Sonntag, 14. Juli 2013

ധ്രുവദീപ്തി// Kerala // കേരളത്തിലെ ജനാധിപത്യം തീജ്വാലകളിൽ. // George Kuttikattu


 കേരളത്തിലെ ജനാധിപത്യം 
തീജ്വാലകളിൽ.  

George Kuttikattu കേരളം ഹർത്താലിന്റെ പിടിയിൽ 
കേരളത്തിൽ നടന്നു കഴിഞ്ഞ "ഹർത്താൽ"  നാമെല്ലാവർക്കും  പു തിയ അനുഭവങ്ങളും അവ ചിന്തോ ദ്ദീപകവുമായിരുന്നു. ഹർത്താലി ന്റെ ഭീകരമുഖം ഒരു കാലത്തു കേ രളത്തിൽ നടന്ന ഒരു ജനകീയ മു ന്നേറ്റമായിരുന്ന വിമോചന- സമര ത്തിൽ നിന്നു പോലും വ്യക്തമായി ടത്തോളം പോലും വ്യക്തമായില്ല. ഇത് ഹർത്താലായിരുന്നില്ല. ഒരു നരനായാ ട്ട് മാത്രമായിരുന്നുവെന്നത് എന്റെ മാത്രമുള്ള അഭിപ്രായമല്ല, എനിക്ക് സം സാരിക്കാൻ അവസരം കിട്ടിയ പല മലയാളികളുടെയും അഭിപ്രായം കൂടി യാണ്.

പൊതുജീവിതം ദുഷ്കരമാക്കുന്ന ഹർത്താലുകളും പൊതു പണിമുടക്ക് സമര ങ്ങളും ആധുനിക ലോകം തീർത്തും എല്ലാമേഖലകളിലും ഉപേക്ഷിച്ചു വരു ന്ന അനുഭവങ്ങളാണ് ഇപ്പോൾ ഉണ്ടാകുന്നത്. തൊഴിലാളികൾ തൊഴിലാളി-സമൂഹത്തിനു നിഷേധിക്കപ്പെടുന്ന മൗലിക അവകാശങ്ങൾക്കുവേണ്ടി സമരങ്ങൾ, പണിമുടക്കുകൾ തുടങ്ങിയവ നടത്തുന്നത് ലോകമന:സാക്ഷി ക്കു വിരുദ്ധമല്ല എന്നു പൊതുവെ വിശ്വസിക്കുന്നുണ്ട്. ചുരുക്കം ചില അവസ രങ്ങളിൽ ചില രാജ്യങ്ങളിൽ സമരം പ്രതീക്ഷിക്കാത്ത അനുഭവങ്ങൾ ഉണ്ടാ ക്കുന്ന ത്രത്തിനുവേണ്ടിയുള്ള ഉദ്ദേശശുദ്ധി പിഴയ്ക്കുമ്പോഴായിരുന്നു എന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്.

 ഹർത്താൽ അനുകൂലികൾ
വാഹനത്തിന്റെ ടയർ
നശിപ്പിക്കുന്നു
.
പക്ഷെ കേരളത്തിൽ ഹർത്താലുകൾ സൃ ഷ്ടിക്കുന്നതു ദുരന്തങ്ങൾ മാത്രമാണ്. സാമൂ ഹ്യജീവിതത്തിനും പരിസ്ഥിതിക്കും, സാ മൂഹ്യജീവിത മൂല്യങ്ങൾക്കും സാമ്പത്തിക ഭദ്രതയ്ക്കും സുരക്ഷിത ത്വമില്ലാത്ത ഒരു നാടാക്കി കേരളത്തെ നശിപ്പിക്കുകയാണ്. രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന വികലമാ യ ഹർത്താൽ സംസ്കാരം, ജനമനസ്സിൽ ഉ ണ്ടാകേണ്ടിയി രിക്കുന്ന ജനാധിപത്യ വി ചാരം വികലമാക്കുകയാണ്. മനുഷ്യരുടെ ശാരീരിക ദൌർബല്യം മനസ്സിന്റെ സമ നില തെറ്റിക്കുമെന്നു പറയുന്നതു പോലെ, ഹർത്താലുകളുടെ ദുരന്തഫലങ്ങൾ അനു ഭവിച്ച ജനങ്ങളുടെ കടുത്ത വിദ്വേഷവികാരം ഹർത്താൽ ആഹ്വാനം ചെയ്തവ ർക്ക് ഉണ്ടാകാനിടയുണ്ട്. ഈ വികാരം ഹർത്താലിനേക്കാൾ മറികടന്നതു  ഭീകരമായിരിക്കും   

