Freitag, 6. Januar 2023

ധ്രുവദീപ്തി : // ചിന്താവിഷയം // രാഷ്ട്രീയവും - ജനാധിപത്യവും // George Kuttikattu


ധ്രുവദീപ്തി : // ചിന്താവിഷയം  //  രാഷ്ട്രീയവും ജനാധിപത്യവും  //
  

George Kuttikattu-

സർക്കാരിന്റെ ജനവിരുദ്ധപദ്ധതികൾക്കെതിരെ 

പ്രതിഷേധിക്കുന്നു.   


ഡെമോക്രസി പ്രൊമോഷൻ ആക്ട്.

ഇത് ഒരു വസ്തുതയാണ്. ഇത് ചിലർ ഊതി വീർപ്പിച്ചു പെരുപ്പിച്ച ഓരോരോ  അവകാശ വാദങ്ങളെ മാറ്റുന്നില്ല എന്ന കാര്യം കുറെ ജനങ്ങൾ അവയെ ശരി വയ്ക്കുന്നു. ഇന്ന് രാജ്യം ഭരിക്കുന്നവർ അവകാശപ്പെടുന്നത് എന്തെന്ന് നമുക്ക് നോക്കാം." ഈവിധത്തിൽ ഞങ്ങൾ സിവിൽ സൊസൈറ്റി കൗൺസിലിംഗ്, മാത്രവുമല്ല, അത് പ്രിവൻഷൻ ആൻഡ് എക്‌സിറ്റ് ജോലികൾ എന്നിവയെയും  ശക്തിപ്പെടുത്തുന്നു. അതുപോലെ, ദുരിതബാധിത ഗ്രൂപ്പുകളുടെ ഏതുവിധ  ശാക്തീകരണവും, ഏത് ആക്രമണങ്ങളിൽ  നിന്നും അവരെ സംരക്ഷിക്കും" ഇങ്ങനെയാണ്, ഭരണസഖ്യകക്ഷിയുടെ ചില കരാറുകളിൽ പറയുന്നത്

 സർക്കാരിന്റെ ജനവിരുദ്ധപദ്ധതികൾക്കെതിരെ പ്രതിഷേധിക്കുന്നു.   

എന്നാൽ ഈ നിയമങ്ങൾകൊണ്ട് അവശ്യ കാര്യങ്ങൾ നല്ലതാക്കി മാറ്റുന്നതിന് പകരം അത് ചെയ്യാമെന്ന് പറയുന്ന നിഗൂഢ കക്ഷികൾക്ക് സ്വന്തമായി വലിയ കള്ളപ്പണം വെളുപ്പിക്കൽ വളരെ സൗകര്യമായി മാറുകയും ചെയ്യും. അതിനു പ്രത്യക്ഷ ഉദാഹരണമാണ് കേരളത്തിലെ ഇന്നത്തെ മന്ത്രിമാരും അവരുടെ വാഗ്‌ദാനങ്ങളും നൽകുന്ന പാഠം. ഏതെല്ലാം തരത്തിലുള്ള നികൃഷ്ട അവസ്ഥ ഇക്കാലത്തെ എല്ലാ രാഷ്ട്രീയത്തിലും ജനങ്ങളുടെ അവകാശങ്ങൾക്കും, നീതി സംരക്ഷണത്തിനും നിയോഗിക്കപ്പെട്ടർ, ആരുടെ ഇടയിലും പ്രത്യേകിച്ച്, ഇന്ന് കേരളത്തിലെ നീതിന്യായകോടതികളിലും, അവിടെയെല്ലാം ആവശ്യമായി നിയോഗിക്കപ്പെട്ട തങ്ങളുടെ ജോലികൾ ചെയ്യുന്ന ഏത് ജഡ്‌ജിമാരും സാമൂഹ്യ വിരുദ്ധനിലപാടാണ് സ്വീകരിച്ചിട്ടുള്ളത്നമുക്കെല്ലാം ഏറ്റവും  പ്രസിദ്ധമായ  ഉദാഹരണമാണ്, "ദൈവത്തിന്റെ നാട് "എന്ന് മലയാളികൾ വിളിക്കുന്ന കേരള സംസ്ഥാനത്തിലെ കോടതികളിലെല്ലാം നീതിക്ക് ചേരാത്ത ജനവിരുദ്ധമായ പ്രവർത്തങ്ങളാണ് നടത്തുന്നത്. അതിനുവേണ്ടി അവരെ സഹായിക്കുന്നത് നിലവിലുള്ള സർക്കാരാണ്. രാജ്യത്തെ ജനാധിപത്യത്തിന്റെ പേര് പറഞ്ഞു കൊണ്ട് കേരള മുഖ്യമന്ത്രി തന്നെ ഏകാധിപത്യവേഷം ചമയുന്നു. അതിനു സ്തുതിപാടുന്നവർ ഏറെയുമുണ്ട്.

