Mittwoch, 17. März 2021

ധ്രുവദീപ്തി :: Panorama // ഇന്ത്യയുടെ ചക്രവാളങ്ങൾ // ജോർജ് കുറ്റിക്കാട്ട് , ജർമ്മനി -.


 ഇന്ത്യയുടെ ചക്രവാളങ്ങൾ //  
George Kuttikattu


 George Kuttikattu
ന്ത്യ ആഭ്യന്തര പ്രതിസന്ധി മറികടക്കും. എന്നാൽ, അതിനുശേഷം നമുക്ക് ഭൂമിയിലെ ഒരു പറുദീസാ തുട ങ്ങാമെന്ന പ്രതീക്ഷയും ഒരു മിഥ്യയാണ്. ഇന്ന് നാം എന്ത് ചെയ്താലും, രാഷ്ട്രീയത്തിലും സാമ്പത്തികത്തി ലും സമൂഹത്തിലും പല പ്രശ്നങ്ങളും, മാത്രമല്ല, ലോക ത്തിന്റെ പ്രശ്നങ്ങൾകൂടി ദൂരക്കാഴ്ചയോടെ ഉൾപ്പെടുത്ത ണം. ഇന്ത്യക്കായി പ്രവർത്തിക്കുക, എന്നതിനർത്ഥം ആഗോള ഘടനയിൽ ഒരു ഇടത്തരം ശക്തി എന്ന നില യിൽ, നാം നമ്മുടെ സ്വതന്ത്ര പങ്ക് പൂർണ്ണമായി മനസ്സി ലാക്കുക. യുക്തിഭദ്രമായ ജോലിയുമായി നാം ദൈനം ദിനം  പ്രവർത്തിക്കുക എന്നത് മാതൃകയായിത്തീരും.

ഈ നൂറ്റാണ്ടിന്റെ അവസാനം, നമ്മുടെ രാജ്യത്തിന്റെ ഭാവിയുടെ അപകട സാധ്യതയുള്ള നിരവധി പ്രശ്നങ്ങൾ ഉണ്ട്. ഇരുണ്ട ഇരുട്ടിലെ ഇന്ത്യ രാഷ്ട്രീയ സംഘർഷ അരക്ഷിതത്വത്തിലൂടെയും കടന്നുപോവുന്നതിനാൽ അനുദിന പൊതുവിഷയങ്ങളുടെ കാര്യബോധത്തിലേക്ക് പ്രവേശിക്കുവാൻ ഇന്ത്യൻ രാഷ്ട്രീയക്കാർക്ക് കഴിഞ്ഞിട്ടില്ല. അനേകമനേകം പ്രധാന പ്രശ്നങ്ങൾ  ഇപ്പോൾ നിലനിൽക്കുന്നു. അവയിൽപ്പെട്ട ചിലത് മാത്രം നമുക്ക് ചിന്തിക്കാം

ആധുനിക ഇന്ത്യയിലെ ജനങ്ങൾ- സ്വദേശി ഇന്ത്യാക്കാരനും, പ്രവാസി ഇന്ത്യൻ പൗരനും- അവരുടെ നേർക്കുള്ള ഇന്ത്യൻ ഭരണകൂടത്തിന്റെ തുറന്ന നിയമ വെല്ലുവിളികൾ- പ്രകൃതിയും പരിസ്ഥിതിയും, പ്രത്യേകമായ കാലാവസ്ഥയും, അന്തരീക്ഷമലിനീകരണത്തിന്റെ ആഗോളതലത്തിലുള്ള ഭീഷണികളും, അസംസ്കൃത വസ്തുക്കളുടെയും ഫോസിലർ ഊർജ്ജത്തിന്റെയും ഉപയോഗം, അതിവേഗം വളർന്നു വരുന്ന ഒരു മനുഷ്യവംശത്തിന്റെ വർദ്ധിച്ചു വരുന്ന ഉപഭോഗം, അതുപോലെ തന്നെ ഇന്ത്യയിലെയും പൊതുവെ ആഗോളതല ജന സംഖ്യയുടെ പൊട്ടിത്തെറി, തൊഴിലും വിദ്യാഭ്യാസവും- ഇങ്ങനെ ഇതെല്ലാം ഇതിന് കാരണമാണ്. അവയെല്ലാം മനുഷ്യരാശിക്ക് അപകടകരമായ വിധം വലിയ പ്രശ്നങ്ങളാണ്. ഊർജ്ജ വിതരണത്തിന്റെ കാര്യത്തിൽ പരിഹാരം തിരയുകയാണ്. അതുമാത്രവുമല്ല, ആഗോള ശ്രുംഖലയുള്ള അന്താരാഷ്ട്ര വിപണികളുടെ വർദ്ധിച്ചുവരുന്ന ഭീഷണികൾ, വികസ്വരരാജ്യങ്ങളിലെയും വ്യവസായവത്ക്കരിക്കപ്പെട്ട രാജ്യങ്ങളിലെയും ജനങ്ങൾ ഇപ്പോഴും വികസിത രാജ്യങ്ങളിൽ ജോലി ചെയ്യുന്നു, ജീവിക്കുന്നു. നമ്മുടെ പ്രവാസിമലയാളികൾ നേരിടുന്ന വിഷമങ്ങൾ കേൾക്കുവാൻ ജനപ്രതിനിധികളിൽ ഇന്ന് ആരുമില്ല. ജനപ്രതിനിധികൾ അവരെ പുതിയ നിയമങ്ങൾ സൃഷ്ടിച്ചു അവരുടെ നിത്യ  ജീവിതശ്വാസം മുട്ടിക്കുന്നതിന് ലോകത്തൊരിടത്തും കാണാത്തതായ ചില വിരുദ്ധ നിയമങ്ങൾ ഉണ്ടാക്കുന്നു. അതിന് ഉദാഹരണമാണ്, പ്രവാസികൾ സമ്പാദിച്ച സ്വത്തുക്കൾ വിൽക്കുന്നതിനോ മറ്റു തരത്തിലുള്ള നടപടികൾ ചെയ്യാനോ അവർ സുപ്രീം കോടതിയുടെ അനുവാദം വാങ്ങിയിരിക്കണമെന്ന് നിയമം സൃഷ്ടിച്ചു ശ്വാസം മുട്ടിക്കുന്നത്. തെരഞ്ഞെടുപ്പ് നടത്താനിരിക്കുന്ന വരുന്ന ദിനങ്ങളിൽ പ്രവാസി മലയാളികളും അവരുടെ സുഹൃത്തുക്കളും അവരുടെ കുടുംബങ്ങളും ഈയൊരു കാര്യം മനസ്സിലാക്കുകയും ചെയ്യണം, സ്ഥാനാർത്ഥികൾക്ക്  മുന്നറിയിപ്പ് നൽകാനും കഴിയണം 

