Dienstag, 6. Dezember 2016

ധ്രുവദീപ്തി: Politics // ഇന്ത്യയുടെ പൈതൃകം പന്താടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിഴച്ചു. // George Kuttikattu

ധ്രുവദീപ്തി: Politics // ഇന്ത്യയുടെ പൈതൃകം പന്താടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിഴച്ചു.


George Kuttikattu 

ചരിത്രം ഒന്നൊന്നായി മാറ്റങ്ങൾക്ക് വിധേയമാകുന്നു.

Mahatma Gandhi (R), 
Rabindra Nath Tagore(l)
രു മഹാസാമ്രാജ്യ ശക്തിയോട് പൊരുതി, ഇന്ത്യൻ ജനത അസ്വാതന്ത്ര്യത്തിന്റെ ചങ്ങല ബക്കിംഗാമി ലേയ്ക്ക് വലിച്ചെറിഞ്ഞു. സ്വാതന്ത്ര്യം കിട്ടി. ജനകീ യ ഭരണം വന്നു. എന്നിട്ടും എന്തിനൊക്കെയോ വേണ്ടി ഇന്നും സമരങ്ങൾ തുടരുകയാണ്, ഒരായിരം സമരങ്ങൾ. വിദ്യാർത്ഥികളുടെ, യുവജനങ്ങളുടെ, കർഷകരുടെ അവകാശങ്ങളുടെ, ചൂഷണത്തിനും അഴിമതിക്കുമെതിരെ, രാഷ്ട്രീയമുഷ്ടിപ്രകടനങ്ങ ൾ, വിലവർദ്ധനവു, നികുതി വർദ്ധനവിനു എതിരെ യുള്ള പ്രതിഷേധസമരങ്ങൾ, സ്ത്രീസ്വാതന്ത്ര്യത്തി ലെ അവകാശനിഷേധത്തിനും പീഡനങ്ങൾക്കുമെ തിരെയുള്ള സമരങ്ങൾ, കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള സമര ങ്ങൾ, ഇങ്ങനെ നിരവധി സമരങ്ങൾ ആണ്. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരം ഇനി ആവശ്യമില്ല. അതുപക്ഷെ ആരോട്, എന്തിനു വേണ്ടിയാണ് ? ഇപ്പോഴിതാ ഇന്ത്യൻ ജനതയുടെ നേർക്ക് ഒറ്റരാത്രികൊണ്ട് അവരെയെല്ലാം യാതൊരു  സമാന്തരസംവിധാനമില്ലാതെ ദരിദ്രനാരായണന്മാരാക്കി മാറ്റിയ പ്രധാനമന്ത്രിയുടെ നോട്ടു നിരോധന ഉത്തരവുണ്ടാക്കിയ ഗുരുതരസാമൂഹ്യ ജീവിത പ്രതിസന്ധി സമാനതയില്ലാത്ത ജനദ്രോഹമാണ്..അതാകട്ടെ അത്ര പെട്ടെന്ന് അവയെ മനസ്സിലാക്കാൻ കഴിയാത്ത പ്രതിസന്ധിയായിത്തീർന്നു . അതേക്കുറിച്ചാണ് നാമൊക്കെ  വീണ്ടുവിചാരം ചെയ്യേണ്ടത്.

ഇന്ത്യയിലെ ജനങ്ങൾ രാഷ്ട്രീയവുമായി പൊതുവെ ബന്ധപ്പെട്ടുതുടങ്ങിയത് ചരിത്രം കുറിച്ച ഇന്ത്യൻ സ്വാതന്ത്ര്യസമരം മുതലാണ്‌.വിധിനിർണ്ണായകമായ  ആ സമരത്തിൽ ചില വ്യവസ്ഥകൾക്ക് വിധേയമായി പങ്കെടുക്കാൻ മഹാത്മ  ഗാന്ധിജി അവരെ അനുവദിച്ചു. ജനങ്ങൾ അഹിംസയുടെ മാർഗ്ഗം ഒരിക്കലും കൈവെടിയരുതെന്നതായിരുന്നു പ്രധാന വ്യവസ്ഥ. പ്രബുദ്ധരായ എല്ലാ ജന വിഭാഗങ്ങളെയും, അതായത്, വിദ്യാഭ്യാസ വിദഗ്ധർ, തത്വശാസ്ത്രജ്ഞർ, മറ്റു ചിന്തകരും സാഹിത്യകാരന്മാരും, ധനതത്വശാസ്ത്രജ്ഞർ,  രാജ്യത്തെ എല്ലാ  സാമൂഹ്യസാംസ്കാരിക പരിഷ്ക്കർത്താക്കൾ, വിദ്യാർത്ഥികൾ, യുവാക്കൾ, വിവിധ ആത്മീയ- മത- വിശ്വാസികൾ, കർഷകർ- പൊതുവെ സ്ത്രീകളും പുരുഷന്മാരും - ഒരു സ്വതന്ത്ര ഇന്ത്യയുടെ നിർമ്മാണ പ്രക്രിയയ്ക്ക് വേണ്ടിയ പങ്കാളികളാകുക എന്ന ആ ദേശീയ ആശയസമരത്തിൽ നിന്ന് അവരെ മാറ്റി നിറുത്തുക സാധ്യമല്ലെന്നും ഗാന്ധിജിക്ക് തോന്നിയിരിക്കണം.

മാതൃഭൂമിയുടെ സ്വാതന്ത്ര്യ സമരചരിത്രത്തിൽ ആവേശകരമായ ഒരദ്ധ്യായം തന്നെ അന്നത്തെ ജനങ്ങൾ എഴുതിച്ചേർത്തു. സ്വർണ്ണലിപികളിൽ അവയെ  ചരിത്രത്താളിൽ  രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അന്നത്തെ യുവ സേനാനികളാ യിരുന്നവരിൽ പലരും നവ ഇന്ത്യയുടെ ഭരണകർത്താക്കളുമായിരുന്നു. മാതൃ ഭൂമിയുടെ ഭാഗധേയം കരുപ്പിടിപ്പിച്ചു കൊണ്ടുവന്നവരായിരുന്നവരെല്ലാം. ആദർശസമരം ചെയ്ത മണ്മറഞ്ഞുപോയ ആ തലമുറയ്ക്ക് ഇന്നുള്ള പുതിയ തലമുറയെ നേരിടേണ്ടി വന്നിരിക്കയാണ് എന്നത്  നാമെല്ലാം കാണുന്ന പച്ച യാഥാർത്ഥ്യം തന്നെ. ഒരറ്റം മുതൽ മറ്റേ അറ്റം വരെ ചരിത്രം ഒന്നൊന്നായി മാറ്റങ്ങൾക്ക് വിധേയമാകുന്നു.

ഒരു വസ്തുതയിതാണ്:  ഭരണാധികാരികൾ നിശ്ചിതകാലത്തെയ്ക്ക് മാത്രം തെരഞ്ഞെടുക്കപ്പെട്ടവർ ആണല്ലോ. അവർ അപഥ സഞ്ചാരം ചെയ്‌താൽ തെരഞ്ഞെടുപ്പിലൂടെ അവരെ സ്ഥാനഭ്രുഷ്ടരാക്കാം. നിറഞ്ഞു കവിഞ്ഞ ഓരോരോ ആരോപണങ്ങളാൽ ജനപ്രതിനിധിയോ മന്ത്രിയോ ആകട്ടെ അവർ നിയമത്തിന്റെ മുൻപിൽ വിധിക്കപ്പെടാം. അതിന് നമ്മുടെ ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നു. ഇന്ത്യൻ രാഷ്ട്രീയതലത്തിലുള്ളവരെ നേരിട്ട ഇത്തരം അനുഭവങ്ങളും കാരണങ്ങളൊമൊന്നും അത്ര പഴയ കാര്യങ്ങളല്ല.  

ഇന്ത്യയിലെ ജനങ്ങൾ താരതനമ്യേന മെച്ചപ്പെട്ട ഭരണം കാഴ്ചവയ്ക്കുന്നതായ രാഷ്ട്രീയ കക്ഷികളെ വീണ്ടും അധികാരത്തിലേറ്റുക സാധാരണമാണ്. മദ്രാസിൽ ഡി. എം. കെയുടെ വിജയം ഒരുകാലത്ത് ഒരു ഇന്ത്യയിൽ പ്രസിദ്ധ  ഉദാഹരണമായിരുന്നു. ഇനിയുള്ള കാലം മുതൽ ഇന്ത്യയിൽ ഒരു കക്ഷിക്കും ഒറ്റയ്ക്ക് ഭരിക്കാനാവില്ലെന്ന വിശ്വാസമാണ് സകലർക്കും ഉണ്ടായിരുന്നത്. മറിച്ചൊരു അവകാശവാദം പോലും പുറപ്പെടുവിക്കാൻ മൃഗീയ ഭൂരിപക്ഷം ലഭിച്ചിരുന്ന ഭരണകക്ഷി പോലും ധൈര്യപ്പെട്ടിരുന്നില്ല. അതുകൊണ്ടാണ് സംസ്ഥാനതലത്തിൽ മറ്റു കക്ഷികളുമായി വിശാല തെരഞ്ഞെടുപ്പുധാരണ ഉണ്ടാക്കുവാൻ തയ്യാറായ പശ്ചാത്തലവും ഉണ്ടായത്.

എന്നാൽ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രഗതി മാത്രമല്ലാ, ഇന്ത്യൻ ജനകീയ- 
രാഷ്ട്രീയ തത്വ ശാസ്ത്രത്തിലെ ചിരന്തനങ്ങളായ ആദർശങ്ങളെപ്പോലും അതിശയിപ്പിച്ച്‌ ചരിത്രംപോലും പകച്ചുനിന്ന ഒരു പൊതുതെരഞ്ഞെടുപ്പ് ആയിരുന്നു, ശ്രീമതി ഇന്ദിരാഗാന്ധിയുടെ രണ്ടാമത്തെ തിരിച്ചുവരവിന് കാരണം ആക്കിയത്. രാ ഷ്ട്രീയക്കാരുടെയും അല്ലാത്തവരുടെയും എല്ലാ പ്രതീക്ഷകളെയും ഭാവി സ്വ പ്നങ്ങളെയും തലകീഴായി മറിച്ചു. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ ഇത്രയേറെ അത്ഭുതകരമായ ഒരു മഹാവിജയം ലഭിക്കുമെന്ന യാത്ഥാർത്ഥ്യത്തെ അന്നത്തെ കോണ്‍ഗ്രസ് പാർട്ടിയുടെ പ്രവർത്തകരിൽ പോലും ഉൾക്കൊള്ളുവാൻ തീർത്തും കഴിഞ്ഞിരുന്നില്ല. എന്നാൽ മൻമോഹൻ സിംഗിന് ശേഷം അധികാരത്തിലെത്തിയ അടുത്ത ഇന്ത്യൻ പ്രധാനമന്ത്രി നരേദ്രമോദിയെ രണ്ടാമതൊരു തിരിച്ചുവരവിന് വീണ്ടും ജനങ്ങൾ വോട്ടു ചെയ്തു. പക്ഷെ, യോഗ്യതയില്ലാത്തയാളായി ജനം കുറഞ്ഞനാൾകൊണ്ട് മനസ്സിലാക്കി വെറുത്തു തുടങ്ങിക്കഴിഞ്ഞുവെന്നത് ഒരു പച്ച യാഥാർത്ഥ്യമാണ്. 

1947 മുതൽ ഇന്ത്യയുടെ പ്രധാന മന്ത്രിമാർ.

#NameFromToParty
1Jawaharlal Nehru15. August 194727. Mai 1964Indian National Congress
interimGulzarilal Nanda27. Mai 19649. Juni 1964Indian National Congress
2Lal Bahadur Shastri9. Juni 196411. Januar 1966 Indian National Congress
interimGulzarilal Nanda11. Januar 196624. Januar 1966Indian National Congress
3Indira Gandhi24. Januar 196624. März 1977Indian National Congress
4Morarji Desai24. März 197728. Juli 1979Janata Party
5Chaudhary Charan Singh28. Juli 197914. Januar 1980Janata Party

Indira Gandhi (2. Amtszeit)14. Januar 198031. Oktober 1984 (i              Indian National Congress
6Rajiv Gandhi31. Oktober 19842. Dezember 1989Indian National Congress
7Vishwanath Pratap Singh2. Dezember 198910. November 1990Janata Dal
8Chandra Shekhar10. November 199021. Juni 1991Janata Dal
9P. V. Narasimha Rao21. Juni 199116. Mai 1996Indian National Congress
10Atal Bihari Vajpayee16. Mai 19961. Juni 1996Bharatiya Janata Party
11H. D. Deve Gowda1. Juni 199621. April 1997Janata Dal
12Inder Kumar Gujral21. April 199719. März 1998Janata Dal

Atal Bihari Vajpayee (2. Amtszeit)19. März 199822. Mai 2004Bharatiya Janata Party
13Manmohan Singh22. Mai 200426. Mai 2014Indian National Congress
14Narendra Modi26. Mai 2014
Bharatiya Janata Party


Constituent Assembly of India 1946-
Sardar V. Patel, K. M. Munshi 
കാലിയാക്കപ്പെട്ട സ്വർണ്ണച്ചെപ്പ് പോലെ യാണ് 1947- ൽ   ഇന്ത്യാക്കാരന്റെ കൈ യ്യിലേയ്ക്ക് ഇംഗ്ലീഷുകാർ ഇന്ത്യയെ തിരിച്ചു നല്കിയത്. വ്യവസായ മാന്ദ്യം, ഭക്ഷ്യക്ഷാമം, ദുസഹമായ നികുതി വർ ദ്ധന, നിത്യോപയോഗസാധ നങ്ങളുടെ അനിയന്ത്രിത വിലവർദ്ധന, അഴിമതി, കോഴപ്പണം, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം, നിയമവാഴ്ചയുടെ തകർച്ച, അന്ത:ച്ഛിദ്രം എന്നിങ്ങനെ ഇക്കാലത്തെ   ദുസ്ഥിതി ക്ക് തുല്യമായ പലതും ഇന്ത്യൻ ജനത യ്ക്ക് അന്നും നിരത്തി കാണിക്കുവാൻ കഴിയുമായിരുന്നു.

ആദരവ് നേടിയെടുത്തവർ.