ഇപ്പോൾ കേരളത്തിൽ നടക്കുന്നതായ ക്രിമിനൽ കുറ്റങ്ങൾക്കും ദൈനംദിനം  നടക്കുന്ന അനേകം കൊലപാതകങ്ങൾക്കും ഉത്തരവാദികൾ ആരാണ്? ഇന്ന് ഇന്ത്യയിലെ പരമാധികാരകോടതി മുതൽ കേരളത്തിലുള്ള കോടതികളിലെ ജഡ്ജിമാരും വക്കീലന്മാരും നിലവിലുള്ള സർക്കാരുമാണ് എന്ന് പറഞ്ഞല്ലോ.. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടപ്പാക്കിയത് ജനവിരുദ്ധനടപടികൾ  ആയിരുന്നു, അതിൽ ഇന്ത്യയിലെ രൂപ നോട്ടുനിരോധനം ഏർപ്പടുത്തിയത് ഇന്നും ചർച്ചാവിഷയമാണ്. പ്രധാനമന്ത്രിയുടെ തീരുമാനത്തെ ഇന്ത്യൻ സുപ്രീം കോടതി ജഡ്ജി ശരിവെച്ചത് ലോകരാജ്യങ്ങൾ ഉത്കണ്ഠയോടെ നോക്കി. 

 പുതിയ ജനാധിപത്യ പ്രോത്സാഹന നിയമം?

ലോകത്തിൽ ജനാധിപത്യത്തിലുള്ള ജനങ്ങളുടെ പൊതുവിശ്വാസം ശക്തിപ്പെ ടുത്തുന്നതിനായി ഭാവിയിൽ പൊതുജനങ്ങളുടെയിടയിൽ കൂടുതൽ അറിവ് നൽകുവാൻ കൂടുതൽ പണം ചെലവഴിക്കാൻ സർക്കാർ വളരെ തീക്ഷ്ണമായി  ആഗ്രഹിക്കുന്നു എന്ന് പ്രചാരണം നടത്തുന്നുണ്ട്. എന്നാൽ ഒരു യാഥാർത്ഥ്യം എന്താണ്? അതിനു പകരം പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയത്തിൽ എങ്ങനെ അക്കാര്യം പ്രാവർത്തികമാകും? ഇക്കാലത്തെ രാഷ്ട്രീയം മെച്ചപ്പെടാത്ത ഒരു കാലം ഉള്ളിടത്തോളം തീർത്തും ഈയൊരു പ്രചാരണം ഉപയോഗശൂന്യമാണ്. ലോകരാഷ്ട്രങ്ങളിൽ ജനാധിപത്യരാജ്യങ്ങൾ എന്നറിയപ്പെടുന്ന അമേരിക്ക, ഇന്ത്യ, യൂറോപ്യൻ രാജ്യങ്ങൾ ഉദാ: ജർമ്മനി, തുടങ്ങി നിരവധി രാജ്യങ്ങളിലെ രാഷ്ട്രീയനേതൃത്വങ്ങളുടെ അഭിപ്രായങ്ങൾ അവരുടെ പ്രതിച്ഛായ തന്നെ സ്വയം നശിപ്പിച്ചിട്ടുണ്ട്. അമേരിക്കയിൽ മുൻ പ്രസിഡന്റ്,ഡൊണാൾഡ് ട്രംപ്, ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ജർമ്മനിയിൽ മുൻ ഫെഡറൽ മന്ത്രിയായിരുന്ന ഫ്രാൻസിസ്ക ഗിഫി,  തുടങ്ങിയവർക്ക് ഇനി രാഷ്ട്രീയത്തിൽ ഭാവിയിൽ അവരുടെ പേരു മാത്രമാണ് അവശേഷിക്കുക. പുതിയ ഒരു ജനാധിപത്യ പ്രോത്സാഹന നിയമം നടപ്പിൽ വരുത്തുവാൻ കേരളത്തിൽ മുഖ്യമന്തിയും തന്റെ രാഷ്ട്രീയ പാർട്ടിയും  കേരളത്തിലെ ഓരോരോ വീടുകൾ സന്ദർശിക്കാൻ പദ്ധതിയിടുന്നുവെന്ന് പ്രഖ്യാപനം പോലും ചെയ്തു കഴിഞ്ഞു. ഇത്തരം പ്രവർത്തനത്തിന് വ്യക്തമായ ഒരു പേരിട്ടിരുന്നെങ്കിൽ ഒരു പക്ഷെ, അതിനെ ഒരു "ഗുഡ് ഡെമോക്രാറ്റ്സ് ആക്ട് " എന്ന് വിളിക്കാമായിരുന്നു. രാഷ്ട്രീയത്തിലെ പാപ്പരത്തം പ്രവർത്തകർ വിളിച്ചു പറയുന്നു.

