2021 ലെ ആശങ്കാജനകമായ
തെരഞ്ഞെടുപ്പ് ?
ജോർജ് കുറ്റിക്കാട്ട് - ജർമ്മനി -
രാഷ്ട്രീയക്കാർ ആയിരം നൂലുകളാൽ ബന്ധിച്ച "ഗള്ളിവർ" പോലെയാണെന്ന് രണ്ടാം ലോകമഹായുദ്ധകാലത്തുണ്ടായിരുന്ന ഒരു പ്രസിദ്ധ ജർമ്മൻകാരനായ എഴുത്തുകാരൻ ഹാൻസ് മാഗ്നസ് ഇൻസെൻബെർഗ്ഗർ തന്റെ ലേഖനത്തിൽ അന്നത്തെ ചില രാഷ്ട്രീയ പ്രവർത്തകരെപ്പറ്റി എഴുതിയിരുന്നു. അത് ഇപ്പോൾ കേരളത്തിലെ രാഷ്ട്രീയക്കാരെ സംബന്ധിച്ച് പറഞ്ഞാൽ വസ്തുതകൾ വളരെ ശരിയാണെന്നു ഇവിടെ കുറിക്കേണ്ടിയിരിക്കുന്നു. 2021- ൽ കേരളത്തിലെ നിയമസഭാംഗങ്ങളുടെയും, പാർലമെന്റംഗങ്ങളുടെയും സ്ഥിതിഗതി ഇതിലും കൂടുതൽ കൂടുതൽ ബുദ്ധിമുട്ടായിത്തീരുമെന്ന് ഞാൻ ചിന്തിക്കുന്നു. അടുത്തു വരുന്ന കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം ഏതെങ്കിലും ഒരു പാർലമെന്ററി ഗ്രൂപ്പിന് കേവലഭൂരിപക്ഷം എപ്രകാരം ലഭിക്കുമെന്നൊന്നും തീർത്തുപറയാൻ അസാദ്ധ്യമാണ്. കേരളത്തിലിപ്പോൾ എൽ. ഡി. എഫും, യു. ഡി. എഫും വേറെ മറ്റനേകം ചെറുകിടപാർട്ടികളും ഉണ്ടല്ലോ. അവർക്കുള്ള ഭൂരിപക്ഷം എങ്ങനെ ആയിത്തീരുമെന്ന് നമ്മുക്കെല്ലാവർക്കും ഓരോ വ്യത്യസ്തപ്പെട്ട പ്രതീക്ഷകൾ മാത്രമാണ് അവശേഷിക്കുന്നത്.
ഇപ്പോൾ ഇടയ്ക്കിടെ നടത്തപ്പെടുന്ന അഭിപ്രായ സർവ്വേകൾ പ്രകാരം കേരള സംസ്ഥാനത്തിലെ തെരഞ്ഞെടുപ്പിന്റെ വിജയം- വിജയമാകട്ടെ കഴിയുന്നത്ര പരിഗണിക്കുന്നത് - ഈ അഭിപ്രായ സർവ്വേകൾ നടത്തുന്നത് ആരുമാകട്ടെ, ഈ രാജ്യത്തെ ഓരോരോ മാദ്ധ്യമങ്ങളോ, സർക്കാരോ, പാർട്ടികളോ, ആകട്ടെ അത് ഒരു ആവശ്യവുമില്ല. ഒരു ചെറിയ, വളരെ നിർണ്ണായകമായ ഭൂരിപക്ഷം എണ്ണം ചില പ്രധാന കക്ഷികൾ തമ്മിലുള്ള വശത്തുണ്ടായാൽ മതിയല്ലോ. ഒരു തരം ലിബറൽ മുന്നണി- അല്ല, എൽ. ഡി. എഫ്- യു. ഡി. എഫ് - ഒരു കൂട്ടുകക്ഷി, മറ്റുള്ളവരെ വീണ്ടും അതിന്റെ അവകാശം സ്ഥാപിക്കുന്ന കാര്യങ്ങളിൽ, അവർക്ക് കഴിയുമെങ്കിൽ ചെറിയ പാർട്ടികൾ ഒട്ടും ബാധകമല്ലല്ലോ. ചെറിയ പാർട്ടികളുടെ വിജയം അനുസരിച്ചു ചിലപ്പോൾ പാർട്ടി സ്ഥാനാർത്ഥികളുടെ എണ്ണം ചില നിർണ്ണായക തീരുമാനങ്ങളിൽ എത്തിക്കുകയും ചെയ്യുന്നതാണ്. ഓരോരോ വ്യത്യസ്ത പാർട്ടികൾ, അവർ തുടർന്ന് അസംബ്ലിക്ക് വേണ്ടി അഥവാ പാർലമെന്റിന് നിരവധി ബദലുകൾ സ്വയം നേരിടേണ്ടിയും വരും.