അന്ത്യം കാണാത്ത കെടുതികൾ നിത്യേന നേർക്ക് നേർ അനുഭവിക്കുകയും ചെയ്ത അതേ ജനങ്ങൾ തന്നെ ഇന്ദിരാ ഗാന്ധിയെ മഹാഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേറ്റി. അന്നും ഇന്നും ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ വ്യക്തിപരമായിട്ടുള്ള അംഗീകാരവും വിജയവും ആയിരുന്നെന്നു ജനങ്ങൾ പറയുന്നു. അതുപക്ഷെ തികച്ചും അവരുടെയും ജനങ്ങളുടെയും മാത്രമുള്ള  വിജയമായിരുന്നെന്ന് പറയാം. ഒരർത്ഥത്തിൽ അത് തികച്ചും ശരിയാണെന്ന് നാം സമ്മതിച്ചേ തീരൂ. ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ വ്യക്തിപ്രഭാവത്തിന് മുമ്പിൽ ഭരണകക്ഷിപോലും അന്ന് നിഷ്പ്രഭമായിത്തീർന്നു. ദേശീയനേത്രു ത്വത്തിലേയ്ക്കുള്ള കുതിച്ചോട്ടം ലോകത്തിലെ തന്നെ ഉരുക്കുവനിതയെന്ന പേരിനുപോലും അർഹയാക്കി.

Mrs. Indira Gandhi
ഇതുപറയുമ്പോൾ ഒരു യാഥാർത്ഥ്യം ഇവിടെ ഉപേ ക്ഷിക്കുന്നതും ഉചിതമല്ല. അതിങ്ങനെ: വ്യക്തിപ്ര ഭാവത്തിൽ ഇന്ത്യയുടെ എല്ലാ ആദരവും നേടിയെ ടുത്തവരായിരുന്നു, മഹാത്മാ ഗാന്ധിയും ഇന്ദിരാ ഗാന്ധിയും, സർദാർ വല്ലഭായി പട്ടേലും, ജവഹർ ലാൽ നെഹ്രുവും, മൻമോഹൻ സിംഗും രവിന്ദ്ര നാഥ് ടാഗോറുമൊക്കെ എന്ന് ഇന്ത്യയുടെ രാഷ്ടീയ  ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു.

നരേന്ദ്ര ദാമോദർ ദാസ് മോഡി എന്ന ഒരു സാധാരണ ഇന്ത്യൻ പൌരൻ പൊതു തെരഞ്ഞെടുപ്പിലൂടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ   പ്രധാന മന്ത്രിയായി. ഇവിടെ ഒരു പ്രസക്ത ചോദ്യമുദിക്കുന്നുണ്ട്. അതെങ്ങനെ? തീർച്ചയായും അവരുടെ പിന്നിലുള്ള രാഷ്ട്രീയ കക്ഷികൾ ആയിരുന്നില്ല. ഇവരിൽ ഏറെ പ്രതീക്ഷകൾ അർപ്പിച്ചിരുന്നതു, അതുപക്ഷെ ഒരു മാറ്റത്തിന് വേണ്ടി ഏറെ ദാഹിച്ചിരുന്ന ഇന്ത്യയിലെ സാധാരണ ജനകോടികൾ തന്നെയായിരുന്നു. ഇപ്രകാരം കലവറ ഇല്ലാത്ത പിന്തുണനൽകിയതും, ഇതേ ജനങ്ങൾ തന്നെ. ഇനി എന്ത് ചെയ്യേണ്ടതുണ്ട് എന്നതിന്റെ പേരിലാണ് നരേന്ദ്ര മോഡിക്ക് ജനങ്ങൾ മാൻഡെറ്റ് നൽകിയത്. അത്പക്ഷെ, അതേ ജനങ്ങളെയാകെ അദ്ദേഹം നിരാശരാക്കി.

രണ്ടാമതൊരു തിരിച്ചുവരവിന് യോഗ്യതയില്ലാത്തയാളായി.

നരേന്ദ്ര ദാമോദർദാസ് മോദി .
ഇന്ത്യയിൽ സംഭവിച്ച നരേന്ദ്ര- (മോഡി ) ജാലം ഒരു രാഷ്ട്രീയസൂര്യഗ്രഹണമെന്ന  പോലെ മറ്റു ലോകരാജ്യങ്ങളിൽ യാതൊ രു ചലനങ്ങളും സൃഷ്ടിച്ചില്ല. അത് പക്ഷെ, ഇന്ത്യയിൽ ഇനിയുള്ള കാലം തങ്ങളെക്കൂ ടാതെ രാജ്യം ഭരിക്കാനാവില്ലെന്ന ഒരഹ ന്തമനോഭാവം മോദി സർക്കാറിനും അവ രുടെ പിന്നണിഗായകർക്കും ഉണ്ട്. പ്രതി പക്ഷത്തിന്  കിട്ടിയതോ, തകർന്നു വീണ ചില ദു:സ്വപ്നങ്ങളാണ്.. എന്നാലിപ്പോൾ രാജ്യം ഭരിക്കാൻ മാത്രമല്ല മോദിക്ക് ഈ വിജയം. ഇന്ത്യയിൽ ജനാധിപത്യം ആണ്. അത് ഏതെങ്കിലും വ്യക്തിയോ രാഷ്ട്രീയ കക്ഷിയോ അല്ല, ജനാധിപത്യം ജനങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ഉറച്ച ഇച്ഛാശക്തിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ല അത്. ഇതുവരെ നമു ക്ക് ഉണ്ടായിരുന്ന ഭരണസംവിധാനമാകട്ടെ ഇന്ത്യയെ എങ്ങുമെങ്ങും മുമ്പിൽ  എത്തിക്കാൻ പര്യാപ്തമായിരുന്നില്ലെന്നു ജനം കരുതി. ഏതിലും സമൂലമായ രാഷ്ട്രീയമാറ്റം പൊതുവെ ഇന്ത്യയിൽ സാധിതമാക്കുമെന്ന നരേന്ദ്ര മോഡി യുടെ വാഗ്ദാനം മുഖവിലയ്ക്ക് അവർ സ്വീകരിച്ചു. അതുപക്ഷേ എല്ലാവിധ  പ്രതീക്ഷകളെയും ജനാധിപത്യ മര്യാദകളെയും ചവുട്ടിമെതിച്ചുകൊണ്ടു ഇന്ത്യൻ ജനതയുടെ അടിസ്ഥാന മൗലീകാവകാശങ്ങളെയാണ് നരേദ്രമോദി തടവിലാക്കിയത്. മാറ്റത്തിന് വേണ്ടിയുള്ള സാഹചര്യം ക്രമപ്പെടുത്തുവാൻ ആഗ്രഹിച്ച ഇന്ത്യൻ ജനത അതോടെ വഞ്ചിക്കപ്പെട്ടു. മൌലീക അവകാശ സംരക്ഷണവും അതിലേറെയായി ദാരിദ്ര്യത്തിൽനിന്നും വിലക്കയറ്റത്തിൽ നിന്നും ചൂഷണത്തിൽ നിന്നുമുള്ള മോചനമാണ് ജനം ആഗ്രഹിച്ചത്. അതു പക്ഷേ വേലിതന്നെ വിളവ് തിന്ന അനുഭവം ജനങ്ങൾ കണ്ടു. ഇന്ത്യയിലെ ഒരു മില്യാർഡനിലേറെ ജനങ്ങളുടെ പ്രതീക്ഷകളുടെ നേർക്ക്ള്ള കടുത്ത ഭീഷ ണിയായി ഏകാധിപത്യത്തിലേയ്ക്ക് കടക്കാനും ഇന്ത്യയുടെ പ്രധാനമന്ത്രി  നരേന്ദ്രമോദി വഴിയൊരുക്കുകയാണ്. 

ജനാധിപത്യ വ്യവസ്ഥിതിയിൽ മെച്ചപ്പെട്ട ഭരണം കാഴ്ച വയ്ക്കുന്ന രാഷ്ട്രീയ കക്ഷികളെ അധികാരത്തിലേറ്റുക തികച്ചും സ്വാഭാവികമാണ്. അതുപക്ഷേ 
Protest against Government  
ജനങ്ങളുടെയെല്ലാം നിത്യവുമുള്ള വ്യാകുലങ്ങൾ ക്ക് അടിസ്ഥാനമില്ലയെന്നു കരുതേണ്ടതില്ല. ഇതിൽ പ്രധാനപ്പെട്ടത്, ജനങ്ങളിലുണ്ടാകേണ്ട സാമ്പത്തിക ഭദ്രതയാണ്. ഉത്പാദിപ്പിക്കുന്ന കാർഷിക-വ്യാവസാ യിക ഉത്പന്നങ്ങൾക്ക് വിപണിയിൽ പരാജയം വ ന്നിരിക്കുന്നുവെന്നും നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റം ജനജീവിതം ദുഷ്കകരമാക്കിയെന്നും പൊതുവെ തെളിഞ്ഞു കഴിഞ്ഞു. കടക്കെണിയിൽ , ഉദ്യോഗസ്ഥരെ തൃപ്തിപ്പെടുത്തുവാൻ ശമ്പളവർദ്ധന- അതേസമയം, ശമ്പളം ക്രമമായി കൊടുക്കുവാൻ ഖജനാവിൽ പണമില്ലെന്ന് സർക്കാർ, കർഷകരുടെ നിലവിളി വെറും വനരോദനം, അനാവശ്യ നികുതി വർദ്ധനവ്, വ്യവസായമാന്ദ്യം, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിലവർദ്ധന വ്, കൊലപാതകരാഷ്ട്രീയം, ഇപ്പോഴുള്ള സർക്കാരിന്റെ കെടുകാര്യസ്ഥത യിൽ ജനം പകച്ചു നില്ക്കുകയാണ്. എന്തിനു വേണ്ടിയാണ് സർക്കാർ  നില കൊള്ളുന്നത് എന്ന് സാമാന്യ ജനങ്ങൾക്ക്‌ മനസ്സിലാകുന്നില്ല. ഇവയ്‌ക്കെല്ലാം പുറമെയാണ് നരേന്ദ്രമോദിയുടെ നോട്ടു നിരോധനം കൊണ്ട് വള്ളിയും കയ റുമില്ലാതെ ജനങ്ങളെ പിടിച്ചു കെട്ടിയത്. ജനങ്ങൾക്ക് കിട്ടിയ ആദ്യത്തെ വെള്ളിടിയാണ്..

സ്വന്തം ബാങ്ക് അകൗണ്ടിൽ നിന്നും നിത്യാവശ്യത്തിനുള്ള പണമെടുക്കാൻ സ്റ്റേറ്റ് ബാങ്കിൽ ചെന്നപ്പോൾ അറിയുന്നു, ബാങ്കിൽ പണമില്ല! അവിടെയാണ് ജനങ്ങൾ നിരാശരായി നിൽക്കുന്ന അതിദയനീയരംഗം ഇന്ന് ഞാൻ കണ്ടത് . യാതൊരു സമാന്തര സംവിധാനങ്ങളും തയ്യാറാകാതെ പ്രധാനമന്ത്രി ഒരു ഓർഡിനൻസിലൂടെ 500-1000 രൂപ നോട്ടുകളുടെ അപ്രതീക്ഷിത നിരോധനം നടത്തിയതിന്റെ തിക്തഫലം അനുഭവിച്ചുതുടങ്ങിയത് ആരായിരുന്നു?  നിരപരാധികളായ പാവം ജനങ്ങളാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ ജനതയെ വെറും പിച്ചക്കാരെപ്പോലെ കരുതുന്നു എന്നാണു എനിക്കപ്പോൾ  തോന്നിയത്. "വല്ലതും തരണേ, സാറേ" എന്നുപറയുന്ന പിച്ചക്കാരെപ്പോലെ ബാങ്കുകളുടെ കൗണ്ടറുകൾക്ക് മുൻപിൽ ജനങ്ങൾ കാത്തിരിക്കുന്നു, പണം കിട്ടാൻ! ഈ രംഗം പ്രതിഷേധാർഹം തന്നെ. ഞാനും പണം കാത്തിരിക്കുന്ന  അവരിലൊരാളായിരുന്നു. ഇത്രയും കഷ്ടനഷ്ടങ്ങൾ സഹിക്കാൻ ജനം എന്ത് തെറ്റുചെയ്തു? തെറ്റുകൾ ചെയ്യുന്ന ഭരണാധികാരികളെ നാം തിരിച്ചറിയണം, തിരുത്തണം, അതുമല്ലെങ്കിൽ അവരെ നിയമത്തിനു മുന്നിൽ ജനങ്ങൾ കൊണ്ടുവരണം. ഇന്ത്യയിൽ ഒരിക്കലും ഏകാധിപതി വേണ്ടായെന്നു ജനം നിശ്ചയിക്കണം.

 പരാജയപ്പെട്ട സാമ്പത്തിക നയം. 

ഇന്ത്യൻ സർക്കാരിന്റെ സാമ്പത്തിക നയം പരാജയപ്പെട്ടു, അതല്ലെങ്കിൽ ഒരു ജനവിരുദ്ധ ഫാസിസ്റ്റ് പരിഷ്ക്കാരം ഉദ്ദേശിക്കുന്നു എന്നു അതിനെ കാണാം. കള്ളപ്പണക്കാരെയും നികുതി വെട്ടിപ്പുകാരെയും നേരിടുവാൻ ഇപ്രകാരമുള്ള ജനങ്ങളെ കഷ്ടത്തിലാക്കുന്ന നോട്ടു നിരോധനമോ ഒന്നും പ്രായോഗികമല്ല. ഭൂനികുതി വർദ്ധിപ്പിച്ചല്ല പണം കാണേണ്ടത്, വീട്ടുനികുതി ഊറ്റി എടുത്തല്ല സർക്കാരിന്റെ ഖജനാവു നിറയ്ക്കേണ്ടത്.   ജനങ്ങളോട് പറഞ്ഞത്‌ ഒന്ന്, മന്ത്രിമാർ പ്രഖ്യാപിക്കുന്നതും തീരുമാനിച്ചതും വേറൊന്നു.! ജനത്തെ മാറ്റി നിറുത്തിക്കൊണ്ടുള്ള കേന്ദ്ര മന്ത്രിസഭയുടെ ഒറ്റയാൻ പോക്കും തീരുമാനവും ഫാസിസ്റ്റ് നടപടിയാണ്.

ഡൽഹിയിൽ ഒരു  പാർലിമെന്റുണ്ട്.  സഭാസമാജികരായ കുറെ ആനകളും, കടുവകളും, സിംഹങ്ങളും ഏറ്റുമുട്ടുന്ന ഘോരവനമായി അവിടം നോട്ടു നിരോധന രീതിയെ പ്രതിഷേധിച്ചു മാറിയിരിക്കുന്നു. സർക്കാർ നയം അപഹാസ്യമാണ്, അത് നിരുപാധികം തിരുത്തേണ്ടതാണ്.  ജന ങ്ങളെയെല്ലാം  നോട്ടു നിരോധനത്തിലൂടെ അഭയാർത്ഥികളാക്കിമാറ്റി വേണോ സർക്കാർ നേരായ പണം ഉണ്ടാക്കേണ്ട മാതൃക കാണിക്കേണ്ടത്? പാർട്ടിസമ്മേളനങ്ങൾ നടക്കുമ്പോൾ മാത്രം  ജനങ്ങൾ ഈ രാഷ്ട്രീയക്കാരുടെ അമ്മാവന്മാരും, സഹോദരങ്ങളും അമ്മായിമാരും അനന്തിരവന്മാരുമാണ്. അവരുടെ മുന്നിൽ കാര്യം കണ്ണീർപൊഴിച്ചുകൊണ്ട്‌ പ്രസംഗിക്കും. ജനങ്ങളെ പൊന്നാടയിട്ടു ആദരിക്കും. ഈ നാടകങ്ങൾ എന്തിന് വേണ്ടിയായിരുന്നു വെന്ന് ബോദ്ധ്യപ്പെട്ടത്‌ ഇപ്പോൾ  കൊടും ചതിയിൽപ്പെട്ടപ്പോൾ മാത്രമാണ്.


