ക്രിസ്മസ് ദിനത്തിന്റെ ആശംസകൾ !
ജോർജ് കുറ്റിക്കാട്ട് // ജർമനി
George Kuttikattu |
ക്രിസ്മസ്, ലോകമാകെയുള്ളവർക്ക് ചരിത്രമായി അറിയപ്പെടുന്ന ദിനം. രക്ഷകനായ യേശുവിന്റെ ജന്മദിനം അന്ന് ആഘോഷിക്കപ്പെടുന്നു. ക്രിസ്മസ്, ലോകത്ത് എവിടെയും ക്രിസ്തുവിന്റെ ആഗമന ദിനമായി ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും, മനുഷ്യരാശിയുടെ ആത്മീയമായ ജീവിതത്തി ന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു സത്യത്തിന്റെ ജീവിക്കുന്ന അടയാളമാണ് ക്രിസ്മസ് ദിനം എന്ന് എത്രപേർ ഇന്ന് ചിന്തിക്കുന്നുണ്ട്? യേശുക്രിസ്തു ജീവിച്ചിരുന്നു, ദൈവീകതയെ യേശു പ്രതീകവ ത്ക്കരിക്കുന്നു, എന്ന സത്യമാണ് നാം ക്രിസ്മസ് ദിനത്തെപ്പറ്റി ഓർക്കുമ്പോൾ മനസ്സിലാക്കേണ്ടത്. ദൈവീകതയുടെ വ്യക്തിത്വമാണ് യേശുക്രിസ്തു.
വെറുപ്പും അജ്ഞതയും അന്ധവിശ്വാസവും ഏകാധിപത്യ അധികാര സ്ഥാനത്തിന്റെ അത്യാഗ്രഹവും കാപട്യവും നാട്ടിലെല്ലാം നിലനിൽ ക്കുന്ന ഒരു കാലത്താണ് യേശുവിന്റെ ജനനം. ഭരണാധികാരികൾ ധിക്കാരികളും അധാർമ്മികതയുമുള്ളവരൂമായിരുന്നു. ജനങ്ങളാകട്ടെ ധിക്കാരികളും അവിവേകികളും മന:ശുദ്ധിയും സദാചാരവും ആകെ അവഗണിച്ചു ജീവിച്ചവരായിരുന്നു. ദൈവത്തെ ആരാധിക്കുന്നതിന് പകരം മാമ്മോനെ ആരാധിക്കണമെന്നതായിരുന്നു അവരുടെ ഏക ലക്‌ഷ്യം. അവർക്ക് നിത്യജീവിതത്തിൽ ആദർശവാദം ഇല്ലായിരുന്നു. ഈ സാഹചര്യങ്ങൾക്കിടയിൽ യേശു ജനിച്ചു.
വരുന്ന 21-)0 നൂറ്റാണ്ടിലും യേശുവിന്റെ ജന്മദിനം ഓർമ്മിക്കുന്ന ദിവസ ങ്ങൾ ആചരിക്കും . അന്ന് ലോകമെമ്പാടും നിലവിലിരുന്ന സാമൂഹിക സ്ഥിതിയും, അക്കാലത്തെ മനുഷ്യരുടെ ജീവിതത്തിൽനിന്നു, നാമിന്ന് കാണുന്ന സംഭവങ്ങളും, ഇന്നത്തേ ജീവിതാനുഭവങ്ങളും ശൈലിയും ഒട്ടുംതന്നെ വ്യത്യസ്തമല്ലെന്നാണ് കാണിക്കുന്നത്. ഇന്ന് ലോകം മുഴുവൻ കൊറോണ വൈറസ് ദുരന്തം ഏറെ വ്യാപിച്ചിരിക്കുന്ന ദിനങ്ങളാണ്. യേശുവിന്റെ ജന്മദിനം ആഘോഷിക്കുവാനിന്ന് സാധിക്കാത്തവിധം അപകടകരമായിരിക്കുന്നു. രാഷ്ട്രത്തലവന്മാരുടെ അധികാരയുദ്ധം ഒരുവശത്ത്, മനുഷ്യരുടെ പട്ടിണിയും, അതിക്രൂരമായ വംശീയതയും, കൊലപാതകങ്ങളും, തീരാരോഗങ്ങളും, രാജ്യയുദ്ധങ്ങളും മറുവശത്ത് ഉണ്ടാകുന്നു.. മനുഷ്യരുടെ ധാർമ്മിക ജീവിതചിന്തയുടെ വഴിതെറ്റിയ ജീവിതം! ഇങ്ങനെയുള്ള ചില സാഹചര്യങ്ങൾക്കിടയിൽ യേശു ക്രിസ്തു ജനിച്ചു. ജനങ്ങളുടെ ജീവിതത്തിൽ ഒരു പുതു പരിവർത്തനം ഉണ്ടായി. മനുഷ്യജീവിതത്തിനു മറ്റൊരു പുതിയ ആത്മീയതയുടെ പ്രത്യാശയും വഴിത്തിരിവും യേശു നൽകി. നാടാകെ മാറ്റങ്ങളുടെ വെളിച്ചം വീശി. ആളുകൾ പുതിയൊരു ജീവിതരീതി ആരംഭിച്ചു. അങ്ങനെ ഇന്നത്തെ ലോകത്തിന് ഒരു പുതിയ യുഗം ഉദയം ചെയ്തു.