ഒരു വശത്തു നാം കാണുന്നതെന്താണ്? കമ്മ്യുണിസ്റ്റ് പാർട്ടികൾ ചില സഖ്യം ഉണ്ടാക്കുന്നത് എതിർ പാർട്ടി സഖ്യത്തിൽ മുമ്പുണ്ടായിരുന്ന മറ്റ് വിവിധ തരം പാർട്ടികളുമായി സഖ്യകരാറുകൾ ഉണ്ടാക്കുന്നതാണ്. അതുപോലെതന്നെയും കോൺഗ്രസ് പാർട്ടിയും മറ്റുള്ള പാർട്ടികളുമായും സഖ്യങ്ങൾ ഉണ്ടാക്കുന്നുണ്ട്. അപ്പോൾ നിലവിലുള്ള കാര്യങ്ങളും ഒട്ടും മറിച്ചല്ല സംഭവിച്ചിട്ടുള്ളത്. ഇപ്പോൾ പുതിയ ഭയങ്കരമായ ഒരു ചിന്താവിഷയം മറുവശത്തുള്ളത് നമുക്കുകാണാം. ബി. ജെ. പി പാർട്ടിയുമായി സമൂഹത്തിലെ ചില പ്രധാന നേതൃത്വങ്ങളും ചില ഘടകങ്ങളുമായിട്ടുള്ള സഖ്യമാണ്. പക്ഷേ എപ്രകാരം അത് വികസിച്ചേക്കും? ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്ന പ്രധാന വിഷയങ്ങളാണ്, ഇന്ത്യൻ ജനതയെ മതപരമായ കാഴ്ച്ചയിൽ വേർതിരിക്കുന്ന ബി. ജെ. പി സർക്കാർ കൊണ്ടുവന്ന പൗരത്വഭേദഗതി ബിൽ, ഇന്ത്യയുടെ നട്ടെല്ലായിട്ട് നിൽക്കുന്ന കർഷകരുടെ ഭാവിയെ നശിപ്പിച്ചുകൊണ്ട് കാർഷിക- വ്യവസായമേഖലകളെല്ലാം സ്വകാര്യ സുഹൃത്തുക്കൾക്ക് വിൽപ്പന നടത്തുന്നു. അതുപോലെ തന്നെയാണ് ഇന്ത്യൻ വ്യോമഗതാഗതം- പ്രധാനമന്ത്രിയുടെ സുഹൃത്തിന് വിൽപ്പനചെയ്ത് നിയമങ്ങൾ സൃഷ്ടിക്കുന്നത് മറ്റൊരുതരം ക്രൂരതയാണ്, ഇന്ത്യൻ ജനതയെ മതപരമായിട്ട് വേർതിരിച്ചുനിർത്തിക്കൊണ്ട് അവർക്കെതിരെ മാരകഭീഷണികൾ മുഴക്കി അവരെ പുറത്താക്കാൻ വേണ്ടി നിർമ്മിച്ച പൗരത്വഭേദഗതി ബിൽ, ഇത്തരം അനേക കാര്യങ്ങൾ ചെയ്ത് മതേതര പാർലമെന്ററി ജനാധിപത്യം പറയുന്ന രാഷ്ട്രീയ പാർട്ടികൾ ചെയ്യുന്നത് കുറ്റകൃത്യങ്ങളാണ്. അത് ചെയ്തത് ഇപ്പോൾ ഇന്ത്യ ഭരിക്കുന്ന പാർട്ടികളുടെ നയമാണ്. ഇതാണ് വോട്ടർമാർ ആഴത്തിൽ ഈ തെരഞ്ഞെടുപ്പുകാലങ്ങളിൽ മനസ്സിലാക്കേണ്ടത്.
സമൂഹത്തിൽ സമാധാന ജനജീവിതത്തിന് അനുകൂല അന്തരീക്ഷം എന്നും ആഗ്രഹിക്കുന്ന ഏതൊരു മലയാളിയെ സംബന്ധിച്ചിടത്തോളം നിന്ദ്യമായൊരു ആശയമാണ്. കാരണം ഇന്ത്യയൊട്ടാകെയും നിലവിലുള്ള പ്രതിസന്ധികൾ, നാം കണ്ണടച്ചു തുറക്കുന്നതിനുമുമ്പ് അത്ര പെട്ടെന്ന് നമ്മളാരും ഇങ്ങനെയുള്ള പ്രതിസന്ധികളെ ഒട്ടു മറികടക്കുകയില്ല. അതുപക്ഷേ, ഏതൊരാളുകൾക്കും വ്യക്തമായിട്ടുള്ള ചിന്തകളോ, അറിവുകളോ, വളരെ പ്രശ്നകാരമായ എല്ലാവിധ പ്രശ്നങ്ങളിലും ഒട്ടു പരിഹാരം കാണാൻ തക്ക വൈദഗ്ധ്യമോ ഉണ്ടാകുകയില്ല. ഇപ്പോൾ കേരളസംസ്ഥാനം കാണാൻ പോകുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ സംശയാസ്പദമായ പാർട്ടിയുമായുള്ള സഖ്യത്തിനെതിരെ മറ്റുള്ള പാർട്ടികൾ കുതിരകളെ ഓടിക്കുവാൻ അവർ ഏറെക്കൂടുതൽ പ്രലോഭിക്കപ്പെടും. ഇന്ന് യാഥാർത്ഥ്യം നാമെപ്പോഴും കാണുന്നുണ്ട്. അതനുസരിച്ചു പ്രവർത്തിക്കുവാൻ നാം തയ്യാറാകുന്നില്ല. നോക്കുക, ഓരോരോ രാഷ്ട്രീയക്കാരനും രാഷ്ട്രീയ ധാർമ്മികത പ്രസംഗിക്കുന്നുണ്ട്. പക്ഷെ, ചിലർ പറയും: ഇന്നലെ അവരെല്ലാം കമ്മ്യുണിസ്റ്റുകൾ ആയിരുന്നു, അതല്ലെങ്കിൽ വേറൊരു പാർട്ടിയിലായിരുന്നു ആ എം. എൽ. എ മാരും, എം. പി. മാരും, അവർ നാളെ എവിടെ എന്തായിട്ട് മാറുമെന്നത് ഒട്ടും വ്യക്തമല്ല.
