Samstag, 28. Januar 2023

Dhruvadeepthi //-ചിന്താവിഷയം // പൗരന്മാരുടെ പണം പാഴാക്കുന്ന രാഷ്ട്രീയം // - George Kuttikattu


 Dhruvadeepthi //-ചിന്താവിഷയം // 

പൗരന്മാരുടെ പണം പാഴാക്കുന്ന രാഷ്ട്രീയം // - 

George Kuttikattu

കേരളത്തിലെ ജനസമൂഹം അടിയന്തിരമായി ആവശ്യപ്പെടുന്ന വിഷയം ഒരു ബഫർസോൺ പദ്ധതിയോ വിഴിഞ്ഞം പദ്ധതിയോ കെ- റെയിൽ പദ്ധതിയോ നടപ്പാക്കാനുള്ള പിണറായി സർക്കാരിന്റെ ജനവിരുദ്ധപ്രവർത്തനങ്ങളുമല്ല. കേരളത്തിന്റെ ദാരിദ്യം അകറ്റാൻ നരേന്ദ്രമോദിയുടെ കാൽക്കൽവീണ് അരി യും ഭക്ഷണസാധനങ്ങളും വാങ്ങി ജനങ്ങൾക്ക് ഓരോ വീതം കൊടുക്കുകയും, അങ്ങനെ കേരള മുഖ്യമന്ത്രി കേരളത്തിന്റെ ജനജീവിതത്തെപ്പോലും ചോദ്യം ചെയ്യലല്ല കേരളത്തിന് ഇപ്പോൾ ആവശ്യമായത്. പിണറായി സർക്കാരിന്റെ ദാരിദ്ര്യ ഭക്ഷണ പൊതിയല്ല ഇപ്പോൾ ജനങ്ങൾക്ക് വേണ്ടത്, നേരെമറിച്ച്, ഇന്ന് ജനങ്ങൾക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും സർവ്വകലാശാലാതലങ്ങളിലും അതുപോലെയുള്ള വിവിധ തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങളും സ്വന്തം നാട്ടിൽ തൊഴിലവസരവുമാണ്. ഇന്ന് കേരളത്തിൽ ജനങ്ങളിൽ പൊതുവെ ഭീതി പരന്നിരിക്കുന്നു. ഏതു തൊഴിൽരംഗവും, വ്യവസായവും, കാർഷികവും , വിദ്യാഭ്യാസമേഖലയും, എന്നിങ്ങനെ എല്ലാരംഗങ്ങളും ഇന്ന് അപ്പാടെ നിലം പരിശായി തകർന്നടിഞ്ഞിരിക്കുന്നു. പിണറായി സർക്കാർ ഇന്ന് ഉദ്ദേശിക്കുന്ന