Freitag, 25. Dezember 2020

DHRUWADEEPTI // ക്രിസ്മസ് സന്ദേശം 2020 // ഫാ. ഡോ. ആൻഡ്രുസ് മേക്കാട്ടുകുന്നേൽ

-ഈശോയാണ് ഏക രക്ഷകൻ-

എല്ലാ നാവുകളും അധരങ്ങളും എറ്റുപറയുവാൻ ഇടയാകട്ടെ- 

-ഫാ. ഡോ. ആൻഡ്രുസ് മേക്കാട്ടുകുന്നേൽ-(പ്രസിഡന്റ്, പൗരസ്ത്യ വിദ്യാപീഠം

St. Thomas Apostolic Seminary
Vadavathoor P.O. Kottayam 686 010) 


 Fr.Dr.Andrews Mekkattukunnel

ക്രിതുമസ് എന്ന് കേൾക്കുമ്പോൾ മനസ്സിൽ ഏറെ വലിയ ആനന്ദം തോന്നാത്തവരായി ആരും ഭൂമു ഖത്തുണ്ടെന്നു തോന്നുന്നില്ല. ഈ ആനന്ദം ക്രിസ്ത്യാനിയുടെ മാത്രം സ്വന്തമല്ല. പ്രകൃതി തന്നെയും ഡിസംബർ മാസമാകുമ്പോൾ സവിശേഷമാം വിധം ഒരുങ്ങുന്നത് കാണാം. നക്ഷത്ര വിളക്കുകളും സവിശേഷാലങ്കാരങ്ങളും കരോൾ ഗാനങ്ങളുമെല്ലാം ക്രിസ്മസിന്റേത്‌ മാത്രമാണ്. മനുഷ്യമനസ്സിൽ ഇത്രമാത്രം സമാധാനവും സന്തോഷവും നിറയ്ക്കുന്ന മറ്റേതെങ്കിലും ഒരു ആഘോഷം മനുഷ്യ ജീവിത ത്തിലുണ്ടോ എന്ന് സംശയമാണ്

ദൈവം മനുഷ്യനായതിന്റെ അനുസ്മരണമാണ ല്ലോ ക്രിസ്തുമസ്. പണ്ട് മുതലേ ദൈവം നമ്മുടെ പൂർവപിതാക്കന്മാർക്ക് നൽകിയിരുന്ന വാഗ്ദാന ത്തിന്റെ പൂർത്തീകരണമായിരുന്നു, അത്; ദീർ ഘകാലത്തെ നീണ്ട കാത്തിരിപ്പിന്റെ അന്ത്യവും. തിരുസഭയുടെ ആരാധനാ പശ്ചാത്തലത്തിൽ ഇത് മംഗളവാർത്തക്കാലം എന്നാണറിയപ്പെടുന്നത്. മനുഷ്യവർഗ്ഗത്തെ സംബന്ധിച്ച് ദൈവം മനുഷ്യനായി എന്നതിലും മംഗളകരമായ വാർത്ത മറ്റെന്തിരിക്കുന്നു? പക്ഷെ ഈ വാർത്ത ശ്രവിക്കാൻ സാധിക്കണമെങ്കിൽ ഇടയന്മാരുടെ മനസ്സിന്റെ നന്മയും ലാളിത്യവും നമുക്കുണ്ടാകണം

സന്മനസ്സുള്ളവർക്ക് സമാധാനം എന്നാണല്ലോ ദൂതന്മാർ അവിടുത്തെ ജനന വേളയിൽ ആലപിച്ചത് (ലൂക്കാ 2, 14). രക്ഷകനായ യേശു മിശിഹാ ലോകത്തിന് നൽകിയ ഏറ്റവും ശ്രേഷ്ഠമായ സമ്മാനം ഈ സമാധാനമാണ്. ഇന്നത്തെ മനുഷ്യ ന്, വ്യക്തിജീവിതത്തിലായാലും കുടുംബത്തിലായാലും സമൂഹത്തിലായാലും ഏറ്റവും ആവശ്യമായിരിക്കുന്നതും ഈ സമാധാനം തന്നെയാണ്. അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ടല്ലോ: ഞാൻ നിങ്ങൾക്ക് എന്റെ സമാധാനം തരുന്നു. ലോകം തരുന്നത് പോലെയല്ല, ഞാൻ നിങ്ങൾക്കത് നൽകുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട (യോഹന്നാൻ- 14 -27). 