അങ്ങനെ അല്ലാ, എന്നിരിക്കട്ടെ. ഇനി കേരളത്തിൽ മറ്റൊരു ന്യുനപക്ഷ സഖ്യ രൂപീകരണം സങ്കൽപ്പിക്കാൻ കഴിയുമോ? ഇത് അപകടകരമായ കനത്ത ഒരു പരീക്ഷണം ആയിരിക്കും. കാരണങ്ങൾ അനേകം നമുക്ക് പറയാനുണ്ടാകും. ഒരു ന്യുനപക്ഷസർക്കാർ അധികാരത്തിൽ വന്നാൽ ആ സർക്കാരിന് ഓരോ പ്രശ്നങ്ങളും കേസുകളും, അതനുസരിച്ചു പ്രതിപക്ഷത്തിന്റെ പിന്തുണയെയും ആശ്രയിക്കേണ്ടതായും വരും. പക്ഷേ, അതിനെ അത്രമാത്രം ആശ്രയിക്കാൻ ചിന്തിക്കുന്ന കാര്യമില്ല. അങ്ങനെയത് നല്ലതുമല്ല. കുറെ സമയത്തിനുശേഷം അത്തരമൊരു പരീക്ഷണം വലിയ ഒരു ശിഥിലീകരണ വഴിയിലെത്തുകയും ചെയ്യും. അത്തരമൊരു നാടകീയ പ്രതിസന്ധി കാര്യങ്ങളിലേയ്ക്ക് ആരും ഒരു പരീക്ഷണത്തിന് ഒരുങ്ങാനിടയില്ല.
സർക്കാർരൂപീകരണ സാദ്ധ്യതകളെക്കുറിച്ചു മറ്റുചില കാര്യങ്ങൾ കൂടി നാം അറിയണം. അതിൽ ചിലപ്പോൾ കാണപ്പെടുന്നത്, ഒരു മഹാസഖ്യമായിരിക്കും . ആശയം ചിലരെ തീർച്ചയായും ഞെട്ടിക്കും. ഇതെല്ലാം മാത്രംമതി, ഓരോരോ വോട്ടർമാർ മറ്റു ന്യുനപക്ഷത്തേയ്ക്കോ, മാത്രമല്ല, മറ്റുള്ള തീവ്ര പാർട്ടികളുടെ പക്ഷത്തേയ്‌ക്ക് പോലും നയിക്കാൻ പ്രേരിപ്പിക്കും. ഇന്ന് നമുക്കറിയാം, കുറെ മുൻകാലങ്ങളിൽ കേരളം ചില മഹാസഖ്യസർക്കാർ കുറെ നന്നായിത്തന്നെ ഭരിച്ചിട്ടുണ്ട്. പക്ഷെ കുറെ കാലങ്ങൾക്ക് മുമ്പായിരുന്നു. ഇപ്പോൾ ഫലപ്രദമായ ഒരു പ്രതിപക്ഷത്തിന്റെ അഭാവമാകട്ടെ ഇന്ന് നമ്മുടെ കേരളസംസ്ഥാനത്ത് അസംബ്ലിയുടെയോ, പാര്ലമെന്റിന്റെയോ സജ്ജീവമായ പ്രവർത്തനത്തിൽ ഒരു മേൽനോട്ടമില്ലാതെ, ജനങ്ങളോട് യാതൊരുവിധ ഉത്തരവാദിത്വമില്ലാതെ ജനങ്ങളുടെ ആവശ്യങ്ങളിൽനിന്നു, അതുപോലെ സർക്കാരിൽ നിന്നും വിട്ടു അകന്ന് പോകുന്നത് മനസ്സിലാക്കുന്ന ജനങ്ങൾ എല്ലാവരും ആശങ്കപ്പെടുന്നു. അത് ശരിയാണ്; അത്തരമൊരു സർക്കാർ സംവിധാനത്തിൽ നമ്മൾ ഉൾപ്പെട്ട രാഷ്ട്രീയ പാർട്ടികൾ അവരുടെ അമിതമായ ശക്തിയും, ചില അമിതമായ ആത്മധൈര്യവും മാത്രം കാണിക്കുന്നത് അതിലേറെയും അപകടകരമാണ്.