പദ്ധതികൾക്ക് കോടികൾ പണം ഉണ്ടാകണം. അതുണ്ടാകുവാൻ ജനങ്ങളുടെ കൈയ്യിൽനിന്ന് നികുതിപ്പണം പിടിച്ചു വാങ്ങുവാൻ തന്നെ പ്ലാനിട്ടിരിക്കുന്നു. ഇതുമാത്രമേ ഇനി വീഴാനുള്ളൂ. ജനങ്ങളുടെ വീടുകൾക്ക് മേൽ വർദ്ധിപ്പിച്ച കെട്ടിട നികുതി ചുമത്തി പണം ഉണ്ടാക്കാൻ നിയമവ്യവസ്ഥകൾ നിർമ്മിച്ച് കഴിഞ്ഞു. ഇതാണോ ഇന്ന് ജനങ്ങൾ പ്രതീക്ഷിക്കേണ്ടത്. ? കേരളത്തിൽ ജന ജീവിതം സുരക്ഷിതമാക്കാൻ സർക്കാർ ചെയ്യേണ്ടത് ആദ്യമായിത്തന്നെയും വിദ്യാഭ്യാസം- അത്, സർവ്വകലാശാലകളിൽ, എല്ലാ സാങ്കേതിക വിദ്യാഭ്യാസ മേഖലകളിലും പഠനത്തിനും പരിശീലനത്തിനും എളുപ്പം അവസരം നൽകി, ഇന്നുള്ള ജനങ്ങളുടെ ആവശ്യം നിറവേറ്റാൻ ആദ്യം ജനങ്ങൾ നൽകുന്ന ശത കോടികൾ പണം ചെലവഴിക്കണം. അല്ലാതെ മറ്റു അഴിമതികളുടെ കൊട്ടാരം നിർമ്മിക്കാൻ കോടികൾ പണം ജനങ്ങളിൽ നിന്നും എടുക്കാൻ ശ്രമിക്കരുത്. പ്രവാസികളായ മലയാളികൾ സമ്പാദിച്ച വീടുകളും ഭൂസ്വത്തുക്കളുമെല്ലാം ക്രയവിക്രയം ചെയ്യുമ്പോൾ അവരിൽ നിന്ന് വമ്പൻ നികുതിപണം പിരിക്കുന്ന ശതമാനം നോക്കുക ! ; പ്രവാസിമലയാളിയുടെ ജീവനും രക്തവും സർക്കാർ പിഴിഞ്ഞ് കുടിക്കുന്നതിനു തുല്യമായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോൾ കേരളത്തിലേയ്ക്ക് അവരുടെ സാമ്പത്തിക നിക്ഷേപങ്ങൾ എല്ലാം തീർത്തും ഇല്ലാന്നാക്കുകയാണ്.  ഇത്തരം പൗരവിരുദ്ധ ക്രൂരതകൾ നടത്തുന്നത് കേരള മുഖ്യമന്ത്രി പിണറായിയുടെ സർക്കാരിന്റെ ഭരണ സംഭാവനയാണല്ലോ