ജനപ്രതിനിധികളിൽ ഏറെപ്പേരും ലൈഗികാപവാദത്തിലും മറ്റു അഴിമതി കളിലും ഭീകരപ്രവർത്തനത്തിലും നിറസാന്നിദ്ധ്യമുള്ളവരാണെന്ന്  ജനങ്ങ ൾ മനസ്സിലാക്കിക്കഴിഞ്ഞു. എന്നിട്ടും അവരുടെ അക്രമവാസന കൂടുന്നതല്ലാ തെ കുറയുന്നില്ല. അപ്പോൾ ഭീകരതയുടെ ഏകാധിപത്യം കേരള ജനാധിപ ത്യത്തെ തീചൂളയിലാക്കിയിരിക്കുകയാണ്.

ഹർത്താൽ സംസ്കാരവും പണിമുടക്ക്‌ സംസ്കാരവും ഇരുപത്തി ഒന്നാം നൂറ്റാ ണ്ടിന്റെ ആവശ്യങ്ങളല്ലായെന്നു പരിഷ്കൃത രാജ്യങ്ങളെല്ലാം മനസ്സിലാക്കി ക്കഴിഞ്ഞു. "ഹർത്താൽ" എന്ന വാക്ക് തന്നെ ഭീകരതയുടെ വികൃതഭാവമാണ്. ജനാധിപത്യ തത്വങ്ങളെ അപമാനിക്കുകയാണ്. പൊതുജനം ആഗ്രഹിക്കാ ത്ത ഒരു കിരാതത്വം നടുറോഡിൽ പ്രദർശിപ്പിക്കുന്നതിനു രാഷ്ട്രീയപ്പാർട്ടി കൾ ഉണ്ടാക്കുന്ന വെറും കാരണങ്ങൾ പറഞ്ഞു ഹർത്താലാഹ്വാനം നടത്തു ന്നത് നീചമാണ്. കേരളത്തിൽ നടത്തുന്ന പ്രാകൃത ഹർത്താൽ സമരാഹ്വാന ങ്ങൾ യൂറോപ്പിലോ അമേരിക്കയിലോ ജപ്പാനിലോ അതുപോലെയുള്ള രാജ്യ ങ്ങളിലോ ഇല്ല. ഈയൊരു രീതി അവരുടെ സാമൂഹ്യജീവിത സംസ്കാരത്തിന്  ചേർന്നതുമല്ലായെന്നു വിശ്വസിക്കുന്നു.

രണ്ടു മഹായുദ്ധങ്ങളുണ്ടാക്കിയ ദുരന്തങ്ങൾ നേരിട്ടനുഭവിച്ച ജർമ്മൻ  ജനത യുടെ കാര്യമെടുക്കാം. ജർമൻ ജനത   രണ്ടായി  വിഭജിക്കപ്പെട്ടു മതിലുകൾ കെട്ടി വേർതിരിച്ചു. വേർപാടിന്റെ വേദന മനസ്സിലാക്കിയ ജർമൻകാർ പറ ഞ്ഞു ഞങ്ങൾ ഒരു ജനതയാണ്. തികച്ചും സമാധാനപരമായി 1989ൽ ലോക ത്തിനു മാതൃകയായിട്ടാണ് വിഭജിക്കപ്പെട്ട ജർമനികളുടെ കൂടിച്ചേരൽ നട ന്നത്. ഇതിനെ സമാധാനപരമായ ജനകീയ വിപ്ലവം എന്ന്  ലോകം പേര് നല്കി. യുദ്ധങ്ങളും ഭീകരപ്രവർത്തനങ്ങളും കൊണ്ട് പ്രശ്നം പരിഹരിക്കപ്പെടുകയി ല്ലയെന്ന പാഠമാണ് ജർമൻ ജനത നൽകിയത്.