എന്നിരുന്നാലും അങ്ങനെയുള്ള സാഹചര്യങ്ങൾ ഉള്ളപ്പോൾ, മഹത്തായ സഖ്യ കക്ഷികളെ ആണ് തെരഞ്ഞെടുക്കേണ്ടത്. കാരണം, രാജ്യത്തെ സർക്കാർ ഒരു ഭരണകാലം വരെ, അതായത് അവസാനഘട്ടംവരെ, രാജ്യത്തിനു ശക്തമായ ഒരു സർക്കാർ അനിവാര്യമാണ്. (അതാണ് കഴിഞ്ഞ കാലങ്ങളിൽ നമുക്ക് നഷ്ടമായത്) ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് സാമൂഹിക സ്റ്റാൻഡാർഡിന് ഒരു വിരുദ്ധതയല്ല, വലിയ സഖ്യങ്ങളെ തത്വത്തിലും പ്രായോഗികമായും ഭാവിയെ നോക്കുന്ന ഏതൊരാളും അതുപോലെയാണെന്നുവേണം കരുതുവാൻ. അത് പോലെ തന്നെ ജനങ്ങൾ ഒരു നേതൃത്വം വഹിക്കണം, അത് തെളിയിക്കാൻ ഭൂരിപക്ഷം വരുന്ന വോട്ടിംഗ് അവതരിപ്പിക്കാൻ കഴിയണം, ശക്തമായ വലിയ ഭൂരിപക്ഷം സൃഷ്ടിക്കാൻ അത് കാരണമായേക്കും.
ഓരോരോ സാഹചര്യങ്ങളുടെ തികച്ചും വ്യത്യസ്തമായ ഒരു അനന്തരഫലമാണ്, ഈ വർഷത്തെ അഭിപ്രായ വോട്ടെടുപ്പിലൂടെ കാണുന്നത്. 2021- ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് കുറെ സാദ്ധ്യമായ സൂചനകൾ നൽകിയത്, ഒരു പക്ഷെ ഇതായിരിക്കും. നിലവിലുള്ള ഭരണമഹാസഖ്യം തുടരുമെന്നും, അത് അല്ല, ഇപ്പോഴുള്ള പ്രതിപക്ഷസഖ്യം സർക്കാർ രൂപീകരിക്കും എന്ന് ഓരോ തരത്തിലുള്ള പ്രചാരണങ്ങൾ,മാത്രമല്ല, നിലവിലുള്ള സർക്കാരിന്റെനേർക്ക് പ്രതിപക്ഷപാർട്ടികൾ ഉയർത്തുന്ന വിമർശനങ്ങൾ തുടങ്ങിയവയുടെ ഓരോ പരിഹാരം, ഇതിന്റെയൊക്കെപേരിലുണ്ടാകാവുന്ന കുറവുകൾ ഏതെല്ലാം എന്ന് മനസ്സിലാക്കി തിരുത്തേണ്ടതിന്റെ ആവശ്യകത, ഇതെല്ലാം മലയാളിക്ക് സഹിക്കേണ്ടിവരുന്നു. അതുപോലെതന്നെ കേരളത്തിലെ മുഖ്യമന്ത്രിയെന്ന നിലപാട് മറന്നുകൊണ്ട് വലിയ ദേശീയ ചുമതലകൾ കാണാതെ മറ്റു വ്യഥാ നിലപാട് സ്വീകരിച്ചുവെന്നുള്ള ആരോപണം ഉള്ളപ്പോൾ തെരഞ്ഞെടുപ്പ് ഈ അവസരത്തിൽ പാർട്ടിയിൽ വലിയ തിരുത്തലുകൾ ആവശ്യമായി വരും. ഇത് നിലവിലുള്ള സാമൂഹികവിഷയങ്ങൾ മൂലം ജനങളുടെ അറിവിലുള്ള പ്രഗത്ഭ ആശയങ്ങൾക്ക് വഴിമുട്ടും. ഇത് വരുന്ന തെരഞ്ഞെടുപ്പിനെ സാരമായിത്തന്നെ ബാധിക്കും.
കേരളത്തിലെ പ്രധാന ജനകീയ പാർട്ടികൾ, കോൺഗ്രസ്സുകാർ, അതുപോലെ കമ്മ്യുണിസ്റ്റുകൾ എന്നീ പാർട്ടികൾ അവശ്യമായ ഭരണഘടനാപരമായിട്ടുള്ള ആഭ്യന്തര അച്ചടക്കത്തിലേയ്ക്കും അതിനുള്ള വലിയ ശ്രമത്തിലേയ്ക്കും പരിശ്രമിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്‌താൽ, അത് കൂടാതെ രണ്ടു വലിയ പാർട്ടികൾക്കും നമ്മുടെ വോട്ടർമാർക്ക് അനുകൂലമായി പ്രവർത്തിച്ചു നിന്നാൽ മാത്രമേ വിജയിക്കാനാകു. 2021- ലെ കേരളസംസ്ഥാന തെരഞ്ഞെടുപ്പ് ദിവസം വൈകിട്ട് ഭരണ- പ്രതിപക്ഷ പാർട്ടികളുടെ നിലപാടുകൾ മറ്റൊന്നായി മാറും. എന്നാൽ രണ്ടു വലിയ ജനകീയ പാർട്ടികളുടെയും സഖ്യത്തിലുള്ള ചില ചെറിയ പാർട്ടികളുടെയും സ്വാതന്ത്രരുടെയും കരുത്തു തെളിയും. എന്നാൽ അതുപോലെ ചില പാർട്ടികൾ പ്രതിപക്ഷത്തിലേയ്ക്കും പോകാൻ ഇടയാകും.