ദൈവം മനുഷ്യനെ സ്വന്തം ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചു (ഉല്പത്തി .1. 21-17) എന്ന് ഉല്പത്തി പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. അദൃശ്യനായ ദൈ വത്തിനുണ്ടോ ഛായ? സമയത്തിന്റെ പൂർത്തിയിൽ മനുഷ്യാവതാരത്തിൽ വ ചനമായ ദൈവം സ്വീകരിക്കാനിരുന്ന ഛായയിലും സാദൃശ്യത്തിലുമാണ് ആ ദിമനുഷ്യനെ ദൈവം സൃഷ്ടിച്ചത്. ഇതാണ് മനുഷ്യന്റെ മഹത്ത്വം. ദൈവത്തി ന്റെ ഛായയാണ് അവനുള്ളത്‌. ഛായയും സാദൃശ്യവും ലഭിക്കുന്നത് മക്കൾ ക്കാണല്ലോ. ആയതിനാൽ, സൃഷ്ടിയിൽത്തന്നെ മനുഷ്യർ ദൈവപുത്രരാണ്. 

 യേശുവിന്റെ മനുഷ്യാവതാരം 

ആദിമനുഷ്യന്റെ അനുസര ണക്കേട് നിമിത്തം മനുഷ്യ വർഗ്ഗത്തിനു നഷ്ടമായ ഈ ദൈവപുത്രത്വം വീണ്ടു നൽ കാൻ വേണ്ടിയായിരുന്നു ദൈവം മനുഷ്യനായത്. നമ്മൾ വീണ്ടും ദൈവമക്കളായിത്തീ ർന്നിരിക്കുന്നു എന്നു സാരം. അതു കൊണ്ടാണ് സഭാപിതാ ക്കന്മാരും പറയുന്നത്, ദൈവം മനുഷ്യനായത് മനുഷ്യനെ ദൈവമാക്കാനായിരുന്നു', എന്ന് .മനുഷ്യനായവതരിച്ച നസ്രായ ൻ ഈശോ ഇത് പഠിപ്പിച്ചതും ദൈവത്തെ "ആബാ, പിതാവേ" എന്ന് വിളിക്കാനാണല്ലോ

മനുഷ്യസ്വഭാവം സ്വീകരിക്കുകവഴി ദൈവം മനുഷ്യത്വത്തിന്റെ മാഹാത്മ്യം വാനോളം ഉയർത്തുകയായിരുന്നു. നമ്മൾ എവിടേക്കാണ് വളരേണ്ടതെന്ന് മനു ഷ്യപുത്രൻ നമുക്ക് കാണിച്ചുതരുന്നു. ദൈവത്തോളം വളരേണ്ടവരാണ് നമ്മൾ. അതിനുള്ള മാർഗ്ഗവും മാതൃകയുമാണ് അവിടുന്ന് നമുക്ക് നൽകിയത്. സുവി ശേഷങ്ങളിൽ കാണുന്ന അവിടുത്തെ മാതൃകയനുസരിച്ചു, അവിടുത്തെ മ നോഭാവങ്ങൾ സ്വന്തമാക്കി അവിടുത്തെ മനോഭാവങ്ങൾ സ്വന്തമാക്കി നാം ജീവിക്കുമ്പോൾ മനുഷ്യാവതാരലക്ഷ്യം നമ്മിൽ പൂർത്തിയാകും.

ഈശോയുടെ ജനനം ലോകചരിത്രത്തെ രണ്ടായി തിരിച്ചു: മിശിഹായ്ക്ക് മുമ്പും അതിനുശേഷവും. നമ്മൾ മിശിഹാക്കാലത്തു ജീവിക്കുന്നവരാണ്. 2020 എന്ന് നമ്മൾ പറയുകയും എഴുതുകയും ചെയ്യുമ്പോൾ മിശിഹാ ജനിച്ചിട്ട് 2020 വർഷങ്ങളായി എന്നാണ് നമ്മൾ ഏറ്റുപറയുന്നത്. നമ്മൾ മാത്രമല്ല, ലോക ജനത മുഴുവൻ, അവിടുന്നിൽ വിശ്വസിക്കാത്ത അക്രൈസ്തവർപോലും,- ഇതുപയോ ഗിച്ചേ ജീവിക്കുവാൻ സാധിക്കൂ. 'ക്രിസ്തുവർഷം / മിശിഹാ വർഷം' ( AD : Anno Domini, Meaning-" Year of the Lord", BC : Before Christ) എന്ന പ്രയോഗം ഒഴിവാക്കാൻ വേണ്ടിയുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമായാണ് Common Era (CE), Before Common Era (BCE) തുടങ്ങിയ പ്രയോഗങ്ങൾ ബോധപൂർവo പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് .വിശ്വാസികളായ നമ്മളെങ്കിലും ഈ അപകടത്തെക്കുറിച്ചു ജാഗ്രതയുള്ളവരും AD, BC തന്നെ ഉപയോഗിക്കുന്നതിൽ നാം ഏറെ ശ്രദ്ധാലുക്കളുമായിരിക്കണം. അങ്ങനെ എല്ലാ നാവുകളും അധരങ്ങളും ഈശോയാണ് ഏക രക്ഷകൻ എന്ന് ഏറ്റു പറയുവാൻ ഇടയാകട്ടെ.//-

 ------------------------------------------------------******--------------------------------------------------------------

ധൃവദീപ്തി  ഓണ്‍ലൈൻ

 https://dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.