Montag, 7. November 2016

ധ്രുവദീപ്തി : Panorama // മറ്റുള്ള എല്ലാവരെയുംപോലെ ഞങ്ങളും- // George kuttikattu

 

മറ്റുള്ള എല്ലാവരെയുംപോലെ ഞങ്ങളും- 

                                     George Kuttikattu

ആധുനിക ജർമ്മനിയിലെ യുവജനങ്ങളുടെ കാഴ്ചപ്പാട് .
 

യുവതലമുറയും ഉപസംസ്കാരവും.

George Kuttikattu
 
രു നല്ല ഭാവിജീവിതം തങ്ങൾക്കുണ്ടാവണം എന്നാഗ്ര ഹിക്കുന്ന ഒരു യുവതലമുറയെയാണ് പാശ്ചാത്യരാജ്യ ങ്ങളിൽ ഇക്കാലത്തു കാണാൻ കഴിയുന്നത്.1950 കളി ൽ യൂറോപ്പ് അമേരിക്ക എന്നീ രാജ്യങ്ങളിൽ അന്നത്തെ യുവജനങ്ങൾ തുടങ്ങിവച്ച ഒരു പഴയ കാലഘട്ടത്തി ന്റെ പ്രകോപനപരമായ പ്രത്യേക ഉപ സംസ്ക്കാര ത്തെ ഹൃദയത്തിൽ സ്വീകരിക്കാൻ ഒട്ടും തന്നെ അവർ തയ്യാറല്ല. പാശ്ചാത്യ ശാസ്ത്രീയ ഗവേഷകരുടെ പുതി യ നിഗമനം 99 %ശരിവയ്ക്കാമെന്നു, ഈ രാജ്യങ്ങളിലെ കൗമാരപ്രായ ക്കാരായ ഇക്കാലത്തെ പെൺകുട്ടികളും ആൺകുട്ടികളും സ്വീകരിച്ചിരിക്കുന്ന സാമൂഹ്യ ജീവിതവും   ഭാവിയും" എന്ന അറിവ്, വ്യക്ത മാക്കുന്നു. "മറ്റുള്ള എല്ലാവരെയും പോലെ ഞങ്ങളും" എന്ന പൊതുജീവിത ആശയത്തിൽ നിലപാടുറപ്പിച്ചു കാണുന്നുണ്ട്. തങ്ങളുടെ മാതാപിതാക്കളിൽ നിന്നകന്നിരുന്ന  ഉപസംസ്ക്കാര ത്തിന്റെ അധീശത്വം നിറഞ്ഞ പഴയ ഒരു വലിയ പ്രകോപന യുവജന സംസ്ക്കാരത്തിന്റെ തീവ്രത ഏറെക്കാലം യൂറോപ്പിൽ പിടിച്ചുനില്ക്കാനായി ല്ല. പ്രകോപനപരമായ ജീവിതരീതിയും അതിനുള്ള ആവശ്യകതയും അവരു ടെ സ്വന്തം മാതാപിതാക്കളെ അകറ്റി നിറുത്തി നേടുവാൻ ശ്രമിച്ചു നോക്കി. അതുപക്ഷേ ഭാവിതലമുറ അങ്ങനെ യൊരു ഉപസംസ്‌ക്കാരം ഒരു തകർന്ന സമൂഹത്തിലെ മുൻതലമുറയുടെ കറുത്ത നിഴലുകളായി അതിനെ പാടെ തള്ളിക്കളഞ്ഞു.