 രാഷ്ട്രീയക്കാർ- ഭീകര
പ്രവർത്തകരുടെ
മുറവിളി. ഹർത്താൽദിനം
.
കേരളത്തിലെ രാഷ്ട്രീയമേഖല ചില ഭീ കരപ്രവർത്തകരുടെ ഒളിത്താവളമാ ണെന്ന സത്യം പറയേണ്ടിയിരിക്കുന്നു. ഹർത്താലിനെപ്പറ്റി ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് ജനത്തോടു എന്താണ് പറയാനുള്ളത്. ഒരു വ്യക്തിയുടെ പേരി ലോ  ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയു ടെ പേരിലോ ആദർശത്തിന്റെ പേരി ലോ ആരോപണങ്ങൾ ഉന്നയിച്ചു അക്രമ ങ്ങൾ നടത്തുവാൻ പൊതുജനത്തെ മുഴു വൻ ബലമായി മുഷ്ക് കാണിച്ചു കക്ഷി ചേർക്കുന്നതാണ് നാമൊക്കെ കണ്ട ഹർ ത്താൽ സമരമുറ. പൊതു ജനദ്രോഹം വിജയകരമാക്കുവാൻ പണംകൊടുത്ത് ക്രിമിനൽ സ്വഭാവമുള്ള  ആളുകളെ നിരത്തിലിറക്കി ആരെയും വെല്ലുവിളിക്കുന്നു. ഇതിനു പേരിട്ടിരിക്കുന്നതാ ണ് ഹർത്താൽ.

അക്രമം ഒരു ജനസംസ്കാരത്തിനു ഭൂഷണമല്ല. ഒരു രാഷ്ട്രീയ പ്രശ്നപരിഹാര ത്തിന് ഹർത്താൽ ഒരു പരിഹാര മാർഗ്ഗമല്ല. ഇതിനാണ് ജനാധിപത്യവ്യവസ്ഥ യിൽ നാം അറിയുന്ന മൂന്നു അധികാര കേന്ദ്രങ്ങളുടെ സംഘാടന സവിശേഷ തകൾ ഇന്ത്യൻ ഭരണഘടനയിൽ കാണുന്നത്. ഒരു പാർലമെന്ററി ജനാധിപ ത്യം ഇന്ത്യയിൽ  ഉണ്ടല്ലോ. രാജ്യകാര്യങ്ങൾ ശ്രദ്ധിക്കുവാൻ ഈ മൂന്നു ഭരണ ഘടനാ സംഘാടന സിരാകേന്ദ്രങ്ങൾ (legislative, Executive and judicative), നിലനിൽ ക്കുമ്പോൾ ഹർത്താൽ പോലെയുള്ള ജനവിരുദ്ധ നടപടികളെ ജനം സ്വീകരി ച്ചുവെന്നു വരുകയില്ല, അപ്പോൾ പൊതുതാല്പ്പര്യത്തിനു മുൻപിൽ ജനപ്രതി നിധികൾ മറുപടിപറയാൻ ബാദ്ധ്യതപ്പെട്ടിരിക്കും.