ഇങ്ങനെയുള്ളതൊക്കെ 1956 നവംബർ 1 -)0 തീയതി നമ്മുടെ കേരളസംസ്ഥാന രൂപീകരണം മുതൽ ഉള്ള രാഷ്ട്രീയ പാർട്ടികളുടെ പതിവ് പങ്കിന്റെ ഓരോ ആവർത്തനമായിരിക്കും. ഇന്നത്തെ സാഹചര്യത്തിൽ രണ്ടു വലിയ ജനകീയ പാർട്ടികളുടെയും മറ്റ് ചെറിയ പാർട്ടികളുടെയും വോട്ടിന്റെ ശക്തമായ പങ്ക് മാത്രമാണ്, നമ്മുടെ ജനകീയ കേരളത്തിൽ നമ്മുടെ സ്വതന്ത്ര പാർലമെന്ററി ജനാധിപത്യത്തിന്റെ സ്ഥിരത ഉറപ്പാക്കുന്നത്.
നിർഭാഗ്യവശാൽ നാം പ്രതീക്ഷിക്കുന്നതുപോലെ കേരളത്തിൽ ഇപ്പോഴും ഏതാണ്ട് ഒരു തൃപ്തികരമായ ഫലത്തിലുള്ള, ഈ നൂറ്റാണ്ടിലെ ഭൂരിപക്ഷമുള്ള വോട്ടെടുപ്പ് നടക്കുന്നില്ലെങ്കിൽ നാം ഇന്ന് പ്രതീക്ഷിക്കേണ്ടതായിട്ട് വരുന്നത് ഇങ്ങനെയായിരിക്കും: ഒരു രാഷ്ട്രീയ സ്പെക്ട്രത്തിന്റെ കേന്ദ്രസ്ഥാനത്ത് നിന്നുകൊണ്ട് നമ്മുടെ കേരളം ഭരിക്കേണ്ടതായി വരും എന്നതല്ലേ തോന്നുക. ഒരു തവണ ഇടതു ജനകീയ പാർട്ടിയുടെ നേതൃത്വത്തിന്റെ കീഴിൽ, മറ്റൊന്ന്, വലതുപക്ഷ ജനകീയ പാർട്ടി നേതൃത്വത്തിന്റെ കീഴിൽ വലതുവശത്ത് എന്ന അവസ്ഥ. ഇതിൽ കുറെ ചെറിയ പാർട്ടികൾ കൂടി സഹായത്തിനുമെത്തും. അപ്പോൾ, ഈ അതിർത്തിവശങ്ങളിൽ ചേരുന്ന പാർട്ടികൾ നമ്മുടെ സ്വകാര്യ- ആഭ്യന്തരത്തിനോ,, മാത്രമല്ല, വിദേശനയ കാര്യങ്ങളിലോ നിർണ്ണായകമായ പങ്കു വഹിക്കുന്നുണ്ടോ? അവർ അപ്രകാരവും വേണ്ടതുപോലെ പ്രവർത്തിച്ചു കാണിക്കണം. പക്ഷെ, അവർക്ക് അതിനുള്ള സത്തയില്ല.
മറ്റൊരു യാഥാർത്ഥ്യം - കാലാകാലങ്ങളോളം ഓരോരോ പാർട്ടികളും തമ്മിൽ തമ്മിൽ ഓരോരോ തർക്കങ്ങൾ ഉണ്ടാകുന്നുണ്ട്. മൂന്നിൽ രണ്ടു ഭൂരിപക്ഷം ഒരു സഖ്യത്തിനുണ്ടെന്നു കരുതുക, ഭരണപക്ഷവും പ്രതിപക്ഷവും അന്നന്നത്തെ ഭൂരിപക്ഷം കാരണം, ഇരുകൂട്ടർക്കും ഒരുമിച്ച് പരിഹരിക്കാവുന്ന അനേകം ഭരണപരമായ പ്രശ്നങ്ങളെക്കുറിച്ചും വീണ്ടും വീണ്ടും തർക്കങ്ങൾ ഉണ്ടാകുന്നു. എങ്കിലും ഓരോ പാർട്ടികളുടെ അടിസ്ഥാന ഘടന ഭരണഘടനാവ്യവസ്ഥകൾ പ്രകാരം നിരവധി വർഷങ്ങളായി പരീക്ഷിക്കുന്നു. നമ്മുടെ രാജ്യ സുരക്ഷാ കാര്യങ്ങൾ സുരക്ഷിതമായി കൊണ്ടുപോകാൻ വേണ്ടിയുള്ള അവരുടെ ചില പ്രവർത്തനങ്ങൾ തൽക്കാലം കുഴപ്പമില്ല. എന്നാൽ ചെറിയ പാർട്ടികളുടെയോ കാര്യത്തിൽ ഇപ്രകാരം പറയാനാവില്ല.
തെരഞ്ഞെടുപ്പ്കാലങ്ങളിൽ രാഷ്ട്രീയ പാർട്ടികളെ നിരീക്ഷിക്കണം.