ലോകരാജ്യങ്ങളിൽ ജനാധിപത്യത്തിന്റെ പ്രശസ്തിയെയും ആവശ്യകതയും  എന്നും പിന്തുണയ്ക്കുന്ന രാഷ്ട്രീയകക്ഷികളും, ഒരു നായയ്ക്ക് മുമ്പിൽ നല്ല എന്തോ രുചികരമായത് ലഭിച്ചാലെന്നതിന് സമാനമായി വന്നിരിക്കുന്നുവെന്ന് തികച്ചും തർക്കരഹിതമാണ്. എന്തുകൊണ്ടാണ് അപ്രകാരം പൊതുജനങ്ങൾ ഇത്തരം ഒരു അഭിപ്രായം പറയുന്നത്? ഒരു പൊതുസർവ്വേ പ്രകാരം, ഇത്തരം ചോദ്യങ്ങൾക്ക് പ്രതികരിച്ചവരിൽ ഏതാണ്ട് അൻപത് ശതമാനത്തിലേറെ ആളുകളും മൊത്തത്തിൽ ഇപ്പോഴുള്ള ജനാധിപത്യ രാഷ്ട്രീയത്തിൽ ഒട്ടും സംതൃപതരല്ല. 

ലോകരാജ്യങ്ങളിൽ ഏകദേശം അറുപത് ശതമാനം ജനങ്ങളാകട്ടെ അവരുടെ  രാജ്യത്തെ പ്രശ്നങ്ങൾ ഒന്നും നേരിടാൻ ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയെ വിശ്വസിക്കുന്നില്ല. ഇതിനുവേണ്ടി എന്നാൽ ഒരൊറ്റ പരസ്യത്തിനോ രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലുകളുടെ വിശദീകരണത്തിനോ വേണ്ടി ഇവർ പണം നിക്ഷേപിക്കുവാൻ സഹായിക്കുന്നുണ്ടോ? ഇങ്ങനെയുള്ള കാര്യങ്ങൾ ഏറെ സങ്കീർണ്ണമാണ്. എനിക്ക് എന്റെ മാതൃരാജ്യത്തെ  രാഷ്ട്രീയത്തെക്കുറിച്ചു ഒരു പഴയ രീതിയിൽ ഉള്ള അറിവുകൾ ആണുള്ളത്. അതൊരു പഴയ ചില നീരാവി നയിക്കുന്ന ചെറിയ ഓർമ്മകളിലെ ധാരണ മാത്രം ഉണ്ടായിരിക്കാം. എന്നാൽ നാം ആഗ്രഹിക്കുന്നതുപോലെ അവസാനം നമുക്ക് ലഭിക്കുന്ന ഫലം കുറെ നല്ലതായിരിക്കണം എന്നാശിക്കും. നമുക്ക് ഇക്കാലത്തു ലഭിക്കുന്ന രാഷ്ട്രീയ പാക്കേജിംഗ് ഏറെ കൂടുതൽ മനോഹരമോ പരിഹാരങ്ങളോ അല്ലെന്നു ഞാൻ വിശ്വസിക്കുന്നുണ്ട്. ഇന്ത്യയിലെ ജനാധിപത്യശൈലി എന്താണ്? ജനങ്ങളുടെ മേൽ ഉറപ്പിച്ച രാഷ്ട്രീയക്കാരുടെ ആധിപത്യമാണ്. ജനങ്ങൾ ഇല്ലാത്ത ഒരു ജനാധിപത്യം ! ഇതാണ് നിലവിൽ ആരും അവരവരുടെ മാതൃരാജ്യങ്ങളിലെ  ജനാധിപത്യത്തെക്കുറിച്ചു ചിന്തിക്കുന്നത്.