പൊതു വിഷയങ്ങളിൽ സർക്കാരിന്റെ പ്രവർത്തനത്തിൽ സുവ്യക്തത  ഉണ്ടാകണം. ഇങ്ങനെയുള്ള വ്യക്തമായ സുതാര്യതയില്ലായെങ്കിൽ ജന സമ്മ തിക്കും തെരഞ്ഞെടുപ്പുകൾക്കും അർത്ഥമില്ലാത്തതായിത്തീരും. അതുപോ ലെതന്നെ മേൽപ്പറഞ്ഞ മൂന്നു വിഭാഗങ്ങളും ജനാധിപത്യ വ്യവസ്ഥയിൽ സുതാര്യതയിൽ അന്യോന്യം വിധേയമായിരിക്കണം. അടിസ്ഥാന  വ്യവസ്ഥ കളെ മാനിക്കാത്ത ഒരുരാജ്യത്ത് ജനാധിപത്യം അപകടത്തിലാക്കുന്നു. അ പ്പോൾ കേരളത്തിൽ നടന്ന ഹർത്താൽ മൂലം നടന്ന നരവേട്ടയിലൂടെ എത്ര പെട്ടെന്നാണ് ജനാധിപത്യം അപകടപ്പെടുന്നതെന്നു വിചാരിച്ചാൽ മതി. കേ രളത്തിൽ സംഭവിച്ചത്  ജനാധിപത്യത്തിന്റെ വിജയമല്ല, ഭീകരതയുടെ ഏകാ ധിപത്യം ചില രാഷ്ട്രീയ പാർട്ടികൾ പ്രയോഗിക്കുകയാണ് ചെയ്തത്.

ഇങ്ങനെയുള്ള അവസരങ്ങളിൽ നല്ല മാതൃക നൽകേണ്ടത്, ജനാഭിപ്രായങ്ങ ളെ പ്രതിഫലിപ്പിക്കുവാൻ തക്കവണ്ണം സ്വതന്ത്രമായി പ്രവർത്തിക്കുന്ന  മാധ്യ മങ്ങൾ കറപുരളാത്ത ആദർശ പ്രതിരൂപമായി പ്രവർത്തിക്കുമ്പോഴാണ്. ജനാധിപത്യം എപ്പോഴും പുറം ശക്തികളാൽ പരീക്ഷിക്കപ്പെടാം. ജനാധിപ ത്യത്തിലും  പിഴവുകൾ ഉണ്ടാകാം. ആരെങ്കിലും കൂടുതൽ ആയി ആദർശ വത്കരിച്ചു ഇതിനെ ഉയർത്തി കാണുവാൻ ആഗ്രഹിക്കുകയും, ഒരുപക്ഷെ, ഏതെങ്കിലും കാരണത്താൽ ഭാവിയിൽ ഫലം മറിച്ചായാൽകൂടുതൽ നിരാശ യ്ക്ക് വകയാകുകയും ചെയ്യും. ഇത്തരം നിരാശ ഒരു ആന്റീ-ഡമോക്രാറ്റീ വികാരത്തിനു കാരണമാകും. ഈ ഹർത്താലിലും പ്രതിഫലിച്ചത്‌ ഇത്തരം വികാര വിക്ഷോഭങ്ങൾ തന്നെയാണ്. കുറെ ആളുകൾകൂടി അഴിച്ചുവിട്ട ഭീക രതയുടെ അരാജകത്വം മാത്രം.

 രോഗിയെ ആശുപത്രിയിലാക്കുന്നത്
തടയുന്ന വരും
രോഗീസഹായികളും 
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന് നാമെല്ലാം വാക്കാൽ പറയുന്നുണ്ട്. നമ്മു ടെ ഭരണഘടനയുടെ അടിസ്ഥാനമായി രിക്കേണ്ട അടിസ്ഥാന മൂല്യമെന്താണെ ന്ന് കേരളത്തിലെ രാഷ്ട്രീയ പ്രവർത്ത കർ നേരായരീതിയിൽ ചിന്തിച്ചിട്ടുണ്ടോ ? അടിസ്ഥാനമൂല്യങ്ങളേപ്പറ്റി എല്ലാവരും ഒരേ ധാരണയിലാ യിരിക്കുമെന്നു കരു താം. പക്ഷെ മനുഷ്യാന്തസ്സ്, ജനാധിപത്യ തത്വങ്ങൾ, ഭരണഘടനാ വിധേയ രാ ഷ്ട്ര തത്വങ്ങൾ, സാമൂഹ്യ നീതിയുടെ തത്വങ്ങൾ, എന്നിവയുടെ സ്ഥാപനത്തി ൽ വ്യത്യസ്ഥപ്പട്ടതും ഓരോരോ  കാര്യ ങ്ങളിലുമുള്ള പ്രശ്നങ്ങളെയെല്ലാം ഒരുപക്ഷെ വിമർശനാത്മകമായി ചൂട് പിടി ച്ച ചർച്ച ചെയ്യേണ്ടി വരും. ഒരു ജനാധിപത്യ രാഷ്ട്രീയത്തിന്റെ സത്തയും സവിശേഷ ഭാവവും അതുതന്നെയാണല്ലോ.