ക്രിസ്തുവിന്റെ വരവിനു മുമ്പ് നിലനിന്നിരുന്ന ഇരുട്ടിന്റെയും അശു ദ്ധിയുടെയും ഭൗതികതയുടെയും അവസ്ഥകൾക്ക് ഏതാണ്ട് സമാന രൂപമല്ലേ ഈ വരുന്ന 2021 വർഷത്തിലേയ്ക്കും കാണുക? അന്നത്തെ കാലയളവിൽ ആരുംതന്നെ ദൈവത്തെയോ ഉയർന്ന ആത്മീയജീവിത ത്തെക്കുറിച്ചോ ചിന്തിച്ചിരുന്നില്ല. അങ്ങനെയുള്ള ഭൗതികലോകത്തി ന്റെ ഭൗതികമായ ബാഹ്യകാര്യങ്ങളിൽ മനുഷ്യർ മുങ്ങിക്കുളിച്ച ആ കാലം! അവരുടെ ജീവിതത്തിൽ ആത്മീയ ആദർശമില്ല. അവർ അന്ന് തങ്ങളുടെ ഇന്ദ്രിയങ്ങളുടെ അടിമയായിരുന്നു, ആഗ്രഹമുള്ളവനായി രുന്നു. കാമം, കോപം, അത്യാഗ്രഹം, മിഥ്യാഭിമാനമായ അടുപ്പം, വ്യക്തി അഹങ്കാരം, കടുത്ത അസൂയചിന്ത, എന്നിവ നിറഞ്ഞ ജീവിതമാണ് അവരുടേത്. ഇത്തരം താണവികാരങ്ങളും അവരുടെ നിത്യസാമൂഹിക ജീവിതത്തിലെ നിഷേധഭാവ വ്യക്തിത്വത്തിന്റെ സവിശേഷതയായി കാണപ്പെട്ടിരുന്നു.
ഇപ്പോഴത്തെ അവസ്ഥയെന്താണ് ? ലോകം മുഴുവൻ നേരിട്ട് നേരിടുന്ന കൊറോണ വൈറസ് പ്രതിസന്ധി സാമൂഹിക മൂല്യങ്ങൾ മാറ്റുന്നുണ്ട്; ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഓർത്തുകൊണ്ടാണ്. ഇതുവരെ, ആരോഗ്യം ഒരു സ്വകാര്യ കാര്യം ആയി കണക്കാക്കപ്പെടുന്നു. പുകവലി ക്കരുത്, മദ്യവും; എന്നാൽ ധാരാളം വിറ്റാമിനുകളും.. നിങ്ങൾ അതിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ, നിങ്ങൾക്ക് എല്ലാം ശരിയായി ചെയ്യാൻ കഴിയും, അങ്ങനെയാണ് പറയുന്നത്. മറുവശത്ത്, നിങ്ങളുടെ സ്വന്തം പെരുമാറ്റം മറ്റുള്ളവരുടെ ആരോഗ്യത്തെ ബാധിക്കുന്നു. അടിസ്ഥാന ആശയം സാമൂഹിക ഉത്തരവാദിത്വത്തിന്റെ പുതുബോധത്തിലേക്ക് കുറെ നയിച്ചേക്കാം. അടുത്ത പ്രതിസന്ധികളെ സമൂഹം എങ്ങനെയും കൈകാര്യം ചെയ്യും എന്ന് നിർണ്ണയിക്കാൻ ആർക്ക് കഴിയും.?