1960 മുതൽ 1970 കൾ വരെയുള്ള കാലഘട്ടത്തിൽ അമേരിക്കൻ മുഖ്യധാരാ സംസ്ക്കാരത്തിനു എതിരെ ഉയർന്നു ആളിക്കത്തിയ ഒരു പ്രസ്ഥാനമാണ്, "ഹിപ്പി" തലമുറയും അവരുടെ ഐഡന്റിറ്റിയായ കൗണ്ടർ സംസ്ക്കാരവും. ഇതിന്റെ ആരംഭം അമേരിക്കയിലെ സർവ്വകലാശാലകളിൽ ആയിരുന്നു. അതിന്റെ വളർച്ച അതിവേഗത്തിൽ യൂറോപ്യൻ ഭൂഖണ്ഡത്തിലേയ്ക്കും വ്യാപിച്ചു. ഏറ്റവും കൂടുതലായി ഇൻഗ്ലണ്ടിലും കാനഡയിലും, ജർമനിയിലും എല്ലാം വ്യാപിച്ചു.

1950 കളിൽ അമേരിക്കയിൽ യുവഹൃദയങ്ങളിൽ ഒഴുകിയെത്തിയ അലൻ ഗിൻസ്ബെർഗ്, ജാക്  കെറോയൂയാക് (Jack Kerouac) എന്നിവരുടെ മധുരസ്വപ്ന സംഗീതത്തിന്റെ മധുര സ്പന്ദനം തന്നെയാണ് "ഹിപ് ". ഈ മധുര സ്പന്ദനമാണ് "ഹിപ്പി" കളുടെ പ്രതിപ്രസ്ഥാനത്തിന്റെ മുൻഗാമികൾ ആയി അവർ ഇന്നും അറിയപ്പെടുന്നത് . എല്ലാവരും ഇവരെ "ഹിപ്പീ" എന്ന് വിളിച്ചു. ഹിപ്പികൾ ഒരു രാഷ്ട്രീയത്തിലും നേരിട്ടുള്ള ഇടപെടലിനെ ഇഷ്ടപ്പെട്ടിരുന്നില്ല, എങ്കിലും 1955- 1975 വരെ അമേരിക്കൻ സർക്കാർ വിയറ്റ്‌നാമിൽ നടത്തിയ വിയറ്റ്‌നാം യുദ്ധത്തിനെ ഹിപ്പികൾ (ഇന്റർനാഷണൽ യൂത്ത് മൂവ്മെന്റ്) അടിമുടി താത്വികമായി എതിർത്തു. 

ഹിപ്പികൾ 

 Members of the Hog Farm Commune celebrate
the 4th July 1968
ഹിപ്പികൾ അക്കാലഘട്ടത്തിലെ സമൂഹത്തിലെ മിഡിൽക്ലാസ് വിഭാഗത്തിൽ നിന്നുംപൂർണ്ണമായി ഒറ്റപ്പെടുത്തപ്പെട്ട ചിലരായിരുന്നു. ലൗകീക സുഖലോലുപതയ്ക്കും ജീവിത ആഗ്രഹങ്ങളെ അടിച്ചമർത്തുന്ന അധീശശക്തിയ്ക്ക് നേരെയും 1950 കളിൽ വികസിപ്പിച്ചെടുത്ത ഒരു ജീവിത ശൈലിയായിരുന്നുവെന്ന് അവർ കണ്ടു. തീരെ ക്രമമല്ലാത്തതും, നീണ്ട മുടിയും വളർത്തുന്നത് അവർ വളരെ ഇഷ്ടപ്പെട്ടു. കൂടുതലേറെയും ദേശ പാരമ്പര്യ, ദേശാചാരവിരുദ്ധമായ, മിക്കപ്പോഴും മാനസിക വിഭ്രാന്തി ജനിപ്പിക്കുന്ന നിറങ്ങളുള്ള ഡ്രസ്സുകൾ, മയക്കുമരുന്നുകൾ ഇവയെല്ലാം അവരുടെ ഇഷ്ടപ്പെട്ട ജീവിത ഇനങ്ങളായിരുന്നു. പുരുഷന്മാർ ഏറെയും താടിമീശ വളർത്തുന്ന വരായിരുന്നു, ആണുങ്ങളും പെണ്ണുങ്ങളുമെല്ലാം കാലിൽ ചെരിപ്പുകൾ ഉപയോഗിച്ചു. പെണ്ണുങ്ങൾ പാദമെത്തുന്ന നീണ്ട അയവുള്ള ഉടുപ്പുകൾ, രണ്ടുകൂട്ടരും ഫ്രെയിം ഇല്ലാത്ത കണ്ണട ധരിച്ചിരുന്നു. ഹിപ്പികൾ എല്ലാവരും ഒരുമിച്ചു ഒരു സമൂഹമായി കൂട്ടമായിട്ട് താമസിക്കുവാൻ ഇഷ്ടപ്പെട്ടു. അവർ മിക്കപ്പോഴും വേവിക്കാത്ത വെജിറ്റേറിയൻ ഭക്ഷണം എടുക്കുവാൻ നോക്കി. അതുപോലെ അവർ രോഗം വന്നാൽ ചികിത്സയായി Holistic Medicine ആണ് ഉപയോഗിക്കുവാൻ ശ്രമിച്ചത്. അതായത്, രോഗലക്ഷണങ്ങളെ ചികിത്സിച്ചാല്‍ പോര, മനുഷ്യന്‍റെ ശാരീരികവും മാനസികവും സാമൂഹികവുമായ ഘടകങ്ങളെ ക്കൂടി പരിഗണിക്കണം എന്ന ചിന്താഗതിയെ സംബന്ധിച്ച ചികിത്സാരീതി.