ചില വസ്തുതകൾ നാം മനസ്സിലാക്കണം. ജനാധിപത്യവാദപ്രതിവാദങ്ങൾ പലപ്പോഴും അശ്രീകരമായിരിക്കും, അസ്വസ്ഥ അന്തരീക്ഷം ഉണ്ടാക്കാം.  സാമന്യമര്യാദയുടെ അതിത്തിയും ലംഘിക്കപ്പെടാം. ഒരു മഹാകഷ്ടമായിരി ക്കാം, ജനാധിപത്യം വെറുമൊരു ആശയത്തിന് വേണ്ടി മാത്രമെങ്കിൽ! ജനാ ധിപത്യം മനുഷ്യത്വപരമായി നിലകൊള്ളണം, എല്ലാംകൊണ്ടും മനുഷ്യത്വ പരം.

മഹാത്മാഗാന്ധി നിരാഹാരസമരമോ, നിസഹകരണസമരമോ, മറ്റു സമര മാർഗ്ഗങ്ങളോ സ്വീകരിച്ചുവെങ്കിൽ, അതുപക്ഷെ ആ സമരം ഉദ്ദേശിച്ചത് ഇന്ത്യൻ ജനതയുടെ മുഴുവൻ മൌലീകാവകാശമായ സ്വാതന്ത്യം ലഭിക്കുവാ നായിരുന്നു, അത്പക്ഷെ അന്നത്തെ ബ്രിട്ടീഷു ഭരണ സംവിധാനത്തിന് എതി രായ ഒരുപ്രത്യേക താല്പ്പര്യമായിരുന്നു. പക്ഷെ കേരളത്തിലെ ഇന്നുള്ള രാ ഷ്ട്രീയ പ്രവർത്തകർ സമരങ്ങളെയും ഹർത്താലുകളെയും പണിമുടക്ക് സമ രങ്ങളെയും മനസ്സിലാക്കിയത് തെറ്റായിട്ടാണ്.

ഹർത്താൽ നടത്തുവാൻ ആഹ്വാനം ചെയ്തവരാകട്ടെ, ജനാധിപത്യ തത്വങ്ങ ളെ മനസ്സിലാക്കാൻ വിമുഖതയുള്ളവർ തന്നെ. ലോകം എന്നേയ്ക്കുമായി എഴുതിത്തള്ളിയ ഏതോ ആശയങ്ങളെ ആരാധിക്കുന്നവരാണ്. കാലം മാറു കയും കാര്യങ്ങൾ ജനങ്ങൾക്ക്‌ ബോദ്ധ്യപ്പെടുകയും ചെയ്യുമ്പോഴും കാലഹര ണപ്പെട്ട ശാസ്ത്രം വിശുദ്ധ ലിഖിതമായിചിലർ പൂജിക്കുന്നതിന്റെ ദയനീയ ഫലമാണ് നാം കണ്ടഹർത്താലെന്ന തെരുവുയുദ്ധത്തിന്റെ പ്രേരകശക്തി. ഇത് മൂലം സംഭവിച്ചത് നമ്മുടെ സാമ്പത്തിക സുസ്ഥിരതക്കേറ്റ കനത്ത അടി യാണ്. ഒരു ദിവസത്തെ ഉത്പാദനവും ഉപയോഗവും, മാത്രമല്ല ക്രയവിക്രയ സംവിധാനത്തിലും പാളിച്ചകൾ ഉണ്ടാക്കി. ഗതാഗതസൌകര്യങ്ങൾ താറുമാ റായി, സർക്കാരിനുണ്ടായ നഷ്ടം  എത്രയെത്ര കോടികളായിരുന്നു? മൂന്നേകാ ൽ കോടി ജനങ്ങളുടെ സാമ്പത്തിക വ്യവസ്ഥയെ അട്ടിമറിച്ചു.