ആണവ, രാസായുധങ്ങളുടെ വ്യാപനവും, എല്ലാത്തരം മറ്റ് ആയുധങ്ങളും ഇന്ന് അന്താരാഷ്‌ട്ര വാണിജ്യ വിപണിയിൽ അതിവേഗം വർദ്ധിക്കുന്നു. ഇന്ത്യയും ഇക്കാര്യത്തിലാണ് ജനങ്ങളുടെ സാമ്പത്തിക വികസനകാര്യത്തേക്കാളേറെ പ്രാധാന്യം നൽകിയിട്ടുള്ളത്. ദേശങ്ങളിലും, പ്രാദേശികവുമായ യുദ്ധങ്ങൾ ലോകമെമ്പാടും വർദ്ധിക്കുന്നു. ഇന്ത്യയുടെ ഇക്കാര്യത്തിലുള്ള നിലപാടും അതിലേറെ വിചിത്രമാണ്. അവയിൽ ചിലത് മദ്ധ്യകാലചരിത്രക്രൂരതകൊണ്ട് പ്രേരിതമായി നടക്കുന്നവയാണ്. ഇന്ത്യാക്കാരിൽ വിവിധ മതവംശീയ വിഭാഗ ക്കാർക്ക് സ്വയം അംഗീകാര ബഹുമാനം നൽകുന്നതിനും സഹിഷ്ണുത നിറഞ്ഞ വരായി നിലനിൽക്കാനും കഴിയാത്ത അപകടകരമായ അവസ്ഥയും ഓരോ പ്രവർത്തികളും, വിവിധ മതങ്ങളിലെ ജനങ്ങൾ തമ്മിലുള്ള അസഹിഷ്ണുതയും മറ്റു സാംസ്ക്കാരിക പൈതൃകവും എല്ലാം ഇതിൽപെട്ടുപോകുന്നു. മതങ്ങൾ, അത് ഹിന്ദുമതത്തിലായാലും, ക്രിസ്തുമതത്തിലോ, മുസ്ളീംമതത്തിലോ, മറ്റ് മതവിശ്വാസികളിലോ ആയാലും കാണപ്പെടുന്നുണ്ട് .  

ഇന്ത്യയിൽ എല്ലാ പ്രശ്നമേഖലകളും പരസ്പരബന്ധിതമാണ് :

Making of the Indian Constitution 1949 after three years debate.

ഇന്ത്യയിൽ എല്ലാ പ്രശ്നമേഖലകളും പരസ്പരബന്ധിതമാണ് എന്ന് ഉറപ്പിച്ചു തന്നെ പറയാം. പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും പ്രായോഗികം എന്ന വിശേഷിപ്പിക്കാവുന്ന പ്രത്യയശാസ്ത്രപരമായിട്ടുള്ളതോ, രാഷ്ട്രീയപര മായോ ഉള്ള കാര്യങ്ങളിൽ നമുക്ക് വലിയ സഹായമൊന്നും ലഭിച്ചില്ല. വലിയ ലോകമതങ്ങൾ പോലും നമുക്ക് ചെറിയ ഒരു സഹായവും നൽകാറില്ല. പക്ഷെ ഏതെങ്കിലും ശാസ്ത്രീയ തത്വശാസ്ത്രമോ, മാനവികതയോ, ജ്ഞാനോദയമോ ഉണ്ടാകുവാൻ ഉപകരിക്കില്ല. ഇന്നത്തെയും തുടർന്നുള്ള തലമുറയും ആഗോള സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് മുമ്പിൽ പരിഹാരം കാണുവാനുള്ള അവരുടെ സ്വന്തം ബുദ്ധിയിൽനിന്നും ഏറെ വഴുതിപ്പോയിട്ടുണ്ട്പ്രശ്നപരിഹാരത്തിൽ അവയ്ക്ക് സ്വന്തം ചിന്തകൾകൊണ്ട് പരിഹാരം കണ്ടെത്താൻ ഇന്നത്തെ പുതു തലമുറ കുറെ പ്രതിജ്ഞാബദ്ധരാണ്

ഇന്ത്യയിലെ ജനപ്രതിനിധികൾക്ക് ആരാണ് പ്രവാസി ഇന്ത്യാക്കാർ ?

