കവിത..:
മിഴി തുറന്ന സത്യം
-നന്ദിനി വർഗ്ഗീസ് -
രക്തം മരവിക്കും
തുരുമ്പിച്ച ഓർമ്മയിൽ
രക്തധമനികൾവിങ്ങി
വിതുമ്പവേ ...
പയോധരങ്ങൾ ചുരത്തിയ
പാൽ വീണ
ചുണ്ടുകൾ മന്ത്രിച്ച
അന്യമാം വാക്കുകൾ...
പെരുവഴിതന്നിലെ
കണ്ണുനീർത്തുള്ളിയിൽ
കാലം ഒളിപ്പിച്ച നീറുന്ന
ഓർമ്മയിൽ....
രക്തബന്ധങ്ങളിൽ ബന്ധനം ദർശിച്ചു
വൃദ്ധസദനപ്പടികൾ ചവിട്ടവേ ...
പെണ്ണായി പിറന്നുവെന്നോതി നിരന്തരം
പിഞ്ചൊമനകളെ പിച്ചിയെറിയവേ...
ഗർഭപാത്രത്തിൻ ചുവരിൽ പിടിച്ചു
വിതുമ്പി കരഞ്ഞുവോ കുഞ്ഞിളം മേനികൾ...
തേൻ വലിച്ചൂറ്റി നുറുക്കിക്കളയുന്ന
രക്തബന്ധങ്ങൾ വിലകൾ മറക്കവേ ...
പാകിമുളപ്പിച്ച വിത്തിൻ ഫലത്തിനായി
കാമവെറി പൂണ്ട് കാലം കഴിക്കവേ ...
അയലത്തുവാഴുന്ന ശത്രുവാണുത്തമം
പറഞ്ഞു പഴകുന്നു അകലുന്ന ബന്ധങ്ങൾ ...
--------------------------------------------
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.