പ്രതിസന്ധികൾ, വേശ്യവ്രുത്തിയും സർക്കാർ ആഫീസുകളിലെ തട്ടിപ്പുകളും മാത്രമല്ല, കൊല്ലും കൊലയും, പിടിച്ചുപറിയും എന്നും കൈമുതലായി എന്നും പോലീസ് അകമ്പടിയിൽ നടക്കുന്നവരുടെ സഹായത്തിനെത്തുന്ന ചില രാഷ്ട്രീയ നേതൃത്വം, തകർന്ന റോഡുകളും യാത്രാദുരിതങ്ങളും അപകടമരണങ്ങളും, ആരോഗ്യപരിപാലന കേന്ദ്രങ്ങളുടെ വൻ തട്ടിപ്പുകളും ഒരുവശത്ത് മുടക്കമില്ലാതെ നടക്കുന്നു. ഇതുമാത്രമല്ലാ, സർക്കാരിന്റെ കർഷകവിരുദ്ധമായ നിലപാടുകളാൽ, (ഉദാ: റബ്ബർ വിലയിടിവു തുടങ്ങിയ കാര്യങ്ങൾ) കേരള റബ്ബർകർഷകർ വല്ലാത്ത പ്രതിസന്ധിയിലായി. ഇപ്പോഴിതാ ഏറ്റവുമൊടുവിൽ, കുറേപ്പേർ മദ്യനിരോധനം എന്ന ഒരൊറ്റമൂലിയിൽ എല്ലാപ്രതികൂല വിഷയങ്ങളേയും തേയ്ച്ചു മായിച്ചു കളയാനുള്ള കപടവിദ്യകൾ പ്രയോഗിച്ചുവരുന്നു. അടുത്ത പുതിയ വിദ്യയുമായി ഓരോരോ രാഷ്ട്രീയക്കാരും സ്കൂൾ അധികൃതരും മതനേതൃത്വങ്ങളും സമുദായ നേതൃത്വങ്ങളും പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
കാഞ്ഞിരപ്പള്ളി രൂപതയിൽപ്പെട്ട ചെങ്ങളം ഇടവകയിലെ വിശുദ്ധ അന്തോനീസിന്റെ നാമത്തിലുള്ള ഈ ദേവാലയം പൊളിച്ചു കളയപ്പെട്ടു . |
ഇത്തരം കുറ്റകൃത്യങ്ങൾ ഇല്ലാതാക്കുവാൻ ഇന്നു സമൂഹത്തിൽ നന്മവേണമെന്നു ആഗ്രഹിക്കുന്നവർ ഒരു ജനതയുടെ അവകാശമെന്ന കാഴ്ചപ്പാടിൽ ആശയപരമായ മറ്റൊരു ശാന്തവിമോചനസമരം നടത്തി ഒറ്റക്കെട്ടായി ഉറച്ചു തോൽപ്പിക്കണം. ഇതിനുവേണ്ടിയതു രാജ്യം ഭരിക്കുന്നവരിലൂടെയുള്ള ധാർമ്മികവും രാഷ്ട്രീയമായ നേതൃത്വവും ആണ്. എന്നാൽ അതുപോലെതന്നെ പ്രധാനപ്പെട്ടതാണ് രാജ്യത്ത് നമ്മുടെ സമാധാനം നശിപ്പിക്കുന്ന ഭീകരതയും അതിനായുള്ള ആഹ്വാനം ചെയ്യുന്നവർക്കെതിരെ ഭരണഘടനയിൽ ഉറച്ച വിശ്വാസ ജ്ഞാനമുള്ള ജനാധിപത്യവിശ്വാസികളുടെ ശക്തമായ പ്രതിരോധം. കേരളത്തിലെ ജനങ്ങളുടെ ധാർമ്മികത അപകടത്തിലാണ്. നമ്മുടെയെല്ലാം മാനുഷിക ശക്തി ഇതിനെതിരെയുള്ള ഒരു പ്രതിരോധ ശക്തിയാക്കണം. വര്ത്തമാന കാല കേരളത്തിന്റെ ചൈതന്യം പോറലുകൾ പറ്റി മങ്ങിയിരിക്കുന്നു. വർഗ്ഗീയതയും സഹോദരവിദ്വേഷവും വിഭാഗീയതകളും കൂടെപ്പിറപ്പുകളായി. അഴിമതി ഞാൻ ചെയ്തിട്ടില്ല, അതൊരിക്കലുമില്ല നിത്യവും ആണയിടുന്ന ഭരണ രാഷ്ട്രീയ സാമൂഹ്യ സമുദായ നേതാക്കളുടെ വിളറിയ മുഖമാണ് കാണാനുള്ളത്. ഇന്നത്തെ ജനങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നകാര്യത്തിൽ പുറംതിരിഞ്ഞു നില്ക്കുന്ന വികൃത ഭാവം.