അതുപക്ഷേ, യുക്തിക്കും മാത്രമല്ല, ഉട്ടോപ്യൻ പരിഹാരങ്ങൾക്ക് പകരമായി വിട്ടു വീഴ്ചകൾ ചെയ്യാനുള്ള ഇച്ഛാശക്തിയും ഉണ്ടാക്കുന്നതിന് പകരം, അവർ അവയ്ക്ക് പകരം അക്രമത്തിനുള്ള അഭയം അന്വേഷിക്കുന്നതും, അതെല്ലാം അവർക്ക് അനിവാര്യമാണെന്ന ഒരവസ്ഥയിൽ ആകുന്നതും ഇല്ലാതില്ല. ഇന്ന് രാഷ്ട്രീയത്തിൽ പലരും പല വമ്പൻ ചിന്തകളും പുറത്തു പ്രദർശിപ്പിക്കുന്നു.. ചിലർ ഐക്യരാഷ്ട്രസഭ ശക്തിപ്പെടുത്താനുള്ള വിധമുള്ള പ്രവർത്തനത്തിൽ തങ്ങളുടെ സ്വന്തം ഭാവി പന്തയം വയ്ക്കുന്നുണ്ടല്ലോ. മറ്റു ചിലർ അസംബ്ലി, പാർലമെന്റ്, അതിനുമപ്പുറം മറ്റുചിലർ തെക്കു കിഴക്കൻ ഏഷ്യ, യൂറോപ്പ്, അല്ലെങ്കിൽ വടക്കേ അമേരിക്ക പോലുള്ള രാജ്യങ്ങളിൽ പ്രതീക്ഷകളെ പിൻ  ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ഇപ്പോഴുള്ള യുവജനങ്ങളുടെ ഭാവി കാര്യത്തിൽ ഇന്ത്യയിലെ രാഷ്ട്രീയസഹായങ്ങൾ ഇല്ലെന്നുള്ളതിന് മതിയായ തെളിവാണ് കേന്ദ്ര സർക്കാർ പ്രവാസി ഇന്ത്യാക്കാരുടെ സ്വത്തിനെ മാത്രം ലക്ഷ്യമാക്കി അതെല്ലാം "വെടക്കാക്കി തന്റേതാക്കാൻ" പ്രവാസി സ്വത്ത്നിയമങ്ങളെല്ലാം   നിർമ്മിച്ചിരിക്കുന്നത്ഇതിൽനിന്നെല്ലാം എന്താണ് ഇന്ത്യയിയിലെ സർക്കാർ  ഉദ്ദേശിച്ചിട്ടുള്ളതെന്ന് അവർ വിശദീകരിക്കാൻ ബാദ്ധ്യതപ്പെട്ടിരിക്കുന്നു നാം മനസ്സിലാക്കേണ്ടത്,  നിലവിലുള്ള സർക്കാർ ഏകാധിപത്യപരവുമായ മനുഷ്യവിരുദ്ധ നിയമങ്ങളിലൂടെ ഇന്ത്യൻ പൗരന്മാരുടെ മൗലികാവകാശങ്ങൾ തടയുകയാ ണ്ജനങ്ങളുടെ വോട്ടു നേടി ജനപ്രതിനിധികളാകുന്നവരെല്ലാം അതറിഞ്ഞു കൊണ്ട് ചെയ്യുന്ന പ്രതികാരനടപടിയാണ് പ്രവാസിഇന്ത്യക്കാരെ ഉപദ്രവിക്കുന്ന നിയമ നിർമ്മാണത്തിലൂടെ ജനപ്രതിനിധികൾ സാധിച്ചത്. കേരളത്തിലെ ജനപത്രിനിധികളുടെ താല്പര്യങ്ങൾ എന്താകാം? ജലപ്രളയം ഉണ്ടാകുമ്പോൾ മറുനാടൻ മലയാളികളെ ആവശ്യമാണ്, ഒരു ഉളുപ്പുമില്ലാതെ അവർ ജനങ്ങളുടെ നികുതിപ്പണം ചെലവാക്കി യാത്രചെയ്തു അമേരിക്കയിൽ  പോയി കാണും, ചികിത്സ നടത്തും, അപ്പോൾ പ്രവാസിമലയാളികൾ അവർക്ക് പൊൻതൂവലുകൾ ആണ്, ഈ മന്ത്രിമാരെ ആദരിക്കാൻ ആ രാജ്യങ്ങളിലെ നിരവധി ആഗോള മലയാളികൾ പൊൻതൂവലുകൾ പോലെ ചുറ്റും നിൽക്കും, ഒടുവിൽ പ്രവാസിമലയാളികൾ കൊടുത്ത പണം സ്വീകരിച്ചു തിരിച്ചുപോകും , മണ്ടന്മാരായ പ്രവാസി മലയാളികൾ അവരുടെ ഓരോ ഫോട്ടോകൾ പുതിയ  പത്രങ്ങളിൽ വരുന്നത് കാണാൻവേണ്ടി കാത്തിരിക്കും. എന്നിട്ടും നാണമില്ലേ മന്ത്രിമാരെ, ജനപ്രതിനിധികളെ, ഇത്തരത്തിലുള്ള തരംതാണ രാഷ്ട്രീയം നടത്തി പ്രവാസിമലയാളികളോട് കേരളത്തിലേയ്ക്ക് അവരുടെസ്വന്തം പണം ബാങ്കിൽ നിക്ഷേപിക്കണം എന്നാഹ്വാനം ചെയ്യാൻ? അതിനു ശേഷം അവരെ നിയമം ഉണ്ടാക്കി അവരെ ദരിദ്രനാരായണന്മാരാക്കുന്നതായ പൈശാചിക രാഷ്ട്രീയത്തിൽ ഇരകൾ ആക്കുന്നത് ആരെ സഹായിക്കാൻ? ലോകമെമ്പാടും ജീവിക്കുന്നവരായ  പ്രവാസിമലയാളികൾക്ക് ഇന്ത്യ അവരുടെ പിറന്ന സ്വന്തം വീടാണ്, നാടാണെന്ന്, ജനപ്രതിനിധികൾ മനസ്സിലാക്കണം. തെരഞ്ഞെടുപ്പ് കാലങ്ങൾ ഭാവിയിൽ ഇതിനെല്ലാം മറുപടിയായി നിൽക്കട്ടെ!

ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം, ഇന്ന് പല വിധികളും, ദുർവിധികളും നിലനിൽക്കുന്നു. ഒരു വശത്തു എല്ലാ നീചമായ നിയമതടവറകളും, നമുക്കത് സഹിക്കുക തന്നെ വേണം. ഒപ്പം മറുവശത്ത്, സാമ്പത്തിക പ്രശ്നങ്ങൾ, ഊർജ്ജ പ്രശ്നനം, പാരിസ്ഥിതികപ്രശ്നങ്ങൾ, കാർഷികരംഗത്തെ തകർച്ചയ്ക്ക് കാരണം ആയിട്ടുള്ള സർക്കാർ നടപടി ക്രമങ്ങൾ, അതിനെതിരെ കർഷകർ നടത്തുന്ന കടുത്ത പ്രതിഷേധ സമരങ്ങൾ, ജനങ്ങളുടെ തൊഴിൽ അവസരങ്ങൾക്കുള്ള സാദ്ധ്യതകൾ, ഇവയെല്ലാം അഭിമുഖീകരിക്കേണ്ടി വരുന്നു. എന്നാൽ ഇന്ത്യൻ സർക്കാരിന് പ്രധാനപ്പെട്ടത്, ആയുധ വ്യാപാരത്തിന്റെ പ്രശ്നം, യുദ്ധത്തിന്റെ ഭീഷണിമുഴക്കൽ നടത്തി ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടലാണ്. എന്നാൽ ഇന്ന് ഇന്ത്യയിൽ ഊർജ്ജപ്രശ്‌നം ഒരു വലിയ തീരാശാപമാണ്. പാചക വാതക വില വർദ്ധനവ്, പട്രോൾ, ഡീസൽ ഇന്ധനവിലകളിൽ വർദ്ധനവ്, ഇവയൊക്കെയും ജനനന്മയെ ഉദ്ദേശിച്ചുള്ളതാണോ? ഇവയെല്ലാം പരിഹരിക്കാൻ ജനപ്രതിനിധി ആകാൻ ഉദ്ദേശിക്കുന്നവർക്ക് പരിഹരിക്കാൻ കഴിയും എന്ന പ്രതീക്ഷ വേണ്ട. അതുപോലെ പ്രാദേശികമോ, അഥവാ, റീജിയണൽ ആയിട്ടുള്ള പ്രശ്നങ്ങളിൽ, ലോകമതങ്ങളുടെ ഇടയിൽ കൂടുതൽ സഹിഷ്ണുതയുടെ പ്രശ്നങ്ങൾ എന്നിവയും പരിഹരിക്കാൻ നമുക്ക് കഴിയുമെന്ന പ്രതീക്ഷയും നമുക്കുണ്ടെങ്കിൽ, ഇന്ത്യൻ സമൂഹത്തെ നമുക്ക് ഒട്ടു കുറെയെങ്കിലും സഹായിക്കുന്നതിൽ ആർക്കും ഒട്ട് അകറ്റി നിർത്താൻ രാഷ്ട്രീയപാർട്ടികൾക്ക് കഴിയുമെന്ന് എന്നും കരുതാമോ? ഇപ്പോൾ ഇന്ത്യയിൽ നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒരു ലിബറൽ ഡെമോക്രാറ്റി സമ്പ്രദായം രക്ഷപെടുത്തുകയെന്നതാണ് മേൽപ്പറഞ്ഞ ദുർവിധികളിൽ നിന്ന് മോചനം പ്രാപിക്കുവാൻ സഹായകരമാവുന്നത്.

ജനസംഖ്യയുടെ പൊട്ടിത്തെറിയും ദാരിദ്ര്യവും.

ഏറ്റവും കുറഞ്ഞപക്ഷം ഇന്ത്യാക്കാർക്ക് ഇങ്ങനെ ചെയ്യാൻ കഴിയും; ഇന്നത്തെ ജനസംഖ്യയിലുണ്ടായിട്ടുള്ള പൊട്ടിത്തെറികൾക്കൊരു ശമനം ഉണ്ടാക്കുവാൻ. ക്രിസ്തു ജനിച്ച സമയത്ത്, രണ്ടായിരം വർഷങ്ങൾക്ക് മുമ്പ്, ലോകത്ത് ഇരുനൂറ് (200 ദശലക്ഷം) ദശലക്ഷം ആളുകൾ ഉണ്ടായിരുന്നു. അതിനുശേഷം 19 മുതൽ 20 വരെ നൂറ്റാണ്ടുകൾ പിന്നിട്ടപ്പോൾ നിലവിലെ ജനസംഖ്യ ( 11- മാർച്ച് 2021 ലെ കണക്ക് പ്രകാരം) 7870440803 Milliarden എത്തിയെന്നു പുതിയ കണക്കുപ്രകാരം ഉള്ളത്ഈ കണക്ക് ദൈനംദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ സമയത്ത് മനുഷ്യരാശി പൊടുന്നനെ നാലിരട്ടിയായി. ചൈനയിൽ ജനസംഖ്യാവർദ്ധനവ് നിലവിലുള്ള കണക്കു പ്രകാരം 1407820152 (11 -3 -2021) ആയി ഉയർന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയിൽ - 1393  846 904 ആയി കൂടുതൽ വർദ്ധിച്ചകഴിഞ്ഞു.  

അടുത്ത നൂറ്റാണ്ടിൽ ഇന്ത്യയിൽ ഇനിയും ജനപ്പെരുപ്പം തുടരുമെന്ന് ആർക്കും ഒന്നും പ്രവചിക്കുവാനും സംശയിക്കുവാനും കഴിയുകയില്ല. ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, എന്നീ വികസ്വര രാജ്യങ്ങളിലാണ് ഇത് നടക്കുന്നത്. വൻ  പെരുപ്പം മന്ദഗതിയിലാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ലെങ്കിൽ, അത് പട്ടിണിയും ദുരിതങ്ങളും കൂടുതൽ വ്യാപിപ്പിക്കാൻ കാരണമാകും. എന്നാൽ കൂടുതൽ രാ ജ്യങ്ങളിൽ നിന്നും, കൂടുതൽ ഉയർന്ന തലത്തിൽ ജീവിക്കുന്ന വിദേശരാജ്യങ്ങ ളിലേക്ക് മനുഷ്യരുടെ കുടിയേറ്റം, അങ്ങനെ അത് തന്നെ പുതിയതരം സംഘ ട്ടനങ്ങൾക്ക് അഥവാ, യുദ്ധങ്ങൾക്കുപോലും വഴിയുണ്ടാക്കാം. നിലവിൽ ഓരോ വർഷവും ദശലക്ഷക്കണക്കിനു ആളുകൾ ഓരോ രാജ്യത്തും ഏറെ വർദ്ധിച്ചു വരികയാണ്. ഓരോ വർഷവും അനേകം ആളുകൾ അപരിചിത രാജ്യങ്ങളി ലേക്ക് കുടിയേറുന്നു. അതോടൊപ്പം കൂടുതൽ ദാരിദ്ര്യവും തീരാ പ്രശ്നങ്ങളും അതിനെതിരെയുള്ള തീരാശാപവികാരങ്ങളും,  ദുഃഖത്തിൽ നിന്ന് ഒഴുകി വരുന്ന കണ്ണുനീരും... ഇക്കാലമത്രയും ഇന്ത്യയിൽ  കുറെ സർക്കാരുകൾ മാറി മാറി ഭരിച്ചുകൊണ്ടിരുന്നു. പക്ഷെ, ജനങ്ങളുടെ ദാരിദ്ര്യം തുടച്ചുമാറ്റാനും, ജനങ്ങളുടെ മൗലീകാവകാശങ്ങളും മനുഷ്യനീതിയും അതേപടി പകർന്നു കൊടുക്കാനും അവർക്കായില്ല

