Theology //
എന്താണ് ദൈവാവിഷ്കരണം? //
Prof : Dr. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ-
Fr. Dr. Andrews Mekkattukunnel |
വെളിപ്പെടുത്തപ്പെട്ട മതമെന്നനിലയിൽ ക്രൈസ്തവ വിശ്വാസത്തിന്റെയും ജീവിതത്തിന്റെയും അടി സ്ഥാനം ദൈവത്തിന്റെ വെളിപ്പെടുത്തലുകൾ ആണ്; അവിടുത്തെ സ്വയാവിഷ്ക്കരണമാണ്. അനന്തനും അപ്രാപ്യനുമായ ദൈവം തന്റെ സൃഷ്ടിയും അപൂർണ്ണ നുമായ മനുഷ്യനോട് ബന്ധപ്പെടുന്ന പ്രക്രിയയാണ് (Revelation). പരിമിതനായ മനുഷ്യന് സ്വശക്തിയാൽ ദൈവത്തെയോ അവിടുത്തെ പ്രവൃത്തികളെയോ പൂർണ്ണമായി മനസ്സിലാക്കാനാവില്ല. അതുകൊണ്ടു ദൈവം സ്വയം അവനുവെളിപ്പെടുത്തിക്കൊടുക്കുന്നു. സൃഷ്ടിയുടെ ആരംഭം മുതൽ ദൈവം മനുഷ്യനോട് സംവേദിക്കുന്നുണ്ട്. ഈ പ്രപഞ്ചത്തെയും മനുഷ്യനെയും സംബന്ധിച്ചുള്ള അവിടുത്തെ സ്നേഹപദ്ധതിയുടെ വെളിപ്പെടുത്തലാണത്.
ദൈവീകവെളിപാട്
ദൈവം മനുഷ്യരോട് സംവദിക്കുന്നത് മനുഷ്യരുടെ ഭാഷയിലും അവർക്കു മനസ്സിലാകുന്ന രീതിയിലുമാണ്. മനുഷ്യന്റെ ഭാഷാസാങ്കേതങ്ങളും ആശയ വിനിമയരീതികളും ദൈവം അവലംബിക്കുന്നു. തെരഞ്ഞെടുത്ത വ്യക്തിക ളുടെ ജീവിതത്തിലൂടെയും പ്രവർത്തനങ്ങളിലൂടെയും ദൈവം തന്റെ ഹിതമറിയിക്കുന്നു. മനുഷ്യന്റെ തലത്തിലേക്കുള്ള ദൈവത്തിന്റെ ഈ ഇറങ്ങിവരവിനെയാണ് ദൈവീകവെളിപാട് അഥവാ ദൈവാവിഷ്ക്കര ണമെന്നു വിളിക്കുന്നത്. നമുക്ക് ദൈവത്തെ അറിയാനും അനുഭവിക്കാനും സാധിക്കുന്നത് ദൈവത്തിന്റെ ഈ സ്വയംദാനം വഴി മാത്രമാണ്.
ദൈവത്തിന്റെ സ്വയം വെളിപ്പെടുത്തലിനെ സൂചിപ്പിക്കാൻ പഴയനിയമ ഭാഷയായ ഹീബ്രുവിൽ ഉപയോഗിക്കുന്ന പദം "ദാബാർ" ആണ്. ഗ്രീക്ക് ഭാഷ യിൽ "ലോഗോസ്" എന്ന് തത്തുല്യമായ പദം.
വാക്കുകളും പ്രവർത്തികളും.
"ദാബാറി"നു വചനം അഥവാ വാക്ക് എന്ന് മാത്രമല്ല, പ്രവർത്തി, സംഭവം എന്നീ അർത്ഥങ്ങൾകൂടിയയുണ്ട്. ചരിത്രത്തിൽ ദൈവം വാക്കുകളിലൂടെ യും പ്രവർത്തികളിലൂടെയും സ്വയം വെളിപ്പെടുത്തുന്നതിനെയാണ് "ദാബാർ യാഹ്‌വെ" സൂചിപ്പിക്കുന്നത്. ദൈവത്തിന്റെ വാക്കുതന്നെ പ്രവൃത്തിയാണ്. അഥവാ പ്രവൃത്തിയുടെ ഭാഗമാണ്. ദൈവത്തിന്റെ വാക്കുകൾ അവിടുത്തെ പ്രവൃത്തികളെ വ്യക്തമാക്കുന്നു. പ്രവൃത്തികൾ അവിടുത്തെ വാക്കുകളെ സ്ഥിരീകരിക്കുകയും ചെയ്യുന്നു. ദൈവീകപദ്ധതിയാണ് ഇവ രണ്ടിനെയും ഒന്നിപ്പിക്കുന്നത്.