1968-കളിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട ഹിപ്പികൾക്ക് അത്യാവശ്യ ജീവിതാ വശ്യ സൗകര്യങ്ങൾ ഉണ്ടായിരുന്നു. സമൂഹത്തിൽ നിന്നും മാറ്റപ്പെട്ടവരാണ് ഹിപ്പികൾ എന്ന് പറഞ്ഞല്ലോ. അവരുടെ റെഗുലർ ജോലി ഉപേക്ഷിച്ചു പോയ വർ ചിലർ ചില ചെറിയ ബിസിനസുകൾ ചെയ്തുതുടങ്ങി, അത് മറ്റുള്ള ഹിപ്പിക ൾക്കു ആവശ്യ സാധനങ്ങൾ എത്തിച്ചു കൊടുക്കുന്നതിനു സഹായകമായി..

 "Make Love, Not WAR".

ഹിപ്പികൾ അക്രമരാഹിത്യത്തിനും അതിലുമു പരി മാനുഷിക സ്‌നേഹ ത്തിനും വേണ്ടി ലോക മാകെ വാദിച്ചുകൊണ്ടിരുന്നു. "Make Love, Not WAR " ഇത് അവരുടെ മുദ്രാവാക്യം ആയിരുന്നു. അതിനാൽ ചിലപ്പോൾ ഇവരെ അന്ന് മറ്റുള്ളവർ വിളിച്ചിരുന്നത് "Flower Children" എന്നായിരുന്നു. അന്നത്തെ മിഡിൽ ക്ലാസ് സൊസൈറ്റിയിൽ കണ്ടിരുന്ന   അധീശത്വത്തിനും  അതുപോലെ നിരോധനങ്ങൾക്കും നിയന്ത്രണങ്ങൾക്കും നേരെ പകരമായി തുറന്ന ജീവിത കാഴ്ചപ്പാടും സഹിഷ്ണുതയും മഹത്വപ്പെടുത്തിയത് ഉയർത്തിപ്പിടിക്കു വാനാണ് ശ്രമിച്ചത്. 