അപകടങ്ങളെ അഭിമുഖീകരിക്കാൻ ആഗ്രഹിക്കുന്നവർ അഗാധമായിട്ടുള്ള ധാർമ്മികമായ, സംശയങ്ങളും മാത്രമല്ല, വലിയ പ്രായോഗിക ബുദ്ധിമുട്ടുകളും അപ്പോൾ അഭിമുഖീകരിക്കുന്നു. ചൈനയും ഇന്ത്യയും-ലോകത്തിലെ ഏറ്റവും  വലിയ ജനസംഖ്യയുള്ള രണ്ടു രാജ്യങ്ങൾ- അവർ ഒരുമിച്ച് മനുഷ്യരാശിയുടെ മുന്നിൽ ഒന്നാണെന്ന് ബോദ്ധ്യപ്പെടുത്താൻ ബാദ്ധ്യതപ്പെട്ടവരാണ്. അതുപക്ഷേ ഇന്ത്യയുടെ രാഷ്ട്രീയനേതൃത്വത്തിന്റെ മനോഭാവം ജനകീയമല്ല, മാനുഷിക പരിഗണന നല്കുന്നതുമല്ല. എതിർവശത്ത് ഇന്ത്യ ഇന്ത്യൻ സൈന്യത്തിന് വേണ്ടി അനേകം മടങ്ങ് പണം ചെലവഴിക്കും. ആയുധ ഇറക്കുമതിക്ക് മാത്രം അനേക ആയിരം കോടി ഹാർഡ് കറൻസിയും നൽകുന്നു. ഉദാഹരണമാണ്, ഈയിടെ നരേന്ദ്രമോദി സർക്കാർ അന്വേഷിക്കുന്ന ആധുനിക ഡ്രോൺ ഇറക്കുമതിയും അതിനു അനേകായിരം കോടികൾ ചെലവഴിക്കാനുള്ള തീരുമാനങ്ങളും നാം അറിയുന്നത്. അതുപോലെ തന്നെ ഏറെ ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ജീവിതത്തെ ക്രൂരമായി ബാധിക്കുന്ന പരിഷ്ക്കരമോ, അതോ മനഃപൂർവമുള്ള വ്യക്തിബന്ധത്തിലൂടെ മോഡി സർക്കാർ നടത്തിയ പൊതുസ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം, ഇത്തരം സ്വകാര്യവത്ക്കരണംകൊണ്ടു ആരാണ് ആ നേട്ടങ്ങൾ കീശയിലാക്കുന്നത് ? ഇത്തരം നടപടികളാണ് നിലവിലെ സർക്കാർ അജണ്ടയിൽ കാണപ്പെടുന്നത്. ഈ അവസ്ഥവിശേഷം ഏറെനാൾ  മുന്നോട്ടു ത ടസ്സമില്ലാതെ പോയാൽ രാജ്യം മദ്ധ്യയുഗകാലത്തിലെയോ അതിനുമുമ്പുള്ള കാലങ്ങളിലെ രാജാക്കന്മാരുടെ അധികാരത്തിൽ ഓരോരോ സ്വതന്ത്ര നാട്ടു രാജ്യങ്ങളാക്കി ഇക്കൂട്ടർ ഇന്ത്യയെ മാറ്റുമെന്നുള്ളതിന് എന്തിനേറെ നാം ഇന്ന് സംശയിക്കണം? ഇത്തരം ചോദ്യങ്ങൾ, ഇതെന്തിനു വേണ്ടിയെന്ന് ചോദിക്കാൻ ജനങ്ങളെ അനുവദിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. അത്തരം ചോദ്യങ്ങൾ അവരുടെ സ്വന്തം നിയമങ്ങൾക്ക് മേൽ വിരുദ്ധമാക്കിക്കഴിഞ്ഞു.

ആഴത്തിലുള്ള തിരുത്തൽ മനഃസ്ഥിതി ഉണ്ടാകണം.