 ഹർത്താൽ തെരുവുയുദ്ധം 
കേരളത്തിൽ കഴിഞ്ഞ ഹർത്താലിൽ നാം ദൃശ്യമാദ്ധ്യങ്ങളിലൂടെ കണ്ടത് എന്താണ്? നാട് മുഴുവൻ നടുക്കുന്ന   തെരുവുയുദ്ധമാണ് കണ്ടത്! ആർക്കുവേണ്ടി? എന്തിനു വേണ്ടി? ഈ ഹർ ത്താൽ സംഘാടകർ എന്ത് നേടി? ഇവ രുടെ ഉദ്ദേശവും ലക്ഷ്യവും എന്തിനു വേണ്ടിയായിരുന്നു? ആരെ യാണിവർ തെരുവിലേയ്ക്ക് ഇറക്കി വിട്ടത്? ഹർ ത്താലെന്നത് തെരുവു യുദ്ധമെന്നാ ണോ നിർവചനം? എന്തിനെതിരെ, ആർക്കെതിരെയായിരുന്നു ഹർത്താൽ? സാമാന്യ ജനങ്ങളെങ്ങനെ ഈ ദിവസത്തെ സ്വാഗതം ചെയ്തു? പൊതു സാമ്പ ത്തിക നഷ്ടങ്ങളുടെ കണക്കു സംഘാടകർ മനസ്സിലാക്കിയോ? ഇങ്ങനെ നിരവധി നിരവധി ചോദ്യങ്ങൾക്ക് മറുപടി പൊതുജനം ആഗ്രഹിക്കുന്നുണ്ട്.

യൂറോപ്പിൽ ഇത്തരം ഒരു ഹർത്താൽ പൊതുജനം തള്ളിക്കളയും. ജനങ്ങളു ടെ നികുതിപ്പണം അമ്മാനം ആടി രസിക്കുന്ന രാഷ്ട്രീയകീടങ്ങൾക്ക് അവി ടെ സ്ഥാനമില്ല. കോഴയും കള്ളപ്പണവും, തട്ടിപ്പും നിത്യത്തൊഴിലാക്കുന്നവ രെ ലോകമെമ്പാടും കാണാം. കേരളത്തിലേതുപോലെ പക്ഷെ, അവരെത്തു ന്നതു പൊതുജനക്ഷേമ പ്രവർത്തനത്തിന് നിയോഗിക്കപ്പെടുന്നവർ ഇരിക്കേ ണ്ട നിയമസഭകളിലോ പാർലമെന്റിലോ അല്ല. കുറ്റവാളികൾ ആകുന്നതു രാജ്യത്തലവൻ ആണെങ്കിലും സ്ഥാനം ഉപേക്ഷിച്ചു നിയമത്തിനു കീഴടങ്ങ ണം. ഇതിനൊരുദാഹരണമാണ് മുൻ ജർമൻ പ്രസിഡണ്ട് ഉൾഫ് മാത്തീസ് പ്രസിഡണ്ട് സ്ഥാനം രാജി കൊടുത്ത സംഭവം നമുക്ക് നൽകുന്ന പാഠം.