ഹിപ്പികൾക്ക് മിക്കവാറും ഒരു തുറന്ന ലൈംഗിക ബന്ധങ്ങൾ അന്നുണ്ടായി രുന്നു, വിവിധ ഫാമിലി ഗ്രൂപ്പുകൾ ആയി ജീവിച്ചു. പൊതുവെ അവരെല്ലാം ജൂദയോ- ക്രിസ്ത്യൻ പാരമ്പര്യം, പ്രത്യേകമായി ബുദ്ധിസ്സം, അഥവാ വേറിട്ട ഈസ്റ്റേൺ റിലീജിയൻസ്, അതല്ലെങ്കിൽ ഇവയെല്ലാത്തിന്റെയും ഒരുതരം മിശ്രിത കാഴ്ചപ്പാടായിരുന്നു, അവരുടെ സ്പിരിച്ച്വൽ ജീവിത ശൈലിക്കവർ അനുകരിച്ചത്. അതുപോലെ അക്വാരിയൂസ് ( Aquarius ) ദേവൻ്റെ യുഗമാണ് ഏറെ ശ്രദ്ധിച്ചത്., അസ്‌ട്രോളജി വളരെ സാധാരണമായിരുന്നു. സ്വപ്നാത്മക ജീവിതത്തിനുതകുന്ന ഡ്രഗ്സ് (മയക്കുമരുന്നുകൾ), പ്രത്യേകമായി കഞ്ചാവ്, (Marijuana യും LSD (Lisergic acid diethylamide) യും മനസാക്ഷി വികസനത്തിനുള്ള പ്രായോഗിക വഴി, എന്നതിനെ അവർ കരുതി.

ഹിപ്പികളുടെ ജീവിതത്തിൽ തീർത്തും ഒഴിവാക്കാനാവാത്ത കാര്യമായി രുന്നു ഫോൾക്ക് ആൻഡ് റോക്ക് സംഗീതം. ബോബ് ഡിലൻ, ജോൺ ബേസ്, ബീറ്റിൽസ്, റോളിംഗ് സ്റ്റോൺ, ജെഫേഴ്സൺ എയർ പ്ലെയിൻ തുടങ്ങിയവരുടെ സംഗീതം അവരുടെ ഓരോ ചലനങ്ങളും ശ്രുതിമധുരമാക്കി. "മ്യുസ്സിക്കൽ ഹെയർ " 1968 -1969 ൽ ഹിപ്പിജീവിതശൈലിയുടെ ആഘോഷപൂർവ്വമായ അരങ്ങേറ്റം എന്നുവേണമെങ്കിൽ അങ്ങനെ വിശേഷിപ്പിക്കാം. അവരുടെ ബസ്സ് ടൂർ പരിപാടി "Merry Pranksters" ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു എന്ന് പ്രസിദ്ധ നോവലിസ്റ്റ് "കെൻ കേസി" എഴുതിയിരുന്നു. 

സാമൂഹ്യ മുന്നേറ്റത്തിന് വഴിമാറി കൊടുക്കേണ്ടി വന്നു. 

സംഗീത പൊതുസമ്മേളനങ്ങൾ, ചിലപ്പോൾ പ്രതി ഷേധ സമ്മേളനങ്ങൾ, മറ്റു ചിലപ്പോൾ എല്ലാത്തിനും മാപ്പുചോദിക്കൽ ഇതെല്ലാം ഹിപ്പികളുടെ ജീവിത ത്തിന്റെ കാതലായ ഭാഗമായിരുന്നു. 1967- ൽ സാൻ ഫ്രാൻസിസ്കോയിൽ ആദിവാസികളുടെ "be- in" എന്ന ഒരു സമ്മേളനം നടന്നു.1969- ൽ ന്യൂയോർ ക്കിൽ "Woodstock" ഗ്രൂപ്പിന്റെ മ്യുസ്സിക് ഫെസ്റ്റിവൽ നടത്തി. അന്ന് അവിടെ നാലു മുതൽ അഞ്ചു ലക്ഷത്തോളം പേർ പങ്കുകൊണ്ടു. പൊതുജീവിത സംസ്കാ രശൈലി മറ്റൊരു സാമൂഹ്യ  മുന്നേറ്റത്തിന് വഴിമാറി കൊടുക്കേണ്ടി വന്നു. അതായത്, (Young Urban Proffessionals) വ്യക്തിപരവളർച്ചയുടെ ആശയ മുന്നേറ്റം. ഏതെങ്കിലും ഔദ്യോഗിക ജീവിതമോ ബിസ്സിനസ്സുകളിലോ തങ്ങളുടെ സ്വന്തം അഭിവൃത്തിയുടെ വഴികളായി ഇവർ സ്വീകരിച്ചു. അത്പക്ഷേ ഹിപ്പികൾ കണ്ടമട്ട് കാണിച്ചില്ല. അവരുടെ ജീവിതശൈലി, ഫ്രീസെക്സ്, പ്രകൃതിസ്നേഹം, സാധാരണത്വത്തെ തീരെ ഉപേക്ഷിക്കുന്ന ജീവിതശൈലി തുടർന്ന് പരീക്ഷി ച്ചു കൊണ്ടിരുന്നു.  