ഈ അവസ്ഥയ്ക്ക് മാറ്റങ്ങൾ ഉണ്ടാകണം. മേൽപ്പറഞ്ഞ പ്രതിസന്ധികൾ എങ്ങനെ കൈകാര്യം ചെയ്യും എന്നന്വേഷിക്കുന്നവൻ ആത്മീയാഭിലാ ഷത്തിന്റെയും, വിശുദ്ധിയുടെയും, ഭക്തിയുടെയും പുതിയ ജീവിത ത്തിലേയ്ക്ക് പ്രവേശിക്കണമെങ്കിൽ, ക്രിസ്തുവിന്റെ ആത്മാവ് തന്റെ ഹൃദയത്തിൽ പിറവിയെടുക്കണം. ദൈവീകഘടകം മനുഷ്യന്റെ ഹൃദയത്തിൽ സ്വയം പ്രകടിപ്പിക്കാൻ തുടങ്ങുമ്പോൾ, യഥാർത്ഥമായ ക്രിസ്മസ് അതാണ്. അന്നുമുതൽ മുമ്പിരുട്ടുണ്ടായിരുന്നിടത്ത് പ്രകാശം പ്രകാശിക്കുവാൻ തുടങ്ങും. മനുഷ്യരുടെ അജ്ഞത പുതിയ ജ്ഞാന ത്തിന്റെ ആരംഭത്തിനു ഇടം നൽകുന്നു. അവരുണ്ടാക്കുന്ന മാലിന്യം, വെറുപ്പ് ഇവ അവസാനിച്ചു പകരം ശുദ്ധിയും, സ്നേഹവും മുളച്ചു വരുകയും ചെയ്യും. മനുഷ്യന്റെ ആന്തരികമായ അടിസ്ഥാനത്തിൽ, മനുഷ്യവ്യക്തിത്വത്തിന്റെ മേഖലയിൽ രണ്ടു പ്രധാന ശക്തികൾ- നന്മയുടെയും തിന്മയുടെയും,- വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും ശക്തികൾ, ഉണ്ട്. കുറേക്കൂടി വിശേഷിപ്പിച്ചു പറഞ്ഞാൽ- ദൈവികവും അദൈവികവുമായ രണ്ടു ഘടകങ്ങൾ നമ്മിൽ പ്രവർത്തിക്കുന്നുണ്ട്. ദൈവീക ഘടകങ്ങളെ മനസ്സിലാക്കാനും, എല്ലാ പ്രകാശത്തിലും നല്ല മഹത്വത്തിലും പ്രകാശിപ്പിക്കണമെങ്കിൽ അവയെ ഏറ്റവും കൂടുതൽ വിശദീകരിക്കണമെങ്കിൽ, അത് ക്രിസ്‌തുജീവിതത്തിലൂടെ മാത്രമേ കൈവരിക്കാനാവു. ഇത്, ആത്മീയ ജീവിതമാണ്. ഇത് നമ്മെ ആത്മീയ അനശ്വരതയിലേയ്ക്കും പരമാനന്ദത്തിലേയ്ക്കും നിത്യശാന്തിയിലേ ക്കും നയിക്കുന്ന മഹത്തായ പാതയാകും.