ഒരു രാജ്യത്തെ രാഷ്ട്രീയപ്പാർട്ടികൾക്ക് ഹർത്താലിന്റെ പേരിലോ അതു പോലെയുള്ള സമരാഹ്വാനങ്ങളുടെ പേരിലോ പൊതുമുതൽ നശിപ്പിക്കാൻ ഏതു നിയമമാണ് അനുവാദം നൽകിയിട്ടു? സമരം നടന്നാൽ,  ഹർത്താലുക ൾ നടന്നാൽ, ജനജീവിതം അവിടെ തകർന്നു കഴിഞ്ഞു. അപ്പോൾ, ജനജീവി തം തകരണം, അവർ ദുരന്തശിക്ഷയനുഭവിക്കണമെന്നാണോ ഹർത്താൽ സംഘാടകർ ആഗ്രഹിക്കുന്നത്?

 ഹർത്താൽ വിപ്ലവകാരിയെ പോലീസ്
തടഞ്ഞു നീക്കം ചെയ്യുന്നു.
കേരളത്തിൽ സംഭവിച്ചിരിക്കുന്നത് ഒരു ഭീകരമായ സാംസ്കാരിക തകർച്ചയാണ്. ഈ തകർച്ച കേരള സംസ്ഥാനത്ത് മാത്രമല്ല, വികസനം കാത്തിരിക്കുന്ന മറ്റു ചില ഇന്ത്യൻ സംസ്ഥാനങ്ങൾക്കും ഉണ്ടായിരി ക്കുന്നു. കേരളത്തിൽ മൂന്നേകാൽ കോടി ജനങ്ങളുണ്ടെന്നാണ് കണക്കു പറയുന്നത്. കണക്കു പ്രകാരം നോക്കുമ്പോൾ ഒരൊറ്റ ദിവസംകൊണ്ട് മൂന്നേകാൽ കോടി ജനങ്ങളുടെ സാമൂഹ്യജീവിതത്തെ അസ്വസ്ഥമാക്കാൻ അക്രമരാഷ്ട്രീയ ഹർത്താലുകാർക്ക് സാധിച്ചുവെന്നാണ് ജനം മനസ്സിലാക്കുന്നത്. ഇതാണോ പൊതുജന സേവനമെന്നു പറയപ്പെടുന്നത്‌?

ഭരണത്തിൽ പാളിച്ചകൾ ഉണ്ടെങ്കിൽ അത് ചർച്ച ചെയ്യാനും അതിനുള്ള പരിഹാരം കാണാനും ജനഹിതമറിയിക്കാനുമുള്ള സ്ഥലമാണ് ജനാധിപത്യ വ്യവസ്ഥപ്രകാരം നിയമസഭയുള്ളത്. ഇതിനാണ് ജനപ്രതിനിധികളെയെല്ലാം  ജനങ്ങൾ വോട്ടു നൽകി തെരഞ്ഞെടുക്കുന്നത്. നിയമസഭ ബഹിഷ്കരിക്കുക, നിയമസഭയിൽ ഭീകരത കാണിക്കുക, ഇവയെല്ലാം ചെയ്യുന്നത് ഏതുരാഷ്ടീയ  പാർട്ടിയിലെ അംഗമായാലും ശരി അവർ നിയമനിഷേധമാണ് നടത്തുന്നത്. ജനങ്ങളോടുള്ള പ്രതിബദ്ധതയില്ലായ്മയാണ് പ്രകടമായി കാണുന്നത്. ഒരൊറ്റ ദിവസം ജനപ്രതിനിധികൾ നിയമസഭയിൽ സമ്മേളിക്കുന്നതിനു വേണ്ടി ചെലവാകുന്നത് കോടികൾ ആണ്. ഈ തുക ജനങ്ങളിൽ നിന്നും കർശനമാ യി പിരിച്ചെടുക്കുന്ന നികുതിപ്പണമാണ്.