"ജനങ്ങളിൽ ജനാധിപത്യ വ്യവസ്ഥയുടെ പ്രോത്സാഹനം നൽകുക, വൈവിധ്യ രൂപകൽപ്പന, തീവ്വ്രവാദം തടയുക, രാഷ്ട്രീയ വിദ്യാഭ്യാസം നൽകുക എന്നീ കാര്യങ്ങളിൽ പ്രായഭേദമന്യേ ദീർഘകാലാടിസ്ഥാനത്തിൽ പ്രോത്സാഹനം നൽകാനാകും " ഇങ്ങനെ ചില രാജ്യങ്ങൾ ചിന്തിക്കുന്നുണ്ട്. അതിൽ വിവിധ  യൂറോപ്യൻ രാജ്യങ്ങളും ചിന്തിക്കുന്നുണ്ടെന്ന് പറയാം. ഈ കാഴ്ചപ്പാടിൽ നിന്ന് പലതും സൂചിപ്പിക്കുന്നുണ്ട്. എങ്കിലും, എല്ലാറ്റിനുമുപറയായി, നിലവിലുള്ള ജനാധിപത്യരീതിയുടെ പ്രശ്നങ്ങളിലേക്ക് നയിക്കുന്ന രാജ്യത്തിന്റെ നിരവധി പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം രാഷ്ട്രീയപ്രവർത്തകരിൽ ഇന്ന് വളരെ കുറവാണ് എന്നാണ് മനസ്സിലാക്കേണ്ടത്. ചില ഉദാഹരണങ്ങൾ മാത്രം നമുക്ക്  നോക്കാം. അടിയന്തിര ആവശ്യങ്ങളുടെ സഹായിയാകേണ്ട ടെലിഫോൺ എല്ലായിടത്തും ഒരുപോലെ വിശ്വസനീയമായി പ്രവർത്തിക്കുന്നില്ല. കുട്ടികൾ പോകുന്ന സ്‌കൂൾബസിനു സമയനിഷ്ഠയില്ല, അതുപോലെ ട്രെയിൻ യാത്രയുടെ വിഷമതകൾ, മുൻകാലങ്ങളിൽ മെയിൽ നൽകിയിരുന്ന പോസ്റ്റൽസർവീസ് പോലും ഇപ്പോൾ എല്ലാ ദിവസവും പ്രതീക്ഷിക്കേണ്ടതില്ല, അങ്ങനെ ഒരാൾക്ക് അന്ധമായി ആശ്രയിക്കാൻ കഴിയുന്നതായിരുന്ന പൊതുസേവനങ്ങളുടെയും കാതൽ ചുരുങ്ങുകയാണ്. കേരളത്തിലെ സർക്കാർ പൊതുജന അഭിപ്രായം ചോദിക്കാതെ ജനങ്ങൾ നൽകുന്ന നികുതിപ്പണം ദുരുപയോഗം ചെയ്തുകൊണ്ട്  ജനവിരുദ്ധപദ്ധതികൾ ആസൂത്രണം ചെയ്തു. കെ- റയിൽ, വിഴിഞ്ഞം പദ്ധതി, ബഫർ സോൺ പദ്ധതി ഇങ്ങനെ ജനങ്ങളെ കൊന്നൊടുക്കുന്ന രാഷ്ട്രീയമാണ് കേരളസർക്കാരും ചില രാഷ്ട്രീയ പാർട്ടികളും ചെയ്യുന്നത്..അതിനൊപ്പം ജനങ്ങളുടെ വിശ്വാസവും നശിപ്പിക്കുന്നു. മറുവശത്ത്, വൈവിധ്യമേറിയ ഒരു  പൊതുനന്മയും യാതൊന്നും വരുന്നില്ല. ഇതൊക്കെയാണോ ഇതിന് പകരമുള്ള നല്ല ജനാധിപത്യ പ്രവർത്തനങ്ങൾ? കോടിക്കണക്കിനുള്ള നികുതിപ്പണം മോഷ്ടിച്ച് പാർട്ടിയുടെയും നേതൃത്വങ്ങളുടെയും സഞ്ചികൾ നിറയ്ക്കുന്ന പൊതുസേവനം! ഇതെല്ലം മനസ്സിലാക്കിയിട്ടുള്ള വോട്ടർമാരിൽ ചിലരെല്ലാം മൗനം പാലിക്കുന്നു, ചിലരാകട്ടെ വൈവിധ്യത്തിൽ പുതിയ രാഷ്ട്രീയക്കാർ ആഗ്രഹിക്കുന്ന മുൻനിര രാഷ്ട്രീയ അധ്യാപനം ആഗ്രഹിക്കുന്നില്ല. കൃത്യ സമയത്ത് ഓടുന്ന ബസ്, ന്യായമായി താങ്ങാനാവുന്ന ബസ് ചാർജ്ജ്, കുറഞ്ഞ ഡീസൽ വില ക്രമീകരിക്കൽ, ജനജീവിതം എളുപ്പമാക്കുന്നതിന് ഉതകുന്ന ആരോഗ്യമേഖലയുടെ സേവനം, താങ്ങാനാവുന്ന വാടക, മൊബൈൽ ഫോൺ പ്രവർത്തനക്ഷേമമാക്കാനുള്ള സ്ഥിരതയുള്ള സംവിധാനം, യുവജനങ്ങളുടെ വിദ്യാഭ്യാസം, സ്വന്തം ജന്മനാട്ടിൽ തൊഴിൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് ജനങ്ങൾക്ക് വേണ്ടത്. 

