Freitag, 19. Juli 2013

ധ്രുവദീപ്തി // യാത്രാവിവരണം:// ഹാക്കൻബർഗ്ഗിലെ ഭൂഗർഭ സൈനികത്താവളത്തിൽ ഒരു ദിവസം (1) George Kuttikattu



ധ്രുവദീപ്തി // യാത്രാവിവരണം:// 

  ഹാക്കൻബർഗ്ഗിലെ ഭൂഗർഭ സൈനികത്താവളത്തിൽ 
ഒരു ദിവസം. 
(Part- 1)

 George Kuttikattu



ഹാക്കൻബർഗ്ഗ് 
ബങ്കറിന്റെ 
കവാടം

 രു രാഷ്ട്രത്തിന്റെ സുരക്ഷാക്രമീകരണങ്ങൾ നിയന്ത്രിച്ചിരുന്ന രഹസ്യ കേന്ദ്രമായിരുന്നു, ആ രാജ്യത്തെ ജനങ്ങളുടെ ജീവനു സംരക്ഷണ ഭിത്തി പോലെ നിന്നിരുന്ന ഫ്രഞ്ച്-ജർമൻ അതിർ ത്തിയിലുള്ള ഫോർട്ട്‌ ഹാക്കൻ ബർഗ്ഗ് ഗ്രാമത്തിലെ ഭൂഗർഭ സൈനീകതാവളം.

ജർമനിക്കും ഫ്രാൻസിനും ബൽജിയത്തിനും ലക്സം ബർഗിനും വെറുമൊരു അതിർത്തി വരമ്പ് മാത്രമാ യിരുന്നില്ല, അതിമനോഹരമായ  ഫോർട്ട്‌ ഹാക്കൻ ബർഗ്  ലോകമഹാ യുദ്ധത്തിൽ നാസി ജർമനിയുടെ ആക്രമണങ്ങളെ ഫലപ്രദമായി ചെറുത്തു നിൽക്കാ നുള്ള ഫ്രഞ്ചു സർക്കാരിന്റെ തീരുമാനമായിരുന്നു ഫ്രാൻസിന്റെ പ്രതി രോധ മേഖലയിൽ കൂടുതൽ ഭൂഗർഭ സൈനിക താവളങ്ങൾ നിർമ്മിക്കുകയെന്നത്.
                                                                                
സഖ്യകക്ഷികളുടെ എല്ലാ ബങ്കറുകളുടെയും പ്രഥമവും അത്യൂന്നതവുമായ മാതൃകയായിരുന്നു ഹാക്കൻബർഗ്ഗിലെ ബങ്കർ. ജർമനിയുടെ തെക്ക് പടിഞ്ഞാറൻ സംസ്ഥാനമായ ബാഡൻവ്യൂർട്ടംബർഗ്ഗിലെ  പ്ലാങ്ക്സ്റ്റട്ടിൽ നിന്നും ഞങ്ങൾ അഞ്ചു പേരടങ്ങിയ ഒരു സംഘമാണ് ഫ്രാൻസിലെ  ഹാക്കൻ ബർഗ്ഗിലെയ്ക്കു പുറപ്പെട്ടത്‌. ഫോർട്ട്‌ ഹാക്കൻബർഗ്ഗാണ് ലക്ഷ്യം. ബാഡൻ വ്യൂർട്ടംബർഗ്ഗ്, റൈൻലാൻഡ് ഫാൾസ്‌, സാർലാൻഡ് എന്നീ സംസ്ഥാനങ്ങൾ കടന്ന് അതിപുരാതന റോമൻ നഗരമായ ട്രിയറിലെത്തി. 