ക്രിസ്തുജീവിതം നമുക്ക് പിന്തുടരണമെങ്കിൽ ആദ്യമായി നമ്മിൽ ഉണ്ണി യേശു ജനിക്കണം. അപ്പോഴാണ് യഥാർത്ഥ ആത്മീയ ജീവിതം ആദ്യ രൂപം പ്രാപിക്കുകയുള്ളു. അതെങ്ങനെ? ആത്മീയ അഭിലാഷങ്ങളുടെ രൂപത്തിൽ ദൈവീകപ്രേരണയുടെ ആദ്യരൂപം, അതായത്, ആത്മീയ ആദർശത്തിന്റെ അംഗീകാരം, നമ്മുടെ ഉള്ളിൽ ഉണ്ണിയേശുവിന്റെ ജനനം സൂചിപ്പിക്കുന്നു. അതിൽ നിന്ന് ക്രിസ്‌തുജീവിതത്തിന്റെ എല്ലാ ആത്മീയ വിശദാ0ശങ്ങളും, ദൈവീകമായ ദിവ്യത്വവും, കാരുണ്യവും, ദയയും, സ്നേഹവും, നിസ്വാർത്ഥതയും, ആഗ്രഹമില്ലായ്മയും, പ്രാർത്ഥ നയുടെ മൂല്യവും അനുഭവപ്പെടുന്നു. ആത്മസംയമനം, ലാളിത്യം, നഷ്ട പ്പെട്ട ശാന്തത, മന:സമാധാനം ഇവ എല്ലാം ലഭിക്കുന്നു. അപ്പോഴാണ് ഒരു ക്രിസ്മസ് ആഘോഷങ്ങളില്ലാത്ത ആത്മീയമായ ഒരു അത്ഭുതകരമായ പ്രഭാവമാകുന്നത്.
ക്രിസ്മസ് ദിനത്തിന്റെ പ്രത്യേകതയും ആഴത്തിലുള്ളതുമായ വലിയ യാഥാർത്ഥ്യവും നാം ശ്രദ്ധിക്കുന്നുണ്ടോ? ക്രിസ്മസ് ദിനം നമ്മോടെന്താ ണ് വെളിപ്പെടുത്തുന്നത്? വിശുദ്ധമായ ക്രിസ്മസ് ദിനം..- യേശു പിറന്ന സമയവും മറ്റെല്ലാ അനുഭവങ്ങളും നമുക്ക് വീണ്ടും ഓർമ്മിക്കാ൦. ഒരു വലിയ കൊട്ടാരത്തിലല്ല ഉണ്ണിയേശു ജനിച്ചത്. ധനികാരായ മാതാപിതാ ക്കളുടെ മകനായിട്ടല്ല പിറന്നത്. രാത്രിയുടെ ഇരുണ്ട വെളിച്ചത്തിൽ അർദ്ധരാത്രിയുടെ അവ്യക്തമായ സമയത്തു ബത്ലഹേമിൽ ഒരു കാലിത്തൊഴുത്തിൽ, വിനീതരും ദരിദ്രരും കളങ്കമില്ലാത്ത ഹൃദയവിശുദ്ധിയും ഒഴികെ കൂടുതൽ വിശദീകരിക്കാനില്ലാത്ത മാതാപിതാക്കൾക്ക്, ഉണ്ണിയേശു പിറന്നു. ദിവ്യദർശനമുള്ള കുറച്ചുപേർ മാത്രമാണ് യേശു ജനിച്ച കാര്യത്തെക്കുറിച്ചു, അന്ന് അറിഞ്ഞത്. ഇന്ന് ലോകം മുഴുവൻ യേശുവിന്റെ ജന്മദിനത്തെ മനുഷ്യസമൂഹം മുഴുവൻ ഓർമ്മിക്കുന്നു, ആചരിക്കുന്നു. ആഘോഷിക്കുന്നു. ഈ ലോകത്തിന് അജ്ഞാതനായി യേശു ജനിച്ചപ്പോഴും ആ സമയത്തെ ഇരുട്ടിനു വെളിച്ചം നൽകിയ ഒരു പുണ്യനക്ഷത്രം യേശുവിന്റെ വരവിനെ വിളിച്ചറിയിച്ചു. വരവിന്റെ അറിയിപ്പ് മനുഷ്യരുടെ ആന്തരികതയിലേക്ക് സംഭവിച്ചു. സന്തോഷകരമായ പുതിയ ദിവസത്തിന്റെ, ആത്മാവിലുള്ള ഒരു ജീവിതത്തിന്റെ ഒരു പുതിയ യുഗത്തിന്റെ വരവ്. അത് നമ്മുടെയെല്ലാം ഉള്ളിലേയ്ക്ക് പ്രത്യക്ഷപ്പെടുമ്പോൾ വിശുദ്ധ ക്രിസ്മസ് നടക്കുന്നു. ഒരു പുതിയ ജനനം ഉണ്ട്. അത് നാമിപ്പോൾ ആഘോഷിക്കുന്നു. ഉണ്ണിയേശു പിറന്ന വിശുദ്ധ ജനനദിനം. ഇതൊരു ദിവ്യ ജീവിതത്തിലേക്കുള്ള നവ ജനനമാണ്. ഈ ജനനത്തിന്റെ രഹസ്യം യേശു നിക്കദേമോസിനോട് വിശദീകരിച്ചു എന്ന് വി. ബൈബിൾ കുറിക്കുന്നു. "ദൈവരാജ്യം കൈവരിക്കണമെങ്കി ൽ ഒരു മനുഷ്യൻ വീണ്ടും ജനിക്കണം" യേശു പഠിപ്പിച്ചപ്പോൾ, യേശു എന്താണുദ്ദേശിച്ചതെന്ന് നിക്കദേമോസിനന്നു അത് മനസ്സിലായിട്ടില്ല. "ഇതെങ്ങനെയാകും" എന്ന് നിക്കദേമോസ് ചോദിച്ചു. ജനനം ശരീരത്തി ലല്ല, നേട്ടവും ആനന്ദവും കൈവരിക്കണമെങ്കിൽ ആന്തരിക ആത്മീയ ജനനം അനിവാര്യമാണ്. ക്രിസ്മസ് വരുമ്പോൾ ഈ സന്തോഷം നമ്മിൽ ഉണ്ടാക്കുന്നു.