ജീവിക്കാൻ ആവശ്യമായ നിത്യചെലവുകൾക്ക് വേണ്ടിയും രോഗചികിത്സ യ്ക്ക് വേണ്ടിയുമുള്ള പണത്തിനു വേണ്ടിയും വിഷമിക്കുന്ന ഒരു സാധാരണ പൌരൻ ഗതികേടിൽ ഒരു തവണ നികുതിപ്പണം അടച്ചില്ലെങ്കിൽ ജപ്തിയുടെ  നോട്ടീസ്, തല ചായ്ക്കാൻ രണ്ടു സെന്റ്‌ സ്ഥലം വാങ്ങി സ്വന്തം പേരിൽ ചേർക്കണമെങ്കിൽ കൊടുക്കേണ്ട തടിച്ച നികുതിയും, കൈക്കൂലി മാത്രം നോക്കിയിരിക്കുന്ന ഉദ്യോഗസ്ഥരുടെ ഭീഷണിയും വേറെ. കിടപ്പാടമില്ലാതെ മരിച്ച ദരിദ്രന്റെ ശവം മറവു ചെയ്യാൻ പോലും കഴിയാത്ത സംഭവം നടന്നത് നമ്മുടെ നാട്ടിലാണ്. ഇങ്ങനെ സാധാരണക്കാരന് ജീവിതം ദുഷ്കരമാകുന്നു. അഴിമതി ദിനചര്യയാക്കിയിരിക്കുന്ന ഓരോ ജനപ്രതിനിധികൾ നിയമസഭാ ബഹിഷ്ക്കരണം നടത്തി നികുതിപ്പണം നഷ്ടപ്പെടുത്തുന്നത്പോലും ഇവിടെ തികഞ്ഞ അഴിമതി തന്നെ. ഈ നഷ്ടം ആര്ചുമലിൽ ചുമക്കും? ജനങ്ങളോ  ജന സേവകരോ?

കുട്ടനാട്ടിൽ ജലപ്രളയത്തിൽ ജനം കഷ്ടപ്പെടുന്നു, ഓരോ മഴക്കാലവും അവര നുഭവിക്കുന്ന നരകതുല്യ ജീവിതം, അട്ടപ്പാടിയിൽ ജനം പട്ടിണി മരണത്തി നും രോഗത്തിനും നിത്യസാക്ഷികളാകുന്നു, പരിസര മലിനീകരണം മൂലമു ള്ള പനിമരണങ്ങൾ വേറെ, നിത്യോപയോഗ സാധങ്ങളുടെ ഭീകര വിലവർദ്ധ ന, കുടിവെള്ള വിതരണത്തിലെ പിഴവുകൾ, ശുദ്ധജലക്ഷാമം, ഇങ്ങനെയെ ല്ലാം കേരളത്തിലെ സാധാരണക്കാരന് സഹിക്കേണ്ടി വരുന്ന ദുരിതങ്ങൾ, ഇവ മാത്രമാണോ? ഇതുകൂടി അവർ കൂടുതലായി സഹിക്കണമോ?

കേരളത്തിലെ പൊതുജനസമൂഹം ഒരുകൂട്ടം ഹർത്താൽ മോഹികളുടെയും ഭീകരപ്രവർത്തകരുടെയും ജനാധിപത്യ വിരുദ്ധ ശക്തികളുടെയും ദാർഷ്ട്യ തയുടെ തീവ്ര തീജ്വാലയിൽ എരിഞ്ഞു തീരുന്ന സത്യത്തിന്റെ മുഖമാണ്   നമ്മുടെ മുൻപിൽ തെളിയുന്നത്. കേരളത്തിലെ സാമാന്യ ജനസാമൂഹ്യജീവി തം തകർച്ചയിലേയ്ക്ക് സ്വാഗതം ചെയ്യുന്ന കയ്യൂക്കിന്റെ ആഹ്വാനം നടത്തി ജനഹിതത്തെ പുശ്ചിച്ചു തള്ളുന്ന ഹർത്താലുകളുടെ ക്രൂര വികൃത ഭാവവും  ഹർത്താലുകൾ ഉദ്ദേശിക്കുന്ന ലക്ഷ്യവും ആ സത്യം തന്നെ. /gk
-----------------------------------------------------------------------------------------------------------

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.