ഇക്കാരണത്താൽത്തന്നെ, ഒരു പ്രത്യേക പാർട്ടിക്ക് അവസാനമായി വോട്ടുകൾ നൽകിയ ഓരോ വോട്ടർമാരും ഇന്നത്തെ രാഷ്ട്രീയസാഹചര്യങ്ങളിൽ പലരും ചില രാഷ്ട്രീയപാർട്ടികളിൽ വേണ്ടത്ര സംതൃപ്തരല്ല. തെരഞ്ഞെടുപ്പിൽ പങ്ക് വേണമെന്ന് ഉദ്ദേശിക്കുന്ന സ്ഥാനാർത്ഥികൾ അനുയായികളെക്കൊണ്ട് മറ്റുള്ള പാർട്ടികളുടെ സ്ഥാനാർത്ഥികളെയും അവരുടെ അനുയായികളെയും മറ്റും ആക്രമിക്കുക, ഇലക്ഷൻ പ്രചാരണവേളയിൽ സമൂഹത്തിൽ ചില മനുഷ്യരെ തമ്മിൽത്തമ്മിൽ ആരോപണങ്ങൾ ഉയർത്തി സമൂഹത്തിൽ അസ്വസ്ഥയും ആക്രമണവും സൃഷ്ടിക്കുക, ഇതൊന്നും തെരഞ്ഞെടുപ്പ് മര്യാദകൾക്ക് ചേർന്ന കാര്യങ്ങളല്ല. ഇതിനെല്ലാം ഉത്തരവാദികളാകുന്നത് ചില സ്ഥാനാർത്ഥികളും അവരുടെ രാഷ്ട്രീയപാർട്ടികളുമാണ്. തെരഞ്ഞെടുപ്പ് നടക്കുന്നത് ആർക്കു വേണ്ടിയാണെന്നു വോട്ടർമാർ ആദ്യമേതന്നെ ചിന്തിക്കണം. സ്ഥാനാർത്ഥിക്ക് സ്വന്തം ജീവിതം സമ്പന്നമാക്കാനോ അതോ സമൂഹത്തിന്റെ നന്മകൾക്ക് വേണ്ടി പ്രവർത്തിക്കുവാനാണോ ഒരാളെ തെരഞ്ഞെടുക്കുന്നത്? ഇതിനെല്ലാം മറുപടി വോട്ടർമാർ തന്നെ കാണണം. തെരഞ്ഞെടുപ്പുകാലങ്ങളിൽ നമ്മൾ രാഷ്ട്രീയ പാർട്ടികളെ നിരീക്ഷിക്കണം. നമ്മൾ ശ്രദ്ധിക്കേണ്ടത്, വോട്ടർമാർ അല്ലാത്തവരും, ഒരാൾക്ക് തന്നെ പലസ്ഥലങ്ങളിൽ വോട്ടിംഗ് ലിസ്റ്റുള്ളവരും കാണുമല്ലോ. അവരുടെ ഉപദേശങ്ങളിൽത്തേടി പോകുന്നത് ഒട്ടും ശരിയല്ല. അതുപോലെ വോട്ടുചെയ്യാത്തവരുണ്ടാകും, അവർ ഒരുപക്ഷെ ചില രാഷ്ട്രീയ മൗലീക വാദികളുടെ, അഥവാ തീവ്രവാദികളുടെ മേഖലയെ ശ്രവിക്കുന്നവർ ആകാനിടയുണ്ട്. ആരെങ്കിലും ഒരു പാർട്ടിക്ക് വേണ്ടിത്തന്നെ വിശ്വസിച്ചു വോട്ടു ചെയ്‌തെങ്കിലും അവസാനം അതിൽ വേണ്ടത്ര സംതൃപതരല്ലെങ്കിൽ അടുത്തതവണ വേറെമാറി ശ്രമിച്ചുനോക്കണം. തീവ്രവാദത്തെ പാർട്ടികളിൽ സൂക്ഷിക്കുന്നവർക്കും മൗലീകവാദികൾക്കും നാമാരും കഴിവുള്ളടത്തോളം വോട്ടുനല്കരുത്. വോട്ടർമാർക്ക് പ്രധാനമായ ഒരു വസ്തുതയാണിത്. വലിയ എല്ലാ രാഷ്ട്രീയപാർട്ടികളും അവരുടെ പ്രവർത്തനങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്തണം എന്നതാണ് പ്രാഥമികമായ ആവശ്യം. എന്നാൽ എല്ലാ രാഷ്ട്രീയ പാർട്ടികളിലും പ്രധാനമായും കാണപ്പെടുന്നത് പ്രത്യേക സ്ഥാപിത താൽപ്പര്യം ഉള്ള രാഷ്ട്രീയക്കാരെയാണ് ആവശ്യമെന്നതാണ്.
മാദ്ധ്യമങ്ങളുടെ സ്വാർത്ഥതരാഷ്ട്രീയ നിലപാടുകൾ
മേൽപ്പറഞ്ഞ കാര്യങ്ങൾപോലെ തന്നെ വോട്ടർമാർ ചില യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. മാദ്ധ്യമങ്ങളുടെ വാർത്താപ്രക്ഷേപണങ്ങൾ അവരുടെ സൗകാര്യ ലക്ഷ്യപ്രാപ്തിക്ക് വേണ്ടവിധത്തിൽ തെരഞ്ഞെടുപ്പ്കാലങ്ങളിലും, അതുപോലെ മറ്റു പ്രധാന അനുദിന സാമൂഹ്യസംഭവങ്ങളിലും ജനങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ടുള്ള പ്രകടനങ്ങൾ കാഴ്ചവച്ചു ജനങ്ങളിൽ ഉറച്ച വ്യക്തത ഇല്ലാത്ത ഒരു ചിന്താ അവസ്ഥയിലേയ്ക്ക് തിരിച്ചു വിടുന്നു. പൊതുജനങ്ങൾ, അവരിലർപ്പിക്കുന്ന ആകാംക്ഷയും വിശ്വാസവും കുറെനന്നായി ഉപയോഗിച്ച് മാദ്ധ്യമങ്ങൾക്ക് വിശ്വാസിയായവർക്ക് വേണ്ടി അവർ പൂർണ്ണമായ ശരിയും പിന്തുണയും, നൽകും.