ട്രിയർ നഗരം അതിമനോഹരമാണ്. ജർമനിയിലെ റൈൻലാൻഡ്‌ ഫാൾസ്-സംസ്ഥാനത്തിലെ ചരിത്ര-പ്രാധാന്യമർഹിക്കുന്ന വൻ നഗരങ്ങളിൽ പഴക്ക മേറിയ നഗരം. ഒന്നേകാൽ ലക്ഷത്തോളം ജനങ്ങൾ വസിക്കുന്ന ട്രിയർനഗരം, രണ്ടായിരം വർഷങ്ങളുടെ ചരിത്രമുറങ്ങുന്ന സ്മാരകങ്ങളാൽ പ്രൌഡിയേറി യതാണ്. അതിൽ ചിലതാണ്, പോർട്ടാനിഗ്രാ, റോമൻ ബ്രിഡ്ജ്, ആംഫിതീയേറ്റ ർ , റോമൻ മാർക്കറ്റ്, കത്തീഡ്രൽ, തുടങ്ങി 
Porta Nigra
നിരവധി കാഴ്ചകൾ. മോസ്സൽ നദിയുടെ  കരയിലെ മുന്തിരിമലകളിൽ നിന്നും വീശിയെ ത്തുന്ന ഇളംകാറ്റിൽ ട്രിയർ നഗരത്തിന്റെ ആത്മാവു ആനന്ദിക്കുന്നു.പ്രസിദ്ധ സർവ്വകലാശാലാ നഗര മെന്നതിലോ പുരാതന റോമൻ നഗരമെന്ന മഹത്വ ത്തിലോ മാത്രമല്ലാ, കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്ര ഉപജ്ഞാതാവായ കാൾ മാർക്സിന്റെയും മുൻ പൂർവ്വജർമൻ ഭരണാധികാരിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന സഖാവു എറിക്‌ ഹോണീക്ക റുടെയും ജന്മ സ്ഥലവും കൂടിയാണെന്നതാണ് ശ്രദ്ധേയമായ മറ്റു കാര്യങ്ങൾ.

ട്രിയർ നഗരത്തിൽ നിന്നും പുറപ്പെട്ട്, ഇരുരാജ്യങ്ങളുടെയും ചെക്കുപോസ്റ്റു കളില്ലാത്ത ജർമൻ ഫ്രഞ്ച് അതിർത്തി ഞങ്ങൾകടന്നെത്തിയത് കിലോമീറ്ററു കളോളം വിജനവും വിശാലവും പച്ചപ്പുനിറഞ്ഞ പ്രദേശങ്ങൾ നീണ്ടു നിവർ ന്നു കിടക്കുന്നതുമായ ഫ്രാൻസിലേയ്ക്കാണ്. അതിർത്തി കടക്കുമ്പോൾ പരിശോധിക്കാനും ഞങ്ങൾക്ക് സ്വാഗതം പറയുവാനും ആരും അവിടെ കാത്തിരുന്നില്ല, ഉണ്ടായിരുന്നുമില്ല. ഞങ്ങൾ യാത്ര ചെയ്യുന്നത് യൂറോപ്യൻ യൂണിയൻ രാജ്യത്തുകൂടിയാണല്ലോ.


 യന്ത്രവത്കൃത 
നിരീക്ഷണം

ഫ്രാൻസിലെ മനോഹരമായ പ്രധാന നഗരങ്ങളിൽ ഒട്ടും തന്നെപ്രാധാന്യം കുറയാത്ത മനോഹാരിത യും ആകർഷണീയതയും ചരിത്രപ്രാധാന്യവുമുള്ള പുരാതനനഗരമാണ് മെറ്റ്സ്. മെറ്റ്സുനഗരത്തെ ലക്ഷ്യമാക്കിയാണ് ഞങ്ങളുടെ തുടർയാത്ര. റോഡി നു വെളിയിൽ ഇരുവശങ്ങളിലും നെടുനീളെ കാണപ്പെടുന്ന കൃഷിസ്ഥലങ്ങളും, പശുക്കൂട്ടങ്ങൾ മേഞ്ഞു നടക്കുന്ന മേച്ചിൽപുൽത്തകടികളും അവിടവിടെ കുടുമ്മ കെട്ടിയ മുടിയെ ഓർമ്മിപ്പി ക്കുന്ന കുട്ടിവനങ്ങളും കടന്നു ഞങ്ങൾ മുന്നോട്ടു കാറോടിച്ചു കടന്നുപോയി. ജർമനിയിലെ തിരക്കേ റിയ ഒട്ടോബാനുകളിൽ ഉണ്ടാകാറുള്ള  (അതിവേഗ പാത) വാഹന തിരക്ക് ഫ്രാൻസിലെ പാതകളിൽ കണ്ടില്ല. ലക്സംബർഗ്ഗിന്റെ ഒരു വശംചേർന്ന് ഞങ്ങൾ മെറ്റ്സ് നഗരത്തിലെത്തി.
                                            