നമുക്ക് ആഴത്തിലുള്ള ഒരു തിരുത്തൽ ആവശ്യമാണ്. ഇതിനു വേണ്ടത് മികച്ച വിദ്യാഭ്യാസവും പരിശീലനവും ആവശ്യമാണ്. ഇന്ന് നാം അറിയുന്നത്, ഇന്ത്യ ജനസംഖ്യവർദ്ധനവിൽ വളരെ ഉയർന്നതാണെന്നും, കുടുംബാസൂത്രണത്തിൽ വർഷങ്ങളായി പരിശ്രമിക്കുകയും ചെയ്യുന്നുണ്ടെന്നാണ്. എന്നാലതുപോലെ മിക്കരാജ്യങ്ങളും അത് ചെയ്യുന്നില്ല ?. എന്തായാലും ഇന്ത്യയിൽ ഇതുവരെ ശ്രമം ഇന്ത്യയിൽ വിജയം പൂർണ്ണമായും അസംതൃപ്തമാണ്‌. എന്നാൽ നിലവിലുള്ള സർക്കാർ, അഥവാ, ആരുതന്നെയായാലും ഇന്ത്യൻ സൈന്യം വിപുലമാക്കി നിർമ്മിക്കുകയും ആയുധങ്ങൾ നിർമ്മിക്കുകയും ഇറക്കുമതി ചെയ്യുകയും ചെയ്താലും ഇക്കാര്യത്തിൽ ജനങ്ങളുടെ പിന്തുണയ്ക്ക് യാതൊരു വിധത്തിൽ  അവകാശവും അവർക്ക് ഉണ്ടാകരുത്. ഇക്കാര്യത്തിൽ ജനങ്ങൾ കണ്ണുതുറന്ന് മനസ്സിലാക്കണം, എങ്കിൽ മാത്രമേ നാം ഉദ്ദേശിക്കുന്ന തിരുത്തൽപ്രക്രിയയും ഉണ്ടാകുകയുള്ള. ഇന്ന് ഇന്ത്യയിലെ മനുഷ്യകുലം ഭയപ്പെടേണ്ട വിഷയങ്ങൾ ചില അസംസ്കൃതവസ്തുക്കളുടെ പരിമിതിയോ മറ്റോ അല്ല ; ഇന്ത്യയിലിപ്പോൾ ഉള്ള അനിയന്ത്രിതമായ ജനസംഖ്യവർദ്ധനവും, അതിലേറെ, പരിസ്ഥിതി, തെളിഞ്ഞ അന്തരീക്ഷം, ശുദ്ധജലം വിതരണം, ഇപ്പോൾ നാം ഓരോരുത്തനും വസിക്കുന്ന, ഉപജീവനത്തിന് വേണ്ട ഭൂമിയിലും മണ്ണിലും വർദ്ധിച്ചുവരുന്ന നാശവും ഭീഷണിയാവുന്നുവെന്നു നാം അറിയണം.

ദീർഘകാലാടിസ്ഥാനത്തിൽ ഫൈഡ്രോകാർബണുകൾ അല്ലെങ്കിൽ പകരം ന്യൂക്ലിയർ പവർ കത്തുന്നതിന്റെ അപകട സാദ്ധ്യത ആളുകൾക്ക് ഇന്ത്യയിൽ ജലസംഭരണികളായ ഡാമുകളേക്കാൾ കൂടുതൽ ഭീഷണിയാണെന്ന്കൂടി നാം വിലയിരുത്തണം. ഇന്ത്യയിൽ മരം, കൽക്കരി, എണ്ണ, ജൈവവസ്തുക്കൾ എന്നിവ കത്തിക്കുന്നതുമൂലം കാർബോഹൈഡ്രേറ്റുകളും ഹരിത ഗൃഹവാതകങ്ങളും ഉപയോഗിക്കുന്നതുമൂലം അന്തരീക്ഷത്തെ മലിനസമ്പുഷ്ടമാക്കുന്നതിൽ കുറെ വലിയ പങ്കുണ്ട്   

സാമ്പത്തികമായി മുന്നേറാൻ ആധുനിക ഇന്ത്യ ഒരു നല്ല മാതൃക ലോകത്തെ കാണിക്കണം. വികസിത വ്യവസായ രാജ്യങ്ങൾക്കാണെങ്കിൽ അവരുടെ സ്വന്തം സാമ്പത്തികശാസ്ത്രം, സാങ്കേതക വിദ്യ, ഉത്പാദനം, എന്നിവയുടെ ഫലങ്ങൾ വികസ്വര രാജ്യങ്ങൾക്ക് കൂടി ലഭ്യമാക്കേണ്ട ബാദ്ധ്യതയുണ്ട്. ഇന്ന്  ഒട്ടേറെ മേഖലകളിൽ ഇന്ത്യയ്ക്ക് മൊത്തത്തിൽ ഉയർന്ന തലത്തിലുള്ള ഏറെ ഉത്ത രവാദിത്വങ്ങളുണ്ട് . എന്നാൽ ഈ ഉത്തരവാദിത്വം ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളുമായും, മനുഷ്യരാശിയുടെ വളരെയേറെ ആളുകൾ താമസിക്കുന്ന പല രാജ്യങ്ങളുമായും ഗ്രൂപ്പുകളുമായും നമ്മൾ പങ്കിടുന്നുണ്ടോ എന്നചോദ്യം ഉയരുന്നുണ്ട്. എന്നാൽ ഇന്ത്യയിലെ വിവിധ സ്വന്തം സംസ്ഥാനങ്ങളുമായുള്ള ഉത്തരവാദിത്വത്തിൽ ഈ പറയുന്ന കൃത്യതയാകട്ടെ വളരെ കുറവായിട്ടാണ് കണ്ടത്. കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്ന പൊതുസ്ഥാപനങ്ങളുടെയെല്ലാം  സ്വകാര്യവത്ക്കരണം തന്നെ ഇന്ത്യയുടെ പൊതുസാമ്പത്തിക വ്യവസ്ഥിതിയെ തകർക്കും, ജനങ്ങളുടെ ജീവിതവ്യവസ്ഥിതികളെല്ലാവിധത്തിലും തകിടം മാറിയും. ചില സ്വകാര്യവ്യക്തികളുടെ കയ്യിലമരുന്ന പൊതുസ്ഥാപനങ്ങൾ ലോകചരിത്രം ഇന്നുവരെ കണ്ടിട്ടില്ലാത്ത സാമ്പത്തികത്തകർച്ചയ്ക്ക് വലിയ കാരണമാക്കും. പൊതു ബാങ്കുകളുടെ സ്വകാര്യവത്ക്കരണം, അതുപോലെ വാർത്താവിനിമയമേഖല, ഗതാഗത മേഖലകളുടെ സ്വകാര്യവൽക്കരണം ഇതൊക്കെ ഇന്ത്യയുടെ ഐഖ്യത്തെയാകെ തകർക്കും.