The 60th Anniversary of Lok sabha
ഒരു രാജ്യത്തിന്റെ സാമ്പത്തിക ശക്തിയുടെ വളർച്ചയ്ക് അടിസ്ഥാന ഘടമായിരിക്കേണ്ടിയിരുന്ന വലിയ വ്യവസായ സംരഭങ്ങൾക്കും അവിടെ വിദ്യാസമ്പന്നരായവർക്കു വേണ്ടി അർഹമായ തൊഴിൽ സാഹചര്യവും ഒരുക്കാതെ, അഴിമതി നിവാരണ ത്തിന്റെ പേരിൽ ജനങ്ങളെയെല്ലാം ഞെക്കിപ്പിഴിഞ്ഞു എടുക്കാമെന്ന സാമ്പത്തിക രാഷ്ട്രീയ നയം മാതൃകാപരമോ  വിവേകപൂർവ്വമായ തോ അല്ല. ഇപ്പോഴുള്ള    മോദി സർക്കാരിന്റെ പുതിയ സാമ്പത്തിക നയം വന്നു കഴിഞ്ഞ നാളുമുതൽ ചിന്തിക്കുവാൻ വകതരുന്ന കാര്യങ്ങളോരോന്നു തെളിഞ്ഞു തുടങ്ങി. 

യൂറോപ്യൻ രാജ്യങ്ങളിൽ പുതിയ സർക്കാർ അധികാരത്തിൽ വരുമ്പോൾ രാജ്യത്തെ സമ്പത് വ്യവസ്ഥയെ ശരിക്കും മനസ്സിലാക്കിയശേഷം ഒരു ദീർഘകാല സാമ്പത്തിക പദ്ധതിയിലുറച്ച സാമ്പത്തിക ബജറ്റിനെയാണ് അവതരിപ്പിക്കുന്നത്. അല്ലാതെ രാജ്യം പ്രതിസന്ധിയലാകുന്ന സമയം വരുമ്പോൾ ഉടൻ വെളിപാടുണ്ടായി ഉടനെ അപ്രിയകരമായ പ്രസ്താവനകളും നിമിഷവേഗനിർമ്മിതനിയമങ്ങളും ഉണ്ടാക്കി ജനങ്ങളിൽ അസ്വസ്തത യുണ്ടാക്കുന്ന പതിവില്ല.   സാമ്പത്തിക ചുഴിയിൽപെട്ട് ജനജീവിതം മുങ്ങിത്താഴുമ്പോൾ സർക്കാർ ചെയ്തത് നോട്ടുനിരോധനത്തിലൂടെ ജനങ്ങളുടെ നടുവിന് പ്രഹരം എല്പ്പിക്കുകയായാണല്ലോ . മറ്റു രാജ്യങ്ങൾ ഇത്തരം പ്രതിസന്ധികളെ നേരിടുന്ന രീതി സർക്കാർ കണ്ടുപഠിക്കണം. കടലിൽനിന്നെത്തുന്ന തിരമാലകളുടെ മനോഹാരിത ആസ്വദിച്ചു എല്ലാദിവസവും വിദേശത്തേയ്ക്ക് പറന്നു ചേക്കേറി ഇന്ത്യൻ ജനതയെ ദ്രോഹിച്ച പ്രധാനമന്ത്രിയുടെ      സാമ്പത്തിക വികസന  പദ്ധതി, അതാകട്ടെ ജനങ്ങളെ ഒട്ടും ബുദ്ധിമുട്ടിക്കാത്ത സമാന്തര സാദ്ധ്യതകൾ കാണാതെ സർക്കാർ തയ്യാറാക്കുന്ന ഭരണരീതി രീതി ജനകീയമല്ല. ജനഹിതമായിരിക്ക ണം അവയുടെ കാതൽ.

പ്രവാസീ ഭാരതീയർ നല്കിയ സംഭാവനകൾ വളരെ വലുതാണ്.

പ്രവാസി ഇന്ത്യാക്കാരുടെ കാര്യത്തിൽ ഇന്ത്യൻ സർക്കാർ സ്വീകരിക്കുന്ന നയം തീർത്തും വിമർശനം അർഹിക്കുന്നതാണ്. ജന്മനാടിന്റെ വികസനപ്രവർത്തനങ്ങളിൽ പ്രവാസീ ഭാരതീയർ നല്കിയ സംഭാവനകൾ വളരെ വലുതാണ്. പക്ഷെ അതിനു തക്ക അംഗീകാരം ഇന്ത്യ നൽകിയില്ല എന്ന വികാരം പ്രവാസി ഇന്ത്യാക്കാരുടെ മനസ്സ് ഇപ്പോൾ നടത്തിയ നോട്ടു നിരോധനം എന്ന സാഹസിക പ്രഖ്യാപനത്തെക്കുറിച്ചു  പറയുന്നുണ്ട്. സ്വന്തം മാതൃരാജ്യത്ത് തൊഴിൽ ചെയ്യുവാൻ സൗകര്യമൊരുക്കാത്ത സർക്കാരിന്, ജീവിതമാർഗ്ഗം സ്വയം തേടിപ്പോയിട്ടുള്ള എല്ലാ പ്രവാസീ ഇന്ത്യാക്കാരെയും നിയമപരമായി ശ്രദ്ധ നല്കി സംരക്ഷിക്കാൻ ഇതുവരെ കഴിഞ്ഞില്ല. മാനുഷിക പരിഗണനപോലും നൽകുന്നതിൽ തികച്ചും പരാജയപ്പെട്ടു. മറ്റു വിദേശ രാജ്യങ്ങളിലെ പൌരന്മാരുടെ ഓരോ കാര്യങ്ങളിലും ആവശ്യങ്ങളിലും മാതൃരാജ്യങ്ങളിലെ സർക്കാർ എന്തുചെയ്യുന്നുവെന്ന് പോലും ഇവർ ശ്രദ്ധിക്കുന്നില്ല. കേരള-കേന്ദ്ര മന്ത്രിമാർക്കു വേണ്ടത് പ്രവാസിയുടെ വയറു മുറുക്കി മിച്ചം വയ്ക്കുന്ന പണം മാതം. നിക്ഷേപങ്ങൾ! അവനതു നിത്യാവശ്യങ്ങൾക്കായി പണമെടുക്കാൻ ബാങ്കുകളിൽ എത്തുമ്പോഴാണ് പാൻ കാർഡു മുതൽ മരണസട്ടിഫിക്കറ്റ് വരെ വേണം എന്നറിയുക. നോട്ടു നിരോധനം വഴി പ്രവാസി ഇന്ത്യാക്കാരെയാണ് ഏറെ ചുറ്റിച്ചത്.

ഭരിക്കുന്ന സർക്കാർ തന്നെ പ്രഖ്യാപിച്ചു, പ്രവാസീ മലയാളികളെ കൂട്ടി ഒരു സാമ്പത്തിക പദ്ധതി രൂപപ്പെടുത്തുമെന്ന്. എന്താണത്? ഇതിനും പണം കിട്ടാൻ പ്രവാസികൾ വേണം. കപടരാഷ്ട്രീയ നേതൃത്വത്തിന് വീണുകിട്ടുന്ന സുവർണ്ണാവസരമാണ് പ്രവാസീമലയാളികൾക്ക് ഇത്തരം പുകഴ്ച്ചയുടെ തലോടൽ നല്കുന്നരീതിയുടെ പശ്ചാത്തലം. പഞ്ചായത്ത് തിരഞ്ഞെടുപ്പു മുതൽ നിയമസഭയുടെയും  - മാത്രമല്ല പാർലമെന്റ് തെരഞ്ഞെടുപ്പുകൾ വരുമ്പോൾ ഈ രാഷ്ട്രീയ തൊഴിലാളികൾക്ക് ഈ പ്രവാസികൾ അന്യരാണ്, വിദേശിയനാണ്, അവനു വോട്ടവകാശം ഇവിടെയില്ല. പേരിനു പ്രവാസിയെന്ന ദുഷ്പ്പേര് കിട്ടിയതോടെ വോട്ടേഴ്സ് ലിസ്റ്റ് കൊണ്ടുനടക്കുന്ന രാഷ്ട്രീയക്കാർ അവനെ പെരുവഴിയിൽ കണ്ട മട്ടുപോലും കാണിക്കാതെ തലവെട്ടിച്ച് അവർ കടന്നു പോകും. ഇന്ത്യൻ പ്രസിഡന്റിന്റെ സാക്ഷ്യത്തിൽ അനുവദിക്കപ്പെടുന്ന പാസ്പ്പോർട്ട് എന്ന തിരിച്ചറിയൽ കാർഡു കൈവശമുള്ള ഒരു ഇന്ത്യൻ പൌരനെ ലോകമെങ്ങും അംഗീകരിക്കപ്പെടും; എന്നാൽ സ്വന്തം മാതൃരാജ്യത്ത് ഭരണതലത്ത് അത് ചെലവാകുകയില്ല. നൂറ്റി എണ്‍പത് ദിവസത്തിൽ കൂടുതൽ ഇന്ത്യൻ പൌരൻ വിദേശത്തു താമസിച്ചു പോയാൽ കാലക്കേടിന് അവനും പ്രവാസിയുടെ മുദ്ര കിട്ടി.  ഭരണതല കേന്ദ്രത്തിനുള്ള ജനകീയ സ്വപ്നവും ഇത് തന്നെ. എന്നാൽ 365 ദിവസത്തിൽ 180 ലേറെ ദിവസങ്ങൾ വിദേശത്തായിരുന്ന പ്രധാനമന്ത്രിക്ക് ഇതൊന്നും അറിയേണ്ടതില്ല. അതുപക്ഷേ ജനങ്ങൾ അത് ഇതിനകം അറിഞ്ഞു.

വല്ലപ്പോഴും നാട്ടിലെത്തുന്ന ഒരു പ്രവാസീ ഇന്ത്യാക്കാരൻ, അവനു വേണ്ടിയ സാമ്പത്തിക ഇടപാടുകൾ ചെയ്യുവാൻ ആരംഭിക്കുമ്പോഴാണ് ആധാർകാർഡ്, പാൻ കാർഡ് എന്ന്  തുടങ്ങിയകാര്യങ്ങളാൽ കുഴയുന്നത് . അതില്ലാത്തവർ ആധാർ കാർഡ്, പാൻ കാർഡ് എന്നിവ ഉണ്ടാക്കണമെങ്കിൽ ഒരു ജന്മം മുഴുവൻ കാത്തിരിക്കേണ്ടിവരും എന്ന ഗൌരവ  പരാതിയാണ് പ്രവാസികളിൽ ഉള്ളത്. അതതു പഞ്ചായത്ത് അധികൃതരേക്കൊണ്ട് ചെയ്യിക്കാവുന്ന ഇത്തരം നടപടിക്രമങ്ങൾക്ക് പകരം ബ്യൂറോക്രസിയുടെ ക്രൂരതയിൽ ജനങ്ങളെ നരകിപ്പിക്കുകയാണ്. നല്കേണ്ട ഇത്തരം പാൻ കാർഡുകൾ ലഭിക്കുവാൻ വേണ്ടി ഒരുവന്റെ മുജ്ജന്മ ജനന സർട്ടിഫിക്കറ്റുകൾ വരെ നിർമ്മിച്ച്‌  നല്കിയാലും ഒരു ഇന്ത്യൻ പൌരനുള്ള അവകാശം പോലും മാനിക്കാതെ  പ്രവാസിയുടെ നേർക്ക്‌ ചോദ്യം ചെയ്യപ്പെടുന്നു. എന്തിനുവേണ്ടി പ്രവാസി ഇന്ത്യക്കാരനെ ഇപ്രകാരം ക്രൂശിക്കുന്നു ? ബ്യൂറോക്രസിയുടെ അഴിഞാട്ടവും അഴിമതിയുടെ ചുവന്ന നാക്കും കണ്ടു പകച്ചു നിന്ന അനുഭവങ്ങളുമായി അവർ വീണ്ടും മാതൃരാജ്യം വിടുന്നു. ഇനിയിതാ വരുന്നു, കർഷകനെ ശരിയാക്കുന്ന "ഇ പ്രോപ്പർട്ടി പാസ്" എന്ന പൂഴിക്കടകനടി. ഇതോടെ എല്ലാം ശരിയാകും.

ഉലകം ചുറ്റുന്ന പ്രധാനമന്ത്രി- 

ഉലകം ചുറ്റുന്ന പ്രധാനമന്ത്രി -നരേന്ദ്ര മോദി 

തലമുറകളുടെ വിടവും അകലവും നോക്കാതെ ഭാരതീയ സംസ്കാരത്തിന്റെയും ആ സംസ്കാരത്തിൽ ജീവിതം തന്റേതാക്കി മാറ്റണമെന്നും സ്വപ്നം കണ്ടവർ ഒരു പ്രവാസീ ഇന്ത്യാക്കാരൻ എന്ന ദുഷ്പ്പേരിൽ സ്വന്തം നാട്ടിൽ വോട്ടവകാശം പോലുമില്ലാത്ത രണ്ടാം തരമോ അഥവാ അവസാനത്തെ തരക്കാരായ സന്ദർശകരോ ആണ്. ഇത് നമ്മുടെ ഇന്ത്യൻ സർക്കാരിന്റെ രാഷ്ട്രീയ കാഴ്ചപ്പാടാണ്. ഇത്തരം കാര്യങ്ങളിൽ മാറ്റങ്ങൾ വരേണ്ടത് അനിവാര്യമാണ്. മാതൃരാജ്യത്തുനിന്നും സ്വജനങ്ങളിൽ നിന്നും ജീവിതം തേടി എന്നോ എവിടെയോ ചിതറിപ്പോയ ജനതകളുടെ വീണ്ടുമുള്ള കൂടിച്ചേരൽ, ഇറങ്ങിപ്പോയ തിരമാലകൾ തങ്ങളുടെ പ്രിയപ്പെട്ട തീരങ്ങളെ വീണ്ടും അശ്ലേഷിക്കുന്നത് പോലെയാണ്. ഇന്ത്യൻ ജനതയും രാഷ്ട്രീയവും സർക്കാരും അവഗണിക്കുന്ന ഇന്ത്യയുടെ ശക്തരായ പ്രതിപുരുഷന്മാരാണ് ലോകരാജ്യങ്ങൾ ഹൃദയപൂർവം അംഗീകരിക്കുന്ന പ്രവാസീ ഇന്ത്യാക്കാരൻ. അതെ സമയം ഇന്ത്യൻ പ്രധാനമന്ത്രി അമേരിക്കയിലും റഷ്യയിലും എന്നുവേണ്ട ലോകം മുഴുവൻ പറന്നു നടക്കുന്നു, വിദേശ രാജ്യങ്ങളിലെ ആദരവും വാങ്ങി പോക്കറ്റിലിട്ടു സഞ്ചരിക്കുന്നു.