മെച്ചപ്പെട്ട ഭാവി അന്വേഷിക്കുന്ന ജർമ്മൻ യുവജനങ്ങൾ.

കുറെ വർഷങ്ങളായിട്ടു ജർമ്മനിയിലെ ഗവേഷകർ "യുവജനങ്ങളും ഭാവിയും" സംബന്ധിച്ച സാമൂഹ്യ വിഷയത്തിൽ എല്ലാ നാലുവർഷങ്ങൾ കൂടുമ്പോഴും ക്രമമായ നിരീക്ഷണങ്ങളും പരിശോധനകളും നടത്തി നോക്കി. അതിൽ നിന്നും ചില വ്യക്തമായ ഫലം അറിയാൻ കഴിഞ്ഞു. യൂറോപ്പിൽ ആകെമാനം വ്യാപകമായി പ്രതിഫലിച്ച ഒരു ഉപസംസ്കാരം ഇന്നുള്ള കൗമാര പ്രായത്തിലു ള്ളവർ പാടെ ഉപേക്ഷിച്ചു എന്നതായിരുന്നു ഫലം. കൗമാരപ്രായത്തിൽ തങ്ങ ളും എല്ലാവരുമായി ചേർന്നുള്ള ഒരു പൊതു സാമൂഹ്യജീവിതം അനിവാര്യമാ ണ്, അതായിരുന്നു അവരുടെ ഉറച്ച നിലപാട്. മാതാപിതാക്കളിൽനിന്നും വേർപെട്ടു അകന്നു മാറി ജീവിച്ചിരുന്ന മുൻ ഉപസംസ്കാരം ഉപേക്ഷിച്ചു മാതൃ കാപരമായ സാമൂഹ്യ സ്വാതന്ത്ര്യവും സാമൂഹ്യമൂല്യങ്ങളിലുള്ള വിശ്വാസവും അർത്ഥവും സഹിഷ്ണുതയും കാണുന്ന വിശാലമായ സാമൂഹ്യജീവിത സംസ്കാ രം, അത് ഒരു നല്ല ഭാവി ജീവിതത്തിനു  ഉറപ്പു നൽകുന്നതാണെന്നും അവർക്കു ബോധ്യമായി, എന്നാണു 2016 ലെ നിരീക്ഷണ ഫലം വ്യക്തമാക്കിയത്. 