കേരള സംസ്ഥാനത്തിന്റെ കാര്യത്തിൽ നിലവിലുള്ള സർക്കാർ ഈ വിധം ജനങ്ങളെ മോഹിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ നടത്തുന്നുണ്ട്. എന്നാൽ വലിയ ഒരു യാഥാർത്ഥ്യം കുറിക്കട്ടെ; നിരപരാധിക്ക് വധശിക്ഷ ഒരു ദുരന്തമാണ്. സാധാരണ ജനങ്ങൾ ശരിയായി പ്രതീക്ഷിക്കുന്നതുപോലെ കേരളസർക്കാർ പ്രവർത്തിച്ചില്ലെങ്കിൽ സംഭവിക്കുന്ന അപചയത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകിയാലും അത് കൂടുതൽ കൂടുതൽ ജനങ്ങളുടെ നഗ്നമായ തകർച്ചയാണ് ഉണ്ടാക്കുന്നത്. ഇപ്പോൾത്തന്നെ യുവജനങ്ങൾ അഭയാർത്ഥികളെപ്പോലെ കേരളം ഉപേക്ഷിച്ചു മറുനാട്ടിൽ അഭയം തേടുന്ന വാർത്തകളാണ് നാമെല്ലാം വായിക്കുന്നത്. പണത്തിന്റെ അഭാവം പറഞ്ഞു ജനങ്ങളിൽനിന്ന് കടുത്ത നികുതിപ്പണം ചോർത്തിയെടുക്കുന്നു, മന്ത്രിമാർ അതെടുത്തുകൊണ്ടു ലോകസഞ്ചാരം നടത്തുന്നു. യുവജനങ്ങളുടെ വിദ്യാഭ്യാസം തകർത്ത് ഭാവി തകർന്നു പോകുന്നത് സർക്കാർ കണ്ട ഭാവമില്ല. സർക്കാരിന്റെ നഗ്‌നമായ  അലംഭാവവും ഖജനാവിൽ പണമില്ലാതാക്കി. ഇപ്പോൾ വിവേകപൂർവ്വം പണം ചെലവഴിക്കാനുള്ള കഴിവില്ലായ്മയും തട്ടിപ്പ് മനോഭാവവും കേരളത്തിലെ ജനങ്ങളുടെ സമാധാനം നഷ്ടപ്പെടുത്തി. കുറ്റകൃത്യങ്ങളുടെ ഉറവിടം എന്ന പദവി കേരളത്തിന് ലഭിച്ചു കഴിഞ്ഞു. അനേക കോടികൾ മുടക്കി നമ്മുടെ യുവജനങ്ങളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തിയില്ലേൽ കേരളം കാണുന്നത് കുറെ അനാഥരായ വൃദ്ധജനങ്ങളുടെ ദയനീയമായ രോദനം മാത്രമായിരിക്കും .

