മിതാഹാരവ്രതം
//( Late എസ്. കുര്യൻ വേമ്പേനി)
s- കുര്യൻ വേമ്പേനി |
മനുഷ്യരുടെ വിശപ്പിന്റെ കാഠിന്യം ദൈവപുത്രനായ യേശുവിനെത്തന്നെ സ്പർശിച്ചിട്ടുണ്ട്. അതിന്റെ പ്രകടമായ തെളിവാണല്ലോ അഞ്ചപ്പവും രണ്ടു മീനും വർദ്ധിപ്പിച്ചു ഒരു വലിയ ജനാവലിയുടെ വിശപ്പടക്കിയ സംഭവം. സ്ത്രീകളെയും കുട്ടികളെയും കൂടാതെ അയ്യായിരം പുരുഷന്മാർ വയർ നിറയെ അന്ന് ഭക്ഷിച്ചു സംതൃപ്തരായിയെന്നാ ണ് സുവിശേഷത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. (മത്തായി 14 : 13-21). ലോകത്തിലെ ജനകോടികളുടെ വിശപ്പടക്കാനുള്ള ആഹാരം കണ്ടെത്തുക യെന്നുള്ളത് മനുഷ്യ സാദ്ധ്യമല്ലെന്നു കണ്ടത് കൊണ്ടാണല്ലോ യേശു തന്നെ ചൊല്ലിത്തന്നിട്ടുള്ള പ്രസിദ്ധമായ പ്രാർത്ഥനയിൽ 'അന്നന്ന് വേണ്ട ആഹാരം, ഇന്ന് ഞങ്ങൾക്ക് തരണേ' എന്നും സ്വർഗ്ഗസ്ഥനായ പിതാവിനോട് അപേക്ഷിക്ക ണമെന്ന് തിരുവചനം ഉൾപ്പെടുത്തിയിട്ടുള്ളത്.
ഇതിനേക്കാളെല്ലാം അത്യുദാരമായ ഒരു സംഭവവിവരണം സുവിശേഷത്തിൽ ഉണ്ട്. ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനെ പരാമർശിച്ചുള്ളതാണ് ആ പ്രതി പാദ്യം. മനുഷ്യപുത്രന്റെ രണ്ടാമത്തെ വരവിൽ സ്വർഗ്ഗഭാഗ്യം ലഭിക്കുന്നത്, വിശന്നും ദാഹിച്ചും വലയുന്നവരെ ക്രിസ്തുവിനെയെന്നപോലെ പരിഗണിച്ചു സഹായിക്കുന്നവർക്കാണ്, വിശക്കുന്നവരെയും ദാഹിക്കുന്നവരെയും ദൈവ തുല്യം പരിഗണിച്ചു അവർക്ക് ഭക്ഷ്യപാനീയങ്ങൾ നല്കുന്നവർക്കാണ് സ്വർഗ്ഗം എന്നുള്ള മനുഷ്യപുത്രന്റെ വാഗ്‌ദാനം എത്രയോ രോമാഞ്ചജനകമായിരിക്കു ന്നു. ഊർജ്ജവും പ്രവർത്തനശേഷിയും നൽകാനുള്ള ഭക്ഷണപാനീയങ്ങളെ മനുഷ്യൻ ഇന്ന് സുഖഭോഗങ്ങൾ അനുഭവിക്കാനുള്ള ഒരു മാധ്യമമാക്കിത്തീർ ത്തിരിക്കുന്നു. ഇന്ദ്രിയ തലത്തിൽ ആവും മട്ട് ആറാടാനുള്ള ഭക്ഷണ പാനീയ ങ്ങളെ ഇന്ന് പൊതുവെ മനുഷ്യ സമൂഹത്തിനു വേണ്ടു. ഉപവാസം അഥവാ മി താഹാരവ്രതം പാലിക്കുന്നവന്റെ കണ്ണിൽ സ്ത്രീ, അമ്മയും മകളും സഹോദ രിയുമാണ്. എന്നാൽ ഇന്നോ ഭോജനപ്രിയന്മാരുടെ കണ്ണിൽ, സ്ത്രീ-ഭോഗവസ്തു വിന്റെ ആൾ രൂപമാണ്, സ്‌ത്രീയ്‌ക്കോ പിതാവും മകനും സഹോദരനുമായിരി ക്കേണ്ട പുരുഷൻ, പ്രായേണ ലൈംഗികവേഴ്ചയ്ക്കുള്ള ആൾ രൂപവും.