ഇന്ന് കലങ്ങി തെളിയേണ്ടത്‌ കേന്ദ്ര സർക്കാരിന്റെ പിഴച്ച കറൻസി നയമാണ്. രാജ്യം ഇന്ന് പ്രശ്ന സങ്കീർണ്ണമാണ്. പ്രശ്നമില്ലാത്തിടത്തു പ്രശ്നം ഉണ്ടാക്കി സാമൂഹ്യ വിരുദ്ധശക്തികളെ കൂട്ടുപിടിച്ചും അണിനിരത്തിയും രാഷ്ട്രീയ പകപോക്കൽ നടക്കുന്നു. അതുപോലെ   ഇന്ന് ഭരിക്കുന്ന മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ഓഫീസുകളിലെ അവിശുദ്ധമായ  ഇടപാടുകളും തരം പോലെ രാവും പകലുമില്ലാതെ നിയമ ലംഘനം നടത്തുന്ന ഇവരുടെ രാഷ്ട്രീയ സുനാമിയിൽപ്പെട്ടു ജനം അപ്പാടെ തകരുകയാണ്. കോടതിയും സർക്കാരും സർക്കാരും കോടതിയും, തമ്മിലുള്ള നിത്യം വെല്ലുവിളിയും മര്യാദ പഠിപ്പിക്കലും നിയമയുദ്ധവും പരാതികളും വിശദീകരണം നടത്തലും തുടങ്ങിയ ഓരോ നാണം കെട്ട നിത്യസംഭവങ്ങളും സർക്കാരിന്റെ അഴിമതിയിൽ ചുറ്റിപ്പറ്റി കേൾക്കുന്നു.  സർക്കാരും രാഷ്ട്രീയകക്ഷികളും തമ്മിൽ പരസ്പരം എന്നും കൊമ്പ് കോർക്കുന്നു. എന്തിനു വേണ്ടിയാണെന്ന് ജനം മനസ്സിലാക്കുന്നുണ്ട്. അത്പക്ഷെ ഇവിടെ ഇതിനിടയിൽ കിടന്നു ശ്വാസം മുട്ടുന്ന   ജനജീവിതമാണ് വഷളാവുന്നത്. നോട്ട് നിരോധനം പ്രായോഗികമായി നല്ലതാകുമോ എന്ന് മോദി സർക്കാർ അറിയണമായിരുന്നു, ആദ്യം അതിന്റെ സാദ്ധ്യതകളെക്കുറിച്ചു മനസ്സിലാക്കണമായിരുന്നു. ഇതൊന്നുമാലോചിക്കാത്ത ഒരു ഹീറോ കളിയാണ് നരേന്ദ്രമോദി പ്രഖ്യാപന ആഘോഷത്തിലൂടെ നടത്തിയത്. 

ഇന്ത്യയിൽ ക്രമസമാധാന നില തകർന്നു. വീടുകളിൽ പേടിക്കാതെ കിടന്നുറങ്ങാവുന്ന സാഹചര്യമല്ല. നിയമവാഴ്ചയുടെ തകർച്ച, വികലമായ ഭൂമിനിരപ്പുവിലവർദ്ധനവ്, ഭൂമിക്രയവിക്രയങ്ങളുടെ തകർച്ച മൂലമുണ്ടാകുന്ന സ്വതന്ത്ര വിപണിയുടെ തകർച്ച, സാമ്പത്തിക വിപണിയുടെ നിശ്ചലസ്ഥിതി, മന്ത്രിമാർ മുതൽ രാഷ്ട്രീയത്തിലെ തൂപ്പ് ജോലി ചെയ്യുന്നവർവരെയുള്ളവരുടെ ചില പുതിയ  "ഭാഷാ പദപ്രയോഗങ്ങൾ" മൂലമുണ്ടാകുന്ന പരിസര മലിനീകരണം, തുടങ്ങിയവയെല്ലാം കൊണ്ട്     ജന ജീവിത സംസ്കാരം ഇന്ന് പാപപങ്കിലമായിരിക്കുകയാണ്. ജനാധിപത്യ തത്വശാസ്ത്രത്തിൽ അടിയുറച്ചിരുന്ന മറ്റുരാഷ്ട്രീയ ഘടകകഷികളെയും ഒരുപോലെ  "നാണംകെട്ട" രാഷ്ട്രീയഗ്രൂപ്പ്കളിയുടെയും, അഴിമതിയുടെയും, സാമൂഹ്യ  ചൂഷണത്തിന്റെയും, പരിശീലന കളരിയാക്കിതീർത്തു.

 നരേന്ദ്ര-മോദിയുടെ നോട്ടു നിരോധന പ്രഖ്യാപനം


ഡോ. മൻമോഹൻ സിംഗിൽ വിശ്വാസമർപ്പിച്ച് ഇന്ത്യയുടെ ഭരണം തുടർന്നുപോകുവാൻ ജനങ്ങൾ വീണ്ടും ചുമതലപ്പെടുത്തി.  1970 കളിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ കെടുതികൾ അനുഭവിച്ചറിഞ്ഞ അന്നത്തെ അതെ ജനതതന്നെയാണ് ഇന്ത്യയുടെ രാഷ്ട്രീയത്തിൽ മാറ്റങ്ങൾ ഉണ്ടാക്കിയത്. അതുപക്ഷെ ഇന്ന് അതെ രാഷ്ട്രീയ കാലാവസ്ഥ കണ്ടറിഞ്ഞ ജനങ്ങളാണ് വീണ്ടും നിലവിലുള്ള സർക്കാരിന്റെ സാമ്പത്തിക നയത്തെ ഭയപ്പെടുന്നത്.    നരേന്ദ്ര-മോദിയുടെ നോട്ടു നിരോധന പ്രഖ്യാപനം ഏകാധിപത്യപരമായ നടപടിയാണെന്ന് വിദേശ മാദ്ധ്യമങ്ങൾ പറഞ്ഞുകഴിഞ്ഞു.  ഇന്ത്യൻ ജനതയുടെ പ്രതീക്ഷയ്ക്കൊപ്പം തുടക്കത്തിലെ തന്നെ   അനുകൂലമായ സൗമ്യ നിലപാടിൽ  നിന്ന മോദി സർക്കാർ ഇന്ത്യയുടെ പൈതൃകത്തെ പിച്ചി ചീന്തുകയാണുണ്ടായത്. ഇക്കഴിഞ്ഞ ദിവസം ഗിരിരാജ് സിംഗ്,  മോദിമന്ത്രിസഭാംഗം, നിർദ്ദേശിച്ചതോ അതിലും വലിയ മൃഗീയതയാണ്. നോട്ടു നിരോധനം പൂർത്തിയായി കഴിഞ്ഞാലുടൻ തന്നെ, ഇന്ത്യയിലെ ജനസംഖ്യ നിയന്ത്രിക്കാൻ ഇന്ത്യൻ ജനങ്ങളെ വന്ധ്യംകരണം നടത്തണം എന്ന് നിർദ്ദേശിച്ചു. ഈ  രണ്ടുകാര്യങ്ങളും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായ മഹാദുരന്തങ്ങളാണ്. ഒന്ന്, നമുക്കു സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാ ഗാന്ധിയെ വധിച്ചത്, രണ്ടാമത്തേത്, നോട്ടുനിരോധനവും, അതുപോലെ തന്നെ  ഇന്ത്യൻ ജനതയെ വന്ധ്യംകരണം നടത്തണമെന്ന് നിർദ്ദേശിച്ച മന്ത്രിയുടെ പരിഹാരമാർഗ്ഗവും. 

  ജനങ്ങളോടുള്ള പുതിയ വെല്ലുവിളി.

നരേന്ദ്ര മോദി സർക്കാർ നടത്തിയ കള്ളപ്പണനിരോധനവും അതിനുശേഷം ജനങ്ങൾ നേരിട്ട രൂപ പ്രതിസന്ധിയും സാധാരണ ജനജീവിതത്തെയാണ് പ്രതികൂലമായി ബാധിച്ചത്. കള്ളപ്പണവേട്ട നടത്തുന്ന സർക്കാരിന്റെ പദ്ധതി പരാജയപ്പെട്ടു. ജനങ്ങളുടെ അവിശ്വാസം പൊതുവികാരമായി മാറി. കറൻസി രഹിത ഇന്ത്യൻ സാമ്പത്തിക നയം ഈ നൂറ്റാണ്ടിൽ പ്രായോഗികമല്ല, അത് അടുത്ത നൂറ്റാണ്ടിൽ പോലും! കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ ധനകാര്യ ശാസ്ത്രത്തിന്റെ പക്വത കുറവിനെ തെളിയിച്ചു. സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയ, ജനങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കിയ നോട്ടുനിരോധനം മൂലം എത്രയോ പേരുടെ ജീവഹാനിക്ക് കാരണമായി? ഇന്ത്യയിലിപ്പോൾ ഏകാധിപത്യത്തിന്റെ പരീക്ഷണം നടക്കുന്നു. മോദിയുടെ പ്രഖ്യാപനം ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നു എന്നതിന് തെളിവാണ് പ്രതിപക്ഷത്തോടുള്ള അസഹിഷ്ണതയെന്നു ലോകം മനസ്സിലാക്കിക്കഴിഞ്ഞു. ഒരു പാർലമെന്റ് സമ്മേളനത്തിൽ പോലും പങ്കെടുക്കാൻ മനസ്സുവയ്ക്കാത്ത ഒരു ഭരണാധിപൻ ജനാധിപത്യമൂല്യത്തെ അവഗണിക്കുകയാണ്. ഏകാധിപത്യം തന്റെ തലക്കെട്ടിൽ സൂക്ഷിച്ചിരിക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കാം.

പൌരാവകാശങ്ങൾക്കു വേണ്ടിയുള്ള ജനകീയ സമരങ്ങളും രാജ്യത്ത് നടത്തപ്പെടുന്ന പണിമുടക്കുകളും ബന്ദ്‌ ആഹ്വാനങ്ങളും ജനപ്രതിനിധികളുടെ നിരാഹാര സമരങ്ങളും ഒന്നും ഒരു ജനാധിപത്യ രാജ്യത്തിൽ അധികപ്പറ്റു തന്നെയാണെന്നറിയാത്തവർ ആരും ഗാന്ധിജിയുടെ സമര മാർഗ്ഗങ്ങളെ നേരായരീതിയിൽ പഠിക്കാത്തവർ ആണ്. ഇന്ത്യൻ ജനതയുടെ സ്വന്തം "മാതൃരാജ്യം" കൈയ്യടക്കിയിരുന്ന ഒരു സാമ്രാജ്യശക്തിയോടുള്ള ശാന്ത ധീരമായ ജീവനുള്ള പ്രതിഷേധ മായിരുന്നത്. ഇപ്പോൾ സമരങ്ങൾ എന്തിനു വേണ്ടിയാണ്? ഇന്ന് ഇന്ത്യ വലിയ ജനാധിപത്യ രാജ്യമാണ്. പ്രശ്നങ്ങളെ കാണുവാനും തീർക്കുവാനും നാലുകണ്ണുകളാൽ സംസാരിച്ചു തീർക്കുവാൻ കഴിയാതെവന്നാൽ അതിനായി അതിനെ ജനാധിപത്യ വ്യവസ്ഥിതിയിൽത്തന്നെ പരിഹരിക്കുവാൻ നമ്മുടെ ജനകീയ ഭരണ ഘടനയ്ക്ക് കഴിയണം. ജനങ്ങളെ സ്പർശിക്കുന്ന ജനങ്ങളില്ലാത്ത പാർട്ടി രാഷ്ട്രീയ തീരുമാനങ്ങൾ, ഉദാ: "നോട്ട്നിരോധനം" തുടങ്ങിയവ  ഫാസിസ്റ്റ് നയമാണ്. ഭരണഘടനാപരമായി സ്ഥാപിച്ചിരിക്കുന്ന  നിയമസഭകളും പാർലമെന്റും ഉണ്ടല്ലോ.   ഇന്ത്യൻ രാഷ്ട്രീയത്തിലെ ഇന്ത്യൻ ജനതയുടെ തറവാട്ടുവീടാണ്, അത്. പ്രധാനമന്ത്രിയും പ്രതിപക്ഷവും ജനവികാരങ്ങളെ മനസ്സിലാക്കണം. അല്ലാതെ മാതൃരാജ്യത്തിന്റെ പൈതൃകം പന്താടുകയല്ല വേണ്ടത്.//-
------------------------------------------------------------------------------------------------------------------------

***************************************************

 Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

    

 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany, in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, 
objectives or opinions of the articles in any form."

******************************************************


Dienstag, 29. November 2016

ധ്രുവദീപ്തി: Theology // എന്താണ് ദൈവാവിഷ്കരണം? // Prof :Dr. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ

Theology // 


എന്താണ് ദൈവാവിഷ്കരണം? //

Prof : Dr. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ-


വെളിപ്പെടുത്തലുകൾ

 Fr. Dr. Andrews Mekkattukunnel

വെളിപ്പെടുത്തപ്പെട്ട മതമെന്നനിലയിൽ ക്രൈസ്തവ വിശ്വാസത്തിന്റെയും ജീവിതത്തിന്റെയും അടി സ്ഥാനം ദൈവത്തിന്റെ വെളിപ്പെടുത്തലുകൾ ആണ്; അവിടുത്തെ സ്വയാവിഷ്ക്കരണമാണ്. അനന്തനും അപ്രാപ്യനുമായ ദൈവം തന്റെ സൃഷ്ടിയും അപൂർണ്ണ നുമായ മനുഷ്യനോട് ബന്ധപ്പെടുന്ന പ്രക്രിയയാണ് (Revelation). പരിമിതനായ മനുഷ്യന് സ്വശക്തിയാൽ ദൈവത്തെയോ അവിടുത്തെ പ്രവൃത്തികളെയോ പൂർണ്ണമായി മനസ്സിലാക്കാനാവില്ല. അതുകൊണ്ടു ദൈവം സ്വയം അവനുവെളിപ്പെടുത്തിക്കൊടുക്കുന്നു. സൃഷ്ടിയുടെ ആരംഭം മുതൽ ദൈവം മനുഷ്യനോട് സംവേദിക്കുന്നുണ്ട്. ഈ പ്രപഞ്ചത്തെയും മനുഷ്യനെയും സംബന്ധിച്ചുള്ള അവിടുത്തെ സ്നേഹപദ്ധതിയുടെ വെളിപ്പെടുത്തലാണത്.