കേരളവികസനത്തിന് വേണ്ടി ശക്തമായി കേരളത്തിലെ സ്ഥിരവാസികൾക്ക് ഒപ്പം പ്രവാസിമലയാളികൾ വഹിക്കുന്ന വലിയ പങ്കു ചെറുതായി കാണുന്ന രാഷ്ട്രീയ സാമുദായിക മതനേതൃത്വങ്ങൾ വരെ നിലവിൽ ഉണ്ട്. അവർക്ക് വേണ്ടിയത് മറുനാടൻ മലയാളി നൽകുന്ന പണവും ആതിഥ്യവും അവാർഡു സ്വീകരിക്കലും പുകഴ്ചയുമാണ്. കേരളത്തിൽ ഇന്റഗ്രേഷൻ ആവശ്യമുള്ളവരുടെ മൌലീക അവകാശങ്ങളെ ക്രൂരമായി തടഞ്ഞുവയ്ക്കുന്ന ബ്യൂറോക്രസ്സിയുടെ ഭീകരരൂപം പ്രവാസിമലയാളിക്ക് കേരളത്തിൽ നേരിട്ട് കാണാം. അവർക്ക് വേണ്ടി കേരളത്തിന്റെ നിയമഘടന എളുപ്പമാക്കണം.
എല്ലാ മലയാളീ പ്രവാസികൾക്കും ഇന്ത്യൻ പ്രസിഡന്റു ഒപ്പിട്ട ഇന്ത്യൻ പാസ്പ്പോർട്ട് കൈവശം ഉള്ളവരാണ്. എവിടെയും അവരെ തിരിച്ചറിയുവാൻ നല്കുന്ന പ്രകടമായ ഒരു ഐഡന്റിറ്റി കാണിക്കുവാനുള്ളത് ആ പാസ്പ്പോർട്ട് ആണ്. ഈ അടുത്ത കാലങ്ങളിലായി വിദേശ പൗരത്വംലഭിച്ച ഇന്ത്യാക്കാർക്ക് ലഭിച്ചിരിക്കുന്ന OCI, PIO സ്റ്റാറ്റസ് ഉള്ള ഇന്ത്യാക്കാരുടെ സ്ഥിതിയും അത്രതൃപ്തികരമല്ല. ഇരട്ടപൗരത്വവാഗ്ദാനം കൊണ്ട് മാത്രം അത് ഒതുങ്ങി. ഇങ്ങനെയുള്ളവർക്ക് പ്രതീക്ഷിക്കാത്ത പ്രശ്നങ്ങളെ നേരിടേണ്ടിവരുന്നു. ഇന്ത്യയിൽ നിലവിൽപ്രയോഗത്തിൽ വന്ന ആധാർ കാർഡ്, പാൻകാർഡ്, റേഷൻകാർഡ് എന്നിങ്ങനെ നിരവധി കാർഡുകൾ ഒരു പൌരനു വേണ്ടിവരുന്നുണ്ട്. പ്രവാസീ ഇന്ത്യക്കാരനും ഈ കാര്യങ്ങൾ വേണം. പക്ഷെ പല കടമ്പകൾ കടക്കണം. ഇവ അനുവദിക്കുന്ന കാര്യത്തിൽ അതതു പ്രാദേശിക ഭരണ സ്ഥാപനങ്ങൾക്ക്, (ഉദാ.പഞ്ചായത്ത്, നഗരസഭകൾ), അധികാരഅനുവാദം നല്കേണ്ടതല്ലേ? നിയമസഭകളിലേയ്ക്ക് വരുന്ന നമ്മുടെ ജനപ്രതിനിധികൾ സർക്കാരിന്റെ ബ്യൂറോക്രസ്സി പാരമ്പര്യത്തിന് അതിവേഗ വിടുതൽ കൊടുക്കുവാൻ അവരുടെ ശേഷിക്കുന്ന ബുദ്ധിശക്തി ഇനിയെങ്കിലും പ്രകാശിപ്പിക്കുമോ? പ്രവാസികളായിത്തീർന്നിട്ടുള്ള മറ്റ്
രാജ്യങ്ങളിലെ പൌരന്മാരുടെ കാര്യത്തിൽ, ഉദാ: യൂറോപ്യൻ രാജ്യങ്ങൾ, മറ്റു