കേരളം സാമ്പത്തികത്തകർച്ചയുടെ അടിത്തട്ടിലെത്തി. 

കേരളത്തിൽ നെൽകൃഷി അപ്രത്യക്ഷമാകുന്നു.

കേരളത്തിന്റെ സമ്പത് വ്യവസ്ഥ പിന്നോട്ട് പോകുന്നുവോ? ഇത് വളരെയേറെ ശരിയാണ്. സർക്കാരിന് ജനങ്ങളിൽ നിന്നും നികുതി പിരിച്ചെടുക്കാനുള്ള നിയമം സൃഷ്ടിക്കലാണ് ചെയ്യുന്നത്. ജനങ്ങളുടെ സാമ്പത്തിക നിലവാരകാര്യം മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും അതൊരു വിഷയമല്ല. കേരളത്തിൽ സാമ്പത്തികമായി പിന്നോക്കം പോയിക്കൊണ്ടിരിക്കുന്ന കർഷകജനങ്ങളുടെ പ്രതിഷേധങ്ങൾ അവർ കാണുന്നില്ല. ഇത്തരം പ്രതിഷേധങ്ങൾ ഇവരുടെ ചില വിലയിരുത്തലുകളിൽ ജനാധിപത്യവിരുദ്ധമാണ്. ഈയിടെ, നിയമസഭയിൽ ഇടതും വലതും പാർട്ടികളുടെ "റദ്ദാക്കൽ നയ- സംസ്കാര"ത്തെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. കഴിഞ്ഞയാഴ്ചയിൽ നിയമസഭയിൽ കേരള ഗവർണ്ണർ വായിച്ചിരുന്ന കേരളത്തിന്റെ വികസന കാര്യങ്ങളെക്കുറിച്ചു നടത്തിയ ആ ഔദ്യോഗിക നയപ്രഖ്യാപനപ്രസംഗം, ഇതെല്ലാം എത്ര പഴയതാണെന്ന് വീണ്ടും ഏവരും ആശ്ചര്യപ്പെട്ടു പോയിട്ടുണ്ട്. പ്രതിപക്ഷഗ്രൂപ്പുകളെല്ലാം പൗരന്മാരുടെ പണത്തെക്കുറിച്ചുള്ള ചർച്ചയിൽ നിന്ന് ഏറ്റവും പഴയ ഇടതുപക്ഷ തന്ത്രങ്ങൾ ഉപയോഗിച്ച് വിഷയം മാറ്റാനും ശ്രമിച്ചു എന്നുവേണം കരുതുവാൻ. സ്വകാര്യ ജെറ്റ് ഉപയോഗിച്ച് ഒരു പാർട്ടിക്ക് പോകാൻ കഴിയുന്ന ഇവർ ആരും ഒരിക്കലും കേരളത്തിലെ ജനങ്ങളുടെ വേവലാതികളെപ്പറ്റി ഒരു അഭിപ്രായം പോലും പറയാൻ ഒരുങ്ങുന്നില്ല., കാരണം അയാൾക്ക് ജനങ്ങളോട് ഒരു സഹാനുഭൂതി കാണിക്കാൻ കഴിയില്ല. മാത്രമല്ല ഒരു ധനികനായവൻ ദാരിദ്ര്യത്തിന്റെ കാര്യം വരുമ്പോൾ ദയവായി യാതൊന്നും വിഷയത്തിൽ മിണ്ടാതിരിക്കണം. ഇതാണ് ധനവാന്മാരുടെ നയപരമായ നിലപാട്. ഇന്ത്യൻ പൗരന്മാരുടെ പണത്തെക്കുറിച്ച് ധാരാളം പറയുന്ന പ്രതിപക്ഷ നേതാവിനെ, അഥവാ മുഖ്യമന്ത്രിയെ ആരാണ് കുറ്റപ്പെടുത്തി പറയുന്നത്?, ഇന്ന് രാഷ്ട്രീയ കാലാവസ്ഥയിൽ വ്യതിയാനങ്ങൾ വരുത്തുന്ന ഒരു ജനപ്രതിനിധി എങ്ങനെയാണ് അടുത്തിടെ ഒരു  ജനവിരുദ്ധ നായ കുറ്റവാളിയാണെന്ന് പറയപ്പെടുക ? ഇപ്പോൾ കേരളം കാണുന്നത് ഒരു പുതിയ കാര്യമല്ല. ഓരോ ദിവസങ്ങളും ഓരോ വിഷയങ്ങൾ കേരളത്തിലെ മന്ത്രിമാരും രാഷ്ട്രീയക്കാരും കണ്ടുപിടിച്ചു അതിലൂടെ ഓരോ ദിവസവും പുതിയ നികുതി വർദ്ധനവ് നടത്തുന്നു. ഈ കൊടുംക്രൂരത പഞ്ചായത്തുകൾ പോലും ചെയ്തുകൊണ്ടിരിക്കുന്നു. ഒരാൾ കുടുംബമായി താമസിക്കുന്ന ഒരു, വീടിന്, അതിന് ചേർന്ന് വീട്ടുപകരണങ്ങൾ സൂക്ഷിക്കുന്ന "വിറക് പുര"യ്ക്ക് പോലും നികുതി പഞ്ചായത്തുകൾ പിരിച്ചെടുക്കുന്ന രീതി ഞാൻ കാണുന്നു. ഈ പണം ആർക്കുവേണ്ടി എന്തിന് വേണ്ടി ഇവർ ഉപയോഗിക്കുന്നുവെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നുണ്ടോ? ജനവിരുദ്ധമായ നികുതി വർദ്ധനവ് രീതി നിറുത്തലാക്കേണ്ടതാണ്