ഉന്നതമായ അംഗീകരിക്കലും, കൃത്യനിഷ്‌ഠയും, കഴിവുകളും, അച്ചടക്കവും, പരസ്പര ഇടപെടലുകളും എല്ലാം സാമൂഹ്യജീവിതത്തിന്റെ പരമോന്നത യാഥാർത്ഥ്യങ്ങളാണെന്നുള്ള ബോധ്യം പുത്തൻ തലമുറയ്ക്ക് വന്നുകഴിഞ്ഞു. 'ഞങ്ങളും മറ്റുള്ള എല്ലാവരെയുംപോലെ ആയിത്തീരുക' എന്ന ലക്ഷ്യം അവരിൽ വളർന്നു വന്നിട്ടുണ്ട്. ഈയൊരു കാഴ്ചപ്പാട് എല്ലാ കൗമാര പ്രായം തുടങ്ങിയവരിലും ദേശ കാല വിശ്വാസ ആചാരങ്ങളുടെ വ്യത്യാസമില്ലാതെ ഉണ്ടായിരിക്കുന്നു എന്ന വലിയ മാറ്റങ്ങൾ ശ്രദ്ധേയമാണ്. ഇക്കാര്യങ്ങളിൽ അവരിൽ ഏതെങ്കിലുമൊരു പ്രത്യേക മതത്തിന്റെയോ വിശ്വാസത്തിനോ തമ്മിൽ യാതൊന്നുമില്ല. അവിടെയൊന്നും അസഹിഷ്ണുതയുടെ നിറം മാറ്റമോ കലർന്നില്ല. 

എന്നിരുന്നാലും വ്യത്യസ്തപ്പെട്ട ആശയങ്ങൾ ഉള്ള യുവജനങ്ങളുടെ ഗ്രുപ്പ് അഭി പ്രായങ്ങൾ, പലതരത്തിലുള്ള കാഴ്ചപ്പാടുകൾ ഇവയൊക്കെ നമുക്ക് കാണുവാൻ കഴിയും. പക്ഷെ ഇവിടെ ഒരു ചോദ്യമുദിക്കുന്നു. പൊതുവെ ഇക്കാര്യങ്ങളെ ല്ലാം അസാദ്ധ്യമാണെന്നോ ആണോ യുവജനങ്ങൾ അവയെ മനസ്സിലാക്കിയ തെന്നാണോ നമുക്ക് ഇന്ന് കരുതാവുന്ന യാഥാർത്ഥ്യം? ഒരു സത്യമിതാണ്. വേ റൊരാളിൽ സമാനത കാണുന്ന മറ്റൊരു മാതൃകാ യുവാവിനെ കാണാൻ കഴി യുകയില്ല. അതിനാൽ മേൽപ്പറഞ്ഞ ഗവേഷണം നടത്തുന്നവർ നിജപ്പെടുത്തി യിട്ടുള്ള കുറെ വസ്തുതകളെ ഇന്നത്തെ പുതു തലമുറ പരിശോധിക്കുകയാണ്. അതേസമയം ഇത്തരം ഗവേഷണപരമായ പരിശോധനകൾക്കും, അതു ഒന്നോ രണ്ടോ പുതിയ ഗഹനമായ ചോദ്യങ്ങൾ ചോദിച്ചു അവയ്ക്ക് ശരിയുത്തരം കാണാൻ ഒട്ടു കഴിയുകയുമില്ലെന്നു അവർ വിശ്വസിക്കുന്നുണ്ട്. 

ബാഹ്യയാഥാർത്ഥ്യങ്ങൾ.