ദൈവീകവെളിപാട്

ദൈവം മനുഷ്യരോട് സംവദിക്കുന്നത് മനുഷ്യരുടെ ഭാഷയിലും അവർക്കു മനസ്സിലാകുന്ന രീതിയിലുമാണ്. മനുഷ്യന്റെ ഭാഷാസാങ്കേതങ്ങളും ആശയ വിനിമയരീതികളും ദൈവം അവലംബിക്കുന്നു. തെരഞ്ഞെടുത്ത വ്യക്തിക ളുടെ ജീവിതത്തിലൂടെയും പ്രവർത്തനങ്ങളിലൂടെയും ദൈവം തന്റെ ഹിതമറിയിക്കുന്നു. മനുഷ്യന്റെ തലത്തിലേക്കുള്ള ദൈവത്തിന്റെ ഈ ഇറങ്ങിവരവിനെയാണ് ദൈവീകവെളിപാട് അഥവാ ദൈവാവിഷ്ക്കര ണമെന്നു വിളിക്കുന്നത്. നമുക്ക് ദൈവത്തെ അറിയാനും അനുഭവിക്കാനും സാധിക്കുന്നത് ദൈവത്തിന്റെ ഈ സ്വയംദാനം വഴി മാത്രമാണ്.

ദൈവത്തിന്റെ സ്വയം വെളിപ്പെടുത്തലിനെ സൂചിപ്പിക്കാൻ പഴയനിയമ ഭാഷയായ ഹീബ്രുവിൽ ഉപയോഗിക്കുന്ന പദം "ദാബാർ" ആണ്. ഗ്രീക്ക് ഭാഷ യിൽ "ലോഗോസ്" എന്ന് തത്തുല്യമായ പദം.

വാക്കുകളും പ്രവർത്തികളും.

"ദാബാറി"നു വചനം അഥവാ വാക്ക് എന്ന് മാത്രമല്ല, പ്രവർത്തി, സംഭവം എന്നീ അർത്ഥങ്ങൾകൂടിയയുണ്ട്. ചരിത്രത്തിൽ ദൈവം വാക്കുകളിലൂടെ യും പ്രവർത്തികളിലൂടെയും സ്വയം വെളിപ്പെടുത്തുന്നതിനെയാണ് "ദാബാർ യാഹ്‌വെ" സൂചിപ്പിക്കുന്നത്. ദൈവത്തിന്റെ വാക്കുതന്നെ പ്രവൃത്തിയാണ്. അഥവാ പ്രവൃത്തിയുടെ ഭാഗമാണ്. ദൈവത്തിന്റെ വാക്കുകൾ അവിടുത്തെ പ്രവൃത്തികളെ വ്യക്തമാക്കുന്നു. പ്രവൃത്തികൾ അവിടുത്തെ വാക്കുകളെ സ്ഥിരീകരിക്കുകയും ചെയ്യുന്നു. ദൈവീകപദ്ധതിയാണ് ഇവ രണ്ടിനെയും ഒന്നിപ്പിക്കുന്നത്.

ദൈവാവിഷ്ക്കരണം 
ദൈവഹിതത്തിന്റെ പ്രകാശനമാ ണ് ദൈവവചനം. മനുഷ്യരക്ഷയാ ണല്ലോ ദൈവഹിതത്തിന്റെ കാതൽ. ദൈവവചനം ദൈവഹിത ത്തിന്റെ കൂദാശയാണ് (എഫേ. 1, 9). ഒരു വാക്കുകൊണ്ട് ദൈവം ഉദ്ദേശി ക്കുന്നത് അതിനാൽത്തന്നെ അവിടുന്ന് പ്രദാനം ചെയ്യുന്നു, അഥവാ പ്രവൃത്തിപഥത്തിലെത്തി ക്കുന്നു. കർത്താവിന്റെ വചനം ഒരിക്കലും ഫലം പുറപ്പെടുവിക്കാ തെ തിരികെ മടങ്ങുന്നില്ല എന്ന് പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്തിട്ടുണ്ട്. "മഴയും മഞ്ഞും ആകാശത്തു നിന്നും വരുന്നു, അങ്ങോട്ട് മടങ്ങാതെ അത് ഭൂമിയെ നനയ്ക്കുന്നു. അത് സസ്യങ്ങൾ മുളപ്പിച്ചു ഫലം നൽകി, വിതയ്ക്കാൻ വിത്തും ഭക്ഷിക്കാൻ ആഹാരവും ലഭ്യമാക്കുന്നു. എന്റെ അധരങ്ങളിൽ നിന്ന് പുറപ്പെടുന്ന വചനവും അങ്ങനെ തന്നെ"(ഏശ. 55,10- 11). ദൈവ വചനത്തിന് ദൈവീക മായ ശക്തിയുണ്ട് (Efficacious word). മനുഷ്യർ ദൈവീകജീവനിൽ പങ്കുചേർന്ന് അവിടുത്തോടു കൂട്ടായ്മയിൽ പ്രവേശിക്കാൻ വേണ്ടിയാണ് ദൈവം സ്വയം വെളിപ്പെടുത്തുന്നത്.



തൻ്റെ വചനത്താൽ ദൈവം സൃഷ്ടിച്ച ഈ പ്രപഞ്ച മാണ് ദൈവാവിഷ്ക്കാര ത്തിന്റെ പ്രഥമവും പ്രധാ നവുമായ വേദി. പ്രകൃതിയിലുള്ള  ക്രമത്തിന്റെ യും സ്വരലയത്തിന്റെയും പിന്നെലെ ശക്തി ദൈവത്തിന്റെ വചനമാണ്. മനുഷ്യവർഗ്ഗത്തോട് അവിടുത്തേയ്ക്കുള്ള കരുതലും സ്നേഹവുമാണ്. തുടർന്ന് ചരിത്രത്തിൽ തിരഞ്ഞെടുക്കപ്പെട്ട പിതാ ക്കന്മാരിലൂടെയും പ്രവാച കരിലൂടെയുമാണ് ദൈവം സ്വയം വെളിപ്പെടുത്തിയത്. നസ്രായനായ യേശുവിൽ പിതാവായ ദൈവം തന്റെ സ്വയം വെളിപ്പെടുത്തൽ പൂർത്തിയാ ക്കി (ഹെബ്രാ 1, 1- 2). നസ്രായനിൽ പിതാവിന്റെ മുഖമാണ് ലോകം ദർശിച്ചത്. അവിടുത്തെ മനോഭാവങ്ങളിൽ നിഴലി ച്ചത് പിതാവിന്റെ മനോഭാവങ്ങളാ ണ്. ഈശോമിശിഹായുടെ വാക്കുകളും പ്രവൃത്തികളും പിതാവിന്റെ വാക്കുകളും പ്രവൃത്തികളുമായിരുന്നു. തന്റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും പിതാവിന്റെ അഭീ ഷ്‌ഠം അതിന്റെ പൂർണ്ണതയിൽ വെളിപ്പെടുത്തിയതുകൊണ്ടാണ് ഈശോ മിശിഹായെ ദൈവത്തിന്റെ വചനം എന്ന് സുവിശേഷകന്മാർ വിശേഷിപ്പി ക്കുന്നത്. (ലൂക്കാ 1, 2 ; യോഹ 1, 14). // - 

----------------------------------------------------------------------------------------------------------------------------

ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de 
DHRUWADEEPTI ONLINE
Published from Heidelberg, Germany,   
in accordance with the European charter on freedom of opinion and press. 

DISCLAIMER:   Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any for


Montag, 14. November 2016

ധ്രുവദീപ്തി : Autobiography: Journey of a Missionary Priest // Arrest and Jail //. Fr. George Pallivathukal

Autobiography: Journey of a Missionary Priest//.


                                                      Arrest and Jail.

Fr. George Pallivathukal

The Kekhare Episode


Fr. George Pallivathukal 
In the year 1963 the bus service between Dindori and Bichhia via Junwani resumed on the 31st October evening. In the first Bus a Tehsildar cum second class Magistrate from Dindori, Mr.Kekhare a Maharashtra Brahmin came along with his staff and camped in a temporary rest house belonging to the  Public Works Department in Geheori village. The rest house was very close to our mission school. Approximatly 80 % of the villagers were chistians. The Tehsildar was sent to this village to make enquiries about some embezzelement case against the Sarpanch of the village.

The Sarpanch Shri. Jhujhr Singh bribed the revenue officer cum Magistrate and turned him against the Christians. The officer collected the entire village in the rest house and started threatening the Christians in front of the rest of the villagers. He asked them to give up the foreign religion they were following and become Hindus. Tribels were not Hindus. They have their own reigious belief. The Tehsildar asked the Christians of the village to clean the courtyard of the mission school and asked the christian ladies to collect cow dung because he said that he was going to conduct Ramayan in the  Mission School premises and re-convert the christians to Hinduism by sprinkling cow dung water over them and then set fire to the school. If any christian refused to be re-converted to Hinduism, his land would be confiscated and he and his family would be chased away from the village.

He told the villagers not to allow Christians to graze their cattle in the village or draw water from the village well. He ordered that nobody would help the Christians with their farm work. The officer had the support of the Panchayat president and several influential villagers.

 Dindori
 Dindori district map
In the afternoon of the 1st of November I was having a short nap after lunch. Suddenly two teachers of Gheori Mission School where the above mentioned incedent was taking place woke me up and narrated all that was going on in the village. Our people were all frightened. I woke up Fr. Terrence and repeated the story to him. We decided not to disturb Fr.Paymans. He being a foreigner we wanted to keep him out of this trouble. I told Terrence that I was going to Gheori and be with the people as they were in trouble. He also agreed to come along with me and both of us got on to his motorbike and went to the village.

With our coming our catholics were relieved and encouraged. We went straight into our school and saw our own people cleaning up the ground of the school. Quite a lot of cow dung was collected. We told the people to stop whatever they were doing for the evening Ramayan. After listening to the people about what had happend to them during the morning hours, both Fr.Terrence and I proceeded to the place where the Tehsildar was having his meeting. Three revenue inspectors and five patwarees had come along with him and at least 300 people were gathered in the courtyard of the public works department rest house.

 Village houses
The two of us walked into the place where the revenue officer was seated and asked the person whether he was the said officer. He said ,Yes'. He was drunk. Fr.Terrence asked him whether it was true that he was going to have Ramayan in our school premises and going to re -convert our Christians into Hindu religion and then set fire to our school. He said ,Yes' and threatened to wipe away all christians from Gheori, Junwani and all the surrounding villages. Fr.Terrence asked him whether he had any Government order with him to interfere with our religion. He said, 'I am the Government and picked up his slipper to beat Fr.Terrence. I was standing on the Varanda of the Rest House, just behind Fr.Terrence.

As the drunken officer came out from behind the table where he was seated, with his slipper in his hand to beat Fr.Terrence, he snatched the slipper from the Tehsildar's hand and threw it out side. Then the officer came forward with his fist to hit Terrence on his face. Terrence picked up an old shoe of a villager lying close by and thrashed him thoroughly. I was behind Terrence telling him not to retaliate and to be calm. But he in his anger did not hear anything and hammered the officer. The officer after getting the beating withdrew to his former seat and the entire fight was over in three minutes. What was surprising was that there were many revenue officers and more than three hundred people present there. But nobody moved from their seats. People said, 'This is a fight between two elephants, we should not get involved in it otherwise we will be crushed in between them.'.

After the fight we sent the people away to their houses. Terrence and myself went back to Junwani and narrated the entire story to Fr.Paymans. He did not konw anything until we came back from the site in Gheori. We told him not to get involved in the case as we were prepared to own up everything and fight out the case. We prepared the first Information report (FIR) and sent it to the police station at Mawai. Junwani comes under Mawai police station at a distance of about 15 kilometers. Police refused to file our report. The Tehsildar also sent a report to the police station against us. The police filed only that report.

We knew that this was going to be a big sensational case. Fr.Paymans told Fr. Terrence to go immediately to Dindori and to Fr. Antony Thundiyil who was the Priest-in- Charge of Dullopur just six Km. away from Dindori. Dindori was a Tehsil as well as a sub-divisional headquarter and Junwani was under the jurisdiction of Dindori Sub-Divisional Magistrate (SDM) and Tehsil. Fr.Antony Thundiyil took Fr. Terrence to Dr. Gupta the chief Medical officer (CMO) of Dindori goverment hospital and had him examined. Dr.Gupta was a friend of all of us.

 Village house 
The following day Mr. Kekhre also went to the same doctor for medical examination. Dr. Gupta was a witness in our case. Fr.Antony sent a telegram to Prof. Ratnaswamy a member of parliament from Chennai and the president of the Catholic Union of India.The parliament was in session at that time. Fr. Terrence was advised by Fr. Antony and Dr.Gupta to go to Mandla and report the matter to the collector. Fr. Terrence along with Dr.Hensen of Katra hospital, a Dutch Doctor who was friendly with the collector met him and apprised him of what had happend in Gheori. Collector told Terrence to remain in Mandla and not to go out anywhere because the police were on the lookout for him.

To the police camp.

On the 1st of November, the day of the incident we had our usual monthly gathering of the catechists and school teachers and the following day was the 'All souls day'. Mass, blessing of the graveyard etc. went off as usual. During the day we heard that the police had come to gheori and arrested two school teachers, Halku Singh and Brijlal and the local catechist, Dev Singh. In the evening of the 2nd of November I got the information that the police had gone to the village and beaten up some of our catholics including women. After dinner I told Fr. Paymans that I could not rest here at home when our teachers are under police custody and the innocent people were getting beaten up.

I got ready to go to the police. Fr. Paymans sent two school teachers to accompany me to Gheori. When I reached the police camp to my utter surprise the Head Constable Gautam, who was dealing with the case got up from the chair in which he was sitting, shook hands with me and offered me the only chair that was available on the spot and he sat on a 'Katia'(  village bed). The police Inspector with whom I had the encounter at Dumertola had not come to investigate the case. The teachers were sitting on the ground. I asked the Head Constable why he arrested the teachers and the catechist who were not involved in the case. The police wanted to create sensation. I told him to release them or else I said I would sit with them until they were released. The police officer told me that there was arrest warrent for me too. They arrested me and handcuffed me. That handcuff remained on my left hand Until I was put in jail after two days.
--------------------------------------------------------------------------------------------------------------------------
ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de 
DHRUWADEEPTI ONLINE
Published from Heidelberg, Germany,   
in accordance with the European charter on freedom of opinion and press. 

DISCLAIMER:   Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any for

Montag, 7. November 2016

ധ്രുവദീപ്തി : Panorama // മറ്റുള്ള എല്ലാവരെയുംപോലെ ഞങ്ങളും- // George kuttikattu

 

മറ്റുള്ള എല്ലാവരെയുംപോലെ ഞങ്ങളും- 

                                     George Kuttikattu

ആധുനിക ജർമ്മനിയിലെ യുവജനങ്ങളുടെ കാഴ്ചപ്പാട് .
 