ചുരുക്കത്തിൽ, ബുദ്ധിമാനായ ഒരു  രാഷ്ട്രീയക്കാരൻ ഇതുപോലെയുള്ളത്  എന്തെങ്കിലും കൊണ്ടുവരുകയാണെങ്കിൽ, ഇക്കാര്യത്തിലവൻ ശൂന്യനാണ്. പ്രതിപക്ഷം വേദനിപ്പിക്കുന്നിടത്തേക്ക് ഇതുവരെ ഒരു സർക്കാരും പോയിട്ടില്ല. രാജ്യവികസനത്തിന് ആവശ്യമായ വിദഗ്ദ്ധരെ ധാരാളം ഇന്ന് ആവശ്യമാണ്. അതിനുവേണ്ടതായ പരിശീലനം നൽകാനുള്ള വിദ്യാഭ്യാസം നൽകണമല്ലോ. നേരെമറിച്ച്, ഒരു നല്ല വലിയ തുകയുടെ വർദ്ധനവും ആദ്യപടിയായി അത്  ഇന്ന് കൂടുതൽ ഉപരിപഠന പരിശീലനത്തിന്റെ വിവിധ തരം സൗകര്യങ്ങളും വിപുലീകരണവും വ്യക്തമായിവന്നാൽ അതിനെ പുകഴ്ത്തുന്നു, ഉറക്കെയും പ്രശംസിക്കപ്പെടുന്നു. ഫലത്തിൽ വരുന്നത് എങ്ങനെ എപ്പോൾ എന്നത് ഒരു താൽക്കാലിക മറുപടിയില്ലാത്ത അനുഭവം ആണ്. ആദ്യത്തേത്, ഒരു നല്ല തുക വേണം, അതുപോലെ ഭക്ഷ്യ സാധനങ്ങളുടെ പണപ്പെരുപ്പം എത്ര ശതമാനം കുറവാണെന്ന് അറിയുക. ഇതൊക്കെ രാഷ്ട്രീയ ലോകത്തിലെ പരീക്ഷണം മാത്രമല്ലേ? എന്നാൽ ഇപ്പോൾ വിദ്യാഭ്യാസവികസന നിലവാരത്തിന്റെ ഭാവി കാര്യത്തിൽ എന്തുണ്ടായി? ഇത്തരം കാര്യങ്ങളിൽ കേരളസംസ്ഥാനം വളരെ  പിന്നോക്കത്തിലാണിപ്പോഴും. പൗരന്മാരുടെ പണം ഉപയോഗിച്ച് മന്ത്രിമാർക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്ന പദ്ധതികൾ നിരത്തി കാഴ്ചവയ്ക്കുന്നതിനു പകരം പൗരന് കൂടുതൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പരിശീലനവും നൽകി പൗരന്റെ ആവശ്യത്തിന് മുൻഗണന നല്കുകയുകയാണ് വേണ്ടത്. ഇന്ന് ഇങ്ങനെയുള്ള പദ്ധതികൾ നടപ്പാക്കുന്നതിനെപ്പറ്റി ചിന്തിക്കണം. ഇക്കാലത്തു കേരളത്തിൽ ഒരു വലിയ സാമ്പത്തിക വികസനപദ്ധതി അനിവാര്യമാണ്. പദ്ധതികൾ പ്രത്യേകമായി നടപ്പാക്കാൻവേണ്ടി കോടികൾ പണം പിരിക്കാൻ ആദ്യമായി ജനങ്ങളുടെ സാമ്പത്തിക വരുമാനം വർദ്ധിക്കണം. പ്രാഥമികമായ ചുവടുവയ്പുണ്ടാകാൻ സർക്കാർ മനസ്സുവയ്ക്കണം. ജനങ്ങളെ ഭയപ്പെടുത്തി ഇന്നത്തെ കേരളസർക്കാർ ജനങ്ങളുടെമേലുള്ള ആധിപത്യം ഉറപ്പിക്കുന്നു.   