മെറ്റ്സിലെ കത്തീഡ്രൽ 
ദേവാലയം
മോസ്സൽ നദിയിലെ കുളിർമ്മയേകി വീശിവന്ന ഇളംകാറ്റ്ഞങ്ങളെ ആശ്ലേശിച്ചു സ്വാഗതം ചെയ്തു. ട്രിയർ നഗരത്തിൽനിന്നും ഏതാണ്ട്ഒന്നേകാൽ മണിക്കൂറോളം കാറോടിച്ചാൽ മെറ്റ്സ് നഗര മദ്ധ്യത്തിലെത്താം. പുരാതന റോമൻ സാംസ്കാരി ക നഗരമായ ട്രിയർ നഗരത്തിന് ആദിമക്രിസ്ത്യാ നികളുടെ മൂലചരിത്രം ഉൾക്കൊണ്ടിട്ടുള്ള പശ്ചാത്തലം ഉണ്ടെങ്കിൽ അതിനു ഏറെതിളക്ക വും ജീവനും നൽകിയതു  മുന്തിരിവള്ളികളെ  ചുറ്റിപ്പടർന്നു ആശ്ലേഷിക്കുന്ന സുന്ദരിയായ മോസ്സൽ നദിയുടെ ആത്മാവിലെ ശാന്തതയാണ്. മെറ്റ്സ് നഗരവും പ്രാന്തപ്ര ദേശങ്ങളും സ്വന്തമാക്കിയ മനോഹാരിത അവിടെയെത്തി കടന്നുപോകുന്ന വരുടെ ഓർമ്മയിൽ എന്നെന്നും കാത്തുസൂക്ഷിക്കുന്ന മധുരസ്മരണകൾ ആയിരിക്കും.

വെട്ടിത്തിളങ്ങുന്ന ഒക്ടോബർ സൂര്യന്റെ സ്വർണ്ണ കിരണങ്ങളിൽ പ്രകാശിച്ചു ആകാശം തൊട്ടു ഉയർന്നു നിൽക്കുന്ന പ്രൌഡഗംഭീരമായ പുരാ തന കത്തീഡ്രൽ ദേവാലയവും, തിരക്കില്ലാത്ത പ്രശാന്ത ഗംഭീരമായ ജന ജീവിതത്തിന്റെ  ജീവസ്പന്ദനങ്ങളും മെറ്റ്സ് നഗരത്തിനു മാത്രം ഭൂഷണ മാവുക മാത്രമല്ല ചെയ്തിരിക്കുന്നത്, ഇവയെല്ലാം മെറ്റ്സിൽ നിന്നും അധിക മേറെ അകലെയല്ലാതെയിരിക്കുന്ന ഫോർട്ട്‌ ഹാക്കൻബർഗ്ഗിനു ആകർഷക ത്വം വർദ്ധിപ്പിച്ചിട്ടുള്ളതെയുള്ളൂ.
  ബങ്കറിനുള്ളിലെ ദൃശ്യം
                                                                  രാജ്യസുരക്ഷാബങ്കറുകളോ   അതുപോലെയുള്ള കേന്ദ്രങ്ങളോ, ഒരിക്കലും ഒരു തീർത്ഥാടന കേന്ദ്ര മായിരുന്നില്ല. അവിടെയെത്തിയിരുന്നവർ, സൈനീ കമേധാവികളും ഭരണാധിപന്മാരുമായിരുന്നു. ഇംഗ്ല ണ്ടിലെ ജോർജ് ആറാമൻ രാജാവ്, സർ വിൻസ്റ്റണ്‍ ചർച്ചിൽ തുടങ്ങിയവർ അവരിൽ പ്രമുഖരായിരു ന്നു.  ഹാക്കൻബർഗ്ഗ് ബുങ്കർ സവിശേഷതകൾ നേരിട്ട് നിരീക്ഷിച്ച ഭരണാധികാരികൾ ആയിരുന്നു അവർ.

ഫ്രാൻസിന്റെ സുരക്ഷാസംവിധാനത്തിലെ തന്ത്രപ്രധാന കേന്ദ്രമായിട്ടാണ് "മാഗിനോ രേഖ" അറിയപ്പെടുന്നത്. മാഗിനോ രേഖയിൽ ഉണ്ടായിരുന്ന മറ്റനേകം ഭൂഗർഭ സൈനീക താവളങ്ങൾക്കെല്ലാം മാതൃക ഹാക്കൻബർഗ്ഗ് തന്നെ. (തുടരും) /gk

(2012-ഫെ.29-ന് "പ്രതിശ്ചായ "വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനം.)

------------------------------------------------------------------------------------------------------------------------


Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.