യുവതലമുറയും ഉപസംസ്കാരവും.

George Kuttikattu
 
രു നല്ല ഭാവിജീവിതം തങ്ങൾക്കുണ്ടാവണം എന്നാഗ്ര ഹിക്കുന്ന ഒരു യുവതലമുറയെയാണ് പാശ്ചാത്യരാജ്യ ങ്ങളിൽ ഇക്കാലത്തു കാണാൻ കഴിയുന്നത്.1950 കളി ൽ യൂറോപ്പ് അമേരിക്ക എന്നീ രാജ്യങ്ങളിൽ അന്നത്തെ യുവജനങ്ങൾ തുടങ്ങിവച്ച ഒരു പഴയ കാലഘട്ടത്തി ന്റെ പ്രകോപനപരമായ പ്രത്യേക ഉപ സംസ്ക്കാര ത്തെ ഹൃദയത്തിൽ സ്വീകരിക്കാൻ ഒട്ടും തന്നെ അവർ തയ്യാറല്ല. പാശ്ചാത്യ ശാസ്ത്രീയ ഗവേഷകരുടെ പുതി യ നിഗമനം 99 %ശരിവയ്ക്കാമെന്നു, ഈ രാജ്യങ്ങളിലെ കൗമാരപ്രായ ക്കാരായ ഇക്കാലത്തെ പെൺകുട്ടികളും ആൺകുട്ടികളും സ്വീകരിച്ചിരിക്കുന്ന സാമൂഹ്യ ജീവിതവും   ഭാവിയും" എന്ന അറിവ്, വ്യക്ത മാക്കുന്നു. "മറ്റുള്ള എല്ലാവരെയും പോലെ ഞങ്ങളും" എന്ന പൊതുജീവിത ആശയത്തിൽ നിലപാടുറപ്പിച്ചു കാണുന്നുണ്ട്. തങ്ങളുടെ മാതാപിതാക്കളിൽ നിന്നകന്നിരുന്ന  ഉപസംസ്ക്കാര ത്തിന്റെ അധീശത്വം നിറഞ്ഞ പഴയ ഒരു വലിയ പ്രകോപന യുവജന സംസ്ക്കാരത്തിന്റെ തീവ്രത ഏറെക്കാലം യൂറോപ്പിൽ പിടിച്ചുനില്ക്കാനായി ല്ല. പ്രകോപനപരമായ ജീവിതരീതിയും അതിനുള്ള ആവശ്യകതയും അവരു ടെ സ്വന്തം മാതാപിതാക്കളെ അകറ്റി നിറുത്തി നേടുവാൻ ശ്രമിച്ചു നോക്കി. അതുപക്ഷേ ഭാവിതലമുറ അങ്ങനെ യൊരു ഉപസംസ്‌ക്കാരം ഒരു തകർന്ന സമൂഹത്തിലെ മുൻതലമുറയുടെ കറുത്ത നിഴലുകളായി അതിനെ പാടെ തള്ളിക്കളഞ്ഞു.

1960 മുതൽ 1970 കൾ വരെയുള്ള കാലഘട്ടത്തിൽ അമേരിക്കൻ മുഖ്യധാരാ സംസ്ക്കാരത്തിനു എതിരെ ഉയർന്നു ആളിക്കത്തിയ ഒരു പ്രസ്ഥാനമാണ്, "ഹിപ്പി" തലമുറയും അവരുടെ ഐഡന്റിറ്റിയായ കൗണ്ടർ സംസ്ക്കാരവും. ഇതിന്റെ ആരംഭം അമേരിക്കയിലെ സർവ്വകലാശാലകളിൽ ആയിരുന്നു. അതിന്റെ വളർച്ച അതിവേഗത്തിൽ യൂറോപ്യൻ ഭൂഖണ്ഡത്തിലേയ്ക്കും വ്യാപിച്ചു. ഏറ്റവും കൂടുതലായി ഇൻഗ്ലണ്ടിലും കാനഡയിലും, ജർമനിയിലും എല്ലാം വ്യാപിച്ചു.

1950 കളിൽ അമേരിക്കയിൽ യുവഹൃദയങ്ങളിൽ ഒഴുകിയെത്തിയ അലൻ ഗിൻസ്ബെർഗ്, ജാക്  കെറോയൂയാക് (Jack Kerouac) എന്നിവരുടെ മധുരസ്വപ്ന സംഗീതത്തിന്റെ മധുര സ്പന്ദനം തന്നെയാണ് "ഹിപ് ". ഈ മധുര സ്പന്ദനമാണ് "ഹിപ്പി" കളുടെ പ്രതിപ്രസ്ഥാനത്തിന്റെ മുൻഗാമികൾ ആയി അവർ ഇന്നും അറിയപ്പെടുന്നത് . എല്ലാവരും ഇവരെ "ഹിപ്പീ" എന്ന് വിളിച്ചു. ഹിപ്പികൾ ഒരു രാഷ്ട്രീയത്തിലും നേരിട്ടുള്ള ഇടപെടലിനെ ഇഷ്ടപ്പെട്ടിരുന്നില്ല, എങ്കിലും 1955- 1975 വരെ അമേരിക്കൻ സർക്കാർ വിയറ്റ്‌നാമിൽ നടത്തിയ വിയറ്റ്‌നാം യുദ്ധത്തിനെ ഹിപ്പികൾ (ഇന്റർനാഷണൽ യൂത്ത് മൂവ്മെന്റ്) അടിമുടി താത്വികമായി എതിർത്തു. 

ഹിപ്പികൾ 

 Members of the Hog Farm Commune celebrate
the 4th July 1968
ഹിപ്പികൾ അക്കാലഘട്ടത്തിലെ സമൂഹത്തിലെ മിഡിൽക്ലാസ് വിഭാഗത്തിൽ നിന്നുംപൂർണ്ണമായി ഒറ്റപ്പെടുത്തപ്പെട്ട ചിലരായിരുന്നു. ലൗകീക സുഖലോലുപതയ്ക്കും ജീവിത ആഗ്രഹങ്ങളെ അടിച്ചമർത്തുന്ന അധീശശക്തിയ്ക്ക് നേരെയും 1950 കളിൽ വികസിപ്പിച്ചെടുത്ത ഒരു ജീവിത ശൈലിയായിരുന്നുവെന്ന് അവർ കണ്ടു. തീരെ ക്രമമല്ലാത്തതും, നീണ്ട മുടിയും വളർത്തുന്നത് അവർ വളരെ ഇഷ്ടപ്പെട്ടു. കൂടുതലേറെയും ദേശ പാരമ്പര്യ, ദേശാചാരവിരുദ്ധമായ, മിക്കപ്പോഴും മാനസിക വിഭ്രാന്തി ജനിപ്പിക്കുന്ന നിറങ്ങളുള്ള ഡ്രസ്സുകൾ, മയക്കുമരുന്നുകൾ ഇവയെല്ലാം അവരുടെ ഇഷ്ടപ്പെട്ട ജീവിത ഇനങ്ങളായിരുന്നു. പുരുഷന്മാർ ഏറെയും താടിമീശ വളർത്തുന്ന വരായിരുന്നു, ആണുങ്ങളും പെണ്ണുങ്ങളുമെല്ലാം കാലിൽ ചെരിപ്പുകൾ ഉപയോഗിച്ചു. പെണ്ണുങ്ങൾ പാദമെത്തുന്ന നീണ്ട അയവുള്ള ഉടുപ്പുകൾ, രണ്ടുകൂട്ടരും ഫ്രെയിം ഇല്ലാത്ത കണ്ണട ധരിച്ചിരുന്നു. ഹിപ്പികൾ എല്ലാവരും ഒരുമിച്ചു ഒരു സമൂഹമായി കൂട്ടമായിട്ട് താമസിക്കുവാൻ ഇഷ്ടപ്പെട്ടു. അവർ മിക്കപ്പോഴും വേവിക്കാത്ത വെജിറ്റേറിയൻ ഭക്ഷണം എടുക്കുവാൻ നോക്കി. അതുപോലെ അവർ രോഗം വന്നാൽ ചികിത്സയായി Holistic Medicine ആണ് ഉപയോഗിക്കുവാൻ ശ്രമിച്ചത്. അതായത്, രോഗലക്ഷണങ്ങളെ ചികിത്സിച്ചാല്‍ പോര, മനുഷ്യന്‍റെ ശാരീരികവും മാനസികവും സാമൂഹികവുമായ ഘടകങ്ങളെ ക്കൂടി പരിഗണിക്കണം എന്ന ചിന്താഗതിയെ സംബന്ധിച്ച ചികിത്സാരീതി.

1968-കളിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട ഹിപ്പികൾക്ക് അത്യാവശ്യ ജീവിതാ വശ്യ സൗകര്യങ്ങൾ ഉണ്ടായിരുന്നു. സമൂഹത്തിൽ നിന്നും മാറ്റപ്പെട്ടവരാണ് ഹിപ്പികൾ എന്ന് പറഞ്ഞല്ലോ. അവരുടെ റെഗുലർ ജോലി ഉപേക്ഷിച്ചു പോയ വർ ചിലർ ചില ചെറിയ ബിസിനസുകൾ ചെയ്തുതുടങ്ങി, അത് മറ്റുള്ള ഹിപ്പിക ൾക്കു ആവശ്യ സാധനങ്ങൾ എത്തിച്ചു കൊടുക്കുന്നതിനു സഹായകമായി..

 "Make Love, Not WAR".

ഹിപ്പികൾ അക്രമരാഹിത്യത്തിനും അതിലുമു പരി മാനുഷിക സ്‌നേഹ ത്തിനും വേണ്ടി ലോക മാകെ വാദിച്ചുകൊണ്ടിരുന്നു. "Make Love, Not WAR " ഇത് അവരുടെ മുദ്രാവാക്യം ആയിരുന്നു. അതിനാൽ ചിലപ്പോൾ ഇവരെ അന്ന് മറ്റുള്ളവർ വിളിച്ചിരുന്നത് "Flower Children" എന്നായിരുന്നു. അന്നത്തെ മിഡിൽ ക്ലാസ് സൊസൈറ്റിയിൽ കണ്ടിരുന്ന   അധീശത്വത്തിനും  അതുപോലെ നിരോധനങ്ങൾക്കും നിയന്ത്രണങ്ങൾക്കും നേരെ പകരമായി തുറന്ന ജീവിത കാഴ്ചപ്പാടും സഹിഷ്ണുതയും മഹത്വപ്പെടുത്തിയത് ഉയർത്തിപ്പിടിക്കു വാനാണ് ശ്രമിച്ചത്. 

ഹിപ്പികൾക്ക് മിക്കവാറും ഒരു തുറന്ന ലൈംഗിക ബന്ധങ്ങൾ അന്നുണ്ടായി രുന്നു, വിവിധ ഫാമിലി ഗ്രൂപ്പുകൾ ആയി ജീവിച്ചു. പൊതുവെ അവരെല്ലാം ജൂദയോ- ക്രിസ്ത്യൻ പാരമ്പര്യം, പ്രത്യേകമായി ബുദ്ധിസ്സം, അഥവാ വേറിട്ട ഈസ്റ്റേൺ റിലീജിയൻസ്, അതല്ലെങ്കിൽ ഇവയെല്ലാത്തിന്റെയും ഒരുതരം മിശ്രിത കാഴ്ചപ്പാടായിരുന്നു, അവരുടെ സ്പിരിച്ച്വൽ ജീവിത ശൈലിക്കവർ അനുകരിച്ചത്. അതുപോലെ അക്വാരിയൂസ് ( Aquarius ) ദേവൻ്റെ യുഗമാണ് ഏറെ ശ്രദ്ധിച്ചത്., അസ്‌ട്രോളജി വളരെ സാധാരണമായിരുന്നു. സ്വപ്നാത്മക ജീവിതത്തിനുതകുന്ന ഡ്രഗ്സ് (മയക്കുമരുന്നുകൾ), പ്രത്യേകമായി കഞ്ചാവ്, (Marijuana യും LSD (Lisergic acid diethylamide) യും മനസാക്ഷി വികസനത്തിനുള്ള പ്രായോഗിക വഴി, എന്നതിനെ അവർ കരുതി.

ഹിപ്പികളുടെ ജീവിതത്തിൽ തീർത്തും ഒഴിവാക്കാനാവാത്ത കാര്യമായി രുന്നു ഫോൾക്ക് ആൻഡ് റോക്ക് സംഗീതം. ബോബ് ഡിലൻ, ജോൺ ബേസ്, ബീറ്റിൽസ്, റോളിംഗ് സ്റ്റോൺ, ജെഫേഴ്സൺ എയർ പ്ലെയിൻ തുടങ്ങിയവരുടെ സംഗീതം അവരുടെ ഓരോ ചലനങ്ങളും ശ്രുതിമധുരമാക്കി. "മ്യുസ്സിക്കൽ ഹെയർ " 1968 -1969 ൽ ഹിപ്പിജീവിതശൈലിയുടെ ആഘോഷപൂർവ്വമായ അരങ്ങേറ്റം എന്നുവേണമെങ്കിൽ അങ്ങനെ വിശേഷിപ്പിക്കാം. അവരുടെ ബസ്സ് ടൂർ പരിപാടി "Merry Pranksters" ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു എന്ന് പ്രസിദ്ധ നോവലിസ്റ്റ് "കെൻ കേസി" എഴുതിയിരുന്നു. 

സാമൂഹ്യ മുന്നേറ്റത്തിന് വഴിമാറി കൊടുക്കേണ്ടി വന്നു. 

സംഗീത പൊതുസമ്മേളനങ്ങൾ, ചിലപ്പോൾ പ്രതി ഷേധ സമ്മേളനങ്ങൾ, മറ്റു ചിലപ്പോൾ എല്ലാത്തിനും മാപ്പുചോദിക്കൽ ഇതെല്ലാം ഹിപ്പികളുടെ ജീവിത ത്തിന്റെ കാതലായ ഭാഗമായിരുന്നു. 1967- ൽ സാൻ ഫ്രാൻസിസ്കോയിൽ ആദിവാസികളുടെ "be- in" എന്ന ഒരു സമ്മേളനം നടന്നു.1969- ൽ ന്യൂയോർ ക്കിൽ "Woodstock" ഗ്രൂപ്പിന്റെ മ്യുസ്സിക് ഫെസ്റ്റിവൽ നടത്തി. അന്ന് അവിടെ നാലു മുതൽ അഞ്ചു ലക്ഷത്തോളം പേർ പങ്കുകൊണ്ടു. പൊതുജീവിത സംസ്കാ രശൈലി മറ്റൊരു സാമൂഹ്യ  മുന്നേറ്റത്തിന് വഴിമാറി കൊടുക്കേണ്ടി വന്നു. അതായത്, (Young Urban Proffessionals) വ്യക്തിപരവളർച്ചയുടെ ആശയ മുന്നേറ്റം. ഏതെങ്കിലും ഔദ്യോഗിക ജീവിതമോ ബിസ്സിനസ്സുകളിലോ തങ്ങളുടെ സ്വന്തം അഭിവൃത്തിയുടെ വഴികളായി ഇവർ സ്വീകരിച്ചു. അത്പക്ഷേ ഹിപ്പികൾ കണ്ടമട്ട് കാണിച്ചില്ല. അവരുടെ ജീവിതശൈലി, ഫ്രീസെക്സ്, പ്രകൃതിസ്നേഹം, സാധാരണത്വത്തെ തീരെ ഉപേക്ഷിക്കുന്ന ജീവിതശൈലി തുടർന്ന് പരീക്ഷി ച്ചു കൊണ്ടിരുന്നു.  