കഴിഞ്ഞ കാലയളവിൽ യൂറോപ്പിലെ നിരവധി സ്ഥലങ്ങളിൽ താമസിക്കുന്ന അനേകം ചെറുപ്പക്കാരോട് ഗവേഷകർ വ്യത്യസ്തപ്പെട്ട ചോദ്യങ്ങൾ, സാമൂഹ്യ ജീവിതത്തിൽ അവരുടെ ഉറച്ച കാഴ്ചപ്പാടിനെപ്പറ്റി, ചോദിച്ചു.  ചിലർ yes, മറ്റു ചിലർ No, ഒരുകൂട്ടർ അറിയില്ല, ഇത് അനേകം ചോദ്യങ്ങൾ ക്കുള്ള ഉടനുത്തര മാണ്. ചിലർ മാത്രം വ്യക്തമായി അവരുടെ സ്വതന്ത്ര അഭിപ്രായം പറഞ്ഞു. കൗമാരപ്രായക്കാരുടെ മേന്മയുള്ള കാഴ്ചപ്പാട് വരും തലമുറയുടെ വ്യക്തവും തുറന്ന ലോകവീക്ഷണവുമാണ്. സാമൂഹ്യ ജീവിതത്തെക്കുറിച്ചുള്ള അവർ ക്കുള്ള ഉറച്ച ധാരണ നോക്കുക. 1. മൂല്യം അടിസ്ഥാനപ്പെടുത്തിയ  പാരമ്പര്യ വും ഉത്തരവാദിത്വവും, ജന്മനാടും കുടുംബവും യാഥാസ്ഥിതിക ചിന്തയും. 2. സാമൂഹ്യ- പാരിസ്ഥിതികവും അവയാകട്ടെ നിലനിൽപ്പ് കേന്ദ്രീകരിച്ചതാക ണം. 3. ജീവിത ശൈലിയും അതിലൂടെയുള്ള വിജയങ്ങളും. 4. കുടുംബം കേന്ദ്രീകരിച്ചുള്ള സഹകര ണപ്രവർത്തനവും, ഇപ്പോഴും എപ്പോഴും ആവശ്യ മായ ഉറച്ച ഭാവിയുടെ രൂപീകരണം സാധിക്കുക. പൊതുവെ കുടുംബം കേന്ദ്രീ കരിച്ചു പരസ്പരം വികസിക്കുകയെന്ന അടിസ്ഥാനതത്വം ആണ് ബാഹ്യയാഥാ ർത്ഥ്യമായി യുവതലമുറ മനസ്സിലാക്കിയത്. 

എന്താണ് ഈ ബാഹ്യയാഥാർത്ഥ്യങ്ങൾ നമ്മെ പഠിപ്പിക്കുന്നത്? മനുഷ്യർ എല്ലാവരും എല്ലാക്കാര്യങ്ങളിലും തന്നെ സമാനതയിൽ ജീവിക്കുവാൻ ഇഷ്ട പ്പെടുന്നു. ജോലി ചെയ്യുക, കുടുംബജീവിതം നയിക്കുക വിശ്രമവേളകൾ ക്രമപ്പെടുത്തുക, പണം സമ്പാദിക്കുക, സ്വന്തമായ ഭവനങ്ങൾ നിർമ്മിക്കുക, തൊഴിലധിഷ്ഠിത പൊതുപ്രവർത്തനങ്ങളിലും, രാഷ്ടീയ-മത വിശ്വാസത്തിൽ ഉത്ഭവിക്കുന്ന പ്രവർത്തനങ്ങളിലും പങ്കാളിയാവുക, ഉയർന്ന വിദ്യാഭ്യാസ മൂല്യം, അനുദിന ജീവിതത്തിൽ നേരിൽ കാണുന്ന ചിന്താരീതിയിലും എല്ലാം ഏകീകൃത പ്രതീക്ഷയുടെ തുറന്ന സൂചനകൾ ഉണ്ടായിരിക്കുക, ഇതാണ് ആധുനിക പുത്തൻ തലമുറയുടെ സാമൂഹ്യജീവിത ശൈലിയുടെ അടിസ്ഥാന മൂലക്കല്ല് എന്നവർ മനസ്സിലാക്കുന്നു. ഇന്നത് അമേരിക്കയിലും യൂറോപ്പിലും ആകെമാനം പുതുയുഗജീവിതശൈലിയുടെ ജീവാത്മാവിലെ ബാഹ്യയാഥാർ ത്ഥ്യങ്ങളുടെ വെളുത്തപക്ഷത്തിലെ വെള്ളിവെളിച്ചത്തിൽ ഉണർന്നു കഴിഞ്ഞെന്ന യാഥാർത്ഥ്യം ഇവിടെ വെളിപ്പെടുത്തുന്നു. //-

-------------------------------------------------------------------------------------------------------------------------

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.