2021 വർഷത്തിന്റെ വാതിലിൽ വന്നു നിൽക്കുന്ന മനുഷ്യകുലമാകെ ജീവഭയത്തിൽ വ്യാകുലപ്പെട്ടു കഴിയുന്ന ഓരോരോ ഭാവി ദിനങ്ങളെ പ്പറ്റിയാണ് ചെവിയോർക്കുന്നത്. അതുപക്ഷേ കൊറോണ വ്യാധിയുടെ അപകടം നേരിൽ ദൃശ്യമായിക്കാണുമ്പോൾ, ക്രിസ്മസിന്റെ സുപ്രധാന ആന്തരിക സന്ദേശം ശ്രവിക്കുവാൻ ശ്രദ്ധിക്കുക. യേശുവിന്റെ ജനനം, അതിന്റെ യഥാർത്ഥ സന്ദേശം നമ്മുടെ ഹൃദയങ്ങളിൽ ഉദിക്കട്ടെ.. ഭരണധികാരികളുടെ അധികാര അഹങ്കാരത്തിന്റെ സ്വഭാവത്തെ മാറ്റം വരുത്തുവാൻ സത്യസന്ദേശങ്ങൾക്ക് അവരുടെ ജീവിതത്തിൽ പ്രവേശിക്കുവാൻ സാധിക്കുകയില്ല.
ദൈവശാസ്ത്രപരമായ ഉത്തരങ്ങളില്ല -
മനുഷ്യരാശിയുടെ ജീവിതമൂല്യങ്ങളിലും മാനദണ്ഡങ്ങളിലും മാറ്റം-ഒരു 'പരിവർത്തനം' എന്നത് പ്രധാനപ്പെട്ട യാഥാർത്ഥ്യമാണ്. ഓരോരോ പ്രസ്ഥാനങ്ങളെപ്പോലും ബാധിച്ചേക്കാം. കൊറോണ പ്രതിസന്ധിയുടെ ദിനങ്ങളെപ്പോലെ ശാസ്ത്രവിജ്ഞാനവുമായി മനുഷ്യസമൂഹം അത്ര തീവ്രവും ദീർഘകാലയളവിലും ഇക്കാലംവരെയും ശ്രദ്ധാകുലരായിരു ന്നിട്ടില്ല എന്നുള്ള നിരീക്ഷണം വിദഗ്ധർ ഇപ്പോൾ അഭിപ്രായപ്പെടുന്നു. ശാസ്ത്രവിശദീകരണങ്ങൾ മനുഷ്യരുടെ ദൈനംദിനജീവിതത്തെപ്പറ്റി നിർണ്ണയിക്കുന്നത് മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്തതാണ്. അതേപ്പറ്റി ഒറ്റ വാക്കിൽ പറഞ്ഞാൽ, ഒരു ദീർഘകാലമഴക്കാലത്തെ കൂടുതൽ ഒഴുക്ക് മണ്ണൊലിപ്പിന് കാരണമാകും എന്ന്. മുൻ കാലത്തെക്കാളേറെകൂടുതൽ ആളുകൾ വൈദ്യ വൈദഗ്ധ്യത്തെക്കുറിച്ച് സംസാരിക്കുന്നു. എന്നാൽ മറുവശത്ത് സഭകൾ മാത്രം നിലവിൽ കൊറോണ പ്രതിസന്ധിയെപ്പറ്റി ദൈവശാസ്ത്രപരമായി വിശദീകരിക്കാൻ ഭാഷ ഇതുവരെ അവരാരും കണ്ടെത്തിയിട്ടില്ലെന്ന് പറയുന്നു.