മെച്ചപ്പെട്ട ഭാവി അന്വേഷിക്കുന്ന ജർമ്മൻ യുവജനങ്ങൾ.

കുറെ വർഷങ്ങളായിട്ടു ജർമ്മനിയിലെ ഗവേഷകർ "യുവജനങ്ങളും ഭാവിയും" സംബന്ധിച്ച സാമൂഹ്യ വിഷയത്തിൽ എല്ലാ നാലുവർഷങ്ങൾ കൂടുമ്പോഴും ക്രമമായ നിരീക്ഷണങ്ങളും പരിശോധനകളും നടത്തി നോക്കി. അതിൽ നിന്നും ചില വ്യക്തമായ ഫലം അറിയാൻ കഴിഞ്ഞു. യൂറോപ്പിൽ ആകെമാനം വ്യാപകമായി പ്രതിഫലിച്ച ഒരു ഉപസംസ്കാരം ഇന്നുള്ള കൗമാര പ്രായത്തിലു ള്ളവർ പാടെ ഉപേക്ഷിച്ചു എന്നതായിരുന്നു ഫലം. കൗമാരപ്രായത്തിൽ തങ്ങ ളും എല്ലാവരുമായി ചേർന്നുള്ള ഒരു പൊതു സാമൂഹ്യജീവിതം അനിവാര്യമാ ണ്, അതായിരുന്നു അവരുടെ ഉറച്ച നിലപാട്. മാതാപിതാക്കളിൽനിന്നും വേർപെട്ടു അകന്നു മാറി ജീവിച്ചിരുന്ന മുൻ ഉപസംസ്കാരം ഉപേക്ഷിച്ചു മാതൃ കാപരമായ സാമൂഹ്യ സ്വാതന്ത്ര്യവും സാമൂഹ്യമൂല്യങ്ങളിലുള്ള വിശ്വാസവും അർത്ഥവും സഹിഷ്ണുതയും കാണുന്ന വിശാലമായ സാമൂഹ്യജീവിത സംസ്കാ രം, അത് ഒരു നല്ല ഭാവി ജീവിതത്തിനു  ഉറപ്പു നൽകുന്നതാണെന്നും അവർക്കു ബോധ്യമായി, എന്നാണു 2016 ലെ നിരീക്ഷണ ഫലം വ്യക്തമാക്കിയത്. 

ഉന്നതമായ അംഗീകരിക്കലും, കൃത്യനിഷ്‌ഠയും, കഴിവുകളും, അച്ചടക്കവും, പരസ്പര ഇടപെടലുകളും എല്ലാം സാമൂഹ്യജീവിതത്തിന്റെ പരമോന്നത യാഥാർത്ഥ്യങ്ങളാണെന്നുള്ള ബോധ്യം പുത്തൻ തലമുറയ്ക്ക് വന്നുകഴിഞ്ഞു. 'ഞങ്ങളും മറ്റുള്ള എല്ലാവരെയുംപോലെ ആയിത്തീരുക' എന്ന ലക്ഷ്യം അവരിൽ വളർന്നു വന്നിട്ടുണ്ട്. ഈയൊരു കാഴ്ചപ്പാട് എല്ലാ കൗമാര പ്രായം തുടങ്ങിയവരിലും ദേശ കാല വിശ്വാസ ആചാരങ്ങളുടെ വ്യത്യാസമില്ലാതെ ഉണ്ടായിരിക്കുന്നു എന്ന വലിയ മാറ്റങ്ങൾ ശ്രദ്ധേയമാണ്. ഇക്കാര്യങ്ങളിൽ അവരിൽ ഏതെങ്കിലുമൊരു പ്രത്യേക മതത്തിന്റെയോ വിശ്വാസത്തിനോ തമ്മിൽ യാതൊന്നുമില്ല. അവിടെയൊന്നും അസഹിഷ്ണുതയുടെ നിറം മാറ്റമോ കലർന്നില്ല. 

എന്നിരുന്നാലും വ്യത്യസ്തപ്പെട്ട ആശയങ്ങൾ ഉള്ള യുവജനങ്ങളുടെ ഗ്രുപ്പ് അഭി പ്രായങ്ങൾ, പലതരത്തിലുള്ള കാഴ്ചപ്പാടുകൾ ഇവയൊക്കെ നമുക്ക് കാണുവാൻ കഴിയും. പക്ഷെ ഇവിടെ ഒരു ചോദ്യമുദിക്കുന്നു. പൊതുവെ ഇക്കാര്യങ്ങളെ ല്ലാം അസാദ്ധ്യമാണെന്നോ ആണോ യുവജനങ്ങൾ അവയെ മനസ്സിലാക്കിയ തെന്നാണോ നമുക്ക് ഇന്ന് കരുതാവുന്ന യാഥാർത്ഥ്യം? ഒരു സത്യമിതാണ്. വേ റൊരാളിൽ സമാനത കാണുന്ന മറ്റൊരു മാതൃകാ യുവാവിനെ കാണാൻ കഴി യുകയില്ല. അതിനാൽ മേൽപ്പറഞ്ഞ ഗവേഷണം നടത്തുന്നവർ നിജപ്പെടുത്തി യിട്ടുള്ള കുറെ വസ്തുതകളെ ഇന്നത്തെ പുതു തലമുറ പരിശോധിക്കുകയാണ്. അതേസമയം ഇത്തരം ഗവേഷണപരമായ പരിശോധനകൾക്കും, അതു ഒന്നോ രണ്ടോ പുതിയ ഗഹനമായ ചോദ്യങ്ങൾ ചോദിച്ചു അവയ്ക്ക് ശരിയുത്തരം കാണാൻ ഒട്ടു കഴിയുകയുമില്ലെന്നു അവർ വിശ്വസിക്കുന്നുണ്ട്. 

ബാഹ്യയാഥാർത്ഥ്യങ്ങൾ.

കഴിഞ്ഞ കാലയളവിൽ യൂറോപ്പിലെ നിരവധി സ്ഥലങ്ങളിൽ താമസിക്കുന്ന അനേകം ചെറുപ്പക്കാരോട് ഗവേഷകർ വ്യത്യസ്തപ്പെട്ട ചോദ്യങ്ങൾ, സാമൂഹ്യ ജീവിതത്തിൽ അവരുടെ ഉറച്ച കാഴ്ചപ്പാടിനെപ്പറ്റി, ചോദിച്ചു.  ചിലർ yes, മറ്റു ചിലർ No, ഒരുകൂട്ടർ അറിയില്ല, ഇത് അനേകം ചോദ്യങ്ങൾ ക്കുള്ള ഉടനുത്തര മാണ്. ചിലർ മാത്രം വ്യക്തമായി അവരുടെ സ്വതന്ത്ര അഭിപ്രായം പറഞ്ഞു. കൗമാരപ്രായക്കാരുടെ മേന്മയുള്ള കാഴ്ചപ്പാട് വരും തലമുറയുടെ വ്യക്തവും തുറന്ന ലോകവീക്ഷണവുമാണ്. സാമൂഹ്യ ജീവിതത്തെക്കുറിച്ചുള്ള അവർ ക്കുള്ള ഉറച്ച ധാരണ നോക്കുക. 1. മൂല്യം അടിസ്ഥാനപ്പെടുത്തിയ  പാരമ്പര്യ വും ഉത്തരവാദിത്വവും, ജന്മനാടും കുടുംബവും യാഥാസ്ഥിതിക ചിന്തയും. 2. സാമൂഹ്യ- പാരിസ്ഥിതികവും അവയാകട്ടെ നിലനിൽപ്പ് കേന്ദ്രീകരിച്ചതാക ണം. 3. ജീവിത ശൈലിയും അതിലൂടെയുള്ള വിജയങ്ങളും. 4. കുടുംബം കേന്ദ്രീകരിച്ചുള്ള സഹകര ണപ്രവർത്തനവും, ഇപ്പോഴും എപ്പോഴും ആവശ്യ മായ ഉറച്ച ഭാവിയുടെ രൂപീകരണം സാധിക്കുക. പൊതുവെ കുടുംബം കേന്ദ്രീ കരിച്ചു പരസ്പരം വികസിക്കുകയെന്ന അടിസ്ഥാനതത്വം ആണ് ബാഹ്യയാഥാ ർത്ഥ്യമായി യുവതലമുറ മനസ്സിലാക്കിയത്. 

എന്താണ് ഈ ബാഹ്യയാഥാർത്ഥ്യങ്ങൾ നമ്മെ പഠിപ്പിക്കുന്നത്? മനുഷ്യർ എല്ലാവരും എല്ലാക്കാര്യങ്ങളിലും തന്നെ സമാനതയിൽ ജീവിക്കുവാൻ ഇഷ്ട പ്പെടുന്നു. ജോലി ചെയ്യുക, കുടുംബജീവിതം നയിക്കുക വിശ്രമവേളകൾ ക്രമപ്പെടുത്തുക, പണം സമ്പാദിക്കുക, സ്വന്തമായ ഭവനങ്ങൾ നിർമ്മിക്കുക, തൊഴിലധിഷ്ഠിത പൊതുപ്രവർത്തനങ്ങളിലും, രാഷ്ടീയ-മത വിശ്വാസത്തിൽ ഉത്ഭവിക്കുന്ന പ്രവർത്തനങ്ങളിലും പങ്കാളിയാവുക, ഉയർന്ന വിദ്യാഭ്യാസ മൂല്യം, അനുദിന ജീവിതത്തിൽ നേരിൽ കാണുന്ന ചിന്താരീതിയിലും എല്ലാം ഏകീകൃത പ്രതീക്ഷയുടെ തുറന്ന സൂചനകൾ ഉണ്ടായിരിക്കുക, ഇതാണ് ആധുനിക പുത്തൻ തലമുറയുടെ സാമൂഹ്യജീവിത ശൈലിയുടെ അടിസ്ഥാന മൂലക്കല്ല് എന്നവർ മനസ്സിലാക്കുന്നു. ഇന്നത് അമേരിക്കയിലും യൂറോപ്പിലും ആകെമാനം പുതുയുഗജീവിതശൈലിയുടെ ജീവാത്മാവിലെ ബാഹ്യയാഥാർ ത്ഥ്യങ്ങളുടെ വെളുത്തപക്ഷത്തിലെ വെള്ളിവെളിച്ചത്തിൽ ഉണർന്നു കഴിഞ്ഞെന്ന യാഥാർത്ഥ്യം ഇവിടെ വെളിപ്പെടുത്തുന്നു. //-

-------------------------------------------------------------------------------------------------------------------------

Donnerstag, 3. November 2016

ധ്രുവദീപ്തി : Kerala Politics: കെ. സി. സെബാസ്റ്റ്യൻ സ്മരണകൾ// ഭരണ കക്ഷികൾക്ക് ന്യൂനപക്ഷ പ്രേമം കൊടുമ്പിരിക്കൊള്ളുന്നു. //

Kerala Politics: കെ. സി. സെബാസ്റ്റ്യൻ സ്മരണകൾ // 


ഭരണ കക്ഷികൾക്ക് ന്യൂനപക്ഷ പ്രേമം 
കൊടുമ്പിരിക്കൊള്ളുന്നു. //  
 കെ. സി. സെബാസ്റ്റ്യൻ   
1975 ജനുവരി 6 തിങ്കൾ-

(കേരളരാഷ്ട്രീയം ആയിരത്തിതൊള്ളായിരത്തിഎഴുപതുകളിൽ

ന്യൂനപക്ഷ അവകാശങ്ങളോട് എല്ലാവർക്കും എല്ലാവർക്കും വലിയ പ്രേമം കയറിയിരിക്കുകയാണ്. ഇന്നലെവരെ ന്യൂനപക്ഷ അവകാശത്തെ ഒരു വികൃത രൂപിണിയായി കണ്ടിരുന്നവർ എന്നതിനെ ശാലീന സുന്ദരിയായ കാമുകിയാക്കുവാൻ വെമ്പൽ കൊള്ളുന്നു. പടിവാതിലിൽ കാമുകരുടെ തിരക്കുകൊണ്ടു ന്യൂനപക്ഷ അവകാശം പകച്ചുനിൽക്കുന്നു. കുളിപ്പിച്ച് കുഞ്ഞിനെക്കൊല്ലുമോ എന്ന ഭയം സ്വാഭാവികമായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

പണ്ടൊരു മുത്തശ്ശി ഉണ്ടായിരുന്നു. ദിവസവും രാവിലെ അവർ അമ്പലത്തിൽ പോകും. സകല ദേവന്മാരെയും ദേവിമാരെയും പേരുപറഞ്ഞു പ്രാർത്ഥിക്കും.  തൊഴും. അമ്പലത്തിൽനിന്നും മടക്കം പള്ളിമുറ്റത്തുകൂടെയാണ്. പള്ളിയു ടെ "ആനവാതിൽ" കടക്കുമ്പോൾ ആരുമറിയാതെ ആരും കാണാതെ    അവിടെയും ഒന്ന് കുമ്പിടും. പതിവായി നടത്തിയ ഏർപ്പാട്. ഒരിക്കൽ ഏതാനും കുസൃതിക്കുട്ടികൾ അത് കണ്ടുപിടിച്ചു. അവർ മുത്തശ്ശിയെ പരി ഹസിച്ചു. "രക്ഷ എവിടെയായാലും അത് നമുക്ക് ലഭിക്കട്ടെ. നിങ്ങൾക്കെന്താ ചേതം?" മുത്തശ്ശിക്ക് പറയാനുള്ളത് ഇതായിരുന്നു.