സ്ഥാനാർത്ഥികൾ ആർക്കുവേണ്ടിയാണ്?
ഏറ്റവും പ്രധാനപ്പെട്ട കാര്യം, നമ്മുടെ പൊതു രാഷ്ട്രീയപാർട്ടികൾ അവരുടെ ജോലികൾ പൗരന്മാർക്ക് സുതാര്യമായ രീതിയിലാണോ ചെയ്യുന്നതെന്നാണ്. ഓരോരോ രാഷ്ട്രീയക്കാരുടെയും ധാർമ്മിക ഗൗരവം തിരിച്ചറിയാൻ നമുക്ക് കഴിയണം. ഒരു രാഷ്ട്രീയക്കാരനോട് നമ്മൾ പൂർണ്ണമായി യോജിക്കുകയും വോട്ടു ചെയ്യുകയും ചെയ്തില്ലെങ്കിലും ഒരു സ്ഥാനാർത്ഥിയുടെ വാദങ്ങളൊക്കെ കേട്ടുമനസ്സിലാക്കുമ്പോൾ നമുക്ക് കുറെ ആശ്വാസം ലഭിക്കും. നിലവിലുള്ള രാഷ്ട്രീയപാർട്ടികളുടെ ഓരോരോ ഉദയങ്ങൾ ആർക്കുവേണ്ടിയാണ്? അത് ആർക്കാണ് ഉപകാരപ്പെടുന്നത്, എന്തിനുവേണ്ടിയാണ്, ഈ ചോദ്യങ്ങളൊന്നും വോട്ടർമാർ ആരും ചോദിക്കുന്നില്ല. ഒരു രാഷ്ട്രീയപ്രവർത്തകന്റെ വേഷം അണിഞ്ഞാണ് നടക്കുന്നതുകൊണ്ട് ഒരാൾ നമ്മുടെ പ്രതിനിധിയാകണമെന്ന് ഇല്ലല്ലോ. അതിനുവേണ്ടിയുള്ള വ്യക്തിഗതയോഗ്യതകൾ- ഉദാ: വിദ്യാഭ്യാസം, പ്രവൃത്തിപരിചയം എന്നിങ്ങനെ പലതും- ഏതു തൊഴിലിനും ആവശ്യമുള്ളത് തന്നെയാണ്. ആധുനിക കാലത്തു അതിനേറെ പ്രസക്തിയുള്ളതാണ്. ആദ്യമേ തന്നെ അതുകൊണ്ടു ഇങ്ങനെയുള്ള രാഷ്ട്രീയവർഗ്ഗത്തിന്റെ കാര്യത്തിൽ സമഗ്രമായ പല പരിഷ്‌ക്കാരങ്ങളും ആവശ്യമാണ്. പക്ഷെ ഒരൊറ്റ പ്രവൃത്തി കൊണ്ട് ഈ പരിഷ്‌ക്കരണം അസാദ്ധ്യവുമാണ്. കാരണം, അതിനുള്ള ഏതു ശ്രമവും നടത്തുന്നവർ ആദ്യം പരാജയപ്പെടും.
ലോക രാഷ്ട്രീയ ചരിത്രം ഇങ്ങനെ നിരവധിയേറെ പാരീക്ഷണങ്ങൾ ചെയ്ത സാക്ഷിത്വമുണ്ടല്ലോ. വളരെ വിപുലമായതോ, മാത്രമല്ല, വളരെ ഉദ്ദേശിച്ചു പ്ലാൻ തയ്യാറാക്കിയതോ ആയ പരീക്ഷണങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ അവ കേന്ദ്രീകരിച്ചു, വളരെ മനഃപൂർവ്വം നെഗറ്റിവ് ഫലങ്ങൾ ഉണ്ടാക്കി ഓരോരോ വലിയ പ്രശ്നങ്ങളിലേക്ക് കൊണ്ടുവന്നിട്ടുള്ള ആ ഫലങ്ങൾ കൈവരിച്ചിട്ടുള്ള അനുഭവം ഉള്ളതുകൊണ്ട്, വളരെ വേദനാജനകമായ വലിയ തിരുത്തലുകൾ വരുത്തുവാനും ഇടയായിട്ടുണ്ട്. ഇത് കേരളചരിത്രത്തിൽത്തന്നെ വളരെയേറെ തെളിഞ്ഞു നിൽക്കുന്ന പാഠങ്ങളാണ്. ഉദാ: വിമോചനസമരം. etc / കോൺഗ്രസ് പാർട്ടിയിലും കമ്മ്യുണിസ്റ്റ് പാർട്ടിയിലും മറ്റു ചെറിയ പാർട്ടികളിലും ഇത്തരം സംഭവങ്ങളുടെ തിരക്കഥകളുണ്ട്. അപ്പോൾ തെരഞ്ഞെടുപ്പ് അടുത്ത വരുന്ന സമയം, രാഷ്ട്രീയക്കാരുടെ കപട ആത്മാർത്ഥതപ്രകടനങ്ങളിൽ വോട്ടർമാർ ഏറ്റവും പ്രധാനപ്പെട്ടതും അടിയന്തിരവുമായ കാര്യങ്ങളിൽ വളരെ നല്ല ശ്രദ്ധ കേന്ദ്രീകരിക്കുവാനുള്ള അടിസ്ഥാനതത്വങ്ങൾ- നമ്മുടെ സമൂഹത്തിന്റെ ഭാവി എങ്ങനെയാകും എന്ന കാര്യത്തിൽ "ഏകാഗ്രത നിലനിർത്തുക"- എന്നത് നമ്മുടെ ഇന്ത്യൻ ഭരണഘടനയുടെ തുറന്ന അടിസ്ഥാനതത്വം- അതായത് "ഇന്ത്യയെന്നത് ഒരു മതേതര പാർലമെന്ററി ജനാധിപത്യരാഷ്ട്രമാണ്". ഇത് നീതിപൂർവ്വം പാലിക്കുന്നതിന് പ്രതിജ്ഞയെടുത്തവരായിരിക്കണം നമ്മുടെ "ജനപ്രതിനിധികൾ".