ലോകമെമ്പാടും ക്രിസ്മസിന്റെ ആഘോഷങ്ങൾ നടക്കുന്നു, യഥാർത്ഥ വിശ്വാസം, ദാനധർമ്മം, വിനയം ആത്മീയ പുനർജ്ജന്മം എന്നിവയുടെ അടിസ്ഥാനങ്ങൾക്ക് മാത്രമേ നമ്മുടെ ഭൂമിയിലെ യഥാർത്ഥ ആനന്ദ ത്തിനും സാഹോദര്യത്തിനും കാരണമാകു. ആകെ അത്തരത്തിലുള്ള പരിവർത്തനം നമുക്ക് സംഭവിക്കുമ്പോഴാണ്, അതായത്, വിദ്വേഷവും അത്യാഗ്രഹവും ഉപേക്ഷിക്കുമ്പോഴാണ്, നമ്മുടെ ജീവിതം യാഥാർത്ഥ വും സാർവത്രികവുമായ ക്രിസ്മസ് അനുഗ്രഹം നാം ആസ്വദിക്കുന്നത്. അപ്പോൾ വ്യാധി നിറഞ്ഞ ഈ ലോകത്തിലേക്ക് യേശുക്രിസ്തുവിന്റെ വരവ് ഉണ്ടാകും. അതുവരെ ക്രിസ്മസ് എന്നത് നമ്മുടെ കർത്താവിന്റെ വരവിന്റെ യഥാർത്ഥ മഹത്വത്തിന്റെ ഒരു അടയാളമല്ല. ഇന്നത്തെ ലോകമേ, ജനിച്ചു വീണ്ടും ജീവിക്കുക! ഇതായിരിക്കട്ടെ നമ്മുടെയും പ്രതിജ്ഞ. കർത്താവിന്റെ വരവിന്റെ ആനന്ദവും തിളക്കവും ഈ ഭൂമിയിൽ വ്യാപിക്കട്ടെ.
ഉണ്ണിയേശുവിന്റെ ജനനത്തെക്കുറിച്ചു അന്വേഷിക്കുന്നവർ എന്താണ് അറിയുന്നത്? ബെത്ലഹേമിലെ ഒരു കാലിത്തൊഴുത്തിന്റെ ഒരു ചെറിയ കോണിൽ ഉണ്ണിയേശു പിറന്നു. അന്ന് മനുഷ്യർ കർത്താവിനു സ്ഥാനം നിഷേധിച്ചു. അവരുടെ ലോകത്തിൽ മാത്രം വ്യാപൃതരായി. യേശുവിന്റെ അനുഗ്രഹീതമായ വരവിൽ ശ്രദ്ധിച്ചില്ല. അവർ അവരുടെ സുഖജീവിതവും പണം എണ്ണുന്നതിലും മാത്രം വ്യാപൃതരായിരുന്നു. അന്ന് ബത്ലഹേമിലെ സത്രങ്ങളും വീടുകളും അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി തിങ്ങിനിറഞ്ഞിരുന്നതിനാൽ ഉണ്ണിയേശുവിനു വേണ്ടി വേറെ ഒരു സ്ഥലവും അവശേഷിച്ചില്ല. ഒരു രാത്രി വിശ്രമിക്കാൻ വേണ്ടിയുള്ള പിതാവായ യൗസേപ്പ് പിതാവിന്റെ അഭ്യർത്ഥന നിറവേറ്റാൻ അവിടെ ആരും ഒട്ടും തയ്യാറായില്ല.