പക്ഷേ അയൽരാജ്യങ്ങളുമായി സ്നേഹപൂർവ്വം സഹകരിക്കുന്നതിലേറെയും അയൽരാജ്യങ്ങളുമായി യുദ്ധം ചെയ്യാൻ ആയുധവിപണി വികസിപ്പിക്കുക എന്ന കാര്യത്തിൽ കേന്ദ്രസർക്കാർ ഉണർന്നുതന്നെ പ്രവർത്തിക്കുന്നുവെന്ന വാർത്ത സർക്കാർതന്നെ പ്രചരിപ്പിക്കുന്നു. ജനങ്ങളുടെ സാമൂഹിക ജീവിതം, ഭദ്രത, സമാധാനം, എന്നിവയ്ക്ക് ആവശ്യമായ സാമ്പത്തികവും പരിസ്ഥിതിക തുടങ്ങി ഓരോരോ വിഷയങ്ങളിലും സഹായകമായിരിക്കേണ്ട സാമ്പത്തിക സാഹചര്യങ്ങളും ഭദ്രതയും ക്രമവും ഇവയെല്ലാം ഇത്തരം കാര്യങ്ങൾക്കായി ഇതിനെല്ലാം ഒരുപോലെയുള്ള അടിസ്ഥാനം ഉണ്ടാകണം എന്ന് ഇന്ത്യയുടെ ഭരണ കർത്താക്കൾ മനസ്സിലാക്കണം. ഇന്ത്യയ്ക്കും അതുപോലെ എല്ലാ ലോക രാജ്യങ്ങളുടെയും സാമ്പത്തികക്രമീകരണങ്ങൾക്കുള്ള അനേകം ജോലികൾ, ഉദാഹരണത്തിന്, ഊർജ്ജ വിതരണം, പ്രകൃതിദത്തമായ സാമൂഹിക ജീവിത സാഹചര്യങ്ങളുടെ സംരക്ഷണം, ഹരിതഗൃഹ പ്രഭാവം, ഒഴിവാക്കൽ, നമ്മുടെ ആരോഗ്യകരമായ കറൻസിയുടെയും തൃപ്തികരമായ രീതിയിൽ സാമ്പത്തിക വ്യവസ്ഥയുടെയും പുനഃസ്ഥാപനം ഇവയും തുല്യമായിട്ട് ബാധകമാണെന്ന്  ജനങ്ങളും ഭരണകൂടവും മനസ്സിലാക്കണം

പാർലമെന്ററി ജനാധിപത്യം ഇന്ത്യയിൽ അവസാനമായോ?    


ഇന്നത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ ലോകമെമ്പാടുമുള്ള അഭി കാമ്യമല്ലാത്ത സംഭവങ്ങളുടെ പ്രത്യാഘാതങ്ങളിൽനിന്നുപോലും ഇന്ന് സ്വയം രക്ഷപെടാൻ ലോകത്തിലെ ദേശീയരാജ്യങ്ങൾക്ക്- അവയിൽത്തന്നെ വളരെ  വലുതും അതിശക്തവുമായ ശേഷിയുള്ള രാജ്യങ്ങൾക്ക് പോലും, കഴിയുന്നില്ല എന്ന യാഥാർത്ഥ്യമാണ് കാണുന്നത്. എന്നിരുന്നാലും 28 യൂറോപ്യൻ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന യൂറോപ്യൻ സമൂഹത്തിനു (EU) അവരുടെ അയൽ യൂറോപ്യൻ രാജ്യങ്ങളുമായി ഒരുവിധം സഹകരിക്കാനാകുന്നുണ്ട്. അങ്ങനെ ഭാവിയിലും ഇത്തരം രാജ്യങ്ങൾക്ക് ലോകവികസനവിഷയങ്ങളിൽ ഒരു നല്ല പോസിറ്റിവ് സ്വാധീനം ചെലുത്തുവാൻ കഴിയും.  
 
ഇന്ത്യാമഹാരാജ്യം നിലവിൽ 28 സംസ്ഥാനങ്ങളും,8 യൂണിയൻ ടെറിട്ടറികളും  ഉൾക്കൊള്ളുന്നുണ്ട്. ഓരോരോ സംസ്ഥാനങ്ങളും അതിലെ ടെറിട്ടറികളും ഡിസ്ട്രിക്റ്റുകളായും ചെറിയ ഭരണപരമായ കാര്യത്തിന് വേണ്ടി അനേകം ഡിവിഷനുകളായും, (ഉദാ: വില്ലേജുകൾ, പഞ്ചായത്തുകൾ etc) ഇന്ന് സർക്കാർ രൂപീകരിച്ചിരിക്കുന്നു. അതുപക്ഷേ 28 സംസ്ഥാനങ്ങളിൽ നാട്ടുഭാഷകളുടെ അടിസ്ഥാനത്തിൽ വേർതിരിച്ചു രൂപീകരിച്ചിരിക്കുന്ന ഇന്ത്യ ഇന്ന് വലിയ   ഒരു പ്രഖ്യാപിത പാർലമെന്ററി ജനാധിപത്യവ്യവസ്ഥിതിയിൽ ആണെങ്കിലും, ഇപ്പോൾ നിലനിൽക്കുന്നുവെങ്കിലും, സംസ്ഥാനങ്ങളോട് എന്നും ഒരു പരസ്പര ധാരണയില്ലാത്ത നിലവിലെ കേന്ദ്രഭരണനേതൃത്വത്തിന്റെ ഭരണസമ്പ്രദായം മൂലം ഇന്ത്യൻ ജനതയുടെ ഐക്യത്തിനു വിവിധതരത്തിൽ ആഴത്തിലുള്ള കനത്ത മുറിവേറ്റിട്ടുണ്ട്. ഉദാഹരണമായി ചിലത് മാത്രം ഇവിടെ കുറിക്കാം. സാംസ്കാരികവും ചരിത്രപരമായതും അതുപോലെ ലോകപ്രസിദ്ധങ്ങളുമായ ചില സ്മാരകങ്ങൾ പൊളിച്ചുമാറ്റുകയോ പഴയ ചരിത്രപരമായ അവയുടെ പേരുകൾപോലുമോ വെട്ടിക്കളഞ്ഞു ചില രാഷ്ട്രീയ- മതപരതാല്പര്യങ്ങൾക്കു വേണ്ടി പുതിയ ചില പേരുകൾ നൽകാൻ ഏകാധിപത്യപരവുമായ രാഷ്ട്രീയ പാർട്ടി തീരുമാനങ്ങൾ ജനങ്ങളുടെ പൊതുതാൽപ്പര്യങ്ങളെ ചവിട്ടി മെതിച്ചു നടപ്പാക്കാൻ ശ്രമിക്കുന്ന ഭരണത്തെ ജനാധിപത്യമെന്ന പേരിനു തീർച്ചയായും യോജിക്കുന്നില്ല. ഉദാ: "താജ്‌മഹൽ" പേര് മാറ്റി പകരമോ , ഹിന്ദുത്വ നാമകരണം ചെയ്യുക എന്ന രാഷ്ട്രീയ സ്വാർത്ഥത!! ചരിത്രമെന്നും ചരിത്രമായി കാണണം. ഇന്ത്യയിൽ ഇന്ത്യൻ ജനത എന്തിനുവേണ്ടി ഒരു സ്വാതന്ത്യ്രസമരം ബ്രിട്ടീഷ് സാമ്രാജ്യത്തോട് ചെയ്തുവെന്ന് ഇപ്പോൾ സംശയിക്കപ്പെടുന്നു