മനുഷ്യ ജീവിതം മിക്കവർക്കും ദുർവാഹമായ ഒരു ചുമടാണ്. വിശിഷ്യാ യുവ ജനങ്ങൾക്ക്. ഉത്ക്കണ്ഠയും അസ്വസ്ഥതയും വ്യർത്ഥതാബോധവുംകൊണ്ട് ആ യിരക്കണക്കിന് യുവജീവിതമാണ് തകർന്നടിയുന്നത്. യുവജനദൃഷ്ടിയിൽ മനു ഷ്യൻ കേവലം ശരീരമനസ്സുകൾ ചേർന്ന സൃഷ്ടിയാണ്.മനുഷ്യവ്യക്തിത്വത്തി ന്റെ അഗാധതലത്തിൽ നിത്യമായ ഒരു സത്തയുണ്ടെന്ന വസ്തുത ഇക്കൂട്ടർ പാ ടെ വിസ്മരിക്കുന്നു. ആ സത്തയാണ് ആത്മാവ്-മനുഷ്യന്റെ യാഥാർത്ഥ രൂപം. അത് അനശ്വരമാണ്. അന്തർമുഖമായ അന്വേഷണത്തിലൂടെ വേണം നാമത് കണ്ടെത്തുവാൻ. ഈ അന്വേഷണത്തിന് ഇറങ്ങിത്തിരിച്ചവരെല്ലാം ഭക്ഷണ പാനീയങ്ങൾ വർജ്ജിച്ചു ഉപവാസം അനുഷ്ഠിച്ചിരുന്നവരാണ്. സ്വന്തം ബലഹീ നത കണ്ടെത്തണമെങ്കിൽ സുഖഭോഗങ്ങളെ പരിത്യജിച്ചേ കഴിയു. ഓരോ വ്യ ക്തിയും തന്നിലേയ്ക്ക് ഒന്ന് ചൂഴ്ന്നിറങ്ങി നോക്കുന്നതിനുവേണ്ടിയാണ് ക്രിസ്തു സഭ, സഭാതനയരെ നോമ്പാചരണത്തിന് ആഹ്വാനം ചെയ്യുന്നത്. തപശ്ചര്യകൾ നോമ്പിന്റ ഉപവാസത്തിന്റ - അവിഭാജ്യഘടകമാണ്. സുഖസാമിഗ്രികളുടെ യും ലഹരിപദാർത്ഥങ്ങളുടെയും വർജ്ജനം അത്യന്താപേക്ഷിതമാണ്. അതു പോലെതന്നെ ഉപവാസകാലത്തു പ്രായശ്ചിത്തവും അനുഷ്ഠിക്കേണ്ടതുണ്ട്.
പ്രായശ്ചിത്തം ഒരു സംസ്കൃതവാക്കാണ്:
പ്രായ + ചിത്തം = പ്രായശ്ചിത്തം
പ്രായ: = തപസ്സ് , ചിത്തം = മനസ്
തെറ്റിൽ നിന്നും മനസ്സിനെ ശരിയിലേയ്ക്ക് ഏകാഗ്രമാക്കുന്നതാണ് പ്രായശ്ചി ത്തം. സുഖഭോഗവസ്തുക്കൾ പരിത്യജിച്ചു തെറ്റിൽനിന്നും ശരിയിലേയ്ക്ക് മനു ഷ്യമനസ്സിനെ നയിക്കുന്നതാണ് ഉപവാസം.
ദൈവസമീപത്തുള്ള വാസം തന്നെ ഉപവാസം.