ദൈവാവിഷ്ക്കരണം |
ദൈവഹിതത്തിന്റെ പ്രകാശനമാ ണ് ദൈവവചനം. മനുഷ്യരക്ഷയാ ണല്ലോ ദൈവഹിതത്തിന്റെ കാതൽ. ദൈവവചനം ദൈവഹിത ത്തിന്റെ കൂദാശയാണ് (എഫേ. 1, 9). ഒരു വാക്കുകൊണ്ട് ദൈവം ഉദ്ദേശി ക്കുന്നത് അതിനാൽത്തന്നെ അവിടുന്ന് പ്രദാനം ചെയ്യുന്നു, അഥവാ പ്രവൃത്തിപഥത്തിലെത്തി ക്കുന്നു. കർത്താവിന്റെ വചനം ഒരിക്കലും ഫലം പുറപ്പെടുവിക്കാ തെ തിരികെ മടങ്ങുന്നില്ല എന്ന് പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്തിട്ടുണ്ട്. "മഴയും മഞ്ഞും ആകാശത്തു നിന്നും വരുന്നു, അങ്ങോട്ട് മടങ്ങാതെ അത് ഭൂമിയെ നനയ്ക്കുന്നു. അത് സസ്യങ്ങൾ മുളപ്പിച്ചു ഫലം നൽകി, വിതയ്ക്കാൻ വിത്തും ഭക്ഷിക്കാൻ ആഹാരവും ലഭ്യമാക്കുന്നു. എന്റെ അധരങ്ങളിൽ നിന്ന് പുറപ്പെടുന്ന വചനവും അങ്ങനെ തന്നെ"(ഏശ. 55,10- 11). ദൈവ വചനത്തിന് ദൈവീക മായ ശക്തിയുണ്ട് (Efficacious word). മനുഷ്യർ ദൈവീകജീവനിൽ പങ്കുചേർന്ന് അവിടുത്തോടു കൂട്ടായ്മയിൽ പ്രവേശിക്കാൻ വേണ്ടിയാണ് ദൈവം സ്വയം വെളിപ്പെടുത്തുന്നത്.
തൻ്റെ വചനത്താൽ ദൈവം സൃഷ്ടിച്ച ഈ പ്രപഞ്ച മാണ് ദൈവാവിഷ്ക്കാര ത്തിന്റെ പ്രഥമവും പ്രധാ നവുമായ വേദി. പ്രകൃതിയിലുള്ള ക്രമത്തിന്റെ യും സ്വരലയത്തിന്റെയും പിന്നെലെ ശക്തി ദൈവത്തിന്റെ വചനമാണ്. മനുഷ്യവർഗ്ഗത്തോട് അവിടുത്തേയ്ക്കുള്ള കരുതലും സ്നേഹവുമാണ്. തുടർന്ന് ചരിത്രത്തിൽ തിരഞ്ഞെടുക്കപ്പെട്ട പിതാ ക്കന്മാരിലൂടെയും പ്രവാച കരിലൂടെയുമാണ് ദൈവം സ്വയം വെളിപ്പെടുത്തിയത്. നസ്രായനായ യേശുവിൽ പിതാവായ ദൈവം തന്റെ സ്വയം വെളിപ്പെടുത്തൽ പൂർത്തിയാ ക്കി (ഹെബ്രാ 1, 1- 2). നസ്രായനിൽ പിതാവിന്റെ മുഖമാണ് ലോകം ദർശിച്ചത്. അവിടുത്തെ മനോഭാവങ്ങളിൽ നിഴലി ച്ചത് പിതാവിന്റെ മനോഭാവങ്ങളാ ണ്. ഈശോമിശിഹായുടെ വാക്കുകളും പ്രവൃത്തികളും പിതാവിന്റെ വാക്കുകളും പ്രവൃത്തികളുമായിരുന്നു. തന്റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും പിതാവിന്റെ അഭീ ഷ്‌ഠം അതിന്റെ പൂർണ്ണതയിൽ വെളിപ്പെടുത്തിയതുകൊണ്ടാണ് ഈശോ മിശിഹായെ ദൈവത്തിന്റെ വചനം എന്ന് സുവിശേഷകന്മാർ വിശേഷിപ്പി ക്കുന്നത്. (ലൂക്കാ 1, 2 ; യോഹ 1, 14). // -
----------------------------------------------------------------------------------------------------------------------------
ധൃവദീപ്തി ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de
DHRUWADEEPTI ONLINE
Published from Heidelberg, Germany,
in accordance with the European charter on freedom of opinion and press.
DISCLAIMER: Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any for
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.