നമ്മുടെ രാജ്യത്തിന് നല്ല ഭാവിലക്ഷ്യബോധമുള്ള സാമൂഹ്യ- രാഷ്ട്രീയ മാറ്റം ആവശ്യമാണ്. കേരളത്തിൽ - പൊതുവെ ഇന്ത്യയിലൊട്ടാകെ, ജനങ്ങളെല്ലാം ആഗ്രഹിക്കുന്ന ഏറ്റവും പ്രധാനമായ കാര്യമാണ്. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ വർഗ്ഗങ്ങളും നിർബന്ധമായും അറിയണമെന്നാഗ്രഹിക്കുന്ന പൊതുതത്വമാണ് അത്. ഇതേപ്പറ്റി വാസ്തവത്തിൽ, അടുത്ത കുറെ വർഷങ്ങൾക്കുള്ളിൽ നമ്മുടെ നിയമസഭകളോ, പാർലമെന്റോ കൂടി നിയമനിർമ്മാണങ്ങൾ നടത്തുമ്പോൾ, അതിലൂടെ ധാരാളം രാഷ്ട്രീയപരമായ അടിസ്ഥാന വ്യവസ്ഥകളിൽ വേണ്ടിയ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.ഇന്ത്യയുടെ ഭാഗമായ കേരളം ഒരു പാർലമെന്ററി ജനാധിപത്യ സംസ്ഥാനമാണ്, അത് അങ്ങനെതന്നെയായിരിക്കണം.
ഈ അടുത്തവരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ നാം നമ്മുടെ നിയമസഭയിലേയ്ക്കോ, പാര്ലമെന്റിലേക്കോ ചെറുപ്പക്കാരായ നല്ല വിദ്യാഭ്യാസയോഗ്യതയും ഉയർന്ന പ്രായോഗിക പരിശീലനവും അവയെല്ലാം നിശ്ചിത പ്രവൃത്തിപഥത്തിലെത്തിക്കുവാനുള്ള കഴിവും, അത് ജനങ്ങൾക്ക് തുറന്നു വാഗ്ദാനം ചെയ്യാനുമുള്ള തയ്യാറുള്ളവർക്കും കഴിവുള്ളവർക്കും അവ പ്രാരംഭഘട്ടത്തിൽത്തന്നെ അവർക്ക് സ്വയം തെളിയിക്കാനുള്ള അവസരം നൽകേണ്ടതുമാണ്. അവയിൽ ചിലത്, ഉദാഹരണത്തിന് പറയാം, വിവിധതരം കമ്മിറ്റികളിൽ ആയാലും, വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണിവയെന്ന കാര്യം നമ്മുടെ കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കേണ്ടതാണ്. രാഷ്ട്രീയപരമായും സാമൂഹികമായും- അതിൽ ജാതിയും മതങ്ങളും എല്ലാംപെടും- ഇന്ന് കേരളം കാണുന്നത് എന്താണ്? ദീർഘനാളായി വേർപിരിഞ്ഞിരിക്കുന്ന കേരളത്തിലെ നമ്മുടെ ജനങ്ങളെ വീണ്ടും ഒന്നിച്ചു വളരാൻ അനുവദിക്കുകയെന്ന വലിയ കടമയോട് നമ്മുടെ കേരളത്തിലെ രാഷ്ട്രീയവർഗ്ഗത്തിനു ഈ വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പിലൂടെ, മൊത്തത്തിൽ എങ്ങനെ നീതിപുലർത്താനാകും എന്ന് അടുത്ത കുറച്ചു വർഷങ്ങൾക്കുള്ളിൽ അവർ കാണിക്കുമെന്നാണ് നാം കരുതേണ്ടത്.//-
------------------------------------------------------------------------------------------------------------------------.
Browse and share: https://dhruwadeepti.blogspot.com
ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-
ധൃവദീപ്തി ഓണ്‍ലൈൻ
https://dhruwadeepti.blogspot.com
for up-to-dates and FW. link Send Article, comments and write ups to :
DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany, in accordance with the European charter on freedom of opinion and press. DISCLAIMER: Articles published in this online magazine are exclusively the views of the authors.
Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
FACE BOOK: GEORGE Kuttikattu MOB. + oo49 170 5957371
---------------------------------------------------
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.