അയൽരാജ്യങ്ങൾ, അവിടെയുള്ള സർക്കാരുകൾ എന്ത് ചെയ്യുന്നു എന്ന് നമ്മുടെ
സർക്കാർ നിരീക്ഷിക്കണം. അവരുടെ പ്രായോഗിക അനുഭവ സമ്പത്ത് സ്വീകരിക്കാൻ
നമ്മുടെ സർക്കാർ തയ്യാറാകണം. നിയമസഭകളും സർക്കാരും പാർലമെന്റും അതെപ്പറ്റി
പഠിക്കുവാൻ നടപടി സ്വീകരിക്കണം.
ഇന്ത്യൻ പാസ്പോർട്ട് |
പ്രവാസിമലയാളികളുടെ പ്രശ്നങ്ങൾ എളുപ്പമായി പരിഹരിക്കാൻ കഴിയുന്ന നിയമ സംവിധാനം ഏർപ്പെടുത്തണം. ഓരോസംസ്ഥാനങ്ങളിലും അവരുടെ പ്രാദേശിക ഭരണകൂടത്തിൽ പ്രവാസികൾക്ക് വേണ്ടിയ കാര്യങ്ങൾ തീർച്ചയാക്കാൻ വിദഗ്ധ ജോലിക്കാരെ ഏർപ്പെടുത്തണം. അതായത്, സംസ്ഥാനത്തെ പഞ്ചായത്തുകളിൽ, നഗരസഭകളിൽ, കളക്ട്റേറ്റുകളിൽ ഇവിടെയെല്ലാം ഈ സേവനം ലഭ്യമാക്കാൻ കഴിയണം. ഒരു പൌരൻ വസിക്കുന്ന വീടിരിക്കുന്ന പഞ്ചായത്തിന് ആ ആളിനെക്കുറിച്ചുള്ള രേഖകളും ഉണ്ടാകണം. ഇക്കാര്യത്തിൽ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും പൂർണ്ണമായ നിയമ അധികാരം ഉണ്ടാകണം. എന്നാൽ ഈവക പ്രധാനപ്പെട്ട കാര്യങ്ങൾ എളുപ്പമാക്കാനാണോ അതിനുവേണ്ടി ഉദ്ദേശിച്ചിരുന്ന "അക്ഷയ കേന്ദ്രം" പോലെയുള്ള അനാവശ്യ ഏജൻസി സ്ഥാപനങ്ങൾ നിലവിൽ വരുത്തിയത്? അവ ഇല്ലാതാക്കണം.
ഇതിലേറ്റവും അപഹാസ്യമായ ഒരുകേന്ദ്രമാണ് "നോർക്ക", പൊതുജനങ്ങൾ നല്കുന്ന നികുതിപ്പണം ശമ്പളമായി പറ്റി തട്ടിപ്പുനടത്തുന്ന നോർക്ക പോലെയുള്ള ഉപസർക്കാർ സ്ഥാപനങ്ങൾ ഇല്ലാതാക്കണം. അവിടെ ജനവിരുദ്ധമായ സേവനം ചെയ്യാതിരിക്കുന്നതല്ലേ നല്ലത്? രാഷ്ട്രീയക്കാരുടെ ഉപഗ്രഹങ്ങൾ ആണ് അവിടെ പ്രവർത്തർക്കുന്നതും. ജനങ്ങൾ വോട്ടു കൊടുത്ത് തെരഞ്ഞെടുത്തു വിടുന്ന ജനപ്രതിനിധികൾ പഞ്ചായത്തിലും നഗരസഭയിലും ഉണ്ട്. ചിലർ നിയമ സഭയിൽ എത്തിപ്പിടിച്ചു കയറി ചെന്നെത്തുന്നത് അവരുടെ കായബലവും നാവിന്റെ കരുത്തും വീറോടെ ദൃശ്യമാദ്ധ്യമങ്ങളിൽ ചൂടാറാതെ എത്തിക്കുവാനാണല്ലോ എന്നുവേണം കരുതാൻ. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുവാൻ കഴിയണം.