എല്ലാത്തിനുമുപരിയായി, ജനങ്ങൾ നൽകുന്ന നികുതിപണത്തിൽ നിന്നോ, സംഭാവനകളിൽ നിന്നോ ധനസഹായം നൽകി നടത്തുന്നതായ ഉപരി പഠന- വിദ്യാഭ്യാസകാര്യം വരുമ്പോൾ, പ്രതിവർഷം കുറെയേറെ കോടികളുടെ തുക അക്കാര്യങ്ങളിൽ വേണ്ടിവരുമെന്നുള്ള സംവിധാനത്തെക്കുറിച്ചാണ് ഭരണ നേതൃത്വം സംസാരിക്കേണ്ടത്. വിദ്യാഭ്യാസ ധനകാര്യ റിപ്പോർട്ട് അനുസരിച്ച്, അടുത്തിടെ "പ്രാരംഭ വിദ്യാഭ്യാസ പരിശീലനത്തിനായിട്ട് ",അല്ലെങ്കിൽ "തുടർ വിദ്യാഭ്യാസത്തിനായി" കൂടുതൽ ചെലവുകൾ ആകും എന്നായിരുന്നു അവർ ചിന്തിച്ചത്., ഇത് തൊഴിൽ മന്ത്രാലയത്തിന്റെയും (നികുതി വരുമാനം) ഓരോ ഫെഡറൽ ലേബർ ഓഫീസിന്റെയും പ്രത്യേക തരം സംഭാവനകൾ നിശ്ചിത ബജറ്റുകളിൽ നിന്ന് നൽകേണ്ടതാണ്. അങ്ങനെ തൊഴിൽ രഹിതരുടെ എണ്ണം ക്രമാനുഗതമായി കുറയുന്നതിനൊപ്പം ഓരോ വർഷവും തൊഴിൽ സാദ്ധ്യത മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ദീർഘകാലമായിട്ടുള്ള കേരളത്തിലെ തൊഴിൽരഹിതരിൽ മൂന്നിൽ രണ്ട് ഭാഗത്തിനും തൊഴിൽപരിശീലനത്തിൽ യോഗ്യതകളൊന്നുമില്ലാത്ത അവസ്ഥയിൽ വരുന്നില്ല എന്ന് കാണാനാകും..


ഏതായാലും തൊഴിലധിഷ്ഠിതമായ പരിശീലനമില്ലാത്ത തൊഴിൽരഹിതരുടെ അനുപാതം ആണ്ടുതോറും  കുറയുന്നതിനേക്കാൾ കേരളത്തിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, കേരളത്തിൽ തൊഴിലില്ലായ്മ അത്ര ശക്തമല്ലായിരുന്നു. കേരളത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെ, അല്ലെങ്കിൽ പ്രൊഫഷണൽ വിദ്യാഭ്യാസത്തെ, അഥവാ സർവ്വകലാശാലയുടെ ബിരുദവുമായി ബന്ധപ്പെട്ട കൂടുതൽ പ്രായോഗിക പരിശീലനത്തിന് വേണ്ടി അവസരം ഉണ്ടാകുന്നില്ലെന്ന് കണ്ടെത്തി. പക്ഷെ, ഒരു തൊഴിലധിഷ്ഠിതമായ വിദ്യാഭ്യാസത്തിനുള്ള അഡ്മിഷൻ ലഭിക്കുവാൻ അപേക്ഷകൻ ഒരു വലിയ തുക വിദ്യാഭ്യാസസ്ഥാപനത്തിനു കറുത്തപണമായി നല്കേണ്ടതായി വരുന്നു. ഇത്തരമുള്ള പ്രശ്നങ്ങൾ കേരളത്തിലെ യുവജനങ്ങളെ നിരാശരാക്കുന്നു. അവർ മറു രാജ്യങ്ങളിൽ അഭയം തേടിപ്പോകുന്ന അനുഭവമാണ് ഇപ്പോഴുള്ളത്. സ്വന്ത നാട്ടിൽ ഭാവിപഠനമോ തൊഴിൽപരിശീലനമോ തൊഴിലോ കണ്ടെത്താനുള്ള അവരുടെ ശ്രമം പാഴായിപ്പോകുന്നു. കൂടാതെ, "തൊഴിൽരഹിതരായ, മൂന്നിൽ ഒരാൾ പോലും അവർക്ക് അർഹിക്കുന്ന അർത്ഥവത്തായ അറിവ് നൽകുന്ന ഒരു പരിശീലന കോഴ്സിൽ ഒന്നിനും പങ്കെടുക്കാനാവുന്നില്ല. ഇവയെപ്പറ്റിയുള്ള വിശേഷങ്ങൾ ഇക്കാലത്തെ  മാദ്ധ്യമങ്ങളിൽ ദിവസവും വിദേശരാജ്യങ്ങളിൽ ഉപരി പഠനസാദ്ധ്യതകളേപ്പറ്റിയും തൊഴിൽ സാദ്ധ്യതകളെപ്പറ്റിയും എഴുതി വരുന്നു. അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ ലഭിക്കാവുന്ന ഓരോ ഗോൾഡൻ സാദ്ധ്യതളെയാണ് മാദ്ധ്യമങ്ങളിലൂടെ അറിയിക്കുന്നത്.   