എന്താണ് നാം മനസ്സിലാക്കേണ്ടത്? സമാധാനം. ഇന്ത്യയുടെ സ്വതന്ത്രഭാവിക്കു അനിവാര്യമായ സത്ചിന്ത . ഉയർന്ന സാമ്പത്തിക ശക്തിയുടെ പ്രബലമായ അ ടിസ്ഥാനത്തിൽ ഇവിടെ തർക്കവിഷയമായ മനുഷ്യപ്രശ്നങ്ങൾ കഴിവതും പരി ഹരിക്കുന്നതിന് യൂറോപ്പിന് ഒരു സുപ്രധാന സംഭാവന ചെയ്യാൻ കഴിയും. നാം  ആകാശവും ഭൂമിയും കൂട്ടിമുട്ടുന്നതുപോലെ തോന്നുന്ന ഒരു ഇടത്തിനെ ചക്രവാളത്തിന്റെ സൗന്ദര്യമായി ദർശിക്കാൻ ആഗ്രഹിക്കുന്നു. ഇങ്ങനെ കാണാൻ, ഇത്തരം ഏത് പ്രശ്നങ്ങളിൽ ആകട്ടെ എന്തുകൊണ്ട് ഇന്ത്യയ്ക്ക് അത് ചെയ്യാൻ കഴിയുന്നില്ല?. എന്നാൽ അയൽക്കാരുമായി യുദ്ധം ചെയ്യാൻ "ഡ്രോൺ" പോലെ ഭീകരമായതും ഭീമമായ വിലയുള്ള ആയുധങ്ങൾ വാങ്ങുന്നതിനുപകരം ഈ പണം നല്ല നല്ല ലക്ഷ്യത്തിനായി ഉപയോഗിക്കാൻ നാം അറിയണം. ഇന്ത്യയിൽ   സർക്കാർ സ്വന്തം പൗരന്മാരോട് ഇതുവരെയും അനുവർത്തിച്ചിട്ടുള്ളത് ഒന്നും  നമ്മുടെ ഭരണഘടനാനുസരണമല്ല, ഇന്ത്യയുടെ പാർലമെന്ററി ജനാധിപത്യ രീതിയിലുമല്ല. ഇന്ത്യയുടെ ചക്രവാളങ്ങളിൽ നിറയുന്നത് നമ്മുടെ കണ്ണീർ നിറഞ്ഞ ഇരുണ്ട പുകമറയാണ്. അതിനൊരു ഉദാഹരണമാണ്, ഇന്ത്യയിലെ  ജനതയുടെ പട്ടിണിയകറ്റുന്നതിൽ വലിയ പങ്കുവഹിക്കുന്ന കർഷകർ ഇന്ത്യൻ തലസ്ഥാന നഗരിയിൽ തങ്ങളുടെ അവകാശങ്ങൾക്കെതിരെയുള്ള നിയമം മാറ്റണമെന്ന് ആവശ്യപ്പെട്ട് സമരവേദി ഉയർത്തിയിരിക്കുന്നതും, അനവധി കർഷകരുടെ മരണത്തിനും തലസ്ഥാനനഗരി സാക്ഷിത്വം വഹിക്കേണ്ടതായിത്തീർന്ന  കനത്ത   ദുർവിധി ഉണ്ടായതും.

ജനങ്ങളുടെ അനുഭവങ്ങളും, ജാഗ്രതയും, - ഇതിലൂടെ ഇന്ത്യൻ സമൂഹത്തിന് മാനുഷിക വിഷയങ്ങളിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ കഴിയുമോ? ഇന്ത്യൻ സമൂഹത്തിന് യഥാർത്ഥത്തിൽ "ഒരു ജനത" എന്ന ചിന്തയിൽ നമ്മുടെ ഒരു സാമ്പത്തിക രംഗത്ത് ഒരു സാമ്പത്തിക യൂണിയൻ ശക്തി സൃഷ്ടിക്കാൻ, ഒപ്പം ഇന്ത്യയുടെ വിദേശ നയങ്ങൾ, ജനതയുടെ അവകാശങ്ങൾ ഭരണഘടന അനുശാസിക്കുന്നവിധം ആഭ്യന്തര നയങ്ങൾ സംയോജിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിൽ പ്രായോഗിക കാഴ്ചപ്പാടുകളും, ഇന്ത്യൻ ഭരണാധികാരികൾക്ക്- അതെ, നമ്മുടെ ജനങ്ങൾക്കുവേണ്ടി ജനങ്ങൾ ഒരു പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയിൽ തെരഞ്ഞെടുത്തുവിട്ട ഓരോ ജനപ്രതിനിധികൾ- അവയെല്ലാം അപ്രകാരം  സ്വീകരിക്കാൻ കഴിയുമെങ്കിൽ നമുക്ക് ഇന്ത്യയുടെ പ്രധാന പോസിറ്റിവായ വികസനത്തിന് ലോകരാജ്യങ്ങളുമായി പങ്കിടാൻ കഴിയും. //-

--------------------------------------------------------------------------------------------------------------------------

 Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
https://dhruwadeepti.blogspot.com 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
-------------------------------------------------------------

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.