കവിത : നന്ദിനി
പ്രിയ മറിയമ്മ
പണ്ടൊരിക്കല്‍ അമ്മ
എന്നോട് ചോദിച്ചു ...
കുഞ്ഞിന്നറിയാമോ ...
ആരാണ് മറിയമ്മ ...?
പൊട്ടിച്ചിരിച്ചു കൊണ്ടു-
ത്തരമോതി ഞാന്‍ ...
"അമ്മയ്ക്കറിയില്ലേ....
ഞാനാണ് മറിയമ്മ .."
കുഞ്ഞു കുസൃതിയെ
തഴുകിത്തലോടി യി -
ട്ടമ്മ പറഞ്ഞുടന്‍
"നീയും മറിയമ്മ .."
" സഭയുടെ താളില്‍ നിൻ
വിളിപ്പേര് മറിയമ്മ....
എന്നാലാ മറിയമ്മ
അല്ലാമറിയമ്മ ...."
ആരാണതെന്നു ഞാന്‍
പിന്നെയും ചോദിച്ചു
ഉത്തരമായിട്ടു
പറഞ്ഞമ്മ ഇങ്ങനെ...
"നാല് പതി റ്റാണ്ടു
മുമ്പക്ഷരം ചാലിച്ച്
കഥകള്‍ എഴുതിയ
ആളാണ് മറിയമ്മ ..."
"എല്ലാരും കഥകള്‍
പറയില്ലേ അമ്മേ .....
മറിയമ്മ യ്ക്കെന്താണ്
പിന്നെ പ്രത്യേകത ...."
"എല്ലാരും പറയുമ്പോള്‍
സമ്മാനം കിട്ടുമോ ...?
സമ്മാനം കിട്ടിയ
ആളാണ് മറിയമ്മ ..."
"സമ്മാനം കിട്ടിയ
മറിയമ്മെ കാണണം ..."
കാണിച്ചു തരുവാനായി
മുറവിളി കൂട്ടി ഞാന്‍
ശല്യം സഹിക്കാതെ
ശല്യം സഹിക്കാതെ
എന്നോട് പറഞ്ഞമ്മ
"ചാര് കസേരയില്‍
പോയി നീ നോക്കുക .."
മറിയമ്മെ നോക്കീട്ടു
കണ്ടതെന്‍ അപ്പനെ
ചാരു കസേരയില്‍
അപ്പനുറങ്ങുന്നു ....
സംശയമായുടന്‍
പിന്നെ ഞാന്‍ ചോദിച്ചു
"അമ്മേ മറിയമ്മ
ആണാണോ പെണ്ണാണോ..?
ഒരു ചെറു പുഞ്ചിരി-
യോടെ പറഞ്ഞമ്മ ...
"നിന്നിലെ ജീവന്റെ
തുടിപ്പാണെൻ മറിയമ്മ ...."
*
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.