ന്യൂനപക്ഷ അവകാശങ്ങളുടെ പേരിൽ ചില രാഷ്ട്രീയ കക്ഷികൾ കാണിക്കുന്ന പുത്തൻപ്രേമവും ഏതാണ്ടിതുപോലെ തന്നെയാണ്. ന്യൂന പക്ഷ അവകാശങ്ങളെ ചവുട്ടി മെതിച്ചുകൊണ്ടു മുമ്പോട്ട് പോകാമെന്ന് അവർ കരുതി. തിരഞ്ഞെടുപ്പ് അടുത്തുവരുന്നു. ന്യൂനപക്ഷതാത്പര്യങ്ങൾ നിഹനിക്കുന്ന നിലപാട് തെരഞ്ഞെടുപ്പ് വിജയത്തിന് സഹായമാകുമോ എന്നവർക്ക് സംശയം. വൈകിയില്ല. ന്യൂനപക്ഷ അവകാശങ്ങളെയും അവർ തൊഴാൻ തുടങ്ങിയിരിക്കുന്നു. "എവിടെ നാല് വോട്ട് അധികം കിട്ടും? അതിനു വേണ്ടത് ചെയ്യും. നിങ്ങളാരാണ് പരിഹസിക്കാൻ? " പുത്തൻ പ്രേമക്കാരും തിരിഞ്ഞു നിന്ന് ചോദിക്കാതിരിക്കില്ല.

അഖിലേന്ത്യാടിസ്ഥാനത്തിൽ ഒരിടക്കാല തിരഞ്ഞെടുപ്പുണ്ടായാലും ഇല്ലെങ്കിലും കേരളത്തിൽ സാധാരണഗതിയിൽ ആഗസ്റ്റ് -സെപ്റ്റമ്പർ മാസങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. അത് മുന്നോട്ടു നീങ്ങുമെന്ന് തന്നെയാണ് ഇപ്പോഴുള്ള സൂചന. ഫെബ്രു.28- നു വോട്ടർ പട്ടിക അവസാനമാ യി പ്രസിദ്ധീകരിക്കത്തക്ക ഒരു വോട്ടർ പട്ടിക പുതുക്കൽ പരിപാടി പ്രഖ്യാപി ച്ചിട്ടുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം പുതിയ സെൻസസ് അനുസരി ച്ചുള്ള നിയോജക മണ്ഡല വിഭജനവും നടന്നു കഴിഞ്ഞു. ആ നിലയിൽ ഒരു പുതിയ ജനവിധിക്കു രാഷ്ട്രീയ കക്ഷികൾ വിധേയരാകാൻ പോകുന്നു വെന്ന് വ്യക്തം.

ലീഗിനുതന്നെ.

 സി.എച് .മുഹമ്മദ് കോയ 
വെളിയിൽ നിന്നുള്ള സമ്മർദ്ദമെന്തായിരുന്നാലും കേരള, കോഴിക്കോട് സർവ്വ കലാശാല നിയമങ്ങ ളുടെ പിതൃത്വം ലീഗിന് തന്നെ. സർവ്വകലാശാലാ  നിയമത്തിൽ കടന്നുകൂടിയിട്ടുള്ള ന്യൂനപക്ഷ അവകാശ ധ്വംസനം, വകുപ്പ് ഉത്തരവാദിത്വം, എന്ന നിലയ്ക്ക് ലീഗ് വിദ്യാഭ്യാസമന്ത്രിക്കും ലീഗ്  രാഷ്ടീയ കക്ഷിക്കുമാണ്. നിയമപരിജ്ഞാനം ഇല്ലാതിരുന്നതുകൊണ്ടു വന്നുഭവിച്ച പാകപ്പിഴ ഒന്നുമല്ലത്. വിവരമുള്ളവർ സി. എച്. മുഹമ്മദ് കോയയെയും ചാക്കേരി അഹമ്മദ് കുട്ടിയേയും പേരുചൊല്ലി വിളിച്ചു മന്ത്രിക്കസേരക്കായി  ന്യൂന പക്ഷ അവകാശം ബലികഴിക്കല്ലേ എന്ന് കരഞ്ഞു പറഞ്ഞതാണ്. അന്നവർ അതിനെ പുച്‌ഛിച്ചു. കാരണമുണ്ട്. ആനപ്പുറത്തിരിക്കുമ്പോൾ വഴിയിൽനിന്നു കുരയ്ക്കുന്ന നായയെ ഭയപ്പെട്ടിട്ടു കാര്യമില്ല.

ന്യൂനപക്ഷ അവകാശ സംരക്ഷണ വ്യഗ്രതയുമായി ഇപ്പോൾ രംഗത്തു വന്നിരിക്കുന്നവരിൽ മുൻപർ മുസ്‌ലിം ലീഗാണ്. അവർ യൂണിവേഴ്‌സിറ്റി നിയമത്തിൽ ന്യൂനപക്ഷ അവകാശ ധ്വംസനം കണ്ടുപിടിച്ചിരിക്കുന്നു. ബില്ലുകൾ നിയമസഭയിൽ അവതരിപ്പിച്ചു ചർച്ച നടന്ന അവസരത്തിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ ഒരു സ്ഥിതി വിശേഷവും ഉണ്ടായിട്ടില്ല. എങ്കിലും ലീഗ് മന്ത്രിയുടെ അഭാവത്തിൽ പുറം വാതിലിലൂടെ നിയമത്തിൽ മുഖ്യമന്ത്രി കുത്തിത്തിരുകിയ 68, 69 വകുപ്പുകൾ പിൻവലിക്കാത്ത പക്ഷം കോൺഗ്രസ് ഉൾപ്പെട്ട ഭരണമുന്നണിയിൽ തുടരാൻ സാധിക്കുകയില്ലെന്നു ഇപ്പോൾ ലീഗ് അന്ത്യശാസനം നൽകിയിരിക്കുകയാണ്. കേൾക്കാൻ രസമുണ്ട്. ഭരണമുന്നണിയിൽ തുടരുമെങ്കിലും മുന്നണിയുടെ ഭരണത്തിന് എത്ര വലിച്ചുനീട്ടിയാലും ആറുമാസം കൂടി മാത്രം ജീവിതം. മുൻ‌കൂർ തിരഞ്ഞെടുപ്പ് വരാം. അപ്പോൾ മുന്നണിയിൽനിന്നും ഭരണത്തിൽ നിന്നും മാറും എന്ന ഭീഷണി പുറപ്പെടുവിക്കാൻ വലിയത്യാഗ സന്നദ്ധതയൊന്നും ആവശ്യമില്ല. ആ ചെറിയ ത്യാഗം മുസ്‌ലിം സാധാരണക്കാരുടെ അധിക പിന്തുണയ്ക്ക് കാരണമാകുമെങ്കിൽ അതൊരു നേട്ടവുമാണ്. ഇന്നലെവരെ യൂണിവേഴ്സിറ്റി നിയമത്തിൽ കാണാതിരുന്നതും യാതൊരു പ്രതിസന്ധിയും കൂടാതെ ഒഴിവാക്കാമായിരുന്നതുമായ ഒരു പ്രശ്നമിപ്പോൾ ലീഗ് ഉയർത്തി വച്ചതു വെറും രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടുമാത്രമാണ്.

ഫലമില്ല.

 എ .കെ.ആൻറണി 
എ. കെ. ആൻറണിയും കൂട്ടരും എത്ര ചൊടിച്ചാ ലും സംസ്ഥാന കോൺഗ്രസ്സി ലെ ഒരു നല്ല വിഭാഗ ത്തിനും കേന്ദ്ര കോൺഗ്രസ് നേതൃത്വത്തിനും ന്യൂന പക്ഷപ്രേമം കലശലായിത്തീർന്നിട്ടുണ്ട്. കേന്ദ്രമന്ത്രി എ. സി. ജോർജ് പ്രകടിപ്പിക്കുന്ന പ്രേമം വിടുന്നു. കരുണാകരനും പോൾ പി. മാണി ക്കും പ്രേമം വരുന്നതും മനസ്സിലാക്കാം. കേന്ദ്ര ഉരുക്കു-ഖനന വ്യവസായ വകുപ്പ് മന്ത്രി ചന്ദ്രജിത്ത് യാദവ് (മുൻ എ.ഐ. സി.സി. സെക്രട്ടറി), കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി കെ. ബ്രഹ്മാനന്ദ റെഡ്ഡി തുടങ്ങിയവർക്ക് ന്യൂനപക്ഷക്കാര്യം പറയുമ്പോൾ വായി ൽ തേനൂറുന്നുണ്ട്. അവർക്കെല്ലാം ചോദിക്കാനുള്ളത് ജനസംഘം, മാർക്സിസ്റ്റ് പോലുള്ള കക്ഷികളിൽനിന്നും ന്യൂനപക്ഷ സംരക്ഷണം പ്രതീക്ഷിക്കാമോ എന്നാണ്.

ഇന്നലെ വരെ തങ്ങളെടുത്ത നിലപാട് ഒറ്റച്ചോദ്യത്തിൽ ജനങ്ങൾ വിസ്മരിക്കു മെന്നു കരുതുന്നവരുടെ തന്ത്രത്തിന് ദൈവം മാപ്പു നൽകട്ടെ. കോൺഗ്രസ്സി ന്റെ കൈകളിൽ ന്യൂനപക്ഷതാത്പര്യം ഭദ്രമായിരുന്നു എന്ന് നമ്മളെല്ലാം കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് ന്യൂനപക്ഷങ്ങൾ പൊതുവെ ഒറ്റക്കെട്ടായി കോൺഗ്രസ്സിന്റെ കൂടെ നിന്നിരുന്നു. ഇന്ന് നില മാറി. ന്യൂന പക്ഷ താൽപ്പര്യം അധരങ്ങളിൽ മാത്രമേ അവശേഷിക്കുന്നുള്ളൂ. തിരഞ്ഞെ ടുപ്പാണ് ഇന്നത്തെ താൽപ്പര്യപ്രകടനത്തിനു കാരണമെന്ന് കാണാനുള്ള കഴിവ് ന്യൂനപക്ഷങ്ങൾക്കുണ്ട് . അവർക്ക് ഒരു സംശയത്തിനും ആവശ്യമില്ല.

 കെ. കരുണാകരൻ 
കോൺഗ്രസിനെയും കടത്തിവെട്ടിക്കൊണ്ടാണ് കമ്മ്യൂണിസ്റ്റ്, ആർ.എസ്. പി., ബാലകൃഷ്ണൻ പി. എസ്. പി. കക്ഷികൾ ന്യൂനപക്ഷപ്രേമം പ്രകടിപ്പി ക്കുന്ന ത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനം ന്യൂനപക്ഷ താത്പ്പര്യങ്ങൾക്കു പ്രത്യേക സംരക്ഷണം അവരുടെ രാഷ്ട്രീയപ്ര മേയത്തിൽ തിരുകി കയറ്റിയിരിക്കുന്നു. ഇവിടെ വിവാദപ്രശ്‌നം പ്രധാനമായും ന്യൂനപക്ഷ വിദ്യാ ഭ്യാസ സ്വാതന്ത്ര്യമാണല്ലോ. വിദ്യാഭ്യാസ ദേശ സാൽക്കരണം കമ്മ്യൂണിസ്റ്റ് പാർട്ടിയും അടുത്ത തിരഞ്ഞെടുപ്പ് കഴിയുന്നതു വരെയെങ്കിലും  ഉപേക്ഷിച്ചിരിക്കുന്നു. പ്രമേയം അതാണ് വ്യക്തമാക്കുന്നത്.

സ്വകാര്യമേഖലയിൽ വിദ്യാലയങ്ങൾ പാടില്ലെന്ന് ഉറക്കത്തിൽക്കൂടി വിളിച്ചു പറയുന്ന കക്ഷിയാണ് ആർ.എസ് .പി. അതിന്റെ നേതാവാണ് എൻ. ശ്രീകണ്ഠൻ നായർ. ആർ.എസ് .പി ക്കും അതിന്റെ നേതാവിനും മാന:പരിവർ ത്തനം ഉണ്ടായിരിക്കുന്നു. വിദ്യാഭ്യാസം ദേശസാൽക്കരിക്കണം എന്നു തന്നെയാണ് തങ്ങളുടെ നിലപാടെങ്കിലും യൂണിവേഴ്‌സിറ്റി നിയമത്തെപ്പറ്റി ലീഗ് ഉന്നയിച്ചിരിക്കുന്ന ആക്ഷേപം പരിഗണിക്കേണ്ടതാണെന്നാണ് എൻ. ശ്രീകണ്ഠൻ നായരും ആവശ്യപ്പെടുന്നത്. ശാന്തം ! പാപം !

പി. എസ് . പി.യും ലീഗിന് പിന്തുണയും 

ബാലകൃഷ്ണൻ പി.എസ് .പി യും വെറുതെ ഇരിക്കുന്നില്ല. ആളേറെയില്ലെങ്കി ലും അതും ഭരണമുന്നണി ഘടക കക്ഷിയാണ്. അതിനുമുണ്ട് സംസ്ഥാന കമ്മിറ്റി. ബാലകൃഷണൻ പി.എസ്. പി. സംസ്ഥാന കമ്മിറ്റി കഴിഞ്ഞദിവസം ചേർന്ന് ന്യൂനപക്ഷ അവകാശ സംരക്ഷണത്തിൽ ലീഗിന് പിന്തുണ നൽകി.

പാവം ആൻറണി ! അദ്ദേഹം മാത്രമേ ഡോൺ ക്യൂക്സോട്ടിനെപ്പോലെ ന്യൂനപക്ഷ അവകാശ ധ്വംസന കാറ്റാടിയന്ത്രത്തിനെതിരായി യുദ്ധം ചെയ്യുന്നുള്ളൂ. തിരഞ്ഞെടുപ്പല്ലേ. ആൻറണിയും തൽക്കാലം വാൾ ഉറയിലിട്ടു എന്ന് വരാം. അല്ലെങ്കിൽ പ്രധാനമന്ത്രി ആന്റണി വെളിച്ചപ്പാടിന്റെ വാളും വാങ്ങി ഡൽഹിക്ക് പോകുന്നതും അസംഭവ്യമല്ല.

ഏതായാലും ന്യൂനപക്ഷങ്ങൾക്കു വ്യാഴം വന്നു ഭവിച്ചിരിക്കയാണ്. പക്ഷെ, തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കർക്കടക ശനിദശ തന്നെ വീണ്ടും വരുമെന്നവർ മനസ്സിലാക്കി വച്ചിരിക്കുന്നു. അതാണൊരു കുഴപ്പം. തിരഞ്ഞെടുപ്പ് അടുക്കു മ്പോൾ ഒന്ന്, തിരഞ്ഞെടുപ്പ് കഴിയുമ്പോൾ മറ്റൊന്ന് എന്ന "പാലം കടക്കുവോ ളം നാരായണ നാരായണ പാലം കടന്നാൽ കൂരായണ " രാഷ്ട്രീയ ക്കാരെ ഈ തിരഞ്ഞെടുപ്പിലെങ്കിലും ഒരു പാഠം പഠിപ്പിച്ചാലവർ ഇത്ര കാലം നടത്തിയ രാഷ്ട്രീയ വഞ്ചനയ്ക്ക് അറുതിവന്നേനേം.//-
-----------------------------------------------------------------------------------------------------------------------------

ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de 
DHRUWADEEPTI ONLINE
Published from Heidelberg, Germany,   
in accordance with the European charter on freedom of opinion and press. 

DISCLAIMER:   Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form