മേൽജാതി കീഴ്‌ജാതി സംവരണസമ്പ്രദായം ജനവിരുദ്ധമാണ്. ഭരണഘടനയുടെ മുമ്പിൽ എല്ലാവരും സമന്മാരാണ്.

രാഷ്ട്രീയനേതൃത്വത്തിലിരിക്കുന്നവരുടെ അറിവിലേക്ക്, അവർ ജനങ്ങളുടെ ആവശ്യങ്ങൾ പഠിക്കണമെന്ന് ബഹുമാനാർത്ഥം പറയട്ടെ. എന്നാൽ കേരളം പൗരന്മാരുടെ പണം പാഴാക്കുന്നതിന് മുമ്പ് ജനസാമ്പത്തിക വികസനത്തിന് ആവശ്യമായ സംവിധാനം അതിന്റെ വേഗതയിൽ കൊണ്ടുവരേണ്ടതായിട്ടു ള്ള സമയമാണിത്. ചുരുക്കത്തിൽ, ഇതുവരെയും കേരളത്തിലെ പൗരന്മാരുടെ പണം പാഴാക്കുന്നു. അത് ശരിയല്ല. ഇന്ത്യൻ ഭരണഘടനയെ ബഹുമാനിക്കണം അനുസരിച്ചു ജീവിക്കണം എന്നൊക്കെ രാഷ്ട്രീയക്കാരെല്ലാവരും രാവുകളും പകലും ആവർത്തിച്ചു പറയുമ്പോഴും അതിനെതിരെയാണവർ ജനങ്ങൾക്ക് എതിരെ പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ ആകെമാനം, പ്രത്യേകിച്ച് നമ്മുടെ കേരളത്തിലും ജാതി മത വർണ്ണവിവേചനം അതിശക്തമായി കാണുന്നു. ഇത് തൊഴിൽ രംഗത്തും വിദ്യാഭ്യാസരംഗത്തും പ്രകടമായി തുടരുന്നുണ്ട്. ഇന്നും മേൽജാതി കീഴ്‌ജാതി സംവരണസിസ്റ്റം സർക്കാർ അംഗീകരിച്ചിരിക്കുന്നത് തന്നെയാണല്ലോ. ഈയൊരു സംവരണ സമ്പ്രദായം ഭരണഘടനാവിരുദ്ധമല്ലേ? ഭരണനേതൃത്വം ആണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ശക്തിപ്പെടുത്തേണ്ടത്. അത് സർവ്വകലാശാല ബിരുദമോ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസമോ തുടർ പരിശീലനമോ എന്താണെങ്കിലും എല്ലാ മേഖലകളിലും  മെച്ചപ്പെടുത്തേണ്ടത് തന്നെ. മുഖ്യമന്ത്രിയുടെ പുതിയ റയിൽവേ പദ്ധതിയോ, അതു പോലെയുള്ള മറ്റു പദ്ധതികളോ അല്ല ആദ്യം നിർമ്മിക്കേണ്ടത്. കേരളത്തിൽ ഇപ്പോൾ പൊട്ടി പ്പൊളിഞ്ഞു കിടക്കുന്ന റോഡുകളെല്ലാം ആദ്യം ശരിയാക്കിക്കൊണ്ട് പൊതു ജനങ്ങൾക്ക് ഉപകരിക്കാൻ  റോഡുകൾ മെച്ചപ്പെടുത്തിക്കൊടുക്കണംഏറ്റവും പ്രാഥമികമായി സർക്കാർ കേരളത്തിലെ കർഷകരുടെ തകർച്ചയെ കാണണം. കാർഷികഭൂമി വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമായിത്തീരുന്നു. കാർഷിക വിഭവങ്ങളിൽ നിന്നുള്ള വരുമാനം താഴ്ന്ന നിലയിലെത്തി. ഇന്ന് അടിയന്തിര മായി സർക്കാർ കർഷകരുടെ പ്രശ്നങ്ങളും പരിഹരിക്കേണ്ടതാണ്. കാർഷിക ഭൂമികൾ വനങ്ങളായി മാറിക്കഴിഞ്ഞു.