ഗാന്ധിജി വിശേഷദിവസങ്ങളിലാണ് ഉപവസിച്ചിരുന്നതെന്ന കാര്യം നാം പ്ര ത്യേകം സ്മരിക്കേണ്ടതുണ്ട്. തിന്നും കുടിച്ചും കൂത്താടിയും നടക്കാനുള്ളതാ ണല്ലോ പൊതുവെ നമുക്ക് വിശേഷദിവസങ്ങൾ യോനായുടെ പുസ്തകത്തിൽ 'നിനവേ നിവാസികൾ ' ദൈവകോപത്തിൽനിന്നും രക്ഷ പെടാനായി ഒരു ഉപ വാസം പ്രഖ്യാപിച്ചതായി പറയുന്നുണ്ടല്ലോ. വലിയവരും ചെറിയവരും ഒരുപോ ലെ ചാക്കുടുത്ത് ഉപവസിച്ചു. നിനവേ രാജാവാകട്ടെ രാജകീയ വസ്ത്രങ്ങൾ ഉ പേക്ഷിച്ചു ചാക്ക് ഉടുത്തു ചാരത്തിൽ ഇരുന്നു ഉപവസിച്ചു. ഉപവാസദിനങ്ങളി ൽ അദ്ദേഹം ദൈവത്തെ ഉച്ചത്തിൽ വിളിച്ചും അപേക്ഷിക്കുകയും ചെയ്തിരു ന്നു . പാപങ്ങളിൽനിന്നും പിന്തിരിഞ്ഞു സകല ദുർഗുണങ്ങളെയും വർജ്ജിച്ചു കൊണ്ടുള്ളതായിരിക്കണം ഉപവാസമെന്ന് അഗ്നിപുരാണത്തിൽ പറയുന്നു. അഗ്നിപുരാണം 173-)0 അദ്ധ്യായത്തിൽ ഉപവാസത്തെക്കുറിച്ചു പറയുന്നത് ഇങ്ങനെ:
ഉപവാസത്തിലേർപ്പെട്ടിരിക്കുന്നവർ മാംസം, ചണപ്പയർ, വൻപയർ, ഇലക്കറി ഇവയും സ്ത്രീയെയും വർജ്ജിക്കണം. പൂ ചൂടുക, ആഭരങ്ങൾ അണിയുക, വി ശേഷവസ്ത്രങ്ങൾ ധരിക്കുക, സുഗന്ധദ്രവ്യങ്ങൾ പൂശുക, തുടങ്ങിയവയൊ ന്നും പാടില്ല. പ്രഭാതത്തിൽ ദന്തധാവനത്തിന്റെ -( പല്ലു തേയ്ക്കുക ) സ്ഥാനത്ത് പശുവിൻ പാല്, തൈര്, നെയ്യ്, എന്നിവ സേവിച്ചു വൃതമാചരിക്കുക. പലതവണ വെള്ളം കുടിക്കുക, പകൽ ഉറങ്ങുക, ലൈംഗിക വേഴ്ചയിൽ ഏർപ്പെടുക എന്നി വ ഉപവാസത്തിൽ നിഷിദ്ധമാണ്.
മനുഷ്യൻ എന്താണോ കഴിക്കുന്നത്, അതാണ് അവൻ എന്നൊരു ചൊല്ലുണ്ടല്ലോ . ഭക്ഷണപദാർത്ഥങ്ങളുടെ യജമാനൻ ആയിരിക്കേണ്ട മനുഷ്യൻ അതിന്റെ അടിമയായാലോ ? പാട്ടി വാലാട്ടുന്നതിനു പകരം വാല് പട്ടിയെ ആട്ടിത്തുടങ്ങു ന്നതുപോലെ തിന്നുന്നതും കുടിക്കുന്നതും കാമവികാരങ്ങൾക്ക് വിധേയമാകു ന്നതിനും മനുഷ്യനും മൃഗങ്ങൾക്കും ഒരുപോലെയുള്ള ധർമ്മമാണ്. ആ ധർമ്മ നിർവഹണത്തിലൂടെ മനുഷ്യൻ ദൈവിക പദവിയിലേക്ക് ഉയരുന്നതിനു പക രം മൃഗങ്ങളുടെ നിലവാരത്തിലേക്ക് താഴുകയാണ് ചെയ്യുന്നത്.
യേശുവിന്റെ മരുഭൂമിയിലെ ഉപവാസം നീണ്ട നാൽപ്പത് ദിനരാത്രങ്ങളാണ്. യാതൊന്നും ഭക്ഷിക്കാതെയാണ് അവിടുന്ന് ഉപവസിച്ചത്. ഒരു ദിവസം ഉപവ സിച്ചാൽ തലനേരെ നിൽക്കാത്ത നമുക്ക് യേശുവിന്റെ അതിമഹത്തും അതി കഠിനവുമായ ഉപവാസത്തെപ്പറ്റി ചിന്തിക്കാനാവുമോ? ഈ ഉപവാസത്താൽ ശക്തനായ ശേഷമാണ് യേശു തന്റെ അത്യഘനമായ ദൗത്യം ആരംഭിക്കുന്നത്. നമ്മളും അതുപോലെ ഉപവാസത്താൽ ശക്തരാകണം.//-
------------------------------------------------------------------------------------------------------------
Browse and share: https://dhruwadeepti.blogspot.com
ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.