പലരാജ്യങ്ങളിലും കാണപ്പെടുന്നതുപോലെ ഇന്ത്യയിലെ മൂന്നിലൊന്നു പേരും തങ്ങൾ ഒരു "കപട ജനാധിപത്യത്തിലാണ് "ജീവിക്കുന്നതെന്ന് വിശ്വസിക്കുന്നു. പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങളിൽ ഉണ്ടായിരുന്ന പ്രതീക്ഷകൾ മന്ത്രിസഭ തകർക്കുകയാണ് ചെയ്തത്. സാധാരണ ജനത്തിന് ഉപകാരപ്പെടാത്ത പദ്ധതികൾ നടപ്പാക്കാൻ കോടികൾ പണം ചെലവാക്കിക്കൊണ്ടിരിക്കുന്നു. ജനങ്ങളുടെ ശക്തമായ പ്രതിഷേധങ്ങൾ മുഖ്യമന്ത്രിക്ക് കാണാൻ സമയമില്ല. മുഖ്യമന്ത്രി  ആഗ്രഹിക്കുന്നതായ ദീർഘകാലാടിസ്ഥാനത്തിലുള്ള സിവിൽ സൊസൈറ്റി പദ്ധതികൾക്ക് പിന്തുണക്കുന്ന മന്ത്രിസഭയുടെ ചുക്കാൻ പിടിക്കുന്ന തനിക്ക് എതിർപ്പിന്റെ സിസ്റ്റം ശത്രുക്കളെ ഗൗനിക്കുന്നില്ല. ജനവിരുദ്ധമായ അനേകം നിയമങ്ങളും ഓരോ നടപടിക്രമങ്ങളും നിയന്ത്രണങ്ങളും മൂലം നഷ്ടമായിട്ട്  കേരളത്തിന്റെ പവിത്രമായ സത്‌പേരിനു കളങ്കം വന്നുകഴിഞ്ഞു. എന്താണ് ജനങ്ങൾ ഇപ്പോൾ ആഗ്രഹിക്കുന്നത് ? പല പുതിയ നിയമങ്ങളും ജനങ്ങൾക്ക്  പ്രശ്നമാണെങ്കിൽ നിയമങ്ങൾ മാറ്റണം, നിരന്തരം തെറ്റുകളിൽ ഉറച്ചുനിന്നു പ്രവർത്തിക്കുന്ന ഒരു സംസ്ഥാനസർക്കാർ ഒരിക്കലും ജനാധിപത്യരീതിക്ക് പ്രോത്സാഹനമല്ല, മാതൃകയല്ല. ജീവിക്കാൻ വേണ്ടി സൗകര്യം തേടി നാടുവിട്ട്  ഇറങ്ങിപ്പുറപ്പെട്ടവരെ ഏതോ ബഫർ സോണിന്റെയും വിഴിഞ്ഞം പദ്ധതിയും കെ-റെയിലും എല്ലാം ഉപയോഗിച്ച് നശിപ്പിക്കാനുള്ള ചിന്താഗതികൾ ജനങ്ങൾ  സഹിക്കുകയില്ല. 

