പരിണയ പ്രതീക്ഷകൾ.
ധ്രുവദീപ്തി // Literature // കവിത / പരിണയ പ്രതീക്ഷകൾ -
by നന്ദിനി വർഗീസ്
by നന്ദിനി വർഗീസ്
അനുഭൂതികൾ കോർത്ത
സപ്ത വർണ്ണങ്ങളിൽ,
ഹാരാർപ്പണത്തിൻ
ലയന തീരങ്ങളിൽ,
പ്രപഞ്ച തല്പ്പത്തിൻ
പ്രണയഭാവങ്ങളിൽ,
പ്രതീക്ഷാ നിർഭരം
പ്രകൃതീപരിണയം ..
വസന്തം നിറച്ചാർത്തൊ-
രുക്കുന്ന മഞ്ചലിൽ,
പൊൻവെയിൽ ചാലിച്ച
ലാസ്യലാവണ്യത്തി -
ലൊരുങ്ങും പ്രകൃതിയിൽ,
തിളങ്ങും അരുവിയിൽ,
ഓളതാളങ്ങളിൽ
ചെറുമിന്നലാട്ടങ്ങൾ ...
വീശും പവനനിൽ
പരാഗണം കാംക്ഷിച്ച..
നാണം കുണുങ്ങുന്ന
പൂക്കൾക്കിടയിലായ്..
മണ്‍ഗന്ധമുൾക്കൊള്ളും
ആദ്ര ഭാവങ്ങളിൽ,
വിണ്‍മാറൊരുക്കുന്ന
പ്രണയ പ്രതീക്ഷകൾ ..
മാറുന്ന മാരിയിൽ
തുള്ളികൾ പെയ്യുന്ന,
വൃക്ഷത്തലപ്പിൻ
സുഖശീതളിമയിൽ..
പക്ഷിജാലങ്ങളുയർത്തും
നാദസ്വരം,
ആദ്യ പ്രണയത്തിൻ
നവ്യ സ്ഫുലിംഗങ്ങൾ..
ശിശിരം വിതറുന്ന
ശോഭയ്ക്കു ശുഭ്രത -
യേകുന്ന മഞ്ഞിൻ
പുതപ്പിന്നടിയിലായ്..
പുണരുന്ന ചില്ലകൾ
മുഗ്ദ്ധ രാഗങ്ങളിൽ,
തളിർക്കും പ്രതീക്ഷ തൻ
പ്രണയ നിർവ്വേദങ്ങൾ ..
ആലിംഗനാമൃതമാണീ
ഋതുശോഭ ..
മോഹസമ്മോഹനമാണീ
പരിണയം ..
പുഷ്പഗന്ധോന്മാദ രാഗ -
നികുഞ്ജങ്ങളൊരുക്കും
പ്രതീക്ഷയിൽ,
പ്രകൃതി മനോഹരം .
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.