വനഭൂമിയായി പരിണമിക്കുന്ന കേരളത്തിലെ കാർഷികഭൂമി 

കേന്ദ്രസർക്കാരിന്റെ പണം വലിച്ചു കുടിക്കുന്നു.

ഇന്ത്യൻ യൂണിയനിൽ, ഒരു അംഗസംസ്ഥാനത്തിന്റെ"ആഗിരണ ശേഷി" എന്ന ആശയമുണ്ട്, അതിന്റെ അർത്ഥവത്തായ ചെലവുകളെല്ലാം നിലനിർത്താൻ കഴിയാത്തതിനാൽ ചില ഭാഗ്യവാന്മാരുടെ ചെവിയിൽ നിന്ന് അവയെല്ലാം ഉപയോഗശൂന്യമായി പോകുന്നതിനുമുമ്പ് കേന്ദ്രത്തിൽനിന്ന് ഒരോ ഇന്ത്യൻ സംസ്ഥാനത്തേക്ക് എത്രമാത്രം സഹായം പമ്പ് ചെയ്യാൻ കഴിയും എന്ന ഓരോ ചോദ്യത്തെക്കുറിച്ചാണ് ഇത്. ഒന്നാമതായി, കേരളത്തലെ അർദ്ധ-പൊതു തുടർ വിദ്യാഭ്യാസ മേഖലയ്ക്ക് സമാനമായ ഒരു നടപടി ഉണ്ടോ എന്ന കാര്യം ഉടനെ വ്യക്തമാക്കണം. അതല്ലെങ്കിൽ, അത് എന്തുകൊണ്ട് പാടില്ല. ഒരു ചതുപ്പുനിലം തീർത്ത് വറ്റിപ്പോകുന്നതിന് തൊട്ടുമുമ്പ് തവളകളോട് അവരുടെ സ്വന്തമായ ജീവിത നിലവാരത്തെക്കുറിച്ച് ചോദിക്കേണ്ടി വരുമെന്ന ഒരു സാമാന്യമായ വസ്തുതയുമായി ഇത് ബന്ധപ്പെട്ടിരിക്കേണ്ടതുണ്ടോ? ഇതാണോ കേരളത്തിലെ ജനങ്ങൾക്ക് വേണ്ടത്? 