എന്താണ് ജനങ്ങൾ ആഗ്രഹിക്കുന്നത്? ബഹുഭൂരിപക്ഷം ജനങ്ങളും തങ്ങളുടെ  രാഷ്ട്രത്തിന്റെ പ്രവർത്തനവും പുരോഗതിയും കാണാൻ ആഗ്രഹിക്കുന്നു. ജനാധിപത്യത്തിന്റെ പേര് പറഞ്ഞു പ്രവർത്തിക്കുന്ന രാഷ്ട്രീയകക്ഷികൾ, ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെട്ടതാക്കണം. അവർ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ ജനങ്ങൾ പിന്തിരിഞ്ഞു പോകും. രാഷ്ട്രീയ പാർട്ടികൾ ആരായാലും, അവരിൽ ചിലർ ഗർജ്ജനത്തോടെ, എന്നാൽ അവരിൽ അധിക പേരും കുറെ നിശ്ശബ്ദരായും, അവരുടെ ഇഷ്ടകാര്യം നേടിയെടുക്കാനുള്ള ചില നയചലനങ്ങൾ ചെയ്യും. അങ്ങനെയുള്ള ഏതു രാഷ്ട്രീയവും ജനാധിപത്യ നേട്ടം കൈവരിക്കാൻ വളരെയധികം സഹായിക്കുന്നില്ല. അത് തീർച്ചയായും താൽക്കാലികവും ചെറിയ സംഖ്യകളുമാകാം. അവരുടെ പേര് മാത്രം ബാക്കി അവശേഷിക്കും. 

ഇന്ത്യൻ പാലമെന്റ്, രാഷ്ട്രീയ പാർട്ടികളെല്ലാം ധനസഹായം സ്വീകരിക്കുന്ന  കാര്യത്തിൽ എന്തെങ്കിലും ഒരു ശരി നിലപാട് എടുക്കുമെന്ന് എനിക്ക് വലിയ പ്രതീക്ഷകളൊന്നുമില്ല. മറുവശത്ത്, ഓരോ പാർട്ടി സംവിധാനങ്ങളുടെയും  വിവിധ വേറിട്ട താൽപ്പര്യങ്ങളുണ്ട്. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ആർക്കും കഴിയില്ല, പക്ഷേ നമ്മൾ എല്ലാ അപൂർണതകളുമായി ജീവിക്കണം. പാർട്ടി സംവിധാനങ്ങളുടെയും നിലപാടിതാണ്, ഇതുതന്നെയാണിന്ന് നിലവിലുള്ള കേരളത്തിലെയും പൊതുവെ ഇന്ത്യയുടേയും ഭരണശൈലി. ഇന്ന് നിയമസഭ യിലോ പാർലമെന്റിലോ ഉള്ള ജനപ്രതിനിധികളായ നിരവധി സ്ത്രീകളിലും പുരുഷന്മാരിലും പകുതിയോ അതിലധികമോ പേർ അവരുടെ മണ്ഡലത്തോട്, തങ്ങളുടെ ജനവിധിയോട്, ഒരിക്കലും  കടപ്പെട്ടിരിക്കുന്നില്ല എന്നത് ഒരു നിർഭാഗ്യകരമാണ്. ശരിയായ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറുള്ള ചിലർ വീണ്ടും ഓടാൻ വിസമ്മതിക്കുന്നതിന്റെ പ്രധാനപ്പെട്ട വലിയ കാരണമാണ് ഈ പ്രതിരോധ മനോഭാവം. എല്ലാ പാർട്ടി സംവിധാനങ്ങൾക്കും വളരെയധികം അധികാരഭാവമുണ്ട് ! ഇവരാണ് പുതിയ ജനാധിപത്യ പ്രോത്സാഹന സേവനം ആഗ്രഹിച്ചു അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാൻ ഓരോരോ വീടുകൾ കയറിയിറങ്ങി വോട്ടു ഭിക്ഷാടനത്തിന് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ നാം അതിനുപകരം, നമ്മൾ  ജീവിക്കുന്ന, പ്രവർത്തിക്കുന്ന നമ്മുടെ  രാഷ്ട്രത്തിൽ എങ്ങനെ അക്കാര്യം പ്രാവർത്തികമാകുമെന്നു ചിന്തിക്കുക. //- 

*********************************************

  Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu
*********************************************************

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.