അവിടെ അപ്പോൾ സെൻസസും നികുതിപ്പണം പിരിക്കലുമായിരുന്നു പ്രാധാന്യമർഹിക്കുന്നത്. ഭൂമിയിലെ മാനുഷിക ബന്ധങ്ങളോ മറ്റുള്ള സാമൂഹിക അടുപ്പങ്ങളോ ഇല്ല. ഇതൊക്കെയിന്ന് സൂചിപ്പിക്കപ്പെടുന്നത് ആത്മാവിന്റെ അടിമത്തത്തിന്റെ മുൻതൂക്കത്തെയായിരുന്നു. ഇന്ന് നാം ഇങ്ങനെയുള്ള തെറ്റുകളെക്കുറിച്ചു ജാഗ്രത പാലിക്കുന്നുണ്ടോ? ഈ ഭൂമിയിലെ മികച്ച സമ്പത്തിന്റെ സമ്പാദനത്തിനുള്ള പരിശ്രമങ്ങളിൽ നിന്നും ഉള്ളിലേയ്ക്ക് തിരിയുകയും അനാവശ്യബന്ധങ്ങളെയെല്ലാം മറികടക്കുകയും ചെയ്‌താൽ നമ്മുടെ ഉള്ളിലെ ദിവ്യാത്മാവിന്റെ ഏത് ആവിഷ്ക്കാരങ്ങളെയും നാം എപ്പോഴെങ്കിലും പൂർണ്ണമായിട്ട് നമ്മുടെ ഹൃദയത്തിൽ സ്വീകരിക്കും.
എന്തായിരിക്കണം ക്രിസ്മസിന്റെ സന്ദേശം ? നമ്മുടെ ഉള്ളിൽ വളരെ യഥാർത്ഥവും ആത്മീയവുമായ ക്രിസ്മസ് ആരംഭിക്കുക. അതുപക്ഷേ, ഈ ക്രിസ്മസിന് എന്ത് സംഭവിക്കും എന്നതിനെക്കുറിച്ചുള്ള ഒരു നീണ്ട കാല ചർച്ച ഒരു വലിയ രാഷ്ട്രീയ തെറ്റാണ്. അതിങ്ങനെ: നാം ക്രിസ്മസ് വരെ മാത്രം നിൽക്കുകയാണെങ്കിൽ, പിന്നെ, പാൻഡെമിക്ക് വ്യാപന പ്രതിസന്ധി പിന്നെയെല്ലാം ശരിയാകും. ഇങ്ങനെയും അഭിപ്രായങ്ങൾ തുടക്കം മുതൽ തെറ്റിദ്ധരിപ്പിക്കുന്നത് അപകടകരമായ തെറ്റിദ്ധാരണ അല്ലെ? ഓരോ ദിവസവും നൂറുകണക്കിന് മരണങ്ങൾ നേരിടുമ്പോൾ തീർത്തും അനുപാതമല്ലാത്തതും അനുചിതവുമായ രീതിയിൽ ഈ മനോഹരമായ ക്രിസ്മസ് ആചാരത്തെ ഈ അവസ്ഥയിലുള്ള ചിന്തകൾ കൊണ്ട് വീണ്ടും പെരുപ്പിച്ചു കാണിക്കുന്നു..
ഈ കഴിഞ്ഞ ദിവസം ജർമ്മനിയിൽ മന്ത്രിസഭാതലത്തിൽ നടന്ന ഒരു ചർച്ചാ മീറ്റിങ്ങിൽ പാൻഡെമിക്ക് വ്യാപനത്തെപ്പറ്റിയും, ദൈനംദിനം ഉണ്ടാകുന്ന അനേകം ആളുകളുടെ മരണങ്ങളും, ജർമ്മൻ ചാൻസിലർ ആംഗേല മെർക്കലിനെ വേദനിപ്പിച്ചു. അപ്പോൾ വികാരഭരിതയായി ഇപ്രകാരം പറഞ്ഞു: "ഈ വർഷം നിങ്ങളുടെ മുത്തച്ഛനോടൊപ്പം ഈ ക്രിസ്മസ് ആഘോഷിച്ചില്ലെങ്കിൽ നിങ്ങളും മുത്തച്ഛന്മാരും അതിജീവി ക്കും; നിങ്ങൾ അങ്ങനെ ഒരുമിച്ചു ആഘോഷിക്കുകയാണെങ്കിൽ അതിജീവനം ഉറപ്പില്ല." അതായത്, ആഘോഷദിവസങ്ങളിൽ കൂട്ടമായ ഒരുമിക്കൽ നല്ലതല്ലായെന്ന സന്ദേശം. തീർച്ചയായും പ്രായമായിട്ടുള്ള അനേകം ആളുകൾക്ക് ഇപ്പോൾ ക്രിസ്മസ് വീട്ടിൽ മാത്രം ആചരിക്കുക