എന്റെ അഭിപ്രായത്തിൽ, തങ്ങളുടെ തൊഴിൽ ഒഴിവുകൾ എല്ലാം ഓരോരോ  എംപ്ലോയ്മെന്റ് ഏജൻസികൾക്ക് റിപ്പോർട്ട് ചെയ്യുന്ന എല്ലാ കമ്പനികൾക്കും വ്യാപാരികൾക്കും പകരം ഒരു അഭിപ്രായം ജനങ്ങൾക്കും ഉണ്ടായിരിക്കണം. പക്ഷേ വളരെക്കാലമായി പ്ലേസ്മെന്റിന്റെ എല്ലാ പ്രതീക്ഷകളും ഉപേക്ഷിച്ചു. റോക്കറ്റ് ടെക്നീഷ്യൻമാരേയോ ഉയർന്ന വിദ്യാഭ്യാസം നേടിയ വിദഗ്ദ്ധരെയോ  ഗണിതശാസ്ത്രജ്ഞരേയോ, ആരെയും ഡസൻ കണക്കിന് തെരുവുകളിൽ കറങ്ങുന്നത് കാണുന്നില്ലെന്ന് ഞാൻ ലളിതമായി മനസ്സിലാക്കുന്നു. എന്നാൽ കൗണ്ടറിനു പുറകിലോ ഹെയർ ഡ്രസ്സറിലോ കരകൗശല വിദഗ്ദ്ധ തൊഴിൽ രംഗത്തോ, വെയർഹൗസിലോ ഉള്ള ലളിതമായ വസ്തുക്കളുടെ കാര്യങ്ങളിലോ ? അവർക്ക് ആവശ്യമായ പ്രത്യേകവിധ പരിശീലനമോ തുടർ വിദ്യാഭ്യാസമോ നൽകാൻ അടുത്ത പത്ത് വർഷത്തിനുള്ളിൽ ഏഴ് ബില്യൺ രൂപ പര്യാപ്തമല്ലേ? അപ്പോൾ നമ്മുടെ കേരളത്തിൽ പ്രൈമറി, സെക്കൻഡറി സ്കൂളുകളിൽ വായന, എഴുത്ത്, ഗണിതശാസ്ത്രം തുടങ്ങിയ പരമ്പരാഗത സാംസ്കാരിക വിദ്യകൾക്ക്  കൂടുതൽ വിജയകരമായി പഠിപ്പിക്കുന്നതിന് ആവശ്യമായ പണം അതിലേക്ക് നിക്ഷേപിക്കുന്നതാണ് നല്ലത്. അദ്ധ്യാപകൻ പഠിക്കാത്തത്, കുട്ടികൾ ആരും ഒരിക്കലും ക്ലാസിൽ ഒന്നും  പഠിക്കുന്നില്ല, ഒരു ജോബ് സെന്ററിലെ കേസ് മാനേജരിൽ നിന്ന് പോലും !

എന്നിരുന്നാലും, പൗരന്മാരുടെ പണം ഉപയോഗിച്ച്, ഒരാൾക്ക് ഒരു ജോലിയിൽ പ്രവേശനം നല്കുന്നതിനേക്കാൾ കൂടുതൽ അവർക്ക് തൊഴിൽപരിശീലനത്തിന് മുൻഗണന നൽകണം, പ്രത്യേകിച്ചും ഇത് എളുപ്പമുള്ള ഒന്നാണെങ്കിൽ. ഇന്ന് ലളിതമായ ചില ജോലി ഇനി യുക്തിസഹമായി തോന്നുന്നില്ല, മാത്രമല്ല ഇന്ന് തൊഴിൽ വിപണി നയം രൂപീകരിക്കുന്നവർക്ക് ഇത് ഒട്ടും ബാധകമല്ല. ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയം തൊഴിലാക്കിയവർ അവരുടെ ലക്ഷ്യത്തിലെത്തിയല്ലോ. കേരളത്തിൽ ഇന്നത്തെ രാഷ്ട്രീയക്കാരുടെ ഓരോ ചിന്തകളും അവരുടെ ചില തരംതാണ അഭിപ്രായങ്ങളും ഫലത്തിൽ ഓരോ നിയമമായി മാറുന്ന നികൃഷ്ട അനുഭവമാണ് കാണപ്പെടുന്നത്. അനുഭവമാണ് കാണപ്പെടുന്നത്. പൗരന്മാർക്ക് ജീവിക്കണം. നീതിയെപ്പറ്റി സ്ഥിരം കൈ പൊക്കി നാടുമുഴുവൻ പ്രസംഗിച്ചു ജനങ്ങളുടെ മുമ്പിലൂടെ നടക്കുന്ന കേരളത്തിലെ മുഖ്യമന്ത്രി അനീതിമാത്രം ചെയ്യുകയ്യാണ്, അത് തിരുത്തണം. //- 

*********************************************

  Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu

*********************************************************

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.