പ്രവാസികളുടെ ഇന്റഗ്രേഷൻ സംബന്ധിച്ച കാര്യങ്ങളും നിയമസഭകളിൽ ഇവർ ചർച്ച ചെയ്യേണ്ടതാണ്. കേരളത്തിൽ ഇതുവരെയും പ്രവാസികളുടെ സുപ്രധാന കാര്യത്തിൽ പ്രഖ്യാപിതമായ ഒരു വ്യക്തതയുള്ള നയരേഖകളും രൂപീകരിച്ചിട്ടില്ല. എന്തെങ്കിലും പ്രതിസന്ധി നേരെ കണ്‍മുന്നിലെത്തിയാൽ ആ കരട് തോണ്ടിക്കളയാൻ എടുക്കുന്ന താല്ക്കാലിക നടപടികൾ മാത്രമാണുള്ളത്. ഉദാ : ഇറാക്ക്, സിറിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും മടങ്ങേണ്ടിവന്നവരുടെ ഇന്റഗ്രേഷൻ പദ്ധതിക്ക് പ്രത്യേക ഭാവിയില്ല. ഭാവിയിൽ കൂടുതലേറെ പ്രവാസീ മലയാളികൾ സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചുവരാനുള്ള സാദ്ധ്യതകൾ ഏറെയുണ്ട്. 2013- സൗദി അറേബ്യ പ്രഖ്യാപിച്ചതുപോലെ നിതാഖത്തു - സ്വന്തം പൗരന്മാർക്കു തൊഴിൽസംരക്ഷണം നടപ്പാക്കുകയെന്ന പദ്ധതി - പ്രവർത്തിക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ എല്ലാം ഈ പദ്ധതി നടപ്പിൽ വന്നാൽ അവിടെനിന്നും അപ്രതീക്ഷിതമായി ഉണ്ടാകാവുന്ന മലയാളികളുടെ തിരിച്ചുവരവിന് കേരളം സാക്ഷിയാകും. നിലവിലെ ന്യൂനപക്ഷഗ്രൂപ്പാണ് കേരളത്തിൽ പ്രവാസീകളായ മലയാളികൾ.
കേരളത്തിൽ മതസൌഹാർദ്ദം ശിഥിലമാക്കുന്ന രാഷ്ട്രീയ സാമുദായിക നേതൃത്വങ്ങളുടെ അപക്വമായ പ്രസ്താവനായുദ്ധങ്ങൾ നടക്കുമ്പോൾ സാധാരണ ജനങ്ങൾ പകച്ചുനോക്കി നില്ക്കേണ്ട സാഹചര്യം ഉണ്ടാകുന്നു. ബഹുഭൂരിപക്ഷങ്ങളും ഈ സംവാദത്തിൽ പങ്കു ചേരാൻ ഇഷ്ടപ്പെടുകയില്ല. പരസ്പരം അവരവരുടെ ഉറവിടം നഷ്ടമാകാതെ അവർ അറിഞ്ഞുതന്നെ അങ്ങുമിങ്ങും അവരവരുടെ പാരമ്പര്യങ്ങളും മര്യാദകളും പുറമേ നിന്നും സമ്മർദ്ദം ഉണ്ടാകാതെ സൂക്ഷിക്കുവാനുമാണ് ആഗ്രഹിക്കുക. അതനുസരിച്ച് ഒരുമിക്കുന്ന ഐക്യം ആവശ്യപ്പെടുന്ന സംസ്കാര ശൈലി പുഷ്ടിപ്പെടുത്തുവാനും നമ്മുടെയൊക്കെ തുറന്ന മന:സാക്ഷി വളരണം. സമാധാനജീവിതം ആഗ്രഹിക്കുന്ന ഒരു ജനതയ്ക്ക്, രാജ്യത്തിന് ഭാവിയിൽ ഏറെ ബലം പകരും. കേരളീയൻ, മലയാളി എന്ന നാമത്തിനു തന്നെ അതൊരു മുഖവുര ആകും.