എന്നാൽ സങ്കടമുണ്ട്. എങ്കിലും തീവ്രപരിചരണ വിഭാഗത്തിലെ ഒരു ഏകാന്ത മരണം പോലെ സങ്കടപ്പെടുന്നില്ല. അധികാരികളിൽനിന്നുള്ള ഒഴിവാക്കൽ നിർദ്ദേശം സ്വീകരിക്കാൻ കഴിയുന്നില്ലെങ്കിൽ മുത്തശ്ശി-മുത്തച്ഛന്മാരുടെ ജീവൻ അപകടത്തിലാക്കാൻ നമ്മൾ തയ്യാറാണോ എന്ന് ശ്രദ്ധാപൂർവം ചിന്തിക്കണം. അങ്ങനെയെങ്കിൽ ക്രിസ്മസ് ദിന ആചാരം സംതൃപ്തമാകും. താരതതന്മ്യേന കുറഞ്ഞ അപകടസാദ്ധ്യത കുറഞ്ഞ ബന്ധുക്കളുമായി ആഘോഷിക്കുന്നത് സാദ്ധ്യമാക്കുന്നതായ മുൻകരുതലുകൾ സൗകര്യപ്പെടുത്താം. അങ്ങനെ സ്നേഹത്തിന്റെ ക്രിസ്‌മസ് ആഘോഷിക്കാൻ, നമ്മൾ മറ്റുള്ളവർക്ക് ഒരു യഥാർത്ഥമായ അപകടമാകരുത്, മാതൃകയാവുക.
അതിനാൽ നാം ആഘോഷിക്കുന്ന ഈ ക്രിസ്മസ് ദിനങ്ങളെ എങ്ങനെ എന്ന് നാം മനസ്സിലാക്കണം. നമ്മുടെ ഉള്ളിൽത്തന്നെ യാഥാർത്ഥവും ആത്മീയവുമായ ക്രിസ്മസ് ആരംഭിക്കുക, പ്രത്യേകമായിട്ടുള്ള ഓരോ ആഗ്രഹമില്ലാത്തവരായിത്തീരുക, അഹംഭാവത്തെ ജയിക്കുക, യഥാർ ത്ഥ വിനയത്തിന്റെ മൂർത്തീഭാവങ്ങളായി മാറുക, യേശുവിൽ താഴ്മ യും സൗമ്യതയും വളർത്തുക. പാൻഡെമിക് പ്രതിസന്ധി ഉയർത്തുന്ന എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യാൻ ധൈര്യപ്പെടുക, അന്ധ വിശ്വാസങ്ങളെ മാറ്റി ഉണ്ണിയേശുവിന്റെ പിറവിരാത്രിയിലുദിച്ച സത്യ നക്ഷത്രത്തിന്റെ വെളിച്ചത്തിലേക്ക് സ്വാഗതം ചെയ്യുക. ആ ദൈവീക വരവിൽ നാം സന്തോഷിക്കണം. അതിലേയ്ക്ക് നയിക്കുന്ന ക്രിസ്മസ് ആഘോഷിക്കുക. ഉണ്ണിയേശുവിന്റെ ദിവ്യമഹത്വത്തിൽ ലഭിക്കുന്ന അനന്തമായ ആനന്ദത്തിൽ എന്നെന്നേയ്ക്കും അപ്രകാരം തുടരാം. ഈ ക്രിസ്മസിലൂടെ ക്രിസ്തുബോധവും ആത്മീയ അഥവാ ജ്ഞാനത്തിന്റെ പ്രകാശവും നമ്മിലേക്ക് ഒഴുകട്ടെയെന്നു ആശംസിക്കുന്നു. 2021 വർഷം സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമാക്കണമേ എന്ന് നമുക്ക് ആശിക്കാം. //-
ധ്രുവദീപ്തി ഓൺ ലൈനിന്റെ
ക്രിസ്‌മസ് ആശംസകൾ നേരുന്നു.
--------------------------------------------------------------------------------------------------------------------------
Browse and share: https://dhruwadeepti.blogspot.com
ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.