കേരളത്തിലെവിടെ വസിക്കുന്നവരും അഥവാ അവിടെനിന്നും മെച്ചപ്പെട്ട ജീവിതം തേടി മറു നാടുകളിൽ പോയവരും കേരളത്തിലേയ്ക്ക് തൊഴിലും ഭാവിജീവിതവും തേടി വന്ന ഓരോരുത്തനും വിവിധ ജാതികളും സമുദായ ങ്ങളും അവയുൾക്കൊള്ളുന്ന എല്ലാ ജനങ്ങളും ഇന്ത്യൻ ജനതയെന്നു വിളിക്ക പ്പെടുന്നുണ്ട്. കേരളത്തിലെ ജനസംഖ്യയിലെ പരിവർത്തനങ്ങൾ നമ്മുടെ സാമൂഹ്യ സന്തുലിതാവസ്ഥയ്ക്ക് ഒരുപക്ഷെ പ്രതികൂല സമർദ്ദം ഉണ്ടാക്കി യേക്കാം. ജനനനിരക്കിലെ കുറവ്, യുവജനങ്ങളുടെ തൊഴിലില്ലായ്മ വയോജ നങ്ങളുടെ ഒറ്റപ്പെടൽ, അവരുടെ ആരോഗ്യ സുരക്ഷാപദ്ധതികൾ ഇവയെല്ലാം അതിവിശേഷമായ ശദ്ധയർഹിക്കുന്ന വിഷയങ്ങൾ ആണല്ലോ. അപ്പോൾ കേരളത്തിൽ പൊതുവായ ഒരു നിയമ വ്യവസ്ഥ, കുറഞ്ഞ തോതിൽ ഇതര സംസ്ഥാനങ്ങളുമായി സഹകരിച്ചുപോലും ഉണ്ടാകേണ്ടിയിരിക്കുന്നു. ഇത് ആവശ്യപ്പെടുന്നത് ഒരു സാമൂഹ്യപിരിമുറുക്കം ഒഴിവാക്കുവാനാണ്. കേരള ത്തിലെ സർക്കാരും-നീതിപീഠവും സഹകരിച്ചു പ്രവർത്തിക്കുന്നു എന്ന് പറയാൻ നിലവിൽ വിലയിരുത്തൽ അസാദ്ധ്യമാണ്.
കേരളം എക്കാലത്തും ഒരു സമ്മിശ്ര സാംസ്കാരിക സംസ്ഥാനമാണ്. എല്ലാ മത വിശ്വാസങ്ങളും അവിടെ സംരക്ഷിക്കപ്പെടുന്നു. അതുപക്ഷെ ചില കറുത്ത വശങ്ങൾ കാണുന്നതൊക്കെ കേരളീയർ ഉയർത്തിപ്പിടിച്ചാൽ, അതായത് മുസ്ലീo സ്ത്രീകളുടെ സ്വാതന്ത്ര്യം, മുസ്ലീം സ്ത്രീ-പുരുഷ അസമത്വം, വിശ്വാസ ജീവിതം, ഹിന്ദുസമൂഹത്തിലെ ചില അന്ധവിശ്വാസങ്ങൾ, ഈയിടെ ചിലർ നടത്തിയ കുർബാനയിലെ വീഞ്ഞു വിവാദം, ഇവയെല്ലാം അസ്വസ്ഥമായ അന്തരീക്ഷം ഉണ്ടാക്കുന്നതാണല്ലോ. ഉദാ: ഒരു മുസ്ലീം വിമർശകൻ സൽമാൻ റുഷ്ദിക്ക് നേരെ നടത്തിയ ഇറാനിലെ അയ്യാത്തോള്ള ഖൊമേനിയുടെ വധഭീഷണി. ഇതൊന്നും ചരിത്രത്തിൽ നിന്നും പുറത്ത് എറിയുവാൻ കഴിയുകയില്ല. മാത്രമല്ല, വിവിധ ക്രിസ്ത്യൻ സഭകളിലെ ചരിത്രപരമായ പടല പിണക്കങ്ങളും, ക്രൂരമായ വെല്ലുവിളികളും, സഭകളുടെ പൂർണ്ണ ഐക്യമില്ലായ്മയും, മദ്ധ്യപൂർവ രാജ്യങ്ങളിലെ മുസ്ലീമുകളുടെ ഇടയിലുണ്ടാകുന്ന സമുദായ ഗ്രൂപ്പുവഴക്കുകളും നാം നിത്യമെന്നോണം കേൾക്കുന്നു. ഉദാ: കുർദിസ്ഥാൻ, ഇറാക്ക്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ഭീകരർ നടത്തുന്ന യുദ്ധങ്ങൾ. ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഓരോന്നും നമ്മുടെ രാജ്യം നേരിട്ട് അഭിമുഖീകരിക്കുമ്പോൾ അത് ഒരു കടുത്ത പ്രതിരോധ വെല്ലുവിളിയായി എടുക്കരുത്. അതുപക്ഷെ, ചിലർ രാഷ്ട്രീയമായി നിരീക്ഷിക്കുന്നതു പോലെ ജനം സഹിഷ്ണത കാണിക്കുന്നവർ ആയിരിക്കുമോ?
എന്തെല്ലാമായാലും മലയാളികൾ ഏതു രാജ്യത്ത് വസിക്കുന്നവരുമാകട്ടെ അവരുടെ സ്വന്തമായ ജന്മദേശത്തിന്റെയും അവരുടെ തന്നെയും മനുഷ്യസമൂഹത്തിന്റെ വൈവിധ്യം നിറഞ്ഞ സംസ്കാരവും മതാചാരങ്ങളും അവരുടെ ജാതിഉറവിടങ്ങളും ഒന്നും അങ്ങുമിങ്ങും ചികഞ്ഞുകൊണ്ട് അടിവേര് പിഴുതെടുക്കുവാൻ ശ്രമിക്കരുത്. ഒരുപക്ഷെ മലയാളിക്ക് കൂടുതൽ പ്രശ്നങ്ങളെ ഇന്ത്യയിൽ പരിഹരിക്കുവാനുള്ള ഉത്തരവാദിത്വം കൂടുതലായി ഏറ്റെടുക്കെണ്ടിയും വരാം. അല്ലാതെ അവർ മുന്നിലുള്ള പ്രതിസന്ധിയിൽ ചുരുങ്ങിപ്പോകരുത്. അനന്തമായ ഒരു സമാധാനത്തിന്റെ നിത്യ അന്വേഷകരായി, അതുപക്ഷെ, വേദനയുണ്ടാക്കുന്ന ഒരു ശാന്തത ഒരുമിച്ചുജീവിക്കുന്ന മനുഷ്യസമൂഹത്തിനു കൈവരിക്കുവാൻ വേണ്ടി, സ്വന്തം മനസുകളിൽ കൂടുതലേറെ ഗൌരവമേറിയ മുറിവേൽക്കുകയും സഹിക്കുക്കുകയും ചെയ്യുവാൻ തയ്യാറുള്ളവർ ആകേണ്ടിവരും. അല്ലാതെ പ്രാഥമികമായിട്ടുള്ള ഏതൊരു അടിസ്ഥാനതത്വങ്ങളും ഉപേക്ഷിച്ചുകളയുന്ന അന്ധതതയുള്ളവർ ആകരുത്, നാം മലയാളികൾ മറ്റേതൊരു ജനതതിയെക്കാൾ ഏറെ മെച്ചപ്പെട്ട ധാർമ്മികതയുള്ളവരാകണമെന്ന പരമസത്യം ഉൾക്കൊള്ളുകയും വേണം./gk
-------------------------------------------------------------------------------------------------------------------
-------------------------------------------------------------------------------------------------------------------
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.